തിരുവനന്തപുരത്തെ മഴക്കെടുതി: 10 കോടിയുടെ നഷ്ടമെന്ന് നിഗമനം Madhyamam News Feeds |
- തിരുവനന്തപുരത്തെ മഴക്കെടുതി: 10 കോടിയുടെ നഷ്ടമെന്ന് നിഗമനം
- ദക്ഷിണ കൊറിയന്‍ കപ്പലില്‍ നിന്ന് കപ്പിത്താന്‍ രക്ഷപ്പെടുന്ന രംഗം പുറത്തുവിട്ടു
- കൊച്ചി മെട്രൊ: ആവശ്യമായ ഭൂമി കെ.എം.ആര്‍.എല്ലിന് ഏറ്റെടുക്കാം
- പത്തനംതിട്ട റിങ് റോഡിന് ചുറ്റും വയലുകള്‍ നികത്തുന്നു
- ഐ.പി.എല്‍ വാതുവെപ്പ് അന്വേഷണം: വിധി പറയുന്നത് സുപ്രീംകോടതി മാറ്റി
- റബര്‍വില: കോട്ടയം വീണ്ടും സമരച്ചൂടിലേക്ക്
- വിമാനം കണ്ടെടുക്കാനാവുമെന്ന ആത്മവിശ്വാസത്തില്‍ ആസ്ത്രേലിയന്‍ ടീം
- പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം മെയ് 15ന്
- കരിമ്പാറയില്‍ ജലാശയം തീര്‍ത്ത് രവീന്ദ്രന്‍ കാത്തിരിക്കുന്നു
- പുതിയതെരു–ശ്രീകണ്ഠപുരം റോഡ് വീതികൂട്ടല്‍ തുടങ്ങി
തിരുവനന്തപുരത്തെ മഴക്കെടുതി: 10 കോടിയുടെ നഷ്ടമെന്ന് നിഗമനം Posted: 29 Apr 2014 01:34 AM PDT തിരുവനന്തപുരം: ജില്ലയില്‍ ഞായറാഴ്ചയുണ്ടായ മഴക്കെടുതിയില്‍ കോടികളുടെ നാശനഷ്ടമുണ്ടായതായി നിഗമനം. വൈകുന്നേരം അഞ്ച് മുതല്‍ ഒരു മണിക്കൂറോളം നീണ്ട കാറ്റിലും മഴയിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് വീടുകള്‍ക്കും വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മരങ്ങള്‍ വീണ് ഗതാഗത തടസ്സവുമുണ്ടായി. |
ദക്ഷിണ കൊറിയന്‍ കപ്പലില്‍ നിന്ന് കപ്പിത്താന്‍ രക്ഷപ്പെടുന്ന രംഗം പുറത്തുവിട്ടു Posted: 29 Apr 2014 12:57 AM PDT Image: സിയോള്‍: ദക്ഷിണ കൊറിയന്‍ കപ്പലില്‍ നിന്ന് കപ്പിത്താന്‍ രക്ഷപ്പെടുന്ന രംഗം ദക്ഷിണ കൊറിയന്‍ കോസ്റ്റ് ഗാര്‍ഡ് പുറത്തുവിട്ടു. നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ കപ്പല്‍ ദുരന്തത്തില്‍ കപ്പിത്താനെതിരെ ആരോപണങ്ങള്‍ ശക്തമായിരുന്നു. നിരവധി പേര്‍ അകത്തു കുടുങ്ങിക്കിടക്കവെ മുങ്ങിത്താണു കൊണ്ടിരിക്കുന്ന കപ്പലില്‍ നിന്ന് കപ്പിത്താനെ രക്ഷിക്കുന്ന പത്തു മിനിട്ടു നീളുന്ന വീഡിയോ ജനരോഷം അധികരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. സ്വറ്ററും പാന്‍റും ധരിച്ച നിലയില്‍ കാണപ്പെടുന്ന കപ്പിത്താന്‍ അപകട മുനമ്പില്‍ യാത്രക്കാരെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നുവെന്ന ആരോപണം ശരിവെക്കുന്നതാണ് ഈ വീഡിയോ ദൃശ്യങ്ങള്‍ എന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ടു ചെയ്തു. അപകടത്തെ അവഗണിച്ചതിനും യാത്രക്കാരെ ആ അവസ്ഥയില്‍ ഉപേക്ഷിച്ചതിനും 69 കാരനായ കപ്പിത്താനുമേല്‍ കേസ് എടുത്തിട്ടുണ്ട്. ഏപ്രില്‍ 16 നാണ് ജെജു ദ്വീപിലേക്ക് പുറപ്പെട്ട 476 പേരുമായി കപ്പല്‍ മുങ്ങിയത്. ഇതില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികള്‍ ആയിരുന്നു. 113 പേരെ ഇനിയും കണ്ടത്തൊനായിട്ടില്ല. രാജ്യത്തുണ്ടായിട്ടുള്ള കപ്പല്‍ അപകടങ്ങളില്‍ ഏറ്റവും വലുതാണിത്.
<iframe width="560" height="315" src="//www.youtube.com/embed/7VRgslbpIXI?rel=0" frameborder="0" allowfullscreen></iframe> |
കൊച്ചി മെട്രൊ: ആവശ്യമായ ഭൂമി കെ.എം.ആര്‍.എല്ലിന് ഏറ്റെടുക്കാം Posted: 29 Apr 2014 12:44 AM PDT Image: തിരുവനന്തപുരം: കൊച്ചി മെട്രൊ റെയ്ല്‍ പദ്ധതിക്ക് ആവശ്യമായ ഭൂമി കെ.എം.ആര്‍.എല്ലിന് നേരിട്ട് ഏറ്റെടുക്കാമെന്ന് ഉന്നതതലയോഗ തീരുമാനം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അനുമതി നല്‍കിയത്. പദ്ധതിക്കായി ഇതുവരെ 32 ഏക്കര്‍ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ശേഷിക്കുന്ന എട്ട് ഏക്കര്‍ ഭൂമി കെ.എം.എല്‍.ആറിന് നേരിട്ട് ഏറ്റെടുക്കാം. ഇതില്‍ അഞ്ച് ഏക്കര്‍ ഭൂമിയുടെ വില നല്‍കിയിട്ടുണ്ട്. ബാക്കി മൂന്ന് ഏക്കര്‍ ഭൂമിയുടെ വില തീരുമാനിക്കാന്‍ കലക്ടറെയും കെ.എം.ആര്‍.എല്‍ എം.ഡിയെയും ഉന്നതതലയോഗം ചുമതലപ്പെടുത്തി. |
പത്തനംതിട്ട റിങ് റോഡിന് ചുറ്റും വയലുകള്‍ നികത്തുന്നു Posted: 29 Apr 2014 12:01 AM PDT പത്തനംതിട്ട: നീര്‍ത്തട-തണ്ണീര്‍ത്തട നിയമങ്ങള്‍ അട്ടിമറിച്ച് പത്തനംതിട്ട റിങ് റോഡിന് ചുറ്റുമുള്ള വയലുകള്‍ വ്യാപകമായി നികത്തുന്നു. ലോക്സഭ തെരഞ്ഞെടുപ്പും തുടര്‍ന്ന് വന്ന അവധികളുടെയും മറപിടിച്ചാണ് വയലുകളില്‍ ലോഡ് കണക്കിന് മണ്ണടിച്ചത്. പല സ്ഥലത്തും കല്ലിറക്കി കെട്ടിതിരിച്ചിട്ടുമുണ്ട്. മണ്ണ് കോരി മാറ്റി പൂര്‍വസ്ഥിതിയിലാക്കാന്‍ കോടതി ഉത്തരവുണ്ടായിട്ടും റവന്യൂ-നഗരസഭാ അധികൃതര്‍ക്ക് അനക്കമില്ല. വെട്ടിപ്രത്തും വയല്‍ നികത്തുന്നുണ്ട്. മണ്ണിട്ട വകയില്‍ നഗരസഭാ കൗണ്‍സിലര്‍മാര്‍ക്കും റവന്യൂ-പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമായി ലക്ഷങ്ങള്‍ മറിഞ്ഞു. റിങ് റോഡിന് ചുറ്റും ബിനാമികളുടെ പേരില്‍ കൗണ്‍സിലര്‍മാരും രാഷ്ട്രീയ കക്ഷി നേതാക്കളും ഉദ്യോഗസ്ഥരും വയലുകള്‍ വാങ്ങി കൂട്ടിയിട്ടുണ്ട്. വയലുകള്‍ നികത്തുന്നതോടെ രൂക്ഷമായ ജലക്ഷാമം ആയിരിക്കും ഉണ്ടാകുക. |
ഐ.പി.എല്‍ വാതുവെപ്പ് അന്വേഷണം: വിധി പറയുന്നത് സുപ്രീംകോടതി മാറ്റി Posted: 28 Apr 2014 11:36 PM PDT Image: ന്യൂഡല്‍ഹി: ഐ.പി.എല്‍ വാതുവെപ്പ് കേസ് ഏത് അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്ന കാര്യത്തില്‍ വിധി പറയുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഒത്തുകളി അന്വേഷിക്കാമെന്ന ജസ്റ്റിസ് മുകുല്‍ മുഗ്ദല്‍ കമ്മിറ്റി നിലപാടിനെ കോടതിയില്‍ ബി.സി.സി.ഐ അഭിഭാഷകന്‍ എതിര്‍ത്തു. മുഗ്ദല്‍ കമ്മിറ്റി വിപുലീകരിക്കരുത്. മുന്‍ അധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍, 12 ക്രിക്കറ്റ് കളിക്കാര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സിയെ ഏല്‍പിക്കണമെന്നും ബി.സി.സിഐ ആവശ്യപ്പെട്ടു. |
റബര്‍വില: കോട്ടയം വീണ്ടും സമരച്ചൂടിലേക്ക് Posted: 28 Apr 2014 11:30 PM PDT കോട്ടയം: ഇടവേളക്കുശേഷം കോട്ടയം റബര്‍സമരങ്ങളുടെ ചൂടിലേക്ക്. വിവിധ സംഘടനകള്‍ ഇതിനകംതന്നെ സമരം പുനരുജ്ജീവിപ്പിക്കാനുള്ള പ്രവര്‍ത്തനം ഏറ്റെടുത്തുകഴിഞ്ഞു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെയാണ് കത്തിനിന്ന റബര്‍സമരങ്ങള്‍ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പ്രതിപക്ഷകക്ഷികളെ കൂടാതെ ഭരണപക്ഷത്തെ ചില പാര്‍ട്ടികളും റബര്‍കര്‍ഷകര്‍ക്കുവേണ്ടിയുള്ള സമരത്തിനുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റബര്‍വിലയിടിവ് മുഖ്യവിഷയമായിരുന്നു പ്രത്യേകിച്ചും കോട്ടയം മണ്ഡലത്തില്‍. കിലോക്ക് 226 രൂപ കര്‍ഷകന് കിട്ടിയിരുന്ന റബര്‍വില 127 രൂപയിലേക്ക് കൂപ്പുകുത്തിയതിനു പിന്നില്‍ കേന്ദ്രസര്‍ക്കാറിന്‍െറ ഇറക്കുമതിനയമാണ് കാരണമെന്നാണ് പ്രതിപക്ഷവിമര്‍ശം. ഇറക്കുമതിച്ചുങ്കം 20 ശതമാനം ഏഴര ശതമാനമാക്കി കുത്തനെ കുറച്ചത് ആഭ്യന്തരവിപണിയില്‍ റബറിന്‍െറ വിലയിടിവിന് കാരണമായെന്നാണ് വിമര്‍ശം. തെരഞ്ഞെടുപ്പുഘട്ടത്തില്‍ പോലും കേന്ദ്രസര്‍ക്കാര്‍ വിലയിടിവ് പരിഹരിക്കുന്നതിന് പ്രത്യേകിച്ച് നടപടിയൊന്നും സ്വീകരിച്ചില്ല. ഈ പ്രതിസന്ധി മറികടക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരില്‍ നിന്ന് നേരിട്ട് റബര്‍സംഭരണം നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിപണിവിലയേക്കാള്‍ രണ്ടു രൂപ അധികം നല്‍കിയുള്ള സംഭരണം കര്‍ഷകര്‍ക്കിടയില്‍ കാര്യമായ ചലനം സൃഷ്ടിക്കാനുമായില്ല. അധികം വൈകാതെ സംഭരണം തന്നെ നിലച്ച അവസ്ഥയിലുമായി. റബര്‍ വിലയിടിവിന്‍െറ കനത്ത ആഘാതം സാമൂഹികമേഖലയെ ബാധിച്ചതിന് തെളിവായി കാഞ്ഞിരപ്പള്ളിയിലെ റബര്‍തോട്ടമുടമയുടെ കൊലപാതകത്തെ കാണുന്നവരുമുണ്ട്. പാട്ടത്തിന് റബര്‍കൃഷി നടത്തിവന്ന കര്‍ഷകന് വില കുത്തനെ താഴ്ന്നതോടെ പാട്ടത്തുക നല്‍കാന്‍ കഴിയാതെ വന്നതാണ് തോട്ടമുടമയുമായുള്ള വാക്കുതര്‍ക്കത്തിനും തുടര്‍ന്ന് കൊലപാതകത്തിലേക്കും കലാശിച്ചതെന്നാണ് നാട്ടിലെ സംസാരം. മേഖലയില്‍ പ്രശ്നം രൂക്ഷമായതോടെയാണ് സമരവുമായി സംഘടനകള്‍ വീണ്ടും രംഗത്തു വരുന്നത്. സി.പി.എം നേതൃത്വത്തില്‍ മേയ് ഏഴിന് മനുഷ്യച്ചങ്ങല കെട്ടുന്നതോടെയാണ് സീസണിലെ രണ്ടാം റബര്‍സമരത്തിന് തുടക്കമാകുന്നത്. ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, പാല, പൊന്‍കുന്നം, കറുകച്ചാല്‍, പാമ്പാടി, കോട്ടയം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കുറവിലങ്ങാട്, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നീ 13 കേന്ദ്രങ്ങളില്‍ മനുഷ്യച്ചങ്ങല കെട്ടി പ്രതിഷേധിക്കാനാണ് സി.പി.എം ജില്ലാകമ്മിറ്റിയുടെ തീരുമാനം. മേയ് 14ന് കേരളകോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി. തോമസ് സര്‍ക്കാറിന്‍െറ അനാസ്ഥയില്‍ പ്രതിഷേധിച്ച് ഗാന്ധി സ്ക്വയറില്‍ ഉപവാസം പ്രഖ്യാപിച്ചിട്ടുണ്ട്. കിലോക്ക് 200 രൂപ നിരക്കില്‍ സര്‍ക്കാര്‍ റബര്‍സംഭരണം നടത്തുന്നതിന് 1000കോടി രൂപ നീക്കിവെക്കണമെന്നാണ് ആവശ്യം. സ്വതന്ത്രകര്‍ഷക സംഘടനകളും സമരത്തില്‍ പങ്കാളികളാകുമെന്ന് പി.സി. തോമസ് പറയുന്നു. കത്തോലിക്ക കോണ്‍ഗ്രസും ഈ വിഷയത്തില്‍ സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഞായറാഴ്ച കോട്ടയത്ത് ചേര്‍ന്ന സംസ്ഥാനസമിതിയാണ് സമര തീരുമാനം പ്രഖ്യാപിച്ചത്. |
വിമാനം കണ്ടെടുക്കാനാവുമെന്ന ആത്മവിശ്വാസത്തില്‍ ആസ്ത്രേലിയന്‍ ടീം Posted: 28 Apr 2014 11:27 PM PDT Image: ക്വാലാലമ്പൂര്‍: കാണാതായ മലേഷ്യന്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ തങ്ങള്‍ക്ക് കണ്ടത്തൊനാവുമെന്ന് ആസ്ത്രേലിയന്‍ പര്യവേക്ഷണ സംഘം. അദിലെയ്ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിയോറിസണന്‍സ് ആണ് മാര്‍ച്ച് എട്ടിന് കാണാതായ എം.എച്ച് 370 തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടത്തെുമെന്ന ആത്മവിശ്വാസവുമായി തിരച്ചില്‍ തുടരുന്നത്. ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ നിന്ന് 5000 കിലോമീറ്റര്‍ അകലെ ബംഗാള്‍ ഉള്‍ക്കടലില്‍ വിമാനം തകര്‍ന്നുവീണിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിലത്തെ നിഗമനം. വിമാനം അവസാനമായി കണ്ട ഭാഗത്ത് കേന്ദ്രീകരിച്ചായിരുന്നു ഇതുവരെ തിരച്ചില്‍. തകര്‍ന്നുവീണെന്ന് സംശയിക്കുന്ന സമുദ്രമേഖലയിലെ രണ്ടു കോടി സ്ക്വയര്‍ കിലോമീറ്റര്‍ വ്യാപ്തിയില്‍ ഇതിനകം തന്നെ ജിയോറിസണന്‍സ് ടീം തിരച്ചില്‍ നടത്തിക്കഴിഞ്ഞു. വിമാനങ്ങളില്‍ നിന്നും സാറ്റലൈറ്റ് ചിത്രങ്ങള്‍ ഉപയോഗിച്ചും അധ്യന്താധുനിക തിരച്ചില്‍ ആണ് ഇവര്‍ നടത്തിയത്. യുദ്ധവിമാനങ്ങളും അന്തര്‍വാഹിനികളും വിമാന ഭാഗങ്ങളില്‍നിന്നുള്ള ഡാറ്റകള്‍ പരിശോധിക്കുന്നതിന് 20 ലേറെ സാങ്കേതിക വിദ്യയും തങ്ങള്‍ ഉപയോഗിച്ചുവെന്ന് കമ്പനിയുടെ വക്താവ് ഡേവിഡ് പോപ് പറഞ്ഞു. എന്നാല്‍, സ്റ്റാര്‍ പത്രത്തില്‍ വന്ന ഈ റിപോര്‍ട്ടിനെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ളെന്ന് മലേഷ്യന്‍ വ്യോമയാന വിഭാഗം ഡയറക്ടര്‍ അസറുദ്ദീര്‍ അബ്ദുറഹ്മാന്‍ അറിയിച്ചു. തങ്ങള്‍ ഇക്കാര്യം പരിശോധിച്ച് സ്ഥിരീകരണം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചു ഇന്ത്യക്കാര്‍ അടക്കം 239 യാത്രക്കാരുമായി മാര്‍ച്ച് എട്ടിന് മറഞ്ഞ വിമാനത്തെ കുറിച്ചുള്ള ദുരൂഹതതകള്‍ ഇപ്പോഴും തുടരുകയാണ്. |
പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം മെയ് 15ന് Posted: 28 Apr 2014 11:03 PM PDT Image: തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയുള്ള പരിസ്ഥിതിലോല മേഖലയുടെ അന്തിമ ഭൂപടം തയാറാക്കുന്നത് നാളെ പൂര്‍ത്തിയാകുമെന്ന് വിദഗ്ധ സമിതി അധ്യക്ഷന്‍ ഉമ്മന്‍ വി. ഉമ്മന്‍. കെഡസ്ട്രല്‍ ഭൂപടം തയാറാക്കാന്‍ സമയം നീട്ടി നല്‍കേണ്ടി വരില്ല. 123 വില്ളെജുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയിച്ച അന്തിമ ഭൂപടം മെയ് 15ന് പ്രസിദ്ധീകരിക്കുന്നതോടെ പരാതികള്‍ ഇല്ലാതാകും. ശേഷം പരാതികള്‍ ഉണ്ടെങ്കില്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കണം. പരാതിയില്‍ അന്തിമ തീരുമാനം പരിസ്ഥിതി മന്ത്രാലയം സ്വീകരിക്കും. വനഭൂമിയോട് ചേര്‍ന്ന് താമസിക്കുന്നവരുടെ കാര്യത്തില്‍ പ്രത്യേക സംവിധാനത്തിന് രൂപം നല്‍കേണ്ടിവരുമെന്നും ഉമ്മന്‍ വി. ഉമ്മന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു. |
കരിമ്പാറയില്‍ ജലാശയം തീര്‍ത്ത് രവീന്ദ്രന്‍ കാത്തിരിക്കുന്നു Posted: 28 Apr 2014 11:02 PM PDT ചെറുവത്തൂര്‍: കരിമ്പാറയില്‍ ജലാശയം തീര്‍ത്ത് രവീന്ദ്രന്‍ കാത്തിരിക്കുന്നു മഴയെത്താന്‍. മുഴക്കോം പാറമേലില്‍ താമസിക്കുന്ന എസ്.ബി.ഐ റിട്ട. അസി. ജനറല്‍ മാനേജര്‍ കെ.വി. രവീന്ദ്രനാണ് സ്വന്തം വളപ്പില്‍ കുളം നിര്‍മിച്ച് മഴവെള്ളം ശേഖരിച്ച് വിവിധതരത്തിലുള്ള ഉപയോഗങ്ങള്‍ക്കായി കാത്തിരിക്കുന്നത്. പൊരിവെയിലില്‍ നാടെരിയുമ്പോള്‍ വരാനിരിക്കുന്ന മഴക്കാലത്ത് ലഭിക്കുന്ന ഓരോ തുള്ളി ജലവും അമൂല്യമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടാണ് ജലം പാഴാക്കാതെ കരുതിവെക്കാനുള്ള തയാറെടുപ്പ് നടത്തുന്നത്. |
പുതിയതെരു–ശ്രീകണ്ഠപുരം റോഡ് വീതികൂട്ടല്‍ തുടങ്ങി Posted: 28 Apr 2014 10:52 PM PDT പുതിയതെരു: പുതിയതെരു, മയ്യില്‍ വഴി ശ്രീകണ്ഠപുരം വരെയുള്ള റോഡ് വീതികൂട്ടല്‍ പ്രവൃത്തി പുതിയതെരുവില്‍ ആരംഭിച്ചു. പുതിയതെരു മുതല്‍ ശ്രീകണ്ഠപുരം വരെ പത്തര മീറ്റര്‍ വീതിയില്‍ ഏഴുമീറ്റര്‍ മെക്കാഡം ടാറിങ്ങില്‍ ആവശ്യമായിടത്ത് ഓവുചാലോടുകൂടിയാണ് വീതി കൂട്ടുന്നത്. 27 കിലോമീറ്റര്‍ റോഡാണ് പദ്ധതിയുടെ ഭാഗമായി 23 കോടി രൂപ ചെലവില്‍ പൂര്‍ത്തീകരിക്കുക. ജനസാന്ദ്രത കൂടിയ ടൗണാണ് പുതിയതെരു എന്നതിനാല്‍ ആദ്യത്തെ അര കിലോമീറ്റര്‍ പുതിയതെരു ജങ്ഷനില്‍നിന്ന് 12 മീറ്റര്‍ വീതിയില്‍ മുഴുവനായും ടാറിങ് ചെയ്യുന്നുമുണ്ട്. കേന്ദ്ര പദ്ധതി 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കും. പദ്ധതിയില്‍ സ്ഥലം ഏറ്റെടുക്കലിനോ നഷ്ടപരിഹാരം നല്‍കാനോ വൈദ്യുതി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനോ ഫണ്ട് അനുവദിച്ചിട്ടില്ല. പൂര്‍ണമായും ജനങ്ങളുടെ സഹകരണമുണ്ടായാല്‍ മാത്രമെ പൂര്‍ത്തീകരിക്കാനാകൂ. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment