സ്വാഗതം
WELCOME

News Update..

Thursday, March 20, 2014

ചാമ്പ്യന്‍സ് ലീഗ്: യുനൈറ്റഡും ബൊറൂസിയയും ക്വാര്‍ട്ടറില്‍ Madhyamam News Feeds

ചാമ്പ്യന്‍സ് ലീഗ്: യുനൈറ്റഡും ബൊറൂസിയയും ക്വാര്‍ട്ടറില്‍ Madhyamam News Feeds

Link to

ചാമ്പ്യന്‍സ് ലീഗ്: യുനൈറ്റഡും ബൊറൂസിയയും ക്വാര്‍ട്ടറില്‍

Posted: 20 Mar 2014 01:07 AM PDT

Image: 
ലണ്ടന്‍: കോച്ച് ഡേവിഡ് മോയസിന്‍െറ ആയുസ്സ് നീട്ടി യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ക്വാര്‍ട്ടര്‍ ടിക്കറ്റ്. സ്വന്തം ഗ്രൗണ്ടില്‍ റോബിന്‍ വാന്‍പെഴ്സിയുടെ ഹാട്രിക് ഗോളില്‍ ഒളിമ്പിയാകോസിനെ 3-0ന് കീഴടക്കിയാണ് യുനൈറ്റഡ് നിര്‍ണായക ജയം നേടിയത്. ആദ്യ പാദത്തില്‍ 0-2ന് തോറ്റ യുനൈറ്റഡ് രണ്ടാം പാദത്തിലെ ജയത്തോടെ 3-2ന്‍െറ ലീഡുമായി ക്വാര്‍ട്ടര്‍ ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു. സീസണില്‍ തുടര്‍ച്ചയായ തോല്‍വിയുമായി പ്രതിരോധത്തിലായ യുനൈറ്റഡിനും കോച്ച് മോയസിനും ആശ്വാസം നല്‍കുന്നതാണ് ഈ ജയം. 
സെനിത് സെന്‍റ് പീറ്റേഴ്സ്ബര്‍ഗിനോട് രണ്ടാം പാദത്തില്‍ തോറ്റെങ്കിലും ആദ്യ മത്സരത്തിലെ ജയവുമായി ബൊറൂസിയ ഡോര്‍ട്മുണ്ടും ക്വാര്‍ട്ടറില്‍ കടന്നു. 1-2നായിരുന്നു സ്വന്തം ഗ്രൗണ്ടില്‍ ബൊറൂസിയയുടെ തോല്‍വി. എന്നാല്‍, ആദ്യ പാദത്തില്‍ 4-2ന് ജയിച്ച ജര്‍മന്‍ ടീം 5-4ന്‍െറ വിജയമാര്‍ജിനുമായി ക്വര്‍ട്ടര്‍ ടിക്കറ്റ് നേടി. 
ഇതോടെ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ലൈനപ്പ് പൂര്‍ത്തിയായി. റയല്‍ മഡ്രിഡ്, ബാഴ്സലോണ, ബയേണ്‍ മ്യൂണിക്, ചെല്‍സി, അത്ലറ്റികോ മഡ്രിഡ്,  പി.എസ്.ജി എന്നിവര്‍ നേരത്തെ ക്വാര്‍ട്ടറില്‍ കടന്നിരുന്നു. 

പ്രശസ്ത എഴുത്തുകാരന്‍ ഖുശ് വന്ത് സിങ് അന്തരിച്ചു

Posted: 20 Mar 2014 12:50 AM PDT

Image: 

ന്യൂഡല്‍ഹി: പ്രശസ്ത എഴുത്തുകാരനും പത്രപ്രവര്‍ത്തകനും കോളമിസ്റ്റുമായ ഖുശ് വന്ത് സിങ് (99) അന്തരിച്ചു. ഇപ്പോള്‍ പാകിസ്താനിലുള്ള പഞ്ചാബിലെ ഹതാലിയില്‍ 1915ല്‍ ജനിച്ച ഖുശ് വന്ത് സിങ് രാജ്യത്തെ പ്രശസ്ത എഴുത്തുകാരില്‍ ഒരാളായി അറിയപ്പെടുന്നത്. ഇലസ്ട്രേറ്റഡ് വീക്ക് ലി, ഹിന്ദുസ്ഥാന്‍ ടൈംസ്, നാഷണല്‍ ഹെറാള്‍ഡ് തുടങ്ങിയ ആനുകാലികങ്ങളുടെ എഡിറ്ററായിരുന്ന ഖുശ് വന്ത് സിങ് "യോജന" എന്ന പ്രസിദ്ധീകരണത്തിന്‍െറ സ്ഥാപക പത്രാധിപരായിരുന്നു.

ട്രെയ്ന്‍ ടു പാകിസ്താന്‍, ദ് സണ്‍സെറ്റ് ക്ളബ്, എ ഹിസ്റ്ററി ഓഫ് സിഖ്സ് എന്നിവ പ്രധാന കൃതികളാണ്. ഇവക്ക് പുറമെ "ട്രൂത്ത്, ലവ് ആന്‍ഡ് എ ലിറ്റില്‍ മാലിസ്" എന്ന ആത്മകഥയും അദ്ദേഹം രചിച്ചിട്ടുണ്ട്. 1974ല്‍ രാജ്യം പത്മഭൂഷണ്‍ നല്‍കിയ ആദരിച്ച ഖുശ് വന്ത് സിങ് സുവര്‍ണ ക്ഷേത്രത്തിലെ സൈനിക നടപടിയില്‍ പ്രതിഷേധിച്ച് 1984 പുരസ്കാരം തിരിച്ചുനല്‍കി. 1980-86 വരെ രാജ്യസഭാംഗമായിരുന്നു. 2007ല്‍ അദ്ദേഹത്തെ പത്മവിഭൂഷണ്‍ നല്‍കി വീണ്ടും രാജ്യം ആദരിച്ചു.

ഭാര്യ കവല്‍ മാലിക്. രാഹുല്‍ സിങ്, മാല എന്നിവരാണ് മക്കള്‍. ഖുശ് വന്ത് സിങ്ങിന്‍െറ സഹോദര പുത്രിയാണ് നടി അമൃത സിങ്. സംസ്കാരം വൈകിട്ട് നാലിന് ഡല്‍ഹിയില്‍ നടക്കും.

ചങ്ങനാശേരിയില്‍ ഇരുമുന്നണികളും പ്രചാരണച്ചൂടില്‍

Posted: 20 Mar 2014 12:27 AM PDT

Subtitle: 
എല്ലാ പാര്‍ട്ടികളും പ്രചാരണം ശക്തമാക്കി

ചങ്ങനാശേരി: വേനല്‍ ചൂടിനൊപ്പം പ്രചാരണച്ചൂടും കടുത്തതോടെ ചങ്ങനാശേരി തെരഞ്ഞെടുപ്പാവേശത്തില്‍. മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലത്തിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഇരുമുന്നണികള്‍ക്കൊപ്പം ബി.ജെ.പി, എസ്.ഡി.പി.ഐ, ബി.എസ്.പി, ഇടതുപക്ഷ ഐക്യമുന്നണി, ആം ആദ്മി പാര്‍ട്ടികളുടെയും പ്രചാരണത്തിനും തുടക്കമായതോടെ നഗരം രാഷ്ട്രീയച്ചൂടിലായി. ഇരുമുന്നണികളും  നിയമസഭ മണ്ഡലത്തിലുടനീളം പോസ്റ്റര്‍ പതിച്ച് പ്രചാരണം ആരംഭിച്ചു. കൊടിക്കുന്നില്‍ സുരേഷിന്‍െറയും ചെങ്ങറ സുരേന്ദ്രന്‍െറയും വോട്ട്് അഭ്യര്‍ഥിച്ചുള്ള ഫ്ളക്സുകളും നിരന്നു. ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ഥി, ബി.എസ്.പി, എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികളുടെയും പോസ്റ്ററുകള്‍ ഗ്രാമത്തിലും നഗരത്തിലും സ്ഥാനംപിടിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് ഓഫിസ് പെരുന്ന സെന്‍റ് മേരീസ് കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മണ്ഡലം കണ്‍വെന്‍ഷന്‍  നടന്നതോടെ യു.ഡി.എഫ്, എല്‍.ഡി.എഫ് അണികള്‍ പ്രചാരണം കൂടുതല്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്. മാവേലിക്കര ലോക്സഭ മണ്ഡലത്തില്‍ ബി ജെ. പി താഴത്തേട്ടില്‍നിന്നുള്ള പ്രചാരണമാണ് ആദ്യഘട്ടത്തില്‍ നടത്തുന്നത്.സ്ഥാനാര്‍ഥി അഡ്വ.പി.സുധീറിന്‍െറ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം വിവിധ പഞ്ചായത്തുകളില്‍ നിശ ശില്‍പശാലകള്‍ പൂര്‍ത്തിയാക്കി. ഇടതുപക്ഷ ഐക്യമുന്നണി മാവേലിക്കര പാര്‍ലമെന്‍റ് മണ്ഡലം സ്ഥാനാര്‍ഥി കെ.എസ്.ശശികലയുടെ തെരഞ്ഞെടുപ്പ്  കണ്‍വെന്‍ഷന്‍ ബുധനാഴ്ച ചെങ്ങന്നൂരില്‍ ആര്‍.എം.പി സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എസ്.ഹരിഹരന്‍ ഉദ്ഘാടനംചെയ്തു.
 ശശികല വിവിധ കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ഥനയും നടത്തി. ആം ആദ്മി പാര്‍ട്ടി ചങ്ങനാശേരി നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബുധനാഴ്ച നടന്നു. സ്ഥാനാര്‍ഥി എന്‍. സദാനന്ദന്‍ പങ്കെടുത്തു.
പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി ജ്യോതിഷ് പെരുമ്പുളിക്കലിന്‍െറ പ്രചാരണവും ഒന്നാംഘട്ടം പിന്നിട്ടു.
 എസ്.ഡി.പി.ഐ നിയമസഭ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച ചങ്ങനാശേരി മുനിസിപ്പല്‍ മിനി ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പ്രസിഡന്‍റ്് ഷമീര്‍ അലിയാര്‍ ഉദ്ഘാടനം ചെയ്യും.
മണ്ഡലം പ്രസിഡന്‍റ് അല്‍ത്താഫ് ഹസന്‍ അധ്യക്ഷത വഹിക്കും. ബഹുജന്‍ സമാജ് പാര്‍ട്ടി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സുരേഷ് മാനേയെ പ്രചാരണത്തിന് എത്തിച്ച് ബി.എസ്.പി സ്ഥാനാര്‍ഥി ജയകൃഷ്ണനും അങ്കത്തട്ടില്‍ സജീവമായിരിക്കുകയാണ്.
 

10 കോടി മുടക്കിയ മരുന്നുപരിശോധന കേന്ദ്രം നോക്കുകുത്തി

Posted: 20 Mar 2014 12:23 AM PDT

Subtitle: 
മൂന്നുമാസമായിട്ടും സ്റ്റാഫ് നിയമനമില്ല

ആലുവ: മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തുറന്ന റീജനല്‍ ഡ്രഗ് ടെസ്റ്റിങ് ലാബ് (ആര്‍.ഡി.ടി.എല്‍) ഉദ്ഘാടനം ചെയ്ത് മൂന്നുമാസമായിട്ടും നോക്കുകുത്തി.
 കൊട്ടിഗ്ഘോഷിച്ച് കാക്കനാട്ട് ആരംഭിച്ച ലാബാണ് ഇനിയും പ്രവര്‍ത്തനക്ഷമമാകാത്തത്. മികച്ച ചികിത്സയും ഗുണമേന്മയുള്ള മരുന്നും എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് തീരുമാനിച്ച നാല് റീജനല്‍ ഡ്രഗ് ടെസ്റ്റിങ് സെന്‍ററുകളില്‍ ആദ്യത്തേതാണ് ഡിസംബര്‍ 19ന് കാക്കനാട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തത്.
മറ്റ് മൂന്നെണ്ണം തൃശൂര്‍, കോഴിക്കോട്, റാന്നി എന്നിവിടങ്ങളിലാണ് തീരുമാനിച്ചിട്ടുള്ളത്. നിലവില്‍ തിരുവനന്തപുരത്ത് മാത്രമാണ് മരുന്ന് സാമ്പിള്‍ പരിശോധന ലാബുള്ളത്. ആറ് നിലകളിലായി പണിതുയര്‍ത്തിയ ആധുനിക സൗകര്യങ്ങളോടെയുള്ള കാക്കനാട്ടെ ലാബ് പ്രവര്‍ത്തനം ആരംഭിക്കാത്തത് ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് മൂലമാണ്. 70 ജീവനക്കാര്‍ വേണ്ടിടത്ത് മൂന്നുമാസത്തിനിടെ നിയമിക്കപ്പെട്ടത് അഞ്ചുപേര്‍ മാത്രം.
30 സ്റ്റാഫിനെ അടിയന്തരമായി നിയമിച്ച് ഒരാഴ്ചക്കുള്ളില്‍ ലാബ് പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് മുഖ്യമന്ത്രിയും ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറും പ്രഖ്യാപിച്ചത്. താല്‍ക്കാലിക വൈദ്യുതി കണക്ഷനാണ് ഉദ്ഘാടന ശേഷവും സ്ഥാപനത്തിലുള്ളത്. ഇതടക്കം പലതും സജ്ജമാകും മുമ്പാണ് ഉദ്ഘാടനം നടന്നത്. 10 കോടിയിലധികം രൂപ മുതല്‍മുടക്കില്‍ സജ്ജമാക്കിയ ലാബാണ് വെറുതെ കിടക്കുന്നത്. കെട്ടിട നിര്‍മാണത്തിന് ആറുകോടിയും യന്ത്രസാമഗ്രികള്‍ക്ക് നാലുകോടിയുമാണ് ചെലവിട്ടത്.

മുംബൈ കൂട്ടമാനഭംഗം: നാലു പ്രതികളും കുറ്റക്കാര്‍

Posted: 20 Mar 2014 12:01 AM PDT

Image: 

മുംബൈ:  മഹാലക്ഷ്മി ശക്തി മില്‍സ് കോംപൗണ്ടില്‍ ഫോട്ടോഗ്രാഫറായ യുവതിയെയും ടെലിഫോണ്‍ ഓപ്പറേറ്ററെയും കൂട്ടമാനഭംഗത്തിനിരയാക്കിയ കേസുകളില്‍  നാലു പ്രതികളും കുറ്റക്കാരെന്ന് കോടതി.  മാനഭംഗം, ഗൂഢാലോചന, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

മുംബൈയിലെ സെഷന്‍സ് കോടതിയാണ് പ്രതികളായ വിജയ് ജാദവ്, മുഹമ്മദ് ഖാസിം എന്ന ഖാസിം ബംഗാളി, സലിം അന്‍സാരി, സിറാജ് റഹ്മാന്‍ എന്നിവര്‍ കുറ്റക്കാരെന്ന് കണ്ടത്തെിയത്. ഇവരുടെ ശിക്ഷ പിന്നീട് വിധിക്കും. ടെലിഫോണ്‍ ഓപ്പറേറ്ററെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രായപൂര്‍ത്തിയാകാത്ത നാലാം പ്രതി ജുവനൈല്‍ കോടതി വിചാരണയാണ് നേരിടുന്നത്.  കേസിന്‍്റെ വിധി കേള്‍ക്കാന്‍ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍.ആര്‍ പാട്ടീലും കോടതിയിലത്തെിയിരുന്നു.
2013 ആഗസ്റ്റ് 22 നാണ് സഹപ്രവര്‍ത്തകനൊപ്പം ശക്തി മില്‍സ് കോംപൗണ്ടില്‍ ഫോട്ടൊയെടുക്കാന്‍ എത്തിയ ഫോട്ടോഗ്രാഫറായ 23കാരി അഞ്ചംഗ സംഘത്തിന്‍െറ ആക്രമണത്തിന് ഇരയായത്. സംഭവം പുറത്തായതോടെ മൂന്ന് ദിവസത്തിനുള്ളില്‍ കേസിലെ അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ സംഭവം നടക്കുന്നതിന് മുമ്പ്  ജൂലൈ 31ന്  ഇതേ പ്രതികളില്‍ വിജയ് മാധവ്, ഖാസിം ബംഗാളി, സലിം അന്‍സാരി  എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പ്രതിയും ചേര്‍ന്ന് 18കാരിയായ ടെലിഫോണ്‍ ഓപ്പറേറ്ററെയും പീഡനത്തിനിരയാക്കിയിരുന്നു.

പ്രിസൈഡിങ്–പോളിങ് ഓഫിസര്‍മാര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ഇന്ന് മുതല്‍

Posted: 19 Mar 2014 11:56 PM PDT

Subtitle: 
രാവിലെ 10 മുതല്‍ ഒന്നുവരെയും ഉച്ചക്ക് രണ്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയും

ആലപ്പുഴ: പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ആലപ്പുഴ, മാവേലിക്കര ലോക്സഭ മണ്ഡലങ്ങളില്‍ പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട പ്രിസൈഡിങ്-പോളിങ് ഓഫിസര്‍മാര്‍ക്കുള്ള ആദ്യഘട്ട പരിശീലനം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് വരണാധികാരിയായ കലക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവില്‍ പരിശീലന പരിപാടിയുടെ വിശദവിവരങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു.
നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ രാവിലെ 10 മുതല്‍  ഒന്നുവരെയും ഉച്ചക്ക് രണ്ടു മുതല്‍ വൈകുന്നേരം അഞ്ചു വരെയും രണ്ടു ബാച്ചായാണ് പരിശീലനം. അരൂര്‍ നിയമസഭ  മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം വെള്ളിയാഴ്ചയും സെക്കന്‍ഡ്, തേര്‍ഡ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം ഈമാസം 25നും ചേര്‍ത്തല എസ്.എന്‍.എം.ബി.എച്ച്.എസ്.എസില്‍ നടക്കും.
ചേര്‍ത്തല മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം ഈമാസം 22നും സെക്കന്‍ഡ്, തേര്‍ഡ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം  24നും ചേര്‍ത്തല എസ്.എന്‍.എം.ബി.എച്ച്.എസ്.എസില്‍ നടക്കും.
ആലപ്പുഴ മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം വ്യാഴാഴ്ച   രാവിലെ 10 മുതല്‍ ഒന്നുവരെയും സെക്കന്‍ഡ്, തേര്‍ഡ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം വെള്ളിയാഴ്ചയും   22ന് ഉച്ചക്ക് രണ്ടു മുതല്‍ അഞ്ചുവരെയും ആലപ്പുഴ എസ്.ഡി.വി സെന്‍റിനറി ഹാളില്‍ നടക്കും.
അമ്പലപ്പുഴ മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം ഈമാസം 21നും  24ന് രാവിലെ 10 മുതല്‍ ഒന്നുവരെയും സെക്കന്‍ഡ്, തേര്‍ഡ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം   22നും  24ന് ഉച്ചക്ക് രണ്ടു മുതല്‍ അഞ്ചുവരെയും ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും.
ഹരിപ്പാട് നിയമസഭ മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം തിങ്കളാഴ്ചയും സെക്കന്‍ഡ്, തേര്‍ഡ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം ഈമാസം 25നും ഹരിപ്പാട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും.
കായംകുളം നിയമസഭ  മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം   24നും സെക്കന്‍ഡ്, തേര്‍ഡ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം ഈമാസം 25നും കായംകുളം മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. കുട്ടനാട് നിയമസഭ  മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം വെള്ളിയാഴ്ച  രാവിലെ 10 മുതല്‍ ഉച്ചക്ക് 2.25 വരെയും സെക്കന്‍ഡ്, തേര്‍ഡ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതല്‍ അഞ്ചുവരെയും   22നും ചമ്പക്കുളം സെന്‍റ് മേരീസ് എച്ച്.എസ്.എസില്‍ നടക്കും.
മാവേലിക്കര നിയമസഭ മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം   24നും സെക്കന്‍ഡ്, തേര്‍ഡ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം ഈമാസം25 നും മാവേലിക്കര ബിഷപ് ഹോഡ്ജസ് എച്ച്.എസ്.എസില്‍ നടക്കും.
ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തിലെ പ്രിസൈഡിങ്-ഫസ്റ്റ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം വെള്ളിയാഴ്ചയും സെക്കന്‍ഡ്, തേഡ് പോളിങ് ഓഫിസര്‍മാര്‍ക്കുള്ള പരിശീലനം   22നും ചെങ്ങൂര്‍ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനീയറിങ് കോളജ് ഹാളില്‍ നടക്കും.
 

പൊന്മുണ്ടത്ത് കോണ്‍ഗ്രസ്–ലീഗ് പിണക്കം; നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ്

Posted: 19 Mar 2014 11:39 PM PDT

Subtitle: 
സഹകരണ ബാങ്ക് തെരഞ്ഞെടുപ്പോടെയാണ് പോര് മുറുകിയത്

കല്‍പകഞ്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍  മാത്രം ശേഷിക്കെ പൊന്മുണ്ടത്ത് കോണ്‍ഗ്രസ്-ലീഗ് പിണക്കം. കോണ്‍ഗ്രസ് നിലപാട് കടുപ്പിച്ചതിനാല്‍ ഭിന്നതക്ക് മാറ്റമില്ല.
കാലങ്ങളായി ലീഗ്-കോണ്‍ഗ്രസ് തര്‍ക്കംകൊണ്ട് പേരുകേട്ട പൊന്മുണ്ടത്ത് കഴിഞ്ഞ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പോടെയാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള പോര് മുറുകിയത്. ബാങ്ക് തെരഞ്ഞെടുപ്പില്‍ അനര്‍ഹരായ വോട്ടര്‍മാരെ ഒഴിവാക്കുന്നതിന് വകുപ്പുമന്ത്രിക്കും ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ക്കും പരാതി നല്‍കിയെങ്കിലും ഫലമുണ്ടാവാത്തതിലും മേല്‍ ഘടകത്തില്‍നിന്നും കോണ്‍ഗ്രസ് മന്ത്രിമാരില്‍നിന്നും അനുകൂലമായ നിലപാട് എടുക്കാത്തതിലും പ്രതിഷേധിച്ച് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികള്‍ ഒന്നടങ്കം രാജിവെച്ച് കോണ്‍ഗ്രസ് നേതൃത്വത്തോട് നിസ്സഹകരണം തുടരാന്‍ തീരുമാനിച്ചിരുന്നു. മേല്‍ഘടകങ്ങളിലേക്കുള്ള നോമിനേഷനുകളോ പാര്‍ട്ടി നിര്‍ദേശിക്കുന്ന ഒരു പരിപാടികളോ ഏറ്റെടുക്കുന്നില്ലെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിക്കുകയും ചെയ്തു. ഇതിനുശേഷം പരിഹാരത്തിനായി കോണ്‍ഗ്രസ് സംസ്ഥാന ജില്ലാ നേതാക്കള്‍ നിരവധി തവണ ബന്ധപ്പെട്ടിരുന്നെങ്കിലും പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.
പൊന്മുണ്ടത്ത് ലീഗ്-കോണ്‍ഗ്രസ് തര്‍ക്കത്തിന് ഏറെക്കാലത്തെ പഴക്കമുണ്ട്. ഇരു പാര്‍ട്ടികളെയും ഒന്നിപ്പിക്കാന്‍ സംസ്ഥാന നേതാക്കള്‍ ഇടപെട്ടിരുന്നെങ്കിലും ഫലം കണ്ടിട്ടില്ല. വര്‍ഷങ്ങളായി പഞ്ചായത്ത് തെരഞ്ഞെടുപ്പുകളില്‍ നേര്‍ക്കുനേര്‍ പോരാട്ടം നടത്തി ശ്രദ്ധേയമായ പഞ്ചായത്തു കൂടിയാണ് പൊന്‍മുണ്ടം.
നിലവില്‍ ലീഗ് ഭരണം നടത്തുന്ന ഇവിടെ കോണ്‍ഗ്രസ് പ്രതിപക്ഷത്താണ്. ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നേതാക്കള്‍ നിരവധി തവണ പരിഹാരത്തിനായി ശ്രമിച്ചെങ്കിലും ഒരു യോജിപ്പിനും തയാറല്ലെന്ന തീരുമാനത്തിലാണ് പൊന്‍മുണ്ടത്തെ കോണ്‍ഗ്രസ് നേതൃത്വം കൈപ്പത്തിക്ക് വോട്ടുചെയ്യാനുള്ള എല്ലാ സാഹചര്യത്തിലും ലീഗ് റിബലിനെ നിര്‍ത്തിയ ചരിത്രമാണുള്ളതെന്നും അതേ നാണയത്തില്‍ തന്നെ പൊന്‍മുണ്ടത്തെ കോണ്‍ഗ്രസ് തിരിച്ചടിക്കുമെന്നും മുന്‍ പഞ്ചായത്ത് പ്രസിഡന്‍റും മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റുമായ ആര്‍. കോമുക്കുട്ടി പറഞ്ഞു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭിന്നത പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ വോട്ട് മനസാക്ഷിക്ക് വിടാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു കോണ്‍ഗ്രസ് നേതൃത്വം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പൊന്‍മുണ്ടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വോട്ട് എവിടെയാണെന്നറിയാന്‍ തെരഞ്ഞെടുപ്പുഫലംവരെ കാത്തിരിക്കേണ്ടി വരും.
 

മട്ടന്നൂര്‍ പീഡന കേസില്‍ എട്ട് പ്രതികള്‍ കുറ്റക്കാര്‍

Posted: 19 Mar 2014 11:35 PM PDT

Image: 

കൊച്ചി: മട്ടന്നൂര്‍ പീഡന കേസില്‍ എട്ട് പ്രതികള്‍ കുറ്റക്കാരെന്ന് എറണാകുളം അഡീഷനല്‍ സെഷന്‍സ് കോടതി. മുഖ്യ ഇടനിലക്കാരിയായ മൂവാറ്റുപുഴ ഇടത്തട്ടില്‍ സോജ ജയിംസ്, മറ്റൊരു ഇടനിലക്കാരി ആലുവ തായിക്കാട്ടുകര കണ്ണമ്പുഴ ലില്ലി, ആലുവ വെണ്ണല തിരുമംഗലം വീട്ടില്‍ തോമസ് ടി. തോമസ്, ആലുവ തായിക്കാട്ടുകര ചൂണ്ടിയില്‍ സക്കറിയ, പച്ചാളം പൊറ്റക്കുഴി പുളിയനേഴത്ത് ദീപക് എന്ന ദീപു, അന്തമാന്‍ നിക്കോബാറിലെ പോര്‍ട്ട് ബ്ളയര്‍ അനുഗ്രഹ ഹില്‍സില്‍ ശേഖര്‍, തോപ്പുംപടി ഓടമ്പിള്ളി മാളിയേക്കല്‍ വീട്ടില്‍ മനാഫ്, അബ്ദുറഹ്മാന്‍ എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെ ത്തിയത്. പ്രതി പട്ടികയിലുണ്ടായിരുന്ന പത്തുപേരെ വെറുതെവിട്ടു. എട്ടുപേര്‍ക്കുള്ള ശിക്ഷ ഇന്ന് വിധിക്കും.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 2009 ജൂലൈ ആറുമുതല്‍ സെപ്റ്റംബര്‍ 21വരെ ഇടപ്പള്ളി, ആലുവ, കളമശേരി, മൂന്നാര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ വിവിധ ഫ്ളാറ്റുകളില്‍ എത്തിച്ച് പീഡിപ്പിച്ചതായാണ് കേസ്. 2009ല്‍ ഹിറ്റായി മാറിയ ചരിത്ര സിനിമയില്‍ ചെറിയ വേഷം നല്‍കി പ്രലോഭിപ്പിച്ചാണ് കേസിലെ മുഖ്യ ഇടനിലക്കാരിയായ സോജ ജയിംസ് പെണ്‍കുട്ടിയെ നിരവധി പേര്‍ക്ക് കാഴ്ചവെച്ചത്. ഗൂഢാലോചന, പീഡനം, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അനാശാസ്യത്തിനായി വില്‍പന നടത്തല്‍, അന്യായമായി തടഞ്ഞുവെക്കല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

രജിസ്റ്റര്‍ ചെയ്ത 15 കേസുകളില്‍ 11 എണ്ണത്തിലെ വിചാരണയാണ് കോടതിയില്‍ പൂര്‍ത്തിയായത്. 2012 ജൂണ്‍ മൂന്നിന് ആരംഭിച്ച കേസിന്‍െറ വിചാരണക്ക് അഡീഷനല്‍ സെഷന്‍സ് ജഡ്ജി പി.ജി. അജിത് കുമാറാണ് മേല്‍നോട്ടം വഹിച്ചത്. ഒരേ ദിവസം വിചാരണ തുടങ്ങി ഒരേ ദിവസം കുറ്റക്കാരെന്ന് പറയുന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

ഹൈകോടതി നിര്‍ദേശപ്രകാരം, പീഡനത്തിനിരയായ പെണ്‍കുട്ടിയെ എല്ലാ കേസുകളിലും ഒരുമിച്ച് വിസ്തരിച്ചാണ് വിചാരണ നടപടികള്‍ തുടങ്ങിയത്. പെണ്‍കുട്ടിയെ വിവിധയിടങ്ങളില്‍ എത്തിച്ച് നല്‍കിയ സോജ ജയിംസ്, ദീപു, സിറാജ്, ഷറഫുദ്ദീന്‍, ജയിംസ് തുടങ്ങിയവര്‍ എല്ലാ കേസുകളിലും പ്രതിപ്പട്ടികയിലുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടര്‍ എം.എ. ജോസഫ് മണവാളനാണ് മുഴുവന്‍ കേസുകളിലും ഹാജരായത്.

സ്റ്റേ നീങ്ങി; മഞ്ചേശ്വരം താലൂക്ക് ആസ്ഥാനം ഉപ്പളയില്‍

Posted: 19 Mar 2014 11:20 PM PDT

Subtitle: 
ഇന്ന് പ്രവര്‍ത്തനം തുടങ്ങും

മഞ്ചേശ്വരം: നിര്‍ദിഷ്ട മഞ്ചേശ്വരം താലൂക്കിന്‍െറ ആസ്ഥാന കേന്ദ്രം സംബന്ധിച്ച് ഹൈകോടതിയില്‍ ഉണ്ടായിരുന്ന സ്റ്റേ നീക്കി. ഇതോടെ ആസ്ഥാന കേന്ദ്രം ഉപ്പളയില്‍ ആണെന്ന് ഉറപ്പായി. താലൂക്കിന്‍െറ പ്രവര്‍ത്തനം വ്യാഴാഴ്ച ആരംഭിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
താലൂക്ക് ആസ്ഥാനം സംബന്ധിച്ച് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവിലെ അവ്യക്തതയാണ് നിയമനടപടിയിലേക്ക് നീങ്ങിയതും ഹൈകോടതി സ്റ്റേ ചെയ്തതും.
കഴിഞ്ഞ ബജറ്റില്‍ സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ച 12 താലൂക്കുകളില്‍ കാസര്‍കോടും വെള്ളരിക്കുണ്ടും മഞ്ചേശ്വരവും ഉള്‍പ്പെട്ടിരുന്നു.
താലൂക്ക് ആസ്ഥാനം വെള്ളരിക്കുണ്ടില്‍ ചര്‍ച്ചയായില്ലെങ്കിലും മഞ്ചേശ്വരം ആസ്ഥാനമാക്കി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് വിവാദമായി.
താലൂക്ക് സംബന്ധിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നിയമിച്ച രണ്ട് കമീഷനുകളും ഉപ്പള ആസ്ഥാനമാക്കണമെന്ന ശിപാര്‍ശ മറികടന്നാണ് ആസ്ഥാനം മഞ്ചേശ്വരത്ത് ആണെന്ന ഉത്തരവ് പുറത്തിറങ്ങിയത്.
ഇത് വിവാദമായതോടെ ഈ ഉത്തരവ് പിന്‍വലിക്കുകയും ഉപ്പള ആസ്ഥാനമായി താലൂക്ക് കേന്ദ്രത്തിന് പുതിയ ഉത്തരവ് ഇറക്കുകയും ചെയ്തു.
ഇതിനെതിരെ മഞ്ചേശ്വരം വികസന ആക്ഷന്‍ കമ്മിറ്റി ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഇതിനിടയില്‍ താലൂക്കിന് തഹസില്‍ദാരെയും ജീവനക്കാരെയും നിയമിക്കുകയും താല്‍ക്കാലിക കെട്ടിടം കണ്ടെത്തുകയും ചെയ്തു.
കെട്ടിടത്തിലേക്ക് ഫര്‍ണിച്ചറുകളും ഫയലുകളും നീങ്ങിയതോടെ താലൂക്കിന്‍െറ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഹൈകോടതി ഉത്തരവിടുകയായിരുന്നു.
മംഗല്‍പാടി, മഞ്ചേശ്വരം, കുമ്പള, വോര്‍ക്കാടി, മീഞ്ച, പുത്തിഗെ, എന്‍മകജെ, പൈവളികെ എന്നീ എട്ട് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന റവന്യൂ പരിധിയാണ് പുതിയ താലൂക്കില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ മഞ്ചേശ്വരം, വോര്‍ക്കാടി, മീഞ്ച എന്നീ പഞ്ചായത്തുകള്‍ മഞ്ചേശ്വരം ആസ്ഥാനമാക്കണമെന്ന് ആവശ്യമുന്നയിച്ചെങ്കിലും മറ്റു അഞ്ച് പഞ്ചായത്തുകള്‍ ഉപ്പളക്കായി അവകാശമുന്നയിച്ചു. ഭൂപ്രകൃതിയും യാത്രാ സൗകര്യവും സമയ ലാഭവും പരിഗണിച്ച് ആസ്ഥാനത്തിന് അനുയോജ്യമായ പ്രദേശം ഉപ്പളയാണെന്ന് ചൂണ്ടിക്കാട്ടി റവന്യൂ വകുപ്പും പൊതുഭരണ വകുപ്പും ഹൈകോടതിയില്‍ സത്യവാങ്മൂലം നല്‍കിയതും ഭൂരിപക്ഷ പഞ്ചായത്തുകളുടെ പിന്തുണയും ഉപ്പളക്ക് അനുകൂലമായി.
താലൂക്ക് സംബന്ധിച്ച ഹൈകോടതി സ്റ്റേ നീക്കം ചെയ്തതോടെ ഉപ്പളയില്‍ താലൂക്കിന്‍െറ പ്രവര്‍ത്തനം വ്യാഴാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഔദ്യാഗിക ഉദ്ഘാടന ചടങ്ങ് ഒഴിവാക്കിയാണ് പ്രവര്‍ത്തനം ആരംഭിക്കുകയെന്ന് കലക്ടര്‍ പറഞ്ഞു.

മലേഷ്യന്‍ വിമനത്തിന്റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കണ്ടെത്തി

Posted: 19 Mar 2014 11:07 PM PDT

Image: 

സിഡ്നി: മാര്‍ച്ച് എട്ടിന് കാണാതായ മലേഷ്യന്‍  എയര്‍ലൈന്‍സ് വിമനത്തിന്‍േറതെന്ന് സംശയിക്കുന്ന അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്‍െറ ദക്ഷിണഭാഗത്ത് കണ്ടെത്തി. മഹാസമുദ്രത്തില്‍ ഒഴുകി നടക്കുന്ന രണ്ട് അവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി ടോണി അബോട്ട് പാര്‍ലമെന്‍റിനെ അറിയിച്ചു. ഉപഗ്രഹചിത്രങ്ങളില്‍ നിന്നാണ് ആസ്ട്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അവശിഷ്ടം കണ്ടെത്തിയ വിവരം മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാക്കുമായി ഫോണ്‍ വഴി അറിയിച്ചു. വിശ്വാസയോഗ്യമായ തെളിവാണ് ലഭിച്ചിട്ടുള്ളത്. ഇന്ത്യന്‍ മഹാസമദ്രത്തിന്‍െറ ദക്ഷിണമേഖലയില്‍ തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ കൂടുതല്‍ പേരെ നിയോഗിച്ചതായും ടോണി അബോട്ട് പറഞ്ഞു.

മാര്‍ച്ച് എട്ടിനാണ് അഞ്ച് ഇന്ത്യക്കാര്‍ അടക്കം 228 യാത്രക്കാരുമായി പോയ മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം കാണാതായത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP