സ്വാഗതം
WELCOME

News Update..

Monday, March 31, 2014

മഅ്ദനിക്ക് തത്കാലം ജാമ്യം നല്‍കേണ്ടതില്ല -സുപ്രീംകോടതി Madhyamam News Feeds

മഅ്ദനിക്ക് തത്കാലം ജാമ്യം നല്‍കേണ്ടതില്ല -സുപ്രീംകോടതി Madhyamam News Feeds

Link to

മഅ്ദനിക്ക് തത്കാലം ജാമ്യം നല്‍കേണ്ടതില്ല -സുപ്രീംകോടതി

Posted: 31 Mar 2014 01:06 AM PDT

Image: 

ന്യൂഡല്‍ഹി: പി.ഡി പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിക്ക് തത്കാലം ജാമ്യം നല്‍കേണ്ടതില്ളെന്ന് സുപ്രീംകോടതി. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നതുവരെ ആശുപത്രിയില്‍ തുടരണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. ജാമ്യാപേക്ഷ സുപ്രീംകോടതി നാലാഴ്ചക്ക് ശേഷം പരിഗണിക്കും. മഅ്ദനിയുടെ പ്രാഥമിക ആരോഗ്യ വിവര റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ ഹാജരാക്കി. സുപ്രീംകോടതി നിര്‍ദേശത്തെതുടര്‍ന്ന് കഴിഞ്ഞ ദിവസം വിദഗ്ധ ചികിത്സക്കായി മഅ്ദനിയെ  ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരപ്പന അഗ്രഹാര ജയിലില്‍നിന്ന് ശനിയാഴ്ച രാവിലെ 11ഓടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.

കോടതി എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയേണ്ടതില്ല - കെ.സി ജോസഫ്

Posted: 31 Mar 2014 12:51 AM PDT

Image: 

കണ്ണൂര്‍: ലോകത്തെ എല്ലാ കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറയേണ്ടതില്ളെന്ന് സാംസ്കാരിക വകുപ്പ്  മന്ത്രി കെ.സി ജോസഫ്. കോടതിയെ ബഹുമാനിക്കുന്നു എന്നാല്‍ അത് ഏറ്റുവാങ്ങാനുള്ള മാന്യത കോടതിക്കും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന പരാമര്‍ശങ്ങള്‍ ദൗര്‍ഭാഗ്യകരമാണ്. തെരഞ്ഞെടുപ്പിന്‍്റെ 13-ാം മണിക്കൂറില്‍ പ്രതിപക്ഷത്തിന് അടിക്കാന്‍ വടി നല്‍കി. കോടതിയുടെ ഇത്തരം നടപടികള്‍ ശരിയായില്ളെന്നും കെ.സി.ജോസഫ് വ്യക്തമാക്കി.

മുശര്‍റഫിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

Posted: 31 Mar 2014 12:26 AM PDT

Image: 

ഇസ്ലാമാബാദ്: 2007ല്‍ പാക്കിസ്ഥാനില്‍ ഭരണഘടന റദ്ദാക്കുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്ത കേസില്‍ മുന്‍ പാകിസ്താന്‍ പ്രസിഡന്‍്റും സൈനിക മേധാവിയുമായ പര്‍വേസ് മുശര്‍റഫിന്‍്റെ മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി. 2007ലെ അടിയന്തരാവസ്ഥ കാലത്ത് 60 ജഡ്ജിമാരെ ജയിലിലടച്ച കേസിലാണ് മുശര്‍റഫ് അറസ്റ്റിലായത്.

എന്നാല്‍, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്ന് മുഷറഫ് പറഞ്ഞു. 1999 മുതല്‍ 2008 വരെ പാക്കിസ്ഥാന്‍്റെ ഭരണാധികാരിയായിരുന്നു മുശര്‍റഫ്. 2008 മുതല്‍ സ്വയം പ്രഖ്യാപിത പ്രവാസത്തിലായിരുന്ന മുശര്‍റഫ് കഴിഞ്ഞ മാര്‍ച്ചിലാണ് പാക്കിസ്ഥാനില്‍ തിരിച്ചത്തെിയത്.

കസ്തൂരിരംഗന്‍െറ പേരില്‍ ഒരു തുണ്ട് ഭൂമി പോലും നഷ്ടപ്പെടില്ല –മുഖ്യമന്ത്രി

Posted: 31 Mar 2014 12:12 AM PDT

തീക്കോയി: ജനങ്ങളെ മറന്നുള്ള പരിസ്ഥിതി സംരക്ഷണം അംഗീകരിക്കാന്‍ കഴിയില്ളെന്നും സ്വകാര്യ വ്യക്തികളുടെ ഒരു സെന്‍റ് ഭൂമി പോലും പരിസ്ഥിതിലോല മേഖലയില്‍ പെടുത്തില്ളെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് കേരളത്തിന് ദോഷകരമാണെന്ന് മനസ്സിലായപ്പോള്‍ കേരളത്തിന്‍െറ വികാരം കേന്ദ്രത്തെ അറിയിക്കുന്നതിന് സര്‍വകക്ഷിയോഗം വിളിച്ചിരുന്നു. എന്നാല്‍ ഇടതുപക്ഷം യോഗം ബഹിഷ്കരിച്ചു.
പങ്കെടുത്ത ബി.ജെ.പി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജനങ്ങളുടെ ആശങ്ക മനസ്സിലാക്കി ഉമ്മന്‍ കമ്മിറ്റിയെ നിയോഗിക്കുകയും അതു പ്രകാരം പുതിയ വിജ്ഞാപനം ഇറങ്ങുകയും ചെയ്തെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പത്തനംതിട്ട പാര്‍ലമെന്‍റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍േറാ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം തീക്കോയി ടൗണില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. യു.ഡി.എഫ് കണ്‍വീനര്‍ കെ.എഫ്.കുര്യന്‍ കളപ്പുരക്കപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.
ചീഫ് വിപ്പ് പി.സി.ജോര്‍ജ്, ജോയി എബ്രഹാം എം.പി, ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി, കെ.പി.സി.സി സെക്രട്ടറി പി.എ.സലീം, തോമസ് കല്ലാടന്‍, ജോര്‍ജ് ജേക്കബ്, അഡ്വ.വിജെ.ജോസ്, വി.ജെ.മാത്തുക്കുട്ടി, പഞ്ചായത്ത് പ്രസിഡന്‍റ് അമ്മിണി തോമസ്, മുന്‍ പ്രസിഡന്‍റ് കെ.സി.ജയിംസ്, ജോമോന്‍ ഐക്കര, വക്കച്ചന്‍ പാംപ്ളാനി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രചാരണത്തിന് പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഏകോപനത്തിന് മേല്‍നോട്ടം വഹിക്കുന്നതിന് മുന്‍ എം.എല്‍.എയും എ.ഐ.സി.സി അംഗവുമായ ജോര്‍ജ് ജെ.മാത്യുവിനെ കെ.പി.സി.സി അധ്യക്ഷന്‍ വി.എം.സുധീരന്‍ ചുമതലപ്പെടുത്തിയതായി ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് ജോമോന്‍ ഐക്കര അറിയിച്ചു.

ആറന്മുളയില്‍ കൊടിമരവും കുരിശും മാറ്റിയുള്ള വിമാനത്താവള നിര്‍മാണം ഉണ്ടാവില്ല –പ്രഫ.പി.ജെ. കുര്യന്‍

Posted: 31 Mar 2014 12:04 AM PDT

പത്തനംതിട്ട: ആറന്മുളയില്‍ കൊടിമരവും കുരിശും മാറ്റിക്കൊണ്ടുള്ള വിമാനത്താവള നിര്‍മാണം ഉണ്ടാവില്ളെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പ്രഫ.പി.ജെ. കുര്യന്‍ പറഞ്ഞു.
ചെന്നീര്‍ക്കര യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ആന്‍േറാ ആന്‍റണിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഏതെങ്കിലും ആരാധനാലയങ്ങള്‍ക്ക് ഒരു പോറലെങ്കിലും ഏല്‍ക്കുന്ന തരത്തിലാണ് വിമാനത്താവളം നിര്‍മിക്കുന്നതെങ്കില്‍ ഒരു കാരണവശാലും അത് അനുവദിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. ആറന്മുള എം.എല്‍.എയായ കെ. ശിവദാസന്‍ നായര്‍ ഇക്കാര്യം നേരത്തേ വ്യക്തമാക്കിയിട്ടുള്ളതാണ്.
ക്ഷേത്രത്തിനോ കൊടിമരത്തിനോ കേടുവരുന്ന തരത്തിലാണ് വിമാനത്താവളം നിര്‍മിക്കുന്നതെങ്കില്‍ താന്‍ സമരത്തിനിറങ്ങുമെന്ന് യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്‍േറാ ആന്‍റണി മുമ്പേ വ്യക്തമാക്കിയിട്ടുണ്ട്.
ക്ഷേത്രത്തിന്‍െറയും പള്ളിയുടെയും പേരുപറഞ്ഞ് പദ്ധതിയെ എതിര്‍ക്കുന്നവര്‍ പ്രശ്നം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണ്. യോഗത്തില്‍ യു.ഡി.എഫ് മണ്ഡലം ചെയര്‍മാന്‍ സി.എസ്.ജോയി അധ്യക്ഷത വഹിച്ചു. കെ.ശിവദാസന്‍നായര്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി.
യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ വിക്ടര്‍ ടി. തോമസ്, നേതാക്കളായ എ. ഷംസുദ്ദീന്‍, അഡ്വ. എബ്രഹാം ജോര്‍ജ് പച്ചയില്‍, അഡ്വ. എ. സുരേഷ്കുമാര്‍, എം.ജി. കണ്ണന്‍, ഏലിയാമ്മ യോഹന്നാന്‍, കെ.എസ്. പാപ്പച്ചന്‍, സുരേഷ് കോശി, എം.കെ . പുരുഷോത്തമന്‍, എ.ജെ. കോശി, എം.ബി. സത്യന്‍, വര്‍ഗീസ് മാത്യു, പ്രക്കാനം ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

ഹൈറേഞ്ചിലേക്ക് സംസ്ഥാന–ദേശീയ നേതാക്കളുടെയും പ്രമുഖരുടെയും ഒഴുക്ക്

Posted: 30 Mar 2014 11:56 PM PDT

തൊടുപുഴ: പെട്ടിയില്‍ വോട്ട് വീഴാന്‍ ഇനി 10 നാള്‍ കൂടി ശേഷിക്കെ ഹൈറേഞ്ചിന്‍െറ മലനിരകളിലേക്ക് സംസ്ഥാന-ദേശീയ നേതാക്കളുടെയും പ്രമുഖരുടെയും നീണ്ട ഒഴുക്ക് തുടങ്ങി. മുന്നണി സ്ഥാനാര്‍ഥികളെല്ലാം തന്നെ മൂന്നാംഘട്ട പ്രചാരണത്തിലേക്കമര്‍ന്ന് കഴിഞ്ഞു. വേനല്‍ച്ചൂട് മൂര്‍ധന്യാവസ്ഥയിലാണെങ്കിലും തല്‍ക്കാലം ഇതിനെ അവഗണിക്കുകയെ രക്ഷയുള്ളൂ എന്ന അവസ്ഥയിലാണ് സ്ഥാനാര്‍ഥികള്‍.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്‍െറ പ്രചാരണം രണ്ടാം ഘട്ടത്തിന്‍െറ അവസാന പോയന്‍റുകളിലാണ് മണ്ഡലം-ബൂത്ത് കണ്‍വെന്‍ഷനുകള്‍ ഇതിനകം പൂര്‍ത്തിയായി.
വോട്ടര്‍മാരോടുള്ള വോട്ടഭ്യര്‍ഥനയാണ് ഇപ്പോള്‍ നടക്കുന്നത്. ഏപ്രില്‍ നാലുമുതല്‍ എട്ടുവരെയാണ് മൂന്നാംഘട്ട പ്രചാരണം. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രചാരണം കൊഴുപ്പിക്കാന്‍ ആദ്യം യു.ഡി.എഫിന് വേണ്ടി മലകയറിയത്.
പിന്നീട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ് എന്നിവരും ഇടുക്കിയിലത്തെി. വരും ദിവസങ്ങളില്‍ കേന്ദ്ര മന്ത്രിമാരായ എ.കെ. ആന്‍റണി, വയലാര്‍ രവി, മന്ത്രി രമേശ് ചെന്നിത്തല എന്നിവര്‍ പ്രചാരണത്തിനത്തെും. ഏപ്രില്‍ നാലിന് കട്ടപ്പനയില്‍ രാഹുല്‍ ഗാന്ധിയും എത്തുന്നതോടെ യു.ഡി.എഫ് പ്രചാരണം അതിന്‍െറ മൂര്‍ധന്യത്തിലേക്കത്തെും.
എല്‍.ഡി.എഫും രണ്ടാംഘട്ട പ്രചാരണം പൂര്‍ത്തിയാക്കുന്നതിന്‍െറ തിരക്കിലാണ്.
സി.പി.എം പി.ബി അംഗം എസ്. രാമചന്ദ്രന്‍പിള്ള, സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ എന്നിവര്‍ ഇടത് സ്വതന്ത്രന്‍ ജോയ്സ് ജോര്‍ജിന് വേണ്ടി ഇതിനോടകം പ്രചാരണത്തിനത്തെി. ഏപ്രില്‍ ഒന്നിന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.കെ. പത്മനാഭന്‍, നാലിന് സി.പി.ഐ ദേശീയ സെക്രട്ടറി ഡി. രാജ, കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കാനം രാജേന്ദ്രന്‍, ഫോര്‍വേഡ് ബ്ളോക് ദേശീയ സെക്രട്ടറി ജി. ദേവരാജന്‍ എന്നിവരും എത്തിച്ചേരും.
ബി.ജെ.പി സ്ഥാനാര്‍ഥി സാബു വര്‍ഗീസിന്‍െറ പ്രചാരണം മൂന്നാംഘട്ടത്തില്‍ പകുതിയിലേറെ പിന്നിട്ടു. തമിഴ്നാട്ടിലെ ദേശീയ ദ്രാവിഡ കഴകം നേതാവ് വിജയകാന്ത് ഏപ്രില്‍ ആദ്യവാരം ഇടുക്കിയിലത്തെും.
മൂന്നാര്‍, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് വിജയകാന്ത് പ്രസംഗിക്കുക. ഏപ്രില്‍ മൂന്നിന് 10ന് തൊടുപുഴയില്‍ നടക്കുന്ന യോഗം ബി.ജെ.പി അഖിലേന്ത്യ സെക്രട്ടറി പി.കെ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്യും. നേതാക്കളായ പി.എസ്. ശ്രീധരന്‍പിള്ള, അല്‍ഫോന്‍സ് കണ്ണന്താനം, വി. മുരളീധരന്‍ എന്നിവരും വരും ദിവസങ്ങളില്‍ ജില്ലയില്‍ പ്രചാരണത്തിനത്തെും. 16 പേര്‍ മത്സരിക്കുന്ന തെരഞ്ഞെടുപ്പ് ഗോദയില്‍ വിജയം പിടിച്ചെടുക്കാനുള്ള മുന്നേറ്റമാണ് ഇപ്പോള്‍ ഇടുക്കിയുടെ മലനിരകളില്‍ മുഴങ്ങുന്നത്. ഇതിനിടെ പരസ്പര ആരോപണങ്ങളും ആക്ഷേപങ്ങളും തലപൊക്കിത്തുടങ്ങി. നാട്ടുകൂട്ടങ്ങളിലും ചായക്കടകളിലുമെല്ലാം തെരഞ്ഞെടുപ്പിന്‍െറ സ്പന്ദനം മാത്രം. ബാക്കിയുള്ള 10 ദിനങ്ങളിലും ഈ ചര്‍ച്ചകള്‍ തുടരും.

പശ്ചിമകൊച്ചി നിവാസികള്‍ ദുരിതത്തില്‍

Posted: 30 Mar 2014 11:47 PM PDT

മട്ടാഞ്ചേരി: അറ്റകുറ്റപണികള്‍ക്കായി അടിക്കടി പശ്ചിമകൊച്ചി മേഖലയിലെ ശുദ്ധജല വിതരണം മുടങ്ങുന്നത് പശ്ചിമകൊച്ചി നിവാസികളെ ദുരിതത്തിലാക്കുന്നു. വെണ്ടുരുത്തി, ഹാര്‍ബര്‍ പാലത്തിലെ പൈപ്പുകള്‍ മാറ്റിസ്ഥാപിക്കുന്നതിന്‍െറ ഭാഗമായി ഈമാസം 26, 27 തീയതികളിലായി 48 മണിക്കൂര്‍ കുടിവെള്ളം മുടങ്ങിയിരുന്നു. 28ന് നേരിയ തോതില്‍ ജലം ലഭിച്ചെങ്കിലും ചളി കലര്‍ന്ന ജലമായിരുന്നു ലഭിച്ചത്. ഞായറാഴ്ച വെള്ളം ലഭിച്ചെങ്കിലും കരുവേലിപ്പടി പമ്പ് ഹൗസിലെ ഭൂതല ജല സംഭരണി വൃത്തിയാക്കുന്നതിന്‍െറ ഭാഗമായി തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വെള്ളം വീണ്ടും മുടങ്ങുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ജനങ്ങള്‍ ഏറെ തിങ്ങി വസിക്കുന്ന ഒട്ടേറെ ചേരികളുള്ള പ്രദേശമാണ് മട്ടാഞ്ചേരി, ഫോര്‍ട്ടുകൊച്ചി മേഖല. ഈ പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ അതീവ ഗുരുതരമാണ്. മഞ്ഞപ്പിത്തം, ജലജന്യ രോഗങ്ങള്‍ എന്നിവ അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ പലപ്പോഴും മേഖലയില്‍ പടര്‍ന്നുപിടിച്ച സംഭവങ്ങളും ജലക്ഷാമത്തിന്‍െറ ഫലമായി ഉണ്ടായിട്ടുണ്ട്.
ചൂടിന്‍െറ കാഠിന്യം ഏറിയ സമയത്ത് കൂടുതല്‍ ജലം ഉപയോഗത്തിന് ആവശ്യമായ സമയത്താണ് അറ്റകുറ്റപ്പണികളുടെ പേരില്‍ 48 മണിക്കൂര്‍ വീതം ജലവിതരണം മുടക്കുന്നത്. ജലക്ഷാമത്തിനാല്‍ ദുരിതമനുഭവിക്കുമ്പോഴാണ് കൂനിന്മേല്‍ കുരുവെന്നപോലെ പണികളുടെ പേരില്‍ വെള്ളം മുടങ്ങുന്നത്. ജലവിതരണം തടസ്സപ്പെടുമ്പോഴാകട്ടെ ബദല്‍ സംവിധാനം ഒരുക്കാനും അധികൃതര്‍ തയാറാകുന്നില്ളെന്നതാണ് ഏറെ പരിതാപകരം.
ടാങ്കറുകളില്‍ വെള്ളമത്തെിക്കുന്നതിനുള്ള നടപടി പോലും അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല. പശ്ചിമകൊച്ചിയുടെ പേരില്‍ ബ്രിട്ടീഷ് പദ്ധതിയായ ഒ.ഡി.എ, ജപ്പാന്‍ പദ്ധതി, ജനുറം, ഹഡ്കോ, പാഴൂര്‍ തുടങ്ങി നിരവധി പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ട് പൂര്‍ത്തീകരിക്കുമ്പോഴും പദ്ധതികളിലൂടെ ഒരു തുള്ളി വെള്ളം പോലും പശ്ചിമകൊച്ചിക്കാര്‍ക്ക് കൂടുതലായി കിട്ടുന്നില്ല. പദ്ധതികള്‍ക്ക് പുറമെ പടുകൂറ്റന്‍ ജല സംഭരണികള്‍ പണിതുയര്‍ത്താനും ജനപ്രതിനിധികള്‍ക്ക് താല്‍പര്യമുണ്ടെങ്കിലും ഇവയൊന്നും പൊതുജനങ്ങള്‍ക്ക് ഫലപ്രാപ്തി നല്‍കുന്നില്ളെന്നാണ് ആക്ഷേപം.

ജില്ലയില്‍ 1469 പോളിങ് ബൂത്ത

Posted: 30 Mar 2014 11:40 PM PDT

ആലപ്പുഴ: മൂന്നൂറിനുതാഴെ വോട്ടര്‍മാരുള്ള രണ്ട് പോളിങ് സ്റ്റേഷനും 1600ന് മുകളില്‍ വോട്ടര്‍മാരുള്ള ഒരു പോളിങ് സ്റ്റേഷനും അടക്കം ജില്ലയില്‍ ആകെ 1469 പോളിങ് സ്റ്റേഷനുകള്‍.
300നും 1200നും ഇടയില്‍ വോട്ടര്‍മാരുള്ള 1067ഉം, 1201നും 1300നും ഇടയില്‍ വോട്ടര്‍മാരുള്ള 134ഉം, 1301നും 1400നും ഇടയില്‍ വോട്ടര്‍മാരുള്ള 135ഉം, 1401നും 1500നും ഇടയില്‍ വോട്ടര്‍മാരുള്ള 91ഉം, 1501നും 1600നും ഇടയില്‍ വോട്ടര്‍മാരുള്ള 39ഉം പോളിങ് സ്റ്റേഷനുകളാണുള്ളത്. 294 വോട്ടര്‍മാര്‍ മാത്രമുള്ള ഹരിപ്പാട് ആനാരി പുതുശേരി എല്‍.പി സ്കൂളിലെ 41ാം നമ്പര്‍ ബൂത്തും 222 വോട്ടര്‍മാരുള്ള മാവേലിക്കരയിലെ നൂറനാട് ലെപ്രസി സാനറ്റോറിയം വെസ്റ്റ് വിങ്ങിലെ 142ാം നമ്പര്‍ ബൂത്തുമാണ് ഏറ്റവും കുറവ് വോട്ടര്‍മാരുള്ള ജില്ലയിലെ പോളിങ് സ്റ്റേഷനുകള്‍.
1620 വോട്ടര്‍മാരുള്ള അമ്പലപ്പുഴ വണ്ടാനം ടി.ഡി.എം.സി വടക്കുഭാഗം 87ാം നമ്പര്‍ ബൂത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്.്

സൈക്കിള്‍ സവാരിക്കിനി ഹരിത പാതകള്‍

Posted: 30 Mar 2014 11:36 PM PDT

Image: 

ദോഹ: ദോഹയിലെ പല പ്രദേശങ്ങളിലും സൈക്കിള്‍ സവാരിക്കാര്‍ക്കായുള്ള ഗ്രീന്‍ റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയായതായി മുനിസിപാലിറ്റി-നഗരാസൂത്രണ മന്ത്രാലയം അറിയിച്ചു. എയര്‍ഫോഴ്സ് റോഡ്, അല്‍ വാബ് റോഡ്, സല്‍വ റോഡ് എന്നിവിടങ്ങളിലാണ് ആദ്യ ഗ്രീന്‍ റോഡുകള്‍ നിലവില്‍ വന്നത്. സമീപ ഭാവിയില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് ഗ്രീന്‍ റോഡുകള്‍ വ്യാപിപ്പിക്കും.
ജി.സി.സി രാജ്യങ്ങളില്‍ ഖത്തറാണ് ആദ്യമായി സൈക്കിള്‍ പാതകള്‍ പ്രഖ്യാപിച്ചത്. 2009ലായിരുന്നു ഇത്. അതിനു ശേഷം മറ്റു ഗള്‍ഫ് രാജ്യങ്ങളും സൈക്കിളുകള്‍ക്ക് മാത്രമായി പ്രത്യേകം പാതകള്‍ പണിയാനുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചു.
2012 മധ്യത്തോടെ തന്നെ സൈക്കിള്‍ സവാരിക്കും കാല്‍നട യാത്രക്കാര്‍ക്കും പ്രത്യേകം റോഡുകള്‍ നിര്‍മിക്കുന്നതിനുള്ള മാസ്റ്റര്‍ പ്ളാന്‍ ഖത്തര്‍ മുനിസിപാലിറ്റി-നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിലെ ഗതാഗത വിഭാഗം തയാറാക്കിരുന്നു. പ്രധാന റോഡുകളുടെയും ഹൈവേകളുടെയും വശങ്ങളില്‍ ചെടികളും മരങ്ങളും നട്ട് പച്ചപിടിപ്പിക്കാനും മാസ്റ്റര്‍ പ്ളാനില്‍ നിര്‍ദേശമുണ്ടായിരുന്നു. തുടര്‍ന്ന് സൈക്കിള്‍ പാതകള്‍ പലയിടത്തും നിര്‍മിച്ചു. എന്നാല്‍, ഗ്രീന്‍ റോഡുകള്‍ നിര്‍മിക്കുന്നത് ആദ്യമായാണ്.
പരിസ്ഥിതി സൗഹൃദ വികസനം സാധ്യമാക്കുക, പൗരന്മാരുടെ ആരോഗ്യ സ്ഥിതി കൂടുതല്‍ മെച്ചപ്പെടുത്തുക  എന്നീ ലക്ഷ്യങ്ങളോടെയാണ് സര്‍ക്കാര്‍ സൈക്കിള്‍ സവാരി പ്രോത്സാഹിപ്പിക്കുന്നത്. എല്ലാ തരം സൈക്കിളുകള്‍ക്കും സഞ്ചരിക്കാനാവുന്ന തരത്തില്‍ ഒരു റോഡ് നെറ്റ്വര്‍ക്ക് സൃഷ്ടിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.
2016ല്‍ നടക്കുന്ന വേള്‍ഡ് റോഡ് സൈക്ളിങ് ചാമ്പ്യന്‍ഷിപ്പിന് ഖത്തറാണ് ആതിഥ്യം വഹിക്കുന്നത്.

സംസ്ഥാന പാതയോരത്തെ മൂടാത്ത കലുങ്കുകള്‍ മരണക്കെണിയാകുന്നു

Posted: 30 Mar 2014 11:34 PM PDT

ചങ്ങരംകുളം: സംസ്ഥാന പാതയോരത്തെ മൂടാത്ത കലുങ്കുകള്‍ ബൈക്ക്യാത്രക്കാര്‍ക്കും മറ്റും മരണക്കെണിയാകുന്നു.
കഴിഞ്ഞ ചില മാസങ്ങള്‍ക്കുള്ളില്‍ കലുങ്കില്‍ വീണ് മൂന്ന് ബൈക്ക് യാത്രികര്‍ തല്‍ക്ഷണം മരിച്ചിരുന്നു. മാന്തടം മരമില്ലിന് സമീപം ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ ഏഴരയോടെ കാസര്‍കോട് മണ്ഡപം സ്വദേശി സോജന്‍ സി. തോമസ് (26) മരിച്ചു.
മൂടാത്ത കലുങ്കില്‍ വീണായിരുന്നു മരണം. കൂടെയുണ്ടായിരുന്ന സുഹൃത്ത് കണ്ണൂര്‍ സ്വദേശി നെടിയാങ്ങ് പുത്തന്‍പുരക്കല്‍ ബിനുവിന് (25) പരിക്കേറ്റിട്ടുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് കാളാച്ചാല്‍ കാലടിത്തറയില്‍ ഇന്‍റര്‍ലോക്ക് നിര്‍മാണ ശാലക്കുമുന്നിലെ മൂടാത്ത കലുങ്കില്‍ വീണ് മൂക്കുതല കാഞ്ഞിയൂര്‍ സ്വദേശിയായ യുവാവ് തല്‍ക്ഷണം മരിച്ചിരുന്നു.
ഇതിനുമുമ്പ് കോക്കൂര്‍ സ്വദേശിയായ യുവാവ് ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ സമീപത്ത് ബൈക്ക് കലുങ്കില്‍വീണ് മരിച്ചു. കാല്‍നടയാത്രക്കാരും വാഹനങ്ങളും കലുങ്കില്‍ വീഴുന്നത് പതിവാണ്.
ഇടവിട്ട് മൂടാത്ത കലുങ്കുകളില്‍ വീണ് ഏറെ പേര്‍ക്ക് പരിക്കുപറ്റിയിട്ടുണ്ട്. നിര്‍മാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കലുങ്കുകള്‍ ഭാഗികമായി മാത്രമാണ് മൂടിയത്.
കലുങ്കുകള്‍ മൂടാത്ത ഭാഗങ്ങളില്‍ പലരും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാല്‍ കലുങ്ക് അടയാനും കാരണമായിട്ടുണ്ട്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP