കെ.സി ജോസഫ് ഉമ്മന്‍ചാണ്ടിയുടെ കൂലിത്തല്ലുകാരന്‍ -വി.എസ് Posted: 29 Mar 2014 12:52 AM PDT കോട്ടയം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കൂലിത്തല്ലുകാരനാണ് മന്ത്രി കെ.സി ജോസഫെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. മുഖ്യമന്ത്രിയുടെ മറ്റൊരു കൂലിത്തല്ലുകാരനാണ് പി.സി ജോര്‍ജ്. ജോര്‍ജിനെ ഉപയോഗിച്ചാണ് പാമോലിന്‍ കേസിലെ ജഡ്ജിയെ ഓടിച്ചതെന്നും വി.എസ് പറഞ്ഞു.കോട്ടയത്ത് തിരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പെട്ട ഭൂമി തട്ടിപ്പ് കേസില്‍ കോടതി വിധി മുഖ്യമന്ത്രിയുടെ കരണത്തടിക്കുന്നതാണ്. മുഖ്യമന്ത്രിയുടെ അരുമയാണ് സലിംരാജെന്നും വി.എസ് പറഞ്ഞു. കോടതി വിധിക്കെതിരെ മന്ത്രി കെ.സി ജോസഫ് രംഗത്തുവന്നിരുന്നു. |
മോദിയുടെ അജണ്ട ദേശീയ ഐക്യത്തിന് എതിര് -ആന്‍്റണി Posted: 29 Mar 2014 12:21 AM PDT തിരുവനന്തപുരം: മോദിയുടെ അജണ്ട ദേശീയ ഐക്യത്തിന് എതിരാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്‍്റണി.തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍്റെ മുഖ്യ എതിരാളി ബി.ജെ.പിയാണ്. വ്യക്തികള്‍ തമ്മിലുള്ള മത്സരമല്ല ആശയ പോരാട്ടമാണിത്. തെരഞ്ഞെടുപ്പിന് ശേഷം ഏകകക്ഷി ഭരണത്തിന് സാധ്യതയില്ളെന്നും ആന്‍്റണി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തിരുവനന്തപുരത്തത്തെിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലത്തെും. അഭിപ്രായ സര്‍വെകള്‍ ശരിയാകാന്‍ പോകുന്നില്ല. പ്രവചനങ്ങളെക്കാള്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നും ആന്‍്റണി പറഞ്ഞു. ഗുജറാത്തല്ല ഇന്ത്യയെന്ന് തിരിച്ചറിയണം. വികസനത്തിന് ഗുജറാത്ത് മാതൃകയാണെന്ന് അഭിപ്രായമില്ല. മോദി തരംഗം വെറും സൃഷ്ടി മാത്രമാണ്. കോര്‍പറേറ്റുകളാണ് മോദിക്കുപിന്നിലെന്നും ആന്‍്റണി കുറ്റപ്പെടുത്തി. മോദിയുടെ എ.കെ 47 പ്രസ്താവന സൈന്യത്തിന്‍്റെ മനോവീര്യം തകര്‍ക്കുന്നതാണ്. ഇത്തരം പ്രസ്താവനകള്‍ ശത്രുവിനെ സഹായിക്കുന്നതാണ്. ദേശസ്നേഹമുള്ളവര്‍ ഇങ്ങനെ പറയില്ല. വിലകുറഞ്ഞ പ്രശസ്തിക്കു വേണ്ടിയാണ് നേതാക്കള്‍ ഇത്തരം പ്രസ്താവന നടത്തുന്നതെന്നും ആന്‍്റണി പറഞ്ഞു. കേരളത്തില്‍ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണ് ഉള്ളത്. സി.പി.എമ്മിന്‍്റെ കൊലപാതക രാഷ്ട്രീയത്തെ ജനങ്ങള്‍ ബാലറ്റിലൂടെ നേരിടും. 15 സീറ്റുകളില്‍ അഞ്ചിലും സ്വതന്ത്രരാണ് മത്സരിക്കുന്നത്. സ്വന്തം ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ പോലും സി.പി.എമ്മിന് ധൈര്യമില്ല. കേരളം മാറിക്കൊണ്ടിരിക്കുകയാണ്. മുദ്രാവാക്യങ്ങളല്ല മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടത്. 10 കോടി ചെറുപ്പക്കാര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കി തൊഴില്‍ നല്‍കുമെന്നതാണ് കോണ്‍ഗ്രസിന്‍്റെ പ്രധാന വാഗ്ദാനമെന്നും ആന്‍്റണി പറഞ്ഞു. ഭൂമി തട്ടിപ്പ് കേസില്‍ സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. അനുകൂല വിധിയുണ്ടാകുമ്പോള്‍ കോടതിയെ അംഗീകരിക്കുകയും മറിച്ചാകുമ്പോള്‍ എതിര്‍ക്കുകയും ചെയ്യുന്നതാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ രീതിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കാലഹരണപ്പെട്ട നയങ്ങള്‍ സി.പി.എമ്മിന്‍്റെ ബഹുജന അടിത്തറ ഇല്ലാതാക്കുമെന്നും ആന്‍്റണി കൂട്ടിച്ചേര്‍ത്തു. |
ബൂത്തുകളില്‍ കാമറ; അഞ്ച് കമ്പനി കേന്ദ്ര സേന ജില്ലയിലത്തെി Posted: 29 Mar 2014 12:12 AM PDT കോഴിക്കോട്: ജില്ലയിലെ ലോക്സഭാ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പു കാലയളവിലെ സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സിറ്റി പൊലീസ് കമീഷണര്‍ എ.വി. ജോര്‍ജും റൂറല്‍ എസ്.പി. പി.എച്ച്. അഷ്റഫും പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ ഇലക്ഷന്‍ ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ സി.എ. ലത അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് കമീഷന്‍െറ പെരുമാറ്റച്ചട്ട നിരീക്ഷകരായ രമണ്‍കുമാര്‍, അശോക് കുമാര്‍ സാന്‍വാരിയ എന്നിവരും സന്നിഹിതരായിരുന്നു. പ്രത്യേക ശ്രദ്ധ വേണ്ട ബൂത്തുകളില്‍ സി.സി.ടി.വി വഴി മുഴുവന്‍ സമയ നിരീക്ഷണമുണ്ടാകും. റൂറല്‍ മേഖലയിലെ സുരക്ഷക്ക് അഞ്ച് കമ്പനി കേന്ദ്ര സേനയും ജില്ലയില്‍ എത്തിയിട്ടുണ്ട്. ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പൊലീസ്, സി.ആര്‍.പി.എഫ് തുടങ്ങിയ അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നുള്ള ഇവര്‍ പ്രശ്ന സാധ്യതാ മേഖലകളില്‍ റൂട്ട് മാര്‍ച്ച് നടത്തും. ഇവിടങ്ങളില്‍ ആവശ്യാനുസരണമുള്ള സുരക്ഷാ സംവിധാനങ്ങളുമുണ്ടാവും. പത്ത് ബൂത്തുകള്‍ക്ക് ഒന്നു വീതം എന്ന ക്രമത്തില്‍ സായുധ പൊലീസുകാരടങ്ങിയ വാഹനവും പട്രോളിങ് നടത്തും. വോട്ടുയന്ത്രങ്ങളുടെ വിതരണ- ഏറ്റുവാങ്ങല്‍ കേന്ദ്രങ്ങളിലും കനത്ത സുരക്ഷയുണ്ടാകും. ലൈസന്‍സുള്ള തോക്കുകള്‍ തെരഞ്ഞെടുപ്പ് കഴിയും വരെ പൊലീസ് കസ്റ്റഡിയില്‍ നല്‍കണമെന്ന നിബന്ധനയുമുണ്ട്. ബാങ്കുകളുടെ സുരക്ഷക്കുവേണ്ട തോക്കുകള്‍ മാത്രമാണ് ഒഴിവാക്കിയത്. |
മഅ്ദനിയെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി Posted: 28 Mar 2014 11:52 PM PDT ബംഗ്ളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ വിദഗ്ധ ചികിത്സക്കായി മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി. കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് മഅ്ദനി മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ കോടതിക്ക് തന്‍െറ ആരോഗ്യസ്ഥിതി കോടതിക്ക് ബോധ്യപ്പെട്ടെന്നും മഅ്ദനി പറഞ്ഞു. മഅ്ദനിയെ ശനിയാഴ്ച തന്നെ മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റണണെന്ന് കഴിഞ്ഞദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച ലഭിക്കണമെന്നും സുപ്രീംകോടതി കര്‍ണാടക സര്‍ക്കാറിനോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ജാമ്യാപേക്ഷയുടെ കാര്യത്തില്‍ എന്തെങ്കിലും പറയാന്‍ പുതിയ ബെഞ്ച് വിസമ്മതിച്ചു. കേസ് പുതിയ ബെഞ്ചിലേക്ക് മാറ്റിയ സാഹചര്യത്തില്‍ ജാമ്യഹരജിയുടെ പശ്ചാത്തലം പറഞ്ഞാണ് അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ വാദം തുടങ്ങിയത്. കേരളത്തിലെ പി.ഡി.പിയെന്ന പാര്‍ട്ടിയുടെ നേതാവാണ് മഅ്ദനിയെന്നും ബംഗളൂരു സ്ഫോടനക്കേസില്‍ ഒരു സാക്ഷിയെപ്പോലും വിസ്തരിക്കാതെ അദ്ദേഹത്തെ തടവിലിട്ടിരിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ കോടതിയെ ബോധിപ്പിച്ചു. മുമ്പ് തീവ്രവാദക്കേസില്‍പെടുത്തിയ മഅ്ദനിയെ ഒമ്പതര വര്‍ഷത്തിനുശേഷം നിരപരാധിയെന്നു കണ്ട് വെറുതെവിടുകയായിരുന്നു. അതിനു ശേഷമാണ് പുതിയ സ്ഫോടനക്കേസ് കെട്ടിച്ചമച്ചതെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞിന്ന്നു. |
മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തിനെതിരെ സര്‍ക്കാര്‍ നിയമനടപടിക്ക് Posted: 28 Mar 2014 11:12 PM PDT തിരുവനന്തപുരം: ഭൂമി തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ഹൈകോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തു കിട്ടുന്നതിനായി സര്‍ക്കാര്‍ നിയമനടപടിയിലേക്ക്. അഡ്വക്കേറ്റ് ജനറലിന്‍്റെ നിയമോപദേശം കിട്ടിയശേഷം അപ്പീലോ റിവിഷന്‍ പെറ്റീഷനോ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. പരിധിക്ക് പുറത്തുള്ള വിഷയത്തില്‍ ഹൈകോടതി നടത്തിയ പരാമര്‍ശങ്ങള്‍ നീക്കം ചെയ്യണമെന്നാകും സര്‍ക്കാര്‍ ആവശ്യപ്പെടുക. മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പെട്ട ഭൂമി തട്ടിപ്പ്കേസ് സി.ബി.ഐ അന്വഷണത്തിന് വിട്ടുകൊണ്ട് മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശമാണ് ഹൈകോടതി നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട് നടക്കുന്ന നടക്കുന്ന സംഭവങ്ങള്‍ക്ക് മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ടെന്ന് ഹൈകോടതി ചൂണ്ടിക്കാട്ടി. പേഴ്സണല്‍ സ്റ്റാഫിന്‍്റെ കാര്യത്തില്‍ മുഖ്യമന്ത്രി ജാഗ്രത കാട്ടിയില്ളെന്നുമായിരുന്നു ഹൈകോടതിയുടെ കുറ്റപ്പെടുത്തല്‍. അതേസമയം ഹൈകോടതിയുടെ പരാമര്‍ശത്തിന്‍്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി ഹൈക്കമാന്‍ഡുമായി ആശയവിനിമയം നടത്തി.തന്‍്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈകോടതി പരാമര്‍ശം നടത്തിയതെന്ന് മുഖ്യമന്ത്രി നേതൃത്വത്തെ അറിയിച്ചു. എന്ത്് തീരുമാനവും അംഗീകരിക്കുമെന്നും മുഖ്യമന്ത്രി ഹൈകമാന്‍ഡിനെ അറിയിച്ചു. |
സുലൈമാന്‍ ബുഗൈസ് കുറ്റക്കാരനെന്ന് അമേരിക്കന്‍ കോടതി Posted: 28 Mar 2014 11:02 PM PDT കുവൈത്ത് സിറ്റി: ഭീകരവാദക്കേസില്‍ അല്‍ ഖാഇദ നേതാവും വക്താവുമായ കുവൈത്ത് സ്വദേശി സുലൈമാന്‍ ബുഗൈസ് കുറ്റക്കാരനാണെന്ന് അമേരിക്കന്‍ കോടതി വിധിച്ചു. 2001 സെപ്തംബര്‍ 11ലെ അമേരിക്കയിലെ ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അല്‍ ഖാഇദയിലെ സുപ്രധാന വ്യക്തികളിലൊരാള്‍ എന്ന ബുഗൈസിന് മേല്‍ ചുമത്തിയ കുറ്റം തെളിഞ്ഞതായാണ് ന്യൂയോര്‍ക്കിലെ ക്രിമിനല്‍ കോടതി വിധിച്ചത്. വിചാരണ പൂര്‍ത്തിയാക്കിയെങ്കിലും സെപ്തംബറിലാണ് കോടതി ശിക്ഷ വിധിക്കുക. ജീവപര്യന്തം തടവായിരിക്കും ശിക്ഷയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ബുഗൈസിനെതിരെ ചുമത്തിയ മൂന്ന് കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായാണ് കോടതി വ്യക്തമാക്കിയത്. അമേരിക്കക്കാരെ കൊല്ലാന്‍ ഗൂഢാലോചന നടത്തി, അല്‍ഖാഇദക്ക് പിന്തുണ നല്‍കുന്നതിന് ഗൂഢാലോചന നടത്തി, അല്‍ഖാഇദക്ക് സഹായം നല്‍കി എന്നിവയാണ് ഈ കുറ്റങ്ങള്‍. സെപ്തംബര്‍ 11 ഭീകരാക്രമണത്തിനുശേഷം വിചാരണ ചെയ്യപ്പെടുന്ന ഏറ്റവും മുതിര്‍ന്ന അല്‍ ഖാഇദ നേതാവാണ് ഉസാമ ബിന്‍ ലാദിന്‍െറ മകള്‍ ഫാത്തിമയുടെ ഭര്‍ത്താവ് കൂടിയായ ബുഗൈസ്. ആക്രമണത്തിന് തൊട്ടുപിന്നാലെ അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദിനെ അഫ്ഗാനിലെ തോറബോറ മലയിടുക്കില്‍ചെന്ന് ബുഗൈസ് സന്ദര്‍ശിച്ചതായി പ്രോസിക്യൂഷന്‍ വ്യക്തമാക്കി. നമ്മളാണ് അത് ചെയ്തതെന്ന് ബിന്‍ ലാദിന്‍ അവിടെവെച്ച് ബുഗൈസിനോട് പറഞ്ഞത്രെ. ആക്രമണത്തിനുശേഷം അല്‍ഖാഇദയുടേതായി പുറത്തുവന്ന പല വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നത് ബുഗൈസായിരുന്നു. ഈ വീഡിയോ പ്രേസിക്യൂഷന്‍ കോടതിയില്‍ തെളിവായി ഹാജരാക്കിയിരുന്നു. ‘വിമാനങ്ങളുടെ കൊടുങ്കാറ്റില്‍’നിന്ന് അമേരിക്കക്ക് രക്ഷയുണ്ടാവില്ളെന്ന് സെപ്തംബര്‍ ഭീകരാക്രമണത്തിന് തൊട്ടുപിന്നാലെ പുറത്തുവിട്ട വീഡിയോ സന്ദേശത്തില്‍ ബുഗൈസ് പറയുന്നു. എന്നാല്‍, തന്‍െറ റോള്‍ തികച്ചും മതപരമായ ഒന്നായിരുന്നുവെന്നും അല്‍ഖാഇദയുടെ അമേരിക്കക്കാര്‍ക്കെതിരായ ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ളെന്നും ബുഗൈസ് വാദിച്ചു. കഴിഞ്ഞവര്‍ഷം ജോര്‍ഡനില്‍വെച്ചാണ് അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സി സി.ഐ.എയാണ് ബുഗൈസിനെ പിടികൂടിയത്. 2013 ഫെബ്രുവരിയില്‍ തുര്‍ക്കിയിലെ അങ്കാറയില്‍ വെച്ച് സി.ഐ.എ നല്‍കിയ വിവരപ്രകാരം തന്നെ ബുഗൈസിനെ തുര്‍ക്കി അധികൃതര്‍ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, തുര്‍ക്കിയില്‍ ബുഗൈസിനെതിരെ കേസൊന്നുമില്ലാത്തതിനാല്‍ ഒരു മാസം കസ്റ്റഡിയില്‍വെച്ച ശേഷം തുര്‍ക്കി അധികൃതര്‍ ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു. ബുഗൈസിനെ വിട്ടുകൊടുക്കാന്‍ അമേരിക്ക തുര്‍ക്കിയോടാവശ്യപ്പെട്ടെങ്കിലും കുറ്റവാളികളെ കൈമാറാന്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ ഉടമ്പടിയില്ലാത്തതിനാല്‍ ജോര്‍ഡന്‍ വഴി സ്വദേശമായ കുവൈത്തിലേക്ക് അയക്കാനാണ് അധികൃതര്‍ തീരുമാനിച്ചത്. ഇതുപ്രകാരം ജോര്‍ഡനിലത്തെിയ ബുഗൈസിനെ സി.ഐ.എ പിടികൂടുകയായിരുന്നു. പാസ്പോര്‍ട്ട് കൈവശമില്ലാത്തതിനാലും പ്രശ്നങ്ങള്‍ ഭയപ്പെട്ടും മറ്റു രാജ്യങ്ങള്‍ സ്വീകരിക്കാന്‍ തയാറല്ലാത്തതിനാലും ജോര്‍ഡന്‍ വഴി കുവൈത്തിലേക്ക് കടത്തിവിടുന്നതിനിടെയാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം ബൂഗൈസിനെ പിടികൂടിയത്. കുവൈത്തില്‍ ഒൗഖാഫ് മന്ത്രാലയത്തിന് കീഴില്‍ കര്‍മശാസ്ത്ര അധ്യാപകനായും വിവിധ പള്ളികളില്‍ ഖതീബായും സേവനമനുഷ്ഠിച്ചിട്ടുള്ള ബൂഗൈസ് 1994ല്‍ ബോസ്നിയന്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്ത സെര്‍ബുകള്‍ക്കെതിരെ യുദ്ധം ചെയ്തുകൊണ്ടാണ് അല്‍ ഖാഇദയുടെ പോരാളിയായി തുടക്കം കുറിച്ചത്. പിന്നീട് അഫ്ഗാനിസ്താനിലേക്ക് നീങ്ങിയ അദ്ദേഹത്തെ തുടര്‍ച്ചയായി ജോലിയില്‍ നിന്ന് വിട്ടുനിന്ന കാരണത്താല്‍ ഒൗഖാഫ് മന്ത്രാലയം പിരിച്ചുവിട്ടു. ഇതോടെ ഭാര്യയോടും ആറ് മക്കളോടുമൊപ്പം ബൂഗൈസ് അഫ്ഗാനിസ്താനില്‍ സ്ഥിരതാമസമാക്കി. സെപ്തംബര്‍ 11 സംഭവത്തിനുശേഷം അല്‍ ഖാഇദ വാക്താവായി വീഡിയോ ക്ളിപ്പിങ്ങുകളില്‍ പ്രത്യക്ഷപ്പെട്ട അദ്ദേഹം അമേരിക്കക്കെതിരെ സമാനമായ ആക്രമണങ്ങള്‍ നടത്തുമെന്ന് ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. ഇതത്തേുടര്‍ന്ന് കുവൈത്ത് സര്‍ക്കാര്‍ ബുഗൈസിന്‍െറ പൗരത്വ രേഖ റദ്ദുചെയ്തു. അഫ്ഗാനിസ്താനില്‍ താലിബാന്‍െറ പതനത്തിനും അല്‍ ഖാഇദക്കുണ്ടായ തിരിച്ചടിക്കും ശേഷം മറ്റു അല്‍ഖാഇദ നേതാക്കള്‍ക്കൊപ്പം ഇയാള്‍ ഇറാനില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്നും അവിടെ നിന്ന് പിന്നീട് തുര്‍ക്കിയിലത്തെുകയായിരുന്നുമാണ് കരുതപ്പെടുന്നത്. തുടര്‍ന്നാണ് അമേരിക്കയുടെ പിടിയിലായത്്. പ്രേസിക്യൂഷനുവേണ്ടി അറ്റോര്‍ണി ജോണ്‍ ക്രോനനും പ്രതിഭാഗത്തിനുവേണ്ടി സ്റ്റാന്‍ലി കോഹനും ഹാജരായി. ജസ്റ്റിസ് ലൂയിസ് കപ്ളനാണ് ബൂഗൈസ് കുറ്റക്കാരനാണെന്ന് വിധിച്ചത്. |
ഈസാടൗണ്‍ സൂഖിലെ തീപിടിത്തം: എല്ലാം നഷ്ടപ്പെട്ട് വ്യാപാരികള്‍ അന്വേഷണത്തിന് ആഭ്യന്തര മന്ത്രിയുടെ ഉത്തരവ് Posted: 28 Mar 2014 10:56 PM PDT മനാമ: വ്യാഴാഴ്ച രാത്രി ഈസാടൗണിലെ സൂഖിലുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത് നൂറോളം ചെറിയ കടകള്‍. മലയാളികളടക്കമുള്ള ഇന്ത്യക്കാരും പാകിസ്താനികളും ബംഗ്ളാദേശികളും നടത്തുന്ന സ്ഥാപനങ്ങള്‍ കത്തിച്ചാമ്പലായവയില്‍ പെടും. 1000 ദിനാറിന് മുകളിലേക്ക് ഓരോരുത്തര്‍ക്കും നഷ്ടം സംഭവിച്ചിട്ടുണ്ട്. കത്തിനശിച്ച വസ്തുക്കളുടെ സമീപം നില്‍ക്കുന്ന സ്ഥാപന ഉടമകളും തൊഴിലാളികളും കരളലിയിക്കുന്ന കാഴ്ചയായി. സംഭവത്തില്‍ ആളപായമുണ്ടായില്ല. സംഭവസ്ഥലത്ത് ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാശിദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ സന്ദര്‍ശനം നടത്തി. തീപിടിത്തത്തിന്‍െറ കാരണത്തെക്കുറിച്ച് അന്വേഷണത്തിന് അദ്ദേഹം ഉത്തരവിട്ടിട്ടുണ്ട്. കാര്‍പറ്റുകളും ഫര്‍ണിച്ചറുകളും റെഡിമെയ്ഡ് വസ്ത്രങ്ങളും ഇലക്ട്രോണിക് ഉല്‍പന്നങ്ങളും സെക്കന്‍ഡ് ഹാന്‍ഡ് വസ്തുക്കളും വില്‍പന നടത്തുന്ന പരമ്പരാഗത സൂഖാണ് വ്യാഴാഴ്ച രാത്രി 7.45ഓടെയുണ്ടായ തീപിടിത്തത്തില്‍ കത്തിനശിച്ചത്. എളുപ്പം തീപിടിക്കുന്ന വസ്തുക്കളായതിനാല്‍ നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നുപിടിച്ചു. പരിസരമാകെ കറുത്ത പുക നിറഞ്ഞു. തീ പടര്‍ന്ന് പിടിച്ചതോടെ കടകളില്‍ ഉണ്ടായിരുന്നവരെല്ലാം സാധനങ്ങള്‍ ഉപേക്ഷിച്ച് പുറത്തിറങ്ങി. വിവരമറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തേക്ക് പാഞ്ഞത്തെി. സമീപത്തെ കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. മൂന്ന് മണിക്കൂറോളം സമയമെടുത്താണ് ഫയര്‍ഫോഴ്സ് തീ നിയന്ത്രണ വിധേയമാക്കിയത്. 18 ഫയര്‍ എന്‍ജിനുകളാണ് തീയണക്കാന്‍ ഉപയോഗിച്ചത്. 2012 ജൂലൈയില്‍ ഇതേ സൂഖിലുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചിരുന്നു. ഇതേ രീതിയിലുള്ള തീപിടിത്തമാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്. നേരത്തെയുണ്ടായ തീപിടിത്തത്തില്‍ കടകള്‍ കത്തിനശിച്ചവര്‍ താല്‍ക്കാലിക ടെന്‍റുകളിലാണ് ഇവിടെ കച്ചവടം നടത്തിയിരുന്നത്. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ജനറേറ്റര്‍ സ്ഥാപിച്ചായിരുന്നു പ്രവര്‍ത്തനം. ഒരുദശലക്ഷം ദിനാര്‍ ചെലവഴിച്ച് നവീകരിച്ച മാര്‍ക്കറ്റിന്‍െറ ഉദ്ഘാടനം ഉടന്‍ നടക്കാനിരിക്കെയാണ് താല്‍ക്കാലിക ടെന്‍റുകള്‍ കത്തിനശിച്ചിരിക്കുന്നത്. 600ഓളം സ്റ്റാളുകളാണ് പുതിയ മാര്‍ക്കറ്റിലുള്ളത്. |
ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ്: പ്രചാരണ തന്ത്രങ്ങളുമായി പ്രവാസി സംഘടനകള്‍ Posted: 28 Mar 2014 10:51 PM PDT ദോഹ: ഇന്ത്യന്‍ ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ തരം പ്രചാരണരീതികളുമായി പ്രവാസി സംഘടനകളും മുന്നേറുന്നു. മലയാളികള്‍ ഭൂരിപക്ഷമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍, കേരളത്തിലെ സ്ഥാനാര്‍ഥികളുടെ പ്രചാരണങ്ങളാണ് മുഖ്യമായും നടക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ പോഷക സംഘടനകളും പ്രത്യക്ഷത്തില്‍ പോഷക സംഘടനകളെന്ന് അവകാശപ്പെടുന്നില്ളെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളുടെ നയനിലപാടുകള്‍ക്ക് വേണ്ടി ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന കൂട്ടായ്മകളും പ്രചാരണത്തില്‍ സജീവമാണ്. ചെലവ് കുറഞ്ഞതും വ്യാപ്തിയേറിയതുമായ ഇന്‍റര്‍നെറ്റ് അധിഷ്ഠിത നവ മാധ്യമങ്ങളിലാണ് പ്രചാരണം ഏറ്റവും കൊഴുക്കുന്നത്. ഫേസ്ബുക്ക് അക്കൗണ്ടുകള്‍ വഴിയും വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ മുഖേനയുമുള്ള പ്രചാരണങ്ങളാണ് ഇതില്‍ മുഖ്യം. ഓരോ ജില്ലാ അടിസ്ഥാനത്തിലും ഫേസ് ബുക്ക് പേജുകള്‍ നിര്‍മിക്കാന്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒ.ഐ.സി.സി) നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കെ.എം.സി.സിയും ഓണ്‍ലൈന്‍ പ്രചാരണരംഗത്ത് സജീവമാണ്. പ്രവാസികളില്‍ മുസ്ലിംലീഗിന്‍െറ ആശയപ്രചാരണത്തിന് ആറ് വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഓണ്‍ലൈന്‍ സംരംഭമായ കെ.എം.സി.സി.സി നെറ്റ്സോണ്‍ ഐ.യു.എംഎല്‍ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്രീകരിച്ചിരിക്കുകയാണ്. മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുമായി പ്രവാസികള്‍ക്ക് ആശയവിനിമയം സാധ്യമാക്കിക്കൊണ്ടിരിക്കുകയാണ് നെറ്റ്സോണ്‍. പ്രവര്‍ത്തകര്‍ മുഖേന ഫേസ്ബുക്ക് അക്കൗണ്ട് തുറന്നും വാട്ട്സ് ആപ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ചും പ്രചാരണം നടത്തുന്ന സംഘടനകളും നിരവധിയാണ്. ഓണ്‍ലൈന്‍ പ്രചാരണങ്ങള്‍ക്ക് പുറമെ പരമ്പരാഗത കാമ്പയിനുകളും ഗള്‍ഫില്‍ സജീവമാണ്. കണ്‍വെന്‍ഷനുകള്‍ വിളിച്ച് പ്രചാരണം ശക്തമാക്കാനാണ് പ്രമുഖ സംഘടനകള്‍ ശ്രമിക്കുന്നത്. വോട്ട് ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ അവധി ലഭിക്കുന്നവരെ കണ്ടത്തെി അവരെ വോട്ടെടുപ്പ് ദിവസത്തേക്ക് നാട്ടിലത്തെിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തുക, നാട്ടിലേക്ക് പോകാന്‍ കഴിയാത്തവരുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും വോട്ടുകള്‍ ഉറപ്പ് വരുത്തുക എന്നിവയാണ് കണ്‍വെന്‍ഷനുകളില്‍ മുഖ്യമായും നടക്കുന്നത്. ലേബര്‍ ക്യാമ്പുകളും താമസയിടങ്ങളും സന്ദര്‍ശിച്ച് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രചാരണം നടക്കുന്നുണ്ട്. ലേബര്‍ ക്യാമ്പുകളിലെ തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് ഫോണ്‍ ചെയ്യാനും മറ്റു വിധത്തിലുള്ള ആശയവിനിമയത്തിനും സൗകര്യമൊരുക്കി സ്വന്തക്കാരുടെ വോട്ടുകള്‍ അതത് പാര്‍ട്ടികളുടെ പെട്ടിയിലത്തെിക്കാനുള്ള ശ്രമങ്ങളും നടക്കും. പ്രചാരണത്തിന്‍െറ അവസാന ഘട്ടത്തിലാണ് ഈ നീക്കം നടത്തുക. നിയന്ത്രണങ്ങളിലാത്ത രാജ്യങ്ങളില്‍ പള്ളികള്‍, അമ്പലങ്ങള്‍, ചര്‍ച്ചുകള്‍ എന്നിവ കേന്ദ്രീകരിച്ച് ലഘുലേഖ വിതരണവും നടത്തുന്നുണ്ട്. പ്രചാരണത്തിന്‍െറ ഭാഗമായി കുടുംബ സംഗമങ്ങളും സംഘടിപ്പിക്കുന്നുണ്ട്. മുന്നണിയിലെ ഘടകകക്ഷികളുടെ പോഷക സംഘടനകള്‍ ചേര്‍ന്ന് സംയുക്ത കണ്‍വെന്‍ഷനുകളും സംഘടിപ്പിച്ച് വരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കലും അവധി ലഭ്യമാവുന്നവരെ കണ്ടത്തെി നാട്ടിലെ പ്രചാരണത്തിന് അയക്കലും സംഘടനകള്‍ നേരത്തെ തന്നെ നടത്തിയിരുന്നു. |
ജനമൊഴുകി; മനം നിറച്ച് ദൃശ്യവിരുന്ന് Posted: 28 Mar 2014 10:41 PM PDT ദുബൈ: മീഡിയ വണ്‍ ഒന്നാം വാര്‍ഷികാഘോഷത്തിന്‍െറ ഭാഗമായി ഷാര്‍ജയില്‍ വെള്ളിയാഴ്ച സംഘടിപ്പിച്ച പ്രവാസോത്സവം സമീപകാലത്ത് ഗള്‍ഫ് കണ്ട ഏറ്റവും വലിയ ജനസഞ്ചയത്തിന്‍െറ സംഗമവേദി കൂടിയായി. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍15,000 കാണികളെയായിരുന്നു സംഘാടകര്‍ പ്രതീക്ഷിച്ചതെങ്കിലും ഷോ തുടങ്ങുന്നതിന് മുമ്പ് തന്നെ സീറ്റുകളും ഗാലറികളും നിറഞ്ഞു കവിഞ്ഞു. വൈകിട്ട് മുതല്‍ തന്നെ കാണികളുടെ കുത്തൊഴുക്കായിരുന്നു. 30,000ത്തിലേറെ കാണികളാണ് സ്റ്റേഡിയത്തിലത്തെിയത്. ഗാലറിയും മൈതാനവും നിറഞ്ഞ അപൂര്‍വ കാഴ്ച. സമീപ കാലത്ത് ഗള്‍ഫ് കണ്ട ഏറ്റവും വലിയ ജനസഞ്ചയം. സ്റ്റേഡിയം പരിസരത്ത് ഗതാഗതക്കുരുക്ക് രൂക്ഷമായപ്പോള്‍ സംഘാടകര്‍ക്ക് ഗേറ്റുകള്‍ അടക്കേണ്ടിവന്നു.ജനത്തെ നിയന്ത്രിക്കാന്‍ പൊലീസത്തെിയതോടെ ആയിരക്കണക്കിനാളുകള്‍ക്ക് അകത്തു കടക്കാനാകാതെ തിരിച്ചുപോകേണ്ടി വന്നു. ഏഴു മണിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. യു.എ.ഇയുടെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തോടെയായിരുന്നു തുടക്കം. കാല്‍നൂറ്റാണ്ട് മുമ്പ് പിറവിയെടുത്ത ‘മാധ്യമം’ പിന്നിട്ട വഴിത്താരകളും മീഡിയ വണില്‍ എത്തി നില്‍ക്കുന്ന നാള്‍വഴികളും ആവിഷ്കരിച്ച ഹ്രസ്വ ഡോക്യുമെന്‍ററി അവതരണമായിരുന്നു പിന്നീട്. ബദല്‍ മാധ്യമ ലോകത്ത് നേരും നന്‍മയും വിരിയിച്ച മാധ്യമം ഗ്രൂപ്പിന്‍െറ വിസ്മയ നാള്‍വഴികള്‍ ഒപ്പിയെക്കുന്നതായിരുന്നു ഡോക്യുമെന്‍ററി. ഉദ്ഘാടകനായ ഷാര്‍ജ കുടുംബാംഗം സുല്‍ത്താന്‍ ബിന്‍ അബ്ദുല്ല ആല്‍ഖാസ്മിയെ വേദിയിലേക്ക് അനുഗമിച്ചത് ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസും ഐ സിക്സ് ടെക്നോളജീസ് സി.ഇ.ഒ ഷാരോണ്‍ ശംസുദ്ദീനുമായിരുന്നു. മാധ്യമം-മീഡിയ വണ്‍ ഗ്രൂപ്പ് എഡിറ്റര്‍ ഒ.അബ്ദുറഹിമാനും ഉദ്ഘാടന വേദിയിലുണ്ടായിരുന്നു. പ്രവാസോത്സവത്തിന്‍്റെ ദൃശ്യാവിഷ്കാരം ബട്ടണമര്‍ത്തി പ്രകാശനം ചെയ്തായിരുന്നു ഉദ്ഘാടനം. നേരിന്‍െറയും നന്മയുടെയും ചരിത്രത്തില്‍ ഒരടയാളപ്പെടുത്തല്‍ കൂടി നടത്തി ‘മീഡിയാവണ്‍ ഗള്‍ഫ്’ എന്ന രണ്ടാം ചാനലിന്‍െറ പ്രഖ്യാപനം ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് നിര്‍വ്വഹിക്കുമ്പോള്‍ പതിനായിരങ്ങളുടെ പ്രാര്‍ത്ഥനയുടെ ലക്ഷ്യ സാധൂകരണം കൂടിയായി അത്. പ്രവാസികളുടെ ചൂടും ചൂരും ഒപ്പിയെടുക്കുന്നതില്‍ തുടക്കം മുതല്‍ തന്നെ മുന്‍പന്തിയില്‍ നിന്ന മീഡിയ വണിന്‍െറ പുതിയ ചാനല്‍ തങ്ങള്‍ക്കുള്ള വിശിഷ്ട ഉപഹാരമായി തന്നെയാണ് സദസ്സ് ഏറ്റെടുത്തത്. പ്രവാസികള്‍ക്ക് മാത്രമായുള്ള ആദ്യത്തെ സമ്പൂര്‍ണ ഗള്‍ഫ് ചാനല്‍ മാസങ്ങള്‍ക്കകം സംപ്രേഷണം ആരംഭിക്കുമെന്ന് മീഡിയ വണ്‍ എം ഡി ഡോ.അബ്ദുസ്സലാം അഹ്മദ് പറഞ്ഞു. പ്രവാസി കേന്ദ്രീകൃതമായ വാര്‍ത്തക്കും വിനോദത്തിനും പ്രമുഖ്യം നല്‍കുന്ന ചാനലായിരിക്കുമിത്. പുതിയകേരളത്തെ നിര്‍മ്മിച്ച പ്രവാസികളിലെ നിസ്വാര്‍ത്ഥ സേവകരെ ആദരിക്കുന്ന ചടങ്ങിനെയും ആയിരങ്ങള്‍ വന്‍ കരഘോഷത്തോടെയാണ് എതിരേറ്റത്. *** *** *** *** *** പ്രവാസ ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം സംഗീതവും കലാരൂപങ്ങളും ഇഴചേര്‍ന്ന മികച്ച ദൃശ്യവിരുന്നായിരുന്നു പ്രവാസോത്സവത്തിനത്തെിയ ആയിരങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച സ്റ്റേജ് ഷോ. പ്രമുഖ സംവിധായകന്‍ സിദ്ദീഖ് ചിട്ടപ്പെടുത്തിയ സ്റ്റേജ് ഷോയില്‍ ശ്രീനിവാസനും മാമുക്കോയയും മറ്റു പ്രമുഖ നടീനടന്‍മാരും കാണികള്‍ക്ക് മുന്നില്‍ നാട്യത്തിന്‍്റെ മറ്റൊരു വിസ്മയ ലോകം തീര്‍ത്തു. നൂറ്റാണ്ടുകളിലൂടെ ഇന്ത്യയും അറബ് ലോകവും രൂപപ്പെടുത്തിയ ഹൃദയബന്ധത്തിന്‍്റെ ആഹ്ളാദാനുഭവങ്ങളിലൂടെ വര്‍ത്തമാന ജീവിതത്തെ സ്കിറ്റുകളിലൂടെ ആവിഷ്കരിക്കുകയായിരുന്നു. സംഗീതത്തിന്‍്റെ അകമ്പടിയില്‍ നര്‍മത്തിന് പ്രാധാന്യം കൊടുത്തുള്ള വിവിധ കലാരൂപങ്ങളാണ് വേദിയിലത്തെിയത്. പ്രവാസത്തിന്‍െറ ജീവിതാനുഭവങ്ങളുടെ വ്യത്യസ്ത മുഖങ്ങള്‍ വെള്ളിത്തിരയില്‍ പരിചയപ്പെടുത്തിയ ശ്രീനിവാസന്‍െറ ക്യൂബ മുകുന്ദനും വിസാ തട്ടിപ്പിന്‍െറ പ്രതീകമായി മലയാളിയുടെ മനസ്സില്‍ തങ്ങിനിന്ന മാമുക്കോയയുടെ ഗഫൂര്‍ക്കാ ദോസ്തുമെല്ലാം അരങ്ങില്‍ പുനരവതരിച്ചത് കാണികള്‍ക്ക് നര്‍മ്മത്തോടൊപ്പം ഗൃഹാതുരത്വവും സമ്മാനിച്ചു. നിവിന്‍ പോളി, സുരാജ് വെഞ്ഞാറമൂട്, വിനോദ് കോവൂര്‍, ജാഫര്‍ ഇടുക്കി, രമ്യ നമ്പീശന്‍, ഭാവന, സുരഭി തുടങ്ങിയവര്‍ വേദിയിലത്തെി.പ്രവാസികള്‍ ദീര്‍ഘ നാള്‍ നെഞ്ചേറ്റിയ ഒരുപാട് ഗാനങ്ങള്‍ പതിനായിരങ്ങളുടെ കാതുകള്‍ക്ക് കുളിര്‍മ പകര്‍ന്നു. ഷഹ്ബാസ് അമന്‍, അഫ്സല്‍, ഹരിചരണ്‍, ഗായത്രി, അഭിരാമി, ഹിഷാം അബ്ദുല്‍ വഹാബ്, നാദിര്‍ അബ്ദുസ്സലാം തുടങ്ങിയവരാണ് ആലാപനത്തിലുടെ ശ്രോതാക്കളെ ആസ്വാദനത്തിന്‍െറ പുതിയ തലത്തിലത്തെിച്ചത്. മീഡിയവണ്‍ കോമഡി പ്രോഗ്രാമായ എം എയ്റ്റി മൂസ എമ്മെയ്റ്റിമോപ്പഡുമായി സ്റ്റേജിലത്തെിയത് കാണികള്‍ക്ക് കൗതുകമായി. നര്‍മ്മപ്രധാനവും കാര്യപ്രസക്തവുമായ ഒരുപാട് കാര്യങ്ങള്‍ ഉള്‍കൊള്ളുന്ന നിരവധി സ്കിറ്റുകള്‍ വേദിയില്‍ പ്രേക്ഷകര്‍ക്കുമുമ്പില്‍ മാറിമാറി തെളിഞ്ഞു. സാമൂഹിക-സാംസ്കാരിക-ബിസിനസ് രംഗത്തെ പ്രമുഖരുടെ നീണ്ടനിരതന്നെ ആദ്യാവസാനം പരിപാടിക്ക് സാക്ഷിയായി. |
അണികളില്‍നിന്ന് അഹമ്മദിനെതിരെ ചെറുവിരലനങ്ങില്ല Posted: 28 Mar 2014 08:08 PM PDT Byline: പി.കെ. കുഞ്ഞാലിക്കുട്ടി/അബ്ദുല്‍ റഊഫ് കേരളത്തില്‍ യു.ഡി.എഫിന്‍െറ പ്രതീക്ഷകള്‍ എത്രത്തോളമാണ്? = ഇത്തവണ സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ല, ഭരണാനുകൂല വികാരമാണ്. കെ.പി.സി.സി പ്രസിഡന്‍റായി സുധീരന്‍ വന്നതും ഇതിലൊരു ഘടകമാണ്. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കുന്ന സാഹചര്യം വന്നു. ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.എം. സുധീരന്‍ എന്നിവരെല്ലാം ഒന്നിച്ചുനില്‍ക്കുന്നതിന്‍െറ ഗുണം യു.ഡി.എഫിനുണ്ട്. മലപ്പുറത്തെ രണ്ട് മണ്ഡലങ്ങളിലും ലീഗ് വിജയം ആവര്‍ത്തിക്കുമോ? = നിലവിലെ സാഹചര്യം നോക്കുകയാണെങ്കില്‍ ഭൂരിപക്ഷം വര്‍ധിക്കും. മലപ്പുറത്ത് ഇതുവരെ കാര്യങ്ങള്‍ യു.ഡി.എഫിന് അനുകൂലമാണ്. പൊന്നാനിയില്‍ ഇ.ടി. മുഹമ്മദ് ബഷീറിന്‍െറ സ്ഥാനാര്‍ഥിത്വം അണികള്‍ക്കിടയില്‍ ആവേശമുണ്ടാക്കിയിട്ടുണ്ട്. പ്രമുഖ നേതാക്കള്‍ പാര്‍ലമെന്‍റില്‍ വേണമെന്നതാണ് പാര്‍ട്ടിയുടെ നിലപാട്. മാറിവരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പരിചയസമ്പന്നരെയാണ് ആവശ്യം. മണ്ഡലത്തില്‍ വികസനത്തിനൊന്നും ഒരു കുറവുമില്ല. യു.ഡി.എഫ് എന്തുചെയ്തെന്ന ചോദ്യത്തെക്കാള്‍ എന്തു ചെയ്തില്ളെന്ന് ചോദിക്കുന്നതാണ് എളുപ്പം. മോദി ഭീഷണി നിലനില്‍ക്കുന്ന സമയത്ത് ഇതുപോലെയുള്ള നേതാക്കളെയാണ് ആവശ്യം. പൊന്നാനി മണ്ഡലത്തില്‍ പലയിടത്തും ഇടതു സ്ഥാനാര്‍ഥിക്ക് അനുകൂലമായി യൂത്ത് കോണ്‍ഗ്രസിന്‍െറ പേരില്‍ ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്. അവിടെ കോണ്‍ഗ്രസ് ലീഗിനെതിരാണോ? = ചില പഞ്ചായത്തുകളില്‍ മാത്രമുള്ള പ്രാദേശിക വിഷയമാണത്. അത് എല്ലാക്കാലത്തും അങ്ങനെയാണ്. യൂത്ത് ലീഗിന്‍െറയും മുസ്ലിംലീഗ് മണ്ഡലം ഭാരവാഹികളുടെയും എതിര്‍പ്പിനിടെ ഇ. അഹമ്മദ് വീണ്ടും സ്ഥാനാര്‍ഥിയാകാന്‍ കാരണം? = എതിര്‍പ്പ് എന്ന വാക്കുപയോഗിക്കുന്നത് ശരിയല്ല. പാര്‍ട്ടി ചര്‍ച്ചകള്‍ക്കിടെ അനുകൂലമായും എതിരായും പറഞ്ഞുകാണും. ഞങ്ങളുടെ ഒരു കൂടിയാലോചന ശൈലിയുണ്ട്. യുവാക്കളടക്കം ബഹുഭൂരിപക്ഷമാളുകളും സ്ഥാനാര്‍ഥിയെ അനുകൂലിക്കുകയാണ് അന്നുണ്ടായത്. ഇപ്പോള്‍ എതിര്‍പ്പിന്‍െറ പ്രശ്നമില്ല. അണികളില്‍നിന്ന് ഇ. അഹമ്മദിനെതിരെ ചെറുവിരല്‍ പോലുമനങ്ങില്ല. കൊണ്ടോട്ടിയില്‍ സംഭവിച്ചത് 12 ആളുകള്‍ അങ്ങാടിയില്‍ കൂടിയപ്പോള്‍ കൊടിയെടുത്തതാണ്. അതൊരു ചെറിയ സംഭവം പോലുമല്ല. ഖാഈദെ മില്ലത്ത് മുഹമ്മദ് ഇസ്മായില്‍ സാഹിബിന്‍െറ പൗത്രന്‍ ദാവൂദ് മിയാഖാന്‍ മലപ്പുറത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് ലീഗിന് തിരിച്ചടിയാകുമോ? = നിങ്ങള്‍ക്കുതന്നെ ആലോചിച്ചാല്‍ അറിയാമല്ളോ. ഞാന്‍ അതിന് മറുപടി പറയണോ. മിയാഖാന്‍ പറഞ്ഞത് മത്സരിക്കുന്നത് ലീഗിനെതിരെയല്ല, ഇ. അഹമ്മദിനെതിരെയാണെന്നാണ്? = ആര്‍ക്കും അവരുടെ ഇഷ്ടത്തിനനുസരിച്ച് പറയാം. അതിന് എത്ര പ്രസക്തിയുണ്ടെന്ന് നിങ്ങള്‍ വിലയിരുത്തിയാല്‍ മതി. ഞാന്‍ അതിനെക്കുറിച്ച് അഭിപ്രായം പറയേണ്ട ആവശ്യമില്ല. ഭിന്നിപ്പിച്ച് വോട്ടുനേടാനുള്ള തന്ത്രമാണോ ഇടതുപക്ഷം പയറ്റുന്നത്? = ഈ തെരഞ്ഞെടുപ്പില്‍ ദാവൂദ് മിയാഖാനടക്കം നിരവധി പാര്‍ട്ടികളും വ്യക്തികളും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ട്. ഇവര്‍ക്കെല്ലാം ആരുടെ വോട്ട് കിട്ടുമെന്ന് എങ്ങനെയാണ് പറയുക. ലീഗിന്‍െറ വോട്ട് മറ്റാര്‍ക്കും കിട്ടില്ല. എന്‍െറ അഭിപ്രായത്തില്‍ ലീഗ് വിരുദ്ധ വോട്ടുകള്‍ ഇവര്‍ ഓഹരി വെക്കും. ഇടതുപക്ഷത്തിനാണ് വോട്ട് കുറയുക. ദേശീയപാത 45 മീറ്റര്‍ വികസനം, ഗെയില്‍ വാതക പൈപ്പ്ലൈന്‍, വിമാനത്താവള വികസനം എന്നിവയില്‍ ലീഗിന്‍െറ നിലപാടെന്താണ്? = മൂന്ന് വിഷയങ്ങളിലും ലീഗിന് ഉറച്ച നിലപാടുണ്ട്. എന്‍െറ ഉറപ്പിന്‍െറ അടിസ്ഥാനത്തിലാണ് ദേശീയപാത വിഷയത്തില്‍ സമരം നിര്‍ത്തിയത്. നാട്ടുകാരുടെ ആശങ്കകള്‍ ദൂരീകരിച്ചതിന് ശേഷമേ ഭൂമിയേറ്റെടുക്കൂ എന്നായിരുന്നു നല്‍കിയ ഉറപ്പ്. തുടര്‍ന്ന് അവര്‍ സര്‍വേ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടു. സര്‍വേയും നിര്‍ത്തി. ദേശീയപാത ആക്ഷന്‍ കൗണ്‍സില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തിയത് ശ്രദ്ധയില്‍പെട്ടിട്ടില്ളേ? = അവര്‍ നിര്‍ത്തിയ സ്ഥാനാര്‍ഥിക്ക് സമരസമിതിയുടെ പിന്തുണയില്ല. ഭൂമി വിട്ടുകൊടുക്കുന്ന ഇരകളുടെ ഒരു പിന്തുണയും ആ സ്ഥാനാര്‍ഥിക്കില്ല. അത് ഇരകളെ രക്ഷിക്കാനല്ല, സ്വന്തം ആവശ്യത്തിനാണ്. സമരത്തില്‍ പങ്കെടുത്തവരില്‍ വ്യത്യസ്ത രാഷ്ട്രീയ നിലപാടുള്ളവര്‍ ഉണ്ടാകും. ഒഴിവുവരുന്ന രാജ്യസഭാ സീറ്റില്‍ ലീഗ് അവകാശവാദം ഉന്നയിക്കുമോ? = അവകാശം ഉന്നയിക്കേണ്ട കാര്യമില്ല, അത് ലീഗിന്‍േറതാണ്. ലീഗിന് തന്നുകഴിഞ്ഞതാണ്. അതില്‍ ഒരു ചര്‍ച്ചക്കുപോലും സാധ്യതയില്ല. രാജ്യസഭാ സീറ്റ് തരാമെന്ന ഉറപ്പിലാണോ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റ് ചോദിക്കാതിരുന്നത്? = ലീഗിന് നീക്കിവെച്ച രാജ്യസഭാ സീറ്റാണെന്ന് കോണ്‍ഗ്രസ്തന്നെ ഒൗദ്യോഗികമായി പ്രഖ്യാപിച്ചതാണ്. ആ ചോദ്യത്തിന് ഇനി പ്രസക്തിയില്ല. ഇ.കെ സുന്നി വിഭാഗം ഭീഷണിപ്പെടുത്തി ലീഗിനെക്കൊണ്ട് കാര്യങ്ങള്‍ നേടുന്നെന്ന ആരോപണമുണ്ടല്ളോ? = അതിലൊന്നും ഒരു കാര്യവുമില്ല. ലീഗിനെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. അതെല്ലാം മാധ്യമങ്ങള്‍ വെറുതെ പറയുന്നതാണ്. രമേശ് ചെന്നിത്തല സമസ്തക്ക് കത്തയച്ച വിഷയത്തില്‍ ലീഗ് ഇടപെട്ടിട്ടില്ല. ആര്‍.എസ്.പി യു.ഡി.എഫിന്‍െറ ഭാഗമായിരിക്കുന്നു. ഇനിയും പാര്‍ട്ടികള്‍ വരുമെന്ന് പറയുന്നു. മുന്നണിക്ക് എല്ലാവരെയും താങ്ങാനാകുമോ? ഭാവിയില്‍ സീറ്റിനെച്ചൊല്ലിയുള്ള പ്രശ്നങ്ങള്‍ വരില്ളേ? = ഇനി ഏത് പാര്‍ട്ടിയാ വരാനുള്ളത്. പുതിയ പാര്‍ട്ടികള്‍ വരുന്നതായുള്ള ചര്‍ച്ചയൊന്നുമില്ല. ആരെങ്കിലും വന്നാല്‍ പ്രശ്നവുമില്ല. പ്രശ്നങ്ങളില്ലാതെ കൊണ്ടുപോകാന്‍ ഞങ്ങള്‍ക്കറിയാം. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു.പി.എ വീണ്ടും അധികാരത്തിലത്തെുമോ? = സംസ്ഥാനങ്ങളിലൂടെ കണ്ണോടിക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് കാര്യങ്ങള്‍ അത്ര എളുപ്പമല്ല. അവര്‍ ഉദ്ദേശിക്കുന്നതുപോലെ സീറ്റ് നേടാനാകില്ല. ദേശീയപാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് തന്നെയാണ് മുന്നില്‍. ബി.ജെ.പിക്ക് എതാനും സംസ്ഥാനങ്ങളില്‍ മാത്രമേ സ്വാധീനമുള്ളൂ. അതിലേറെ സംസ്ഥാനങ്ങളില്‍ ബി.ജെ.പി വിരുദ്ധര്‍ക്ക് മുന്‍തൂക്കമുണ്ട്. അതില്‍ പ്രധാനകക്ഷി യു.പി.എയാണ് എന്നാണ് എന്‍െറ വിലയിരുത്തല്‍. മോദിയുടെ വികസനമാതൃകയെ അംഗീകരിക്കുന്നുണ്ടോ? = വികസനത്തിന്‍െറ ഒരു മാതൃകയും നമുക്ക് ഗുജറാത്തില്‍നിന്ന് എടുക്കാനില്ല. കാരണം, അഹ്മദാബാദടക്കമുള്ള നഗരങ്ങള്‍ പണ്ടേ വ്യവസായ നഗരങ്ങളാണ്. അവിടെ ആരു ഭരിച്ചാലും വികസനം വരും. ജനങ്ങളുടെ ജീവിതസാഹചര്യം, സാക്ഷരത, ആരോഗ്യം, ക്ഷേമപ്രവര്‍ത്തനങ്ങള്‍ എന്നിവയിലൊന്നും ഒരു മാറ്റവും വന്നിട്ടില്ല. പിന്നെ എന്തിന്‍െറ അടിസ്ഥാനത്തിലാണ് ഗുജറാത്തിനെ മാതൃകയായി എടുക്കുന്നത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍െറ നിലപാട് മാറ്റത്തെക്കുറിച്ച്? = അവരുടെ പാര്‍ട്ടിക്കകത്ത് ഓരോ നേതാക്കള്‍ എടുക്കുന്ന നിലപാടുകളുടെ ശരിയും തെറ്റും നോക്കി മറ്റൊരു പാര്‍ട്ടിയുടെ നേതാവായ ഞാന്‍ ഒന്നും പറയുന്നില്ല, പ്രത്യേകിച്ച് തെരഞ്ഞെടുപ്പിന്‍െറ സമയത്ത്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് രാജ്യത്ത് ഏറ്റവുമധികം ചര്‍ച്ചചെയ്തതാണ്. അത് കേരള രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളുണ്ടാക്കിയിട്ടുണ്ട്. പക്ഷേ, അതിനകത്ത് പിണറായി എന്തു പറഞ്ഞു, വി.എസ് എന്തു പറഞ്ഞു എന്ന് ഞാന്‍ വിശദീകരിക്കുന്നില്ല. തെരഞ്ഞെടുപ്പ് സമയത്ത് ഞാന്‍ അതിനെക്കുറിച്ച് വിശദീകരിക്കാന്‍ നിന്നാല്‍ അത് മറ്റൊരു വിവാദമാകും. |
No comments:
Post a Comment