സ്വാഗതം
WELCOME

News Update..

Sunday, February 16, 2014

ലോക്സഭാ തെരഞ്ഞെടുപ്പ്: ഓണ്‍ലൈനായി നാമനിര്‍ദേശപത്രിക നല്‍കാന്‍ സംവിധാനമൊരുങ്ങുന്നു Madhyamam News Feeds

ലോക്സഭാ തെരഞ്ഞെടുപ്പ്: ഓണ്‍ലൈനായി നാമനിര്‍ദേശപത്രിക നല്‍കാന്‍ സംവിധാനമൊരുങ്ങുന്നു Madhyamam News Feeds

Link to

ലോക്സഭാ തെരഞ്ഞെടുപ്പ്: ഓണ്‍ലൈനായി നാമനിര്‍ദേശപത്രിക നല്‍കാന്‍ സംവിധാനമൊരുങ്ങുന്നു

Posted: 15 Feb 2014 10:57 PM PST

Image: 

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍  സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും സത്യവാങ്മൂലവും ഓണ്‍ ലൈനായി സമര്‍പ്പിക്കാന്‍  സംവിധാനമൊരുങ്ങുന്നു. ഓണ്‍ലൈന്‍ നോമിനേഷനൊപ്പം( ഇ- നോമിനേഷന്‍)  പഴയ രീതിയില്‍  അച്ചടി രൂപത്തിലുള്ള നാമനിര്‍ദേശ പത്രികയും സമര്‍പ്പിക്കണം.  ഓണ്‍ലെനായി നാമനിര്‍ദേശം സമര്‍പ്പിക്കുന്നത്  സംബന്ധിച്ച് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെടും. മത്സരാര്‍ഥികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ വേഗത്തില്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനു വേണ്ടിയാണ് ഇ- ഫയലിങ് സംവിധാനം തയാറാകുന്നത്.   
ഇ- ഫയലിങ് സംവിധാനം മത്സരാര്‍ത്ഥികളുടെ വിദ്യാഭ്യാസയോഗ്യത, ക്രമിനല്‍ പശ്ചാത്തലം ,  സാമ്പത്തികസ്ഥിതി എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.എസ് ബ്രഹ്മ പറഞ്ഞു. തെരഞ്ഞെടുപ്പ് പരിഷ്കരണത്തെക്കുറിച്ച് ഇലക്ഷന്‍ വാച്ച് സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  
തെരഞ്ഞെടുപ്പിലെ  ക്രമക്കേടുകള്‍ സംബന്ധിച്ച് ജനങ്ങള്‍ക്ക്  തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കാന്‍ കഴിയുന്ന ആന്‍ഡ്രോയ്ഡ് ആപ്ളിക്കേഷന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ വാച്ച് റിപ്പോര്‍ട്ടര്‍ എന്നു പേരിട്ടിരിക്കുന്ന ആപ്ളിക്കേഷന്‍ നാഷണല്‍ ഇലക്ഷന്‍ വാച്ചാണ്  പുറത്തിറക്കിയത്.  തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെ സംബന്ധിച്ച  വിവരങ്ങള്‍ സ്ഥലവും ചിത്രങ്ങളും സഹിതം തെരഞ്ഞെടുപ്പ് നിരീക്ഷകരെ അറിയിക്കാന്‍ കഴിയുന്നതാണ് ഇലക്ഷന്‍ വാച്ച് റിപ്പോര്‍ട്ടര്‍ എന്ന ആപ്ളിക്കേഷന്‍.
വോട്ടര്‍മാര്‍ക്ക് മദ്യവും പണവും നല്‍കുന്നതും സ്ഥാനാര്‍ഥികള്‍ അധിക തുക ചെലവഴിക്കുന്നതും പരിശോധിക്കാന്‍  പൊതു തെരഞ്ഞെടുപ്പില്‍ ഈ സംവിധാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപയോഗപ്പെടുത്തുമെന്ന് ഇലക്ഷന്‍ കമ്മീഷണര്‍ പറഞ്ഞു.

ഏഷ്യന്‍ സന്ദര്‍ശനത്തിന് കിരീടാവകാശി പുറപ്പെട്ടു

Posted: 15 Feb 2014 10:19 PM PST

Image: 

റിയാദ്: എഷ്യന്‍ ഭൂഖണ്ഡത്തിലെ നയതന്ത്ര ബന്ധങ്ങള്‍ക്ക് പുതിയ ഉണര്‍വ് നല്‍കി സൗദി കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറ ചതുര്‍ രാഷ്ട്ര സന്ദര്‍ശനത്തിന് തുടക്കമായി. സൗദി ജനതയുടെ താല്‍പര്യാര്‍ഥം സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ലോകനേതാക്കളുമായി നടത്തുന്ന സംവദാങ്ങളുടെ തുടര്‍ച്ചയെന്ന നിലയിലാണ് വിവിധ രാഷ്ട്ര നേതാക്കളില്‍ നിന്നുള്ള ക്ഷണപ്രകാരം കിരീടാവകാശി സന്ദര്‍ശനം നടത്തുന്നത്. പാകിസ്താന്‍, ജപ്പാന്‍, ഇന്ത്യ, മാലിദ്വീപ് എന്നീ രാജ്യങ്ങളിലാണ് സന്ദര്‍ശനം.
കിരീടാവകാശിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിവിധ കരാറുകള്‍ ഈ രാജ്യങ്ങളുമായി ഒപ്പൂവെക്കുമെന്ന് മുതിര്‍ന്ന നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മന്ത്രിമാരും മുതിര്‍ന്ന ഉദ്യോഗസ്ഥരും വ്യവസായികളുമടങ്ങുന്ന ഒൗദ്യോഗിക സംഘം കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്.
എല്ലാ മേഖലകളിലുമുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും അറബ് മേഖലയിലെയും ഏഷ്യയിലെയും പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ച ചെയ്യുന്നതിനും സന്ദര്‍ശനം അവസരമൊരുക്കും. സുരക്ഷ, പ്രതിരോധമുള്‍പ്പെടെയുള്ള മേഖലകളില്‍ സുപ്രധാന കരാറുകളിലും ഒപ്പുവെക്കും.
ഇന്ത്യയില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് കിരീടാവകാശിയത്തെുന്നത്. പാകിസ്താനിലെ രണ്ടു നാള്‍ സന്ദര്‍ശനവും ജപ്പാന്‍ പര്യടനവും കഴിഞ്ഞാണ് അമീര്‍ സല്‍മാന്‍ ഇന്ത്യയിലത്തെുന്നത്. ഇന്ത്യയുമായി പ്രതിരോധ സഹകരണ കരാറില്‍ സൗദി ഒപ്പുവെക്കും. ഇന്ത്യ-സൗദി സംയുക്ത സമിതി തയാറാക്കിയ പ്രതിരോധ കരാറിന്‍െറ കരടിന് നേരത്തേ അംഗീകാരം നല്‍കിയിരുന്നു. 2012ല്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രി എ.കെ. ആന്‍റണിയുടെ സൗദി സന്ദര്‍ശന വേളയിലാണ് കിരീടാവകാശിയും ആന്‍റണിയും കരടിന് അംഗീകാരം നല്‍കിയത്. അമീര്‍ സല്‍മാന്‍െറ സന്ദര്‍ശനത്തെ ഇന്ത്യന്‍ ജനത പ്രതീക്ഷയോടെയാണ് കാണുന്നതെന്ന് റിയാദ് ഇന്ത്യന്‍ എംബസി ഡി.സി.എം സിബി ജോര്‍ജ് പറഞ്ഞു.
പാകിസ്താന്‍ സന്ദര്‍ശന വേളയിലും സുരക്ഷാ, പ്രതിരോധ മേഖലയിലെ ഉഭയകക്ഷി ബന്ധങ്ങള്‍ ശക്തമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. സാമ്പത്തിക മേഖലയിലെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള നടപടികളാണ് ജപ്പാന്‍ സന്ദര്‍ശനം വഴി ലക്ഷ്യമിടുന്നത്. സൗദി അരാംകോയും ജപ്പാന്‍ കമ്പനിയായ സുമിടോമോയും ചേര്‍ന്നുള്ള സംയുക്ത സംരഭമായ പെട്രോ റാബിഗിന്‍െറ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും. പ്രതിനിധി സംഘത്തില്‍ ധനമന്ത്രി മുഹമ്മദ് അല്‍ജാസിര്‍, വ്യവസായ-വാണിജ്യ മന്ത്രി തൗഫീഖ് ഫൗസാന്‍ അര്‍റബീഅ, സാംസ്കാരിക-വാര്‍ത്താ വിതരണ മന്ത്രി ഡോ. അബ്ദുല്‍ അസീസ് ബിന്‍ മുഹ്യിദ്ദീന്‍ ഖോജ, വിദേശകാര്യ സഹമന്ത്രി നിസാര്‍ ഉബൈദ് മദനി എന്നിവരുള്‍പ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘം കിരീടാവകാശിയെ അനുഗമിക്കുന്നുണ്ട്.

ബഹ്റൈന്‍ രാജാവ് 18ന് ഇന്ത്യയില്‍

Posted: 15 Feb 2014 10:09 PM PST

Image: 

മനാമ: ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫ അടുത്ത ചൊവ്വാഴ്ച ഡല്‍ഹിയില്‍ എത്തും. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ക്ഷണം സ്വീകരിച്ചാണ് രാജാവ് ഇന്ത്യയിലത്തെുന്നതെന്ന് റോയല്‍കോര്‍ട്ട് അറിയിച്ചു.
മൂന്ന് ദിവസം നീളുന്ന സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് എന്നിവരുമായി രാജാവ് കൂടിക്കാഴ്ച നടത്തും. മേഖലയിലെ വിഷയങ്ങള്‍ക്ക് പുറമെ ആഗോള പ്രശ്നങ്ങളും ചര്‍ച്ചയില്‍ വിഷയീഭവിക്കും. കഴിഞ്ഞ വര്‍ഷം കിരീടാവകാശി നടത്തിയ ഇന്ത്യാ സന്ദര്‍ശനത്തിന് പിന്നാലെയുള്ള രാജാവിന്‍െറ ഇന്ത്യാ സന്ദര്‍ശനം ബഹ്റൈനിലെ മൂന്നര ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സമൂഹം പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ സന്ദര്‍ശനം ഉപകരിക്കുമെന്നാണ് പ്രതീക്ഷ. നിക്ഷേപകരുമായി ചര്‍ച്ച നടത്തുന്നതിന് ബഹ്റൈനില്‍ നിന്നുള്ള 120 അംഗ പ്രതിനിധി സംഘവും രാജാവിന്‍െറ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇന്ത്യയില്‍ എത്തുന്നുണ്ട്.
ഇന്ത്യയും ബഹ്റൈനും തമ്മില്‍ ചരിത്രപരമായ ബന്ധമാണുള്ളത്. വര്‍ഷങ്ങള്‍ക്കു മുമ്പെ എണ്ണയിതര വ്യാപാരമേഖലയില്‍ ബഹ്റൈന്‍ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ്. 2012-13ല്‍ ഇത് 130 കോടി അമേരിക്കന്‍ ഡോളര്‍ കവിഞ്ഞു. ബഹ്റൈന്‍െറ വികസനത്തില്‍ ഇന്ത്യന്‍ പ്രവാസികളുടെ സംഭവാനകള്‍ ഇന്ത്യ-ബഹ്റൈന്‍ ഉഭയകക്ഷി ഇടപാടില്‍ പ്രധാനമാണ്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ ഇപ്പോള്‍തന്നെ ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വ്യാപാര മേഖലയിലെന്ന പോലെ വ്യാവസായിക, ഊര്‍ജ, ടൂറിസം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും നിരവധി സാധ്യതകളാണ് ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ തുറന്നുകിടക്കുന്നത്. ഇരട്ടനികുതി വിഷയത്തില്‍ ഉള്‍പ്പെടെ രാജാവിന്‍െറ സന്ദര്‍ശന വേളയില്‍ സുപ്രധാന ചുവടുവെപ്പുകളുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
70 ലക്ഷത്തോളം ഇന്ത്യക്കാര്‍ കഴിയുന്ന ഗള്‍ഫ്, മധ്യപൗരസ്ത്യദേശത്തിന്‍െറ സുരക്ഷയിലും സുസ്ഥിരതയിലും ഇന്ത്യക്ക് പ്രത്യേക താല്‍പര്യവുമുണ്ട്.  ഗള്‍ഫ് രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് ഇന്ത്യ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്നതിനാല്‍ ബഹ്റൈന്‍ രാജാവിന്‍െറയും തുടര്‍ന്ന് സൗദി കിരീടാവകാശിയുടെയും സന്ദര്‍ശനം അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. ഇന്ത്യക്ക് ലഭിക്കുന്ന അസംസ്കൃത എണ്ണയില്‍ ഏതാണ്ട് മൂന്നില്‍ രണ്ടു ഭാഗവും മേഖലയില്‍നിന്നാണെന്നതും പ്രധാനമാണ്. ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളും തമ്മിലെ ചരിത്ര ബന്ധം കൂടുതല്‍ മേഖലകളിലേക്ക് വികസിപ്പിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നുണ്ട്.
ഊര്‍ജ സുരക്ഷയാണ് അതില്‍ പ്രധാനം.ഇന്ത്യക്ക് ഓയില്‍ നല്‍കുന്ന അഞ്ച് പ്രമുഖ രാജ്യങ്ങളില്‍ നാലും ഗള്‍ഫ് മേഖലയില്‍നിന്നുള്ളതാണ്. ഇന്ത്യയുടെ ഊര്‍ജ സുരക്ഷ ഗള്‍ഫ് രാജ്യങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണെന്ന് ചുരുക്കം.
ഓയില്‍ മേഖലയില്‍ പുതിയ പദ്ധതികള്‍ തുടങ്ങുന്നതിനും പുതിയ വ്യാപാര സാധ്യതകള്‍ യാഥാര്‍ഥ്യമാക്കുന്നതിനും യോജിച്ച ശ്രമങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. ഗള്‍ഫില്‍നിന്ന് കടല്‍ മാര്‍ഗം ഗ്യാസ് കൊണ്ടുപോകുന്നതിന് കൂടുതല്‍ പൈപ്പ്ലൈനുകളും മറ്റു സംവിധാനങ്ങളും ഉണ്ടാകേണ്ടതുണ്ട്.
സുരക്ഷാ മേഖലയിലും ഇന്ത്യയും ഗള്‍ഫ് രാജ്യങ്ങളുമായി മികച്ച സഹകരണമാണുള്ളത്. കടലിലെ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ഇന്ത്യന്‍ നേവിയുടെ സാന്നിധ്യവും മേഖലയിലുണ്ട്. സൗദിയിലേക്കുള്ള കയറ്റുമതി കഴിഞ്ഞ വര്‍ഷം 70 ശതമാനം വര്‍ധിച്ച് 10 ബില്യന്‍ യു.എസ് ഡോളറില്‍ എത്തി. ഇന്ത്യയുടെ ഓയില്‍ ഉപഭോഗത്തിന്‍െറ മൂന്നില്‍ രണ്ടു ഭാഗവും ഗള്‍ഫ് മേഖലയില്‍നിന്നാണ്. ഏഴ് മില്യന്‍ ഇന്ത്യക്കാരാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലിചെയ്യുന്നത്.
70 ബില്യന്‍ യു.എസ് ഡോളറാണ് അവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്. നിക്ഷേപം, വ്യാപാരം, സാമ്പത്തിക സഹകണം എന്നീ മേഖലകളില്‍ സ്വതന്ത്രവും പ്രത്യേകവുമായ ബന്ധം ഇന്ത്യയുമായി നിലനിര്‍ത്താന്‍ ബഹ്റൈന്‍ രാജാവിന്‍െറ സന്ദര്‍നം ഉപകരിക്കുമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
 

ദുബൈ മ്യൂസിയത്തില്‍ കഴിഞ്ഞ വര്‍ഷം 10 ലക്ഷത്തോളം സന്ദര്‍ശകര്‍

Posted: 15 Feb 2014 09:46 PM PST

Image: 

ദുബൈ: ദുബൈയിലെ പ്രധാന ടൂറിസം ആകര്‍ഷണ കേന്ദ്രമായ ദുബൈ മ്യൂസിയത്തില്‍ കഴിഞ്ഞവര്‍ഷമത്തെിയത് 10 ലക്ഷത്തോളം സന്ദര്‍ശകര്‍. മുന്‍ വര്‍ഷത്തേക്കാള്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 12 ശതമാനം വര്‍ധനയാണുണ്ടായത്. വിവിധ കാലഘട്ടങ്ങളിലെ ദുബൈയുടെ വളര്‍ച്ചയും ചരിത്രവും വിശദമാക്കുന്ന മ്യൂസിയത്തില്‍ 2013ല്‍ പ്രതിമാസം ശരാശരി 85,000 സന്ദര്‍ശകരാണത്തെിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 40 വര്‍ഷം കൊണ്ട് മിഡിലീസ്റ്റിലെ ടൂറിസം മാപ്പില്‍ പ്രമുഖ സ്ഥാനം നേടാന്‍ ദുബൈ മ്യൂസിയത്തിന് കഴിഞ്ഞതായി ദുബൈ കള്‍ചര്‍ ആന്‍ഡ് ആര്‍ട്സ് അതോറിറ്റി ഹെറിറ്റേജ് വിഭാഗം മേധാവി മുഹമ്മദ് അല്‍ അരീദി പറഞ്ഞു.
യു.എ.ഇയുടെ പാരമ്പര്യവും സംസ്കാരവും തനിമ ചോര്‍ന്നുപോകാത്ത വിധത്തില്‍ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മ്യൂസിയത്തില്‍ ആവിഷ്കരിക്കാന്‍ സാധിച്ചിട്ടുണ്ട്. ദുബൈയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതില്‍ സാംസ്കാരിക ടൂറിസം പദ്ധതി പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1787ല്‍ നിര്‍മിച്ച അല്‍ ഫഹീദി ഫോര്‍ട്ട് നവീകരിച്ചതിന് ശേഷമാണ് മുന്‍ ഭരണാധികാരി ശൈഖ് റാശിദ് ബിന്‍ സഈദ് ആല്‍ മക്തൂമിന്‍െറ നിര്‍ദേശാനുസരണം ദുബൈ മ്യൂസിയം സജ്ജീകരിച്ചത്. 1971ല്‍ മ്യൂസിയം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. ഇപ്പോള്‍ ദുബൈ സാംസ്കാരിക വിഭാഗമാണ് മ്യൂസിയം പരിപാലിക്കുന്നത്. മ്യൂസിയത്തിന് പുറമെ അല്‍ അഹ്മദിയ സ്കൂള്‍, അല്‍ ശിന്ദഗ ഹിസ്റ്റോറിക്കല്‍ നെയ്ബര്‍ഹുഡ്, അല്‍ സുഫൂഹ് പുരാവസ്തു പ്രദേശം, ബൈത്ത് ശൈഖ് ജുമാ ആന്‍ഡ് ഉബൈദ് ബിന്‍ ഥാനി, ഹത്ത പരമ്പരാഗത ഗ്രാമം, ഹെറിറ്റേജ് ആന്‍ഡ് ഡൈവിങ് വില്ളേജ്, ഹെറിറ്റേജ് ഹൗസ്, ജുമൈറയിലെ 1,2,3 പുരാവസ്തു പ്രദേശങ്ങള്‍, മജ്ലിസ് ഗോര്‍ഫാത്ത് ഉമ്മു അല്‍ ശീഫ്, നായിഫ് മ്യൂസിയം, സാറൂഖ് അല്‍ ഹദീദ് പുരാവസ്തു പ്രദേശം, ശൈഖ് സഈദ് ആല്‍ മക്തൂം ഹൗസ് തുടങ്ങി 15ഓളം സ്ഥാപനങ്ങള്‍ ദുബൈ ടൂറിസം ആന്‍ഡ് കൊമേഴ്സ് മാര്‍ക്കറ്റിങ് ഡിപാര്‍ട്മെന്‍റില്‍ നിന്ന് 2013ല്‍ സാംസ്കാരിക വിഭാഗം ഏറ്റെടുത്തിരുന്നു. എല്ലാ സാംസ്കാരിക സ്ഥാപനങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. ഈ സ്ഥാപനങ്ങളുടെ ദൈനംദിന ഭരണനിര്‍വഹണം നടത്തുന്നതും നിയന്ത്രിക്കുന്നതും സാംസ്കാരിക വിഭാഗമാണ്. ഈ സ്ഥാപനങ്ങളെ കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തുവരുന്നുണ്ട്.

വേദിയില്‍ മുഴങ്ങിയത് ഗ്രൂപ്പിനതീതമായ സന്ദേശം

Posted: 15 Feb 2014 07:35 PM PST

Image: 

കൊച്ചി: കോണ്‍ഗ്രസിലെ ഗ്രൂപ്പിസവുമായി ബന്ധപ്പെട്ട് സോണിയയും സുധീരനും പ്രകടിപ്പിച്ചത് ഒരേ വികാരം. കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ളെന്നും ഗ്രൂപ് പാര്‍ട്ടി തന്നെയാണെന്നുമുള്ള എ.ഐ.സി.സി, കെ.പി.സി.സി പ്രസിഡന്‍റുമാരുടെ ഒരേ സ്വരത്തിലുള്ള പ്രസ്താവന കോണ്‍ഗ്രസിലെ ഗ്രൂപ് വക്താക്കള്‍ക്ക് നേരെയുണ്ടായ താക്കീതായി മാറി. ഗ്രൂപ്പിന്‍െറ ഭാഗമായ നേതാക്കള്‍ വേദിയിലിരിക്കെ തന്നെ ഇരുവരും നടത്തിയ പ്രസ്താവനകളെ അത്ര നിറഞ്ഞ മനസ്സോടെയല്ല അവര്‍ വരവേറ്റതെന്ന് മുഖഭാവത്തില്‍നിന്നും ശരീരഭാഷയില്‍നിന്നും വ്യക്തമായിരുന്നു. എന്നിട്ടും ഗ്രൂപ്പിനെതിരായ വാക്കുകള്‍ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടുതന്നെയാണ് ഇരുവരും ഗ്രൂപ് വിരുദ്ധ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിന്‍െറ കാലമാണ് വരുന്നതെന്ന സൂചന നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നല്‍കിയത്. സോണിയ ഗാന്ധിയുടെ ഉദ്ഘാടനപ്രസംഗത്തിനുമുമ്പ് അധ്യക്ഷപ്രസംഗത്തിലൂടെയാണ് ഗ്രൂപ്പിസത്തിനെതിരായ ആദ്യവെടി വി.എം. സുധീരന്‍ പൊട്ടിച്ചത്. ദേശീയ അധ്യക്ഷയുടെ സാന്നിധ്യത്തില്‍ നേതാക്കളുടെ ബാഹുല്യമുള്ള വേദിയില്‍ പ്രാദേശിക നേതാക്കള്‍ തിങ്ങിനിറഞ്ഞ സദസ്സില്‍ പുതിയ കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ ലഭിച്ച ആദ്യ അവസരം തന്നെ കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിനെതിരെ പറയാന്‍ വിനിയോഗിച്ചതിലൂടെ തന്‍െറ നിയോഗത്തിന്‍െറ ലക്ഷ്യമെന്തെന്ന് എല്ലാവരേയും ബോധ്യപ്പെടുത്തുകയാണ് സുധീരന്‍ ചെയ്തത്. ഗ്രൂപ്പിനെതിരായ സുധീരന്‍െറ വാക്കുകള്‍ കേട്ട് സോണിയ ഗാന്ധി കൈയടിക്കുകകൂടി ചെയ്തതോടെ കാര്യങ്ങള്‍ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും കുറേക്കൂടി വ്യക്തമായി.
നമ്മുടെ ഗ്രൂപ് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാണെന്നാണ് സുധീരന്‍ പറഞ്ഞത്. ഗ്രൂപ്പിന്‍െറ അതിപ്രസരമില്ലാതെ, ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെയാണ് ഗ്രൂപ്പായി കാണേണ്ടത്. താന്‍ ചുമതലയേറ്റ ശേഷം മുമ്പ് പാര്‍ട്ടി വിട്ടുപോയ പലരും ഫോണില്‍ വിളിക്കുന്നുണ്ട്. ഗ്രൂപ്പുകളുടെ അതിപ്രസരം മൂലം പാര്‍ട്ടി വിട്ടുപോയവരാണ് അവരിലധികവും. മറ്റു കാരണങ്ങളാല്‍ പ്രവര്‍ത്തനത്തില്‍ നിര്‍ജീവമായവരുമുണ്ട്. വീണ്ടും സജീവമാകാന്‍ അവര്‍ ആഗ്രഹിക്കുന്നു. അവരെയെല്ലാം പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി സുധീരന്‍ പറഞ്ഞു. അവര്‍ക്കുവേണ്ടി പാര്‍ട്ടിയുടെ വാതിലുകള്‍ തുറന്നുകിടക്കുകയാണ്. എല്ലാവര്‍ക്കുമുള്ള ഇടം ഇവിടെയുണ്ട്. നീതിപൂര്‍വകമായ പ്രവര്‍ത്തനത്തിന് എല്ലാവര്‍ക്കും അവസരമുണ്ട്. അര്‍ഹതയുള്ളവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ മടിക്കില്ല. മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും വനിതകള്‍ക്കും സാധാരണ പ്രവര്‍ത്തകര്‍ക്കുമെല്ലാം പ്രത്യേക പരിഗണന നല്‍കിയാവും മുന്നോട്ടുപോവുക. രാഹുല്‍ ഗാന്ധിയുടെ ജയ്പൂര്‍ പ്രസംഗത്തില്‍ ഉണര്‍ത്തിയപോലെ നമ്മുടെ മതവും വിശ്വാസവും കോണ്‍ഗ്രസാകണമെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി. ഇതിലൂടെ കോണ്‍ഗ്രസിനെ ഒറ്റപ്പാര്‍ട്ടിയെന്നതിനപ്പുറം ഗ്രൂപ് തിരിച്ചു കാണാനും പദവികള്‍ വീതം വെക്കാനും താന്‍ തയാറല്ളെന്നും അര്‍ഹതയാണ് മാനദണ്ഡമെന്നും പറയാതെ പറയുകയാണ് സുധീരന്‍ ചെയ്തത്.
‘തന്നെ ഈ വേദിയില്‍ പ്രസംഗിക്കാന്‍ പ്രാപ്തമാക്കിയ സോണിയ ഗാന്ധി’ എന്നാണ് ദേശീയ പ്രസിഡന്‍റിനെ അഭിവാദ്യം ചെയ്യാന്‍ സുധീരന്‍ ഉപയോഗിച്ച വാക്ക്. അധികാരസ്ഥാനത്തത്തൊന്‍ അവസരമുണ്ടായിട്ടും ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പ്രസിഡന്‍റ് എന്നാണ് സുധീരന്‍ സോണിയയെ പുകഴ്ത്തിയത്. പ്രസംഗം നീണ്ടുപോയതില്‍ സോണിയയോട് ക്ഷമ ചോദിച്ച സുധീരന്‍ അവരെ പ്രസംഗിക്കാന്‍ ക്ഷണിച്ച ശേഷവും പുകഴ്ത്താന്‍ ഒരുങ്ങി. എന്നാല്‍, സുധീരനെ സ്നേഹപൂര്‍വം പിന്‍മാറ്റി സോണിയ പ്രസംഗം ആരംഭിക്കുകയായിരുന്നു. സുധീരന്‍ പ്രസംഗിക്കുമ്പോള്‍ സുസ്മേരവദനയായി കാണപ്പെട്ട സോണിയ പ്രസംഗത്തിന്‍െറ അവസാന ഭാഗത്താണ് കോണ്‍ഗ്രസിന് ഒറ്റ ഗ്രൂപ്പേയുള്ളുവെന്ന പ്രസ്താവന നടത്തിയത്. തനിക്ക് ആ ഗ്രൂപ്, ഈ ഗ്രൂപ് എന്നൊന്നുമില്ളെന്നുകൂടി ചേര്‍ത്തതോടെ ഇരുവരും ചേര്‍ന്ന് നല്‍കിയ സന്ദേശത്തിന്‍െറ പൊരുള്‍ വേദിയിലും സദസ്സിലുമുള്ളവര്‍ക്ക് മനസ്സിലായി. ഗ്രൂപ്പില്ളെന്ന ഇരുവരുടേയും പ്രസ്താവനകള്‍ക്ക് സദസ്സില്‍ നിന്നും കൈയടിയുണ്ടായെങ്കിലും ആവേശകരമായിരുന്നില്ല. വേദിയിലെ നിര്‍വികാരാവസ്ഥയും മുഴച്ചുനിന്നു.

കുറ്റിച്ചൂല്‍ വിപ്ളവം, ഭാഗം രണ്ട്

Posted: 15 Feb 2014 07:19 PM PST

Image: 

വെള്ളിയാഴ്ച രാത്രി എട്ടുമണി കഴിഞ്ഞ നേരത്ത് ഡല്‍ഹിയിലെ തെരുവുകളില്‍ പലേടത്തും മാലപ്പടക്കം പൊട്ടി. അരവിന്ദ് കെജ്രിവാള്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ തീരുമാനിച്ചതില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനുമുള്ള ആഹ്ളാദമായിരുന്നു അത്. ഡല്‍ഹിയില്‍ പതിവുതെറ്റിച്ചത്തെിയ തോരാമഴ വകവെക്കാതെ, ആം ആദ്മി പാര്‍ട്ടിയുടെ ഹനുമാന്‍ റോഡ് ആസ്ഥാനത്തേക്ക് കുറ്റിച്ചൂലേന്തി വീണ്ടുമൊരിക്കല്‍ക്കൂടി അന്നേരം ജനം ഒഴുകുകയായിരുന്നു. ഡല്‍ഹി സെക്രട്ടേറിയറ്റിലെ അവസാന മന്ത്രിസഭാ യോഗവും കഴിഞ്ഞ് നീല മാരുതി വാഗണ്‍ ആര്‍ സ്വയം ഓടിച്ച് പാര്‍ട്ടി ആസ്ഥാനത്തത്തെിയ അരവിന്ദ് കെജ്രിവാള്‍ അപ്പോള്‍ അവിടെയുണ്ട്. നേതൃയോഗം കഴിഞ്ഞ് യോഗേന്ദ്ര യാദവിനൊപ്പം ഒന്നാം നിലയിലെ കൊച്ചു ബാല്‍ക്കണിയിലേക്ക് കടന്നുവന്ന അദ്ദേഹം രാജിക്കത്ത് ഉയര്‍ത്തിക്കാട്ടി. രാജിയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ ജനത്തോടു വിശദീകരിച്ചു. മുകേഷ് അംബാനിക്കെതിരെ കേസെടുത്തതിന്‍െറ പേരിലാണ് ബി.ജെ.പിയും കോണ്‍ഗ്രസും ഒന്നിച്ചുനിന്ന് ജന്‍ലോക്പാല്‍ ബില്ലിനെ എതിര്‍ത്തതെന്ന് കുറ്റപ്പെടുത്തി. റിലയന്‍സിനെതിരെ കേസെടുത്തപ്പോള്‍ മോദി ഗൂഢമൗനം നടിച്ചതിന്‍െറ കാര്യമെന്താണെന്ന് ജനങ്ങളോട് ചോദിച്ചു. അതിനെല്ലാമൊടുവില്‍ ജനസഞ്ചയത്തില്‍നിന്ന് പുതിയ മുദ്രാവാക്യങ്ങളുടെ മാലപ്പടക്കം പൊട്ടി: ‘അഭി തോ ഷീല ഹാരി ഹെ (ഇപ്പോള്‍ ഷീലയെ തോല്‍പിച്ചു), അബ് മോദി കി ബാരി ഹെ (ഇനി മോദിയുടെ ഊഴമാണ്).’
ആ മുദ്രാവാക്യത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ പുതിയ നീക്കം തെളിഞ്ഞു കിടക്കുന്നു. വിളിപ്പാടകലെ നില്‍ക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡല്‍ഹി സെക്രട്ടേറിയറ്റിലിരുന്നല്ല, വീണ്ടും പോരാളിയായി തെരുവില്‍ ഇറങ്ങിക്കൊണ്ട് ആം ആദ്മി പാര്‍ട്ടി മുഖ്യധാരാ പാര്‍ട്ടികളെ വെല്ലുവിളിക്കാന്‍ പോകുന്നു. മുഖ്യമന്ത്രിയായി തെരഞ്ഞെടുപ്പിനെ നേരിടുന്നതിന്‍െറ പരിമിതികള്‍ ഇപ്പോള്‍ അരവിന്ദ് കെജ്രിവാളിനു മുന്നിലില്ല. ദേശീയ രാഷ്ട്രീയത്തില്‍ ഭരണവിരുദ്ധത അലയടിക്കുന്നതിനിടയില്‍, ജനത്തിന്‍െറ പ്രതിപക്ഷ വികാരം ആം ആദ്മി പാര്‍ട്ടിക്ക് അനുകൂലമായി ആവാഹിക്കാനാണ് അരവിന്ദ് കെജ്രിവാളും സംഘവും നീങ്ങുന്നത്. അതിനുവേണ്ടി ഡല്‍ഹിയിലെ ഭരണം ആം ആദ്മി പാര്‍ട്ടി സ്വയം കുരുതികൊടുക്കുകയാണോ, കോണ്‍ഗ്രസും ബി.ജെ.പിയും സംയുക്തമായി പുതിയ സര്‍ക്കാറിനെ ശ്വാസംമുട്ടിച്ചു കൊല്ലുകയാണോ ചെയ്തതെന്ന ചോദ്യം സാങ്കേതികം മാത്രമാണ്. വളഞ്ഞുവെച്ച് ആക്രമിച്ച കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയില്‍ കെജ്രിവാളിന്‍െറ നീക്കത്തിലുമുണ്ട് തികഞ്ഞ രാഷ്ട്രീയ തന്ത്രം. അധികാരത്തിലിരിക്കുന്ന കെജ്രിവാളിനേക്കാള്‍, അധികാരം കളഞ്ഞ് തെരുവിലിറങ്ങിയ കെജ്രിവാളിനെയാണ് മുഖ്യകക്ഷികള്‍ പേടിക്കേണ്ടത്. ആം ആദ്മി പാര്‍ട്ടി മുഖ്യധാരാ പാര്‍ട്ടികള്‍ക്ക് എത്രത്തോളം പരിക്കേല്‍പിക്കും എന്നതാണ് ഇനി പ്രധാനം. അധികാരത്തിലിരിക്കുന്ന പാര്‍ട്ടിയെന്ന നിലയില്‍, അഴിമതിക്കും ഭരണപരാജയത്തിനും ശിക്ഷ ഏറ്റുവാങ്ങേണ്ട കോണ്‍ഗ്രസ് സ്വാഭാവിക ഇരകളാണ്. എന്നാല്‍, അതുവഴി മുന്നേറ്റം നടത്തേണ്ടിയിരുന്ന ബി.ജെ.പിക്കും മോദിക്കുമാണ് ശരിക്കും പരിക്കേല്‍ക്കാന്‍ പോകുന്നതെന്ന് കരുതേണ്ടിയിരിക്കുന്നു. അതുകൊണ്ടുതന്നെ, കെജ്രിവാള്‍ രാജിവെച്ചപ്പോള്‍ മാലപ്പടക്കം പൊട്ടിച്ചവര്‍ കാര്യമറിയാതെ ആഘോഷിച്ചെന്നേ പറയേണ്ടൂ.
കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് തെറിച്ചുവീണ ത്രികോണ മത്സരത്തില്‍ പ്രധാന പ്രതിപക്ഷമായിട്ടും  കേവല ഭൂരിപക്ഷം നേടി അധികാരത്തില്‍ വരാന്‍ ബി.ജെ.പിക്ക് സാധിക്കാതെ പോയതാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ടത്. ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോദി ദേശീയ രാഷ്ട്രീയത്തില്‍ നേടിയ താരപരിവേഷത്തിന്‍െറ പകിട്ടും അരവിന്ദ് കെജ്രിവാള്‍ കുറച്ചുകളഞ്ഞു. മോദി ലക്ഷ്യമിടുന്ന യുവ-മധ്യവര്‍ഗ സമൂഹം തന്നെയാണ് അരവിന്ദ് കെജ്രിവാളിന്‍െറ സാന്നിധ്യം മൂലം സ്വാധീനിക്കപ്പെടുന്നത്. കോണ്‍ഗ്രസും ബി.ജെ.പിയും നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളില്‍ എ.എ.പിയുടെ സാന്നിധ്യം, ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പിയെ മാറ്റാനുള്ള മോദിയുടെ നീക്കങ്ങള്‍ക്ക് തുരങ്കം വെക്കും. ഡല്‍ഹി തെരഞ്ഞെടുപ്പു ഫലത്തിന്‍െറ തിളക്കത്തില്‍ ദേശീയ തലത്തില്‍ ആം ആദ്മി പാര്‍ട്ടി പലേടത്തായി പച്ചപിടിക്കുന്നതില്‍ ബി.ജെ.പിയും രാഹുലിനെ മുന്‍നിരയിലേക്ക് നിര്‍ത്തിയ കോണ്‍ഗ്രസും അപകടം മണക്കുന്നു. അവിടങ്ങളിലെല്ലാം എ.എ.പി ജയിച്ചുവരുമെന്ന പേടിയല്ല കാരണം. മറിച്ച്, സ്വന്തം വോട്ടുബാങ്കില്‍ വിള്ളല്‍ വീഴ്ത്താനും ജയപരാജയത്തെ സ്വാധീനിക്കാനും ആം ആദ്മി പാര്‍ട്ടിയുടെ സാന്നിധ്യം വഴിവെച്ചേക്കാമെന്നതാണ് കാര്യം. അതുകൊണ്ട്, ദേശീയ രാഷ്ട്രീയത്തില്‍ കൂടുതല്‍ ഇറങ്ങിക്കളിക്കാന്‍ അവസരം നല്‍കാതെ ഡല്‍ഹിയിലെ മുഖ്യമന്ത്രിക്കസേരയില്‍ അരവിന്ദ് കെജ്രിവാളിനെ തളച്ചിടുകയും ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം അട്ടിമറിക്കുകയും ചെയ്യുക എന്ന ലൈനാണ് അടുത്തകാലം വരെ കോണ്‍ഗ്രസും ബി.ജെ.പിയും സ്വകാര്യമായി കൊണ്ടുനടന്നത്. ആം ആദ്മി പാര്‍ട്ടിക്കാര്‍ അതു മനസ്സിലാക്കി കളിച്ചു. ജന്‍ലോക്പാല്‍ ബില്‍ പാസാക്കാനും റിലയന്‍സിനെതിരെ കേസെടുക്കാനും പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്താനുമൊക്കെ മുഖ്യമന്ത്രി ധിറുതി കൂട്ടിയത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്‍െറ ഉത്തരവും അവിടത്തെന്നെയാണ്.
കയറിയ ദിവസംതന്നെ ഇറങ്ങിപ്പോകേണ്ടി വന്നേക്കാമെന്ന വാക്കുകളോടെയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസിന്‍െറ പുറംപിന്തുണയില്‍ ഭരിക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ആ ലൈന്‍ സ്വീകരിച്ച്, വീണ്ടുമൊരു തെരഞ്ഞെടുപ്പിന് സാഹചര്യമുണ്ടാക്കി ഡല്‍ഹിയിലും ലോക്സഭാ തെരഞ്ഞെടുപ്പിലും കൂടുതല്‍ സ്വാധീനം നേടുക എന്നതായിരുന്നു അവരുടെ തന്ത്രം.  എന്നാല്‍, ഭരിക്കാന്‍ കിട്ടിയ അവസരത്തില്‍നിന്ന് ആം ആദ്മി പാര്‍ട്ടി ഒളിച്ചോടുന്നുവെന്ന ബി.ജെ.പി-കോണ്‍ഗ്രസ് പ്രചാരണത്തിന് മേല്‍ക്കൈ ലഭിക്കുന്നതു കണ്ടതോടെയാണ് ജനഹിതം പരിശോധിച്ച് കെജ്രിവാള്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പക്ഷേ, രാഷ്ട്രീയ ശത്രുക്കളുടെ പിന്തുണയില്‍ തൂങ്ങി അധികനാള്‍ മുന്നോട്ടു പോകുന്നതിലെ അപകടഭീതിയാണ് കെജ്രിവാളിനെ എന്നും ഭരിച്ചതെന്നു കാണാം. അത് സത്യവുമായിരുന്നു. പിന്തുണ സ്വീകരിക്കുന്നതിന് ആം ആദ്മി പാര്‍ട്ടി മുന്നോട്ടു വെച്ച 18 ഇന ഉപാധികള്‍ അംഗീകരിച്ച കോണ്‍ഗ്രസും പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയും ചേര്‍ന്ന് ഭരണപരിചയമില്ലാത്ത കെജ്രിവാള്‍ മന്ത്രിസഭയെ തുടക്കം മുതല്‍തന്നെ പ്രശ്നക്കുരുക്കില്‍ പൂട്ടിയിടാനാണ് ശ്രമിച്ചത്. ഒരു കേഡര്‍ പാര്‍ട്ടിയോ വ്യക്തമായ നയരൂപരേഖയോ ഇല്ലാത്ത ആം ആദ്മി പാര്‍ട്ടിയിലെ പുത്തന്‍ എം.എല്‍.എമാരില്‍ പലരും കെജ്രിവാളിനത്തെന്നെ തട്ടിമറിച്ച് മുന്നോട്ടു പോയേക്കാമെന്ന നില വരെയുണ്ടായി. അതിന് ഉദാഹരണമാണ് പാര്‍ട്ടി വിട്ട എം.എല്‍.എ ബിന്നിയുടെ കഥ. അധികാരത്തിലെ തന്ത്രങ്ങളും കുതന്ത്രങ്ങളും അറിയുന്ന മുഖ്യധാരാ പാര്‍ട്ടികള്‍ക്ക്, അധികാരത്തിലിരിക്കുന്ന ഒരു പുത്തന്‍ പാര്‍ട്ടിക്കുള്ളില്‍ കുത്തിത്തിരിപ്പും കലഹവുമുണ്ടാക്കാന്‍ പ്രയാസമുണ്ടാവില്ല. ഭരണം മുന്നോട്ടു പോകുന്തോറും അതിനുള്ള സാധ്യത കൂടിവരുകയും ചെയ്തു.  
അപ്പോഴും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനപിന്തുണ വര്‍ധിപ്പിക്കാനുതകുന്ന നടപടികളില്‍ ഊന്നിനിന്നാണ് അവര്‍ മുമ്പോട്ടു പോയതെന്ന് കാണാം. പക്ഷേ, ഭരിക്കാനല്ല, പോരടിക്കാനാണ് ആം ആദ്മി പാര്‍ട്ടിക്കിഷ്ടമെന്ന പ്രചാരണമാണ് മുഖ്യപാര്‍ട്ടികള്‍ ഇതിനകം തുടങ്ങിയിരിക്കുന്നത്. അഴിമതിക്കെതിരായ കെജ്രിവാളിന്‍െറ പോരാട്ടം കപടരാഷ്ട്രീയമാണെന്നും ഗൗരവമുള്ള പാര്‍ട്ടിയല്ളെന്നും ആം ആദ്മി പാര്‍ട്ടി ഇന്ന് കെട്ടഴിഞ്ഞ ചൂലാണെന്നും ബി.ജെ.പിയും കോണ്‍ഗ്രസും ആരോപിക്കുന്നു. എല്ലാറ്റിനുമിടയിലും ആം ആദ്മി പാര്‍ട്ടിക്ക് ജനപിന്തുണ നഷ്ടപ്പെടാന്‍ സമയമായോ എന്നതാണ് കാതലായ ചോദ്യം. അഴിമതി, വിലക്കയറ്റം, ഭരണക്കാര്‍ക്ക് ജനങ്ങളുമായുള്ള ബന്ധം അറ്റുപോയ അവസ്ഥ, യുവരോഷം എന്നിങ്ങനെ ആം ആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയിലെ ജനങ്ങള്‍ വോട്ടുചെയ്ത ഒരു സാഹചര്യമുണ്ട്. അതിനെല്ലാം മുന്നില്‍ കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും തള്ളിമാറ്റി, അരവിന്ദ് കെജ്രിവാള്‍ എന്ന പുതിയ താരോദയത്തില്‍ പ്രതീക്ഷയര്‍പ്പിച്ചവര്‍, 49 ദിവസത്തെ ഭരണം കണ്ടു മടുത്ത് മുഖ്യധാരാ പാര്‍ട്ടികളെ വീണ്ടും ആശ്രയിക്കാന്‍ നിര്‍ബന്ധിതരായിക്കഴിഞ്ഞെന്ന് തല്‍ക്കാലം വിശ്വസിക്കുക വയ്യ. ആം ആദ്മി പാര്‍ട്ടി ഒരുവേള ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഹ്രസ്വകാല പ്രതിഭാസമായിരിക്കാം. ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ക്കെല്ലാം ഒറ്റമൂലി കൈവശമുള്ള രാഷ്ട്രീയ പ്രസ്ഥാനവുമല്ല അവര്‍. പക്ഷേ, അവര്‍ ഡല്‍ഹിയിലും ദേശീയ രാഷ്ട്രീയത്തിലും ഉണ്ടാക്കിവെച്ച ബദല്‍ പ്രതീക്ഷയുടെ തുടിപ്പ്, പൊടുന്നനെ കെട്ടടങ്ങുമെന്ന് കരുതാനാവില്ല. ഏതു പ്രസ്ഥാനത്തെയും പരീക്ഷിച്ചതിനു ശേഷം മാത്രമാണ് പൊതുസമൂഹം ഉള്‍ക്കൊള്ളുകയോ ചവച്ചുതുപ്പുകയോ ചെയ്യുക. ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ചില തിരുത്തലുകള്‍, ബദല്‍ മാതൃകകള്‍ ആം ആദ്മി പാര്‍ട്ടി ഇതിനകം കാണിച്ചു തന്നിട്ടുണ്ട്. അതിന്‍െറ മറ്റു പരിണതികള്‍ അറിയാനും ജനം ആഗ്രഹിച്ചെന്നു വരും. കെജ്രിവാളിന്‍െറയും സംഘത്തിന്‍െറയും ജനപക്ഷ രാഷ്ട്രീയം പിന്‍പറ്റി വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍തന്നെ,  ആം ആദ്മി പാര്‍ട്ടിയെ മുഖ്യപാര്‍ട്ടികള്‍ എഴുതിത്തള്ളാന്‍ തിരക്കുകൂട്ടുന്ന വിരോധാഭാസമാണ് ഇപ്പോള്‍ കാണുന്നത്. അത്തരക്കാര്‍ മാറ്റത്തിനുള്ള ജനങ്ങളുടെ ഇച്ഛാശക്തി വീണ്ടും അവഗണിക്കാന്‍ നോക്കുന്നു. രാഷ്ട്രീയത്തിലും അധികാരത്തിലും വര്‍ധിക്കുന്ന ദുഷിപ്പുകളില്‍ തന്നെ ജനത്തെ തളച്ചിടാന്‍ ശ്രമിക്കുന്നു.
ഡല്‍ഹി തെരഞ്ഞെടുപ്പിനു മുമ്പത്തെ സാഹചര്യങ്ങളിലേക്ക് കണ്ണോടിക്കാം. കോണ്‍ഗ്രസിന്‍െറയും ബി.ജെ.പിയുടെയും തിളക്കത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് അധികാരം പിടിക്കാന്‍ കഴിയുമെന്ന് എത്രപേര്‍ കരുതിയിരുന്നു? തങ്ങള്‍ വോട്ടുചെയ്യുന്ന പാര്‍ട്ടി ഇത്രത്തോളം മുന്നേറ്റം നടത്തുമെന്നോ അധികാരത്തില്‍ വരുമെന്നോ കുറ്റിച്ചൂലിന് വോട്ടുചെയ്തവരെല്ലാം കരുതിയിട്ടുണ്ടാവില്ല എന്നത് നൂറുതരം. പക്ഷേ, ഒന്നര വര്‍ഷമായി ആം ആദ്മി പാര്‍ട്ടിയുമായി നടക്കുന്ന കെജ്രിവാള്‍ അചഞ്ചലനായിനിന്നു. ഡല്‍ഹി സര്‍ക്കാറിന്‍െറ അസ്ഥിരതക്കിടയില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിശ്വാസ്യത മുഖ്യപാര്‍ട്ടികള്‍ ചോദ്യംചെയ്യുന്ന ഈ ഘട്ടത്തിലും കെജ്രിവാള്‍ അചഞ്ചലനാണ്. പക്ഷേ, വലിയൊരു സാഹസികതയാണ് അരവിന്ദ് കെജ്രിവാള്‍ ഏറ്റെടുത്തിരിക്കുന്നത്. പക്ഷേ, രാഷ്ട്രീയം സാധ്യതകളുടെ കലയാണ്.

മിസ്റ്റര്‍ ക്ളീന്‍

Posted: 15 Feb 2014 07:19 PM PST

Image: 

ആളൊരു ഒറ്റയാള്‍ പട്ടാളമാണ്. രണ്ടു തോണിയില്‍ കാലുവെച്ചാണോ നില്‍പ്പ് എന്ന് ഒറ്റനോട്ടത്തില്‍ ആര്‍ക്കും സംശയം തോന്നും. ഒരു കാല് കോണ്‍ഗ്രസിലും ഒരു കാല് ജനപക്ഷരാഷ്ട്രീയത്തിലും. രണ്ടുംകൂടി ഒരുമിച്ചുപോവുന്ന പതിവില്ലല്ളോ. ഭരിക്കുന്നത് സ്വന്തം പാര്‍ട്ടിയാണെങ്കിലും അവര്‍ ചെയ്യുന്നതെല്ലാം പുണ്യം എന്ന് കണ്ണടച്ചങ്ങ് വിശ്വസിക്കുന്ന പതിവില്ല. നേതാക്കന്മാര്‍ പറയുന്നത് തൊണ്ട തൊടാതെ വിഴുങ്ങാറുമില്ല. ആദര്‍ശം, ജീവിതവിശുദ്ധി, കര്‍മകുശലത, വിശ്വാസ്യത ഇമ്മാതിരി പദങ്ങള്‍ കേട്ടാല്‍ പൊതുവെ കോണ്‍ഗ്രസുകാര്‍ക്ക് അലര്‍ജി വന്ന് മേലാസകലം ചൊറിഞ്ഞ് തടിക്കും. വൈലോപ്പിള്ളില്‍ മാമ സുധീരന്‍ എന്ന അന്തിക്കാട്ടുകാരന്‍ എന്തു വാക്സിന്‍ കുത്തിവെച്ചാണ് ആദര്‍ശത്തിന്‍െറ അലര്‍ജിയെ അതിജീവിക്കുന്നത് എന്ന് കോണ്‍ഗ്രസുകാര്‍ക്കിതുവരെ പിടികിട്ടിയിട്ടില്ല. സുധീരന് ആകെക്കൂടി അലര്‍ജിയുള്ളത് പുഷ്പഹാരങ്ങളോടു മാത്രം. വാസ്തവത്തില്‍ ഇങ്ങനെയൊരാളെ കോണ്‍ഗ്രസിന് ആവശ്യമുണ്ടോ എന്ന് പ്രബുദ്ധകേരളം പേര്‍ത്തും പേര്‍ത്തും ചോദിക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി. കോണ്‍ഗ്രസിലെന്തിനാ ഒരു വി.എസ് എന്ന് പതിഞ്ഞ ശബ്ദത്തിലാണെങ്കിലും പാര്‍ട്ടിക്കാരും ചോദിക്കാറുണ്ടായിരുന്നു. കൈവിട്ടുപോയ ആദര്‍ശങ്ങളെപ്പറ്റി ഓര്‍മിപ്പിക്കുന്ന സാന്നിധ്യം പാര്‍ട്ടിയില്‍ തന്നെ നില്‍ക്കുന്നത് ഉണ്ടാക്കുന്ന അലോസരം ചില്ലറയല്ല. അങ്ങനെയിരിക്കുമ്പോഴാണ് ഇടിത്തീ പോലെ കെ.പി.സി.സി പ്രസിഡന്‍റ് പദവിയിലേക്ക് സുധീരന്‍ ഉയര്‍ത്തപ്പെടുന്നത്. ‘ധീരാ വീരാ ശൂരസുധീരാ ധീരതയോടെ നയിച്ചോളൂ’ എന്ന പഴയ മുദ്രാവാക്യം പൊടി തട്ടിയെടുത്ത് വിളിക്കുകയേ ഇനി നിവൃത്തിയുള്ളൂ.
പൊതുവെ ആം ആദ്മിയുടെ സീസണാണ്്. ഈ കാലാവസ്ഥയില്‍ ഞാഞ്ഞൂലിനും കിട്ടും ഒരു സര്‍പ്പസൗന്ദര്യം. അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഇത്രയുംനാള്‍ സുധീരന് കാര്യമായ എന്തോ കുഴപ്പമുണ്ട് എന്ന സംശയം കോണ്‍ഗ്രസുകാര്‍ക്ക് ഉണ്ടായിരുന്നു. ഒരാള്‍ ഒറ്റക്ക് ജനകീയ പ്രശ്നങ്ങളില്‍ വേവലാതിപ്പെടുമ്പോള്‍ അയാള്‍ക്ക് അഞ്ചുപൈസയുടെ കുറവുണ്ട് എന്നു വിചാരിക്കുന്നതില്‍ തെറ്റില്ലല്ളോ. സുധീരന്‍െറ നോട്ടവും സംസാരവും ശ്രദ്ധിച്ചാല്‍ ഒരു പന്തികേട് പ്രകടമായിരുന്നു താനും. മണല്‍, മദ്യ, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് എതിരെ സംസാരിക്കാനുള്ള ചങ്കൂറ്റത്തില്‍നിന്നും ഇത് കോണ്‍ഗ്രസുകാരന്‍െറ ചങ്കല്ല എന്ന നിഗമനത്തില്‍ പാര്‍ട്ടിക്കാര്‍ എത്തിച്ചേര്‍ന്നിരുന്നു. അധികാരം, കസേര, പണം ഇത്യാദിയായ പ്രാഥമിക കാര്യങ്ങള്‍ നിറവേറ്റുന്നതിന്‍െറ തിരക്കില്‍ കുടിവെള്ളം, കരിമണല്‍, കുടിയൊഴിക്കല്‍ എന്നൊക്കെ പറഞ്ഞ് വരുന്ന ആം ആദ്മികളെ നോക്കാന്‍ ഖാദിക്കുപ്പായത്തിനു പിന്നിലെ ലോലഹൃദയങ്ങള്‍ക്ക് നേരമുണ്ടായിരുന്നില്ല. അതിന് അവരെ കുറ്റപ്പെടുത്താന്‍ പാടില്ല. അത് ജനിതകപരമായ തകരാറാണ്. ഇമേജിന്‍െറ അസ്ക്യതയുള്ള ഒരാള്‍ എന്നുകണ്ട് സുധീരനെ ലേശം സഹതാപത്തോടെ നോക്കുന്നതായിരുന്നു അവരുടെ പതിവ്. കരിമണല്‍, ആറന്മുള വിമാനത്താവളം എന്നൊക്കെ പിച്ചും പേയും പറയുന്നത് കാര്യമാക്കാനില്ല എന്ന് അവര്‍ കരുതി. അടുത്തില്ലാത്തതുകൊണ്ട് സുധീരന് ആദര്‍ശരോഗം കലശലായ വിവരം ഹൈകമാന്‍ഡിന് അറിയില്ലായിരുന്നു. അതുകൊണ്ട് പാര്‍ട്ടിക്ക് നാട്ടില്‍ കിടക്കട്ടെ ഇത്തിരി പ്രതിച്ഛായ എന്നു കരുതി അവരൊരു തീരുമാനമെടുത്തു. പ്രദേശത്തെ പാര്‍ട്ടിയുടെ അധ്യക്ഷനാക്കി. എതിര്‍പാര്‍ട്ടികള്‍ പോലും സാകൂതം നോക്കിയിരിപ്പുണ്ട് സുധീരന്‍െറ നീക്കങ്ങള്‍ക്കായി. അത്രക്കുണ്ട് ഇമേജിന്‍െറ ശക്തി.
പ്രതിച്ഛായ പരിശോധിക്കുന്ന ഒരു പ്രത്യേകതരം കണ്ണാടി കുറേ നാളായി കൊണ്ടുനടപ്പുണ്ട്. എന്നും രാവിലെ ചാഞ്ഞും ചെരിഞ്ഞും ആ കണ്ണാടിയില്‍ നോക്കും. ഒരിഴയെങ്ങാനും നരച്ചിട്ടുണ്ടോ എന്നു നോക്കുന്ന ശ്രദ്ധയുണ്ടാവും ആ നോട്ടത്തില്‍. ഇമേജിന് കോട്ടമൊന്നും തട്ടിയിട്ടില്ല എന്നു കണ്ടാല്‍ സമാധാനമായി. ഇമേജ് വര്‍ധിപ്പിക്കാനുള്ള ജനകീയപ്രശ്നങ്ങള്‍ ചികഞ്ഞുപോവുന്ന തിരക്കില്‍ ഏതു പാര്‍ട്ടിയിലാണ് താന്‍ പ്രവര്‍ത്തിക്കുന്നത് എന്നു മറന്നുപോവുന്ന ഒരു പ്രത്യേകതരം അംനീഷ്യ ബാധിക്കാറുണ്ട്. ആ നേരത്തേക്ക് കോണ്‍ഗ്രസ് എന്ന പേരുതന്നെ സ്മൃതിപേടകത്തിലുണ്ടാവില്ല. മുന്നണി മര്യാദകള്‍ പോലും നിഷ്കരുണം മറന്നുകളഞ്ഞിട്ടുണ്ട്. കഴിഞ്ഞ ഭരണകാലത്ത് കരിമണലിന്‍െറ പേരും പറഞ്ഞ് കുഞ്ഞാലിക്കുട്ടിയുമായി കൊമ്പുകോര്‍ത്തു. ഐസ്ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിയെ സംരക്ഷിക്കാന്‍ നോക്കിയെന്ന് പറഞ്ഞ് പാര്‍ട്ടി നിര്‍വാഹകസമിതി അംഗത്വം തന്നെ രാജിവെച്ചു. അങ്ങനെ എന്തു കടുംകൈയും ചെയ്തുകളയും. ആദര്‍ശധീരര്‍ക്ക് പൊതുവെ പറഞ്ഞിട്ടുള്ളതാണ് രാജിക്കത്തെഴുതാനുള്ള ഈ തിടുക്കം. ആദര്‍ശധീരന്‍ ആന്‍റണി അത് പലവട്ടം തെളിയിച്ചിട്ടുള്ളതാണല്ളോ. കെജ്രിവാളിന്‍െറ തിടുക്കവും നമ്മള്‍ കണ്ടുകഴിഞ്ഞു. കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനത്തുനിന്നും വല്ല ആദര്‍ശത്തിന്‍െറയും പേരില്‍ രാജിവെക്കുമോ എന്ന പേടിയിലാണ് സുധീരനെ സ്നേഹിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍. അതിന് അവസരം നല്‍കാതിരുന്നാല്‍ കോണ്‍ഗ്രസിന് നല്ലത്.
കോണ്‍ഗ്രസില്‍ പ്രധാനവിനോദം ഗ്രൂപ്പുകളിയാണ്. ആ കളി കളിച്ചിട്ടുള്ളവര്‍ക്കേ അതിന്‍െറ രസമറിയൂ. ആ കളി എത്ര ശ്രമിച്ചാലും സുധീരന് പഠിക്കാനാവില്ല. അതിന്‍െറ കളിനിയമങ്ങള്‍ വേറെയാണ്. പണ്ട് ആന്‍റണിയുടെ കൂടെയായിരുന്നു. അത് ആദര്‍ശത്തിന്‍െറ ഐക്യം. പക്ഷേ, എ ഗ്രൂപ്പിന്‍െറ കളിമൈതാനത്ത് ഇറങ്ങിയിട്ടില്ല ഒരിക്കലും. ഒഴുക്കിനെതിരെ നീന്തുന്ന പതിവ് പണ്ടേ തുടങ്ങിയതാണ്. തൊഴിലാളി സമരങ്ങള്‍ കൊണ്ട് ചുവന്ന തൃശൂരിലെ അന്തിക്കാട്ടാണ് ജനിച്ചത്. 1948 മേയ് 26ന്. അച്ഛന്‍ വൈലോപ്പിള്ളില്‍ ശങ്കരന്‍ മാമ. അമ്മ ഗിരിജാമ്മ. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറെ വളക്കൂറുള്ള മണ്ണില്‍നിന്ന് ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വളര്‍ന്നുവരുക എന്നത് വലിയ പ്രയാസമുള്ള കാര്യമായിരുന്ന കാലം. ഇടപെട്ടവരെയൊക്കെ ആരാധകരാക്കി സുധീരന്‍ വളര്‍ന്നു. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലത്തെി. 1971ല്‍ 23ാം വയസ്സില്‍ കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റായി. 1975ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ്. രണ്ടുവര്‍ഷത്തിനുശേഷം ദേശീയ ജനറല്‍ സെക്രട്ടറി. 1977ല്‍ ആലപ്പുഴയില്‍നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ പ്രായം മുപ്പതു തികഞ്ഞിരുന്നില്ല. 1980ലും 82ലും 87ലും മണലൂരില്‍നിന്ന് ജയിച്ച് നിയമസഭയില്‍. 1985ല്‍ എ ഗ്രൂപ്പിലായിരുന്ന സുധീരനെ കരുണാകരന്‍ സ്പീക്കറാക്കി. ഓര്‍ഡര്‍, ഓര്‍ഡര്‍ വിളിച്ചും ഇടക്ക് മേശപ്പുറത്ത് കൊട്ടിയും ഭരണകക്ഷിയുടെ കളിപ്പാവയായിരിക്കാന്‍ സുധീരനെ കിട്ടിയില്ല. സര്‍ക്കാറിനെതിരെ തുരുതുരാ റൂളിങ് വന്നു. 1995ല്‍ ആരോഗ്യമന്ത്രിയായി. 1996ലും 98ലും 99ലും ആലപ്പുഴയില്‍നിന്ന് ലോക്സഭയില്‍. 2004ല്‍ ഡോ.കെ.എസ്. മനോജിനോട് ചുരുങ്ങിയ വോട്ടിന് തോറ്റു. അപരന്‍ പറ്റിച്ച പണി.
നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണനിയമത്തില്‍ ഇളവു വരുത്തുന്ന മന്ത്രിസഭാ തീരുമാനത്തിനെതിരെ രംഗത്തുവന്നു. തോട്ടം ഭൂമിയില്‍ അഞ്ചുശതമാനം ടൂറിസത്തിന് നല്‍കി ഭൂപരിഷ്കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിന് എതിരെയും ശബ്ദിച്ചു. മദ്യനയം അടക്കം പലവിഷയങ്ങളിലും യു.ഡി.എഫുമായി ഇടഞ്ഞു. അതിരപ്പിള്ളി വൈദ്യുതപദ്ധതിയെ എതിര്‍ത്തു. ദേശീയപാതയിലെ ടോള്‍വിരുദ്ധ സമരത്തിന്‍െറ മുന്‍പന്തിയിലും സുധീരനുണ്ടായിരുന്നു. ഈ സമരമുഖങ്ങളിലെല്ലാം ഉയര്‍ത്തിയ നിലപാടുകള്‍ പുതിയ അധ്യക്ഷന്‍ എങ്ങനെ തുടര്‍ന്നുകൊണ്ടുപോവും എന്നാണ് കേരളം ഉറ്റുനോക്കുന്നത്.
ഭാര്യ ലത കാത്തലിക് സിറിയന്‍ ബാങ്കിന്‍െറ തിരുവനന്തപുരം പാളയം ശാഖാ മാനേജറാണ്. മകള്‍ സലില ഭര്‍ത്താവിനൊപ്പം തൃശൂരില്‍. മകന്‍ സരിന്‍ അമേരിക്കയില്‍  ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസില്‍ ഉദ്യോഗസ്ഥന്‍.

ജനീവാ ചര്‍ച്ച അലസിപ്പിരിഞ്ഞു

Posted: 15 Feb 2014 09:11 AM PST

Image: 

ജനീവ: മൂന്നു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തര പ്രതിസന്ധിക്ക് പരിഹാരം തേടി മുപ്പതിലേറെ രാജ്യങ്ങളുടെ പ്രതിനിധികള്‍ സംബന്ധിച്ച ജനീവാ സമ്മേളനം അലസിപ്പിരിഞ്ഞു.  സമ്മേളനം വെള്ളിയാഴ്ച സമാപിക്കേണ്ടതായിരുന്നു. എന്നാല്‍, പുരോഗതിക്ക് സാവകാശം നല്‍കാന്‍ ഒരു ദിവസം കൂടി ദീര്‍ഘിപ്പിച്ചെങ്കിലും മൂന്നാംഘട്ട ചര്‍ച്ചക്ക് തീയതി നിര്‍ണയിക്കാന്‍ പോലുമാകാതെയാണ് പ്രതിനിധികള്‍ സ്ഥലം വിട്ടത്.
സിറിയന്‍ പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെതിരെ സമ്മര്‍ദം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ പരിശോധിച്ചുവരുകയാണെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ കാലിഫോര്‍ണിയയില്‍ വ്യക്തമാക്കി.  പ്രസിഡന്‍റ് ബശ്ശാര്‍ അല്‍അസദിനെ അധികാരത്തില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന നിലപാടില്‍ പ്രതിപക്ഷവും ബശ്ശാറിനെ മാറ്റിനിര്‍ത്താത്ത പോംവഴികളാകണം ചര്‍ച്ച ചെയ്യേണ്ടതെന്ന വാദത്തില്‍ സിറിയന്‍ അനുകൂലികളും ഉറച്ചുനിന്നതോടെ ചര്‍ച്ച സ്തംഭിക്കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ജനങ്ങള്‍ തുടര്‍ച്ചയായി കുരുതി കഴിക്കപ്പെടുമ്പോള്‍ ചര്‍ച്ച സ്തംഭിച്ചതില്‍ സിറിയന്‍ ജനതയോട് മാപ്പ് ചോദിക്കുന്നതായി യു.എന്‍-അറബ്ലീഗ് ദൂതന്‍ അഖ്ദര്‍ ഇബ്രാഹീമി അറിയിച്ചു. ഇരുപക്ഷവും തിരിച്ചുപോയശേഷം സ്വന്തം നിലപാടിനെ സംബന്ധിച്ചും ഉത്തരവാദിത്തങ്ങളെ സംബന്ധിച്ചും ഒരിക്കല്‍ കൂടി ഗാഢമായി ചിന്തിക്കണമെന്ന് ഇബ്രാഹീമി ആഹ്വാനം ചെയ്തു. തീയതി നിര്‍ണയിച്ചില്ളെങ്കിലും മൂന്നാംവട്ട സംഭാഷണത്തിലാണ് അടുത്ത പ്രതീക്ഷ. താന്‍ സ്ഥിതിഗതികള്‍ ന്യൂയോര്‍ക്കിലത്തെി യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിനെ ധരിപ്പിക്കുമെന്നും ഇബ്രാഹീമി അറിയിച്ചു.
സിറിയന്‍ പ്രതിസന്ധിക്ക് ഉടനടി പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയില്ളെന്ന് കാലിഫോര്‍ണിയയില്‍ ജോര്‍ഡനിലെ അബ്ദുല്ല രാജാവുമായി നടത്തിയ സംഭാഷണത്തിനിടെ പ്രസിഡന്‍റ് ഒബാമ വ്യക്തമാക്കി. സിറിയന്‍ ഭരണകൂടത്തിന് സമ്മര്‍ദം ചെലുത്തുന്നതിനുള്ള പ്രാരംഭ നടപടികള്‍ സ്വീകരിക്കുമെന്നും ഒബാമ വിശദീകരിച്ചു.

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യക്ക് വിജയത്തുടക്കം

Posted: 15 Feb 2014 05:35 AM PST

Image: 

ദുബൈ: ഇന്ത്യന്‍ ചുണക്കുട്ടികള്‍ക്ക് മുന്നില്‍ പാകിസ്താന് വീണ്ടും അടിതെറ്റി. അയല്‍ക്കാരെ 40 റണ്‍സിന് തറപറ്റിച്ച് നിലവിലെ ജേതാക്കളായ ഇന്ത്യ ഐ.സി.സി അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ പടയോട്ടം തുടങ്ങി. ദുബൈ ഇന്‍റര്‍നാഷനല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ  50 ഓവറില്‍ ഏഴുവിക്കറ്റിന് 262 റണ്‍സെടുത്തു. പാകിസ്താന് 48.4 ഓവറില്‍ 222 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 78 പന്തില്‍നിന്ന് 74 റണ്‍സെടുത്ത് ടോപ് സ്കോററാവുകയും  ഒരു വിക്കറ്റ് വീഴ്ത്തുകയും നാലു ക്യാച്ചെടുക്കുകയും ചെയ്ത മുംബൈയില്‍ നിന്നുള്ള 16 വയസ്സുകാരന്‍ സര്‍ഫറാസ് ഖാനാണ് മാന്‍ ഓഫ് ദ മാച്ച്. വൈസ് ക്യാപ്റ്റന്‍ മലയാളി താരം സഞ്ജു സാംസണ്‍ 68 റണ്‍സെടുത്ത് തിളങ്ങി. ബൗളിങ്ങില്‍ ദീപക് ഹൂഡയുടെ അഞ്ചുവിക്കറ്റ് നേട്ടമാണ് പാക് ബാറ്റിങ് നിരയെ തകര്‍ത്തുവിട്ടത്.
അങ്കുശ് ബെയിന്‍സും അഖില്‍ ഹെര്‍വാദ്കറും തുടക്കമിട്ട ഇന്ത്യന്‍ ബാറ്റിങ് എട്ട് ഓവര്‍ വരെ അല്ലലില്ലാതെ പോയെങ്കിലും പിന്നീട് സ്കോറിങ് മന്ദഗതിയിലായി. 24 റണ്‍സെടുത്ത ബെയിന്‍സ് മടങ്ങുമ്പോള്‍ സ്കോര്‍ 65. പിന്നീട് 20 ഓവറില്‍ നാലിന് 94 എന്ന പരിതാപകരമായ അവസ്ഥയില്‍നിന്ന് സഞ്ജു സാംസണും സര്‍ഫറാസ് ഖാനും ചേര്‍ന്ന് വീരോചിത ബാറ്റിങ്ങിലൂടെ ടീമിനെ മാന്യമായ നിലയിലത്തെിക്കുകയായിരുന്നു. 119 റണ്‍സാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും വാരിക്കൂട്ടിയത്.
സഫര്‍ ഗോഹറിന്‍െറ പന്തില്‍ ഹസന്‍ റാസക്ക് ക്യാച്ച് നല്‍കി 43ാം ഓവറില്‍ സര്‍ഫറാസ് മടങ്ങിയപ്പോള്‍ 101 പന്തില്‍നിന്ന് 68 അടിച്ച സഞ്ജു 46ാം ഓവറിലെ ഇര്‍ഫാനുല്ലയുടെ ആദ്യ പന്തില്‍ സൈഫുല്ലയുടെ പിടിയിലായി. അഖില്‍ ഹെര്‍വാദ്ക്കര്‍ (46 പന്തില്‍ 41 റണ്‍സ്), ദീപക് ഹൂഡ (18 പന്തില്‍നിന്ന് പുറത്താകാതെ 22)  എന്നിവരാണ് ഇന്ത്യന്‍ സ്കോര്‍ബോര്‍ഡിലേക്ക് കാര്യമായ സംഭാവന അര്‍പ്പിച്ച മറ്റു കളിക്കാര്‍. ക്യാപ്റ്റന്‍ വിജയ് സോള്‍ മൂന്നും റിക്കിബൂയി ഒരു റണ്‍സുമെടുത്ത് പുറത്തായി. പാക് ബൗളര്‍മാരില്‍ രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ ഇര്‍ഫാനുല്ല ഷായും കറാമത്ത് അലിയും മികച്ചുനിന്നു.
പാകിസ്താന്‍െറ തുടക്കം ഗംഭീരമായിരുന്നു. ക്യാപ്റ്റന്‍ സമി അസ്ലമും ഇമാമുല്‍ ഹഖും ചേര്‍ന്നുള്ള ഓപണിങ് കൂട്ടുകെട്ട് ഇന്ത്യന്‍ നിരയില്‍ ഭീതിവിതച്ചു മുന്നേറി. 24ാം ഓവറിലെ നാലാമത്തെ പന്തില്‍ സ്കോര്‍ 109ല്‍ നില്‍ക്കെയായിരുന്നു 39 റണ്‍സെടുത്ത ഇമാമുല്‍ ഹഖിന്‍െറ ആദ്യ വിക്കറ്റ് ഇന്ത്യക്ക് ലഭിച്ചത്. അധികം വൈകാതെ സമി അസ്ലമും പുറത്തായി. 26ാമത്തെ ഓവറില്‍ ഗനിയുടെതന്നെ പന്തില്‍ വിജയ്സോള്‍ സമിയെ റണ്ണൗട്ടാക്കുകയായിരുന്നു. പിന്നീട് 33ാമത്തെ ഓവര്‍ വഴിത്തിരിവായി. മൂന്നാമത്തെ പന്തില്‍ ഹസന്‍ റാസ(14 റണ്‍സ്)യുടെ മിഡില്‍സ്റ്റംപ് തെറിപ്പിച്ചു. അഞ്ചാമത്തെ പന്തില്‍ കമ്രാന്‍ ഗുലാമിനെ പൂജ്യത്തിന് ദീപക് ഹൂഡ റണ്ണൗട്ടാക്കി. അപ്പോള്‍ പാക് സ്കോര്‍ നാലിന് 143.
പാകിസ്താന് വിജയിക്കാന്‍ 103 പന്തില്‍നിന്ന് 120 റണ്‍സ് വേണമെന്നായി. 36 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ പാക് സ്കോര്‍ നാലിന് 159. ഒരു റണ്‍ കൂടി ചേര്‍ക്കുമ്പോഴേക്ക് അഞ്ചാമത്തെ പാക് വിക്കറ്റ് വീണു. ആറു റണ്‍സെടുത്ത സൈഫുല്ലാ ഖാനെ ദീപക് ഹൂഡ  എല്‍.ബി.ഡബ്ള്യൂവില്‍ കുടുക്കുകയായിരുന്നു. റണ്ണെടുക്കാന്‍ വിഷമിച്ച പാകിസ്താന്‍ ഇടക്കിടെ വിക്കറ്റുകളും കളഞ്ഞുകുളിച്ചതോടെ ഇന്ത്യ വിജയതീരത്തോട് അടുത്തു. 58 പന്തില്‍ 88 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ഹൂഡയുടെ പന്തില്‍ സര്‍ഫറാസിന് വീണ്ടും ക്യാച്ച്. 40 പന്തില്‍ 32 റണ്‍സെടുത്ത സൗദ് ഷക്കീലാണ് കൂടാരം കയറിയത്. അതോടെ ഏഷ്യാകപ്പ് ഫൈനലിലെ പരാജയത്തിന് പകരംവീട്ടാനുള്ള പാക് മോഹം അസ്തമിച്ചു. പിന്നീട് ഹൂഡ മൂന്നുപേരെ മടക്കിയയച്ചു.

ഐ.ബി.എം പിരിച്ചുവിടല്‍ തുടങ്ങി; ഇന്ത്യയിലെ ജീവനക്കാര്‍ ആശങ്കയില്‍

Posted: 15 Feb 2014 04:23 AM PST

Image: 

ബംഗളൂരു: ടെക്നോളജി രംഗത്തെ ലോകത്തെ മുന്‍നിര കമ്പനിയായ ഐ.ബി.എം വന്‍തോതില്‍ ജീവനക്കാരെ പിരിച്ചു വിടുന്നു. കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കുത്തനെ ഇടിഞ്ഞതോടെയാണ് ഈ നീക്കം. ഐ.ബി.എം ഏറ്റവും അധികം ജീവനക്കാരെ നിയമിച്ചിട്ടുള്ള ബംഗളൂരുവിലാവും ഏറ്റവും അധികം പിരിച്ചുവിടല്‍ ഉണ്ടാവുകയെന്നാണ് സൂചന. ഇത് ഇന്ത്യയിലെ കമ്പനി ജീവനക്കാരില്‍ ആശങ്ക ശക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയെക്കൂടാതെ ബ്രസീലിലും യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ഐ.ബി.എമ്മിന്  കൂടുതല്‍ ജീവനക്കാരുള്ളത്.ലോകത്തെ പ്രധാന കേന്ദ്രങ്ങളില്‍ നിന്ന് ആകെ 15,000 ത്തോളം പേരെ ഒഴിവാക്കാനാണ് കമ്പനി നീക്കം നടത്തുന്നത്.

ആഗോളതലത്തില്‍ ഐ.ബി.എമ്മിന് നാലു ലക്ഷത്തോളം ജീവനക്കാരുണ്ട്. ഇതില്‍ ഒരു ലക്ഷം പേര്‍ ഇന്ത്യയിലാണ്.
ജീവനക്കാരെ പിരിച്ചു വിടുന്നത് സംബന്ധിച്ച് കമ്പനി ഇതുവരെ ഒൗദ്യോഗികമായി പ്രതികരിച്ചിട്ടില്ളെങ്കിലും ബംഗളൂരുവിലെ സിസ്റ്റംസ് ടെക്നോളജി ഗ്രൂപ്പിലെ 50 ഓളം ജീവനക്കാര്‍ക്ക് പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചതായാണ് സൂചന.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP