വനംവകുപ്പിന്‍െറ വിലക്ക്: വൈദ്യുതി നിഷേധിച്ച് ചെട്ട്യാലത്തൂര്‍ ഗ്രാമം Posted: 01 Mar 2014 01:23 AM PST Subtitle: വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും സുല്‍ത്താന്‍ ബത്തേരി: വനംവകുപ്പിന്‍െറ കടുംപിടിത്തങ്ങളില്‍ പതിറ്റാണ്ടുകളായി വൈദ്യുതി നിഷേധിക്കപ്പെട്ട ചെട്ട്യാലത്തൂര്‍ ഗ്രാമവാസികള്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒന്നാംഘട്ടമായി മാര്‍ച്ച് മൂന്നിന് വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ഓഫിസിലേക്ക് മാര്‍ച്ചും ഓഫിസിന് മുന്നില്‍ ധര്‍ണയും നടത്തുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കര്‍ണാടക, തമിഴ്നാട്, കേരള വനമേഖലകള്‍ക്ക് നടുവിലാണ് നൂല്‍പുഴ ഗ്രാമപഞ്ചായത്തില്‍ 12ാം വാര്‍ഡിലെ ചെട്ട്യാലത്തൂര്‍ ഗ്രാമം. അഞ്ച് നൂറ്റാണ്ടായി ജനവാസമുള്ള പ്രദേശത്ത് വികസനം എത്തിനോക്കിയിട്ടില്ല. സുല്‍ത്താന്‍ ബത്തേരി-ഊട്ടി അന്തര്‍ സംസ്ഥാന പാതയില്‍ നൂല്‍പുഴയില്‍നിന്ന് ആനക്കാട്ടിലെ വനപാതയിലൂടെ രണ്ടര കിലോമീറ്റര്‍ നടന്നാണ് ചെട്ട്യാലത്തൂരിലെത്താന്‍ കഴിയുക. റോഡ് സഞ്ചാരയോഗ്യമല്ല. പൊട്ടിപ്പൊളിഞ്ഞ മെറ്റല്‍ റോഡില്‍ രാവും പകലും ചങ്ങലയിട്ടുപൂട്ടി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ താക്കോല്‍ കൈവശം വെക്കും. റോഡ് റീടാറിങ്ങിന് നൂല്‍പുഴ പഞ്ചായത്ത് തുക അനുവദിച്ചിരുന്നെങ്കിലും വനംവകുപ്പധികൃതര്‍ അനുവദിച്ചില്ല. പ്രവൃത്തി തുടങ്ങിയിടത്തുതന്നെ അവസാനിച്ചു. 110 കുടുംബങ്ങളിലായി 350ഓളം ആളുകളാണ് പ്രാഥമിക സൗകര്യങ്ങള്‍പോലും നിഷേധിക്കപ്പെട്ട് ഇവിടെ കഴിയുന്നത്. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതിയും ചെട്ട്യാലത്തൂരിന് നിഷേധിക്കപ്പെട്ടു. വനംവകുപ്പിന്‍െറ എതിര്‍പ്പുതന്നെയായിരുന്നു കാരണം. മറ്റു വനഗ്രാമങ്ങള്‍ വൈദ്യുതീകരിക്കപ്പെട്ടപ്പോഴും ചെട്ട്യാലത്തൂരില്‍ വെളിച്ചമെത്തിയില്ല. ആര്‍.ജി.വൈ പദ്ധതിപ്രകാരം മൂന്നു വര്‍ഷം മുമ്പ് വൈദ്യുതീകരണത്തിന് ഫണ്ട് അനുവദിച്ചെങ്കിലും അതും പാഴാകുന്ന അവസ്ഥയിലാണ്. ചെട്ട്യാലത്തൂരിലേക്ക് വൈദ്യുതി ലൈന്‍ വലിക്കുന്നത് വനംവകുപ്പധികൃതര്‍ തടഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ ചെട്ട്യാലത്തൂര്‍ നിവാസികള്‍ നല്‍കിയ പരാതിയില്‍ വൈദ്യുതീകരണ നടപടികള്‍ക്ക് തടസ്സം നില്‍ക്കരുതെന്ന് വനംവകുപ്പിന് നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ, ഈ നിര്‍ദേശവും അവഗണിക്കപ്പെട്ടു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍െറ ധിക്കാരപരമായ നിലപാട് അവസാനിപ്പിക്കണമെന്നും ചെട്ട്യാലത്തൂരില്‍ വൈദ്യുതിയെത്തിക്കാന്‍ അടിയന്തര നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് മാര്‍ച്ച് മൂന്നിന് മാര്‍ച്ചും ധര്‍ണയും പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്ത് അംഗം പി.എം. ജോയി മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എ.കെ. രമേഷ്, കണ്‍വീനര്‍ പി. മോഹനന്‍, ട്രഷറര്‍ കെ.ആര്‍. സതീഷ്, രക്ഷാധികാരികളായ കെ. അപ്പു മാസ്റ്റര്‍, കെ.എം. സിന്ധു, കെ.എ. സുധാകരന്‍, ശ്രീജ, എം.ആര്‍. ലളിത, എം.ജി. മനോജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. |
ദേശാഭിമാനിയില്‍ മോദിയുടെ പരസ്യം Posted: 01 Mar 2014 01:17 AM PST കൊച്ചി: സി.പി.എം മുഖപത്രമായ ദേശാഭിമാനിയില്‍ ബി.ജെ.പി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയും ഗുജറാത്ത് പ്രധാനമന്ത്രിയുമായ നരേന്ദ്രമോദിയുടെ പരസ്യം. ശനിയാഴ്ച ദേശാഭിമാനി കൊച്ചി എഡിഷനിലെ രണ്ടാം പേജിലാണ് മോദിയുടെ മുഴുവന്‍ പേജ് പരസ്യം പ്രത്യഷപ്പെട്ടത്. ഗുജറാത്ത് സര്‍ക്കാറിന്‍്റെ മഹാത്മാ ഗാന്ധി സ്വച്ഛ മിഷന്‍ എന്ന പരിപാടിയുടെ ഉദ്ഘാടന ചടങ്ങിന്‍്റേതാണ് പരസ്യം. ഗുജറാത്ത് സര്‍ക്കാറിന്‍്റെ പരസ്യമായതിനാലാണ് കൊടുത്തതതെന്നാണ് ദേശാഭിമാനി മാനേജ്മെന്‍്റിന്‍്റെ നിലപാട്. എന്നാല്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്‍്റെ മുന്നോടിയായി നരേന്ദ്രമോഡി നടത്തുന്ന പ്രചാരണത്തിന്‍്റെ ഭാഗമായി രാജ്യത്തെ മിക്ക ഭാഷാ പത്രങ്ങളിലും ഗുജറാത്ത് സര്‍ക്കാറിന്‍്റെ പരസ്യം കൊടുക്കുന്നുണ്ട്. കോടികള്‍ ചെലവഴിച്ച് നരേന്ദ്രമോദിയുടെ പ്രതിഛായ വര്‍ധിപ്പിക്കലാണ് ഇതിന്‍്റെ പിന്നിലെ ലക്ഷ്യം. പാര്‍ട്ടി കോണ്‍ഗ്രസിന്‍്റെ സമയത്ത് വിവാദ വ്യവസായി വി.എം രാധാകൃഷ്ണന്‍്റെ പരസ്യം ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വന്നതും വിവാദമുയര്‍ത്തിയിരുന്നു. ദേശാഭിമാനി മാനേജ്മെന്‍്റ് അന്നും പരസ്യത്തെ ന്യായീകരിച്ചെങ്കിലും പരസ്യം സ്വീകരിക്കുന്നതില്‍ മുഖപത്രം വീഴ്ച വരുത്തിയെന്ന് പിന്നീട് പാര്‍ട്ടി വിലയിരുത്തിയിരുന്നു. മോഡിയുടെ പരസ്യം കൊടുത്തതിനെ ന്യായീകരിച്ച് ദേശാഭിമാനി അസോസിയേറ്റ് എഡിറ്റര്‍ പി.എം മനോജ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു. സര്‍ക്കാര്‍ പരസ്യങ്ങള്‍ വേണ്ടെന്നു വെക്കാന്‍ മാത്രം വിഡ്ഢിത്തം ദേശാഭിമാനിക്ക് ഇല്ല. ഗുജറാത്തിന്‍്റെയും മമതയുടെയും ഉമ്മന്‍ചാണ്ടിയുടെയും പരസ്യം കിട്ടിയാല്‍ കൊടുക്കുംഞങ്ങളുടെ രാഷ്ട്രീയം ലേഖനങ്ങളിലൂടെയും മുഖപ്രസംഗത്തിലൂടെയും വായനക്കാരില്‍ എത്തിക്കുകയും ചെയ്യും. അതിനുള്ള നല്ല ആര്‍ജവം ഉണ്ട്. അതിലും വിവാദവും കൊണ്ട് വന്നു ഉപരോധിക്കാന്‍ നോക്കരുതെന്നുമാണ് പി.എം മനോജിന്‍്റെ പോസ്റ്റിലുള്ളത്. |
കാലിക്കറ്റിലെ കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ടില്‍ വി.സിക്കും പ്രോ-വി.സിക്കുമെതിരെ രൂക്ഷവിമര്‍ശം Posted: 01 Mar 2014 01:02 AM PST Subtitle: വി.സിയും പ്രോ-വി.സിയും സര്‍വകലാശാലക്ക് അപമാനമെന്ന് തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ കോണ്‍ഗ്രസ് അനുകൂല ജീവനക്കാരുടെ സംഘടന സ്റ്റാഫ് ഓര്‍ഗനൈസേഷന്‍െറ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വൈസ് ചാന്‍സലര്‍ക്കും പ്രോ-വൈസ് ചാന്‍സലര്‍ക്കുമെതിരെ രൂക്ഷ വിമര്‍ശം. ആവശ്യത്തിനും അനാവശ്യത്തിനും കരിമ്പൂച്ചകളുടെ അകമ്പടിയോടെ യാത്ര ചെയ്യുന്ന വി.സിയും സ്വജനപക്ഷപാതം നടത്തുന്ന പ്രോ-വി.സിയും സര്‍വകലാശാലക്ക് അപമാനമാണെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വി.സിയെയും പ്രോ-വി.സിയെയും കണക്കിന് പരിഹസിക്കുന്ന 22 പേജുള്ള സംഘടനാ റിപ്പോര്‍ട്ട് ശനിയാഴ്ച നടക്കുന്ന വാര്‍ഷികത്തില്‍ അവതരിപ്പിക്കും. മന്ത്രി ആര്യാടന്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിന് വി.സിയെയും പ്രോ-വി.സിയെയും ക്ഷണിച്ചിട്ടുമില്ല. സര്‍വകലാശാലയിലെ ഇതര യു.ഡി.എഫ് അനുകൂല സംഘടനകളുടെ ചടങ്ങില്‍ വി.സിയും പ്രോ-വി.സിയും മുഖ്യാതിഥികളാവുമ്പോഴാണ് കോണ്‍ഗ്രസ് സംഘടനയുടെ നീക്കം.രജിസ്ട്രാര്‍മാരുടെ രാജി, സേവനാവകാശ നിയമം നടപ്പാക്കുന്നതിലെ തിടുക്കം തുടങ്ങിയ വിഷയങ്ങളിലാണ് വി.സിയെ സംഘടന കുറ്റപ്പെടുത്തുന്നത്. താനൊഴിച്ച് മറ്റാരും യോഗ്യരല്ലെന്നും ജോലി ചെയ്യുന്നില്ലെന്നും കരുതുന്നയാളാണ് വി.സിയെന്നും ഒരുതരം മാനസിക വിഭ്രാന്തിയാണിദ്ദേഹത്തിനെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു. സ്റ്റാറ്റ്യൂട്ടറി തസ്തികയിലുള്ളവര്‍ക്കു പോലും വി.സിക്കൊപ്പം ജോലി ചെയ്യാനാവില്ലെന്നും രാജിവെച്ചവരുടെ കണക്ക് ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍ഥിക്കുന്നു. കോണ്‍ഗ്രസ് നോമിനിയായെത്തിയ പ്രോ-വി.സി കെ. രവീന്ദ്രനാഥിനെയാണ് വി.സിയേക്കാള്‍ കൂടുതല്‍ സംഘടന വിമര്‍ശിക്കുന്നത്. പ്രോ-വി.സിയുടെ ഓഫിസില്‍ ശുദ്ധീകരണം നടത്തണമെന്നാണ് സംഘടന ആവശ്യപ്പെടുന്നത്. പ്രോ-വി.സിയുടെ പി.എയുടെ മകള്‍ക്കുവേണ്ടി വീണ്ടും പരീക്ഷ നടത്തിയത് സര്‍വകലാശാലക്ക് നാണക്കേടുണ്ടാക്കി. ബി.ടെക് തോറ്റ പി.എയുടെ മകള്‍ക്ക് പുന$പരീക്ഷ നടത്താന്‍ പ്രോ-വി.സിയുടെ ഓഫിസ് വഴിവിട്ട് പ്രവര്‍ത്തിച്ചതായി ഓര്‍ഗനൈസേഷന്‍ ആരോപിക്കുന്നു. വിജിലന്‍സ് അന്വേഷണം നേരിടുന്ന കേസില്‍ ഹരജിക്കാരുടെ വാദങ്ങള്‍ അംഗീകരിക്കുന്നതാണിവ. ഔദ്യാഗിക പദവി മറച്ചുവെച്ച് സെയില്‍സ്മാന്‍ വിസയില്‍ പ്രോ-വി.സി നടത്തിയ വിദേശയാത്ര ലജ്ജാകരമെന്നും റിപ്പോര്‍ട്ടിലുണ്ട്. |
സാറാജോസഫും അജിത് ജോയിയും എ.എ.പി സ്ഥാനാര്‍ത്ഥികള്‍ Posted: 01 Mar 2014 12:14 AM PST തിരുവനന്തപുരം: കേരളത്തില്‍ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെആം ആദ്മി പാര്‍ട്ടി പ്രഖ്യാപിച്ചു. തൃശൂരില്‍ നിന്ന് പ്രശസ്ത എഴുത്തുകാരി സാറാ ജോസഫും തിരുവനന്തപുരത്ത് നിന്ന് മുന്‍ പൊലീസ് സൂപ്രണ്ട് അജിത് ജോയിയും മത്സരിക്കും. ഡല്‍ഹിയില്‍ നടന്ന പാര്‍ട്ടിയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അരവിന്ദ് കെജ് രിവാള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഏപ്രിലില്‍ കേരളത്തിലത്തെും. |
യു.ഡി.എഫ് യോഗത്തില്‍ നിന്ന് മുല്ലപ്പള്ളി ഇറങ്ങിപ്പോയി Posted: 01 Mar 2014 12:00 AM PST കോഴിക്കോട്: ടൗണ്‍ ഹാളില്‍ ചേര്‍ന്ന യു.ഡി.എഫ് ജില്ലാകണ്‍വെന്‍ഷന്‍ വേദിയില്‍ നിന്ന് കേന്ദ്ര മന്ത്രിയും വടകര എം.പിയുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇറങ്ങിപ്പോയി. കൊയിലാണ്ടിയിലും കോഴിക്കാടും പരിപാടികളുള്ളതിനാലാണ് പോയതെന്നാണ് ഒൗദ്യോഗിക വിശദീകരണം. എന്നാല്‍ വടകര സീറ്റ് ജനതാദളിന് നല്‍കാനുള്ള യു.ഡി.എഫ് നീക്കത്തോടുള്ള അതൃപ്തിയാണ് ഇറങ്ങിപ്പോക്കിന് പിന്നിലെന്ന് കരുതുന്നു. കണ്‍വെന്‍ഷന് ശേഷം വീരേന്ദ്രകുമാറിന്‍െറ വിരുന്നിലും മുല്ലപ്പള്ളി പങ്കെടുക്കില്ല. |
ലോക്സഭാ സീറ്റ്;സോഷ്യലിസ്റ്റ് ജനതാ ദളുമായി ഇന്ന് ചര്‍ച്ച Posted: 28 Feb 2014 11:39 PM PST കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന എം.പി വീരേന്ദ്ര കുമാറിന്‍്റെ സോഷ്യലിസ്റ്റ് ജനതാ ദളിന്‍്റെ ആവശ്യത്തിന്‍മേല്‍ ഇന്ന് കോഴിക്കോട് ചര്‍ച്ച. ഉച്ച കഴിഞ്ഞ് ഗസ്റ്റ് ഹൌസില്‍ നടക്കുന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ , ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കടെുക്കും. വടകര, അല്ളെങ്കില്‍ വയനാട് കിട്ടണമെന്നാണ് ദളിന്‍്റെ നിലപാട്. രാജ്യസഭാ സീറ്റ് തരാമെന്ന കോണ്‍ഗ്രസിന്‍്റെ വാഗ്ദാനം സ്വീകരിക്കേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. ജനതാ ദളിന് ഒരു ലോക്സഭാ സീറ്റിനു അര്‍ഹത ഉണ്ടെന്നും വിട്ടുവീഴ്ച ചെയ്യണ്ടെന്നുമാണ് സംസ്ഥാന കമ്മിറ്റി തീരുമാനം. ഇന്നത്തെ ചര്‍ച്ചയില്‍ പാര്‍ട്ടി പ്രസിഡന്‍്റ് വീരേന്ദ്രകുമാറിനോടൊപ്പം മന്ത്രി കെ.പി മോഹനന്‍, സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് തുടങ്ങിയവര്‍ പങ്കടെുക്കും. വയനാട് സീറ്റ് കിട്ടിയാല്‍ വീരേന്ദ്രകുമാര്‍ തന്നെയാകും മത്സരിക്കുക. വടകര സീറ്റ് വിട്ടു കൊടുക്കണമെന്ന അഭിപ്രായം കോണ്‍ഗ്രസിലുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രന്‍ പല തവണ ലോക്സഭയില്‍ പോയതിനാല്‍ ഇത്തവണ മാറി നില്‍ക്കട്ടെ എന്ന് കരുതുന്നവരുമുണ്ട്. വടകരയായാലും വയനാട് ആയാലും വീരേന്ദ്രകുമാര്‍ മത്സരിക്കുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. |
ടി.പി വധം: അവസാന പ്രതിയെയും നിയമത്തിനു മുന്നിലത്തെിക്കും- ചെന്നിത്തല Posted: 28 Feb 2014 10:58 PM PST കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ അവസാന പ്രതിയെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അതില്‍ സി.പി.എം എന്തൊക്കെ ഭീഷണി മുഴക്കിയിട്ടും കാര്യമില്ളെന്നും ചെന്നിത്തല കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജയിലുകളില്‍ കഴിയുന്ന എല്ലാ പ്രതികള്‍ക്കും മനുഷ്യാവകാശം ഉറപ്പു വരുത്തും. എന്നാല്‍ ടി.പി വധക്കേസ് പ്രതികള്‍ക്ക് ജയിലില്‍ ഫൈവ് സ്റ്റാര്‍ സൗകര്യം നല്‍കാന്‍ കഴിയില്ളെന്നും ചെന്നിത്തല പറഞ്ഞു. |
നിസ്സഹായ നിലവിളിയായി സഹീദ് Posted: 28 Feb 2014 10:45 PM PST കോഴിക്കോട്: നിസ്സഹായ ഒരു നിലവിളിയാണ് സഹീദ് എന്ന പന്ത്രണ്ടുകാരന്‍. വീട്ടിലും ക്ളാസിലും മിടുമിടുക്കനായിരുന്ന അവനിപ്പോള്‍ ജീവിതത്തിന്‍െറ നൂല്‍പാലത്തില്‍ വിധിയുടെ കാരുണ്യം കാത്തുകിടക്കുന്നു. രാത്രിയെന്നോ പകലെന്നോ അറിയാതെ ദീനക്കിടക്കയില്‍നിന്ന് ഇറങ്ങിയോടുന്ന സഹീദിനെ കാത്ത് ഉറക്കംപോലുമില്ലാതെ കുത്തിയിരിപ്പാണ് ഉമ്മ സുഹ്റ. കക്കോടി പഞ്ചായത്തില്‍ ചെറുകുളത്ത് വയലില്‍ വീട്ടില്‍ സലീമിന്‍െറയും സുഹ്റയുടെയും മൂന്നു മക്കളില്‍ രണ്ടാമനായ സഹീദ് കക്കോടി പഞ്ചായത്ത് യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയായിരുന്നു. പഠനത്തില്‍ മിടുക്കന്‍. കൂട്ടുകാര്‍ക്കും ടീച്ചര്‍മാര്‍ക്കും പ്രിയപ്പെട്ടവന്‍. അവന്‍െറ പെരുമാറ്റത്തില്‍ പ്രത്യക്ഷപ്പെട്ട നേരിയ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട ടീച്ചര്‍മാര്‍ വീട്ടുകാരെ അറിയിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗത്തില്‍ കാണിച്ചു. പ്രത്യേകമൊന്നു ശ്രദ്ധിച്ചാല്‍ മതിയെന്നും സാവധാനം ഭേദമായിക്കൊള്ളുമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. അതോടെ സ്കൂളില്‍ അയക്കാതെ വീട്ടുകാരുടെ പ്രത്യേക പരിചരണയിലായി സഹീദ്. അതിനിടയിലാണ് ഇടിത്തീ പോലെ ആ ദുരന്തം സഹീദിനെ പിന്തുടര്‍ന്നത്തെിയത്. ഒരു മാസം മുമ്പ് വന്ന ചെറിയൊരു പനി കലശലായി. തൊട്ടടുത്ത താലൂക്ക് ആശുപത്രിയില്‍നിന്ന് മെഡിക്കല്‍ കോളജിലെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക്. ഒരാഴ്ചത്തെ നിരന്തര പരിശോധനക്കുശേഷം ബ്ളഡ് കാന്‍സറാണ് രോഗമെന്ന് സ്ഥിരീകരിച്ചു .ഉടന്‍തന്നെ സഹീദിനെ തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്‍ററിലേക്ക് (ആര്‍.സി.സി) റഫര്‍ ചെയ്തു. ഇപ്പോള്‍ ആര്‍.സി.സിയില്‍ ചികിത്സയിലാണ് സഹീദ്. തുടര്‍ച്ചയായി രണ്ടു വര്‍ഷം ചികിത്സിച്ചാല്‍ അസുഖം ഭേദമാകുമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. കൂലിപ്പണിക്കാരനായ സലീം നാട്ടിലെ ബേക്കറിയില്‍ ഉണ്ടായിരുന്ന ജോലിയും ഉപേക്ഷിച്ച് സഹോദരങ്ങളായ സഹദിനെയും സഹ്ലയെയും ബന്ധുക്കളെ ഏല്‍പിച്ച് ഭാര്യക്കൊപ്പം മകന്‍െറ ചികിത്സക്കായി തിരുവനന്തപുരത്താണ്. രാവും പകലുമില്ലാതെ എങ്ങോട്ടെങ്കിലും ഇറങ്ങിയോടുന്ന സഹീദ് ഒച്ചവെക്കുകയും ഉറക്കെ നിലവിളിക്കുകയുമൊക്കെ ചെയ്യും. ആശുപത്രിയില്‍ മറ്റുള്ള രോഗികളുടെ കൂടെ അവനെ നിര്‍ത്താന്‍ കഴിയില്ല എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. ആശുപത്രിക്കടുത്ത് വാടകക്ക് മുറിയെടുത്ത് താമസിക്കുകയാണ് ഈ കുടുംബം ഇപ്പോള്‍. ബ്ളഡ് കാന്‍സറിനു പുറമെ മാനസിക വിഭ്രാന്തിയുമുള്ള സഹീദിനെ ഒറ്റക്കു നോക്കാന്‍ സുഹറക്കാവില്ല. ഇതുകാരണം തിരുവനന്തപുരം നഗരത്തില്‍ എന്തെങ്കിലും പണിചെയ്ത് നിത്യവൃത്തിക്ക് വകകണ്ടത്തൊന്‍പോലും കഴിയാത്ത അവസ്ഥയിലാണ് സലീം. ചികിത്സാ ചെലവിനുപുറമെ താമസത്തിനുള്ള വാടകകൂടി കണ്ടത്തൊന്‍ കഴിയാതെ നട്ടംതിരിയുകയാണിയാള്‍. സഹീദിന്‍െറ മാതൃസഹോദരി റസിയയുടെ ഏക വരുമാനമാര്‍ഗമായ പശുവിനെ വിറ്റുകിട്ടിയ തുകയാണ് ഇപ്പോള്‍ കൈവശമുള്ളത്. അതും കഴിഞ്ഞാല്‍ എന്തുചെയ്യുമെന്ന ചോദ്യത്തിന് ഇവര്‍ക്ക് ഉത്തരമില്ല. ഉപ്പ നേരത്തേ മരിച്ചുപോയ സലീമിന് കഷ്ടപ്പാട് കൂടപ്പിറപ്പാണ്. സുഹറയുടെ പിതാവ് രണ്ടു മാസമായി പ്രമേഹബാധിതനായി മെഡിക്കല്‍ കോളജിലായിരുന്നു. ഒടുവില്‍ കാല്‍ തുടയോളം മുറിച്ചുമാറ്റി വീട്ടിലത്തെിച്ചപ്പോഴാണ് മകന് അസുഖമായത്. സഹീദ് പഠിക്കുന്ന സ്കൂളിലെ ഹെഡ്മിസ്ട്രസും സഹാധ്യാപകരും വാര്‍ഡ് അംഗവും സ്വരൂപിച്ചുകൊടുത്ത ചെറിയ തുകയാണ് ഈ കുടുംബത്തിന് കിട്ടിയ ഏക സഹായം. കരുണയറ്റുപോകാത്ത മനസ്സുകളുടെ സഹായമാണ് ഈ കുടുംബം പ്രതീക്ഷിക്കുന്നത്. സലീമിന്‍െറ ബാങ്ക് അക്കൗണ്ട് നമ്പര്‍: എസ്.ബി.ടി കക്കോടി ബ്രാഞ്ച്-67239685859 ഐ.എഫ്.എസ്.സി കോഡ് എസ്.ബി.ടി.ആര്‍ 0000858 |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: പാര്‍ട്ടിയില്‍ ഭിന്നാഭിപ്രായമില്ല -മാണി Posted: 28 Feb 2014 10:07 PM PST തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് കേരളാ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായമില്ളെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം മാണി. കസ്തൂരി രംഗന്‍ വിഷയത്തില്‍ പാര്‍ട്ടി കര്‍ഷകര്‍ക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. കസ്തൂരിരംഗന്‍ വിഷയത്തില്‍ അനുകൂല നിലപാടുണ്ടായില്ളെങ്കില്‍ എം.എല്‍.എമാര്‍ രാജിവെക്കുമെന്ന ആന്‍റണി രാജുവിന്‍െറ പ്രതികരണം നയപരമായ കാര്യമാണെന്നും പാര്‍ട്ടിയാണ് ഇത് സംബന്ധിച്ച് തിരുമാനമെടുക്കേണ്ടതെന്നും മാണി പറഞ്ഞു. വിജ്ഞാപനം പിന്‍വലിച്ചില്ളെങ്കില്‍ രാജിവെക്കുമെന്ന്് പി.സി ജോര്‍ജും പറഞ്ഞിരുന്നു. |
ബംഗാള്‍: മൊല്ല സി.പി.എമ്മിനെ മുക്കുമോ? Posted: 28 Feb 2014 09:59 PM PST സിലിഗുരി: മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ അബ്ദുറസാഖ് മൊല്ലയെ പുറത്താക്കിയ നടപടി ബംഗാളില്‍ സി.പി.എമ്മിന് പുതിയ വെല്ലുവിളിയാകുന്നു. സംസ്ഥാനത്ത് മുസ്ലിംകളെ പാര്‍ട്ടിയോട് അടുപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മൊല്ല, പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ പരസ്യമായി രംഗത്തുവന്നതോടെയാണ് നേതൃത്വത്തിന് അനഭിമതനായത്. കുറേ മാനേജര്‍മാരാണിപ്പോള്‍ പാര്‍ട്ടിയെ നയിക്കുന്നതെന്ന് തുറന്നടിച്ച മൊല്ല സി.പി.എം സംസ്ഥാന സെക്രട്ടറി ബിമന്‍ ബോസിന്‍െറയും മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയുടെയും കടുത്ത വിമര്‍ശകനാണ്. ദലിതുകളുടെയും മുസ്ലിംകളുടെയും കൂട്ടായ്മായ ‘സോഷ്യല്‍ ജസ്റ്റിസ് ഫോറം’ രൂപവത്കരിച്ച് മൊല്ല എതിര്‍പ്പ് ശക്തമാക്കിയതോടെയാണ് പുറത്താക്കല്‍. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കൂടിയായിരുന്ന മൊല്ലയെ പുറത്താക്കിയത് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, സി.പി.എമ്മിന് തലവേദനയാകും. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആലോചനകളിലാണ് അദ്ദേഹം. ജനകീയനായ മൊല്ല 1972 മുതല്‍ 42 വര്‍ഷമായി ബംഗാള്‍ നിയമസഭാംഗമാണ്. വംഗനാട്ടില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍െറ വന്‍ മുന്നേറ്റത്തിനിടയിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സൗത് പര്‍ഗാനാസ് ജില്ലക്കാരനായ ഈ മുന്‍ ഭൂപരിഷ്കരണ മന്ത്രി കാനിങ് പൂര്‍വ മണ്ഡലത്തില്‍നിന്ന് ജയിച്ചുകയറിയിരുന്നു. വി.എസ്. അച്യുതാനന്ദന്‍െറ ബംഗാള്‍ പതിപ്പാണ് മൊല്ല. പി.ബിയുടെ പൂര്‍ണപിന്തുണയുള്ള സംസ്ഥാന നേതൃത്വത്തിനെതിരെ ഇടഞ്ഞുനിന്ന മൊല്ല സംസ്ഥാന കമ്മിറ്റി യോഗങ്ങളില്‍ ബോസിനും ഭട്ടാചാര്യക്കുമെതിരെ ശബ്ദമുയര്‍ത്തുന്നത് പതിവായിരുന്നു. തന്നെ പുറത്താക്കിയ തീരുമാനം സ്വാഗതാര്‍ഹമാണെന്നായിരുന്നു മൊല്ലയുടെ ആദ്യപ്രതികരണം. ഇതിനുവേണ്ടി താന്‍ കാത്തിരിക്കുകയായിരുന്നുവെന്നും കോളജ് വിദ്യാഭ്യാസകാലം മുതല്‍ കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനായ ഈ 66കാരന്‍ പറയുന്നു. സോഷ്യല്‍ ജസ്റ്റിസ് ഫോറം 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാവുമെന്നു കൂട്ടിച്ചേര്‍ക്കുന്ന മൊല്ലയുടെ ഉന്നം മുസ്ലിം വോട്ടുകളുടെ ഏകീകരണമാണ്. വ്യവസായികള്‍ക്കുവേണ്ടി കര്‍ഷകരുടെ ഭൂമി ഏറ്റെടുക്കാനുള്ള നടപടികള്‍ക്കെതിരെ മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് എതിര്‍പ്പു പ്രകടിപ്പിച്ച് മൊല്ല കൈയടി നേടിയിരുന്നു. മാര്‍ക്സിനേക്കാള്‍ വലുത് മുഹമ്മദാണെന്നു പറഞ്ഞ് രണ്ടുവര്‍ഷം മുമ്പ് ഹജ്ജ് നിര്‍വഹിക്കുകയും ചെയ്തു. സമൂഹത്തിലെ പിന്നാക്ക വിഭാഗക്കാര്‍ക്കുവേണ്ടി പോരാട്ടം തുടരുമെന്നു പറയുന്ന മൊല്ല, രാഷ്ട്രീയ പാര്‍ട്ടികളില്‍ വരേണ്യ വിഭാഗക്കാരുടെ താല്‍പര്യങ്ങള്‍ക്കാണിപ്പോള്‍ പ്രാമുഖ്യമെന്നും ചൂണ്ടിക്കാട്ടുന്നു. അതേസമയം, പാര്‍ട്ടി വിടുന്ന മറ്റുള്ളവരെപ്പോലെ തൃണമൂല്‍ കോണ്‍ഗ്രസുമായി കൈകോര്‍ക്കുന്നതിനെക്കുറിച്ച സൂചനകള്‍ അദ്ദേഹം നല്‍കുന്നില്ല. കഴിഞ്ഞ വര്‍ഷം തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയിലായിരുന്നു. എന്നാല്‍, മൊല്ലയെ പുറത്താക്കിയത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനെ ബാധിക്കില്ളെന്നാണ് സംസ്ഥാന നേതാക്കളിലൊരാളായ ശ്യാമള്‍ ചക്രവര്‍ത്തിയുടെ വാദം. മൊല്ലക്ക് പലതവണ താക്കീത് നല്‍കിയിട്ടും അദ്ദേഹം പാഠം പഠിച്ചില്ളെന്നും പാര്‍ട്ടിയുടെ അച്ചടക്കമാണ് പ്രധാനമെന്നും ശ്യാമള്‍ കൂട്ടിച്ചേര്‍ക്കുന്നു. അതേസമയം, മൊല്ലയെപ്പോലെ പാര്‍ട്ടി നിലപാടുകള്‍ക്കെതിരെ പരസ്യമായി അഭിപ്രായം പ്രകടിപ്പിച്ച മുന്‍ എം.പി ലക്ഷ്മണ്‍ സത്തേ് ഇപ്പോഴും സി.പി.എം അംഗമായി തുടരുന്നത് ചോദ്യം ചെയ്യപ്പെടുന്നുണ്ട്. അഴിമതിയാരോപണങ്ങളില്‍ സത്തേ് പാര്‍ട്ടി അന്വേഷണം നേരിടുകയുമാണ്. |
No comments:
Post a Comment