വിജയ് ശേഷാദ്രിക്ക് പുലിറ്റ്സര്‍ പുരസ്കാരം Posted: 14 Apr 2014 11:57 PM PDT ന്യുയോര്‍ക്ക്: ഈ വര്‍ഷത്തെ പുലിറ്റ്സര്‍ പുരസ്കാരം ഇന്ത്യന്‍ വംശജന്. ഇന്ത്യന്‍ വംശജനായ കവി വിജയ് ശേഷാദ്രിയാണ് പുരസ്കാരത്തിന് അര്‍ഹനായത്. 'ത്രീ സെക്ഷന്‍' എന്ന കവിതാ സമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. പത്രപ്രവര്‍ത്തനം, സാഹിത്യം, നാടകം, സംഗീതം എന്നീ മേഖലകളിലെ നേട്ടത്തിന് കൊളംബിയ യൂണിവേഴ്സിറ്റി നല്‍കുന്ന പുലിറ്റ്സര്‍ പുരസ്കാരം കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. പതിനായിരം യു.എസ് ഡോളറാണ് പുരസ്കാരത്തുക. ബംഗളൂരുവില്‍ ജനിച്ച ശേഷാദ്രി കുടുംബത്തോടൊപ്പം അഞ്ചാം വയസുമുതല്‍ അമേരിക്കയിലാണ് താമസം. ന്യൂയോര്‍ക്കിലെ സാറാ ലോറന്‍സ് ആര്‍ട്സ് കോളജിലെ അധ്യാപകനാണ് വിജയ് ശേഷാദ്രി. പുലിറ്റ്സര്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വംശജനാണ് അദ്ദേഹം. ദ ലോങ് മെഡോ, വൈല്‍ഡ് കിങ്ഡം എന്നിവയാണ്് അദ്ദേഹത്തിന്‍്റെ പ്രധാന കൃതികള്‍. |
വേനല്‍മഴ തിമിര്‍ത്തു: മരങ്ങള്‍ കടപുഴകി Posted: 14 Apr 2014 11:12 PM PDT തിരുവനന്തപുരം: ഇടിമിന്നലോടെ എത്തിയ വേനല്‍മഴ നഗരത്തില്‍ വ്യാപക നാശം വിതച്ചു. ജില്ലയുടെ മറ്റ് പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശവും സംഭവിച്ചു. മരങ്ങള്‍ കടപുഴകിയതും വൈദ്യുതി പോസ്റ്റുകള്‍ ഒഴിഞ്ഞുവീണതും ദുരിതം ഇരട്ടിയാക്കി. ഒപ്പം നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടുമുണ്ടായി. വിഷു ആഘോഷിക്കാന്‍ ഒരുക്കങ്ങള്‍ക്കായി നിരത്തിലിറങ്ങിയവര്‍ക്ക് അപ്രതീക്ഷിതമായി പെയ്ത മഴ ഇരുട്ടടിയായി. ചാലയിലും പാളയത്തും കണിക്കോപ്പുകള്‍ വാങ്ങാനിറങ്ങിയവര്‍ നന്നേ വിഷമിച്ചു. ശക്തമായ കാറ്റും ഇടിമിന്നലോടെയുമാണ് തിങ്കളാഴ്ച ഉച്ചക്ക് ശേഷം മഴ തിമിര്‍ത്തുപെയ്തത്. രാത്രി വൈകിയും വൈദ്യുതി പുന$സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.എസ്.എസ് കോവില്‍ റോഡ്, പഴവങ്ങാടി, വെള്ളയമ്പലം, തമ്പാനൂര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ രൂക്ഷമായ വെള്ളക്കെട്ടുമുണ്ടായി. വാഹനഗതാഗതവും താറുമാറായി. ജഗതി, കുന്നുകുഴി, പ്രിയദര്‍ശിനി നഗര്‍, ഈഞ്ചക്കല്‍, ചാലക്കുഴി, കരിക്കകം തുടങ്ങിയിടങ്ങളിലാണ് മരം കടപുഴകിയത്. ജഗതി ജങ്ഷനില്‍ മരംഒടിഞ്ഞ് ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്ക് വീണു. ചെങ്കല്‍ചൂളയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി ചില്ലകള്‍ വെട്ടിമാറ്റി തടസ്സം നീക്കി. കുന്നുകുഴിയില്‍ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണു. ഫയര്‍ഫോഴ്സ് രാത്രി വൈകിയും തടസ്സങ്ങള്‍ നീക്കുന്ന ജോലി തുടരുകയാണ്. നഗരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലും മഴ നാശം വിതച്ചു. ശക്തമായ കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. വ്യാപകകൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വാഴകൃഷിയെയാണ് മഴയും കാറ്റും സാരമായി ബാധിച്ചത്. പാറശ്ശാല: അപ്രതീക്ഷിത കാറ്റിലും മഴയിലും വ്യാപക കൃഷി നാശം. പലയിടത്തും വൈദ്യുതി മുടങ്ങി. ഇടിമിന്നലോടുകൂടി പെയ്ത മഴയില്‍ കൃഷികളും നശിച്ചു. കാറ്റില്‍ നിരവധി വൃക്ഷങ്ങള്‍ കടപുഴകി. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. വാഴ, മരച്ചീനി എന്നിവയാണ് കൂടുതലും നശിച്ചത്. ചെങ്കല്‍ പഞ്ചായത്തിലെ ആനവൂര്‍, കൊല്ലയില്‍ പഞ്ചായത്തിലെ പെരുമ്പോട്ടുകോണം, കാരോട്, വട്ടവൂര്‍ക്കോണം, പൊന്‍വിള തുടങ്ങിയ സ്ഥലങ്ങളിലാണ് വ്യാപക നാശമുണ്ടായത്. ചെറുവോട്ടുകോണത്ത് 17 വീടുകള്‍ ഭാഗികമായി തകരുകയും പതിനായിരത്തോളം മൂട് വാഴകള്‍ നശിക്കുകയും ചെയ്തു. ധനുവച്ചപുരം മഞ്ചവിളാകം റോഡിലും തൃപ്പല്ലൂര്‍- മഞ്ചവിളാകം റോഡിലും മരം വീണ് വൈദ്യുതി ലൈന്‍ തകര്‍ന്നു. പാറശ്ശാല ഗവ. ആയുര്‍വേദ ആശുപത്രി കെട്ടിടത്തിന്‍െറ ചുവരില്‍ സമീപത്ത് നിന്ന പ്ളാവിന്‍െറ കൊമ്പ് ഒടിഞ്ഞ് വീണു. നെയ്യാറ്റിന്‍കര ഫയര്‍ഫോഴ്സ് എത്തിയാണ് മരം മുറിച്ച് മാറ്റിയത്. കാരോട് പഞ്ചായത്തിലെ വടുവൂര്‍ക്കോണം, അയിര തുടങ്ങിയ ഏലാകളിലെ ആയിരക്കണക്കിന് വാഴകള്‍ നിലം പതിച്ചിട്ടുണ്ട്. വെള്ളറട: കാറ്റിലും മഴയിലും മരം ഒടിഞ്ഞുവീണ് വീട് തകര്‍ന്നു. ആനപ്പാറക്ക് സമീപം പൂവന്‍കുഴി റോഡരികത്ത് വീട്ടില്‍ അമലാപുഷ്പത്തിന്‍െറ വീടാണ് തകര്‍ന്നത്. തിങ്കളാഴ്ച വൈകുന്നേരം 3.45ന് ആയിരുന്നു സംഭവം. ശക്തമായി വീശിയ കാറ്റിലും മഴയിലും വീടിന് സമീപത്തുനിന്ന ആഞ്ഞിലി മരം ഒടിഞ്ഞുവീഴുകയായിരുന്നു. മരം ഒടിഞ്ഞ ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ പുറത്തേക്ക് ഓടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വിഴിഞ്ഞം: കാറ്റും മഴയിലും കനത്ത കൃഷിനാശം. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ കനത്ത കാറ്റിലും മഴയിലുമാണ് വിഴിഞ്ഞം, പൂവാര്‍ തുടങ്ങിയ തീരദേശമേഖലയിലും വെങ്ങാനൂര്‍, കോട്ടുകാല്‍ തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലും കനത്ത കൃഷിനാശമുണ്ടായത്. പനങ്ങോട് ഏലായിലെ ഏത്തവാഴ, കപ്പ കൃഷികള്‍ നശിച്ചു. ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. |
വിഷുത്തലേന്ന് വന്‍ വിലവര്‍ധന Posted: 14 Apr 2014 11:08 PM PDT തൃശൂര്‍: മേടച്ചൂടിനെ തണുപ്പിക്കാന്‍ ആലിപ്പഴവും വേനല്‍മഴയും പെയ്തെങ്കിലും വിഷുവിപണി മലയാളിക്ക് പൊള്ളുന്നതായി. പച്ചക്കറിക്കും പലവ്യഞ്ജനങ്ങള്‍ക്കുമുള്‍പ്പെടെ വിഷുത്തലേന്ന് വന്‍ വിലവര്‍ധനയാണ് ഉണ്ടായത്. ശനിയാഴ്ച 20 മുതല്‍ 40 രൂപ വരെ വിലയുണ്ടായിരുന്ന കണിവെള്ളരിക്ക് വിഷുത്തലേന്ന് 60 രൂപയും 75 രൂപ വരെയും ഈടാക്കി. രണ്ട് ദിവസത്തിനുള്ളില്‍ പച്ചക്കറി ഇനങ്ങള്‍ക്ക് പത്തുമുതല്‍ 35 രൂപ വരെയാണ് വര്‍ധിച്ചത്. വിഷുവിഭവങ്ങളില്‍ ഒഴിവാക്കാനാവാത്ത പ്രധാന വിഭവമായ ഇഞ്ചിക്കറി ക്ക് എരിവ് കൂട്ടുന്നതായിരുന്നു വിപണി വില. കിലോ130 രൂപ. രാവിലെയും വൈകീട്ടും വില മാറുന്ന പ്രതിഭാസവും ഉണ്ടായി. പലവ്യഞ്ജനങ്ങളിലും വില കുതിപ്പ് പ്രകടമായിരുന്നു. പരിപ്പിന് ശനിയാഴ്ച 76 രൂപയായിരുന്നത് തിങ്കളാഴ്ച 80 രൂപയിലെത്തി. വെളിച്ചെണ്ണയാണ് ഇതിലെ മുമ്പന്‍. വെളിച്ചെണ്ണ വില 165 വരെയെത്തി. ബീന്‍സിന് വിഷുത്തലേന്നത്തെ വില 130 ആയിരുന്നു. പയറിന് 100 മുതല്‍ 130 രൂപ വരെ ഈടാക്കി. ഇളവന് രണ്ടു ദിവസത്തിനുള്ളില്‍ 20 രൂപയോളം ഉയര്‍ന്നു. മുരിങ്ങക്ക 70 മുതല്‍ 100 രൂപ വരെയും ഈടാക്കി. കായ 40-50, വെണ്ടക്ക 45-50, ഉള്ളി 40-50, കാരറ്റ് 45, മുളക്് 40-50, കാബേജ് 30-40, മത്തങ്ങ 20-30, ചേന 30-40, സവാള 25-30, പാവക്ക 40-50, തക്കാളി 30-40, ഉരുളക്കിഴങ്ങ് 30, വഴുതനങ്ങ 30, നേന്ത്രപ്പഴം 45-50, പാളയന്‍കോടന്‍ 30, ഞാലിപ്പൂവന്‍ 45-50 എന്നിങ്ങനെയാണ് തിങ്കളാഴ്ച ശക്തന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാരും വഴിയോര കച്ചവടക്കാരും വില്‍പന നടത്തിയത്. പച്ചക്കറി വരവ് കുറഞ്ഞതാണ് വിലവര്‍ധനക്ക് കാരണമായി വ്യാപാരികള്‍ ചൂണ്ടിക്കാട്ടിയത്. അതേസമയം, സര്‍ക്കാര്‍ ഇടപെടലുണ്ടാവാത്തതാണ് പൊതുവിപണിയിലെ അനിയന്ത്രിത വിലക്കുതിപ്പിന് കാരണമെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ വര്‍ഷം 700 വിഷുച്ചന്തകള്‍ വഴിയും സപൈ്ളകോ, നീതി സ്റ്റോര്‍, നന്മ, ലാഭം ത്രിവേണി സ്റ്റാളുകളിലൂടെയും വില്‍പന സജീവമായിരുന്നു. എന്നാല്‍, ഈ വര്‍ഷമാകട്ടെ തിരുവനന്തപുരത്തും എറണാകുളത്തും മാത്രമാണ് വിഷുച്ചന്ത പ്രവര്‍ത്തിച്ചത്. സപൈ്ളകോ, നീതി സ്റ്റോറുകള്‍, ത്രിവേണി എന്നിവിടങ്ങളിലൂടെ വില്‍പനയുണ്ടാകുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചുവെങ്കിലും 20 ശതമാനം മാത്രമേ വിലക്കുറവ് നല്‍കാവൂ എന്ന സഹകരണ സെക്രട്ടറിയുടെ ഉത്തരവിന്‍െറ പശ്ചാത്തലത്തില്‍ വിലക്കുറവ് പേരിന് മാത്രമായി. കഴിഞ്ഞകാലങ്ങളിലെ കുടിശ്ശികയുള്ളതിനാല്‍ സപൈ്ളകോ ഉല്‍പന്നങ്ങള്‍ സഹകരണ സ്റ്റോറുകള്‍ക്ക് കൊടുക്കാന്‍ വിസമ്മതിച്ചതും ചന്തകളുടെ പ്രവര്‍ത്തനം താളംതെറ്റിച്ചു. സര്‍ക്കാര്‍ ഇടപെടല്‍ ഇല്ലാതിരുന്നതോടെ സ്വകാര്യ കച്ചവടക്കാര്‍ അവസരം മുതലെടുത്ത് വന്‍കൊള്ളയാണ് വിഷുവിപണിയില്‍ നടത്തിയത്. |
ജൈവകര്‍ഷകര്‍ക്ക് ഇരുട്ടടി; വിളകളില്‍ കുമിള്‍ രോഗം വ്യാപകം Posted: 14 Apr 2014 11:04 PM PDT അടിമാലി: ജില്ലയിലെ ജൈവകര്‍ഷകര്‍ക്ക് ഇരുട്ടടിയായി വിളകളില്‍ കുമിള്‍ രോഗം വ്യാപകമാകുന്നു. ഇതുമൂലം പച്ചക്കറി ആഭ്യന്തര ഉല്‍പാദനത്തില്‍ വന്‍ കുറവാണ് അനുഭവപ്പെട്ടിരിക്കുന്നത്. പാവല്‍, പയര്‍, കോവല്‍ തുടങ്ങിയവയിലാണ് കുമിള്‍ രോഗം വ്യാപകമായത്. ആദ്യം മഞ്ഞപ്പ് ബാധിക്കുകയും പിന്നീട് മുഴുവനായി കരിയുകയും ചെയ്യും. വള്ളിപ്പടര്‍പ്പ് വിളകളിലാണ് കൂടുതലായി കണ്ടുവരുന്നത്. പയര്‍ ഉള്‍പ്പെടെയുള്ളവ പന്തലിട്ട് വിളവെടുപ്പിന് സമയമാകുമ്പോഴാണ് രോഗബാധയേല്‍ക്കുന്നത്. ആദ്യം ഇലക്ക് മഞ്ഞപ്പ് ബാധിക്കുകയും പിന്നീട് കായയിലേക്കും വിളയിലേക്കും പടരുകയും ചെയ്യുന്നു. കാലാവസ്ഥ വ്യതിയാനമാണ് കാരണമെന്ന് കൃഷിവകുപ്പ് പറയുന്നു. ദീര്‍ഘനാളത്തെ മഴക്കുശേഷം വെയില്‍ കനത്തതും ഇടക്ക് ചെറിയ മഴ പെയ്യുന്നതുമാണ് രോഗ വ്യാപനത്തിന് ഇടയാക്കിയത്. മുരിക്കാശേരി, തോപ്രാംകുടി, കൊന്നത്തടി,അടിമാലി, കാഞ്ചിയാര്‍, ഉപ്പുതറ എന്നിവിടങ്ങളിലെ പച്ചക്കറി വിളകളില്‍ രോഗബാധ കണ്ടെത്തിയിട്ടുണ്ട്. കുമിള്‍ നാശിനി തളിക്കുകയും ചുവട്ടില്‍ കലക്കിയൊഴിക്കുകയും ചെയ്താല്‍ രോഗം തടയാം. എന്നാല്‍, ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയില്‍ കുമിള്‍ നാശിനി ഫലപ്രദമാകുന്നില്ലെന്ന് കര്‍ഷകര്‍ ആവലാതിപ്പെടുന്നു. തമിഴ്നാട്ടില്‍നിന്നുള്ള പച്ചക്കറിക്ക് വില വര്‍ധിച്ചതോടെ ജില്ലയിലെ പല പ്രദേശങ്ങളിലും കര്‍ഷകര്‍ പച്ചക്കറി കൃഷി വ്യാപകമാക്കിയിരുന്നു. ഇതിനിടെ, രോഗം വ്യാപകമായത് കര്‍ഷകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ഇതുമൂലം ആഭ്യന്തര വിപണിയിലെ പച്ചക്കറികളുടെ വരവ് കുറഞ്ഞു. |
റാന്നി നഗരത്തില്‍ കാട്ടുപന്നിയുടെ പരാക്രമം Posted: 14 Apr 2014 11:00 PM PDT റാന്നി: കാട്ടുപന്നിയുടെ പരാക്രമം നഗരത്തില്‍ ഭീതി പടര്‍ത്തി. ചീറിപ്പാഞ്ഞുവന്ന പന്നിയുടെ ആക്രമണത്തില്‍നിന്ന് ബൈക് യാത്രക്കാരന്‍ രക്ഷപ്പെട്ടു. സ്വകാര്യ ആശുപത്രിയുടെ ഗ്ളാസ് തകര്‍ത്ത് രോഗികളെ മുള്‍മുനയില്‍ നിര്‍ത്തിയ പന്നി ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 7.30നാണ് റാന്നിയില്‍ കാട്ടുപന്നി ഭീതി പടര്‍ത്തിയത്. റാന്നി പഞ്ചായത്തിലെ തോട്ടമണ്‍ മാരാംതോട്ടം റോഡിലാണ് നാട്ടുകാര്‍ തേറ്റയുള്ള കുറ്റന്‍ പന്നിയെ കണ്ടത്. വായില്‍ക്കൂടി നുരയും പതയുമായി കാട്ടുപന്നി വരുന്നത് കണ്ടതോടെ പ്രഭാതസവാരിക്കിറങ്ങിയവര്‍ ഓടി മാറി. ആദ്യം കുട്ടിപ്പോത്ത് കയര്‍ പൊട്ടിച്ച് ഓടുകയാണെന്നാണ് കരുതിയതെന്ന് രക്ഷപ്പെട്ട തോട്ടമണ്‍ വെള്ളാരത്തേ് മാത്തുക്കുട്ടി (48) പറഞ്ഞു. നിര്‍മാണത്തിലിരിക്കുന്ന വീടിന് വെള്ളം ഒഴിച്ച ശേഷം മടങ്ങുന്ന വഴിയില്‍ സി.പി.എം പാര്‍ട്ടി ഓഫിസിന് മുന്നില്‍ വെച്ച് പന്നി ബൈക്കില്‍ ഇടിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് തെറിച്ചു വീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഓടിപ്പോയ കാട്ടുപന്നി ഗാലക്സി വര്‍ക്ഷോപ്പില്‍ ചാടി കുപ്പിയും മറ്റും തള്ളിമറിച്ചിട്ടു. സമീപത്തെ ചൈതന്യ ആയുര്‍വേദ ആശുപത്രിയുടെ റിസപ്ഷനിലെ ഗ്ളാസ് ഇടിച്ചുതകര്‍ത്ത് അകത്തുകയറി. ഈ സമയം ഇവിടെ ആരുമുണ്ടായിരുന്നില്ല. ശബ്ദം കേട്ട് ഇറങ്ങിനോക്കിയ രോഗികള്‍ കറുത്ത പന്നിയെ കണ്ട് വിളിച്ചുകൂവി. കസേര മറിച്ചിട്ട് ആശുപത്രിയില്‍നിന്ന് ഇറങ്ങി ഓടിയ കാട്ടുപന്നി സമീപത്തെ വീടിന്‍െറ ഗേറ്റ് ചാടി അകത്തു കടന്നു. ഈ സമയം ഫോറസ്റ്റ് റാപ്പിഡ് ആക്ഷന്‍ ഫോഴ്സ് എത്തി. ഏറെ നേരം പന്നിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പമ്പാനദി മുറിച്ച് അങ്ങാടിയിലേക്ക് കടന്നതായി നാട്ടുകാര്‍ പറഞ്ഞു. 70 കിലോയോളം വരുന്ന കാട്ടുപന്നിയാണ് നഗരത്തെ വിറപ്പിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പമ്പാനദി മുറിച്ചുകടന്ന് മാരാംതോട്ടം കടവു വഴി വന്നതാണെന്ന് നാട്ടുകാര്‍ സംശയിക്കുന്നു. |
ഹിജഡകളെ മൂന്നാംലിംഗക്കാരായി പരിഗണിക്കണം -സുപ്രീംകോടതി Posted: 14 Apr 2014 10:59 PM PDT ന്യൂഡല്‍ഹി: ഹിജഡകളെ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പുറമെ മൂന്നാം ലിംഗക്കാരായി പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഹിജഡകളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്നും ഇവര്‍ക്ക് മൗലിക അവകാശങ്ങള്‍ ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി നല്‍കിയ പൊതു താല്‍പര്യ ഹരജി പരിഗണിക്കവെയാണ് ചരിത്രപരമായ ഈ വിധി പരമോന്നത നീതിപീഠം പുറപ്പെടുവിച്ചത്. രാജ്യത്തെ പൗരന്‍മാര്‍ക്ക് അനുവദിക്കുന്ന വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ്,പാസ്പോര്‍ട്ട്,ഡ്രൈവിങ് ലൈസന്‍സ് എന്നിവ അനുവദിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ കോടതി പറഞ്ഞു. മൂന്നാലിംഗക്കാര്‍ക്ക് സാമൂഹ്യവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരെന്ന പരിഗണന സര്‍ക്കാറുകള്‍ നല്‍കണം. തൊഴിലിലും വിദ്യാഭ്യാസത്തിലും സംവരണമടക്കമുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കണം. ഹിജഡകള്‍ക്കുവേണ്ടി സാമൂഹ്യ ബോധവല്‍കരണ പരിപാടികള്‍ ഉയത്തിക്കൊണ്ടുവരുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും ആറു മാസത്തിനകം ഇക്കാര്യത്തില്‍ നടപടി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശം നല്‍കി. നിയമപരവും ഭരണഘടനാപരവുമായ എല്ലാ അവകാശങ്ങളും ഇവര്‍ക്ക് ഉറപ്പാക്കാന്‍ പൗരന്‍മാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി നിരീക്ഷിച്ചു. |
കടുത്തുരുത്തിയിലും വെള്ളൂരിലും കാറ്റ് നാശം വിതച്ചു Posted: 14 Apr 2014 10:53 PM PDT കടുത്തുരുത്തി: വേനല്‍ മഴക്കൊപ്പമെത്തിയ ശക്തമായ കാറ്റ് കടുത്തുരുത്തിയിലും വെള്ളൂരിലും കനത്തനാശം വിതച്ചു. തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ആഞ്ഞുവീശിയകാറ്റിലാണ് വ്യാപകനാശം. മാഞ്ഞൂര്‍ പഞ്ചായത്തില്‍ മരങ്ങള്‍ നിലംപൊത്തി മൂന്നുവീട് തകര്‍ന്നു. നിരവധി വീടുകളുടെ മേല്‍ക്കൂര പറന്നുപോയി. തേക്ക്, പ്ളാവ്,ആഞ്ഞിലി മരങ്ങള്‍ കടപുഴകി. വാഴ, പച്ചക്കറി കൃഷികളും നശിച്ചു. മാഞ്ഞൂര്‍ ഗവ.ആശുപത്രി, മാഞ്ഞൂര്‍ വേലച്ചേരി ക്ഷേത്രം, കുറുപ്പന്തറ റെയില്‍വേ ഗേറ്റ്, മേമ്മുറി ഭാഗങ്ങളില്‍ മഴക്കൊപ്പം എത്തിയ കാറ്റ് നാശം വിതച്ചു. മാഞ്ഞൂര്‍ ഗവ. ആശുപത്രിക്ക് സമീപം കളത്തൂക്കുന്നേല്‍ തങ്കമ്മ വാസുവിന്‍െറ വീടിന്‍െറ ആസ്ബസ്റ്റോസ് ഷീറ്റ് കാറ്റില്‍ പറന്നുപോയി. വീട്ടിലുണ്ടായിരുന്ന തങ്കമ്മ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കുറുപ്പന്തറ റെയില്‍വേ സ്റ്റേഷന് സമീപം മുളന്താനത്ത് ജയിംസിന്‍െറ വീടിന് മുകളിലേക്ക് തേക്ക് വീണു. വീട്ടില്‍ ആളില്ലാതിരുന്നത് ദുരന്തം ഒഴിവാക്കി. മേമ്മുറിയില്‍ പുതുതായി നിര്‍മിക്കുന്ന വാതപ്പള്ളിയില്‍ ഗോപാലകൃഷ്ണന്‍നായരുടെ വീടിന് മുകളിലേക്ക് പ്ളാവ് വീണു. വെള്ളൂര്‍ പഞ്ചായത്ത്13ാം വാര്‍ഡില്‍ കരിപ്പാടം പ്രദേശത്ത് വൈകുന്നേരം അഞ്ചിനാണ് ചുഴലിക്കാറ്റ് വീശിയത്. വ്യാപക കൃഷിനാശം നേരിട്ടു. ആയിരത്തോളം കുലച്ച ഏത്തവാഴ നശിച്ചു. ആഞ്ഞിലി, തേക്ക്, മാവ് എന്നിവയും കടപുഴകി. തട്ടാറക്കേലില്‍ സുനില്‍, തട്ടാറക്കേലില്‍ ടി.പി. തോമസ്, വൈപ്പേല്‍ ശശി എന്നിവരുടെ കൃഷി നശിച്ചു. പാലക്കല്‍ ജമാലിന്‍െറ വീടിന്‍െറ മുകളിലേക്ക് തേക്ക് വീണ് വീട് തകര്‍ന്നു. മുറ്റത്ത് നിന്ന കുട്ടി രക്ഷപ്പെട്ടു. തറയില്‍ രാജേഷിന്‍െറ വീടിന് മുകളില്‍ തേക്ക് വീണ് മേല്‍ക്കൂര തകര്‍ന്നു. പ്രദേശത്തെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. ചെമ്പ് പഞ്ചായത്ത് എട്ടാം വാര്‍ഡിലും ഏനാദി പ്രദേശത്തും കാറ്റ് നാശംവിതച്ചു. മൂക്കംമാലില്‍ ചെല്ലപ്പന്‍െറ വീടിന് മുകളില്‍ പ്ളാവ് വീണ് ഭാഗികമായി തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന ചെല്ലപ്പനും ഭാര്യയും അദ്ഭുതകരമായിരക്ഷപ്പെട്ടു.സുധി ഭവനില്‍ സുധര്‍മയുടെ 300 കുലച്ച ഏത്തവാഴയും വാഴേപ്പടവില്‍ ഗോപിയുടെ കുലച്ച 60 ഏത്തവാഴയും നശിച്ചു. |
ബി.ജെ.പി ഭാരതീയതയെ നശിപ്പിക്കും -സോണിയാഗാന്ധി Posted: 14 Apr 2014 10:44 PM PDT ന്യുഡല്‍ഹി: ബി.ജെ.പി ഭാരതതീയതയുടെ സത്ത നശിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വീഡിയോയിലൂടെയാണ് സോണിയ ഇക്കാര്യം വ്യക്തമക്കിയത്. ബി.ജെ.പി ഭാരതീയതയുടെയും ഹിന്ദുസ്താനിയത്തിന്‍െറയും സത്ത നശിപ്പിക്കുമെന്നാണ് സോണിയാഗാന്ധി അഭിപ്രായപ്പെട്ടത്. സ്നേഹം, ആദരവ്, ഐക്യം, സാഹോദര്യം, അഹിംസ എന്നിവയടങ്ങിയതാണ് ഭാരതീയ സംസ്കാരമെന്നും സോണിയ വീഡിയോയില്‍ പറയുന്നു. വ്യത്യസ്തങ്ങളായ മതവും ജാതിയും സമുദായവും ഭാഷകളുമാണ് ഇന്ത്യയെ ശക്തമായ ഒരു രാഷ്ട്രമാക്കുന്നത്. ഇതെല്ലാം ചേര്‍ന്നതാണ് ഭാരതീയതയെന്നും സോണിയ പറഞ്ഞു. എന്നാല്‍ ബി.ജെ.പിയുടെ പ്രത്യയശാസ്ത്രം ഏകാധിപത്യവും മനുഷ്യരെ തമ്മില്‍ ഭിന്നിപ്പിക്കലുമാണെന്നും അതിനാല്‍ തന്നെ ബി.ജെ.പി ഭാരതീയതയെ നശിപ്പിക്കുമെന്നും സോണിയ ആരോപിച്ചു. |
ജില്ലാ ഭരണകൂടം വീണ്ടും സര്‍ക്കാറിന് കത്തെഴുതുന്നു Posted: 14 Apr 2014 10:33 PM PDT പാലക്കാട്: വരള്‍ച്ചകെടുതിയില്‍നിന്ന് ജില്ലയെ രക്ഷിക്കാന്‍ മേയില്‍ ആളിയാറില്‍നിന്ന് കൂടുതല്‍ വെള്ളം വിട്ടുനല്‍കാന്‍ തമിഴ്നാട് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം വീണ്ടും സംസ്ഥാന സര്‍ക്കാറിനെ സമീപിക്കുന്നു. ഇതുസംബന്ധിച്ച് കലക്ടറേറ്റില്‍ ശനിയാഴ്ച ചേര്‍ന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം. പ്രശ്നത്തിന്‍െറ ഗൗരവംകാണിച്ച് കലക്ടര്‍ സര്‍ക്കാറിന് കത്തെഴുതും. കഴിഞ്ഞ ഫെബ്രുവരിയില്‍ പാലക്കാട്ടെത്തിയ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് പ്രശ്നത്തില്‍ ഇടപെടുമെന്ന് അറിയിച്ചിരുന്നെങ്കിലും ആശാവഹമായ നടപടി പിന്നീടുണ്ടായില്ല. മാര്‍ച്ചില്‍ ആളിയാറില്‍നിന്ന് കൂടുതല്‍ വെള്ളം ലഭിച്ചതിനാലാണ് ചിറ്റൂര്‍ നദി പദ്ധതി പ്രദേശത്ത് 16,000 ഹെക്ടറോളം നെല്‍കൃഷി ഉണക്കമില്ലാതെ കൊയ്തെടുത്തത്. പി.എ.പി കരാര്‍ പ്രകാരം ഈ ജലവര്‍ഷം നല്‍കേണ്ട വെള്ളം ഏറക്കുറെ തമിഴ്നാട് തന്നിട്ടുണ്ട്. ഏപ്രില്‍ 24 വരെ 80 മുതല്‍ 90 ക്യൂസെക്സ് (ക്യൂബിക് മീറ്റര്‍ പെര്‍ സെക്കന്‍ഡ്) വരെ വെള്ളം നല്‍കാമെന്നും വാഗ്ദാനമുണ്ട്. ഇതിനുശേഷം ഒരു കാരണവശാലും വെള്ളം നല്‍കാനാവില്ലെന്നാണ് തമിഴ്നാട് നിലപാട്. നിലവില്‍ ചിറ്റൂര്‍ പദ്ധതിയിലെ കുടിവെള്ള പദ്ധതികളിലൊന്നും പമ്പിങ് മുടങ്ങിയിട്ടില്ല. ആളിയാറില്‍നിന്ന് മൂലത്തറയിലെത്തുന്ന വെള്ളമാണ് ആര്‍.ബി കനാലിലേക്കും മീനാക്ഷിപുരത്തേക്കും നല്‍കുന്നത്. ശനിയാഴ്ച ലഭിച്ച വേനല്‍ മഴ മൂലം ചിറ്റൂര്‍ പുഴയില്‍ ചെറിയതോതില്‍ നീരൊഴുക്ക് കൂടിയിട്ടുണ്ട്. വേനല്‍മഴ ഇനിയും കിട്ടിയാല്‍ മേയിലും വലിയ പ്രശ്നമില്ലാതെ മുന്നോട്ടുപോകാനാവും. വേനല്‍മഴ ഇല്ലാതിരിക്കുകയും ആളിയാര്‍ ജലം പൂര്‍ണമായി നിലക്കുകയും ചെയ്താല്‍ ചിറ്റൂര്‍, ഭാരതപ്പുഴ എന്നിവയെ ആശ്രയിച്ചുള്ള കുടിവെള്ള പദ്ധതികള്‍ പ്രതിസന്ധിയിലാകും. ജൂണില്‍ കാലവര്‍ഷമെത്തിയില്ലെങ്കില്‍ പ്രശ്നം ഗുരുതരമാകും. ഇതൊഴിവാക്കാനാണ് സര്‍ക്കാര്‍ ഇടപെട്ട് തമിഴ്നാട്ടില്‍നിന്ന് കൂടുതല്‍ വെള്ളം ലഭ്യമാക്കണമെന്ന ആവശ്യം ജില്ലാ ഭരണകൂടം ഉന്നയിക്കുന്നത്. വരള്‍ച്ചാ ദുരന്ത നിവാരണത്തിന്‍െറ ഭാഗമായി അടിയന്തരാവശ്യമായാണ് ഇക്കാര്യം ഉന്നയിക്കുക. കരാര്‍ വ്യവസ്ഥ നോക്കാതെ, മാനുഷിക പരിഗണന വേണമെന്നാണ് ആവശ്യം. പി.എ.പി കരാര്‍ പ്രകാരമുള്ള വെള്ളത്തിന്‍െറ അധികം നല്‍കാനാവില്ലെന്നും തുലാമഴ ലഭിക്കാത്തതിനാല്‍ ഡാമുകളില്‍ വെള്ളം കുറവാണെന്നും തമിഴ്നാട് വാട്ടര്‍ റിസോഴ്സസ് ഓര്‍ഗനൈസേഷന്‍ (ഡബ്ള്യൂ.ആര്‍.ഒ) അധികൃതര്‍ പറയുന്നു. ജോയിന്‍റ് വാട്ടര്‍ റെഗുലേറ്ററി ബോര്‍ഡിന്‍െറ അഭ്യര്‍ഥനപ്രകാരം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ രണ്ട് പകുതികളിലായി 1.3 ടി.എം.സി വെള്ളം നല്‍കിയിട്ടുണ്ട്. ഫെബ്രുവരിയില്‍ കരാര്‍ പ്രകാരം രണ്ട് പകുതികളിലായി 100 ദശലക്ഷം ഘനയടി വീതം വെള്ളമാണ് ചിറ്റൂര്‍പ്പുഴയിലേക്ക് ലഭിക്കേണ്ടത്. കേരളത്തിന്‍െറ ആവശ്യത്തെ തുടര്‍ന്ന് ഫെബ്രുവരിയില്‍ 450 ദശലക്ഷം ഘനയടി വെള്ളം നല്‍കിയതായും ഇവര്‍ പറയുന്നു. മാര്‍ച്ചിലും കൂടുതല്‍ വെള്ളം നല്‍കിയതായി ഡബ്ള്യൂ.ആര്‍.ഒ അധികൃതര്‍ പറയുന്നു. എന്നാല്‍, മുന്‍വര്‍ഷങ്ങളില്‍ നല്‍കാനുള്ള കുടിശ്ശിക ജലം സംബന്ധിച്ച് തമിഴ്നാട് മൗനത്തിലാണ്. കേരളം സുപ്രീംകോടതിയില്‍ കേസിന് പോയെന്ന സാങ്കേതികത ചൂണ്ടിക്കാട്ടിയാണ് അര്‍ഹതപ്പെട്ട വെള്ളം നിഷേധിക്കുന്നത്. പ്രതിപക്ഷ എം.എല്‍.എമാര്‍ നിവേദനം നല്‍കിയിട്ടും അന്തര്‍സംസ്ഥാന നദീജല കരാറുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫിസ് പ്രശ്നത്തില്‍ ഇടപെട്ടിട്ടില്ല. ചിറ്റൂരില്‍ കുടിവെള്ള ക്ഷാമവും കൃഷിനാശവും ആവര്‍ത്തിക്കുന്നതിനാല്‍ പി.എ.പി കരാര്‍ മാറ്റിയെഴുതണമെന്ന ആവശ്യവും ശക്തമാണ്. വെള്ളം ലഭ്യമാക്കാത്തതില്‍ പ്രതിഷേധിച്ച് കൊഴിഞ്ഞാമ്പാറ മേഖലയില്‍ ജനങ്ങള്‍ ഒന്നടങ്കം നിഷേധ വോട്ട് ചെയ്ത് പ്രതിഷേധിച്ചിരുന്നു. |
മഞ്ചേരി മേലാക്കം മേല്‍പാലം പദ്ധതി ഏറ്റെടുക്കാന്‍ ആളില്ല Posted: 14 Apr 2014 10:28 PM PDT മഞ്ചേരി: രണ്ടുവര്‍ഷം മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ച മഞ്ചേരി മേലാക്കം ഫൈ്ള ഓവര്‍ റോഡ് പദ്ധതിക്ക് ആരും രൂപരേഖ സമര്‍പ്പിച്ചില്ല. രൂപരേഖയടക്കം ടെന്‍ഡര്‍ ക്ഷണിച്ചെങ്കിലും ഭൂമിയും പദ്ധതിയും ക്ളിപ്തപ്പെടുത്താത്ത പദ്ധതി ഏറ്റെടുക്കാന്‍ ആരും തയാറായിട്ടില്ലെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അറിയിച്ചു. സാധാരണ ഇത്തരം പദ്ധതികളില്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ രൂപരേഖ തയാറാക്കി മതിപ്പു ചെലവ് നശ്ചയിച്ച ശേഷമാണ് ടെന്‍ഡര്‍ നടപടി തുടങ്ങാറുള്ളത്. എന്നാല്‍, രണ്ട് വര്‍ഷമായിട്ടും പദ്ധതി യാഥാര്‍ഥ്യമാവാത്തത് സംബന്ധിച്ച് ഫെബ്രുവരി 19ന് 'മാധ്യമം' വാര്‍ത്ത നല്‍കിയതോടെ ദിവസങ്ങള്‍ക്കുള്ളിലാണ് ടെന്‍ഡര്‍ നടപടിയായത്. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടായിരുന്നു ഇത്. ഭൂമി കണ്ടെത്തി പണം നല്‍കി ഏറ്റെടുത്ത് വിശദ പദ്ധതി രേഖ തയാറിക്കി ഭരണാനുമതിയും സാങ്കേതികാനുമതിയും വാങ്ങി കടമ്പകള്‍ ഇനിയുമുണ്ടെന്നിരിക്കെ, അതിനൊന്നും നില്‍ക്കാതെ ടെന്‍ഡര്‍ നടപടിയായെന്ന് വരുത്തലായിരുന്നു അധികൃതര്‍ ലക്ഷ്യമിട്ടത്. പദ്ധതിക്ക് സാങ്കേതികാനുമതിയാകാതെ എങ്ങനെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി നിര്‍മാണത്തിലേക്ക് കടക്കുമെന്ന ചോദ്യവും ഉയര്‍ന്നിരുന്നു. എന്നാല്‍, പ്രവൃത്തി നടത്താന്‍ തയാറുള്ളവര്‍ സമര്‍പ്പിക്കുന്ന രൂപരേഖ പദ്ധതി രേഖയാക്കി സാങ്കേതികാനുമതി നല്‍കാനാണ് ആലോചിച്ചത്. 25 കോടി രൂപ ചെലവില്‍ മഞ്ചേരി-അരീക്കോട് റോഡില്‍ ബൈപാസ് റോഡ് മുറിക്കുന്ന ഭാഗത്ത് ഫൈ്ളഓവര്‍ നിര്‍മിക്കാനായിരുന്നു ആലോചന. പദ്ധതിക്ക് നഗരത്തിന്‍െറ കണ്ണായ സ്ഥലത്ത് 13 സെന്‍റ് ഭൂമി ഏറ്റെടുക്കണം. ഇത് ഏറ്റെടുക്കാതെയാണ് ടെന്‍ഡറിലേക്ക് കടന്നത്. വലിയ തോതില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മഞ്ചേരി-അരീക്കോട് റോഡില്‍ നഗരസഭ ഇലക്ട്രിക് സിഗ്നല്‍ സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍, രണ്ട് വാഹനങ്ങള്‍ക്ക് ഒരുമിച്ച് കടന്നുപോകാന്‍ ഇവിടെ വീതിയില്ല. റോഡിന്‍െറ ഒരു ഭാഗം വൈദ്യുതി തൂണും സിഗ്നല്‍ തൂണും ട്രാന്‍സ്ഫോര്‍മറും സ്ഥാപിച്ചതിനാല്‍ ഉപയോഗമില്ലാതെ കിടക്കുകയാണ്. നിലവില്‍ പൊതുമരാമത്ത് ഭൂമിക്ക് പുറമെ 13 സെന്‍റ് സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടിവരുമെന്ന് കണക്കാക്കിയിട്ടുണ്ട്. |
No comments:
Post a Comment