ഗ്യാസ് സിലിണ്ടറില്‍ തീ; അണക്കാനായത് രണ്ട് മണിക്കൂറിന് ശേഷം Madhyamam News Feeds |
- ഗ്യാസ് സിലിണ്ടറില്‍ തീ; അണക്കാനായത് രണ്ട് മണിക്കൂറിന് ശേഷം
- ഗാന്ധിനഗറില്‍ അദ്വാനിക്ക് മുമ്പെങ്ങുമില്ലാത്ത പൊലിമ
- പ്രചാരണത്തിന് മൂര്‍ച്ചകൂട്ടി സ്ഥാനാര്‍ഥികള്‍
- കണ്ണമംഗലത്ത് യു.ഡി.എഫ് ഭിന്നത തീര്‍ന്നില്ല; പ്രചാരണത്തിന്് മുസ്ലിംലീഗ് മാത്രം
- ടി.പി വധം: സി.ബി.ഐ അന്വേഷണം വി.എസ് അനുകൂലിക്കുന്നോ -എ.കെ. ആന്‍റണി
- ജസ്റ്റിസ് ഹാറൂണ്‍ വിധിയില്‍ പക്ഷപാതിത്വം കാണിക്കുന്നെന്ന് പ്രതാപന്‍
- തൊടുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ട ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക്
- നിധീഷ് കടാര വധക്കേസ്: പ്രതികളുടെ ജീവപര്യന്തം ഡല്‍ഹി ഹൈകോടതി ശരിവെച്ചു
- കോട്ടയത്ത് പ്രചാരണത്തില്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പം
- കുടിവെള്ള പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു
ഗ്യാസ് സിലിണ്ടറില്‍ തീ; അണക്കാനായത് രണ്ട് മണിക്കൂറിന് ശേഷം Posted: 01 Apr 2014 11:44 PM PDT ചാവക്കാട്: പാചകവാതകസിലിണ്ടറിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. കടപ്പുറം മാട്ടുമ്മല്‍ കുറുപ്പത്ത് വാലിപറമ്പില്‍ സെയ്തുവിന്‍െറ വീട്ടില്‍ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച 12.30 ഓടെയാണ് സംഭവം. |
ഗാന്ധിനഗറില്‍ അദ്വാനിക്ക് മുമ്പെങ്ങുമില്ലാത്ത പൊലിമ Posted: 01 Apr 2014 11:39 PM PDT Image: ഗാന്ധിനഗര്‍: മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിക്ക് താന്‍ ഇഷ്ടമില്ലാതെ മല്‍സരിക്കുന്ന ഗാന്ധിനഗര്‍ മണ്ഡലത്തില്‍ മുമ്പത്തെ തെരഞ്ഞെടുപ്പിലെങ്ങും കാണാത്ത പൊലിമ. നരേന്ദ്ര മോദി ഭരിക്കുന്ന സംസ്ഥാനത്തിലെ ഈ മണ്ഡലത്തില്‍ ഇത്തവണ നാടൊട്ടുക്കും ഫ്ളക്സ്ബോര്‍ഡുകളില്‍ നിറഞ്ഞിരിക്കുകയാണ് എല്‍.കെ അദ്വാനി. കഴിഞ്ഞ 16 വര്‍ഷമായി അദ്വാനി ഗാന്ധിനഗറിനെ പ്രതിനിധീകരിക്കുകയാണെങ്കിലും മുമ്പെങ്ങും പ്രചാരണചിത്രങ്ങള്‍ക്ക് ഇത്ര പ്രാധാന്യം നല്‍കിയിട്ടില്ല. മുഖ്യമന്ത്രിയും പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ മോദി അടക്കമുള്ള നേതാക്കള്‍ക്കും ഫ്ളക്സ്ബോര്‍ഡില്‍ ഇടം അനുവദിച്ചിട്ടുണ്ട്. മുമ്പത്തെ രാഷ്ട്രീയ സാഹചര്യം അല്ല ഇപ്പോഴുള്ളതെന്ന തരത്തില്‍ ബി.ജെ.പിക്കകത്ത് നടക്കുന്ന നീക്കങ്ങളുടെ പ്രതിഫലനമാണ് ഇതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മോദിയും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ ഗുരുവായ അദ്വാനിയും തമ്മില്‍ ഭിന്നതകള്‍ ഇല്ല എന്നും അദ്വാനിക്കുമേല്‍ മോദിക്ക് മേധാവിത്തം ഇല്ല എന്നും വരുത്തിതീര്‍ക്കാനുള്ള പാര്‍ട്ടി വൃത്തങ്ങളുടെ കഠിന ശ്രമമായിട്ടും ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഗാന്ധിനഗറിലെ ഒരു സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നതു മാത്രമല്ല പ്രധാനം, സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളെയെല്ലാം പ്രചാരണ ബോര്‍ഡുകളിലേക്ക് കൊണ്ടുവരിക എന്നതിനു കൂടി മോദി ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. പാര്‍ട്ടിക്കുമേലുള്ള മോദിയുടെ ആധിപത്യത്തില്‍ അതൃപ്തിയുള്ള അദ്വാനി താന്‍ മല്‍സരിച്ചുവരുന്ന ഗാന്ധിനഗറില്‍ നിന്ന് മാറി ഇത്തവണ ഭോപാലില്‍ മല്‍സരിക്കണമെന്ന് ബി.ജെ.പിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതു നിരസിച്ച പാര്‍ട്ടി മോദിയുടെ താല്‍പര്യപ്രകാരം ഗാന്ധിനഗറില്‍നിന്നു തന്നെ ജനവിധി തേടണമെന്ന് നിര്‍ബന്ധം ചെലുത്തുകയായിരുന്നു. |
പ്രചാരണത്തിന് മൂര്‍ച്ചകൂട്ടി സ്ഥാനാര്‍ഥികള്‍ Posted: 01 Apr 2014 11:39 PM PDT ചെര്‍പ്പുളശ്ശേരി: വീണ്ടും ഒരുവട്ടംകൂടി ഷൊര്‍ണൂര്‍ മണ്ഡലത്തിന്‍െറ ഉള്‍നാട്ടിടങ്ങളില്‍ ഇടത് സ്ഥാനാര്‍ഥി എം.ബി. രാജേഷ്. ചൊവ്വാഴ്ച വെള്ളിനേഴി പഞ്ചായത്തിലെ തിരുനാരായണപുരത്തെ ആദ്യയോഗത്തില്‍ തന്നെ ബാലറ്റ് പേപ്പറില്‍ ഒന്നാം നമ്പറുകാരനായ തനിക്ക് വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥനയുണ്ടായി. തിരുവാഴിയോട്, ഞാളാംകുറുശ്ശി, തുടങ്ങിയ സ്ഥലങ്ങളിലെ യോഗത്തിന് ശേഷം ചെര്‍പ്പുളശ്ശേരി ഗ്രാമപഞ്ചായത്തിലേക്ക് കടന്നു. തുടര്‍ന്ന്, നെല്ലായ പഞ്ചായത്ത് പര്യടനത്തിന് ശേഷം സ്വദേശം കൂടിയായ കൈലിയാടായിരുന്നു ഉച്ചഭക്ഷണം. |
കണ്ണമംഗലത്ത് യു.ഡി.എഫ് ഭിന്നത തീര്‍ന്നില്ല; പ്രചാരണത്തിന്് മുസ്ലിംലീഗ് മാത്രം Posted: 01 Apr 2014 11:17 PM PDT വേങ്ങര: ഉന്നത നേതാക്കള്‍ യോഗം ചേര്‍ന്ന് പ്രശ്നങ്ങള്‍ പരിഹരിച്ചശേഷവും കണ്ണമംഗലം പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ലീഗ് ഭിന്നത പരിഹരിക്കാനായില്ല. യു.ഡി.എഫ് സ്ഥാനാര്‍ഥി ഇ. അഹമ്മദിന്‍െറ പ്രചാരണ പരിപാടികളില്‍നിന്ന് കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം വിട്ടുനില്‍ക്കുകയാണ്. |
ടി.പി വധം: സി.ബി.ഐ അന്വേഷണം വി.എസ് അനുകൂലിക്കുന്നോ -എ.കെ. ആന്‍റണി Posted: 01 Apr 2014 11:13 PM PDT Image: തൃശൂര്‍: ടി.പി കേസിന്‍െറ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐക്ക് വീണ്ടും കത്ത് നല്‍കിയ സംസ്ഥാന സര്‍ക്കാരിനെ അനുകൂലിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്‍റണി. ഇതു സംബന്ധിച്ച കെ.കെ. രമയുടെ ആവശ്യം സര്‍ക്കാര്‍ ഉടന്‍ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയ പ്രതിപക്ഷ നേതാവിന്‍െറ ഇപ്പോഴത്തെ നിലപാടറിയാന്‍ എല്ലാവര്‍ക്കും താല്‍പര്യമുണ്ടെന്നും തൃശൂര്‍ പ്രസ്ക്ളബിന്‍െറ മീറ്റ് ദ പ്രസില്‍ ആന്‍റണി പറഞ്ഞു. വി.എസിന്‍െറ മലക്കം മറിച്ചില്‍ ജനം അംഗീകരിക്കില്ല. അദ്ദേഹം സ്വന്തം മന:സാക്ഷിയിലേക്ക് ടോര്‍ച്ച് തെളിക്കണം. അന്വേഷണ കമീഷനും റിപ്പോര്‍ട്ടില്‍ ഈ കേസില്‍ സി.പി.എമ്മിനെ രക്ഷപ്പെടുത്തില്ല. മറിച്ച് കുറ്റമേറ്റ് മാപ്പു പറഞ്ഞാല്‍ ജനം പിന്നെയും പൊറുത്തെന്നു വരും. ടി.പി കേസ് സംബന്ധിച്ച് സി.പി.എം നേതാക്കളുമായി താന്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയെന്ന ചിലരുടെ ആരോപണം കെട്ടുകഥയാണ്. കേരളത്തില്‍ ഭരണവിരുദ്ധ വികാരമല്ല, മറിച്ച് യു.ഡി.എഫ് അനുകൂല തരംഗമാണ്. എല്ലാവരും കൊട്ടിഘോഷിക്കുന്ന മോദി തരംഗത്തിന്‍െറ ലാഞ്ജന പോലും കേരളത്തിലില്ല. യു.ഡി.എഫ് കഴിഞ്ഞ തവണ നേടിയതിനേക്കാള്‍ ഒരു സീറ്റെങ്കിലും അധികം നേടും. എല്‍.ഡി.എഫിനെ കാത്തിരിക്കുന്നത് ചരിത്രത്തില്‍ ഏറ്റവും അപമാനകരമായ തോല്‍വിയാണ്. സര്‍വേകളില്‍ പറയുന്നതിനേക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസ് നേടും. ബി.ജെ.പി അത്ര നേടുകയുമില്ല. ഒരു സമുദായ സംഘടനയും കോണ്‍ഗ്രസിനും യു.ഡി.എഫിനും എതിരല്ല. പരിഭവങ്ങള്‍ പറയുമ്പോഴും അവരൊന്നും എല്‍.ഡി.എഫിന് വോട്ട് ചെയ്യാന്‍ അണികളോട് പറഞ്ഞിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സംസ്ഥാനത്ത് ഭരണമാറ്റമോ നേതൃമാറ്റമോ ഉണ്ടാകില്ല. മന്ത്രിസഭാ പുന:സംഘടന മുഖ്യമന്ത്രി തീരുമാനിക്കേണ്ട കാര്യമാണ്. മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിന്‍െറ പേരില്‍ ചില കോണ്‍ഗ്രസ് നേതാക്കള്‍ ജഡ്ജിമാര്‍ക്കെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ‘ഞാന്‍ ഒരിക്കലും ജഡ്ജിമാര്‍ക്കെതിരെ പറയില്ല, നീതിന്യായപീഠത്തെ എന്നും ബഹുമാനിക്കുന്നയാളാണ്’ എന്നായിരുന്നു ആന്‍റണിയുടെ മറുപടി. |
ജസ്റ്റിസ് ഹാറൂണ്‍ വിധിയില്‍ പക്ഷപാതിത്വം കാണിക്കുന്നെന്ന് പ്രതാപന്‍ Posted: 01 Apr 2014 11:03 PM PDT Image: തിരുവനന്തപുരം: കോടതിക്കകത്തും പുറത്തും നടത്തുന്ന പരാമര്‍ശങ്ങളില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദ് രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു കത്തുനല്‍കി. ജസ്ജിയുടെ പരാമര്‍ശങ്ങള്‍ സുപ്രീംകോടതിയുടെ നിര്‍ദേശങ്ങളുടെ ലംഘനമാണെന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ജസ്റ്റിസ് ഹാറൂണ്‍ അല്‍റഷീദ് നടത്തിയ പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി സി.പി.എമ്മിനെ സഹായിക്കുന്നതാണ്. ജുഡീഷ്യറിയുടെ അന്തസത്തക്ക് നിരക്കാത്തതാണ് ജഡ്ജിയുടെ പ്രവര്‍ത്തനമെന്നും കത്തില്‍ പറയുന്നു. |
തൊടുപുഴ നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ട ആക്രമണം; മൂന്നുപേര്‍ക്ക് പരിക്ക് Posted: 01 Apr 2014 11:01 PM PDT തൊടുപുഴ: നഗരത്തില്‍ പട്ടാപ്പകല്‍ ഗുണ്ട ആക്രമണം. രണ്ട് വാഹനങ്ങളിലായി വന്ന പത്തംഗസംഘം കമ്പ്യൂട്ടര്‍ സ്ഥാപനം അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ സ്വകാര്യചാനല്‍ കാമറമാനടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. സംഭവം ചിത്രീകരിക്കാനെത്തിയ സ്വകാര്യചാനലിന്‍െറ കാമറ അക്രമിസംഘം അടിച്ചുതകര്‍ത്തു. |
നിധീഷ് കടാര വധക്കേസ്: പ്രതികളുടെ ജീവപര്യന്തം ഡല്‍ഹി ഹൈകോടതി ശരിവെച്ചു Posted: 01 Apr 2014 10:54 PM PDT Image: ന്യൂഡല്‍ഹി: നിധീഷ് കടാര വധക്കേസിലുള്‍പെട്ട മൂന്ന് പ്രതികളുടെ ജീവപര്യന്തം ഡല്‍ഹി ഹൈകോടതി ശരിവെച്ചു. ജീവപര്യന്തത്തിനെതിരെ പ്രതികള്‍ സമര്‍പിച്ച അപ്പീലിലാണ് ഹൈകോടതി വിധി. പ്രതികളായ വികാസ് യാദവ്, വിശാല്‍ യാദവ്, സുഖ്ദേവ് പെഹാല്‍വാന്‍ എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച അപ്പീലിലാണ് വിധി. നിധീഷ് കടാരയുടെ അമ്മ നീലം കടാരയും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നാവസ്യപ്പെട്ട് ഹരജി നല്‍കിയിരുന്നു. 2002 ഫെബ്രുവരിയിലാണ് നിധീഷിനെ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നും വിവാഹാഘോഷ ചടങ്ങിനിടെ വികാസും വിശാലും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഇരുവരുടെയും സഹോദരിക്ക് നിധീഷ് കടാരയുമായുണ്ടായിരുന്ന ബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചത്. |
കോട്ടയത്ത് പ്രചാരണത്തില്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പം Posted: 01 Apr 2014 10:49 PM PDT കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന് എട്ടുദിനം മാത്രം ശേഷിക്കെ കോട്ടയത്ത് പോരാട്ടം കടുക്കുന്നു. |
കുടിവെള്ള പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു Posted: 01 Apr 2014 10:37 PM PDT കുമ്പളം: വൈറ്റില അരൂര്‍ ദേശീയപാത കുമ്പളം ടോള്‍ പ്ളാസക്ക് സമീപം ജനുറം കുടിവെള്ള പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു. വാട്ടര്‍ അതോറിറ്റിയുടെ പൈപ് ചോര്‍ന്ന് കുടിവെള്ളം പാഴാകുന്നത് പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച ഉച്ചക്ക് രണ്ടോടെ നാട്ടുകാര്‍ തടഞ്ഞത്. ദേശീയപാത സര്‍വീസ് റോഡും മസ്ജിദ് റോഡും ചേരുന്നിടത്താണ് പൈപ് പൊട്ടി വെള്ളം പാഴാകുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment