കൊങ്കണില്‍ ചരക്കുവണ്ടി പാളം തെറ്റി; ട്രെയ്നുകള്‍ വൈകി ഓടുന്നു Posted: 14 Apr 2014 12:51 AM PDT പനാജി: കൊങ്കണ്‍ റെയില്‍ പാതയില്‍ ചരക്കുവണ്ടി പാളം തെറ്റി. രത്നഗിരിക്കടുത്ത് ഉക്ഷി സ്റ്റേഷനിലാണ് ഇന്ന് രാവിലെ പാളം തെറ്റിയത്. ഇതെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ അഞ്ചുമണിക്കൂറിലേറെ വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്. കേരളം വഴി പോവുന്ന നേത്രാവതി, രാജധാനി,ഗരീബ് രഥ് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളും വൈകി ഓടിക്കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള മംഗളയും ഡല്‍ഹിയില്‍ നിന്നുള്ള മംഗളയും പാതി വഴിയില്‍ യാത്രക്കാരെ ഇറക്കി തിരിച്ചു വിടുകയാണ്. മറ്റു ട്രെയിനുകള്‍ പുണെ വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങള്‍ നടക്കുന്നതായും ഗതാഗതം ശരിയാക്കാന്‍ 12 മണിക്കൂറോളം എടുക്കുമെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു. |
ബാറുകളുടെ പട്ടിക തയാറാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാര്‍ -കെ.ബാബു Posted: 14 Apr 2014 12:41 AM PDT തിഎറണാകുളം: ബാര്‍ ലൈസന്‍സുകള്‍ പുതുക്കിയതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍്റെ ആരോപണത്തിന് മറുപടിയുമായി എക്സൈസ് മന്ത്രി കെ. ബാബു. കേരളത്തിലെ 418 ബാറുകളുടെ പട്ടിക തയ്യറാക്കിയത് എല്‍.ഡി.എഫ് കാലത്താണ്. ലൈസന്‍സ് നല്‍കുന്നത് സംബന്ധിച്ച് അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അത് എല്‍.ഡി.എഫ് കാലത്താണ്. പഴയകാര്യങ്ങള്‍ മറന്ന കൂട്ടത്തില്‍ വി.എസ് ഇതു മറന്നതാകാമെന്നും കെ.ബാബു പറഞ്ഞു. ഒരു ഹോട്ടലിനും പുതുതായി ബാര്‍ ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗനണനയില്ളെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിമാരുടെ ബന്ധുക്കളുടെ ഉടമസ്ഥതയിലുള്ള ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന വി.എസിന്‍്റെ പരാമര്‍ശത്തിന് തന്‍്റെ ബന്ധുക്കള്‍ക്ക് ബാറില്ളെന്നും കെ.ബാബു വ്യക്തമാക്കി. |
മത്സ്യത്തൊഴിലാളി പണിമുടക്ക് പിന്‍വലിച്ചു; വള്ളങ്ങള്‍ കടലില്‍ പോയിത്തുടങ്ങി Posted: 13 Apr 2014 11:38 PM PDT കൊല്ലം: ലൈറ്റുപയോഗിച്ചുള്ള അനധികൃത മത്സ്യബന്ധനം തടയണമെന്നാവശ്യപ്പെട്ട് വാടി കടപ്പുറത്തെ മത്സ്യത്തൊഴിലാളികള്‍ അഞ്ച് ദിവസമായി തുടര്‍ന്നുവന്ന കടലില്‍ പോക്ക് ബഹിഷ്കരണ സമരം പിന്‍വലിച്ചു. തീരദേശ ജാഗ്രതാ സമിതി പൊലീസുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം പിന്‍വലിച്ചത്. യോഗത്തില്‍ പങ്കെടുത്ത മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് വിഭാഗം കടലില്‍ ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നത് തടയുമെന്ന് അറിയിച്ചിട്ടുണ്ട്. ബുധനാഴ്ച മത്സ്യത്തൊഴിലാളി പ്രതിനിധികള്‍ കലക്ടറെ നേരില്‍ കാണാനും തീരുമാനിച്ചു. പണിമുടക്ക് പിന്‍വലിച്ച സാഹചര്യത്തില്‍ ഞായറാഴ്ച രാത്രിയോടെ ബോട്ടുകള്‍ കടലില്‍ പോകാന്‍ തുടങ്ങി. മൂന്ന് മാസമായി തുടരുന്ന വറുതിക്ക് പുറമേ അഞ്ചു ദിവസമായി പണിമുടക്ക് കൂടിയായതോടെ തീരം കടുത്ത ക്ഷാമത്തിലായിരുന്നു. എങ്കിലും അനധികൃത മത്സ്യബന്ധനം തടയുന്നതിന് മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ ഒറ്റക്കെട്ടായി നിലകൊള്ളുകയായിരുന്നു. അനധികൃത മീന്‍ പിടിക്കല്‍ മൂലം മത്സ്യസമ്പത്ത് വന്‍ തോതില്‍ കുറയുകയും സാധാരണ മത്സ്യത്തൊഴിലാളികള്‍ വെറും കൈയോടെ കടലില്‍ നിന്ന് മടങ്ങേണ്ടിയും വന്ന സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഇവര്‍ രംഗത്തിറങ്ങിയത്. ഇത് സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ബുധനാഴ്ച ലൈറ്റുപയോഗിച്ച്് പിടിച്ച മത്സ്യം ലേലത്തിനായി ഹാര്‍ബറിലേക്കടുപ്പിച്ചപ്പോള്‍ പ്രദേശവാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ഇത് സംഘര്‍ഷത്തിനിടയാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കുന്നതുവരെ പണിമുടക്കാന്‍ മത്സ്യത്തൊഴിലാളികള്‍ തീരുമാനിച്ചത്. രണ്ട് ദിവസമായി സമരം തുടര്‍ന്നിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പണിമുടക്ക് അനിശ്ചിത കാലത്തേക്ക് നീട്ടാന്‍ തൊഴിലാളികള്‍ തീരുമാനിക്കുകയായിരുന്നു. ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിനെതിരെ വാടിയില്‍ ഏറെ നാളായി പ്രതിഷേധം ശക്തമായിരുന്നു. അഞ്ചുതെങ്ങ് മുതല്‍ കിഴക്കോട്ട് കുളച്ചല്‍വരെയുള്ള ഭാഗങ്ങളില്‍ നിന്നുള്ളവരാണ് ഇത്തരത്തില്‍ മീന്‍പിടിക്കുന്നത്. യന്ത്രവത്കൃത വള്ളങ്ങള്‍ ചാളത്തടിയില്‍ ലൈറ്റ് കത്തിച്ചിടുകയോ കന്നാസിന് പുറത്ത് വിളക്ക് ഘടിപ്പിച്ച് കടലില്‍ ഒഴുക്കി വെളിച്ചത്തിന് ചുറ്റും കൂടുന്ന മത്സ്യക്കൂട്ടത്തെ വലിയ വല ഉപയോഗിച്ച് ഒന്നായി കോരിയെടുക്കുകയുമാണ് ചെയ്തിരുന്നത്. ഇത് പുറം കടലിലെയടക്കം മത്സ്യ സമ്പത്തില്‍ കാര്യമായ കുറവ് വരുത്തിയിരുന്നു. വാടിയില്‍ നിന്ന് പോകുന്ന സാധാരണ വള്ളങ്ങള്‍ക്ക് മത്സ്യം കിട്ടാതായതോടെയാണ് പ്രതിഷേധം ശക്തമായത്. രണ്ടാഴ്ച മുമ്പ് ഇത്തരത്തില്‍ ലൈറ്റ് ഉപയോഗിച്ച് മീന്‍ പിടിക്കരുതെന്ന് പറഞ്ഞിരുന്നത്രെ. ഇത് അവഗണിച്ച് അന്യ ജില്ലക്കാരായ ഒരു വിഭാഗം വീണ്ടും കടലിലിറങ്ങിയതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്. പണിമുടക്ക് പിന്‍വലിച്ചിട്ടുണ്ടെങ്കിലും ലൈറ്റ് ഉപയോഗിച്ച് ഇനിയും മത്സ്യബന്ധനത്തിന് മുതിര്‍ന്നാല്‍ തടയുമെന്ന നിലപാടിലാണ് വാടിയിലെ മത്സ്യത്തൊഴിലാളികള്‍. ഈ സാഹചര്യം പരിഗണിച്ച് അധികൃതര്‍ തന്നെ മുന്‍കൈ എടുത്ത് പ്രശ്നം പരിഹരിക്കണമെന്നതാണ് തൊഴിലാളികളുടെ ആവശ്യം. തമിഴ്നാട്ടില്‍ ട്രോളിങ് നിരോധം പ്രഖ്യാപിച്ചതിനാല്‍ അവിടെ നിന്നുള്ള മത്സ്യത്തൊഴിലാളികളും കൊല്ലത്തെത്താന്‍ സാധ്യതയുണ്ട്. വലിയ വലകള്‍ കടലില്‍ വിരിച്ചശേഷം അതിവേഗ ചൈനീസ് എന്‍ജിനുകള്‍ ഘടിപ്പിച്ച രണ്ട് വള്ളങ്ങള്‍ ഉപയോഗിച്ച് ഇവ കെട്ടിവലിച്ചും മത്സ്യ ബന്ധനം നടത്തുന്നു. ഇത് തടയണമെന്നും ആവശ്യമുയരുന്നുണ്ട്. ഇത്തരം രീതി അവലംബിക്കുന്നത് അധികവും അന്യജില്ലക്കാരോ അന്യ സംസ്ഥാനക്കാരോ ആണ്. കൊല്ലം രജിസ്ട്രേഷനില്ലാത്ത വള്ളങ്ങള്‍ കൊല്ലം തീരത്ത് മത്സ്യബന്ധനത്തിന് അനുവദിക്കരുതെന്നും ആവശ്യമുയരുന്നുണ്ട്. |
തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ മുഖ്യമന്ത്രിമാരെ മാറ്റുമെന്ന് കോണ്‍ഗ്രസിന്‍റെ മുന്നറിയിപ്പ് Posted: 13 Apr 2014 11:17 PM PDT ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാല്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ മാറ്റുമെന്ന് കേന്ദ്ര നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്. പാര്‍ട്ടി ഭരിക്കുന്ന 11 സംസ്ഥാനങ്ങളില്‍ 151 സീറ്റുകളില്‍ മികച്ച പ്രകടനം ഉറപ്പു വരുത്തണമെന്നും അല്ളെങ്കില്‍ നടപടിയുണ്ടാവുമെന്നുമാണ് മുന്നറിയിപ്പ്. അറിയിപ്പ് ലഭിച്ചവരില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടും. തെരഞ്ഞെടുപ്പില്‍ പരാജയം ഉണ്ടാവുന്നെങ്കില്‍ അതിന്‍റെ പൂര്‍ണ ഉത്തരവാദി താന്‍ തന്നെ ആയിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി നേരത്തെ നടത്തിയ പ്രസ്താവന ഈ മുന്നറിയിപ്പിനെ തുടര്‍ന്നാണെന്നാണ് സൂചന. ഉമ്മന്‍ചാണ്ടിക്കു പുറമെ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചൗഹാന്‍,കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ,ഉത്തരാഘണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്ര സിങ് എന്നിവരാണ് താക്കീത് ലഭിച്ച മുഖ്യമന്ത്രിമാരില്‍ പ്രമുഖര്‍. |
ക്രൈസ്തവര്‍ ഓശാന ആചരിച്ചു; വിശുദ്ധവാരത്തിന് ഭക്തിനിര്‍ഭര തുടക്കം Posted: 13 Apr 2014 11:09 PM PDT തിരുവനന്തപുരം: യേശുവിന്‍െറ ജറുസലേം പ്രവേശത്തിന്‍െറ ഓര്‍മ പുതുക്കി ക്രൈസ്തവര്‍ ഓശാന ആചരിച്ചു. ഓശാനപ്പെരുന്നാളോടെ വിശുദ്ധവാര തിരുകര്‍മങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമായി. തലസ്ഥാനത്തെ ദേവാലയങ്ങളില്‍ കുരുത്തോല വാഴ്വിന്‍െറ ശുശ്രൂഷയും പ്രദക്ഷിണവും വിശുദ്ധ കുര്‍ബാനയും നടന്നു. വിവിധ ദേവാലയങ്ങളില്‍ നടന്ന ശുശ്രൂഷകളില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കുചേര്‍ന്നു. പട്ടം സെന്‍റ്്മേരീസ് കത്തീഡ്രലില്‍ രാവിലെ 6.30ന് ആരംഭിച്ച ഓശാന ഞായര്‍ തിരുകര്‍മങ്ങള്‍ക്ക് മലങ്കര കത്തോലിക്കാസഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ളിമ്മീസ് കാതോലിക്കാബാവ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ 7.15ന് കുരുത്തോല വാഴ്വിന്‍െറ ശുശ്രൂഷയും പ്രദക്ഷിണവും നടന്നു. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലില്‍ നടന്ന ഓശാന തിരുകര്‍മങ്ങള്‍ക്ക് തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ച് ബിഷപ് ഡോ.എം. സൂസൈപാക്യം മുഖ്യകാര്‍മികത്വം വഹിച്ചു. പി.എം.ജി ലൂര്‍ദ് ഫൊറോന പള്ളിയില്‍ ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ജോണ്‍ വി.തടത്തില്‍ മുഖ്യകാര്‍മികനായി. രാവിലെ 7.15ന് നടന്ന കുരുത്തോല വെഞ്ചിരിപ്പിലും തുടര്‍ന്ന് നടന്ന നഗരപ്രദക്ഷിണത്തിലും നിരവധി വിശ്വാസികള്‍ പങ്കുകൊണ്ടു. ലൂര്‍ദ് ഫൊറോനക്ക് കീഴിലുള്ള കേശവദാസപുരം നസ്രത്ത് ചാപ്പലില്‍ രാവിലെ 6.45ന് ആരംഭിച്ച കുരുത്തോല വെഞ്ചിരിപ്പിനും തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനക്കും ഫാ.സോണി മുണ്ടുനടക്കല്‍ മുഖ്യ കാര്‍മികനായിരുന്നു. പാളയം സമാധാന രാജ്ഞി ബസിലിക്കയില്‍ രാവിലെ ഏഴിന് ഓശാന ശുശ്രൂഷയും തുടര്‍ന്ന് വിശുദ്ധകുര്‍ബാനയും നടന്നു. തിരുകര്‍മങ്ങള്‍ക്ക് ബസിലിക്ക റെക്ടര്‍ ഫാ.ശാന്തന്‍ ചെരുവില്‍ മുഖ്യ കാര്‍മികനായി.പോങ്ങുംമൂട് അല്‍ഫോന്‍സ ദേവാലയത്തിലും കുരുത്തോല വെഞ്ചിരിപ്പും വിശുദ്ധ കുര്‍ബാനയും നടന്നു. പേരൂര്‍ക്കട ലൂര്‍ദ് ഹില്‍ ദേവാലയത്തിലും സ്പെന്‍സര്‍ ജങ്ഷനിലെ സെന്‍റ്ജോര്‍ജ് ഓര്‍ത്തഡോക്സ് സിറിയന്‍ കത്തിഡ്രലിലും തിരുകര്‍മങ്ങള്‍ നടന്നു. പുന്നന്‍ റോഡിലുള്ള സെന്‍റ്പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സിംഹാസന കത്തീഡ്രലില്‍ രാവിലെ 7.30ന് ഓശാനയുടെ തിരുകര്‍മങ്ങള്‍ ആരംഭിച്ചു. ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലീത്ത മുഖ്യ കാര്‍മികനായിരുന്നു. തൈക്കാട് പരലോക മാതാ ദേവാലയത്തില്‍ ഓശാന ഞായറിന്‍െറ തിരുകര്‍മങ്ങള്‍ രാവിലെ 6.30ന് ആരംഭിച്ചു. കുരുത്തോല വെഞ്ചിരിപ്പിനെ തുടര്‍ന്ന് രാവിലെ 6.30നും വൈകുന്നേരം 4.30നും നടന്ന ദിവ്യബലിയില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ലൂര്‍ദ് ഫൊറോനക്ക് കീഴിലെ കണ്ണമ്മൂല മദര്‍ തെരേസ ദേവാലയത്തില്‍ രാവിലെ 6.30ന് കുരുത്തോല വെഞ്ചിരിപ്പും വിശുദ്ധ കുര്‍ബാനയും നടന്നു. ലൂര്‍ദ് ഫൊറോനക്ക് കീഴിലെ നിര്‍മലാഭവന്‍ ചാപ്പലിലും കിള്ളിപ്പാലം സെന്‍റ് ജൂഡ് തീര്‍ഥാടന ദേവാലയത്തിലും ഓശാന ഞായറിന്‍െറ തിരുകര്‍മങ്ങള്‍ നടന്നു. വെട്ടുകാട് മാദ്രെ-ദേ-ദേവൂസ് ദേവാലയത്തിലെ ഓശാനയുടെ തിരുകര്‍മങ്ങള്‍ക്ക് ഇടവക വികാരി ഫാ. സൈറസ് കളത്തില്‍ മുഖ്യകാര്‍മികനായിരുന്നു. വെള്ളറട: പീഡാനുഭ സ്മരണയുണര്‍ത്തി വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കുരുത്തോല പ്രദക്ഷിണം നടന്നു. ഞായറാഴ്ച രാവിലെ എട്ടിന് കൂതാളി ക്രിസ്തുരാജ കുരിശടിയില്‍നിന്ന് കുരിശുമല-കൊല്ലകോണം-കുട്ടപ്പു ആര്‍.സി പള്ളി വിശ്വാസികള്‍ സംയുക്തമായി കുരിശുമല തീര്‍ഥാടനകേന്ദ്രത്തിലേക്ക് പ്രദക്ഷിണം നടത്തി. കുരിശുമല റെക്ടര്‍ ജോയി മത്യാസ്,ഫാ. ഷിജു ആന്ധ്രാപ്രദേശ് എന്നിവര്‍ നേതൃത്വം നല്‍കി. സി.എസ്.ഐ അഞ്ചുമരംകാല ഡിസ്ട്രിക്ട് പള്ളിയുടെ നേതൃത്വത്തില്‍ നടന്ന കുരുത്തോല പ്രദക്ഷിണം അഞ്ചുമരംകാലയില്‍ നിന്ന് ആരംഭിച്ച് വെള്ളറട ടൗണ്‍ ചുറ്റി അഞ്ചുമരംകാല പള്ളിയില്‍ സമാപിച്ചു. ഘോഷയാത്രക്ക് ഡിസ്ട്രിക്ട് ചെയര്‍മാന്‍ ഡോ. പുഷ്പരാജന്‍ മുന്‍ ഡിസ്ട്രിക്ട് ചെയര്‍മാന്‍ ജോണ്‍ വില്യം, റവ. ഡോ. ജോണ്‍സണ്‍ തേക്കടയില്‍, ചര്‍ച്ച് സെക്രട്ടറി യേശുദാനം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ക്രിസ്തുപുരം സി.എസ്.ഐ പള്ളിയുടെ നേതൃത്വത്തില്‍ ക്രിസ്തുപുരം പള്ളിയില്‍നിന്നാരംഭിച്ച് കുരുത്തോല പ്രദക്ഷിണം മലയിന്‍കാവ് ചുറ്റി പള്ളിയില്‍ സമാപിച്ചു. കുരുത്തോല പ്രദക്ഷിണത്തിന് വൈസ് ചെയര്‍മാന്‍ റവ. റസ്സല്‍ സമാസ് നേതൃത്വംനല്‍കി. പനച്ചമൂട് സി.എസ്.ഐ ഹോളിക്രോസ് പള്ളിയുടെ നേതൃത്വത്തില്‍ നടന്ന കുരുത്തോല പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരംഭിച്ച് പനച്ചമൂട് ടൗണ്‍ ചുറ്റി തിരികെ പള്ളിയില്‍ സമാപിച്ചു. ഘോഷയാത്രക്ക് റവ. ജെ. സൈമണ്‍ ജോസ് നേതൃത്വം നല്‍കി. വെള്ളറട സി.എസ്.ഐ ടൗണ്‍ പള്ളിയുടെ നേതൃത്വത്തില്‍ നടന്ന കുരുത്തോല പ്രദക്ഷിണത്തിന് സഭാപുരോഹിതന്‍ സിജുമോനും സഭാ സെക്രട്ടറി മോഹന്‍ദാസും നേതൃത്വം നല്‍കി. ആനപ്പാറ കാറ്റാടി സി.എസ്.ഐ പള്ളിയുടെ നേതൃത്വത്തില്‍ നടന്ന പ്രദക്ഷിണം പള്ളിയില്‍ നിന്ന് ആരംഭിച്ച് ആനയറ ചുറ്റി തിരികെ പള്ളിയില്‍ സമാപിച്ചു. സഭാപുരോഹിതന്‍ റോബര്‍ട്ടും സെക്രട്ടറി ശോഭനും നേതൃത്വം നല്‍കി. മണലി ചുരുളി സി.എസ്.ഐ പള്ളിയുടെ നേതൃത്വത്തില്‍ നടന്ന കുരുത്തോല പ്രദക്ഷിണം പള്ളിയില്‍നിന്ന് ആരംഭിച്ച് മണലി ജങ്ഷന്‍ ചുറ്റി തിരികെയെത്തി. സഭാപുരോഹിതന്‍ യേശുദാസ് നേതൃത്വംനല്‍കി. |
ആശ്വാസമഴക്കൊപ്പം ദുരിതപ്പെയ്ത്ത് Posted: 13 Apr 2014 10:58 PM PDT വാടാനപ്പള്ളി: ശനിയാഴ്ച രാത്രിയുണ്ടായ മഴയിലും കാറ്റിലും വാടാനപ്പള്ളി, ഏങ്ങണ്ടിയൂര്‍ മേഖലയില്‍ വ്യാപകനാശം. വൈദ്യുതി കമ്പികള്‍ പൊട്ടിവീണു. ഗണേശമംഗലത്ത് തെങ്ങ് വീണ് ടെറസ് വീടിന് കേടുപറ്റി. ശനിയാഴ്ച രാത്രി 9.45ഓടെയാണ് മിന്നലോടുകൂടി കാറ്റ് വീശിയത്. ആശാന്‍ റോഡ്, നടുവില്‍ക്കര, പൊക്കാഞ്ചേരി, കെ.ടി തൃത്തല്ലൂര്‍, ആല്‍മാവ് വടക്ക്, ഏഴാംകല്ല് എന്നിവിടങ്ങളിലാണ് മരങ്ങളും തെങ്ങും വൈദ്യുതി കമ്പിയിലേക്ക് വീണത്. ഏങ്ങണ്ടിയൂര്‍ പഞ്ചായത്തിലെ വിവിധ മേഖലകളിലും കമ്പികള്‍ പൊട്ടിവീണു. വൈദ്യുതി ഉദ്യോഗസ്ഥര്‍ ഉടന്‍ വൈദ്യുതിബന്ധം വിച്ഛേദിച്ച് അപകടം ഒഴിവാക്കി. ഞായറാഴ്ചയാണ് കമ്പികള്‍ മാറ്റിസ്ഥാപിച്ച് വൈദ്യുതി വിതരണം പുന$സ്ഥാപിച്ചത്. കാറ്റില്‍ പലയിടത്തും പരസ്യബോര്‍ഡുകള്‍ തകര്‍ന്നുവീണു. കൊടകര: കഴിഞ്ഞ രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ കൊടകരയില്‍ രണ്ടിടത്ത് തെങ്ങ് കടപുഴകി വീണ് വീടുകളുടെ മേല്‍ക്കൂര തകര്‍ന്നു. കൊടകര വഴിയമ്പലത്തിനടുത്ത് മുണ്ടക്കല്‍ സുകുമാരന്‍, കമ്യുണിറ്റിഹാളിന് സമീപം വെന്മനാട്ട് വേണു എന്നിവരുടെ ഓടുവീടുകള്‍ക്കാണ് നാശമുണ്ടായത്. രാത്രി ഒമ്പതോടെയാണ്വേണുവിന്‍െറ വീടിന്‍െറ അടുക്കളഭാഗത്ത് തെങ്ങ് വീണത്. കുട്ടികളടക്കം എല്ലാവരും വീടിനകത്തുണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തേക്കോടിയതിനാല്‍ ആര്‍ക്കും പരിക്കില്ല. അടുക്കളയുടെ മേല്‍ക്കൂരയും ചുമരും കുളിമുറിയുടെ മേല്‍ക്കൂരയും തകര്‍ന്നു. 10.30ഓടെയാണ് വഴിയമ്പലത്ത് സുകുമാരന്‍െറ വീടിന് മുകളില്‍ തെങ്ങ് വീണത്. മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. കച്ചവടക്കാരായ മൂന്നുപേര്‍ വാടകക്ക് താമസിക്കുകയാണ് വീട്ടില്‍. ശബ്ദം കേട്ട് മൂന്നുപേരും പുറത്തേക്ക് ഓടി. ആര്‍ക്കും പരിക്കില്ല. ആമ്പല്ലൂര്‍: ശനിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മേഖലയില്‍ വ്യാപക നാശം. അഞ്ചുവീടുകള്‍ക്ക് മുകളില്‍ മരം വീണു. വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. നിരവധി നേന്ത്രവാഴകള്‍ ഒടിഞ്ഞു നശിച്ചു. വരന്തരപ്പിള്ളി കോരനൊടിയില്‍ മരം വീണ് എടക്കാടം സുലോചനയുടെ വീട് ഭാഗികമായി തകര്‍ന്നു. ചക്കാലക്കല്‍ ഡോളി, നെബിലാന്‍ ബിജു എന്നിവരുടെ വീടിന്‍െറ മേല്‍ക്കൂരയുടെ ഷീറ്റ് കാറ്റില്‍ പറന്നുപോയി. ചുമരിലെ ഇഷ്ടിക അടര്‍ന്നുവീണ് ഡോളിയുടെ മകള്‍ ജിസ്നയുടെ കാലിന് പരിക്കേറ്റു. വട്ടണാത്ര കോപ്പാടം ഗോപിയുടെ ടെറസ്വീടിന് മുകളില്‍ തെങ്ങ് കടപുഴകി വീണ് ചുമരുകള്‍ക്ക് വിള്ളല്‍ സംഭവിച്ചു. കല്ലൂര്‍ ആദൂരില്‍ ആറ്റുപ്പുറം വിത്സന്‍െറ വീടിന്‍െറ മേച്ചില്‍ ഷീറ്റ് കാറ്റില്‍ പറന്നുപോയി. വീട്ടുപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കള്ളായി പച്ചളിപ്പുറം പ്രദേശത്ത് നേന്ത്രവാഴകള്‍ വ്യാപകമായി നശിച്ചു. വട്ടണാത്ര കിഴക്കൂട്ട് ആന്‍റു, കള്ളായി ചെമ്മണ്ടപ്പറമ്പില്‍ രവി എന്നിവരുടെ അഞ്ഞൂറോളം നേന്ത്രവാഴകള്‍ കാറ്റില്‍ ഒടിഞ്ഞ് നശിച്ചു. പച്ചളിപ്പുറം കാവില്‍ വിത്സന്‍െറ ആയിരത്തോളം വാഴകളാണ് നശിച്ചത്. ചെങ്ങാലൂര്‍ ഉഴിഞ്ഞാല്‍പാടത്ത് 11 കെ.വി ലൈനിലേക്ക് തെങ്ങ് വീണ് പ്രദേശത്തെ വൈദ്യുതി ബന്ധം തകരാറിലാവുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. പുതുക്കാട് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി ഗതാഗതം പുന$സ്ഥാപിച്ചു. ഇരിങ്ങാലക്കുട: ശനിയാഴ്ച രാത്രി ഉണ്ടായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടങ്ങള്‍. പുല്ലൂര്‍ മേഖലയില്‍ ഉണ്ടായ കാറ്റിലും മഴയിലും വീടുകള്‍ തകര്‍ന്ന് രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുല്ലൂര്‍ ശിവക്ഷേത്രത്തിന് സമീപം താമസിക്കുന്ന ശിവരാമന്‍െറ ഓടിട്ട വീട് തകര്‍ന്നു. കാറ്റില്‍ വീടിന്‍െറ ഓടുകള്‍ പറന്നുപോയി. ഓട് വീണ് ശിവരാമന്‍െറ ഭാര്യ നളിനി, മരുമകള്‍ അനിഷ്മ എന്നിവര്‍ക്ക് പരിക്കേറ്റു. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി പറയുന്നു. ശിവരാമന്‍െറ തൊട്ടടുത്ത് താമസിക്കുന്ന മരുമകന്‍ ഞാറ്റുവെട്ടില്‍ സന്തോഷിന്‍െറ വീടിനും ചെറിയ തോതില്‍ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. പുല്ലൂര്‍ സെന്‍റ് സേവ്യേഴ്സ് പള്ളിക്ക് സമീപം താമസിക്കുന്ന റിട്ട. എ.എസ്.ഐ ശിവരാമന്‍െറ വീടിന്‍െറ മുകളില്‍ തെങ്ങ് വീണ് ട്രസ് മേഞ്ഞ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. വല്ലക്കുന്ന് മേഖലയിലും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും വൈദ്യുതി ബന്ധം തകരാറിലായി. |
തൊടുപുഴയിലും പരിസരപ്രദേശങ്ങളിലും വന്‍ കൃഷിനാശം Posted: 13 Apr 2014 10:46 PM PDT തൊടുപുഴ: വേനല്‍ മഴ ശക്തിപ്രാപിച്ചതോടെ തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശം. പലയിടങ്ങളിലും വൈദ്യുതിബന്ധം ശരിയായ രീതിയില്‍ പുന$സ്ഥാപിച്ചില്ല. രണ്ടുദിവസമായി തുടരുന്ന വേനല്‍ മഴയാണ് തൊടുപുഴ, തെക്കുംഭാഗം, മൂലമറ്റം എന്നിവിടങ്ങളില്‍ നാശം വിതച്ചത്. ഇവിടങ്ങളില്‍ മാത്രം 16 വീട് ഭാഗികമായി തകര്‍ന്നു. നിരവധിയിടങ്ങളില്‍ റോഡിലേക്ക് മരം വീണ് ഗതാഗതവും തടസ്സപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇടവെട്ടി, മുട്ടം പഞ്ചായത്തുകളിലാണ് കാറ്റും മഴയും കനത്ത നാശം വിതച്ചത്. ഒന്നാംപാറ തേവര്‍ കണ്ണമ്പിള്ളില്‍ സുരേഷ്, ഷിബിലി ജോര്‍ജ് പാറക്കല്‍, ലാലി തെക്കേപറമ്പില്‍ , ഉല്ലാസ് പനമ്പിള്ളില്‍, സോമന്‍ പനമ്പിള്ളില്‍, ഗോകുല്‍ ദാസ്, മോളി രാജു എടാട്ട്, സന്തോഷ് ഇലഞ്ഞിക്കല്‍, മനോജ് പനമ്പിള്ളില്‍ , ബിന്ദു കരിക്കനാംപാറ, ഉഷ ചെറുപ്ളാക്കല്‍, ഉമ്മുക്കുല്‍സ് തോണിക്കുഴിയില്‍ എന്നിവരുടെ വീടുകള്‍ക്കാണ് ഭാഗികമായി നാശം ഉണ്ടായത്. മരം വീണ് തകരാറിലായ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും പുന$സ്ഥാപിച്ചില്ല. പാതയോരങ്ങള്‍ക്ക് സമീപത്തെ മരങ്ങള്‍ കടപുഴകുന്നത് വേനല്‍ മഴ ആരംഭിച്ചതോടെ ഗതാഗതതടസ്സവും പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസം മരം റോഡിലേക്ക് വീണ് മലങ്കര, ആലക്കോട് എന്നിവിടങ്ങളില്‍ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു. മുട്ടത്ത് കാറ്റിലും മഴയിലും കനത്ത കൃഷിനാശമാണ് ഉണ്ടായത്. മുട്ടം ടൗണിനോടുചേര്‍ന്ന് ഇലപ്പള്ളിമുതല്‍ തോട്ടുങ്കര വരെ പ്രദേശത്താണ് ഏറെ നാശമുണ്ടായത്. മരം വീണ് രണ്ട് വീടും ഒരുഹോട്ടലും ഭാഗികമായി തകര്‍ന്നു. റബര്‍, കാപ്പി, വാഴ, കപ്പ, കമുക്, എന്നിവ വന്‍തോതില്‍ നശിച്ചു. തൊഴുത്തിലേക്കും കൂട്ടിലേക്കും മരം വീണ് പ്രദേശവാസികളുടെ പശുവും ആടും ചത്തു. ഇടപ്പള്ളി ചന്ദ്രന്‍കുന്നേല്‍ ഔസപ്പച്ചന്‍, ചന്ദ്രന്‍കുന്നേല്‍ ജോസ്, റൂസോ നമ്പ്യാപറമ്പില്‍, തോമസ് ചന്ദ്രന്‍ കുന്നേല്‍, പെരുമ്പിട പകുതിയില്‍ കുഞ്ഞുകുട്ടി, പെരുമ്പിട പകുതിയില്‍ ബേബി, പ്ളാക്കൂട്ടത്തില്‍ സണ്ണി, കമ്പളക്കാട്ട് ജോര്‍ജ് എന്നിവരുടെ കൃഷിയിടങ്ങളും നശിച്ചു. ഇതിനിടെ, തുടര്‍ച്ചയായ അവധി ദിവസങ്ങളെത്തുടര്‍ന്ന് കെ.എസ്.ഇ.ബി ജീവനക്കാരുടെ അഭാവംമൂലം വൈദ്യുതി ബന്ധം പുന$സ്ഥാപിക്കാന്‍ കാലതാമസം നേരിടുന്നതും പ്രദേശവാസികളെ ദുരിതത്തിലാക്കുന്നുണ്ട്. |
വാരാണസിയില്‍ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ല -പ്രിയങ്ക Posted: 13 Apr 2014 10:44 PM PDT ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ വാരാണസി മണ്ഡലത്തില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ളെന്ന് പ്രിയങ്കാ ഗാന്ധി. വാരാണസിയില്‍ മത്സരിക്കാന്‍ താത്പര്യം കാണിച്ചുവെന്നും എന്നാല്‍ പാര്‍ട്ടി നേതൃത്വം അത് നിരാകരിക്കുകയാണുണ്ടായതെന്നുമുള്ള റിപ്പോര്‍ട്ട് പ്രിയങ്ക നിഷേധിച്ചു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ കുടുംബമോ പാര്‍ട്ടിയോ തന്നെ തടയില്ളെന്നും കുടുംബത്തിന്‍്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും പ്രിയങ്ക പറഞ്ഞു. സഹോദരന്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടാലും മത്സരിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇത് സംബന്ധിച്ച തീരുമാനം തികച്ചും വ്യക്തിപരമാണെന്നും തിരുത്തണമെന്ന് പിന്നീട് തോന്നിയാല്‍ തിരുത്തുമെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. |
ആഞ്ഞടിച്ച് കാറ്റും മഴയും; നാടാകെ നാശം Posted: 13 Apr 2014 10:42 PM PDT പത്തനംതിട്ട: ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ കഴിഞ്ഞദിവസം രാത്രി മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ കൃഷികളും മരംവീണ് നിരവധി വീടുകള്‍ക്കും നാശനഷ്ടം. കോഴഞ്ചേരി താലൂക്കില്‍ മാത്രം 25 ലക്ഷത്തിന്‍െറ നഷ്ടം കണക്കാക്കുന്നു. ആറന്മുള, ഇലന്തൂര്‍ വില്ലേജുകളില്‍ എട്ടു ലക്ഷത്തിന്‍െറ നഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്തനംതിട്ട, മേക്കൊഴൂര്‍, തുണ്ടഴം, പരിയാരം, നെല്ലിക്കാല, കാരംവേലി, പ്രക്കാനം, കടമ്മനിട്ട, വല്യയന്തി, മേക്കൊഴൂര്‍, പത്തനംതിട്ട പ്രദേശങ്ങളിലാണ് കാറ്റ് ആഞ്ഞുവീശിയത്. ഇവിടങ്ങളില്‍ വ്യാപകമായി കൃഷികള്‍ നശിക്കുകയും മരങ്ങള്‍ കടപുഴകി വൈദ്യുതി തടസ്സപ്പെടുകയും ചെയ്തു. പ്രക്കാനത്ത് മൂന്ന് ആടുകള്‍ മിന്നലേറ്റ് ചത്തു. പലയിടത്തും വൈദ്യുതി പുന$സ്ഥാപിച്ചിട്ടില്ല. ശനിയാഴ്ച രാത്രി എട്ടര മുതല്‍ ഒരുമണിക്കൂറാണ് മഴയോടൊപ്പം കാറ്റ് വീശിയത്. ഇലന്തൂര്‍ വില്ലേജില്‍ 11 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. ഇലന്തൂര്‍ അരീക്കല്‍ വീട്ടില്‍ എ.സി. ജോസ്, കൊച്ചുവടക്കേതില്‍ ജേക്കബ് ജോണ്‍, ഐക്കരത്തേ് വീട്ടില്‍ സുമതി, ഗൗരി സദനത്തില്‍ സോമന്‍, പെരുമ്പട്ടില്‍ വീട്ടില്‍ ശശിധരന്‍ നായര്‍, മേപ്പുറത്ത് മുരളീധരന്‍ നായര്‍, തുണ്ടിയില്‍ ഗോപാലകൃഷ്ണന്‍ നായര്‍, കൊല്ലകുഴിയില്‍ അനില്‍,അനില്‍ കെ. മാത്യു, രശ്മി ഭവനത്തില്‍ ഗോപാലകൃഷ്ണന്‍ നായര്‍, മോടിയില്‍ പെരുവേലില്‍ പി.എ. എബ്രഹാം എന്നിവരുടെ വീടുകള്‍ക്കാണ് ഭാഗിക നാശം സംഭവിച്ചത്. മിക്ക വീടുകളുടെയും മേല്‍ സമീപത്തുനിന്ന മരങ്ങളാണ് കാറ്റില്‍ വീണത്. കൃഷിയും വീടുകളും മരങ്ങളും നശിച്ചതിന്‍െറ പ്രാഥമിക കണക്കില്‍ രണ്ടുലക്ഷത്തിന്‍െറ നഷ്ടമാണ് കണക്കാക്കുന്നത്. ആറന്മുള വില്ലേജില്‍ ഇടശേരിമല, എന്‍ജിനീയറിങ് കോളജ് ഭാഗത്താണ് കൂടുതല്‍ നഷ്ടം കണക്കാക്കിയിരിക്കുന്നത്. വില്ലേജില്‍ 14 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടം കണക്കാക്കുന്നു. ഇടശേരിമല സ്വദേശി പ്രിന്‍സിലാണ് കൂടുതല്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്‍െറ വീടിനും കൃഷികളും കേടുപാടുണ്ട്. പ്രാഥമിക കണക്കെടുപ്പില്‍ വില്ലേജില്‍ ആറു ലക്ഷത്തിന്‍െറ നഷ്ടം കണക്കാക്കുന്നതായി വില്ലേജ് ഓഫിസര്‍ ഷാലികുമാര്‍ പറഞ്ഞു. പ്രക്കാനം മുതല്‍ ഇലന്തൂര്‍ വരെ റോഡുകളിലേക്ക് നിരവധി മരങ്ങള്‍ വീണു. തേക്ക്, ആഞ്ഞിലി, തെങ്ങ്, റബര്‍ മരങ്ങള്‍ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് റോഡില്‍നിന്ന് നീക്കിയത്. പ്രദേശങ്ങളില്‍ വ്യപകമായി വൈദ്യുതി ലൈനുകള്‍ തകര്‍ന്നു. വൈദ്യുതി പലയിടത്തും ഇതുവരെയായിട്ടും പുന$സ്ഥാപിച്ചിട്ടില്ലെന്ന് വൈകിയും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഇലന്തൂരിന് സമീപം നെല്ലിക്കാല വെള്ളാരത്തേ് വില്ലയില്‍ മരിച്ചയാളെ സന്ദര്‍ശിക്കാനെത്തിയ ബന്ധുവിന്‍െറ ഇന്നോവ കാര്‍ മരം വീണ് തകര്‍ന്നു. പത്തനാപുരം കല്ലുംകടവ് കല്ലുവെട്ടാന്‍ കുഴിയില്‍ ജോണ്‍സണ്‍ സഖറിയയുടെ കാറാണ് തകര്‍ന്നത്. ഇദ്ദേഹവും ഭാര്യയും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി മരണവീട്ടിലേക്ക് നീങ്ങുന്നതിനിടെയാണ് വാകമരം വാഹനത്തില്‍ പതിച്ചത്. തുണ്ടഴം, നാരങ്ങാനം വല്ല്യകുളം ഭാഗങ്ങളില്‍ മരംവീണ് വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകര്‍ന്നതോടെ കോഴഞ്ചേരി വൈദ്യുതി സെക്ഷന്‍ പരിധിയില്‍ വൈദ്യുതി മുടങ്ങി. പ്രക്കാനം മലങ്കാവ് പ്ളാക്കിലത്തേ് ബിജു പി. ജോണിന്‍െറ വീട്ടിലെ ആടും രണ്ട് ആട്ടിന്‍ കുട്ടികളുമാണ് മിന്നലേറ്റ് ചത്തത്. മിന്നലില്‍ ഇദ്ദേഹത്തിന്‍െറ വീട്ടിലെ വയറിങ് പൂര്‍ണമായി കത്തി നശിച്ചു. പത്തനംതിട്ടയില്‍ പഴയ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം മരംവീണു. ഇവിടെ ഗോഡൗണായി പ്രവര്‍ത്തിക്കുന്ന മൂന്നുനില കെട്ടിടത്തിന്‍െറ മേല്‍ സ്ഥാപിച്ച അലൂമിനിയം റൂഫിങ് പൈപ് ഉള്‍പ്പെടെ കാറ്റില്‍ പറന്ന് 200 മീറ്റര്‍ അകലത്തിലെ പുരയിടത്തില്‍ വീണു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപം മാമ്പ്ര ജോണ്‍ തോമസിന്‍െറ വീട്ടിലെ വിറക് പുരയും കോഴിക്കൂടും മരംവീണ് തകര്‍ന്നു. കണ്ണങ്കര പള്ളിമുരുപ്പേല്‍ റഹീമിന്‍െറ വീടിന്‍െറ മേല്‍ക്കൂരയില്‍ സ്ഥാപിച്ച അലൂമിനിയം ഷീറ്റുകള്‍ പറന്നു പോയി. പുല്ലാട് സര്‍ക്കാര്‍ മോഡല്‍ യു.പി.ജി സ്കൂളിന്‍െറ ഓഡിറ്റോറിയത്തിന്‍െറ മേല്‍ക്കൂരയില്‍ സ്ഥാപിച്ച ആസ്ബറ്റോസ് ഷീറ്റുകള്‍ മരംവീണ് തകര്‍ന്നു. സമീപം നിന്ന വാകമരത്തിന്‍െറ ചില്ലകള്‍ ഒടിഞ്ഞുവീഴുകയായിരുന്നു. മുറ്റത്തുനിന്ന മറ്റൊരു വാകമരം സ്കൂള്‍ മുറ്റത്തേക്ക് കടപുഴകി. വേനലവധി ആയതിനാല്‍ ദുരന്തം ഒഴിവായി. മരങ്ങള്‍ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തിനും വനംവകുപ്പിനും പലതവണ പരാതി നല്‍കിയിരുന്നു. കോന്നി: കഴിഞ്ഞദിവസമുണ്ടായ കാറ്റിലും മഴയിലും കോന്നിയിലും പരിസരപ്രദേശങ്ങളിലും വ്യാപകനാശനഷ്ടം. നിരവധി മരങ്ങള്‍ കാറ്റില്‍ കടപുഴകി. വൈദ്യുതി ബോര്‍ഡിന് ഒരുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായിട്ടുണ്ട്. അതമ്പുംകുളം, പയ്യനാമണ്‍, കുപ്പക്കര, കോന്നി, ചേരിമുക്ക്, കല്ലേലി പ്രദേശങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം ഉണ്ടായത്. നിരവധി ഇലസ്ട്രിക് പോസ്റ്റുകള്‍ കാറ്റില്‍ തകര്‍ന്നിട്ടുണ്ട്. 11 കെ.വിയുടെ തന്നെ അഞ്ച് പോസ്റ്റുകളാണ് ഒടിഞ്ഞുവീണത്. കൊക്കത്തോട് പ്രദേശങ്ങളില്‍ ഇനിയും വൈദ്യുതി ബന്ധം പൂര്‍ണമായി പുന$സ്ഥാപിച്ചിട്ടില്ല. ചിറ്റാര്‍: കഴിഞ്ഞ ദിവസം വീശിയടിച്ച ശക്തമായ കാറ്റില്‍ പറങ്കിമാവ് കടപുഴകി വീടുതകര്‍ന്നു. സീതത്തോട് 22ാം ബ്ളോക് വടക്കേകൂറ്റുല്‍ രാജുതോമസിന്‍െറ വീടിനുമുകളിലാണ് പറങ്കിമാവ് വീണത്. ആസ്ബറ്റോസ് ഇട്ട വീടിന്‍െറ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ആറുമാസത്തിന് മുമ്പ് വാഹനാപകടത്തില്‍ പരിക്കേറ്റ് എഴുന്നേല്‍ക്കാന്‍ കഴിയാതെ കിടന്ന രാജു തോമസ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അപകട സമയം ഭാര്യ ഏലിയാമ്മയുംവീട്ടില്‍ ഉണ്ടായിരുന്നു. |
ക്രൈസ്തവര്‍ ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു Posted: 13 Apr 2014 10:35 PM PDT കോട്ടയം: പീഡാനുഭവവാരത്തിലേക്ക് വാതില്‍ തുറന്ന് ക്രൈസ്തവര്‍ ഓശാനപ്പെരുന്നാള്‍ ആഘോഷിച്ചു. 50നാള്‍ നീളുന്ന വലിയ നോമ്പിന്‍െറ ഏറ്റവും തീക്ഷ്ണമായ ദിനങ്ങളിലേക്കാണ് ഇനി വിശ്വാസികള്‍ പ്രവേശിക്കുന്നത്. യേശു കഴുതപ്പുറത്തേറി ജറൂസലം നഗരത്തിലേക്ക് രാജകീയപ്രവേശം നടത്തിയതിന്‍െറ സ്മരണ പുതുക്കിയാണ് ഓശാന ഞായര്‍ ആചരിച്ചത്. രാവിലെ മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക തിരുകര്‍മങ്ങള്‍ നടന്നു. ദേവാലയങ്ങളിലെ ശുശ്രൂഷകളില്‍ ആശീര്‍വദിച്ച കുരുത്തോലകള്‍ ഏറ്റുവാങ്ങിയ വിശ്വാസികള്‍ ഭവനങ്ങളില്‍ ദദ്രമായി സൂക്ഷിക്കും. ഇതേ കുരുത്തോലകളുടെ ഭാഗം കുരിശാകൃതിയില്‍ വെച്ചാണ് പെസഹ അപ്പം തയാറാക്കുന്നതും പാല്‍ കാച്ചുന്നതും. പെസഹവ്യാഴം,ദു$ഖവെള്ളി ദിനങ്ങളും ഈയാഴ്ചയില്‍ കടന്നെത്തും. പെസഹ വ്യാഴാചരണത്തിന്‍െറ ഭാഗമായി ദേവാലയങ്ങളില്‍ പുലര്‍ച്ചെ മുതല്‍ ശുശ്രൂഷകള്‍ ആരംഭിക്കും. ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. വൈകുന്നേരം വീടുകളില്‍ അപ്പംമുറിക്കലും നടക്കും. ദു$ഖവെള്ളിയാഴ്ച രാവിലെ മുതല്‍ ദേവാലയങ്ങളില്‍ പ്രാര്‍ഥന ആരംഭിക്കും. പീഡാനുഭവ വായനയും നഗരികാണിക്കലും ദു$ഖവെള്ളിയാഴ്ച ദിനത്തിലെ ശുശ്രൂഷകളാണ്. പുത്തന്‍വെള്ളം വെഞ്ചെരിപ്പ് അടക്കം പ്രത്യേക ശുശ്രൂഷകള്‍ വലിയ ശനിയാഴ്ച നടക്കും. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലര്‍ച്ചെയുമായി ഉയിര്‍പ്പു തിരുകര്‍മങ്ങള്‍ നടക്കും. ഈസ്റ്റര്‍ ആചരണത്തോടെ 50നാള്‍ നീളുന്ന വലിയ നോമ്പിന് സമാപ്തിയാകും. ഓശാനപ്പെരുന്നാളിന്‍െറ ഭാഗമായി വിവിധദേവാലയങ്ങളില്‍ നടന്ന അനുഷ്ഠാനങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. കോട്ടയം പഴയസെമിനാരിയില്‍ ശുശ്രൂഷകള്‍ക്ക് അടൂര്‍ കടമ്പനാട് ഭദ്രാസനാധിപന്‍ സഖറിയാസ് മാര്‍ അപ്രേം നേതൃത്വം നല്‍കി. ഈസ്റ്റര്‍ ശുശ്രൂഷകള്‍ പുലര്‍ച്ചെ രണ്ടിന് ആരംഭിക്കുമെന്ന് പഴയസെമിനാരി മാനേജര്‍ ഫാ. എം.സി. കുര്യാക്കോസ് അറിയിച്ചു. കോട്ടയം ലൂര്‍ദ് ഫൊറോന പള്ളിയില്‍ പ്രാരംഭകര്‍മങ്ങള്‍ക്ക് ഫാ. ജോസഫ് മണക്കളം മുഖ്യകാര്‍മികത്വം വഹിച്ചു. കുര്‍ബാന, കുരുത്തോല വെഞ്ചെരിപ്പ്, പ്രസംഗം, പ്രദക്ഷിണം എന്നിവ നടന്നു. കോട്ടയം സി.എം.ഐ സെന്‍റ് ജോസഫ്സ് പ്രൊവിന്‍ഷ്യല്‍ ഹൗസ് ചാപ്പലിലെ ഓശാന തിരുകര്‍മങ്ങള്‍ക്ക് പ്രൊവിന്‍ഷ്യാള്‍ ഫാ. ജോസുകുട്ടി പടിഞ്ഞാറെപീടിക, ഫാ. ജയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. കോട്ടയം വിമലഗിരി കത്തീഡ്രലില്‍ ചടങ്ങുകള്‍ക്ക് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. കോട്ടയം നല്ലിടയന്‍ പള്ളിയിലും കുരുത്തോല വെഞ്ചെരിപ്പ്, പ്രദക്ഷിണം, കുര്‍ബാന എന്നിവ നടന്നു. വിവിധസ്ഥലങ്ങളില്‍നിന്ന് എത്തിയ കുരുത്തോല പ്രദക്ഷിണങ്ങള്‍ കുടമാളൂര്‍ സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍ സംഗമിച്ചു. ഫാ. ജോര്‍ജ് കൂടത്തിലിന്‍െറ നേതൃത്വത്തില്‍ പ്രദക്ഷിണം, പ്രസംഗം, കുര്‍ബാന എന്നിവ നടന്നു. വാഴ്ത്തപ്പെട്ട ചാവറയച്ചന്‍െറ കബറിടം സ്ഥിതിചെയ്യുന്ന മാന്നാനം ആശ്രമദേവാലയത്തിലും ഓശാന തിരുകര്‍മങ്ങള്‍ നടന്നു. ഫാ. ആന്‍റണി ഇടനാട് മുഖ്യകാര്‍മികത്വം വഹിച്ചു. മണര്‍കാട് സെന്‍റ് മേരീസ് കത്തീഡ്രല്‍, പാറമ്പുഴ ബത്ലേഹം തിരുക്കുടുംബദേവാലയം, മൂലേടം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി, മുടിയൂര്‍ക്കര തിരുക്കുടുംബ ഇടവക എന്നിവിടങ്ങളിലും ചടങ്ങുകളില്‍ നുറുകണക്കിന് വിശ്വസികള്‍ ങ്കെടുത്തു. ചെങ്ങളം സെന്‍റ് മേരീസ് സെഹിയോന്‍ ക്നാനായ പള്ളിയില്‍ ഫാ. സിജില്‍ വിലങ്ങമ്പാറ വചനശുശ്രൂഷ നിര്‍വഹിച്ചു. പാക്കില്‍ കാരമൂട് സെന്‍റ് മേരീസ് സെഹിയോന്‍ ഓര്‍ത്തഡോക്സ് പള്ളിയിലെ ശുശ്രൂഷക്ക് ഫാ. പോള്‍ പി. തോമസ് കാര്‍മികത്വം വഹിച്ചു. ചങ്ങനാശേരി: സെന്‍റ് മേരീസ് കത്തീഡ്രലില്‍ ഓശാന തിരുകര്‍മങ്ങള്‍ക്ക് ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിച്ചു. വികാരി ഫാ.തോമസ് തുമ്പയില്‍, ഫാ.ജോര്‍ജ് വല്ലയില്‍, ഫാ.ക്രിസ്റ്റോ നേരിയംപറമ്പില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. ആയിരക്കണക്കിന് വിശാസികള്‍ കരുത്തോല പ്രദക്ഷിണത്തില്‍ പങ്കെടുത്തു. |
No comments:
Post a Comment