പാകിസ്താനെ സഹായിക്കുന്നത് മൂന്ന് എ.കെകള്‍ -മോദി Madhyamam News Feeds |
- പാകിസ്താനെ സഹായിക്കുന്നത് മൂന്ന് എ.കെകള്‍ -മോദി
- മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ജയം
- ലാലൂര്‍ മാലിന്യ സംസ്കരണം രണ്ടുവര്‍ഷമായിട്ടും എങ്ങുമെത്തിയില്ല
- വാട്ടര്‍ അതോറിറ്റിയുടെ വിതരണം നിലച്ചു; പാമ്പനാറ്റില്‍ ജലക്ഷാമം രൂക്ഷം
- ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല -അഴഗിരി
- 25,639 കന്നിവോട്ടര്‍മാര്‍; ലോക്സഭ മണ്ഡലത്തില്‍ മൊത്തം 13,23,906 പേര്‍
- മീനച്ചിലിന്‍െറ മനമറിഞ്ഞ് ജോസ് കെ. മാണി
- സൈനുദ്ദീന്‍ വധം: ആറു പ്രതികള്‍ക്കും ജീവപര്യന്ത്യം
- നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികള്‍ കുടിവെള്ളത്തിന് നെട്ടോട്ടത്തില്‍
- തിരൂരങ്ങാടി വില്ലേജ് ഓഫിസ് വളപ്പിന് ചുറ്റുമതില്‍ കെട്ടുന്നതിന് ഹൈകോടതി സ്റ്റേ
പാകിസ്താനെ സഹായിക്കുന്നത് മൂന്ന് എ.കെകള്‍ -മോദി Posted: 26 Mar 2014 12:54 AM PDT Image: ശ്രീനഗര്‍: പാകിസ്താനെ സഹായിക്കുന്നത് മൂന്ന് എ.കെകളാണെന്ന് ബി.ജെ.പി നേതാവ് നരേന്ദ്ര മോദി. എ.കെ 47 തോക്കാണ് അതില്‍ ഒന്നാമത്തെത്. രണ്ടമത്തെത് പ്രതിരോധ മന്ത്രി എ.കെ ആന്‍റണിയാണ്. അദ്ദേഹം പാര്‍ലമെന്‍റില്‍ പറഞ്ഞത് ഇന്ത്യന്‍ പട്ടാളക്കാരെ വധിച്ചത് പാകിസ്താന്‍ യൂനിഫോമിട്ട് വന്നവരെന്നാണ്. മൂന്നാമത്തെത് എ.കെ 49 ആയ അരവിന്ദ് കെജ്രിവാളാണ്. അദ്ദേഹത്തിന്‍െറ കൂടെയുള്ളയാള്‍ പറയുന്നത് കാശ്മീരില്‍ ഹിതപരിശോധന നടത്തണമെന്നാണെന്നും മോദി പറഞ്ഞു. ജമ്മുവില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ യുവാക്കള്‍ക്ക് വേണ്ടത് ജോലിയാണെന്ന് ബി.ജെ.പി പറയുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് മതേതരത്വം അപകടത്തിലാണെന്നാണ്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറയുമ്പോള്‍ അവര്‍ വീണ്ടും പറയുന്നത് ആദ്യം മതേതരത്വത്തെ കുറിച്ച് പറയണമെന്നാണെന്നും മോദി വ്യക്തമാക്കി.
|
മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ജയം Posted: 26 Mar 2014 12:32 AM PDT Image: ലണ്ടന്‍: ഇംഗ്ളീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ നഗര പോരാട്ടത്തില്‍ സിറ്റിക്ക് ജയം. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന്‍െറ ജയവുമായാണ് സിറ്റി കേമത്തം കാണിച്ചത്. കളിയുടെ ഒന്നാം മിനിറ്റില്‍ തന്നെ എഡിന്‍ സെകോയിലൂടെ വലകുലുക്കിയ സിറ്റി രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ കൂടി അടിച്ചു. സെകോ ഇരട്ട ഗോള്‍ നേടിയപ്പോള്‍ യായാ ടുറെയുടെ വകയായിരുന്നു മൂന്നാം ഗോള്‍. തുടര്‍തോല്‍വികള്‍ക്കൊടുവില്‍ ഇംഗ്ളണ്ടിലും യൂറോപിലും ജയിച്ചു നില്‍ക്കെയാണ് യുനൈറ്റഡ് വീണ്ടും തോറ്റത്. പോയന്‍റ് പട്ടികയില്‍ ചെല്‍സിക്കു പിന്നില്‍ (69) സിറ്റി രണ്ടാം സ്ഥാനക്കാരായി (66). ലിവര്‍പൂള്‍ (65) മൂന്നും, ആഴ്നല്‍ (63) നാലും സ്ഥാനത്താണ്. അവസാന മത്സരത്തില്‍ ആഴ്നലിനെ സ്വാന്‍സീ സിറ്റി 2-2ന് സമനിലയില്‍ തളച്ചു. |
ലാലൂര്‍ മാലിന്യ സംസ്കരണം രണ്ടുവര്‍ഷമായിട്ടും എങ്ങുമെത്തിയില്ല Posted: 26 Mar 2014 12:25 AM PDT Subtitle: മഴ തുടങ്ങിയാല്‍ മാലിന്യം വേര്‍തിരിക്കുന്നത് ദുഷ്കരമാകും തൃശൂര്‍: ലാലൂരില്‍ മാലിന്യത്തിന് അടിക്കടി തീപിടിക്കുന്നത് വര്‍ധിക്കുമ്പോഴും സംസ്കരണകാര്യത്തില്‍ കോര്‍പറേഷന്‍ പദ്ധതികള്‍ പാതിവഴിയില്‍. രണ്ടുവര്‍ഷമായി സംസ്കരണം സംബന്ധിച്ച് ‘ആലോചനകള്‍’ നടത്തിയതു മാത്രമാണ് ഏക മുന്നേറ്റം. ലാലൂരിലെ മാലിന്യമണ്ണില്‍ നിന്ന് പ്ളാസ്റ്റിക് വേര്‍തിരിച്ച് കത്തിക്കാനുള്ള പുതിയ പദ്ധതിയാണ് ഇപ്പോള്‍ കോര്‍പറേഷന്‍ പരിഗണനയില്‍. നാലര ഏക്കറുള്ള ട്രഞ്ചിങ് മൈതാനി 50 സെന്‍റ് സ്ഥലം വീതമുള്ള പ്ളോട്ടുകളാക്കി ഇന്‍സിനേറ്റര്‍ ഉപയോഗിച്ച് കത്തിച്ചുകളയാനാണ് കോര്‍പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് മേയര്‍ രാജന്‍ ജെ. പല്ലന്‍ പറയുന്നു. മാലിന്യം സംസ്കരിച്ച് വളമാക്കുന്നത് എങ്ങുമെത്താത്തതിനാലാണ് പുതിയ പദ്ധതി. |
വാട്ടര്‍ അതോറിറ്റിയുടെ വിതരണം നിലച്ചു; പാമ്പനാറ്റില്‍ ജലക്ഷാമം രൂക്ഷം Posted: 26 Mar 2014 12:05 AM PDT Subtitle: മൂന്നാം തവണയാണ് മോട്ടോര്‍ തകരാറിലാകുന്നത് പീരുമേട്: വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയതോടെ പാമ്പനാറ്റില്‍ നാട്ടുകാര്‍ ദുരിതത്തിലായി. കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നാം തവണയാണ് മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് പാമ്പനാര്‍ മേഖലയില്‍ കുടിവെള്ള വിതരണം മുടങ്ങുന്നത്. |
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല -അഴഗിരി Posted: 26 Mar 2014 12:01 AM PDT Image: ചെന്നൈ: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ളെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കരുണാനിധിയുടെ മൂത്ത മകനുമായ എം.കെ അഴഗിരി. എന്നാല്‍ തന്നെ പുറത്താക്കിയ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്നും അഴഗിരി വ്യക്തമാക്കി. ഡി.എം.കെ ഇപ്രാവശ്യം രണ്ട് സീറ്റിലെങ്കിലും വിജയിച്ചാല്‍ വലിയ കാര്യം തന്നെയൊണ്. സ്റ്റാലിന്‍ ഡി.എം.കെയുടെ പ്രസിഡന്‍റാകുന്നത് തനിക്ക് വിഷയമല്ളെന്നും അഴഗിരി മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസമാണ് അഴഗിരിയെ ഡി.എം.കെയില്‍ നിന്ന് പുറത്താക്കിയത്. അഴഗിരി ബി.ജെ.പിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഡി.എം.ഡി.കെയുമായി സഖ്യമുണ്ടാക്കാനുള്ള ഡി.എം.കെ ട്രഷററും സഹോദരനുമായ സ്റ്റാലിന്‍െറ നീക്കത്തിനെതിരെ പരസ്യമായി രംഗത്തുവന്നതിനായിരുന്നു അഴഗിരിയെ സസ്പെന്‍ഡ് ചെയ്തത്. |
25,639 കന്നിവോട്ടര്‍മാര്‍; ലോക്സഭ മണ്ഡലത്തില്‍ മൊത്തം 13,23,906 പേര്‍ Posted: 25 Mar 2014 11:44 PM PDT പത്തനംതിട്ട: പത്തനംതിട്ട ലോക്സഭ മണ്ഡലത്തില്‍ പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം 13,23,906 വോട്ടര്‍മാര്‍. കന്നിവോട്ടര്‍മാര്‍ 25,639 പേര്‍. സര്‍വീസ് വോട്ടര്‍മാര്‍ 6055 പേര്‍. പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, ആറന്മുള, കോന്നി, അടൂര്‍ എന്നീ നിയമസഭ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ എന്നീ നിയമസഭ മണ്ഡലങ്ങളും ഉള്‍പ്പെടുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം. |
മീനച്ചിലിന്‍െറ മനമറിഞ്ഞ് ജോസ് കെ. മാണി Posted: 25 Mar 2014 11:39 PM PDT പാലാ: ലോക്സഭ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് കെ. മാണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായ മണ്ഡലം പര്യടനത്തിന് പാലാ മണ്ഡലത്തില്‍ രണ്ടാംദിവസവും ആവേശോജ്ജ്വല സ്വീകരണം. |
സൈനുദ്ദീന്‍ വധം: ആറു പ്രതികള്‍ക്കും ജീവപര്യന്ത്യം Posted: 25 Mar 2014 11:34 PM PDT Image: കൊച്ചി: കണ്ണൂര്‍ ഇരിട്ടിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകന്‍ പാറക്കണ്ടം കുനിയില്‍ സൈനുദ്ദീന്‍ കൊല്ലപ്പെട്ട കേസില്‍ ആറു പ്രതികള്‍ക്ക് ജീവപര്യന്തം. 50,000 രൂപ പിഴയടക്കണമെന്നും കോടതി ഉത്തരവിട്ടു. എറണാകുളം പ്രത്യകേ സി.ബി.ഐ കോടതിയുടേതാണ് വിധി. കുറ്റവാളികളായ ഒന്നാം പ്രതി നിജില്‍, രണ്ടാം പ്രതി കെ. പി. ബിജു, മൂന്നാം പ്രതി പി.പി. റിയാസ്, നാലാം പ്രതി ബിനീഷ്, അഞ്ചാം പ്രതി എ. സുമേഷ്, ഒമ്പതാം പ്രതി പി. പി. ബഷീര്‍ എന്നിവര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഇരിട്ടി കക്കയങ്ങോട് കുനിയില്‍ സൈനുദ്ദീന്‍ 2008 ജൂണ്‍ 23നാണ് കൊല്ലപ്പെട്ടത്. സംഭവ ദിവസം കക്കയങ്ങോട്ടെ സുഹൃത്തിന്‍െറ ഇറച്ചിക്കടയില്‍ നില്‍ക്കവെയാണ് ഒന്നു മുതല്‍ അഞ്ചു വരെ പ്രതികള്‍ മാരകായുധങ്ങളുമായി ആക്രമിച്ചത്. രക്ഷപ്പെടാനായി കടയില്‍നിന്ന് ഇറങ്ങി ഓടിയെങ്കിലും പിന്തുടര്‍ന്ന അക്രമികള്‍ സമീപത്തെ ലെക്സി കോംപ്ളക്സിലെ ഒന്നാം നിലയില്‍വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിന് പിന്നിലടക്കം 14 മാരക മുറിവുകളേറ്റാണ് സൈനുദ്ദീന്‍ മരിച്ചത്. എന്‍.ഡി.എഫ് -സി.പി.എം പ്രവര്‍ത്തകര്‍ക്കിടയില്‍ നിലനിന്ന ശത്രുതയുടെ തുടര്‍ച്ചയായിട്ടായിരുന്നു ആക്രമണം. |
നെല്ലിയാമ്പതിയിലെ തോട്ടം തൊഴിലാളികള്‍ കുടിവെള്ളത്തിന് നെട്ടോട്ടത്തില്‍ Posted: 25 Mar 2014 11:28 PM PDT Subtitle: കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസം നെല്ലിയാമ്പതി: കുടിവെള്ള പദ്ധതികള്‍ നിശ്ചലമായതോടെ നെല്ലിയാമ്പതി മേഖലയില്‍ കുടിവെള്ളക്ഷാമം രൂക്ഷം. എസ്റ്റേറ്റുകളിലെ തൊഴിലാളി കുടുംബങ്ങളാണ് ഇതുമൂലം പൊറുതിമുട്ടുന്നത്. സീതാര്‍കുണ്ട് ഊത്തുക്കുടി ഭാഗത്ത് ചന്ദ്രാമല എസ്റ്റേറ്റ് ഡിവിഷനിലെ തൊഴിലാളികള്‍ ആശ്രയിക്കുന്ന കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം നിലച്ചിട്ട് നാല് മാസമായെങ്കിലും നന്നാക്കാനുള്ള ശ്രമം തുടങ്ങിയിട്ടില്ല. പത്ത് വര്‍ഷം മുമ്പാണ് ജലക്ഷാമം രൂക്ഷമായ ഇവിടെ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി സര്‍ക്കാര്‍ കുടിവെള്ള പദ്ധതി ആരംഭിച്ചത്. കൊക്കര്‍ണിയും പമ്പിങ് മെഷീനും ഉപയോഗിച്ച് വേനല്‍ക്കാലത്ത് പ്രദേശവാസികള്‍ക്ക് മുഴുവന്‍ ഗുണകരമാവും വിധം ജലവിതരണം നടത്താന്‍ മുമ്പ് സാധിച്ചിരുന്നു. നൂറോളം എസ്റ്റേറ്റ് തൊഴിലാളി കുടുംബങ്ങളാണ് ഇവിടെ അധിവസിക്കുന്നത്. പഞ്ചായത്തിന്‍െറ അധീനതയിലുള്ള ഈ കുടിവെള്ള പദ്ധതി നവീകരിക്കണമെന്ന് മാസങ്ങള്‍ക്ക് മുമ്പുതന്നെ തൊഴിലാളി കുടുംബങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല. ചന്ദ്രാമല എസ്റ്റേറ്റില്‍നിന്ന് വരുന്ന പൈപ്പ് ലൈനിലെ വെള്ളമാണ് ഇപ്പോള്‍ ഇവര്‍ക്ക് ആശ്രയം. കുടുംബത്തിന് ദിവസത്തില്‍ മൂന്നോ, നാലോ കുടം മാത്രം ലഭിക്കുന്ന വെള്ളം ഇവരുടെ ആവശ്യങ്ങള്‍ക്ക് പര്യാപ്തവുമല്ല. പമ്പിങ് മെഷീന്‍ നന്നാക്കിയാല്‍ പദ്ധതി പ്രവര്‍ത്തന സജ്ജമാവും. |
തിരൂരങ്ങാടി വില്ലേജ് ഓഫിസ് വളപ്പിന് ചുറ്റുമതില്‍ കെട്ടുന്നതിന് ഹൈകോടതി സ്റ്റേ Posted: 25 Mar 2014 11:18 PM PDT Subtitle: സര്‍ക്കാര്‍ മതില്‍കെട്ടാന്‍ നടപടി സ്വീകരിക്കുന്നതിനിടയിലാണ് സ്വകാര്യവ്യക്തി സ്റ്റേ സമ്പാദിച്ചത് മലപ്പുറം: തിരൂരങ്ങാടി വില്ലേജ് ഓഫിസ് വളപ്പിന് വേലിയോ മതിലോ കെട്ടുന്നത് ഹൈകോടതി സ്റ്റേ ചെയ്തു. വില്ലേജ് ഓഫിസ് കെട്ടിടം സ്ഥിതി ചെയ്യുന്ന അഞ്ചുസെന്‍റ് സ്ഥലത്തില്‍നിന്ന് കെട്ടിടം ഒഴികെയുള്ള ഭൂമി തട്ടിയെടുക്കാന്‍ കോണ്‍ഗ്രസ് നേതാവിന്‍െറ ബന്ധു ശ്രമം നടത്തുന്നത് സംബന്ധിച്ച് നേരത്തെ ‘മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ബാക്കി സ്ഥലം പാട്ടത്തിന് നല്‍കാന്‍ ലാന്‍റ് റവന്യു കമീഷണര്‍ക്ക് അപേക്ഷ നല്‍കിയ വ്യക്തി തന്നെയാണ് ഹൈകോടതിയില്‍ നിന്ന് സ്റ്റേ സമ്പാദിച്ചത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment