കസ്തൂരിരംഗന്‍െറ പേരില്‍ വോട്ട് നേടാമെന്നത് ഇടതിന്‍െറ ദിവാസ്വപ്നം –വി.ഡി. സതീശന്‍ Posted: 27 Mar 2014 11:59 PM PDT Subtitle: തെരഞ്ഞെടുപ്പിന്‍െറ മൂന്നാംഘട്ടം പൂര്‍ത്തിയാകുന്നതോടെ ബി.ജെ.പി അപ്രസക്തമാവും സുല്‍ത്താന്‍ ബത്തേരി: തെരഞ്ഞെടുപ്പ് പ്രചാരണം ഒന്നാംഘട്ടം കഴിഞ്ഞതോടെ ബി.ജെ.പി ദേശീയ രാഷ്ട്രീയത്തില്‍ പിറകോട്ട് പോയിരിക്കുകയാണെന്ന് കെ.പി.സി.സി വൈ. പ്രസിഡന്‍റ് വി. ഡി. സതീശന്‍ എം.എല്‍.എ. ബത്തേരി രാജീവ് ഭവനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിന്‍െറ രണ്ടാംഘട്ടവും മൂന്നാംഘട്ടവും പൂര്‍ത്തിയാകുന്നതോടെ ബി.ജെ.പി അപ്രസക്തമാവും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഉയര്‍ത്തിപ്പിടിച്ചാണ് സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി യു.ഡി.എഫിനെ പ്രതിരോധിക്കാന്‍ കച്ചകെട്ടിയിറങ്ങിയിട്ടുള്ളത്. എന്നാല്‍, ഇതിന് ഒത്താശ ചെയ്തത് അച്യുതാനന്ദന്‍ സര്‍ക്കാര്‍ തന്നെയാണ്. കര്‍ഷകനും ജനത്തിനും ദോഷമാകുന്ന ഒരു നിലപാടും കേരളത്തിലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാറില്‍നിന്ന് ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിച്ച് ജനങ്ങളുടെ വോട്ട് നേടാനുള്ള ശ്രമം ഇടതുമുന്നണിയുടെ ദിവാസ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതി കേരളത്തിലെ സ്ത്രീസമൂഹത്തിന് വലിയതോതില്‍ പ്രയോജനം ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കിട്ടിയ പരാതികളെ അടിസ്ഥാനമാക്കി 48 ഉത്തരവുകളാണ് ഇറക്കിയത്. ഇതില്‍ പ്രഥമ സ്ഥാനംനല്‍കിയത് സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതിക്കാണ്. ആദിവാസി ജനവിഭാഗങ്ങളുള്‍പ്പെടെയുള്ളവരെ കൈപിടിച്ചുയര്‍ത്താന്‍ 24 മണിക്കൂറും കഠിനാധ്വാനം ചെയ്യുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മാത്രമാണ്. വര്‍ഷങ്ങള്‍ക്കുമുമ്പ് മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ സമയമുണ്ടായിരുന്നില്ല. എം.എല്‍.എമാരുടെയടുത്ത് പരാതിയുമായെത്തിയാല്‍ പരാതികള്‍ക്ക് പരിഹാരം കാണാമെന്ന് ഉറപ്പുനല്‍കാനും കഴിയുമായിരുന്നില്ല. ഉമ്മന്‍ ചാണ്ടി അധികാരമേറ്റെടുത്തതോടെ ഈ സ്ഥിതിക്ക് മാറ്റംവന്നു. രോഗിയായ ഒരാള്‍ താനുള്‍പ്പെടെയുള്ള എം.എല്‍.എമാരുടെ അടുത്തു വന്ന് സഹായമഭ്യര്‍ഥിച്ചാല്‍ ഉടന്‍ സേവനം ലഭ്യമാക്കുന്ന അവസ്ഥയുണ്ടായി -സതീശന്‍ പറഞ്ഞു. അക്രമരാഷ്ട്രീയം കേരളത്തില്‍ അനുവദിക്കില്ലെന്ന് ജനം വിധിയെഴുതുമെന്ന് ചീരാലില്‍ ചേര്‍ന്ന യു.ഡി.എഫ് പൊതുയോഗത്തില്‍ അദ്ദേഹം പറഞ്ഞു. 1052 കോടി രൂപയുടെ കേന്ദ്രാവിഷ്കൃത വികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കിയ എം.ഐ. ഷാനവാസിനെ വിജയിപ്പിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. വി. ജെ. തോമസ് അധ്യക്ഷനായിരുന്നു. കെ. പി.സി.സി സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനറുമായ കെ.കെ. അബ്രഹാം, കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥന്‍, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, കെ.പി.സി.സി അംഗം ഡി.പി. രാജശേഖരന്‍, കെ.ഇ. വിനയന്‍, ജയാമുരളി, കെ.ആര്‍. സാജന്‍, എ.എസ്. വിജയ, സരള ഉണ്ണിത്താന്‍, സി.കെ. വേലായുധന്‍, എം.കെ. രവീന്ദ്രന്‍, കെ.എം. വര്‍ഗീസ്, കണ്ണോത്ത് മുസ്തഫ, ഉമ്മര്‍ ചുള്ളിയോട് എന്നിവര്‍ സംസാരിച്ചു. |
മഅ്ദനിക്ക് ജാമ്യമില്ല, നാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം -സുപ്രീംകോടതി Posted: 27 Mar 2014 11:41 PM PDT ന്യൂഡല്‍ഹി: ബംഗളൂരു ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയെ നാളെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ബംഗളൂരുവിലെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്. മഅദനിയുടെ ചികിത്സ സംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച ഹാജരാക്കണമെന്നും കര്‍ണാടക സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. അതേസമയം ജാമ്യം അനുവദിക്കണമെന്ന മഅദനിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി വ്യാഴാഴ്ചയാണ് മഅദനി അപേക്ഷ നല്‍കിയത്. ഈ അപേക്ഷയാണ് സുപ്രീംകോടതി ഇന്ന് തള്ളിയത്. അടിയന്തര ശസ്ത്രക്രിയ നടത്തിയില്ളെങ്കില്‍ മഅ്ദനിയുടെ ഇടതുകണ്ണിന്‍െറ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമെന്നും അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, ഹാരിസ് ബീരാന്‍ എന്നിവര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് സുപ്രീംകോടതി അപ്രതീക്ഷിതമായി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസ് ഏപ്രില്‍ 19ന് വീണ്ടും പരിഗണിക്കുമെന്നും അതിനുമുമ്പ് ചികിത്സ പൂര്‍ത്തിയാക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അതേസമയം സത്യവാങ് മൂലത്തില്‍ മഅദനി വസ്തുതാവിരുദ്ധ കാര്യങ്ങളാണ് നിരത്തിയതെന്ന് കര്‍ണാടകക്കുവേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ അനിതാ ദേശായി ചൂണ്ടിക്കാട്ടി. കൂടാതെ മഅദനിക്ക് ആരോഗ്യ പ്രശ്നങ്ങളില്ളെന്നും ജാമ്യം ലഭിക്കാന്‍ വേണ്ടി തെറ്റായ മെഡിക്കല്‍ രേഖകളാണ് കോടതിയില്‍ ഹാജരാക്കിയതെന്നും കര്‍ണാടക വാദിച്ചിരുന്നു. |
ശ്രീനിവാസനെ മാറ്റി; സുനില്‍ ഗവാസ്കറിന് ഐ.പി.എല്‍ മത്സരങ്ങളുടെ ചുമതല Posted: 27 Mar 2014 11:29 PM PDT ന്യൂഡല്‍ഹി: ഐ.പി.എല്‍ മത്സരങ്ങളുടെ നടത്തിപ്പിന്‍്റെ ചുമതലയുള്ള താല്‍ക്കാലിക പ്രസിഡന്‍്റായി സുനില്‍ ഗവാസ്കറെ സുപ്രീം കോടതി നിയമിച്ചു. ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തുനിന്ന് എന്‍ ശ്രീനിവാസനെ മാറ്റി. ഭരണപരമായ കാര്യങ്ങള്‍ക്ക് ബി.സി.സി.ഐ ഉപാധ്യക്ഷന്‍ ശിവലാല്‍ യാദവിനെയും സുപ്രീംകോടതി ചുമതലപ്പെടുത്തി. ഐ.പി.എല്‍ വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ഐ.പി.എല്‍ ഏഴാം സീസണ്‍ മത്സരങ്ങള്‍ തടയില്ളെന്നും കോടതി വ്യക്തമാക്കി. കൃത്യമായ അന്വേഷണത്തിന്‍്റെ അടിസ്ഥാനത്തില്‍ കുറ്റക്കാരനെന്ന് കണ്ടത്തെുന്നതുവരെ ഒരു കളിക്കാരനേയും ഐ.പി.എല്ലില്‍ നിന്ന് വിലക്കാനാവില്ലന്നെും സുപ്രീംകോടതി പ്രസ്താവിച്ചു.ചെന്നൈ സൂപ്പര്‍ കിംഗ്സ്, രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് ഐ.പി.എല്‍ ടൂര്‍ണ്ണമെന്‍്റില്‍ പങ്കടെുക്കാമെന്നും കോടതി അറിയിച്ചു. |
നാലു പേപ്പറില്‍ മൂന്നിന്‍െറയും ചോദ്യപേപ്പര്‍ ചോര്‍ത്തി Posted: 27 Mar 2014 11:17 PM PDT Subtitle: കാലിക്കറ്റ് ബി.കോം: സര്‍വകലാശാല അന്വേഷിക്കും കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ഫൈനല്‍ സെമസ്റ്റര്‍ ബി.കോം പരീക്ഷയുടെ നാലു പേപ്പറില്‍ മൂന്നെണ്ണത്തിന്‍െറയും ചോദ്യപേപ്പര്‍ ചോര്‍ത്തി വില്‍പന നടത്തി. നാലാമത്തെ പേപ്പര്‍ കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിങ് വിത്ത് ടാലി ഒഴികെ മുഴുവന്‍ പേപ്പറിന്‍െറയും ചോദ്യങ്ങളാണ് പരീക്ഷാത്തലേന്ന് പ്രചരിച്ചത്. 5000 മുതല്‍ 7000 രൂപ വരെ വിലക്കാണ് ചോദ്യപേപ്പര്‍ ഉത്തരം സഹിതം വിറ്റത്. മാര്‍ച്ച് 19ന് നടന്ന ഇന്‍കം ടാക്സ് ലോ ആന്‍ഡ് പ്രാക്ടിസ്, 20ന് നടന്ന ഓഡിറ്റിങ്, 21ന് നടന്ന ഓഫിസ് ഓട്ടോമേഷന്‍ ടൂള്‍സ് എന്നീ പരീക്ഷകളുടെ ചോദ്യങ്ങളാണ് ചോര്‍ത്തിയത്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ കോളജുകളില്‍ പ്രചരിച്ച ചോദ്യപേപ്പറിന്‍െറ ഉറവിടം വ്യക്തമല്ല. ‘മാര്‍ക്കറ്റില്‍’ ഉണ്ടെന്ന് അറിഞ്ഞതിനാല്‍ സമീപിക്കുകയായിരുന്നെന്ന് ചോദ്യപേപ്പര്‍ ലഭിച്ച വിദ്യാര്‍ഥി വെളിപ്പെടുത്തി. കോഴിക്കോട് ജില്ലയിലെ ഒരു സ്വാശ്രയ കോളജില്‍നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്ന വിവരം ലഭിച്ചതെന്നു പറഞ്ഞ വിദ്യാര്‍ഥി കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല. ഓരോ പേപ്പറിന്‍െറയും ചോദ്യങ്ങള്‍ അതത് പരീക്ഷകളുടെ തലേന്നാണ് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചത്. മൂന്നു പേപ്പറിന്‍െറയും ചോദ്യങ്ങള്‍ക്ക് 7000 രൂപ വരെയാണ് ഈടാക്കിയത്. അഞ്ചു വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഇത്രയും രൂപക്ക് വാങ്ങിയത്. ചോദ്യപേപ്പര്‍ മാത്രം ലഭിച്ചവര്‍ ഉത്തരങ്ങള്‍ തേടി പല അധ്യാപകരെയും തലേന്ന് സമീപിച്ചു. പിറ്റേന്ന് ചോദ്യപേപ്പര്‍ ലഭിച്ചപ്പോള്‍ ചോര്‍ന്ന വിവരം അധ്യാപകര്‍ സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ പ്രമുഖ സര്‍ക്കാര്‍ കോളജ് അധികൃതര്‍ ചോദ്യപേപ്പര്‍ ചോര്‍ച്ച സര്‍വകലാശാലയെ അന്നുതന്നെ അറിയിച്ചു. പതിവു പ്രചാരണമാണിതെന്നും യാഥാര്‍ഥ്യമില്ലെന്നുമാണ് അധികൃതര്‍ പ്രതികരിച്ചത്. ബി.കോം പരീക്ഷയുടെ മുഴുവന്‍ ചോദ്യപേപ്പറും ചോര്‍ന്നുവെന്ന വിവരം കോമേഴ്സ് അധ്യാപകര്‍ക്കിടയില്‍ വ്യാപകമാണ്. കോഴിക്കോട് ജില്ലയിലെ ഒരു സ്വാശ്രയ കോളജില്‍ കോപ്പിയടിക്കിടെയാണ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന വിവരം ഔദ്യാഗികമായി പുറത്തുവന്നത്. ചോദ്യപേപ്പറിലെ ക്രമത്തില്‍ ഉത്തരങ്ങള്‍ ‘കോപ്പിയായി’ കണ്ടതാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച സ്ഥിരീകരിക്കാന്‍ കാരണം. ചോദ്യപേപ്പര്‍ കോളജുകളില്‍നിന്ന് ചോര്‍ന്നുവെന്ന നിഗമനത്തിലാണ് പരീക്ഷാഭവന്‍. ഇവിടത്തെ രഹസ്യമുറിയില്‍നിന്ന് ഒരിക്കലും ചോദ്യങ്ങള്‍ പുറത്തുപോവില്ലെന്നും ഇവര്‍ പറയുന്നു. അതേസമയം, കോളജ് അധികൃതര്‍ നല്‍കിയ പരാതി ലഭിച്ചിട്ടില്ലെന്നും കിട്ടിയാല്‍ പ്രത്യേക സമിതി അന്വേഷിക്കുമെന്നും സിന്‍ഡിക്കേറ്റിന്‍െറ പരീക്ഷാ സ്ഥിരംസമിതി കണ്‍വീനര്‍ കെ.എം. നസീര്‍ പറഞ്ഞു. ‘മാധ്യമം’ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണം തുടങ്ങിയതായും അദ്ദേഹം അറിയിച്ചു. |
സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐക്ക് വിടണമെന്ന് ഹൈകോടതി Posted: 27 Mar 2014 10:16 PM PDT കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജ് ഉള്‍പ്പെട്ട ഭൂമി തട്ടിപ്പ് കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണമെന്ന് ഹൈകോടതി ഉത്തരവ്. കളമശേരി, കടകംപള്ളി ഭൂമി തട്ടിപ്പുകേസുകളിലാണ് സി.ബി.ഐ അന്വേഷണം വേണമെന്ന് ഹൈകോടതി സിംഗിര്‍ ബഞ്ച് വിധിച്ചത്. കേസുമായി ബന്ധപ്പെട്ട റവന്യൂ, വിജിലന്‍സ് രേഖകള്‍ സി.ബി.ഐക്ക് കൈമാറണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. പത്തടിപ്പാലം സ്വദേശി ഷെറീഫ, നാസര്‍, കടകംപള്ളി സ്വദേശി പ്രേംചന്ദ് എന്നിവരുടെ ഹരജയില്‍ ജസ്റ്റിസ് ഹാറൂണ്‍ അല്‍ റഷീദിന്‍്റെ ബഞ്ചാണ് വിധി പറഞ്ഞത്. സംസ്ഥാനത്തെ ഉന്നതര്‍ ഉള്‍പെട്ട കേസായതിനാല്‍ സംസ്ഥാന ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം ഫലപ്രദമാവില്ളെന്നും കോടതി നിരീക്ഷിച്ചു. ഒമ്പത് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയേയും ഹൈകോടതി രൂക്ഷമായി വിമര്‍ശിച്ചു. ഓഫിസില്‍ നടക്കുന്നകാര്യങ്ങള്‍ക്ക് മുഖ്യമന്ത്രിതന്നെയാണ് ഉത്തരവാദി. ഓഫീസില്‍ നടക്കുന്നകാര്യങ്ങള്‍ മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. വിശ്വാസ്യതയില്ലാത്ത പേഴ്സണല്‍ സ്റ്റാഫിനെ നിയമിച്ചതിന്‍്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് തന്നെയാണെന്നും കോടതി വിമര്‍ശിച്ചു. |
സ്വദേശിവത്കരണം: സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍ Posted: 27 Mar 2014 10:07 PM PDT Subtitle: അധിക ബാധ്യതയുടെ പകുതിയോളം തിരികെ ലഭിക്കും Byline: മൂസക്കുട്ടി വെട്ടിക്കാട്ടിരി ജിദ്ദ: സ്വദേശിവത്കരണത്തില്‍ മികച്ചുനില്‍ക്കുകയും സ്വദേശികളുടെ വേതനം ഉയര്‍ത്തുകയും ചെയ്ത സ്വകാര്യ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ഏപ്രില്‍ മുതല്‍ ‘സ്വദേശിവത്കരണ ആനുകൂല്യങ്ങള്‍’ എന്ന പേരില്‍ പുതിയ പദ്ധതി നടപ്പാക്കുമെന്ന് സൗദി മാനവ വിഭവശേഷി ഫണ്ട് (ഹദഫ്) വ്യക്തമാക്കി. സ്വദേശിവത്കരണ പദ്ധതിയുമായി ഏറെ മുന്നോട്ടുപോയ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സഹായം നല്‍കാന്‍ തീരുമാനിച്ചതായി ‘ഹദഫ്’ മേധാവി ഇബ്രാഹീം ആല്‍മുഐഖില്‍ പറഞ്ഞു. സ്ഥാപനങ്ങള്‍ ഈയിനങ്ങളില്‍ ചിലവിട്ട തുകയുടെ തോതനുസരിച്ചായിരിക്കും സഹായങ്ങള്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു. അധിക ബാധ്യതയുടെ 50 ശതമാനം വരെ തിരികെ ലഭിക്കാന്‍ പുതിയ പദ്ധതി നിര്‍ദ്ദേശിക്കുന്നുണ്ട്. സ്വദേശിവത്കരണത്തിന്‍െറ നിര്‍ബന്ധ പരിധിക്കുമുകളില്‍ സ്വദേശികളെ നിയമിക്കുകയും ഉയര്‍ന്ന വേതനം നല്‍കുകയും ചെയ്യന്ന സ്ഥാപനങ്ങള്‍ക്കായിരിക്കും പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭിക്കുക. കൂടുതല്‍ സ്വദേശികളെ നിയമിക്കാന്‍ സ്വകാര്യ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുക, സ്വദേശികള്‍ക്ക് ഉയര്‍ന്ന വേതനം ലഭ്യമാക്കുക തുടങ്ങിയ രണ്ട് കാര്യങ്ങളാണ് പ്രധാനമായും ഇതിലൂടെ ലക്ഷ്യം വെക്കുന്നതെന്നും ആല്‍മുഐഖില്‍ വ്യകതമാക്കി. എന്നാല്‍ ‘ചുവപ്പി’ലുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. സ്വദേശിവത്കരണവുമായി ദ്രുതഗതിയതില്‍ മുന്നോട്ട് പോകുന്ന സ്ഥാപനങ്ങളെ എല്ലാനിലക്കും സഹായിക്കാനുള്ള തൊഴില്‍ മന്ത്രാലയത്തിന്‍െറ നടപടിയുടെ ഭാഗമാണ് പുതിയ ‘സ്വദേശിവത്കരണ ആനുകൂല്യങ്ങള്‍‘ പദ്ധതി. പുതിയ പദ്ധതിയുടെ ഭാഗമാകുന്നതോടെ കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ നടപ്പാക്കിയ സ്വദേശികളുടെ ശമ്പള വര്‍ധനവിന്‍്റെ 50 ശതാമനത്തോളം മാനവ വിഭവശേഷി ഫണ്ട് ‘ഹദഫ്’ തിരിച്ച് നല്‍കും. ഏപ്രില്‍ ആരംഭിക്കുന്ന പദ്ധതിയെ പരിചയപ്പെടുത്തുന്ന മീഡിയ കാമ്പയിനുകളും ഉടനെ ആരംഭിക്കും. സ്വദേശി നിയമനവും ശമ്പളവര്‍ധനവും നടപ്പാക്കുന്നതില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പരമാവധി പ്രോത്സാഹനം നല്‍കുന്നതിനാണിത്. തൊഴില്‍ ആഗ്രഹിക്കുന്ന സ്വദേശി യുവതീ യുവാക്കളെ ആകര്‍ഷിക്കുന്ന വിധത്തില്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കിടയില്‍ മാത്സര്യം വളര്‍ത്താനും പദ്ധതി ലക്ഷ്യമിടുന്നതായി ആല്‍മുഐഖില്‍ അറിയിച്ചു. പുതിയ വര്‍ഷാരംഭത്തോടെതന്നെ ‘നിതാഖാത്’ പദ്ധതി പ്രകാരം സ്വദേശിവത്കരണത്തില്‍ 15 ശതമാനം വര്‍ധനവുണ്ടായതായി സൗദി തൊഴില്‍ മന്ത്രി എഞ്ചി. ആദില്‍ ഫഖീഹ് പറഞ്ഞു. സ്വദേശി യുവതീ യുവാക്കളുടെ ശമ്പള വര്‍ധനവിലും കാര്യമായ പുരോഗതി രേഖപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി. |
പ്രവാസികളെ കാണാന്‍ ഗഫൂര്‍ക്കയും ക്യൂബാ മുകുന്ദനുമത്തെി Posted: 27 Mar 2014 09:59 PM PDT ദുബൈ: മീഡിയവണ്‍ ടി.വിയുടെ വാര്‍ഷികാഘോഷമായ പ്രവാസോത്സവത്തില്‍ നടക്കുന്ന പ്രവാസത്തിന്‍െറ 50 വര്‍ഷത്തെ ചരിത്രം പറയുന്ന ദൃശ്യാവിഷ്കാരത്തില്‍ മുഖ്യ ശ്രദ്ധാകേന്ദ്രങ്ങള്‍ ഗഫൂര്‍ക്കയും ക്യൂബാ മുകുന്ദനും. നാടോടിക്കാറ്റ്, അറബിക്കഥ എന്നീ ചലച്ചിത്രങ്ങളിലൂടെ മാമുക്കോയയും ശ്രീനിവാസനും അനശ്വരമാക്കിയ കഥാപാത്രങ്ങള്‍. ഇന്ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴിന് ആരംഭിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ ഇരുവരും ദുബൈയിലത്തെിയിട്ടുണ്ട്. വര്‍ഷങ്ങളായി ഗള്‍ഫിലെ സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാറില്ളെന്നും അല്‍പം കാമ്പുണ്ടെന്ന് തോന്നിയതിനാലാണ് മീഡിയവണിന്‍െറ പരിപാടിക്കത്തൊമെന്ന് സമ്മതിച്ചതെന്നും ഇതു സംബന്ധിച്ച് വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ശ്രീനിവാസന്‍ പറഞ്ഞു. ആവര്‍ത്തന വിരസത മൂലമാണ് സ്റ്റേജ് ഷോകളില്‍ നിന്ന് വിട്ടുനിന്നത്. പ്രവാസത്തിന്‍െറ ചരിത്രം പറയുന്ന ചിത്രീകരണം വേറിട്ട അനുഭവമായിരിക്കും. അറബിക്കഥയിലെ ക്യൂബ മുകുന്ദന്‍ എന്ന കഥാപാത്രം പ്രവാസി ജീവിതത്തിന്‍െറ നേര്‍ചിത്രമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ നാടോടിക്കാറ്റിലെ ഗഫൂര്‍ക്ക എന്ന കഥാപാത്രം തന്നെ വിടാതെ പിന്തുടരുകയാണെന്ന് മാമുക്കോയ പറഞ്ഞു. സ്റ്റേജ് ഷോകളിലെല്ലാം സ്ഥിരമായി അവതരിപ്പിക്കുന്നത് ഗഫൂര്‍ക്കാ ദോസ്തിനെയാണ്. കഥാപാത്രത്തിന്‍െറ ജനപ്രീതിയാണ് ഇത് തെളിയിക്കുന്നത്. ഗള്‍ഫിന് മലയാളക്കരയുമായി അഭേദ്യമായ ബന്ധമാണുള്ളത്. ഗള്‍ഫില്‍ ഇന്ന് കാണുന്ന വികസനമത്തെുന്നതിന് മുമ്പ് അറബികള്‍ കോഴിക്കോട്ടത്തെി ജോലിയെടുത്തിരുന്നത് ഇന്നും തന്‍െറ ഓര്‍മയിലുണ്ട്. മാനാഞ്ചിറയില്‍ നിന്ന് വെള്ളം കോരി വിതരണം ചെയ്തും തടി മില്ലുകളില്‍ തൊഴിലെടുത്തുമാണ് അവര്‍ ജീവിച്ചിരുന്നത്. ഗള്‍ഫില്‍ ഒരുകാലത്ത് ഉപയോഗിച്ചിരുന്നത് ഇന്ത്യന്‍ രൂപയായിരുന്നു. പിന്നീട് ഗള്‍ഫ് നാടുകള്‍ വികസിച്ചപ്പോള്‍ തൊഴില്‍ തേടി മലയാളികള്‍ കടല്‍ കടന്നു. പാസ്പോര്‍ട്ടും വിസയൊന്നുമില്ലാതെ ലോഞ്ചില്‍ ആളുകളെ കയറ്റിവിടുന്നതിന് താനും സാക്ഷിയായിരുന്നു. മലയാളികളടക്കമുള്ള പ്രവാസികളെ ഇരുകൈയും നീട്ടി സ്വീകരിച്ച പാരമ്പര്യമാണ് അറബികളുടേതെന്നും അദ്ദേഹം പറഞ്ഞു. 3000 വര്‍ഷത്തോളം പഴക്കമുള്ള ഗള്‍ഫ് കുടിയേറ്റത്തെ സ്റ്റേജില്‍ അവതരിപ്പിക്കുകയെന്നത് കടുത്ത വെല്ലുവിളിയാണെന്ന് മീഡിയവണ്‍ ടി.വി പ്രോഗ്രാം വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ ഷിബു ചക്രവര്‍ത്തി പറഞ്ഞു. ഒരുമാസത്തോളം നീണ്ട അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് പരിപാടി അരങ്ങിലത്തെുന്നത്. ചിത്രീകരണത്തിന്‍െറ സ്വഭാവത്തിനനുസരിച്ച് സ്റ്റേജ് രൂപകല്‍പന ചെയ്തുവെന്ന പ്രത്യേകതയുമുണ്ട്. ഒരുക്കങ്ങള്‍ക്ക് വേണ്ടിവന്ന പരിശ്രമമുണ്ടെങ്കില്‍ ഒരു സിനിമയെടുക്കാമായിരുന്നുവെന്നാണ് സംവിധായകന്‍ സിദ്ദീഖ് അഭിപ്രായപ്പെട്ടതെന്നും ഷിബു ചക്രവര്‍ത്തി പറഞ്ഞു. നിരവധി സ്റ്റേജ് ഷോകള്‍ക്ക് നേതൃത്വം നല്‍കിയ തന്‍െറ കരിയറിലെ വ്യത്യസ്തമായ പരിപാടിയായിരിക്കും പ്രവാസോത്സവമെന്ന് സംവിധായകന്‍ സിദ്ദീഖ് പറഞ്ഞു. |
ഒമാനില്‍ കനത്ത മഴ: നാല് മരണം Posted: 27 Mar 2014 09:51 PM PDT Subtitle: ശനിയാഴ്ച വരെ മഴക്ക് സാധ്യത മസ്കത്ത്: രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായ കനത്ത മഴയില്‍ നാല് പേര്‍ മരിച്ചു. അല്‍ ദാഖിറ ഗവര്‍ണറേറ്റിലെ ഇബ്രിയിലാണ് രണ്ട് പേര്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം വാദിയില്‍ പെട്ടാണ് അപകടമുണ്ടായത്. റോഡില്‍ നിന്ന് തെന്നിമറിഞ്ഞ് ഒഴുക്കില്‍ പെട്ട വാഹനത്തിലെ രണ്ട് പേര്‍ മരിക്കുകയും മറ്റൊരാളെ നാട്ടുകാര്‍ രക്ഷിക്കുകയുമായിരുന്നു. നോര്‍ത്ത് ബാത്തിന ഗവര്‍ണറേറ്റിലെ സഹം വിലായത്തിലാണ് മറ്റൊരാള്‍ മരിച്ചത്. മുസന്ന വിലായത്തിലെ ഖുറൈഹാത്തില്‍ നിര്‍മാണം നടക്കുന്ന വീട്ടിനടുത്ത കുഴിയില്‍ വീണ് ചെറിയ കുട്ടി മരിച്ചു. മുങ്ങല്‍ വിദഗ്ദരുടെ സഹായത്തോടെയാണ് മൃതശരീരം കണ്ടെടുത്തത്. റോയല്‍ ഒമാന്‍ പൊലീസും സിവില്‍ ഏവിയേഷന്‍ ആന്‍റ് ആംബുലന്‍സും സഹകരിച്ച് അപകടത്തില്‍ പെട്ട 35 പേരെ രക്ഷപ്പെടുത്തി. ഇബ്രി, സൊഹാര്‍, വാദി അല്‍ താരിഫ്, സൊഹാര്‍ വിലായത്തിലെ വാദി സല്ലാന്‍, സുവൈഖ് വിലായത്തിലെ വാദി അല്‍ ബൂഹ, റുസ്താഖ് വിലായത്തിലെ വാദി ബനീ സൂഖ് എന്നിവിടങ്ങളില്‍ നിന്ന് അപകടത്തില്‍ പെട്ടവരാണ് ഇവര്‍. മഴ വെള്ളത്തിലും വാദിയിലും കുടുങ്ങിപോയ നിരവധി പേരെ ഹെലികോപ്റ്റിന്‍െറ സഹായത്തോടെ റോയല്‍ ഒമാന്‍ പൊലീസ് രക്ഷപ്പെടുത്തി. യങ്കല്‍ വിലായത്തില്‍ നിന്ന് നാല് രോഗികളെയും ദങ്ക് വിലായത്തില്‍ നിന്ന് ഒരു രോഗിണിയെയും ഹെലികോപ്റ്ററിന്‍െറസഹായത്തോടെ ഇബ്ര ആശുപത്രിയിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചവരെ സഹായ മഭ്യര്‍ഥിച്ചുകൊണ്ടുള്ള 61 അടിയന്തിര കോളുകള്‍ പൊലീസിന് ലഭിച്ചിരുന്നു. വീട് കാലിയാക്കല്‍, ആംബുലന്‍സ് സഹായം, രോഗികളെ മാറ്റല്‍, കാണാതായവരെ തെരയാന്‍ സഹായിക്കല്‍ എന്നിവക്കാണ് പൊതുജനങ്ങള്‍ അധികൃതരുടെ സഹായം തേടിയത്. . ബുറൈമി, നിസ്വ, ബിദ്ബിദ്, സുമൈല്‍, മന, അല്‍ ഹംറ, ഇസ്കി, ബഹ്ല, ഇബ്രി, ദങ്ക്, യങ്കല്‍, ഷിനാസ്, സൊഹാര്‍, ലിവ, സഹം, ഖാബൂറ, റുസ്താഖ് എന്നിവിടങ്ങളിലാണ് കനത്ത മഴ പെയ്തത്. അതിനിടെ വെള്ളിയാഴ്ചയും ശനിയാഴ്ചയും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യഴാഴ്ച രാത്രി അറിയിച്ചു. മസ്കത്ത്, നോര്‍ത്ത് ശര്‍ഖിയ്യ, സൗത്ത് ശര്‍ഖിയ്യ, അല്‍ ഹജര്‍ പര്‍വതങ്ങള്‍, ഇതിന്‍െറ സമീപ പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ഇടി മിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. അല്‍ വുസ്ത, ദോഫാര്‍ ഗവര്‍ണറേറ്റുകളിലെ തീരങ്ങളിലും മഴ പെയ്യാന്‍ സാധ്യതയുണ്ട്. വിവിധ ഭാഗങ്ങളില്‍ പൊലീസ് റോന്ത് ചുറ്റല്‍ ശക്തപ്പെടുത്തുകയും സ്വദേശികളും വിദേശികളും ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കാലാവസ്ഥ മുന്നറിയിപ്പുകള്‍ അവഗണിക്കരുതെന്നും അറിയിപ്പില്‍ പറയുന്നു. വാദിയില്‍ വാഹന മിറക്കരുതെന്നും അറിയിപ്പിലുണ്ട്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ വാദികള്‍ നിറഞ്ഞൊഴുകുകയും ഡാമുകളില്‍ വന്‍ തോതില്‍ വെള്ളം ഒഴുകിയത്തെുകയും ചെയ്തു. വദി അല്‍ ജിസജ ഡാമില്‍ 5.400 ദശലക്ഷം ഘന മീറ്റര്‍ ജലവും വാദി അഹീന്‍ ഡാമില്‍ 6.800 ദശലക്ഷം ഘന മീറ്റര്‍ ജലവും ഒഴുകിയത്തെി. അല്‍ ഹില്‍ത്തി, വാദി അല്‍ ഫറ, വാദി സഹ്താന്‍, വദീ ഗൗള്‍ ഡാം, തനൂഫ് ഡാം തുടങ്ങിയ ഡാമുകളില്‍ ജല നിരപ്പ് വര്‍ധിച്ചു. ഇബ്രി വിലായത്തിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 97 മില്ലീ മീറ്റര്‍ മഴയാണ് ഇവിടെ ലഭിച്ചത്. ദാഖിലിയ്യ ഗവര്‍ണറേറ്റ് 95 മില്ലീ മീറ്റര്‍, സൗത്ത് ബാത്തിന 85 മില്ലീ മീറ്റര്‍, നോര്‍ത്ത് 75 മില്ലീ മീറ്റര്‍, മസ്കത്ത് ഗവര്‍ണറേറ്റ് (സീബ് വിലായത്ത്) 55 മില്ലീ മീറ്റര്‍, ബുറൈമി 48 മില്ലീ മീറ്റര്‍ എന്നിങ്ങനെയാണ് മഴ ലഭിച്ചത്. സഹം കാലാവസ്ഥാ സ്റ്റേഷന്‍ പരിധിയില്‍ 73 മില്ലീ മീറ്റര്‍, സൊഹാര്‍ 65 മില്ലീ മീറ്റര്‍, സുവൈഖ് 57 മില്ലീ മീറ്റര്‍ എന്നിങ്ങനെയാണ് സ്റ്റേഷന്‍ അടിസ്ഥാനത്തില്‍ മഴ ലഭിച്ചവയുടെ അളവ്്. |
ഈസാ ടൗണ്‍ സൂഖില്‍ വന്‍ തീപിടിത്തം Posted: 27 Mar 2014 09:38 PM PDT മനാമ: ബഹ്റൈനില്‍ ഈസാ ടൗണ്‍ സൂഖില്‍ വ്യാഴാഴ്ച രാത്രിയുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചു. കാര്‍പറ്റുകളും ഫര്‍ണിച്ചറുകളും റെഡിമെയ്ഡ് വസ്ത്രങ്ങളും വില്‍പന നടത്തുന്ന പരമ്പരാഗത സൂഖാണ് കത്തിനശിച്ചത്. മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കടകള്‍ കത്തിയവയില്‍ പെടും. തീയണക്കാനുള്ള ശ്രമം സിവില്‍ ഡിഫന്‍സിന്‍െറ നേതൃത്വത്തില്‍ രാത്രി വൈകിയും നടക്കുകയാണ്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2012 ജൂലൈയില്‍ ഇതേ സൂഖിലുണ്ടായ തീപിടിത്തത്തില്‍ നിരവധി കടകള്‍ കത്തിനശിച്ചിരുന്നു. ഇതേ രീതിയിലുള്ള തീപിടിത്തമാണ് ഇത്തവണയും ഉണ്ടായിരിക്കുന്നത്. രാത്രി ഏഴരയോടെയാണ് തീപിടിത്തം തുടങ്ങിയത്. 100 മീറ്ററോളം നീളത്തില്‍ നിമിഷങ്ങള്‍ക്കകം തീ പടര്‍ന്നുപിടിച്ചു. പരിസരമാകെ കറുത്ത പുക നിറഞ്ഞു. തീ പടര്‍ന്ന് പിടിച്ചതോടെ കടകളില്‍ ഉണ്ടായിരുന്നവരെല്ലാം സാധനങ്ങള്‍ ഉപേക്ഷിച്ച് പുറത്തിറങ്ങി. വിവരമറിഞ്ഞയുടന്‍ സിവില്‍ ഡിഫന്‍സും ഫയര്‍ഫോഴ്സും സംഭവസ്ഥലത്തേക്ക് പാഞ്ഞത്തെി. സമീപത്തെ കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു. റാമിസ് മാളിനും ലബനീസ് മാര്‍ക്കറ്റിനുമിടയിലാണ് സൂഖ് സ്ഥിതിചെയ്യുന്നത്. തീ റാമിസ് മാളിലേക്ക് പടരാതിരിക്കാന്‍ ഫയര്‍ഫോഴ്സ് ശ്രമിച്ചു. ഉപയോഗിച്ച സാധനങ്ങളും കാര്‍പറ്റുകളും റെഡിമെയ്ഡ് വസ്ത്രങ്ങളും കുറഞ്ഞ വിലക്ക് ലഭ്യമാകുന്ന സൂഖാണിത്. നിരവധി മലയാളികളുടെ കടകള്‍ ഇവിടെയുണ്ട്. സ്വദേശികളും യമനികളും ബംഗ്ളാദേശികളും ഇവിടെ കടകള്‍ നടത്തുന്നുണ്ട്. നേരത്തെയുണ്ടായ തീപിടിത്തത്തില്‍ കടകള്‍ കത്തിനശിച്ചവര്‍ താല്‍ക്കാലിക ടെന്‍റുകളിലാണ് ഇവിടെ കച്ചവടം നടത്തിയിരുന്നത്. വൈദ്യുതി കണക്ഷന്‍ ലഭിക്കാത്തതിനാല്‍ ജനറേറ്റര്‍ സ്ഥാപിച്ചായിരുന്നു പ്രവര്‍ത്തനം. തീപിടിത്തത്തിന്‍െറ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. |
കുവൈത്ത് മന്ത്രിക്കെതിരെ ഭീകരവാദ ആരോപണവുമായി അമേരിക്ക Posted: 27 Mar 2014 09:31 PM PDT കുവൈത്ത് സിറ്റി: നീതി ന്യായ, ഒൗഖാഫ് ഇസ്ലാമികകാര്യ മന്ത്രി നായിഫ് അല്‍ അജ്മിക്കുമേല്‍ ഭീകരവാദം ആരോപിച്ച് അമേരിക്കന്‍ അധികൃതര്‍. അമേരിക്കയിലെ ഭീകരവാദ, സാമ്പത്തിക രഹസ്യാന്വേഷണകാര്യങ്ങള്‍ക്കായുള്ള അണ്ടര്‍ സെക്രട്ടറി ഡേവിഡ് കോഹനാണ് കുവൈത്ത് മന്ത്രിക്കെതിരെ രൂക്ഷമായ തരത്തില്‍ ഭീകരവാദം ആരോപിച്ച് രംഗത്തത്തെിയത്. ലോകത്തെ വിവിധയിടങ്ങളില്‍ ഭീകരവാദ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും പ്രോത്സാഹനവും പിന്തുണയും ലഭിക്കുന്ന സാഹചര്യത്തെ വിലയിരുത്തിക്കൊണ്ട് തയാറാക്കിയ യു.എസ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. സിറിയയിലെ ഭീകരവാദികള്‍ക്ക് സഹായകരമാവുന്ന തരത്തില്‍ മന്ത്രിയുടെ ഭാഗത്തുനിന്ന് പലപ്പോഴായി പിന്തുണ ലഭിച്ചിട്ടുണ്ടെന്നും ദുരിത ബാധിതരെ സഹായിക്കാനെന്ന പേരില്‍ നടത്തുന്ന സാമ്പത്തിക സഹായം ഭീകരവാദ പ്രസ്ഥാനങ്ങളിലേക്കാണ് എത്തുന്നതെന്നുമാണ് മന്ത്രിക്കെതിരെയുള്ള മുഖ്യമായ ആക്ഷേപം. രാജ്യത്തെ എല്ലാ സംഘടനകള്‍ക്കും സിറിയന്‍ ദുരിതബാധിതരെ സഹായിക്കുന്ന ഫണ്ട് പിരിക്കാന്‍ അനുവാദം നല്‍കിയ തീരുമാനം അബദ്ധമായെന്നും ഇക്കാര്യത്തിലും മന്ത്രിയുടെ പിന്തുണയാണ് മികച്ചു നിന്നതെന്നും അമേരിക്കന്‍ റിപ്പോര്‍ട്ടിലുണ്ട്. ഒരു ഭാഗത്ത് ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ നടപടിയെടുക്കുമ്പോഴും അതിന് വിപരീതമായ തരത്തില്‍ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ഡേവിഡ് കോഹിന്‍ പറഞ്ഞു. സിറിയന്‍ പോരാട്ടത്തിനും മറ്റും പിന്തുണ നല്‍കി വന്ന ഒരാളെ മന്ത്രിയാക്കിയ തീരുമാനം തന്നെ തെറ്റായിപ്പോഴെന്നും പള്ളികള്‍ കേന്ദ്രീകരിച്ച് വ്യാപകമായ തരത്തില്‍ സിറിയന്‍ ഫണ്ട് പരിക്കാന്‍ അടുത്തിടെ എടുത്ത തീരുമാനം ഭീകരവാദികള്‍ക്കാണ് ഗുണം ചെയ്തതെന്നും ഡേവിഡ് കോഹന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്കുമേല്‍ ഭീകവാദം ആരോപിച്ച അമേരിക്കന്‍ നടപടിയോട് പ്രതികരിക്കവെ യു.എസ് റിപ്പോര്‍ട്ട് വസ്തുതകള്‍ക്ക് തീരേ നിരക്കാത്തതും അടിസ്ഥാന രഹിതവുമാണെന്ന് വ്യക്തമാക്കി. ഇപ്പോള്‍ ചികിത്സാവശ്യാര്‍ഥം രാജ്യത്തിന് പുറത്തുള്ള മന്ത്രി അജമി അല്‍ വതന്‍ പത്രവുമായി ടെലഫോണില്‍ നടത്തിയ അഭിമുഖത്തിലാണ് അമേരിക്കന്‍ ആരോപണത്തെ നിഷേധിച്ചത്. അതിനിടെ, ഭീകരവാദം ആരോപിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ എടുത്ത് പറഞ്ഞ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള സഹായ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ താന്‍ അഭിമാനം കൊള്ളുന്നതായി മന്ത്രി ട്വിറ്ററിലൂടെ പറഞ്ഞു. സിറിയ, യമന്‍ ഉള്‍പ്പെടെ അറബ് മുസ്ലിം നാടുകളില്‍ ദരിദ്രരെ സഹായിക്കല്‍, അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കല്‍, ദുരിതബാധിതരെ സഹായിക്കല്‍, അനാഥകളെ പരിപാലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഭാഗവാക്കാവാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നതായി മന്ത്രി പറഞ്ഞു. |
No comments:
Post a Comment