മുംബൈ കൂട്ട ബലാല്‍സംഗം; നാലു പ്രതികള്‍ക്ക് ജീവപര്യന്തം Madhyamam News Feeds |
- മുംബൈ കൂട്ട ബലാല്‍സംഗം; നാലു പ്രതികള്‍ക്ക് ജീവപര്യന്തം
- മേധക്ക് വോട്ടഭ്യര്‍ഥിക്കാന്‍ സല്‍സബീല്‍ ഗ്രീനിലെ വിദ്യാര്‍ത്ഥികളും
- പരീക്ഷ കഴിഞ്ഞിട്ടും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍
- കസ്തൂരിരംഗന്‍: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചു
- ഗര്‍ഭിണികള്‍ക്കായി ജനനി സുരക്ഷാ പദ്ധതി ഈ വര്‍ഷവും
- മഞ്ഞപ്പിത്തം പടരുമ്പോഴും മലിന ജലവിതരണം തുടരുന്നു
- അബൂദബിയില്‍ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നത് ഒരു ശതമാനം മാത്രം
- സൗദി വിദ്യാലയങ്ങള്‍ക്ക് ഒരാഴ്ച വസന്തകാല അവധി
- അറബിക്കടല്‍ കീഴടക്കി ഹിലരിയെത്തി; ഇനി അറ്റ്ലാന്‍റിക്കിലേക്ക്
- പാക് സന്ദര്‍ശനത്തിന് ശേഷം ഹമദ് രാജാവ് മടങ്ങിയെത്തി
മുംബൈ കൂട്ട ബലാല്‍സംഗം; നാലു പ്രതികള്‍ക്ക് ജീവപര്യന്തം Posted: 21 Mar 2014 12:50 AM PDT Image: മുംബൈ: മുംബൈയില്‍ വനിതാ പത്ര ഫോട്ടോഗ്രാഫറെ കൂട്ട ബലാല്‍സംഗം ചെയ്ത കേസില്‍ നാലുപ്രതികള്‍ക്കും ജീവപര്യന്തം തടവ് ശിക്ഷ. മുംബൈ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ ആഗസ്റ്റില്‍ ആണ് ആളൊഴിഞ്ഞ സ്ഥലത്ത് ഫോട്ടോ എടുക്കുന്നതിനിടെ അഞ്ചുപേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. കേസിലെ അഞ്ചാംപ്രതിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുകയാണ്. മറ്റു നാലുപ്രതികളും കുറ്റക്കാരാണെന്ന് മുംബൈ സെഷന്‍സ് കോടതി ഇന്നലെ കണ്ടത്തെിയിരുന്നു. ബലാല്‍സംഗം, തെളിവു നശിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ആണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയത്. |
മേധക്ക് വോട്ടഭ്യര്‍ഥിക്കാന്‍ സല്‍സബീല്‍ ഗ്രീനിലെ വിദ്യാര്‍ത്ഥികളും Posted: 21 Mar 2014 12:33 AM PDT Image: തൃശൂര്‍: വേനലവധിയില്‍ നാട്ടിലെ കുളങ്ങളിലും പുഴകളിലും ചാടിത്തിമിര്‍ക്കുവാന്‍ കുട്ടികളെല്ലാം കാത്തിരിക്കുമ്പോള്‍, തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുംബൈയിലേക്ക് യാത്രക്കൊരുങ്ങുകയാണ് തൃശൂര്‍ കിരാലൂരിലുള്ള സല്‍സബീല്‍ ഗ്രീന്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍. ‘മേധാദീദി’ക്ക് തെരഞ്ഞെടുപ്പില്‍ കെട്ടിവെക്കാനുള്ള തുക ഇവര്‍ കുട്ടികള്‍ക്കിടയില്‍ നിന്നു തന്നെ പിരിച്ചെടുത്ത് നല്‍കുകയും ചെയ്തു. ശിവാജി നഗറിലെ തെരഞ്ഞെടുപ്പു പരിപാടിയില്‍ ജയ് വിളികളോടെയാണ് മേധ സല്‍സബീലിന്‍റെ സ്നേഹോപഹാരം ഏറ്റുവാങ്ങിയത്. സ്കൂള്‍ മാനേജര്‍ പി.ടി.എം ഹുസൈന്‍, പ്രിന്‍സിപ്പാള്‍ സൈനബ എ.എം, അഥീന സുന്ദര്‍, ഫാഇഖ് സൈദ്, എന്‍.എ.പി.എം സംസ്ഥാന കണ്‍വീനര്‍ എം.എം ഗിരി എന്നിവരുടെ സാന്നിധ്യത്തില്‍ തുക കൈമാറുമ്പോള്‍ തനിക്കുണ്ടായ ആഹ്ളാദത്തിന് അതിരില്ലായിരുന്നുവെന്ന് ആറാം ക്ളാസ് വിദ്യാര്‍ത്ഥിനി ശ്രീലക്ഷ്മി ശ്രീകുമാര്‍ പറഞ്ഞു. മാന്‍കുര്‍ദ്, ശിവാജി നഗര്‍, ഘാട്കോപ്പര്‍, ബാണ്ടൂപ്പ്, വിക്രോളി, മുള്ളന്‍റ് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് മുംബൈ നോര്‍ത്ത് ഈസ്റ്റ്. ഈ ആറു മണ്ഡലങ്ങളിലും കുട്ടികള്‍ തെരഞ്ഞെടുപ്പ് സമ്മേളനങ്ങളിലും വീടുവീടാന്തരമുള്ള പ്രചരണങ്ങളിലും പങ്കാളികളായി. സാധാരണക്കാരില്‍ സാധാരണക്കാരുടെ കൂടെ സഞ്ചരിക്കുകയും അവരുടെ പ്രയാസത്തില്‍ മനോവിഷമമനുഭവിക്കുകയും ചെയ്യുന്ന മേധാപട്കര്‍ ലോക്സഭയില്‍ അംഗമായി വരുന്നത് രാജ്യത്തെ അവശതയനുഭവിക്കുന്നവര്‍ക്കും പരിസ്ഥിതിക്കും കാവലാളായി മാറുമെന്ന സ്വപ്നമാണ് ദീദിക്ക് പിന്നില്‍ അണിനിരക്കുന്നതില്‍ തങ്ങളുടെ പ്രചോദനമെന്ന് കുട്ടികള്‍ പറയുന്നു. രണ്ടാംഘട്ട പ്രചാരണത്തിനായി മാര്‍ച്ച് 31ാം തിയ്യതിയാണ് അധ്യാപകരും രക്ഷിതാക്കളും കുട്ടികളുമുള്‍ക്കൊള്ളുന്ന അടുത്ത സംഘം യാത്ര പുറപ്പെടുന്നത്. മേധക്കു വേണ്ടിയുള്ള പ്രചരണത്തോടൊപ്പം കുട്ടികളുടെ ഭാഷാശേഷി മെച്ചപ്പെടുത്തലും വ്യക്തിത്വവികാസവും ഈ യാത്രയുടെ ലക്ഷ്യമാണെന്ന് സ്കൂള്‍ മാനേജര്‍ പി.ടി.എം ഹുസൈന്‍ പറഞ്ഞു. കണ്ടും കേട്ടും അനുഭവിച്ചുമുള്ള പഠനം അവരുടെ സ്വഭാവ രൂപീകരണത്തില്‍ വലിയ സ്വാധീനം ചെലുത്തുമെന്നും അദ്ദേഹം പറഞ്ഞു. മേധ പട്കറോടൊപ്പം നര്‍മദ, കൂടങ്കുളം,പ്ളാച്ചിമട,കാസര്‍കോട്, കാതിക്കൂടം,ലാലൂര്‍ അടക്കമുള്ള നിരവധി ജനകീയ സമര മുഖങ്ങളില്‍ സല്‍സബീല്‍ ഗ്രീനിലെ കുട്ടികള്‍ നേരത്തെ പങ്കാളികളായിട്ടുണ്ട്. പാലിയേക്കര ടോള്‍ വിരുദ്ധ സമരപ്പന്തലില്‍ നിന്ന് സി.ബി.എസ്.സി പരീക്ഷക്കുപോയ അനുഭവവും ഈ കുട്ടികള്‍ക്ക് സ്വന്തം. എന്നിട്ടും അന്നത്തെ പരീക്ഷയില്‍ ലഭിച്ച എ പ്ളസിന് ഇരട്ടിമധുരമുണ്ടായിരുന്നതായി ഓര്‍ക്കുന്നു വിദ്യാര്‍ഥിനി അജിഷ. മേധ പട്കര്‍ അധ്യക്ഷയായ നാഷണല്‍ അലയന്‍സ് പീപ്പിള്‍സ് മൂവ്മെന്‍റ് (എന്‍.എ.പി.എം) എന്ന പരിസ്ഥിതി - മനുഷ്യാവകാശ സംഘടനകളുടെ കൂട്ടായ്മയുടെ ദേശീയ കണ്‍വെന്‍ഷന്‍ കഴിഞ്ഞ വര്‍ഷം നവംബറില്‍ സല്‍സബീല്‍ ഗ്രീന്‍ സ്കൂളില്‍ ചേര്‍ന്നിരുന്നു. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കും കൃഷിക്കും പുറമെ കേരളത്തിനകത്തും പുറത്തുമുള്ള യാത്രകളും ഗ്രീന്‍ സ്കൂളിനെ മറ്റ് വിദ്യാലയങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തുന്നു. സ്കൂള്‍ ആംഭിച്ച് എട്ടുവര്‍ഷമാകുമ്പോള്‍ ഇതിനകം ഡല്‍ഹി, അയോധ്യ, മീററ്റ്, ആഗ്ര, വാഗാ അതിര്‍ത്തി, കശ്മീര്‍, സുവര്‍ണ ക്ഷേത്രം, ജാലിയന്‍ വാലാബാഗ്, ജയ്പ്പൂര്‍, ഡെറാഡൂണ്‍, മസൂറി, തുടങ്ങി ചരിത്രപ്രാധാന്യമുള്ള ഒട്ടേറെ സ്ഥലങ്ങള്‍ കുട്ടികള്‍ സന്ദര്‍ശിച്ചുകഴിഞ്ഞു.
|
പരീക്ഷ കഴിഞ്ഞിട്ടും വിദ്യാര്‍ഥികളും രക്ഷിതാക്കളും ആശങ്കയില്‍ Posted: 20 Mar 2014 11:56 PM PDT Subtitle: വളപട്ടണം സ്കൂള്‍ ഭക്ഷ്യ വിഷബാധ വളപട്ടണം: ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്ന വളപട്ടണം ഹൈസ്കൂളിലെ വിദ്യാര്‍ഥികള്‍ അധികൃതര്‍ കനിയുമെന്ന പ്രതീക്ഷയില്‍. വിഷബാധയെ തുടര്‍ന്ന് ശക്തമായ ഛര്‍ദിയും വയറിളക്കവും തലകറക്കവും ഭൂരിഭാഗം കുട്ടികളെയും പരീക്ഷയുടെ ആദ്യദിനങ്ങളില്‍ അലട്ടിയിരുന്നു. ആരോഗ്യനില വകവെക്കാതെ പരീക്ഷക്കെത്തിയ പല വിദ്യാര്‍ഥികളും പരീക്ഷാഹാളില്‍ തലകറങ്ങിവീണു. ആദ്യ മൂന്നു ദിനങ്ങളില്‍ പലര്‍ക്കും പരീക്ഷയെഴുതാനും സാധിച്ചിരുന്നില്ല. |
കസ്തൂരിരംഗന്‍: പരിസ്ഥിതി ലോല പ്രദേശങ്ങളുടെ ഭൂപടം പ്രസിദ്ധീകരിച്ചു Posted: 20 Mar 2014 11:51 PM PDT Image: തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കരട് വിജ്ഞാപന പ്രകാരമുളള പരിസ്ഥിതിലോല പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഭൂപടം പ്രസിദ്ധീകരിച്ചു. വയനാട്, എറണാകുളം, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ഏഴു ജില്ലകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങളു ഭൂപടമാണ് പ്രസിദ്ധീകരിച്ചത്. ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി ശിപാര്‍ശ പ്രകാരം ജനവാസ കേന്ദ്രങ്ങളും കൃഷിഭൂമിയും പ്ളാന്‍റേഷനും ഒഴിവാക്കി അതിര്‍ത്തി പുനര്‍നിര്‍ണയത്തിനു ശേഷമുള്ള ഭൂപടമാണിത്. പുതിയ കരട് വിജ്ഞാപന ത്തിനനുസരിച്ചാണ് പരിസ്ഥിതി ലോല പ്രദേശങ്ങള്‍ പുനര്‍നിര്‍ണയിച്ചത്. സംസ്ഥാന റിമോട്ട് സെന്‍സിങ് ആന്‍ഡ് എന്‍വയോണ്‍മെന്‍റ് സെന്‍ററാണ് ഭൂപടം തയാറാക്കിയത്.
വില്ളേജുകളിലെ പരിസ്ഥിതി ലോല പ്രദേശങ്ങള്‍ വ്യക്തമാക്കുന്ന ഭൂപടങ്ങള്‍ക്ക് - http://ksrec.kerala.gov.in/frmEsa.aspx
|
ഗര്‍ഭിണികള്‍ക്കായി ജനനി സുരക്ഷാ പദ്ധതി ഈ വര്‍ഷവും Posted: 20 Mar 2014 11:49 PM PDT Subtitle: മൂന്നാംമാസം മുതല്‍ സൗജന്യ ആയുര്‍വേദ മരുന്ന് കല്‍പറ്റ: ഗര്‍ഭിണികള്‍ക്കായി ജില്ലാ പഞ്ചായത്ത്, ആയുര്‍വേദ വകുപ്പ് എന്നിവ സംയുക്തമായി നടത്തുന്ന ജനനി സുരക്ഷാ പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പദ്ധതി നടത്തുന്നു. ഗര്‍ഭിണികള്‍ക്ക് മൂന്നാംമാസം മുതല്‍ പ്രസവശേഷം രണ്ടുമാസം വരെ സൗജന്യ ചികിത്സയും ആയുര്‍വേദ മരുന്നുകളും ലഭിക്കുന്ന പദ്ധതിയാണിത്. മറ്റു മരുന്നുകള്‍ കഴിക്കുന്നതോടൊപ്പം തന്നെ ഇവയും ഉപയോഗിക്കാം. മൂന്നു മാസമായ ഗര്‍ഭിണികള്‍ അടുത്തുള്ള ആയുര്‍വേദ ആശുപത്രികളിലോ, ഡിസ്പെന്‍സറികളിലോ നേരിട്ടെത്തി പേര് രജിസ്റ്റര്‍ ചെയ്യുകയാണ് വേണ്ടത്. ശനിയാഴ്ച രാവിലെ 11ന് കല്‍പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. വിനോദ്ബാബു ഉദ്ഘാടനം ചെയ്യും. ഗര്‍ഭിണികള്‍ക്ക് നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യാനും സൗകര്യമുണ്ട്. ബോധവത്കരണ ക്ളാസും ഉണ്ടാകും. ഈ വര്‍ഷം 52,58,450 രൂപയാണ് പദ്ധതിക്ക് ചെലവഴിക്കുന്നത്. ഗര്‍ഭകാലത്ത് എല്ലാ മാസവും കൃത്യമായി പരിശോധിച്ച് മരുന്ന് ഉപയോഗിക്കുന്നവര്‍ക്കു മാത്രമേ പ്രസവ ശേഷമുള്ള മരുന്ന് ലഭിക്കൂ. 2012-13 വര്‍ഷത്തില്‍ 918 ഗര്‍ഭിണികളാണ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ചിലര്‍ കൊഴിഞ്ഞുപോയി. 38 പേര്‍ മൂന്നാംമാസം മുതല്‍ തന്നെ പദ്ധതി വഴിയുള്ള മരുന്നുകള്‍ ഉപയോഗിച്ചു. നാലുപേര്‍ക്ക് മാത്രമേ ഗര്‍ഭമലസിയുള്ളൂ. പ്രമേഹം മൂലമുള്ള പ്രശ്നങ്ങള്‍ മൂന്നുപേര്‍ക്ക് മാത്രമാണ് ഉണ്ടായത്. 499 പേര്‍ക്കും സ്വാഭാവിക പ്രസവമായിരുന്നു. 139 പേര്‍ സിസേറിയന് വിധേയരായി. ഇതില്‍ 14 പേര്‍ക്ക് മാത്രമാണ് ആദ്യമായി സിസേറിയന്‍ ആവശ്യമായി വന്നത്. മറ്റുള്ളവര്‍ക്ക് മുന്‍ പ്രസവങ്ങളും സിസേറിയനായിരുന്നു. പദ്ധതി വഴിയുള്ള മരുന്നുകള്‍ ഗര്‍ഭിണികള്‍ക്ക് ആരോഗ്യപരമായും മറ്റും മികച്ചഫലം ഉണ്ടാക്കുന്നുവെന്നതിന്‍െറ തെളിവാണിതെന്നും അവര്‍ പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി. വിനോദ്ബാബു, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം. സത്യപാലന്‍, ഡോ. പി.യു. മഹേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. |
മഞ്ഞപ്പിത്തം പടരുമ്പോഴും മലിന ജലവിതരണം തുടരുന്നു Posted: 20 Mar 2014 11:37 PM PDT Subtitle: പുഴയിലെ മലിന ജലമാണ് നഗരത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളമായി നല്‍കുന്നത് കോഴിക്കോട്: നാട്ടിലെങ്ങും മഞ്ഞപ്പിത്തം പടരുന്നു. മലിനമായ കുടിവെള്ളമാണ് മഞ്ഞപ്പിത്തത്തിന്‍െറ പ്രഭവകേന്ദ്രമെന്ന് തിരച്ചറിഞ്ഞിട്ടും ആരോഗ്യവകുപ്പും ജലഅതോറിറ്റിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഇരുട്ടില്‍ തപ്പുകയാണ്. അതേസമയം, ജില്ലാ മെഡിക്കല്‍ ഓഫിസറുടെ അഭിപ്രായത്തില്‍ മഞ്ഞപ്പിത്തം നിയന്ത്രണ വിധേയമാണ്. |
അബൂദബിയില്‍ പൊതുഗതാഗത സൗകര്യം ഉപയോഗിക്കുന്നത് ഒരു ശതമാനം മാത്രം Posted: 20 Mar 2014 11:32 PM PDT Image: Subtitle: കാര്‍ബണ്‍ പുറന്തള്ളലിന്‍െറ 23 ശതമാനവും വാഹനങ്ങളില്‍ നിന്ന് അബൂദബി: തലസ്ഥാന എമിറേറ്റിലെ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമാണ് പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. തലസ്ഥാന നഗരിയിലെ കാര്‍ബണ്‍ പുറന്തള്ളലിന്‍െറ 23 ശതമാനവും വാഹനങ്ങള്‍ മൂലമാണ് സംഭവിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ഗതാഗത സംവിധാനം സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തിലാണ് ഗതാഗത വകുപ്പ് ഇക്കാര്യം പുറത്തുവിട്ടത്. അതേസമയം, ദുബൈയില്‍ 11 ശതമാനം ജനങ്ങളും പൊതുഗതാഗതത്തെ ആശ്രയിക്കുന്നു. മെട്രോയും ജല ടാക്സികളുമാണ് ദുബൈയില്‍ പൊതുഗതാഗത സംവിധാനം കൂടുതല്‍ ശക്തമാകാന്‍ കാരണമെന്നും സമ്മേളനത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുഗതാഗത സംവിധാനം ഉപയോഗിക്കുന്നതിന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിനും മലിനീകരണം കുറക്കുന്നതിനും കൂടുതല്‍ ബോധവത്കരണവും നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്ന് സമ്മേളനത്തില്‍ സംബന്ധിച്ച വിദഗ്ധര്‍ വ്യക്തമാക്കി. |
സൗദി വിദ്യാലയങ്ങള്‍ക്ക് ഒരാഴ്ച വസന്തകാല അവധി Posted: 20 Mar 2014 11:26 PM PDT Image: റിയാദ്: സൗദി അറേബ്യയിലെ സ്വദേശ സിലബസിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഒരാഴ്ചത്തെ വസന്തകാല അവധി ആരംഭിച്ചു. വ്യാഴാഴ്ച പ്രവൃത്തി ദിനം അവസാനിച്ചതോടെ ആരംഭിച്ച അവധി രണ്ട് വാരാന്ത്യദിനങ്ങള്‍ കൂടി ഒമ്പത് ദിവസം നീണ്ടുനില്‍ക്കും. മാര്‍ച്ച് 30ന് ഞായറാഴ്ചയാണ് അവധി കഴിഞ്ഞ് വിദ്യാലയങ്ങള്‍ വീണ്ടും തുറക്കുക. പ്രാഥമികതലം മുതല്‍ സര്‍വകലാശാലാ തലം വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഇതര ജോലിക്കാര്‍ക്കും അവധി ബാധകമാണ് എന്നതിനാല്‍ 55 ലക്ഷത്തിലധികം പേര്‍ക്ക് അവധി ആസ്വദിക്കാനാവും. |
അറബിക്കടല്‍ കീഴടക്കി ഹിലരിയെത്തി; ഇനി അറ്റ്ലാന്‍റിക്കിലേക്ക് Posted: 20 Mar 2014 11:19 PM PDT Image: മസ്കത്ത്: മനസിനെ തോല്‍പിച്ച ശരീരത്തെ നിശ്ചയ ദാര്‍ഡ്യം കൊണ്ട് വെല്ലുവിളിച്ച് ഹിലരി അറബിക്കടല്‍ കീഴടക്കി. കഴുത്തിന് താഴേക്ക് തളര്‍ന്ന ശരീരവും കൊണ്ട് മുംബൈയില്‍ നിന്ന് പുറപ്പെട്ടതാണ് ഹിലരി, പായ്വഞ്ചിയില്‍. |
പാക് സന്ദര്‍ശനത്തിന് ശേഷം ഹമദ് രാജാവ് മടങ്ങിയെത്തി Posted: 20 Mar 2014 11:14 PM PDT Image: മനാമ: പാകിസ്താനില്‍ മൂന്ന് ദിവസത്തെ ഔദ്യാഗിക സന്ദര്‍ശനത്തിന് ശേഷം രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ വ്യാഴാഴ്ച രാജ്യത്ത് തിരിച്ചെത്തി. പാക് പ്രധാനമന്ത്രി നവാസ് ശരീഫിന്‍െറ ക്ഷണമനുസരിച്ച് നടത്തിയ സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധവും സഹകരണവും ശക്തിപ്പെടുത്താന്‍ സഹായകമായി. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment