മലാപ്പറമ്പ് എ.യു.പി സ്കൂള്‍ തകര്‍ത്തിട്ട് ഒരാഴ്ച; മാനേജരെ പിടികൂടാനായില്ല Posted: 19 Apr 2014 01:23 AM PDT കോഴിക്കോട്: മലാപ്പറമ്പ് എ.യു.പി സ്കൂള്‍ കെട്ടിടം തകര്‍ത്തിട്ട് ഒരാഴ്ച പിന്നിട്ടിട്ടും മുഖ്യപ്രതിയെന്ന് സംശയിക്കുന്ന മാനേജരെ പിടികൂടാനായില്ല. മാനേജര്‍ പദവിയില്‍നിന്ന് അയോഗ്യനാക്കിയ ഇദ്ദേഹത്തിനെതിരെ പൊതുമുതല്‍ നശിപ്പിച്ചതിനാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. സംഭവം നടന്ന് ദിവസങ്ങളായിട്ടും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്. ഏപ്രില്‍ 10ന് രാത്രിയാണ് സ്കൂള്‍ കെട്ടിടം തകര്‍ത്തത്. അടച്ചുപൂട്ടല്‍ ഭീഷണിയുള്ള സ്കൂള്‍, മാനേജര്‍ പൊളിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍െറ നിഗമനം. ഇദ്ദേഹം ഒളിവില്‍ പോയതോടെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് മാനേജരെ അയോഗ്യനാക്കാനും സ്കൂള്‍ പുനര്‍നിര്‍മിക്കാനും സര്‍വകക്ഷിയോഗം തീരുമാനിച്ചത്. മാനേജരുടെ ചുമതല സിറ്റി എ.ഇ.ഒക്ക് നല്‍കിയിട്ടുണ്ടെങ്കിലും എ.ഇ.ഒക്ക് ഉത്തരവ് ലഭിച്ചിട്ടില്ല. ഡി.ഡി.ഇ ദിവസങ്ങള്‍ക്കു മുമ്പ് ഇറക്കിയ ഉത്തരവ് എ.ഇ.ഒക്ക് ലഭിക്കാത്തതില്‍ ദുരൂഹതയുണ്ടെന്ന് മലാപ്പറമ്പ് സ്കൂള്‍ അധ്യാപകര്‍ പറഞ്ഞു. ഉത്തരവ് സ്കൂളിലത്തെി കൈപ്പറ്റാന്‍ എ. പ്രദീപ്കുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചിട്ടും എ.ഇ.ഒ വഴങ്ങിയില്ലത്രെ. അതിനിടെ, സ്കൂള്‍ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ക്ക് തുടക്കമായി. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ് നിര്‍മാണ ചുമതല. തകര്‍ത്ത സ്കൂളിന്‍െറ അവശിഷ്ടങ്ങള്‍ മാറ്റുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ ചെയ്യുന്നത്. ചുമര്‍ നിര്‍മാണം അടുത്തദിവസം തുടങ്ങും. മാനേജരെ തേടി പൊലീസ് വടകര ഭാഗങ്ങളില്‍ വെള്ളിയാഴ്ച പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അസി. കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് സ്കൂള്‍ പൊളിച്ച സംഭവം അന്വേഷിക്കുന്നത്. - |
16 സെന്‍സെക്സ് കമ്പനികളില്‍ വിദേശ സ്ഥാപനങ്ങള്‍ നിക്ഷേപം ഉയര്‍ത്തി Posted: 19 Apr 2014 01:08 AM PDT മൂംബൈ: ബോംബെ ഓഹരി വില സൂചികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള 16 കമ്പനികളില്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ നിക്ഷേപങ്ങള്‍ ഉയര്‍ത്തില്‍. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വൈകാതെ കാര്യമായ മുന്നേറ്റം പ്രതീക്ഷിച്ചാണ് ഈ നീക്കം. ഇന്‍ഫോസിസ്, റിയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്.ഡി.എഫ്.സി, ടാറ്റാ മോട്ടോഴ്സ്, ടാറ്റാ പവര്‍, ടി.സി.എസ്,കോള്‍ ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, മാരുതി സുസൂക്കി, സെസാ ഗോവ,ഐ.ടി.സി, ആക്സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബ ാങ്ക്, എന്‍.ടി.പി.സി തുടങ്ങിയ ഓഹരികളിലെ വിദേശ നിക്ഷേപത്തിലാണ് കാര്യമായ വര്‍ധന പ്രകടമായത്. തെരഞ്ഞെടുപ്പ് പൂര്‍ത്തിയായി സുശക്തമായ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ കാര്യമായ മുന്നേറ്റം ഇന്ത്യന്‍ ഓഹരി വിലകളില്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത് |
അംബാനിയുടെ മകള്‍ മക്കെന്‍സിയില്‍ ജീവനക്കാരിയാവും Posted: 19 Apr 2014 01:06 AM PDT മുംബൈ: ഇന്ത്യയിലെ ഏറ്റവും സാമ്പന്നനായി റിലയന്‍റ് ഇന്‍ഡസ്ട്രീസ് മേധാവി മൂകേഷ് അംബാനിയുടെ മകള്‍ ഇഷ ഇനി അമേരിക്കയിലെ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കെന്‍സിയില്‍ ജീവനക്കാരിയാവും. അതേസമയം മക്കെന്‍സിയില്‍ കണ്‍സള്‍ട്ടന്‍റായുള്ള ഇഷയുടെ രംഗപ്രവേശനം വൈകാതെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ കൂടുതല്‍ ശക്തമായ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള ഒരുക്കത്തിന്‍െറ ഭാഗമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. യേല്‍ സര്‍വകലാശലയില്‍ നിന്ന് സൈക്കേളജിയിലും ദക്ഷിണേഷ്യന്‍ പഠനത്തിലും ബിരുദം നേടിയ ഇഷ കഴിഞ്ഞ ദിവസം നടന്ന റിലയന്‍സിന്‍െറ വാര്‍ഷിക പൊതുയോഗത്തില്‍ മൂകേഷിനൊപ്പം പങ്കെടുത്തിരുന്നു. കൂടാതെ റിലയന്‍സിന്‍െറ പരിസ്ഥി പ്രവര്‍ത്തനങ്ങളില്‍ ഇവര്‍ കാര്യമായ താല്‍പ്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ലോകത്തെ പ്രായം കുറഞ്ഞ കോടിശ്വരന്മാരുടെ പട്ടികയില്‍ ഫോബസ് മാസിക 16ാം വയസില്‍ ഇഷക്ക് രണ്ടാം സ്ഥാനം നല്‍കിയതോടെയാണ് ഇവര്‍ ആദ്യമായി മാധ്യമ ശ്രദ്ധയില്‍ എത്തുന്നത്. |
സ്വകാര്യ മേഖലയിലെ എന്‍.പി.എസ് ഫണ്ടിന് പുതിയ മാനേജര്‍ വരുന്നു Posted: 19 Apr 2014 12:58 AM PDT ന്യൂഡല്‍ഹി: സ്വകാര്യ മേഖലയിലെ പെന്‍ഷന്‍ ഫണ്ട് നോക്കി നടത്താന്‍ പി.എഫ്.ആര്‍.ഡി.എ എട്ട് സ്ഥാപനങ്ങളെ തെരഞ്ഞെടുത്തു. സര്‍ക്കാര്‍ ജീവനക്കാരല്ലാത്ത നാഷ്നല്‍ പെനഷന്‍ സ്കീം അംഗങ്ങളുടെ നിക്ഷേപങ്ങള്‍ വൈകാതെ ഈ സ്ഥാപനങ്ങള്‍ക്ക് കൈമാറും. എല്‍.ഐ.സി പെന്‍ഷന്‍ ഫണ്ട്, എസ്.ബി.ഐ പെന്‍ഷന്‍ ഫണ്ട്, യു.ടി.ഐ റിട്ടയര്‍മെന്‍റ്, റിലയന്‍സ് ക്യാപ്പിറ്റല്‍ പെന്‍ഷന്‍ ഫണ്ട്, ഡി.എസ്.പി ബ്ളാക്ക്റോക്ക്, ഐ.സി.ഐ.സി.ഐ പ്രുഡന്‍ഷ്യല്‍, കൊട്ടാക്ക് മഹീന്ദ്ര പെന്‍ഷന്‍ ഫണ്ട് എന്നിവ തെരഞ്ഞെടുക്കപ്പെട്ട എട്ട് സ്ഥാപനങ്ങള്‍. റിലയന്‍സ് ക്യാപ്പിറ്റലാണ് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതെന്നാണ് സൂചന. ഇവര്‍ 100 രൂപയ്ക്ക് ഒരു പൈസയാണ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. |
പീഡാനുഭവ സ്മരണകളുണര്‍ത്തി ദുഃഖവെള്ളി ആചരിച്ചു Posted: 19 Apr 2014 12:06 AM PDT ദുബൈ: യേശു ക്രിസ്തുവിന്‍െറ പീഡാനുഭവ സ്മരണകളുണര്‍ത്തി ക്രൈസ്തവര്‍ ഇന്നലെ യു.എ.ഇയിലെങ്ങും ദുഃഖവെള്ളി ആചരിച്ചു. ദുബൈ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന ദുഃഖ വെള്ളിയാഴ്ച ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിദീയന്‍ കാതോലിക്കാ ബാവാ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 7.30ന് പ്രഭാത നമസ്കാരത്തോടെ ആരംഭിച്ച ശുശ്രൂഷയില്‍ പ്രദക്ഷിണം, സ്ളീബാ വന്ദനവ് , കുരിശു കുമ്പിടീല്‍, കബറടക്കം തുടങ്ങിയ ശുശ്രൂഷകളില്‍ നൂറു കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ശുശ്രൂഷകള്‍ക്ക് ശേഷം കഞ്ഞി നേര്‍ച്ചയും നടന്നു. ഇടവക വികാരി ഫാ. ടി.ജെ. ജോണ്‍സണ്‍, സഹ വികാരി ഫാ. ലെനി ചാക്കോ, ഫാ. നെല്‍സണ്‍ ജോണ്‍ എന്നിവര്‍ സഹ കാര്‍മികത്വം വഹിച്ചു. അബൂദബി: അബൂദബി സെന്‍റ് ജോസഫ് കാത്തലിക് കത്തീഡ്രലില്‍ രാവിലെ എട്ടോടെ ദു$ഖവെള്ളിയാഴ്ച ശുശ്രൂഷകള്‍ ആരംഭിച്ചു. പള്ളിക്ക് ചുറ്റും പ്രത്യേകം തയാറാക്കിയ14 ഇടങ്ങളിലാണ് കുരിശിന്‍െറ വഴി നടന്നത്. ആയിരങ്ങള്‍ പങ്കെടുത്ത കുരിശിന്‍െറ വഴിക്കും ഗാന ശുശ്രൂഷക്കും പ്രാര്‍ഥനക്കും ഫാ. ബേബിച്ചന്‍ ഏറത്തേല്‍ നേതൃത്വം നല്‍കി. ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ വിശ്വാസികളെ ആശീര്‍വദിച്ചു. അല്‍ഐന്‍: അല്‍ ഐന്‍ സെന്‍റ് ജോര്‍ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സംിഹാസന കത്തീഡ്രലില്‍ നടന്ന പ്രദക്ഷിണത്തിന് വികാരി ഫാ. എം.ജെ. ദാനിയേല്‍ നേതൃത്വം നല്‍കി. റാസല്‍ഖൈമ: മലങ്കര സുറിയാനി കത്തോലിക്ക സഭ വടക്കന്‍ എമിറേറ്റുകളുടെ ദു$ഖവെള്ളി ശുശ്രൂഷകള്‍ റാസല്‍ഖൈമ സെന്‍റ് ആന്‍റണീസ് ദേവാലയത്തില്‍ ആചരിച്ചു. രാവിലെ 8.30ന് പ്രഭാത പ്രാര്‍ഥന നടന്നു. മൂന്നാം മണി നമസ്കാരം, സ്ളീബായും വഹിച്ചുള്ള പ്രദക്ഷണം, ആറാം മണി നമസ്കാരം, ഒമ്പതാം മണി നമസ്കാരം, സ്ളീബാ ആഘോഷം, സ്ളീബാ വന്ദനവ്, ഖബറടക്കം എന്നീ ശുശ്രൂഷകള്‍ നടത്തി. തുടര്‍ന്ന് കയ്പുനീരും ഉച്ചക്കഞ്ഞിയും ഉണ്ടായിരുന്നു. ശുശ്രൂഷകള്‍ക്ക് ഫാ. മാത്യു കണ്ടത്തില്‍ കാര്‍മികത്വം വഹിച്ചു. ഉയിര്‍പ്പു ശുശ്രൂഷകള്‍ ശനിയാഴ്ച വൈകുന്നേരം നടക്കും. ഫുജൈറ: സെന്‍റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയില്‍ പീഡാനുഭവ വാര ശുശ്രൂഷകള്‍ ഇന്ന് സമാപിക്കും. ഇന്നലെ നടന്ന ദു$ഖ വെള്ളി ശുശ്രൂഷകള്‍ക്ക് ഫാ. കാളിയംമേലില്‍ പൗലോസ് കോറെപ്പിസ്കോപ്പ മുഖ്യ കാര്‍മികത്വം വഹിച്ചു. ഇന്ന് ദു$ഖ ശനിയുടെ ശുശ്രൂഷകള്‍ രാവിലെ ആറിന് പ്രാര്‍ഥനയോടെ തുടങ്ങും. കുര്‍ബാന, ധുപ പ്രാര്‍ഥന എന്നിവയും നടക്കും. വൈകുന്നേരം 6.15ന് സന്ധ്യാ നമസ്കാരം, ഉയിര്‍പ്പ്, പ്രദക്ഷിണം, സ്ളീബാ ആഘോഷം, സ്നേഹ വിരുന്ന്, നോമ്പ് വീട്ടല്‍ എന്നിവയോടെ ഈസ്റ്റര്‍ ശുശ്രൂഷകര്‍ സമാപിക്കുമെന്ന് പള്ളി അധികൃതര്‍ അറിയിച്ചു. |
കേരളത്തിനകത്തും പുറത്തും മലയാള സിനിമാ മേളകള്‍ സംഘടിപ്പിക്കും - തിരുവഞ്ചൂര്‍ Posted: 18 Apr 2014 11:57 PM PDT തിരുവനന്തപുരം: മലയാള സിനിമാ വ്യവസായത്തിന്‍െറ പ്രോത്സാഹനത്തിനായി കേരളത്തിനകത്തും പുറത്തും മലയാള സിനിമാ മേളകള്‍ സംഘടിപ്പിക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. തിരുവനന്തപുരത്ത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് മുന്നോടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തിന്‍െറ ഘടന മാറ്റണമെന്ന ജുറിയുടെ ആവശ്യം സ്വീകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിനെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കും. ചലച്ചിത്ര അക്കാദമി പ്രവര്‍ത്തനങ്ങള്‍ വിപൂലീകരിക്കുമെന്നും തിരുവഞ്ചൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. |
കൊറോണ: റിയാദില്‍ വിദേശി വനിത മരിച്ചു Posted: 18 Apr 2014 11:31 PM PDT റിയാദ്: സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ കണ്ടുവരുന്ന കൊറോണ വൈറസ് ബാധ കാരണം റിയാദില്‍ വിദേശി വനിത മരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കൊറോണ വൈറസ് കാരണം രാജ്യത്ത് മരണപ്പെട്ടവരുടെ എണ്ണം 73 ആയി. റിയാദില്‍ പുതുതായി രോഗം കണ്ടത്തെിയ അഞ്ച് പേരില്‍ ഒരാളാണ് മരണപ്പെട്ടത്. 55 വയസ്സുള്ള വിദേശി വനിതക്ക് മറ്റു ചില പാരമ്പര്യരോഗങ്ങളും ഉണ്ടായിരുന്നതായി ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. എന്നാല്‍ വിദേശി വനിത ഏത് രാജ്യക്കാരിയാണെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. പുതുതായി വൈറസ് ബാധ കണ്ടത്തെിയ മറ്റു അഞ്ചു പേരും ചികിത്സയിലാണ്. 81 വയസ്സുള്ള സ്വദേശി തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്. കൊറോണ ബാധയല്ലാത്ത മറ്റു രോഗങ്ങളും ഇദ്ദേഹത്തിനുള്ളതായി വൈദ്യപരിശോധനയില്‍ വ്യക്തമായി. 32 വയസ്സുള്ള സ്വദേശിയാണ് രോഗബാധ കണ്ടത്തെിയ മറ്റൊരാള്‍. ഇദ്ദേഹവും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. 78 വയസ്സുള്ള മറ്റൊരു സ്വദേശിയും ചികിത്സയിലാണ്. 52 വയസ്സുള്ള വിദേശിയാണ് രോഗബാധ പുതുതായി കണ്ടത്തെിയ നാലാമത്തെ കൊറോണ ബാധിതന്‍. ഇയാള്‍ക്ക് കാലപ്പഴക്കം ചെന്ന മറ്റു രോഗങ്ങളുമുണ്ട്. 27 വയസ്സുള്ള വിദേശി യുവാവാണ് അഞ്ചാമത്തെ രോഗ ബാധിതന്‍. ഇദ്ദേഹവും തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യ മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ ലഭ്യമാണെന്നും ഒൗദ്യോഗിക വിവരങ്ങളല്ലാത്ത അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. |
ഫഹദും ലാലും മികച്ച നടന്മാര്‍, ക്രൈം നമ്പര്‍ 89 മികച്ച ചിത്രം Posted: 18 Apr 2014 11:23 PM PDT തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുദേവന്‍ സംവിധാനം ചെയ്ത ക്രൈം നമ്പര്‍ 89 മികച്ച ചിത്രമായി തെരഞ്ഞെടുത്തു. മികച്ച നടനുള്ള അവാര്‍ഡ് ഫഹദ് ഫാസിലും ലാലും പങ്കിട്ടു. ആന്‍ അഗസ്റ്റിനാണ് മികച്ച നടി. നോര്‍ത്ത് 24 കാതം, ആര്‍ട്ടിസ്റ്റ് എന്നീ സിനിമകളിലെ അഭിനയത്തിനാണ് ഫഹദ് ഫാസിലിനും അയാള്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ എന്നീ സിനിമയുടെ അഭിനയത്തിനാണ് ലാലും മികച്ച നടനുള്ള അവാര്‍ഡ് പങ്കിട്ടത്. ആര്‍ട്ടിസ്റ്റിലെ അഭിനയത്തിനാണ് ആന്‍ അഗസ്റ്റിനെ മികച്ച നടിയായി തെരഞ്ഞെടുത്തത്. ആര്‍ട്ടിസ്റ്റിന്‍െറ സംവിധായകന്‍ ശ്യാമപ്രസാദാണ്് മികച്ച സംവിധായകന്‍. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. ക്രൈം നമ്പര്‍ 89 ലെ അഭിനയത്തിന് അശോക് കുമാറിനെ മികച്ച രണ്ടാമത്തെ നടനായി തെരഞ്ഞെടുത്തു. കന്യക ടാക്കീസ്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ലെനയെ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുത്തു. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയ സുരാജ് വെഞ്ഞാറമൂടാണ് മികച്ച ഹാസ്യനടന്‍. ദൈവത്തിന്‍െറ സ്വന്തം ക്ളീറ്റസ്, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സുരാജിന് അവാര്‍ഡ്. ഫിലിപ്സ് ആന്‍റ് ദ മങ്കിപ്പെനിലെ അഭിനയത്തിന് സനൂപും അഞ്ചുസുന്ദരികളിലെ സേതുലക്ഷിയെ അവതരിരപ്പിച്ച ബേബി അനിഘയെയും മികച്ച ബാലതാരങ്ങളായി. ഫിലിപ്സ് ആന്‍റ് ദ മങ്കിപ്പെനാണ് മികച്ച ബാലചിത്രം. ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം ജനപ്രീതി നേടിയ കലാമൂല്യമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കെ. ആര്‍ മനോജ്കുമാറാണ് മികച്ച നവാഗത സംവിധായകന്‍ (കന്യകാ ടാക്കീസ്). മറ്റു അവാര്‍ഡുകള്‍: കഥാകൃത്ത് - അനീഷ് അന്‍വര്‍ (സക്കറിയയുടെ ഗര്‍ഭിണികള്‍) ഛായാഗ്രാഹകന്‍- സുജിത്ത് വാസുദേവ് (അയാള്‍) തിരക്കഥ - ബോബി,സഞ്ജയ് ( മുംബൈ പോലീസ്) ഗാനരചയിതാവ് - പ്രഭാകര വര്‍മ്മ, മധു വാസുദേവ് സംഗീത സംവിധാനം -ഒൗസേപ്പച്ചന്‍ (നടന്‍) പശ്ചാത്തല സംഗീതം -ബിജിപാല്‍ (ബാല്യകാലസഖി) പിന്നണി ഗായകന്‍ -കാര്‍ത്തിക് പിന്നണി ഗായിക- വൈക്കം വിജയലക്ഷ്മി ചിത്രസംയോജകന്‍- കെ. രാജഗോപാല്‍ കലാസംവിധായകന്‍- എം. ബാവ വസ്ത്രാലങ്കാരം -സിദി തോമസ് മേക്കപ്പ്- പട്ടണം റഷീദ് കളറിസ്റ്റ് - രഘുരാമന്‍ കൊറിയോഗ്രാഫര്‍ -കുമാര്‍ ശാന്തി മികച്ച സിനിമാ ഗ്രന്ഥം -കാഴ്ചയുടെ സത്യം (എസ്. ജയചന്ദ്രന്‍ നായര്‍) |
അങ്കറ സ്ക്രാപ്യാഡ് പൊളിച്ചുനീക്കല്‍ തുടങ്ങി Posted: 18 Apr 2014 11:21 PM PDT കുവൈത്ത് സിറ്റി: രാജ്യത്തെ വാഹന സ്പെയര്‍ പാര്‍ട്സ് കച്ചവടത്തിന്‍െറ പ്രധാന കേന്ദ്രമായ അങ്കറയിലെ സ്ക്രാപ്യാര്‍ഡ് പൊളിച്ചുനീക്കല്‍ ആരംഭിച്ചു. സ്ക്രാപ്യാഡില്‍ നിന്ന് സാധന സാമഗ്രികളുമായി സ്വയം ഒഴിഞ്ഞുപോകാന്‍ നടത്തിപ്പുകാര്‍ക്ക് നല്‍കിയ അവസാനത്തെ സമയ പരിധിയും തീര്‍ന്നതോടെയാണ് പൊതുമേഖലയിലെ അനധികൃത കൈയേറ്റങ്ങള്‍ തടയുന്നതിനായുള്ള പ്രത്യേക ഡിപ്പാര്‍ട്ടുമെന്‍റ് പൊളിച്ചുനീക്കല്‍ തുടങ്ങിയത്. വാഹനങ്ങള്‍ക്കായുള്ള സ്ക്രാപ്യാഡിന്‍െറ 70 ശതമാനത്തോളം പൊളിച്ചുനീക്കിയതായും മൂന്നാഴ്ചക്കുള്ളില്‍ മറ്റു ഭാഗങ്ങള്‍ കൂടി പൊളിച്ചുനീക്കുമെന്നും ദൗത്യ സംഘത്തിന്‍െറ മേധാവി ഹൈദര്‍ അല്‍ ശിമാലി പറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്നുള്ള ഒഴിപ്പിക്കല്‍ ഉണ്ടാകുന്നതിന് മുമ്പ് ഏപ്രില്‍ 16ന് മുമ്പ് സ്വയം ഒഴിഞ്ഞുപോകാന്‍ വിവിധ യൂനിറ്റ് ഉടമകള്‍ക്ക് അവസരം ഉണ്ടായിരുന്നു. ജഹ്റക്ക് സമീപമുള്ള അല്‍ നഈമിലെ പ്രത്യേകം തയാറാക്കിയ ഭാഗത്തേക്ക് സ്ക്രാപ്യാഡ് മാറ്റി സ്ഥാപിക്കാന്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് മന്ത്രിസഭ തീരുമാനിച്ചത്. മന്ത്രിസഭാ തീരുമാനം ഉണ്ടായി ഒരാഴ്ച കഴിഞ്ഞത് മുതല്‍ പുതിയ കേന്ദ്രത്തിലേക്ക് മാറ്റാന്‍ എല്ലാ കച്ചവടക്കാര്‍ക്കും പബ്ളിക് അതോറിറ്റി നിര്‍ദേശം നല്‍കുകയും ഇതുപ്രകാരം പലരും സാധനങ്ങള്‍ മാറ്റുന്നതിനുള്ള നീക്കം ആരംഭിക്കുകയും ചെയ്തിരുന്നു. മുനിസിപ്പാലിറ്റിയുടെ അധീനതയിലുള്ള ശദാദിയ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍പ്പെട്ട അല്‍ നഈമിലെ 50 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശമാണ് ഇതിനായി വിട്ടുനല്‍കിയത്. നഗര പ്രദേശങ്ങള്‍ക്ക് പുറത്തുള്ള ഒഴിഞ്ഞ മേഖലകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയും ജനവാസ മേഖലയെ അവക്ക് ദോഷകരമാവുന്ന കാര്യങ്ങളില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുകയെന്ന സര്‍ക്കാറിന്‍െറ നയത്തിന്‍െറ ഭാഗമായാണ് സ്ക്രാപ്യാര്‍ഡ് മാറ്റുന്നതെന്നായിരുന്നു മുനിസിപ്പാലിറ്റി ഡയറക്ടര്‍ അഹമ്മദ് അസ്വബീഹ് വ്യക്തമാക്കിയിരുന്നത്. സ്ക്രാപ്യാര്‍ഡ് പൂര്‍ണമായി അല്‍ നഈമിലേക്ക് മാറ്റിക്കഴിയുമ്പോള്‍ അങ്കറയിലെ സ്ഥലം റസിഡന്‍ഷ്യല്‍ സംവിധാനങ്ങളും പാര്‍ക്കുകളും മറ്റും നിര്‍മിക്കുന്നതിനായി പബ്ളിക് അതോറിറ്റി ഫോര്‍ ഹൗസിങ് വെല്‍ഫെയറിന് കൈമാറാനാണ് അധികൃതരുടെ തീരുമാനം. ജഹ്റയുടെ 50 കി.മീ കിഴക്ക് മാറിയുള്ള അങ്കറ പ്രദേശത്തെ സ്ക്രാപ്യാര്‍ഡ് അവിടെയും സമീപത്തെ ജനവാസ മേഖലയായ സഅദ് അല്‍ അബ്ദുല്ലയിലും താമസിക്കുന്നവര്‍ക്ക് ഏറെ ബുന്ധിമുട്ടുണ്ടാക്കിയിരുന്നു. സ്ക്രാപ്യാര്‍ഡിലെ കച്ചവട കേന്ദ്രങ്ങളില്‍ ഇടക്കിടെയുണ്ടാവുന്ന തീപ്പിടിത്തങ്ങള്‍ തങ്ങളുടെ സ്വ്സഥത കെടുത്തുന്നതായി പ്രദേശ വാസികളുടെ പരാതിയും ഏറിവരുന്നതിനിടെയാണ് സ്ക്രാപ്യാര്‍ഡ് പൊളിച്ചു മാറ്റല്‍ ആരംഭിച്ചിരിക്കുന്നത്. |
ദക്ഷിണണകൊറിയ ബോട്ടപകടം: ക്യാപ്റ്റന്‍ അറസ്റ്റില്‍ Posted: 18 Apr 2014 11:18 PM PDT സോള്‍: ദക്ഷിണകൊറിയയില്‍ ബുധനാഴ്ചണ്ടായ ബോട്ടപകടകത്തില്‍ ബോട്ട് ക്യാപ്റ്റനും രണ്ട് സഹായികളുമടക്കം മൂന്നുപേരെ അറസ്റ്റു ചെയ്തു. പ്രാഥമികാന്വേഷണത്തില്‍ ക്യാപ്റ്റന്‍ ലീ ജൂണ്‍ സിയോക് കുറ്റക്കാരനെന്ന് കണ്ടത്തെിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. അന്വേഷണത്തില്‍ ക്യാപ്റ്റന്‍ ലീ ജൂണ്‍ തന്‍െറ ചുമതല മൂന്നാം ക്യാപ്റ്റന് കൈമാറിയിരുന്നതായി വ്യക്തമായിട്ടുണ്ട്. കൃത്യനിര്‍വഹണത്തിലെ വീഴ്ച, സമുദ്ര നിയമ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് ലീക്കെതിരെ ചുമത്തിയിട്ടുള്ളത്. അപകടത്തില്‍ ഖേദമുണ്ടെന്നും കാണാതായതും കൊല്ലപ്പെട്ടതുമായ യാത്രക്കാരോടും അവരുടെ കുടുംബാംഗങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ക്യാപ്റ്റന്‍ ലീ പറഞ്ഞു. പൊലീസുകാരും പ്രോസിക്യൂട്ടര്‍മാരുമടങ്ങുന്ന പ്രത്യേക സംഘമാണ് സംഭവം അന്വേഷിക്കുന്നത്. 352 സ്കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ 475 പേരുമായി പോയ ബോട്ടാണ് കടലില്‍ മുങ്ങിയത്.ഇഞ്ചിയോണില്‍നിന്ന് വിനോദസഞ്ചാര ദ്വീപായ ജെജുവിലേക്കുപോവുകയായിരുന്ന യാത്രാബോട്ടാണ് ബുധനാഴ്ച അപകടത്തില്‍പ്പെട്ടത്. ബോട്ടിന് പുറത്തുനിന്നും മറ്റും ഇതുവരെ 28 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. 268 പേരെ ഇനിയും കണ്ടത്തെിയിട്ടില്ല. 179 പേര്‍ ബോട്ടില്‍നിന്ന് രക്ഷപ്പെട്ടിരുന്നു. |
No comments:
Post a Comment