ജസ്വന്ത് സിങ് രാജിവെച്ചേക്കുമെന്ന് സൂചന Posted: 21 Mar 2014 11:58 PM PDT ന്യൂഡല്‍ഹി: മുതിര്‍ന്ന നേതാവ് ജസ്വന്ത് സിങ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ചേക്കുമെന്ന് സൂചന. സ്വദേശമായ ബാര്‍മറില്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് 76 കാരനായ ജസ്വന്ത് സിങ് രാജിക്കൊരുങ്ങുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ജസ്വന്തിന് രാജസ്ഥാനിലെ ബാര്‍മറില്‍ ടിക്കറ്റ് നല്‍കേണ്ടന്ന് തീരുമാനിച്ചിരുന്നു. ഡാര്‍ജിലിങില്‍നിന്ന് മാറ്റിയതിനെ തുടര്‍ന്നാണ് ജസ്വന്ത് ബാര്‍മര്‍ ആവശ്യപ്പെട്ടത്. തന്‍െറ അവസാന ലോക്സഭാ മത്സരമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ബി.ജെ.പി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മറ്റി ബാര്‍മറില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യയുടെ നോമിനിയായ ജാട്ട് നേതാവ് കേണല്‍ സോണാറാമിനെ പ്രഖ്യാപിക്കുകയായിരുന്നു. ബാര്‍മറില്‍ ടിക്കറ്റ് നല്‍കിയിലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് ജസ്വന്ത് ഭീഷണിയുയര്‍ത്തിയിരുന്നു. എന്നാല്‍ നേതൃത്വം വഴങ്ങില്ളെന്ന് വ്യക്തമായതോടെയാണ് അദ്ദേഹം രാജിക്കൊരുങ്ങുന്നത്. |
ഹരിയാനയില്‍ കെജ് രിവാളിന് നേരെ കരിങ്കൊടി Posted: 21 Mar 2014 11:34 PM PDT ഫരീദാബാദ്: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിന് നേരെ കരിങ്കൊടി. ഹരിയാനയില്‍ ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ ഭാഗമായി നടത്തിയ റോഡ്ഷോക്കിടയാണ് കെജ് രിവാളിന് നേരെ കരിങ്കൊടി വീശിയത്. ബി.ജെ.പി പ്രവര്‍ത്തകരാണ് കരിങ്കൊടി വീശിയതെന്ന് ആം ആദ്മി പാര്‍ട്ടി ആരോപിച്ചു. റോഡ്ഷോ ഫരീദാബാദില്‍ നിന്നും തുടങ്ങുന്നതിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകരെന്ന് സംശയിക്കുന്നവര്‍ കെജ് രിവാളിനും പാര്‍ട്ടിക്കുമെതിരെ മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി വീശുകയും ചെയ്തത്. കെജ് രിവാള്‍ വാഗ്ദാനങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു. |
സലോമിയുടെ മരണം മകളുടെ വിവാഹം മുടങ്ങുമെന്ന ചിന്തമൂലം –പ്രഫ. ടി.ജെ. ജോസഫ് Posted: 21 Mar 2014 11:11 PM PDT മൂവാറ്റുപുഴ: സര്‍വീസില്‍ തിരിച്ചെടുക്കാമെന്ന വാക്ക് കോളജ് അധികൃതര്‍ പിന്‍വലിച്ചതോടെ സാമ്പത്തിക പ്രശ്നംമൂലം മകളുടെ വിവാഹം മുടങ്ങുമെന്ന ചിന്തയാണ് ഭാര്യ സലോമിയെ മരണത്തിലേക്ക് നയിച്ചതെന്ന് പ്രഫ. ടി.ജെ. ജോസഫ്. ഹ്യൂമണ്‍ റൈറ്റ്സ് ഫൗണ്ടേഷന് നല്‍കിയ പരാതിയിലാണ് പ്രഫസര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മതനിന്ദയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ക്കൊടുവില്‍ 2010 സെപ്റ്റംബര്‍ ഒന്നിനാണ് തന്നെ തൊടുപുഴ ന്യൂമാന്‍ കോളജില്‍നിന്ന് പിരിച്ചുവിട്ടത്. എന്നാല്‍, കോടതി തന്നെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതത്തേുടര്‍ന്ന് കോതമംഗലം ബിഷപ്പിനെയും കോളജ് മാനേജ്മെന്‍റിനെയും കണ്ട് തന്നെ സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന് അപേക്ഷിച്ചിരുന്നു. സര്‍വീസ് കാലാവധി കഴിയുന്ന 2014 മാര്‍ച്ച് 31ന് മുമ്പ് തിരിച്ചെടുക്കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇതനുസരിച്ച് മാര്‍ച്ച് 28 ന് ജോലിയില്‍ പ്രവേശിക്കാനും റിട്ടയര്‍മെന്‍റ് തീയതിയായ മാര്‍ച്ച് 31ന് എല്ലാവിധ സര്‍വീസ് ആനുകൂല്യങ്ങളും നല്‍കി റിട്ടയര്‍ ചെയ്യാനുള്ള സാഹചര്യം ഒരുക്കാനും തത്വത്തില്‍ മാനേജ്മെന്‍റ് അംഗീകരിച്ച് ധാരണയായിരുന്നു. എന്നാല്‍, മാര്‍ച്ച് ആദ്യവാരത്തില്‍ മാനേജ്മെന്‍റ് ഈ ധാരണയില്‍നിന്ന് പിറകോട്ട് പോകുകയായിരുന്നു. ഇത് തന്‍െറ കുടുംബത്തെ കടുത്ത മാനസിക വിഷമത്തിലാക്കി. താന്‍ ജോലിയില്‍ പ്രവേശിച്ചാല്‍ ലഭ്യമാകുന്ന സാമ്പത്തിക അനുകൂല്യങ്ങള്‍ ഉപയോഗിച്ച് മകളുടെ വിവാഹം നടത്തുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ തുടങ്ങിയിരുന്നു. എന്നാല്‍, മാനേജ്മെന്‍റിന്‍െറ പെട്ടെന്നുള്ള പിന്മാറ്റം സലോമിയുടെ പ്രതീക്ഷക്ക് മങ്ങലേല്‍പിക്കുകയും കടുത്ത മാനസിക സംഘര്‍ഷത്തിലാകുകയും ചെയ്തു. ഇതാണ് അവരുടെ മരണത്തിനിടയാക്കിയതെന്നും പ്രഫസര്‍ ചൂണ്ടിക്കാട്ടി. മാനുഷിക പരിഗണനകള്‍ വെച്ച് മാര്‍ച്ച് 31ന് തനിക്ക് ലഭിക്കാനുള്ള റിട്ടയര്‍മെന്‍റ് ആനുകൂല്യങ്ങളെല്ലാം ലഭിക്കാവുന്ന വിധത്തില്‍ സര്‍വീസില്‍നിന്ന് വിരമിക്കാന്‍ അവസരമുണ്ടാക്കണമെന്നും പ്രഫസര്‍ ആവശ്യപ്പെട്ടു. |
ആം ആദ്മി പാര്‍ട്ടിക്ക് സംഭാവന: യു.എ.ഇയില്‍ നിന്ന് ലഭിച്ചത് 60 ലക്ഷത്തോളം രൂപ Posted: 21 Mar 2014 11:05 PM PDT അബൂദബി: അഴിമതിക്കെതിരായ പോരാട്ടത്തിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും വെല്ലുവിളിയുയര്‍ത്തുന്ന ആം ആദ്മി പാര്‍ട്ടിക്ക് ലോക രാജ്യങ്ങളിലെ ജനങ്ങളില്‍ നിന്ന് സംഭാവനകള്‍ പ്രവഹിക്കുന്നു. അരവിന്ദ് കെജ്രിവാള്‍ നയിക്കുന്ന ‘ആപ്പി’ന് ഡിസംബര്‍ 12ന് ആരംഭിച്ച ഓണ്‍ലൈന്‍ കാമ്പയിന്‍ വഴി വെള്ളിയാഴ്ച വൈകുന്നേരം വരെ സംഭാവനയായി ലഭിച്ചത് 14.5 കോടി രൂപയാണ്. 100 രാജ്യങ്ങളിലെ 65804 പേരില്‍ നിന്നായാണ് 14,53,27,229 രൂപ ലഭിച്ചത്. ‘ആപ്പി’ന് സംഭാവന നല്‍കിയവരുടെ പട്ടികയില്‍ യു.എ.ഇക്ക് ജി.സി.സിയില്‍ ഒന്നാം സ്ഥാനവും ലോക രാജ്യങ്ങളില്‍ മൂന്നാം സ്ഥാനവുമാണുള്ളത്. മൊത്തം 60 ലക്ഷത്തോളം രൂപയാണ് യു.എ.ഇയിലുള്ളവരില്‍ നിന്ന് സംഭാവനയായി ആപ് ഫണ്ടിലേക്ക് ഒഴുകിയത്. ഇന്ത്യയില്‍ നിന്ന് 10.52 കോടി രൂപയും അമേരിക്കയില്‍ നിന്ന് 1.55 കോടി രൂപയും ലഭിച്ചു. മൊത്തം സംഭാവനയുടെ 72.4 ശതമാനം ഇന്ത്യയില്‍ നിന്നും 10.7 ശതമാനം അമേരിക്കയില്‍ നിന്നും 4.1 ശതമാനം യു.എ.ഇയില്‍ നിന്നുമാണ് ലഭിച്ചത്. യു.എ.ഇയിലെ 992 പേരില്‍ നിന്നായാണ് 59,44,883 രൂപ ലഭിച്ചത്. ഒരാള്‍ ശരാശരി 6000 രൂപ വീതം ആപിന് സംഭാവന ചെയ്തു. ജി.സി.സി രാജ്യങ്ങളില്‍ 275 വ്യക്തികളില്‍ നിന്ന് 9.45 ലക്ഷം ലഭിച്ച ഖത്തറാണ് സംഭാവനയില്‍ രണ്ടാം സ്ഥാനത്ത്. ആഗോളാടിസ്ഥാനത്തില്‍ ഖത്തറിന്‍െറ സ്ഥാനം എട്ടാമതാണ്. പത്താം സ്ഥാനത്തുള്ള കുവൈത്തിലെ 187 പേരില്‍ നിന്ന് 6.76 ലക്ഷം രൂപയും 11ാം സ്ഥാനത്തുള്ള സൗദി അറേബ്യയില്‍ നിന്ന് 6.74 ലക്ഷം രൂപയും സംഭാവന കിട്ടി. വര്‍ഷം സൂചിപ്പിച്ച് 2014 രൂപ നല്‍കിയവര്‍ ഏറെയാണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ വര്‍ഷവുമായി ബന്ധപ്പെടുത്തി 1947 രൂപ നല്‍കിയവരും കുറവല്ല. ഇന്ത്യയില്‍ പാര്‍ട്ടിക്ക് ഏറ്റവും കൂടുതല്‍ സംഭാവന ലഭിച്ചത് മഹാരാഷ്ട്രയില്‍നിന്നാണ് (22.3 ശതമാനം). ദല്‍ഹിയില്‍നിന്ന് 20.4 ശതമാനവും ഉത്തര്‍പ്രദേശില്‍നിന്ന് 16.6 ശതമാനവും ലഭിച്ചു. കേരളത്തില്‍ 2,166 പേരില്‍ നിന്നായി 23,03,436 രൂപയാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനും ഫണ്ട് ശേഖരണത്തിനുമായി സോഷ്യല്‍ മീഡിയയെ വന്‍ തോതിലാണ് എ.എ.പി ഉപയോഗപ്പെടുത്തുന്നത്. ആളുകളില്‍നിന്ന് നേരിട്ട് സംഭാവന പിരിക്കുന്നതിന് ‘ആപ് കാ ധന്‍’ എന്ന പേരില്‍ പാര്‍ട്ടി മൊബൈല്‍ ആപ്ളിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. |
വി.എസ് ഉടഞ്ഞ വിഗ്രഹം -ചെന്നിത്തല Posted: 21 Mar 2014 10:59 PM PDT തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉടഞ്ഞ വിഗ്രഹമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഭിപ്രായങ്ങള്‍ മാറ്റിമാറ്റി പറഞ്ഞ് അദ്ദേഹം ജനങ്ങള്‍ക്കു മുന്നില്‍ അപഹാസ്യനായി മാറിയെന്നും ചെന്നിത്തല പറഞ്ഞു. വിഎസിന്‍്റെ കത്തിന്‍്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിട്ടത്. കത്തില്‍ ഉറച്ചുനില്ക്കുന്നുണ്ടോയെന്ന് വി.എസ് വ്യക്തമാക്കണം. ഇപ്പോള്‍ അതു വേണ്ടെന്നാണോ അദ്ദേഹത്തിന്‍്റെ നിലപാട് -ചെന്നിത്തല ആവശ്യപ്പെട്ടു. |
തുറന്ന വേദിയില്‍ രാഷ്ട്രീയനിലപാടുകളുമായി സംഘടനകള്‍ നേര്‍ക്കുനേര്‍ Posted: 21 Mar 2014 10:40 PM PDT ജിദ്ദ: നാട്ടിലെ തെരഞ്ഞെടുപ്പിന്‍െറ വീറും വാശിയും നെഞ്ചേറ്റിയ പ്രവാസിസമൂഹത്തിനു മുന്നില്‍ ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച ‘നേര്‍ക്കുനേര്‍’ സംവാദം ഭിന്ന രാഷ്ട്രീയ നിലപാടുകളുടെ തുറന്ന ഏറ്റുമുട്ടലിനു വേദിയായി. പതിനാറാം ലോക്സഭ തെരഞ്ഞെടുപ്പിന്‍െറ ആശങ്കകളും പ്രതീക്ഷകളും പങ്കുവെക്കാനും സ്വന്തം രാഷ്ട്രീയനിലപാടുകള്‍ അവതരിപ്പിക്കാനും വിരുദ്ധ ആശയഗതിക്കാരുടെ ചോദ്യത്തിനു മറുപടി പറയാനും അവസരമൊരുക്കിയ പരിപാടി അവതരണത്തിലെ പുതുമയില്‍ വേറിട്ടു നിന്നു. വിവിധ രാഷ്ട്രീയധാരകളെ പ്രതിനിധാനം ചെയ്ത് വി.കെ റഊഫ് (നവോദയ), കെ.സി അബ്ദുറഹ്മാന്‍ (ഒ.ഐ.സി.സി), സി.കെ ശാക്കിര്‍ (കെ.എം.സി.സി), പി.പി അബ്ദുറഹീം (ന്യൂ ഏജ്), മാധ്യമപ്രതിനിധിയായി ‘ഗള്‍ഫ് മാധ്യമം’ എക്സിക്യൂട്ടീവ് എഡിറ്റര്‍ വി.എം ഇബ്രാഹീം എന്നിവര്‍ അണിനിരന്ന സംവാദം കെ.എം.സി.സി ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ആക്ടിങ് പ്രസിഡന്‍റ് പഴേരി കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് എം.കെ നൗഷാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര വിഷയം അവതരിപ്പിച്ചു. ഫാഷിസം തുറന്ന യുദ്ധതത്തിന് ഇറങ്ങിപ്പുറപ്പെട്ട പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മതേതരജനാധിപത്യ ധാരയെ ശക്തിപ്പെടുത്താന്‍ മുന്നോട്ടുവരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ഇക്കാര്യത്തില്‍ കേന്ദ്രത്തിലെ യു.പി.എയും കേരളത്തിലെ യു.ഡി.എഫും ധര്‍മം നിര്‍വഹിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും എന്നാല്‍ ഇക്കാര്യത്തില്‍ ഇടതുപക്ഷത്തിന്‍െറ നിലപാട് ആശാവഹമല്ളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തുടര്‍ന്ന് പരിപാടിയുടെ അവതാരകന്‍ ചോദ്യങ്ങളുമായി സംവാദത്തിലെ കക്ഷികള്‍ക്ക് നിലപാടുകള്‍ വ്യക്തമാക്കാന്‍ അവസരം തുറന്നു. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയകക്ഷികളെ പോലെ തന്നെ മാധ്യമങ്ങള്‍ പ്രതിക്കൂട്ടിലാകുന്നതിനു കാരണം സമൂഹത്തിന്‍െറ സഹജദൗര്‍ബല്യങ്ങളില്‍ നിന്നു അവ മുക്തമാകാത്തതു കൊണ്ടാണെന്നും കോര്‍പറേറ്റുകളുടെ ആധിപത്യം മാധ്യമമേഖലയേയും അപചയത്തിലേക്കു നയിക്കുന്നുണ്ടെന്നും വി.എം ഇബ്രാഹീം അഭിപ്രായപ്പെട്ടു. മാധ്യമ ഉടമകളുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങാത്തവര്‍ക്കു സ്വതന്ത്രമായ ഇടംതേടേണ്ട നിലയാണുള്ളതെന്നു ഉദാഹരണസഹിതം അദ്ദേഹം വിവരിച്ചു. വിശ്വസനീയ ബദല്‍ എന്ന ഇടതുപക്ഷത്തിന്‍െറ ഈ തെരഞ്ഞെടുപ്പിലെ നയം ലക്ഷ്യം കാണുമെന്നും ബി.ജെ.പിയും കോണ്‍ഗ്രസും നയിക്കുന്ന മുന്നണികളെ പിറകിലാക്കി രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള പ്രാദേശിക ചെറുകക്ഷികള്‍ കൂട്ടുചേര്‍ന്നു ഇടതുപാര്‍ട്ടികള്‍ക്കൊപ്പം അധികാരത്തിലേറുമെന്നും അദ്ദേഹം അവകാശപ്പെട്ടു. കേരളത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയും വിജയിക്കില്ളെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. രാജ്യത്ത് ഏറ്റവും ജനക്ഷേമകരമായ ഭരണം കാഴ്ചവെച്ച ഗവണ്‍മെന്‍റായിരുന്നു യു.പി.എയുടേതെന്നും സാമ്പത്തികസുസ്ഥിരത, ഭക്ഷ്യസുരക്ഷിതത്വം, ന്യൂനപക്ഷഉന്നമനം തുടങ്ങിയ വിഷയങ്ങളില്‍ അഭൂതപൂര്‍വമായ പ്രകടനമായിരുന്നു കോണ്‍ഗ്രസ് മുന്നണി ഗവണ്‍മെന്‍റിന്‍േറതെന്നും കെ.സി അബ്ദുറഹ്മാന്‍ പറഞ്ഞു. വിവിധ രംഗങ്ങളില്‍ കേന്ദ്രം ചെലവഴിച്ച ഫണ്ടുകളുടെ വിശദമായ കണക്കുകളും കേരളത്തില്‍ യു.ഡി.എഫ് ഗവണ്‍മെന്‍റിന്‍െറ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന പി.ആര്‍.ഡി സ്ഥിതിവിവരങ്ങളും അദ്ദേഹം അവതരിപ്പിച്ചു. ഇടതുപക്ഷത്തിനു കേരളത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമായൊരു നിലപാടില്ളെന്നും എന്നാല്‍ മത്സരിക്കുന്ന രണ്ടു സീറ്റിലും ജയമുറപ്പിച്ച മുസ്ലിംലീഗിന്‍െറ നേതൃത്വത്തില്‍ യു.ഡി.എഫ് ചരിത്രജയം നേടുമെന്നും സി.കെ ശാക്കിര്‍ അഭിപ്രായപ്പെട്ടു. അച്യുതാനന്ദന്‍ അടക്കമുള്ളവരുടെ പ്രായം മറന്ന് ഇ. അഹമ്മദിന്‍െറ പ്രായാധിക്യം കുറ്റപ്പെടുത്തുന്നതില്‍ അര്‍ഥമില്ളെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിന്‍െറ തെറ്റായ ഭരണം വരുത്തിവെച്ച പ്രശ്നങ്ങള്‍ അവര്‍ക്കുതന്നെ ബോധ്യപ്പെട്ടതു കൊണ്ടാണ് മന്‍മോഹന്‍സിങ്ങിനെയും അഹ്ലുവാലിയയെയുമൊക്കെ മാറ്റിവെച്ചു കൊണ്ടുള്ള തെരഞ്ഞെടുപ്പ് പോരാട്ടത്തിനു അവര്‍ ഇറങ്ങിത്തിരിച്ചതെന്നും കേരളത്തില്‍ ഇടതുമുന്നണിയും കേന്ദ്രത്തില്‍ അവരുടെ പിന്തുണയോടെ മതേതരബദലും മുന്നേറ്റം നടത്തുമെന്നും പി.പി റഹീം അഭിപ്രായപ്പെട്ടു. സി.പി.എമ്മിനെ കൊലപാതകരാഷ്ട്രീയത്തിന്‍െറ പേരില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതില്‍ കാര്യമില്ളെന്നും മന്ത്രിയോ എം.പിയോ ആയി അധികാരമില്ലാതെ നില്‍ക്കാനാവാത്തതുകൊണ്ടാണ് ദേശീയതലത്തില്‍ ആര്‍.എസ്.പിയെ പ്രതിസന്ധിയിലാക്കി എന്‍.കെ പ്രേമചന്ദ്രന്‍ യു.ഡി.എഫിലേക്കു കൂറുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് വിവിധ പാര്‍ട്ടികളുടെ പ്രതിനിധികളായത്തെിയ അഞ്ചു പേരും ശേഷം സദസ്യരും ചോദ്യമുന്നയിച്ചു. രാഷ്ട്രീയപാര്‍ട്ടികളുടെ സമീപനത്തിലെയും നയനിലപാടുകളിലെയും ഇത$പര്യന്തമുള്ള വൈരുധ്യങ്ങള്‍ വെളിപ്പെടുത്തിയ ചോദ്യോത്തര സെഷന്‍ ആരോപണപ്രത്യാരോപണങ്ങളുടെയും അവകാശവാദങ്ങളുടെയും വേദിയായി. രായിന്‍കുട്ടി നീറാട് സമാപനപ്രസംഗം നടത്തി. കെ.എന്‍.എ ലത്തീഫ് സ്വാഗതവും കെ.പി അബ്ദുറഹ്മാന്‍ ഹാജി നന്ദിയും പറഞ്ഞു. ഇ.പി സലീം ഖിറാഅത്ത് നടത്തി. |
ടി.പി യെ ഇറച്ചിവിലക്ക് വിറ്റത് തിരുവഞ്ചൂരെന്ന് വി.എസ് Posted: 21 Mar 2014 10:37 PM PDT തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരനെ ഇറച്ചിവിലക്ക് വിറ്റത് താനല്ല, തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍്റെ മറുപടി. ടി.പി വധത്തെ കുറിച്ച് പുസ്തകമെഴുതി കാശാക്കിയത് തിരുവഞ്ചൂരാണ്. മാധ്യമങ്ങള്‍ക്ക് ടി.പി ചന്ദ്രശേഖരന്‍ വധം കൃഷിയായി മാറി. കേസിലെ വസ്തുതകള്‍ മറച്ചുവെക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്നും വി.എസ് ആരോപിച്ചു. തിരുവനന്തപുരത്ത് മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി ചന്ദ്രശേഖരനെ വി.എസ് ഇറച്ചിവിലക്ക് വിറ്റുവെന്നും കൂറുമാറിയ സാക്ഷിയാണെന്നും തിരുവഞ്ചൂര്‍ കഴിഞ്ഞദിവസം വിമര്‍ശിച്ചിരുന്നു. രമയെ ദു:ഖിപ്പിച്ചത് ഇപ്പോള്‍ ഭരണത്തിലിരിക്കുന്നവരാണ്. രമയോട് പറയാനുള്ളത് തിരുവഞ്ചൂരിനെ പോലെയുള്ളവര്‍ പറയുന്നത് വിശ്വസിക്കരുത് എന്നാണ്. വധഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ടി.പി ചന്ദ്രശേഖരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനെയും അറിയിച്ചിരുന്നു. ടി.പിയുടെ കശാപ്പിന് കൂട്ടുനിന്നവര്‍ ഇപ്പോള്‍ വേദനിക്കുന്നു. കേസില്‍ സി.ബി.ഐ അന്വേഷണം എതിര്‍ക്കുന്നില്ല. അന്വേഷണം മുറപോലെ നടക്കണം. കേസില്‍ സ്വര്‍ണക്കടത്ത് പ്രതി ഫയാസ് ഉള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടി.പി വധക്കേസില്‍ പാര്‍ട്ടി നടത്തിയത് രഹസ്യ അന്വേഷണമാണ്. പാര്‍ട്ടിക്ക് വേണ്ടി അന്വേഷണം നടത്തിയതാരെന്ന് വെളിപ്പെടുത്തുന്നില്ല. കേസില്‍ ശിക്ഷിക്കപ്പെട്ടവരെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയാന്‍ തനിക്ക് കഴിയില്ല. അതേക്കുറിച്ചൊക്കെ സര്‍ക്കാരിനോടാണ് ചോദിക്കേണ്ടത്. ടി.പി വധമല്ല, വിലക്കയറ്റമാണ് കേരളത്തിലെ പ്രധാനപ്രശ്നമെന്നും മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പി.സി ജോര്‍ജിന്‍്റെ വെല്ലുവിളി നേരിടാന്‍ തയാറായില്ല. മുഖ്യമന്ത്രിയുടെ ഓഫിസ് സരിതക്ക് പണം നല്‍കി കേസ് ഒത്തു തീര്‍പ്പാക്കാന്‍ സഹായിച്ചുവെന്നും വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. സരിതയെ പോലുള്ളവര്‍ക്ക് ് മറുപടി പറയുന്നത് തനിക്ക് അപമാനമാണ്. അതിന് ഉമ്മന്‍ചാണ്ടിയെ പോലെയുള്ളവരാണ് നല്ലതെന്നും വി.എസ് പറഞ്ഞു. 1940 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിച്ച സമയത്ത് പാര്‍ട്ടി അംഗമായ ാളാണ് ഞാന്‍. പൊലീസിന്‍്റെ കൊടി പീഡനങ്ങളും മറ്റു സഹിച്ച് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചത് സ്ഥാനമാനങ്ങള്‍ക്ക് വേണ്ടയല്ല. ഐതിഹാസികമായ പോരാട്ടങ്ങളിലൂടെയാണ് പാര്‍ട്ടി വളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. |
അറബ് ലീഗ് ഉച്ചകോടി: അംഗ രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ചര്‍ച്ചയാവും Posted: 21 Mar 2014 10:29 PM PDT കുവൈത്ത് സിറ്റി: ഈമാസം 25,26 തിയതികളില്‍ കുവൈത്ത് ആതിഥ്യം വഹിക്കുന്ന 25ാമത് അറബ് ലീഗ് ഉച്ചകോടിയില്‍ അറബ് രാഷ്ട്രങ്ങള്‍ നേരിടുന്ന വിവിധ വെല്ലുവളികള്‍ ചര്‍ച്ചയാവും. അറബ് രാജ്യങ്ങളുടെ സുരക്ഷ, സമാധാനം, മനുഷ്യാവകാശം തുടങ്ങിയവക്കൊപ്പം അറബ് ലീഗ് സംവിധാനം പുന:ക്രമീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും അരങ്ങേറും. ഉച്ചകോടിയുടെ മുന്നോടിയായി അറബ് ലീഗ് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സ്ഥിരം പ്രതിനിധികളുടെയും യോഗം ഇന്നലെ അരങ്ങേറി. കുവൈത്ത് വിദേശകാര്യ സെക്രട്ടറി ഖാലിദ് സുലൈമാന്‍ അല്‍ ജാറല്ല, അറബ് ലീഗ് ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ അഹ്മദ് ബിന്‍ ഹില്ലി തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. വിവിധ അറബ് രാഷ്ട്രങ്ങളിലെ പ്രശ്നങ്ങള്‍ ഉച്ചകോടിയില്‍ ചര്‍ച്ചയാവുമെന്ന് ജാറല്ല വ്യക്തമാക്കി. ലിബിയ, യമന്‍, യു.എ.ഇ, സുഡാന്‍, കൊമോറോസ്, ജിബൂട്ടി തുടങ്ങിയ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഉയര്‍ന്നുവരും. അറബ് മനുഷ്യവകാശ കോടതി, അറബ് രാജ്യങ്ങളിലെ സുരക്ഷാ പ്രശ്നങ്ങള്‍ നേരിടാന്‍ മുമ്പ് രൂപംനല്‍കിയ പീസ് കൗണ്‍സില്‍ സജീവമാക്കല്‍, യൂറോപ്യന്‍ യൂനിയനുമായി ചേര്‍ന്ന് ക്രൈസിസ് മാനേജ്മെന്‍റ് സെന്‍റര്‍ രൂപവല്‍ക്കരണം, നിരക്ഷരതയും തൊഴിലില്ലായ്മയും പൂര്‍ണമായും തുടച്ചുനീക്കാനുള്ള പദ്ധതി തുടങ്ങിയവയും ഉച്ചകോടിയുടെ അജണ്ടയിലുണ്ടാവും. കഴിഞ്ഞദിവസം നടന്ന ഇകണോമിക്, സോഷ്യല്‍ കൗണ്‍സിലുകള്‍ പാസാക്കിയ കരടുപ്രമേയങ്ങള്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സ്ഥിരം പ്രതിനിധികളുടെയും യോഗം അംഗീകരിച്ചു. അറബ് ബാങ്കിങ് കമ്മീഷന്‍, ഗ്രാന്‍റ് ഇന്‍വെസ്റ്റ്മെന്‍റ് സോണ്‍ തുടങ്ങിയവ രൂപവല്‍ക്കരിനുള്ള നിര്‍ദേശങ്ങള്‍ പ്രമേയങ്ങളിലുണ്ട്. |
നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് സര്‍ക്കാര്‍ Posted: 21 Mar 2014 10:03 PM PDT ന്യൂഡല്‍ഹി: നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. വനസംരക്ഷണ നിയമം തോട്ടങ്ങള്‍ക്ക് ബാധകമല്ളെന്നും തോട്ടങ്ങള്‍ക്കായി എസ്റ്റേറ്റുകള്‍ക്ക് അനുവദിച്ച പാട്ടക്കരാര്‍ പുതുക്കി നല്‍കാനാകില്ളെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നു. കാരാപ്പാറ എസ്റ്റേറ്റ് കേസിലാണു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വിശദീകരണം നല്‍കിയത്. 1980 ലെ വനസംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെടേണ്ട ഭൂമിയാണു തോട്ടങ്ങളാക്കി മാറ്റിയിരിക്കുന്നതെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാംങ്മൂലത്തില്‍ കേരളം ചൂണ്ടിക്കാട്ടുന്നു. വനസംരക്ഷണ നിയമപ്രകാരം കാപ്പി, തേയില, ഒറഞ്ച് തോട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നെല്ലിയാമ്പതിയിലെ ഭൂമി സംരക്ഷിത വനമേഖലയില്‍ പെടുന്നതാണെന്നും ഇക്കാര്യത്തില്‍ വിട്ടു വീഴ്ചയില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. വനഭൂമിയുടെ പട്ടികയില്‍ വരുന്ന തോട്ടങ്ങള്‍ തിരിച്ചുപിടിക്കാന്‍ അനുമതി വേണം. ഇത്തരം തോട്ടങ്ങള്‍ക്കു കൈവശരേഖ നല്‍കാനാകില്ളെന്നും പാട്ടക്കരാര്‍ പുതുക്കി നല്‍കില്ളെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. കാരപ്പാറ എസ്റ്റേറ്റിനു കീഴിലെ തോട്ടങ്ങള്‍ വനഭൂമിയാണെന്ന സംസ്ഥാന സര്‍ക്കാരിന്‍്റെ വാദം നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. മൂന്നു വര്‍ഷം മുമ്പ് കാരപ്പാറ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കാന്‍ വനംവകുപ്പ് ശ്രമിച്ചെങ്കിലും ഉടമകള്‍ ഹൈകോടതിയെ സമീപിച്ച് സ്റ്റേ വാങ്ങുകയായിരുന്നു. തുടര്‍ന്ന് നടന്ന വാദങ്ങള്‍ക്കൊടുവില്‍ തോട്ടങ്ങള്‍ വനഭൂമിയല്ളെന്നും അളന്നു തിരിച്ചു കൈവശക്കാര്‍ക്കു നല്‍കാനും ഹൈക്കോടതി ഉത്തരവിട്ടു. അതുചോദ്യം ചെയ്താണു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയിലത്തെിയത്. |
കര്‍ണാടകയില്‍ അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടത്തിന് മലയാളിയും Posted: 21 Mar 2014 08:31 PM PDT ബംഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പിലും അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടത്തിനിറങ്ങുകയാണ് മലയാളിയായ ടി.ജെ. അബ്രഹാം. വര്‍ഷങ്ങളായി കര്‍ണാടകയില്‍ അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തുന്ന, കോട്ടയം കണ്ണന്‍ചിറ സ്വദേശി ജോസഫിന്‍െറയും ബേബി ജോസഫിന്‍െറയും മകനായ ടി.ജെ. അബ്രഹാം തെരഞ്ഞെടുപ്പില്‍ ബീദര്‍ എം.എല്‍.എയും പ്രമുഖ വ്യവസായിയുമായ അശോക് ഖനിയെ തോല്‍പിച്ചേ അടങ്ങൂവെന്ന വാശിയിലാണ്. അശോക് ഖനി മത്സരിക്കാന്‍ സാധ്യതയുള്ള ഹാസന്‍ മണ്ഡലത്തില്‍ സ്വതന്ത്രനായി മത്സരിക്കാന്‍ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു. ഹാസനില്‍ മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയും മത്സരിക്കുന്നുണ്ട്. എന്നാല്‍, മത്സരം ദേവഗൗഡയോടല്ളെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ഖനിയുടെ സ്വന്തം മണ്ഡലമായ ബീദറിലും തിങ്കളാഴ്ച നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. ഏറെ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയമായ ബംഗളൂരു-മൈസൂര്‍ അടിസ്ഥാന വികസന ഇടനാഴി പദ്ധതി ഏറ്റെടുത്ത് നടത്തിയ സ്വകാര്യ കമ്പനിയുടെ ഡയറക്ടറായിരുന്നു അശോക് ഖനി. അഴിമതിക്ക് കളമൊരുങ്ങിയതിനാല്‍ പദ്ധതി പാതിവഴിയില്‍ നിര്‍ത്തിവെച്ചിരുന്നു. പദ്ധതിയിലെ അഴിമതിക്കെതിരെ അബ്രഹാം നിയമ പോരാട്ടത്തിലാണ്. തെരഞ്ഞെടുപ്പ് പോരാട്ടവും ഇതിന്‍െറ ഭാഗമാണ്. അശോക് ഖനി എവിടെ മത്സരിച്ചാലും എതിരെ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് അബ്രഹാം ജോസഫിന്‍െറ തീരുമാനം. ഹാസനിലോ ബീദറിലോ മത്സരിക്കുമെന്ന അശോക് ഖനിയുടെ പ്രഖ്യാപനം വന്ന ശേഷമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടാന്‍ തീരുമാനിച്ചത്. യു.എസ് പൗരനായ അശോക് ഖനി കോടിക്കണക്കിന് രൂപ കൈക്കൂലി നല്‍കിയാണ് കഴിഞ്ഞവര്‍ഷം നിയമസഭയില്‍ മത്സരിച്ച് എം.എല്‍.എയായതെന്നും അബ്രഹാം ആരോപിച്ചു. ഖനിയുടെ എം.എല്‍.എ സ്ഥാനം ചോദ്യംചെയ്ത് ഹൈകോടതിയില്‍ ഹരജിയും സമര്‍പ്പിച്ചിട്ടുണ്ട്. |
No comments:
Post a Comment