നിയമനടപടി പരിഹാരമല്ലെന്ന് ഗെയ്ല്‍ ട്രെഡ് വെല്‍ Madhyamam News Feeds |
- നിയമനടപടി പരിഹാരമല്ലെന്ന് ഗെയ്ല്‍ ട്രെഡ് വെല്‍
- ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു
- പ്രചാരണച്ചൂടിലേക്ക്
- അഭിപ്രായ സര്‍വെകള്‍ നിരോധിക്കില്ളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്
- വിഴിഞ്ഞം തുറമുഖം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ്
- ഭാരത് പെട്രോളിയം ടാങ്കര്‍ ലോറി തൊഴിലാളി സമരം തുടരുന്നു
- മാനന്തവാടിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം
- മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി
- കിരീടാവകാശിയുടെ ചൈന സന്ദര്‍ശനം തുടങ്ങി
- കല സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുതകണം -പ്രധാനമന്ത്രി .
നിയമനടപടി പരിഹാരമല്ലെന്ന് ഗെയ്ല്‍ ട്രെഡ് വെല്‍ Posted: 14 Mar 2014 12:14 AM PDT Image: അമൃതാനന്ദമയി മഠത്തിനെതിരെ നിയമനടപടി പരിഹാരമല്ളെന്ന് ‘വിശുദ്ധ നരക’ത്തിന്‍്റെ രചയിതാവ് ഗെയ്ല്‍ ട്രെഡ് വെല്‍. പണവും സ്വാധീനവും ഉള്ളവരുടെ വഴിയെയാണ് നീതിയും നിയമവും. കേസ് ജയിക്കാന്‍ മികച്ച അഭിഭാഷകരും സ്വാധീനവും വേണം. വര്‍ഷങ്ങള്‍ നീളുന്ന രാഷ്ട്രീയ, അധികാര, വ്യക്തി താല്‍പര്യങ്ങളുടെ സംഘട്ടനമാണ് നിയമത്തിന്‍െറ വഴി. അത്തരമൊരു യുദ്ധത്തിന്‍െറ ഭാഗമാവാന്‍ താന്‍ ആഗ്രഹിക്കുന്നില്ളെന്ന് ‘മാധ്യമ’ത്തിനയച്ച ഇ മെയില്‍ സന്ദേശത്തില്‍ ഗെയ്ല്‍ വ്യക്തമാക്കി. അതേക്കാള്‍ ഉന്നതമായ നീതിയും കര്‍മവുമാണ് താന്‍ തേടുന്നത്. ഈ പുസ്കത്തില്‍ താന്‍ പറഞ്ഞത് തന്‍െറ അനുഭവമാണ്. അതില്‍ പൂര്‍ണമായും ഉറച്ചു നില്‍ക്കുന്നു. അത് ഏതെങ്കിലും മതത്തിനോ വ്യക്തിക്കോ സ്ഥാപനത്തിനോ എതിരെയല്ല. എന്‍െറ ജീവിതത്തിന്‍െറ പശ്ചാത്തലത്തില്‍ എഴുതിയ എന്‍െറ കഥയാണ്. എനിക്ക് ഒരു മതവുമായും രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല. നിയമപരമായ താല്‍പര്യമോ ബന്ധങ്ങളോ ഇല്ല. സ്വന്തം താല്‍പര്യത്തിനാണ് ഈ പുസ്തകമെഴുതിയത്. അതേസമയം, അന്ധവിശ്വാസം തേടി പോവുന്ന ആത്മീയ അന്വേഷകര്‍ക്കുള്ള താക്കീതായി ഈ പുസ്തകത്തെ വിലയിരുത്താം. എന്‍െറ ജീവിതം തന്നെ അതിന് ഉദാഹരണമാണെന്ന് ഗെയ്ല്‍ പറയുന്നു. ഇന്ത്യക്കാരോട് തനിക്ക് സ്നേഹമുണ്ട്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും വില കല്‍പിക്കുന്ന രാജ്യമാണ് ഇന്ത്യ. വളരെ സജീവമായ പൗര സമൂഹവും ഇന്ത്യയിലുണ്ട്. അതിനാല്‍ തന്നെ സ്ഥാപനങ്ങള്‍ ഉത്തരവാദിത്തത്തോടെയും നിയമാനുസൃതമായുമാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ഉറപ്പുവരുത്താന്‍ സംവിധാനം ആവശ്യമാണ്. അമൃതാനന്ദമയി മഠത്തിന്‍്റെ പ്രവര്‍ത്തനത്തില്‍ വ്യക്തതയും സുതാര്യതയും ആവശ്യമുള്ളവര്‍ക്ക് ആ വഴി തേടാവുന്നതാണ്. ആരെയെങ്കിലും ശിക്ഷിക്കണമെന്നത് എന്‍െറ താല്‍പര്യമല്ല. ലോകത്ത് നടക്കുന്ന നല്ലതും ചീത്തതുമായ കാര്യങ്ങള്‍ക്ക് താന്‍ ഉത്തരവാദിയല്ളെന്നും ഗെയ്ല്‍ ചൂണ്ടിക്കാട്ടി. |
ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു Posted: 14 Mar 2014 12:12 AM PDT Image: ഗസ്സ: ഫലസ്തീന്‍ സായുധസേനയുടെ ക്യാമ്പുകള്‍ ലക്ഷ്യമിട്ട് ഇസ്രായേല്‍ സേന നടത്തുന്ന ഗസ്സ ആക്രമണം തുടരുന്നു. നിരവധി റോക്കറ്റുകള്‍ ആണ് ഗസ്സ ലക്ഷ്യമാക്കി ഇസ്രായേല്‍ സൈന്യം തൊടുത്തുവിട്ടത്. ഈജിപ്തിന്‍റെ മധ്യസ്ഥതയില്‍ ഉള്ള സമാധാന ശ്രമങ്ങള്‍ ഇതോടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. ദക്ഷിണ ഗസ്സാ മുനമ്പിലെ മൂന്ന് തീവ്രവാദ കേന്ദ്രങ്ങളെയാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ഇസ്രായേല്‍ സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണെന്നും റിപ്പോര്‍ട്ട് ഉണ്ട്. സമാധാനം കാത്തുസൂക്ഷിക്കണമെന്നഭ്യര്‍ഥിച്ച് ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥര്‍ ഹമാസുമായി ബന്ധപ്പെട്ടതായും എന്നാല്‍, വെടിനിര്‍ത്തല്‍ നടപടിയോട് ഇസ്രായേല്‍ മുഖം തിരിച്ചു നില്‍ക്കുന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. |
Posted: 13 Mar 2014 11:41 PM PDT മലപ്പുറം: മുസ്ലിംലീഗ് സ്ഥാപക പ്രസിഡന്‍റ് ഖാഇദെ മില്ലത്ത് ഇസ്മയില്‍ സാഹിബിന്‍െറ പൗത്രന്‍ ദാവൂദ് മിയാന്‍ഖാന്‍ കേരളത്തിലെത്തി. മുസ്ലിംലീഗ് സ്ഥാനാര്‍ഥി ഇ. അഹമ്മദിനെതിരെ മത്സരിക്കുന്നതു സംബന്ധിച്ച് സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തുകയാണ് വരവിന്‍െറ ലക്ഷ്യമെന്ന് വ്യാഴാഴ്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ അദ്ദേഹം പറഞ്ഞു. ഡല്‍ഹി, തമിഴ്നാട്, കേരള സി.പി.എം നേതാക്കളുമായും ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി. സി.പി.എം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു കഴിഞ്ഞ സാഹചര്യത്തില്‍ സ്വതന്ത്രനായി മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യത്തിന് അക്കാര്യവും ആലോചിച്ച് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. |
അഭിപ്രായ സര്‍വെകള്‍ നിരോധിക്കില്ളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ Posted: 13 Mar 2014 11:38 PM PDT Image: ന്യൂഡല്‍ഹി: അഭിപ്രായ സര്‍വേകള്‍ തല്‍ക്കാലം നിരോധിക്കില്ളെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. സര്‍വേകള്‍ നിരോധിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിയമ മന്ത്രാലയത്തിന്‍റെ നിയമോപദേശം ലഭിച്ചിരുന്നു. എന്നാല്‍ തല്‍ക്കാലത്തേക്ക് അഭിപ്രായ സര്‍വേകള്‍ നിരോധിക്കേണ്ടതില്ളെന്ന് കമ്മീഷന്‍ തീരുമാനിക്കുകയായിരുന്നു. ഈ സമയത്ത് അഭിപ്രായ സര്‍വെകള്‍ നിരോധിക്കുന്നത് പ്രായോഗികമല്ളെന്ന് കമ്മീഷന്‍ വിലയിരുത്തി. അടുത്ത സര്‍ക്കാര്‍ ഈ കാര്യത്തില്‍ തീരുമാനമെടുക്കട്ടെ എന്ന നിലപാടാണ് കമ്മീഷന്‍ വൃത്തങ്ങള്‍ മുന്നോട്ടുവെച്ചത്. |
വിഴിഞ്ഞം തുറമുഖം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് Posted: 13 Mar 2014 11:30 PM PDT Image: ചെന്നൈ: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരായ പരാതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ നോട്ടീസ്. കൂടാതെ മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വിഴിഞ്ഞം സീപോര്‍ട്ട് അതോറിറ്റി എന്നിവരോടും വിശദീകരണം തേടിയിട്ടുണ്ട്. പരാതി മാര്‍ച്ച് 25ന് ഹരിത ട്രൈബ്യൂണല്‍ വീണ്ടും പരിഗണിക്കും. പദ്ധതിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൂന്തുറ സ്വദേശികളായ മൂന്നുപേരാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്‍െറ ചെന്നൈ ബെഞ്ചില്‍ പരാതി നല്‍കിയത്. പദ്ധതി ആവാസ വ്യവസ്ഥയെയും മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയും ഗുരുതരമായി ബാധിക്കും. രാഷ്ട്രീയ സമ്മര്‍ദത്തെ തുടര്‍ന്നാണ് പദ്ധതിക്ക് പരിസ്ഥിതി അനുമതി ലഭിച്ചത്. ആവശ്യമായ പഠനമില്ലാതെയാണ് പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത്. പദ്ധതി ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുമെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഹോട്ടല്‍ ലോബികളുടെ പ്രേരണയാണ് പദ്ധതിക്കെതിരെ പ്രദേശവാസികള്‍ പരാതി സമര്‍പ്പിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ജനുവരി മൂന്നിനാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലായം വിഴിഞ്ഞം പദ്ധതിക്ക് അനുമതി നല്‍കിയത്. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ ക്ഷണിച്ചു. ഇതുപ്രകാരം അഞ്ച് കമ്പനികള്‍ താല്‍പര്യപത്രം സമര്‍പ്പിക്കുകയും ചെയ്തു. |
ഭാരത് പെട്രോളിയം ടാങ്കര്‍ ലോറി തൊഴിലാളി സമരം തുടരുന്നു Posted: 13 Mar 2014 11:26 PM PDT Subtitle: ഇന്നലെ വൈകീട്ട് നടന്ന ചര്‍ച്ചയും പരാജയപ്പെട്ടു കണ്ണൂര്‍: ജില്ലയില്‍ ഒരു വിഭാഗം ഓയിന്‍ ടാങ്കര്‍ ലോറി തൊഴിലാളികള്‍ നടത്തിവരുന്ന പണിമുടക്ക് അഞ്ചാം ദിവസത്തിലേക്ക്. ഭാരത് പെട്രോളിയം കോര്‍പറേഷന്‍െറ (ബി.പി.സി) ടാങ്കര്‍ തൊഴിലാളികളുടെ പണിമുടക്കാണ് തുടരുന്നത്. മറ്റു പമ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്ധന ക്ഷാമം നേരിട്ടില്ല. |
മാനന്തവാടിയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം Posted: 13 Mar 2014 11:04 PM PDT Subtitle: നാലുചക്ര ഓട്ടോ പാര്‍ക്കിങ് മാനന്തവാടി: പാര്‍ക്കിങ്ങിനെച്ചൊല്ലി മുച്ചക്ര ഓട്ടോ ഡ്രൈവര്‍മാരും നാലുചക്ര ഓട്ടോറിക്ഷ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം. |
മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി Posted: 13 Mar 2014 10:52 PM PDT Image: ന്യൂഡല്‍ഹി: അബ്ദുന്നാസര്‍ മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. ഈ മാസം 28ലേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്. സ്ഫോടനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തുടര്‍ച്ചയായി മാറ്റിവെക്കുകയാണ്. പ്രമേഹമടക്കം ഗുരുതര രോഗങ്ങള്‍ അലട്ടുന്ന മദനിയുടെ ആരോഗ്യ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കെയാണ് ഇത്. മഅ്ദനിയുടെ ആരോഗ്യനില സംബന്ധിച്ച് വിശദ പരിശോധനകള്‍ക്കുള്ള കോടതി നിര്‍ദേശം നടപ്പിലാക്കാന്‍ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് ഹരജി സമര്‍പ്പിച്ചത്. കര്‍ണാടക സര്‍ക്കാരില്‍ വിശ്വാസമില്ലന്നെും ചികിത്സക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. |
കിരീടാവകാശിയുടെ ചൈന സന്ദര്‍ശനം തുടങ്ങി Posted: 13 Mar 2014 10:46 PM PDT Image: Subtitle: ഫലസ്തീന്‍, സിറിയ വിഷയങ്ങളില്‍ സഹകരണം തേടി റിയാദ്: സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ പ്രഥമ ചൈന സന്ദര്‍ശനത്തിന് തുടക്കമായി. ബീജിങ്ങിലെത്തിയ കിരീടാവകാശിയേയും സംഘത്തേയും ചൈനീസ് വൈസ് പ്രസിഡന്‍റ് ലി യുവാന്‍ഷോയും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് കിരീടാവകാശിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി ആദരിച്ചു. |
കല സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുതകണം -പ്രധാനമന്ത്രി . Posted: 13 Mar 2014 10:41 PM PDT Image: മനാമ: സ്നേഹവും സൗഹാര്‍ദവും സമാധാനവും പ്രസരിപ്പിക്കുന്ന തരത്തിലുള്ളതായിരിക്കണം കലകളെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ‘മുഹറഖി പിതാവും മകനും’ എന്ന ചിത്ര പ്രദര്‍ശനം കണ്ട ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment