സഹാറ ഗ്രൂപ്പ് മേധാവിക്ക് സുപ്രീം കോടതിയുടെ അറസ്റ്റ് വാറണ്ട് Posted: 26 Feb 2014 01:24 AM PST ന്യൂഡല്‍ഹി: സഹാറ ഗ്രൂപ്പ് മേധാവി സുബ്രദാ റോയിക്കെതിരെ സുപ്രീം കോടതിയുടെ ജാമ്യമില്ല വാറണ്ട്. കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന നിര്‍ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് വാറണ്ട് പുറപ്പെടുവിച്ചത്. നിക്ഷേപം നടത്തിയവര്‍ക്ക് നഷ്ട പരിഹാരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ കേസിലാണ് സുബ്രദാ റോയിയോട് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ നിര്‍ദേശിച്ചത്. 20,000 കോടി രൂപയാണ് നിക്ഷേപകര്‍ക്ക് സഹാറ ഗ്രുപ്പ് നല്‍കാനുള്ളത്. കോടതിയില്‍ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് സുബ്രദാ റോയ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് സുപ്രീം കോടതി തള്ളുകയായിരുന്നു. കേസില്‍ ഇന്നായിരുന്നു സുബ്രദാ കോടതിയില്‍ ഹാജരാകേണ്ടിയിരുന്നത്. |
കൊട്ടിയം പൊലീസ് സ്റ്റേഷന്‍ കെട്ടിട ഉദ്ഘാടനം അവസാനനിമിഷം മാറ്റിയത് വിവാദത്തില്‍ Posted: 26 Feb 2014 01:17 AM PST Subtitle: എം.എല്‍.എയുടെയും മന്ത്രിയുടെയും അസൗകര്യമെന്ന് വിശദീകരണം •പ്രതിഷേധ പ്രകടനവും മാര്‍ച്ചും നടത്തി കൊട്ടിയം: പൊലീസ്സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനം അവസാനനിമിഷം മാറ്റിവെച്ച അധികൃതരുടെ നടപടി വിവാദത്തില്‍. യാതൊരു കാരണവുമില്ലാതെ ഉദ്ഘാടനം മാറ്റിവെച്ചതിനെതിരെ വ്യാപാരികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. ചൊവ്വാഴ്ച ഉച്ചക്ക് തീരുമാനിച്ചിരുന്ന കൊട്ടിയം പൊലിസ് സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനമാണ് തിങ്കളാഴ്ച രാത്രി 11 ഓടെ മാറ്റിവെച്ചത്. മന്ത്രി രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം നിര്‍വഹിക്കേണ്ടിയിരുന്നത്. എം.എ. ബേബി എം.എല്‍.എയെയായിരുന്നു അധ്യക്ഷനായി തീരുമാനിച്ചിരുന്നത്. കൊട്ടിയം പൊലീസ്സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനത്തോടൊപ്പം ചാത്തന്നൂര്‍ പൊലീസ്സ്്റ്റേഷന്‍ വളപ്പില്‍ നിര്‍മിച്ച ചാത്തന്നൂര്‍ അസി. പൊലീസ് കമീഷണര്‍ ഓഫിസ് കെട്ടിടത്തിന്‍െറ ഉദ്ഘാടനവും കൊട്ടിയത്തുവെച്ച് നടത്തുമെന്നാണ് ഉദ്ഘാടനനോട്ടീസില്‍ പറഞ്ഞിരുന്നത്. ഇതോടൊപ്പം ചാത്തന്നൂര്‍ പൊലീസ്സ്റ്റേഷന്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കൊട്ടിയം സി.ഐ ഓഫിസും കൊട്ടിയത്തേക്ക് മാറ്റാനാണ് തീരുമാനിച്ചിരുന്നത്. പുതിയ പൊലീസ്സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നടത്തുന്നതിനായി വ്യാപാരികളുടെയും നാട്ടുകാരുടെയും സഹായത്തോടെയാണ് പൊലീസ് ഉദ്ഘാടനത്തിനായുള്ള സംവിധാനങള്‍ ഒരുക്കിയിരുന്നത്. ഇതിനായി ഏകദേശം മുക്കാല്‍ ലക്ഷത്തോളം രൂപ മുടക്കി സ്റ്റേജ്, ആര്‍ച്ച്, മൈക്ക് സെറ്റ് മറ്റ് സംവിധാനങ്ങളൊക്കെ കൊട്ടിയം ജങ്ഷനിലെ വ്യാപാരികളുടെ നേതൃത്വത്തില്‍ ഒരുക്കിയപ്പോഴാണ് ഉദ്ഘാടനം മാറ്റിവെച്ചതായി അറിയിപ്പ് വന്നത്. അര്‍ധരാത്രിയില്‍ ചാത്തന്നൂര്‍ എ.സി.പിയാണ് സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനം മാറ്റിവെച്ചതായി അറിയിച്ചത്. അര്‍ധരാത്രിയിലായതിനാല്‍ ഉദ്ഘാടനം മാറ്റിവെച്ച വിവരം ആരെയും അറിയിക്കാന്‍ കഴിഞ്ഞില്ല. ചൊവ്വാഴ്ച രാവിലെയാണ് ഉദ്ഘാടനം മാറ്റിവെച്ച വിവരം വ്യാപാരികള്‍ അറിയുന്നത്. യാതൊരു കാരണവുമില്ലാതെയാണ് ഉദ്ഘാടനം മാറ്റിവെച്ചതെന്ന ആരോപണവുമായി നാട്ടുകാര്‍ രംഗത്തെത്തിയതോടെ കാരണം പറയാനാകാതെ ഉദ്യോഗസ്ഥരും കൈമലര്‍ത്തി. തിങ്കളാഴ്ച അര്‍ധരാത്രിയില്‍ അസി. പൊലീസ് കമീഷണറുമായി ബന്ധപ്പെട്ടപ്പോള്‍ എം.എല്‍.എ യുടെ അസൗകര്യമാണ് ഉദ്ഘാടനം മാറ്റിവെക്കാന്‍ കാരണമെന്നാണ് പറഞ്ഞത്. പിന്നീടത് മന്ത്രിയുടെ അസൗകര്യമായി അധികൃതര്‍ മാറ്റിപ്പറയുകയാണുണ്ടായത്. സ്റ്റേഷന്‍ കെട്ടിടം മാറ്റുന്നതിന്‍െറ ഭാഗമായി നിലവിലുള്ള പൊലീസ്സ്റ്റേഷനില്‍ നിന്ന് കേസ് ഫയലുകളും മറ്റും പുതിയ കെട്ടിടത്തിലേക്ക് മാറ്റുകയും പുതിയ കെട്ടിടത്തിലേക്ക് പൊലീസ്സ്റ്റേഷന്‍ മാറുന്നതിനായുള്ള സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. നിര്‍മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനം നടക്കാതെ സ്റ്റേഷന്‍ കെട്ടിടം അനാഥമായി കിടക്കുന്നത് പ്രതിഷേധത്തിനിടയാക്കിയപ്പോഴാണ് അധികൃതര്‍ ഇടപെട്ട് ഉദ്ഘാടനതീയതി തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നതിനാല്‍ അടുത്തിടെയൊന്നും സ്റ്റേഷന്‍ കെട്ടിടത്തിന്‍െറ ഉദ്ഘാടനം നടക്കാന്‍ ഇടയില്ലെന്നാണറിയുന്നത്. കൊട്ടിയം പൊലീസ്സ്റ്റേഷന്‍ കെട്ടിടത്തോടൊപ്പം ചാത്തന്നൂര്‍ എ.സി.പി ഓഫിസിന്‍െറ കെട്ടിടം ഉദ്ഘാടനവും കൊട്ടിയത്തുവെച്ച് നടത്താന്‍ തീരുമാനിച്ചതും ചാത്തന്നൂരിലെ പ്രധാനപ്പെട്ട നേതാക്കളെ പരിപാടിയില്‍ ഉള്‍പ്പെടുത്താതിരുന്നതുമാണ് ഉദ്ഘാടനം മാറ്റിവെക്കാന്‍ കാരണമാക്കിയതെന്നാണ് പറയുന്നത്. ഉദ്ഘാടനം മാറ്റിവെച്ചതില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ കൊട്ടിയം ജങ്ഷനില്‍ പ്രതിഷേധ പ്രകടനവും പൊലീസ്സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. ചൊവ്വാഴ്ച വൈകുന്നേരം നടന്ന പ്രതിഷേധ മാര്‍ച്ചില്‍ കൊട്ടിയം ജങ്ഷനിലെ ഭൂരിഭാഗം വ്യാപാരികളും പങ്കെടുത്തു. കബീര്‍ തട്ടാരുവിള, ഗിരീഷ് കരിക്കട്ടഴികം, പളനി, നാസര്‍, നൂഹുകണ്ണ് തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി. |
എം.ജി വി.സിയെ മാറ്റാന്‍ നിയമോപദേശം Posted: 26 Feb 2014 01:16 AM PST കോട്ടയം: മഹാത്മാ ഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എ.വി ജോര്‍ജിനെ സ്ഥാനത്തു നിന്ന് നീക്കാന്‍ നിയമതടസങ്ങളില്ളെന്ന് ഗവര്‍ണര്‍ക്ക് നിയമോപദേശം ലഭിച്ചു. രണ്ടു ദിവസത്തിനകം ഗവര്‍ണര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് സൂചന. എ.വി. ജോര്‍ജിനെ വി.സിയായി നിയമിച്ചത് ബയോഡാറ്റയില്‍ ഇല്ലാത്ത യോഗ്യതകള്‍ കൂട്ടിച്ചേര്‍ത്തു കൊണ്ടാണെന്ന പരാതിയിലാണ് സര്‍ക്കാര്‍ നിയമോപദേശം തേടിയത്. |
വിദ്യാലയങ്ങള്‍ക്ക് ചെലവഴിക്കേണ്ട തുക നഗരസഭ വകമാറ്റി Posted: 26 Feb 2014 01:02 AM PST Subtitle: ക്വട്ടേഷനിലും രേഖകള്‍ ഹാജരാക്കിയതിലും ക്രമക്കേട് തിരുവനന്തപുരം: സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്ക് ചെലവഴിക്കേണ്ട നാലര ലക്ഷം രൂപ നഗരസഭ പദ്ധതിരേഖക്ക് വിരുദ്ധമായി വകമാറ്റി. കായികോപകരണങ്ങള്‍ വാങ്ങാന്‍ വകയിരുത്തിയ വികസന ഫണ്ട് രജിസ്റ്റേര്‍ഡ് ക്ളബുകള്‍ക്ക് വേണ്ടി ചെലവഴിച്ചതാണ് വിവാദമായത്.ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ നല്‍കിയ സ്ഥാപനത്തെ അവഗണിച്ചും തട്ടിപ്പ് നടത്തിയതായി ആരോപണമുണ്ട്. വികസന ഫണ്ടില്‍ നിന്ന് 4,77,550 രൂപയുടെ സ്പോര്‍ട്സ് ഉപകരണങ്ങള്‍ 54 സ്പോര്‍ട്സ് ക്ളബുകള്‍ക്ക് നല്‍കിയിരുന്നു. സ്പോര്‍ട്സ് ക്ളബുകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങി നല്‍കുന്നത് സര്‍ക്കാര്‍ സബ്സിഡി മാര്‍ഗരേഖയില്‍ ഉള്‍പ്പെടുന്നില്ല. മാര്‍ഗരേഖയില്‍ പ്രതിപാദിച്ചിട്ടില്ലാത്ത ഏത് ഇനത്തിലും സബ്സിഡി നല്‍കുന്നതിന് മുന്‍കൂര്‍ അനുമതി തേടണം. മാനദണ്ഡം ലംഘിച്ചാല്‍ ഫണ്ട് ദുര്‍വിനിയോഗമായി കണക്കാക്കി ചെലവഴിച്ച തുക നിര്‍വഹണ ഉദ്യോഗസ്ഥനില്‍ നിന്നും ഈടാക്കണമെന്നാണ് ചട്ടം. ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ലഭിച്ച ക്വട്ടേഷനുകളില്‍ എറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത സ്ഥാപനത്തെ ഭാഗികം എന്ന പേരില്‍ നിരസിച്ചതായും ആരോപണമുണ്ട്. പകരം കൂടിയ നിരക്ക് ക്വോട്ട് ചെയ്ത മറ്റൊരു സ്ഥാപനത്തിനാണ് ഓര്‍ഡര്‍ നല്‍കിയത്. ഇതുവഴി 8,165 രൂപ നഗരസഭക്ക് നഷ്ടമായി. ഉപകരണങ്ങള്‍ വാങ്ങിയതിന്‍െറ കൈപ്പറ്റ് രസീത് ഹാജരാക്കിയതിനെതിരെയും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. 2012 മാര്‍ച്ചില്‍ ലഭ്യമായ ഉപകരണങ്ങള്‍ ഒക്ടോബറിലാണ് വിതരണം ചെയ്തത്. ഉപകരണങ്ങള്‍ ലഭ്യമാക്കിയ 54 ക്ളബുകളില്‍ നിന്നും വെള്ളപേപ്പറിലുള്ള കൈപ്പറ്റ് രസീതുകളുടെ ഫോട്ടോകോപ്പിയാണ് ലഭ്യമാക്കിയത്. ആധികാരികമായ രസീതില്ലാത്തത്തിനാല്‍ ഉപകരണങ്ങള്‍ നല്‍കിയത് രജിസ്ട്രേഡ് ക്ളബുകള്‍ക്കാണോ എന്ന കാര്യത്തില്‍ സംശയമുയര്‍ന്നിട്ടുണ്ട്. കരാര്‍ ഏറ്റെടുത്ത കമ്പനി നല്‍കിയ ബില്ലിന് അനുസൃതമായല്ല ഉപകരണങ്ങള്‍ വിതരണം ചെയ്തത്. കൈപ്പറ്റ് രസീതുകളില്‍ ഓരോ ഇനവും കൈപ്പറ്റിയതിന്‍െറ എണ്ണത്തില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്.സ്റ്റോര്‍ പര്‍ച്ചേസ് മാന്വല്‍ പ്രകാരം ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരേ തരത്തിലുള്ള സാധനം പലതവണയായി വാങ്ങരുതെന്ന നിര്‍ദേശം ഉണ്ട്. ഇതിന് വിരുദ്ധമായാണ് നഗരസഭ കായികോപകരണ വിതരണം, കളരി, എസ്.സി വിദ്യാര്‍ഥികള്‍ക്ക് കായിക പരിശീലനം എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി 18 ലക്ഷത്തിലധികം രൂപയോളം സ്പോര്‍ട്സ് ഉപകരണങ്ങള്‍ക്കായി ചെലവഴിച്ചത്. |
പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കും Posted: 26 Feb 2014 12:53 AM PST തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തത്വത്തില്‍ തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന മന്ത്രിസഭായോഗണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഹൈകോടതിയില്‍ നിലനില്‍ക്കുന്ന കേസ് തീരുന്ന മുറക്ക് മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയാക്കും. പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്ന കാര്യത്തില്‍ കഴിഞ്ഞ മന്ത്രിസഭ ചില കാര്യങ്ങളില്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം ആരാഞ്ഞിരുന്നു. കെ.എസ്.ആര്‍.ടി.സിക്ക് 100 കോടി രൂപ പ്രത്യേക ധനസഹായമായി നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. അതേസമയം, കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഫണ്ട് രൂപീകരണം, നവീകരണ പാക്കേജ്, ടിക്കറ്റിന് സെസ് ഏര്‍പ്പെടുത്തല്‍ എന്നിവ സംബന്ധിച്ച തീരുമാനം അടുത്ത മന്ത്രിസഭാ യോഗത്തിലേക്ക് നീട്ടിവെച്ചു. |
കട്ടപ്പന കഞ്ചാവ് കടത്തിന്‍െറ ഇടത്താവളമായി മാറുന്നു Posted: 26 Feb 2014 12:51 AM PST കട്ടപ്പന: കഞ്ചാവ് കടത്തിന്‍െറ ഇടത്താവളമായി കട്ടപ്പന മാറുന്നു. കഴിഞ്ഞ 10 ദിവസത്തിനിടെ കഞ്ചാവ് കടത്തുന്നതിനിടെ അഞ്ചു പേരാണ് കട്ടപ്പനയില്‍ പിടിയിലായത്. എട്ടു കിലോ കഞ്ചാവും രണ്ട് ഓട്ടോയും ഒരു കാറും പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കേരള-തമിഴ്നാട് അതിര്‍ത്തി പട്ടണമെന്ന നിലയില്‍ കമ്പത്തുനിന്ന് അതിര്‍ത്തി ചെക്പോസ്റ്റ് വഴി വളരെയെളുപ്പം കഞ്ചാവ് കട്ടപ്പനയില്‍ എത്തിക്കാന്‍ കഴിയും. പൊലീസിന്‍െറയും എക്സൈസിന്‍െറയും കണ്ണുവെട്ടിച്ച് കട്ടപ്പനയിലേക്ക് കഞ്ചാവ് എത്തിക്കാന്‍ നിരവധി ഊടുവഴികളുണ്ട്. പെട്ടെന്നൊന്നും പിടിയില്‍പെടാതിരിക്കാന്‍ വളരെ വിദഗ്ധമായാണ് കഞ്ചാവ് കടത്തുന്നത്. കര്‍ണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നെത്തിക്കുന്ന കഞ്ചാവ് രഹസ്യകേന്ദ്രങ്ങളില്‍ സൂക്ഷിച്ചുവെച്ച ശേഷം രഹസ്യമായാണ് കട്ടപ്പനയിലെത്തിക്കുന്നത്. കേരളത്തിലേക്ക് പച്ചക്കറി, ഏത്തപ്പഴം, വാഴക്കുല, വളം തുടങ്ങിയ സാധനങ്ങള്‍ കൊണ്ടുവരുന്ന ലോറികളിലെ രഹസ്യ അറകളില്‍ നിക്ഷേപിച്ചാണ് കഞ്ചാവ് കടത്ത്. സ്കൂള്‍-കോളജ് കുട്ടികളെയും കഞ്ചാവ് കടത്തലിന് ഇടനിലക്കാരായി ഉപയോഗിക്കുന്നുണ്ട്. കട്ടപ്പന പഴയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ കോളനി കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പനയുടെ ഏജന്‍റുമാരുടെ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം പിടിയിലായവര്‍ക്ക് ഈ കോളനിയുമായി ബന്ധമുണ്ട്. കഞ്ചാവ് വില്‍പനയുടെ പ്രധാന സൂത്രധാരകരായ രണ്ടു പേരാണ് ആദ്യം പിടിയിലായത്. ഇവര്‍ പിടിയിലായിട്ടും കഞ്ചാവ് വില്‍പനക്ക് കുറവ് വന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്ന വിധമാണ് വീണ്ടും യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ പിടിയിലായത്. ആദ്യം പിടിയിലായ ഒരാളുടെ ഭാര്യയാണ് നാലര കിലോ കഞ്ചാവുമായി പിടിയിലായവരുടെ സംഘത്തിന്‍െറ നേതാവ്. കട്ടപ്പന സംഗീത തിയറ്ററിന് സമീപം പിടിയിലായവര്‍ ഓട്ടോയില്‍നിന്ന് കാറിലേക്ക് കഞ്ചാവ് മാറ്റുന്നതിനിടയാണ്. കഞ്ചാവ് ഓട്ടോയില്‍ മറ്റൊരാള്‍ക്ക് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടയാണ് ഭാര്യയും സംഘവും പിടിയിലായത്. തമിഴ്നാട്ടിലെ കമ്പത്തെ രഹസ്യ കേന്ദ്രങ്ങളിലാണ് അന്യസംസ്ഥാനങ്ങളില്‍നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നത്. പിന്നീട് പാക്കറ്റുകളാക്കി മാറ്റിയാണ് കട്ടപ്പനയില്‍ എത്തിക്കുന്നത്. കട്ടപ്പന പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ പഴയ കെട്ടിടത്തില്‍ സ്കൂള്‍, കോളജ് കുട്ടികളടക്കമുള്ളവര്‍ക്ക് കഞ്ചാവ് പൊതികളാക്കി വില്‍ക്കുന്നുണ്ട്. 50 മുതല്‍ 250 രൂപ വരെയുള്ള പൊതികളാണ് വിറ്റഴിക്കുന്നത്. കഴിഞ്ഞയാഴ്ച മൂന്ന് വിദേശ വനിതകളടക്കമുള്ളവരെ കഞ്ചാവുമായി നാട്ടുകാര്‍ കണ്ടെങ്കിലും പൊലീസില്‍ അറിയിക്കുന്നതിന് മുമ്പ് ഇവര്‍ കടന്നുകളഞ്ഞു. കട്ടപ്പന കഞ്ചാവ് വില്‍പനയുടെ പ്രധാന കേന്ദ്രമായതോടെ നിരവധി വിദേശികളും ഇവിടെ എത്തുന്നുണ്ട്. രഹസ്യമായാണ് ഇടപാട് എന്നതിനാല്‍ പൊലീസിന്‍െറ കൈയില്‍പെടാറില്ല. |
സിറിയന്‍ ഭരണകൂടത്തെ ശിക്ഷിക്കാതെ നീതി പുലരുകയില്ല Posted: 26 Feb 2014 12:46 AM PST ദോഹ: സിറിയയില്‍ ഭരണകൂടം ചെയ്തുകൊണ്ടിരിക്കുന്ന യുദ്ധകുറ്റങ്ങുടെ പേരില്‍ അവരെ ശിക്ഷിക്കപ്പെടാത്ത കാലത്തോളം നീതി പുലരുകയില്ളെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അതിയ്യ പറഞ്ഞതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഖത്തര്‍ യൂനിവേഴ്സിറ്റിയിലെ ലോകോളേജില്‍ ‘സിറിയന്‍ പ്രതിസന്ധിയും അന്താരാഷ്ട്ര നിയമങ്ങളും’ എന്ന തലക്കെട്ടില്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കുറ്റവാളികളെ അന്താരാഷ്ട്ര തലത്തില്‍ വിചാരണ ചെയ്യണം. മൂന്ന് വര്‍ഷമായി അന്താരാഷ്ട്ര സൈന്യത്തിന്‍െറ അഭാവത്തില്‍ സിറിയന്‍ ജനത കൊലചെയ്യപ്പെടുകയും സ്വഭവനങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെടുകയും ചെയ്യുകയാണ്. അന്താരാഷ്ട്ര നിയമങ്ങള്‍, അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ എന്നിവക്കെതിരെയുള്ള വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ വെല്ലുവിളിയാണ് ഈ സംഭവവികാസങ്ങള്‍. മാത്രമല്ല, ഐക്യരാഷ്ട്രസഭ 43ാം ഖണ്ഡിക അനുശാസിക്കുന്ന സാമൂഹിക സുരക്ഷ സംസ്ഥാപനമെന്ന ലക്ഷ്യം സംസ്ഥാപിക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടുവെന്നാണ് ഇത് തെളിയിക്കുന്നത്. സിറിയയില്‍ എത്രയും പെട്ടെന്ന് സമൂഹിക സമാധാനവും നിയമവാഴ്ചയും തിരിച്ചുകൊണ്ടുവരുന്ന അവസ്ഥ ഉണ്ടാക്കാന്‍ ജാനാധിപത്യപരമായ നടപടികള്‍ വേണം. 1,30,000 മനുഷ്യര്‍ ഇതിനകം സിറിയയില്‍ കൊലചെയ്യപ്പെട്ടുവെന്ന് അന്താരാഷ്ട്ര ഏജന്‍സികള്‍ നല്‍കുന്ന കണക്കുകള്‍ പറയുന്നു. ഒമ്പത് മില്യന്‍ മനുഷ്യരാണ് ഇതിനകം അഭയാര്‍ഥികളായി വിവിധ രാജ്യങ്ങളിലേക്ക് പലായനം ചെയ്യേണ്ടി വന്നത്. ഉക്രൈന്‍ പ്രതിസന്ധി മണിക്കൂറുകള്‍ കൊണ്ട് പരിഹരിച്ച അന്താരാഷ്ട്ര സമൂഹം സിറിയന്‍ പ്രതിസന്ധി മൂന്ന് വര്‍ഷമായിട്ടും പരിഹരിക്കാന്‍ മുന്നോട്ടു വരാത്തത് എന്തുകൊണ്ടാണെന്നും അല്‍ അതിയ്യ ചോദിച്ചു. സിറിയന്‍ ഐക്യം ഉള്‍ക്കൊണ്ടുകൊണ്ടും സിറിയന്‍ ജനതയുടെ ആഗ്രഹങ്ങള്‍ പരിഗണിച്ചു കൊണ്ടും പ്രവേശനത്തിന് അടിയന്തിര പരിഹാരമാണ് ആവശ്യമെന്നും അല്‍ അതിയ്യ പറഞ്ഞു. |
ഏഷ്യാ കപ്പ്: ഇന്ത്യക്ക് ഫീല്‍ഡിങ് Posted: 26 Feb 2014 12:10 AM PST ധാക്ക: ഏഷ്യാകപ്പില്‍ ബംഗ്ളാദേശിനെതിരായ ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ എം.എസ്.ധോണിയുടെ അഭാവത്തില്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയെ നയിക്കുന്നത്. ദക്ഷിണാഫ്രിക്കക്ക് പിന്നാലെ ന്യൂസിലന്‍ഡിനോടും ഏകദിന-ടെസ്റ്റ് പരമ്പരകളില്‍ ദയനീയ പരാജയമേറ്റുവാങ്ങി എത്തിയ ടീമിന് വിജയത്തിനുള്ള മാനസിക ഊര്‍ജം നല്‍കുക എന്നതാണ് കോഹ്ലിക്ക് മുന്നിലുള്ള വെല്ലുവിളി. മുന്‍നിരക്കാരെ അട്ടിമറിച്ച ചരിത്രമുള്ള ബംഗ്ളാദേശിന് പരിക്കിനത്തെുടര്‍ന്ന് ഓപണര്‍ തമീം ഇഖ്ബാലിന്‍െറ സേവനം ലഭിക്കില്ളെന്നതാണ് പ്രധാന തിരിച്ചടി. ധോണിക്ക് പകരം ദിനേശ് കാര്‍ത്തിക്ക് വിക്കറ്റ് കീപ്പറാകും. ചേതേശ്വര്‍ പുജാരക്ക് പുറമെ ശിഖര്‍ ധവാന്‍, അജിന്‍ക്യ രഹാനെ, ദിനേശ് കാര്‍ത്തിക് എന്നിവര്‍ മികവുറ്റവരാണെങ്കിലും ടീം വിജയത്തില്‍ എത്രത്തോളം പിന്തുണക്കുമെന്നാണ് കണ്ടറിയേണ്ടത്. ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവര്‍ പേസ് ഡിപാര്‍ട്ട്മെന്‍റിന്‍െറ ചുമതല വഹിക്കുമ്പോള്‍ രവീന്ദ്ര ജദേജ, ആര്‍.അശ്വിന്‍ എന്നിവരാണ് സ്പിന്‍ നിരയിലെ പ്രധാനികള്‍. |
കൃഷിക്കും സേവന മേഖലക്കും ഊന്നല്‍ Posted: 25 Feb 2014 11:24 PM PST കോന്നി: ഭവനപദ്ധതിക്കും സേവന മേഖലക്കും സമ്പൂര്‍ണ വെളിച്ചം പദ്ധതിക്കും ഊന്നല്‍ നല്‍കുന്ന 2014-15 ലെ ബജറ്റ് കലഞ്ഞൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മിനി മോഹന്‍ അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് രമണി ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ഭവനപദ്ധതിക്കും കുടിവെള്ളവിതരണത്തിനും ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്കും വൃദ്ധജന സംരക്ഷണത്തിനും പ്രാധാന്യം നല്‍കുന്ന ബജറ്റ് 26.81 കോടി രൂപ വരവും 19.89 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്നു. ജീവിതത്തില്‍ ഒറ്റപ്പെടുന്ന വൃദ്ധജനങ്ങള്‍ക്ക് പകല്‍വീട് നിര്‍മിക്കുന്നതിന് 10 ലക്ഷവും പട്ടികജാതി ഭവന രഹിതര്‍ക്ക് ഭവന സമുച്ചയം നിര്‍മിക്കുന്നതിന് 50 ലക്ഷവും വകയിരുത്തി. സമ്പൂര്‍ണ വെളിച്ചം പദ്ധതിക്ക് 70 ലക്ഷം, ഗ്രാമീണ റോഡു വികസനത്തിന് 2.60 കോടി, ഗ്രാമ സേവാ കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നതിന് 30 ലക്ഷം എന്നിങ്ങനെ നീക്കിവെച്ചു. ഒന്നരക്കോടി രൂപ മുടക്കി പൊതുശ്മശാനം നിര്‍മിക്കുന്നതിനും ലക്ഷ്യമിടുന്നു. കുടിവെള്ള പദ്ധതികള്‍ക്ക് 25 ലക്ഷം രൂപ വകയിരുത്തി. പത്തനംതിട്ട: നാരങ്ങാനം ഗ്രാമപഞ്ചായത്തിന്‍െറ 2014-15 വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് കമ്മിറ്റി അംഗീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിനി ജോസിന്‍െറ അധ്യക്ഷതയില്‍ കൂടിയ പഞ്ചായത്ത് കമ്മിറ്റിയില്‍ വൈസ് പ്രസിഡന്‍റ് കടമ്മനിട്ട കരുണാകരന്‍ ബജറ്റ് അവതരിപ്പിച്ചു. തുടര്‍ന്ന് ഭരണ സമിതി അംഗങ്ങള്‍ ചര്‍ച്ച ചെയ്തു. ചര്‍ച്ചകള്‍ക്ക് ശേഷം ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തു. 4,54,16,301 രൂപ വരവും 3,57,83,000 രൂപ ചെലവും 96,33,301 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന മിച്ച ബജറ്റാണ് അവതരിപ്പിച്ചത്. കൃഷി പ്രധാന ഉപജീവനമാര്‍ഗമായി കാണുന്ന ജനങ്ങള്‍ കൂടുതലുള്ള പഞ്ചായത്തില്‍ പദ്ധതി വിഹിതമായി ലഭിക്കുന്ന 99,19,000 രൂപയില്‍ 40 ലക്ഷം രൂപ കാര്‍ഷിക അനുബന്ധ മേഖലകളില്‍ വകയിരുത്തിയിട്ടുണ്ട്. കൂടാതെ ആശ്രയ പദ്ധതിക്ക് രണ്ട് ലക്ഷം രൂപയും മരുന്ന് വാങ്ങലിനായി 10 ലക്ഷം രൂപയും കുടിവെള്ള പദ്ധതികള്‍ക്ക് നാല് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. സാധാരണ വിഹിതമായി പട്ടികജാതി വിഭാഗത്തിന് 31,32,000 രൂപയും പട്ടിക വര്‍ഗ വിഭാഗത്തിന് 3, 46,000 രൂപയും ലഭിച്ചിട്ടുണ്ട്. |
തലമുറകളുടെ സംഗമത്തില്‍ വി.എം. സുധീരന് സ്വീകരണം Posted: 25 Feb 2014 11:16 PM PST Subtitle: പിണറായി തിരിച്ചും മാര്‍ച്ച് നടത്തിയാലും രക്ഷപ്പെടില്ലെന്ന് ഉമ്മന്‍ ചാണ്ടി കോട്ടയം: കോണ്‍ഗ്രസിലെ പല തലമുറകളിലെ നേതാക്കളുടെ സാന്നിധ്യത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും വൈസ് പ്രസിഡന്‍റ് വി.ഡി. സതീശനും ഡി.സി.സിയുടെ സ്വീകരണം. ചൊവ്വാഴ്ച രാവിലെ പതിനൊന്നോടെ ചങ്ങനാശേരിയില്‍നിന്ന് കോട്ടയത്തെത്തിയ അദ്ദേഹത്തെ മുദ്രാവാക്യം വിളികളോടെ നേതാക്കള്‍ വേദിയിലേക്ക് ആനയിച്ചു. എറണാകുളത്ത് പരിപാടികളുടെ തിരക്കിലായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉച്ചക്ക് ഒന്നേകാലോടെ എത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. പിണറായി വിജയന്‍ തെക്കുനിന്ന് വടക്കോട്ടും ഇനി തിരിച്ചും രക്ഷാമാര്‍ച്ച് നടത്തിയാലും കേരളത്തില്‍ രക്ഷപ്പെടില്ലെന്ന് അദ്ദേഹം പറഞ്ഞു. സുധീരന്‍െറ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നില്‍ക്കും. ഒന്നിച്ചുനിന്നാല്‍ നൂറുശതമാനം വിജയം അടുത്ത തെരഞ്ഞെടുപ്പില്‍ നേടുമെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റിനെ നിശ്ചിത തീയതികളില്‍ പാര്‍ട്ടി ഓഫിസില്‍ ചെന്നാല്‍ കാണാന്‍ കഴിയുന്ന സംവിധാനം ഉണ്ടാക്കണമെന്ന് മുന്‍ ഗവര്‍ണര്‍ എം.എം. ജേക്കബ് പറഞ്ഞു. ഘടകകക്ഷികള്‍ വേണമെന്ന പേരില്‍ കോണ്‍ഗ്രസുകാര്‍ കൈപ്പത്തി കാണാതെ ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാക്കളായ കെ.എം. ചുമ്മാര്‍, എം.ജി സര്‍വകലാശാല മുന്‍ വി.സി എ.ടി. ദേവസ്യ എന്നിവരോട് സദസ്സിലെത്തി വിശേഷങ്ങള്‍ ആരാഞ്ഞ സുധീരന്‍ കോട്ടയവുമായി തനിക്കുള്ള ബന്ധവും വിവരിച്ചു. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തന നാളുകളില്‍ ജില്ലയിലെ ഒട്ടേറെ മുതിര്‍ന്ന നേതാക്കളായിരുന്നു തണലായതെന്ന് അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനി അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി. ജോസഫ്, വി.പി. ശശീന്ദ്രന്‍ എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എം.പി. ഗോവിന്ദന്‍ നായര്‍, കെ.എം. ഐപ്പ്, അഡ്വ. ബി. ബാബുപ്രസാദ്, കുര്യന്‍ ജോയി, ലതിക സുഭാഷ്, അഡ്വ. എ. ഷാനവാസ്ഖാന്‍, ഫിലിപ്പ് ജോസഫ്, സ്വപ്ന പട്രോണീസ്, ജോസി സെബാസ്റ്റ്യന്‍, നാട്ടകം സുരേഷ്, പി.എ. സലീം, പി.എസ്. രഘുറാം എന്നിവര്‍ പങ്കെടുത്തു. |
No comments:
Post a Comment