സ്വാഗതം
WELCOME

News Update..

Sunday, March 16, 2014

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട് -ഉമ്മന്‍ചാണ്ടി Madhyamam News Feeds

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട് -ഉമ്മന്‍ചാണ്ടി Madhyamam News Feeds

Link to

കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ട് -ഉമ്മന്‍ചാണ്ടി

Posted: 16 Mar 2014 12:54 AM PDT

Image: 

കോട്ടയം: യു.ഡി.എഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനോട് ഇടുക്കി ബിഷപ്പ് മോശമായി പെരുമാറിയിട്ടില്ളെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഈ വിഷയത്തില്‍ ഡീന്‍ കുര്യാക്കോസിന് പരാതിയുമില്ല. കോണ്‍ഗ്രസ് എല്ലാവരുടെയും പാര്‍ട്ടിയാണ്. അതിനാല്‍ വിമര്‍ശനങ്ങളെ ഭയക്കുന്നില്ല. കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് യു.ഡി.എഫ് സര്‍ക്കാരിന്‍െറ പ്രവര്‍ത്തനങ്ങളുടെ വിലിയിരുത്തലും എല്‍.ഡി.എഫിന്‍െറ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ വിധിയെഴുത്തുമായിരിക്കും. സി.പി.എമ്മിന് ജനവികാരം മനസിലാക്കാന്‍ കഴിയുന്നില്ല. സോളാര്‍ തട്ടിപ്പ് കേസ് തെരഞ്ഞെടുപ്പ് വിഷയമാക്കുന്നതിനെ ഭയക്കുന്നില്ളെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.

വി.ടി ബല്‍റാം ഇടുക്കി ബിഷപ്പിനെ നികൃഷ്ടജീവിയെന്ന് വിളിച്ചതായി അറിയില്ല. അത്തരം പരാമര്‍ശം ബല്‍റാം നടത്തുമെന്ന് കരുതുന്നില്ല. പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ മണ്ഡലം മാറണമെന്ന് പി.സി ചാക്കോ ആവശ്യപ്പെട്ടില്ല. മത്സരത്തില്‍ നിന്ന് പിന്മാറാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു. ആര്‍.എസ്.പിയുടെ മുന്നണി പ്രവേശനം യു.ഡി.എഫിന് കൂടുതല്‍ ശക്തിപകരും. കൊല്ലം സീറ്റ് നല്‍കിയത് യു.ഡി.എഫ് കൂട്ടായി എടുത്ത തീരുമാനമാണ്. തെരഞ്ഞെടുപ്പിനെ മുന്നണി ഒറ്റക്കെട്ടായി നേരിടുമെന്നും മുഖാമുഖം പരിപാടിയില്‍ ഉമ്മന്‍ചാണ്ടി പറഞ്ഞു.

മലേഷ്യന്‍ വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനെന്ന് സൂചന

Posted: 16 Mar 2014 12:32 AM PDT

Image: 

ന്യൂഡല്‍ഹി: മലേഷ്യന്‍ വിമാനം റാഞ്ചിയത് ഇന്ത്യയില്‍ ഭീകരാക്രമണം നടത്താനെന്നു സംശയിക്കുന്നതായി അമേരിക്കന്‍ മുന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ സ്ട്രോബ് ടാബോട്ട്. വേള്‍ഡ് ട്രൈഡ് സെന്‍്റര്‍ ആക്രമണത്തിന് സമാനമായ ഭീകാരാക്രമണം ഇന്ത്യയില്‍ നടത്താനാണ് മലേഷ്യന്‍ വിമാനം റാഞ്ചിയതെന്നാണ് സൂചനയെന്ന് യു.എസ് മുന്‍ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി സ്ട്രോബ് ടാബോട്ട് ട്വീറ്റ് ചെയ്തു. റഡാറില്‍ നിന്നും കാണാതായതിന് ശേഷവും മണിക്കൂറുകള്‍ വിമാനം പറന്നതും അതിന്‍്റെ ദിശയും ഇതിന്‍്റെ സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് വിമാനം റാഞ്ചിയതാവാമെന്ന്  സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് മലേഷ്യന്‍ സര്‍ക്കാരിന്‍്റെ ആവശ്യാര്‍ഥം ഇന്ത്യ ബംഗാള്‍ ഉള്‍ക്കടലില്‍ നടത്തിവന്ന തിരച്ചില്‍ നിര്‍ത്തിവെച്ചിരുന്നു.

 

ഫ്ളാറ്റുകളില്‍ വെള്ളം സുലഭം: പാവപ്പെട്ടവരുടെ പൈപ്പില്‍ കാറ്റുമാത്രം

Posted: 16 Mar 2014 12:31 AM PDT

കോഴിക്കോട്: ജല അതോറിറ്റിയുടെ കുടിവെള്ള വിതരണത്തിന് ഫ്ളാറ്റുകളില്‍ ഒരു തടസ്സവുമില്ല. എന്നാല്‍, സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പൈപ്പുകളില്‍ അല്‍പം ഉയര്‍ന്ന സ്ഥലമാണെങ്കില്‍ വെള്ളമത്തെില്ല. പരാതി പറഞ്ഞ് നാട്ടുകാരുടെ തൊണ്ടയിലെ വെള്ളം വറ്റുമെന്നല്ലാതെ അധികൃതര്‍ക്ക് ഒരു കുലുക്കവുമുണ്ടാവില്ല.
വെള്ളം കിട്ടാതെ വലഞ്ഞ് പല വീട്ടുകാരും ബന്ധുവീടുകളിലേക്ക് കുടിയേറാന്‍  കാത്തിരിക്കുകയാണ്. കുട്ടികള്‍ക്ക് പരീക്ഷ കഴിഞ്ഞാല്‍ വെള്ളം കിട്ടുന്ന കുടുംബവീടുകളിലേക്ക് മാറാന്‍ ഒരുങ്ങുകയാണിവര്‍.
സിവില്‍ സ്റ്റേഷന്‍ ഭാഗത്ത് കോട്ടൂളി റോഡിലൂടെ മൂന്നുവര്‍ഷം മുമ്പ് സ്വകാര്യ ഫ്ളാറ്റിലേക്ക് ജല അതോറിറ്റി വണ്ണമുള്ള പൈപ്പ് സ്ഥാപിച്ചു. അന്ന് നാട്ടുകാര്‍ക്ക് ഈ പൈപ്പ് പ്രയോജനപ്പെടുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍,  ഫ്ളാറ്റിലേക്ക് മെയിന്‍ ലൈനില്‍നിന്ന് വെള്ളം കുതിച്ചൊഴുകി.
വീടുകളിലെ പൈപ്പില്‍ നൂല്‍ വണ്ണത്തില്‍ വെള്ളമത്തെിയെങ്കിലായി. ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന നഗരത്തിലെ മിക്ക ഫ്ളാറ്റുകളിലും വെള്ളത്തിന് മുട്ടില്ല. ചില ഫ്ളാറ്റുകാരുടെ കുഴല്‍ക്കിണറുകളിലേക്ക് ജല അതോറിറ്റിയുടെ വെള്ളം അടിച്ചുകയറ്റുന്നതായി പരാതി ഉയര്‍ന്നിരുന്നു.
നഗരത്തില്‍ ഫ്ളാറ്റുകളില്‍ കുഴല്‍ക്കിണര്‍ വര്‍ധിച്ചതോടെ സ്വാഭാവിക കിണറുകള്‍ കാലംതെറ്റി വറ്റുന്ന അവസ്ഥയുമുണ്ട്. മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ കിണറുകളില്ലാത്തതിനാല്‍ പൈപ്പ് വെള്ളം മുടങ്ങിയത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്നു. വേനല്‍ കടുത്തതോടെ ഈ മേഖലയില്‍ വല്ലപ്പോഴുമാണ്  ജലവിതരണം.
മൂഴിക്കല്‍, ചെലവൂര്‍ മേഖലയില്‍ കടുത്ത പ്രതിസന്ധിയാണ് ഇത്തവണ.  പാലക്കോട്ടുവയല്‍, വള്ള്യേക്കാട്, കിഴക്കേഭാഗം മേഖലകളില്‍ 15 ദിവസമായി കെ.ഡബ്ള്യു.എയുടെ പൈപ്പില്‍ വെള്ളമത്തെിയിട്ട്. പൈപ്പ് വെള്ളം മാത്രമാണ് ഇവര്‍ക്ക് ആശ്രയം. പാവപ്പെട്ടവരും സാധാരണക്കാരും താമസിക്കുന്ന  കേന്ദ്രമാണിത്. അതേസമയം, മൂഴിക്കല്‍ അങ്ങാടിയില്‍ സി.വി കോംപ്ളക്സിനു മുന്നില്‍ വലിയ കാസ്റ്റ് അയേണ്‍ പൈപ്പ് പൊട്ടി വെള്ളം തൊട്ടടുത്ത വയലിലേക്ക് പാഴായിക്കൊണ്ടിരിക്കുന്നു.
 ഇതിന് പരിസരത്ത് കോരക്കുന്നുകാര്‍ കുടിവെള്ളം കിട്ടാതെ നട്ടംതിരിയുകയാണ്.  മായനാട് ഒഴുക്കര ഭാഗത്തും പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവുന്നുണ്ട്.
പള്ളിത്താഴം, പാലക്കോട്, അരീക്കല്‍ മത്തേല്‍,  പുതിയോട്ടില്‍, തറോല്‍ മത്തേല്‍, മുണ്ടിക്കത്താഴം, കളരിക്കണ്ടി, കുറ്റേടത്ത് മീത്തല്‍, മൈലാടിക്കുന്ന് ഭാഗങ്ങളില്‍ ജനങ്ങള്‍ വെള്ളം കിട്ടാതെ ദുരിതത്തിലാണ്.
കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരെ വിളിച്ച് ജനങ്ങള്‍ പരാതി പറയുമ്പോള്‍ റവന്യൂ വിഭാഗത്തിനാണ് ഉത്തരവാദിത്തമെന്നു പറഞ്ഞ് അവര്‍ കൈകഴുകുന്നു.
ഓഡിറ്റ് ഒബ്ജക്ഷന്‍ വരുന്നതിനാലാണ് സ്വന്തം നിലയില്‍ നടപടി സ്വീകരിക്കാന്‍ കഴിയാത്തതെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നു.

ഇറാഖില്‍ കാണാതായ കുവൈത്തികളും കടത്തിയ സാധനങ്ങളും: അന്വേഷണത്തില്‍ പുരോഗതിയില്ല -യു.എന്‍

Posted: 15 Mar 2014 11:33 PM PDT

Image: 

കുവൈത്ത് സിറ്റി: സദ്ദാം ഹുസൈന്‍ സൈന്യത്തിന്‍െറ അധിനിവേശകാലത്ത് കുവൈത്തില്‍നിന്ന് പിടിച്ചുകൊണ്ടുപോയവര്‍ക്കും ഇറാഖിലേക്ക് കടത്തിക്കൊണ്ടുപോയ സാധനങ്ങള്‍ക്കും വേണ്ടി ഐക്യരാഷ്ട്രസഭ മുന്‍കൈയെടുത്ത് നടത്തുന്ന അന്വേഷണത്തില്‍ പുരോഗതിയൊന്നുമില്ളെന്ന് സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍.
ഇറാഖിനും കുവൈത്തിനുമിടയിലുള്ള ബന്ധം പൂര്‍വാധികം ശക്തമാവുകയും സഹകരണം ഏറെ വര്‍ധിക്കുകയും ചെയ്തിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവാത്തത് ഏറെ നിരാശാജനകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ ഇതുസംബന്ധിച്ച് നടന്ന അവലോകന യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സെക്രട്ടറി ജനറല്‍ ഇക്കാര്യം വ്യക്തമാക്കിയത്. ധാരാളം സമയം ഇതിനുവേണ്ടി മാറ്റിവെച്ചിട്ടും സാങ്കേതികവും പ്രയോഗികവുമായ ഒരുപാട് അധ്വാനം ചെലവഴിച്ചിട്ടും ഇക്കാര്യത്തില്‍ പുരോഗതിയുണ്ടാക്കാന്‍ സാധിക്കാത്തത് ഇരുരാജ്യങ്ങള്‍ക്കും യൂ.എന്നിനും വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ അര്‍ഥത്തിലും വെല്ലുവിളിയാണ് ഈ ഉദ്യമം നേരിടുന്നതെന്ന് ഇറാഖിലെ യു.എന്‍ സെക്രട്ടറി ജനറലിന്‍െറ ദൂതനായ ഗ്രിഗറി ബുസ്റ്റിന്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടില്‍ പറഞ്ഞു. വിശ്വാസയോഗ്യരായ സാക്ഷികളില്ലാത്തതും മറ്റുരാജ്യങ്ങളില്‍ കഴിയുന്ന ചുരുക്കം ചില സാക്ഷികള്‍ മൊഴി നല്‍കാന്‍ തയാറല്ലാത്തതുമാണ് പ്രധാന പ്രശ്നം. ഇതുകൊണ്ടുതന്നെ വേണ്ടത്ര വിശ്വാസയോഗ്യമല്ലാത്ത, രണ്ടാംതരം തെളിവുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് തങ്ങളെന്ന് ബുസ്റ്റിന്‍ പറയുന്നു. അന്താരാഷ്ട്ര റെഡ്ക്രോസിന്‍െറ (ഐ.സി.ആര്‍.സി) സഹകരണത്തോടെ ത്രികക്ഷി സമിതിയുടെയും (ടി.സി) അതിന്‍െറ സാങ്കേതിക ഉപസമിതിയുടെയും (ടി.എസ്.സി) നേതൃത്വത്തിലാണ് ഇറാഖില്‍ കുവൈത്തികള്‍ക്കുവേണ്ടിയും സാധനങ്ങള്‍ക്കുവേണ്ടിയുമുള്ള അന്വേഷണം നടക്കുന്നത്.
യു.എന്‍ ധനസഹായത്തോടെയാണിത്. യു.എന്‍ പ്രമേയപ്രകാരം ഇതിലേക്ക് തങ്ങളുടെ എണ്ണ വരുമാനത്തിന്‍െറ ഒരോഹരി ഇറാഖ് സര്‍ക്കാര്‍ നല്‍കുന്നുമുണ്ട്. യു.എന്‍ അസിസ്റ്റന്‍റ് മിഷന്‍ ഇന്‍ ഇറാഖ് (യുനാമി) ആണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്.
അധിനിവേശകാലത്ത് സദ്ദാമിന്‍െറ സൈന്യം പിടിച്ചുകൊണ്ടുപോയ കുവൈത്തികളില്‍ മിക്കവര്‍ക്കും എന്ത് സംഭവിച്ചുവെന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല. അവരെല്ലാം കൊല്ലപ്പെട്ടു എന്നാണ് കരുതപ്പെടുന്നതെങ്കിലും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടില്ല. അതിനുള്ള ശ്രമമാണ് യു.എന്‍ നേതൃത്വത്തില്‍ നടക്കുന്നത്. ഇതിനുവേണ്ടി 7,000 ലധികം ട്രഞ്ചുകള്‍ കുഴിച്ചെങ്കിലും ഫലമുണ്ടായില്ളെന്നാണ് സെക്രട്ടറി ജനറലിന്‍െറ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അധിനിവേശ സമയത്ത് നഷ്ടമായ കുവൈത്തിന്‍െറ ഒൗദ്യോഗിക രേഖകളും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.സെന്‍ട്രല്‍ ബാങ്കിലെ സേഫുകളുടെ താക്കോലുകള്‍, ബാങ്ക് നോട്ടുകള്‍, നാണയങ്ങള്‍ തുടങ്ങിയവയും അല്‍ അന്‍ബ, അല്‍ യൗം തുടങ്ങിയ പത്രങ്ങളുടെ രേഖകളടങ്ങിയ മൈക്രോഫിലിം കാസറ്റുകളുമെല്ലാം തിരിച്ചുനല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാറിന്‍െറ ഒൗദ്യോഗിക രേഖകളില്‍ ഒന്നുപോലും കണ്ടത്തെി തിരിച്ചുനല്‍കാനായിട്ടില്ല. അടുത്തിടെ ഒരു ലക്ഷത്തോളം പുസ്തകങ്ങള്‍ കണ്ടത്തെിയതായി ഇറാഖ് വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ചില പുരാവസ്തുക്കള്‍ കണ്ടെടുത്തതായി ടൂറിസം മന്ത്രാലയവും അറിയിച്ചു. എന്നാല്‍, ഇവയൊന്നും കൈമാറിയിട്ടില്ല.
ഇതുസംബന്ധമായ കാര്യങ്ങള്‍ക്കായുള്ള ഇറാഖ്-കുവൈത്ത് കമ്മിറ്റി കഴിഞ്ഞവര്‍ഷം മേയിലാണ് അവസാനം യോഗം ചേര്‍ന്നത്. ഈമാസം 27ന് ബഗ്ദാദില്‍ അടുത്ത യോഗം ചേരുന്നുണ്ട്. അന്ന് കൈമാറ്റം സംബന്ധിച്ച തീരുമാനമുണ്ടാവുമെന്നാണ് അറിയുന്നത്.

സോഹാറില്‍ മഴ, നിസ്വയില്‍ ആലിപ്പഴ വര്‍ഷം, മസ്കത്തില്‍ പൊടിക്കാറ്റ്

Posted: 15 Mar 2014 11:08 PM PDT

Image: 

മസ്കത്ത്: സോഹാറില്‍ ഇന്നലെ വ്യാപകമായി മഴ പെയ്തു. നിസ്വയില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി.
മസ്കത്തില്‍ വ്യാപകമായി പൊടിക്കാറ്റും. ഇന്നലെ ഉച്ചയോടെയാണ് നഗരത്തിന്‍െറ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് ഉണ്ടായത്.
നിസ്വ, സോഹാര്‍, സഹം, കാബൂറ, ഫലജ്്, ലിവ എന്നിവിടങ്ങളിലാണ് മഴ പെയ്തത്. വരും ദിവസങ്ങളില്‍ കനത്ത മഴയും പൊടിക്കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍െറ പ്രവചനം ഉണ്ടായിരുന്നു.
 

മലേഷ്യന്‍ വിമാനം: ഇന്ത്യയുടെ തിരച്ചില്‍ നിര്‍ത്തിവെക്കണമെന്ന് മലേഷ്യ

Posted: 15 Mar 2014 11:00 PM PDT

Image: 

ന്യൂഡല്‍ഹി: 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം കണ്ടെത്താനുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് ഇന്ത്യന്‍ നാവികസേന തിരച്ചില്‍ നിര്‍ത്തിവെച്ചു. വിമാനം തട്ടിക്കൊണ്ടുപോയി എട്ട് ദിവസം പിന്നിട്ടിട്ടും യാതൊരു വിവരവും ലഭിക്കാത്ത സാഹചര്യത്തിലാണിത്. ആന്തമാന്‍ നിക്കോബാര്‍ ദ്വീപ് സമൂഹം, ബംഗാള്‍ ഉള്‍ക്കടലിന്‍െറ പടിഞ്ഞാറന്‍ ഭാഗം എന്നിവിടങ്ങളിലാണ് ഇന്ത്യന്‍ നാവികസേന തിരച്ചില്‍ നടത്തിയിരുന്നത്.

ഒന്നാംഘട്ട തിരച്ചിലില്‍ നിന്ന് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ വിശകലനം ചെയ്യാനാണ് താല്‍കാലികമായി നിര്‍ത്തിവെക്കുന്നത്. കൂടുതല്‍ വിശകലനത്തിന് ശേഷം തിരച്ചില്‍ മേഖല മാറ്റുന്ന കാര്യം തീരുമാനിക്കുമെന്നും മലേഷ്യന്‍ അധികൃതര്‍ അറിയിച്ചു. വിമാനം കണ്ടെത്താന്‍ പസഫിക് സമുദ്രത്തില്‍ നടത്തുന്ന തിരച്ചിലും നിര്‍ത്തിവെക്കാന്‍ മലേഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്.

വിമാനത്തിന് വേണ്ടിയുള്ള തിരച്ചില്‍ പൂര്‍ത്തിയായിട്ടില്ളെന്നും മലേഷ്യന്‍ അധികൃതരുടെ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണെന്നും പോര്‍ട്ട്ബ്ളെയറിയിലെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു.

മാത്യു ടി. തോമസിന് നറുക്ക് വീണത് അനിശ്ചിതത്വത്തിനൊടുവില്‍

Posted: 15 Mar 2014 08:19 PM PDT

Image: 

കോട്ടയം: ദിവസങ്ങള്‍ നീണ്ട അനിശ്ചിത്വത്തിനും ആശങ്കകള്‍ക്കും വിരാമമിട്ട് ജനതാദള്‍-എസ് സംസ്ഥാന പ്രസിഡന്‍റും മുന്‍ മന്ത്രിയുമായ മാത്യു ടി. തോമസ് കോട്ടയത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി. ജനതാദള്‍ ഇത് മൂന്നാം തവണയാണ് കോട്ടയത്ത് അങ്കത്തിനിറങ്ങുന്നത്. പിളര്‍പ്പിന് മുമ്പുള്ള ജനതാദളാണ് ആദ്യ രണ്ട് മത്സരങ്ങളെയും നേരിട്ടതെങ്കില്‍ പിളര്‍പ്പിന് ശേഷം നിലവില്‍വന്ന ജനതാദള്‍-എസിന്‍െറ കേരളത്തില്‍നിന്ന് ലോക്സഭയിലേക്കുള്ള ആദ്യ ബലപരീക്ഷണത്തിനാണ് കോട്ടയം സാക്ഷ്യം വഹിക്കുന്നത്.
1991ല്‍ തമ്പാന്‍ തോമസും 1996ല്‍ ബി. ജയലക്ഷ്മിയുമാണ് ജനതാദളിന് വേണ്ടി കോട്ടയത്ത് പോരിനിറങ്ങിയത്. ഇരുവരും രമേശ് ചെന്നിത്തലയോട് പരാജയപ്പെട്ടു. 2011ല്‍ യു.ഡി.എഫ് തട്ടകമായ തിരുവല്ലയില്‍ കേരളകോണ്‍ഗ്രസ്-എം നേതാവ് വിക്ടര്‍ ടി. തോമസിനെ 10,767 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാത്യു ടി. തോമസ് നിയമസഭയിലത്തെിയത്. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയതിന്‍െറ പോരായ്മകളുണ്ടെങ്കിലും റബര്‍, കസ്തൂരിരംഗന്‍ വിഷയങ്ങള്‍ ആയുധമാക്കി കോട്ടയം തിരിച്ചുപിടിക്കാമെന്ന് ഇടതു പാളയം കണക്കുകൂട്ടുന്നു. ക്രൈസ്തവ വിഭാഗത്തിന്‍െറ, പ്രത്യേകിച്ച് മാര്‍ത്തോമ വിഭാഗത്തിന്‍െറ വോട്ടുകള്‍ അടര്‍ത്തിയെടുക്കാന്‍ മാത്യു ടി. തോമസിന് കഴിയുമെന്നാണ് ഇവരുടെ വിശ്വാസം. അപ്രതീക്ഷിതമായി ആര്‍.എസ്.പി മുന്നണിവിട്ട സാഹചര്യത്തില്‍ സി.പി.എം ഏറെക്കാലം കൈവശംവെച്ച കോട്ടയം സീറ്റ് മനസ്സില്ലാമനസ്സോടെയാണ് ജനതാദളിന് വിട്ടുകൊടുത്തത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും വൈക്കം നഗരസഭ മുന്‍ ചെയര്‍മാനുമായ പി.കെ. ഹരികുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. പി.ബി . അംഗം  കോടിയേരി ബാലകൃഷ്ണന്‍ ജില്ലാ കമ്മിറ്റി യോഗത്തില്‍ നേരിട്ടത്തെിയാണ് സംസ്ഥാന നേതൃത്വത്തിന്‍െറ തീരുമാനം വിശദീകരിച്ചത്. ജില്ലാ നേതാക്കള്‍ അടക്കമുള്ളവര്‍ക്ക് ഹരികുമാറിനെ മാറ്റിയതില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി അടുപ്പമുള്ള മാത്യു ടി. തോമസ് തന്നെ വേണമെന്ന് ജില്ലാ കമ്മിറ്റി വാദിച്ചു. അല്ളെങ്കില്‍ പ്രചാരണത്തിനിറങ്ങില്ളെന്ന് ചില നേതാക്കള്‍ വ്യക്തമാക്കിയതും പാര്‍ട്ടിയെ പ്രതിസന്ധയിലാക്കി. സ്ഥാനാര്‍ഥി പ്രഖ്യാപനം ശനിയാഴ്ചയുണ്ടാകണമെന്ന സി.പി.എമ്മിന്‍െറ അന്ത്യശാസനത്തെ തുടര്‍ന്ന് ജനതാള്‍ദള്‍ ദേശീയ നേതൃത്വം തിരക്കിട്ട് മാത്യു ടി. തോമസിന്‍െറ പേര് പ്രഖ്യാപിക്കുകയായിരുന്നു.
 തിരുവല്ല കുറ്റൂരില്‍ താമസിക്കുന്ന  53കാരനായ മാത്യു ടി. തോമസ്  2006 മുതല്‍ 2009 വരെ വി.എസ്. അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായിരുന്നു. മാര്‍ത്തോമ സഭ വികാരി ഫാ. തോമസാണ് പിതാവ്. തിരുവല്ല മാര്‍ത്തോമ കോളജില്‍നിന്ന് ബി.എസ്സിയും എറണാകുളം ഗവ. ലോ കോളജില്‍നിന്ന് എല്‍.എല്‍.ബിയും നേടി. അടിയന്തരാവസ്ഥ കാലത്ത് കേരള വിദ്യാര്‍ഥി ജനതയിലൂടെ രാഷ്ട്രീയത്തിലത്തെി. ജനതാപാര്‍ട്ടി യൂത്ത്വിങ് നേതാവായിരുന്നു. 1987, 2006, 2001, 2011 വര്‍ഷങ്ങളില്‍ എം.എല്‍.എയായി.

മൗനദീക്ഷിത

Posted: 15 Mar 2014 08:14 PM PDT

Image: 

ഒരു പ്രായം കഴിഞ്ഞാല്‍ കോണ്‍ഗ്രസുകാരെക്കൊണ്ട് എന്തു ചെയ്യും എന്നത് പാര്‍ട്ടിയുടെ എക്കാലത്തെയും വലിയ സൈദ്ധാന്തികപ്രശ്നമായിരുന്നു. മഷിയിട്ട് നോക്കിയാല്‍ പോലും സ്വന്തമായി അണികള്‍ ഇല്ലാത്തവര്‍, എന്തെങ്കിലും ചുമതലയേല്‍പിച്ചാല്‍ കാര്യക്ഷമമായി ചെയ്യും എന്ന് ഒരുറപ്പുമില്ലാത്തവര്‍, പാര്‍ട്ടിക്ക് ദുഷ്പേരു കേള്‍പ്പിച്ചുകൊണ്ടിരിക്കുന്നവര്‍ എന്നിവരെ പാക്ക് ചെയ്ത് ഏതെങ്കിലും സംസ്ഥാനത്തിന്‍െറ രാജ്ഭവനില്‍ കുടിയിരുത്തുക എന്നതാണ് പാര്‍ട്ടി കണ്ടത്തെിയ വഴി. അതില്‍ തെറ്റൊന്നും പറയാനില്ല. ഭരണഘടനാപരമായി അത് ഒരു വിശ്രമകേന്ദ്രമായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയവനവാസം ഒൗദ്യോഗികമായി നയിക്കാവുന്ന ഒരു പദവി കൂടിയാണ് അത്. പാര്‍ട്ടിയുടെ ഭാരിച്ച ചുമതലകളില്‍നിന്ന് ഒഴിഞ്ഞ് ശിഷ്ടജീവിതം വിശ്രമവേളകളാല്‍ ആനന്ദഭരിതമാക്കാന്‍ പറ്റിയ പദവി. അവിടേക്കാണ് ഉമാശങ്കര്‍ ദീക്ഷിതിന്‍െറ പുത്രഭാര്യ ഷീല ദീക്ഷിത് വന്നിരിക്കുന്നത്.
എല്ലാവരും കൈയടിച്ച് എതിരേല്‍ക്കേണ്ടതാണ്. പക്ഷേ, ആദ്യം തന്നെ ഉയര്‍ന്നുകേട്ടത് അപസ്വരങ്ങള്‍. ഷീലയെ കേരള ഗവര്‍ണറാക്കുന്നതിന് എതിരെ രാഷ്ട്രപതിക്ക് നിവേദനം നല്‍കിയത് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സാമൂഹിക പ്രവര്‍ത്തകനുമായ ബി.ആര്‍.പി. ഭാസ്കര്‍. തോല്‍ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ പുനരധിവാസകേന്ദ്രമായി രാജ്ഭവനെ മാറ്റരുതെന്നാണ് ബി.ആര്‍.പി ആവശ്യപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതിയ രാഷ്ട്രീയ നിയമനങ്ങള്‍ പാടില്ളെന്നും അദ്ദേഹം ഓണ്‍ലൈന്‍ നിവേദനത്തില്‍ പറഞ്ഞിരുന്നു.  സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയായത് ന്യൂജനറേഷന്‍ നടി റീമ കല്ലിങ്കലിന്‍െറ പരിഹാസം. കേരളത്തിലെ എല്ലാ വനിതാ പത്രപ്രവര്‍ത്തകരും ഇനിമുതല്‍ ആറുമണിക്ക് വീടണയണം. ദാ ഷീല ദീക്ഷിത് വരുന്നുണ്ട് എന്നാണ് റീമ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് മെസേജിട്ടത്. വന്‍തോതില്‍ ഷെയര്‍ ചെയ്യപ്പെട്ട പോസ്റ്റ് അച്ചടിമാധ്യമങ്ങളിലും വാര്‍ത്തയായി. സെലിബ്രിറ്റിയുടെ സ്റ്റാറ്റസ് മെസേജാണ്. വാര്‍ത്തയാകാതെ പറ്റില്ല. ഡല്‍ഹി മുഖ്യമന്ത്രിയായിരിക്കെ നടത്തിയ പ്രസ്താവനയെ രൂക്ഷമായി പരിഹസിക്കുന്ന കുറിപ്പായിരുന്നു റീമയുടേത്. ഒരുപാട് മാനഭംഗങ്ങള്‍ നടക്കുന്ന തലസ്ഥാനനഗരിയില്‍ പെണ്‍കുട്ടികളെന്തിനാണ് വൈകുന്നേരം ആറുമണിക്കുശേഷം പുറത്തിറങ്ങി നടക്കുന്നത് എന്ന ഷീലയുടെ പ്രസ്താവനയാണ് അതിന് കാരണമായത്.
ആം ആദ്മി അവരുടെ പതിവു വിഷയമായ അഴിമതികൊണ്ടാണ് ദീക്ഷിതിനെതിരെ ആഞ്ഞടിച്ചത്. അഴിമതി ആരോപണങ്ങളില്‍നിന്ന് രക്ഷപ്പെടുത്താനാണ് ഗവര്‍ണര്‍ പദവി നല്‍കിയത് എന്നായിരുന്നു അവരുടെ ആരോപണം. അതില്‍ അല്‍പം കഴമ്പില്ളേ എന്ന് ആരും സംശയിച്ചുപോവും. ജവഹര്‍ലാല്‍ നെഹ്റു നഗരനവീകരണദൗത്യത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഫണ്ടില്‍നിന്ന് മൂന്നരക്കോടി വാങ്ങി 2008ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി രാഷ്ട്രീയ പരസ്യങ്ങള്‍ കൊടുക്കാന്‍ ഉപയോഗിച്ചു എന്ന് ആരോപണമുയര്‍ന്നിരുന്നു. കേസില്‍ ഇപ്പോള്‍ അന്തിമവാദം നടക്കുകയാണ്. 2013 ആഗസ്റ്റില്‍ ഓംബുഡ്സ്മാന്‍ കോടതി സര്‍ക്കാര്‍ ഫണ്ട് തിരിമറി നടത്തിയതിന്‍െറ പേരില്‍ ദീക്ഷിതിനെതിരെ പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും കൈയിട്ടുവാരിയെന്നാണ് സി.എ.ജി തന്നെ ഉയര്‍ത്തിയ ആരോപണം. ഗെയിംസിന്‍െറ സമയത്ത് നഗരത്തിലെ തെരുവുവിളക്കുകള്‍ കത്തിക്കുന്നതിനായി ഇറക്കുമതി ചെയ്ത ഉപകരണങ്ങളുടെ കാര്യത്തില്‍ നടത്തിയ വ്യാപകമായ ക്രമക്കേടുകളുടെ പേരില്‍ സി.എ.ജി റിപ്പോര്‍ട്ട് ഷീലയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ജസീക്ക ലാല്‍ വധക്കേസില്‍ ജീവപര്യന്തം തടവുശിക്ഷയനുഭവിക്കുന്ന മനു ശര്‍മക്ക് പരോള്‍ അനുവദിച്ചതിന്‍െറ പേരില്‍ വലിയ വിമര്‍ശത്തിന് വിധേയയായിരുന്നു. പരോള്‍ കിട്ടിയ മനു ശര്‍മ നിശാക്ളബ്ബുകളില്‍ അര്‍മാദിച്ചുനടക്കുകയാണ് എന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ പരന്നപ്പോള്‍ പരോള്‍ അനുമതിയെ ഷീല നാണമില്ലാതെ ന്യായീകരിച്ചു. എന്നാല്‍, ഡല്‍ഹി ഹൈകോടതി ഷീലയുടെ വര്‍ഗബോധത്തിന്‍െറ വിവേചനബുദ്ധി കണ്ടുപിടിച്ചു. പരോള്‍ അപേക്ഷകളില്‍ മനു ശര്‍മക്കായിരുന്നു മുന്‍ഗണന. വര്‍ഷങ്ങളായി ജയിലില്‍ ദുരിതജീവിതം നയിക്കുന്ന പാവങ്ങളെ ഷീല അവഗണിച്ചു എന്ന് കോടതി കണ്ടത്തെി. കോടതിയുടെ വിമര്‍ശം ചൂണ്ടിക്കാട്ടിയ മാധ്യമപ്രവര്‍ത്തകരോട് ഷീല പറഞ്ഞത് ‘തനിക്കു കിട്ടുന്ന ഫയലുകളെല്ലാം പ്രോപര്‍ ചാനലുകളിലൂടെയാണ്’ എന്നാണ്. ഉപരിവര്‍ഗത്തോടുള്ള അപാരമായ സ്നേഹം മാത്രമല്ല ഷീലയെക്കൊണ്ട് അതു ചെയ്യിച്ചത് എന്നു വ്യക്തം. മനു ശര്‍മ വെറുമൊരു സമ്പന്ന യുവാവല്ല, ഹരിയാനയില്‍നിന്നുള്ള കോണ്‍ഗ്രസ് എം.പിയായിരുന്ന വിനോദ് ശര്‍മയുടെ മകനാണ്. പാര്‍ട്ടിക്കൂറു കൂടി തെളിയിച്ചു ആ പരോള്‍ അനുമതിയില്‍. നരസിംഹറാവു മന്ത്രിസഭയിലെ സഹമന്ത്രിയും ഹരിയാന മന്ത്രിസഭയിലെ മുന്‍വൈദ്യുതിമന്ത്രിയും ഇപ്പോള്‍ അംബാല എം.എല്‍.എയുമായ ഒരാളുടെ മകനോട് അല്‍പം സ്നേഹക്കൂടുതല്‍ തോന്നിയില്ളെങ്കിലല്ളേ അദ്ഭുതമുള്ളൂ.
1938 മാര്‍ച്ച് 31ന് പഞ്ചാബിലെ കപൂര്‍ത്തലയില്‍ ജനനം. ഡല്‍ഹി യൂനിവേഴ്സിറ്റിയില്‍നിന്ന് ചരിത്രത്തില്‍ ബിരുദാനന്തരബിരുദം. പഠിക്കുന്ന കാലത്ത് രാഷ്ട്രീയത്തില്‍ തെല്ലുമില്ലായിരുന്നു താല്‍പര്യം. ജീവിതത്തിലേക്ക് രാഷ്ട്രീയം വഴിതിരിഞ്ഞത്തെിയത് കല്യാണത്തിലൂടെയാണ്. ഇന്ദിര ഗാന്ധി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഉമാശങ്കര്‍ ദീക്ഷിതിന്‍െറ പുത്രന്‍ വിനോദ് ദീക്ഷിതിന്‍െറ കഴുത്തില്‍ വരണമാല്യം ചാര്‍ത്തിയതോടെ. ഡല്‍ഹി സര്‍വകലാശാലയിലെ സഹപാഠിയുടെ വീട്ടില്‍ കുടുംബിനിയായി ഒതുങ്ങിക്കഴിഞ്ഞ ഷീലയെ രാഷ്ട്രീയം വന്നു വിളിച്ചത് 1969ല്‍. കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്‍െറ കൂടെ ചേര്‍ന്നു. ഗാന്ധികുടുംബവുമായി കൂടുതല്‍ അടുത്തു. ഇന്ദിര വധിക്കപ്പെടുകയും രാജീവ് പ്രധാനമന്ത്രിയാവുകയും ചെയ്ത 1984ലെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഷീലക്ക് ടിക്കറ്റ് കിട്ടി. സഹതാപതരംഗം ആഞ്ഞുവീശിയ തെരഞ്ഞെടുപ്പില്‍ നിഷ്പ്രയാസം ജയിച്ചുകയറി. രാജീവിന്‍െറ വിശ്വസ്തയായി. 40ാം സ്വാതന്ത്ര്യദിനാഘോഷത്തിന്‍െറ നടത്തിപ്പു ചുമതല നല്‍കി രാജീവ് ആ വിശ്വസ്തതക്ക് അംഗീകാരം നല്‍കി. 1987 ജീവിതത്തിലെ കറുത്ത ഒരോര്‍മയാണ്. അന്ന് യു.എന്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയില്‍ ആയിരുന്നു. തേടിയത്തെിയത് ഒരു ദുരന്തവാര്‍ത്ത. പിതാവിനും മകനുമൊപ്പം ട്രെയിനില്‍ സഞ്ചരിക്കുമ്പോള്‍ ഭര്‍ത്താവ് വിനോദ് ദീക്ഷിത് ഹൃദ്രോഗം വന്നു മരിച്ചു. ഉടന്‍ ഇന്ത്യയിലേക്കു മടങ്ങി. പിന്നീട് വേദനയുടെ നാളുകള്‍. മൂന്നു വര്‍ഷത്തിനുശേഷം ഉമാശങ്കറും നിര്യാതനായതോടെ ഷീല തികച്ചും ഒറ്റപ്പെട്ടു.
ഡല്‍ഹിയിലെ സോണിയ എന്നായിരുന്നു മാധ്യമങ്ങളിലെ വിളിപ്പേര്. സോണിയ ഗാന്ധിയുമായി സമാനതയുള്ള ജീവിതമാണ്. ഇരുവരും വിധവകള്‍. ഭര്‍ത്താവിന്‍െറ കുടുംബപശ്ചാത്തലത്തിലൂടെ രാഷ്ട്രീയത്തില്‍ വന്നുപെട്ടവര്‍. ഡല്‍ഹിയില്‍ ഏറ്റവുമധികം കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ്. 15 വര്‍ഷത്തോളം. 2013ല്‍ സ്വത്തുവിവരം വെളിപ്പെടുത്തിയപ്പോള്‍ 2.7 കോടിയുടെ ആസ്തിയുണ്ട്. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങി. 25,864 വോട്ടിനാണ് അരവിന്ദ് കെജ്രിവാളിനോട് തോറ്റത്.
കേരളത്തില്‍ വന്നതില്‍ സന്തോഷമുണ്ട്. കാണാന്‍ മനോഹരമായ നാട്. രാഷ്ട്രീയപ്രബുദ്ധതയുണ്ട്. തിരക്കേറിയ ജീവിതത്തില്‍നിന്ന് ശാന്തമായ ഒരിടത്തേക്കാണ് പോവുന്നത്. ഇനി രാജ്ഭവനില്‍ മൗനം ദീക്ഷിച്ചിരുന്ന് ഹിന്ദുസ്ഥാനി സംഗീതത്തിന്‍െറ ലയമാധുരിയില്‍ മറ്റെല്ലാം മറക്കാം.

ആ നരനായാട്ടിന് 100 വയസ്സ്

Posted: 15 Mar 2014 08:10 PM PDT

Subtitle: 
വായനക്കിടയില്‍

ഒന്നാം ലോകയുദ്ധമെന്നറിയപ്പെടുന്ന ചോരക്കുരുതിയും നരനായാട്ടും ആരംഭിച്ചത് 1914ലാണ്. ഇക്കൊല്ലം അതിനു 100 വയസ്സ്.
20 ദശലക്ഷത്തിലധികം മനുഷ്യര്‍ക്കാണ് ആ യുദ്ധം മൂലം പ്രാണന്‍ നഷ്ടപ്പെട്ടത്്. അതിലധികം പേര്‍ക്ക് (പട്ടാളക്കാരടക്കം 21 ദശലക്ഷം) മാരകമായ മുറിവുകള്‍ പറ്റിയതിനാല്‍ ജീവിതം നരകതുല്യമായി. പടിഞ്ഞാറന്‍ മുന്നണിയില്‍ മാത്രം 700 ദശലക്ഷം മാരകമായ ആര്‍ട്ടിലറി ഷെല്ലുകള്‍ വര്‍ഷിച്ചുവത്രെ. മനുഷ്യരെ മാത്രമല്ല, സകലമാന ജീവികളെയും ദുരിതത്തിലാക്കുകയും സസ്യങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന  പോയിസന്‍ ഗ്യാസ് പ്രയോഗം ഇരു ചേരികളില്‍നിന്നുമുണ്ടായി.
1914നുമുമ്പ് നടന്നിട്ടുള്ള യുദ്ധങ്ങളിലെല്ലാം കൊല്ലപ്പെട്ടവരിലധികം സാധാരണ ഭടന്മാരായിരുന്നു; സമൂഹത്തിലെ ദരിദ്ര കുടുംബാംഗങ്ങള്‍. ഇതിനു വ്യത്യസ്തമായി ഒന്നാം ലോകയുദ്ധത്തില്‍ ധനിക കുടുംബാംഗങ്ങളായ നിരവധി ആര്‍മി ഓഫിസര്‍മാര്‍ക്ക് ഈ ലോകത്തോട് വിടപറയേണ്ടിവന്നു.
ബ്രിട്ടനിലെ ബൂര്‍ഷ്വ കുടുംബങ്ങളിലെ കുട്ടികള്‍ ഓക്സ്ഫഡ് യൂനിവേഴ്സിറ്റിയിലെ വിദ്യാര്‍ഥികളാകുന്നത് അഭിമാനകരമായാണ് കരുതുന്നത്. 1913ല്‍ ഓക്സ്ഫഡില്‍ പഠിച്ചിരുന്നവരില്‍ മിക്കവരും 1914ല്‍ മിലിട്ടറി ഓഫിസര്‍മാരായി. അവരില്‍ 31 ശതമാനം പേരും ഒന്നാം ലോകയുദ്ധത്തില്‍ കൊല്ലപ്പെട്ടു.
നാലരക്കൊല്ലം നീണ്ടുനിന്ന ഒന്നാം ലോകയുദ്ധത്തില്‍ ജര്‍മനിയെ തോല്‍പിച്ച ബ്രിട്ടന്‍ പ്രഖ്യാപിച്ചു-ഇനിയൊരു ലോകയുദ്ധം ഉണ്ടാകുകയില്ല. പക്ഷേ, 1939ല്‍ കൂടുതല്‍ വ്യാപകമായ തോതില്‍ രണ്ടാം ലോകയുദ്ധം ആരംഭിച്ചു.
നമുക്ക് ഒന്നാം ലോകയുദ്ധ കാലത്തേക്ക് മടങ്ങാം. യുദ്ധത്തിനെതിരെ പല രാജ്യങ്ങളിലും മനുഷ്യസ്നേഹികള്‍ ശബ്ദമുയര്‍ത്തി.
1917ല്‍ അമേരിക്ക യുദ്ധത്തില്‍ പങ്കാളിയായി. അതില്‍ പ്രതിഷേധിച്ചതിന് ഇടതുപക്ഷ നേതാവ് യൂജിന്‍ ഡബ്സ് ജയിലിലായി. യു.എസ് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ 10 ലക്ഷം വോട്ടുകള്‍ നേടിയ തൊഴിലാളിനേതാവാണ് യൂജിന്‍ ഡബ്സ്. അക്കാലത്തദ്ദേഹം തടവിലാണ്.
ബഹുഭൂരിപക്ഷം മനുഷ്യരെയും എടങ്ങേറാക്കുന്ന ലോകയുദ്ധത്തിനെതിരെ പോരാടാന്‍ പേന പടവാളാക്കിയ ബ്രിട്ടീഷ് ജേണലിസ്റ്റ് എഡ്മണ്ടിന് ആറുമാസം കഠിനതടവ് അനുഭവിക്കേണ്ടിവന്നു.  ഇതിന്‍െറ ഫലമായി നിത്യരോഗിയായ ആ പത്രപ്രവര്‍ത്തകന് 51ാം വയസ്സില്‍ ദുനിയാവിനോട് വിടപറയേണ്ടിവന്നു.
യുദ്ധത്തോട് എതിര്‍പ്പ് പ്രകടിപ്പിച്ചതിന് ജര്‍മനിയില്‍ ജയില്‍പ്പുള്ളിയാകേണ്ടി വന്നു റോസാ ലക്സംബര്‍ഗ് എന്ന വിപ്ളവകാരിക്ക്. ഒരു സ്ത്രീയാണെന്ന പരിഗണനയൊന്നും മര്‍ദിക്കപ്പെടുമ്പോള്‍ അവര്‍ക്ക് ലഭിച്ചില്ല.
യുദ്ധവിരുദ്ധരായതുകൊണ്ട് ജയിലുകളിലോ വിദേശനാടുകളിലോ കഴിയേണ്ടിവന്ന കുറെ ഭാരതീയരുണ്ട്. രാജാമഹേന്ദ്ര പ്രതാപ്,  മൗലാനാ അലി സഹോദരന്മാര്‍, മൗലാനാ ആസാദ് - പട്ടിക ഇനിയും നീളുന്നു.
ഇത്രയും എഴുതിയപ്പോള്‍ രണ്ടാം ലോകയുദ്ധ കാലത്ത് മലയാളി യുദ്ധവിരുദ്ധര്‍ പാടിയിരുന്ന രണ്ടുവരികള്‍ ചുണ്ടില്‍.
‘പോളണ്ടിന്‍െറ പേരില്‍ ലോകമഹായുദ്ധം പൊട്ടി
കോളനികള്‍ പങ്കിടാന്‍ കൂട്ടക്കൊല തുടങ്ങി’.
 

മണപ്പാടന്‍ കിസ്സകള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്‍െറയും മുസ്ലിം നവോത്ഥാനത്തിന്‍െറയും സത്യസന്ധമായ ചരിത്രത്തില്‍നിന്ന് ഒഴിവാക്കാനാകാത്ത വ്യക്തിയാണ് മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജി. ആ കൊടുങ്ങല്ലൂര്‍ക്കാരന്‍ അര്‍ഹിക്കുന്നതോതില്‍ ഇന്നറിയപ്പെടുന്നില്ല എന്നത് ലജ്ജാകരമായ യാഥാര്‍ഥ്യമാണ്. കാതിയാളം അബൂബക്കര്‍ രചിച്ചതും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നല്ല കെട്ടിലും മട്ടിലും പ്രസിദ്ധീകരിച്ചിട്ടുള്ളതുമായ ‘കേരളീയ നവോത്ഥാനവും മണപ്പാടനും’ എന്ന കൃതി നടേ പറഞ്ഞ ലജ്ജാകരമായ യാഥാര്‍ഥ്യത്തെ നേരിടാന്‍ പര്യാപ്തമാണ്.
തമസ്കരിക്കലുകളിലൂടെ ചരിത്രത്തിന് തിരസ്കരിക്കാനാവാത്ത ഉണര്‍വിന്‍െറ ആ നായകനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്ന കാതിയാളം അബൂബക്കറിന് അഭിനന്ദനത്തിന്‍െറ പൂച്ചെണ്ടുകള്‍.
 എം.എന്‍ കാരശ്ശേരിയുടെ പഠനാര്‍ഹമായ അവതാരിക കാതിയാളം അബൂബക്കര്‍ കൃതിയുടെ മികവ് വര്‍ധിപ്പിക്കുന്നു. ധീരത, ഒൗദാര്യം, മനുഷ്യസ്നേഹം തുടങ്ങിയ സദ്ഗുണങ്ങള്‍ കണക്കിലേറെയുണ്ടായിരുന്ന മണപ്പാടനെ ഇന്നത്തെ തലമുറക്ക് പരിചയപ്പെടാന്‍ ‘കേരളീയ നവോത്ഥാനവും മണപ്പാടനും’ എല്ലാ സ്കൂള്‍-കോളജ്, പൊതു ലൈബ്രറികളിലും ഉണ്ടാകട്ടെ എന്നു ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

പുല്ലുമായുധം
ബ്രിട്ടീഷുകാരനും ശാന്തിവാദിയുമായ ഫെന്നര്‍ ബ്രോക്വെ ഒന്നാം ലോകയുദ്ധകാലത്ത് യുദ്ധവിരുദ്ധനെന്ന നിലയില്‍ ജയിലിലായി. അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹം ഒരിടതുപക്ഷ വാരികയുടെ പത്രാധിപരായിരുന്നു. ഇരുമ്പഴികള്‍ക്കുള്ളിലും പത്രപ്രവര്‍ത്തനം തുടരാന്‍ ആ ജേണലിസ്റ്റ് തീരുമാനിച്ചു.
അച്ചടിക്കാന്‍ ജയിലില്‍ സൗകര്യമില്ല. ഫെന്നര്‍ ബ്രോക്വെ ഇതിനു പരിഹാരം കണ്ടത്തെി. കൈയെഴുത്ത് മാസികയിറക്കുക.
വീണ്ടും പ്രശ്നം: എഴുതാന്‍ കടലാസ് വേണമല്ളോ. മലവിസര്‍ജനത്തിനു ശേഷം ശുദ്ധിയാക്കാന്‍ വെള്ളത്തിനുപകരം പാശ്ചാത്യര്‍ ഉപയോഗിക്കുന്ന ടോയ്ലറ്റ് പേപ്പറില്‍ എഴുതാന്‍ തുടങ്ങി. ഇതിനുവേണ്ടി സഹതടവുകാരില്‍നിന്നെല്ലാം ടോയ്ലറ്റ് പേപ്പര്‍ സംഭരിച്ചു.
ഒന്നരക്കൊല്ലത്തിനുശേഷമാണ് ഈ നിയമവിരുദ്ധ പത്രത്തെപ്പറ്റി ജയിലധികൃതര്‍ അറിഞ്ഞത്. ഉടനെ ഫെന്നര്‍ ബ്രോക്വെയെ ഏകാന്ത തടവുകാരനാക്കി. യുദ്ധം അവസാനിച്ചശേഷം മോചിതനാകുന്നതുവരെ പീഡനമായിരുന്നു.
ഫെന്നര്‍ ബ്രോക്വെ ടോയ്ലറ്റ് പേപ്പര്‍കൊണ്ട് പത്രം നടത്തിയ സംഭവകഥ ‘സോഷ്യലിസ്റ്റ് വര്‍ക്കര്‍’ എന്ന ബ്രിട്ടീഷ്  വാരികയില്‍ വായിച്ചപ്പോള്‍ ആത്മഗതം: ‘വല്ലഭനു പുല്ലുമായുധം’.

ബാലേട്ടന്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളികളായിരുന്നവരെ ഇന്നത്തെ തലമുറക്ക് ഈ പംക്തിയിലൂടെ പരിചയപ്പെടുത്തണമെന്ന് ഗള്‍ഫ് നാടുകളിലെ പല വായനക്കാരും ആവശ്യപ്പെടുന്നു. ചരിത്രബോധമുള്ളവര്‍ക്ക് ഹൃദ്യമായ കാര്യം.
കോഴിക്കോട്ടെ ഒരിടത്തരം കുടുംബാംഗമായ പുതുക്കുടി ബാലകൃഷ്ണന്‍ കോളജ് വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ സ്വാതന്ത്ര്യസമരത്തിന്‍െറ ഭാഗമായി 1930 മാര്‍ച്ച് 12ന് ഗാന്ധിജി ഉപ്പു സത്യഗ്രഹം ആരംഭിച്ചു. ഏപ്രില്‍ 13 മുതല്‍ പയ്യന്നൂര്‍ കേന്ദ്രമാക്കി കേരളത്തിലും സമരം തുടങ്ങി. പക്ഷേ, കാര്യമായ ഒരു ചലനവും അതുണ്ടാക്കിയില്ല.
മേയ് ആറിന് ചേര്‍ന്ന ഒരു വമ്പിച്ച പൊതുയോഗത്തില്‍ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് പ്രഖ്യാപിച്ചു: ‘മേയ് 12ന് കോഴിക്കോട് ബീച്ചില്‍വെച്ച് ഞാന്‍ ഉപ്പ് നിയമം ലംഘിക്കും’.
മേയ് 12ന് രാവിലെ സമരം കാണാനത്തെിയവരുടെ കൂട്ടത്തില്‍ പുതുക്കുടി ബാലകൃഷ്ണനുമുണ്ടായിരുന്നു. ‘സാഹിബി’നെ പൊലീസ് മേധാവി ആമു ക്രൂരമായി മര്‍ദിക്കുന്നതുകണ്ട് ചോരതിളച്ച ആ യുവാവ് സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാകാന്‍ സ്വയം തീരുമാനിച്ചു.
പുതുക്കുടി പിറ്റേന്ന് സത്യഗ്രഹ സമിതി യുടെ ഇ. മൊയ്തു മൗലവിയെ സമീപിച്ചു. ജയിലില്‍ പോകുന്നതിനു പകരം മറ്റുള്ളവരെ സമരത്തില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കാനും സമരഫണ്ട് പിരിക്കാനും നിയമവിരുദ്ധ സാഹിത്യം പ്രചരിപ്പിക്കാനും നിര്‍ദേശിക്കപ്പെട്ടു. സമരം പിന്‍വലിക്കുന്നതു വരെ പുതുക്കുടി ബാലകൃഷ്ണന്‍ രംഗത്ത് ഉറച്ചുനിന്നു.
1942ലെ ക്വിറ്റിന്ത്യാ സമരത്തിലും പുതുക്കുടി ബാലകൃഷ്ണന്‍ സജീവമായിരുന്നു. അദ്ദേഹത്തിന്‍െറ വീട് സ്വാതന്ത്ര്യസമര പോരാളികളുടെ അഭയകേന്ദ്രമായിരുന്നു.
പരിചയമുള്ളവര്‍ക്കെല്ലാം ബാലേട്ടനായിരുന്ന ആ സ്വാതന്ത്ര്യസമര പങ്കാളി ദുനിയാവിനോട് വിടപറഞ്ഞിട്ട് നാളുകളേറെയായി.

ബി.ജെ.പിയിലെ അന്തശ്ഛിദ്രങ്ങള്‍

Posted: 15 Mar 2014 08:07 PM PDT

Image: 
Subtitle: 
ആന്‍റി കൈ്ളമാക്സ്

ബി.ജെ.പി ദേശീയ നേതാക്കളില്‍, അവരുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയോട് അസൂയയോ പകയോ ഇല്ലാത്തവരായി ആരുമുണ്ടാകില്ല. 2001 ഒക്ടോബറില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി വാഴിക്കാന്‍ പാര്‍ട്ടിയിലെ ഉരുക്കുമനുഷ്യന്‍ എല്‍.കെ. അദ്വാനി കണ്ടത്തെുന്നതുവരെ മോദി അപ്രധാനിയായ ‘ബാക്ക് റൂം ബോയ്’ ആയിരുന്നു. പാര്‍ട്ടിയില്‍ സ്വന്തമായി ഒരിടമില്ലാത്ത മോദി ഏറാന്മൂളിയാകുമെന്നാണ് അദ്വാനി കരുതിയത്. അന്ന് ബി.ജെ.പി ഭരിച്ച സംസ്ഥാനങ്ങളില്‍ അതു തന്നെയായിരുന്നു മോദി. എന്നാല്‍, 2002ല്‍ കഥമാറി. ആ വര്‍ഷം ഫെബ്രുവരി 27ലെ സബര്‍മതി എക്സ്പ്രസ് ദുരന്തത്തില്‍ അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരുള്‍പ്പെടെ 55 പേര്‍ മരിച്ച സംഭവവും അതേ തുടര്‍ന്നുള്ള കലാപവും മോദിയുടെ ‘താര’പ്പിറവിക്ക് വഴിവെച്ചു. ബി.ജെ.പി, വി.എച്ച്.പി, ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഗുജറാത്ത് ഇളക്കിമറിച്ച കലാപത്തില്‍ മുസ്ലിംകള്‍ കൂട്ടമായി കൊല്ലപ്പെട്ടു.
ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചൂടില്‍നിന്ന് വിജയകരമായി വര്‍ഷങ്ങളോളം ഒഴിഞ്ഞു മാറാന്‍ കഴിഞ്ഞത് മോദിക്ക് ‘ക്രെഡിറ്റാ’കുകയാണ് ചെയ്തത്. കലാപത്തില്‍ പങ്കാളികളായ തന്നോട് കൂറുപുലര്‍ത്തിയവരെയും പാര്‍ട്ടി അണികളെയും കൂറുകാട്ടിയ പൊലീസുകാരെയും തന്‍െറ കീഴിലെ മന്ത്രിയെയും പൊള്ളിച്ച കോടതിവിധികളിലെ തീ പക്ഷേ, മോദിയില്‍ വാട്ടം പോലുമുണ്ടാക്കിയില്ല. കൂട്ടക്കുരുതിക്ക് നേതൃത്വം നല്‍കിയ മോദി മന്ത്രിസഭയിലെ അംഗത്തിന് 28 വര്‍ഷത്തെ തടവുശിക്ഷയാണ് കോടതി വിധിച്ചത്. ഇതൊന്നും മോദിയില്‍ ഏശിയില്ല. മാത്രമല്ല; അപ്പോള്‍ പാര്‍ട്ടിക്കകത്തെ എതിരാളികളെ ഓരോരുത്തരായി ഒതുക്കുകയായിരുന്നു മോദി. കേശുഭായി പട്ടേലിനെ മൂലക്കിരുത്തി. മറ്റൊരാള്‍ ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേക്കേറി. രഹസ്യങ്ങളെല്ലാം അറിയാവുന്ന വിശ്വസ്തന്‍ മോദിയുടെ ശത്രുവായതോടെ പട്ടാപ്പകല്‍ കൊല്ലപ്പെട്ടു. കൊലക്കു പിന്നില്‍ മോദിയാണെന്ന ആരോപണവുമായി കൊല്ലപ്പെട്ടയാളുടെ ഭാര്യയോ പിതാവോ രംഗത്തുവന്നില്ളെങ്കിലും ആ കൊലപാതകം മറ്റ് മോദി ശത്രുക്കളുടെ നട്ടെല്ലിലൂടെ പേടിയായി പടര്‍ന്നുകയറി. ഗുജറാത്ത് തന്‍െറ വരുതിയിലായതോടെ ദേശീയ നേതാക്കളായി മോദിയുടെ ലക്ഷ്യം. ഗുജറാത്ത് കാല്‍ക്കീഴിലിരിക്കെ മോദിക്കത് പ്രയാസമായില്ല. ആ പണി അദ്വാനിയില്‍ തന്നെയാണ് തുടങ്ങിയത്. മാത്രമല്ല; ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര മാതൃസംഘടനയായ ആര്‍.എസ്.എസിനെ മോദി വരുതിയിലാക്കുകയും ചെയ്തു. അതത്ര നിസ്സാര കാര്യമല്ല.
പ്രധാനമന്ത്രിപദം ലക്ഷ്യംവെക്കുന്ന മോദിക്ക് മുഖ്യമന്ത്രിയായ മോദിയുടെ ആ പഴയ തന്ത്രങ്ങള്‍ ഇനി മതിയാകില്ളെന്ന് അതിവേഗമാണ് മോദി തിരിച്ചറിഞ്ഞത്. രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിലും എതിര്‍പ്പുള്ള പൊലീസ്, മറ്റ് ഉദ്യോഗസ്ഥര്‍, വ്യവസായികളെ കൈകാര്യം ചെയ്യുന്നതിലും അയല്‍ദേശത്തെ മുട്ടാളനെന്ന തന്നെക്കുറിച്ചുള്ള പേടി മോദിക്ക് ഗുണകരമായിരുന്നു. ഗുജറാത്തിനെ ഉഴുതുമറിച്ചതുപോലെ അത്ര എളുപ്പമല്ളെന്ന് തിരിച്ചറിഞ്ഞു തുടങ്ങിയെങ്കിലും ഡല്‍ഹിയിലെ സെവന്‍ റേസ്കോസ് റോഡിലെ പ്രധാനമന്ത്രി വസതിയിലേക്കുള്ള തിടുക്കത്തിലാണ് മോദി.
പ്രധാനമന്ത്രിപദത്തിലേക്ക് പായുന്ന മോദിക്കെതിരെ പാര്‍ട്ടിക്കകത്ത് വിമത സ്വരം ഉയര്‍ന്നുകഴിഞ്ഞു. അദ്വാനിയും ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജുമാണ് മോദിക്കെതിരെ ആദ്യം തിരിഞ്ഞത്. പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതിന്‍െറ ആദ്യപടിയായി മോദിയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ തലവനാക്കിയ ഗോവ യോഗത്തില്‍ തന്നെ അദ്വാനിയും സുഷമയും കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചതാണ്. സുഷമ ആ യോഗത്തിനത്തെിയെങ്കിലും അദ്വാനി വിട്ടുനിന്നു. അദ്വാനിയെ ക്ഷീണം ബാധിച്ച  പടക്കുതിരയായും പാര്‍ട്ടിക്കകത്ത് കാര്യമായ പിന്തുണയില്ലാത്ത ആളായും ചിത്രീകരിക്കാനാണ് നേതാക്കള്‍ ശ്രമിച്ചത്. എന്നാല്‍, അദ്വാനി ഉയര്‍ത്തിയ ആ വിമത സ്വരം ഇന്ന് രാജ്യത്തെ ബി.ജെ.പി യൂനിറ്റുകളില്‍ പ്രതിധ്വനിക്കുന്നു.
പാര്‍ട്ടിയില്‍ ഒരുകാലത്ത് മൂന്നാമനായി കാണപ്പെട്ട ഉത്തര്‍പ്രദേശില്‍ നിന്നുള്ള അതികായന്‍ മുരളി മനോഹര്‍ ജോഷിയും ഇഷ്ടക്കേട് തുറന്നു പ്രകടിപ്പിച്ചു. തന്‍െറ സിറ്റിങ് സീറ്റായ വാരാണസി മോദി തട്ടിയെടുക്കുന്നതിനെതിരെയാണ് ജോഷിയുടെ പ്രതികരണം. വാരാണസി മോദിക്കു നല്‍കാന്‍ ജോഷിയെ കാണ്‍പൂര്‍ മണ്ഡലത്തിലേക്ക് മാറ്റാന്‍ അനുവദിക്കില്ളെന്ന് മറ്റൊരു പഴയ പടക്കുതിര കല്‍രാജ് മിശ്രയും വ്യക്തമാക്കി. മിശ്ര കണ്ണുവെക്കുന്ന മണ്ഡലമാണ് കാണ്‍പൂര്‍. മോദിപക്ഷക്കാരനായ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിങ്ങിന് ലഖ്നോ സീറ്റ് വിട്ടുകൊടുക്കാനാകില്ളെന്ന് ലാല്‍ജി ടണ്ടനും പറയുന്നു.
ബിഹാറില്‍ ഉന്നത ജാതകുലരായ ഗിരിരാജ് സിങ്, അശ്വിനി ചൗബേ എന്നിവരുടെ എതിര്‍പ്പുമുയര്‍ന്നു കഴിഞ്ഞു. തന്‍െറ കാലാള്‍പട മോദിക്ക് നേടിക്കൊടുത്ത ‘സമ്മാന’മാണത്. മോദിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വത്തിന് പിന്തുണ നല്‍കിയവരാണ് ഗിരിരാജും ചൗബേയുമെന്നതാണ് മറ്റൊരു തമാശ. മോദിയെ പിന്തുണക്കാന്‍ നിതീഷ് കുമാറിന്‍െറ ജനതാദള്‍ (യു)വുമായുള്ള 17 വര്‍ഷത്തെ ബന്ധമുപേക്ഷിച്ചാണ് ചൗബേ മോദിക്ക് പിന്തുണ നല്‍കിയത്. മോദിയുടെ മുസ്ലിം വിരുദ്ധ പ്രതിച്ഛായ ചൂണ്ടിക്കാട്ടി അദ്ദേഹത്തെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കരുതെന്ന് നിതീഷ് കുമാര്‍ ബി.ജെ.പിയോട് ആവശ്യപ്പെട്ടതോടെയാണ് ചൗബേനിതീഷ് ബന്ധമറ്റത്. എല്ലാം കഴിഞ്ഞപ്പോള്‍ ഗിരിരാജിനെയും ചൗബേയെയും മോദി ഒരരികിലാക്കി സുശീല്‍ കുമാര്‍ മോദിയോടടുത്തു. ഉന്നത ജാതിക്കാരെ പ്രതിനിധാനം ചെയ്യുന്ന ഗിരിരാജും ചൗബേയും ബി.ജെ.പിക്ക് അനിവാര്യമായ നേതാക്കളാണ്. ക്ഷമയില്ലാത്ത അവസരവാദിയായ രാംവിലാസ് പാസ്വാനുമായുള്ള മോദിയുടെ സഖ്യവും ബിഹാറിലെ ബി.ജെ.പി നേതാക്കള്‍ക്കിടയില്‍ അതൃപ്തിക്ക് ഹേതുവായിട്ടുണ്ട്.
പഞ്ചാബിലും മോദിയുടെ നീക്കം അത്ര സുഖകരമല്ല. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം  നവ്ജ്യോത് സിങ് സിദ്ദുവിന്‍െറ സിറ്റിങ് സീറ്റായ അമൃത്സറിലെ സ്ഥാനാര്‍ഥി നിര്‍ണയം പ്രശ്നത്തിലാണ്. പാര്‍ട്ടിയിലെ സിദ്ദുവിന്‍െറ എതിരാളികള്‍ക്കാണ് മോദി ചെവികൊടുക്കുന്നത്. ആര്‍.എസ്.എസുകാരായ അവിടുത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ മോദി വിലവെക്കുന്നില്ളെന്ന ആരോപണവും ശക്തമാണ്. തെരഞ്ഞെടുപ്പ് ചര്‍ച്ചകളിലും സ്ഥാനാര്‍ഥി നിര്‍ണയത്തിലും മോദിയുടെ ടീം അവരെ അടുപ്പിക്കുന്നില്ല. രണ്ടുതവണ പഞ്ചാബിന്‍െറ ഉപമുഖ്യമന്ത്രിയായിരുന്ന മന്‍മോഹന്‍ ശര്‍മ വിമത സ്വരമുയര്‍ത്തിയ പ്രമുഖരില്‍ ഒരാളാണ്.
2009ല്‍ മൂന്നുസീറ്റ് നേടിയ അസമിലും സ്ഥിതി മറിച്ചല്ല. ഹിന്ദുവോട്ട് ഏകീകരിക്കാനെന്ന പേരില്‍ മുന്‍ അസം മുഖ്യമന്ത്രി പ്രഫുല്ല കുമാര്‍ മഹന്തയുടെ അസം ഗണ പരിഷത്തുമായി കൂട്ടുകൂടുന്നതിനെ അവിടുത്തെ ബി.ജെ.പി നേതാക്കള്‍ തുറന്നെതിര്‍ക്കുന്നു. 14 ലോക്സഭാ മണ്ഡലങ്ങളുള്ള അസമിലെ മുഴുവന്‍ മണ്ഡലത്തിലും സ്ഥാനാര്‍ഥികളെ നിര്‍ത്തണമെന്ന് അവിടുത്തെ നേതാക്കള്‍ ആവശ്യപ്പെടുന്നു. അസം ഗണപരിഷത്തുമായി ചേര്‍ന്നാല്‍ അതുപറ്റില്ല. കഴിഞ്ഞതവണ ഏഴുസീറ്റിലാണ് ബി.ജെ.പി മത്സരിച്ചത്. ചന്ദ്രബാബു നായിഡുവിന്‍െറ തെലുഗുദേശം പാര്‍ട്ടിയുമായുള്ള സഖ്യത്തിനെതിരെ ആന്ധ്രപ്രദേശിലെ ബി.ജെ.പി നേതാക്കളും ശബ്ദമുയര്‍ത്തുന്നു. കര്‍ണാടകയിലും പ്രശ്നങ്ങളാണ്. അഴിമതിക്കേസിലകപ്പെട്ടതിനത്തെുടര്‍ന്ന് മുഖ്യമന്ത്രിപദം ഒഴിയാനാവശ്യപ്പെട്ടതില്‍ 2012ല്‍ പാര്‍ട്ടിവിട്ട ബി.എസ്. യെദിയൂരപ്പയെ തിരിച്ചെടുക്കുന്നത് അവിടുത്തെ മുന്‍ മുഖ്യന്മാരായ സദാനന്ദ ഗൗഡയെയും ജഗദീഷ് ഷെട്ടറെയും ചൊടിപ്പിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്കിടയിലും സഖ്യത്തിലും പ്രശ്നമാണ്. തെരുവുയുദ്ധങ്ങളുടെ ആശാനായ രാജ് താക്കറെയെ ഒപ്പം കൂട്ടാനുള്ള ശ്രമം പാളി. പരമ്പരാഗത സഖ്യകക്ഷിയായ ശിവസേനയെ അത് പ്രകോപിപ്പിച്ചു. തന്നെക്കാള്‍ കേമരാകാന്‍ നോക്കിയ പാര്‍ട്ടിയുടെ മുന്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിയുടെയും മുന്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഗോപിനാഥ് മുണ്ടെയുടെയും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അധികാരം മോദി വെട്ടിക്കുറച്ചു. പാര്‍ട്ടി ഭരിക്കുന്ന മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഢ് എന്നിവിടങ്ങളില്‍ പക്ഷേ, മോദിക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. കരുത്തരാണ് അവിടുത്തെ മുഖ്യന്മാര്‍. മോദിയോട് ഇടിച്ചു നില്‍ക്കാനുള്ള കരുത്ത് അവര്‍ക്കുണ്ട്. അവരുടെ നോമിനികളെ തഴയാന്‍ മോദി ശ്രമിച്ചാല്‍ അത് പ്രശ്നമാകും. ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയമേറ്റുവാങ്ങിയ ഡല്‍ഹിയില്‍ മോദിയുടെ പ്രതിച്ഛായക്ക് മങ്ങലുണ്ട്. ഡല്‍ഹിയില്‍ തിരശ്ശീലക്കു പിന്നില്‍ ഉഗ്ര പോരിന്‍െറ യുദ്ധക്കളമാണ്. ഏറ്റവും ശ്രദ്ധേയമായത് ഒരാഴ്ച മുമ്പ് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത് നടത്തിയ പ്രസ്താവനയാണ്. അതില്‍ മോദിക്ക് പരിഭ്രമമാകേണ്ട ഘടകമുണ്ട്. ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മോദിയുടെ താരപ്രഭയെ വാഴ്ത്തുന്നത് അദ്ദേഹം വിലക്കി. വ്യക്തിയെ കേന്ദ്രീകരിച്ചല്ല; പാര്‍ട്ടിക്കുവേണ്ടി പ്രചാരണം നടത്താനാണ് ഭഗവത് അണികളോട് നിര്‍ദേശിച്ചത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP