സ്വാഗതം
WELCOME

News Update..

Sunday, March 23, 2014

ജസ്വന്ത് സിങ് ബാര്‍മറില്‍ സ്വതന്ത്രനായി മത്സരിക്കും Madhyamam News Feeds

ജസ്വന്ത് സിങ് ബാര്‍മറില്‍ സ്വതന്ത്രനായി മത്സരിക്കും Madhyamam News Feeds

Link to

ജസ്വന്ത് സിങ് ബാര്‍മറില്‍ സ്വതന്ത്രനായി മത്സരിക്കും

Posted: 23 Mar 2014 03:33 AM PDT

Image: 

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനിലെ ബാര്‍മര്‍ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന്  മുതിര്‍ന്ന ബി.ജെ.പി നേതാവ് ജസ്വന്ത് സിങ്. നാളെ വൈകിട്ട് 4.30 ഓടെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം  പറഞ്ഞു. അതേ സമയം പാര്‍ട്ടി വിടുന്നത് സംബന്ധിച്ച വ്യക്തമായി പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. ഇപ്പോള്‍ മറ്റു പാര്‍ട്ടികളില്‍ ചേരുന്നതിനെ പറ്റി ചിന്തിച്ചിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.  
സീറ്റു നിധേിച്ചതിന് പാര്‍ട്ടി പറയുന്ന കാരണങ്ങള്‍ അംഗീകരിക്കാനാവില്ല. തന്നെ അപമാനിക്കുകയാണ് പാര്‍ട്ടി ചെയ്യുന്നത്. ഇതില്‍ വേദനയുണ്ട്. ഒത്തുതീര്‍പ്പു രാഷ്ട്രീയത്തില്‍ വിശ്വാസമില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെരഞ്ഞെടുപ്പില്‍ തന്‍്റെ  അവസാന മത്സരമായിരിക്കും ഇതെന്ന് ചൂണ്ടിക്കാട്ടിയാണ് ജന്മനാടായ ബാര്‍മറില്‍ മത്സരിക്കണമെന്ന് ജസ്വന്ത് സിങ് ആവശ്യപ്പെട്ടത്. പശ്ചിമബംഗാളിലെ ഡാര്‍ജീലിങ് മണ്ഡലത്തില്‍ നിന്നുള്ള സിറ്റിങ് എം.പിയാണ് ജസ്വന്ത് സിങ്.
ജസ്വന്ത് സിങിനെ തഴഞ്ഞ ബാര്‍മര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിട്ടു വന്ന സോണ റാം ചൗധരിക്കാണ് ബി.ജെ.പി ടിക്കറ്റു നല്‍കിയത്.
സീറ്റു നിഷേധിച്ചതിനെ തുടര്‍ന്ന് ജസ്വന്ത് സിങ് ബി.ജെ.പിക്കെതിരെ ശക്തമായി രംഗത്തു വന്നിരുന്നു. യഥാര്‍ഥ പാര്‍ട്ടിയെയും വ്യാജ പാര്‍ട്ടിയെയും തിരിച്ചറിണ്ടേ സമയമാണെന്ന് അദ്ദേഹം പറഞ്ഞു. ബി.ജെ.പി അടിസ്ഥാന നയങ്ങളില്‍ നിന്നും പാര്‍ട്ടി തത്വങ്ങളില്‍ നിന്നും വ്യതിചലിച്ചെന്ന് അദ്ദേഹം ആരോപിച്ചു.

ഭാരതോല്‍സവത്തില്‍ ഭക്ഷ്യ സ്റ്റാളുകള്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

Posted: 22 Mar 2014 11:23 PM PDT

Image: 

അല്‍ഐന്‍: ഹരിത നഗരിയിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ നാടിന്‍െറ ഓര്‍മകളുര്‍ത്തി അല്‍ഐന്‍ ഐ.എസ്.സി ഭാരതോല്‍സവം മൂന്ന് ദിവസം പിന്നിട്ടു. നാടിന്‍െറ തനത് ഭക്ഷണ വിഭവങ്ങളാലും കലാപരിപാടികളാലും ശ്രദ്ധേയമാകുകയാണ് അഞ്ച് ദിവസത്തെ ഭാരതോല്‍സവം. വാരാന്ത്യ അവധി ദിനങ്ങളായ വെള്ളിയും ശനിയും നൂറുകണക്കിന് പേരാണ് മേളയില്‍ പങ്കെടുക്കാന്‍ എത്തിയത്.  മേളയില്‍ വിവിധ സംഘടനകളും ഹോട്ടലുകളും ഒരുക്കിയിട്ടുള്ള ഭക്ഷണ സ്റ്റാളുകള്‍  പൊലിമ വര്‍ധിപ്പിക്കുന്നു. സന്ദര്‍ശകരെ കൂടുതല്‍ ആഘര്‍ഷിക്കുന്നതും ഭക്ഷണ സ്റ്റാളുകളാണ്.
ഐ.എസ്.സി. വനിതാ വിഭാഗം നടത്തുന്ന സ്റ്റാളില്‍ പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്ന് പാചകം ചെയ്തുകൊണ്ട് വന്ന നാടന്‍ വിഭവങ്ങളാണ് വില്‍ക്കുന്നത്. മലയാളികളുടെ ഇഷ്ട വിഭവങ്ങളില്‍പ്പെട്ട കപ്പ, മത്തിക്കറി എന്നിവക്കാണ് ആവശ്യക്കാര്‍ കൂടുതലെന്ന് ഉസ്താദ് ഹോട്ടല്‍ നടത്തിപ്പുകാരന്‍ റാഫി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.
 മലയാളി സമാജം തട്ടുകടയില്‍ പുട്ട്, ചിരട്ട പുട്ട്, കപ്പ ബിരിയാണി എന്നിവ ഒരുക്കിയിട്ടുണ്ട്. വിവിധ സ്റ്റാളുകളില്‍ ദോശ, അപ്പം, കിഴി ബിരിയാണി, ബീഫ്, ചുക്ക് കാപ്പി എന്നിവക്കും വന്‍തിരക്കാണ് അനുഭവപ്പെടുന്നത്.
വല്ലപ്പോഴും രുചിക്കാന്‍ കിട്ടുന്ന നാടന്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് മേളയിലേക്ക് വന്നതെന്ന് കൊപ്പം സ്വദേശി ലിയാഖത്ത് അലി പറയുന്നു. ആഘര്‍ഷകങ്ങളായ പലതരം മല്‍സരങ്ങളും വിവിധ സ്റ്റാളുകളിലുണ്ട്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധങ്ങളായ കലാപരിപാടികളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.
ഭാരതോല്‍സവത്തിലെ ‘ഗള്‍ഫ് മാധ്യമം’ സ്റ്റാളിലെ നറുക്കെടുപ്പിലെ വിജയികള്‍. സുരേഷ് (0552005596), അബ്ദു സമദ് (0558001841). വിജയികള്‍ 050 2316017 നമ്പറില്‍ ബന്ധപ്പെടണം.

ധീര രക്തസാക്ഷിയുടെ മാതാവിന് ആദരവുമായി ശൈഖ് മൂഹമ്മദ്

Posted: 22 Mar 2014 11:11 PM PDT

Image: 

ദുബൈ: ഈ മാസമാദ്യം ബഹ്റൈനില്‍ അക്രമികള്‍ നടത്തിയ സ്ഫോടനത്തില്‍ ഒൗദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ വീരമൃത്യു വരിച്ച യു.എ.ഇ പൊലിസ് ഉദ്യോഗസ്ഥന്‍ താരിഖ് അല്‍ ഷേഹിയുടെ മാതാവിന് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം മാതൃദിനത്തില്‍ പ്രത്യേക ആദരവ് അര്‍പ്പിച്ചു.
റാസല്‍ഖൈമ ശാം മേഖലയിലെ അവരുടെ വീട്ടിലത്തെിയ ശൈഖ് മുഹമ്മദ് ഷേഹിയുടെ മാതാവ് ഹെസ്സ അബ്ദുല്ല അല്‍ ഖ്വാദിയെ പ്രത്യേക ഉത്തരീയം അവരെ അണിയിക്കുകയായിരുന്നു. ‘മുഹമ്മദ് ബിന്‍ റാശിദ് സ്കാര്‍ഫ്’ എന്ന യു.എ.ഇയുടെ ഉന്നത ആദരവ് ശൈഖ് മുഹമ്മദ് നേരിട്ടത്തെി അണിയിച്ചത് വീരപുരുഷന്‍െറ മാതാവിനുള്ള രാജ്യത്തിന്‍െറ മഹത്തായ സമ്മാനമായി.
പിറന്ന നാടിനുവേണ്ടി പ്രിയപ്പെട്ട മകന്‍െറ ജീവന്‍ നല്‍കിയത് ഏറ്റവും മുല്യമേറിയ ബലിയാണെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. രക്തസാക്ഷികളൂടെ ഉമ്മമാര്‍ യു.എ.ഇയിലെ എല്ലാ മാതാക്കള്‍ക്കും മാതൃകയാണെന്നും ഒരിക്കലും തീരാത്ത കടപ്പാടിന് പാത്രമായവരാണെന്ന് ശൈഖ് മുഹമ്മദ് അഭിപ്രായപ്പെട്ടു. രക്തസാക്ഷിയുടെ പ്രശസ്തിയും സ്നേഹവും കുട്ടിക്കാലത്ത് അവര്‍ക്ക് ലഭിച്ച വലിയ പാഠങ്ങളുടെയും ഉന്നത മൂല്യങ്ങളുടെയും പ്രതിഫലനമാണ്.  താരിഖ് അല്‍ ഷേഹി രാജ്യത്തിന്‍െറ പുത്രനാണ്. അദ്ദേഹത്തിന്‍െറ മക്കള്‍ തന്‍െറ നേരിട്ടുള്ള പരിരക്ഷയിലായിരിക്കുമെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവരെ ഒരിക്കലും മറക്കില്ല. അവരുടെ ഉമ്മമാരും യു.എ.ഇയുടെ ചരിത്രത്തില്‍ അനശ്വരരായിരിക്കും-അദ്ദേഹം പറഞ്ഞു. കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഗര്‍ഗാവി, ദുബൈ റൂളേഴ്സ ഓഫീസ് ഡയറക്ടര്‍ ലഫ്.ജനറല്‍ മിസ്ബാഹ് ബിന്‍ റാശിദ് അല്‍ ഫത്താന്‍, പ്രേട്ടോകോള്‍ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഖലീഫ സഈദ് സുലൈമാന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

27 വര്‍ഷത്തിന് ശേഷം റഹ്മാന്‍ നാട്ടിലേക്ക് മടങ്ങുന്നു

Posted: 22 Mar 2014 11:03 PM PDT

Image: 

മസ്കത്ത്: 27 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം ടി.കെ അബ്ദുറഹ്മാന്‍ നാട്ടിലേക്ക് മടങ്ങുകയാണ്. വടകര സ്വദേശിയായ റഹ്മാന്‍  മൂന്നു പതിറ്റാണ്ടോളം നീണ്ട പ്രവാസ ജീവിതത്തില്‍ വിവിധ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ചു.  ഗോബ്ര ഇന്ത്യന്‍ സ്കൂളില്‍ മെയിന്‍റനന്‍സ് സൂപ്പര്‍വൈസര്‍,ഹായിലിലും സോഹാറിലും ഗള്‍ഫാര്‍ ഹെവി വെഹിക്കിള്‍സ് ടെയിനിങ് സെന്‍ററില്‍ ക്യാംപ് ബോസ് ആയും പ്രവര്‍ത്തിച്ച അദ്ദേഹം റിയല്‍ എസ്റ്റേറ്റ് രംഗത്തും മികവു പുലര്‍ത്തി.  എല്ലാവരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം കേരള ഇസ്ലാമിക അസോസിയേഷന്‍െറ പൊതുപ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. പ്രവാസി മലയാളി കുടുംബങ്ങളില്‍ എന്ത് ആവശ്യത്തിനും അദ്ദേഹം മുന്‍പന്തിയിലുണ്ടാകും. ഭാര്യയും മൂന്നു പെണ്‍ മക്കളും അടങ്ങുന്നതാണ് റഹ്മാന്‍െറ  കുടുംബം. മൂത്ത മകള്‍ വിവാഹിതയാണ്. രണ്ടാമത്തെ മകളുടെ വിവാഹം അടുത്ത മാസം നിശ്ചയിച്ചിരിക്കുകയാണ്.
മടക്കയാത്രക്ക് തയാറെടുക്കുന്ന അദ്ദേഹത്തിന് സോഹാര്‍ ഏരിയയില്‍ കഴിഞ്ഞ ദിവസം യാത്ര അയപ്പ് നല്‍കി. ഹബീബ് പറവൂര്‍, അബ്ദുല്‍ റഹീം കോട്ടയം, ഇസ്സുദ്ദീന്‍ തിരൂര്‍, ബഷീര്‍ എറണാകുളം, നിസാര്‍ മൂവാറ്റുപുഴ, മുജീബ് കൊടുങ്ങല്ലൂര്‍, സിദ്ദീഖ് ചാലക്കുടി എന്നിവര്‍ യാത്ര അയപ്പിന് നേതൃത്വം നല്‍കി. 27 ന് ഉച്ചക്ക് 1.50 നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസിലാണ് അബ്ദുറഹ്മാന്‍ നാട്ടിലേക്ക് മടങ്ങുന്നത്.
 

സൗദിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് ഭേദഗതി ഏപ്രില്‍ അവസാനത്തില്‍ പ്രാബല്യത്തില്‍

Posted: 22 Mar 2014 10:35 PM PDT

Image: 

റിയാദ്: സൗദിയില്‍ ആരോഗ്യ ഇന്‍ഷൂറന്‍സ് നിയമം ഭേദഗതി ചെയ്യാന്‍ ആരോഗ്യസമിതി അംഗീകാരം നല്‍കി. അടുത്ത മാസാന്ത്യത്തില്‍ പ്രാബല്യത്തില്‍ വരുന്ന പരിഷ്കരിച്ച നിയമം രാജ്യത്തെ വിദേശികള്‍ ഉള്‍പ്പെടെയുള്ള ജോലിക്കാര്‍ക്കും ആശ്രിതര്‍ക്കും പ്രയോജനപ്പെടും. പുതിയ നിയമമനുസരിച്ച് സൗദിയിലുള്ള എല്ലാ വിദേശികള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാകും. സ്വദേശികളും വിദേശികളുമായ തൊഴിലാളികള്‍ക്കും ഫാമിലി സ്റ്റാറ്റസിലുള്ളവരുടെ ആശ്രിതര്‍ക്കും തൊഴിലുടമയുടെ ചെലവില്‍ ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുമ്പോള്‍ മറ്റുള്ള വിദേശികള്‍ സ്വന്തം ചെലവില്‍ ഇന്‍ഷൂര്‍ ചെയ്യണം. സൗദിയില്‍ വരുന്ന സന്ദര്‍ശകര്‍ പോലും ഇന്‍ഷൂറന്‍സ് പരിരക്ഷയുള്ളവരായിരിക്കണം.
പരമാവധി അഞ്ച് ലക്ഷം റിയാലാണ് ഇന്‍ഷൂറന്‍സില്‍ നിന്ന് ലഭിക്കുക. ഹുറൂബ് റിപ്പോര്‍ട്ട് ചെയ്ത തൊഴിലാളിയുടെ രേഖാപരമായ ഉത്തരവാദിത്തത്തില്‍ നിന്ന് സ്പോണ്‍സര്‍ മുക്തമാവുന്നത് വരെ ഇന്‍ഷൂറന്‍സ് പരിരക്ഷയും നല്‍കണം. ഹുറൂബ് റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രം ഇന്‍ഷൂറന്‍സില്‍ നിന്ന് ഒഴിയാനാവില്ല. ജോലിക്കാരായ സ്വദേശി വനിതകളുടെ ഇന്‍ഷൂറന്‍സില്‍ അവരുടെ സ്വദേശി ഭര്‍ത്താക്കന്മാരെയും ഉള്‍പ്പെടുത്താം. ഏതെങ്കിലും തരത്തിലുള്ള ആരോഗ്യ പരിരക്ഷയോ ചികിത്സയോ ഇന്‍ഷൂറന്‍സ് കമ്പനിക്ക് നിരസിക്കാനാവില്ല. പ്രസവം, ശിശു സംരക്ഷണം തുടങ്ങിയ പരിരക്ഷയും ഇന്‍ഷൂറന്‍സ് കമ്പനികള്‍ നല്‍കിയിരിക്കണം.
സൗദി ആരോഗ്യസമിതിക്ക് കൂടുതല്‍ അധികാരം നല്‍കുന്നതാണ് പുതിയ ഇന്‍ഷൂറന്‍സ് നിയമം. സൗദി മോണിറ്ററി ഏജന്‍സിക്ക് ഇന്‍ഷൂറന്‍സ് കമ്പനികളുടെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ അധികാരമുണ്ടായിരിക്കും. കമ്പനി ലൈസന്‍സ് പുതുക്കുന്നതിനും പുതിയ ഇന്‍ഷൂറന്‍സ് കമ്പനികള്‍ക്ക് അംഗീകാരം നല്‍കുന്നതിനും ആരോഗ്യസമിതിക്ക് അധികാരമുണ്ടായിരിക്കും.
ഇന്‍ഷൂറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുന്ന സേവനത്തില്‍ വീഴ്ചവരുത്തുന്ന കമ്പനികള്‍ക്കെതിനെ നടപടി എടുക്കാനും സമിതിക്കു കഴിയും.
12 മാസം സേവനത്തിലില്ലാത്ത കമ്പനികളുടെ ലൈസന്‍സ് സഭ റദ്ദ് ചെയ്യും. ആരോഗ്യസഭയുടെ നിരീക്ഷണത്തിനും മേല്‍നോട്ടത്തിനും കമ്പനികള്‍ അവസരമൊരുക്കിയിരിക്കണം. കമ്പനികള്‍ സഭക്ക് നല്‍കേണ്ട സാമ്പത്തികവിഹിതത്തില്‍ വീഴ്ച വരുത്തരുതെന്നും പുതിയ നിയമാവലിയില്‍ പറയുന്നു.

188 തടവുകാരെ മോചിപ്പിക്കും

Posted: 22 Mar 2014 10:16 PM PDT

Image: 

കുവൈത്ത് സിറ്റി: അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹിന്‍െറ പ്രത്യേക കാരുണ്യത്തിന്‍െറ ഭാഗമായി രാജ്യത്ത് ജയിലുകളില്‍ കഴിയുന്ന 188 തടവുകാരെ ഉടന്‍ മോചിപ്പിക്കും. ദേശീയ, വിമോചന ദിനാഘോഷങ്ങളോടനുബന്ധിച്ച് വര്‍ഷം തോറും അമീര്‍ പ്രഖ്യാപിക്കുന്ന തടവുകാരോടുള്ള കാരുണ്യത്തിന്‍െറ ഭാഗമായാണിത്.
ആഭ്യന്തര മന്ത്രാലയത്തിലെ ജയില്‍കാര്യ അസിസ്റ്റന്‍റ് അണ്ടര്‍ സെക്രട്ടറി കേണല്‍ ഖാലിദ് അദ്ദീന്‍ കഴിഞ്ഞ ദിവസം ജയിലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. കൊലപാതകം പോലുള്ള കടുത്ത കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടാത്ത വിവിധ രാജ്യക്കാരായ ആയിരക്കണക്കിന് പേരില്‍നിന്നാണ് അമീരി കാരുണ്യത്തില്‍പ്പെടുത്താന്‍ അര്‍ഹരായവരെ തെരഞ്ഞെടുത്തത്. 865 പേര്‍ക്കാണ് ജയില്‍ മോചനം, ശിക്ഷാ കാലാവധിയില്‍ ഇളവ്, ഒടുക്കേണ്ട പിഴ സംഖ്യയില്‍ കുറവ് വരുത്തല്‍ തുടങ്ങി വിവിധ തരത്തില്‍ ഇളവുകള്‍ നല്‍കുക.
ഇതില്‍ വിവിധ കുറ്റ കൃത്യങ്ങളില്‍ പ്രതികളായി കാലങ്ങളായി ജയിലില്‍ കഴിഞ്ഞുവരികയായിരുന്ന 188 പേരെ ശിക്ഷാ കാലത്തുള്ള അവരുടെ നല്ലനടപ്പ് കണക്കിലെടുത്ത് ഉടന്‍ മോചിപ്പിക്കും. 340 പേര്‍ക്ക് തടവു ശിക്ഷയുടെ കാലാവധിയില്‍ 25 ശതമാനമോ അമ്പത് ശതമാനമോ ഇളവ് നല്‍കും. 223 പേര്‍ക്ക് ഒടുക്കാനുള്ള വന്‍ പിഴയില്‍ ഗണ്യമായ ഇളവ് അനുവദിക്കാനുമാണ് തീരുമാനിച്ചത്. അതോടൊപ്പം വിദേശി തടവുകാര്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന തരത്തില്‍ നേരത്തെ വിവിധ കുറ്റ കൃത്യങ്ങളില്‍പ്പെട്ടത് കാരണം നാടു കടത്താന്‍ വിധിക്കപ്പെട്ട 114 പേരെ നാട്ടിലേക്ക് കയറ്റിവിടുന്നതില്‍നിന്ന് മാറ്റി നിര്‍ത്തും. തടവുകാര്‍ക്ക് നല്‍കിയ പിഴ  സംഖ്യയിലെ ആകെ ഇളവ് 12,0000 ദീനാറോളം വരുമെന്നാണ് കണക്കാക്കുന്നത്. മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് തടവിലായിരുന്നവര്‍ മോചിപ്പിക്കപ്പെട്ടതിന് ശേഷം അതേ കേസില്‍ വീണ്ടും പിടിക്കപ്പെടുകയാണെങ്കില്‍ അത്തരക്കാരെ അമീരീ കാരുണ്യത്തില്‍പ്പെടുത്തില്ല. കഴിഞ്ഞ വര്‍ഷം മൂന്നു വിഭാഗങ്ങളായാണ് അമീരി കാരുണ്യം നടപ്പാക്കിയത്. ആദ്യ ഘട്ടത്തില്‍ മോചിതരായ 218 തടവുകാരില്‍ 29 പേര്‍ സ്വദേശികളും 189 പേര്‍ വിദേശികളുമായിരുന്നു. രണ്ടാം വിഭാഗത്തില്‍ 103 സ്വദേശികളും 306 വിദേശികളുമടക്കം 409 തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കി. മൂന്നാം വിഭാഗത്തില്‍ വിദേശികളായ 225 തടവുകാരെ നാടുകടത്തലില്‍നിന്നൊഴിവാക്കി. ഇവരുടെ പിഴ സംഖ്യയായ 15 ലക്ഷം ദീനാര്‍ ഒഴിവാക്കിക്കൊടുക്കുകയും ചെയ്തിരുന്നു.
എല്ലാ വര്‍ഷവും ഫെബ്രുവരി 25,26 തിയതികളിലായുള്ള ദേശീയ, വിമോചന ദിനാഘോഷങ്ങളുടെ ഭാഗമായാണ് അമീരി കാരുണ്യം പ്രഖ്യാപിക്കാറ്.
 

പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ നീതി കാട്ടിയില്ല- ഡോ. കെ.ടി ജലീല്‍ എം.എല്‍.എ

Posted: 22 Mar 2014 09:50 PM PDT

Image: 

മനാമ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ നെടുംതൂണായ പ്രവാസികളെ എന്നും അവഗണിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്നതെന്ന് കെ.ടി. ജലീല്‍ എം.എല്‍.എ. പ്രവാസികളോട് കേന്ദ്ര സര്‍ക്കാര്‍ ഒരിക്കലും നീതിയും ഉദാര സമീപനവും പുലര്‍ത്തിയിട്ടില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബഹ്റൈനില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദേശ രാജ്യങ്ങളില്‍ കഴിയുന്ന 30 ലക്ഷത്തോളം മലയാളികള്‍ 70,000 കോടി രൂപയുടെ വിദേശ നാണ്യമാണ് പ്രതിവര്‍ഷം നാട്ടിലേക്കയക്കുന്നത്. കേന്ദ്ര വിഹിതമടക്കം കേരള സര്‍ക്കാരിന്‍െറ മൊത്തം ബജറ്റ് വിഹിതം 60,000 കോടി രൂപയേ വരൂ. എന്നാല്‍ ഇതിലേറെ പണം അയക്കുന്ന പ്രവാസികളോട് ഉദാരപൂര്‍വമായ സമീപനം കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല.
മടങ്ങിവരുന്ന പ്രവാസികള്‍ക്ക് പുനരധിവാസമുള്‍പ്പെടെയുള്ളവ നടപ്പാക്കുന്നതില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പരാജയമാണ്.
ഇന്ത്യന്‍ തൊഴിലാളികളെ  വിദേശ രാജ്യങ്ങളിലേക്ക് അടിമപ്പണി ചെയ്യിക്കാന്‍ കൊണ്ടുപോകാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ഉണ്ടാക്കിയ എമിഗ്രേഷന്‍ നിയമമാണ് നാം ഇപ്പോഴും പിന്തുടരുന്നത്. ഈ നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്താതെ പ്രവാസികള്‍ക്കു വേണ്ടി ഒന്നും ചെയ്യാന്‍ പറ്റില്ല. യഥാസമയം ഇന്ത്യക്കാരുടെ പ്രശ്നങ്ങളില്‍ ഇടപെടാനുള്ള അധികാരം ഇന്ത്യന്‍ സര്‍ക്കാറിനോ എംബസിക്കോ നല്‍കി എമിഗ്രേഷന്‍ നിയമത്തില്‍ സമൂല ഭേദഗതി ആവശ്യമാണ്. എംബസികളില്‍ സാമൂഹിക പ്രതിബദ്ധതയുള്ള അംബാസഡര്‍മാരെ നിയമിക്കുകയും വേണം.
മോദിയുടെ മേന്മകള്‍ പറഞ്ഞ് വര്‍ഗീയ ഫാഷിസ്റ്റ് ശക്തികള്‍ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ അതിന് കരുത്തേകുന്ന തരത്തില്‍ ഗുജറാത്ത് വികസനത്തെക്കുറിച്ച് യു.ഡി.എഫിന്‍െറ ഉത്തരവാദപ്പെട്ടവരും മന്ത്രിമാരും പോലും പറഞ്ഞ് പരത്തുന്ന അവസ്ഥയാണ് നിലവിലുള്ളത്. വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ പ്രീണിപ്പിക്കുന്ന യു.പി.എ നിലപാടും ജനജീവിതം ദുസ്സഹമാക്കുന്ന വിലക്കയറ്റവുമായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയങ്ങള്‍. കോണ്‍ഗ്രസ് ബി.ജെ.പിയുടെ ബി ടീമായി പ്രവര്‍ത്തിക്കുകയാണ്.
ബംഗാളില്‍ ഇടതുപക്ഷത്തിന് കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നെങ്കിലും ഒറ്റ സീറ്റില്‍ പോലും ബി.ജെ.പിക്ക് ജയിക്കാനാവാതിരുന്നത് ആ പ്രദേശത്തെ ജനങ്ങളുടെ മനസ്സിനെ മതനിരപേക്ഷമാക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചു എന്നതുകൊണ്ട് തന്നെയാണ്. ഭരണവിരുദ്ധ തരംഗവും കസ്തൂരി രംഗന്‍ വിഷയവുമൊക്കെ യു.ഡി.എഫിന്‍െറ പരാജയത്തിന് കളമൊരുക്കും. കാലങ്ങളായി ഇടതുമുന്നണിയിലായിരുന്ന ആര്‍.എസ്.പി 12 മണിക്കൂര്‍ കൊണ്ട് വിട്ടുപോയത് ആസൂത്രിതമായ പദ്ധതിയുടെ ഭാഗമായാണ്.   
രാജ്യത്ത് മൂന്നാം യു.പി.എ സര്‍ക്കാര്‍ ഉണ്ടാകില്ളെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. കോണ്‍ഗ്രസിന്‍െറ മുതിര്‍ന്ന നേതാക്കളുടെ പ്രസ്താവനകളില്‍ നിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്. കോണ്‍ഗ്രസോ ബി.ജെ.പിയോ അല്ലാത്ത ഒരാള്‍ പ്രധാനമന്ത്രി കസേരയില്‍ എത്തുമെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ ഭൂരിപക്ഷം സീറ്റുകളിലും എല്‍.ഡി.എഫ് മികച്ച വിജയം നേടും. ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് അദ്ഭുതങ്ങള്‍ സംഭവിക്കും. കോണിക്കെതിരെ വോട്ടുചെയ്യാന്‍ തങ്ങള്‍ക്കറിയാമെന്ന് കാണിച്ചുതന്നവരാണ് മലപ്പുറത്തുകാര്‍. അവരെ നാം കുറച്ചുകാണേണ്ടതില്ല.
മുസ്ലിം ലീഗ് വര്‍ഗീയ കക്ഷിയല്ല, മറിച്ച് സാമുദായിക പാര്‍ട്ടിയാണ്. മത നിരപേക്ഷ നിലപാടില്‍ നിന്ന് ഭിന്നമായി കടുത്ത സാമുദായിക വീക്ഷണം മുസ്ലിം ലീഗിന് പുതിയ സാഹചര്യത്തില്‍ ഉണ്ടായി. വിദ്യാഭ്യാസ മന്ത്രിയുടെ വീടിന് പേരിടുന്നതില്‍ പോലും ഇത് നിഴലിച്ചു നിന്നു. സൂക്ഷ്മതക്കുറവും ജാഗ്രതക്കുറവും മതനിരപേക്ഷ നിലപാട് പുലര്‍ത്തുന്നതില്‍ മുസ്ലിം ലീഗിന് തടസ്സമായിട്ടുണ്ട്. കസ്തൂരി രംഗന്‍, മതം, വിശ്വാസം, പരിസ്ഥിതി പോലുളള വിഷയങ്ങളില്‍ മധ്യമ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്.
കമ്യൂണിസ്റ്റ് മനസ്സുളളവരുടെ ഐക്യപ്പെടല്‍ കേരളത്തില്‍ നടന്നുവെന്നും അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ പ്രതിഭ പ്രസിഡന്‍റ് എന്‍.കെ വീരമണി, ജനറല്‍ സെക്രട്ടറി ശ്രീജിത്, ട്രഷറര്‍ മഹേഷ്, സി.വി നാരായണന്‍, സുബൈര്‍ കണ്ണൂര്‍ എന്നിവരും പങ്കെടുത്തു.

സുനന്ദ പുഷ്കറിന്റെ മരണം വിഷം ചെന്നല്ലെന്ന്‌ റിപ്പോര്‍ട്ട്

Posted: 22 Mar 2014 09:40 PM PDT

Image: 

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കറിന്റെ മരണം വിഷം ഉള്ളില്‍ ചെന്നല്ലെന്ന്‌ ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ട്.  സുനന്ദയുടെ ആന്തരികാവയവ പരിശോധന റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് ലഭിച്ചു. മരുന്നുകളുടെ അമിതോപയോഗമാകാം മരണകാരണമെന്ന സൂചനയാണ് പരിശോധനാ റിപ്പോര്‍ട്ടിലുള്ളത്.
അമിതമായി കഴിച്ച മരുന്നാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടത്തെിയിരുന്നു. മാനസികസമ്മര്‍ദം കുറയ്ക്കുന്നതിനുള്ള അല്‍പ്രാക്സ് എന്ന ഗുളികയുടെ രണ്ട് സ്ട്രിപ്പുകള്‍ സുനന്ദയുടെ പേഴ്സില്‍ നിന്ന് പോലീസ് കണ്ടത്തെിയിരുന്നു. സുനന്ദാ പുഷ്കറിന്‍്റെ മരണം പെട്ടെന്നുള്ളതും അസ്വാഭാവികുമായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടമാരുടെ സംഘത്തിന്‍്റെ തലവന്‍  ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ(എയിംസ്) ഡോ. സുധീര്‍ കെ. ഗുപ്ത വ്യക്തമാക്കിയിരുന്നു
ജനവരി 17ന് രാത്രി ഒമ്പതുമണിയോടെയാണ് ന്യൂഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലിലെ മുറിയിലാണ് സുനന് ദപുഷ്കറിനെ മരിച്ച നിലയില്‍ കണ്ടത്തെിയത്.
 

ടീം ഇന്ത്യ ഇന്ന് ഗെയ് ലിന് മുന്നില്‍

Posted: 22 Mar 2014 09:11 PM PDT

Image: 

മിര്‍പൂര്‍: ട്വന്‍റി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ഞായറാഴ്ച നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റിന്‍ഡീസിനെ നേരിടും. സ്പിന്നര്‍മാരുടെ മികവില്‍ ആദ്യ മത്സരത്തില്‍ പാകിസ്താനെ ഏഴുവിക്കറ്റിന് തകര്‍ത്ത ആത്മവിശ്വാസത്തോടെയാണ് ടീം ഇന്ത്യ കരീബിയന്‍ നിരക്കെതിരെ ഇറങ്ങുന്നത്. വെസ്റ്റിന്‍ഡീസിന്‍െറ ആദ്യ മത്സരമാണിത്.വിന്‍ഡീസിന്‍െറ സ്റ്റാര്‍ ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്ലായിരിക്കും മത്സരത്തിലെ ശ്രദ്ധാകേന്ദ്രം. സ്പിന്‍ കരുത്തിലാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.  
ആര്‍. അശ്വിന്‍, അമിത് മിശ്ര, രവീന്ദ്ര ജദേജ എന്നിവര്‍ക്ക് ഗെയ്ലിനെയും സംഘത്തെയും തളക്കാനാകുമെന്നാണ് ഇന്ത്യന്‍ നായകന്‍ എം.എസ്.ധോണിയുടെ പ്രതീക്ഷ. ട്വന്‍റി20യില്‍ മികച്ച ടീമാണ് വിന്‍ഡീസ്. സന്നാഹ മത്സരത്തില്‍ ഇംഗ്ളണ്ടിനെ തകര്‍ത്ത് വിന്‍ഡീസ് വരാന്‍ പോകുന്നതിന്‍െറ സൂചന നല്‍കിയിരുന്നു. ഗെയ്ലിനെ കൂടാതെ ഡ്വെ്ന്‍ സ്മിത്ത്, ഡ്വെ്ന്‍ ബ്രാവോ എന്നിവര്‍ ഏത് ബൗളിങ് നിരക്കും തലവേദന സൃഷ്ടിക്കാന്‍ പോന്നവരാണ്. ട്വന്‍റി20യില്‍ മികച്ച റെക്കോഡുള്ള സ്പിന്നര്‍ സുനില്‍ നരെയ്നെ മുന്‍നിര്‍ത്തിയായിരിക്കും വിന്‍ഡീസ് ബൗളിങ് തന്ത്രം മെനയുക.
ഓപണര്‍മാരുടെ ഫോമില്ലായ്മയാണ് ഇന്ത്യന്‍ നിരയെ അലട്ടുന്ന പ്രശ്നം. ആദ്യ മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും ശിഖര്‍ ധവാനും രോഹിത് ശര്‍മയും പരാജയപ്പെട്ടത് ധോണിയെ അലട്ടുന്നു. എന്നാല്‍, സ്ഥിരത പുലര്‍ത്തുന്ന വിരാട് കോഹ്ലിയും സുരേഷ് റെയ്നയും വെല്ലുവിളിയേറ്റെടുക്കാന്‍ കെല്‍പ്പുള്ളവരാണ്. മത്സരത്തിന് മുമ്പുള്ള വാക്പോര് ടീമുകള്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കെതിരെ വിന്‍ഡീസ് ബാറ്റിങ് നിര ബുദ്ധിമുട്ടുമെന്ന റെയ്ന യുടെ പ്രസ്താവനക്കെതിരെ വിന്‍ഡീസ് താരം ഡാരന്‍ സമ്മി രംഗത്തുവന്നു.

സ്പാനിഷ് ലീഗില്‍ ഇന്ന് റയല്‍–ബാഴ്സലോണ ക്ളാസിക് പോര്

Posted: 22 Mar 2014 09:05 PM PDT

Image: 

മഡ്രിഡ്: കളിയുടെ ക്ളാസിക് പോരാട്ടം ഇന്ന്. ലയണല്‍ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും തമ്മിലുള്ള നേരങ്കം കൊണ്ട് ശ്രദ്ധേയമാവുന്ന ബാഴ്സലോണ-റയല്‍ മഡ്രിഡ് എല്‍ ക്ളാസികോയുടെ ആവേശക്കാഴ്ചകളിലേക്ക് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ലോകം. പോരാട്ടം സ്പാനിഷ് ലീഗിലാണെങ്കിലും ലോകം മുഴുവന്‍ ആവേശം വിതക്കുന്ന ക്ളാസിക് പോരാട്ടത്തിന് ഇന്ത്യന്‍ സമയം നാളെ പുലര്‍ച്ചെ 1.30നാണ് റയലിന്‍െറ തട്ടകമായ സാന്‍റിയാഗോ ബെര്‍ണബ്യൂ സ്റ്റേഡിയത്തില്‍ കിക്കോഫ് വിസില്‍ മുഴങ്ങുന്നത്. ലീഗില്‍ ഒന്നാമതുള്ള റയല്‍, തങ്ങളുടെ കുതിപ്പിന് ആക്കം കൂട്ടാനുള്ള അവസരമായാണ് മത്സരത്തെ കാണുന്നതെങ്കില്‍ പ്രതീക്ഷകളിലേക്ക് തിരിച്ചത്തൊനുള്ള അവസരമാണ് ബാഴ്സക്ക് ഈ ക്ളാസിക് പോരാട്ടം.

ബാഴ്സക്ക് ജയിച്ചേ തീരൂ
കാറ്റലോണിയക്കാര്‍ക്ക് ഇതൊരു ജീവന്മരണ പോരാട്ടം തന്നെയാണ്. സമീപകാല തിരിച്ചടികളുടെ കളത്തില്‍നിന്ന് വിജയവഴിയിലേക്ക് മാറിനടക്കാനുള്ള ആത്്മവിശ്വാസമാര്‍ജിക്കുന്നതിന് ബെര്‍ണബ്യൂവില്‍ അവര്‍ക്കൊരു ജയം അനിവാര്യമാണ്. അതിലുപരി സ്പാനിഷ് ലീഗില്‍ കിരീടപ്രതീക്ഷകള്‍ നിലനിര്‍ത്താനും മഡ്രിഡിന്‍െറ മണ്ണില്‍ മൂന്നു പോയന്‍റ് കൂടിയേ തീരൂ. ക്ളാസികോയില്‍ തോല്‍ക്കുന്ന പക്ഷം കിരീടം നിലനിര്‍ത്തുകയെന്നത് ബാഴ്സക്ക് ദുഷ്കരമാകും.
ലീഗില്‍ 10 മത്സരങ്ങള്‍ ശേഷിക്കേ ഒന്നാംസ്ഥാനത്തുള്ള റയലിന് നാലു പോയന്‍റ് പിന്നിലാണിപ്പോള്‍ ബാഴ്സ. ബാഴ്സയേക്കാള്‍ ഒരു പോയന്‍റ് കൂടുതലുള്ള അത്ലറ്റികോ മഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
എവേ മത്സരങ്ങളില്‍ ഫോം കിട്ടാതുഴലുന്നതാണ് നിലവിലെ ചാമ്പ്യന്മാരെ സീസണില്‍ അലട്ടിയ ഘടകം. കഴിഞ്ഞ ഏഴ് എവേ മത്സരങ്ങളില്‍ അവര്‍ക്ക് നഷ്ടമായത് 13 പോയന്‍റാണ്. ആ ഏഴില്‍ ആറു കളികളിലും എതിരാളികള്‍ ലീഡ് നേടിയിരുന്നു. ഗെറ്റാഫെക്കും സെവിയ്യക്കുമെതിരെ രണ്ടു കളികളില്‍ മാത്രമാണ് ബാഴ്സക്ക് ജയത്തിലേക്ക് പൊരുതിക്കയറാനായത്.
മുന്‍നിരയില്‍ ലയണല്‍ മെസ്സിയുടെ മിന്നും ഫോം തന്നെയാണ് ബാഴ്സ പ്രതീക്ഷകളുടെ കേന്ദ്രബിന്ദു. 18 ഗോള്‍ ക്രെഡിറ്റിലുള്ള മെസ്സിക്കൊപ്പം  32 കളികളില്‍നിന്ന് 12 ഗോള്‍ സമ്പാദ്യമുള്ള നെയ്മര്‍ മിടുക്കുകാട്ടിയാല്‍ ബെര്‍ണബ്യൂവില്‍ ജയം അപ്രാപ്യമല്ളെന്ന് ബാഴ്സ കരുതുന്നു. പെഡ്രോയെയും അലക്സി സാഞ്ചസിനെയും പുറത്തിരുത്തി ഇനിയസ്റ്റ-മെസ്സി-നെയ്മര്‍ സഖ്യമാകും ആക്രമണം കൊഴുപ്പിക്കാനിറങ്ങുന്നത്.
റയല്‍ ഒരുങ്ങിത്തന്നെ
വാല്‍ഡെബേബാസില്‍ കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തില്‍ ക്ളാസികോക്കുവേണ്ടി വമ്പന്‍ തയാറെടുപ്പാണ് റയല്‍ കോച്ച് കാര്‍ലോ ആഞ്ചലോട്ടി നടത്തിയത്. ബാഴ്സക്കെതിരെ കളത്തിലിറക്കുന്ന സാധ്യതാ ഇലവനെ ഒരു വശത്തും മറ്റുള്ളവരെ മറുവശത്തും അണിനിരത്തിയാണ്് റയല്‍ മുന്നൊരുക്കം നടത്തിയത്. പരിക്കേറ്റ ആല്‍വാരോ ആര്‍ബെലോവക്കു പകരമാണ് കാര്‍വായല്‍ കളത്തിലിറങ്ങുന്നത്. ബെന്‍സേമ പരിക്കിന്‍െറ പിടിയിലായിരുന്നെങ്കിലും വെള്ളിയാഴ്ച ടീമിനൊപ്പം മുഴുവന്‍സമയ പരിശീലനത്തിനിറങ്ങിയിരുന്നു.
വ്യാഴാഴ്ച പരിശീലനത്തില്‍നിന്ന് വിട്ടുനിന്ന റൊണാള്‍ഡോയും ഡി മരിയയും പിറ്റേന്ന് സജീവമായി രംഗത്തുണ്ടായിരുന്നു.
ആക്രമണത്തിന് പ്രാമുഖ്യം നല്‍കി 4-3-3 ശൈലിയിലാകും മഡ്രിഡുകാരുടെ നീക്കങ്ങള്‍. അലോന്‍സോക്കും മോഡ്രിച്ചിനുമൊപ്പം മധ്യനിരയിലാകും ഡി മരിയയുടെ സ്ഥാനം.
മുന്‍നിരയില്‍ ബെയ്ല്‍-ബെന്‍സേമ-ക്രിസ്റ്റ്യാനോ എന്നിവരടങ്ങിയ ‘ബി.ബി.സി സഖ്യം’ മികച്ച ഫോം കാഴ്ചവെക്കുന്നതാണ് റയലിനെ തുണക്കുന്നത്.
സീസണില്‍ ടീമിനുവേണ്ടി മൂവരും ചേര്‍ന്ന് 50 ഗോളുകള്‍ നേടിക്കഴിഞ്ഞു.
ഒക്ടോബറില്‍ ബാഴ്സയുടെ തട്ടകമായ നൂകാംപില്‍ നടന്ന ക്ളാസിക് പോരില്‍ തോല്‍വി രുചിച്ചതിന് സ്വന്തം തട്ടകത്തില്‍ പകരം വീട്ടുകയെന്ന അജണ്ട കൂടിയുണ്ട് റയലിന്.
സാധ്യതാ ടീമുകള്‍
റയല്‍ മഡ്രിഡ്: ഡീഗോ ലോപസ്, ഡാനിയല്‍ കാര്‍വായല്‍, പെപെ, സെര്‍ജിയോ റാമോസ്, മാര്‍സെലോ, ലൂകാ മോഡ്രിച്, സാബി അലോന്‍സോ, ഏയ്ഞ്ചല്‍ ഡി മരിയ, ഗാരെത് ബെയ്ല്‍, കരീം ബെന്‍സേമ, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
ബാഴ്സലോണ: വിക്ടര്‍ വാല്‍ഡേസ്, ജോര്‍ഡി ആല്‍ബ, ജെറാര്‍ഡ് പിക്വെ യാവിയര്‍ മഷറാനോ, ഡാനി ആല്‍വെസ്, സെസ് ഫാബ്രിഗസ്, സെര്‍ജിയോ ബുസ്ക്വെ്സ്, സാവി ഹെര്‍ണാണ്ടസ്, ആന്ദ്രേ ഇനിയസ്റ്റ, ലയണല്‍ മെസ്സി, നെയ്മര്‍.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP