സ്വാഗതം
WELCOME

News Update..

Saturday, April 12, 2014

പോളിങ് വര്‍ധന; പ്രതീക്ഷ, ആശങ്ക Madhyamam News Feeds

പോളിങ് വര്‍ധന; പ്രതീക്ഷ, ആശങ്ക Madhyamam News Feeds

Link to

പോളിങ് വര്‍ധന; പ്രതീക്ഷ, ആശങ്ക

Posted: 11 Apr 2014 11:56 PM PDT

പാലക്കാട്: ജില്ലയിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും വോട്ടെടുപ്പ് കൂടിയതില്‍ മുന്നണികള്‍ക്ക് പ്രതീക്ഷയും ആശങ്കയും. എല്‍.ഡി.എഫും, യു.ഡി.എഫും പോളിങ് വര്‍ധന അനുകൂലമാവുമെന്ന അവകാശവാദം ഒരുപോലെ പ്രകടിപ്പിക്കുന്നു. അതേസമയം, പാലക്കാട് മണ്ഡലത്തില്‍ ഒരുലക്ഷത്തിലേറെ വോട്ട് പിടിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.
പാലക്കാട് മണ്ഡലത്തില്‍ 2009 ലെ തെരഞ്ഞെടുപ്പില്‍ 73.51 ശതമാനമായിരുന്നു പോളിങ്. ഇത്തവണ 75.39 ശതമാനംപേര്‍ വോട്ട് രേഖപ്പെടുത്തി. പട്ടാമ്പിയിലാണ് കൂടുതല്‍പേര്‍ വോട്ട് ചെയ്തത്. 77.18 ശതമാനം.
നിയമസഭയില്‍ കോണ്‍ഗ്രസിലെ സി.പി. മുഹമ്മദ് പ്രതിനിധീകരിക്കുന്ന പട്ടാമ്പിയിലെ പോളിങ് വര്‍ധന തങ്ങള്‍ക്ക് അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ വിജയിച്ച മലമ്പുഴ അസംബ്ളി മണ്ഡലത്തില്‍ വോട്ടിങ്ങിലുണ്ടായ കുറവും യു.ഡി.എഫ് അനുകൂല ഘടകമായി വിലയിരുത്തുന്നു. മലമ്പുഴയില്‍ കഴിഞ്ഞ തവണ 76.28 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ ഇത്തവണ 75.96 ശതമാനം പേരാണ് വോട്ട് ചെയ്തത്. കുറവ് നേരിയതാണെങ്കിലും ഇടതുമുന്നണിക്ക് ദോഷം ചെയ്യുമെന്ന ഉറപ്പിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
യു.ഡി.എഫ് ലീഡ് പ്രതീക്ഷിക്കുന്ന മണ്ണാര്‍ക്കാട് അസംബ്ളി മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തേക്കാള്‍ പോളിങ് കൂടിയിട്ടുണ്ട്. കഴിഞ്ഞ തവണ 72.82 ശതമാനമാണ് രേഖപ്പെടുത്തിയതെങ്കില്‍ ഇത്തവണ 73.83 ശതമാനമാണ്.
എന്നാല്‍, യു.ഡി.എഫ് കൈവശംവെക്കുന്ന പാലക്കാട് അസംബ്ളി മണ്ഡലത്തിലാണ് ഇത്തവണ താരതമ്യേന കുറഞ്ഞ വോട്ടിങ് നടന്നത്. 2009 ല്‍ രേഖപ്പെടുത്തിയ 71.28 ശതമാനത്തേക്കാള്‍ കൂടുതലായി 72.39 ശതമാനം പേര്‍ ഇത്തവണ വോട്ട് ചെയ്തിട്ടുണ്ടെങ്കിലും മറ്റ് അംസബ്ളി മണ്ഡലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും കുറവ് പാലക്കാടാണ്. യു.ഡി.എഫിന്‍െറ ലീഡ് പാലക്കാട് മണ്ഡലത്തില്‍ കുറയുമെന്ന കണക്കുകൂട്ടലിലാണ് ഇടതുമുന്നണി.
ഇടതുമുന്നണി ശക്തമായ ലീഡ് പ്രതീക്ഷിക്കുന്ന ഷൊര്‍ണൂര്‍, ഒറ്റപ്പാലം എന്നിവിടങ്ങളില്‍ 2009 നേക്കാള്‍ ഉയര്‍ന്ന പോളിങ് രേഖപ്പെടുത്തിയത് പ്രതീക്ഷയോടെയാണ ്ഇടത് കേന്ദ്രങ്ങള്‍ വീക്ഷിക്കുന്നത്. ഷൊര്‍ണൂരില്‍ കഴിഞ്ഞതവണ 72.53 ശതമാനമായിരുന്നുവെങ്കില്‍ ഇത്തവണ 76.01 ആണ.് ഒറ്റപ്പാലത്ത് ഇത്തവണ 76.41 പേര്‍ വോട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ തവണ ഇത് 73.59 ശതമാനമായിരുന്നു. കഴിഞ്ഞ തവണ 72.73 ശതമാനം വോട്ട് രേഖപ്പെടുത്തിയ കോങ്ങാട് ഇത്തവണ 75.81 ശതമാനമായി ഉയര്‍ന്നതും ഇടതുകേന്ദ്രങ്ങള്‍ തങ്ങള്‍ക്കനുകൂലമായി വിലയിരുത്തുന്നു.
കുറഞ്ഞ വോട്ടിനാണെങ്കിലും എം.പി വീരേന്ദ്രകുമാര്‍ വിജയിക്കുമെന്ന് യു.ഡി.എഫ് വിലയിരുത്തുമ്പോള്‍ കാല്‍ലക്ഷത്തോളം വോട്ടിന്‍െറ മുന്‍തൂക്കമാണ് ഇടത് മുന്നണി പാലക്കാട്ട് കണക്കുകൂട്ടുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി ഒരുലക്ഷത്തിലേറെ വോട്ടുപിടിക്കുമെന്ന കണക്കൂട്ടല്‍ പാര്‍ട്ടിക്കുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടി, എസ്.ഡി. പി.ഐ എന്നിവയുടെ സ്ഥാനാര്‍ഥികള്‍ നേടുന്ന വോട്ടുകളും ഫലത്തെ സ്വാധീനിക്കും.
ആലത്തൂര്‍ മണ്ഡലത്തിലും രണ്ട് മുന്നണികള്‍ക്കും പ്രതീക്ഷയുണ്ടെങ്കിലും കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷം വര്‍ധിക്കുമെന്ന വിലയിരുത്തലാണ് ഇടതുമുന്നണിയുടേത്. കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ ചിറ്റൂര്‍ മണ്ഡലത്തില്‍ സ്ഥിതിഗതികള്‍ അനുകൂലമാണെന്നാണ് അവരുടെ നിഗമനം. അതേസമയം, കുറഞ്ഞവോട്ടിന്‍െറ ഭൂരിപക്ഷത്തിനെങ്കിലും വിജയിക്കുമെന്ന് യു.ഡി.എഫ് ഉറപ്പിക്കുന്നു.
ചിറ്റൂരില്‍ കഴിഞ്ഞ തവണ 77.51 പേര്‍ വോട്ട് ചെയ്തപ്പോള്‍ ഇത്തവണ അത് 79.13 ശതമാനമായി. മുന്‍ നിയമസഭാ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍ പ്രതിനിധീകരിക്കുന്ന ചേലക്കര മണ്ഡലത്തില്‍ ഇത്തവണ കുറവ്. 74.30 ശതമാനം. എന്നാല്‍, 2009 ല്‍ ചേലക്കരയിലെ പോളിങ് ശതമാനം 73.21 ശതമാനമായിരുന്നു.
മുന്‍ മന്ത്രി എ.കെ.ബാലന്‍ തെരഞ്ഞെടുക്കപ്പെട്ട തരൂര്‍ മണ്ഡലത്തില്‍ കഴിഞ്ഞ തവണ 76.93 ശതമാനമായിരുന്നുവെങ്കില്‍ ഇത്തവണ അത് 76.42 ആയിക്കുറഞ്ഞു. ഇത് അനുകൂലമാവുമെന്ന കണക്കുകൂട്ടലിലാണ് യു.ഡി.എഫ്. എന്നാല്‍, ഇടത് മുന്നണി വന്‍ ലീഡ് പ്രതീക്ഷിക്കുന്ന ആലത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ 76.82 ആയിരുന്നു പോളിങ് ശതമാനമെങ്കില്‍ ഇത്തവണ അത് 77.20 ശതമാനമാണ്.
നെന്മാറയിലും പോളിങ് കൂടി. 76.71 ശതമാനം. കഴിഞ്ഞ തവണ ഇത് 76.66 ആയിരുന്നു. സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍െറ മണ്ഡലമായ വടക്കാഞ്ചേരിയില്‍ കഴിഞ്ഞ തവണ 74.72 ശതമാനം പേരാണ് വോട്ട് ചെയ്തതെങ്കില്‍ ഇത്തവണ അത് 77.21 ആണ്. കുന്ദംകുളത്ത് കഴിഞ്ഞ തവണ 77.38 ആയിരുന്നു ശതമാനമെങ്കില്‍ ഇത്തവണ 74.33 ആയി ഉയര്‍ന്നു.

മഞ്ചേരിയില്‍ മദ്യ–കഞ്ചാവ് വിപണി വ്യാപകം; നിയന്ത്രിക്കാനാകാതെ അധികൃതര്‍

Posted: 11 Apr 2014 11:54 PM PDT

മഞ്ചേരി: വ്യാജവാറ്റിന് സൗകര്യങ്ങള്‍ കുറഞ്ഞതോടെ ഉള്‍പ്രദേശങ്ങളില്‍ വിദേശമദ്യവും കഞ്ചാവും ആവശ്യക്കാര്‍ക്കത്തെിച്ച് നല്‍കുന്നവര്‍ കൂടി.
ബിവറേജസ് ഒൗട്ട്ലെറ്റില്‍ നിന്ന് മദ്യം വാങ്ങിയാണ് ഉയര്‍ന്ന വിലയ്ക്ക് ആവശ്യക്കാര്‍ക്കത്തെിക്കുന്നത്. ജില്ലയില്‍ 16 ബാറുകള്‍ നിലവാരത്തര്‍ക്കത്തിന്‍െറ പേരില്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ അനധികൃത മദ്യവില്‍പന വര്‍ധിച്ചിട്ടുണ്ട്. ആവശ്യക്കാരന് വേണ്ട സ്ഥലത്ത് മദ്യം എത്തിച്ചുകൊടുക്കാന്‍ ആളുണ്ട്. അരീക്കോട്, ഊര്‍ങ്ങാട്ടിരി, കാവന്നൂര്‍, പുല്‍പറ്റ, തൃക്കലങ്ങോട് എന്നീ പഞ്ചായത്തുകളിലെല്ലാം ഇത്തരത്തില്‍ ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മദ്യ ഉപഭോക്താക്കളായ യുവാക്കളാണ് കച്ചവടക്കാരായി മാറുന്നവരില്‍ മിക്കവരും. എക്സൈസ് വകുപ്പ് അനധികൃത മദ്യവില്‍പന തടയാന്‍ പ്രത്യേക സ്ക്വാഡുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ടെങ്കിലും നിയന്ത്രിക്കാനാവുന്നില്ല. മദ്യവില്‍പനക്കാരെക്കുറിച്ചും സ്ഥലത്തെക്കുറിച്ചും കൃത്യമായി വിവരം നല്‍കിയാല്‍ സ്ക്വാഡംഗങ്ങള്‍ എത്തി പരിശോധന നടത്തി മദ്യം പിടിച്ചെടുക്കുകയും പ്രതികളെ പിടികൂടുകയും ചെയ്യുന്നുണ്ട്. യുവാക്കളിലും വിദ്യാര്‍ഥികളിലും ലഹരി ഉപയോഗം വര്‍ധിച്ചതിന്‍െറ പ്രധാന കാരണം രഹസ്യമായി മദ്യം കിട്ടുന്നതുതന്നെ. ഉള്‍പ്രദേശങ്ങളില്‍ മദ്യമത്തെിച്ച് വില്‍പന നടത്തുന്നവരെ പിടികൂടാന്‍ മഞ്ചേരിയില്‍ ബിവറേജസ് ഷോപ്പിനരികില്‍ പരിശോധന നടക്കുന്നുണ്ട്. എന്നാല്‍, ഈ കെണികളില്‍ പെടാതെയാണ് വില്‍പനക്കാര്‍ മദ്യവുമായി മടങ്ങുന്നത്.
അട്ടപ്പാടി, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍നിന്നാണ് ചില്ലറ വില്‍പനക്കാര്‍ക്ക് കഞ്ചാവത്തെുന്നത്. എന്നാല്‍, പിടിക്കപ്പെടുന്നവരാകട്ടെ ചില്ലറ വില്‍പന നടത്തുന്നവര്‍ മാത്രം. ജില്ലയിലെ പ്രധാന കഞ്ചാവ് കച്ചവട കേന്ദ്രമായി മഞ്ചേരി മാറിയിട്ടുണ്ട്. എക്സൈസ് അധികൃതരുടെ കൈയില്‍ പെടുന്നതിലേറെയും നൂറുഗ്രാമില്‍ താഴെ കഞ്ചാവ് കൈവശം വെക്കുന്നവരാണ്. മണ്ണാര്‍ക്കാടും അട്ടപ്പാടിയിലും നേരിട്ട് പോയി കഞ്ചാവ് കൊണ്ടുവരികയാണെന്നും ഇടനിലക്കാര്‍ വഴി എത്തുകയാണെന്നും പിടിയിലാവുന്നവര്‍ പറയാറുണ്ടെങ്കിലും ഇത്തരം കണ്ണികളെ പിടികൂടാനാവുന്നില്ല.
കഞ്ചാവ് വില്‍പനക്കാരെ വലയില്‍ വീഴ്ത്താന്‍ എക്സൈസ് അധികൃതര്‍ ക്രിയാത്മകമായി ഒന്നും ചെയ്യാത്തതാണ് ഇവര്‍ക്ക് വളമാകുന്നത്.

മലാപ്പറമ്പ് എ.യു.പി സ്കൂള്‍ പൊളിച്ച സംഭവം: പിന്നില്‍ ഭൂമാഫിയ കച്ചവടക്കണ്ണ്

Posted: 11 Apr 2014 11:49 PM PDT

കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്കൂള്‍ കെട്ടിടം പൊളിച്ച സംഭവത്തിലും ഭൂമാഫിയയുടെ കച്ചവടക്കണ്ണ്. ദേശീയപാതയോരത്ത് കോടികള്‍ വിലമതിക്കുന്ന ഭൂമി 53 കുട്ടികളുടെ പഠനത്തിന് വിട്ടുകൊടുക്കുന്നതിലെ 'നഷ്ട'മാണ് ഭൂമാഫിയ കണക്കു കൂട്ടിയത്. അനാദായകരമെന്ന പേരില്‍ സ്കൂള്‍ പൂട്ടിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തിയ നീക്കങ്ങള്‍ പാളുമെന്ന് കണ്ടപ്പോഴാണ് ഒറ്റ രാത്രി കൊണ്ട് സ്കൂള്‍ പൊളിച്ചു നീക്കുന്നതിലത്തെിയത്.
വയനാട്-കോഴിക്കോട് ദേശീയ പാതയോരത്ത് 35 സെന്‍റ് സ്ഥലത്തെ സ്കൂളില്‍ 53 കുട്ടികളാണ് ആകെയുള്ളത്. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്നവരാണ് ഈ വിദ്യാര്‍ഥികളിലധികവും. ഒന്നു മുതല്‍ ഏഴു വരെ ക്ളാസുകളിലും കുട്ടികള്‍ നന്നേ കുറവാണ്. ഒന്നാം ക്ളാസില്‍ മൂന്നും രണ്ടാം ക്ളാസില്‍ നാലും ഏഴാം ക്ളാസില്‍ ഒമ്പതും കുട്ടികളാണുള്ളത്. പത്ത് കുട്ടികളുള്ള ആറാം ക്ളാസിലാണ് കൂടുതല്‍ കുട്ടികള്‍ പഠിക്കുന്നത്. ജീവനക്കാരായി എട്ട് അധ്യാപകരും ഒരു പ്യൂണുമാണുള്ളത്.
അനാദായകരമെന്ന സര്‍ട്ടിഫിക്കറ്റ് തേടുകയാണ് ഉടമകള്‍ ആദ്യം ചെയ്തത്. ഇതിനായി കോഴിക്കോട് ഡി.ഡി.ഇ ഓഫിസിനെ സമീപിച്ചു. ക്രമക്കേടിന് കുപ്രസിദ്ധി നേടിയ ഡി.ഡി.ഇ ഓഫിസില്‍ നിന്ന് അനാദായകരമാണെന്ന സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. മുന്‍ ഡി.ഡി.ഇ ഏറെ താല്‍പര്യമെടുത്താണ് സര്‍ട്ടിഫിക്കറ്റ് സ്കൂള്‍ ഉടമകള്‍ക്ക് നല്‍കിയത്.
ദേശീയ പാത വികസനം വന്നാല്‍ സ്കൂളിന്‍െറ സ്ഥലം നഷ്ടപ്പെടുമെന്നും പൊതുവെ ആളില്ലാത്ത സ്കൂളിന്‍െറ അവസ്ഥ കൂടുതല്‍ ദുഷ്കരമാവുമെന്നും വിദ്യാഭ്യാസ മന്ത്രി ഉള്‍പ്പടെയുള്ളവരെ ബോധ്യപ്പെടുത്താനും സാധിച്ചു. എന്നാല്‍, സ്കൂള്‍ നിലനില്‍ക്കുന്ന സ്ഥലത്ത് ഫ്ളാറ്റ് നിര്‍മിച്ചും തൊട്ടുപിന്നിലെ സ്ഥലത്തേക്ക് വഴിയൊരുക്കിയും കോടികള്‍ കൊയ്യാനാണ് ഭൂമാഫിയ ലക്ഷ്യമിട്ടത്. ഇതിനുള്ള ചരടുവലികളാണ് ഉദ്യോഗസ്ഥ-മന്ത്രി തലത്തില്‍ ഭൂമാഫിയ മാസങ്ങളായി നടത്തിയത്.
മൂന്ന് കുട്ടികള്‍ പഠിക്കുന്ന വെള്ളയില്‍ ഗവ. യു.പി സ്കൂളും 31 പേര്‍ മാത്രമുള്ള സിവില്‍സ്റ്റേഷന്‍ ഗവ. യു.പി സ്കൂളും നിലനില്‍ക്കെ മലാപ്പറമ്പ് സ്കൂള്‍ പൂട്ടുന്നതിനെതിരെ സമരവുമായി നാട്ടുകാര്‍ ശക്തമായി രംഗത്തത്തെി. സമരക്കാര്‍ക്ക് പിന്തുണയുമായി എ. പ്രദീപ്കുമാര്‍ എം.എല്‍.എയും രംഗത്തത്തെിയതോടെ സമരം ശക്തിപ്രാപിച്ചു. നിയമസഭയില്‍ വിഷയം ഉന്നയിച്ച എം.എല്‍.എക്ക് സ്കൂള്‍ പൂട്ടില്ളെന്ന ഉറപ്പു ലഭിച്ചു. മാര്‍ച്ച് 31ന് പൂട്ടാന്‍ നിശ്ചയിച്ച സ്കൂളില്‍ അധ്യയനവര്‍ഷത്തില്‍ പ്രവേശം നടത്താന്‍ അനൗദ്യോഗികമായി വിവരം ലഭിച്ചു. ഇക്കാര്യത്തില്‍ ഉത്തരവ് ഇറങ്ങാനിരിക്കെയാണ് രാത്രിയില്‍ രഹസ്യമായി സ്കൂള്‍ കെട്ടിടം മാനേജ്മെന്‍റ് പൊളിച്ചുനീക്കിയത്.
കെട്ടിടം പൊളിച്ചുനീക്കിയതോടെ നാട്ടുകാരും ജനപ്രതിനിധികളും സംഭവസ്ഥലത്തത്തെി. സി.പി.എം, ഡി.വൈ.എഫ്.ഐ, കോണ്‍ഗ്രസ്, ബി.ജെ.പി തുടങ്ങിയ സംഘടനകളും പ്രതിഷേധവുമായി രംഗത്തത്തെി.
ജില്ലാ കലക്ടര്‍ക്ക് നേരെയും പ്രതിഷേധമുയര്‍ന്നു. വോട്ടെടുപ്പ് പൂര്‍ത്തിയാക്കി സ്കൂള്‍ അധികൃതര്‍ക്ക് താക്കോല്‍ കൈമാറുന്നതിനു മുമ്പേയുള്ള നടപടിയില്‍ കലക്ടര്‍ക്കും ഉത്തരവാദിത്തമുണ്ടെന്ന് പ്രതിഷേധക്കാര്‍ ഉന്നയിച്ചു. കലക്ടറെ പല തവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും മറുപടി പോലുമുണ്ടായില്ളെന്ന് മേയര്‍ എ.കെ. പ്രേമജവും കുറ്റപ്പെടുത്തി.
സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും മാതൃകാ വിദ്യാലയമാക്കി ഉയര്‍ത്തുമെന്നും എ. പ്രദീപ്കുമാര്‍ എം.എല്‍.എ പറഞ്ഞു. നടക്കാവ് ഗേള്‍സ് സ്കൂള്‍ മാതൃകയില്‍ സര്‍ക്കാര്‍ ഫണ്ടില്ലാതെ വികസനം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂള്‍ പഴയ രീതിയില്‍ പുന$സ്ഥാപിക്കുമെന്ന് എം.കെ. രാഘവന്‍ എം.പിയും ഉറപ്പുനല്‍കി. ഇടതുമുന്നി സ്ഥാനാര്‍ഥി എ. വിജയരാഘവനും ആം ആദ്മി സ്ഥാനാര്‍ഥി കെ.പി. രതീഷും സ്ഥലത്തത്തെിയിരുന്നു.

പിണറായിയും ശ്രീമതിയും പി.കെ കുഞ്ഞനന്തനെ ജയിലില്‍ സന്ദര്‍ശിച്ചു

Posted: 11 Apr 2014 11:18 PM PDT

Image: 

കണ്ണൂര്‍: ടി.പി വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പി.കെ കുഞ്ഞനന്തനെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കേന്ദ്ര കമ്മിറ്റിയംഗം പി.കെ  ശ്രീമതിയും സന്ദര്‍ശിച്ചു. എം.എല്‍.എമാരായ ജയിംസ് മാത്യു, ടി.വി രാജേഷ്, ഇ.പി ജയരാജന്‍ എന്നിവര്‍ക്കൊപ്പമാണ് പിണറായി ജയിലിലെത്തിയത്. ഡെപ്യൂട്ടി ജയിലറുടെ മുറിയില്‍ നടന്ന കൂടിക്കാഴ്ച 20 മിനിറ്റ് നീണ്ടുനിന്നു.

പിണറായി എത്തിയതിന് പിന്നാലെയാണ് പി.കെ ശ്രീമതി ജയിലിലെത്തിയത്. തുടര്‍ന്ന് വനിതാ ജയിലും ശ്രീമതി സന്ദര്‍ശിച്ചു.  റിമാന്‍റ് തടവുകാര്‍ക്ക് വോട്ട് ചെയ്യാന്‍ സാധിക്കാത്തത് കൊണ്ട് തനിക്ക് ലഭിക്കേണ്ട കുറേ വോട്ടുകള്‍ നഷ്ടമായെന്ന് പി.കെ ശ്രീമതി വാര്‍ത്താലേഖകരോട് പറഞ്ഞു. എന്നാല്‍, കുഞ്ഞനന്തന് ചില ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാലാണ് അദ്ദേഹത്തെ ജയിലില്‍ സന്ദര്‍ശിച്ചതെന്നുമാണ് സി.പി.എം ഒൗദ്യോഗിക വിശദീകരണം.

ആതുരസേവനത്തിന്‍െറ അതുല്യ മാതൃകയായി സൗജന്യ മെഡിക്കല്‍ ക്യാമ്പ്

Posted: 11 Apr 2014 10:56 PM PDT

Image: 

ദോഹ: ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവയുടെ സംയുക്താഭ്യമുഖ്യത്തില്‍ നടന്ന പതിമൂന്നാമത് സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആതുര സേവനത്തിന്‍െറ അതുല്യ മാതൃകയായി. ലോകാരോഗ്യ സംഘടനയുടെ വെബ്സൈറ്റില്‍ ഇടംപിടിച്ച ജി.സി.സിയിലെ ഏറ്റവും വലിയ മെഡിക്കല്‍ ക്യാമ്പ് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത രണ്ടായിരത്തോളം പേരുള്‍പ്പെടെ അയ്യായിരത്തിലധികം പേര്‍ ഉപയോഗപ്പെടുത്തി. ഇന്ത്യ, പാക്കിസ്താന്‍, നേപ്പാള്‍, ബംഗ്ളാദേശ്, ശ്രീലങ്ക എന്നീ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളള, മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍  ക്യാമ്പ് നടക്കുന്ന സലത്ത ജദീദിലുളള താരിഖ് ബിന്‍ സിയാദ്  ഇന്‍ഡിപെന്‍റന്‍ഡ് ബോയ്സ് സെക്കന്‍ഡറി സ്കൂളില്‍ കാലത്ത് ഏഴ് മണിക്ക് മുമ്പ് തന്നെ എത്തിയിരുന്നു. നാടും വീടും ഉറ്റവരെയും വിട്ട് പ്രവാസജീവിതം നയിക്കേണ്ടി വരുന്നവര്‍ക്കുണ്ടാകുന്ന മാനസിക സംഘര്‍ഷം, തെറ്റായ ജീവിത രീതി, തുടങ്ങി വിവിധ കാരണങ്ങളാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്ന ഏഷ്യന്‍ വംശജരായ തൊഴിലാളികളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച വിവിധ ക്ളാസുകളില്‍ നൂറുക്കണക്കിന് ആളുകള്‍ സംബന്ധിച്ചു.
ക്യാമ്പിന്‍െറ ഒൗപചാരിക ഉദ്ഘാടനം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ നിര്‍വഹിച്ചു. സുപ്രിം കൗസില്‍ ഓഫ് ഹെല്‍ത്ത് പൊതുജനാരോഗ്യ വിഭാഗം ഡയരക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ജാസിം ബിന്‍ ഹമദ് ആല്‍ഥാനി തുടങ്ങിയവര്‍ സംബന്ധിച്ചു. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ രാജ്യത്തെ· ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് ചികില്‍സ ലഭ്യമാക്കാനും ആരോഗ്യ ബോധവല്‍ക്കരണം നല്‍കാനും ഉപകരിക്കുന്ന ക്യാമ്പ് ഏറെ മാതൃകപരമാണെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അംബാസഡര്‍ പറഞ്ഞു. ദേശ, ഭാഷ, മത ഭേദമില്ലാതെ ഖത്തറിലെ വിവിധ രാജ്യക്കാര്‍ ഉപയോഗത്തെടുത്തുന്നുവെന്നതാണ് ഈ ക്യാമ്പിന്‍െറ സവിശേഷത. ഖത്തറിലെ ഇന്ത്യക്കാരില്‍ 60 ശതമാനത്തോളം വരുന്ന ഇന്ത്യക്കാരെയും മറ്റ് രാജ്യക്കാരെയും ലക്ഷ്യം വെച്ച് ഇസ്ലാമിക് അസോസിയേഷന്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ എന്നിവര്‍ സംഘടിപ്പിക്കുന്ന ക്യാമ്പ് പ്രോത്സാഹനാര്‍ഹവുമാണെന്നും ഇന്ത്യന്‍ എംബസിയുടെ ഭാഗത്ത് നിന്ന് പൂര്‍ണ്ണപിന്തുണ ക്യാമ്പിനുണ്ടാകുമെന്നും അംബാസഡര്‍ വ്യക്തമാക്കി. ഖത്തറിലെ വിവിധ മന്ത്രാലയങ്ങളും താരിഖ് ബിന്‍ സിയാദ് സ്കൂള്‍ അധികൃതരും നല്‍കുന്ന പിന്തുണ പ്രത്യേക അഭിനന്ദനമര്‍ഹിക്കുന്നതായും അംബാസഡര്‍ സഞ്ജീവ് അറോറ പറഞ്ഞു.
ഖത്തറിലെ ഇന്ത്യന്‍ സമൂഹം അവരുടെ സഹോദരങ്ങള്‍ക്ക് എത്രമാത്രം പ്രധാന്യം നല്‍കുന്നുവെന്നതിന്‍െറ ഉത്തമ ഉദാഹരണമാണ് മെഡിക്കല്‍ ക്യാമ്പെന്ന് ഉദ്ഘാടന ചടങ്ങില്‍ സംസാരിച്ച സുപ്രിം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് പൊതുജനാരോഗ്യ വിഭാഗം ഡയറക്ടര്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ ജാസിം ബിന്‍ ഹമദ് ആല്‍ഥാനി പറഞ്ഞു. ഇന്ത്യക്കാരെ ഹൃദയത്തില്‍ സൂക്ഷിക്കുന്നവരാണ് ഖത്തരി സമൂഹമെന്നും അവരുടെ ആരോഗ്യ കാര്യങ്ങളില്‍ ഖത്തര്‍ നിറഞ്ഞ പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ ഇസ്ലാമിക് അസോസയേഷന്‍ പ്രസിഡന്‍റ് കെ.സി. അബ്ദുല്ലത്തീഫ് അധ്യക്ഷത വഹിച്ചു. ഖത്തറിലെ ഇന്ത്യന്‍ സമൂഹവും ഖത്തര്‍ അധികാരികളും തമ്മിലുളള ഉദാത്ത ബന്ധത്തിന്‍െറ ഉത്തമ ഉദാഹരണമാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പെന്ന് അദ്ദേഹം പറഞ്ഞു. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പി.ആര്‍. ഡയരക്ടര്‍ അബ്ദുല്ല അലി അല്‍ ഖലാഫ്, പി.എച്ച്.സി.സി എം.ഡി ഓഫീസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ നാസര്‍ അബ്ദുല്ല അല്‍ ഉബൈദാന്‍, പി.എച്ച്.സി.സി കമ്മ്യൂണിക്കേഷന്‍ ആന്‍റ് പി.ആര്‍ ഡയറക്ടര്‍ മറിയം യാസീന്‍ അല്‍ ഹമ്മാദി, മതകാര്യ മന്ത്രാലയത്തിലെ ഫഹദ് അല്‍ റുവൈദി, ഗ്രഡ് ആന്‍റ് ആള്‍ക്കഹോള്‍ പ്രൊട്ടക്ഷന്‍ കമ്മറ്റി സെക്രട്ടറി ജനറല്‍ മേജര്‍ ഇബ്രാഹിം മുഹമ്മദ് സമീഹ്, ഡോ. ജാസിം ജബര്‍ അല്‍ ഖുവൈതര്‍, ഇന്ത്യന്‍ ഡോക്ടേഴ്സ് ക്ളബ്, ഐ.എം.എ വൈസ് പ്രസിഡന്‍റ് ഡോ. സമീര്‍ മൂപ്പന്‍ എിവര്‍ സംസാരിച്ചു.  ഉദ്ഘാടന പരിപാടിയില്‍ ഇന്ത്യന്‍ എംബസിയില്‍ നിന്ന് പ്രസ് ആന്‍റ് എഡുക്കേഷന്‍ ഫസ്റ്റ് സെക്രട്ടറി ദിനേഷ് ഉദ്നിയ, ദീപു, ബഷീര്‍ ഹസന്‍ എന്നിവരും ഡോ. മുഹമൂദ് അല്‍ മഹമൂദ്, ജമാല്‍ മുഹമ്മദ് അല്‍ നാമ, ഐ.സി.ബി.എഫ് പ്രസിഡന്‍റ് കരീം അബ്ദുല്ല, യൂത്ത് ഫോറം പ്രസിഡന്‍റ് എസ്.എ. ഫിറോസ്, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വനിത വിഭാഗം പ്രസിഡന്‍റ് മെഹര്‍ബാന്‍ അബ്ദുല്ല എിവരും സംബന്ധിച്ചു.
ഓര്‍തോപീഡിക്, കാര്‍ഡിയോളജി, സ്കിന്‍, ഒപ്താല്‍മോളജി, ഇ.എന്‍.ടി ഡെന്‍റല്‍, ജനറല്‍ മെഡിസിന്‍ എന്നീ വിഭാഗങ്ങളിലായി 150ലധികം ഡോക്ടര്‍മാര്‍ ക്യാമ്പില്‍ സേവനമനുഷ്ടിച്ചു. 175ലധികം പരാമെഡിക്കല്‍ ജീവനക്കാരും വനിതകളുള്‍പ്പെടെ ആയിരത്തില്‍ പരം ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ വളണ്ടിയര്‍മാരും ക്യാമ്പില്‍ സേവനമനുഷ്ടിച്ചു.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ തുടങ്ങിയവക്ക് വിശദമായ ക്ളിനിക്കല്‍ പരിശോധനയും മറ്റ് വിദഗ്ധ പരിശോധനകളും കൗസലിംഗും ആവശ്യമായ മരുന്നുകളും സൗജന്യമായി നല്‍കി. കൂടാതെ പ്രത്യേക പരിശോധന ആവശ്യമുളള മുന്‍കൂട്ടി രജിസ്റ്റര്‍ ചെയതവര്‍ക്കായി ഫിസിയോ തെറപ്പി ഫോറം ഖത്തറിന്‍െറ നേത്യത്വത്തില്‍ ഫിസിയോതെറപ്പി സൗകര്യവും ഇ.സി.ജി, അള്‍ട്രസൗണ്ട് സ്കാനിങ്, എക്കോ, യൂറിന്‍ ടെസ്റ്റ്, ഗ്ളുക്കോമ ടെസ്റ്റ്, തുടങ്ങിയ സൗകര്യങ്ങളും ക്യാമ്പില്‍ ലഭ്യമായിരുന്നു.
 ഉച്ചക്ക് ശേഷം 2.30 മുതല്‍ വിദഗ്ദ ഡോക്ടര്‍മാര്‍ വിവിധ വിഷയങ്ങളില്‍ ക്ളാസ് നടത്തി. വിവിധ ഇന്ത്യന്‍ സ്കൂളുകള്‍ ഒരുക്കിയ ആരോഗ്യ ബോധവല്‍ക്കരണ പവലിയനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. കൂടാതെ, ഖത്തര്‍ ഗ്രീന്‍ സെന്‍റര്‍, ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍റര്‍, യൂത്ത് ഫോറം, ഹമദ് ഓഡിയോളജി വിഭാഗം എന്നിവരും പവലിയനുകള്‍ ഒരുക്കിയിരുന്നു.
ഹമദ് ട്രെയിനിങ് സെന്‍റര്‍ നടത്തിയ ബേസിക് ലൈഫ് സപ്പോര്‍ട്ട് പ്രസന്‍േറഷന്‍ ഏറെ പേര്‍ക്ക് ഉപയോഗപ്രദമായി. ഖത്തര്‍ റെഡ് ക്രസന്‍റ്, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധ കൗണ്ടറുകളിലായി നടന്ന സൗജന്യ ബ്ളഡ് ഷുഗര്‍, ബ്ളഡ് പ്രഷര്‍ പരിശോധന സംവിധാനം നിരവധി പേര്‍ ഉപയോഗപ്പെടുത്തി.
ഖത്തര്‍ ഓര്‍ഗന്‍ ഡൊനേഷന്‍ ഫോറം ഒരുക്കിയ പ്രത്യേക കൗണ്ടറില്‍ നൂറിലധികം പേര്‍ അവയയവ ദാന സമ്മത പത്രം നല്‍കി. ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഒരുക്കിയ രക്തദാന സൗകര്യവും നിരവധി പേര്‍ ഉപയോഗത്തെടുത്തി.
 

പാട്ടുകള്‍ക്ക് ശുദ്ധ സംഗീതം നഷ്ടപ്പെടുന്നു -രാജലക്ഷ്മി

Posted: 11 Apr 2014 10:40 PM PDT

Image: 

മനാമ: ശുദ്ധ സംഗീതത്തിന്‍െറ അംശം ലവലേശമില്ലാത്ത പാട്ടുകളാണ് ഇന്ന് അധികവും രൂപപ്പെടുന്നതെന്ന് പ്രശസ്ത പിന്നണി ഗായിക രാജലക്ഷ്മി. സംഗീത സംവിധായകന്‍ ടെക്നീഷ്യനായി മാറി. അതുകൊണ്ടുതന്നെ പാട്ടുണ്ടാക്കുന്ന രീതികളും ഏറെ വ്യത്യസ്തമാണ്. പാട്ടിനേക്കാള്‍ ശബ്ദത്തിനും ഉപകരണങ്ങള്‍ക്കുമാണ് പ്രാധാന്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബഹ്റൈന്‍ കേരളീയ സമാജം പരിപാടിയില്‍ ഗാനം ആലപിക്കാനത്തെിയ രാജലക്ഷ്മി ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു.
പാട്ടുപാടാന്‍ അവസരം ചോദിച്ച് ഒരാളുടെ അടുത്തും ഞാന്‍ പോകുന്ന പതിവില്ല. തനിക്ക് കിട്ടേണ്ട അവസരം തന്നെത്തേടി വരുമെന്ന വിശ്വാസമാണ്. പഴയ കാലത്ത് ഒരു സിനിമ നിര്‍മിക്കുമ്പോള്‍ ഗാന ശാഖയില്‍ ഗായകരെയും രചയിതാവിനെയും സംഗീത സംവിധായകനെയും മുന്‍കൂട്ടി നിശ്ചയിക്കും. എന്നാല്‍, ഇന്ന് ആ പതിവില്ല. ഒരു സിനിമയില്‍ ആരൊക്കെ പാടുന്നു എന്നത് അറിയാന്‍ കഴിയുന്നില്ല. എനിക്ക് 12 വയസ്സുള്ളപ്പോള്‍ രാഘവന്‍ മാഷിന്‍െറ ശിക്ഷണത്തില്‍ ആദ്യ പാട്ട് പാടിയാണ് സിനിമാ ലോകത്തേക്ക് വന്നത്.
ആരുടെയും പടിവാതില്‍ക്കല്‍ ചെന്ന് കാത്തിരിക്കാതിരുന്നിട്ടും നല്ല പാട്ടുകള്‍ കുറേ പാടിയെന്ന സംതൃപ്തിയുണ്ട്. അന്ന് ഗുരുമുഖത്തുനിന്ന് പാട്ട് പാടിക്കുന്ന രീതിയായിരുന്നു. ഇന്ന് ഇ-മെയിലിലും വാട്സപ്പിലും മെസേജിലും പാട്ടുകള്‍ അയച്ചുതരികയാണ്. എപ്പോഴെങ്കിലും പോയി പാടിക്കൊടുത്താല്‍ മതി. ഈ രീതിയോട് എനിക്ക് വിയോജിപ്പുണ്ട്. റിയാലിറ്റിഷോയിലൂടെ പിന്നണി ഗാനരംഗത്തേക്ക് വിരലിലെണ്ണാവുന്നവരെ വരുന്നുള്ളൂ. ഷോ ഒരു കച്ചവടമാണ് എന്നതാണ് അതിന് കാരണം. കുട്ടികള്‍ അവിടെ ഉപകരണങ്ങളും. ഗായകര്‍ അവിടെ മാര്‍ക്കറ്റിങ് പ്രൊഡക്ടുകളായി മാറുന്നു. പിന്നണി ഗാന രംഗമെന്നത് ഒരു തപസ്യയിലൂടെ നേടിയെടുക്കുന്നതാണ്. ഒറ്റരാത്രികൊണ്ട് പാടി പോപ്പുലറായി വരുന്ന അവസ്ഥയല്ല. ഇന്നത്തെ കുട്ടികള്‍ ബുദ്ധിമുട്ടാന്‍ തയ്യാറല്ല. ഇന്നത്തെ പിന്നണി ഗായകര്‍ക്ക് ഐഡന്‍റിറ്റി ഉണ്ടാകുന്നില്ളെന്നത് സത്യമാണ്. ശബ്ദത്തെ തിരിച്ചറിഞ്ഞ് മാത്രമാണ് ശ്രോതാക്കള്‍ ഗായകരെ തിരിച്ചറിയുന്നത്. പാടിയ പാട്ടുകള്‍ മുഴുവന്‍ സിനിമയില്‍ വരുന്നില്ല. അഞ്ച് പാട്ടുകളുണ്ടെങ്കില്‍ അതില്‍ മൂന്നെണ്ണമേ സിനിമയിലുണ്ടാകൂ. അതുകൊണ്ടുതന്നെ നല്ല പാട്ടുകാര്‍ പലരും അറിയപ്പെടാതെ പോവുകയാണെന്നും രാജലക്ഷ്മി അഭിപ്രായപ്പെട്ടു.
 

ആഭ്യന്തര വിപണി ലക്ഷ്യമിട്ട് ഒമാന്‍ എല്‍.പി.ജി പ്ളാന്‍റ് നിര്‍മിക്കുന്നു

Posted: 11 Apr 2014 10:34 PM PDT

Image: 

മസ്കത്ത്: ആഭ്യന്തര വിപണിയിലെ വര്‍ധിച്ചുവരുന്ന ആവശ്യം പരിഗണിച്ച് പുതിയൊരു എല്‍.പി.ജി പ്ളാന്‍റ് നിര്‍മിക്കാന്‍ ഒമാന്‍ പദ്ധതി തയാറാക്കുന്നു. ഒമാന്‍ ഗ്യാസ് കമ്പനി (ഒ.ജി.സി) ആണ് സലാല തുറമുഖത്ത് എല്‍.പി.ജി പ്രോസസിങ് പ്ളാന്‍റും എക്സ്പോര്‍ട്ട് ഫെസിലിറ്റിയും നിര്‍മിക്കുന്നത്. 500 ദശലക്ഷം ഡോളര്‍ ചെലവാണ് പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.  പ്രതിദിനം 800 ടണ്‍ എല്‍.പി.ജിയാണ് നിര്‍ദിഷ്ട പ്ളാന്‍റിന്‍െറ ഉത്പാദന ശേഷി. ഉത്പാദിപ്പിക്കുന്ന എല്‍.പി.ജിയുടെ ഗണ്യമായ പങ്കും രാജ്യത്ത് തന്നെയാകും വിനിയോഗിക്കുക.  ആഭ്യന്തര വിപണിയാണ് പ്രധാന ലക്ഷ്യമെന്നും പുതിയ വ്യവസായ സംരംഭങ്ങളെ പ്രോല്‍സാഹിപ്പിക്കാനാണ് പദ്ധതിയെന്നും ഒ.ജി.സി ചീഫ് എക്സിക്യൂട്ടീവ് യൂസഫ് അല്‍ ഉജൈലി പറഞ്ഞു.
അഭ്യന്തര വിപണിയിലെ ഉപഭോഗം കഴിഞ്ഞ് അധികം വരുന്ന എല്‍.പി.ജി കയറ്റുമതി ചെയ്യാനും ഉദ്ദേശമുണ്ട്. അടുത്ത വര്‍ഷം ആദ്യത്തോടെ പദ്ധതിയുടെ ഡിസൈനിങും പ്രാഥമിക ജോലികളും പൂര്‍ത്തിയാകും. 2018 ല്‍ പ്രവര്‍ത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ 60 ശതമാനം മൂലധന ചെലവും ദേശീയ, അന്തര്‍ ദേശീയ ബാങ്കുകളില്‍ നിന്നാവും സമാഹരിക്കുക. ബാക്കി 40 ശതമാനം ഒമാന്‍ ഗവണ്‍മെന്‍റ് വഹിക്കും. പാചകത്തിനാണ് പ്രധാനമായും എല്‍.പി.ജി ഉപയോഗിക്കുന്നത്. ചൂടാക്കുന്നതിനും ചില വാഹനങ്ങള്‍ക്ക് ഇന്ധനമായും ഉപയോഗിക്കപ്പെടുന്നുണ്ട്.
സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഒ.ജി.സിയാണ് ഒമാന്‍െറ പ്രകൃതി വാതക ശൃംഖല നിയന്ത്രിക്കുന്നത്.

സ്പോണ്‍സര്‍ഷിപ്പ് നിയമം ലഘൂകരിക്കാനുള്ള തീരുമാനം പുനപ്പരിശോധിക്കും

Posted: 11 Apr 2014 10:08 PM PDT

Image: 

റിയാദ്: വിദേശി തൊഴിലാളികളുടെ തൊഴില്‍ കരാര്‍ കാലാവധി തീരുന്നതോടെ നിലവിലുള്ള സ്പോണ്‍സറുടെ അനുമതി കൂടാതത്തെന്നെ പുതിയ സ്ഥാപനത്തിലേക്ക് മാറാനുള്ള അനുമതി നല്‍കാനുള്ള നീക്കം പുനപ്പരിശോധിക്കുമെന്ന് മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കി. നിതാഖാത്ത് വ്യവസ്ഥയനുസരിച്ച് പച്ച, പ്ളാറ്റിനം ഗണത്തിലുള്ള സ്ഥാപനത്തിലെ തൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴില്‍ കരാര്‍ കാലാവധി കഴിയുന്നതോടെ പുതിയ സ്പോണ്‍സറെ കണ്ടത്തെി മാറാന്‍ അനുമതി നല്‍കുന്ന കാര്യം തൊഴില്‍ മന്ത്രാലയത്തിന്‍െറ പരിഗണനയിലുണ്ടായിരുന്നു. എന്നാല്‍ സൗദി ചേംബര്‍ കൗണ്‍സില്‍ ഇടപെട്ടതനുസരിച്ചാണ് തീരുമാനം പുനപ്പരിശോധിക്കാന്‍ തൊഴില്‍മന്ത്രാലയം തീരുമാനിച്ചത്.
തൊഴില്‍ മേഖലയിലും ഭീമന്‍ കോണ്‍ട്രാക്ടിങ് കമ്പനികളിലും തൊഴിലാളി പ്രതിസന്ധി സൃഷ്ടിക്കാന്‍ പുതിയ നിയമം കാരണമാവുമെന്ന് ചേംബര്‍ കൗണ്‍സിലിലെ ഡോ. ഹാനി മുഫ്തി പറഞ്ഞു.
സ്പോണ്‍സര്‍ഷിപ്പ് നിയമം ഉദാരമാക്കുന്നതോടെ സൗദിയിലെ വലിയ കമ്പനികള്‍ വിദേശികള്‍ക്ക് രാജ്യത്തേക്ക് കടന്നുവരാനുള്ള പാലമായിത്തീരും. രണ്ട് വര്‍ഷത്തെ കരാര്‍ അവസാനിക്കുന്നതോടെ സ്പോണ്‍സര്‍ക്ക് നിയന്ത്രണമില്ലാത്ത വിധം വിദേശികള്‍ പുതിയ കമ്പനികളിലേക്ക് മാറും. റിക്രൂട്ട് ചെയ്ത കമ്പനിയില്‍ നിന്ന് നേടിയ തൊഴില്‍ പരിചയം ഇത്തരം മാറ്റത്തിനും തൊഴില്‍ വിപണിയിലെ വിലപേശലിനും കാരണമായിത്തീരും.
സ്വകാര്യ മേഖലയിലെ സ്വദേശികള്‍ പോലും ജോലി വിട്ടുപോകാന്‍ മുന്‍കൂട്ടി രാജിക്കത്ത് നല്‍കുന്ന സാഹചര്യത്തില്‍ വിദേശികള്‍ മുന്നറിയിപ്പില്ലാതെ സതന്ത്രമായി സ്പോണ്‍സര്‍ഷിപ്പ് മാറുന്ന പ്രവണത ഇതിലൂടെ രാജ്യത്ത് സംജാതമാവും.
ഇത് സൗദി തൊഴില്‍മേഖലയില്‍ ഗൗരവമായ തൊഴില്‍ പ്രതിസന്ധി സൃഷ്ടിക്കുമെനന് ചേംബര്‍ കൗണ്‍സില്‍ പ്രതിനിധികള്‍ തൊഴില്‍ മന്ത്രാലവുമായി നടത്തിയ യോഗത്തില്‍ അറിയിച്ചു.

സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ ബാറുടമകളുടെ സത്യവാങ്മൂലം

Posted: 11 Apr 2014 09:54 PM PDT

Image: 

ന്യൂഡല്‍ഹി : ബാര്‍ലൈസന്‍സ് പുതുക്കി നല്‍കിയതില്‍ സര്‍ക്കാര്‍ അനീതികാണിച്ചെന്ന് ആരോപിച്ച് ബാറുടമകള്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.
നിലവാരമില്ലാത്ത ടൂസ്റ്റാര്‍ ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കിയപ്പോള്‍ അര്‍ഹരായ ത്രീസ്റ്റാര്‍ ഹോട്ടലുകളെ അവഗണിച്ചു. എകൈ്സസ് കമ്മീഷണര്‍ അനുമതി നല്‍കിയ ഹോട്ടലുകള്‍ക്കും ബാര്‍ലൈസന്‍സ് നിഷേധിച്ചെന്നും സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു.  ലൈസന്‍സ് പുതുക്കിയതിന്‍്റെ രേഖകളും ബാറുടമകള്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസി സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം  കോടതിയില്‍ വിശദീകരണം നല്‍കണം.

മഞ്ജുവുമായി അകന്നു -ദിലീപ്

Posted: 11 Apr 2014 09:37 PM PDT

Image: 

കൊച്ചി : ഭാര്യ മഞ്ജു വാര്യരുമായി ഒരു വര്‍ഷത്തിലധികമായി  താന്‍ അകന്നു കഴിയുകയാണെന്ന് സൂപ്പര്‍ താരം ദിലീപിന്‍്റെ വെളിപ്പെടുത്തല്‍. ഒരു വനിതാ ദൈ്വവാരികക്ക്   നല്‍കിയ അഭിമുഖത്തിലാണ് ഇതാദ്യമായി ദിലീപ് കുടുംബ ജീവിതത്തിലെ പൊരുത്തക്കേടുകള്‍ തുറന്നു പറഞ്ഞത്.

സ്നേഹിച്ച് ഒപ്പം വന്നയാള്‍ ജീവിതത്തിന്‍്റ പകുതിയില്‍ പിണങ്ങി പോകുന്നത് ഷോക്കാണ്. പല കുടുംബങ്ങളിലും പ്രശ്നങ്ങള്‍ വരുമ്പോഴും  എന്‍്റെ വീട്ടില്‍ അത് സംഭവിക്കില്ളെന്നാണ് ഞാന്‍ വിശ്വസിച്ചത്. അത്രക്ക് ആഹ്ളാദകരമായാണ് 14 വര്‍ഷം ഞങ്ങള്‍ ജീവിച്ചത്. എല്ലാം തകര്‍ന്നെന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ എത്രയും പെട്ടെന്നു ജീവിതത്തിലേക്ക് തിരിച്ചു വരണം. അതാണ് ഇപ്പോള്‍ ചെയ്യുന്നത് . ഇപ്പോള്‍ ഈ ജീവിതവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ദിലീപ് ദൈ്വവാരികയോട് വെളിപ്പെടുത്തി.
 കാവ്യാ മാധവനാണോ പ്രശ്നം എന്ന ചോദ്യത്തിന് കഥകള്‍ ആര്‍ക്കും പ്രചരിപ്പിക്കാം എന്നായിരുന്നു പ്രതികരണം. അടുത്ത സുഹൃത്തിനു ഒരു പ്രശ്നം വരുമ്പോള്‍  സഹായിക്കേണ്ടത് കടമയാണ്. ഇവിടെ ആണ്‍ സുഹൃത്തെന്നോ പെണ്‍ സുഹൃത്തെന്നോ ഇല്ല . ആദ്യം ഞാന്‍ കാരണം കാവ്യയുടെ ജീവിതം തകര്‍ന്നെന്നു പറഞ്ഞു. ഇപ്പോള്‍ കാവ്യ കാരണം എന്‍്റെ ജീവിതം തകര്‍ന്നെന്നു പറയുന്നു . ഇതായിരുന്നു കാരണമെങ്കില്‍ മഞ്ജുവിന് എന്നോട് സംസാരിച്ചു തീര്‍ക്കാമായിരുന്നു. എനിക്കെന്തും പറയാവുന്ന സുഹൃത്തായിരുന്നു മഞ്ജു .

ഏതു കുടുംബത്തിലും ഉണ്ടാവുന്ന പ്രശ്നങ്ങളെ ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുള്ളൂ. ഒരു കുടുംബത്തില്‍ പ്രശ്നം ഉണ്ടാവുമ്പോള്‍  പുറത്തുള്ളവര്‍ക്ക് ഇടപെടാന്‍ അവസരം കൊടുക്കരുത് . ചിലര്‍ ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ചു. എനിക്കറിയാവുന്ന മഞ്ജു പാവമാണ് -ദിലീപ് പറഞ്ഞു .

ഭാര്യ സിനിമയില്‍ അഭിനയിക്കുന്നത് എനിക്കിഷ്ടമല്ല എന്ന് എത്രയോ കാലമായി പറയുന്നതാണ്. പക്ഷെ ഇനി ആരു മഞ്ജുവിനെ വെച്ച് സിനിമ ചെയ്താലും എന്നെ ബാധിക്കില്ല. കാരണം ഞങ്ങള്‍ ഒരു വര്‍ഷമായി രണ്ടു  വീടുകളിലാണ് താമസം. ഒരിക്കലും വിചാരിക്കാത്ത കാര്യങ്ങളാണ് എന്‍്റെ വീട്ടില്‍ സംഭവിച്ചത്. പക്ഷെ ഞാന്‍ തനിച്ചല്ല. എന്‍്റെ കൂടെ മീനൂട്ടിയുണ്ട് . മകള്‍മീനാക്ഷി -ദിലീപ് പറഞ്ഞു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP