സ്വാഗതം
WELCOME

News Update..

Friday, March 7, 2014

കസ്തൂരിരംഗന്‍: കര്‍ഷകര്‍ക്ക് ആശങ്ക വേണ്ട -സുധീരന്‍ Madhyamam News Feeds

കസ്തൂരിരംഗന്‍: കര്‍ഷകര്‍ക്ക് ആശങ്ക വേണ്ട -സുധീരന്‍ Madhyamam News Feeds

Link to

കസ്തൂരിരംഗന്‍: കര്‍ഷകര്‍ക്ക് ആശങ്ക വേണ്ട -സുധീരന്‍

Posted: 07 Mar 2014 12:58 AM PST

Subtitle: 
ജനവാസ, കാര്‍ഷിക, പ്ളാന്‍േറഷന്‍ മേഖലകളെ ഒഴിവാക്കിയാവും വിജ്ഞാപനം

ഒല്ലൂര്‍: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് മലയോര കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍.
ജനവാസ, കാര്‍ഷിക, പ്ളാന്‍േറഷന്‍ മേഖലകളെ ഒഴിവാക്കിയാവും ശിപാര്‍ശ നടപ്പാക്കുക. കരട് വിജ്ഞാപനം ഉടന്‍ വരും -അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്‍റ് ഒ. അബ്ദുറഹ്മാന്‍കുട്ടി നയിക്കുന്ന ജനപക്ഷയാത്രക്ക് ഒല്ലൂര്‍ സെന്‍ററില്‍ നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.
രാജ്യത്ത് കരുത്തോടെ തുടരുന്ന ജനാധിപത്യത്തെ തകര്‍ക്കാന്‍ ഫാഷിസ്റ്റ് ശക്തികള്‍ നടത്തുന്ന ശ്രമം ചെറുത്തുതോല്‍പിക്കണം. ഗുജറാത്തില്‍ വംശഹത്യ നടത്തിയ വര്‍ഗീയ ശക്തികള്‍ കള്ളപ്രചാരണവുമായി രംഗത്തുണ്ട്.
ഇവരെ അധികാരത്തിലേറ്റിയാല്‍ ഇന്നലെ ഗുജറാത്തില്‍ സംഭവിച്ചത് നാളെ രാജ്യത്താകെ സംഭവിക്കും. വര്‍ഗീയമായി ജനത്തെ ഭിന്നിപ്പിക്കുകയും ഒരുവിഭാഗത്തിന് ജീവിക്കാന്‍ അവകാശം നിഷേധിക്കുകയുമാണ് ഇവരുടെ ലക്ഷ്യം.
കേരളത്തില്‍ ഇത്തരം ശക്തികള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന സി.പി.എം കേന്ദ്രത്തില്‍ കോണ്‍ഗ്രസ് വിരുദ്ധ നിലപാടിലൂടെ വര്‍ഗീയ ശക്തികളെ സഹായിക്കുകയാണ്.
കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാറും സംസ്ഥാനത്ത് യു.ഡി.എഫ് സര്‍ക്കാറും ജനത്തിനു വേണ്ടി നല്ല തീരുമാനങ്ങളെടുത്ത് നടപ്പാക്കിയിട്ടുണ്ടെന്ന് സുധീരന്‍ പറഞ്ഞു.
കോണ്‍ഗ്രസ് ബ്ളോക്ക് കമ്മിറ്റി പ്രസിഡന്‍റ് ജെയ്ജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
എം.പി. വിന്‍സെന്‍റ് എം.എല്‍.എ, മുന്‍മന്ത്രി കെ.പി. വിശ്വനാഥന്‍, മുന്‍ എം.എല്‍.എ എം.കെ. പോള്‍സണ്‍, പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണി ചിറയത്ത്, ജോസ് വള്ളൂര്‍ എന്നിവര്‍  സംസാരിച്ചു.
 

എല്‍.ഡി.എഫ് സ്വതന്ത്രനായി മല്‍സരിക്കുമെന്ന് പീലിപ്പോസ് തോമസ്

Posted: 07 Mar 2014 12:30 AM PST

Image: 

പത്തനംതിട്ട: ലോക്സഭ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്രനായി മല്‍സരിക്കുമെന്ന് എ.ഐ.സി.സി അംഗം പീലിപ്പോസ് തോമസ്. തെരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സി.പി.എം ജില്ലാ നേതൃത്വത്തെ അറിയിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

പ്രാഥമിക അംഗത്വം ഉള്‍പ്പെടെ കോണ്‍ഗ്രസിലെ എല്ലാ പദവികളും രാജിവെച്ചു. രാജിക്കത്ത് കെ.പി.സി.സിക്ക് ഫാക്സ് ചെയ്തു. തീരുമാനത്തിന്‍െറ ലാഭനഷ്ടങ്ങള്‍ കാലം തെളിയിക്കട്ടെ. അപമാനവും നിന്ദയും സഹിച്ച് കോണ്‍ഗ്രസില്‍ നിശബദ്നായി തുടരാന്‍ സാധിക്കില്ല. ഇന്ന് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ആറന്മുള വിമാനത്താവളം വിഷയത്തില്‍ സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു. ഇക്കാര്യത്തില്‍ പൊതുജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ളെന്നും ഫീലിപ്പോസ് തോമസ് ആരോപിച്ചു.

വൈകിയെങ്കിലും വേഗം കുറയാതെ മെട്രോ നിര്‍മാണം

Posted: 06 Mar 2014 10:53 PM PST

Subtitle: 
ഗാര്‍ഡറുകളുടെ നിര്‍മാണം ഏപ്രിലോടെ പൂര്‍ത്തിയാകും

കൊച്ചി: പ്രതീക്ഷിക്കാത്ത ചില പ്രതിസന്ധികള്‍ മൂലം ഉദ്ദേശിച്ച സമയത്ത് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ലെന്ന ആശങ്കകള്‍ക്കിടയിലും കൊച്ചി മെട്രോ നിര്‍മാണപ്രവര്‍ത്തനം വേഗത്തില്‍ പുരോഗമിക്കുന്നു. മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാംഘട്ടത്തിന്‍െറ തുടര്‍ച്ചയായി പേട്ടയില്‍നിന്ന് തൃപ്പൂണിത്തുറയിലേക്കും നീട്ടാന്‍ അനുമതിയായതോടെ കൂടുതല്‍ പ്രദേശം മെട്രോ നഗരമായി മാറും.
ആലുവ-കളമശേരി, കളമശേരി-കലൂര്‍ സ്റ്റേഡിയം, സ്റ്റേഡിയം-സൗത് റെയില്‍വേ സ്റ്റേഷന്‍, സൗത്-പേട്ട എന്നിങ്ങനെ നാലിടങ്ങളിലാണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഇതിന്‍െറ തുടര്‍ച്ചയായാണ് തൃപ്പൂണിത്തുറയിലേക്കും നിര്‍മാണ പ്രവര്‍ത്തനം നീളുന്നത്.
ആലുവ മുതല്‍ കലൂര്‍ സ്റ്റേഡിയം വരെ നിര്‍മാണ കരാര്‍ നല്‍കിയിരിക്കുന്നത് എല്‍ ആന്‍ഡ് ടിക്കാണ്. സോമ കണ്‍സ്ട്രക്ഷനാണ് സ്റ്റേഡിയം മുതല്‍ സൗത് വരെ കരാര്‍ നല്‍കിയിരിക്കുന്നത്. ശേഷിക്കുന്ന ഭാഗത്തിന്‍െറ കരാര്‍ ഇറ റാങ്കണിനാണ്. എന്നാല്‍, നിര്‍മാണ അപാകത കാരണം ഇറ  റാങ്കണിന്‍െറ നിര്‍മാണ മേഖല വൈറ്റില മുതല്‍ പേട്ട വരെയായി ചുരുങ്ങി.
നിശ്ചിത സമയത്തിലും വൈകി നിര്‍മാണ പ്രവര്‍ത്തനം മുന്നോട്ടുപോകാന്‍ കാരണം ഇവരുടെ ഭാഗത്തുനിന്നുള്ള വീഴ്ച കൂടിയായി ചൂണ്ടിക്കാട്ടപ്പെടുന്നു.
മെട്രോയുടെ പാളം സ്ഥാപിക്കാനുള്ള ഗാര്‍ഡറുകള്‍ കാസ്റ്റിങ് യാര്‍ഡുകളിലാണ് ഒരുങ്ങുന്നത്. കളമശേരിയിലെ കാസ്റ്റിങ് യാര്‍ഡില്‍ ആദ്യത്തെ നാലു ഗാര്‍ഡറുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. ആവശ്യമായ ഗാര്‍ഡറുകളുടെ നിര്‍മാണം ഏപ്രിലോടെ പൂര്‍ത്തിയാകും.
‘യു’ ആകൃതിയിലും ‘ഐ’ ആകൃതിയിലുമാണ് ഗര്‍ഡറുകള്‍ നിര്‍മിക്കുന്നത്. 25 മീറ്ററാണ് ഒരു ഗര്‍ഡറിന്‍െറ നീളം. 5.2 മീറ്ററാണ് വീതി. നേരത്തേ ആലുവയില്‍ ആരംഭിച്ച് പേട്ടയില്‍ അവസാനിക്കുംവിധമാണ് മെട്രോയുടെ ഒന്നാംഘട്ടം രൂപരേഖ തയാറാക്കിയിരുന്നതെങ്കില്‍ തൃപ്പൂണിത്തുറയിലേക്ക് നീട്ടുന്നതോടെ സ്ഥലം ഏറ്റെടുക്കല്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്. കേന്ദ്രസര്‍ക്കാറിന്‍െറ പൊതുനിക്ഷേപ ബോര്‍ഡിന്‍െറയും കേന്ദ്ര മന്ത്രിസഭയുടെയും അനുമതിയാണ് ആദ്യം വേണ്ടത്. അതിനുശേഷം മാത്രമേ സ്ഥലങ്ങളുടെയും ടെന്‍ഡര്‍ നടപടികളും ആരംഭിക്കാന്‍ കഴിയൂ.
വൈറ്റില മുതല്‍ പത്മ ജങ്ഷന്‍ വരെ റോഡ് വികസിപ്പിക്കാന്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തന്നെ പദ്ധതിയുള്ളതിനാല്‍ റോഡിന്‍െറ ഇരുവശവും സ്ഥലം മരവിപ്പിച്ചിട്ടിരിക്കുകയാണ്. ഇവിടെ വന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടില്ലാത്തതിനാല്‍ സ്ഥലമെടുപ്പ് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടാക്കില്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
 

ടി.പി വധക്കേസ്: അച്ചടക്ക നടപടി അപൂര്‍ണമെന്ന് വി.എസ്

Posted: 06 Mar 2014 10:45 PM PST

Image: 

കൊട്ടാരക്കര: ടി.പി വധക്കേസില്‍ കെ.സി. രാമചന്ദ്രനെ പുറത്താക്കിയ പാര്‍ട്ടി നടപടിയെ പിന്തുണച്ച് വാര്‍ത്താകുറിപ്പ് ഇറക്കിയ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ മണിക്കൂറിനുള്ളില്‍ അതൃപ്തിയുമായി രംഗത്തെ ത്തി. പ്രതികള്‍ക്കെതിരെ സ്വീകരിച്ച അച്ചടക്ക നടപടി അപൂര്‍ണമെന്ന് വി.എസ്. പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന്‍െറ അടിസ്ഥാനത്തിലാണ് ഒരാള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. കൊലക്ക് കാരണം വ്യക്തി വിരോധമാണെന്ന അന്വേഷണ കമ്മീഷന്‍െറ നിഗമനം ഒരു കണ്ടെ ത്തല്‍ മാത്രമാണ്. കൂടുതല്‍ പരാതി കിട്ടിയാല്‍ പാര്‍ട്ടി വിശദമായി അന്വേഷണം നടത്തണം. കൊലക്ക് പിന്നില്‍ രാഷ്ട്രീയമില്ലായെന്ന് പറയാനാവില്ളെന്നും വി.എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.

തടവുശിക്ഷ ലഭിച്ച സി.പി.എം പാനൂര്‍ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തന്‍, കുന്നോത്തുപറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി വടക്കയില്‍ മനോജന്‍ എന്ന ട്രൗസര്‍ മനോജ് എന്നിവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കാത്തതില്‍ വി.എസിന് കടുത്ത അതൃപ്തിയുണ്ട്. ഇതാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള മറുപടിയായി പുറത്തുവന്നത്. ഇതിലൂടെ ടി.പി കേസില്‍ താന്‍ സ്വീകരിച്ച മുന്‍ നിലപാടില്‍ മാറ്റമില്ളെന്ന് സി.പി.എം കേന്ദ്ര-സംസ്ഥാന നേതൃത്വങ്ങളെ അറിയിക്കുക കൂടിയാണ് വി.എസ് ചെയ്യുന്നത്.
 

124 കെയ്സ് വ്യാജമദ്യം പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

Posted: 06 Mar 2014 10:37 PM PST

ഹരിപ്പാട്: മിനിലോറിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 124 കെയ്സ് വ്യാജമദ്യവുമായി രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.
ലോറി ഡ്രൈവര്‍ മംഗലാപുരം സ്വദേശി സുരേഷ് (40), കാസര്‍കോട് സ്വദേശി അലി (28) എന്നിവരെയാണ് എക്സൈസ് തെക്കന്‍മേഖലാ സ്പെഷല്‍ സ്ക്വാഡിന്‍െറ ചുമതലയുള്ള അനില്‍കുമാറിന്‍െറ നേതൃത്വത്തിലെ സംഘം അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ കരുവാറ്റ കന്നുകാലി പാലത്തിന് സമീപത്തെ പെട്രോള്‍ പമ്പില്‍ കാത്തുകിടക്കുന്നതിനിടെ എക്സൈസ് കമീഷണര്‍ അനില്‍സേവ്യറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മിനിലോറിയില്‍  ഡ്രൈവറുടെ കാബിന് പിന്നിലെ രഹസ്യ അറയില്‍ 750 മില്ലിയുടെ 12 കുപ്പികളടങ്ങുന്ന 126 കെയ്സുകളാണ് ഉണ്ടായിരുന്നത്.
ചോദ്യംചെയ്യലില്‍ കാസര്‍കോട്ടുനിന്ന് ലോറി ഏല്‍പിച്ചതാണെന്നും കായംകുളം-പുനലൂര്‍ റോഡില്‍ എത്തിച്ചാല്‍ മതിയെന്നും അറിയിച്ചിരുന്നുവെന്ന്് മൊഴിനല്‍കി.
പ്രിവന്‍റീവ് ഓഫിസര്‍മാരായ എസ്. മധുസൂദനന്‍ നായര്‍, കെ.വി. വിനോദ്, ആര്‍. മുകേഷ്കുമാര്‍, ടി.എസ്. മനോജ്കുമാര്‍, സി.ഇ.ഒമാരായ ആര്‍. സുനില്‍, ടി.കെ. അനീഷ് എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
 

രേഖകളില്ലാതെ അരലക്ഷം രൂപയില്‍ കൂടുതല്‍ കൈവശംവെക്കരുത് –കലക്ടര്‍

Posted: 06 Mar 2014 10:24 PM PST

Subtitle: 
ലോക്സഭാ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം തുറന്നു

കോയമ്പത്തൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തിലായതോടെ മതിയായ രേഖകളില്ലാതെ 50,000 രൂപക്ക് മുകളില്‍ പണം കൊണ്ടുപോകുന്നത് കുറ്റകരമാണെന്നും ഇത്തരത്തിലുള്ള കറന്‍സി പിടിച്ചെടുക്കുമെന്നും ജില്ലാ കലക്ടര്‍ അര്‍ച്ചന പട്നായിക്. കോയമ്പത്തൂര്‍ കലക്ടറേറ്റില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ ആലോചനായോഗത്തില്‍ പങ്കെടുത്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം തുടങ്ങി. 18004257024 എന്ന ടോള്‍ഫ്രീ നമ്പറാണിതിന്‍േറത്. coimbatore2014compliants@gmail.com എന്ന വിലാസത്തില്‍ ഇ- മെയിലിലും പരാതികള്‍ സമര്‍പ്പിക്കാം. ജില്ലയില്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി എന്നീ ലോക്സഭാ മണ്ഡലങ്ങളാണുള്ളത്. മൊത്തം 25,35,378 വോട്ടര്‍മാര്‍. 2,512 ബൂത്തുകള്‍. ഇതില്‍ 237 എണ്ണം പ്രശ്നബാധിതമാണ്. ഇവിടങ്ങളില്‍ കൂടുതല്‍ സുരക്ഷ ഏര്‍പ്പെടുത്തും. ജില്ലയില്‍ അര്‍ധ സൈനിക വിഭാഗങ്ങളും ലോക്കല്‍ പൊലീസും ഉള്‍പ്പെടെ 6,500ഓളം പേരെയാണ് സുരക്ഷാ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെടുകയെന്നും അവര്‍ അറിയിച്ചു.

മലപ്പുറത്ത് വോട്ടര്‍മാര്‍ 26,90,785

Posted: 06 Mar 2014 10:18 PM PST

മലപ്പുറം: ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി വോട്ടര്‍പട്ടികയില്‍ ഇതിനകം ഇടംനേടിയത് 26,90,785 പേര്‍.  മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ പുരുഷന്മാരെക്കാള്‍ 4335 സ്ത്രീകള്‍ കൂടുതലാണ്. പൊന്നാനി നിയോജക മണ്ഡലത്തില്‍ പുരുഷന്മാരെക്കാള്‍ 35,145 സ്ത്രീ വോട്ടര്‍മാരാണ് കൂടുതലുള്ളത്.
16 നിയോജക മണ്ഡലങ്ങളില്‍പെട്ട ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍ വയനാട് ലോക്സഭാ മണ്ഡലത്തിലാണ്. ഈ മൂന്ന് മണ്ഡലങ്ങളിലുംകൂടി 5,23,280 വോട്ടര്‍മാരുണ്ട്.
അതേസമയം, പൊന്നാനി മണ്ഡലത്തില്‍പെട്ട തൃത്താല പാലക്കാട് ജില്ലയിലാണ്. തൃത്താലയില്‍ 1,62,282 വോട്ടര്‍മാരുണ്ട്. ഇതില്‍ 77,782 പുരുഷന്മാരും 84,500 പേര്‍ വനിതകളുമാണ്. പൊന്നാനി മണ്ഡലത്തിലെ തൃത്താലയൊഴിച്ചുള്ള ആറ് നിയോജക മണ്ഡലങ്ങളിലുംകൂടി 9,89,520 വോട്ടര്‍മാരുണ്ട്.
പൊന്നാനി മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലങ്ങളിലെ ആകെ വോട്ടര്‍മാര്‍, പുരുഷന്‍മാര്‍, സ്ത്രീകള്‍ എന്നീ ക്രമത്തില്‍: തിരൂരങ്ങാടി-160713, 81280, 79433. താനൂര്‍-147736, 72394, 75342. തിരൂര്‍-175664, 82940,  92724. കോട്ടക്കല്‍-175355, 86322, 89033. തവനൂര്‍-1,64,506, 78,964, 85,542. പൊന്നാനി-1,65,546, 78,645, 86,901.
മലപ്പുറം മണ്ഡലത്തില്‍ 11,77,905 വോട്ടര്‍മാരില്‍ 5,91,120 സ്ത്രീകളും 5,86,785 പുരുഷന്മാരുമുണ്ട്. മലപ്പുറം മണ്ഡലത്തിലെ വിവിധ നിയോജക മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍, സ്ത്രീകള്‍, പുരുഷന്മാര്‍ എന്നീ ക്രമത്തില്‍:
മലപ്പുറം-176030, 87385, 88645. മഞ്ചേരി-172757, 87755, 85002. കൊണ്ടോട്ടി-167631, 83596, 84035. പെരിന്തല്‍മണ്ണ-174038, 90365, 83673. മങ്കട-172948, 88601, 84347. വേങ്ങര-150952, 72757, 78195. വള്ളിക്കുന്ന്-163549, 80661, 82888.
വയനാട് ലോക്സഭാ മണ്ഡലത്തില്‍പെട്ട മലപ്പുറം ജില്ലയിലെ മൂന്ന നിയോജക മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍, പുരുഷന്മാര്‍, സ്ത്രീകള്‍ എന്നീ ക്രമത്തില്‍: നിലമ്പൂര്‍-184956, 89653, 95303. വണ്ടൂര്‍-190334, 74165, 73825. ഏറനാട്-147990,  74165, 73825.

ഭൂമി മണ്ണിട്ട് നികത്തുന്നത് നാട്ടുകാര്‍ തടഞ്ഞു

Posted: 06 Mar 2014 10:02 PM PST

നീലേശ്വരം:  ജില്ലാ കോഓപറേറ്റിവ് ഹൗസിങ്  നീലേശ്വരം ശാഖാ സൊസൈറ്റിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്ഥലം വാങ്ങിയ ഉടമകള്‍ പ്ളോട്ടുകള്‍ മണ്ണിട്ട് നികത്തുന്നതിനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കാഞ്ഞങ്ങാട് നഗരസഭയിലെ അനന്തംപള്ളയില്‍ നിര്‍മിക്കുന്ന പ്ളോട്ടുകളുടെ നിര്‍മാണം ഇതോടെ അനിശ്ചിതത്വത്തിലായി. ആയിരക്കണക്കിന് ലോഡ് മണ്ണിട്ട് നികത്തുമ്പോള്‍ നാട്ടുകാരുടെ കുടിവെള്ളം കിട്ടാക്കനിയാകുന്നതുമൂലമാണ് മണ്ണിടല്‍ തടഞ്ഞതെന്ന് നാട്ടുകാര്‍ പറയുന്നു. നഗരസഭാ കൗണ്‍സിലര്‍ ടി.പി. കരുണാകരന്‍െറ നേതൃത്വത്തിലാണ് മണ്ണിടല്‍ തടഞ്ഞ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചത്.
 പ്രദേശം ചുവന്ന മണ്ണിട്ട് നികത്താനുള്ള നടപടി പൂര്‍ണമായും ഉപേക്ഷിച്ച് ഭൂമിയുടെ തല്‍സ്ഥിതിയില്‍ മാത്രം നിര്‍മാണ പ്രവര്‍ത്തനം നടത്തണമെന്നും അല്ലാത്തപക്ഷം ഭൂമി നികത്താനുള്ള  ശ്രമം ചെറുക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി.
മൂന്നരക്കോടി മുടക്കി നാലര ഏക്കറില്‍ 40 പ്ളോട്ടുകളാണ് നിര്‍മിക്കുന്നത്. പ്ളോട്ടുകള്‍ തരംതിരിച്ച് ഏഴ് സെന്‍റ് മുതല്‍ 11 സെന്‍റ് വരെയുള്ള പ്ളോട്ടുകളാക്കി വില്‍പന നടത്തുകയാണ് ഹൗസിങ് സൊസൈറ്റി ചെയ്യുന്നത്. സ്ഥലം വാങ്ങിയാല്‍ ഹൗസിങ് സൊസൈറ്റിക്ക് നിര്‍മാണത്തില്‍ ഒരു ഉത്തരവാദിത്തവും ഇല്ലെന്നും മണ്ണിട്ട് നികത്തുന്നതിന് സൊസൈറ്റി എതിരാണെന്നും നികത്താന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും സൊസൈറ്റി സെക്രട്ടറി പി. രമേശന്‍ നായര്‍ പറഞ്ഞു.
 

ചൈന ക്ളേ കമ്പനി അടച്ചുപൂട്ടണമെന്ന് മാടായി പഞ്ചായത്ത്

Posted: 06 Mar 2014 09:59 PM PST

Subtitle: 
കമ്പനി പാരിസ്ഥിതിക പ്രശ്നങ്ങളും ആരോഗ്യപ്രശ്നങ്ങളുംസൃഷ്ടിക്കുന്നതായി പഞ്ചായത്തിന്‍െറ പ്രമേയം

പഴയങ്ങാടി: കേരള ക്ളേസ് ആന്‍ഡ് സിറാമിക്സ് പ്രൊഡക്ട്സ് ലിമിറ്റഡ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പഴയങ്ങാടി  ചൈന ക്ളേ കമ്പനി അടച്ചു പൂട്ടണമെന്ന് മാടായി ഗ്രാമ പഞ്ചായത്ത് ഭരണ സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കമ്പനിയിലെ മലിന ജലം ശുദ്ധീകരിച്ച് പുറത്ത് വിടുന്നതിന് കാവിലെ വളപ്പ് തോട് വഴി പൈപ്പ് ലൈനിടാന്‍  പഞ്ചായത്ത് നേരത്തെ കമ്പനിക്ക് അനുമതി നല്‍കിയിരുന്നു.
 എന്നാല്‍, ഈ പൈപ്പ് നോക്കുകുത്തിയാക്കി  മലിന ജലം വിണ്ടും ഒഴുക്കിവിടുന്നതിനാല്‍ പൈപ്പ് ലൈനിനുള്ള അനുമതിയും ഇന്നലെ ചേര്‍ന്ന ഭരണസമിതി റദ്ദാക്കി. അടിയന്തരമായി പൈപ്പ് ലൈന്‍  എടുത്തുമാറ്റാന്‍ കമ്പനിക്ക് മാടായി പഞ്ചായത്ത് അടിയന്തര നിര്‍ദേശം നല്‍കുകയും ചെയ്തു.
മുസ്ലിം ലീഗിലെ എ.പി. ബദറുദ്ദീന്‍ അവതരിപ്പിച്ച പ്രമേയം ഭരണസമിതി ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു.  മാടായി ഗ്രാമ പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളില്‍ ജന ജീവിതം ദുസ്സഹമാക്കി ആറ് പതിറ്റാണ്ടായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനി, പ്രദേശത്ത് പുതിയ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതായി പ്രമേയം ചൂണ്ടിക്കാട്ടി. സുല്‍ത്താന്‍ തോടിലെ മത്സ്യങ്ങളെ ചത്തൊടുക്കിയും കൃഷി നാശം വിതച്ചും 25 പേര്‍ക്ക് അര്‍ബുദ രോഗം സമ്മാനിച്ചും മേഖലയിലെ കുടിവെള്ളം മുട്ടിച്ചും നിരവധി ആരോഗ്യപ്രശ്നങ്ങള്‍ ഉയര്‍ത്തിയും പ്രവര്‍ത്തിക്കുന്ന കമ്പനി അടിയന്തരമായി അടച്ചുപൂട്ടണമെന്നാണ് പ്രമേയത്തിലൂടെ പഞ്ചായത്ത് ആവശ്യപ്പെട്ടത്.

കെ.സി രാമചന്ദ്രനെ പുറത്താക്കിയത് സ്വാഗതാര്‍ഹമെന്ന് വി.എസ്

Posted: 06 Mar 2014 09:55 PM PST

Image: 

തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതിയെ പുറത്താക്കിയ പാര്‍ട്ടി നടപടി സ്വാഗതാര്‍ഹമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. മറ്റൊരു പാര്‍ട്ടിക്കും ചെയ്യാന്‍ സാധിക്കാത്ത കാര്യമാണ് സി.പി.എം ചെയ്തിരിക്കുന്നത്. കേന്ദ്ര കമ്മിറ്റി തീരുമാനം സംസ്ഥാന കമ്മിറ്റി നടപ്പാക്കിയെന്നും വാര്‍ത്താകുറിപ്പില്‍ വി.എസ് ചൂണ്ടിക്കാട്ടി.

ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ വ്യക്തി വിരോധം മാത്രമാണ് എന്നത് അന്വേഷണ കമ്മീഷന്‍്റെ മാത്രം നിഗമനമാണ്. ഇതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പാര്‍ട്ടിക്ക് അന്വേഷിക്കാവുന്നതാണെന്നും വി.എസ് ചൂണ്ടിക്കാട്ടി. നിലമ്പൂര്‍ കൊലപാതകത്തില്‍ കോണ്‍ഗ്രസ് എന്ത് നടപടി സ്വീകരിച്ചു? പാര്‍ട്ടി നടത്തിയതുപോലെ ഒരു അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് തയാറുണ്ടോയെന്നും വി.എസ് ചോദിച്ചു.

ടി.പി വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന കുന്നുമ്മക്കര മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം കെ.സി രാമചന്ദ്രനെ സി.പി.എം ഇന്നലെ പുറത്താക്കിയിരുന്നു. പാര്‍ട്ടി സ്വീകരിച്ച ഈ അച്ചടക്ക നടപടിയോട് പ്രതികരിക്കുകയായിരുന്നു വി.എസ്.

അതേസമയം തടവുശിക്ഷ അനുഭവിക്കുന്ന മറ്റ് രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തതില്‍ വി.എസ് കേന്ദ്രനേതൃത്വത്തെ അതൃപ്തി അറിയിച്ചു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP