സ്വാഗതം
WELCOME

News Update..

Thursday, February 6, 2014

ജനരോഷം അണപൊട്ടി; 12 മണിക്കൂര്‍ ബൈപാസ് ഉപരോധിച്ചു Madhyamam News Feeds

ജനരോഷം അണപൊട്ടി; 12 മണിക്കൂര്‍ ബൈപാസ് ഉപരോധിച്ചു Madhyamam News Feeds

Link to

ജനരോഷം അണപൊട്ടി; 12 മണിക്കൂര്‍ ബൈപാസ് ഉപരോധിച്ചു

Posted: 06 Feb 2014 01:05 AM PST

Subtitle: 
മാസ്റ്റര്‍ പ്ളാനിലെ അവ്യക്തത

കഴക്കൂട്ടം: മാസ്റ്റര്‍പ്ളാനിലെ അവ്യക്തത മാറ്റണമെന്നും മാസ്റ്റര്‍ പ്ളാനില്‍ ഭേദഗതി വരുത്തണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ നടത്തിയ ജനകീയസമരത്തില്‍ പ്രതിഷേധം അണപൊട്ടി. കഴക്കൂട്ടം-വെഞ്ഞാറമൂട് ബൈപാസ് സമരക്കാര്‍ 12 മണിക്കൂര്‍ ഉപരോധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 25000ല്‍അധികം പേരാണ് പങ്കുചേര്‍ന്നത്. കാട്ടായിക്കോണം, ചന്തവിള കോര്‍പറേഷന്‍ വാര്‍ഡുകളില്‍ ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു.  കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. കാട്ടായിക്കോണം കേന്ദ്രമാക്കി ഉപഗ്രഹനഗരം പണിയാനാണ് മാസ്റ്റര്‍പ്ളാന്‍ തയാറാക്കിയത്.  എന്നാല്‍, സര്‍ക്കാര്‍ഒമ്പത് മാസം മുമ്പ് കരട് പുറത്തിറക്കിയെങ്കിലും 350ഓളം പേജുള്ള മാസ്റ്റര്‍ പ്ളാന്‍ ഇംഗ്ളീഷിലാണ് പ്രസിദ്ധീകരിച്ചത്. തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതിനൊടുവില്‍ ദിവസങ്ങള്‍മുമ്പ് 20പേജ് ലഘുരൂപം മലയാളത്തില്‍ പ്രസിദ്ധീകരിച്ചിരുന്നു. ജയില്‍കോംപ്ളക്സ്, ശ്രീചിത്രമെഡിക്കല്‍ സെന്‍റര്‍, ആര്‍.സി.സി, കോടതിസമുച്ചയം എന്നിവയാണ് മാസ്റ്റര്‍പ്ളാനില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഓരോ പദ്ധതിക്കും സ്ഥലം എവിടെനിന്നാണ് ഏറ്റെടുക്കുന്നതെന്ന് വ്യക്തമാക്കിയിരുന്നില്ല. ഏറ്റെടുക്കുന്ന വസ്തുക്കളുടെ സര്‍വേ നമ്പറും പ്രസിദ്ധീകരിച്ചിരുന്നില്ല.
ബുധനാഴ്ച രാവിലെ  ആറ്മുതല്‍ വൈകുന്നേരം ആറ്വരെയാണ് ഹര്‍ത്താലിന് ആക്ഷന്‍ കൗണ്‍സില്‍ ആഹ്വാനം ചെയ്തിരുന്നത്. ജനകീയ സമരസമിതിയുടെയും ആക്ഷന്‍ കൗണ്‍സിലിന്‍െറയും നേതൃത്വത്തിലായിരുന്നു സമരം. ബൈപാസുമായി ബന്ധപ്പെടുന്ന റോഡുകളടക്കം ഒമ്പതിടത്തില്‍ ഇരുചക്രവാഹനങ്ങളടക്കം കടത്തിവിട്ടില്ല. പോത്തന്‍കോട്, ശ്രീകാര്യം, കഴക്കൂട്ടം എന്നിവിടങ്ങളില്‍നിന്ന് വാഹനങ്ങള്‍ തിരിച്ചുവിട്ടു. വിവിധ പ്രദേശങ്ങളില്‍നിന്നും ചെറുതും വലുതുമായ ജാഥകളായി എത്തിയാണ് സ്ത്രീകളും കുട്ടികളുമടക്കം തടിച്ചുകൂടിയത്. റസിഡന്‍റ്സ് അംഗങ്ങള്‍, കലാ സാംസ്കാരിക സമിതികള്‍, റബര്‍, പാറമട തൊഴിലാളികള്‍, ജാതിമത സംഘടനകള്‍ തുടങ്ങി സമസ്ത മേഖലകളില്‍നിന്നും രാഷ്ട്രീയ ഭേദമില്ലാതെയാണ് സമരത്തിന് എത്തിയത്. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയെങ്കിലും ജനം സംസാരിക്കാന്‍ അനുവദിച്ചില്ല. മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് കാട്ടായിക്കോണം അരവിന്ദന്‍, ജനകീയ സമരസമിതി പ്രസിഡന്‍റ് പ്രഫ.ചാണ്ടി,സെക്രട്ടറി തുളസീധരന്‍, ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ഡി.രമേശന്‍ എന്നിവര്‍ സംസാരിച്ചു.
സമരത്തിന് ഐക്യദാര്‍ഢ്യംപ്രഖ്യാപിച്ച് മടവൂര്‍പാറക്ക് സമീപം സ്ഥാപിച്ച ഫ്ളക്സ്ബോര്‍ഡ് ഏറെ വിവാദമായി. ജനപ്രതിനിധികളെ പരാമര്‍ശിക്കുന്ന കാര്‍ട്ടൂണാണ് പ്രദര്‍ശിപ്പിച്ചത്.
മാസ്റ്റര്‍ പ്ളാനിലെ അവ്യക്തതയെച്ചൊല്ലി ചില നേതാക്കള്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച്, നായ, കോഴി, ആട് എന്നിവയെയും സമരസ്ഥലത്ത് എത്തിച്ചിരുന്നു. ബൈപാസിന് നടുവില്‍ പ്രതിഷേധ കുടില്‍കെട്ടിയാണ് സമരം ആരംഭിച്ചത്. സമരം വൈകുന്നേരം ആറിന് സമാപിച്ചു.
 

ടി.പി വധ ഗൂഡാലോചന: സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കുമെന്ന് പറഞ്ഞിട്ടില്ല -ചെന്നിത്തല

Posted: 06 Feb 2014 12:13 AM PST

Image: 

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസില്‍ സി.ബി.ഐ അന്വേഷണം നടത്തുമെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ളെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പൊലീസ് അന്വേഷണത്തിന് ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും ചെന്നിത്തല വ്യക്തമാക്കി.

സര്‍ക്കാറിനെ സംബന്ധിച്ച് നിയമപരമായ നടപടികള്‍ മാത്രമെ സ്വീകരിക്കാന്‍ കഴിയൂ. രമയുടെ പരാതി സര്‍ക്കാര്‍ ഗൗരവമായി എടുത്തിട്ടുണ്ട്. അതുകൊണ്ടാണ് അത് പൊലീസിന് കൈമാറിയത്. ഈ സാഹചര്യത്തില്‍ രമ സമരം നിര്‍ത്തി കേസന്വേഷണവുമായി സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  
 

ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്കിന്

Posted: 05 Feb 2014 11:28 PM PST

Subtitle: 
വ്യാഴാഴ്ച മുതല്‍ എറണാകുളം നഗരത്തിലാണ് പണിമുടക്ക്

കൊച്ചി: എറണാകുളം ഓട്ടോ ഡ്രൈവേഴ്സ് കോഓഡിനേഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച മുതല്‍ എറണാകുളം നഗരത്തില്‍ ഓട്ടോ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
അതേസമയം ഐ.എന്‍.ടി.യു.സി സമരത്തില്‍ പങ്കെടുക്കില്ല. മീറ്റര്‍ ചാര്‍ജിന്‍െറ പേരില്‍ ഓട്ടോ തൊഴിലാളികളെ പീഡിപ്പിക്കുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് സമരം. പണിമുടക്കിന് മുന്നോടിയായി ബുധനാഴ്ച വാഹനപ്രചാരണ ജാഥ നടത്തി. പ്രീപെയ്ഡ് സംവിധാനം എല്ലാ ഓട്ടോ സ്റ്റാന്‍ഡിലും നടപ്പാക്കുക, ടൗണ്‍ പരിധി നിശ്ചയിക്കുക എന്നീ ആവശ്യങ്ങളും സമരത്തിന്‍െറ ഭാഗമായി ഉന്നയിക്കുന്നുണ്ട്. സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ബി.എം.എസ് എന്നീ യൂനിയനുകളാണ് സമരം നടത്തുന്നത്. നേരത്തേ ഐ.എന്‍.ടി.യു.സിയും സമരത്തില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാനം പിന്മാറി.ഓട്ടോ തൊഴിലാളികളെ വീണ്ടും പട്ടിണിയിലേക്ക് തള്ളിവിടാതെ അധികാരികളുമായി ചര്‍ച്ച ചെയ്ത് പരിഹാരം കാണണമെന്നാണ് ഐ.എന്‍.ടി.യു.സിയുടെ ആവശ്യമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ. ഇബ്രാഹിംകുട്ടി പ്രസ്താവിച്ചു. ടൗണ്‍ ലിമിറ്റ് തീരുമാനിക്കുന്ന ഓട്ടോ ചാര്‍ജ് വര്‍ധനയും മീറ്റര്‍ ചാര്‍ജിന്‍െറ അപാകതകളും അധികാരികളുമായി ചര്‍ച്ച ചെയ്തപ്പോള്‍ ഉടനടി പരിഹാരം ഉണ്ടാക്കും എന്ന അധികാരികളുടെ ഉറപ്പ് കിട്ടിയ വെളിച്ചത്തില്‍ രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയുള്ള ഈ സമരം അനാവശ്യമാണെന്ന് ജില്ലാ പ്രസിഡന്‍റ് ടി.പി. ഹസന്‍ പറഞ്ഞു.

നഗരത്തില്‍ ബിവറേജസ് ഔ്ലെറ്റ് തുറന്നതിനെതിരെ ജനകീയ പ്രതിരോധം

Posted: 05 Feb 2014 11:25 PM PST

ആലപ്പുഴ: നഗരത്തില്‍ ജനസാന്ദ്രത ഏറെയുള്ള പിച്ചു അയ്യര്‍ ജങ്ഷന് പടിഞ്ഞാറ് ബിവറേജസ് കോര്‍പറേഷന്‍െറ പുതിയ ഔ്ലെറ്റ് തുറന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമായി. ചൊവ്വാഴ്ച രാത്രിയാണ് രഹസ്യമായി കടകളും ഒട്ടേറെ വീടുകളും ഉള്ള സ്ഥലത്തെ വീട് വാടകക്കെടുത്ത് അവിടെ മദ്യക്കുപ്പികള്‍ കൊണ്ടുനിറച്ചത്. ബുധനാഴ്ച രാവിലെയാണ് വിവരം നാട്ടുകാര്‍ അറിയുന്നത്. സമീപത്ത് താമസിക്കുന്ന വീട്ടുകാരും കടകള്‍ നടത്തുന്നവരും രാവിലെ തന്നെ പ്രതിഷേധവുമായി രംഗത്തെത്തി. വീട്ടമ്മമാര്‍ മദ്യഷാപ്പ് വേണ്ടെന്ന പ്ളക്കാര്‍ഡ് ഏന്തി ഔ്ലെറ്റിന് മുന്നില്‍ മണിക്കൂറുകളോളം കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി. വിവരം അറിഞ്ഞ് വിവിധ രാഷ്ട്രീയ കക്ഷികള്‍ അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സമരം ഏറ്റെടുത്തു.   മാനദണ്ഡം പാലിക്കാതെ, മുന്നറിയിപ്പില്ലാതെ രഹസ്യമായിട്ടാണ് ഔ്ലെറ്റിനുവേണ്ടിയുള്ള നടപടികള്‍ അധികൃതര്‍ നടത്തിയത്. വീട്ടമ്മമാരുടെ പ്രതിഷേധം ശക്തമായപ്പോള്‍ പൊലീസ് സംഘമെത്തി ഭീഷണി സ്വരത്തില്‍ സംസാരിച്ചതോടെ പ്രശ്നം സങ്കീര്‍ണമായി. എന്തുവന്നാലും ഔ്ലെറ്റ് സ്ഥാപിക്കുമെന്ന നിലപാട് അധികൃതരില്‍ ചിലര്‍ സ്വീകരിച്ചപ്പോള്‍ സമരം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കാളിത്തത്തോടെ ശക്തമായി. മദ്യവിരുദ്ധ സമിതികളും വ്യാപാരി വ്യവസായി സംഘടനകളും മറ്റും അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്നു. മണിക്കൂറുകളോളം ഈ ഭാഗം സമരവേദിയായി മാറി. പ്രതിഷേധ യോഗത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ ആന്‍റണി റോട്രിക്സ് അധ്യക്ഷത വഹിച്ചു. ബ്രാഹ്മണ സമൂഹം സംസ്ഥാന വൈസ് പ്രസിഡന്‍റ് ഡോ.രാമന്‍, പി.ഡി.പി ജില്ലാ സെക്രട്ടറി സുനീര്‍ ഇസ്മായില്‍, വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കളായ പാലസ് അഷ്റഫ്, സദറുദ്ദീന്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്‍റ് എല്‍.പി. ജയചന്ദ്രന്‍, ആര്‍.എസ്.പി ജില്ലാ കമ്മിറ്റിയംഗം ആര്‍. ചന്ദ്രന്‍, ബ്രാഹ്മണ സമൂഹം വനിത വിഭാഗം നേതാവ് ഡോ.കെ.വി. സരസ്വതി, മുസ്ലിം ലീഗ് നേതാവും കൗണ്‍സിലര്‍മായ ബി.എ. ഗഫൂര്‍, ജമാഅത്ത് കൗണ്‍സില്‍ പ്രതിനിധി ഇലയില്‍ സൈനുദ്ദീന്‍, ഏകോപന സമിതി പ്രതിനിധി അബ്ദുല്‍ ജലീല്‍ മറ്റ് നേതാക്കളായ അഗസ്റ്റിന്‍ കുന്നേല്‍, സുരേഷ്, ശിവമണി, പാര്‍വതി ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
 

അഞ്ചു വര്‍ഷത്തിനിടെ മൂന്നായി പിളര്‍ന്ന് കൊങ്കുനാട് മുന്നേറ്റ കഴകം

Posted: 05 Feb 2014 11:17 PM PST

Subtitle: 
പ്രവര്‍ത്തകര്‍ ആശയക്കുഴപ്പത്തില്‍

കോയമ്പത്തൂര്‍: 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദ്രാവിഡ കക്ഷികളെ വിറപ്പിച്ച് രംഗപ്രവേശം ചെയ്ത കൊങ്കുനാട് മുന്നേറ്റ കഴകം അഞ്ചു വര്‍ഷത്തിനിടെ മൂന്നായി പിളര്‍ന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ മാസങ്ങള്‍ക്ക് മുമ്പാണ് തമിഴക പശ്ചിമ മേഖലയിലെ കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, നാമക്കല്‍, കരൂര്‍ തുടങ്ങിയ ജില്ലകളിലെ കൊങ്കുവേളാളര്‍ കൗണ്ടര്‍ സമുദായത്തിന്‍െറ ഉന്നമനം ലക്ഷ്യമാക്കിയും കൊങ്കുമേഖലയുടെ സമഗ്ര വികസന മുദ്രാവാക്യമുയര്‍ത്തിയും ‘കൊങ്കുനാട് മുന്നേറ്റ പേരവൈ’ രൂപം കൊണ്ടത്.  കൊങ്കു വേളാളര്‍ കൗണ്ടര്‍ സമുദായ ക്ഷേമം മുന്‍ നിര്‍ത്തി പ്രവര്‍ത്തിച്ചിരുന്ന ചെറു സംഘടനകളെ ഇതില്‍ ലയിപ്പിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ തമിഴ്നാട് വിഭജിച്ച് ‘കൊങ്കുനാട്’ എന്ന പുതിയ സംസ്ഥാനം രൂപീകരിക്കണമെന്ന ആവശ്യം പോലും സംഘടന ഉന്നയിച്ചിരുന്നു. ലക്ഷക്കണക്കിന് പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ സംഘടനയുടെ ആദ്യ സമ്മേളനം തമിഴക രാഷ്ട്രീയ കക്ഷികളുടെ കണ്ണ് തുറപ്പിച്ചു. മാറി മാറി ഭരിച്ച ദ്രാവിഡ കക്ഷികള്‍ കൊങ്കുമേഖലയെ അവഗണിക്കുന്നതായി പേരവൈ ആരോപിച്ചു. സംഘടന രൂപീകരിച്ച് നാലു മാസത്തിനകം നടന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോയമ്പത്തൂര്‍, പൊള്ളാച്ചി, നീലഗിരി ഉള്‍പ്പെടെ 12 മണ്ഡലങ്ങളില്‍ ഒറ്റക്ക് മത്സരിച്ചു. പേരവൈ പ്രസിഡന്‍റ് ബെസ്റ്റ് രാമസ്വാമി പൊള്ളാച്ചിയിലും ജനറല്‍ സെക്രട്ടറി ഇ.ആര്‍. ഈശ്വരന്‍ കോയമ്പത്തൂരിലും മത്സരിച്ചു. ഇരുവരും ഒരു ലക്ഷത്തില്‍പരം വോട്ടുകളാണ് നേടിയത്. മൊത്തം ആറു ലക്ഷത്തോളം വോട്ടുകളാണ് ലഭിച്ചത്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘കൊങ്കുനാട് മുന്നേറ്റ കഴകം’ എന്ന പേരില്‍ അറിയപ്പെട്ട സംഘടന ഡി.എം.കെയുമായി മുന്നണി ബന്ധമുണ്ടാക്കി വന്‍ പരാജയം ഏറ്റുവാങ്ങി.
2ജി സ്പെക്ട്രം ഉള്‍പ്പെടെ വിഷയങ്ങളുമായി ബന്ധപ്പെട്ട് കരുണാനിധി സര്‍ക്കാറിനെതിരായ ജനരോഷം ശക്തമായ സാഹചര്യത്തിലും ഡി.എം.കെയുമായി സഖ്യമുണ്ടാക്കിയ നടപടിയില്‍ തെരഞ്ഞെടുപ്പിനുശേഷം കൊങ്കുനാട് മുന്നേറ്റ കഴകത്തില്‍  ഭിന്നത ഉയരുകയായിരുന്നു. പിന്നീട് ജനറല്‍ സെക്രട്ടറിയായ ഈശ്വരന്‍െറ നേതൃത്വത്തിലുള്ള വിഭാഗം ‘കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി’ എന്ന സംഘടന രൂപവത്കരിച്ചു.
കഴിഞ്ഞയാഴ്ച കൊങ്കുനാട് മുന്നേറ്റ കഴകത്തില്‍നിന്ന് നാഗരാജിന്‍െറ നേതൃത്വത്തിലുള്ള വിഭാഗം ‘കൊങ്കുനാട് ജനനായക കക്ഷി’ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ഈശ്വരന്‍െറയും നാഗരാജിന്‍െറയും നേതൃത്വത്തിലുള്ള സംഘടനകള്‍ ബി.ജെ.പിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ബെസ്റ്റ് രാമസ്വാമിയുടെ നേതൃത്വത്തിലുള്ള കൊങ്കുനാട് മുന്നേറ്റ കഴകം നിലപാട് അറിയിച്ചിട്ടില്ല. ബി.ജെ.പി മുന്നണിയില്‍ ഈശ്വരന്‍ നയിക്കുന്ന കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷിക്ക് രണ്ട് സീറ്റുകളെങ്കിലും ലഭ്യമാവുമെന്നാണ് കരുതുന്നത്. സംഘടനയില്‍ അടിക്കടിയുണ്ടാകുന്ന പിളര്‍പ്പ് പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കിയിട്ടുണ്ട്.

വൈദ്യുതി വിതരണ ലൈസന്‍സ് :കെജ് രിവാളും അംബാനിയും തുറന്ന യുദ്ധത്തിലേക്ക്

Posted: 05 Feb 2014 11:00 PM PST

Image: 

ന്യൂഡല്‍ഹി: കുടിശ്ശിക അടക്കാത്ത കമ്പനികള്‍ക്കുള്ള വൈദ്യുതി വിതരണം നിര്‍ത്തിവെക്കാനുള്ള ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍്റെ നിര്‍ദേശത്തിനെതിരെ അനില്‍ അംബാനി സുപ്രീംകോടതിയിലേക്ക്.

മധ്യ-കിഴക്കന്‍ ഡല്‍ഹിയില്‍ വൈദ്യുതി വിതരണം നടത്തുന്ന അനില്‍ അംബാനിയുടെ നിയന്ത്രണത്തിലുള്ള കമ്പനി,കുടിശ്ശിക വരുത്തിയ വൈദ്യുതി ബില്‍ അടക്കണമെന്നും അല്ലാത്തപക്ഷം കമ്പനിക്ക് അനുവദിക്കുന്ന വൈദ്യുതി തിങ്കളാഴ്ച മുതല്‍ നിര്‍ത്തിവെക്കുമെന്നും വൈദ്യുതി ഉല്‍പാദകരായ നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ (എന്‍.ടി.പി.സി) അറിയിച്ചിരുന്നു.

കുടിശ്ശിക അടച്ചില്ളെങ്കില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാ സ്ട്രക്ചറിനു കീഴിലുള്ള ബി.എസ്.ഇ.എസ് യമുന പവര്‍ ലിമിറ്റഡ്,രാജധാനി പവര്‍ ലിമിറ്റഡ് എന്നീ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കാന്‍ ഡല്‍ഹി മേഖലയിലെ വൈദ്യുതി റെഗുലേറ്ററി ബോഡിക്ക് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരെയാണ് അംബാനി കോടതിയെ സമീപിച്ചത്.

പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് കമ്പനി ആവശ്യപ്പെട്ടപ്പോള്‍ ഡല്‍ഹിയില്‍ സംഭവിക്കുന്ന എല്ലാത്തിനം പരിഹാരം സുപ്രീംകോടതിയാണോ എന്ന് ചീഫ് ജസ്റ്റിസ് പി.സദാശിവം ചോദിച്ചു. ഹരജി നാളെ പരിഗണനക്കെടുക്കും.

കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കുന്ന സാഹചര്യത്തില്‍ വിതരണ കമ്പനികളെ നിയന്ത്രിക്കുന്നതിനുവേണ്ടി ഉചിതരായ ഉദ്യോഗസ്ഥരെ ഒഫീസുകളില്‍ നിയമിക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

മന്തുരോഗ നിവാരണം: ഗുളിക വിതരണം മാര്‍ച്ച് രണ്ട് മുതല്‍

Posted: 05 Feb 2014 10:59 PM PST

Subtitle: 
പ്രതിരോധ ഗുളികകള്‍ കഴിക്കേണ്ടത് ആഹാരത്തിന് ശേഷം മാത്രം

മലപ്പുറം: മന്തുരോഗത്തെ പ്രതിരോധിക്കാനുള്ള ഗുളിക  വിതരണം മാര്‍ച്ച് രണ്ട് മുതല്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍  ഓഫിസര്‍ വി. ഉമര്‍ ഫാറൂഖ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ഗൃഹസന്ദര്‍ശനങ്ങള്‍ നടത്തി ബോധവത്കരണ കാമ്പയിന്‍ സംഘടിപ്പിക്കും.
ജില്ലയില്‍ പൊന്നാനിയിലാണ് മന്തുരോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തത്.
2013 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പൊന്നാനി നഗരസഭാ പ്രദേശത്ത് ജില്ലാ മെഡിക്കല്‍ ഓഫിസിലെ വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റ് നടത്തിയ  സര്‍വേയില്‍ ആകെ 87,703 പേരില്‍ 1233 പേരും മന്തുരോഗ ബാധിതരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. സമൂഹ മന്തുരോഗ നിവാരണ ഗുളിക  വിതരണത്തിന്‍െറ ഭാഗമായി മാര്‍ച്ച് രണ്ട് മുതല്‍ 28 വരെയാണ് വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലയിലെ 42 ലക്ഷം ജനങ്ങളില്‍ 36,66,236 പേര്‍ക്കാണ് ഗുളിക വിതരണം ചെയ്യുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.  മാര്‍ച്ച്  ആറ്, ഏഴ് തീയതികളില്‍ ആള്‍ക്കൂട്ടങ്ങള്‍, മാര്‍ക്കറ്റ്,  ഓഫിസുകള്‍, ഫാക്ടറികള്‍, തൊഴിലിടങ്ങള്‍ എന്നിവിടങ്ങളില്‍  മൊബൈല്‍ ക്യാമ്പുകള്‍ നടത്തി ഗുളിക  വിതരണം ചെയ്യും.
ജില്ലയിലെ എല്ലാ സര്‍ക്കാര്‍  ആശുപത്രികളിലും പ്രാഥമിക  ആരോഗ്യ കേന്ദ്രങ്ങളിലും ആരോഗ്യ  ഉപ കേന്ദ്രങ്ങളിലും മാര്‍ച്ച് 10 മുതല്‍ 15 വരെ ബൂത്തുകള്‍ സജ്ജീകരിച്ച് ഗുളിക  വിതരണം ചെയ്യും. ഇതിന് 17,000 വളണ്ടിയര്‍മാരെ തെരഞ്ഞെടുത്ത് ട്രയിനിങ് നടത്തും. ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി അധ്യാപികമാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെയാണ് വളണ്ടിയര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്.
മന്തുരോഗത്തെ പ്രതിരോധിക്കാന്‍ ഡി.ഇ.സി ഗുളികകളും ആല്‍ബന്‍ഡസോള്‍ ഗുളികകളുമാണ് ഉപയോഗിക്കുന്നത്. ഗുളികകള്‍ ആഹാരത്തിന് ശേഷമാണ് കഴിക്കേണ്ടതെന്നും ഒഴിഞ്ഞ വയറ്റില്‍  ഗുളിക  കഴിച്ചാല്‍ തലവേദനയും കുറച്ചു സമയത്തേക്ക് മയക്കവും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും മന്തുരോഗ  വിരകള്‍ ശരീരത്തിലുള്ളവര്‍ക്ക് ഗുളിക  കഴിച്ച ശേഷം ചെറിയ തോതില്‍ പനിയുണ്ടാകുമെന്നും ശരീരത്തിലുള്ള മന്ത് രോഗ വിരകള്‍ നശിച്ച് രക്തത്തില്‍ കലരുന്നത് കൊണ്ടാണിതെന്നും  ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കൂട്ടിച്ചേര്‍ത്തു.
ഡെപ്യൂട്ടി ഡി.എം.ഒ നൂന മാര്‍ജ, ജില്ലാ മലേറിയ ഓഫിസര്‍ ബി.എസ് അനില്‍കുമാര്‍, ജില്ലാ എജുക്കേഷനല്‍ ഓഫിസര്‍ ടി.എം. ഗോപാലന്‍, ടെക്നിക്കല്‍ അസിസ്റ്റന്‍റ് എം. വേലായുധന്‍ എന്നിവര്‍ സംബന്ധിച്ചു.
 

കോളനികളില്‍ കുടിവെള്ള പദ്ധതി: രണ്ടാഴ്ചക്കകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കണം

Posted: 05 Feb 2014 10:51 PM PST

Subtitle: 
39 കോളനികളിലെ കുടിവെള്ള പദ്ധതികള്‍ പുരോഗമിക്കുന്നു

കാസര്‍കോട്: പട്ടികജാതി-വര്‍ഗ കോളനികളില്‍ പുതിയ കുടിവെള്ള പദ്ധതികള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ നിര്‍ദേശം സമര്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഗീര്‍ അറിയിച്ചു. രാജീവ്ഗാന്ധി ത്വരിത കുടിവെള്ള പദ്ധതിയുടെ ഭാഗമായി  ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ കോളനികളില്‍ കുടിവെള്ള പദ്ധതികളുടെ അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ സാമൂഹിക ഭൂപടം, എസ്റ്റിമേറ്റ്, ജലസ്രോതസ്സുകളുടെ സാധ്യതാ പഠന റിപ്പോര്‍ട്ട് പദ്ധതിക്കാവശ്യമായി സ്ഥലം പഞ്ചായത്തിന് കൈമാറിയിട്ടുണ്ടെന്നു കാണിക്കുന്ന രേഖ എന്നിവയടങ്ങിയ പ്രപ്പോസല്‍  രണ്ടാഴ്ചക്കകം ജില്ലാ പ്ളാനിങ് ഓഫിസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. പദ്ധതി നടപ്പാക്കുന്ന പ്രദേശത്തില്‍ താമസിക്കുന്നവരില്‍ 51 ശതമാനം പേര്‍ പട്ടികജാതി-വര്‍ഗക്കാരായിരിക്കണം.
പദ്ധതിയിലുളള  സ്ഥലം പഞ്ചായത്തിന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്യുകയോ അവകാശം ഒഴിഞ്ഞുകൊടുക്കുകയോ വേണം.
ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാത്തതിനാല്‍ നേരത്തെ ചില പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയാത്ത അവസ്ഥ ഉണ്ടായതിനാല്‍ ബന്ധപ്പെട്ട രേഖകള്‍  നിര്‍ദേശത്തിനൊപ്പം സമര്‍പ്പിക്കേണ്ടതാണ്.
രാജീവ്ഗാന്ധി ത്വരിത കുടിവെള്ള പദ്ധതി പ്രകാരം ജില്ലക്ക് ഇതുവരെ 8,77,21,000 രൂപ അനുവദിച്ചിട്ടുണ്ട്.
ഇതില്‍ 7, 51,50,000 രൂപയുടെ ഭരണാനുമതി നല്‍കിയിട്ടുണ്ട്. 4.25 കോടി ഇതിനകം ചെലവഴിച്ചു.
125.71  ലക്ഷം രൂപ ഇനിയും ഈ ഇനത്തില്‍ ബാക്കിയുണ്ട്. കുടിവെള്ള പദ്ധതി ആവശ്യമുള്ള കോളനികള്‍ക്ക് ഈ തുകയില്‍നിന്നും ഫണ്ട് അനുവദിക്കും.ജില്ലയിലെ 39 കോളനിയില്‍ നടന്നുകൊണ്ടിരിക്കുന്ന കുടിവെള്ള പദ്ധതികള്‍ പുരോഗതിയിലാണെന്ന് യോഗം വിലയിരുത്തി.
കുറ്റിക്കോല്‍ പഞ്ചായത്തിലെ മലവേട്ടുവ കോളനി, വെസ്റ്റ് എളേരിയിലെ അട്ടക്കാട്, തലോലപ്പൊയില്‍, പൈവളിഗെയിലെ കൊജപെ, പത്തിഗെയിലെ കട്ടെത്തക്കാട് എന്നീ പട്ടികവര്‍ഗ കോളനികളിലും
കാറഡുക്കയിലെ കുണ്ടടുക്ക പട്ടികജാതി കോളനിയിലും പുതിയ കുടിവെളള പദ്ധതികള്‍ നടപ്പാക്കാന്‍ യോഗം ഭരണാനുമതി നല്‍കി.
യോഗത്തില്‍ എ.ഡി.എം എച്ച്. ദിനേശന്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ അജയ്കുമാര്‍ മീനോത്ത്, ബന്ധപ്പെട്ട  ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാര്‍,  സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

ഗ്രന്ഥാലയങ്ങള്‍ക്ക് ഗ്രാന്‍റിനത്തില്‍ കിട്ടാനുള്ളത് 1.6 കോടി

Posted: 05 Feb 2014 10:19 PM PST

Subtitle: 
ലൈബ്രറി പ്രവര്‍ത്തകര്‍ ഇന്ന് കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തും

കണ്ണൂര്‍: കടുത്ത  പ്രതിസന്ധിയിലായ  ജില്ലയിലെ ഗ്രന്ഥശാലകള്‍ക്ക് കിട്ടാനുള്ളത് 1.60 കോടി രൂപ. ജില്ലയിലെ 760 ഗ്രന്ഥശാലകള്‍ക്കാണ് ഇത്രയും രൂപ ഗ്രാന്‍റിനത്തില്‍ കിട്ടാനുള്ളത്. സംസ്ഥാന ലൈബ്രറി കൗണ്‍സിലിന് സര്‍ക്കാര്‍ നല്‍കേണ്ട 15 കോടി രൂപ നല്‍കാത്തതാണ് ഗ്രന്ഥശാലകളെ പ്രതിസന്ധിയിലേക്ക് നയിച്ചത്.
  2013ലെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതി പദ്ധതിയേതര ഗ്രാന്‍റ് നല്‍കുന്നതിലാണ് സര്‍ക്കാര്‍ വിമുഖത കാണിക്കുന്നത്. പുസ്തക ഗ്രാന്‍റ്, പ്രവര്‍ത്തന ഗ്രാന്‍റ്, ലൈബ്രേറിയന്‍ അലവന്‍സ് എന്നീ ഇനങ്ങളില്‍ മാത്രമാണ് 1.53 കോടി രൂപ ജില്ലക്ക് ലഭിക്കാനുള്ളത്. കെട്ടിട ഗ്രാന്‍റിനത്തില്‍ വേറെയും ലക്ഷങ്ങള്‍ ലഭിക്കാനുണ്ട്.
ജില്ലയിലെ 134 എ ഗ്രേഡ് ലൈബ്രറി, 154 ബി ഗ്രേഡ്, 103 സി ഗ്രേഡ്, 122 ഡി ഗ്രേഡ്, 89 ഇ ഗ്രേഡ്, 158 എഫ് ഗ്രേഡ് ലൈബ്രറികള്‍ക്ക് ഗ്രാന്‍റ് ലഭിക്കാത്തതിനാല്‍ പുതിയ പുസ്തകങ്ങള്‍ വാങ്ങാന്‍ സാധിച്ചിട്ടില്ല. 7500 മുതല്‍ 20,000 രൂപ വരെയാണ് ഗ്രാന്‍റ്. 87.95 ലക്ഷം രൂപയാണ് ഈ ഇനത്തില്‍ ലഭിക്കാനുള്ളത്. ലൈബ്രേറിയന്‍ അലവന്‍സിനത്തില്‍ 93.92 ലക്ഷം രൂപയും ലഭിക്കേണം.
760 ലൈബ്രേറിയന്‍മാരും 120 വനിതാ പുസ്തക വിതരണ ലൈബ്രേറിയന്‍മാരും കഴിഞ്ഞ എട്ട് മാസമായി അലവന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. ജയില്‍ ലൈബ്രറി, ഓര്‍ഫനേജ് ലൈബ്രറി, ഹെര്‍മിറ്റേജ് ലൈബ്രറി, ഹോസ്പിറ്റല്‍ ലൈബ്രറി, ജില്ലാ ലൈബ്രറി, താലൂക്ക് റഫറന്‍സ് ലൈബ്രറി, അക്കാദമിക് സ്റ്റഡി സെന്‍റര്‍, അയല്‍പക്ക പഠന കേന്ദ്രം, കരിയര്‍ ഗൈഡന്‍സ് സെന്‍റര്‍ എന്നീ ഇനങ്ങളിലും പദ്ധതി പ്രവര്‍ത്തനത്തിനും ലക്ഷക്കണക്കിന് രൂപ ലഭിക്കാനുണ്ട്.   
ഗ്രാന്‍റനുവദിക്കണമെന്നാവശ്യപ്പെട്ട് ഗ്രന്ഥശാലാ പ്രവര്‍ത്തകരും സാംസ്കാരിക പ്രവര്‍ത്തകരും നേതാക്കളുടെ കുടുംബാഗംങ്ങളും വ്യാഴാഴ്ച കലക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം നടത്തും. അഡ്വ. എം.എ. നിസാര്‍ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രന്‍ കടന്നപ്പള്ളി, പി.ജയരാജന്‍ എന്നിവര്‍ സംസാരിക്കും.

ആദ്യ ടെസ്റ്റില്‍ ന്യൂസിലാന്‍്റ് മികച്ച സ്കോറിലേക്ക്

Posted: 05 Feb 2014 10:15 PM PST

Image: 

ഒക് ലന്‍ഡ്: ഇന്ത്യ-ന്യൂസിലാന്‍്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കളി നിര്‍ത്തുമ്പോള്‍ ന്യൂസിലാന്‍്റ് നാലു വിക്കറ്റ് നഷ്ടത്തില്‍ 329  റണ്‍സെടുത്ത് മികച്ച സ്കോറിലേക്ക്.

തുടക്കത്തിലേറ്റ തിരിച്ചടിക്കു ശേഷമാണ് കെയിന്‍ വില്യംസന്‍്റെയും ബ്രണ്ടന്‍ മക്ക്കെല്ലത്തിന്‍്റെയും സെഞ്ച്വറി മികവില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. 30 റെണ്‍സെടുക്കുമ്പോഴേക്കും മുന്നു വിക്കറ്റ് നഷ്ടമായിടത്തുനിന്നാണ് ന്യൂസിലാന്‍്റ് തകപ്പര്‍ സ്കോറിലേക്ക് കരകയറിയത്.

143റണ്‍സുമായി ഗ്രൗണ്ടില്‍ മക്കെല്ലം പുറത്താവാതെ നില്‍ക്കുകയാണ്. 42 റണ്‍സുമായി ആന്‍്റേഴ്സണ്‍ ആണ് മക്കെല്ലത്തിനു കൂട്ട്.

ഇന്ത്യക്കു വേണ്ടി സഹീര്‍ഖാനും ഇശാന്ത് ശര്‍മയും രണ്ടു വിക്കറ്റു വീതം നേടി. ടോസ് നേടിയ ഇന്ത്യ ന്യൂസിലാന്‍്റിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഇന്ത്യന്‍ ടീമില്‍ മുരളി വിജയ്, ശിഖര്‍ ധവാന്‍,ചേതേശ്വര്‍ പൂജാര,വിരാട് കോഹ്ലി,രോഹിത് ശര്‍മ,അജിങ്ക്യാ രഹാനെ, എം.എസ്.മണി, രവീന്ദ്ര ജദേജ,മുഹമ്മദ് ശമി,സഹീര്‍ ഖാന്‍,ഇശാന്ത് ശര്‍മ എന്നിവരാണ് കളിക്കുന്നത്.

നേരത്തെ ഇന്ത്യക്കെതിരായിട്ടുള്ള ഏകദിന പരമ്പര ന്യൂസിലാന്‍്റ് തൂത്തുവാരിയിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP