കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു -ഉമ്മന്‍ ചാണ്ടി Madhyamam News Feeds |
- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു -ഉമ്മന്‍ ചാണ്ടി
- ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷനെ അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ പുറത്താക്കി
- കെ.പി റോഡ് വികസനം; അനുബന്ധപണികള്‍ അനിശ്ചിതത്വത്തില്‍
- കടുവാമുഴി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനത്തിന് വിശിഷ്ടാതിഥികള്‍ എത്തിയില്ല
- ലോറിവെള്ളത്തില്‍നിന്ന് മോചനമില്ലാതെ പ്ളാച്ചിമട നിവാസികള്‍
- കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: വിട്ട് വീഴ്ച്ചക്കില്ളെന്ന് സംസ്ഥാന സര്‍ക്കാര്‍
- സാമൂഹികക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കും –മന്ത്രി എം.കെ. മുനീര്‍
- ജില്ലാ സഹകരണ ബാങ്ക് 200 കോടി രൂപ പലിശരഹിത കാര്‍ഷിക വായ്പ നല്‍കും
- ദുര്‍ഗന്ധം രൂക്ഷം: കട്ടാകുളം ശുചീകരിക്കാന്‍ നടപടിവേണം
- ആയുര്‍വേദ രംഗത്തെ വികസനത്തിന് ആയുഷ്കേരളം പദ്ധതി നടപ്പാക്കും
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തു -ഉമ്മന്‍ ചാണ്ടി Posted: 03 Mar 2014 11:45 PM PST Image: തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കേരളത്തിന്‍്റെ ആവശ്യങ്ങള്‍ കേന്ദ്രം ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടിന്മേല്‍ നവംബര്‍ 13ന് ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയല്ല മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യേണ്ടത്. ഈ ഉത്തരവ് പിന്‍വലിച്ചാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടാവും നടപ്പാവുക. ഇത് ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ജനങ്ങളുടെ പങ്കാളിത്തതോടെ വനം സംരക്ഷണമെന്നതാണ് കേരളത്തിന്‍്റെ സമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാര്‍ഷിക, വിദ്യാഭ്യാസ വായ്പകളില്‍ മേലുള്ള ജപ്തി നടപടികള്‍ നിര്‍ത്തിവെക്കാനും തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യകേ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മൂന്നു ലക്ഷം രൂപ വരെയുള്ള സഹകരണബാങ്ക് വായ്പകള്‍ക്കാണ് ഇത് ബാധകമാവുക. അഞ്ചു ലക്ഷം രൂപ വരെ ഇളവ് നല്‍കണമെന്ന് വാണിജ്യ ബാങ്കുകളോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് അറിയിച്ചു. |
ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷനെ അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍ പുറത്താക്കി Posted: 03 Mar 2014 11:25 PM PST Image: ലൗസന്ന: ഇന്ത്യന്‍ കായിക മേഖലക്ക് നാണക്കേടുണ്ടാക്കി അന്താരാഷ്ട്ര ബോക്സിംഗ് അസോസിയേഷന്‍റെ (എ.ഐ.ബി.എ)അംഗത്വത്തില്‍ നിന്ന് ഇന്ത്യന്‍ അമെച്ച്വര്‍ ബോക്സിംഗ് ഫെഡറേഷനെ പുറത്താക്കി. ഈ കായിക വിനോദത്തിന്‍റെ വിശ്വാസ്യതയും പ്രതിഛായയും തകര്‍ക്കുന്ന വിധത്തില്‍ ഫെഡറേഷന്‍ നേതൃത്വം പ്രവര്‍ത്തിക്കുന്നുവെന്നാണ് അസോസിയേഷന്‍റെ കണ്ടത്തെല്‍. എന്നാല്‍, ഇതിലെ പരിശീലകര്‍ക്കും ബോക്സര്‍മാര്‍ക്കും ഫെഡറേഷനില്‍ തുടരുന്നതിന് തടസ്സമില്ളെന്നും എ.ഐ.ബി.എക്കു കീഴിലിലുള്ള അടുത്ത അന്താരാഷ്ട്ര മല്‍സരങ്ങളില്‍ ഇവര്‍ക്ക് തുടര്‍ന്നും പങ്കെടുക്കാമെന്നും അസോസിയേഷന്‍ അറിയിച്ചു. അംഗത്വം റദ്ദാക്കിയതോടെ സ്വന്തം പതാകക്കു കീഴില്‍ ഇനി ഫെഡറേഷനിലെ താരങ്ങള്‍ക്ക് അണിനിരക്കാനാവില്ല. 2012 മുതല്‍ ഇന്ത്യന്‍ ബോക്സിംഗ് ഫെഡറേഷന്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ടു വരികയായിരുന്നു. നേരത്തെ രാജ്യാന്തര ഒളിമ്പിക്സ് കമ്മിറ്റി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ സസ്പെന്‍റ് ചെയ്തിരുന്നു. ഇത് പിന്നീട് പിന്‍വലിച്ചെങ്കിലും ഇന്ത്യന്‍ കായിക മേഖലയുടെ പ്രതിഛായക്ക് വീണ്ടും മങ്ങല്‍ ഏല്‍പിച്ചിരിക്കുകയാണ് ബോക്സിംഗ് ഫെഡറേഷന്‍റെ പുറത്താവല്‍. |
കെ.പി റോഡ് വികസനം; അനുബന്ധപണികള്‍ അനിശ്ചിതത്വത്തില്‍ Posted: 03 Mar 2014 11:23 PM PST Subtitle: കരാറുകാരന് ബില്‍ മാറാന്‍ ഒത്താശയെന്ന് അടൂര്‍: കായംകുളം-പത്തനാപുരം സംസ്ഥാനപാത-അഞ്ചില്‍ രണ്ടാം റീച്ച് വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോഴും 2012 ഒടുവില്‍ തുടക്കമിട്ട ഒന്നാം റീച്ച് വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാതെ ബില്‍ മുഴുവനും മാറാന്‍ ശ്രമമെന്ന് ആക്ഷേപം. ഒന്നാം റീച്ചില്‍ മരുതിമൂട് മുതല്‍ അടൂര്‍ വരെ കരാര്‍ ഏറ്റെടുത്ത കരാറുകാരന്‍ യോഗ്യമായ യന്ത്രസംവിധാനങ്ങള്‍ ഉപയോഗിക്കാതെ ടാറിങ് നടത്തിയതിനാല്‍ വിവിധ ഭാഗങ്ങള്‍ ദിവസങ്ങള്‍ പിന്നിടും മുമ്പേ തകര്‍ന്നിരുന്നു. ഈ ഭാഗങ്ങളില്‍ കുഴി അടക്കുകയാണ് കരാറുകാരന്‍ പിന്നീട് ചെയ്തത്. ഇപ്പോള്‍ പല ഭാഗങ്ങളും വിള്ളല്‍ വീണ് തകര്‍ച്ചയുടെ വക്കിലാണ്. രണ്ടാം റീച്ചില്‍ മരുതിമൂട് മുതല്‍ കല്ലുംകടവ് വരെയുള്ള പണികള്‍ വളരെ അടുക്കും ചിട്ടയോടും കൂടിയാണ് പൂര്‍ത്തീകരിച്ചു വരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് നാട്ടുകാരുടെ ഇടപെടലും ഉണ്ടായി. |
കടുവാമുഴി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനത്തിന് വിശിഷ്ടാതിഥികള്‍ എത്തിയില്ല Posted: 03 Mar 2014 11:20 PM PST Subtitle: മന്ത്രി ഉള്‍പ്പെടെ പങ്കെടുക്കാതിരിക്കാന്‍ കാരണം പി.സി. ജോര്‍ജെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ഈരാറ്റുപേട്ട: ഉദ്ഘാടനം ചെയ്യേണ്ട മന്ത്രി ഇബ്രാഹീംകുഞ്ഞ് ഉള്‍പ്പെടെയുള്ളവര്‍ കടുവാമുഴി ബസ് സ്റ്റാന്‍ഡിന്‍െറ ഉദ്ഘാടനത്തില്‍ പങ്കെടുക്കാനെത്തിയില്ല. തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.എ. മുഹമ്മദ് ഹാഷിം ഉദ്ഘാടനം നിര്‍വഹിച്ചു. മന്ത്രിയെ കൂടാതെ ഗവ. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എം.പിമാരായ ആന്‍േറാ ആന്‍റണി, ജോയ് എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി എന്നിവരാണ് എത്താതിരുന്നത്. |
ലോറിവെള്ളത്തില്‍നിന്ന് മോചനമില്ലാതെ പ്ളാച്ചിമട നിവാസികള്‍ Posted: 03 Mar 2014 11:05 PM PST Subtitle: സംസ്ഥാന സര്‍ക്കാറോ ത്രിതല പഞ്ചായത്തുകളോ ഒരു പദ്ധതിയും നടപ്പാക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ചിറ്റൂര്‍: രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ആവിഷ്കരിച്ച പദ്ധതികള്‍ ഫലം കാണാതായതോടെ പ്ളാച്ചിമടക്കാര്‍ ഇപ്പോഴും ആശ്രയിക്കുന്നത് ലോറിയില്‍ നല്‍കുന്ന വെള്ളത്തെ. സമീപത്തായി രണ്ട് ഡാമുകളുണ്ടെങ്കിലും 12 വര്‍ഷമായി തുടരുന്ന കുടിവെള്ള ക്ഷാമത്തിന് അറുതിയായിട്ടില്ല. |
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: വിട്ട് വീഴ്ച്ചക്കില്ളെന്ന് സംസ്ഥാന സര്‍ക്കാര്‍ Posted: 03 Mar 2014 10:47 PM PST Image: തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാനസര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യേണ്ടതില്ളെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കണമെന്നതാണ് സര്‍ക്കാറിന്‍െറ ആവശ്യം. കസ്തൂരിരംഗന്‍ ശിപാര്‍ശ നടപ്പാക്കാന്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം കരട് വിജ്ഞാപനം തയാറാക്കിയിരുന്നു. തയാറാക്കിയ കരട് അംഗീകാരത്തിനായി നിയമമന്ത്രാലയത്തിന് അയച്ചുകൊടുത്തിരിക്കുകയാണ്. കേരളം ഉന്നയിച്ച പ്രധാന വിഷയങ്ങളെല്ലാം പരിഗണിച്ചാണ് കരട് വിജ്ഞാപനം തയാറാക്കിയിരിക്കുന്നതെന്ന് വനം-പരിസ്ഥിതി സെക്രട്ടറി വി. രാജഗോപാല്‍ അറിയിച്ചിരുന്നു.
|
സാമൂഹികക്ഷേമ പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ നല്‍കും –മന്ത്രി എം.കെ. മുനീര്‍ Posted: 03 Mar 2014 10:41 PM PST Subtitle: ഫ്രണ്ട് ഓഫിസ് സംവിധാനവും ആടുഗ്രാമം പദ്ധതിയും ഉദ്ഘാടനം ചെയ്തു മഞ്ചേരി: തദ്ദേശ സ്ഥാപനങ്ങള്‍ വഴിയുള്ള സാമൂഹികക്ഷേമ പെന്‍ഷനുകള്‍ മുഴുവന്‍ ഡയറക്ട് ട്രാന്‍സ്ഫര്‍വഴി വിതരണം ചെയ്യുമെന്ന് മന്ത്രി എം.കെ. മുനീര്‍. കഴിഞ്ഞ ഡിസംബര്‍ വരെയുള്ള പെന്‍ഷന്‍ കുടിശ്ശികയായ 300 കോടി ഉടന്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. |
ജില്ലാ സഹകരണ ബാങ്ക് 200 കോടി രൂപ പലിശരഹിത കാര്‍ഷിക വായ്പ നല്‍കും Posted: 03 Mar 2014 10:31 PM PST തൃശൂര്‍: ജില്ലാ സഹകരണ ബാങ്ക് അടുത്ത സാമ്പത്തിക വര്‍ഷം 200 കോടി രൂപ കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ നല്‍കുമെന്ന് പ്രസിഡന്‍റ് എം.കെ. അബ്ദുസ്സലാം അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം 140 കോടി രൂപയോളം പലിശരഹിത വായ്പ വിതരണം ചെയ്തു. കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളുടെ സഹകരണത്തോടെയാണ് ജില്ലാ ബാങ്ക് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ കോള്‍ കര്‍ഷക സമിതികള്‍ വഴി കര്‍ഷകര്‍ക്ക് വായ്പ നല്‍കാന്‍ ധാരണയായിട്ടുണ്ട്. 7000ഓളം വനിതാ സംരംഭകര്‍ക്ക് 25 കോടി രൂപ വായ്പ നല്‍കി. 3500 വനിതകള്‍ക്ക് കൂടി വായ്പ നല്‍കും. ജില്ലയില്‍ 34,000 ഏക്കര്‍ കോള്‍നിലങ്ങളില്‍ 26,000 ഏക്കറിലാണ് നെല്‍കൃഷി നടത്തുന്നത്. കൃഷി വ്യാപിപ്പിക്കാനാണ് പലിശരഹിത വായ്പ നല്‍കുന്നത്. ജില്ലയില്‍ ക്ഷീരകര്‍ഷകര്‍ക്കും വായ്പ നല്‍കാന്‍ പദ്ധതിയുണ്ട്. ജില്ലയില്‍ ദിനേന രണ്ടുലക്ഷം ലിറ്റര്‍ പാല്‍ ആവശ്യമാണെങ്കിലും 1.6 ലക്ഷം ലിറ്ററാണ് ലഭിക്കുന്നത്. ബാക്കി 40,000 ലിറ്റര്‍ ഉല്‍പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്‍റ് അറിയിച്ചു. |
ദുര്‍ഗന്ധം രൂക്ഷം: കട്ടാകുളം ശുചീകരിക്കാന്‍ നടപടിവേണം Posted: 03 Mar 2014 10:08 PM PST Subtitle: കല്‍ക്കെട്ടുകള്‍ പൊട്ടിപ്പൊളിഞ്ഞ അവസ്ഥയില്‍ പരവൂര്‍: നഗരഹൃദയത്തിലുള്ള കട്ടാകുളം മാലിന്യങ്ങളും പായലും നിറഞ്ഞ് ദുര്‍ഗന്ധം രൂക്ഷമാകുന്നു. മാലിന്യങ്ങളും പായലും അഴുകാന്‍ തുടങ്ങിയതാണ് ദുര്‍ഗന്ധത്തിന് കാരണം. |
ആയുര്‍വേദ രംഗത്തെ വികസനത്തിന് ആയുഷ്കേരളം പദ്ധതി നടപ്പാക്കും Posted: 03 Mar 2014 09:57 PM PST Subtitle: സംസ്ഥാന ആയുര്‍വേദ അവാര്‍ഡുകള്‍ വിതരണം ചെയ്തു തിരുവനന്തപുരം: ആയുര്‍വേദരംഗത്തെ വികസനത്തിന് ആയുഷ് കേരളം എന്നപേരില്‍ ബൃഹത്തായ പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പരമ്പരാഗത വൈദ്യശാസ്ത്രവും ആധുനിക ചികിത്സാ സമ്പ്രദായവും സംയോജിപ്പിച്ചുള്ള സമഗ്ര ആരോഗ്യസേവനമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment