കല്‍ക്കരി കേസ്: സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു Posted: 10 Mar 2014 12:54 AM PDT ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ സി.ബി.ഐ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. ഹൈദരാബാദിലെ കമ്പനിയായ എന്‍.പി.പി.എല്ലിക്കെതിരെയുള്ള കേസിലെ കുറ്റപത്രമാണ് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്നത്. മലാക്സ്മി എനര്‍ജി, നവഭാരത് എന്നീ കമ്പനികളുടെ സംയുക്ത സംരംഭമാണ് എന്‍.പി.പി.എല്‍. കമ്പനിക്കും ഡയറക്ടര്‍മാരായ വൈ.ഹരീഷ് ചന്ദ്ര പ്രസാദ്, പി.ത്രിവിക്രമ എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം. ഇവര്‍ക്കെതിരെ വഞ്ചന, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഒഡീഷയില്‍ 2250 മൊഗവാട്ട് താപോര്‍ജം ഉല്പാദിക്കുന്ന പദ്ധതിക്കുവേണ്ടിയാണ് എന്‍.പി.പി.എല്ലിന് കല്‍ക്കരിപ്പാടം അനുവദിച്ചത്. എന്നാല്‍ കമ്പനി 200 കോടിയുടെ ലാഭത്തിന് പദ്ധതി എസ്സാര്‍ പവറിന് മറിച്ചു വില്‍ക്കുകയായിരുന്നു. കല്‍ക്കരിപ്പാടം അഴിമതി കേസില്‍ നേരത്തെ 16 എഫ്.ഐ.ആറുകള്‍ സി.ബി.ഐ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സി.ബി.ഐ സുപ്രിംകോടതിയില്‍ സമര്‍പ്പിക്കും. |
മലപ്പുറത്ത് ഇ. അഹമ്മദിനെ മത്സരിപ്പിക്കാന്‍ ലീഗില്‍ ധാരണ Posted: 10 Mar 2014 12:34 AM PDT കോഴിക്കോട്: അനിശ്ചിതത്വത്തിന് വിരാമമിട്ട് മലപ്പുറത്ത് ഇ. അഹമ്മദിനെ മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗില്‍ ധാരണയായതായി സൂചന. ഇന്ന് രാവിലെ കോഴിക്കോട് ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒൗദ്യോഗിക പ്രഖ്യാപനം സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പിന്നീട് നടത്തും. സെക്രട്ടേറിയറ്റിനു ശേഷം ലീഗ് പ്രവര്‍ത്തക സമിതി ഇപ്പോഴും തുടരുകയാണ്. അഹമ്മദിനെ മാറ്റുകയാണെങ്കില്‍ പകരം ആരെ സ്ഥാനാര്‍ഥിയാക്കും എന്നതില്‍ ദിവസങ്ങളായി അഭിപ്രായ വ്യത്യാസം തുടരുകയായിരുന്നു. തുടര്‍ന്ന് സെക്രട്ടേറിയറ്റിലെ ഓരോ അംഗത്തോടും അഭിപ്രായം ആരാഞ്ഞ ശേഷമാണ് അഹമ്മദിനെ മത്സരിപ്പിക്കാന്‍ ധാരണയിലത്തെിയത്. തുടര്‍ച്ചയായി ഏഴാം തവണയാണ് 77 കാരനായ അഹമ്മദ് ലോക്സഭയിലേക്ക് മത്സരിക്കുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിനു മുമ്പുതന്നെ മലപ്പുറം മണ്ഡലത്തില്‍ അഹമ്മദിന് വോട്ടഭ്യര്‍ഥിച്ച് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. ഇ. അഹമ്മദിന് കോണി ചിഹ്നത്തില്‍ വോട്ട് ചെയ്യുക എന്ന് അഭ്യര്‍ഥിച്ച് പെരിന്തല്‍മണ്ണക്കടുത്ത തേലക്കാടാണ് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. |
ആറന്മുള സത്യഗ്രഹം: ക്ഷേത്ര വിശ്വാസത്തെ തകര്‍ക്കുന്ന വിമാനത്താവള പദ്ധതി ഉപേക്ഷിക്കുക –ടി.എന്‍. ഉപേന്ദ്രനാഥ കുറുപ്പ് Posted: 10 Mar 2014 12:22 AM PDT കോഴഞ്ചേരി: പ്രകൃതിക്കുവേണ്ടി ആറന്മുളയില്‍ നടക്കുന്ന സമരം ഉറപ്പായും വിജയിക്കുകതന്നെ ചെയ്യുമെന്ന് ചെറുകോല്‍പ്പുഴ ഹിന്ദു മഹാമണ്ഡലം അധ്യക്ഷന്‍ ടി.എന്‍. ഉപേന്ദ്രനാഥകുറുപ്പ്. ആറന്മുള വിമാനത്താവള പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യഗ്രഹത്തിന്‍െറ 27ാം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരുവാറന്മുള ക്ഷേത്രത്തെപ്പറ്റി ഒരു ധാരണയും ഇല്ലാത്ത ആള്‍ക്കാരാണ് ഈ പദ്ധതിക്കു പിന്നില്‍. നാടിനും ജനങ്ങള്‍ക്കും പരിസ്ഥിതിക്കും കോട്ടംതട്ടുന്ന വിമാനത്താവള പദ്ധതി ഒരു കാരണവശാലും നടപ്പാക്കാന്‍ പാടില്ല. തിരുവാറന്മുള ക്ഷേത്രത്തിന്‍െറ കൊടിമരത്തിന് നീളം കുറക്കുക എന്നത് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറത്താണ്. ആറന്മുളയുടേത് മാത്രമല്ല ഈ ക്ഷേത്രം. 52 കരകളുടെയും പൊതു സ്വത്താണ്. ഭരണാധികാരികള്‍ ഈ സമരത്തിന്‍െറ വ്യാപ്തി മനസ്സിലാക്കി വിമാനത്താവള പദ്ധതിയില്‍നിന്ന് ഉടന്‍ പിന്മാറണമെന്ന് ടി.എന്‍. ഉപേന്ദ്രനാഥകുറുപ്പ് ആവശ്യപ്പെട്ടു. യു.എന്‍.ഡി.പി അംഗീകരിച്ച ഒരു പൈതൃക ഗ്രാമത്തെ നശിപ്പിക്കാന്‍ പള്ളിയോട സേവാസംഘം ഒരിക്കലും കൂട്ടുനില്‍ക്കില്ലെന്ന് സത്യഗ്രഹ സമ്മേളനത്തില്‍ അധ്യക്ഷനായിരുന്ന പള്ളിയോട സേവാസംഘം പ്രസിഡന്‍റ് പ്രഫ. എന്‍.പി. ശങ്കരനാരായണപിള്ള പറഞ്ഞു. ക്ഷേത്രചൈതന്യം നിലനില്‍ക്കുന്ന ഈ ഗ്രാമത്തെ സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണ്. സമരം വിജയിക്കുന്നതുവരെ പള്ളിയോട സേവാസംഘത്തിന്‍െറ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് പ്രഫ. എന്‍.പി ശങ്കരനാരായണപിള്ള ഉറപ്പ് നല്‍കി. പൊതുജനങ്ങള്‍ക്ക് എതിരായ ഒരു വികസനവും സാധ്യമായ കാര്യമല്ല എന്ന് സത്യഗ്രഹത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് പി.എം. വേലായുധന്‍ അഭിപ്രായപ്പെട്ടു. ധര്‍മവും അധര്‍മവും തമ്മിലുള്ള കുരുക്ഷേത്ര യുദ്ധം തന്നെയാണ് ആറന്മുളയില്‍ നടക്കുന്നത്. ഇത് ഒരു ഐതിഹാസ്യമായ സമരം തന്നെയാണ്. കേരള ജനത മുഴുവന്‍ ഈ സമരത്തോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടു വന്നിട്ടുണ്ട്. ഈ സമരം പരിപൂര്‍ണമായും വിജയിക്കുക തന്നെ ചെയ്യുമെന്ന് പി.എം. വേലായുധന്‍ കൂട്ടിച്ചേര്‍ത്തു. കിസാന്‍സഭ മണ്ഡലം പ്രസിഡന്‍റ് ചന്ദ്രശേഖരകുറുപ്പ്, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം എ. പത്മകുമാര്‍, പീലിപ്പോസ് തോമസ്, വി.എന്‍. ഉണ്ണി, പ്രദീപ് ഓതറ, അനീഷ് മാര്‍ക്കോസ്, കെ.ജി. കര്‍ത്ത, അനിരാജ് ഐക്കര, ജി. രജീഷ്, അഡ്വ. ആര്‍. രാജീവ് കുമാര്‍, അഡ്വ. എം.എന്‍. ബാലകൃഷ്ണന്‍ നായര്‍, ടി.എന്‍. ചന്ദ്രശേഖരന്‍, പി.വി. മനു, എന്‍.ജി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി.ആര്‍. ഷാജി സ്വാഗതം പറഞ്ഞു. ഇടുക്കി താലൂക്കിലെ കര്‍മസമിതി പ്രവര്‍ത്തകരും, 52 പള്ളിയോടങ്ങളെ പ്രതിനിധികരിച്ച് പള്ളിയോട പ്രതിനിധികളും കരനാഥന്മാരും വിളക്കുമാടം കൊട്ടാരം സംരക്ഷണ സമിതി അംഗങ്ങളും സത്യഗ്രഹത്തില്‍ പങ്കു ചേര്‍ന്നു. സത്യഗ്രഹത്തിന്‍െറ 28ാം ദിവസമായ തിങ്കളാഴ്ചത്തെ സമ്മേളനം പ്രശസ്ത വാസ്തു ശാസ്ത്ര വിദഗ്ദന്‍ വേഴപ്പറമ്പ് ചിത്രന്‍ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. കാര്‍ട്ടൂണിസ്റ്റ് ടോംസ്, ഡോ. ഓമല്ലൂര്‍ മധു, ആര്‍. പാര്‍ഥസാരഥി വര്‍മ, ഹണി, കെ.ജി. അനില്‍കുമാര്‍, ദിലീപ് ജനാര്‍ദന്‍ തുടങ്ങിയ 20 ഓളം ചിത്രകാരന്മാരടെയും കാര്‍ട്ടൂണിസ്റ്റുകളുടെയും ചിത്രങ്ങളും കാര്‍ട്ടൂണുകളും ഓരേ കാന്‍വാസില്‍ വരച്ചുകൊണ്ട് സത്യഗ്രഹത്തില്‍ പങ്കുചേരും. ദേവികുളം താലൂക്കിലെയും പള്ളിക്കല്‍ പഞ്ചായത്തിലെയും സമര സമിതി പ്രവര്‍ത്തകരും സത്യഗ്രഹത്തില്‍ പങ്കെടുക്കും. |
കോട്ടയം കടുത്ത ചൂടിലേക്ക്, വേനല്‍മഴ കുറയുമെന്ന് സൂചന Posted: 10 Mar 2014 12:06 AM PDT Subtitle: രാത്രിയിലും ശരാശരി 30 ഡിഗ്രി ചൂട് കോട്ടയം: കോട്ടയം കടുത്ത ചൂടിലേക്ക്. വേനല്‍മഴ കുറയുമെന്നു സൂചന. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ രണ്ട് സെന്‍റീമീറ്റര്‍ മഴ മാത്രമാണ് കോട്ടയത്ത് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഈസമയത്ത് അഞ്ചര സെന്‍റീ മീറ്ററിലധികം മഴ ലഭിച്ചിരുന്നു. ശരാശരി 30 നും 35നും ഇടയിലാണ് കോട്ടയത്തെ പകല്‍ താപനില. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 36.5 ഡിഗ്രിയായിരുന്നു ഉയര്‍ന്ന താപനില. അത് 37ആയി ഉയര്‍ന്നു. രാത്രിയിലും ശരാശരി 30 ഡിഗ്രി ചൂടാണുള്ളത്. ഈ നിലയില്‍ പോയാല്‍ ജില്ലയില്‍ കഴിഞ്ഞ 10 വര്‍ഷത്തെ ഉയര്‍ന്ന താപനിലയായ 38 ഡിഗ്രിയും മറികടക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍ പറയുന്നു. ജില്ലയില്‍ സൂര്യാതപമേല്‍ക്കല്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ചൂട് കൂടിയാല്‍ സാധ്യത തള്ളിക്കളയനാവില്ല. വേനല്‍ കടുത്തതോടെ കിണറുകളിലും മറ്റും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നു. ശുദ്ധജലക്ഷാമം രൂക്ഷമായതോടെ പകര്‍ച്ചവ്യാധികളും പലയിടങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജില്ലയില്‍ ഉച്ചവെയിലില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ അപകടകരമായ തോതിലാണെന്നാണ് കണ്ടെത്തല്‍. പകല്‍ 11 മുതല്‍ രണ്ടു മണി വരെ അള്‍ട്രാവയലറ്റ് രശ്മികളുടെ അളവ് കൂടുതലായതിനാല്‍ ഈസമയങ്ങളില്‍ തുടര്‍ച്ചയായി വെയിലേല്‍ക്കുന്നത് സൂര്യാതപമേല്‍ക്കുന്നതിന് കാരണമാകാം. കഴിയുന്നത്ര എളുപ്പം ദഹിക്കുന്ന ഭക്ഷണങ്ങളാണ് വേനല്‍കാലത്ത് നല്ലത്. അരി, ഗോതമ്പ് എന്നിവ ഉപയോഗിച്ചുള്ള ഏതു ഭക്ഷണവും കഴിക്കാം. മീനും ഇറച്ചിയും ചൂടുള്ള ഭക്ഷ്യവസ്തുക്കളാണ്. ഇഡ്ഡലി, ദോശ, പുട്ട് എന്നിവ നല്ലതാണ്. ബിരിയാണി, ചിക്കന്‍ എന്നിവ ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. മുട്ട ശരീരത്തില്‍ പ്രത്യേകിച്ചു കുട്ടികളില്‍ ചൂടു കുരുക്കള്‍ ഉണ്ടാക്കും. കോളകള്‍ക്കു പകരം ധാരാളം വെള്ളവും പഴച്ചാറുകളും ഇളനീരും കഴിക്കുക. ചെറുപയറും നാളികേരവും ചേര്‍ത്ത കഞ്ഞി നല്ലതാണെന്ന് ആയുര്‍വേദരംഗത്തുള്ളവര്‍ പറയുന്നു. വാഴപ്പഴം, ചക്കപ്പഴം, മാങ്ങ, ഞാവല്‍പ്പഴം തുടങ്ങിയവ വേനലില്‍ നല്ലതാണ്. പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കണം. ത്വക്ക്്, മൂത്രാശയം, കണ്ണ് എന്നിവയെ ബാധിക്കുന്ന അസുഖങ്ങള്‍ വേനലില്‍ ഉണ്ടാവാന്‍ സാധ്യതയുണ്ട്. ഇടക്കിടെ തണുത്ത വെള്ളത്തില്‍ മുഖവും കണ്ണും കഴുകണം. ശുദ്ധീകരിക്കാത്ത ജലം ഉപയോഗിക്കുന്നത് വയറിളക്കം, മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ് എന്നിവക്ക് സാധ്യത കൂട്ടും. അയവുള്ള ഖദര്‍, പരുത്തി വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് നല്ലത്. വായു സഞ്ചാരം കൂടുതലുള്ളതും ഈര്‍പ്പം വലിച്ചെടുക്കുന്നതുമായ വസ്ത്രങ്ങള്‍ ഉപയോഗിക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. |
വാഗമണ്ണില്‍ തേയിലത്തോട്ടം മുറിച്ച് വില്‍ക്കുന്നു; പിന്നില്‍ ഭൂമാഫിയയെന്ന് Posted: 10 Mar 2014 12:02 AM PDT Subtitle: തൊഴിലാളികള്‍ക്ക് 10സെന്‍റ് സ്ഥലം നല്‍കാമെന്ന കരാറിന്‍െറ മറവിലാണ് വില്‍പന പീരുമേട്: വാഗമണ്ണില്‍ തോട്ടം മുറിച്ചുവില്‍ക്കുന്നു. വാഗമണ്‍ ടൗണിന് സമീപം രണ്ടേക്കര്‍ സ്ഥലമാണ് സ്വകാര്യ വ്യക്തി വാങ്ങിയത്. 2006മുതല്‍ 2011 വരെ വന്‍തോതില്‍ തേയിലത്തോട്ടം മുറിച്ചുവിറ്റിരുന്നു. തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനെന്ന പേരിലാണ് തോട്ടം മുറിച്ചുവില്‍പന നടത്തിയത്. തൊഴിലാളികളുടെ പേരില്‍ നാമമാത്ര തുകക്ക് സ്ഥലം വാങ്ങുന്ന ഭൂമാഫിയയില്‍ ഉള്‍പ്പെട്ടവര്‍ വന്‍വിലയ്ക്ക് വില്‍പന നടത്തി ലാഭം കൊയ്യുകയാണ്. അനുകൂല്യങ്ങള്‍ ലഭിക്കാനുള്ള തൊഴിലാളികള്‍ക്ക് പരമാവധി 10സെന്‍റ് സ്ഥലം നല്‍കാമെന്ന ട്രേഡ് യൂനിയനുകളും ജനപ്രതിനിധികളുമായി കരാര്‍ ഉണ്ടാക്കിയിരുന്നു. ഇതിന്‍െറ ന്‍െറ മറവില്‍ ഭൂമാഫിയയില്‍ ഉള്‍പ്പെട്ടവര്‍ സ്ഥലം വാങ്ങി വന്‍ വിലയ്ക്ക് റിസോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ വില്‍ക്കുകയാണ്. കഴിഞ്ഞദിവസം രണ്ടേക്കര്‍ സ്ഥലം വാങ്ങിയ സ്വകാര്യ വ്യക്തിയും 10സെന്‍റ് വീതം പ്ളോട്ടുകളാക്കി വില്‍ക്കാന്‍ നീക്കം നടത്തവെയാണ് വിവിധ രാഷ്ട്രീയപാര്‍ട്ടികളില്‍ ഉള്‍പ്പെട്ടവര്‍ വില്‍പന നടത്തിയ സ്ഥലത്ത് കൊടിനാട്ടി തടഞ്ഞത്. ഭരണ-പ്രതിപക്ഷ കക്ഷികളിലെ പ്രാദേശികനേതാക്കള്‍ ഉള്‍പ്പെട്ടവരും ഭൂമാഫിയയും സ്ഥലവില്‍പന നടത്തുമ്പോള്‍ ചില റവന്യൂ ജീവനക്കാരും ഭൂമാഫിയക്ക് സഹായം നല്‍കുന്നുണ്ട്. വാഗമണ്‍ വില്ലേജ് ഓഫിസില്‍ ജോലിക്കെത്തുന്ന ചില ജീവനക്കാര്‍ ചുരുക്കം കാലയളവിനുള്ളില്‍ സമ്പന്നരാകുന്നതായും നാട്ടുകാര്‍ പറഞ്ഞു. ജീവനക്കാരുടെ സംഘടനയില്‍ ഉള്‍പ്പെട്ട രാഷ്ട്രീയ പിടിപാടുള്ള ജീവനക്കാര്‍ക്കെതിരെ നടപടി ഉണ്ടാകാത്തതും ജീവനക്കാര്‍ക്കും സഹായമാണ്. മുറിച്ചുവിറ്റ തോട്ടത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് റവന്യൂ അധികൃതര്‍ സ്റ്റോപ് മെമ്മോ നല്‍കുകയും പോക്കുവരവ് റദ്ദാക്കുകയും ചെയ്തെങ്കിലും ഇത് അവഗണിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. മൊട്ടക്കുന്നുകളും പുല്‍മേടുകളും തേയിലച്ചെടികളും നശിപ്പിച്ച് റോഡുകളും കൂറ്റന്‍ കെട്ടിടങ്ങളും നിര്‍മിച്ച് രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം വാഗമണ്ണില്‍ മാഫിയ വീണ്ടും പിടിമുറുക്കുകയും തോട്ടം മുറിച്ചുവില്‍പന ഉള്‍പ്പെടെ വന്‍ കച്ചവടങ്ങള്‍ ആരംഭിച്ചതായും നാട്ടുകാര്‍ പറഞ്ഞു. |
ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം: സെന്‍സെക്സ് 22,000 കടന്നു Posted: 09 Mar 2014 11:45 PM PDT കൊച്ചി: ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റത്തോടെ സെന്‍സെക്സ് സര്‍വകാല ഉയരത്തിലത്തെി. മുംബൈ ഓഹരി സൂചിക (സെന്‍സെക്സ്) 22,000 കടന്നു. തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 86 പോയിന്‍്റ് ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 22,005.54 ല്‍ തൊട്ടു. പിന്നീട് 47 പോയിന്‍്റ് താഴ്ന്ന് 21,872 ല്‍ വ്യാപാരം നടക്കുകയാണ്. നിഫ്റ്റിയും റെക്കോഡിലത്തെി. വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ 6,548.75 വരെ ഉയര്‍ന്ന നിഫ്റ്റി ഇപ്പോള്‍ 6,487.35 പോയിന്‍്റിലാണ് വ്യാപാരം പുരോഗമിക്കുന്നത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓഹരിയിലുണ്ടായ ഉണര്‍വ് രാജ്യത്തെ സാമ്പത്തിക സ്ഥിതി ഉയരുമെന്ന പ്രതീക്ഷയാണ് നല്‍കുന്നത്. വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഓഹരി വാങ്ങിക്കൂട്ടുകയാണ്. 15 ദിവസത്തിനിടെ ഏതാണ്ട് 100 കോടി ഡോളറിന്‍്റെ ഓഹരികളാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വിദേശ ധനസ്ഥാപനങ്ങള്‍ വാങ്ങിയത്. എട്ടു വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപ പങ്കാളിത്തമാണിത്. |
പത്തടിപ്പാലത്ത് ഗതാഗതക്കുരുക്ക് രൂക്ഷം Posted: 09 Mar 2014 11:41 PM PDT കളമശേരി: ദേശീയപാത പത്തടിപ്പാലത്ത് റോഡിന് വീതി കൂട്ടാതെയുള്ള മെട്രോ നിര്‍മാണം മൂലം പ്രദേശം രൂക്ഷ ഗതാഗതക്കുരുക്കില്‍. റോഡിന് കുറുകെയുള്ള പൊതുകാനയുടെ ഭാഗത്താണ് ഏറെ പ്രശ്നം. കാനയുടെ മുകളില്‍ കലുങ്ക് നിര്‍മിച്ചാലേ ഗതാഗതം സൗകര്യപ്രദമാകു. കലുങ്കുഭാഗം ഒന്നുംചെയ്യാതെ മെട്രോ നിര്‍മാണത്തിന് റോഡിന്‍െറ പകുതി ഭാഗത്ത് സംരക്ഷണകവചം സ്ഥാപിച്ചിരിക്കുകയാണ്. കൂടാതെ, പ്രദേശത്ത് ബസ് ഷെല്‍ട്ടര്‍ ഉണ്ടെങ്കിലും സ്വകാര്യബസുകള്‍ ആളെ ഇറക്കാനും കയറ്റാനും ഈ കലുങ്കിന് സമീപത്താണ് നിര്‍ത്തുന്നത്. ഇതോടെ മറ്റു വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിയാതെ കുടുങ്ങുകയാണ്. കലുങ്ക് നിര്‍മാണത്തിന് എസ്റ്റിമേറ്റും മറ്റും തയാറാക്കി പോയതല്ലാതെ തുടര്‍ നടപടി ഉണ്ടായില്ല. മെട്രോ നിര്‍മാണത്തിന്‍െറ ഭാഗമായി ദേശീയപാത എട്ട് മീറ്റര്‍ വീതി കൂട്ടുന്നതില്‍ ഈ കലുങ്ക് നിര്‍മാണവും ഉള്‍പ്പെടുത്തിയതാണ്. തുറന്ന് മലിനമായി കിടക്കുന്ന പൊതുകാനയുടെ സമീപത്തുകൂടെ ദുര്‍ഗന്ധം മൂലം കാല്‍നടയും ദുരിതമാണ്. ഇതിനിടെ, കാനയില്‍നിന്ന് മാലിന്യം കോരി സമീപത്തുതന്നെ കൂട്ടിയിട്ടതുമൂലമുള്ള ദുര്‍ഗന്ധവും അസഹ്യമായി. |
കൂടുതലായി ഈടാക്കിയ തുക തിരിച്ച് നല്‍കാന്‍ നിര്‍ദേശം Posted: 09 Mar 2014 11:34 PM PDT Subtitle: അക്ഷയ കേന്ദ്രങ്ങളില്‍ കലക്ടറുടെ മിന്നല്‍ പരിശോധന ആലപ്പുഴ: ജില്ലയിലെ പോളിങ് ബൂത്തുകളിലും അക്ഷയകേന്ദ്രങ്ങളിലും കലക്ടര്‍ എന്‍. പത്മകുമാര്‍ മിന്നല്‍ പരിശോധന നടത്തി. വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈനായി പേര് ചേര്‍ക്കുന്നതിന് എടത്വ അക്ഷയകേന്ദ്രം 22 രൂപക്ക് പകരം 25 രൂപ ഈടാക്കിയതായി പൊതുജനങ്ങള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് എടത്വ മാര്‍ക്കറ്റിലെ അക്ഷയകേന്ദ്രത്തിലെത്തിയ കലക്ടര്‍ കൂടുതലായി വാങ്ങിയ തുക തിരികെ നല്‍കാന്‍ നിര്‍ദേശിച്ചു. പിഴവ് ആവര്‍ത്തിച്ചാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന മുന്നറിയിപ്പും കലക്ടര്‍ നല്‍കി. പൊതുജനങ്ങള്‍ക്ക് വോട്ടര്‍പട്ടികയില്‍ പേരുണ്ടോയെന്ന് പരിശോധിക്കാനും പുതുതായി പേരുചേര്‍ക്കാനുമായി ബൂത്ത് ലെവല്‍ ഓഫിസര്‍മാരെ ഞായറാഴ്ച പോളിങ് ബൂത്തുകളില്‍ നിയോഗിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ ഓണ്‍ലൈനായി പേരുചേര്‍ക്കാന്‍ അക്ഷയകേന്ദ്രങ്ങള്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്നു. ബി.എല്‍.ഒമാരുടെയും അക്ഷയകേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം കലക്ടര്‍ പരിശോധിച്ചു. ചെങ്ങന്നൂര്‍ താലൂക്കിലെ മുണ്ടന്‍കാവ് ഗവ. ജെ.ബി സ്കൂള്‍, കല്ലിശേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, മഴുക്കീര്‍ ഗവ. യു.പി സ്കൂള്‍, തിരുവന്‍വണ്ടൂര്‍ ഗവ. എച്ച്.എസ്.എസ്, ഇരമല്ലിക്കര ഹിന്ദു യു.പി സ്കൂള്‍ എന്നിവിടങ്ങളിലെ പോളിങ് ബൂത്തുകളും കല്ലിശേരിയിലെയും തിരുവന്‍വണ്ടൂരിലെയും അക്ഷയകേന്ദ്രങ്ങളും കലക്ടര്‍ സന്ദര്‍ശിച്ചു. പോളിങ് ബൂത്തില്‍ എത്തിയ പൊതുജനങ്ങളുമായി സംസാരിച്ചു.തെരഞ്ഞെടുപ്പ് പ്രവൃത്തികള്‍ നടക്കുന്ന ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ ഓഫിസും താലൂക്ക് ഓഫിസും കലക്ടര്‍ സന്ദര്‍ശിച്ചു. അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസറും ചെങ്ങന്നൂര്‍ ആര്‍.ഡി.ഒയുമായ വി. ജയപ്രകാശ്, കുട്ടനാട് തഹസില്‍ദാര്‍ ഡാലിസ് ജോര്‍ജ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയാനന്ദ്, വില്ലേജ് ഓഫിസര്‍ സുഭാഷ് ചന്ദ്രബോസ് എന്നിവര്‍ കലക്ടര്‍ക്ക് ഒപ്പമുണ്ടായിരുന്നു. |
കശ്മീരി വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു Posted: 09 Mar 2014 11:19 PM PDT മീററ്റ്: പാക് ക്രിക്കറ്റ് ടീമിന്‍്റെ വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ച 67 കശ്മീരി വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു.ഉത്തര്‍ പ്രദേശിലെ സ്വാമി വിവേകാനന്ദ് സുബാര്‍ത്തി സര്‍വകലാശാലയാണ് വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്തത്. ഏഷ്യാകപ്പില്‍ ഇന്ത്യക്കെതിരായ പാക് വിജയത്തില്‍ ആഹ്ളാദം പ്രകടിപ്പിച്ചതിനാണ് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയെടുത്തത്. ഇരു സംസ്ഥാനങ്ങളൂം തമ്മില്‍ നടത്തിയ ചര്‍ച്ചകളുടെ ഫലമായാണ് വിദ്യാര്‍ഥികളെ തിരിച്ചെടുക്കാന്‍ സര്‍വകലാശാല തീരുമാനിച്ച്. വിദ്യാര്‍ഥികള്‍ക്കു നേരെ തുടര്‍ നടപടികള്‍ ഉണ്ടാകില്ളെന്നും സര്‍വകലാശാല അറിയിച്ചു. നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് വിദ്യര്‍ഥികള്‍ക്കുമേല്‍ ചുമത്തിയ രാജ്യദ്രോഹക്കുറ്റം പിന്‍വലിച്ചത്. തെളിവുകളില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ ഭരണകൂടം രജ്യദ്രോഹക്കുറ്റം പിന്‍വലിച്ചത്. |
ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ തടസ്സപ്പെടും Posted: 09 Mar 2014 11:15 PM PDT Subtitle: ആളിയാറില്‍നിന്ന് അധിക ജലം ലഭ്യമായില്ലെങ്കില്‍ പാലക്കാട്: ആളിയാറില്‍നിന്നുള്ള ജലലഭ്യത അനിശ്ചിതത്വത്തിലായതോടെ ജില്ല കുടിവെള്ള ക്ഷാമത്തിന്‍െറ പിടിയിലേക്ക്. ചിറ്റൂര്‍, ഭാരതപ്പുഴ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ട അവസ്ഥയിലേക്കാണ് പോക്ക്. ആളിയാര്‍ വെള്ളം ചിറ്റൂര്‍ നദീതട പദ്ധതി പ്രദേശത്തെ ജലസേചനത്തിന് തികയാത്ത സ്ഥിതിയില്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ കുടിവെള്ളത്തിന് കൂടുതല്‍ ജലം ലഭ്യമാക്കുക ദുഷ്കരമാണ്. ആളിയാറില്‍നിന്ന് 280 ക്യൂസെക്സ് (ക്യൂബിക് മീറ്റര്‍ പെര്‍ സെക്കന്‍ഡ്) വെള്ളമാണ് മാര്‍ച്ചില്‍ ഓരോ ദിവസവും തമിഴ്നാട് നല്‍കുന്നത്. കരാര്‍ പ്രകാരം ജൂണ്‍ 30വരെയുള്ള ജല വര്‍ഷം 7.25 ദശലക്ഷം ഘനമീറ്റര്‍ വെള്ളമാണ് ആളിയാറില്‍നിന്ന് കേരളത്തിന് അവകാശപ്പെട്ടത്. ഇതില്‍ എഴ് ദശലക്ഷം ഘനമീറ്റര്‍ വെള്ളം ഇപ്പോഴത്തെ തോതനുസരിച്ച് മാര്‍ച്ച് അവസാനത്തോടെ കേരളത്തിന് ലഭിക്കും. കരാര്‍ പ്രകാരമുള്ളതില്‍ അധികം വെള്ളം നല്‍കില്ലെന്ന് തമിഴ്നാട് വ്യക്തമാക്കിയതിനാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ പകുതിവരെ കുടിവെള്ള പദ്ധതികള്‍ക്ക് ഒരു തുള്ളി വെള്ളംപോലും ആളിയാറില്‍നിന്ന് പ്രതീക്ഷിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇത് വരള്‍ച്ച രൂക്ഷമായ ജില്ലയില്‍ വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുക. പ്രശ്നത്തിന്‍െറ ഗൗരവം കഴിഞ്ഞ അവലോകന യോഗത്തില്‍ ജലവിഭവ വകുപ്പ് അധികൃതര്‍ കലക്ടറെ ബോധ്യപ്പെടുത്തിയിരുന്നു. പ്രശ്നത്തില്‍ മന്ത്രിതല ഇടപെടല്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ഇതുസംബന്ധിച്ച് യാതൊരു വിവരവും വകുപ്പില്‍നിന്ന് ലഭ്യമല്ല. പി.എ.പി കരാര്‍ പ്രകാരം ഏപ്രില്‍ ഒന്നു മുതല്‍ 15വരെ ആളിയാറില്‍നിന്ന് കേരളത്തിന് വെള്ളം നല്‍കേണ്ടതില്ലെന്ന് വ്യവസ്ഥയുണ്ടത്രെ. തമിഴ്നാട് ഇതില്‍ ഉറച്ചുനിന്നാല്‍ ചിറ്റൂര്‍, ഭാരതപ്പുഴകളിലെ കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനം സ്തംഭിക്കും. സര്‍ക്കാര്‍തലത്തില്‍ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ സ്ഥിതി ഗുരുതരമാകുമെന്ന് ജലവിഭവ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വരള്‍ച്ചാ ദുരിതാശ്വാസ നടപടികള്‍ ഊര്‍ജിതമാക്കാന്‍ അവലോകന യോഗം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഫണ്ട് ലഭിക്കാത്തത് പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ വര്‍ഷം 14.59 കോടി രൂപ വരള്‍ച്ചാ ദുരിതാശ്വാസത്തിന് അനുവദിച്ചിരുന്നു. ഇത്തവണ മാര്‍ച്ച് പകുതി കഴിഞ്ഞിട്ടും ഫണ്ട് നല്‍കിയിട്ടില്ല. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍െറ പരിധിയില്‍ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വരുമെന്ന സംശയവും ഉയര്‍ന്നിട്ടുണ്ട്്. |
No comments:
Post a Comment