സ്വാഗതം
WELCOME

News Update..

Saturday, February 15, 2014

മൊയ് ലിക്കും അംബാനിക്കും എതിരായ കേസില്‍ കേന്ദ്രം സുപ്രീംകോടതിയിലേക്ക് Madhyamam News Feeds

മൊയ് ലിക്കും അംബാനിക്കും എതിരായ കേസില്‍ കേന്ദ്രം സുപ്രീംകോടതിയിലേക്ക് Madhyamam News Feeds

Link to

മൊയ് ലിക്കും അംബാനിക്കും എതിരായ കേസില്‍ കേന്ദ്രം സുപ്രീംകോടതിയിലേക്ക്

Posted: 14 Feb 2014 11:52 PM PST

Image: 

ന്യൂഡല്‍ഹി: റിലയന്‍സിന് വന്‍ ലാഭമുണ്ടാക്കാന്‍ പ്രകൃതിവാതക വില കുത്തനെ കൂട്ടിയതിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ എടുത്ത കേസ് മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പമൊയ് ലി, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാന്‍ മുകേഷ് അംബാനി എന്നിവര്‍ക്കെതിരായ കേസ് മരവിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടുക. പ്രകൃതിവാതക വിലയുമായി ബന്ധപ്പെട്ട ഡല്‍ഹി സര്‍ക്കാരിന്‍െറ അഴിമതി വിരുദ്ധ വിഭാഗം എടുത്ത കേസ് നിലനില്‍ക്കുമെന്ന് നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് സ്റ്റേ ആവശ്യം കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്നത്.

മന്ത്രി വീരപ്പമൊയ്ലി, മുകേഷ് അംബാനി എന്നിവരെ കൂടാതെ മുന്‍മന്ത്രി മുരളി ദേവ്റ, ഹൈഡ്രോ കാര്‍ബണ്‍ വിഭാഗം മുന്‍ ഡയറക്ടര്‍ ജനറല്‍ വി.കെ. സിബല്‍ എന്നിവരെയും കേസില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ ദിവസമാണ് അഴിമതി വിരുദ്ധ വിഭാഗം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. അഴിമതി നിരോധ നിയമം 120 ബി, 420 വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

റിലയന്‍സ് കൃഷ്ണ-ഗോദാവരി തടത്തില്‍ നിന്നെടുക്കുന്ന പ്രകൃതിവാതകത്തിന് കരാര്‍ വിരുദ്ധമായി നാലിരട്ടി കൂടുതല്‍ വിലക്ക് വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് പ്രതിവര്‍ഷം 54,000 കോടി നഷ്ടമുണ്ടാക്കിയെന്നാണ് എ.എ.പി. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെജ് രിവാള്‍ ആരോപിച്ചിരുന്നു. അതുവഴി റിലയന്‍സ് അനധികൃതമായി അത്രയും തുക ലാഭമുണ്ടാക്കിയെന്നും കെജ് രിവാള്‍ ഉന്നയിച്ചിരുന്നു.
 

വ്യാജ വികലാംഗ നിയമനം: ബധിര ഉദ്യോഗാര്‍ഥികളുടെ രക്ഷിതാക്കള്‍ സമരത്തിന്

Posted: 14 Feb 2014 11:23 PM PST

Subtitle: 
ഈ മാസം 17ന് ബധിരരും രക്ഷിതാക്കളും കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തും

കല്‍പറ്റ: വ്യാജ വികലാംഗരെ സര്‍ക്കാര്‍ സര്‍വീസില്‍ നിയമിക്കുന്നതിനെതിരെ കര്‍ശന നടപടി വേണമെന്ന് ഓള്‍ കേരള പാരന്‍റ്സ് അസോസിയേഷന്‍ ഓഫ് ഹിയറിങ് ഇംപയേഡ് (അക്പാഹി) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശരിയായ ആശയവിനിമയത്തിന്‍െറ അഭാവം മൂലം പ്രതികരിക്കാനും അവകാശങ്ങള്‍ ചോദിച്ചുവാങ്ങാനും കഴിയാത്തവരാണ് ബധിരര്‍. ഇതിനാലാണ് ഇത്തരം ആളുകളുടെ രക്ഷിതാക്കള്‍ സംഘടന രൂപവത്കരിച്ച് പ്രവര്‍ത്തിക്കുന്നത്.
വികലാംഗര്‍ക്ക് മൂന്നു ശതമാനം തൊഴില്‍ സംവരണം വേണമെന്ന് 1996ലെ പേഴ്സണ്‍സ് വിത്ത് ഡിസബിലിറ്റീസ് ആക്ട് വ്യവസ്ഥ ചെയ്യുന്നുണ്ട്. ഓരോ വര്‍ഷവും നടക്കുന്ന പി.എസ്.സി നിയമനത്തില്‍ മൂന്നു ശതമാനമാണ് സംവരണം. ഇത് 1:1:1 എന്ന അനുപാതത്തില്‍ അന്ധര്‍, ബധിരര്‍, അസ്ഥി വൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. ’98ല്‍ ആരംഭിച്ച സ്പെഷല്‍ ക്വോട്ട നിയമനം ജില്ലാ കലക്ടര്‍മാരാണ് നടത്തിയത്.
ഈ ആവശ്യം സംഘടന ഹൈകോടതി വിധിയിലൂടെയാണ് നേടിയെടുത്തത്. എന്നാല്‍, വികലാംഗര്‍ക്കുള്ള സംവരണം അട്ടിമറിക്കപ്പെടുകയാണ്.
40 ശതമാനം ബധിരതയുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വ്യാജന്മാര്‍ക്ക് കിട്ടാന്‍ എളുപ്പമാണ്. കേള്‍വി പരിശോധന (ഓഡിയോ മെട്രിക് ടെസ്റ്റ്) നടത്തിയാണ് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത്. എന്നാല്‍, ഈ പരിശോധനാ സംവിധാനം മിക്ക ജില്ലാ ആശുപത്രികളിലുമില്ല. ഉള്ളിടത്ത് ശാസ്ത്രീയവുമല്ല.
ഇതിനാല്‍ എളുപ്പത്തില്‍ സ്വകാര്യ ഓഡിയോളജിസ്റ്റുകളുടെ അടുത്തുനിന്ന് വ്യാജന്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നുണ്ട്.
വയനാട്ടില്‍ വികലാംഗ സ്പെഷല്‍ ക്വോട്ട നിയമനത്തിലെ തട്ടിപ്പിനെക്കുറിച്ചുള്ള പരാതിയിലുള്ള അന്വേഷണമാണ് വിവാദമായ പി.എസ്.സി നിയമന തട്ടിപ്പ് പുറത്തുവരാനിടയാക്കിയത്്. എന്നാല്‍, ഇതോടെ വികലാംഗ നിയമന തട്ടിപ്പിന്‍െറ അന്വേഷണം ഉപേക്ഷിക്കപ്പെട്ടു. സംഘടന പരാതി നല്‍കിയ5തിന്‍െറ അടിസ്ഥാനത്തില്‍ വ്യാജന്മാരെന്ന് പരാതി ലഭിച്ച 17 പേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വൈകല്യ പുനര്‍നിര്‍ണയ പരിശോധനക്ക് വിധേയരാക്കി. 16 പേരും വ്യാജന്മാരാണെന്ന് തെളിയിക്കപ്പെട്ടു. എന്നാല്‍, നാലുപേരെ മാത്രമാണ് സര്‍വീസില്‍നിന്ന് നീക്കിയത്.
ഇവര്‍ക്കെതിരെ ശിക്ഷാനടപടികളുണ്ടായില്ല. ബാക്കിയുള്ളവര്‍ അതത് വകുപ്പുകളില്‍ ഇപ്പോഴും തുടരുന്നു. ഇക്കാര്യങ്ങളില്‍ നടപടിയാവശ്യപ്പെട്ട് ഈമാസം 17ന് ബധിരരും രക്ഷിതാക്കളും കലക്ടറേറ്റിന് മുന്നില്‍ ധര്‍ണ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ജനറല്‍ സെക്രട്ടറി സി.കെ. അബ്ദുല്‍ സലാം, ചെയര്‍മാന്‍ ഐ.പി. ഇബ്രാഹിം, പ്രസിഡന്‍റ് കെ.കെ. സെബാസ്റ്റ്യന്‍, സെക്രട്ടറി പി.വി. അന്നമ്മ, വൈ. പ്രസിഡന്‍റ് എന്‍.ടി. പ്രകാശന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

പ്രതിപക്ഷം കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു

Posted: 14 Feb 2014 11:20 PM PST

Subtitle: 
ദേശീയപതാകയെ അപമാനിച്ചെന്ന്

കോഴിക്കോട്: നഗരസഭാ സുവര്‍ണജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച ഘോഷയാത്രയില്‍  ഉപ്പുസത്യഗ്രഹത്തെപ്പറ്റിയുള്ള നിശ്ചലദൃശ്യത്തില്‍ ദേശീയപതാകയെ അപമാനിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷം നഗരസഭാ കൗണ്‍സില്‍ യോഗം ബഹിഷ്കരിച്ചു.
ഉപ്പു സത്യഗ്രഹ കാലത്ത് ദേശീയപതാകതന്നെ രൂപപ്പെട്ടില്ലെന്നും പ്രതിപക്ഷം തെറ്റിദ്ധരിച്ചതാണെന്നുമുള്ള  മേയര്‍ പ്രഫ. എ.കെ. പ്രേമജത്തിന്‍െറ മറുപടിയില്‍ തൃപ്തരാകാതെയാണ് അഡ്വ. എം.ടി. പത്മ, കെ. മുഹമ്മദലി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷം സഭ വിട്ടത്. മേയറുടെ  മറുപടി പ്രതിപക്ഷം തുടങ്ങാനിരുന്ന വന്‍ പ്രതിഷേധത്തിന്‍െറ  മുനയൊടിച്ചെങ്കിലും ഇറങ്ങിപ്പോക്ക് നടത്തി  അവര്‍ മുഖം രക്ഷിക്കുകയായിരുന്നു. ദേശീയ പതാകയല്ലെങ്കിലും ഗാന്ധിജിയുടെ നേതൃത്വത്തില്‍ സമരം നടന്ന പതാകയെയാണ് നഗരസഭ അവഹേളിച്ചതെന്ന് വാദിച്ചായിരുന്നു ഇറങ്ങിപ്പോക്ക്.
മുസ്ലിംലീഗ് കൗണ്‍സിലര്‍ അഡ്വ. എ.വി. അന്‍വറാണ് ഇതുസംബന്ധിച്ച് സഭയുടെ ശ്രദ്ധക്ഷണിച്ചത്. കോര്‍പറേഷന്‍ നിശ്ചലദൃശ്യത്തില്‍ പതാക തലതിരിച്ച് കെട്ടി ധീരദേശാഭിമാനികളെയും ദേശീയ പതാകയെയും അപമാനിച്ചെന്നും, മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കുമെതിരെ കേസെടുക്കാമെന്നിരിക്കെ ഇരുവരും രാജിവെക്കണമെന്നും അഡ്വ. അന്‍വര്‍ ആവശ്യപ്പെട്ടു. സ്വാതന്ത്ര്യ സമരത്തില്‍ ലീഗിന്‍െറയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയുമൊക്കെ പങ്കിനെപ്പറ്റി വിശദമായി നടന്ന ചര്‍ച്ചക്കൊടുവിലാണ് മേയറുടെ വിശദീകരണം വന്നത്. 1930 കാലഘട്ടത്തിലാണ് മഹാത്മാഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ച്  കോഴിക്കോട്ട് ഉപ്പുസത്യഗ്രഹം നടത്തിയതെന്നും രാഷ്ട്രം ദേശീയപതാക അംഗീകരിച്ചത് 1947 ജൂലൈയിലാണെന്നും മേയര്‍ വ്യക്തമാക്കി. കോഴിക്കോട്ടെ ഉപ്പുസത്യഗ്രഹം ചിത്രീകരിക്കുന്ന കോര്‍പറേഷന്‍െറ ഫ്ളോട്ടില്‍ എങ്ങനെ ദേശീയപതാക വരുമെന്ന മേയറുടെ ചോദ്യം വന്‍ ഘോഷത്തോടെയാണ് ഭരണപക്ഷം സ്വാഗതം ചെയ്തത്. ഒരു നിമിഷം അന്ധാളിച്ചുപോയ പ്രതിപക്ഷം ഒടുവില്‍ ദേശീയപതാകയെ മേയറും ഭരണപക്ഷവും അവഹേളിച്ചെന്നാരോപിച്ച് ബഹളം വെച്ച് ഇറങ്ങിപ്പോകുകയായിരുന്നു. സുവര്‍ണജൂബിലി സമാപനത്തിന് നഗരസഭ വ്യാപാരികളില്‍നിന്നും മറ്റും പണം പിരിച്ചെന്നും കണക്കുകള്‍ ഹാജരാക്കണമെന്നും പൊറ്റങ്ങാടി കിഷന്‍ചന്ദ് ശ്രദ്ധ ക്ഷണിച്ചു.  ഹെല്‍ത്ത് കമ്മിറ്റി ചെയര്‍പേഴ്സന്‍െറ നിര്‍ദേശപ്രകാരം 17 പരസ്യ കമാനങ്ങള്‍ സ്ഥാപിക്കാന്‍ നിര്‍ദേശിച്ചതില്‍ 12 എണ്ണം സ്ഥാപിച്ചതായും 25 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയിട്ടും നഗരസഭ പണം പിരിച്ചത് അന്വേഷിക്കണമെന്നും കിഷന്‍ചന്ദ് ആവശ്യപ്പെട്ടു. പരിപാടി കഴിഞ്ഞ് മൂന്ന് പ്രവൃത്തി ദിവസങ്ങളായിട്ടേയുള്ളൂവെന്നും ഉടന്‍ സംഘാടക സമിതി വിളിച്ചുകൂട്ടി കണക്കുകള്‍ അവതരിപ്പിക്കുമെന്നും മേയര്‍ വ്യക്തമാക്കി.
റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതിനെ സഭ ഐകകണ്ഠ്യേന അപലപിച്ചു. എം. മോഹനനാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. പാചകവാതക സബ്സിഡിയും ആധാര്‍ കാര്‍ഡും കാരണമുള്ള പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന ഒ. സദാശിവന്‍െറ പ്രമേയവും സഭ അംഗീകരിച്ചു.
ദേശപോഷിണി വായനശാല മുതല്‍ കുതിരവട്ടം-വളയനാട് ക്ഷേത്രം- മാങ്കാവ് റോഡ് ജപ്പാന്‍ കുടിവെള്ള പദ്ധതിക്ക് കിളച്ച് മറിച്ചിട്ടതിലേക്ക് അഡ്വ. ചേമ്പില്‍ വിവേകാനന്ദന്‍ ശ്രദ്ധ ക്ഷണിച്ചു. കോഴിവളര്‍ത്തല്‍ പദ്ധതിയില്‍ നാട്ടുകാര്‍ക്ക് കോഴികളെ ലഭിക്കാത്തതിനെപ്പറ്റി കെ.സി. ശോഭിതയും തീരദേശത്തെ വീട് നിര്‍മാണ പ്രശ്നങ്ങളെപ്പറ്റി വി.കെ. മോഹന്‍ദാസും കുടിവെള്ള പ്രശ്നം രൂക്ഷമാകുന്നതിനെപ്പറ്റി കെ.വി. ബാബുരാജും ശ്രദ്ധക്ഷണിച്ചു. മീഞ്ചന്ത ഓവര്‍ബ്രിഡ്ജിന് സമീപത്തുനിന്ന് ഫറോക്കിലേക്കുള്ള റോഡ് റെയില്‍വേ അടച്ചുപൂട്ടിയത് തുറക്കാന്‍ പാലക്കാട് ഡിവിഷനണല്‍ മാനേജര്‍ക്ക് കത്തെഴുതും. ടി. ഹസനാണ് ശ്രദ്ധ ക്ഷണിച്ചത്. എരഞ്ഞിക്കല്‍ എല്‍.പി സ്കൂളില്‍ ക്ളാസ്മുറി ഉദ്ഘാടന ചടങ്ങില്‍ കോണ്‍ഗ്രസുകാരിയായ വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍പേഴ്സന്‍ ഉഷാദേവീ ടീച്ചറെ ഒഴിവാക്കിയെന്നും ശിലാഫലകത്തില്‍ പേരില്ലെന്നുമുള്ള വിഷയത്തില്‍ വിദ്യാ ബാലകൃഷ്ണന്‍ ശ്രദ്ധക്ഷണിച്ചു. ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റിയെന്നും തിരുത്തുമെന്നും മേയര്‍ ഉറപ്പു നല്‍കി.
ഡെപ്യൂട്ടി മേയര്‍ പ്രഫ. പി.ടി. അബ്ദുല്‍ ലത്തീഫ്, എം. രാധാകൃഷ്ണന്‍ മാസ്റ്റര്‍, ലിംന സുരേഷ്, ഒ. സദാശിവന്‍, കെ.വി. ബീരാന്‍കോയ, എന്‍.സി. മോയിന്‍കുട്ടി, പി.വി. അവറാന്‍, സക്കറിയ പി. ഹുസൈന്‍, ഒ.എം. ഭരദ്വാജ് എന്നിവര്‍ സംസാരിച്ചു.

എയര്‍ഇന്ത്യ എക്സ്പ്രസ് താളം തെറ്റല്‍ തുടരുന്നു

Posted: 14 Feb 2014 10:06 PM PST

Image: 
Subtitle: 
വെള്ളിയാഴ്ചത്തെ വിമാനവും വൈകി

ദുബൈ: മൂന്ന് ദിവസമായി താളം തെറ്റിയ എയര്‍ഇന്ത്യ എക്സ്പ്രസ് സര്‍വീസ് വെള്ളിയാഴ്ചയും പൂര്‍വസ്ഥിതിയിലായില്ല. ദുബൈയില്‍ നിന്നുള്ള കോഴിക്കോട്, കൊച്ചി സര്‍വീസും ഷാര്‍ജയില്‍ നിന്നുള്ള കൊച്ചി സര്‍വീസും വെള്ളിയാഴ്ചയും വൈകി. രാത്രി 7.45ന് പുറപ്പെടേണ്ട ഐ.എക്സ് 434 കൊച്ചി വിമാനം 9.25നാണ് യാത്രയായത്.
രാത്രി എട്ടിനുള്ള ഐ.എക്സ് 344 കോഴിക്കോട് വിമാനം 11.25ന് പുറപ്പെടുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഷാര്‍ജയില്‍ നിന്ന് കൊച്ചിക്കുള്ള ഐ.എക്സ് 412 വിമാനവും വൈകി. രാത്രി 10.50ന് കൊച്ചിക്ക് തിരിക്കേണ്ട വിമാനം രാത്രി വൈകിയും പുറപ്പെട്ടിട്ടില്ല. കൊച്ചിയില്‍ നിന്നുള്ള ഐ.എക്സ് 411 വിമാനം എത്താന്‍ വൈകിയതാണ് കാരണം.  കൊച്ചിയില്‍ നിന്ന് രാത്രി 11.30ന് മാത്രമേ ഈ വിമാനം പുറപ്പെടൂ. കൊച്ചിയില്‍ വിമാനം തയാറാണെങ്കിലും ജീവനക്കാര്‍ക്ക് മതിയായ വിശ്രമം ലഭിക്കാത്തതിനാല്‍ പുറപ്പെടല്‍ വൈകിക്കുകയായിരുന്നുവെന്നാണ് അറിയുന്നത്. ഈ വിമാനം ഷാര്‍ജയിലെത്തി തിരിച്ചുള്ള സര്‍വീസ് പിന്നെയും വൈകുമെന്നുറപ്പാണ്. ബുധനാഴ്ച മുതല്‍ താളംതെറ്റിയ സര്‍വീസുകള്‍ വെള്ളിയാഴ്ച പൂര്‍വസ്ഥിതിയിലാകുമെന്ന് എയര്‍ഇന്ത്യ കണ്‍ട്രി മാനേജര്‍ റാം ബാബു ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ വീണ്ടും സര്‍വീസുകളുടെ താളപ്പിഴ തുടരുന്നത് അത്യാവശ്യത്തിന് നാട്ടിലേക്ക് തിരിക്കുന്ന സ്ത്രീകളും കുട്ടികളുമടക്കമുള്ള യാത്രക്കാരെ ദുരിതത്തിലാക്കുകയാണ്.
ഫെബ്രുവരി 12 മുതലാണ് വിമാനങ്ങളുടെ വൈകല്‍ തുടര്‍ക്കഥയായത്. രാത്രി 7.45 ന് കൊച്ചിയിലേക്ക് പോകേണ്ടിയിരുന്ന ഐ.എക്സ് 434 വിമാനം പിറ്റേന്ന് രാത്രി 7.20 നാണ് പറന്നത്. 13ന് രാത്രി 7.45നുള്ള വിമാനം പോയത് 14ന് പുലര്‍ച്ചെ 1.25ന്. 13ന് രാവിലെ 11ന് പുണെയിലേക്ക് പോകേണ്ടിയിരുന്ന ഐ.എക്സ് 212 വിമാനം യാത്രതിരിച്ചത് വൈകിട്ട് അഞ്ചിന്. ഈ വിമാനം വൈകിയതാണ് വ്യാഴാഴ്ച രാത്രി കോഴിക്കോട്ടേക്കുള്ള ഐ.എക്സ് 344 സര്‍വീസിനെ ബാധിച്ചത്. പൂണെയില്‍ നിന്ന് വിമാനത്തിന് മടങ്ങാന്‍ വിമാനത്താവളത്തിന്‍െറ ചുമതലയുള്ള സൈനിക കേന്ദ്രങ്ങള്‍ അനുമതി നിഷേധിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ തലത്തില്‍ നടത്തിയ ഇടപെടലുകളെ തുടര്‍ന്ന് വിമാനം രാത്രി വൈകി ദുബൈയിലെത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ 3.55നാണ് ഈ വിമാനം കോഴിക്കോട്ടേക്ക് തിരിച്ചത്.
വിമാനം വൈകുമെന്നത് യാത്രക്കാരെ നേരത്തെ അറിയിക്കാത്തതാണ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്. വിമാനത്താവളത്തില്‍ എത്തുമ്പോള്‍ മാത്രമാണ് വൈകല്‍ വിവരം യാത്രക്കാരറിയുന്നത്. സമയമായിട്ടും കൗണ്ടര്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് അന്വേഷിക്കുമ്പോള്‍ മാത്രമാണ് വൈകുമെന്ന വിവരം അധികൃതര്‍ അറിയിച്ചതെന്ന് യാത്രക്കാര്‍ പറഞ്ഞു. പ്രതിഷേധം പ്രകടിപ്പിച്ചപ്പോള്‍ അത്യാവശ്യക്കാരെ മറ്റുവിമാനങ്ങളില്‍ കയറ്റി വിട്ടു.
ബാക്കിയുള്ളവരെ ഹോട്ടലുകളിലേക്ക് മാറ്റി. എന്നാല്‍ വിസ കാലാവധി തീര്‍ന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ തങ്ങേണ്ടിവന്നിരുന്നു.
 

പരിഷ്കരണവുമായി മുന്നോട്ട് പോകും -രാജാവ്

Posted: 14 Feb 2014 10:02 PM PST

Image: 

മനാമ: രാജ്യം വികസന മേഖലയില്‍ മുന്നോട്ട് കുതിക്കുകയാണെന്നും നമ്മള്‍ ഒരുമിച്ച് ആരംഭിച്ച പരിഷ്കരണ യാത്ര തുടരേണ്ടതുണ്ടെന്നും ഒരുമിച്ച് പൂര്‍ത്തീകരിക്കേണ്ടതുണ്ടെന്നും രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫ പറഞ്ഞു. നാഷനല്‍ ആക്ഷന്‍ ചാര്‍ട്ടറിന്‍െറ 13ാം വാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നമ്മുടെ രാജ്യത്തിനും പൗരന്മാര്‍ക്കും മെച്ചപ്പെട്ട ഭാവിക്കായി ഭരണകൂടം കഠിന പ്രയത്നം നടത്തുന്നുണ്ട്. വര്‍ധിച്ച തൊഴില്‍ അവസരം, മെച്ചപ്പെട്ട ആളോഹരി വരുമാനം, തൊഴിലില്ലായ്മ നിരക്കിലെ കുറവ് തുടങ്ങി നാഷനല്‍ ആക്ഷന്‍ ചാര്‍ട്ടറിന്‍െറ സാധൂകരണത്തിന്‍െറ ഫലം പൗരന്‍മാര്‍ അനുഭവിക്കുന്നുണ്ട്. ഈ നേട്ടങ്ങള്‍ നമ്മുടെ അഭിലാഷങ്ങളെയും പ്രതീക്ഷകളെയും സംതൃപ്തിപ്പെടുത്തുന്നില്ലെങ്കില്‍പോലും ഇനിയും ധാരാളം നമുക്കു മുന്നിലുണ്ട്. വരും കാലങ്ങളില്‍ അതെല്ലാം കരസ്ഥമാക്കാനുള്ള നമ്മുടെ കഴിവില്‍ പൂര്‍ണമായ വിശ്വാസവുമുണ്ട്. നമ്മുടെ സാഹചര്യങ്ങളെയും അവസ്ഥകളെയും ദേശീയ താല്‍പര്യങ്ങളെയും സ്വത്വം, മൂല്യങ്ങള്‍ എന്നിവയെയും പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ വികസനത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് രാജാവ് പ്രസ്താവിച്ചു. നാഷനല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ പൗരന്മാരുടെ അവകാശങ്ങളെ ബഹുമാനിക്കുന്നതും അക്രമം, എല്ലാ തരത്തിലുള്ള ഭീകരവാദം, വിഘടന വാദം എന്നിവയെയും നിരാകരിക്കുന്നതുമാണ്. ബഹ്റൈന്‍ ജി.സി.സി അംഗത്വത്തില്‍ ഉറച്ചുനില്‍ക്കുമെന്നും അറബ് രാജ്യങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂരിഭക്ഷം പൗരന്മാരുടെയും പിന്തുണ ദേശീയ ആക്ഷന്‍ ചാര്‍ട്ടറിന് ലഭിച്ചു. നിയമനിര്‍മാണാധികാരം പങ്കിടുന്ന രണ്ട് നിയമ നിര്‍മാണ സഭകള്‍, സ്ത്രീകള്‍ക്ക് രാഷ്ട്രീയ അവകാശം തുടങ്ങിയവ വ്യക്തമായി വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ  ആധുനീകരണത്തിന് നാഷനല്‍ ആക്ഷന്‍ ചാര്‍ട്ടര്‍ വഴിതെളിയിക്കുകയും ഭരണഘടനാ കോടതി സ്ഥാപിക്കുന്നതിന് നിയമ സാധുത്വം നല്‍കുകയും ജുഡീഷ്യറിയുടെയും എല്ലാ നീതിന്യായ സ്ഥാപനങ്ങളുടെയും സ്വാതന്ത്ര്യം ശക്തിപ്പെടുത്തുകയും ചെയ്തു.
നിയമ വാഴ്ച, നീതി, സമത്വം, സ്വാതന്ത്ര്യം, തുല്യ അവസരങ്ങള്‍ എന്നിവയും ശക്തിപ്പെടുത്തി. ഈ തത്വങ്ങള്‍, ഏറ്റവും അടിസ്ഥാന ദേശീയ തത്വങ്ങളെ പ്രതിനിധീകരിക്കുന്നു. അത് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ മൂല്യങ്ങളുമായി യോജിച്ചുപോകുന്ന അടിസ്ഥാന ഘടകങ്ങളില്‍നിന്നും ഉണ്ടായതും മത സ്വാതന്ത്ര്യം, സര്‍വപ്രധാനമായി രാജ്യത്തിന്‍െറ മതം, അതിന്റെഘടന, സര്‍ക്കാരിന്‍െറ സംവിധാനം എന്നിവ ഉറപ്പുനല്‍കുകയും ചെയ്യുന്നു. ഈ മൂല്യങ്ങളും തത്വങ്ങളും ഉറപ്പിക്കാന്‍ വരും വര്‍ഷങ്ങളിലും നമ്മള്‍ പ്രയത്നിക്കും. കാരണം, അത് നമ്മുടെ ജീവിതവും ശോഭനമായ ഭാവിയിലേക്കുള്ള വിജയകരമായ യാത്രയിലെ ബഹ്റൈനി ജനതയുടെ പുരോഗതിയുമാണ്.
നമ്മള്‍ ഒരുമിച്ച് ഒരുപാട് നേട്ടങ്ങള്‍ കരസ്ഥമാക്കുകയും പതിറ്റാണ്ടുകളായി നമ്മുടെ നേട്ടങ്ങള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു. പാര്‍ലമെന്‍റ്, മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളിലേക്ക് വരികയും പൊതു സ്വാതന്ത്ര്യം കരസ്ഥമാക്കുകയും രാഷ്ട്രീയ സംഘടനകള്‍ സ്ഥാപിക്കുകയും അഭ്യന്തര സാമൂഹിക സ്ഥാപനങ്ങളെ  പ്രയോഗക്ഷമമാക്കുകയും ചെയ്തു. കൂടാതെ, ജുഡീഷ്യല്‍ അതോറിറ്റി, ഭരണഘടന കോടതി, ദേശീയ ഓഡിറ്റ് ഓഫീസ് തുടങ്ങിയ ഭരണഘടന സ്ഥാപനങ്ങളെ നാം പൂര്‍ത്തീകരിക്കുകയും എക്സിക്യുട്ടീവ് അധികാരത്തെ ആധുനികവത്ക്കരിക്കുയും ചെയ്തു. വിവിധ മേഖലകളില്‍ സ്ത്രീകള്‍ക്ക് ചുമതലകള്‍ നല്‍കാനും അതു വഴി സ്വദേശത്തും വിദേശത്തും അവര്‍ക്ക് ഉന്നത സ്ഥാനങ്ങളില്‍ എത്തിച്ചേരാനും കഴിഞ്ഞു. ബഹ്റൈനിലെ മൊത്തം തൊഴിലാളികളില്‍ 4.9 ശതമാനത്തില്‍നിന്നും 35.5 ശതമാനത്തിലേക്കാണ് വനിതാ പ്രാതിനിധ്യം വര്‍ധിച്ചത്. സര്‍ക്കാര്‍ മേഖലയില്‍ വനിതാ ജീവനക്കാരുടെ വളര്‍ച്ച ഏകദേശം 51 ശതമാനമാണ്. ഈ നേട്ടങ്ങളിലെല്ലാം നമുക്ക് അഭിമാനിക്കാം.
നാഷനല്‍ ആക്ഷന്‍ ചാര്‍ട്ടറിന് അംഗീകാരം നല്‍കിയതിന്‍െറ 13ാം വാര്‍ഷികത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതില്‍ സന്തോഷമുണ്ട്. ഇത് എല്ലാ ബഹ്റൈനികള്‍ക്കും പ്രിയപ്പെട്ട സമയമാണ്. കാരണം, അത് നമ്മുടെ പരമമായ ലക്ഷ്യങ്ങളായ തത്വങ്ങളിലും താല്‍പര്യങ്ങളിലുമുള്ള അഭിപ്രായ ഐക്യത്തെ ഓര്‍മിപ്പിക്കുകയും മാതൃരാജ്യത്തോടുള്ള കൂറ്, അതിന്‍െറ പ്രതിരോധത്തിനുള്ള സമര്‍പ്പണം എന്നിവയുടെ ഉടമ്പടിയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തെ സേവിക്കുന്നതിലും ദേശീയ പ്രമാണങ്ങളെ സംരക്ഷിക്കുന്നതിലും സജീവമായി പങ്കെടുക്കാന്‍ രാജാവ് ജനങ്ങള ആഹ്വനം ചെയ്തു. വിജയങ്ങളും നേട്ടങ്ങളും സംരക്ഷിക്കുന്ന സൈന്യം, സുരക്ഷ ഭടന്‍മാര്‍, ദേശീയ ഗാര്‍ഡ് എന്നിവരെയും രാജാവ് അഭിനന്ദിച്ചു.

വിവരാവകാശ നിയമം: കരട് രൂപം ചര്‍ച്ചക്കെടുത്തു

Posted: 14 Feb 2014 09:55 PM PST

Image: 

മസ്കത്ത്: ശൂറാ കൗണ്‍സില്‍ മാധ്യമ-സാംസ്കാരിക കമ്മിറ്റി വിവിരാവകാശ നിയമത്തിന്‍െറ കരട് രൂപം ചര്‍ച്ച ചെയ്തു. കമ്മിറ്റി തലവന്‍ ഹമൂദ് ബിന്‍ മുഹമ്മദ് അല്‍ ഹര്‍സോസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നിയമത്തിന്‍െറ കരട് രൂപം ചര്‍ച്ചക്കെടുത്തത്.
വിവരാവകാശ നിയമം സംബന്ധിച്ച പഠനങ്ങളിലും ശിപാര്‍ശകളിലും നിലവിലെ സെഷനില്‍ തന്നെ നടപടികളെടുക്കാന്‍ സാധിക്കുമെന്ന് കമ്മിറ്റി പ്രത്യാശ പ്രകടിപ്പിച്ചു. ചില വിവരങ്ങള്‍ പുറത്തുവിടാതിരിക്കാനുള്ള സ്ഥാപനങ്ങളുടെ  അവകാശത്തിന് നിയമനിര്‍മാണത്തില്‍ പരിരക്ഷ നല്‍കുമെന്ന് വിവരാവകാശ സംഘം മേധാവി ഡോ. സാലിം അല്‍ ശക്ലി അറിയിച്ചു. പൗരന്മാര്‍ക്ക് അറിയാനും വിവരങ്ങള്‍ ലഭിക്കാനുമുള്ള അവകാശങ്ങളും കമ്മിറ്റി പരിഗണിക്കുമെന്ന്  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവരാവകാശം ഉത്തരവാദിത്വത്തോടും ചുമതലാബോധത്തോടുമുള്ള അറിവിനുള്ള അവകാശമാണ്. ഏതൊരു ജനാധിപത്യ ഭരണകൂടത്തിന്‍െറയും മുഖ്യ ലക്ഷ്യമാണിത്. വെളിപ്പെടുത്തല്‍, സുതാര്യത എന്നിവയിലൂന്നിയ പുതിയ നിയമ വഴികളിലേക്ക് ഇത് ആനയിക്കും. അനാവശ്യ കാലതാമസം, നിരോധം, വിലക്കുകള്‍ എന്നിവ ഇല്ലാതാക്കാന്‍ സഹായിക്കും. ജനങ്ങളില്‍ ജനാധിപത്യം പ്രചരിപ്പിക്കാനും വാര്‍ത്താവിതരണത്തില്‍ കൂടുതല്‍ കൃത്യത പാലിക്കാനും നിയമം കാരണമാകും. സര്‍ക്കാര്‍ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ സ്ഥപനങ്ങള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളും അതു സംബന്ധിച്ച പഠനവും കമ്മിറ്റി അവലോകനം ചെയ്തു. ഒമാനി അസ്തിത്വവും പൗരന്മാരുടെ അവകാശവും പരസ്യങ്ങളില്‍ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട അധികൃതരുമായി കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തും.

സി.ഭാസ്ക്കരനെതിരെ കേസെടുത്തത് അസംബന്ധം -പിണറായി

Posted: 14 Feb 2014 09:47 PM PST

Image: 
തൃശൂര്‍:

തൃശൂര്‍: ടി.പി. ചന്ദ്രശേഖരനെ അധിക്ഷേപിച്ച് പ്രസംഗിച്ച സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്ക്കരനെ അനുകൂലിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ രംഗത്ത്. വടകര പ്രസംഗത്തിന്‍്റെ പേരില്‍ സി.ഭാസ്ക്കരനെതിരെ കേസെടുത്തത് അസംബന്ധമാണ്. ഭാസ്ക്കരന്‍ പ്രസംഗിച്ചതിനെക്കുറിച്ച് ഭാസ്ക്കരന് മാത്രമെ വ്യക്തമായി അറിയൂ. ടി.പി ചന്ദ്രശേഖരന്‍ എന്ന വ്യക്തിയെക്കുറിച്ച് നന്നായി അറിയാവുന്നത് പ്രദേശവാസികള്‍ക്കാണെന്നും  അതനുസരിച്ചായിരിക്കണം ഭാസ്ക്കരന്‍ പ്രസംഗിച്ചതെന്നും പിണറായി  പറഞ്ഞു.
ടി.പിക്ക്  പരസ്ത്രീബന്ധമുണ്ടെന്നാണ് കഴിഞ്ഞദിവസം വടകരയില്‍ നടന്ന പൊതുചടങ്ങില്‍  സി. ഭാസ്കരന്‍ ആരോപിച്ചത്. ടി.പി കൊല്ലപ്പെടുന്നതിന് മുമ്പ് വന്ന ഫോണ്‍ കോള്‍ ഒരു സ്ത്രീയുടേതായിരുന്നു. ഈ സ്ത്രീ എന്നും ചന്ദ്രശേഖരനെ വിളിക്കാറുണ്ടെന്ന് കേള്‍ക്കുന്നു. കൊല്ലപ്പെട്ട ദിവസം വള്ളിക്കാട്ടേക്ക് ചന്ദ്രശേഖരന്‍ എന്തിന് പോയെന്ന് ആര്‍.എം.പി ക്കാര്‍ പറയണം. ടി.പിയുടെ ഫോണ്‍ ലിസ്റ്റ് പരിശോധിച്ചാല്‍ കൊന്നവരാരെന്ന് വ്യക്തമാകുമെന്നും പ്രസംഗത്തില്‍ ഭാസ്കരന്‍ ആരോപിച്ചിരുന്നു.
ടി.പി. വധക്കേസില്‍ ജയില്‍ മോചിതരായ പി. മോഹനന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബുധനാഴ്ച വടകര കോട്ടപ്പറമ്പില്‍ നല്‍കിയ സ്വീകരണയോഗത്തിലായിരുന്നു ഭാസ്കരന്‍്റെ ആരോപണം. അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ പ്രസംഗിച്ചതിന് 118 ഡി.വകുപ്പുപ്രകാരം ഭാസ്ക്കരനെതിരെ കേസെടുത്തിരുന്നു.

‘ആപ്’ സര്‍ക്കാരിന്‍െറ പതനം: കോണ്‍ഗ്രസ്-ബി.ജെ.പി യോജിപ്പിന് തെളിവെന്ന്

Posted: 14 Feb 2014 09:44 PM PST

Image: 

തൃശൂര്‍: അവസരം വന്നാല്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒന്നിക്കുമെന്നതിന്‍െറ തെളിവാണ് ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിന്‍െറ പതനമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സാഹചര്യം വ്യത്യസ്തമാണെങ്കിലും വി.പി. സിംഗ് സര്‍ക്കാരിന്‍െറ കാലത്തും ഇത് കണ്ടതാണ്. നരേന്ദ്ര മോദിക്കുള്ള വിലക്ക് അമേരിക്ക പിന്‍വലിച്ചത് കോണ്‍ഗ്രസിന്‍െറ പിന്തുടര്‍ച്ചക്കാരനാണെന്ന് തിരിച്ചറിഞ്ഞതു കൊണ്ടാണ്. സാമ്രാജ്യത്വം, കോര്‍പറേറ്റുകളോടുള്ള സമീപനം തുടങ്ങി എല്ലാ കാര്യങ്ങളിലും രണ്ട് പാര്‍ട്ടിക്കും നയം ഒന്നാണ്. ബി.ജെ.പി വര്‍ഗീയത പ്രകടമാക്കുമ്പോള്‍ കോണ്‍ഗ്രസിന് വെള്ളം ചേര്‍ത്ത മതനിരപേക്ഷതയാണുള്ളതെന്നും പിണറായി പറഞ്ഞു.

ടി.പി. കേസ് ഗൂഢാലോചന സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയത് ‘വ്യക്തിക്ക് പറ്റിയ തെറ്റാണ്. അതിന് പാര്‍ട്ടിയുമായി ബന്ധമില്ല. ഇടതുമുന്നണിയിലോ സി.പി.എമ്മുമായുള്ള ബന്ധത്തിലോ ആര്‍.എസ്.പിക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ എന്ന് പാര്‍ട്ടിയുടെ കേരള ഘടകത്തോട് ടി.ജെ. ചന്ദ്രചൂഡന്‍ ചോദിക്കണം. ഇടക്കിടെ ഇവിടെ വന്ന് ഇങ്ങനെയോരോന്ന് പറയുന്ന ചന്ദ്രചൂഡന്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ ഒരു വാചകമെങ്കിലും പറയാത്തത് ആശ്ചര്യമാണെന്നും അദ്ദേഹം ആരോപിച്ചു.

ടി.പി ചന്ദ്രശേഖരനെ പ്രസംഗത്തില്‍ പരാമര്‍ശിച്ചതിന്‍െറ പേരില്‍ സി.പി.എം നേതാവ് ഭാസ്കരനെതിരെ പൊലീസ് കേസെടുത്തത് ശുദ്ധ അസംബന്ധമാണ്. അവിടെയുള്ളവര്‍ക്ക് ടി.പിയെ അറിയും. അവര്‍ക്ക് ബോധ്യമുള്ളതായിരിക്കും പറഞ്ഞത്. നിലമ്പൂര്‍ കേസില്‍ ഏതോ പ്രമാണിയെ രക്ഷിക്കാനുള്ള വ്യഗ്രത പ്രകടമാണെന്നും പിണറായി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രണ്ടാം ടെസ്റ്റ്: രഹാനക്ക് സെഞ്ച്വറി, ഇന്ത്യക്ക് മികച്ച ലീഡ്

Posted: 14 Feb 2014 09:38 PM PST

Image: 

വെല്ലിങ്ടണ്‍: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ബാറ്റ്സ്മാന്‍ അജിങ്ക്യ രഹാനയുടെ സഞ്ച്വറിയുടെ പിന്‍ബലത്തില്‍ ഇന്ത്യക്ക് ഒന്നാം ഇന്നിങ്സ് ലീഡ്. സെഞ്ച്വറിക്ക് അടുത്ത് പുറത്തായ ശിഖര്‍ ധവാനും അര്‍ധ സെഞ്ച്വറി നേടിയ നായകന്‍ എം.എസ്. ധോണിയും മികച്ച പ്രകടനം പുറത്തെടുത്ത് ടീമിന് കരുത്തേകി.

17 ഫോറും ഒരു സിക്സറും അടങ്ങുന്നതാണ് രഹാനയുടെ 118 റണ്‍സിന്‍െറ സെഞ്ച്വറി നേട്ടം. 14 ഫോറും ഒരു സിക്സറും അടക്കം 98 റണ്‍സിലത്തെിയപ്പോഴാണ് ധവാന്‍ പുറത്തായത്. ധോണി 61ഉം വിരാട് കോഹ് ലി 38ഉം ഇശാന്ത് ശര്‍മ 26ഉം രവീന്ദ്ര ജദേജ 26ഉം സഹീര്‍ ഖാന്‍ 22ഉം റണ്‍സ് എടുത്തു. രോഹിത് ശര്‍മ പൂജ്യത്തിന് പുറത്തായി. മുഹമ്മദ് ഷമി ഒരു റണ്‍സ് എടുത്തു.

ന്യൂസിലന്‍ഡിന്‍െറ ഒന്നാം ഇന്നിങ്സ് സ്കോറായ 192ന് മറുപടിയായി ഇന്ത്യ 438 റണ്‍സ് എടുത്തു. ഇതോടെ 246 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡ് ഇന്ത്യ നേടി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ന്യൂസിലന്‍ഡ് ഇതുവരെ 23 റണ്‍സ് എടുത്തു. പീറ്റര്‍ ഫള്‍ട്ടന്‍ (1)നെ സഹീര്‍ ഖാന്‍ എല്‍.ബിയില്‍ കുടുക്കി പുറത്താക്കി. ഹമീഷ് റുഥര്‍ഫോര്‍ഡും കെയ്ന്‍ വില്യംസണുമാണ് ക്രീസില്‍. 

മന്ത്രി ആര്യാടന് നിലമ്പൂരില്‍ കരിങ്കൊടി

Posted: 14 Feb 2014 09:27 PM PST

Image: 

നിലമ്പൂര്‍: കോണ്‍ഗ്രസ് ഓഫീസില്‍ കൊല്ലപ്പെട്ട രാധയുടെ വീട് സന്ദര്‍ശിക്കാനെത്തിയ വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദിനു നേരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരുടെ കരിങ്കൊടി. കരിങ്കൊടി കാണിച്ച മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകരെ സ്ഥലത്ത് തടിച്ചുകൂടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തള്ളിമാറ്റി. സംഘര്‍ഷത്തിനിടെ സുനന്ദ എന്ന പ്രവര്‍ത്തകക്ക് നിസാര പരിക്കേറ്റു. ഇവരെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നു രാവിലെ 10 മണിയോടെ രാധയുടെ വീടിന് സമീപം യുനൈറ്റഡ് ക്ളബ് പരിസരത്തായിരുന്നു സംഭവം. രാധയുടെ വീട് സന്ദര്‍ശിക്കാനത്തെിയ മന്ത്രി ആര്യാടന്‍ മുഹമ്മദ് അവരുടെ ബന്ധുക്കളെ കണ്ടതിനാല്‍ വഴി മധ്യേ കാര്‍ നിര്‍ത്തി ഇറങ്ങുകയായിരുന്നു. രാധയുടെ ബന്ധുക്കളുമായി സംസാരിക്കാന്‍ കാറില്‍ നിന്നും പുറത്തിറങ്ങിയ മന്ത്രിക്കു നേരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കരിങ്കൊടി വീശുകയായിരുന്നു. ആര്യാടന്‍ രാധയുടെ വീട് സന്ദര്‍ശിക്കുമെന്ന്  നേരത്തെ വിവരമുള്ളതിനാല്‍ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ സ്ഥലത്ത് ഒത്തുകൂടിയിരുന്നു. രാധയുടെ ബന്ധുക്കളുമായി സംസാരിച്ച മന്ത്രി അവരുടെ വീട് സന്ദര്‍ശിക്കാതെ തിരിച്ചുപോയി.

അതിനിടെ, മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകയെ ആക്രമിച്ച കോണ്‍ഗ്രസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ജില്ലാ സെക്രട്ടറി പി.പി വാസുദേവന്‍്റെ നേതൃത്വത്തില്‍ പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു. പൊലീസ് സ്റ്റേഷന്‍ കവാടം ഉപരോധിച്ചുകൊണ്ടാണ് സമരം നടത്തുന്നത്.

ഫെബ്രുവരി അഞ്ചിനാണ് നിലമ്പൂര്‍ ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫിസിലെ തൂപ്പുകാരിയായ  രാധ കൊല്ലപ്പെടുന്നത്. മൃതദേഹം ചുള്ളിയോട് ഉണ്ണിക്കുളത്തെ കുളത്തില്‍ നിന്ന് ഫെബ്രുവരി 10 ന് കണ്ടെ ത്തുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ, മന്ത്രി ആര്യാടന്‍ മുഹമ്മദിന്‍െറ പേഴ്സണല്‍ സ്റ്റാഫ് അംഗം ബിജുനായര്‍, ചുള്ളിയോട് സ്വദേശി കുന്നശേരി ഷംസുദ്ദീന്‍ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP