അഞ്ചു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകളിയെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് Posted: 16 Apr 2014 12:29 AM PDT കൊച്ചി: ലോക്സഭ തെരഞ്ഞെടു പ്പില്‍ പല മണ്ഡലത്തിലും വിജയത്തെ ബാധിക്കുംവിധം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രൂപ്പുകളിച്ചെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട്. പത്തനംതിട്ട, ഇടുക്കി മണ്ഡലങ്ങളില്‍ കേരള കോണ്‍ഗ്രസും കോട്ടയത്ത് കോണ്‍ഗ്രസും പൂര്‍ണതോതില്‍ സജീവമായില്ളെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. മൂന്നിടത്തും യോജിച്ച പ്രവര്‍ത്തനം നാമമാത്രമായിരുന്നു. മുമ്പെങ്ങുമില്ലാത്ത ഐക്യത്തിന്‍െറ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ വാരിക്കൂട്ടുമെന്ന് നേതൃത്വം ആവര്‍ത്തിച്ച് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴാണ് ഇതിന് വിരുദ്ധമായ ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഗ്രൂപ്പുകളിക്കു പുറമെ സ്ഥാനാര്‍ഥിയോടുള്ള എതിര്‍പ്പും ചില മണ്ഡലങ്ങളില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സിറ്റിങ് എം.പിമാരോടുള്ള സ്വാഭാവിക എതിര്‍പ്പും പ്രതിഫലിക്കും. സാധ്യതകള്‍ വിലയിരുത്തി കഴിഞ്ഞദിവസമാണ് സംസ്ഥാന ഇന്‍റലിജന്‍സ് സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയത്. ചാലക്കുടി, തൃശൂര്‍, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ എന്നീ അഞ്ചുമണ്ഡലങ്ങളിലാണ് ഗ്രൂപ്പുകളിയുടെ ഭാഗമായി പ്രവര്‍ത്തകര്‍ നിസ്സംഗത പുലര്‍ത്തിയത്. കോട്ടയത്ത് പി.സി. ജോര്‍ജ് വിഷയത്തില്‍ മാണിയെടുത്ത നിലപാടിലെ പ്രതിഷേധമാണ് മരവിപ്പിന് കാരണമായത്. പി.സി. ചാക്കോ സ്ഥാനാര്‍ഥിയായ ചാലക്കുടി പാര്‍ലമെന്‍റ് മണ്ഡലത്തില്‍ തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട മൂന്ന് നിയമസഭ മണ്ഡലങ്ങളില്‍ ഐ ഗ്രൂപ് കാര്യമായി സജീവമായില്ല. തൃശൂരില്‍ നിലവിലെ എം.പിയായ ചാക്കോക്കെതിരായ വികാരം നിലനിന്നത് കെ.പി. ധനപാലന് ക്ഷീണം ചെയ്തു. ഐ ഗ്രൂപ് സ്വാധീന മേഖലയില്‍ എ ഗ്രൂപ്പുകാരനെന്നതാണ് ധനപാലന് വിനയായത്. ഇടുക്കിയില്‍ യു.ഡി.എഫിനെതിരെ എല്‍.ഡി.എഫുമായി ചേര്‍ന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സഭയെ പ്രീണിപ്പിക്കുന്ന നിലപാടാണ് ഐ ഗ്രൂപ് സ്വീകരിച്ചത്. ഉടുമ്പന്‍ചോല, ഇടുക്കി നിയമസഭ മണ്ഡലങ്ങളില്‍ ഇത് പ്രകടമായിരുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച പി.ടി. തോമസിനെ ഒതുക്കാനുള്ള അവസരമായും ഗ്രൂപ്പുകള്‍ തെരഞ്ഞെടുപ്പിനെ കണ്ടു. എ ഗ്രൂപ്പിലെ ഒരുവിഭാഗവും ഇത്തരത്തില്‍ കളിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ തട്ടി സഭാനിലപാട് എതിരായതിന് പിറകെ ഇത്തരം സമീപനം കൂടിയായത് ഇടുക്കിയിലെ സാധ്യത കുറച്ചിട്ടുണ്ട്. രണ്ട് കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗങ്ങള്‍ ഇവിടെ ഇടതുസ്ഥാനാര്‍ഥിക്ക് സഹായകരമായ ഇടപെടലുകള്‍ നടത്തിയതായി സംശയമുണ്ട്. ഇടുക്കി ബിഷപ്പുമായി ബന്ധപ്പെട്ടായിരുന്നു നീക്കം. പത്തനംതിട്ടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസുകാര്‍ സഹായിക്കുന്ന നിലപാടുണ്ടായി. പത്തനംതിട്ടയിലും ഇടുക്കി, കോട്ടയം എന്നിവിടങ്ങളിലും കോണ്‍ഗ്രസ്- കേരള കോണ്‍ഗ്രസ് ഭിന്നത ദോഷംചെയ്തു. കണ്ണൂരില്‍ സുധാകരന്‍െറ പ്രചാരണപ്രവര്‍ത്തനങ്ങളില്‍ ഉഴപ്പന്‍ സമീപനമാണ് എ ഗ്രൂപ് സ്വീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. |
ലങ്കാദഹനം കൂറുമാറിയപ്പോള്‍ Posted: 15 Apr 2014 11:57 PM PDT ഐ.സി.സി ട്വന്‍റി20 ലോകകപ്പിന് ഏഴു വര്‍ഷമേ പ്രായമായിട്ടുള്ളൂവെങ്കിലും രണ്ടാമതൊരിക്കല്‍ കപ്പ് ജയിക്കുന്ന ആദ്യത്തെ രാഷ്ട്രമെന്ന ബഹുമതിയാണ്, ഇത്തവണ ബംഗ്ളാദേശില്‍ നടന്ന അഞ്ചാം മത്സരത്തില്‍ ഇന്ത്യക്ക് നഷ്ടപ്പെട്ടത്. കുല തൊടാറായപ്പോള്‍ തളപ്പറ്റുപോയ മട്ടിലായി ഇന്ത്യന്‍ ക്രിക്കറ്റ്. സംഘടനാ പ്രസിഡന്‍റ് മുതല്‍ ടീം നായകര്‍ വരെ ഒത്തുകളി വിവാദത്തിന്‍െറ ചളിക്കുണ്ടില്‍ വീണശേഷം ബംഗ്ളാദേശിന്‍െറ മണ്ണില്‍ ഉയരങ്ങള്‍ കീഴടക്കി നില്‍ക്കുകയായിരുന്നു ടീം ഇന്ത്യ. എന്നാല്‍, ധാക്കയിലെ ഷേറെ ബംഗ്ളാ നാഷനല്‍ സ്റ്റേഡിയത്തില്‍ വിജയപതാക പറത്തിയത് ശ്രീലങ്കയില്‍നിന്ന് വന്നവരായിരുന്നു. ഏപ്രിലിലെ ആദ്യത്തെ ഞായറാഴ്ച നടന്ന അഞ്ചാമത്തെ ട്വന്‍റി20 ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ലസിത് മലിന്‍ഗയും കൂട്ടുകാരും ചേര്‍ന്ന് ചരിത്രത്തിലാദ്യത്തെ കിരീടവിജയം ആഘോഷമാക്കി. കഴിഞ്ഞ നാലു തവണയും കപ്പിന് പകരം വിഷാദത്തിന്‍െറ കോപ്പ നിറച്ചു മടങ്ങിയവരായിരുന്നു അവര്‍. 2009ല്‍ ഇംഗ്ളണ്ടില്‍ പാകിസ്ഥാന് കീഴ്പ്പെട്ട അവര്‍, കഴിഞ്ഞ തവണ സ്വന്തം മണ്ണില്‍ ഫൈനല്‍ കളിച്ചപ്പോഴും വെസ്റ്റിന്‍ഡീസിന് അടിയറ പറയുകയായിരുന്നു. ഇത്തവണത്തെ മത്സരപരമ്പരയില്‍ ഇന്ത്യ എല്ലാ കളികളും ജയിച്ച് ഫൈനലിലെത്തിയപ്പോള്‍ ശ്രീലങ്ക ഗ്രൂപ് മത്സരത്തില്‍ ഒരു കളി തോറ്റിരുന്നു. ഇംഗ്ളണ്ടിനോട് ഏറ്റ ആറു വിക്കറ്റ് പരാജയം. എന്നാല്‍, അവിടന്നിങ്ങോട്ട് സിംഹങ്ങളെപ്പോലെ പൊരുതിക്കയറിയ അവര്‍ മഴയില്‍ കുതിര്‍ന്ന സെമിഫൈനലില്‍ പോലും വഴുതിവീണില്ല. ഇന്ത്യയോട് മാത്രം പരാജയത്തിന്‍െറ കയ്പുനീര്‍ കുടിച്ചുകയറിയ വെസ്റ്റിന്‍ഡീസിനെ സെമിഫൈനലില്‍ അവര്‍ 27 റണ്‍സിന് കീഴടക്കി. കഴിഞ്ഞ തവണത്തെ ഫൈനലിന് മധുരതരമായി പകരം വീട്ടല്‍. ഇന്ത്യയാകട്ടെ, ഇതേവരെ കപ്പ് ജയിക്കാനാവാത്ത ദക്ഷിണാഫ്രിക്കയെ സെമിഫൈനലില്‍ ആറ് വിക്കറ്റിനും പുറംതള്ളി. ഏഴുവര്‍ഷം മുമ്പ് ഈ പരമ്പരയുടെ ഉദ്ഘാടന മത്സരം ഓര്‍മ വരുന്നു. ക്രിസ് ഗെയ്ലിന്‍െറ കൊടുങ്കാറ്റിലൂടെ ആദ്യ വിക്കറ്റിന് 205 നേടിയ വെസ്റ്റിന്‍ഡീസിനെ 14 പന്ത് ബാക്കിനിര്‍ത്തി സ്വന്തം നാട്ടുകാരുടെ മുന്നില്‍ മറികടന്ന ടീമായിരുന്നു ദക്ഷിണാഫ്രിക്ക. പക്ഷേ, അന്നും അവര്‍ക്ക് സ്വന്തം മണ്ണില്‍ മറ്റ് രണ്ടു രാജ്യങ്ങള്‍ (ഇന്ത്യയും പാകിസ്താനും) ഫൈനല്‍ കളിക്കുന്നത് കണ്ട് തൃപ്തിപ്പെടാനായിരുന്നു വിധി. ഇത്തവണ 33 മത്സരങ്ങള്‍ നടന്നിട്ട് ഒരൊറ്റ ടീമിനും 200 കടക്കാനാവാതെ പോയെങ്കിലും ബൗളര്‍മാരുടെ മികവിനെക്കാളേറെ ബാറ്റ്സ്മാന്മാരുടെ കഴിവുകേടാണ് തെളിഞ്ഞുനിന്നത്. ഇന്ത്യക്കെതിരെ ആസ്ട്രേലിയ 86ല്‍ പുറത്തായതിനെക്കാളേറെ നാണംകെട്ട വിധത്തിലാണ് നവാഗതരായ ഹോളണ്ടിനെതിരെ പാരമ്പര്യ ശക്തികളായ ഇംഗ്ളണ്ട് 88 റണ്‍സില്‍ തകര്‍ന്നത്. വെസ്റ്റിന്‍ഡീസിനെതിരെ പാകിസ്താന്‍ 82ന് പുറത്തായതും ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡ് 60 റണ്‍സില്‍ ഒതുങ്ങിയതും കൂട്ടിവായിക്കാവുന്ന ജയാപജയങ്ങള്‍. അതേസമയം, ദക്ഷിണാഫ്രിക്കയുടെ ഇംറാന്‍ താഹിര്‍, വെസ്റ്റിന്‍ഡീസിന്‍െറ സാമുവല്‍ ബദ്ര, ഇന്ത്യയുടെ അമിത് മിശ്ര, ഇന്ത്യയുടെ തന്നെ ആര്‍. അശ്വിന്‍ എന്നിവര്‍ നടത്തിയ വിക്കറ്റ് വേട്ട ശ്രദ്ധേയമാണെന്നതും പറയാതിരിക്കാന്‍ വയ്യ. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആവേശകരമായ മുന്നേറ്റങ്ങള്‍ നടത്തിയശേഷമാണ് ഫൈനലില്‍ കലം ഉടച്ചത്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും ജയിച്ചവരെന്ന നിലക്ക് ട്വന്‍റി20യിലും കിരീടം ചൂടാമെന്ന ആഗ്രഹം നടക്കാതെപോയി. ട്വന്‍റി20യില്‍ ഒരു ടീം രണ്ടാമതൊരിക്കല്‍ ചാമ്പ്യന്മാരാവുക എന്ന സമസ്യ പൂരിപ്പിക്കാന്‍ സാധിക്കാതെയും പോയി. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകരെയെന്നപോലെ അമേരിക്കയില്‍ ഹോട്ടല്‍ നടത്തുന്ന പാകിസ്താന്‍കാരന്‍ മുഹമ്മദ് ബഷീറിനെയും തീവ്രദു$ഖത്തിലാഴ്ത്തിയ പരാജയം. ഇന്ത്യയില്‍ പിറന്ന ഹൈദരാബാദുകാരിയായ ഭാര്യയോടൊപ്പം ഷികാഗോയില്‍ കഴിയുന്ന ബഷീര്‍ പാകിസ്താന്‍െറ കളി കാണാനായി മാത്രം ധാക്കയില്‍ പറന്നെത്തിയതായിരുന്നു. എന്നാല്‍, അവര്‍ പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ആരാധകനായി മാറിയ അദ്ദേഹം ധോണി അനുവദിച്ച ഫ്രീ പാസ് ഉപയോഗിച്ചാണ് വി.ഐ.പി ഗാലറിയിലെത്തിയത്. ടോസ് നേടിയിട്ടും ഒരു മാറ്റത്തോട് കൂടിയുള്ള ടീമിനെ ഫീല്‍ഡ് ചെയ്ത ശ്രീലങ്കന്‍ ക്യാപ്റ്റന്‍ മലിന്‍ഗ കണ്ടത്, ദക്ഷിണാഫ്രിക്കക്കെതിരെ സെമിഫൈനല്‍ ജയിച്ച അതേ ഇലവനെ ധോണി ഇന്ത്യന്‍ കുപ്പായത്തില്‍ അണിനിരത്തുന്നതാണ്. കലാശക്കളി തുടങ്ങി. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാനായ വിരാട് കോഹ്ലിയെ 11 റണ്‍സെടുത്തപ്പോള്‍ വിട്ടുകളഞ്ഞ ലങ്കന്‍ ക്യാപ്റ്റന്‍െറ കണക്കുകൂട്ടല്‍ തെറ്റുന്നുവോ എന്നു തോന്നിയിരുന്നു. എന്നാല്‍, അഞ്ച് ഫോറും നാല് സിക്സറുകളുമായി 58 പന്തില്‍ 77 റണ്‍സെടുത്ത കോഹ്ലി ഉറച്ചു നിന്നടരാടി. പക്ഷേ, രണ്ടു വിക്കറ്റിന് 64 എന്ന നിലയില്‍ പാഡ് അണിഞ്ഞെത്തിയ യുവരാജ് സിങ് എല്ലാ പ്രതീക്ഷകളും കാറ്റില്‍ പറത്തി. ഒരോവറിലെ ആറു പന്തും സിക്സറടിച്ച് ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്ത ചരിത്രമുള്ള ഈ പഞ്ചാബി ഇവിടെ ഒരു നിഴല്‍ മാത്രമായി. നിര്‍ണായകമായ അവസാനത്തെ നാല് ഓവറുകളില്‍ 11 റണ്‍സ് എടുക്കാന്‍ 21 പന്തുകള്‍ക്ക് കാത്തുനിന്ന യുവരാജ്, മറ്റേ അറ്റത്ത് കുതിച്ചു കയറുകയായിരുന്ന കോഹ്ലിക്ക് പന്തടിക്കാനുള്ള അവസരങ്ങള്‍ പോലും നിഷേധിച്ചുകളഞ്ഞു. 20 ഓവറില്‍ നാലിന് 130 എന്ന നിലയില്‍ ഇന്ത്യന്‍ ഇന്നിങ്സ് അവസാനിച്ചു. ബാറ്റിങ്ങാരംഭിച്ച ശ്രീലങ്കയുടെ ഓപണര്‍ രണ്ട് റണ്‍സെടുത്തു പുറത്തായെങ്കിലും കുമാര്‍ സങ്കക്കാര എന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ 35 പന്തില്‍ 52 റണ്‍സ് നേടി പുറത്താവാതെനിന്നു. കളിയിലെ കേമനായിത്തന്നെ വിജയം ഒരു തങ്കത്തളികയിലാക്കി അയാള്‍ തന്‍െറ നാടിന് സമ്മാനിച്ചു. നാല് ലോകകപ്പ് ഫൈനലുകള്‍ തോറ്റ വേദന ഉള്ളിലൊതുക്കി കഴിയുന്ന സങ്കക്കാരയെന്നപോലെ മുന്‍ ക്യാപ്റ്റന്‍ മഹേല ജയവര്‍ധനയും നേരത്തേതന്നെ വിടവാങ്ങല്‍ പ്രഖ്യാപിച്ച ഈ മത്സരം 13 പന്ത് ബാക്കിനില്‍ക്കേ ശ്രീലങ്കയുടെ ആറു വിക്കറ്റ് ജയത്തില്‍ കലാശിക്കുകയായിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം വിരാട് കോഹ്ലി എന്ന 25കാരന്‍ ലോകോത്തര ബാറ്റ്സ്മാനായി ഉയര്‍ന്നു എന്നത് മാത്രമാവും ഓര്‍ക്കാന്‍ ബാക്കിവെക്കാവുന്നത്. മുന്‍ ക്യാപ്റ്റന്മാരായ സൗരവ് ഗാംഗുലിക്കും സചിന്‍ ടെണ്ടുല്‍കര്‍ക്കും പകരം വെക്കാവുന്ന ഒരു ബാറ്റ്സ്മാന്‍ ഇന്ത്യയില്‍ പിറന്നിരിക്കുന്നുവെന്ന് കോഹ്ലി വിളംബരപ്പെടുത്തി. മൊത്തം 319 റണ്‍സുമായി ടൂര്‍ണമെന്‍റിലെ കേമനുള്ള പ്രത്യേക പുരസ്കാരം നേടിയ ഈ ചെറുപ്പക്കാരന്‍ ഇന്ത്യയെ നയിക്കാന്‍ വരുന്ന കാലം വിദൂരമല്ലെന്ന് ധാക്ക തെളിയിച്ചു. ഒപ്പം ഒരാശ്വാസം കൂടി -40,00 പേര്‍ കണ്ട ഫൈനലിനു പിറകെ ലോക ഇലവന്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ധോണി ക്യാപ്റ്റനും കോഹ്ലിക്ക് പുറമെ, രവിചന്ദ്രന്‍ അശ്വിനും രോഹിത് ശര്‍മയും അംഗങ്ങളുമായി. ശേഷവിശേഷം: ഐ ലീഗില്‍ ഏറ്റവും കൂടിയ വിലക്ക് വിറ്റുപോയ ക്രിക്കറ്ററാണ് യുവരാജ് സിങ്. റോയല്‍ ചലഞ്ചേഴ്സിന്‍െറ ലേലത്തുകയായ 14 കോടി രൂപക്കും മൂല്യത്തകര്‍ച്ചയാവുമോ? |
ഐ.പി.എല്‍ വാതുവെപ്പ്: ശ്രീനിവാസന് പങ്കുണ്ടെന്ന് സുപ്രീംകോടതി Posted: 15 Apr 2014 11:54 PM PDT ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ മുന്‍ ബി.സി.സി.ഐ അധ്യക്ഷന്‍ എന്‍. ശ്രീനിവാസനും പങ്കുണ്ടെന്ന് സുപ്രീം കോടതി. കളിക്കാര്‍ ഉള്‍പെടെയുള്ള 13 ആളുകളുടെ പേരുകള്‍ മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടിലുണ്ടെന്നും അതിപ്പോള്‍ വെളിപ്പെടുത്താനാവില്ളെന്നും സുപ്രീംകോടതി അറിയിച്ചു. അതേസമയം 13 പേരില്‍ ഒരാള്‍ ശ്രീനിവാസനാണെന്നും സുപ്രീംകോടതി ബി.സി.സി.ഐ.യെ അറിയിച്ചു. ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്ന് നീക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് ശ്രീനിവാസന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കോടതി ഇക്കാര്യം വെളിപ്പെടുത്തിയത്. ഐ.പി.എല്‍ ഒത്തുകളിയില്‍ മരുമകന്‍ ഗുരുനാഥ് മെയ്യപ്പന് പങ്കുണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് ശ്രീനിവാസനെ ബി.സി.സി.ഐ അധ്യക്ഷസ്ഥാനത്ത് നിന്ന് സുപ്രീംകോടതി നീക്കിയത്. പകരം സുനില്‍ ഗവാസ്കര്‍ക്ക് താല്‍കാലിക ചുമതല നല്‍കുകയും ചെയ്തു. ശ്രീനിവാസന്‍്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍ വാതുവെപ്പ് കേസില്‍ പ്രതിയാണ്. കേസുമായി ബന്ധപ്പെട്ട് മെയ്യപ്പന്‍ അറസ്റ്റിലാവുകയും ചെയ്തിരുന്നു. ഗുരുനാഥ് മെയ്യപ്പന് ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിലെ വാതുവെപ്പില്‍ പങ്കുണ്ടെന്ന് ജസ്റ്റിസ് മുകുള്‍ മുദ്ഗല്‍ സമിതി കണ്ടത്തെിയിരുന്നു. വാതുവെപ്പില്‍ രാജസ്ഥാന്‍ റോയല്‍സ് ഉടമ രാജ്കുന്ദ്രയുടെ പങ്കും തെളിഞ്ഞതായി സമിതി കണ്ടത്തെി. |
മുസ് ലിംകളെ രഹസ്യമായി നിരീക്ഷിക്കുന്നത് ന്യൂയോര്‍ക് പൊലീസ് നിര്‍ത്തുന്നു Posted: 15 Apr 2014 11:23 PM PDT ന്യൂയോര്‍ക്ക്: മുസ് ലിംകളെ രഹസ്യമായി നിരീക്ഷിക്കുന്ന പരിപാടിക്ക് ന്യൂയോര്‍ക്ക് പൊലീസ് വിരാമമിടുന്നതായി റിപോര്‍ട്ട്. ഒളിനോട്ടത്തിനെതിരെ ഉയര്‍ന്നുവന്ന വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ നീക്കം. ഭീകരാക്രമണ ശ്രമങ്ങള്‍ തകര്‍ക്കുന്നതിന്‍റെ ഭാഗമായി ന്യൂയോര്‍ക് പൊലീസ് ഡിപാര്‍ട്മെന്‍റിന്‍റെ (എന്‍.വൈ.പി.ഡി) രഹസ്യാന്വേഷണ വിഭാഗം മുസ് ലിംകളെ മാത്രം അവരറിയാതെ നിരീക്ഷിക്കുന്നതിന് യൂണിറ്റ് രൂപീകരിച്ചിരുന്നു. എന്നാല്‍, പൗരന്‍മാരുടെ അവകാശത്തിന്‍മേലുള്ള കടന്നുകയറ്റമായി മുസ് ലിംകളുടെ ഇടയില്‍ നിന്നും മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ നിന്നും കനത്ത പ്രതിഷേധം ഉയര്‍ന്നുവന്നു. പള്ളികള്‍, റസ്റ്റോറന്‍റുകള്‍, പുസ്തക കടകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ പൊലീസ് ഓഫീസര്‍മാര്‍ വേഷം മാറി നിരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരുന്നു. |
തൊപ്പിയണിഞ്ഞ് രാജ്നാഥ് സിങ് ദര്‍ഗയില്‍ Posted: 15 Apr 2014 10:42 PM PDT ലക്നോ: പരമ്പരാഗത മുസ്ലിം തൊപ്പിയും ഷാളുമണിഞ്ഞ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ് ലക്നോവിലെ ദര്‍ഗയില്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലക്നോവില്‍ മത്സരിക്കുന്ന രാജ്നാഥ് സിങ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായാണ് ലക്നോയിലെ ബാബ മിര്‍ കാസിം ദര്‍ഗയിലത്തെിയത്. തൊപ്പിയും ഷാളുമണിഞ്ഞിരിക്കുന്ന രാജ്നാഥ് സിങിന്‍െറ ചിത്രം സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സെറ്റുകളിലൂടെയാണ് പ്രചരിച്ചത്. എന്നാല്‍ ദര്‍ഗയിലെ ആചാരങ്ങളെ ബഹുമാനിച്ചാണ് തൊപ്പിയിട്ടതെന്നും അതിന് യാതൊരു രാഷ്ട്രീയ പ്രാധാന്യമില്ളെന്നും ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞദിവസം ലക്നോവിലെ മുസ്ലിം നേതാക്കളെ സന്ദര്‍ശിച്ചിരുന്നു. അതേസമയം 2011ല്‍ ഒരു ചടങ്ങില്‍ വെച്ച് നരേന്ദ്ര മോദി തൊപ്പി ധരിക്കാന്‍ തയ്യാറാകാത്തത് വിവാദമായിരുന്നു. |
മഹാരാഷ്ട്ര പൊലീസ് ബലം പ്രയോഗിച്ച് കുറ്റം സമ്മതിപ്പിക്കാന്‍ ശ്രമിച്ചു -യാസീന്‍ ഭട്കല്‍ Posted: 15 Apr 2014 10:34 PM PDT മുംബൈ: മഹാരാഷ്ട്ര പൊലീസ് ബലപ്രയോഗത്തിലൂടെ തങ്ങള്‍ക്കെതിരിലുള്ള കേസുകളില്‍ കുറ്റസമ്മതമൊഴി വാങ്ങാന്‍ ശ്രമിച്ചതായി ഇന്ത്യന്‍ മുജാഹിദീന്‍ സ്ഥാപകന്‍മാരിലൊരാളായ യാസീന്‍ ഭട്കലും അനുയായി അസദുല്ല അക്തറും. പട്യാല ഹൗസ് കോടതിയില്‍ ജില്ലാ ജഡ്ജ് ഐ.എസ് മേത്തക്കു മുമ്പാകെ ഇവര്‍ ഇക്കാര്യം വെളിപ്പെടുത്തിയതായി ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. അനുസരിക്കാത്തപക്ഷം ഇരുവരെയും കസ്റ്റഡിയിലെ ആത്മഹത്യയിലേക്ക് എത്തിക്കുമെന്ന് മഹാരാഷ്ട്ര പൊലീസ് ഭീഷണിപ്പെടുത്തിയെന്നും ഇവര്‍ ജഡ്ജി മുമ്പാകെ മൊഴി നല്‍കി. ഇരുവര്‍ക്കുമെതിരെ പുറപ്പെടുവിച്ച പ്രൊഡഷന്‍ വാറന്‍റിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കിയത്. ഈ മാസം 29വരെ ഇരുവരെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് കോടതി ഉത്തരവിട്ടു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഭീകരാക്രമണം നടത്താന്‍ ഭട്കലുും അനുയായികളായ അക്തര്‍,മന്‍സാര്‍ ഇമാം,യു.അഹ്മദ് എന്നിവരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പദ്ധതികള്‍ ആവിഷ്കരിച്ചുവെന്നും ആരോപിച്ച് കഴിഞ്ഞ മാസം ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഇവര്‍ക്കെതിരെ കുറ്റപത്രം സമര്‍പിച്ചിരുന്നു. 2012 സെപ്തംബര്‍ 10ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ രണ്ടാമത്തെ കുറ്റപത്രം ആണിത്. 2007ല്‍ ഹൈദരാബാദ്,2008ല്‍ ജെയ്പൂര്‍,ഡല്‍ഹി,അഹ്മദാബാദ്,സൂറത്ത്,2010ല്‍ പുണെയിലെ ജര്‍മന്‍ ബേക്കറി,ബാംഗ്ളൂരിലെ ചിന്നസ്വാമി സ്റ്റേഡിയം, ഡല്‍ഹി ജുമാ മസ്ജിദ്,ശീത്ലഘട്ട്,2011ല്‍ മുംബൈ,2013ല്‍ ഹൈദരാബാദിലെ ദില്‍സുഖ്നഗര്‍ എന്നിവിടങ്ങളില്‍ നടന്ന ബോംബ് സ്ഫോടനങ്ങളില്‍ ഭട്കല്‍ അടക്കമുള്ള ഇന്ത്യന്‍ മുജാഹിദീന്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് എന്‍.ഐ.എ പുറത്തുവിട്ടിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകളും,നിയമവിരുദ്ധ പ്രവര്‍ത്തനം തടയുന്നതിനുള്ള നിയമവും ഉപയോഗിച്ച് 2013 ജൂലൈയില്‍ മുഹമ്മദ് ദാനിഷ് അന്‍സാരി,മുഹമ്മദ് അഫ്താബ് ആലം,ഇംറാന്‍ ഖാന്‍,സയ്യിദ് മഖ്ബൂല്‍,ഉബൈദുറഹ്മാന്‍ എന്നിവര്‍ക്കെതിരിലും എന്‍.ഐ.എ കുറ്റപത്രം സമര്‍പിച്ചിരുന്നു. |
ഐ.പി.എല്‍ ഏഴാം സീസണിന് ഇന്ന് യു.എ.യില്‍ തുടക്കം Posted: 15 Apr 2014 10:17 PM PDT ദുബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ചാമ്പ്യന്‍ഷിപ്പിന്‍െറ ഏഴാം സീസണിന് ഇന്ന് അബൂദബി ശൈഖ് സായിദ് സ്റ്റേഡിയത്തില്‍ തുടക്കം. ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പ് തുടരുന്ന സാഹചര്യത്തിലാണ് ആദ്യഘട്ട മത്സരങ്ങള്‍ക്ക് യു.എ.ഇ ആതിഥ്യമരുളുന്നത്. അബൂദബി, ദുബൈ, ഷാര്‍ജ എന്നിവിടങ്ങളിലായി ഏപ്രില്‍ 30 വരെ 20 മത്സരങ്ങളാണ് ആദ്യഘട്ടത്തില്‍. ബാക്കി മത്സരങ്ങള്‍ മേയ് രണ്ടുമുതല്‍ ജൂണ്‍ ഒന്നുവരെ ഇന്ത്യയിലെ 10 നഗരങ്ങളില്‍ നടക്കും. ഉദ്ഘാടന മത്സരത്തില്‍ പ്രാദേശിക സമയം വൈകീട്ട് 6.30ന് നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. സചിന്‍ ടെണ്ടുല്‍കറില്ലാത്ത ആദ്യ ഐ.പി.എല്‍ സീസണാണിത്. ഇതുവരെ നടന്ന ആറു സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് രണ്ടു തവണയും രാജസ്ഥാന്‍ റോയല്‍സ്, ഡെക്കാന്‍ ചാര്‍ജേഴ്സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, മുംബൈ ഇന്ത്യന്‍സ് ടീമുകള്‍ ഒാേരാ തവണയും ചാമ്പ്യന്‍മാരായി. ഇതാദ്യമായി യു.എ.ഇയില്‍ വിരുന്നെത്തിയ ഐ.പി.എല്ലിനായി പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറെ താല്‍പര്യത്തോടെയാണ് കാത്തിരിക്കുന്നത്. ദിവസങ്ങള്‍ക്കുമുമ്പു തന്നെ പല മത്സരങ്ങുടെയും ടിക്കറ്റ് വിറ്റുതീര്‍ന്നു. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന എട്ടു ടീമുകളും യു.എ.ഇയിലെ മൂന്നു വേദികളിലും പാഡണിയും. അബൂദബിയിലും ദുബൈയിലും ഏഴു വീതം മത്സരങ്ങളും ഷാര്‍ജയില്‍ ആറും മത്സരങ്ങളാണുണ്ടാവുക. സാധാരണ ദിവസങ്ങളില്‍ യു.എ.ഇ സമയം വൈകീട്ട് 6.30നാണ് കളി (ഇന്ത്യന്‍ സമയം രാത്രി 8.00). വാരാന്ത്യങ്ങളില്‍ രണ്ടു കളിയുണ്ടാകും. ഉച്ചക്ക് 2.30 (ഇന്ത്യയില്‍ 4.00)നും 6.30നും. ഓരോ ടീമിനും ഇന്ത്യയില്‍ ഒമ്പതു മത്സരങ്ങളുണ്ടാകും. അഞ്ചു ടീമുകള്‍ക്ക് ചുരുങ്ങിയത് നാലു മത്സരങ്ങള്‍ സ്വന്തം ഗ്രൗണ്ടില്‍ ലഭിക്കും. ഒന്നാംഘട്ടം (യു.എ.ഇ) തീയതിമത്സരം വേദിസമയം ഏപ്രില്‍ 16 മുംബൈ x കൊല്‍ക്കത്തഅബൂദബി 8.00 ഏപ്രില്‍ 17 ഡല്‍ഹി x ബാഗ്ളൂര്‍ഷാര്‍ജ 8.00 ഏപ്രില്‍ 18 ചെന്നൈ x പഞ്ചാബ് അബൂദബി 4.00 ഏപ്രില്‍ 18 ഹൈദരാബാദ്് x രാജസ്ഥാന്‍അബൂദബി 8.00 ഏപ്രില്‍ 19 ബാഗ്ളൂര്‍ x മുംബൈ ദുബൈ 4.00 ഏപ്രില്‍ 19 കൊല്‍ക്കത്ത x ഡല്‍ഹി ദുബൈ 8.00 ഏപ്രില്‍ 20 രാജസ്ഥാന്‍ x പഞ്ചാബ് ഷാര്‍ജ 8.00 ഏപ്രില്‍ 21 ചെന്നൈ x ഡല്‍ഹി അബൂദബി 8.00 ഏപ്രില്‍ 22 പഞ്ചാബ് x ഹൈദരാബാദ് ഷാര്‍ജ 8.00 ഏപ്രില്‍ 23 രാജസ്ഥാന്‍ x ചെന്നൈ ദുബൈ 8.00 ഏപ്രില്‍ 24 ബാഗ്ളൂര്‍ x കൊല്‍ക്കത്ത ഷാര്‍ജ 8.00 ഏപ്രില്‍ 25 ഹൈദരാബാദ്് x ഡല്‍ഹി ദുബൈ 4.00 ഏപ്രില്‍ 25 ചെന്നൈ x മുംബൈദുബൈ 8.00 ഏപ്രില്‍ 26 രാജസ്ഥാന്‍ x ബാഗ്ളൂര്‍അബൂദബി 4.00 ഏപ്രില്‍ 26 പഞ്ചാബ് x കൊല്‍ക്കത്ത അബൂദബി 8.00 ഏപ്രില്‍ 27 ഡല്‍ഹി x മുംബൈഷാര്‍ജ 4.00 ഏപ്രില്‍ 27 ഹൈദരാബാദ് x ചെന്നൈ ഷാര്‍ജ 8.00 ഏപ്രില്‍ 28 ബാംഗ്ളൂര്‍ x പഞ്ചാബ്ദുബൈ 8.00 ഏപ്രില്‍ 29 കൊല്‍ക്കത്ത x രാജസ്ഥാന്‍അബൂദബി 8.00 ഏപ്രില്‍ 30 ഹൈദരാബാദ് x മുംബൈദുബൈ 8.00 രണ്ടാംഘട്ടം (ഇന്ത്യയില്‍) മേയ് 2 ചെന്നൈ x കൊല്‍ക്കത്ത (റാഞ്ചി) 8.00 മേയ് 3 മുംബൈ x പഞ്ചാബ് (മുംബൈ) 4.00 മേയ് 3 ഡല്‍ഹി x രാജസ്ഥാന്‍ (ഡല്‍ഹി) 8.00 മേയ് 4 ബാംഗ്ളൂര്‍ x ഹൈദരാബാദ് (ബംഗളൂരു) 8.00 മേയ് 5 രാജസ്ഥാന്‍ x കൊല്‍ക്കത്ത(അഹ്മദാബാദ്) 4.00 മേയ് 5 ഡല്‍ഹി x ചെന്നൈ (ഡല്‍ഹി) 8.00 മേയ് 6 മുംബൈ x ബാംഗ്ളൂര്‍ (മുംബൈ) 8.00 മേയ് 7 ഡല്‍ഹി x കൊല്‍ക്കത്ത (ഡല്‍ഹി) 4.00 മേയ് 7 പഞ്ചാബ് x ചെന്നൈ (കട്ടക്) 8.00 മേയ് 8 രാജസ്ഥാന്‍ x ഹൈദരാബാദ് (അഹ്മദാബാദ്) 8.00 മേയ് 9 ബാംഗ്ളൂര്‍ x പഞ്ചാബ് (ബാംഗ്ളൂര്‍) 8.00 മേയ് 10 ഡല്‍ഹി x ഹൈദരാബാദ് (ഡല്‍ഹി) 4.00 മേയ് 10 മുംബൈ x ചെന്നൈ (മുംബൈ) 8.00 മേയ് 11 പഞ്ചാബ് x കൊല്‍ക്കത്ത (കട്ടക്) 4.00 മേയ് 11 ബാംഗ്ളൂര്‍ x രാജസ്ഥാന്‍ (ബാംഗ്ളൂര്‍) 8.00 മേയ് 12 ഹൈദരാബാദ് x മുംബൈ (ഹൈദരാബാദ്) 8.00 മേയ് 13 ചെന്നൈ x രാജസ്ഥാന്‍ (റാഞ്ചി) 4.00 മേയ് 13 ബാംഗ്ളൂര്‍ x ഡല്‍ഹി (ബംഗളൂരു) 8.00 മേയ് 14 ഹൈദരാബാദ് x പഞ്ചാബ് (ഹൈദരാബാദ്) 4.00 മേയ് 14 കൊല്‍ക്കത്ത x മുംബൈ (കൊല്‍ക്കത്ത) 8.00 മേയ് 15 രാജസ്ഥാന്‍ x ഡല്‍ഹി (അഹ്മദാബാദ്) 8.00 മേയ് 18 ചെന്നൈ x ബാംഗ്ളൂര്‍ (ഹൈദരാബാദ്) 4.00 മേയ് 18 ഹൈദരാബാദ് x കൊല്‍ക്കത്ത (ഹൈദരാബാദ്) 8.00 മേയ് 19 രാജസ്ഥാന്‍ x മുംബൈ (അഹ്മദാബാദ്) 4.00 മേയ് 19 ഡല്‍ഹി x പഞ്ചാബ് (ഡല്‍ഹി) 8.00 മേയ് 20 ഹൈദരാബാദ് x ബാംഗ്ളൂര്‍ (ഹൈദരാബാദ്) 4.00 മേയ് 20 കൊല്‍ക്കത്ത x ചെന്നൈ(കൊല്‍ക്കത്ത) 8.00 മേയ് 21 പഞ്ചാബ് x മുംബൈ (ചണ്ഡിഗഢ്) 8.00 മേയ് 22 കൊല്‍ക്കത്ത x ബാംഗ്ളൂര്‍ (കൊല്‍ക്കത്ത) 4.00 മേയ് 22 ചെന്നൈ x ഹൈദരാബാദ് (ചെന്നൈ) 8.00 മേയ് 23 മുംബൈ x ഡല്‍ഹി (മുംബൈ) 4.00 മേയ് 23 പഞ്ചാബ് x രാജസ്ഥാന്‍ (ചണ്ഡിഗഢ്) 8.00 മേയ് 24 ബാംഗ്ളൂര്‍ x ചെന്നൈ (ബംഗളൂരു) 4.00 മേയ് 24 കൊല്‍ക്കത്ത x ഹൈദരാബാദ് (കൊല്‍ക്കത്ത) 8.00 മേയ് 25 പഞ്ചാബ് x ഡല്‍ഹി (ചണ്ഡിഗഢ്) 4.00 മേയ് 25 മുംബൈ x രാജസ്ഥാന്‍ (മുംബൈ) 8.00 മേയ് 27 ക്വാളിഫയര്‍ 1(ചെന്നൈ) 8.00 മേയ് 28 എലിമിനേറ്റര്‍ (ചെന്നൈ) 8.00 മേയ് 30 ക്വാളിഫയര്‍ 2 (മുംബൈ) 8.00 ജൂണ്‍ 1 ഫൈനല്‍ (മുംബൈ) 8.00 |
ദക്ഷിണ കൊറിയന്‍ കപ്പല്‍ യാത്രക്കാരുമായി മുങ്ങി; രണ്ടുമരണം Posted: 15 Apr 2014 09:57 PM PDT സിയോള്‍: സ്കൂളില്‍നിന്ന് ദ്വീപിലേക്ക് വിനോദയാത്രക്ക് തിരിച്ച വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരുമായി ദക്ഷിണകൊറിയന്‍ കപ്പല്‍ മുങ്ങി. രണ്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 300റോളം പേരെ കാണാതായിട്ടുണ്ട്. ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ ആണ്. 325 വിദ്യാര്‍ഥികള്‍ അടക്കം 470 യാത്രക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്. ഡസന്‍ കണക്കിന് സൈനിക ബോട്ടുകളും ഹെലികോപ്ടറുകളും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പെട്ടിരിക്കുകയാണ്. ദക്ഷിണ കൊറിയന്‍ ദ്വീപായ ജെജുവിലേക്കുള്ള യാത്രക്കിടെയാണ് കപ്പല്‍ മുങ്ങിയത്. ഒരു വശം ചരിഞ്ഞ കപ്പല്‍ പാതി മുങ്ങിയ നിലയില്‍ ആണ്. എന്നാല്‍, കപ്പലിന്‍റെ 95 ശതമാനവും മുങ്ങിത്താഴ്ന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 27 വയസ്സുകാരിയായ പാര്‍ക്ക് ജിയോങ് ആണ് മരിച്ചതെന്ന് കോസ്റ്റ്ഗാര്‍ഡ് ഓഫീസര്‍ അറിയിച്ചു. വിദ്യാര്‍ഥികളില്‍ ചിലര്‍ ലൈഫ് ജാക്കറ്റ് എടുത്തണിഞ്ഞ് കടലിലേക്ക് ചാടി രക്ഷാബോട്ടിനരികിലത്തെിയതിനാല്‍ കൂടുതല്‍ മരണം ഒഴിവായി. കടലില്‍ അതീവ തണുപ്പുണ്ടായിരുന്നതായും തങ്ങള്‍ വിറക്കുകയായിരുന്നുവെന്നും അവരില്‍ ചിലര്‍ പറഞ്ഞു. |
മഅ്ദനി: സര്‍ക്കാറിന് പ്രത്യേക താല്പര്യമില്ളെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി Posted: 15 Apr 2014 09:31 PM PDT ബംഗ്ളൂരു: കര്‍ണാടക ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസര്‍ മഅ്ദനിയുടെ കാര്യത്തില്‍ സര്‍ക്കാറിന് പ്രത്യേക താല്പര്യങ്ങളില്ളെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ്. സുപ്രീംകോടതി നിലപാടിനനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷം നേടുമെന്നും ജോര്‍ജ് പറഞ്ഞു. |
എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും Posted: 15 Apr 2014 08:24 PM PDT തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്.എസ്.എല്‍.സി പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകുന്നേരം മൂന്നിന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് തിരുവനന്തപുരത്ത് ഫലം പ്രഖ്യാപിക്കും. പരീക്ഷ നടത്തി 25 ദിവസം കൊണ്ട് റെക്കോഡ് വേഗത്തിലാണ് ഇത്തവണ ഫലം പ്രസിദ്ധീകരിക്കുന്നത്. മാര്‍ച്ച് 22ന് പരീക്ഷ അവസാനിക്കുകയും 29 ന് മൂല്യനിര്‍ണയം ആരംഭിക്കുകയും ചെയ്തു. 4,64,310 വിദ്യാര്‍ഥികളാണ് ഇത്തവണ പത്താം ക്ളാസ് കടമ്പ കടക്കാന്‍ പരീക്ഷാ ഹാളിലത്തെിയത്. 12,000ല്‍ അധികം അധ്യാപകരാണ് ഉത്തരക്കടലാസ് മൂല്യനിര്‍ണയം നടത്തിയത്. പരീക്ഷാഫലം keralapareekshabhavan.in, results.itschool.gov.in, results.kerala.nic.in, keralaresults.nic.in, www.kerala.gov.in, www.prd.kerala.gov.in വെബ്സൈറ്റുകളില്‍ ലഭ്യമാകും. ടി.എച്ച്.എസ്.എസ്.എല്‍.സി, എസ്.എസ്.എല്‍.സി ഹിയറിങ് ആന്‍റ് ഇംപയേര്‍ഡ്, എ.എച്ച്.എസ്.എസ്.എല്‍.സി എന്നിവയുടെ ഫലവും ബുധനാഴ്ച പ്രസിദ്ധീകരിക്കും. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24നാണ് ഫലം പ്രസിദ്ധീകരിച്ചത്. 94.17 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷത്തെ വിജയം. |
No comments:
Post a Comment