മൂന്നുമാസത്തിനിടെ ജില്ലയില്‍ അഞ്ച് എലിപ്പനി മരണം Posted: 22 Apr 2014 11:47 PM PDT തൃശൂര്‍: എലിപ്പനി മൂലം മൂന്ന് മാസത്തിനിടെ ജില്ലയില്‍ മരിച്ചത് അഞ്ചുപേര്‍. രണ്ടുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട, കൊടകര, കാറളം, വലപ്പാട് എന്നിവിടങ്ങളില്‍ നിന്നാണ് എലിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്തത്. മറ്റത്തൂര്‍, നടത്തറ എന്നിവിടങ്ങളില്‍ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജനുവരി മുതല്‍ മാര്‍ച്ച് വരെ റിപ്പോര്‍ട്ട് ചെയ്ത എലിപ്പനിയുടെ കണക്കനുസരിച്ച് കനത്ത ജാഗ്രതാ നിര്‍ദേശമാണ് ജില്ലാ ആരോഗ്യവിഭാഗം നല്‍കുന്നത്. കൃത്യസമയത്ത് ചികിത്സ നേടാത്തതാണ് എലിപ്പനി മരണത്തിന് കാരണം. പനിപിടിച്ച് ആറ് ദിവസത്തിന് ശേഷം ചികിത്സ തേടിയവരാണ് മരിച്ചത്. രോഗം മൂര്‍ഛിച്ച ശേഷം നടത്തിയ ചികിത്സ ഫലപ്രദമാവാത്തതാണ് മരണകാരണമെന്നാണ് ജില്ലാ മെഡിക്കല്‍ അധികൃതരുടെ വാദം. വേനല്‍മഴയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തണമെന്നാണ് ആരോഗ്യവകുപ്പ് നിര്‍ദേശം. വേനല്‍മഴക്ക് ശേഷം ഒഴുകിയെത്തുന്ന മലിനജലത്തില്‍ എലി വിസര്‍ജ്യത്തിന്‍െറ സാന്നിധ്യമുണ്ടാവാനുള്ള സാധ്യത ഏറെയാണ്. ശരീരത്തില്‍ മുറിവുള്ളവരും പാടത്തും കെട്ടിടനിര്‍മാണ മേഖലയിലും പണിയെടുക്കുന്നവരും മലിനജലം സൂക്ഷിക്കണം. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ശുചിത്വാന്തരീക്ഷം ഒരുക്കാന്‍ തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗവ. ആശുപത്രികളില്‍ എലിപ്പനി മരുന്ന് ഉറപ്പാക്കുന്നതോടൊപ്പം പാടത്തും മറ്റും ജോലിചെയ്യുന്നവര്‍ക്ക് പ്രതിരോധ മരുന്നും നല്‍കുന്നുണ്ട്. ടെറ്റ്നസ് ബാധിച്ചും പേപ്പട്ടി കടിച്ചും ഒരാള്‍ വീതം മൂന്നുമാസത്തിനിടെ ജില്ലയില്‍ മരിച്ചിട്ടുണ്ട്. 10 ഡെങ്കിപ്പനിയും റിപ്പോര്‍ട്ട് ചെയ്തു. 22 പേര്‍ക്ക് മലേറിയയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 64,294 പേര്‍ക്കാണ് മൂന്നുമാസത്തിനിടെ പനി പിടിച്ചത്. 11,384 പേര്‍ക്ക് വയറിളക്കം പിടിപ്പെട്ടു. 377 പേര്‍ക്ക് ചിക്കന്‍പോക്സും 137 പേര്‍ക്ക് മുണ്ടിനീരുമുണ്ടായി. 34 പേര്‍ക്ക് അഞ്ചാംപനിയും പിടിപെട്ടു. ഇത് നിയന്ത്രണവിധേയമാണെന്ന് ജില്ലാ ആരോഗ്യവിഭാഗം പറയുന്നു. അതേസമയം, ദേശീയ ഗ്രാമീണ ആരോഗ്യ പദ്ധതിയുടെ ഭാഗമായി നിയമിച്ച ആരോഗ്യ പ്രവര്‍ത്തകരെ ഒഴിവാക്കിയത് ബോധവത്കരണ പ്രവര്‍ത്തനത്തിന് വിഘാതമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. |
മോദിക്കെതിരെയുള്ള വ്യക്തിഹത്യ അവസാനിപ്പിക്കണം -ജയ്റ്റ്ലി Posted: 22 Apr 2014 11:42 PM PDT അമൃതസര്‍: പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ വ്യക്തിപരമായി ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബി.ജെ.പി വക്താവ് അരുണ്‍ ജയ്റ്റ്ലി. വ്യക്തിപരമായ ആക്രമണങ്ങള്‍ നടത്തരുതെന്ന പ്രിയങ്കാ ഗാന്ധിയുടെ നിര്‍ദേശമുള്‍ക്കൊള്ളേണ്ടത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും ജെയ്റ്റ്ലി പറഞ്ഞു. ഭര്‍ത്താവ് റോബര്‍ട്ട് വാദ്രക്കെതിരായ ആരോപണങ്ങള്‍ വേദനിപ്പിച്ചെന്നും രാഷ്ട്രീയകാരണങ്ങളാല്‍ വാദ്രയെ അപമാനിക്കുകയാണെന്നുമുള്ള പ്രിയങ്കയുടെ പരാമര്‍ശത്തോടു ബ്ളോഗിലൂടെ പ്രതികരിക്കുകയായിരുന്നു ജയ്റ്റ്ലി. പ്രിയങ്കയുടെ അഭിപ്രായങ്ങള്‍ ആദ്യം മനസിലാക്കേണ്ടത് അവരുടെ കുടുംബാംഗങ്ങള്‍ തന്നെയാണ്. മോദിക്കെതിരെ വ്യക്തിപരമായ ആക്രമണങ്ങഹ നടത്തുന്നത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രിയങ്കയുടെ കുടുംബാംഗങ്ങളും തന്നെയാണ്. നരേന്ദ്രമോദിയുടെ വിവാഹം ഒരു പൊതു വിഷയമാക്കിയത് പ്രിയങ്കയുടെ സഹോദരന്‍ രാഹുല്‍ ഗാന്ധിയാണ്. മോദിക്കെതിരെ രജിസ്റ്റര്‍ ചെയ്യാന്‍ കേസില്ലാത്തതിനാല്‍ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് വ്യാജ പ്രചാരണങ്ങള്‍ നടത്തുകയും കഥകള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്യുകയായിരുന്നുവെന്നും ജെയ്റ്റ്ലി വ്യക്തമാക്കി. വ്യക്തിഹത്യ നടത്തുന്നത് ശരിയല്ളെന്ന പ്രിയങ്കയുടെ നിലപാടിനോട് യോജിക്കുന്നു. എന്നാല്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ പോലെ നല്ല ഉപദേശങ്ങളും ആദ്യം തുടങ്ങേണ്ടതു സ്വന്തം വീട്ടില്‍ നിന്നു തന്നെയാണെന്നും ജയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. |
ഡോക്ടര്‍മാരുടെ കുറവ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു Posted: 22 Apr 2014 11:29 PM PDT അടിമാലി: ഡോക്ടര്‍മാരുടെ കുറവ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നു. ജില്ല, താലൂക്ക്, കമ്യൂണിറ്റി ഹെല്‍ത്ത് സെന്‍റര്‍, പ്രൈമറി ഹെല്‍ത്ത് സെന്‍റര്‍ തുടങ്ങി ജില്ലയിലെ വിവിധ ആശുപത്രികളിലായി 75 ഡോക്ടര്‍മാരുടെ കുറവാണ് ഉള്ളത്. ഇതില്‍ സ്പെഷ്യാലിറ്റി വിഭാഗത്തിലടക്കം 18 ഡോക്ടര്‍മാര്‍ ദീര്‍ഘകാല അവധിയിലാണ്. ഇതോടെ ജില്ലയിലെ ബഹുഭൂരിപക്ഷം രോഗികളും അന്യജില്ലകളിലോ അയല്‍ സംസ്ഥാനത്തോ പോയാണ് ചികിത്സ തേടുന്നത്. ജില്ലാ-താലൂക്ക് ഹോസ്പിറ്റലുകള്‍ സ്പെഷല്‍ കേഡറ്റ് ആശുപത്രികളായി ഉയര്‍ത്തുകയും ഇവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനുമായിട്ടാണ് സ്പെഷാലിറ്റി ഡോക്ടര്‍മാരെ നിയമിച്ചത്. ജില്ലാ ആശുപത്രിക്ക് പുറമെ നാല് താലൂക്ക് ആശുപത്രി, 14 സി.എച്ച്.സി, 39 പി.എച്ച്.സി എന്നിങ്ങനെ 58 സര്‍ക്കാര്‍ ആശുപത്രികളാണ് ജില്ലയിലുള്ളത്. 12 അസി.സര്‍ജന്‍മാരും 38 സ്പെഷലിസ്റ്റ് ഡോക്ടര്‍മാരും ഉള്‍പ്പെടെയാണ് 75 ഡോക്ടര്‍മാരുടെ കുറവുള്ളത്. ജില്ലയില്‍ ജോലിചെയ്യുന്ന നല്ലൊരു ശതമാനം ഡോക്ടര്‍മാരും മറ്റു ജില്ലകളില്‍നിന്നുള്ളവരാണ്. ആദിവാസികളുടെയും തോട്ടം തൊഴിലാളികളുടെയും സാധാരണക്കാരുടെയും പ്രധാന ആശ്രയം സര്‍ക്കാര്‍ ആശുപത്രികളാണ്. ജില്ലയില്‍ കൂടുതല്‍ രോഗികള്‍ എത്തിപ്പെടുന്ന അടിമാലി താലൂക്ക് ആശുപത്രിയില്‍ ഒ.പിയില്‍ പലപ്പോഴും ഒന്നോ രണ്ടോ ഡോക്ടര്‍മാരാണുള്ളത്. ഇതോടെ മണിക്കൂറുകളോളം ക്യൂ നിന്നാല്‍ മാത്രമാണ് പലപ്പോഴും ഡോക്ടറെ കാണാന്‍ സാധിക്കുകയുള്ളൂവെന്ന് രോഗികള്‍ പറയുന്നു. രണ്ട് താലൂക്കിലെ ഭൂരിഭാഗം പേരും ഇടുക്കി താലൂക്കിലെ വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകാരും പ്രധാനമായി ആശ്രയിക്കുന്ന ആശുപത്രിയാണ് അടിമാലി ആശുപത്രി. 2013 ആഗസ്റ്റില്‍ ചീയപ്പാറ വെള്ളച്ചാട്ടത്തില്‍ മണ്ണിടിച്ചില്‍ ദുരന്തമുണ്ടായപ്പോള്‍ ദുരിതാശ്വാസപ്രവര്‍ത്തനത്തിന്‍െറ ഭാഗമായി താലൂക്ക് ആശുപത്രിയില്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആശുപത്രി വികസിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിസഭ ചേര്‍ന്ന് 12 ഡോക്ടര്‍മാരും 13 പാരാമെഡിക്കല്‍ സ്റ്റാഫും ഉള്‍പ്പെടെ 25 ജീവനക്കാരെ നിയമിച്ചതായി പ്രഖ്യാപിക്കുകയും ആശുപത്രി കെട്ടിട നിര്‍മാണത്തിന് അഞ്ചുകോടി വകയിരുത്തിയതായും അറിയിച്ചു. എന്നാല്‍, ഒന്നുപോലും നടപ്പായിട്ടില്ല. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവും ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ജില്ലയിലെ സാധാരണക്കാരായ ജനത്തെ വലക്കുന്നത്. വിദഗ്ധ ചികിത്സക്കായി മെഡിക്കല്‍ കോളജുകളെയും അധിക പണം മുടക്കി സ്വകാര്യ ആശുപത്രികളെയും ആശ്രയിക്കേണ്ട സ്ഥിതിയിലാണ് ജനം. ജീവന്‍രക്ഷ മരുന്നുകളുടെ കുറവും സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. |
സപൈ്ളകോ സംഭരിച്ച നെല്ലിന്‍െറ പണം ലഭിക്കാതെ കര്‍ഷകര്‍ Posted: 22 Apr 2014 11:21 PM PDT കോട്ടയം: ജില്ലയില്‍ സപൈ്ളകോ നെല്ലുസംഭരണം തുടരുമ്പോള്‍ പണവും കാത്തിരിക്കുകയാണ് കര്‍ഷകര്‍. മാര്‍ച്ച് മുതല്‍ ശേഖരിച്ച നെല്ലിന്‍െറ വിലയാണ് ജില്ലയിലെ കര്‍ഷകര്‍ക്ക് ലഭിക്കാനുള്ളത്. ഇതുവരെ 4200 ലോഡ് നെല്ല് സപൈ്ളകോ സംഭരിച്ചുകഴിഞ്ഞു. കിലോക്ക് 19 രൂപ പ്രകാരമാണ് നെല്ല് കര്‍ഷകരില്‍നിന്ന് ശേഖരിക്കുന്നത്. ഫെബ്രുവരി 28 വരെ എടുത്ത നെല്ലിന്‍െറ വില കര്‍ഷകര്‍ക്ക് നല്‍കിക്കഴിഞ്ഞതായി സപൈ്ളകോ അധികൃതര്‍ അറിയിച്ചു. ഇതിനായി 26 കോടി രൂപ വിതരണം ചെയ്തു. സപൈ്ളകോ അധികൃതര്‍ പാടശേഖരത്ത് എത്തി കര്‍ഷകരില്‍നിന്ന് നേരിട്ട് നെല്ല് ഇപ്പോഴും സ്വീകരിക്കുന്നുണ്ടെങ്കിലും പണം എപ്പോള്‍ നല്‍കാനാവുമെന്ന് ഉറപ്പ് പറയാനാവാത്ത സ്ഥിതിയിലാണ്. വൈക്കം, ചങ്ങനാശേരി മേഖലയില്‍ നിന്നുള്ള നെല്ലുസംഭരണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനി മണര്‍കാട്, വിജയപുരം, പുതുപ്പള്ളി, വാകത്താനം, പനച്ചിക്കാട് മേഖലകളില്‍നിന്നാണ് സംഭരിക്കാനുള്ളത്. കഴിഞ്ഞ ഫെബ്രുവരി വരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയ പാടശേഖരങ്ങളിലെ കര്‍ഷകരില്‍ നിന്നാണ് നെല്ല് സംഭരിക്കുന്നത്. ഏകദേശം 150 ലോഡ് നെല്ല് കൂടി ഇനി സംഭരിക്കാനുണ്ടെന്ന് പ്രതീക്ഷിക്കുന്നതായി സംഭരണച്ചുമതലയുള്ള പാഡി മാര്‍ക്കറ്റിങ് ഓഫിസര്‍ ജോസ് ജോര്‍ജ് പറഞ്ഞു. കര്‍ഷകരില്‍ ഭൂരിഭാഗവും സപൈ്ളകോക്ക് നെല്ല് നല്‍കുന്നതിനാല്‍ സംഭരണം സര്‍വകാല റെക്കോഡിലേക്ക് നീങ്ങുകയാണ്. സര്‍ക്കാറില്‍നിന്ന് സപൈ്ളകോക്ക് ഫണ്ട് ലഭിക്കാത്തതാണ് കര്‍ഷകര്‍ക്ക് ഉടന്‍ പണം നല്‍കാന്‍ തടസ്സമായിരിക്കുന്നത്. കേന്ദ്ര-സംസ്ഥാന വിഹിതം കൃത്യമായി ലഭിക്കാത്തതാണ് സപൈ്ളകോയുടെ പ്രതിസന്ധി. ഭൂരിഭാഗം കര്‍ഷകരും കൃഷിവായ്പ എടുത്തും സ്വര്‍ണം പണയം വെച്ചുമാണ് കൃഷി നടത്തിയത്. അതുകൊണ്ടുതന്നെ വിളവിന് കൃത്യസമയത്ത് വില കിട്ടാതിരിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വായ്പ തിരിച്ചടക്കാനുള്ള താമസം പലിശ വര്‍ധിപ്പിക്കുന്നതിനാല്‍ കൃഷിയില്‍ കിട്ടേണ്ട ലാഭം നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. കര്‍ഷകര്‍ക്ക് പരമാവധി വേഗത്തില്‍ തുക ലഭ്യമാക്കാന്‍ ജില്ലയില്‍ സപൈ്ളകോ കനറാ ബാങ്കുമായി സഹകരിച്ച് പ്രത്യേക പദ്ധതി ആവിഷ്കരിച്ചിരുന്നു. ഇതനുസരിച്ച് പി.ആര്‍.എസ് രസീത് ഹാജരാക്കിയാല്‍ കര്‍ഷകരുടെ അക്കൗണ്ടിലേക്ക് സംഭരണ വില ബാങ്ക് ലഭ്യമാക്കുന്ന സൗകര്യം തുടരുന്നുണ്ടെന്നാണ് സപൈ്ളകോ അധികൃതരുടെ വിശദീകരണം. തുടക്കത്തില്‍ കര്‍ഷകര്‍ക്ക് ഉടനടി പണം നല്‍കിയിരുന്നെങ്കിലും സര്‍ക്കാറില്‍ നിന്നും സപൈ്ളകോയില്‍ നിന്നും തുക ലഭിക്കാതായതോടെ ബാങ്കുകളും ഇക്കാര്യത്തില്‍ തണുപ്പന്‍ സമീപനമാണ് സ്വീകരിക്കുന്നത്. മാര്‍ച്ച് 11 വരെ സംഭരിച്ച നെല്ലിന്‍െറ വിലയായ 10 കോടി മേയില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാനാകുമെന്ന പ്രതീക്ഷയാണ് സപൈ്ളകോ അധികൃതര്‍ക്കുള്ളത്. |
പോത്തുണ്ടി ഡാമില്‍ ജലനിരപ്പ് താഴ്ന്നു; കുടിവെള്ള വിതരണം പ്രതിസന്ധിയില്‍ Posted: 22 Apr 2014 11:17 PM PDT നെന്മാറ: പോത്തുണ്ടി ഡാമിലെ ജലനിരപ്പ് താഴ്ന്നത് മേഖലയിലെ കുടിവെള്ള വിതരണം പ്രതിസന്ധിയിലാക്കി. ഡാമില്‍ ഇപ്പോള്‍ അഞ്ചടിയില്‍ താഴെ മാത്രമാണ് വെള്ളമുള്ളത്. നെന്മാറ, അയിലൂര്‍, മേലാര്‍ക്കോട് ഭാഗങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങള്‍ക്കുള്ള ജല വിതരണത്തെ ഇത് സാരമായി ബാധിച്ചിട്ടുണ്ട്. നെന്മാറയില്‍ രണ്ട് തവണ വേനല്‍മഴ ലഭിച്ചെങ്കിലും ജലക്ഷാമം കുറക്കാന്‍ ഉപകരിച്ചിട്ടില്ല. മൂന്ന് പഞ്ചായത്തുകളിലേക്കും വെവ്വേറെ ദിവസങ്ങളിലാണ് ജലവിതരണം നടത്തുന്നത്. ജലക്ഷാമം പരിഹരിക്കാന്‍ എല്ലായിടത്തേക്കും ഒന്നിടവിട്ട ദിവസങ്ങളില്‍ ജലവിതരണം നടത്തണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. അടുത്തിടെ പല ഭാഗത്തും പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങിയിരുന്നു. വിതരണം പുനഃസ്ഥാപിക്കാന്‍ വൈകിയതോടെ നാട്ടുകാര്‍ക്ക് ജല അതോറിറ്റി ഓഫിസിന് മുന്നിലെത്തി പ്രതിഷേധിക്കേണ്ടി വന്നു. പോത്തുണ്ടി ജലം പലയിടത്തും എത്താത്ത സ്ഥിതിയുമുണ്ട്. ചീതാവ്, മൂല, കണിമംഗലം, ഇടിയംപൊറ്റ ഭാഗങ്ങളില്‍ കുടിവെള്ളം ആഴ്ചയില്‍ വല്ലപ്പോഴുമാണ് ലഭിക്കുന്നത്. മേലാര്‍ക്കോട് പഞ്ചായത്തിലെ പുത്തന്‍തറ, ചിറ്റിലഞ്ചേരി, കടംപിടി പ്രദേശങ്ങളില്‍ പൈപ്പിലൂടെ ഏതാനും സമയം മാത്രമേ വെള്ളം ലഭിക്കുന്നുള്ളൂവെന്നും പരാതിയുണ്ട്. പല ഭാഗങ്ങളിലും കിണറുകളും ജലസ്രോതസ്സുകളും ഇല്ലാത്തതും കുടിവെള്ള പദ്ധതികള്‍ പ്രവര്‍ത്തിക്കാത്തതും കുടിവെള്ളക്ഷാമം രൂക്ഷമാക്കിയിരിക്കുകയാണ്. പോത്തുണ്ടി ഡാമില്‍ നിന്നുള്ള ജലം ഉപയോഗിച്ച് പ്രവര്‍ത്തിച്ചിരുന്ന പോത്തുണ്ടി മാട്ടായി കുടിവെള്ള പദ്ധതിയും അവതാളത്തിലാണ്. വേനല്‍ കടുത്തിട്ടും കുടിവെള്ളമെത്തിക്കാന്‍ ടാങ്കര്‍ ലോറി സൗകര്യമേര്‍പ്പെടുത്താന്‍ പഞ്ചായത്തുകള്‍ ശ്രമിച്ചിട്ടില്ല. വെള്ളത്തിനായി ദൂരങ്ങള്‍ അലയേണ്ട ഗതികേടിലാണ് വീട്ടമ്മമാര്‍. |
ഇ–മണല്‍ പൊളിക്കാന്‍ ശ്രമം Posted: 22 Apr 2014 11:04 PM PDT മലപ്പുറം: മണല്‍ വിതരണം സുതാര്യമാകണമെന്ന സദുദ്ദേശ്യത്തോടെ കൊണ്ടുവന്ന ഇ-മണല്‍ പദ്ധതി പൊളിക്കാന്‍ ഒളിഞ്ഞും തെളിഞ്ഞും ശ്രമം. മാസങ്ങള്‍ക്ക് ശേഷം പുതിയ സംവിധാനം വഴി ആരംഭിച്ച മണല്‍ വിതരണത്തിനെതിരെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍നിന്ന് വ്യാപക പരാതികളാണ് ഉയര്‍ന്നത്. മണലെടുപ്പിലെ പ്രശ്നങ്ങള്‍ പരിഹരിക്കാനും സാധാരണക്കാര്‍ക്ക് വീട് നിര്‍മാണത്തിനും മറ്റാവശ്യങ്ങള്‍ക്കും മണല്‍ ലഭിക്കുന്നതിനുമായി ആരംഭിച്ച ഇ-മണല്‍ സംവിധാനത്തിനെതിരെയാണ് വ്യാപകമായ പരാതി. മറ്റിടങ്ങളില്‍ കാര്യമായ പരാതികളില്ലാതെ മുന്നോട്ടുപോകുന്ന സംവിധാനത്തിനെതിരെയാണ് ആക്ഷേപങ്ങള്‍ വരുന്നത്. ജില്ലയില്‍ 170 കടവുകളില്‍നിന്ന് മണല്‍ വാരുന്നതിനാണ് അനുമതി. എന്നാല്‍, പലയിടത്തും തൊഴിലാളികള്‍ മതിയായ കൂലിയില്ലെന്ന പേരില്‍ വിട്ടുനില്‍ക്കുന്നു. തോണിയില്‍നിന്ന് ലോറിയിലേക്ക് മണല്‍ കയറ്റുന്നതിന് കൂടൂതല്‍ കൂലി ആവശ്യപ്പെടുന്നതായാണ് വിവിധ കോണുകളില്‍നിന്നുള്ള പരാതി . കൂടാതെ ലോറി വാടക നിശ്ചയിച്ചതിലധികം വാങ്ങുന്നതായും പറയുന്നു. ചൊവാഴ്ച വാഴയൂര്‍ ഭാഗത്തെ വിവിധ കടവില്‍നിന്ന് ഒരേ സ്ഥലത്തേക്ക് വ്യത്യസ്ത വാടകയാണ് ഈടാക്കിയത്. ജില്ലയിലെ പല കടവുകളില്‍നിന്ന് ഇത്തരത്തില്‍ അമിത വാടക വാങ്ങുന്നുണ്ട്. കുറഞ്ഞ ദൂരപരിധിയായ മൂന്ന് കിലോമീറ്ററിലധികം ഓടുന്നവരില്‍നിന്നാണ് ഉയര്‍ന്ന നിരക്ക് വാങ്ങുന്നത്. അംഗീകൃത നിരക്ക് അറിയാത്തവരാണ് കൂടൂതല്‍ പണം നല്‍കേണ്ടിവരുന്നത്. കൂടാതെ കടവ് കൂലിയായും ലോറിയില്‍നിന്ന് ഇറക്കുന്നതിനും പലയിടത്തും തോന്നുന്ന രീതിയില്‍ പണം ഈടാക്കുന്നു. തിങ്കളാഴ്ച കൂട്ടിലങ്ങാടിയില്‍ കടത്തുകൂലി കൂടുതല്‍ ചോദിച്ചത് പൊലീസില്‍ അറിയിക്കുമെന്ന് പറഞ്ഞതിന് മണല്‍ പുഴയില്‍ തിരിച്ചുതട്ടിയ സംഭവമുണ്ടായി. അപേക്ഷ ഓണ്‍ലൈന്‍ വഴിയായതോടെ മുന്‍ഗണനാക്രമം അനുസരിച്ച് മണല്‍ ലഭിക്കുമെന്നത് പദ്ധതിയുടെ നല്ല വശമാണെങ്കിലും മിക്കവര്‍ക്കും കടവുകള്‍ ലഭിക്കുന്നത് കിലോമീറ്ററുകള്‍ക്കപ്പുറത്താണ്. മണലെടുക്കുന്നതിനുള്ള ലോറികള്‍ അതത് പഞ്ചായത്തുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നേരത്തെ നിബന്ധന ഉണ്ടായിരുന്നു. എന്നാല്‍, ചിലര്‍ കോടതിയില്‍ പോയതോടെ അതത് പഞ്ചായത്തുകള്‍ നല്‍കുന്ന നമ്പര്‍ ഉപയോഗിച്ച് മണല്‍ കടത്താം. മണല്‍ മാഫിയയെ തടയുന്നതിനാണ് ഇ-മണല്‍ സംവിധാനം ആരംഭിച്ചതെങ്കിലും പുതിയ രീതികളില്‍ തട്ടിപ്പുമായാണ് ഇവരെത്തുന്നത്. കൃത്യമായ വിവരം നല്‍കാതെ പാസ് സംഘടിപ്പിച്ച് ഉയര്‍ന്ന വിലക്ക് മണല്‍ വില്‍ക്കാനാണ് ഇവരുടെ ശ്രമം. ക്രമക്കേടുകള്‍ കണ്ടെത്താന്‍ വില്ലേജ് ഓഫിസര്‍മാരുടെയും പൊലീസിന്‍െറയും സംയുക്ത പരിശോധന കടവുകളിലുണ്ടാവുമെന്ന് അധികൃതര്‍ അറിയിച്ചു. |
കാസര്‍കോട്ട് ഇന്ന് മുതല്‍ ഒരാഴ്ച 12 മണിക്കൂര്‍ പവര്‍കട്ട് Posted: 22 Apr 2014 10:58 PM PDT കാസര്‍കോട്: വിദ്യാനഗര്‍ 110 കെ.വി സബ്സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബുധനാഴ്ച മുതല്‍ ഏപ്രില്‍ 30 വരെ ഒരാഴ്ചത്തേക്ക് കാസര്‍കോട്, നെല്ലിക്കുന്ന് സെക്ഷനില്‍ 12 മണിക്കൂര്‍ പവര്‍കട്ട് ഏര്‍പ്പെടുത്തും. കാസര്‍കോട്, കെല്‍, മൊഗ്രാല്‍, പുതിയ ബസ്സ്റ്റാന്‍ഡ്, ചെമ്മനാട്, കിന്‍ഫ്ര, എന്നീ ഫീഡറുകളുടെ പരിധിയില്‍പ്പെടുന്ന പ്രദേശങ്ങളില്‍ രാത്രിയും പകലും ഒരുമണിക്കൂര്‍ ഇടവിട്ടാണ് പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത്. ചെര്‍ക്കള, ബദിയഡുക്ക ഫീഡറുകളിലേക്ക് മൈലാട്ടി, മുള്ളേരിയ, ബദിയഡുക്ക സബ് സ്റ്റേഷനുകളില്‍നിന്ന് വൈദ്യുതിയെത്തിക്കാന്‍ സംവിധാനമൊരുക്കിയതിനാല്‍ ഈ പ്രദേശങ്ങളില്‍ പവര്‍കട്ട് ബാധിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു. വിദ്യാനഗര്‍ സബ്സ്റ്റേഷന്‍െറ ശേഷി വര്‍ധിപ്പിക്കാന്‍ 10 എം.വി.എ ട്രാന്‍സ്ഫോര്‍മര്‍ മാറ്റി 20 എം.വി.എ സ്ഥാപിക്കുന്നതിനാണ് വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ബുധനാഴ്ച രാവിലെ എട്ടുമുതലാണ് പവര്‍കട്ട് ആരംഭിക്കുന്നത്. സബ്സ്റ്റേഷനിലെ ട്രാന്‍സ്ഫോര്‍മറിന് കാലപ്പഴക്കം കാരണം അധിക വൈദ്യുതി ഉപയോഗം താങ്ങാനാവശ്യമായ ശേഷിയില്ലാത്തതിനാലാണ് പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കുന്നത്. ഇതോടെ കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ ഉള്‍പ്പെടെയുള്ള മേഖലയില്‍ അനുഭവപ്പെടുന്ന വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുമെന്ന് അധികൃതര്‍ പറയുന്നു. |
മാഹി നാളെ പോളിങ് ബൂത്തിലേക്ക് Posted: 22 Apr 2014 10:53 PM PDT മാഹി: പുതുച്ചേരി ലോക്സഭാ മണ്ഡലത്തില്‍ നാളെ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശകരമായ കൊട്ടിക്കലാശം. യു.പി.എ, എന്‍.ഡി.എ, ഡി.എം.കെ, എല്‍.ഡി.എഫ് മുന്നണികളുടെ ആഭിമുഖ്യത്തില്‍ മാഹി നഗരത്തിലും പള്ളൂരിലും വാശിയോടുകൂടിയ റോഡ്ഷോകള്‍, തെരുവുയോഗങ്ങള്‍, പൊതുയോഗങ്ങള്‍ എന്നിവ നടന്നു. യു.പി.എ സ്ഥാനാര്‍ഥി വി. നാരായണസാമിക്കുവേണ്ടി മാഹി സെമിത്തേരി റോഡില്‍നിന്നാരംഭിച്ച സമാപനറാലി വളവില്‍ കടപ്പുറത്ത് സമാപിച്ചു. എന്‍.എസ്.യു ദേശീയ സെക്രട്ടറി അഡ്വ. ഷര്‍ഫുന്നിസ ഉദ്ഘാടനം ചെയ്തു. എം.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഇ. വത്സരാജ് എം.എല്‍.എ, മനയില്‍ കുഞ്ഞഹമ്മദ്, സത്യന്‍ കേളോത്ത്, പി.പി. വിനോദ് എന്നിവര്‍ സംസാരിച്ചു. വിവിധ കേന്ദ്രങ്ങളില്‍ പൊതുയോഗങ്ങള്‍ നടന്നു. ഡി.എം.കെ സ്ഥാനാര്‍ഥി എ.എം.എച്ച്. നജീമിനെ പിന്തുണക്കുന്ന മുസ്ലിംലീഗിന്‍െറ നേതൃത്വത്തില്‍ നടന്ന റോഡ്ഷോ പൂഴിത്തലയില്‍ വി.കെ. അബ്ദുല്‍ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. ഇ. ഷറഫുദ്ദീന്‍ മാസ്റ്റര്‍, ടി.എന്‍.എ. ഖാദര്‍, പി. യൂസഫ്, സി.കെ. ജമാല്‍, മുഹമ്മദ് ഫസല്‍ എന്നിവര്‍ സംസാരിച്ചു. മൂലക്കടവില്‍ എത്തിയ റോഡ്ഷോ മാഹി മുനിസിപ്പല്‍ മൈതാനിയില്‍ സമാപിച്ചു. ഇടതുസ്ഥാനാര്‍ഥി ആര്‍. വിശ്വനാഥന് വേണ്ടി വിവിധ ബൂത്തുകള്‍ കേന്ദ്രീകരിച്ച് പ്രകടനങ്ങള്‍ നടന്നു. മൂലക്കടവില്‍നിന്നാരംഭിച്ച ബൈക്ക് റാലി 32 കേന്ദ്രങ്ങളില്‍ ബൈക്ക് സ്റ്റണ്ടിങ്ങും നടന്നു. മാഹിയിലും പള്ളൂരിലും റാലികള്‍ നടന്നു. മാഹിയില്‍ നടന്ന സമാപന പൊതുയോഗത്തില്‍ പി.പി. രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ടി. മനോഹരന്‍ നമ്പ്യാര്‍, എ. പ്രദീപന്‍, പുഞ്ചയില്‍ നാണു എന്നിവര്‍ സംസാരിച്ചു. എന്‍.ആര്‍ കോണ്‍ഗ്രസ് ബി.ജെ.പി സഖ്യം സ്ഥാനാര്‍ഥി ആര്‍. രാധാകൃഷ്ണനുവേണ്ടിയുള്ള റോഡ്ഷോ ഇരട്ടപ്പിലാക്കൂലില്‍ നിന്നാരംഭിച്ച് വളവില്‍ സമാപിച്ചു. പൊതുയോഗം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്‍റ് പി. സത്യപ്രകാശ് ഉദ്ഘാടനം ചെയ്തു. സി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍ ചാലക്കര, കാട്ടില്‍ ശശിധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി ഡോ. വി. രംഗരാജന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വീടുകളിലും സ്ഥാപനങ്ങളിലും വോട്ടഭ്യര്‍ഥിച്ചു. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ഥി എം.വി. ഓമലിംഗത്തിനുവേണ്ടി ഇരട്ടപ്പിലാക്കൂലില്‍ റോഡ്ഷോ നടത്തി. പി.കെ. ബദറുദ്ദീന്‍, ടി.എ. ലതീബ്, കെ.പി. നാസിം എന്നിവര്‍ നേതൃത്വം നല്‍കി. പള്ളൂര്‍: പോസ്റ്ററുകളും ബാനറുകളും കൊടിതോരണങ്ങളുമില്ലാത്ത പുതുച്ചേരി ലോക്സഭാ മണ്ഡലത്തിലെ മാഹി, പള്ളൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ അനൗണ്‍സ്മെന്‍റ് വാഹനങ്ങളായിരുന്നു താരങ്ങള്‍. അഞ്ചിലധികം വാഹനങ്ങളാണ് ഓരോ പ്രദേശത്തുമായി പ്രമുഖ സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി വോട്ടഭ്യര്‍ഥിച്ചത്. പരസ്യ പ്രചാരണത്തിന്‍െറ അവസാന ദിവസമായ ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഓടുകയായിരുന്നു. കൊട്ടിക്കലാശത്തിന് മുന്നോടിയായി തങ്ങളുടെ സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും വോട്ടര്‍മാരുടെ മനസ്സുകളില്‍ പതിപ്പിക്കാനായിരുന്നു ഈ നെട്ടോട്ടം. 5.15ഓടെ പള്ളൂരിലെ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ നിന്ന് പ്രകടനമായി പ്രവര്‍ത്തകര്‍ പാറാല്‍ ഭാഗത്തേക്ക് പുറപ്പെട്ടു. മറ്റൊരു സംഘം ചൊക്ളി ഭാഗത്തുനിന്ന് പള്ളൂരിലെത്തി. അല്‍പനേരം കഴിഞ്ഞ് ഇരുജാഥകളും ഒന്നായി ചേര്‍ന്ന് നഗരം ചുറ്റി. അപ്പോഴേക്കും മാഹിയില്‍നിന്ന് എത്തിച്ചേര്‍ന്ന ബൈക്ക് റാലിയും ഒപ്പം കൂടി. |
മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്ന് നഗരസഭയെ അവഗണിക്കുന്നു –കൗണ്‍സില്‍ യോഗം Posted: 22 Apr 2014 10:51 PM PDT കൊച്ചി: മെട്രോ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍നിന്ന് നഗരസഭയെ ഒഴിവാക്കുന്നതായി കൊച്ചി നഗരസഭ കൗണ്‍സില്‍ യോഗം. ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ്, മെട്രോയുടെ അനുബന്ധ പ്രവര്‍ത്തനങ്ങളിലും ഗതാഗത ക്രമീകരണങ്ങളിലും നഗരസഭയുടെ അഭിപ്രായം അന്വേഷിക്കാതെ കെ.എം.ആര്‍.എല്ലും ട്രാഫിക് പൊലീസും ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുകയാണെന്ന് ആരോപണമുയര്‍ന്നത്. കൗണ്‍സിലില്‍ ഭരണ- പ്രതിപക്ഷ ഭേദമന്യേയാണ് ആരോപണം ഉയര്‍ന്നത്. മെട്രോ അനുബന്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലെ തീരുമാനങ്ങള്‍ പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മേയര്‍ ടോണി ചമ്മണി ആവശ്യപ്പെട്ടു. നിലവില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നഗരസഭക്കാവശ്യമായ പങ്കാളിത്തം ലഭിച്ചിട്ടില്ല. ഗതാഗതക്രമീകരണമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ നഗരസഭയുടെ അഭിപ്രായം ആരാഞ്ഞതുമില്ല. മെട്രോ നിര്‍മാണവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ പൈപ്പുകള്‍, സ്വീവേജുകള്‍, ബി.എസ്.എന്‍.എല്‍ കേബ്ളുകള്‍ എന്നിവ പൊട്ടുന്ന അവസ്ഥയുണ്ടായിട്ടുണ്ട്. നിലവിലെ ഗതാഗതക്രമീകരണവും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന രീതിയിലാണ്. ഇക്കാര്യങ്ങളിലെല്ലാം കെ.എം.ആര്‍.എല്ലിന്‍െറ നിലപാട് ഏകപക്ഷീയമാണ്. മെട്രോയുടെ പ്രവര്‍ത്തനങ്ങളില്‍ നഗരസഭക്ക് ആവശ്യമായ പങ്കാളിത്തം ലഭ്യമാക്കണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെടും. സൗത് മേല്‍പ്പാലം പുനര്‍നിര്‍മാണം, തമ്മനം-പുല്ലേപ്പടി റോഡ് നിര്‍മാണം, പി.വി.എസ് കല്‍വര്‍ട്ട് നിര്‍മാണം എന്നിവയും എം.ജി റോഡിന്‍െറ വീതികൂട്ടലുമുള്‍പ്പെടെ നിരവധി കാര്യങ്ങളില്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തീരുമാനമെടുത്തിരുന്നു. മെട്രോ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളില്‍ ഇവ ഉള്‍പ്പെടുത്തി എത്രയും വേഗം നിര്‍മാണം പൂര്‍ത്തീകരിക്കാമെന്നായിരുന്നു തീരുമാനം. ഇക്കാര്യങ്ങളില്‍ മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്ത് പരിഹാരം കാണണമെന്നും മേയര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്‍െറ നിര്‍ദേശപ്രകാരം ട്രാഫിക് റെഗുലേറ്ററി കമീഷന്‍ രൂപവത്കരിച്ചിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപന ചെയര്‍മാന്‍ അധ്യക്ഷനായുള്ള സമിതിയുമായി ചര്‍ച്ച ചെയ്യാതെയാണ് നിലവിലെ ഗതാഗത ക്രമീകരണങ്ങള്‍. നോര്‍ത് മേല്‍പ്പാലത്തില്‍ ഇരുപാലങ്ങളുടെയും പണി പൂര്‍ത്തീകരിച്ച ശേഷവും ഇരുചക്രവാഹനങ്ങള്‍ കടത്തിവിടാത്തത് ആരുടെ തീരുമാനപ്രകാരമാണെന്ന് നഗരസഭക്ക് അറിയില്ലെന്നും മെട്രോ ഗതാഗത ക്രമീകരണം, ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ അംഗീകാരത്തോടെ മാത്രം നടപ്പാക്കണമെന്ന് സര്‍ക്കാറിനോടാവശ്യപ്പെടുമെന്നും മേയര്‍ വ്യക്തമാക്കി. തമ്മനം-പുല്ലേപ്പടി റോഡിന് സര്‍ക്കാര്‍ നല്‍കിയ 25 ലക്ഷം രൂപ റവന്യൂ വകുപ്പിന്‍െറ പക്കലാണുള്ളത്. ഇത് സ്ഥലം ഉടമകള്‍ക്ക് നല്‍കിയിട്ടില്ലെന്നും മേയര്‍ പറഞ്ഞു. റോഡ് ഫണ്ട് ബോര്‍ഡിന്‍െറ പദ്ധതിയില്‍പെടുത്തി നഗരസഭയുടെ 17 റോഡുകളുടെ നിര്‍മാണം പരിഗണനയിലാണ്. ആ പദ്ധതി മെട്രോ അനുബന്ധ പദ്ധതിയായി നടപ്പിലാക്കിയാല്‍ കൂടുതല്‍ പ്രയോജനംചെയ്യുമെന്നും മേയര്‍ പറഞ്ഞു. ഇക്കാര്യത്തിലും അടിയന്തരമായി സര്‍ക്കാര്‍ ഇടപെടണം. മെട്രോയുടെ ഭാഗമായി നഗരസഭയുടെ കാനകളും കനാലുകളും മൂടുന്നുവെന്ന പരാതിയെക്കുറിച്ച് കെ.എം.ആര്‍.എല്‍ പ്രതിനിധികളുമായി സംസാരിക്കും. ഇത്തരത്തില്‍ ഏതെങ്കിലും കാനകളോ കനാലുകളോ മൂടിയിട്ടുണ്ടെങ്കില്‍ അവ കെ.എം.ആര്‍.എല്‍ തന്നെ പഴയരീതിയിലാക്കണമെന്ന് ആവശ്യപ്പെടുമെന്നും മേയര്‍ അറിയിച്ചു. കൊച്ചി നഗരസഭയുടെ അനുമതികൂടാതെ മെട്രോനിര്‍മാണവുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് അനുവദിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് കെ.ജെ. ജേക്കബ് പറഞ്ഞു. രാജേന്ദ്രമൈതാനത്ത് ലേസര്‍ഷോക്കായി ജി.സി.ഡി.എ നടത്തുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാമെന്ന ഉറപ്പ് ചെയര്‍മാന്‍ ലംഘിച്ചതായും ഇക്കാര്യത്തില്‍ നഗരസഭയെ നോക്കുകുത്തിയാക്കി ജി.സി.ഡി.എ തന്നിഷ്ടം കാണിക്കുകയാണെന്നും പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ലേസര്‍ഷോക്കായി നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ടൗണ്‍ പ്ളാനിങ് കമ്മിറ്റിക്ക് ബോധ്യപ്പെട്ടാല്‍ താല്‍ക്കാലികമായി നിര്‍മാണം നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് മേയര്‍ പറഞ്ഞു. ടൗണ്‍ പ്ളാനിങ് കമ്മിറ്റി വിശദമായി പരിശോധിച്ചശേഷം തീരുമാനം കൗണ്‍സിലില്‍ അറിയിക്കുകയും അതിനനുസരിച്ച് തുടര്‍നടപടികള്‍ എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മഴക്കാലപൂര്‍വ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാത്തതിനെതിരെയും കൗണ്‍സിലില്‍ വിമര്‍ശമുയര്‍ന്നു. കാനകളും കനാലുകളും ശുചീകരിക്കുന്ന നടപടികള്‍ എങ്ങുമെത്തിയിട്ടില്ലെന്നും ഇതിനായി അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മഴക്കാലപൂര്‍വ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടരലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ പ്രവര്‍ത്തനങ്ങളാരംഭിക്കുമെന്നും മേയര്‍ പറഞ്ഞു. പൊന്നുരുന്നി മേല്‍പ്പാലത്തിലെ ടോള്‍പിരിവ് ഒഴിവാക്കുന്നതിനെക്കുറിച്ച് റോഡ് ഫണ്ട് ബോര്‍ഡുമായി ചര്‍ച്ച നടത്തും. പാലം നിര്‍മാണത്തിന് ചെലവായ തുകയെക്കുറിച്ച് ഇവരില്‍നിന്ന് അറിഞ്ഞശേഷം തുടര്‍നടപടി സ്വീകരിക്കും. പൊന്നുരുന്നി പാലത്തിലെ ടോള്‍പിരിവ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലര്‍ കെ.വി. മനോജ് അവതാരകനും ജോജി കുരീക്കോട് അനുവാദകനുമായി അവതരിപ്പിച്ച പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മേയര്‍. പൊന്നുരുന്നി, പുല്ലേപ്പടി ആര്‍.ഒ.ബികളിലെ ടോള്‍പിരിവ് ഒരു പാക്കേജായി കാണുന്നതിനെക്കുറിച്ചും ചര്‍ച്ചചെയ്യും. രണ്ട് മേല്‍പ്പാലങ്ങളും അഞ്ച് കി. മീറ്റര്‍ പരിധിയിലുള്ളതാണ്. അതിനാല്‍ രണ്ട് പാലങ്ങളും ഒരുമിച്ച് ഉപയോഗിക്കേണ്ടിവരുമ്പോള്‍ ഒന്നില്‍ ടോള്‍ പിരിവ് ഒഴിവാക്കിക്കിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ ആവശ്യപ്പെടാമെന്നും മേയര്‍ പറഞ്ഞു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സൗമിനി ജെയിന്‍, കെ.ജെ. സോഹന്‍, കൗണ്‍സിലര്‍മാരായ സി.എ. ഷക്കീര്‍, കെ.വി. മനോജ്, ജോജി കുരീക്കോട്, എന്‍.എ. ഷഫീഖ്, കെ.എന്‍. സുനില്‍കുമാര്‍, സജിനി ജയചന്ദ്രന്‍, എം.പി. മഹേഷ്കുമാര്‍, പി.എസ്. പ്രകാശന്‍, വി.എ. ശ്രീജിത്, എ.എച്ച്. നിയാസ്, സോജന്‍ ആന്‍റണി, ശ്യാമള എസ്. പ്രഭു, സുധ ദിലീപ്കുമാര്‍, വി.കെ. മിനിമോള്‍, കെ.ആര്‍. പ്രേംകുമാര്‍ എന്നിവര്‍ ചര്‍ച്ചയില്‍ സംസാരിച്ചു. |
എ.എ ഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുന്നു - ഡി.സുഗതന്‍ Posted: 22 Apr 2014 10:48 PM PDT ആലപ്പുഴ: ആലപ്പുഴ ഡി.സി.സി പ്രസിഡന്‍റ് എ. എ ഷുക്കൂറിനെതിരെ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ ഡി. സുഗതന്‍ രംഗത്ത്. എ.എ ഷുക്കൂര്‍ വ്യക്തിപരമായ അജണ്ട നടപ്പാക്കുകയാണെന്നും ഷാനിമോള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അതിന്‍െറ ഭാഗമാണെന്നും സുഗതന്‍ ആരോപിച്ചു. എസ്.എന്‍.ഡി.പി യോഗത്തിനെ പിണക്കിയത് തെരഞ്ഞെടുപ്പില്‍ ദോഷം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. |
No comments:
Post a Comment