ലോറി വനത്തിലേക്ക് തലകീഴായി മറിഞ്ഞ് നാലുപേര്‍ക്ക് പരിക്ക് Posted: 17 Mar 2014 12:08 AM PDT Subtitle: നാട്ടുകാരുടെ സേവനം ജീവന്‍ രക്ഷിച്ചു കാസര്‍കോട്: മുളിയാര്‍ ഇരിയണ്ണിയില്‍ കുഴല്‍ കിണര്‍ നിര്‍മാണ സാമഗ്രികളുമായി പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് വനത്തിലേക്ക് മറിഞ്ഞ് നാല് തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 11 മണിയോടെ ഇരിയണ്ണി പേരടുക്കത്താണ് അപകടം. ഛത്തിസ്ഗഢ് സ്വദേശികളായ റുക്മി ദാദറിലെ ദസ്ര്‍ റാം (25), കാംകേറിലെ രാജേഷ് കുമാര്‍ (34), മധ്യപ്രദേശ് സ്വദേശികളായ വിജയ് (18), ശിവറാം (23) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ലോറിയുടെ മുകളിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു. മറിഞ്ഞ ലോറിക്കടിയില്‍പെട്ട ഇവരെ ഓടിക്കൂടിയ നാട്ടുകാരും കാസര്‍കോട് നിന്നെത്തിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് രക്ഷിച്ചത്. ലോറിക്കടിയില്‍ കുടുങ്ങിയ തൊഴിലാളികളിലൊരാളെ ഏറെ പാടുപെട്ടാണ് പുറത്തെടുത്ത്. പേരടുക്കം വളവിലെത്തിയപ്പോള്‍ ഡ്രൈവര്‍ ലോറി നിര്‍ത്തി റോഡ് നോക്കാനിറങ്ങി. ഇതിനിടെ ലോറി തനിയെ മുന്നോട്ടുനീങ്ങി താഴ്ചയുള്ള വനത്തിലേക്ക് തലകീഴായി മറിയുകയായിരുന്നു. നാട്ടുകാര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതിനാലാണ് തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാനായത്. റോഡില്‍നിന്ന് 400 മീറ്ററോളം വനത്തിലൂടെ മുന്നോട്ട് നീങ്ങിയാണ് ലോറി ഇടതുവശത്തേക്ക് മറിഞ്ഞത്. അപകടം നടന്ന സ്ഥലത്തേക്ക് വഴിയില്ല. പരിക്കേറ്റവരെ ചുമലില്‍ താങ്ങിയാണ് കാട്ടിലൂടെ കുന്നിന്‍ മുകളിലെ റോഡിലെത്തിച്ചത്. കാലുകള്‍ ലോറിക്കടിയില്‍പെട്ട് നിലവിളിക്കുകയായിരുന്ന യുവാവിനെ നാട്ടുകാരും ഫയര്‍ഫോഴ്സും അരമണിക്കൂറോളം പരിശ്രമിച്ച് ലോറി ഉയര്‍ത്തിയാണ് രക്ഷിച്ചത്. |
പെരിഞ്ചേരിയില്‍ സി.പി.എം–ബി.ജെ.പി സംഘര്‍ഷം: വീടിനു നേരെ ബോംബേറ് Posted: 17 Mar 2014 12:00 AM PDT Subtitle: രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ക്കും മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്ക് മട്ടന്നൂര്‍: ഉരുവച്ചാലിനടുത്ത പെരിഞ്ചേരി മേഖലയില്‍ സി.പി.എം -ബി.ജെ.പി സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ രണ്ട് സി.പി.എം പ്രവര്‍ത്തകരെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയിലും മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ തലശ്ശേരി ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകന്‍െറ വീടിനുനേരെ ബോംബെറിഞ്ഞു. കഴിഞ്ഞ ദിവസം പെരിഞ്ചേരിക്കടുത്ത ബാവോട്ടുപാറയില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ കെ.പി. സതീശനെ ഒരു സംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി ആക്രമിച്ചതാണ് സംഘര്‍ഷത്തിന് തുടക്കമിട്ടത്. ഇതേ തുടര്‍ന്ന് ബൈക്കില്‍ വരുകയായിരുന്ന സി.പി.എം പ്രവര്‍ത്തകരായ നഗരസഭാ മുന്‍ കൗണ്‍സിലര്‍ പി. രാമദാസ് (42), ഒ. സത്യന്‍ (40) എന്നിവരെ ഒരു സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. തൊട്ടുപിന്നാലെ, ബി.ജെ.പി പ്രവര്‍ത്തകനായ കെ.കെ. ചന്ദ്രന്‍െറ വീടിനുനേരെ ഒരു സംഘം ബോംബെറിഞ്ഞു. വീടിന് സമീപത്തെ വിറകുപുരയില്‍ തട്ടിയ ബോംബ് പൊട്ടി വിറകുപുര ഭാഗികമായി തകര്‍ന്നു. ചന്ദ്രന്‍െറ ഭാര്യ വനജയെ ഒരു സംഘം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. തുടര്‍ന്നുണ്ടായ വിവിധ ആക്രമണങ്ങളില്‍ ബി.ജെ.പി പ്രവര്‍ത്തകരായ ഉരുവച്ചാല്‍ മേലെ കരേറ്റയിലെ രാഹുല്‍ (21), മണക്കായിയിലെ സുധി (28) എന്നിവര്‍ക്കും പരിക്കേറ്റു. മട്ടന്നൂര്‍ സി.ഐ കെ.വി. വേണുഗോപാലിന്‍െറ നേതൃത്വത്തില്‍ ബാവോട്ടുപാറയില്‍ പൊലീസ് കാവല്‍ ഏര്‍പ്പെടുത്തി. |
ക്രീമിയ: ഹിതപരിശോധന ഫലം അംഗീകരിക്കില്ളെന്ന് ഒബാമ Posted: 16 Mar 2014 11:47 PM PDT വാഷിങ്ടണ്‍: റഷ്യയില്‍ ചേരുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ യുക്രെയ്ന്‍ പ്രവിശ്യയായ ക്രീമിയയില്‍ നടന്ന ഹിതപരിശോധനയുടെ ഫലം അംഗീകരിക്കില്ളെന്ന് അമേരിക്കന്‍ പ്രസിഡന്‍്റ് ബരാക് ഒബാമ. യുക്രെയ്നില്‍ വിഘടിച്ച് റഷ്യയില്‍ ചേരാനുള്ള ക്രീമിയ പ്രവിശ്യ പാര്‍ലമെന്‍്റിന്‍്റെ തീരുമാനം അംഗീകരിക്കില്ല. ഭരണഘടനാ വിരുദ്ധമായ ഹിതപരിശോധനയാണ് ക്രീമിയയില്‍ നടന്നത്. ഇക്കാര്യം റഷ്യന്‍ പ്രസിഡന്‍്റ് വ്ളാദിമിര്‍ പുടിനെ അറിയിച്ചിട്ടുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ക്രീമിയ വിഷയത്തില്‍ റഷ്യ നടത്തിയ ഇടപെടല്‍ യുക്രെയ്നിന്‍്റെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റമാണെന്ന് ഒബാമ പറഞ്ഞു. യൂറോപ്യന്‍ സഖ്യരാജ്യങ്ങളുമായി ചേര്‍ന്ന് റഷ്യയ്ക്കെതിരെ ഉപരോധ നടപടികള്‍ ഏര്‍പ്പെടുത്തുമെന്നും ഒബാമ അറിയിച്ചു. ടെലിഫോണിലാണ് ഒബാമ റഷ്യന്‍ പ്രസിഡന്‍്റിനെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. എന്നാല്‍, രാജ്യാന്തര നിയങ്ങള്‍ പാലിച്ചു കൊണ്ടാണ് ക്രീമിയയില്‍ ഹിതപരിശോധന നടത്തിയതെന്ന ക്രീമയയിലെ 95 ശതമാനം ജനങ്ങളും റഷ്യയില്‍ ചേരുന്നതിനെ അനുകൂലിച്ചിരുന്നു. |
വനത്തോടു ചേര്‍ന്ന ജനവാസ കേന്ദ്രങ്ങളിലെ കുടുംബങ്ങള്‍ ഭീതിയില്‍ Posted: 16 Mar 2014 11:46 PM PDT Subtitle: വയനാട്ടില്‍ കാട്ടുതീ പടരുന്നു മാനന്തവാടി: ജില്ലയില്‍ കാട്ടുതീ പടരുമ്പോള്‍ വനത്തോടു ചേര്‍ന്നു താമസിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ ആശങ്കയില്‍. നോര്‍ത് വയനാട് വനം ഡിവിഷന് കീഴിലെ ബേഗൂര്‍ റെയ്ഞ്ചിലെയും തോല്‍പെട്ടി വന്യജീവി സങ്കേതത്തിലും ഉള്‍പ്പെട്ട കാടുകളിലും ഉണ്ടായ തീപിടിത്തം ജനങ്ങളെ ആശങ്കയിലാഴ്ത്തി. ഞായറാഴ്ച രാവിലെ പത്തുമണിയോടെയാണ് ആദ്യം തീ പടര്‍ന്നത്. ശക്തമായ കാറ്റുള്ളതിനാല്‍ മണിക്കൂറുകള്‍ക്കകം തീ മറ്റു ഭാഗങ്ങളിലേക്ക് പടരുകയായിരുന്നു. ഉണങ്ങിയ മുളങ്കൂട്ടങ്ങള്‍ തീ ആളിക്കത്താനിടയാക്കി. ഉള്‍വനങ്ങളിലും റോഡരികിലും വന്‍ മരങ്ങള്‍ക്ക് തീപിടിച്ചതോടെ മരങ്ങള്‍ കടപുഴകി വീഴാനും തുടങ്ങി. ഇത് വിവിധ സ്ഥലങ്ങളില്‍ ഗതാഗത തടസ്സത്തിന് കാരണമായി. വന്യമൃഗങ്ങള്‍ പൊള്ളലേറ്റ് പരക്കംപായുന്ന കാഴ്ചയാണ്. ആദിവാസി കോളനികള്‍ പലതും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഉച്ചയോടെയാണ് ഫയര്‍ ഫോഴ്സ് തീയണക്കാനായി എത്തിയത്. രാത്രിയിലും കൂടുതല്‍ പ്രദേശങ്ങളില്‍നിന്ന് ഫയര്‍ ഫോഴ്സിനെ എത്തിച്ച് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ദേശീയ ദുരന്തനിവാരണ സേനയുടെ സഹായം ആവശ്യമെങ്കില്‍ തേടാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്. വന്‍മരങ്ങള്‍ രാത്രിയിലും കത്തുന്നതുമൂലം തിങ്കളാഴ്ചയും തീപിടിത്തമുണ്ടാകുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. ഏക്കര്‍ കണക്കിന് തോട്ടം കത്തിയത് കര്‍ഷകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ജില്ലയെ പിടിച്ചുകുലുക്കിയ കടുവ ആക്രമണ സ്ഥലത്തു തന്നെയാണ് തീപിടിത്തത്തിന്‍െറ തുടക്കവും. ഇത് അധികൃതര്‍ക്കിടയില്‍ സംശയത്തിന് കാരണമായിട്ടുണ്ട്. തീപിടിത്തത്തിന് പിന്നിലെ കാരണം തേടുന്നുണ്ട്. സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 212 കടന്നുപോകുന്ന പൊന്‍കുഴി, തകരപ്പാടി പ്രദേശങ്ങളില്‍ വലിയ തോതില്‍ കാട്ടുതീ അനുഭവപ്പെട്ടു. വൈകുന്നേരം മണിക്കൂറുകളോളം ഈ വഴി ഗതാഗതം മുടങ്ങി. വനപാലകരും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണക്കാന്‍ ശ്രമിച്ചെങ്കിലും പടര്‍ന്നുകയറി. ഒടുവില്‍ തിരുനെല്ലിയിലുണ്ടായിരുന്ന ഫയര്‍ ഫോഴ്സ് സംഘത്തില്‍ ഒരു യൂനിറ്റിനെ തിരിച്ചുവിളിച്ചാണ് തീ പടരുന്നത് തടഞ്ഞത്. തീപ്പൊരി പറന്നുപോയി വീഴുന്നിടത്തും തീ കത്തുന്നുണ്ട്. ഇതുകാരണം വീടുകളും മറ്റും ഭീഷണിയിലാണ്. മുളങ്കൂട്ടങ്ങള്‍ക്ക് തീ പടര്‍ന്നതാണ് വലിയ തോതില്‍ വനനാശത്തിന് കാരണമായത്. വന്യജീവികള്‍ കൃഷിയിടങ്ങളിലേക്ക് കൂടുതല്‍ വരുന്ന സാഹചര്യമാണിപ്പോള്‍. |
വയനാട്ടിലെ കാട്ടുതീ: വിജിലന്‍സ് അന്വേഷിക്കും -തിരുവഞ്ചൂര്‍ Posted: 16 Mar 2014 11:28 PM PDT തിരുവനന്തപുരം: വയനാട്ടില്‍ കാട്ടുതീ പടര്‍ന്ന സംഭവത്തില്‍ വിജിലന്‍സ് അന്വേഷിക്കുമെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. വനംവകുപ്പ് വിജിലന്‍സാണ് സംഭവം അന്വേഷിക്കുക. തീയിട്ടതാണോ എന്ന സംശയത്തിന്‍്റെ അടിസ്ഥാനത്തിലാണ് പ്രത്യക അന്വേഷണത്തിന് ഉത്തരവിട്ടത്. നോര്‍ത് വയനാട് വനം ഡിവിഷനു കീഴിലെ ബേഗൂര്‍ റെയ്ഞ്ച് പരിധിയിലും തോല്‍പെട്ടി വന്യജീവി സങ്കതത്തേിലുമുള്‍പ്പെട്ട ഏക്കര്‍കണക്കിന് വനമാണ് കഴിഞ്ഞ ദിവസം കത്തിച്ചാമ്പലായത്. ചക്കിണി, ഓട്ടിയൂര്‍, തുണ്ടുകാപ്പ്, കാരമാട്, കുതിരക്കോട്, കോട്ടമൂല, ചേകാടി, പുലിവാല്‍മുക്ക്, അപ്പപ്പാറ, പോത്തുമൂല പ്രദേശങ്ങളില്‍ 20 കി.മീ ചുറ്റളവില്‍ 1500ഓളം ഏക്കര്‍ വനമാണ് ഞായറാഴ്ച കത്തിനശിച്ചത്. വന്‍ മരങ്ങളും തീയില്‍ നശിച്ചു. മൃഗങ്ങളും ഉരഗങ്ങളുമുള്‍പ്പെടെ ഒട്ടേറെ ജീവജാലങ്ങള്‍ അഗ്നിക്കിരയായി. സമീപത്തു താമസിക്കുന്ന ഏതാനും വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെ തുണ്ടുകാപ്പിലാണ് ആദ്യം തീ പടര്‍ന്നത്. പിന്നീട് മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നു. |
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കല്‍; ബി.എല്‍.ഒമാര്‍ നെട്ടോട്ടമോടുന്നു Posted: 16 Mar 2014 10:37 PM PDT Subtitle: നേരത്തേ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരുടെ അപേക്ഷകള്‍ യഥാസമയം ലഭിച്ചിരുന്നെങ്കില്‍ പ്രയാസം ഒഴിവാകുമായിരുന്നു ഉള്ള്യേരി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പ്പട്ടിക പ്രസിദ്ധീകരിക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കാന്‍ വേണ്ടത്ര സമയം ലഭിക്കാത്തത് ബി.എല്‍.ഒമാരെ കുഴക്കുന്നു. മാര്‍ച്ച് ഒമ്പതായിരുന്നു വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ അപേക്ഷിക്കേണ്ട അവസാന ദിവസം. ഇതിനായി ബൂത്തുകളില്‍ വൈകീട്ട് അഞ്ചുവരെ ബി.എല്‍.ഒ മാര്‍ അപേക്ഷകള്‍ സ്വീകരിക്കുകയും ഇവ അന്നുതന്നെ വില്ലേജ് ഓഫിസുകളില്‍ ഏല്‍പിക്കുകയും ചെയ്തിരുന്നു. അവസാന അവസരമായതിനാല്‍ ഓരോ ബൂത്തിലും നിരവധി അപേക്ഷകളാണ് ലഭിച്ചത്. താലൂക്ക് ഓഫിസുകളില്‍നിന്നും ഇവ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തതിനു ശേഷം അപേക്ഷകളുടെ പ്രിന്‍റൗട്ടുകള്‍ 14ാം തീയതിയാണ് ബി.എല്‍.ഒമാര്‍ക്ക് ലഭിച്ചത്. പിറ്റേന്നുതന്നെ തിരിച്ചേല്‍പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. പുതിയ അപേക്ഷകരുടെ വയസ്സ് തെളിയിക്കുന്ന രേഖ, ഫോട്ടോ അടക്കമുള്ളവ വാങ്ങി റിപ്പോര്‍ട്ട് സഹിതമാണ് വില്ലേജുകളില്‍ എത്തിക്കേണ്ടത്. ഇതിനായി അഞ്ചുദിവസത്തെ ഡ്യൂട്ടി ലീവ് അനുവദിക്കുകയും ചെയ്തിരുന്നു. ബി.എല്‍.ഒമാരില്‍ ഭൂരിപക്ഷവും അധ്യാപകരാണ്. എസ്.എസ്.എല്‍.സി, പ്ളസ്ടു പരീക്ഷാ ഡ്യൂട്ടി ഉള്ളവര്‍ക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചുകിട്ടിയതുമില്ല. ചിലയിടങ്ങളില്‍ ബി.എല്‍.ഒമാര്‍ താലൂക്കുകളില്‍ നേരിട്ടുപോയി അപേക്ഷകള്‍ വങ്ങേണ്ടിയും വന്നിട്ടുണ്ട്. ശനിയാഴ്ചതന്നെ അധികം പേരും രേഖകള്‍ സഹിതം അപേക്ഷകള്‍ തിരിച്ചല്‍േപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, മുമ്പ് നേരിട്ട് ഓണ്‍ലൈനായി ചെയ്തവരുടെ അപേക്ഷകള്‍ ഞായറാഴ്ചയും ബി.എല്‍.ഒമാര്‍ക്ക് കിട്ടിയിട്ടുണ്ട്. ഇവ ഇന്നുതന്നെ തിരിച്ചേല്‍പിക്കുകയും വേണം. ഇതും ഇവര്‍ക്ക് ഏറെ പ്രയാസം സൃഷ്ടിക്കും. അപേക്ഷകരുടെ വീടുകളില്‍ ചെന്ന് വേണം രേഖകള്‍ വാങ്ങാന്‍. നേരത്തേ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവരുടെ അപേക്ഷകള്‍ യഥാസമയം ലഭിച്ചിരുന്നെങ്കില്‍ ഈ പ്രയാസം ഒഴിവാകുമായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടുകളില്‍ വരുന്ന പിഴവുകളുടെ പൂര്‍ണ ഉത്തരവാദിത്തം ബി.എല്‍.ഒമാര്‍ക്കായിരിക്കേ അവസാന മണിക്കൂറില്‍ നെട്ടോട്ടമോടേണ്ടിവരുന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. |
യു.എ.ഇയുടെ വിദ്യാഭ്യാസ പുരോഗതി അത്ഭുതാവഹം -ബില്‍ ക്ളിന്‍റണ്‍ Posted: 16 Mar 2014 10:15 PM PDT Subtitle: ഗ്ളോബല്‍ എജുക്കേഷന്‍ ആന്‍ഡ് സ്കില്‍സ് ഫോറത്തിന് തുടക്കം ദുബൈ: കുറഞ്ഞ നാളുകള്‍ക്കകം വിദ്യാഭ്യാസ രംഗത്ത് യു.എ.ഇ കൈവരിച്ച നേട്ടങ്ങള്‍ അത്ഭുതാവഹമാണെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ബില്‍ ക്ളിന്‍റണ്‍. ദുബൈ ജെ. ഡബ്ള്യൂ മാരിയറ്റ് ഹോട്ടലില്‍ ഗ്ളോബല്‍ എജുക്കേഷന്‍ ആന്‍ഡ് സ്കില്‍സ് ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സംവിധാനം അന്താരാഷ്ട്ര നിലവാരത്തിലത്തെിക്കാനും ക്ളാസ്മുറികള്‍ സ്മാര്‍ട്ടാക്കാനും മുന്‍കൈയെടുത്ത യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം അഭിനന്ദനമര്‍ഹിക്കുന്നു. വികസ്വര രാജ്യങ്ങളിലെ കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിന് സൗകര്യങ്ങളൊരുക്കുന്ന ദുബൈ കെയറിന്‍െറ പ്രവര്‍ത്തനങ്ങളും പ്രശംസാര്‍ഹമാണ്. വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ അധ്യാപകരുടെ പങ്ക് പ്രധാനമാണ്. മികച്ച അധ്യാപകന് വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ നിര്‍ണായക മാറ്റങ്ങളുണ്ടാക്കാന്‍ സാധിക്കും. വിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചക്ക് പൊതു- സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യമാണ്. സമൂഹത്തിന്‍െറ നിര്‍മിതിയില്‍ പ്രധാന പങ്ക് വഹിക്കുന്നവരെന്ന നിലയില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി എന്നിവരും സന്നിഹിതനായിരുന്നു. ഫോറം തിങ്കളാഴ്ച സമാപിക്കും. |
ചൈന-ഗള്‍ഫ് സ്വതന്ത്ര വ്യാപാരമേഖല സ്ഥാപിക്കാന്‍ ധാരണ Posted: 16 Mar 2014 09:44 PM PDT റിയാദ്: ജി.സി.സി രാജ്യങ്ങളും ചൈനയും തമ്മില്‍ സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതിന് സൗദിയുടേയും ചൈനയുടേയും പച്ചക്കൊടി. സ്വതന്ത്ര വ്യാപാര മേഖല സ്ഥാപിക്കുന്നതിന് ഇതര ജി.സി.സി അംഗ രാജ്യങ്ങളുമായി സൗദി നടത്തുന്ന ചര്‍ച്ചകളേയും ശ്രമങ്ങളേയും ചൈന അഭിനന്ദിച്ചു. സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസിന്‍െറ ചതുര്‍ദിന ¥ൈചന സന്ദര്‍ശനത്തിന്‍െറ സമാപനത്തോടനുബന്ധിച്ച് പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ സാഹചര്യത്തില്‍ കഴിയുന്നത്ര വേഗത്തില്‍ ചൈനീസ്-ഗള്‍ഫ് സ്വതന്ത്ര വ്യാപാരമേഖല സ്ഥാപിക്കാന്‍ ഇരു രാജ്യങ്ങളും ശ്രമിക്കും. ഇതിനായി ഇതര ഗള്‍ഫ് രാജ്യങ്ങളുമായി ചൈനയും സൗദിയും സംയുക്തമായി ചര്‍ച്ചകള്‍ നടത്തിയ ശേഷം ഇരു വിഭാഗത്തിന്‍േറയും പെതുതാല്‍പര്യങ്ങള്‍ പരിഗണിച്ചുള്ള കരാറിലത്തൊനാകുമെന്നു സംയുക്ത പ്രസ്താവനയില്‍ പ്രത്യാശിച്ചു. ചരിത്ര പ്രസിദ്ധമായ ‘പട്ടുപാത’ വഴി സാമ്പത്തിക ബെല്‍റ്റ് സ്ഥാപിക്കുന്നതിനും ‘കടല്‍ വഴിയുള്ള 21നൂറ്റാണ്ടിലെ പട്ടുപാത’ ഒരുക്കുന്നതിനുമുള്ള ചൈനയുടെ നിര്‍ദേശം സ്വാഗതം ചെയ്യുന്നതായി സൗദി അറിയിച്ചു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഒൗദ്യോഗിക തലത്തിലും ജനകീയ തലത്തിലുമുള്ള സാംസ്കാരിക കൈമാറ്റങ്ങള്‍ക്ക് പിന്തുണ നല്‍കും. വിവര സാങ്കേതികത, ആരോഗ്യം, കൃഷി, വിനോദസഞ്ചാരം എന്നീ മേഖലകളില്‍ ഉഭയകക്ഷി സഹകരണം വര്‍ധിപ്പിക്കും. ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ക്കായി യുവജനം, കായികം, സാങ്കേതിക വിദ്യാഭ്യാസം എന്നിവയില്‍ പരസ്പര ധാരണ വളര്‍ത്തുന്നതിന് സൗഹൃദ രാഷ്ട്രങ്ങളെന്ന നിലയില്‍ ശ്രമം നടത്തും. 2022ല്‍ ചൈനയില്‍ നടക്കുന്ന ശീതകാല ഒളിമ്പിക്സിന് സൗദിയുടെ പിന്തുണ അറിയിച്ചു. കൂട്ട നശീകരണായുധങ്ങള്‍ തടയുന്നതിനുള്ള ശ്രമങ്ങളെ ഇരു രാജ്യങ്ങളും പിന്തുണക്കും. പശ്ചിമേഷ്യയെ ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള കൂട്ട നശീകരണായുധ മുക്ത മേഖലയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളെ പിന്തുണക്കാനും ധാരണയായി. മേഖലാ തലത്തിലും രാജ്യാന്തര തലത്തിലുമുള്ള സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനു ശ്രമങ്ങളുണ്ടാകും. പശ്ചിമേഷ്യയില്‍ സമാധാനം ഉറപ്പാക്കുന്നതിനുള്ള അറബ് സമാധാന ശ്രമങ്ങള്‍ക്ക് കരുത്തു പകരും. ഇതിന്‍െറ ഭാഗമായി കിഴക്കന്‍ ഖുദ്സ് കേന്ദ്രമാക്കി സമ്പൂര്‍ണ ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്ക് പിന്തുണ നല്‍കും. മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളെ ചൈന അഭിനന്ദിച്ചു. ഫലസ്തീന്‍ ജനതക്കും പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങള്‍ക്കും ചൈന നല്‍കുന്ന പിന്തുണക്ക് സൗദിയും നന്ദി അറിയിച്ചു. സിറിയന്‍ പ്രശ്നത്തിന് അടിയന്തര രാഷ്ട്രീയപരിഹാരം അനിവാര്യമാണെന്ന് ഇരു രാജ്യങ്ങളും ആവശ്യപ്പെട്ടു. 2012 ജൂണ്‍ 30ലെ ജനീവ പ്രഖ്യാപനം പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. എല്ലാ അര്‍ഥത്തിലുമുള്ള തീവ്രവാദത്തെ ഇരു രാജ്യങ്ങളും തള്ളിക്കളഞ്ഞു. ലോകത്തിന്‍െറ സമാധാനത്തിനും സ്ഥിരതക്കും ഇത് ഭീഷണിയാണ്. ഭീകരവാദത്തെ ഏതെങ്കിലും മതവുമായോ വിശ്വാസവുമായോ ബന്ധപ്പിക്കാനുള്ള ശ്രമത്തെയും ഇരുകൂട്ടരും തള്ളിക്കളയുന്നതായും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. തനിക്കു നല്‍കിയ ഊഷ്മള സ്വീകരണത്തിനും ആതിഥേയത്വത്തിനും ചൈനീസ് സര്‍ക്കാറിനും ജനതക്കും നന്ദിയര്‍പ്പിച്ചാണ് കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് മടങ്ങിയത്. |
അറബ് ലീഗ് ഉച്ചകോടി ഈമാസം 25, 26 തിയതികളില്‍ Posted: 16 Mar 2014 09:36 PM PDT കുവൈത്ത് സിറ്റി: മാസങ്ങള്‍ക്കിടെ മറ്റൊരു സുപ്രധാന ഉച്ചകോടിക്ക് കൂടി കുവൈത്ത് അരങ്ങൊരുക്കുന്നു. ഏഷ്യയിലെയും ആഫ്രിക്കയിലെയും അറബ് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ അറബ് ലീഗിന്‍െറ (ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ്) 25ാമത് ഉച്ചകോടിയാണ് ഈമാസം 25,26 തിയതികളിലായി കുവൈത്തില്‍ നടക്കുക. അഞ്ച് മാസത്തിനിടെ കുവൈത്ത് ആതിഥ്യമരുളുന്ന നാലാമത്തെ ഉച്ചകോടിയാണിത്. കഴിഞ്ഞ നവംബറില്‍ നടന്ന ആഫ്രോ അറബ് ഉച്ചകോടി, ഡിസംബറില്‍ നടന്ന ജി.സി.സി ഉച്ചകോടി, ഈവര്‍ഷം ജനുവരിയില്‍ യു.എന്നിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന സിറിയന്‍ സഹായ ഉച്ചകോടി എന്നിവക്കുശേഷമാണ് അറബ് ലീഗ് ഉച്ചകോടിയും കുവൈത്തിലത്തെുന്നത്. 1945 മാര്‍ച്ച് 22ന് ഈജിപ്ഷ്യന്‍ തലസ്ഥാനമായ കൈറോയിലാണ് ആറ് രാജ്യങ്ങളുടെ കൂട്ടായ്മയായി അറബ് ലീഗ് പിറവിയെടുത്തത്. ഈജിപ്ത്, ഇറാഖ്, ജോര്‍ഡന്‍, ലബനന്‍, സൗദി അറേബ്യ, സിറിയ എന്നിവയായിരുന്നു തുടക്കത്തിലെ അംഗരാജ്യങ്ങള്‍. ഇപ്പോള്‍ 22 അംഗരാജ്യങ്ങളാണുള്ളത്. എന്നാല്‍, ആഭ്യന്തര പ്രതിസന്ധികളെ തുടര്‍ന്ന് 2011 മുതല്‍ സിറിയയുടെ അംഗത്വം അറബ് ലീഗ് സസ്പെന്‍റ് ചെയ്തിരിക്കുകയാണ്. അല്‍ജീരിയ, ബഹ്റൈന്‍, കെമോറോസ്, ജിബൂട്ടി, കുവൈത്ത്, ലിബിയ, മൗറിത്താനിയ, മൊറോക്കോ, ഒമാന്‍, ഫലസ്തീന്‍, ഖത്തര്‍, സൊമാലിയ, സുഡാന്‍, ടുണീഷ്യ, യു.എ.ഇ, യമന്‍ എന്നിവയാണ് മറ്റു അംഗരാജ്യങ്ങള്‍. ഇതോടൊപ്പം നാല് രാജ്യങ്ങളെ നിരീക്ഷകരായും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ, എരിത്രിയ, ബ്രസീല്‍, സുഡാന്‍ എന്നിവയാണവ. 1964ല്‍ ആസ്ഥാനമായ കൈറോ തന്നെയാണ് ആദ്യ അറബ് ലീഗ് ഉച്ചകോടിക്ക് ആതിഥ്യം വഹിച്ചത്. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് 2013 മാര്‍ച്ചില്‍ അവസാന ഉച്ചകോടി അരങ്ങേറിയത്. കുവൈത്ത് ഇദംപ്രഥമമായിട്ടാണ് ഉച്ചകോടിക്ക് ആതിഥ്യം വഹിക്കുന്നത്. അറബ് രാജ്യങ്ങളെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങളുടെ പശ്ചാത്തലത്തില്‍ ഏറെ ശ്രദ്ധേയമാവുന്നതാണ് ഇത്തവണത്തെ ഉച്ചകോടി. സിറിയ, ലബനന്‍, യമന്‍, ഈജിപ്ത്, ഫലസ്തീന്‍ എന്നിവിടങ്ങളിലെ പ്രശ്നകലുഷിതമായ അന്തരീക്ഷത്തിനൊപ്പം മുസ്ലിം ബ്രദര്‍ഹുഡ് ബന്ധത്തിന്‍െറ പേരില്‍ ഖത്തറിലെ അംബാസഡര്‍മാരെ പിന്‍വലിച്ച സൗദി അറേബ്യയുടെയും യൂ.എ.ഇയുടെയും ബഹ്റൈന്‍െറയും നടപടിയും ഉച്ചകോടിയില്‍ ചര്‍ച്ചയായേക്കും. ഈ വിഷയം നേര്‍ക്കുനേര്‍ ഉച്ചകോടിയുടെ അജണ്ടയില്‍ വരില്ളെങ്കിലും അനൗദ്യോഗിക ചര്‍ച്ചകളില്‍ നിറഞ്ഞുനില്‍ക്കുമെന്നാണ് കരുതപ്പെടുന്നത്. മേഖലയിലെയും വിവിധ കൂട്ടായ്മകളിലെയും പ്രശ്നങ്ങളില്‍ എന്നും മധ്യസ്ഥതയുടെയും അനുരജ്ഞനത്തിന്‍െറയും റോള്‍ അണിയാറുള്ള കുവൈത്ത് അമീര്‍ ശൈഖ് സ്വബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്വബാഹിന്‍െറ സാന്നിധ്യത്തില്‍ ഈ വിഷയമടക്കം പരിഹരിക്കപ്പെടുമെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. സൗദിയോടും യു.എ.ഇയോടുമൊപ്പം മുസ്ലിം ബ്രദര്‍ഹുഡിനോട് പൊതുവെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കുന്ന രാജ്യമായിട്ടും ഖത്തറില്‍നിന്ന് അംബാസഡര്‍മാരെ പിന്‍വലിച്ച നടപടിയില്‍നിന്ന് വിട്ടുനിന്നത് കുവൈത്തിന്‍െറ മൂല്യമുയര്‍ത്തിയിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതില്‍ ഖത്തര്‍ അമീര്‍ കുവൈത്ത് അമീറിന്‍െറ പിന്തുണ തേടിയിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. ലബനാനിലെ സമീപകാല സംഭവവികാസങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാവും. അടുത്തുതന്നെ നടക്കാനിരിക്കുന്ന ലബനാന്‍ പ്രസിഡന്‍റ് തെരഞ്ഞൈടുപ്പും കടന്നുവരും. നിലവില്‍ അറബ് ലീഗ് കൗണ്‍സില്‍ അധ്യക്ഷ പദവി അലങ്കരിക്കുന്ന രാജ്യം കൂടിയാണ് ലബനാന്‍. ഡോ. നബീല്‍ അല്‍ അറബിയാണ് അറബ് ലീഗ് സെക്രട്ടറി ജനറല്‍. സഫീര്‍ അഹ്മദ് ബിന്‍ അലി അസിസ്റ്റന്‍റ് സെക്രട്ടറി ജനറലും. കുവൈത്തുകാരനായ അലി അല്‍ ദഖ്ബാസിയാണ് അറബ് ലീഗിന് കീഴിലുള്ള സംവിധാനമായ അറബ് പാര്‍ലമെന്‍റ് സ്പീക്കര്‍. |
നവാസ് വധം ടി.പി മോഡല്‍ -ചെന്നിത്തല Posted: 16 Mar 2014 09:20 PM PDT തൃശൂര്‍: പെരിഞ്ഞനം നവാസ് വധത്തിന് ടി.പി. ചന്ദ്രശേഖരന്‍െറ കൊലപാതകവുമായി സാമ്യമുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ടി.പി വധം നടപ്പാക്കിയ അതേ രീതിയിലാണ് ഇവിടെയും കണ്ടത്. ഇതിലെ ഗൂഡാലോചനയെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എത്ര ഉന്നതരായാലുമ നിയമത്തിനു മുന്നില്‍ കൊണ്ടുവരും. നവാസിന്‍െറ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. അതേസമയം, നവാസ് വധവുമായി ബന്ധപ്പെട്ട് മൂന്ന് സി.പി.എം പ്രവര്‍ത്തകരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട ലോക്കല്‍ സെക്രട്ടറി രാമദാസ് ഉള്‍പ്പെടെ എട്ടു പേരെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് ഇന്ന് കോടതിയെ സമീപിക്കുന്നുണ്ട്. |
No comments:
Post a Comment