രാധയുടെ മൃതദേഹം കണ്ടത്തെിയ കുളം വറ്റിച്ചു; തെളിവുകളില്ളെന്ന് സൂചന Madhyamam News Feeds |
- രാധയുടെ മൃതദേഹം കണ്ടത്തെിയ കുളം വറ്റിച്ചു; തെളിവുകളില്ളെന്ന് സൂചന
- നൂല്‍പുഴയില്‍ ആദിവാസി ക്ഷേമപദ്ധതികള്‍ അഴിമതിയില്‍ മുങ്ങി
- വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തും –പശ്ചിമഘട്ട ജനസംരക്ഷണ സമിതി
- എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ സരിത പരാതി നല്‍കി
- 239 പേരുമായി കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണു
- യഥാര്‍ഥ വല്യേട്ടന്‍ സി.പി.എം ആണെന്ന് വി.ഡി. സതീശന്‍
- വായന മരിക്കുന്നില്ല; പുസ്തകോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും
- തളരാത്ത മനസുമായി ഹിലരി വഞ്ചിയേറുന്നു; ഇന്ത്യന്‍ മഹാസമുദ്രം കീഴടക്കാന്‍
- കൊല്ലം സീറ്റ് ലഭിച്ചില്ളെങ്കില്‍ ഒറ്റക്ക് മത്സരിക്കും -ആര്‍.എസ്.പി
- നാവിക ദുരന്തം: വിശദ അന്വേഷണത്തിന് ഉത്തരവിട്ടു
രാധയുടെ മൃതദേഹം കണ്ടത്തെിയ കുളം വറ്റിച്ചു; തെളിവുകളില്ളെന്ന് സൂചന Posted: 08 Mar 2014 01:01 AM PST പൂക്കോട്ടുംപാടം: നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസില്‍ കൊല്ലപ്പെട്ട രാധയുടെ മൃതദേഹം കണ്ടത്തെിയ കുളം വറ്റിച്ച് അന്വേഷണം സംഘം നടത്തിയ പരിശോധനയില്‍ തെളിവുകളൊന്നും ലഭിച്ചില്ല. അമരമ്പലം പഞ്ചായത്തിലെ ചുള്ളിയോട് സ്വകാര്യ വ്യക് തിയുടെ ഉടമസ്ഥതിയിലുള്ള പരപ്പന്‍ പൂച്ചാലിക്കുളമാണ് വറ്റിച്ചത്. ഏഴു മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് 11 മണിക്കൂര്‍ തുടര്‍ച്ചയായി വെള്ളം പമ്പ് ചെയ്താണ് വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കുളം വറ്റിച്ചത്. മൃതദേഹം കിടന്ന സ്ഥലത്തും പരിസരത്തും അന്വേഷണ സംഘം പരിശോധന നടത്തി. വസ്ത്രാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കാര്യമായ തെളിവുകളൊന്നും അന്വേഷണ സംഘത്തിനു ലഭിച്ചില്ളെന്നാണ് സൂചന. മൃതദേഹം കണ്ടത്തെിയ കുളം വറ്റിച്ച് പരിശോധന നടത്തണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ വനിതാ, യുവജന പ്രസ്ഥാനങ്ങള്‍ സമരരംഗത്ത് ഉണ്ടായിരുന്നു. നാട്ടുകാരുടെ ഭീതിയകറ്റുന്നതിനും ഉപയോഗ യോഗ്യമാക്കുന്നതിനുമാണ് വറ്റിക്കാന്‍ തീരുമാനിച്ചത്. |
നൂല്‍പുഴയില്‍ ആദിവാസി ക്ഷേമപദ്ധതികള്‍ അഴിമതിയില്‍ മുങ്ങി Posted: 08 Mar 2014 12:58 AM PST സുല്‍ത്താന്‍ ബത്തേരി: നൂല്‍പുഴ പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ആദിവാസികളുടെ വീടുനിര്‍മാണം പാതിവഴിയില്‍. പലയിടത്തും കരാറുകാര്‍ ഫണ്ട് വാങ്ങി പോക്കറ്റിലിട്ടതല്ലാതെ നിര്‍മാണം എങ്ങുമത്തെിയില്ല. |
വയനാട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തും –പശ്ചിമഘട്ട ജനസംരക്ഷണ സമിതി Posted: 08 Mar 2014 12:34 AM PST താമരശ്ശേരി: ചൊവ്വാഴ്ചക്കുള്ളില്‍ കരട് വിജ്ഞാപനം പുറത്തിറക്കിയില്ളെങ്കില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തുമെന്ന് പശ്ചിമഘട്ട ജനസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
എ.പി അബ്ദുല്ലക്കുട്ടിക്കെതിരെ സരിത പരാതി നല്‍കി Posted: 08 Mar 2014 12:00 AM PST Image: തിരുവനന്തപുരം: തന്നെ ശല്യപ്പെടുത്തിയെന്ന ആരോപണത്തില്‍ കണ്ണൂര്‍ എം.എല്‍.എ എ.പി. അബ്ദുല്ലക്കുട്ടിക്കെതിരെ സോളാര്‍ കേസ് പ്രതി സരിത നായര്‍ പരാതി നല്‍കി. തിരുവനന്തപുരം കന്‍േറാണ്‍മെന്‍റ് പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തി അസിസ്റ്റന്‍റ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ജയില്‍ മോചിതയായ ശേഷം അബ്ദുല്ലക്കുട്ടിയുടെ ആള്‍ക്കാര്‍ തന്നെ നിരന്തരം ശല്യപ്പെടുത്തുന്നു. ഇതാണ് പരാതി നല്‍കാനുള്ള കാരണമെന്നും സരിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേന്ദ്രമന്ത്രി കെ.സി. വേണുഗോപാല്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ല. സോളാര്‍ ബിസിനസിന്‍െറ ഭാഗമായി ഊര്‍ജ മന്ത്രാലയവുമായുള്ള കാര്യങ്ങള്‍ക്കാണ് വേണുഗോപാലിനെ സമീപിച്ചത്. മുന്‍ മന്ത്രി കെ.ബി ഗണേഷ്കുമാര്‍ തന്‍െറ നല്ല സുഹൃത്താണ്. മികച്ച മന്ത്രിയും ജനപ്രതിനിധിയുമാണ് അദ്ദേഹം. ക്ളിഫ് ഹൗസിലെ സുഹൃത്തുക്കള്‍ തന്നെ സഹായിച്ചിട്ടുണ്ടെന്നും സരിത പറഞ്ഞു. തനിക്ക് പറയാനുള്ളത് മുഴുവന്‍ പറഞ്ഞാല്‍ അത് കേരളം താങ്ങില്ളെന്ന് സരിത വ്യക്തമാക്കി. ആരെയും സംരക്ഷിക്കാന്‍ ഉദ്ദേശമില്ല. കൊട്ടാരക്കര എം.എല്‍.എ ഐഷപോറ്റിക്കെതിരെ പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടില്ല. 24 പേജുള്ള മൊഴി താന്‍ കോടതിയില്‍ നല്‍കിയിട്ടില്ല. നാല് പേജുള്ള മൊഴിയാണ് നല്‍കിയത്. മാധ്യമങ്ങളാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിച്ചത്. തന്‍െറ ജീവന് ഭീഷണിയുണ്ടെന്നും സരിത പറഞ്ഞു. |
239 പേരുമായി കാണാതായ വിമാനം കടലില്‍ തകര്‍ന്നുവീണു Posted: 07 Mar 2014 11:27 PM PST Image: ക്വാലാലംപൂര്‍: 239 പേരുമായി ക്വലാലംപൂരില്‍ നിന്ന് ബെയ്ജിങിലേക്കുപോയ പുറപ്പെട്ട മലേഷ്യന്‍ എയര്‍ ലൈന്‍സ് വിമാനം കടലില്‍ തകര്‍ന്നു വീണു. വിമാനത്തിലുണ്ടായിരുന്ന മുഴൂവന്‍ പേരും കൊല്ലപ്പെട്ടതായി സൂചന. അപകടത്തില്‍ പെട്ടവരില്‍ അഞ്ച് ഇന്ത്യക്കാരും ഉള്‍പെട്ടിട്ടുണ്ടെന്നാണ് സൂചന. വിയറ്റ്നാം അധീനതിയിലുള്ള തോചു ദ്വീപീനു സമീപം കടലില്‍ വിമാനം തകര്‍ന്ന് വീണതായി നാവികസേനയെ ഉദ്ധരിച്ച് വിയറ്റ്നാം ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ട് കുട്ടികളടക്കം 227 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടതായി വിയറ്റ്നാം നാവിക മേധാവിയെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
|
യഥാര്‍ഥ വല്യേട്ടന്‍ സി.പി.എം ആണെന്ന് വി.ഡി. സതീശന്‍ Posted: 07 Mar 2014 10:30 PM PST Image: തിരുവനന്തപുരം: ലോക്സഭ സീറ്റ് നല്‍കാതെ ആര്‍.എസ്.പിയെ അപമാനിക്കുകയാണ് സി.പി.എം ചെയ്തതെന്ന് കെ.പി.സി.സി ഉപാധ്യക്ഷന്‍ വി.ഡി. സതീശന്‍ എം.എല്‍.എ. ആര്‍.എസ്.പിയുമായി സീറ്റില്‍ വിഭജന കാര്യം സി.പി.എം ചര്‍ച്ച ചെയ്തില്ല. സി.പി.എമ്മും സി.പി.ഐയും സീറ്റ് പങ്കിട്ട ശേഷം സീറ്റില്ളെന്ന വിവരം ആര്‍.എസ്.പി നേതാക്കളെ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസിന് വല്യേട്ടന്‍ മനോഭാവമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. എന്നാല്‍ യഥാര്‍ഥ വല്യേട്ടന്‍ സി.പി.എം ആണെന്ന് ഇപ്പോള്‍ വ്യക്തമായി. ഘടകകക്ഷികളുമായി ചര്‍ച്ച ചെയ്ത ശേഷമാണ് യു.ഡി.എഫില്‍ സീറ്റ് വിഭജനം നടക്കുന്നതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി. |
വായന മരിക്കുന്നില്ല; പുസ്തകോത്സവത്തിന് ഇന്ന് തിരശ്ശീല വീഴും Posted: 07 Mar 2014 10:28 PM PST Image: മനാമ: വായനയും സംസ്കാരവും ഇഴചേര്‍ന്ന എട്ട് രാപകലുകള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. നിരവധി കലാ, സാംസ്കാരിക പരിപാടികള്‍ സമാജത്തിന്‍െറ മണ്ണില്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും എട്ടുദിനം നീണ്ടുനിന്ന ഇത്തരമൊരു പുസ്തകോത്സവം സമാജത്തിന്‍െറ ചരിത്രത്തില്‍ ഇതാദ്യമായിരുന്നു. കേരളത്തിന് പുറത്ത് ഷാര്‍ജയില്‍ പുസ്തകോത്സവം സംഘടിപ്പിച്ച ഡി.സി ബുക്സിനും ഇത് പുതിയ അനുഭവമായിരുന്നു. പല ഘടകങ്ങളാല്‍, തുടങ്ങിയ ദിവസങ്ങളിലെ സന്ദര്‍ശകരുടെ മാന്ദ്യത അവസാന നാളുകളില്‍ പരിഹരിച്ചപ്പോള്‍ സംഘാടകര്‍ക്കത് ആശ്വാസവും ആത്മവിശ്വാസവുമായി. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നല്ല വില്‍പന നടന്നതായി ഡി.സി ബുക്സ് അധികൃതര്‍ വ്യക്തമാക്കി. |
തളരാത്ത മനസുമായി ഹിലരി വഞ്ചിയേറുന്നു; ഇന്ത്യന്‍ മഹാസമുദ്രം കീഴടക്കാന്‍ Posted: 07 Mar 2014 09:56 PM PST Image: മസ്കത്ത്: ഹിലരി ലിസ്റ്റര്‍ എന്ന ബ്രിട്ടീഷുകാരിക്ക് കടല്‍ ഒരു ഹരമാണ്. ചെറുപ്പം മുതല്‍ കടല്‍ കണ്ടാല്‍ അവള്‍ പിന്നെല്ലാം മറക്കും. നീന്തലില്‍ തുടങ്ങി, പായ്വഞ്ചിയിലൂടെ ഹിലരി സമുദ്രങ്ങള്‍ കീഴടക്കാന്‍ തുടങ്ങി. ആദ്യം ഇംഗ്ളീഷ് ചാനല്‍ അവള്‍ക്ക് വഴങ്ങി. പിന്നെ ഇംഗ്ളണ്ടിനെ പായ്വഞ്ചിയില്‍ ചുറ്റിവന്നു. യൂറോപ്പിലെ ഏതാണ്ടെല്ലാ ജലപാതകളും ഹിലരിയുടെ വരുതിയിലത്തെി. ഇതിനൊക്കെ എന്താണ് ഒരു പ്രത്യേകത. എത്രയെത്രയോ ആള്‍ക്കാര്‍ ദിനംപ്രതിയെന്നോണം ഈ വെല്ലുവിളികള്‍ വിജയകരമായി നേരിടുന്നുണ്ട്. അവിടെയാണ് ഹിലരി വാര്‍ത്തയാകുന്നത്. കഴുത്തിന് താഴേക്ക് തളര്‍ന്ന, പരസഹായമില്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കാത്തയാളാണ് ഹിലരി. കൈകളോ കാലുകളോ അനക്കാന്‍ പോലും ഹിലരിക്കാവില്ല. ആ ഹിലരി പുതിയൊരു വെല്ലുവിളി ഏറ്റെടുക്കുകയാണ്. എത്രയെത്രയോ നാവികരെ വട്ടംചുറ്റിച്ച, വഴിതെറ്റിച്ച ഇന്ത്യന്‍ മഹാസമുദ്രമാണ് ഇത്തവണ ഹിലരിക്ക് മുന്നില്‍. മുംബൈയില്‍ നിന്ന് മാര്‍ച്ച് 10 ന് ഹിലരി വഞ്ചിയേറും. നേരെ ഒമാനിലേക്ക്. ഒപ്പം ഒരു ഒമാനി യുവതിയുമുണ്ട്, നശ്വ അല്‍കിണ്ടി. ഇരുവരും നേരെ മസ്കത്തിലേക്ക് വെച്ചുപിടിക്കും. രണ്ടു റെക്കോഡുകളാണ് ഇരുവരെയും കാത്തിരിക്കുന്നത്. ഹിലരി ഈ യാത്ര പൂര്‍ത്തിയാക്കിയാല്‍ ശരീരം തളര്‍ന്ന ഒരാള്‍ ആദ്യമായി ഈ പാത വിജയിച്ചതിന്‍െറ റെക്കോഡ്. നശ്വയാകട്ടെ, ആ നേട്ടം കൈവരിക്കുന്ന ആദ്യ ഒമാനി വനിതയുമാകും. |
കൊല്ലം സീറ്റ് ലഭിച്ചില്ളെങ്കില്‍ ഒറ്റക്ക് മത്സരിക്കും -ആര്‍.എസ്.പി Posted: 07 Mar 2014 09:34 PM PST Image: തിരുവനന്തപുരം: കൊല്ലം സീറ്റ് ലഭിച്ചില്ളെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ ആര്‍.എസ്.പി തീരുമാനം. ഇന്ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനമെടുത്തത്. അന്തിമ തീരുമാനം വൈകിട്ട് ചേരുന്ന സംസ്ഥാന സമിതി യോഗം കൈക്കൊള്ളും. അതേസമയം കൊല്ലം ലോക്സഭ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ നിര്‍ത്തണമെന്ന് ആര്‍.എസ്.പി യുവജന വിഭാഗം ആര്‍.വൈ.എഫ് ആവശ്യപ്പെട്ടു. എല്‍.ഡി.എഫില്‍ ഇങ്ങനെ തടരുന്നതില്‍ അര്‍ഥമില്ളെന്നും ആര്‍.വൈ.എഫ് നേതാക്കള്‍ ചൂണ്ടിക്കാട്ടി. ലോക്സഭാ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് ആര്‍.എസ്.പി ഇന്നലത്തെ എല്‍.ഡി.എഫ് യോഗം ബഹിഷ്കരിച്ചിരുന്നു. കൂടാതെ എന്‍.കെ. പ്രേമചന്ദ്രനെ മുന്‍നിര്‍ത്തി മണ്ഡലത്തില്‍ പ്രചാരണം ആരംഭിക്കാന്‍ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദേശവും നല്‍കി. |
നാവിക ദുരന്തം: വിശദ അന്വേഷണത്തിന് ഉത്തരവിട്ടു Posted: 07 Mar 2014 08:30 PM PST Image: മുംബൈ: നിര്‍മാണത്തിലിരുന്ന യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊല്‍ക്കത്ത പൊട്ടിത്തെറിച്ച് നാവിക കമാന്‍ഡര്‍ മരിക്കാനിടയായ സംഭവത്തില്‍ നാവികസേന അന്വേഷണത്തിന് ഉത്തരവിട്ടു. അപകട കാരണങ്ങള്‍ കണ്ടെത്താന്‍ വിശദ അന്വേഷണത്തിനാണ് ഉത്തരവിട്ടിട്ടുള്ളതെന്ന് സേന പി.ആര്‍.ഒ അറിയിച്ചു. മാസ്ഗാവ് ടോക് യാര്‍ഡ് ലിമിറ്റഡാണ് അന്വേഷണത്തിന് നേതൃത്വം നല്‍കുന്നതെന്നും പി.ആ.ര്‍ഒ കൂട്ടിച്ചേര്‍ത്തു. അതേസമയം നാവിക ദുരന്തം ആവര്‍ത്തിക്കുന്നതിനെ വിമര്‍ശിച്ച് ഐ.എന്‍.എസ് സിന്ധുരത്ന അപകടത്തില്‍ മരണപ്പെട്ട ലഫ്. കമാണ്ടര്‍ കപിഷ് മുവലിന്‍െറ സഹോദരന്‍ രംഗത്തുവന്നു. സാങ്കേതിക സംവിധാനങ്ങളിലെ പിഴവാണ് അപകട കാരണങ്ങളെന്ന് തെളിഞ്ഞതായി മുവലിന്‍െറ സഹോദരന്‍ വിമര്‍ശിച്ചു. സാധാരണ കരാറുകാരെയാണ് നിര്‍മാണ പ്രവൃത്തികള്‍ക്കായി നിയോഗിക്കുന്നത്. സാങ്കേതിക പരിജ്ഞാനുള്ള സ്ഥിര ജോലിക്കാരെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വെള്ളിയാഴ്ച ഉച്ചക്കാണ് മുംബൈയിലെ മസ്ഗാവ് ഡോക് യാര്‍ഡില്‍ നിര്‍മാണത്തിലിരുന്ന യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് കൊല്‍ക്കത്തയിലെ സിലിണ്ടര്‍ വാല്‍വ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. പൊട്ടിത്തെറിച്ചുവന്ന വാല്‍വ് നെഞ്ചിലിടിച്ചതിനെ തുടര്‍ന്നുണ്ടായ ഗുരുതര പരിക്കാണ് മെക്കാനിക്കല്‍ എന്‍ജിനീയറായ കമാന്‍ഡര്‍ കുന്തല്‍ വധ് വയുടെ മരണത്തിനിടയാക്കിയത്. കൂടാതെ കപ്പല്‍ നിര്‍മാണശാലയിലെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment