സ്വാഗതം
WELCOME

News Update..

Friday, February 28, 2014

കയര്‍പിരി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചു –മന്ത്രി അടൂര്‍ പ്രകാശ് Madhyamam News Feeds

കയര്‍പിരി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചു –മന്ത്രി അടൂര്‍ പ്രകാശ് Madhyamam News Feeds

Link to

കയര്‍പിരി തൊഴിലാളികളുടെ കൂലി വര്‍ധിപ്പിച്ചു –മന്ത്രി അടൂര്‍ പ്രകാശ്

Posted: 28 Feb 2014 01:17 AM PST

Subtitle: 
260 രൂപയില്‍ നിന്ന് 300 രൂപയായാണ് വര്‍ധിപ്പിച്ചത്

ആലപ്പുഴ: കയര്‍പിരി മേഖലയിലെ തൊഴിലാളികളുടെ കൂലി നിലവിലെ 260 രൂപയില്‍ നിന്ന് 300 രൂപയായി വര്‍ധിപ്പിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇടത് സര്‍ക്കാറിന്‍െറ കാലത്ത് 150 രൂപയായിരുന്നത് യു.ഡി.എഫ് അധികാരത്തിലെത്തിയ ശേഷം ഇരട്ടി വര്‍ധനയാണ് വരുത്തിയിരിക്കുന്നത്.
വിവിധ സൊസൈറ്റികളുടെ ഭാരവാഹികളുമായി ചര്‍ച്ച നടത്തി. വര്‍ധന സംബന്ധിച്ച് ആര്‍ക്കും പരാതികളില്ല. ഇക്കാര്യത്തില്‍ ആരും ആവശ്യപ്പെടാതെ തന്നെ മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശാനുസരണമാണ് വര്‍ധന വരുത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഇപ്പോള്‍ 212 രൂപയാണ് കൂലി.
കയര്‍മേഖലയില്‍നിന്ന് പലരും തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതിനാല്‍ തൊഴിലാളി ക്ഷാമം നേരിടുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കയര്‍പിരി മേഖലയില്‍ വര്‍ധന വരുത്തിയത്.
 ഈ സാഹചര്യത്തില്‍ കയറിന്‍െറ വിലയും വര്‍ധിപ്പിക്കേണ്ടിവരും. ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തും. ചകിരിനാര് ദൗര്‍ലഭ്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കും.
 ഇതിന്‍െറ ഭാഗമായി തൊണ്ട് സംഭരിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിന് പ്രത്യേക പദ്ധതി ആവിഷ്കരിക്കും.
 ഇതിനായി കയര്‍ സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ വികസന ഡയറക്ടര്‍ ഡോ. കെ. മദനന്‍ എന്നിവരെ ചുമതലപ്പെടുത്തി. രണ്ടാഴ്ചക്കുള്ളില്‍ ഇവര്‍ റിപ്പോര്‍ട്ട് നല്‍കും.
 ചകിരി ഉല്‍പാദനത്തിനായി എന്‍.സി.ആര്‍.ഐ വികസിപ്പിച്ചെടുത്ത മിനി ഡീഫൈബറിങ് യന്ത്രം കയര്‍ സംഘങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറിയില്‍ ഇവ നിര്‍മിച്ചുനല്‍കുമെന്നും മന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ കയര്‍ സെക്രട്ടറി റാണി ജോര്‍ജ്, കയര്‍ അപ്പെക്സ് ബോഡി വൈസ് ചെയര്‍മാന്‍ എം.കെ. അബ്ദുല്‍ ഗഫൂര്‍, ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, ഡോ. കെ. മദനന്‍, എന്‍.സി.ആര്‍.എം.ഐ ഡയറക്ടര്‍ കെ.ആര്‍. അനില്‍, കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ.ആര്‍. രാജേന്ദ്രപ്രസാദ് എന്നിവര്‍ പങ്കെടുത്തു.

സ്ഥാനാര്‍ഥികളുടെ തെരഞ്ഞെടുപ്പ് ചെലവ് 70 ലക്ഷമാക്കി ഉയര്‍ത്തി

Posted: 27 Feb 2014 11:40 PM PST

Image: 
Subtitle: 
ആന്ധ്രയില്‍ രാഷ്ട്രപതി ഭരണത്തിന് കേന്ദ്ര മന്ത്രിസഭയുടെ അനുമതി

ന്യൂഡല്‍ഹി:  ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് ചെലവഴിക്കാന്‍ കഴിയുന്ന തുകയുടെ പരിധി 70 ലക്ഷമാക്കി ഉയര്‍ത്താന്‍ കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. തെലങ്കാന ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് കിരണ്‍ കുമാര്‍ റെഡ്ഡി രാജി വച്ചതിനെ തുടര്‍ന്ന് ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര മന്ത്രി സഭാ യോഗം തീരുമാനിച്ചു. ഗവര്‍ണറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ആന്ധ്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ മന്ത്രി സഭാ യോഗം തീരുമാനിച്ചത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപത്തിനു മുമ്പുള്ള രണ്ടാം യു.പി .എ സര്‍ക്കാറിന്‍്റെ അവസാന മന്ത്രി സഭാ യോഗമായിരുന്നു ഇത്.

തെരഞ്ഞെടുപ്പ് ചെലവ് സംബന്ധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍്റെ ശിപാര്‍ശ കേന്ദ്രം അംഗീകരിക്കുകയായിരുന്നു. നിലവില്‍ ഒരു സ്ഥാനാര്‍ഥിക്ക് പ്രചരണത്തിന് ചെലവഴിക്കാന്‍ കഴിയുന്ന പരമാവധി തുക 40 ലക്ഷം രൂപയാണ്.

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വര്‍ധിപ്പിച്ചു.  ഇതോടെ ഡിഎ ് 100 ശതമാനമായി. കുറഞ്ഞ പി.എഫ് പെന്‍ഷന്‍ നിരക്ക്  1000 രൂപയായി വര്‍ധിപ്പിക്കാനും കേന്ദ്രമന്ത്രി സഭാ യോഗം തീരുമാനിച്ചു.

അമൃതാനന്ദമയി മഠം:ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി ഗെയ് ല്‍ ട്രെഡ് വെല്‍

Posted: 27 Feb 2014 11:02 PM PST

Image: 

ന്യൂഡല്‍ഹി: അമൃതാനന്ദമയി ആശ്രമത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി മുന്‍ അന്തവോസി ഗെയ് ല്‍ ട്രെഡ് വെല്‍. ആശ്രമത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയ സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശിന് അയച്ച ഇമെയിലിലാണ് നിലപാടറിയിച്ചത്. ആശ്രമത്തിനെതിരെ ഉന്നയിച്ച കാര്യങ്ങളില്‍ നിന്ന് പിന്നോട്ട് പോയിട്ടില്ല. "വിശുദ്ധ നരകം-വിശ്വാസത്തിന്‍െറയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്‍െറയും ഓര്‍മക്കുറിപ്പ്" എന്ന പുസ്തകത്തില്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായും ഗെയ് ല്‍ ട്രെഡ് വെല്‍ അറിയിച്ചതായി അഡ്വ. ദീപക് പ്രകാശ് പറഞ്ഞു.

ആരെയും ശിക്ഷിക്കണമെന്നില്ല. മഠത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ ജനങ്ങളെ ബോധവാന്മാരാക്കാനാണ് പുസ്തകം എഴുതിയത്. ആശ്രമത്തില്‍ 20 വര്‍ഷം ചെലവിട്ടു. അവിടെ നിന്നുള്ള ആഘാതങ്ങള്‍ മറികടക്കാന്‍ പിന്നെയും വര്‍ഷങ്ങള്‍ വേണ്ടിവന്നു. അതുകൊണ്ട് തന്നെ നിയമയുദ്ധത്തിലൂടെ വര്‍ഷങ്ങള്‍ ചെലവിടാന്‍ തനിക്ക് താല്‍പര്യമില്ല. സത്യവും നീതിയും പുറത്തു കൊണ്ടുവരാന്‍ എല്ലാ പിന്തുണയും നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ഗെയ് ല്‍ ട്രെഡ് വെല്‍ ഇമെയിലില്‍ വിശദീകരിക്കുന്നു.

ഗെയ് ല്‍ ട്രെഡ് വെലിന്‍െറ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മഠത്തിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ചൂണ്ടിക്കാട്ടി മൂന്ന് പരാതികളാണ് കരുനാഗപ്പള്ളി പൊലീസില്‍ ലഭിച്ചത്. സുപ്രീംകോടതി അഭിഭാഷകന്‍ ദീപക് പ്രകാശ്, ഹൈകോടതി അഭിഭാഷകന്‍ കെ.പി. പ്രദീപ്, കെ.എസ്.യു മുന്‍ സംസ്ഥാന സെക്രട്ടറി മഞ്ജുക്കുട്ടന്‍ എന്നിവരാണ് പരാതി നല്‍കിയവര്‍.

എന്നാല്‍ മുന്‍ അന്തവോസിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ മഠത്തിനെതിരെ കേസെടുക്കേണ്ടതില്ളെന്ന നിയമോപദേശമാണ് പൊലീസിന് ലഭിച്ചത്. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാതെ പ്രാഥമിക അന്വേഷണം നടത്താനാണ് കരുനാഗപ്പള്ളി പൊലീസിന് ജില്ലാ ഗവ. പ്ളീഡര്‍ നല്‍കിയ ഉപദേശം. അതേസമയം, ഈ നിയമോപദേശം സുപ്രീംകോടതി വിധിയെ മറികടക്കലാണെന്നും ഇതിനെതിരെ കോടതിയലക്ഷ്യനടപടികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകുമെന്നും പരാതിക്കാരനായ അഡ്വ. ദീപക് പ്രകാശ് അറിയിച്ചിട്ടുണ്ട്.

കസ്തൂരിരംഗന്‍ വിജ്ഞാപനം റദ്ദാക്കണം - പിണറായി

Posted: 27 Feb 2014 11:01 PM PST

Image: 

ന്യൂഡല്‍ഹി: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തില്‍ നവംബര്‍ 13 ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനം റദ്ദാക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നവംബര്‍ 13 ലെ വിജ്ഞാപനം റദ്ദാക്കാതെ ഓഫിസ് മെമോറാണ്ടം ഇറക്കാനാണ് ശ്രമിക്കുന്നത്. കേന്ദ്രസര്‍ക്കാരിന് ആത്മാര്‍ഥത ഉണ്ടെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു.
പശ്ചിമഘട്ടത്തെയും മലയോര ജനതയെയും സംരക്ഷിക്കാന്‍ ഉതകുന്ന പുതിയ റിപ്പോര്‍ട്ട് തയാറാക്കണം.  സി.പി.എം മലയോര ജനതക്കൊപ്പമാണ്.  വോട്ടിന്‍്റെ പ്രശ്നമല്ല, മലയോര ജനതയുടെ നിലനില്‍പ്പിന്‍്റെ പ്രശ്നമാണ് ഇതെന്നും ചോദ്യത്തിന് മറുപടിയായി പിണറായി വ്യക്തമാക്കി.
 

കര്‍മ പരിപാടിയുമായി ആരോഗ്യ വകുപ്പ്

Posted: 27 Feb 2014 10:55 PM PST

Subtitle: 
പുകയില നിയന്ത്രണം

പാലക്കാട്: പൊതുസ്ഥലത്തെ പുകവലിക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് ജില്ലയെ പുകയില നിയന്ത്രണമാക്കുന്നതിന് ആരോഗ്യവകുപ്പ് കര്‍മപരിപാടി ആസൂത്രണം ചെയ്തു.
ജില്ലാ സ്ക്വാഡിന്‍െറ പ്രവര്‍ത്തനം വ്യാപിപ്പിക്കുക, സ്കൂളുകളിലെ പ്രധാനാധ്യാപകര്‍ക്ക് പരിശീലനം നല്‍കുക, സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്ത കട ഉടമസ്ഥര്‍ക്കും പൊതുസ്ഥലത്തെ പുകവലിക്കാര്‍ക്കും പുകവലി പ്രോത്സാഹിപ്പിക്കുന്ന കട ഉടമകള്‍ക്കും പിഴ ചുമത്തുക, സ്കൂള്‍ സംരക്ഷണ സമിതികള്‍ ശക്തിപ്പെടുത്തുക, പൊതു ഗതാഗത വാഹനങ്ങളില്‍ പുകവലി നിരോധനം ഉറപ്പുവരുത്തുക എന്നിങ്ങനെ അഞ്ചിന കര്‍മ പരിപാടികള്‍ക്കാണ് യോഗം രൂപം നല്‍കിയത്.
ആറ് മാസം കൊണ്ട് പൊലീസ് 60,000 രൂപയും ആരോഗ്യവകുപ്പ് 15000 രൂപയും പുകയില നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പിഴ ചുമത്തി.
കഴിഞ്ഞ വര്‍ഷം 600 കേസുകള്‍ പുകയിലയുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തു.  
ആരോഗ്യവകുപ്പ് 967 പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയും 1114 പേര്‍ക്ക് പുകയില നിയന്ത്രണ നിയമത്തിന്‍െറ വിവിധ വകുപ്പുകള്‍ പ്രകാരം പിഴ ചുമത്തുകയും ചെയ്തു.  
എക്സൈസ് വകുപ്പ് 50 ലക്ഷം രൂപ വില വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ ജില്ലയില്‍ നിന്ന് പിടിച്ചെടുത്തു.  അഡീഷനല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.കെ. ആന്‍റണി അധ്യക്ഷത വഹിച്ച യോഗത്തില്‍ നാര്‍ക്കോട്ടിക് ഡിവൈ.എസ്.പി. എസ്. ഷാനവാസ്, അസി.എക്സൈസ് കമീഷണര്‍ ബി. ജയന്തിവാസന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.ആര്‍. പ്രഭുദാസ്, ടെക്നിക്കല്‍ അസിസ്റ്റന്‍റ് എന്‍. കൃഷ്ണന്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി.വി. മുജീബ്, ഡി.ഡി. പഞ്ചായത്ത് സൂപ്രണ്ട് ബി. ഹരിഹരന്‍, കെ.എച്ച്.ആര്‍.എ. പ്രസിഡന്‍റ് മുഹമ്മദ് റാഫി, ദിശ സെക്രട്ടറി അബ്ദുല്‍ റഹിമാന്‍, ആര്‍.സി.എച്ച്. ഓഫിസര്‍ ഡോ. ജയശ്രീ,  ട്രൈബല്‍ ഡെവലപ്മെന്‍റ് ഓഫിസര്‍ പി. സുജാത, ആര്‍. സ്മിത, കേരളാ വൊളന്‍ററി ഹെല്‍ത്ത് സര്‍വീസസ് അനിതാ എബ്രഹാം, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ് ഇന്ദിരാ പ്രിയദര്‍ശിനി, സൗത്ത് സി.ഐ ബി. സന്തോഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

‘ഏറ്റം-ഏറനാടിന്‍ മുന്നേറ്റ’ത്തിന് അരീക്കോട്ട് പ്രൗഢോജ്വല തുടക്കം

Posted: 27 Feb 2014 10:44 PM PST

Subtitle: 
വിദ്യാഭ്യാസ വിസ്മയം സൃഷ്ടിക്കാന്‍ ഏറനാട്

അരീക്കോട്: അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മ നികത്തി വിദ്യാഭ്യാസരംഗത്ത് സമൂല മാറ്റം സൃഷ്ടിക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് ഏറനാട് നിയോജകമണ്ഡലത്തില്‍ തുടക്കം കുറിച്ചു. സംസ്ഥാനത്ത് 46 നിയോജകമണ്ഡലങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ ഈ പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് ആദ്യമായി ഈ പദ്ധതി തുടങ്ങുന്നത് ഏറനാട് മണ്ഡലത്തിലാണ്. ‘ഏറ്റം -ഏറനാടിന്‍ മുന്നേറ്റം’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. അപര്യാപ്തതകളുള്ള വിദ്യാലയങ്ങള്‍ കണ്ടെത്തുകയും സര്‍ക്കാര്‍, എയ്ഡഡ് മേഖലകളെ തരംതിരിക്കാതെ ഫണ്ടുകള്‍ അനുവദിച്ച് വിദ്യാഭ്യാസം സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്.
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ 91 സ്കൂളുകളിലാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്. വൈദ്യുതീകരണം, പാചകപ്പുര, ഭോജനശാല, ശുദ്ധജലം, പാചകത്തൊഴിലാളികള്‍ക്ക് ഒരേ വേഷം, കമ്പോസ്റ്റ് കുഴി, അഴുക്കുചാല്‍ നിര്‍മാണം, മൈക്ക്സെറ്റ്, കമ്പ്യൂട്ടര്‍, പരിസ്ഥിതി സൗഹൃദ ഉദ്യാനം, വാഹന സൗകര്യം, ഇരിപ്പിട സൗകര്യം, പെണ്‍കുട്ടികള്‍ക്ക് മൂത്രപ്പുര, ഗണിത ശാസ്ത്രലാബ്, ഇന്‍റര്‍നെറ്റ്, വിദ്യാലയങ്ങള്‍ക്ക് ഒരേ നിറം എന്നിവയാണ് നടപ്പാക്കുന്നത്. വിദ്യാര്‍ഥികളില്‍ കണ്ടുവരുന്ന പഠന വൈകല്യങ്ങളെയും മാനസിക വെല്ലുവിളികളെയും അതിജീവിക്കാന്‍ അന്താരാഷ്ട്ര ഗുണനിലവാരത്തോടെ ‘പുനര്‍ജനി’ പദ്ധതിയും നടപ്പാക്കുന്നു. കൂടാതെ യുവശാസ്ത്രജ്ഞരെ കണ്ടെത്താനായി ഗവേഷണ പഠനകേന്ദ്രം, ഇന്ത്യന്‍ സിവില്‍ സര്‍വീസ്, നാഷനല്‍ ഡിഫന്‍സ് അക്കാദമി എന്നിവയില്‍ ഇടം തേടുന്നതിന് പ്രാപ്തരാക്കുന്ന പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങും. വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പദ്ധതി ഉദ്ഘാടനം ചെയ്തു. എം.ഐ. ഷാനവാസ് എം.പി മുഖ്യാതിഥിയായിരുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍െറ സന്ദേശം ചടങ്ങില്‍ വായിച്ചു.
സമഗ്ര വിദ്യാഭ്യാസ  സമര്‍പ്പണം ജില്ലാ കലക്ടര്‍ കെ. ബിജുവും പദ്ധതി വിശദീകരണം ബി.പി.ഒ ടി.ടി. റോയ് തോമസും നിര്‍വഹിച്ചു.
പുനര്‍ജനി പദ്ധതി വിശദീകരണം ഇപെര്‍ട്ട് ചെയര്‍മന്‍ ഡോ. പി.പി. സുരേഷ്കുമാര്‍ നടത്തി. കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം മുഖ്യപ്രഭാഷണം നടത്തി. അരീക്കോട് ബ്ളോക്ക് ചായത്ത് പ്രസിഡന്‍റ് എം.സി. മുഹമ്മദ് ഹാജി, പ്രതിനിധികളായ പി.പി. സഫറുല്ല, സബീന കണ്ണനാരി, കോലോത്ത് മുഹമ്മദ്, റൈഹാനത്ത് കുറുമാടന്‍, വി. ഷര്‍മിള, ശൈല ഗഫൂര്‍, ലിസി ജോസഫ്, പി.വി. മനാഫ്, വി.കെ. സുബൈദ, പി.കെ. ഉമ്മാച്ചക്കുട്ടി, എം.എ. റസാഖ്, കെ.പി. നൗഷാദലി, ടി. ഖദീജ, ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ പി. സഫറുല്ല, വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍ ഇ.കെ. ഗീതാഭായ്, അരീക്കോട് എ.ഇ.ഒ കെ.കെ. ഉണ്ണികൃഷ്ണന്‍, മഞ്ചേരി എ.ഇ.ഒ കെ. അബ്ദുല്ല, നിലമ്പൂര്‍ എ.ഇ.ഒ പി. വിജയന്‍, കിഴിശ്ശേരി എ.ഇ.ഒ ഇ. ശ്യാമള എന്നിവര്‍ സംബന്ധിച്ചു. ചടങ്ങില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സ്ഥലം സംഭാവന നല്‍കിയ കാന്തക്കര പുല്ലൂര്‍ മനയിലെ ചെറിയ നാരായണന്‍ നമ്പൂതിരി, പ്രിന്‍സിപ്പലായി വിരമിക്കുന്ന സി. സാവൂദ് എന്നിവരെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആദരിച്ചു. പി.കെ. ബഷീര്‍ എം.എല്‍.എ സ്വാഗതവും പ്രധാനാധ്യാപകന്‍ സി. സുബ്രഹ്മണ്യന്‍ നന്ദിയും പറഞ്ഞു.
 

കസ്തൂരിരംഗന്‍: വയനാട്ടിലും ഇടുക്കിയിലും നാളെ ഹര്‍ത്താല്‍

Posted: 27 Feb 2014 10:43 PM PST

Image: 

കട്ടപ്പന: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിലെ കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വയനാട്, ഇടുക്കി ജില്ലകളില്‍ നാളെ (ശനിയാഴ്ച) ഹര്‍ത്താല്‍. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഇടതുമുന്നണിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത്.

കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു

Posted: 27 Feb 2014 10:32 PM PST

Subtitle: 
15 സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു മേല്‍ക്കൂരക്ക് കീഴിലേക്ക് മാറും

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന്‍ യാഥാര്‍ഥ്യമാകുന്നു. ഹോസ്ദുര്‍ഗ് താലൂക്ക് ഓഫിസിന് സമീപം നിര്‍മിച്ച കെട്ടിടത്തിന്‍െറ പണി മാര്‍ച്ച് 31ഓടെ പൂര്‍ത്തിയാകും. മൂന്ന് നിലകളിലായി മൂന്നരക്കോടി രൂപ ചെലവിലാണ് കെട്ടിടം നിര്‍മിക്കുന്നത്.
പണി പൂര്‍ത്തിയാകുന്നതോടെ കാഞ്ഞങ്ങാട്ടെ 15 സര്‍ക്കാര്‍ ഓഫിസുകള്‍ മിനി സിവില്‍ സ്റ്റേഷനിലേക്ക് മാറും.
മൂന്ന് മുറികളില്‍ താലൂക്ക് ഓഫിസിന്‍െറ അനുബന്ധ സെക്ഷനുകള്‍ പ്രവര്‍ത്തിക്കും. ഇതിനുപുറമെ ലീഗല്‍ മെട്രോളജി വകുപ്പ് ഓഫിസ്, താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ്, പി.ഡബ്ള്യു.ഡി, ഇലക്ട്രിക് അസി. എന്‍ജിനീയര്‍ ഓഫിസ്, ഹിന്ദുമത ധര്‍മ സ്ഥാപന വകുപ്പ്, ഇറിഗേഷന്‍ സബ്ഡിവിഷന്‍ ഓഫിസ്, അസി.
രജിസ്ട്രാര്‍ ഓഫിസ്, പട്ടികജാതി

-വര്‍ഗ വികസന ഓഫിസ്, ഫുഡ് ഇന്‍സ്പെക്ടര്‍ ഓഫിസ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസ്, ഡ്രഗ് ഇന്‍സ്പെക്ടര്‍ ഓഫിസ്, ഡി.ഇ.ഒ ഓഫിസ്, അസി. ലേബര്‍ ഓഫിസ് എന്നീ സ്ഥാപനങ്ങളും മിനി സിവില്‍ സ്റ്റേഷനിലുണ്ടാകും. മിനി കോണ്‍ഫറന്‍സ് ഹാളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
2009ല്‍ തുടങ്ങിയ മിനി സിവില്‍ സ്റ്റേഷന്‍ കെട്ടിടം പണി പലതവണ ചുവപ്പുനാടയില്‍ കുരുങ്ങിയിരുന്നു. ഗ്രൗണ്ട് ഫ്ളോറും മുകളിലത്തെ ഇരു നിലയും വെവ്വേറെയായാണ് ടെന്‍ഡര്‍ നല്‍കിയിരുന്നത്.
താലൂക്കിലെ മിക്ക സര്‍ക്കാര്‍ ഓഫിസുകളും ഒരേ കുടക്കീഴില്‍ വരുന്നതോടെ പ്രദേശത്തുകാര്‍ക്ക് ഏറെ ഗുണകരമായിരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പിനുശേഷം കെട്ടിടം ഉദ്ഘാടനം ചെയ്യാനാണ് നീക്കം.

കുടിവെള്ള വിതരണം സുഗമമാക്കാന്‍ ജലസംഭരണികള്‍ ഒരുങ്ങുന്നു

Posted: 27 Feb 2014 10:24 PM PST

Subtitle: 
കൊടപ്പറമ്പില്‍ രണ്ടാമത്തെ ടാങ്കിന് സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാവുന്നു

കണ്ണൂര്‍: നഗരത്തിലെ കുടിവെള്ള വിതരണം സുഗമമാക്കാന്‍ കൂറ്റന്‍ ജലസംഭരണി. എസ്.എന്‍ പാര്‍ക്കിന് സമീപമാണ് വാട്ടര്‍ അതോറിറ്റിയുടെ ജലസംഭരണി നിര്‍മാണം. മാര്‍ച്ച് അവസാനത്തോടെ പണി പൂര്‍ത്തിയാകും. നഗരത്തിലെ ജീര്‍ണിച്ച കുടിവെള്ള പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുന്ന പണി പൂര്‍ത്തിയാവുന്നതോടെ സംഭരണി വഴിയായിരിക്കും ജലവിതരണം. ഇപ്പോള്‍ താണയിലെ ടാങ്കില്‍നിന്നാണ് നഗരത്തില്‍ വെള്ളമെത്തുന്നത്. കണ്ണൂര്‍ ശുദ്ധജല വിതരണ പദ്ധതിയുടെ ഭാഗമായി 2.35 കോടി രൂപ ചെലവിലാണ് സംഭരണിയുടെ നിര്‍മാണം. 10 മീറ്റര്‍ ഉയരമുള്ള ജലസംഭരണിയില്‍ 16.5 ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാനാകും. പയ്യാമ്പലം താളിക്കാവ്, പാറക്കണ്ടി, കാനത്തൂര്‍ തുടങ്ങി ജില്ലാ ആശുപത്രി വരെയുള്ള പ്രദേശങ്ങളിലേക്ക് സംഭരണി വഴി ജലം വിതരണം ചെയ്യാനാകും.
നഗരസഭയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ ജലവിതരണം നിലവില്‍ കാര്യക്ഷമമല്ല. പലപ്പോഴും ടാപ്പുകളില്‍ വെള്ളം നേരിയതോതില്‍ ലഭ്യമാകുന്നത് ഉപഭോക്താക്കള്‍ക്ക് പ്രയാസമുണ്ടാക്കുന്നു. ഇതേതുടര്‍ന്നാണ് നഗരസഭയിലെ രണ്ടിടങ്ങളില്‍ ടാങ്കുകള്‍ നിര്‍മിക്കാന്‍ വാട്ടര്‍ അതോറിറ്റി തയാറായത്.  എസ്.എന്‍ പാര്‍ക്ക് സംഭരണിക്ക് പുറമെ കൊടപ്പറമ്പിലാണ് മറ്റൊരു ടാങ്ക്. ഭൂമി കൈമാറി കിട്ടാത്തതിനാല്‍ ഇതുവരെ നിര്‍മാണം തുടങ്ങാനായില്ല. കഴിഞ്ഞ ദിവസം ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയായി.
 സംഭരണി നിര്‍മാണത്തിനായി 13.5 സെന്‍റ് സ്ഥലമാണ് ഏറ്റെടുക്കുന്നത്. 70 ലക്ഷത്തോളം ചെലവിലാണ് നഗരസഭ ഭൂമി വാങ്ങി വാട്ടര്‍ അതോറിറ്റിക്ക് കൈമാറുന്നത്. ഏഴു ലക്ഷത്തോളം രൂപ ഇതിനകം നഗരസഭ സര്‍ക്കാറില്‍ അടച്ചു.
ഇനി കലക്ടര്‍ നില നിശ്ചയിച്ച് മറ്റു നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കിയാല്‍ നിര്‍മാണം തുടങ്ങും. ടാങ്ക് നിര്‍മാണത്തിനുള്ള ടെന്‍ഡര്‍ നേരത്തേ വാട്ടര്‍ അതോറിറ്റി കൊടുത്തിരുന്നു. സ്ഥലം വിട്ടുകിട്ടുന്ന മുറക്ക് മൂന്ന്  മാസത്തിനകം സംഭരണി നിര്‍മാണം പൂര്‍ത്തിയാക്കാനാണ് വാട്ടര്‍ അതോറിറ്റി ലക്ഷ്യമിടുന്നത്. 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള സംഭരണി 95 ലക്ഷം രൂപ ചെവിലാണ് നിര്‍മിക്കുന്നത്. കൊടപ്പറമ്പ്, അറക്കല്‍, തയ്യില്‍, പടന്ന, വെറ്റിലപ്പള്ളി, മൈതാനപ്പള്ളി, മുബാറക് തുടങ്ങിയ വാര്‍ഡുകളില്‍ 2500ഓളം കുടുംബങ്ങള്‍ക്ക് സംഭരണി യാഥാര്‍ഥ്യമാകുന്നതോടെ കുടിവെള്ളം സുഗമമായി ലഭ്യമാകും.

ബത്തേരി കാര്‍ഷിക ഗ്രാമവികസന ബാങ്ക്: നിയമന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവ്

Posted: 27 Feb 2014 10:19 PM PST

Subtitle: 
നിയമനം സഹകരണ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നപരാതിയിലാണ് നടപടി

കല്‍പറ്റ: ബത്തേരി താലൂക്ക് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമവികസന ബാങ്കിലെ നിയമന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ജില്ലാ ജോ. രജിസ്ട്രാര്‍ (ജനറല്‍) ഉത്തരവായി. അറ്റന്‍ഡര്‍, റെക്കോഡ് കീപ്പര്‍, പാര്‍ട്ട്ടൈം സ്വീപ്പര്‍ തസ്തികകളിലേക്കുള്ള നിയമന നടപടികളാണ് തടഞ്ഞത്.
ആസ്തി-ബാധ്യതകളുടെ വിഭജനം, ജീവനക്കാരുടെ പുനര്‍വിന്യാസം, ഓഡിറ്റ് എന്നിവ പൂര്‍ത്തിയാക്കിയശേഷം ജീവനക്കാരെ നിയമിക്കുന്നതായിരിക്കും ഉചിതമെന്നും ഉത്തരവിലുണ്ട്.
 നിയമനനടപടികള്‍ സഹകരണ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന കേണിച്ചിറ സ്വദേശി കെ.വി. രാജന്‍െറ പരാതിയിലാണ് നടപടി.
പനമരം ആസ്ഥാനമായ വയനാട് കാര്‍ഷിക ഗ്രാമവികസന ബാങ്ക് വിഭജിച്ച് രൂപവത്കരിച്ചതാണ് ബത്തേരി താലൂക്ക് കാര്‍ഷിക ഗ്രാമവികസന ബാങ്ക്.
വിഭജന നടപടികള്‍ ഇനിയും  പൂര്‍ത്തിയായിട്ടില്ല. എന്നാല്‍, നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ച് ബത്തേരി ബാങ്ക് അധികൃതര്‍ പത്രങ്ങളില്‍ പരസ്യം നല്‍കിയിരുന്നു.ഇത് സഹകരണ ചട്ടങ്ങളുടെ ലംഘനമാണെന്ന് കാണിച്ച്  സഹകരണ മന്ത്രി, രജിസ്ട്രാര്‍ തുടങ്ങിയവര്‍ക്കാണ് രാജന്‍ പരാതി നല്‍കിയത്.
സഹകരണ രജിസ്ട്രാറുടെ നിര്‍ദേശമനുസരിച്ച്  പരാതി അന്വേഷിച്ച  ബത്തേരി അസി. രജിസ്ട്രാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തിലാണ് ജോയന്‍റ് രജിസ്ട്രാറുടെ ഉത്തരവ്.  
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP