സ്വാഗതം
WELCOME

News Update..

Wednesday, February 12, 2014

നിലമ്പൂര്‍ കൊലപാതകം: ബന്ധുക്കളുടെ പരസ്യമൊഴിയെടുത്തു Madhyamam News Feeds

നിലമ്പൂര്‍ കൊലപാതകം: ബന്ധുക്കളുടെ പരസ്യമൊഴിയെടുത്തു Madhyamam News Feeds

Link to

നിലമ്പൂര്‍ കൊലപാതകം: ബന്ധുക്കളുടെ പരസ്യമൊഴിയെടുത്തു

Posted: 11 Feb 2014 11:04 PM PST

Image: 

നിലമ്പൂര്‍: ബ്ളോക് കോണ്‍ഗ്രസ് ഓഫീസില്‍ തൂപ്പുകാരി ചിറക്കല്‍ രാധ കൊല്ലപ്പെട്ട സംഭവത്തില്‍ ബന്ധുക്കളുടെ മൊഴി പരസ്യമായി രേഖപ്പെടുത്തിയത് വിവാദമാകുന്നു. അന്വേഷണ സംഘത്തിലുള്ള നിലമ്പൂര്‍ സി.ഐ എ.പി ചന്ദ്രന്‍്റെ നേതൃത്വത്തില്‍ ഇന്നു രാവിലെ ഒമ്പതരയോടെയാണ് ബന്ധുക്കളുടെ മൊഴി എടുത്തത്. കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളെ കൂട്ടിയാണ് സി.ഐ എ.പി ചന്ദ്രന്‍ മൊഴിയെടുക്കാന്‍ എത്തിയതെന്നും ബന്ധുക്കള്‍ ആരോപിച്ചു. പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളായ മേലേത്തളം വിജയനാരായണന്‍, ജുപ്പീറ്റര്‍ സുരേഷ് എന്നിവരാണ് പോലീസിനൊപ്പം കൊല്ലപ്പെട്ട രാധയുടെ വീട്ടിലെത്തിയത്. സംഭവത്തില്‍ പ്രതി രക്ഷപ്പെടുത്താന്‍ സി.ഐ ശ്രമം നടത്തുന്നതായി ആരോപണമുയര്‍ന്നിരുന്നു. രാധ കൊല്ലപ്പെട്ടത് പീഡനം നടന്നിട്ടില്ളെന്നാണ്  സി.ഐ. എ.പി. ചന്ദ്രന്‍ നേരത്തെ  പറഞ്ഞത്.
സംഭവത്തില്‍ കുടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് നിലമ്പൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. നിലമ്പൂരില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നില്ല. നിലമ്പൂര്‍ ബ്ളോക് കോണ്‍ഗ്രസ് ഓഫീസിനു മുന്നില്‍ സി.പി.എം, ബി.ജെ.പി പ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.

തേക്കടി ബൈപാസ്: കുമളി പഞ്ചായത്തും പൊതുമരാമത്തും തര്‍ക്കത്തില്‍

Posted: 11 Feb 2014 10:58 PM PST

Subtitle: 
പൈപ്പിടാന്‍ റോഡ് വെട്ടിപ്പൊളിച്ചു

കുമളി: ടൗണില്‍ സെന്‍ട്രല്‍ ജങ്ഷനില്‍നിന്നുള്ള തേക്കടി ബൈപാസ് സംബന്ധിച്ച് പഞ്ചായത്തും പൊതുമരാമത്ത് വകുപ്പും തര്‍ക്കത്തിലായതോടെ പൈപ്പിടാന്‍ വെട്ടിപ്പൊളിച്ച റോഡ് നന്നാക്കുന്ന കാര്യം അവതാളത്തിലായി. ടൗണിന് നടുവിലെ റോഡ് വെട്ടിപ്പൊളിച്ച് പൈപ് സ്ഥാപിക്കാന്‍ കരാറുകാരന് പഞ്ചായത്ത് അനുമതി നല്‍കിയതോടെയാണ് തര്‍ക്കങ്ങളുടെ തുടക്കം.
എക്സ്കവേറ്റര്‍ ഉപയോഗിച്ച് റോഡ് തകര്‍ത്ത് പൈപ് സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാരില്‍ ചിലര്‍ രംഗത്തെത്തിയിരുന്നു. റോഡ് തകര്‍ത്ത് പൈപ് സ്ഥാപിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കിയതായും പൈപ് ഇട്ടുകഴിഞ്ഞാലുടന്‍ ജലസേചന വകുപ്പ് നേരിട്ട് റോഡ് ടാര്‍ ചെയ്യുമെന്നും കരാറുകാരന്‍ വ്യക്തമാക്കി. എന്നാല്‍, റോഡ് പഞ്ചായത്തിന്‍േറതല്ലെന്നും കരാറുകാരന്‍ പൊതുമരാമത്ത് വകുപ്പിന്‍െറ അനുമതി കൂടാതെയാണ് റോഡ് വെട്ടിപ്പൊളിക്കുന്നതെന്നും വ്യക്തമായതോടെ അനുമതി നല്‍കിയ പഞ്ചായത്ത് അധികൃതര്‍ വെട്ടിലായി.
ശബരിമല സീസണില്‍ റോഡ് വെട്ടിപ്പൊളിക്കാന്‍ നടന്ന നീക്കം നാട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന് പാതിവഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. തേക്കടിയില്‍നിന്ന് ജലസംഭരണ ടാങ്കിലേക്ക് ജലം എത്തിക്കാനാണ് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നത്. റോഡ് വെട്ടിപ്പൊളിക്കുന്നതിന് മുന്‍കൂട്ടി അനുമതി വാങ്ങുകയോ റീടാര്‍ ചെയ്യുന്നതിന് പണം കെട്ടിവെക്കുകയോ ചെയ്യാത്ത സാഹചര്യത്തില്‍ കരാറുകാരനെതിരെ നടപടി സ്വീകരിക്കുമെന്നാണ് പൊതുമരാമത്ത് പറയുന്നത്.
എന്നാല്‍, റോഡ് പഞ്ചായത്തുവകയാണെന്നും പൈപ് ഇട്ടുകഴിഞ്ഞാലുടന്‍ ദിവസങ്ങള്‍ക്കുള്ളില്‍ റോഡ് റീടാര്‍ ചെയ്യാന്‍ കരാര്‍ നല്‍കിയിട്ടുണ്ടെന്നും വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.എന്‍. ശശി ‘മാധ്യമ’ത്തോട് പറഞ്ഞു. റോഡിന്‍െറ ഉടമസ്ഥാവകാശം സംബന്ധിച്ച് പഞ്ചായത്ത്-പൊതുമരാമത്ത് അധികൃതര്‍ തര്‍ക്കത്തിലായതോടെ റീടാര്‍ ചെയ്യുന്ന ജോലി വൈകുമെന്നത് ആശങ്കക്ക് കാരണമായിട്ടുണ്ട്.
വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയിലേക്കും ജനവാസകേന്ദ്രമായ റോസാപ്പൂക്കണ്ടം പ്രദേശത്തേക്കും ദിനേന നൂറുകണക്കിന് ആളുകളും വാഹനങ്ങളും കടന്നുപോകുന്ന റോഡാണ് പൈപ് ഇടുന്നതിന് തകര്‍ത്തത്.
 

അടിസ്ഥാന വികസനം ലക്ഷ്യം

Posted: 11 Feb 2014 10:38 PM PST

Subtitle: 
ജില്ലാ പഞ്ചായത്ത് ബജറ്റ്

പത്തനംതിട്ട: ജില്ലാ പഞ്ചായത്തിന്‍െറ 2014-15 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.ജി.അനിത അവതരിപ്പിച്ചു. 105,67,06,500 രൂപ (105.67 കോടി) വരവും 103,88,83,000 രൂപ (103.88 കോടി) ചെലവും 1,78,23,500  രൂപ (1.78 കോടി) നീക്കിയിരിപ്പും ബജറ്റ് പ്രതീക്ഷിക്കുന്നു.
റോഡ് വികസനത്തിനാണ് കൂടുതല്‍ തുക വകയിരുത്തിയിരിക്കുന്നത് - 30 കോടി രൂപ. ജില്ലയുടെ അടിസ്ഥാന സൗകര്യ വികസനത്തിന്‍െറ ഭാഗമായി റോഡുകളും പാലങ്ങളും നിര്‍മിക്കുക, പുനര്‍നിര്‍മാണം, അറ്റകുറ്റപ്പണി എന്നിവ ലക്ഷ്യമിടുന്നു.
ജില്ലയിലെ എട്ട് ബ്ളോക്കുകളിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ കാന്‍സര്‍ സെന്‍ററിന്‍െറ സഹകരണത്തോടെ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കും. ഇതിനായി അഞ്ച് ലക്ഷം രൂപ വകയിരുത്തി. കാര്‍ഷിക വികസനത്തിന് 3.50 കോടി രൂപയും ഓണത്തിന് സ്വന്തം പച്ചക്കറി പദ്ധതിക്ക് ഒരു കോടി രൂപയും നീക്കിവെച്ചു. നെല്ല്, തെങ്ങ്, കിഴങ്ങ് കൃഷികള്‍ പ്രോത്സാഹിപ്പിക്കും.
ഗുണമേന്മയുള്ള നെല്‍വിത്തുകള്‍ ലഭ്യമാക്കും. പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും യന്ത്രവത്കരണത്തിനും ഊന്നല്‍ നല്‍കും.
പട്ടികജാതി വിഭാഗത്തിന്‍െറ ക്ഷേമത്തിന് ആറുകോടി രൂപയും പട്ടികവര്‍ഗ വിഭാഗക്ഷേമത്തിന് 75 ലക്ഷം രൂപയും വകയിരുത്തി.
പട്ടികജാതി ക്ഷേമപദ്ധതികളുടെ ഭാഗമായി ഭവനനിര്‍മാണം, മെച്ചപ്പെട്ട വിദ്യാഭ്യാസം, തൊഴില്‍ പരിശീലന പദ്ധതികള്‍, കോളനികളുടെ അടിസ്ഥാന സൗകര്യ വികസനം, കുടിവെള്ള പദ്ധതികള്‍ എന്നിവ നടപ്പാക്കും. ജില്ലാ ആശുപത്രികളിലും ഇതര ആശുപത്രികളിലുമുള്ള ഗര്‍ഭാവസ്ഥയിലുള്ള പട്ടികജാതി സ്ത്രീകള്‍ക്ക് ആയുര്‍വേദ ഔധങ്ങള്‍ നല്‍കുന്നതിന് പദ്ധതി തയാറാക്കും.
തൊഴില്‍ സാധ്യതയുള്ള മേഖലകളില്‍ പരിശീലനം നല്‍കും. പട്ടികജാതി സഹകരണ സംഘങ്ങള്‍ വഴി സ്വയം തൊഴില്‍ പദ്ധതി നടപ്പാക്കും.പട്ടികവര്‍ഗ ക്ഷേമ പദ്ധതികളുടെ ഭാഗമായി ഭവനനിര്‍മാണം, വിദ്യാഭ്യാസ പദ്ധതികള്‍, വൈദ്യുതി എത്തിച്ചേരാത്ത ഭാഗങ്ങളില്‍ ആവശ്യമായ സൗകര്യം, കുടിവെള്ളം, ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നടപ്പാക്കും. വിദ്യാഭ്യാസ മേഖലക്കായി നാലു കോടി രൂപ വകയിരുത്തി. ജില്ലാ പഞ്ചായത്തിന് കൈമാറികിട്ടിയ 46 സ്കൂളുകളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കുന്നതിന് പദ്ധതികള്‍ തയാറാക്കുന്നതിന് നടപടി തുടങ്ങി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ ലഭ്യമാക്കും. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിനൊപ്പം ഉണര്‍വ്-കായികക്ഷമതാ പദ്ധതി, സാന്ത്വനം -കൗണ്‍സലിങ്, ലഹരി വിരുദ്ധ ബോധവത്കരണം, കൗണ്‍സലിങ് എന്നിവ ശക്തമാക്കും.
 മാതൃഭാഷ പ്രാത്സാഹിപ്പിക്കും. വനമേഖലയിലെ സ്കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കും, യാത്രാ സൗകര്യം ഉറപ്പുവരുത്തും. ഈ സ്കൂളുകളുടെ പഠന നിലവാരം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കും. യുവജനോത്സവത്തില്‍ ജില്ലാതലത്തില്‍ വിജയിക്കുന്നവര്‍ക്ക് സംസ്ഥാന തലത്തില്‍ പങ്കെടുക്കുന്നതിനാവശ്യമായ പരിശീലനം നല്‍കും. എസ്.എസ്.എയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു കോടി രൂപ വകയിരുത്തി.
 

കുടമാളൂര്‍ സ്കൂളില്‍ ഗേറ്റ് നിര്‍മിക്കാനും പൊളിക്കാനും ആര്‍.ഡി.ഒ ഉത്തരവ്

Posted: 11 Feb 2014 10:31 PM PST

Subtitle: 
നിര്‍മാണം ജില്ലാപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച്

കോട്ടയം: പരാതികള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ കുടമാളൂര്‍ ഗവ. ഹൈസ്കൂളില്‍ ഗേറ്റ് നിര്‍മിക്കാനും പൊളിക്കാനും കോട്ടയം ആര്‍.ഡി.ഒ ഉത്തരവ്. ഗേറ്റിന് അനുമതി നല്‍കുകയും രണ്ടുദിവസത്തിനുശേഷം റദ്ദാക്കുകയും ചെയ്ത ഉത്തരവിറക്കിയത് കോട്ടയം ആര്‍.ഡി.ഒ സാവിത്രിയാണ്.  ആര്‍.ഡി.ഒയുടെ വിചിത്രനടപടിയില്‍ വെട്ടിലായ സ്കൂള്‍ അധികൃതര്‍ എന്തുചെയ്യണമെന്നറിയാതെ കുഴയുകയാണ്. മൂന്നേക്കര്‍ 25 സെന്‍റ് സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കുടമാളൂര്‍ ഗവ. ഹൈസ്കൂളിലാണ് പുതിയഗേറ്റ് സ്ഥാപിച്ചത്.
 സാമൂഹികവിരുദ്ധശല്യം ഏറിയതോടെ ഗേറ്റ് സ്ഥാപിക്കണമെന്ന ആവശ്യവുമായി സ്കൂള്‍ അധികൃതര്‍ ജില്ലാകലക്ടര്‍ക്ക് പരാതി നല്‍കി. തുടര്‍ന്ന് കോട്ടയം ആര്‍.ഡി.ഒ സ്കൂളിന് ഗേറ്റ് സ്ഥാപിക്കാനുള്ള  അനുമതി നല്‍കി ഉത്തരവിറക്കി. ഇതേതുടര്‍ന്ന് ജില്ലാപഞ്ചായത്തിന്‍െറ ഫണ്ട്ഉപയോഗിച്ച് തകൃതിയായായി സ്കൂള്‍അധികൃതര്‍ ഗേറ്റ് സ്ഥാപിച്ചു.
സമീപവാസികളായ ചില സ്വകാര്യവ്യക്തികളുമായി സ്കൂളിനോട് ചേര്‍ന്ന ‘വഴി’യെ ചൊല്ലിയുള്ള കേസ് ഹൈകോടതിയില്‍നിലനില്‍ക്കുന്നുണ്ട്. ഇതിനാല്‍, നടപ്പാതക്ക് ആവശ്യമായ സ്ഥലം വിട്ടുനല്‍കാന്‍ സ്കൂളിന്‍െറ ചുറ്റുമതില്‍ പൊളിച്ചായിരുന്നു ഗേറ്റ് നിര്‍മാണം.  എന്നാല്‍,വലിയ വാഹനം കയറിയിറങ്ങുന്നതിന് ആവശ്യമായ സൗകര്യംവേണമെന്ന് ഹൈകോടതിയില്‍ നല്‍കിയ കേസില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേയും സമീപവാസികള്‍ വാങ്ങിയിരുന്നു.
 ഇതിനിടെ, ഈ മാസം അഞ്ചിന് ഗേറ്റ് നിര്‍മാണത്തിന് ആര്‍.ഡി.ഒയുടെ അനുമതി ലഭിച്ചു. പിന്നീട്, ഹൈകോടതിയില്‍ സ്റ്റേയുണ്ടെന്ന വിവരം തിരിച്ചറിഞ്ഞതോടെ ആര്‍.ഡി.ഒ മലക്കംമറിഞ്ഞു.  ഫ്രെബുവരി ഏഴിന് വീണ്ടും കോട്ടയം ആര്‍.ഡി.ഒ ഉത്തരവിറക്കി.കോടതിയുടെ ഉത്തരവ് മറച്ചുവെച്ചാണ് അനുമതി തേടിയതെന്നും നിര്‍മിച്ച ഗേറ്റ് മാറ്റി പൂര്‍വസ്ഥിതിയിലാക്കണം എന്നുമായിരുന്നു പുതിയ ഉത്തരവിലെ നിര്‍ദേശം. എന്നാല്‍, പണിത ഗേറ്റ് പൊളിച്ചുനീക്കാന്‍ സന്നദ്ധമല്ലെന്നാണ് സ്കൂള്‍ പി.ടി.എയുടെ നിലപാട്. സര്‍ക്കാര്‍ ഭൂമി സമീപവാസികളായവര്‍ വ്യാപകമായി കൈയേറിയിട്ടുണ്ടെന്നും ഇത് റീസര്‍വേയിലൂടെ കണ്ടെത്തി ഭൂമി അളന്നുതിട്ടപ്പെടുത്തണമെന്നാണ് സ്കൂള്‍അധികൃതരുടെ ആവശ്യം. ഇതേതുടര്‍ന്ന് ഹെഡ്മിസ്ട്രസ് ശാന്തമ്മയുടെ നേതൃത്വത്തില്‍ കോട്ടയം ആര്‍.ഡി.ഒയെ നേരില്‍കണ്ട് വിഷയങ്ങള്‍ ധരിപ്പിച്ചു. ആവശ്യമായ രേഖകള്‍ പരിശോധിക്കാതെയുംവിഷയങ്ങള്‍ മനസ്സിലാക്കാതെയുംഉത്തരവിട്ട  ആര്‍.ഡി.ഒയുടെ നടപടി മൂലം ജില്ലാപഞ്ചായത്തിന്‍െറ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച ഗേറ്റിന്‍െറ കാര്യത്തില്‍ ആശങ്കയേറെയാണ്. സ്കൂളിലെ സംരക്ഷണവുമായി ബന്ധപ്പെട്ട് ഗേറ്റ് നിര്‍മിക്കുന്ന നടപടിക്രമങ്ങളുമായി മുന്നോട്ടുപോയപ്പോഴും ഉത്തരവ് ലഭിച്ചപ്പോഴും ഹൈകോടതിയില്‍ സ്റ്റേയുണ്ടായിരുന്ന വിവരം അറിഞ്ഞിരുന്നില്ലെന്ന് ഹെഡ്മിസ്ട്രസ് ശാന്തമ്മ  പറഞ്ഞു. ഗേറ്റ് നിര്‍മിക്കാനുള്ള അനുമതി നല്‍കിയപ്പോള്‍ ഹൈകോടതിയില്‍ സ്റ്റേയുള്ള വിവരം അറിയില്ലായിരുന്നെന്നും കാര്യങ്ങള്‍ ബോധ്യപ്പെട്ടപ്പോള്‍ ഉത്തരവ് പിന്‍വലിക്കുകയായിരുന്നെന്നും കോട്ടയം ആര്‍.ഡി.ഒ സാവിത്രി ‘മാധ്യമ’ത്തോട് പറഞ്ഞു.

ജനലോക്പാല്‍: ഗവര്‍ണര്‍ക്ക് തള്ളാമെന്ന ഉപദേശവുമായി നിയമമന്ത്രാലയം രംഗത്ത്

Posted: 11 Feb 2014 10:25 PM PST

Image: 

ന്യുഡല്‍ഹി: ആം ആദ്മി സര്‍ക്കാര്‍ ജനലോക്പാല്‍ ബില്‍ നിയമസഭയുടെ മഹാസമ്മേളനത്തില്‍വെച്ച് പാസാക്കാനിരിക്കെ ലഫ്റ്റനന്‍്റ് ഗവര്‍ണര്‍ക്ക് ബില്ല് തള്ളാമെന്ന ഉപദേശവുമായി നിയമ മന്ത്രാലയം രംഗത്തത്തെിയതായി സൂചന. അഴിമതി തടയാനായി രൂപീകരിക്കുന്ന ലോക്പാല്‍ ഖജനാവിന് വന്‍ സാമ്പത്തിക ബാധ്യത വരുത്തിവക്കുമെന്ന വാദം ഉന്നയിച്ചായിരിക്കും ബില്‍ തള്ളുമെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു സാമ്പത്തിക വര്‍ഷം 200 കോടി രൂപയായിരിക്കും ലോക്പാലിന്‍്റെ നടത്തിപ്പിനും പ്രവര്‍ത്തനങ്ങള്‍ക്കുമായി ഖജനാവിന് നഷ്ടപ്പെടുക. ഏകദേശ കണക്കൂകള്‍ പ്രകാരമാണ് ഈ തുക. ലോക്പാല്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ തന്നെ ഏകദേശം 100 കോടിയോളം രൂപ വേണ്ടിവരുമെന്നാണ് കേന്ദ്രസര്‍ക്കാരിന്‍്റെ കണക്ക്. ലോക്പാലിനായി പ്രത്യകേ ആസ്ഥാനവും കെട്ടിടങ്ങളും മറ്റും വേണമെങ്കില്‍ ഈ തുക 400 കോടി രൂപ വരെയത്തെും.

എന്നാല്‍ ഞായറാഴ്ച ഡല്‍ഹിയില്‍ നിയമസഭയുടെ മഹാസമ്മേളനം വിളിച്ച് ജനലോക്പാല്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തില്‍ തന്നെയാണ് കെജ്രിവാള്‍. ആഭ്യന്തരമന്ത്രാലയത്തിന്‍്റെ സൂക്ഷ്മപരിശോധനക്ക് ബില്‍ വിടണമെന്നും പാര്‍ലമെന്‍്റിലാണ് ജനലോക്പാല്‍ വെക്കേണ്ടതെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്‍്റെ അഭിപ്രായം തള്ളിക്കോണ്ടാണ് കെജ്രിവാള്‍ മുന്നോട്ടുനീങ്ങുന്നത്. എന്നാല്‍ ഡല്‍ഹി നിയമസഭ പാസാക്കിയാലും ലഫ്. ഗവര്‍ണറുടെ പ്രത്യകേ അധികാരം ഉപയോഗിച്ച് ബില്‍ തള്ളാന്‍ കഴിയുമെന്നാണ് കേന്ദ്രത്തിന്‍്റെ നിലപാട്.

 

നിലമ്പൂര്‍ സംഭവം കോണ്‍ഗ്രസിന്‍െറ ജീര്‍ണ സംസ്കാരത്തിന് തെളിവ് –പിണറായി വിജയന്‍

Posted: 11 Feb 2014 10:24 PM PST

തൃപ്പൂണിത്തുറ: കോണ്‍ഗ്രസിന്‍െറ ജീര്‍ണസംസ്കാരത്തിന്  തെളിവാണ് നിലമ്പൂരില്‍ പാവപ്പെട്ട സ്ത്രീയെ മൃഗീയമായി കൊല ചെയ്ത സംഭവമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരളരക്ഷാ യാത്രക്ക് തൃപ്പൂണിത്തുറയില്‍ നല്‍കിയ സ്വീകരണ  യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍ സംഭവത്തില്‍ പ്രമാണിമാര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന്  സംശയിക്കപ്പെടുന്നതിനാല്‍ ഇതേക്കുറിച്ച് സമഗ്രഅന്വേഷണം ആവശ്യമാണ്. മലപ്പുറത്തെ കോണ്‍ഗ്രസ് ഓഫിസിന്‍െറ നിലവെച്ചുനോക്കിയാല്‍ ശവം പെട്ടെന്ന് ചാക്കില്‍കെട്ടി പുറത്തുകൊണ്ടുപോയി കളയാനാവില്ല. ജനവാസം കൂടുതലുള്ള  സ്ഥലത്ത് മൃതദേഹം  പെട്ടി ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയെന്നതും വിശ്വസനീയമല്ല. സംഭവത്തില്‍ പ്രമാണിമാര്‍ ഉള്‍പ്പെട്ടതായിരിക്കാം ബലാത്സംഗമില്ലെന്നുപറഞ്ഞ് കഥയുണ്ടാക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്. മൃതദേഹത്തില്‍ വസ്ത്രം ഇല്ലാതിരുന്നിട്ടും ബലാത്സംഗം നടന്നത് തിരിച്ചറിയാന്‍ പൊലീസിനായില്ല. ഇത് ദുരൂഹമാണ്. സംഭവത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രകോപിതനാകാനുണ്ടായ കാരണമെന്തെന്നും വ്യക്തമല്ല. ഇതെല്ലാം കോണ്‍ഗ്രസ് സംസ്കാരമാണ്. ടി.പി. വധക്കേസില്‍ പൂക്കട ഗൂഢാലോചനക്ക് തെളിവില്ലെന്നാണ് കോടതി പറഞ്ഞത്. സി.ബി.ഐ അന്വേഷണം നടത്തി സി.പി.എം  നേതാക്കളെ പ്രതികളാക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നത്.  ഇതിന്‍െറ ഭാഗമാണ് കെ.കെ. രമയുടെ ഉപവാസ സമരം. വി.എസിന്‍െറ കത്ത് വജ്രായുധമാക്കി സി.പി.എമ്മിനെ വേട്ടയാടാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെങ്കില്‍ ഒരു പോറല്‍ പോലും ഏല്‍പിക്കാന്‍ അവര്‍ക്കാകില്ല. യു.ഡി.എഫ് സര്‍ക്കാറിനെ അധികാരത്തിലെത്തിച്ചവരടക്കം പശ്ചാത്തപിക്കുന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്. ആരോഗ്യം,വിദ്യാഭ്യാസം,വ്യവസായം എന്നീ മേഖലകളെയെല്ലാം തകര്‍ത്ത് ജനങ്ങത്തെ ദുരിതക്കയത്തിലാക്കിയിരിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നേട്ടത്തിനുള്ളതൊന്നും നല്‍കാതെ 1000 ദിവസത്തെ ഭരണനേട്ടത്തെക്കുറിച്ച് പറയുന്നത് വീഴ്ചകള്‍ മറച്ചുവെക്കാനാണ്. ആര്‍.എസ്.എസ് നേതൃത്വത്തെ അംഗീകരിച്ച പാര്‍ട്ടിയാണ് ബി.ജെ.പി. മതനിരപേക്ഷ വിഭാഗത്തിന് ഇവരെ അംഗീകരിക്കാനാകില്ല. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും മാറ്റിനിര്‍ത്തി ഇടതുപക്ഷ മതനിരപേക്ഷ സഖ്യം മുന്നേറുന്ന സാഹചര്യമാണ് ശക്തിപ്പെടുന്നത്. ബി.ജെ.പിയാകട്ടെ  രണ്ടക്കത്തിനപ്പുറം തെരഞ്ഞെടുപ്പ് ജയം കാണില്ല. ലായം റോഡിന് സമീപത്തെ  മൈതാനിയില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ ഡോ. കെ.ജി. പൗലോസ്  അധ്യക്ഷത വഹിച്ചു. ഇ.പി. ജയരാജന്‍  സംസാരിച്ചു. സി.എം. ദിനേശ്മണി, എളമരം കരീം, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ പങ്കെടുത്തു. സി.പി.എം ഏരിയ സെക്രട്ടറി  എം.സി. സുരേന്ദ്രന്‍ സ്വാഗതവും സി.എന്‍. സുന്ദരന്‍ നന്ദിയും പറഞ്ഞു. രാജ്യരക്ഷാ മാര്‍ച്ചിന് വാദ്യമേളങ്ങളോടെയുള്ള വരവേല്‍പാണ്  നല്‍കിയത്.

കല്‍വാകുളം വാണിജ്യ കോംപ്ളക്സിന് രണ്ടുകോടി; യാക്കര പുഴയില്‍ ചെക് ഡാം

Posted: 11 Feb 2014 10:08 PM PST

Subtitle: 
പാലക്കാട് നഗരസഭ ബജറ്റ്

പാലക്കാട്: യാക്കര പുഴയില്‍ നിര്‍മിക്കുന്ന ചെക്ഡാം വഴി നഗരത്തിലെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ വിപുല പദ്ധതിയും കല്‍വാകുളത്തെ വാണിജ്യ കോംപ്ളക്സിന്‍െറ പൂര്‍ത്തീകരണത്തിന് രണ്ട് കോടി രൂപ വകയിരുത്തിയും പാലക്കാട് നഗരസഭയുടെ പുതിയ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍മാന്‍ എം. സഹീദ കൗണ്‍സില്‍ യോഗത്തില്‍ അവതരിപ്പിച്ചു.
കോണ്‍ഗ്രസുകാരനായ നഗരസഭാ ചെയര്‍മാനെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ നാടകത്തിന്‍െറ മറപിടിച്ച് അരങ്ങേറിയ ബഹളങ്ങള്‍ക്കൊടുവില്‍ ബജറ്റ് അവതരണം നടക്കുമ്പോള്‍ പഴയ നിലപാടില്‍ നിന്ന് മാറി മുസ്ലിം ലീഗ് ചെയര്‍മാനനുകൂലമായ നിലപാട് കൈക്കൊണ്ടത് ശ്രദ്ധേയമായി.
കല്‍വാകുളത്ത് പാലക്കാട് വികസന അതോറിറ്റി നിര്‍മാണം തുടങ്ങിയ വാണിജ്യ കോംപ്ളക്സ് പൂര്‍ത്തീകരിക്കാന്‍ നഗരസഭാ ബജറ്റില്‍ രണ്ട് കോടി രൂപയാണ് നീക്കിവെച്ചത്. അതോറിറ്റിയുടെ അധീനതയില്‍ ആരംഭിച്ച കോംപ്ളക്സ് നിര്‍മാണം എവിടെയുമെത്തിയിട്ടില്ല. നഗരത്തിലെ 25ാം വാര്‍ഡ് മുതല്‍ 39 ാം വാര്‍ഡ് വരെയുള്ള പ്രദേശത്തെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന് സമീപം യാക്കര പുഴയില്‍ ചെക്ഡാം  നിര്‍മിച്ച് കിണര്‍, ശുദ്ധീകരണശാല, ടാങ്കുകള്‍, പൈപ്പ് എന്നിവ സ്ഥാപിക്കുന്ന വിപുലമായ കുടിവെള്ള പദ്ധതിയാണ് ബജറ്റിലെ മറ്റൊരു പ്രധാന നിര്‍ദേശം.
കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെയാണ് ഈ പദ്ധതി നടപ്പാക്കുക. ഇതിനായി ശ്രമം തുടങ്ങിയിട്ടുണ്ടെന്ന് വൈസ് ചെയര്‍മാന്‍ പറഞ്ഞു. നഗരത്തിലെ അറവുശാല നവീകരണത്തിന് 94 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. നഗരത്തില്‍ നാശത്തിന്‍െറ വക്കിലെത്തിയ പാര്‍ക്കുകളുടെ നവീകരണത്തിന് 50 ലക്ഷം രൂപ വകയിരുത്തി. ടൗണ്‍ ഹാള്‍-ടൗണ്‍ ഹാള്‍ അനക്സ് നവീകരിക്കാന്‍ 20 ലക്ഷം, പട്ടിക്കര ബൈപാസില്‍ ലോറി സ്റ്റാന്‍ഡ് നിര്‍മാണത്തിന് 25 ലക്ഷം, വാഴക്കടവ്-ജൈനിമേട് ഗ്യാസ് ക്രിമിറ്റോറിയത്തിന് 75 ലക്ഷം, കള്ളിക്കാട് ഖബര്‍സ്ഥാന്‍ പൂര്‍ത്തീകരിക്കാന്‍ 10 ലക്ഷം രൂപ എന്നിങ്ങനെ വകയിരുത്തി. ജീവനക്കാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ 20 ലക്ഷം, സ്റ്റേഡിയം ബൈപാസിന് സമീപം ഓപണ്‍ എയര്‍ സ്റ്റേജിന് 2.5 ലക്ഷം, കൗണ്‍സില്‍ ഹാള്‍ നവീകരിക്കാന്‍ പത്ത് ലക്ഷം, കുടിവെള്ള വിതരണ, വൈദ്യുതി സാമഗ്രികള്‍ എന്നിവക്കായി 25 ലക്ഷം രൂപയും  വകയിരുത്തിയതായി വൈസ് ചെയര്‍മാന്‍ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. മുന്‍ നീക്കിയിരിപ്പ് ഉള്‍പ്പെടെ 144,27,17,212 രൂപ വരവും 132, 02,86,000 രൂപ ചെലവും 12,24, 31,212 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ചെറുകിട ഇടത്തരം പട്ടണങ്ങളുടെ വികസനത്തിനായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതി പ്രകാരം കെ.എസ്.യു.ഡി.പി മുഖേന മാര്‍ക്കറ്റ് നവീകരണം (16.87 കോടി), ഡ്രെയിനേജ് സംവിധാനം (13.03 കോടി), റോഡുകളുടെ നവീകരണം (അഞ്ച് കോടി), കുടിവെള്ളപദ്ധതി മൂന്നാംഘട്ടം (36.90 കോടി) എന്നീ പദ്ധതികള്‍ കേന്ദ്ര നഗര വികസന മന്ത്രാലയത്തിന് സമര്‍പ്പിച്ചു. അതേസമയം, തനത് ഫണ്ടുകള്‍ ഉപയോഗിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടില്ല. ചെയര്‍മാന്‍ എ. അബ്ദുല്‍ ഖുദ്ദൂസ് അധ്യക്ഷത വഹിച്ചു.

നിലമ്പൂര്‍ കോണ്‍ഗ്രസ് ഓഫിസിലേക്ക് പ്രതിഷേധ പരമ്പര

Posted: 11 Feb 2014 09:57 PM PST

നിലമ്പൂര്‍: ബ്ളോക്ക് കോണ്‍ഗ്രസ് ഓഫിസില്‍ തൂപ്പുകാരി കോവിലകത്തുമുറി ചിറക്കല്‍ രാധ (49) കൊല്ലപ്പെട്ട സംഭവത്തില്‍ ഉന്നത ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് ഓഫിസിലേക്ക് പ്രതിഷേധ പ്രകടനങ്ങളുടെ പരമ്പര. പ്രതിഷേധക്കാര്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ കോലം കത്തിക്കുകയുമുണ്ടായി.
പ്രതികളെ തെളിവെടുപ്പിന് എത്തിക്കുന്നത് പരിഗണിച്ച് ചൊവാഴ്ച രാവിലെ മുതല്‍ വന്‍ പൊലീസ് സംഘമാണ് കോണ്‍ഗ്രസ് ഓഫിസിന് സമീപം ഉണ്ടായിരുന്നത്.
സി.പി.എമ്മിന്‍െറ നേതൃത്വത്തിലായിരുന്നു ആദ്യ പ്രതിഷേധ പ്രകടനം. ടൗണ്‍ ചുറ്റിവന്ന പ്രകടനക്കാരെ, കോണ്‍ഗ്രസ് ഓഫിസ് സ്ഥിതി ചെയ്യുന്ന ആശുപത്രി റോഡിന്‍െറ തുടക്കത്തില്‍ തന്നെ പൊലീസ് തടഞ്ഞു.
പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറി പി.പി. വാസുദേവന്‍, പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, വി. ശശികുമാര്‍, പി.കെ. സൈനബ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
തുടര്‍ന്നാണ് ബി.ജെ. പി. മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം എത്തിയത്.  യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്‍റ് അഡ്വ. ടി. കെ. അശോക് കുമാര്‍, ബി.ജെ.പി. മണ്ഡലം പ്രസിഡന്‍റ്  കെ.സി. വേലായുധന്‍, അജി തോമസ്, വി.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ജില്ലാ സെക്രട്ടറിമാരായ മുനീബ്, സുഭദ്ര വണ്ടൂര്‍, മൊയ്തീന്‍ അന്‍സാരി, പി. ഹമീദ്, മിയാന്‍ദാദ് എന്നിവര്‍ നേതൃത്വം നല്‍കി.
എസ്.ഡി.പി.ഐ  പ്രകടനത്തിന്  ജില്ലാ വൈസ് പ്രസിഡന്‍റ് സി.ജി. ഉണ്ണി, പി.കെ. റഫീഖ്, അനസ് വട്ടപ്പാടം എന്നിവര്‍ നേതൃത്വം നല്‍കി.  
ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, എസ്.എഫ്.ഐ, എ.ഐ.വൈ.എഫ് എന്നിവരും പ്രതിഷേധവുമായി രംഗത്തുവന്നു.
വൈകുന്നേരം മൂന്നരയോടെ സി.പി.ഐ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ കോലം കത്തിച്ചു.
 

പെടേന ക്വാറി വിരുദ്ധ സമരം സംഘര്‍ഷത്തിലേക്ക്

Posted: 11 Feb 2014 09:45 PM PST

ചെറുപുഴ: പെടേന മടക്കാംപൊയില്‍ ക്വാറി വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ പെരിങ്ങോം വയക്കര പഞ്ചായത്ത് ഓഫിസിനു മുന്നില്‍ നടത്തുന്ന അനിശ്ചിത കാല സമരം സംഘര്‍ഷത്തിലേക്ക്.  സമരത്തിന്‍െറ രണ്ടാം ദിവസമായ ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് ഓഫിസിലേക്ക്  നടത്തിയ മാര്‍ച്ച് ഓഫിസ് ഉപരോധത്തിലേക്ക് നീങ്ങിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു.
പ്രകടനമായെത്തിയ യുവാക്കള്‍ ഓഫിസിനുള്ളിലേക്ക് തള്ളിക്കയറാന്‍ നടത്തിയ ശ്രമം പണിപ്പെട്ടാണ് നേതാക്കളും പൊലീസും നിയന്ത്രിച്ചത്. തുടര്‍ന്ന് പ്രധാന ഗേറ്റിന് മുന്നില്‍ കുത്തിയിരുന്ന സമരക്കാര്‍ പൊതുജനങ്ങളെ അകത്തേക്ക് കടത്തിവിട്ടില്ല. രാവിലെ 11 മണിക്കാരംഭിച്ച ഉപരോധം രണ്ട് മണിക്കാണ് അവസാനിച്ചത്.
അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ ഉടന്‍ അടച്ചുപൂട്ടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.  ചൊവ്വാഴ്ച നടന്ന ഉപരോധ സമരത്തില്‍ പെടേന ജുമാമസ്ജിദ് ഖത്തീബ് ഹാരിസ് ദാരിമി, സമര സമിതി ചെയര്‍മാന്‍ കെ.പി. അഷ്റഫ് , പരിസ്ഥിതി സമിതി ജില്ലാ സെക്രട്ടറി ഭാസ്കരന്‍ വെള്ളൂര്‍, എം. റാഷിദ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ കെ.പി. ചന്ദ്രാംഗദന്‍  തുടങ്ങിയവര്‍ സംസാരിച്ചു.

വിഷയം തിരിച്ചുള്ള ചര്‍ച്ചയില്ലാതെ ബജറ്റ് പാസാക്കി

Posted: 11 Feb 2014 09:38 PM PST

തിരുവനന്തപുരം: 100 വാര്‍ഡുകളുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ കോര്‍പറേഷനിലെ കോടികളുടെ ബജറ്റ് പാസാക്കാനെടുത്തത് നിമിഷങ്ങള്‍. ഭരണ-പ്രതിപക്ഷ വാക്പ്പോരിനിടെ വിഷയം തിരിച്ചുള്ള ചര്‍ച്ച പോലും നടത്താതെ ഒരു മണിക്കൂറിനുള്ളിലാണ് വോട്ടിനിട്ട് പാസാക്കിയത്.
72 പദ്ധതികളും കേന്ദ്രാവിഷ്കൃത പദ്ധതികളുമായി 1095.22 കോടിയുടെ ബജറ്റാണിത്. യു.ഡി.എഫ് കൗണ്‍സിലര്‍ കെ.മഹേശ്വരന്‍ നായര്‍ കണക്കിലെ ഒരു പിശക് ചൂണ്ടിക്കാട്ടിയത് ബഹളത്തിനിടയാക്കി. എന്നാല്‍, ചോദ്യത്തിന് മറുപടി പറയാന്‍ ഡെപ്യൂട്ടി മേയര്‍ക്കോ ഭരണപക്ഷാംഗങ്ങള്‍ക്കോ സാധിച്ചില്ല. ഇതിനിടെ ഡെപ്യൂട്ടി മേയര്‍ അവതരിപ്പിച്ചത് കമ്മി ബജറ്റാണെന്നും വോട്ടിങ്ങിന്വിടണമെന്നും യു.ഡി.എഫ് കൗണ്‍സിലര്‍ നെടുമം മോഹനന്‍ ആവശ്യപ്പെട്ടു.
ഇതുപിടിവള്ളിയാക്കി മേയര്‍ വോട്ടിങ്ങിന് നിര്‍ദേശിക്കുകയും പ്രതിപക്ഷത്തിന്‍െറ എതിര്‍പ്പോടെ ബജറ്റ് പാസാക്കുകയും ചെയ്തു.
മുനിസിപ്പാലിറ്റി നിയമം അനുസരിച്ച് ബജറ്റില്‍ രണ്ട് ശതമാനം തുക ദാരിദ്ര്യനിര്‍മാര്‍ജനത്തിനും അഞ്ച് ശതമാനം തുക വികസനപ്രവര്‍ത്തനങ്ങള്‍ക്കും വകയിരുത്തേണ്ടതാണ്. ഇവ രണ്ടും റവന്യൂ ചെലവില്‍ സൂചിപ്പിച്ചിട്ടുണ്ടെങ്കിലും മൂലധന തുകയില്‍ കാണിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മഹേശ്വരന്‍ നായര്‍ എതിര്‍പ്പുമായി രംഗത്തെത്തിയത്.
ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ബജറ്റിനനുകൂലമായ നിലപാട് സ്വീകരിച്ചു. ഇതോടെ കൗണ്‍സിലില്‍ ബഹളം മൂര്‍ച്ഛിച്ചു. ബജറ്റ് വോട്ടിങ്ങിനിടണമെന്ന ആവശ്യം അനുവദിക്കണമെന്ന ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാളയം രാജന്‍ ക്രമപ്രശ്നം ഉന്നയിച്ച് മേയറോടാവശ്യപ്പെട്ടു. ചെയര്‍മാന്‍െറ ആവശ്യം കേള്‍ക്കേണ്ട താമസം മേയര്‍ കെ.ചന്ദ്രിക വോട്ടിങ് നടത്താനുള്ള റൂളിങ് നല്‍കി. 36 നെതിരെ 49 പേരുടെ പിന്തുണയോടെ ബജറ്റ് പാസായി. ബി.ജെ.പി കൗണ്‍സിലര്‍മാരും ശ്രീകാര്യത്തെ കൗണ്‍സിലര്‍ വിജയകുമാറും നിഷ്പക്ഷത പാലിച്ചു.
കേവലം ഒരു മണിക്കൂര്‍കൊണ്ടാണ് ബജറ്റ് പാസായത്.
ചൊവ്വാഴ്ച രാവിലെ പത്തോടെ ബജറ്റ് ചര്‍ച്ചയെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍, സമയമായപ്പോള്‍ ഹാളില്‍ ഉണ്ടായിരുന്നത് 11 കൗണ്‍സിലര്‍മാര്‍ മാത്രമായിരുന്നു. നിശ്ചയിച്ച സമയത്തിന് അരമണിക്കൂറിന് ശേഷമാണ് മേയര്‍ എത്തിയത്. ഡെപ്യൂട്ടി മേയറെത്തി ബജറ്റിലെ വിഷയംതിരിച്ചുള്ള കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോഴും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കസേരകള്‍ ഒഴിഞ്ഞുകിടന്നു. മിക്ക കൗണ്‍സിലര്‍മാരുടെയും കൈവശം ബജറ്റ് ബുക്കുപോലും ഉണ്ടായിരുന്നില്ല. ബജറ്റില്‍ പുതുമകളൊന്നും ഇല്ലെന്നാക്ഷേപിച്ച പ്രതിപക്ഷത്തിന് ഒരു പുതിയ നിര്‍ദേശം പോലും സമര്‍പ്പിക്കാനായില്ല. ഇതുതന്നെയായിരുന്നു ഭരണപക്ഷത്ത് നിന്നും ഉണ്ടായത്. ഒടുവില്‍ സ്വന്തമായി തയാറാക്കിയെന്ന് ഡെപ്യൂട്ടി മേയര്‍തന്നെ സ്വകാര്യമായി പറയുന്ന ബജറ്റ് അദ്ദേഹം ഇച്ഛിച്ചപോലെതന്നെ പാസാകുകയും ചെയ്തു.
ആമുഖ പ്രസംഗത്തില്‍ നഗരസഭ അവാര്‍ഡുകള്‍ വാരിക്കൂട്ടിയതിന്‍െറ കണക്കുപറയാന്‍ മടിക്കാത്ത മേയര്‍ ബജറ്റ് പാസാക്കുന്നതിനിടെ കൗണ്‍സിലര്‍മാരെ കണക്കിന് ശകാരിച്ചു. യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അലക്ഷ്യമായാണ് ബജറ്റിനെ കണ്ടതെന്നും ഇത് കൗണ്‍സിലര്‍മാര്‍ക്ക് ചേര്‍ന്ന നടപടിയല്ലെന്നുമായിരുന്നു മേയറുടെ പരാമര്‍ശം.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP