സ്വാഗതം
WELCOME

News Update..

Monday, March 3, 2014

ഒമ്പതു വര്‍ഷമായിട്ടും പണിതീരാതെ അടൂര്‍ ജനറല്‍ ആശുപത്രി കെട്ടിടം Madhyamam News Feeds

ഒമ്പതു വര്‍ഷമായിട്ടും പണിതീരാതെ അടൂര്‍ ജനറല്‍ ആശുപത്രി കെട്ടിടം Madhyamam News Feeds

Link to

ഒമ്പതു വര്‍ഷമായിട്ടും പണിതീരാതെ അടൂര്‍ ജനറല്‍ ആശുപത്രി കെട്ടിടം

Posted: 03 Mar 2014 01:30 AM PST

അടൂര്‍: പൊതുമരാമത്ത് കെട്ടിട വിഭാഗത്തിന്‍െറ അനാസ്ഥ മൂലം അടൂര്‍ ജനറല്‍ ആശുപത്രിയുടെ ബഹുനില സമുച്ചയം ഈ സാമ്പത്തികവര്‍ഷവും ഉദ്ഘാടനം ചെയ്യാന്‍ കഴിയില്ല.
 നിര്‍മാണം തുടങ്ങി ഒമ്പതു വര്‍ഷമായിട്ടും പണി പൂര്‍ത്തിയായില്ല.  താഴത്തെ നിലയുടെ നിര്‍മാണം മാത്രമാണ് പൂര്‍ത്തിയായത്. ഇതിനുമുകളിലാണ്  നാലു നിലകളുടെ നിര്‍മാണം നടക്കുന്നത്. ലിഫ്റ്റും പവര്‍ ജനറേറ്ററും സ്ഥാപിക്കുന്ന ജോലികളാണ് പൂര്‍ത്തിയാകാനുള്ളത്.
നേരത്തേ തേച്ച ഭിത്തികള്‍ വീണ്ടും ഇടിച്ചാണ് വയറിങ്ങും പ്ളംബിങ്ങും നടത്തിയത്്. ജോലികള്‍ മെല്ലെയായതിനാല്‍ കെട്ടിടം ഉദ്ഘാടനം ഏറെ വൈകുമെന്നാണ് സൂചന. പൊതുമരാമത്ത് കെട്ടിട വിഭാഗം ആശുപത്രിയുടെ പണിയില്‍ അലംഭാവം കാട്ടുന്നുവെന്നാണ് പരാതി. മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ പൊതുമരാമത്ത് നിര്‍മാണ ഫണ്ട് ഉപയോഗിച്ചാണ് നാലു നില  നിര്‍മിക്കുന്നതിന് 6.25കോടി അനുവദിച്ചത്. താഴത്തെ നിലയില്‍ സ്വീകരണ കൗണ്ടര്‍, ഹാള്‍, 12 ഒ.പി മുറികള്‍, ഒരു ചികിത്സ മുറി, അത്യാഹിതവിഭാഗത്തിന് രണ്ടു മുറി , മൈനര്‍ ഓപറേഷന്‍ തിയറ്റര്‍, എക്സ്റേ, നഴ്സ്മാര്‍ക്കുള്ള മുറി  എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്.
 ഒന്നും രണ്ടും നിലകളില്‍ പ്രധാന ഓപറേഷന്‍ തിയറ്റര്‍, മെഡിക്കല്‍ ഐ.സി.യു വാര്‍ഡ്, സര്‍ജിക്കല്‍ ഐ.സി.യു, അനസ്തേഷ്യ മുറികള്‍, സ്ത്രീകള്‍ക്കായി രണ്ട് വാര്‍ഡ്, രോഗികളെ നിരീക്ഷിക്കുന്നതിനുള്ള മുറി, നവജാത ശിശുക്കള്‍ക്കുള്ള പ്രത്യേക മുറി എന്നിവയാണ് സജ്ജീകരിക്കുക.
അഞ്ചു നില കെട്ടിടത്തിന്‍െറ പണികള്‍ പൂര്‍ത്തിയാകുമ്പോള്‍ 350ലേറെ രോഗികളെ കിടത്തിച്ചികിത്സിക്കാനുള്ള സൗകര്യമുണ്ടാകും. എം.സി റോഡരികിലെ ആശുപത്രി ആയതിനാല്‍ അപകടങ്ങളില്‍പ്പെട്ട് എത്തുന്നവര്‍ നിരവധിയാണ്. പരിമിതികള്‍ കാരണം നിസ്സാരമായി പരിക്കേല്‍ക്കുന്നവരെപ്പോലും മറ്റ് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യേണ്ട സ്ഥിതിയാണ്. ശസ്ത്രക്രിയ കഴിയുന്ന രോഗികളെ സ്ട്രെച്ചറില്‍ കിടത്തി ആശുപത്രി മുറ്റത്തുകൂടി വളരെദൂരം ചുമന്നാണ് പേവാര്‍ഡില്‍ എത്തിക്കുന്നത്. പുതിയ കെട്ടിടം പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ ഇത്തരം ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

ഈഴവര്‍ നിയന്ത്രണങ്ങളുടെ ലക്ഷ്മണരേഖ മറികടക്കണം –വെള്ളാപ്പള്ളി

Posted: 03 Mar 2014 01:14 AM PST

Subtitle: 
ധനലക്ഷ്മി ബാങ്കില്‍നിന്ന് ഒരു യൂനിയന് ഏഴുകോടി രൂപ വരെ വായ്പ ലഭിക്കും

ചങ്ങനാശേരി: രാഷ്ട്രീയ പരിഗണന നേടാന്‍ ഈഴവ സമുദായം നിയന്ത്രണങ്ങളുടെ ലക്ഷ്മണരേഖ മറികടക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
  മാടപ്പള്ളി 774ാം നമ്പര്‍ എസ്. എന്‍.ഡി.പി ശാഖ തെങ്ങണയില്‍ പുതുതായി നിര്‍മിച്ച ഓഫിസ് കം ഷോപ്പിങ് കോംപ്ളക്സിന്‍െറ ഉദ്ഘാടനം  നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ, സാമ്പത്തിക,  സാമൂഹിക,രാഷ്ട്രീയ  മേഖലകളില്‍ ഈഴവ സമുദായം അവഗണന നേരിടുകയാണ്.
ജാതിവ്യവസ്ഥയുടെ മറ്റൊരു രൂപമാണ് ഇന്നും നിലനില്‍ക്കുന്നത്.അര്‍ഹതപ്പെട്ട അവകാശങ്ങളാ ണ് എസ്.എന്‍.ഡി.പി ചോദിക്കുന്നത്.
സാമൂഹികനീതി നടപ്പാക്കണമെന്ന് തുറന്നു പറയുമ്പോള്‍ പുച്ഛത്തോടെ പല്ലിളിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.ധനലക്ഷ്മി ബാങ്കില്‍നിന്ന് ഒരു യൂനിയന് ഏഴു കോടി രൂപ വരെ വായ്പ ലഭിക്കുന്നതിന് നടപടി പൂര്‍ത്തിയായതായും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
സി.എഫ്.തോമസ് എം.എല്‍.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂനിയന്‍ പ്രസിഡന്‍റ് കെ.വി.ശശികുമാര്‍ അധ്യക്ഷത വഹിച്ചു.കുറിച്ചി അദൈ്വത വിദ്യാശ്രമം മഠാധിപതി സ്വാമി ധര്‍മ ചൈതന്യ പ്രഭാഷണം നടത്തി.
ഗുരുക്ഷേത്രത്തിലെ പ്രതിഷ്ഠ മഹോത്സവത്തിന്  വടയാര്‍ സുമോദ് തന്ത്രി കൊടിയേറ്റ് നിര്‍വഹിച്ചു.
  വെള്ളാപ്പള്ളി നടേശനെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സമ്മേളനവേദിയിലേക്ക് ആനയിച്ചു.  ശാഖപ്രസിഡന്‍റ് കെ.കെ. വാസപ്പന്‍,സെക്രട്ടറി പി.എന്‍. ബാബു,യൂനിയന്‍ സെക്രട്ടറി പി.എം. ചന്ദ്രന്‍,യോഗം ഇന്‍സ്പെക്ടറിങ് ഓഫിസര്‍ ഗിരീഷ് കോനാട്ട്,മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സുരേന്ദ്രനാഥ പണിക്കര്‍,എ.വി. റസല്‍,സി.ജി. നായര്‍,നിഷ ബിജു,ദിനേശ് വി.നിരവത്ത്,എസ്.സാലിച്ചന്‍,പി.ആര്‍, റെജി കുമാര്‍,ശോഭ ജയചന്ദ്രന്‍,എം.പി. ഷാലി എന്നിവര്‍ സംസാരിച്ചു.

ലോക്പാല്‍ സമിതി: അധ്യക്ഷന്‍ ജസ്റ്റിസ് കെ.ടി. തോമസ് പിന്മാറി

Posted: 03 Mar 2014 01:13 AM PST

Image: 

ന്യൂഡല്‍ഹി: രാജ്യത്തെ പ്രഥമ ലോക്പാലിനെ നിര്‍ദേശിക്കാനുള്ള സമിതിയുടെ അധ്യക്ഷനായിരിക്കാന്‍ താല്‍പര്യമില്ളെന്ന് സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. പ്രധാനമന്ത്രിയുടെ ഓഫിസിനെയാണ് പിന്മാറുന്ന വിവരമറിയിച്ചത്. സമിതിക്ക് ലഭിക്കുന്ന പട്ടികയില്‍ നിന്ന് ലോക്പാലിനെ തെരഞ്ഞെടുക്കണം, സമിതി നിര്‍ദേശിക്കുന്ന പേരുകള്‍ അംഗീകരിക്കണമെന്നില്ല തുടങ്ങിയ നിബന്ധനകള്‍ അംഗീകരിക്കാനാവില്ളെന്നും കേന്ദ്രമന്ത്രി വി. നാരായണസ്വാമിക്ക് അയച്ച കത്തില്‍ അദ്ദേഹം വ്യക്തമാക്കി.  

ഇതോടെ സമിതിയില്‍ നിന്ന് പിന്മാറുന്നവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം സമിതിയംഗമായിരുന്ന പ്രമുഖ സുപ്രീംകോടതി അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ പിന്മാറിയിരുന്നു. ഈയാഴ്ച സമിതിയുടെ ആദ്യം യോഗം ചേരാനിരിക്കെയാണ് അധ്യക്ഷന്‍ പിന്മാറിയത്.

ഡല്‍ഹി ലേഡി ശ്രീറാം കോളജ് പ്രിന്‍സിപ്പലും രാഷ്ട്രമീമാംസ വിദഗ്ധയുമായ മീനാക്ഷി ഗോപിനാഥ്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണര്‍ എസ്.വൈ. ഖുറൈശി, മൃണാള്‍ മിറി, മുന്‍ ആന്ധ്രപ്രദേശ് ചീഫ് സെക്രട്ടറി കാകി മാധവ റാവു, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ എച്ച്.കെ. ദുവ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.

പച്ചാളം മേല്‍പാലം നിര്‍മാണോദ്ഘാടനം നാളെ

Posted: 03 Mar 2014 12:57 AM PST

കൊച്ചി: പച്ചാളം പ്രദേശത്തിന്‍െറ സ്വപ്നമായ മേല്‍പാലം യാഥാര്‍ഥ്യമാകുന്നു. പച്ചാളം, വടുതല, ചിറ്റൂര്‍ പ്രദേശത്ത് 45 വര്‍ഷമായി ജനങ്ങള്‍ കാത്തിരുന്ന മേല്‍പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് കേന്ദ്രമന്ത്രി കെ.വി. തോമസ് നിര്‍വഹിക്കും. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷനാണ് നിര്‍മാണ ച്ചുമതല. നിര്‍മാണം ആറുമാസംകൊണ്ട് പൂര്‍ത്തിയാക്കുമെന്ന് ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ. ശ്രീധരന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
ഒരേക്കറില്‍ താഴെ ഭൂമി പാലം നിര്‍മാണത്തിന് ഏറ്റെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസമാണ് പാലത്തിന് 52.7 കോടി സര്‍ക്കാര്‍ അനുവദിച്ചത്. നേരത്തേ ബജറ്റില്‍ തഴഞ്ഞതോടെ പാലം നിര്‍മിക്കാനാകില്ലെന്ന ആശങ്ക ഉയര്‍ന്നിരുന്നു. പാലം വന്നാല്‍ ഈ പ്രദേശത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കപ്പെടും. റെസിഡന്‍റ് അസോസിയേഷനുകളും സാമുദായിക സംഘടനകളും വ്യാപാരി വ്യവസായി സംഘടനകളും പാലം വേണമെന്ന ആവശ്യവുമായി നിരന്തര പ്രക്ഷോഭത്തിലായിരുന്നു.
പ്രതിപക്ഷത്തിന്‍െറ വിയോജിപ്പോടെയാണ് ഫെബ്രുവരി പത്തിന് പച്ചാളം റെയില്‍വേ മേല്‍പാലത്തിന് നഗരസഭ കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ഈ കൗണ്‍സിലിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് വോട്ടിനിട്ട് അജണ്ട പാസാക്കിയത്. 10 മീറ്റര്‍ വീതിയില്‍ പച്ചാളം റോഡിന് സമാന്തരമായി നിര്‍മിക്കുന്ന പാലത്തിന് നഗരസഭയില്‍നിന്ന് ഒരുരൂപ പോലും ചെലവാക്കേണ്ടതില്ലെന്ന് അന്ന് വ്യക്തമാക്കിയിരുന്നു.
62അംഗ കൗണ്‍സിലില്‍ പ്രതിപക്ഷാം ഗങ്ങളായ 23 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. ചര്‍ച്ചക്കിടെ നിരവധി തവണ കൗണ്‍സിലില്‍ വാഗ്വാദവും കൈയാങ്കളിയും നടന്നിരുന്നു. മേല്‍പാലം നിര്‍മിക്കുന്ന സ്ഥലം ടൗണ്‍ പ്ളാനിങ് കമ്മിറ്റി അംഗങ്ങള്‍ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷാംഗങ്ങളെ അറിയിക്കാതെ തീരുമാനമെടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധമുയര്‍ത്തിയത്. നഗരസഭ അനുമതി നല്‍കിയാല്‍ പാലം നിര്‍മിക്കാന്‍ മന്ത്രിസഭ അംഗീകാരം നല്‍കാമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നോര്‍ത് പാലം ഉദ്ഘാടനവേളയില്‍ അറിയിച്ചിരുന്നു. ഭൂമിയേറ്റെടുത്ത് നല്‍കിയാല്‍ ആറു മാസത്തിനകം പാലം പൂര്‍ത്തിയാക്കാമെന്ന് ഇ. ശ്രീധരനും അന്ന് വാക്കുനല്‍കി. നടപ്പാതയുള്‍പ്പെടെ 10 മീറ്റര്‍ വീതിയില്‍ പാലം നിര്‍മിക്കാനാണ് നഗരസഭയുടെ അനുമതി. മേല്‍പാലത്തിന്‍െറ ഒരു വശത്ത് മാത്രമായി സര്‍വീസ് റോഡുകള്‍ ചുരുക്കിയതിനാല്‍ ചെലവ് കുറക്കാന്‍ സാധിക്കും. ചാത്യാത്ത് മുതല്‍ മാമംഗലം വരെയുള്ള റോഡ് വികസനത്തിന് ഡി.ടി.പി പദ്ധതിയില്‍പെടുത്തി ജില്ലയുടെയും റെയില്‍വേയുടെയും ഫണ്ട് ഉപയോഗിച്ച് 22 മീറ്റര്‍ വീതിയില്‍ മേല്‍പാലം നിര്‍മിക്കണമെന്ന പ്രതിപക്ഷ നിര്‍ദേശം മേയര്‍ തള്ളിക്കളഞ്ഞു. ഏഴര മീറ്റര്‍ വീതിയുള്ള മേല്‍പാലം പച്ചാളം, വടുതല പ്രദേശത്തിന്‍െറ വികസനം മുരടിപ്പിക്കുമെന്നും  പച്ചാളം റെയില്‍വേ ഓവര്‍ ബ്രിഡ്ജ് തെരഞ്ഞെടുപ്പ് അജണ്ടക്കുവേണ്ടി ഉപയോഗിക്കുകയാണെന്നുമാണ്  പ്രതിപക്ഷത്തിന്‍െറ ആരോപണം.  
 

ആലപ്പുഴ-ചേര്‍ത്തല കനാല്‍ അടച്ച് പൊതുമരാമത്ത് വകുപ്പ് പാലം പണിയുന്നു

Posted: 02 Mar 2014 11:14 PM PST

ചേര്‍ത്തല: രാജാകേശവദാസന്‍െറ ഭരണകാലത്ത് ജലഗതാഗതത്തിന് നിര്‍മിച്ച ആലപ്പുഴ-ചേര്‍ത്തല കനാല്‍ അടച്ച് തിരുവിഴയില്‍ പൊതുമരാമത്ത് വകുപ്പ് പാലം നിര്‍മിക്കുന്നു. ദേശീയപാതയില്‍ തിരുവിഴ കവലയില്‍നിന്ന് കണിച്ചുകുളങ്ങര ഭാഗത്തേക്കുള്ള റോഡിലാണ് മരാമത്ത് വകുപ്പ് തോട് നികത്തി പാലം നിര്‍മിക്കുന്നത്.
നിലവില്‍ കനാലിലൂടെ ജലഗതാഗതത്തിന് അനുയോജ്യരീതിയില്‍ ഉണ്ടായിരുന്ന പാലത്തിന് കാലപ്പഴക്കം വന്നതിനെത്തുടര്‍ന്നാണ് പുതിയ പാലം നിര്‍മിക്കാന്‍ തീരുമാനമായത്. ഇതിന് കനാലിലൂടെ നടത്താവുന്ന ഗതാഗതം തടസ്സപ്പെടുത്തി നിലവിലെ റോഡിന്‍െറ ഉയരത്തില്‍തന്നെ പാലം നിര്‍മിക്കുന്ന പ്ളാനാണ് എന്‍ജിനീയര്‍മാര്‍ തയാറാക്കിയത്.
ഇതിന് പൊതുമരാമത്ത് വകുപ്പ് അംഗീകാരവും നല്‍കി. വര്‍ഷകാലത്ത് കനാലില്‍ ജലനിരപ്പ് ഉയരുമ്പോള്‍ വെള്ളം ഒഴുകിപ്പോകുന്നതിന് പൈപ്പുകള്‍ സ്ഥാപിച്ച് അതിന് മുകളിലൂടെ റോഡ് നിര്‍മിക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ അംഗീകരിച്ചിരിക്കുന്നത്. കനാല്‍ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി ആരംഭിച്ചു.
നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞാല്‍ കനാലിലൂടെ ഗതാഗതം തടയപ്പെടും. ചരക്കുഗതാഗതത്തിന് നിര്‍മിച്ച കനാല്‍ അവഗണനയും കൈയേറ്റവും മൂലം അനാഥാവസ്ഥയിലാണെങ്കിലും ഭാവിയില്‍ ടൂറിസം വികസനത്തിന്‍െറ പേരില്‍ ജലയാനങ്ങള്‍ സഞ്ചരിക്കാന്‍ സാധ്യത ഏറെയാണ്. എന്നാല്‍, ഇതിന് തടസ്സമായി പൊതുമരാമത്ത് വകുപ്പ് ദേശീയപാതയില്‍ കഞ്ഞിക്കുഴിക്ക് സമീപം നേരത്തെയും കനാല്‍ നികത്തി റോഡ് നിര്‍മിച്ച് പ്രയോജനം ഇല്ലാതാക്കിയിരുന്നു. അതുതന്നെയാണ് ഇപ്പോള്‍ തിരുവിഴയില്‍ ആവര്‍ത്തിക്കുന്നതും.
 

മാവേലി സ്റ്റോറുകളില്‍ സബ്സിഡി സാധനങ്ങള്‍ കുറവ്

Posted: 02 Mar 2014 11:10 PM PST

Subtitle: 
വെളിച്ചെണ്ണ വിതരണത്തിനെത്തുന്നത് 700 ലിറ്ററില്‍ താഴെ മാത്രമെന്ന്

കൊല്ലങ്കോട്: മാവേലി സ്റ്റോറുകളില്‍ സബ്സിഡി നിരക്കില്‍ വില്‍ക്കുന്ന വെളിച്ചെണ്ണയുടെ സ്റ്റോക്ക് കുറവായത് നാട്ടുകാര്‍ക്ക് വിനയായി. കൊല്ലങ്കോട്, പുതുനഗരം, നെന്മാറ എന്നിവിടങ്ങളിലാണ് ശബരി ബ്രാന്‍ഡ് വെളിച്ചെണ്ണ ആവശ്യത്തിന് ലഭ്യമല്ലെന്ന് പരാതി ഉയര്‍ന്നത്. ഡിപ്പോകളില്‍നിന്ന് മാസത്തില്‍ 700 ലിറ്ററില്‍ താഴെമാത്രമാണ് വെളിച്ചെണ്ണ വിതരണത്തിന് എത്തുന്നതെന്ന് അധികൃതര്‍ പറയുന്നു. ലിറ്ററിന് 130 രൂപയുള്ള ശബരി വെളിച്ചെണ്ണ 62 രൂപക്ക് നല്‍കുന്നതിനാല്‍ വെളിച്ചെണ്ണ എത്തുമ്പോള്‍തന്നെ വിറ്റുതീരുന്നു. റേഷന്‍ കാര്‍ഡിന് ഒരുലിറ്റര്‍ വെളിച്ചെണ്ണ എന്നത് രണ്ട് ലിറ്ററാക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കൊല്ലങ്കോട്, നെന്മാറ, പുതുനഗരം മാവേലി സ്റ്റോറുകളില്‍ സാധനങ്ങള്‍ ആവശ്യത്തിനനുസരിച്ച് എത്തിക്കുന്നില്ലെന്ന് വീട്ടമ്മമാര്‍ പറയുന്നു.
മുതലമട, വടവന്നൂര്‍, എലവഞ്ചേരി, പലശ്ശേന പഞ്ചായത്തുകളിലുള്ളവര്‍ ആശ്രയിക്കുന്നത് കൊല്ലങ്കോട്ടെ മാവേലി സ്റ്റോറിനെയാണ്. സ്റ്റോക്ക് എത്തി ദിവസങ്ങള്‍ക്കകം വെളിച്ചെണ്ണയും പഞ്ചസാരയും ഉല്‍പ്പെടെയുള്ളവ  വിറ്റുതീരുന്നുണ്ട്.  വിലക്കയറ്റംമൂലം ദുരിതത്തിലായ സാധാരണക്കാര്‍ക്ക്  മാവേലി സ്റ്റോറുകളില്‍നിന്ന് ലഭിക്കുന്ന സബ്സിഡി വെളിച്ചെണ്ണയും പഞ്ചസാരയും ആശ്വാസമാണ്. ഇവ വില്‍പനക്ക് എത്തിക്കാന്‍ അധികൃതര്‍ തയാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
 

എ.പി. അബ്ദുല്ലകുട്ടി ശല്യപ്പെടുത്തിയെന്ന് സരിത നായര്‍

Posted: 02 Mar 2014 11:10 PM PST

Image: 

കൊച്ചി: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ എം.എല്‍.എയുമായ എ.പി. അബ്ദുല്ലകുട്ടി തന്നെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയതായി സോളാര്‍ കേസ് പ്രതി സരിത നായരുടെ വെളിപ്പെടുത്തല്‍. അര്‍ധ രാത്രിയില്‍ അബ്ദുല്ലക്കുട്ടി നിരന്തരം ഫോണില്‍ വിളിച്ചു. പൊലീസിനോട് സത്യം പറയരുതെന്ന് അബ്ദുല്ലകുട്ടി ആവശ്യപ്പെട്ടു. കൂടാതെ തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിലേക്ക് ക്ഷണിക്കുകയും സഭ്യമല്ലാത്ത രീതിയില്‍ സംസാരിക്കുകയും ചെയ്തു. അറസ്റ്റിലാകുന്നതിന് രണ്ട് മാസം മുമ്പാണ് ഫോണില്‍ വിളിച്ചതെന്നും മാധ്യമപ്രവര്‍ത്തകരോട് സരിത പറഞ്ഞു.

തന്നെ ഒമ്പത് മാസമായി ദ്രോഹിച്ചവരാരും സുഖമായി ഉറങ്ങേണ്ട. വരും ദിവസങ്ങളില്‍ ഓരോരുത്തരുടെ പേരുകള്‍ പുറത്തുവിടുമെന്നും സരിത പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ രഹസ്യമൊഴിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. തന്‍െറ അമ്മ പറഞ്ഞത് കൊണ്ടാണ് രാഷ്ട്രീയ നേതാക്കളുടെ പേരുകള്‍ മൊഴിയില്‍ നിന്ന് ഒഴിവാക്കിയതെന്നും സരിത പറഞ്ഞു.

ക്ളിഫ് ഹൗസിനെകുറിച്ച് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നു. മുഖ്യമന്ത്രിക്ക് തന്നെ അറിയാമോ എന്ന് അദ്ദേഹമാണ് പറയേണ്ടത്. മന്ത്രിമാരുടെ ബന്ധത്തെ കുറിച്ച് ഇപ്പോള്‍ പറയുന്നില്ല. രണ്ട് ദിവസത്തിനകം കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാക്കുമെന്നും സരിത പറഞ്ഞു.

സരിത രാഷ്ട്രീയ ശത്രുക്കളുടെ ആയുധമായെന്ന് എ.പി. അബ്ദുല്ലകുട്ടി

Posted: 02 Mar 2014 11:09 PM PST

Image: 

കണ്ണൂര്‍: തന്‍െറ രാഷ്ട്രീയ ശത്രുക്കളുടെ ആയുധമായി സരിത നായര്‍ മാറിയെന്ന്  എ.പി. അബ്ദുല്ലകുട്ടി എം.എല്‍.എ. തന്നെ ദ്രോഹിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സരിത നുണ പറയുകയും വിലപേശുകയുമാണ് ചെയ്യുന്നത്. ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ തയാറാണ്. ആരോപണം മാധ്യമങ്ങള്‍ക്കും അന്വേഷിക്കാം. കുറ്റക്കാരനെങ്കില്‍ ഏത് ശിക്ഷയും സ്വീകരിക്കാമെന്നും അബ്ദുല്ലകുട്ടി പറഞ്ഞു.

സരിതയുടെ സാമ്പത്തിക അഴിമതികളെകുറിച്ച് പ്രത്യേകസംഘമാണ് അന്വേഷണം നടത്തിയത്. ഇതിലൊന്നും തനിക്ക് ബന്ധമുള്ളതായി കണ്ടെ ത്തിയിട്ടില്ല. പുതിയ ആരോപണങ്ങളുടെ പേരില്‍ തന്‍െറ ഉറക്കം നഷ്ടപ്പെടില്ളെന്നും അബ്ദുല്ലകുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

രോഹിത് ശേഖര്‍ മകനാണെന്ന് എന്‍.ഡി. തിവാരി

Posted: 02 Mar 2014 10:59 PM PST

Image: 

ന്യൂഡല്‍ഹി: ആറ് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിന് ശേഷം 34കാരനായ രോഹിത് ശേഖറിനെ തന്‍െറ മകനായി ആന്ധ്രപ്രദേശ് മുന്‍ ഗവര്‍ണറും കോണ്‍ഗ്രസ് നേതാവുമായ എന്‍.ഡി തിവാരി അംഗീകരിച്ചു. ഡി.എന്‍.എ പരിശോധന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ രോഹിത്തിനെ മകനായി അംഗീകരിക്കുകയാണെന്ന് തിവാരി മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ഇതോടെ രോഹിതിന്‍െറ അമ്മ ഉജ്വല ശര്‍മ തിവാരിയുടെ ഭാര്യയാണെന്ന വാദവും അംഗീകരിക്കപ്പെട്ടു. ഞായറാഴ്ച രാത്രി രോഹിത്തിനെ തന്‍െറ വസതിയിലേക്ക് ക്ഷണിച്ച തിവാരി ആദ്യമായി മകനുമായി സംസാരിച്ചു.

2008ലാണ് തന്നെ മകനായി അംഗീകരിക്കണമെന്ന് ചൂണ്ടിക്കാട്ടി രോഹിത് ശേഖര്‍ ദല്‍ഹി ഹൈകോടതിയെ സമീപിച്ചത്. എന്നാല്‍ അവകാശവാദം നിഷേധിച്ച തിവാരി കോടതിക്ക് പുറത്ത് പ്രശ്നം പരിഹരിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. എന്നാല്‍ രോഹിത് ശേഖറും അമ്മയും കോടതിയെ സമീപിക്കുകയായിരുന്നു. 2012 ജൂലൈ 27നാണ് രോഹിത് ശേഖറിന്‍െറ പിതാവ് തിവാരിയാണെന്ന ഡി.എന്‍.എ റിപ്പോര്‍ട്ട് കോടതി പുറത്തുവിട്ടത്.

തുടര്‍ന്ന് 2010 ഏപ്രിലില്‍ തിവാരി ഡി.എന്‍.എ പരിശോധനക്ക് വിധേയനാകണമെന്ന് ഹൈകോടതിയുടെ ഉത്തരവിട്ടു. തിവാരി പരിശോധനക്ക് ഹാജരായില്ളെങ്കില്‍ പോലീസ് സഹായം തേടണമെന്നും കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഹൈകോടതി നിര്‍ദേശത്തിനെതിരെ തിവാരി ഹരജി നല്‍കിയെങ്കിലും സുപ്രീംകോടതിയെ അത് തള്ളി.

ഇതിനിടെ 2011 സെപ്റ്റംബറില്‍ ദല്‍ഹി ഹൈകോടതിയിലെ ജഡ്ജി നിര്‍ബന്ധ പൂര്‍വം രക്ത പരിശോധന നടത്തേണ്ടെന്ന് വിധിച്ചതോടെ തിവാരിക്ക് ആശ്വാസമായി. എന്നാല്‍ പിതാവായ തിവാരി ആദ്യ കാലത്ത് തന്‍െറ വീട്ടിലെ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നതായും തന്‍െറ ആദ്യ പിറന്നാളില്‍ തിവാരി വന്നതായും രോഹിത് വാദിച്ചു. ഇതിന് തെളിവായി കുറെ ഫോട്ടോകളും അദ്ദേഹം കോടതിയില്‍ ഹാജരാക്കിയിരുന്നു.

അതേസമയം 2009ല്‍ മൂന്ന് സ്ത്രീകളുമായി ബന്ധപ്പെട്ടുണ്ടായ ലൈംഗികാപവാദ കേസിനെ തുടര്‍ന്ന് ആന്ധ്രപ്രദേശ് ഗവര്‍ണര്‍ സ്ഥാനം ഒഴിയാന്‍ തിവാരി നിര്‍ബന്ധിതനാവുകയായിരുന്നു.

കുളങ്ങാട്ട് മലയിലെ സ്മൃതിവനം നശിച്ചു

Posted: 02 Mar 2014 10:46 PM PST

Subtitle: 
അധികൃതരുടെ ഒത്താശയില്‍ മണ്ണെടുപ്പ്

ചെറുവത്തൂര്‍: ലക്ഷങ്ങള്‍ ചെലവഴിച്ച് ചെറുവത്തൂര്‍ പഞ്ചായത്തിലെ കുളങ്ങാട്ട് മലയില്‍ ഒരുക്കിയ സ്മൃതിവനം നശിച്ചു. ജില്ലാ ഭരണകൂടം നടപ്പാക്കിയ ഈ പദ്ധതി കഴിഞ്ഞവര്‍ഷം ജൂണിലാണ് ആരംഭിച്ചത്.  എന്നാല്‍, അധികൃതരുടെ ഒത്താശയോടെ ദിവസങ്ങളായി തുടരുന്ന മണ്ണെടുപ്പാണ് സ്മൃതിവനത്തിന് കൊലക്കയറിട്ടത്.
വനംവകുപ്പിന്‍െറ അധീനതയിലുള്ള 58.11 ഏക്കര്‍ സ്ഥലത്താണ് സ്മൃതിവനം പദ്ധതി തുടങ്ങിയത്. ജൈവ വേലി ഒരുക്കി അപൂര്‍വങ്ങളായ ഔധ സസ്യങ്ങളും വന സസ്യങ്ങളും വെച്ചുപിടിപ്പിക്കുന്ന പരിപാടിയാണിത്. എന്നാല്‍, സ്വകാര്യവ്യക്തികള്‍ നടത്തുന്ന രൂക്ഷമായ മണ്ണെടുപ്പിനെ തുടര്‍ന്ന് സ്മൃതിവനത്തിന്‍െറ ഭൂരിഭാഗവും കടപുഴകി.
ജൈവ വൈവിധ്യങ്ങളുടെ കലവറയായ കുളങ്ങാട്ട് മലയില്‍ വര്‍ഷങ്ങളായി നടക്കുന്ന അനധികൃത മണ്ണെടുപ്പും മരംമുറിക്കലും തടയുകയെന്ന ലക്ഷ്യത്തോടെ 10 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതിക്ക് തുടക്കമിട്ടത്. തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനകള്‍, ക്ളബ് അധികൃതര്‍ എന്നിവര്‍ സംയുക്തമായി സഹകരിച്ച് ദിവസങ്ങള്‍ നീണ്ട പ്രയത്നത്തിനൊടുവിലാണ് വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ചത്.
ടിപ്പര്‍ ലോറിയുമായെത്തിയ മണ്ണെടുപ്പ് സംഘത്തെ പത്തോളം നാട്ടുകാര്‍ ചേര്‍ന്ന് വ്യാഴാഴ്ച തടഞ്ഞിരുന്നു. എന്നാല്‍, മണ്ണെടുപ്പിന് അധികൃതരുടെ അനുമതിയുണ്ടെന്ന പേപ്പര്‍ കാണിച്ചാണ് സ്വകാര്യവ്യക്തികള്‍ മണ്ണെടുപ്പ് തുടര്‍ന്നത്.
സാമൂഹിക വിരുദ്ധരുടെ താവളമാണ് കുളങ്ങാട്ട് മല. സ്മൃതിവനത്തിനായി ഒരുക്കിയ മരങ്ങള്‍ തീവെച്ച് നശിപ്പിക്കുകയും വിലപിടിപ്പുള്ള മരങ്ങള്‍ മുറിച്ചുകടത്തുകയുമാണ് ഇവിടെ. രാത്രിയുടെ മറവിലെ കൈയേറ്റം മൂലം കുളങ്ങാട്ട് മല നശിക്കുകയാണ്.
വനംവകുപ്പിന്‍െറ അധീനതയിലുള്ളതാണ് ഈ പ്രദേശമെങ്കിലും അധികൃതര്‍ തിരിഞ്ഞുനോക്കാത്തത് കൈയേറ്റക്കാര്‍ക്ക് ഉപകാരപ്രദമായി മാറുകയാണ്. ചെറുവത്തൂര്‍ പഞ്ചായത്തിന്‍െറ പടിഞ്ഞാറന്‍ പ്രദേശങ്ങളായ കൈതക്കാട്, കാവുഞ്ചിറ, കാടങ്കോട്, പയ്യങ്കി, മടക്കര, അച്ചാംതുരുത്തി എന്നിവിടങ്ങളിലേക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പത്തോളം കിണറുകളും കുളങ്ങാട്ട് മലയില്‍ സ്ഥിതി ചെയ്യുന്നുണ്ട്. എന്നാല്‍, എക്സ്കവേറ്റര്‍ ഉപയോഗിച്ചുള്ള പ്രതിദിന മണ്ണെടുപ്പിനെ തുടര്‍ന്ന് കിണറുകളെല്ലാം വറ്റിത്തുടങ്ങി.
സ്മൃതിവനം പദ്ധതി സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എന്നാല്‍, പരിസ്ഥിതി ദിനത്തിലൊഴികെ ബാക്കി ദിവസങ്ങളില്‍ അധികൃതര്‍ ഇവിടെ തിരിഞ്ഞുനോക്കാറേയില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP