സ്വാഗതം
WELCOME

News Update..

Saturday, April 26, 2014

ചാവക്കാട് -ചേറ്റുവ റോഡ് നവീകരണം വഴിമുട്ടി Madhyamam News Feeds

ചാവക്കാട് -ചേറ്റുവ റോഡ് നവീകരണം വഴിമുട്ടി Madhyamam News Feeds

Link to

ചാവക്കാട് -ചേറ്റുവ റോഡ് നവീകരണം വഴിമുട്ടി

Posted: 26 Apr 2014 12:24 AM PDT

ചാവക്കാട്: ഗുരുവായൂര്‍ ചാവക്കാട് ശുദ്ധജല പൈപ്പിടല്‍ ഇഴയുന്നതിനാല്‍ ദേശീയപാത ടാറിങ് പാതിവഴിയില്‍ മുടങ്ങി നില്‍ക്കുന്നു.
വാട്ടര്‍ അതോറിറ്റി കരാര്‍ പ്രകാരം സമയത്തിന് പൈപ്പിടല്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ദേശീയപാതയുടെ ടാറിങ് ജോലികള്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ്.
ഗുരുവായൂര്‍ ചാവക്കാട് ശുദ്ധജലപദ്ധതിക്ക് 6350 മീറ്ററിലാണ് പൈപ്പിടാനുള്ളത്. ഇതില്‍ 2540 മീറ്റര്‍ നീളത്തിലുള്ള പൈപ്പിടല്‍ മാത്രമാണ് ഇതുവരെ പൂറത്തിയായിട്ടുള്ളത്.
ഐ.ആര്‍.ക്യു.പി പദ്ധതി പ്രകാരം ദേശീയപാത 17ല്‍ വെളിയങ്കോട് മുതല്‍ ചേറ്റുവ വരെയാണ് ടാറിങ് പൂര്‍ത്തിയാക്കാനുള്ളത്. ടാറിങ് പണി വെളിയങ്കോട് മുതല്‍ ചാവക്കാട് തെക്കേ ബൈപാസ് വരെയാണ് എത്തിനില്‍ക്കുന്നത്. ചാവക്കാട് തെക്കേ ബൈപാസ് മുതല്‍ ചേറ്റുവ വരെ ടാറിങ് നടത്തണമെങ്കില്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കേണ്ടുണ്ട്.
ഐ.ആര്‍.ക്യു.പി പദ്ധതിയില്‍ ടാറിങ് പൂര്‍ത്തിയാക്കാനുള്ള സമയപരിധി കഴിഞ്ഞിരിക്കുകയാണ്. നിശ്ചയിച്ച സമയത്തിനുള്ളില്‍ പൈപ്പിടല്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ദേശീയപാതയിലെ ബാക്കിയുള്ള ഭാഗത്ത് നവീകരണവും ടാറിങ്ങും പൂര്‍ത്തിയാക്കാനാവില്ളെന്നാണ് ദേശീയപാത അധികൃതരുടെ തീരുമാനം.
ഇതോടെ വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന ചാവക്കാട് -ചേറ്റുവ റോഡിന്‍െറ ശാപമോക്ഷം അനന്തമായി നീളാനുള്ള സാധ്യത വര്‍ധിക്കുകയാണ്.
വാട്ടര്‍ അതേറിറ്റിയുടെയും കരാറുകാരുടെയും അനാസ്ഥകാരണം റോഡ് നവീകരണം മുടങ്ങുന്നതിനാല്‍ വെള്ളിയാഴ്ച വൈകീട്ട് ചാവക്കാട് റെസ്റ്റ് ഹൗസില്‍ കെ.വി. അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉദ്യോഗസ്ഥരുടെയും കരാറുകാരുടെയും യോഗം വിളിച്ചു.
ചാവക്കാട് താഹസില്‍ദാര്‍ പി.വി. രാമദാസ്, ദേശീയപാത അസി. എക്സി. എന്‍ജിനീയര്‍ ശ്രാമാല, എ.ഇ. ഹരിത, പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥരായ ബിജി, ബെന്നി ദേശീയപാത, വാട്ടര്‍ അതോറിറ്റി കരാറുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മഞ്ചേരി മെഡിക്കല്‍ കോളജ്: ജനറല്‍ ആശുപത്രി ഇല്ലാതാകും

Posted: 26 Apr 2014 12:22 AM PDT

മഞ്ചേരി: മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് വരുമ്പോള്‍ നിലവിലെ ജനറല്‍ ആശുപത്രി ഇല്ലാതാവുമെന്ന് ഏറെക്കുറെ ഉറപ്പായി. ജനറല്‍ ആശുപത്രിതന്നെ മെഡിക്കല്‍ കോളജായി ഉയര്‍ത്തിക്കൊണ്ടുവരാനുള്ള നീക്കം നടക്കുന്നതിനാലാണിത്.
പാലക്കാട് മെഡിക്കല്‍ കോളജിന് വേണ്ടി കൃത്യം രണ്ടുവര്‍ഷത്തേക്ക് മാത്രം പാലക്കാട് ജില്ലാ ആശുപത്രിവിട്ടു നല്‍കി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവ് ഇറങ്ങിയപ്പോഴാണ് മഞ്ചേരി ജനറല്‍ ആശുപത്രിക്ക് ഈ ഗതികേട്.
പുതുതായി മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്ന ഇടുക്കി, കാസര്‍കോട്, ഹരിപ്പാട്, വയനാട് തുടങ്ങി എല്ലായിടത്തും മെഡിക്കല്‍ കോളജിന്‍െറ പേരില്‍ നിലവിലുള്ള സൗകര്യം ഒന്നും നഷ്ടപ്പെടില്ളെന്ന് സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ ഉറപ്പ് നല്‍കുമ്പോഴാണ് മഞ്ചേരിയില്‍ ഇത് അട്ടിമറിക്കപ്പെട്ടത്.
ജനപ്രതിനിധികളുടെ പിടിപ്പുകേടുകാരണം 500 ബെഡുള്ള ജനറല്‍ ആശുപത്രിയാണ് ഇല്ലാതാവുന്നത്. കഴിഞ്ഞ ഫെബ്രുവരി 12നാണ് പാലക്കാട് മെഡിക്കല്‍ കോളജിന്‍െറ കാര്യത്തില്‍ ഉത്തരവ് പുറത്തിറങ്ങിയത്.
പാലക്കാട് മെഡിക്കല്‍ കോളജിന്‍െറ ക്ളിനിക്കല്‍ സൗകര്യങ്ങള്‍ക്ക് രണ്ടുവര്‍ഷത്തേക്ക് ജില്ലാ ആശുപത്രി ഉപയോഗപ്പെടുത്താമെന്നും രണ്ടുവര്‍ഷത്തിനുള്ളില്‍ മെഡിക്കല്‍ കോളജിനായി ആശുപത്രി സ്ഥാപിക്കുമെന്നും ഉത്തരവിലുണ്ട്. പുതുതായി വരുന്ന മെഡിക്കല്‍ കോളജുകളില്‍ മഞ്ചേരിയില്‍മാത്രം നിലവിലുള്ള സ്ഥാപനം നഷ്ടമാവുമെന്നത് വകുപ്പ് സെക്രട്ടറി പോലും അറിയുന്നത് മഞ്ചേരി മെഡിക്കല്‍ കോളജ് സന്ദര്‍ശിക്കുമ്പോഴാണ്.
മഞ്ചേരിയില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം ഉയര്‍ന്ന ആവശ്യം നിലവിലുള്ള ജനറല്‍ ആശുപത്രി, പ്രവര്‍ത്തനം തുടങ്ങാനിരിക്കുന്ന മാതൃ-ശിശു ആശുപത്രി എന്നിവ അവിടെ തന്നെ പ്രവര്‍ത്തിക്കണമെന്നും മെഡിക്കല്‍ കോളജിന് പുതിയ സ്ഥലം കണ്ടത്തെണമെന്നുമായിരുന്നു. ജനറല്‍ ആശുപത്രിയിലെ 148 ബെഡ്, ആഴ്ചയില്‍ രണ്ട് ദിവസം മുഴുവന്‍ ഒ.പികള്‍, ഒരു ദിവസം തിയറ്റര്‍ മുഴുവനായും എന്നിങ്ങനെ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളജിന് നല്‍കി ഒരുമാസം മുമ്പ് ഉത്തരവിറങ്ങി. നിലവിലെ ജനറല്‍ ആശുപത്രി ഇല്ലാതാക്കി മെഡിക്കല്‍ കോളജാക്കുകയാണെന്ന് പരസ്യമായി പറയാതെയാണ് ഇത്രയും നടന്നത്. നിലവിലെ സൗകര്യങ്ങള്‍ പകുത്ത് നല്‍കി ഉത്തരവിറങ്ങിയതോടെ ജനറല്‍ ആശുപത്രിക്ക് കോട്ടം തട്ടില്ളെന്ന എം.എല്‍.എയടക്കമുള്ളവരുടെ ഉറപ്പുകള്‍ പൊള്ളയാണെന്നും വ്യക്തമായി.
പുതുതായി മെഡിക്കല്‍ കോളജ് വരുന്നിടത്തെല്ലാം 50 ഏക്കര്‍ വീതം ഭൂമി സര്‍ക്കാര്‍ പണം നല്‍കി കണ്ടത്തെിയപ്പോള്‍ മഞ്ചേരിയില്‍ ഭൂമിക്ക് ഫണ്ടില്ളെന്നും ഭൂമി ലഭിക്കാനില്ളെന്നും അധികൃതര്‍ വാദിച്ചു.
ഇതോടെ മഞ്ചേരി മുനിസിപ്പല്‍ പരിധിയില്‍ മാത്രം നാലിടത്ത് പൊതുപ്രവര്‍ത്തകര്‍ ഭൂമി ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല.

ക്ഷയരോഗ ഭീതിയില്‍ വളപട്ടണം

Posted: 26 Apr 2014 12:19 AM PDT

വളപട്ടണം: ക്ഷയരോഗ ഭീതിയില്‍ വളപട്ടണം പ്രദേശം. ആറോളം പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ നാലു പേര്‍ക്ക് തുടക്കത്തിലേ ചികിത്സിച്ചതിനാല്‍ രോഗം ഭേദമായെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. ബാക്കി രണ്ടുപേര്‍ ഇപ്പോള്‍ ചികിത്സയിലാണ്.
വളപട്ടണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയവരാണ് ഈ ആറുപേര്‍. എന്നാല്‍, എത്രപേര്‍ക്ക് രോഗം പിടിപ്പെട്ടു എന്നതിനെ കുറിച്ച് ആരോാഗ്യ വകുപ്പിനും വ്യക്തമായ ധാരണയില്ല.
കാരണം സ്വകാര്യ ആശുപത്രിയിലും മറ്റും ചികിത്സ തേടിയവരും പ്രദേശത്ത് ഉണ്ടാവാമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങളെയും ഉള്‍പ്പെടുത്തി രോഗ നിര്‍ണയ ക്യാമ്പ് നടത്താത്തതിനാല്‍ എത്ര പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ടെന്ന് കണക്കാക്കാന്‍ സാധിച്ചിട്ടില്ല. വളരെ വേഗത്തിലും വായുവില്‍ കൂടിയും പകരുന്ന രോഗമായതിനാല്‍ രോഗ വ്യാപന സാധ്യതയും കൂടുതലാണ്.
നേരത്തേ രോഗം കണ്ടു പിടിച്ചാല്‍ ഫലപ്രദമായ ചികിത്സ ലഭ്യമാണ്. രോഗം മൂര്‍ച്ഛിച്ച് കഴിഞ്ഞാല്‍ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത കുറവാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
രണ്ടാഴ്ചയില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന ചുമ, രാത്രികാലങ്ങളിലുള്ള പനി, വിശപ്പില്ലായ്മ, ഭാരക്കുറവ് എന്നിവയാണ് ക്ഷയ രോഗ ലക്ഷണങ്ങള്‍. ക്ഷയരോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രോഗങ്ങള്‍ കണ്ടുപിടിക്കാന്‍ പുതിയ രീതിയുമായത്തെിയിരിക്കുകയാണ് വളപട്ടണം പഞ്ചായത്തും പ്രാഥമികാരോഗ്യ കേന്ദ്രവും.
പഞ്ചായത്തിലെ മുഴുവന്‍ വീടുകളിലും ആശാ വര്‍ക്കര്‍മാര്‍ വഴി ചെറിയ ബോട്ടില്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ കഫം ശേഖരിച്ച് വീട്ടുകാര്‍ക്ക് ലാബില്‍ പരിശോധനക്കയക്കാം. ക്ഷയരോഗത്തിന്‍െറ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശാ വര്‍ക്കര്‍മാര്‍ ബോധവത്കരണവും നടത്തും.
പുതിയ തെരുവില്‍ പ്രവര്‍ത്തിക്കുന്ന ബയോലാബില്‍ നിന്നും സൗജന്യമായി കഫ പരിശോധന നടത്താമെന്നും അധികൃതര്‍ അറിയിച്ചു. പരിശോധനാ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വളപട്ടണം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ സൗജന്യ ചികിത്സയും ലഭിക്കും.

കാസര്‍കോട്ടെ വൈദ്യുതി നിയന്ത്രണം 30 വരെ

Posted: 26 Apr 2014 12:16 AM PDT

കാസര്‍കോട്: കാസര്‍കോട്ടും സമീപ പ്രദേശങ്ങളിലും നിലവിലുള്ള വൈദ്യുതി നിയന്ത്രണം ഏപ്രില്‍ 30 വരെ വേണ്ടിവരുമെന്ന് കെ.എസ്.ഇ.ബി വിതരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി. വിപിന്‍ ശങ്കറും കണ്ണൂര്‍ പ്രസരണ വിഭാഗം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ജെ. സുനില്‍ റോയിയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
വിദ്യാനഗര്‍ 110 കെ.വി സബ്സ്റ്റേഷന്‍െറ ശേഷി വര്‍ധിപ്പിക്കുന്ന പ്രവൃത്തി നടക്കുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ സബ് സ്റ്റേഷനില്‍നിന്നും എട്ട് ഫീഡറുകള്‍ വഴിയാണ് നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും വൈദ്യുതി എത്തിക്കുന്നത്. അതില്‍ ചെര്‍ക്കള, ബദിയഡുക്ക ഫീഡറുകളിലേക്ക് മറ്റ് സബ്സ്റ്റേഷനുകളില്‍നിന്നും വൈദ്യുതി എത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. അവശേഷിച്ച ന്യൂ ബസ് സ്റ്റാന്‍ഡ്, ചെമ്മനാട്, കിന്‍ഫ്ര, കെല്‍, കാസര്‍കോട്, മൊഗ്രാല്‍ ഫീഡറുകളിലാണ് ഒരുമണിക്കൂര്‍ ഇടവിട്ടുള്ള നിയന്ത്രണമുള്ളത്. വിദ്യാനഗറിലെ നിലവിലെ 110 കെ.വി സബ്സ്റ്റേഷന്‍െറ ശേഷി വര്‍ധിപ്പിക്കുന്നതിനായി 10 മെഗാവാട്ട് ട്രാന്‍സ്ഫോര്‍മര്‍ മാറ്റി 20 മെഗാവാട്ട് ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കണം. അതിന്‍െറ ജോലി ഏപ്രില്‍ 23നാണ് ആരംഭിച്ചത്.
ഇപ്പോഴും അത് തുടരുന്നു. പഴയ ട്രാന്‍സ്ഫോര്‍മര്‍ 110 കെ.വി ലൈനില്‍നിന്നും വേര്‍പെടുത്തി അനുബന്ധ ഉപകരണങ്ങള്‍ അഴിച്ചുമാറ്റുന്ന ജോലി 23ന് പൂര്‍ത്തിയായി.
24ന് ട്രാന്‍സ്ഫോര്‍മര്‍ അവിടെനിന്നും മാറ്റി. പുതിയ 20 മെഗാവാട്ട് ട്രാന്‍സ്ഫോര്‍മര്‍ ഫൗണ്ടേഷനിലത്തെിക്കുന്ന ജോലിയാണ് ഇപ്പോള്‍ നടക്കുന്നത്. പ്രത്യേകം തയാറാക്കിയ റെയില്‍പാളത്തിലൂടെ നിരക്കി നീക്കിയാണ് ട്രാന്‍സ്ഫോര്‍മര്‍ കൊണ്ടുവരുന്നത്.
ട്രാന്‍സ്ഫോര്‍മറിന് കേടുവരാതിരിക്കാനാണിത്. 26ന് ഉച്ചയോടെ ട്രാന്‍സ്ഫോര്‍മര്‍ ഫൗണ്ടേഷനിലത്തെിക്കാന്‍ കഴിഞ്ഞേക്കും. പിന്നീട് അനുബന്ധ ഉപകരണങ്ങള്‍ ഘടിപ്പിക്കാനും ടെസ്റ്റ് ചെയ്യാനും മറ്റും ഒരു ദിവസം വേണം.അതുകഴിഞ്ഞാല്‍ 13,500 ലിറ്റര്‍ ട്രാന്‍സ്ഫോര്‍മര്‍ ഓയില്‍ പുതിയ ട്രാന്‍സ്ഫോര്‍മറില്‍ ഫില്‍ട്ടര്‍ സര്‍ക്കുലേഷന്‍ നടത്തി ഈര്‍പ്പരഹിതമാണെന്ന് ഉറപ്പുവരുത്തണം. അത് 72 മണിക്കൂര്‍ ചെയ്തശേഷം മാത്രമേ ട്രാന്‍സ്ഫോര്‍മര്‍ ഗ്രിഡില്‍ കണക്ട് ചെയ്ത് പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കൂ. ഈ ജോലി അതിവേഗം നടന്നുവരുന്നതായും അവര്‍ അറിയിച്ചു.കാസര്‍കോട് സര്‍ക്കിള്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വി.പി. അബ്ദുല്‍ ഹമീദ്, ഇലക്ട്രിക് ഡിവിഷന്‍ എന്‍ജിനീയര്‍ വി. സുരേന്ദ്രന്‍, അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ കെ. നാഗരാജ് ഭട്ട് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
സെക്ഷന്‍ ഓഫിസ്മാര്‍ച്ച് നടത്തി
കാസര്‍കോട്: ട്രാന്‍സ്ഫോര്‍മര്‍ മാറ്റി സ്ഥാപിക്കുന്നതിന്‍െറ പേരില്‍ കാസര്‍കോട്ടും പരിസരത്തും രാവും പകലും മണിക്കൂറുകളോളം വൈദ്യുതി മുടക്കുന്നതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നെല്ലിക്കുന്ന് സെക്ഷന്‍ ഓഫിസിലേക്ക് പന്തം കൊളുത്തി മാര്‍ച്ച് നടത്തി. കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് പഴയ ബസ്സ്റ്റാന്‍ഡ് ചുറ്റി നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫിസ് പരിസരത്ത് പൊലീസ് തടഞ്ഞു. പൊതുയോഗത്തില്‍ ജില്ലാ വൈസ് പ്രസിഡന്‍റ് കെ. രവീന്ദ്രന്‍, ബ്ളോക് സെക്രട്ടറി ടി. നിഷാന്ത്, പ്രസിഡന്‍റ് പി. ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.

തിരുവമ്പാടി തുമ്പക്കോട്ട്മല തുരന്ന് മണ്ണ് കടത്ത്

Posted: 25 Apr 2014 11:54 PM PDT

തിരുവമ്പാടി: ദൂരവ്യാപക പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കുന്നവിധം തിരുവമ്പാടി തുമ്പക്കോട്ട്മലയില്‍ വന്‍ കുന്നിടിക്കല്‍. 50 ഏക്കറോളം കുന്നാണ് തുരന്നെടുക്കുന്നത്. തുമ്പച്ചാല്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപമാണ് കുന്നിടിക്കല്‍. തുമ്പക്കോട്ട്മലയുടെ 25 ഏക്കറോളം ഭാഗം തുരന്ന് മണ്ണെടുത്ത നിലയിലാണ്. നൂറുകണക്കിന് ലോഡ് മണ്ണ് ടിപ്പര്‍ ലോറികളില്‍ പുറത്തേക്ക് കടത്തിക്കഴിഞ്ഞു.
ഇവിടത്തെ മണ്ണ് മട്ടിമണല്‍ നിര്‍മാണത്തിനായാണ് കൊണ്ടുപോകുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നിരവധി ടിപ്പര്‍ ലോറികളും മണ്ണുമാന്തി യന്ത്രങ്ങളും ഉപയോഗിച്ചാണ് അതിവേഗം മലയിടിച്ച് നിരത്തുന്നത്. തുമ്പച്ചാല്‍ ശ്രീകൃഷ്ണ ക്ഷേത്രം റോഡിന്‍െറ മുകളിലോട്ട് മല തുരന്ന് പുതിയ റോഡ് ഉണ്ടാക്കിയിരിക്കുകയാണ്. ആറു മീറ്ററോളം ഉയരത്തില്‍ മണ്ണെടുത്ത് വെട്ടിയ ഈ റോഡാണ് ടിപ്പര്‍ ലോറികളുടെ സഞ്ചാരപാത.
തുമ്പക്കോട്ട്മലയില്‍ കരിങ്കല്‍ ഖനനത്തിനായി പാറമട തെളിക്കാനാണ് കുന്നിടിക്കുന്നതെന്ന ആശങ്കയിലാണ് നാട്ടുകാര്‍. എന്നാല്‍, റിസോര്‍ട്ട് നിര്‍മാണത്തിനായാണ് മണ്ണെടുപ്പ് നടത്തുന്നതെന്നാണത്രെ കുന്നിടിക്കല്‍ ലോബിയുടെ പ്രചാരണം.
ഗ്രാമപഞ്ചായത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുന്ന തുമ്പക്കോട്ട്മലയിലെ റവന്യൂ ഭൂമി കൈയേറ്റത്തിനിരയാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
നാലു മീറ്റര്‍ വീതിയുള്ള തുമ്പച്ചാല്‍ ശ്രീകൃഷ്ണ ക്ഷേത്രം പഞ്ചായത്ത് റോഡ് ടിപ്പര്‍ ലോറികള്‍ക്ക് പാതയൊരുക്കാനായി അനുമതിയില്ലാതെ വീതി കൂട്ടിയിരിക്കുകയാണ്. മലയുടെ സമീപത്തെ വീടുകളും സ്ഥലവുമെല്ലാം കുന്നിടിക്കല്‍ ലോബി വിലക്ക് വാങ്ങിയതായാണ് അറിയുന്നത്.
തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന തുമ്പക്കോട്ട്മല കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശമാണ്. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന പ്രദേശത്തെ വ്യാപക കുന്നിടിക്കല്‍ വന്‍ പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

മാവോവാദികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് സമയമൊരുക്കിയെന്ന് ആരോപണം

Posted: 25 Apr 2014 11:49 PM PDT

മാനന്തവാടി: പൊലീസുകാരനെ വീട്ടില്‍കയറി ഭീഷണിപ്പെടുത്തിയ മാവോവാദി സംഘത്തിന് രക്ഷപ്പെടാന്‍ സമയമൊരുക്കിയത് പൊലീസ് നിലപാടാണെന്ന് ആരോപണമുയരുന്നു.
വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് നിരവില്‍പുഴ മട്ടിലയം പാലമൊട്ടംകുന്ന് പ്രമോദിന്‍െറ വീട്ടിലത്തെി നാലംഗ മാവോവാദി സംഘം ഭീഷണിമുഴക്കിയത്. പ്രമോദിന്‍െറ മാതാവ് ജാനകി, സഹോദരി ചന്ദ്രികയുടെ മക്കളായ വൈഷ്ണവ്, ദേവദര്‍ശന്‍ എന്നിവരും ഈ സമയം വീട്ടിലുണ്ടായിരുന്നു. സംഘം മടങ്ങിയതിന് തൊട്ടുപിന്നാലെ തന്നെ വിവരങ്ങള്‍ പ്രമോദ് ഉന്നത പൊലീസ് അധികൃതരെ അറിയിച്ചെങ്കിലും അവര്‍ എത്തിയത് പുലര്‍ച്ചെ 1.30ഓടെയാണ്. ഈ സമയംകൊണ്ട് മാവോവാദികള്‍ രക്ഷപ്പെടുകയും ചെയ്തു. ഒന്നരക്കുശേഷമാണ് തണ്ടര്‍ബോള്‍ട്ടും ക്യു.ആര്‍.ടിയും പൊലീസും വനം വകുപ്പും ചേര്‍ന്ന് പരിശോധന നടത്തുന്നത്.
പ്രദേശത്ത് മുമ്പും മാവോവാദി സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കോമ്പാറ കോളനിയില്‍ അഞ്ചംഗ സംഘത്തെ പൊലീസ് ആകാശത്തേക്ക് വെടിവെച്ചാണ് തുരത്തിയത്. ഏപ്രില്‍ പത്തിന് നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞോം ഗവ. ഹൈസ്കൂളിലെ ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ മാവോവാദി സംഘം പദ്ധതിയിട്ടിരുന്നു. ഇതിനായി എട്ടിനുതന്നെ രൂപേഷിന്‍െറ നേതൃത്വത്തിലുള്ള 16 അംഗ സംഘം ചുരുളിയില്‍ ഷെഡില്‍ കഴിഞ്ഞിരുന്നു. ശക്തമായ സുരക്ഷയൊരുക്കിയതിനാലാണ് മാവോവാദികള്‍ ദൗത്യം ഉപേക്ഷിച്ചതെന്ന് പൊലീസ് പറയുന്നു. ഈ വിവരം പ്രമോദ് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയെങ്കിലും രഹസ്യാന്വേഷണ വിഭാഗം തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് നല്‍കിയത്.
കുഞ്ഞോം, ചുരുളി, കോമ്പാറ വനമേഖലകളിലെ ആദിവാസി കോളനികളുമായി പ്രമോദും ഹോം ഗാര്‍ഡായിരുന്ന രമേശനും നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതിനാല്‍ മാവോവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചനകള്‍ അപ്പപ്പോള്‍ ഇവര്‍ക്ക് ലഭിച്ചിരുന്നു.
ഇത് മനസ്സിലാക്കിയാണ് മാവോവാദികള്‍ പ്രമോദിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയതെന്നാണ് പൊലീസ് നിഗമനം. നാലംഗസംഘത്തിലെ എല്ലാവരും പാന്‍റ്സും ടീ ഷര്‍ട്ടുമാണ് ധരിച്ചത്. തോക്കുകളും കരുതിയിരുന്നു. രൂപേഷിനെ പ്രമോദ് തിരിച്ചറിയുകയും ചെയ്തു.
വെള്ളിയാഴ്ച രാവിലെ 11.30ഓടെ നക്സല്‍ വിരുദ്ധ സേനയുടെ തലവന്‍ കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിത്, വയനാട് എസ്.പി പുട്ടവിമലാദിത്യ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പ്രമോദിന്‍െറ വീട് സന്ദര്‍ശിച്ചു. പൊലീസിന്‍െറ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ച ഐ.ജിയെ ചൊടിപ്പിച്ചതായാണ് സൂചന. രൂക്ഷമായ രീതിയില്‍ ഐ.ജി ജില്ലയിലെ പൊലീസ് നേതൃത്വത്തോട് സംസാരിച്ചതായും സൂചനയുണ്ട്. സംഭവം നടന്ന രാത്രിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഒരു എസ്.ഐയും തമ്മില്‍ പരസ്യമായി വാക്കേറ്റം നടന്നതായും പറയപ്പെടുന്നു.
വ്യാഴാഴ്ച തണ്ടര്‍ബോള്‍ട്ടും ക്യുക് റെസ്പോണ്‍സ്ബിള്‍ ടീമും പ്രമോദിന്‍െറ വീടിനു വിളിപ്പാടകലെ കോളിപ്പാട്ട് മലയില്‍ പരിശീലനം നടത്തിയിരുന്നു. മണിക്കൂറുകള്‍ക്കകമാണ് മാവോവാദികള്‍ ജനങ്ങള്‍ക്കുമുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

ഉള്‍വനത്തിനകത്ത് ഓടാന്‍ കൊളാരിസ് റെയ്ഞ്ചര്‍ റെഡി

Posted: 25 Apr 2014 11:42 PM PDT

Image: 

വെള്ളമുണ്ട: ഉള്‍വനത്തിനകത്ത് തമ്പടിക്കുന്ന മാവോവാദികളെ തെരയുന്നതിന് പ്രത്യേകം ഇറക്കുമതി ചെയ്ത വാഹനം കുഞ്ഞോം കോളിപ്പാട് വനത്തില്‍ പരിശീലനം തുടങ്ങി. മാവോവാദി വേട്ടക്കത്തെുന്ന തണ്ടര്‍ബോള്‍ട്ടിനെ സഹായിക്കുന്നതിന് വയനാട് ജില്ലക്ക് അനുവദിച്ച ഏക കൊളാരിസ് റെയ്ഞ്ചര്‍ 800 ക്രൂ എന്ന അമേരിക്കന്‍ നിര്‍മിത വാഹനമാണ് വെള്ളമുണ്ട പൊലീസ് സ്റ്റേഷനിലത്തെിയത്.
വാഹനങ്ങള്‍ കടന്നുചെല്ലാത്ത ഉള്‍വനത്തിലും മലമുകളിലും റോഡില്ലാതെ തന്നെ ഓടിക്കാന്‍ കഴിയുന്ന ഓഫ് റോഡ് വാഹനമാണിത്.
കേരളത്തില്‍ നാലു വാഹനമാണ് എത്തിയത്. വയനാടിന് പുറമെ കണ്ണൂര്‍, തിരുവനന്തപുരം, നിലമ്പൂര്‍ എന്നിവിടങ്ങളിലും ഓരോ വാഹനം ഓടിത്തുടങ്ങി. ജിപ്സി ജീപ്പ് മാതൃകയില്‍ നിര്‍മിച്ച വാഹനത്തിന്‍െറ ടയറുകള്‍ റോഡ് സര്‍വീസിന് പറ്റിയതല്ല. ലോറിയില്‍ കയറ്റി കാടിനകത്ത് എത്തിക്കുകയാണ് ചെയ്യുന്നത്. മരക്കുറ്റി, പാറക്കെട്ട്, 45 ഡിഗ്രിയിലധികമുള്ള കയറ്റങ്ങള്‍ എന്നിവ നിഷ്പ്രയാസം കയറിയിറങ്ങുമെന്നതാണ് വാഹനത്തിന്‍െറ പ്രത്യേകത. എന്‍ജിന്‍ മുങ്ങുന്നതുവരെയുള്ള ചെളിയിലും വെള്ളത്തിലും ഓടിക്കാന്‍ കഴിയുന്ന വാഹനത്തിന് 25 ലക്ഷം രൂപയാണ് വില. വാഹനം ഓടിക്കുന്നതിന് എട്ട് ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്.
കഴിഞ്ഞ രണ്ടുമാസത്തിനിടെ മൂന്നു തവണ മാവോവാദി സാന്നിധ്യം കണ്ടത്തെിയ കുഞ്ഞോം, കുങ്കിച്ചിറ പ്രദേശങ്ങളില്‍ തെരച്ചില്‍ വ്യാപിക്കുന്നതിനാണ് വാഹനം അനുവദിച്ചത്.
 

‘ദലിത് വീടുകള്‍ രാഹുലിന്റെ ഹണിമൂണ്‍ കേന്ദ്രങ്ങള്‍’ -ബാബ രാംദേവിനെതിരെ കേസ്

Posted: 25 Apr 2014 11:28 PM PDT

Image: 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ വിവാദ പ്രസ്താവന നടത്തിയ  ബാബ രാംദേവിനെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധി ദലിത് വീടുകള്‍ സന്ദര്‍ശിക്കുന്നത് ഹണിമൂണിനും വിനോദത്തിനും വേണ്ടിയാണൈന്ന ബാബ രാംദേവിന്‍്റെ പ്രസ്താവന വിവാദമായിരുന്നു.  കഴിഞ്ഞ ദിവസം ലഖ്്നോവില്‍ നടന്ന പരിപാടിയിലാണ് രാംദേവ് വിവാദ പരാമര്‍ശം നടത്തിയത്.
രാംവേദിന്‍്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് ശക്തമായി രംഗത്തു വന്നു. ദലിതരെ അവഹേളിക്കുന്ന പരാമര്‍ശം നടത്തിയ രാംദേവ് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് പറഞ്ഞു. ദലിത് വിരുദ്ധ പരാമര്‍ശം നടത്തിയ രാംദേവിനെതിരെ ബി.ജെ.പിയും മോദിയും പ്രതികരിക്കണമെന്ന് ദിഗ് വിജയ് സിങ് ട്വിറ്ററില്‍ കുറിച്ചു.
ദലിതരെ അപമാനിച്ച പ്രസ്താവനക്കെതിരെ ദലിത് നേതാക്കള്‍ ദേശീയ പട്ടിക ജാതി കമ്മീഷനിലും വനിതാ കമ്മീഷനിലും പരാതി നല്‍കിയിരുന്നു.
‘വിദേശ വനിതയെ വിവാഹം ചെയ്താല്‍ പ്രധാന മന്ത്രിയാകാന്‍ കഴിയില്ളെന്ന് രാഹുലിനോട് സോണിയ പറഞ്ഞു. ഇന്ത്യന്‍ യുവതിയെ വിവാഹം ചെയ്യാന്‍ രാഹുല്‍ ആഗ്രഹിക്കുന്നില്ല.  പ്രധാന മന്ത്രിയാക്കിയ ശേഷം  രാഹുലിനെ വിദേശ യുവതിയെകൊണ്ട് വിവാഹം കഴിപ്പിക്കാനാണ് അമ്മ ശ്രമിക്കുന്നത്. രാഹുല്‍ ദലിത് വീടുകള്‍ സന്ദര്‍ശിക്കുന്നത് ഹണിമൂണിനും വിനോദത്തിനുമാണ്’- ഇതായിരുന്നു രാംദേവിന്‍്റെ പ്രസ്താവന.

ഷോപ്പിയാന്‍ ഏറ്റമുട്ടല്‍: മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു

Posted: 25 Apr 2014 11:21 PM PDT

Image: 

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍  സൈനിക ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടു.വെള്ളിയാഴ്ച വൈകിട്ടാണ് സൈന്യം തീവ്രവാദികള്‍ തമ്പടിച്ച കെട്ടിടം വളഞ്ഞ് വെടിവെപ്പ് തുടങ്ങിയത്. വെള്ളിയാഴ്ച നടന്ന വെടിവെപ്പില്‍ മേജറും ജവാനും കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍  രണ്ടു തീവ്രവാദികള്‍ കൊല്ലപ്പെട്ടു. എന്നാല്‍  ശനിയാഴ്ച രാവിലെ വരെ ആക്രമണം തുടരുകയായിരുന്നു.
രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഷോപ്പിയാനില്‍  തീവ്രവാദികള്‍ തമ്പടിച്ച വീട് സൈന്യം വളയുകയായിരുന്നു. കെട്ടിടത്തില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്തിയ മൂന്നു തീവ്രവാദികളും കൊല്ലപ്പെട്ടതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

 

യു.എ.ഇയും അര്‍ജന്‍റീനയും ആണവോര്‍ജ സഹകരണ കരാര്‍ ഒപ്പിട്ടു

Posted: 25 Apr 2014 10:57 PM PDT

Image: 

ദുബൈ: യു.എ.ഇയും അര്‍ജന്‍റീനയും തമ്മില്‍ സമാധാന ആവശ്യത്തിന് ആണവോര്‍ജം ഉപയോഗിക്കുന്നത് സംബന്ധിച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. തെക്കേ അമേരിക്കന്‍ പര്യടനം തുടരുന്ന യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറയും അര്‍ജന്‍റീന പ്രസിഡന്‍റ് ക്രിസ്റ്റിന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്നെറുടെയും സാന്നിധ്യത്തിലായിരുന്നു സുപ്രധാന കരാര്‍ ഒപ്പുവെച്ചത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധം ഭാവിയില്‍ ശക്തമാകുന്നതിന്‍െറ തുടക്കമാണ് ഈ കരാറെന്നും തന്‍െറ അര്‍ജന്‍റീന സന്ദര്‍ശനത്തിന്‍െറ മികച്ച ഫലങ്ങളിലൊന്ന് ഇതാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
യു.എ.ഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്യാനും അര്‍ജന്‍റീന ഫെഡറല്‍ ആസൂത്രണ മന്ത്രി ജൂലിയാ ഡി വിഡോയുമാണ് കരാറില്‍ ഒപ്പിട്ടത്.
പ്രകൃതി വിഭവങ്ങളുടെയുടെയും ബൗദ്ധിക സമ്പത്തിന്‍െറയും കാര്യത്തില്‍ ഏറെ മുന്നില്‍ നില്‍ക്കുന്ന  രാജ്യമാണ് അര്‍ജന്‍റീനയെന്നും അവിടത്തെ ഭരണകൂടം ഫലപ്രദമായ പുതിയ അന്താരാഷ്ട്ര പങ്കാളിത്തത്തിന് ഊന്നല്‍ നല്‍കുന്നതായും ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. അര്‍ജന്‍റീന പ്രസിഡന്‍റുമായി നടന്ന സംഭാഷണത്തില്‍ അവര്‍ പരസ്പര നിക്ഷേപകാര്യത്തിലും സന്ദര്‍ശനത്തിലും ഉള്‍പ്പെടെ യു.എ.ഇയുമായി ബഹുതലത്തില്‍ ബന്ധം ശക്തിപ്പെടുത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദിന്‍െറ സന്ദര്‍ശനം തനിക്കും അര്‍ജന്‍റീന ജനതക്കും ഏറെ വിലപ്പെട്ടതാണെന്ന് പ്രസിഡന്‍റ്  ക്രിസ്റ്റിന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്നെര്‍ പറഞ്ഞു.
യു.എ.ഇ സന്ദര്‍ശിക്കാനുള്ള ശൈഖ് മുഹമ്മദിന്‍െറ ക്ഷണം സ്വീകരിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും സമീപഭാവിയില്‍ തന്നെ അതു സംഭവിക്കുമെന്നും അവര്‍ പറഞ്ഞു.
 ബ്വേനസ് ഐറിസിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ വെച്ചായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ശൈഖ് മുഹമ്മദ് ഗാര്‍ഡ് ഓഫ് ഓണര്‍ പരിശോധിച്ചു.
ആണവോര്‍ജ സഹകരണ കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങില്‍  ദുബൈ വ്യോമയാന അതോറിറ്റി ചെയര്‍മാന്‍ ശൈഖ് അഹമ്മദ് ബിന്‍ സഈദ് ആല്‍ മക്തൂം, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, സഹ മന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാശ്മി തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP