സ്വാഗതം
WELCOME

News Update..

Sunday, February 9, 2014

സ്പീഡ് ഗവേണര്‍ പരിശോധനയില്ല; അപകടം പെരുകുന്നു Madhyamam News Feeds

സ്പീഡ് ഗവേണര്‍ പരിശോധനയില്ല; അപകടം പെരുകുന്നു Madhyamam News Feeds

Link to

സ്പീഡ് ഗവേണര്‍ പരിശോധനയില്ല; അപകടം പെരുകുന്നു

Posted: 09 Feb 2014 01:05 AM PST

വള്ളക്കടവ്: വാഹനപരിശോധന കര്‍ശനമാകുമ്പോഴും സ്പീഡ് ഗവേണര്‍ പരിശോധനക്ക് വിമുഖത. ഇത്മൂലം അപകടങ്ങള്‍ പെരുകി.  കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഉള്‍പ്പെടെയുള്ള വലിയ വാഹനങ്ങള്‍ക്ക് സ്പീഡ് ഗവേണര്‍ ഏര്‍പ്പെടുത്തിയ ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ഋഷിരാജ്സിങ് ട്രാന്‍സ്പോര്‍ട്ട് കമീഷണറായ ശേഷമാണ് നടപടിയുണ്ടായത്.  വാഹന പരിശോധന കര്‍ശനമാക്കുകയും ചെയ്തു.
അപകടം കുറക്കാന്‍ ഇത് സഹായകമായിരുന്നു. സ്പീഡ് ഗവേണര്‍ പരിശോധന നിലച്ചതോടെ രാത്രിയില്‍ ഹൈവേകളിലൂടെയും ദേശീയ പാതകളിലൂടെയും മരണപ്പാച്ചില്‍ നടത്തുന്ന വാഹനങ്ങളെ പിടികൂടാന്‍ കഴിയാത്തഅവസ്ഥയാണ്. കോവളം മുതല്‍ കൊല്ലംവരെയുള്ള റോഡില്‍ സ്പീഡ് ഗവേണര്‍ ഇല്ലാത്ത വലിയവാഹനങ്ങളുടെ മരണപ്പാച്ചില്‍ ദിനംപ്രതി നിരവധി അപകടങ്ങളാണ് ഉണ്ടാക്കുന്നത്. 2008ലാണ് സ്പീഡ് ഗവേണര്‍ കര്‍ശനമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. ഈ ഉത്തരവ് കാറ്റില്‍പറത്തിയാണ് ടിപ്പര്‍, ടാങ്കര്‍, ട്രെയ്ലര്‍, മത്സ്യവാഹനങ്ങള്‍ എനിവയുടെ മരണപ്പാച്ചില്‍.
സ്പീഡ് ഗവേണര്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് ഇറക്കിയതിന്‍െറ അടുത്ത ദിവസങ്ങളില്‍ വാഹന പരിശോധന കര്‍ശനമായിരുന്നു. എന്നാല്‍ പിന്നീട് പിന്‍വലിയുകയായിരുന്നു. ഋഷിരാജ്സിങ് ട്രാന്‍സ്പോര്‍ട്ട് കമീഷണറായി എത്തിയശേഷംവീണ്ടും ഇടക്കാല പരിശോധന ശക്തമാക്കിയെങ്കിലും അതും നിലച്ച മട്ടാണ്.
തലസ്ഥാനഗരിയില്‍ സ്പീഡ് ഗവേണര്‍ സ്ഥാപിച്ച വാഹനങ്ങളില്‍ ഭൂരിപക്ഷവും ആക്സിലേറ്ററും ഡിവൈസും തമ്മിലുള്ള ബന്ധം വിഛേദിച്ചാണ് യാത്ര നടത്തുന്നത്. സീല്‍ചെയ്ത സ്പീഡ് ഗവേണര്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമേ രജിസ്ട്രേഷനും റീ രജിസ്ട്രേഷനും അനുവദിക്കൂ. അതിനാല്‍ ഈ സമയങ്ങളില്‍മാത്രം സ്പീഡ് ഗവേണര്‍ ഘടിപ്പിക്കുകയും അതുകഴിഞ്ഞ് മാറ്റിവെക്കുകയും ചെയ്യുന്ന അവസ്ഥയാണ്. ഹൈവേയിലൂടെ മണ്ണും കല്ലും കയറ്റിപ്പോകുന്ന ഒട്ടുമിക്ക ടിപ്പറുകള്‍ക്കും സ്പീഡ് ഗവേണര്‍ ഇല്ല. പെട്രോളിയം ഉല്‍പന്നങ്ങള്‍ കൊണ്ടുപോകുന്ന ടാങ്കറുകള്‍ക്ക് സ്പീഡ് ഗവേണറും രണ്ട് ഡ്രൈവര്‍മാരും വേണമെന്ന നിയമവും കാറ്റില്‍ പറത്തുകയാണ്.
രാത്രികാലത്ത് അപകടം വിതക്കുന്നതില്‍ മുഖ്യപങ്ക്വഹിക്കുന്ന മത്സ്യലോറികള്‍ക്ക് സ്പീഡ് ഗവേണര്‍ ഇല്ല. മത്സ്യവാഹനങ്ങളില്‍ സ്പീഡ് ഗവേണര്‍ ഉണ്ടോയെന്ന പരിശോധന നടത്താന്‍ ചെക്പോസ്റ്റുകളില്‍പോലും മോട്ടോര്‍വാഹന വകുപ്പോ പൊലീസോ തയാറാകുന്നില്ല.
 

സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജുകള്‍ രൂപവത്കരിക്കും- മന്ത്രി അടൂര്‍ പ്രകാശ്

Posted: 09 Feb 2014 12:57 AM PST

അതിരപ്പിള്ളി: റവന്യൂ ഡിപ്പാര്‍ട്മെന്‍റിനെ ആധുനികവത്കരിക്കുന്നതിന്‍െറ ഭാഗമായി സംസ്ഥാനത്ത് സ്മാര്‍ട്ട് വില്ലേജുകള്‍ രൂപവത്കരിക്കാനുള്ള ശ്രമം നടക്കുകയാണെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. അരൂര്‍മുഴി കമ്യൂണിറ്റി ഹാളില്‍ നടന്ന അതിരപ്പിള്ളി വില്ലേജോഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഐ.ടി.ഡിപ്പാര്‍ട്മെന്‍റുമായി സഹകരിച്ച് 23ഓളം സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍വഴി നല്‍കും. ഇത് അക്ഷയകേന്ദ്രങ്ങള്‍ വഴിയാണ് നടപ്പാക്കുന്നത്. എന്നാല്‍ ഇതിന് അമിത  സര്‍വീസ് ചാര്‍ജ് വാങ്ങി ജനങ്ങളെ കൊള്ളയടിക്കാന്‍ അക്ഷയകേന്ദ്രങ്ങളെ അനുവദിക്കില്ല. അതിരപ്പിള്ളിയില്‍ കെ.എസ്.ഇ.ബിയുടെ  സ്ഥലത്ത് കാലങ്ങളായി താമസിക്കുന്നവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടിക്ക് വകുപ്പു മന്ത്രിയുമായി ഉടന്‍ ചര്‍ച്ച  നടത്തുമെന്നും മന്ത്രി അറിയിച്ചു. മാസങ്ങള്‍ക്ക് മുമ്പ് ബി.ഡി. ദേവസിയുടെ എം.എല്‍.എ ഫണ്ടില്‍നിന്ന് തുക അനുവദിച്ച് വാങ്ങിയ ആംബലുന്‍സ് ഓടിക്കാന്‍ താല്‍ക്കാലിക ഡ്രൈവറെ നിയമിക്കാനും മന്ത്രി കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.  
 ബി.ഡി. ദേവസി എം.എല്‍.എ അധ്യക്ഷത വഹിച്ചു. കലക്ടര്‍ എം.എസ്. ജയ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഡെന്നീസ് ആന്‍റണി, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മുരളി ചക്കന്തറ, ജില്ലാ പഞ്ചായത്തംഗം ജെയ്മോന്‍ താക്കോല്‍ക്കാരന്‍, ബ്ളോക്ക് പഞ്ചായത്തംഗം മിനി ബൈജു, അതിരപ്പിള്ളി ഗ്രാമപഞ്ചായത്തംഗങ്ങളായ ജയ തമ്പി, മുത്തു, രമ സുരേന്ദ്രന്‍,കെ.എസ്. സതീഷ്കുമാര്‍, സിസിലി ആന്‍റണി,ബേബി കെ. തോമസ്, ദേവി സത്യന്‍,സുധ മണി, സുന്ദരി രാമര്‍, സന്ധ്യ ഉണ്ണികൃഷ്ണന്‍, നാഗലപ്പന്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എന്‍.എ. ജേക്കബ്, ജോസ് പാറയ്ക്ക, കെ.കെ. ശ്യാമളന്‍, സെബാസ്റ്റ്യന്‍ നെടുങ്ങാട്ട്, എന്‍.കെ. മുരളീധരന്‍, തഹസില്‍ദാര്‍ പി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

കാറിന് സൈഡ് കൊടുത്തില്ല; സംഘര്‍ഷത്തില്‍ ഏഴുപേര്‍ക്ക് പരിക്ക്

Posted: 09 Feb 2014 12:47 AM PST

Subtitle: 
ഒരാള്‍ക്ക് കുത്തേറ്റു, അഞ്ചുപേര്‍ക്കെതിരെ കേസ്

ചെറുതോണി: ബൈക്കില്‍ വന്നവര്‍ കാറിന് സൈഡ് കൊടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരു വിഭാഗത്തിലുംപെട്ട ഏഴുപേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാള്‍ക്ക് കത്തിക്കുത്തേറ്റിട്ടുണ്ട്.
മരിയാപുരം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉപ്പുതോട് പെരുമാനൂര്‍ ത്രേസ്യാമ്മ തോമസിന്‍െറ മകന്‍ റോബി തോമസിനാണ്(27) കുത്തേറ്റത്. ഇയാളെ കൂടാതെ ഉപ്പുതോട് കുന്നുംപുറത്ത് അനിലിന് (26) പരിക്കുണ്ട്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരില്‍ വയറിന് മാരകമായി കുത്തേറ്റ റോബിനെ മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇയാള്‍ അപകടനില തരണം ചെയ്തതായി അധികൃതര്‍ അറിയിച്ചു.
കാര്‍ യാത്രക്കാരായ ഇടുക്കി ഫയര്‍സ്റ്റേഷനിലെ ഫയര്‍മാന്‍ മാത്യു ജോസഫ് (46), ഭാര്യ സന്ധ്യ (42), ഇവരുടെ ബന്ധുക്കളായ തൊടുപുഴ എക്സൈസ് പ്രവന്‍റീവ് ഓഫിസര്‍ സിജോ (32), പാവനാത്മാ കോളജിലെ അധ്യാപകന്‍ സന്തോഷ് (31), പുണെയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറായ ജിയോ (25) എന്നിവരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ യാത്രക്കാര്‍ തോപ്രാംകുടി സ്വദേശികളാണ്.
വെള്ളിയാഴ്ച രാത്രി 10 നാണ് സംഭവത്തിന്‍െറ തുടക്കം. തടിയമ്പാട് മുതല്‍ കാറിന് സൈഡ് കൊടുക്കാതെ മൂവര്‍ സംഘം ബൈക്കില്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. കരിമ്പനില്‍ എത്തിയപ്പോള്‍ ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പൊലീസില്‍ പരാതിപ്പെട്ടതോടെ ബൈക് യാത്രക്കാര്‍ സ്ഥലംവിട്ടു.
നാല് കിലോമീറ്റര്‍ സഞ്ചരിച്ച് ചാലിസിറ്റിയിലെത്തിയപ്പോള്‍ സംഘം വഴിയില്‍ കാത്തുകിടക്കുന്നുണ്ടായിരുന്നു.
തുടര്‍ന്ന് കാര്‍ തടയുകയും ഇരു കൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ചെയ്തു. ഇതിനിടെ ബൈക് യാത്രക്കാരന്‍ റോബിക്ക് കുത്തേല്‍ക്കുകയും കാര്‍ യാത്രക്കാരന്‍ മാത്യു ജോസഫിന്‍െറ തലക്ക് മാരകമായി അടിയേല്‍ക്കുകയും ചെയ്തു.
ഭാര്യ സന്ധ്യയെയും ഉപദ്രവിച്ചു. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് ആശുപത്രിയില്‍ എത്തിച്ചത്. കാറിലുണ്ടായിരുന്ന ജിയോയുടെ വിവാഹം ഈമാസം 15നാണ്. തൊടുപുഴയില്‍ നിന്ന് ഇതിനുള്ള വിവാഹ വസ്ത്രങ്ങളും സ്വര്‍ണവുമെടുത്ത് മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവര്‍.
ഇടുക്കി പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. അഞ്ചുപേരെ പ്രതിയാക്കി പൊലീസ് കേസെടുത്തു. കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.
 

ആറന്മുള വിമാനത്താവളം: അനിശ്ചിതകാല സത്യഗ്രഹ സമരം നാളെ ആരംഭിക്കും

Posted: 09 Feb 2014 12:38 AM PST

പത്തനംതിട്ട: ആറന്മുള നെല്‍വയലും നീര്‍ത്തടവും നീര്‍ച്ചാലും നികത്തി അന്താരാഷ്ട്ര വിമാനത്താവളം നിര്‍മിക്കുന്നതിനെതിരെ ജനങ്ങളുടെ പ്രതിഷേധവും ഉത്കണ്ഠയും പ്രകടിപ്പിക്കുന്നതിന് ആറന്മുളയില്‍ തിങ്കളാഴ്ച ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യഗ്രഹ സമര പരിപാടികള്‍ ആരംഭിക്കും.
ഐക്കര ജങ്ഷനില്‍ വൈകുന്നേരം ആറിന് നടക്കുന്ന പൊതുസമ്മേളനത്തില്‍ ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി ചെയര്‍പേഴ്സണ്‍ കവയിത്രി സുഗതകുമാരി അധ്യക്ഷത വഹിക്കും. ആറന്മുള നെല്‍പാടത്ത് കൃഷി ചെയ്ത് മണ്ണില്‍ ദീര്‍ഘകാലം പണിയെടുത്ത കര്‍ഷകനും കര്‍ഷകത്തൊഴിലാളിയും പുതിയ തലമുറയുടെ പ്രതനിധികളും തിരികൊളുത്തുന്നതോടെ ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കും. തുടര്‍ന്ന് സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നെത്തുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, പരിസ്ഥിതി സംഘടന നേതാക്കള്‍ ജ്യോതി തെളിച്ചുകൊണ്ട് ജനകീയ പ്രതിഷേധജ്വാല ഉയര്‍ത്തും. ചെരാതുകള്‍ കത്തിച്ച് ജനങ്ങളും പങ്കുചേരും. ഗാന്ധി പീസ് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പി. ഗോപിനാഥന്‍ നായര്‍, സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എം.എ. ബേബി എം.എല്‍.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് വി. മുരളീധരന്‍, മുല്ലക്കര രത്നാകരന്‍ എം.എല്‍.എ, മാത്യു ടി. തോമസ് എം.എല്‍.എ, എ.ഐ.സി.സി അംഗം അഡ്വ. പീലിപ്പോസ് തോമസ്, മുന്‍ മന്ത്രി എന്‍.കെ. പ്രേമചന്ദ്രന്‍, ആര്‍.എസ്.എസ് പ്രാന്തകാര്യവാഹക് പി. ഗേപാലന്‍കുട്ടി മാസ്റ്റര്‍, മുന്‍ മന്ത്രി ബിനോയ് വിശ്വം, പാളയം ഇമാം സഹീര്‍ മൗലവി, ചലച്ചിത്ര നടന്‍ സുരേഷ് ഗോപി, വിവിധ ക്രൈസ്തവസഭ മേലധ്യക്ഷന്മാര്‍ തുടങ്ങിയ നാനാതുറകളില്‍പ്പെട്ട പ്രമുഖര്‍ പങ്കെടുക്കും. എത്രകാലം സത്യഗ്രഹം നടത്തേണ്ടിവന്നാലൂം എന്ത് കഷ്ടനഷ്ടവും ത്യാഗവും സഹിക്കേണ്ടിവന്നാലും വിമാനത്താവള പദ്ധതി ഉപേക്ഷിക്കും വരെ അനിശ്ചിതകാല സമരപരിപാടികളുമായി  വിട്ടുവീഴ്ച കൂടാതെ മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്ന് പഞ്ചായത്തടിസ്ഥാനത്തിലും മറ്റുജില്ലകളില്‍നിന്ന് താലൂക്ക് അടിസ്ഥാനത്തിലും ഓരോ ദിവസവും സത്യഗ്രഹികള്‍ ബാച്ചുകളായി
ആറന്മുളയില്‍ സമര പരിപാടികളില്‍ പങ്കെടുക്കും. ഈ മാസം 11 മുതല്‍ കലാ-സാഹിത്യകാരന്മാര്‍, രാഷ്ട്രീയനേതാക്കള്‍, സാംസ്കാരിക നായകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കും. ആറന്മുള വിമാനത്താവള വിരുദ്ധ ഏകോപന സമിതി ഭാരവാഹികളായ ഇന്ദുചൂഡന്‍, കെ.കെ. റോയ്സണ്‍, ടി.ആര്‍. അജിത്കുമാര്‍, മനോജ് ചരളേല്‍, തോമസ് ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

പാര്‍ലമെന്‍റിലെ ഒച്ചപ്പട്ടാളം

Posted: 08 Feb 2014 11:33 PM PST

Image: 

ഡച്ച് കമ്യൂണിസ്റ്റ് വാന്‍ ദെ ലുബ്ബ് ജര്‍മന്‍ പാര്‍ലമെന്‍റ് കെട്ടിടത്തിന് തീകൊളുത്താന്‍ നടത്തിയ ശ്രമം ഹിറ്റ്ലറുടെ ഏകാധിപത്യ നാസി ഭരണത്തിലേക്ക് നയിച്ചുവെന്ന ചരിത്രത്തിന് എട്ടു പതിറ്റാണ്ട് പഴക്കം വരും. കിഴക്കന്‍ പാകിസ്താനില്‍ പേപ്പര്‍ വെയ്റ്റു കൊണ്ട് തലക്ക് ഏറുകിട്ടി ഡെപ്യൂട്ടി സ്പീക്കര്‍ തല്‍ക്ഷണം മരിച്ച 1956ലെ സംഭവം, രണ്ടു വര്‍ഷത്തിനു ശേഷം പട്ടാള അട്ടിമറിക്ക് അയൂബ് ഖാനെ സഹായിച്ചുവെന്നും ചരിത്രം രേഖപ്പെടുത്തി വെച്ചിരിക്കുന്നു. രണ്ടു സന്ദര്‍ഭങ്ങളിലും യഥാര്‍ഥത്തില്‍ സംഭവിച്ചത് പാര്‍ലമെന്‍ററി ജനാധിപത്യം മരണമാണ്; കൊലപാതകമാണ്. ഇന്ത്യയിലെ ജനായത്തത്തിന്‍െറ പോക്ക് അത്രത്തോളം നിരാശയും ഉത്കണ്ഠയും പ്രസരിപ്പിക്കുന്ന ഘട്ടത്തിലേക്കൊന്നും എത്തിയിട്ടില്ളെന്ന് സമാധാനിക്കണം.
പക്ഷേ, ജനാധിപത്യത്തോടുള്ള വിശ്വാസവും ആദരവും അത്രമേല്‍ ജനം വെച്ചുപുലര്‍ത്തുമ്പോള്‍ തന്നെ, പാര്‍ലമെന്‍റിനുള്ളില്‍ സ്ഥിതി അങ്ങേയറ്റം പരിതാപകരവും ആശങ്കാജനകവുമായിരിക്കുന്നു. സാധാരണ നിലക്ക് സഭ പ്രവര്‍ത്തിച്ച ദിവസങ്ങളേക്കാള്‍, നടപടികള്‍ മുടങ്ങിയ ദിവസങ്ങള്‍ കൂടുതലാണ് എന്ന ‘പെരുമ’യുമായിട്ടാണ് 15ാം ലോക്സഭ കാലാവധി പൂര്‍ത്തിയാക്കാന്‍ പോകുന്നത്. ഇപ്പോഴത്തെ ലോക്സഭ ഇനി ഏറിയാല്‍ 10 ദിവസം കൂടി മാത്രമാണ് സമ്മേളിക്കുക. പക്ഷേ, ചര്‍ച്ചയോ വിഷയാവതരണമോ ഇല്ലാതെ, ഹാജര്‍ വെച്ച് ശമ്പളാനുകൂല്യ രേഖകളില്‍ ഒപ്പിട്ടുകൊടുത്ത് എം.പിമാര്‍ പാര്‍ലമെന്‍റിന്‍െറ പടിയിറങ്ങിപ്പോകേണ്ടി വരും. അവരില്‍ നല്ളൊരു പങ്കിനും ഇനിയൊരുവേള സഭക്കുള്ളില്‍ കടക്കാന്‍ അവസരമുണ്ടായെന്നു തന്നെ വരുകയുമില്ല.
പാര്‍ലമെന്‍റ് ഒരു മണിക്കൂര്‍ സ്തംഭിച്ചാല്‍ എത്രയോ കോടിയുടെ നഷ്ടം രാജ്യത്തിനുണ്ടാവുമെന്ന ഒൗദ്യോഗിക കണക്കുകളൊക്കെ സര്‍ക്കാര്‍ ഭാഷ്യമായി പുറത്തുവരുന്നുണ്ട്. പാര്‍ലമെന്‍റ് വിളിച്ചു കൂട്ടാനും അത് പ്രവര്‍ത്തിപ്പിക്കുന്നതിനു വേണ്ട സന്നാഹമൊരുക്കാനുമൊക്കെ ഖജനാവില്‍ നിന്ന് ചെലവിടുന്ന തുകയുടെ കണക്കാണത്. ഇതൊക്കെ ചെലവാക്കി ടി.വി ചാനലുകളുടെ വെള്ളിവെളിച്ചത്തില്‍ സഭാനടപടികള്‍ തുടങ്ങുമ്പോഴത്തെ സ്ഥിതി എല്ലാ ദിവസവും മിക്കവാറും ഒരേപോലെ തന്നെ. കുറെപ്പേര്‍ മുദ്രാവാക്യം വിളിച്ച്, പ്ളക്കാര്‍ഡുയര്‍ത്തി നേരെ നടുത്തളത്തിലേക്ക് നീങ്ങുന്നു. സഭ എത്ര നേരത്തേക്കു നിര്‍ത്തിവെക്കണമെന്ന കാര്യത്തില്‍ മാത്രമേ അന്നേരം സ്പീക്കര്‍ക്ക് സംശയം വേണ്ടൂ. പുറത്തെ ജനത്തിന്‍െറ പ്രതീക്ഷകള്‍ക്കു മേല്‍ സഭാതലത്തെ അരാജകത്വം ഭരിക്കുന്ന ഈ ഏര്‍പ്പാടിനെ, പ്രതിഷേധിക്കാനുള്ള പ്രതിപക്ഷത്തിന്‍െറ അവസരവും അവകാശവുമെന്ന നിലവാരത്തില്‍ കാണാന്‍ വയ്യെന്നായിരിക്കുന്നു. സര്‍ക്കാറിന്‍െറ പിടിപ്പുകേടിനും ജനായത്ത വിരുദ്ധ ചെയ്തികള്‍ക്കുമെതിരായ വികാരം പ്രകടിപ്പിക്കാന്‍ പ്രതിപക്ഷത്തിന് പാര്‍ലമെന്‍റില്‍ അവകാശവും അവസരവും ഉണ്ടായേ തീരൂ. പക്ഷേ, നിത്യവും പാര്‍ലമെന്‍റ് നടപടി മുടങ്ങുന്ന ഇപ്പോഴത്തെ പതിവുകാഴ്ച പ്രതിപക്ഷത്തിന്‍െറ കരുത്തോ ഭരിക്കുന്നവരുടെ ഭരണനൈപുണ്യമോ പ്രകടമാക്കുന്നില്ല. സഭ നടക്കണമെന്ന് പ്രതിപക്ഷത്തെപ്പോലെ, സര്‍ക്കാറിനും താല്‍പര്യമില്ളെന്ന യാഥാര്‍ഥ്യമാണ് തെളിഞ്ഞുകത്തുന്നത്. രാഷ്ട്രീയമായ കാരണങ്ങളാണ് അതിനു പിന്നില്‍.
പാര്‍ലമെന്‍റ് രാജ്യത്തിന് അര്‍ഥപൂര്‍ണമായതെന്തൊക്കെയോ സംഭാവന ചെയ്ത പഴയകാലം എന്നെന്നേക്കുമായി അസ്തമിച്ചുവോ? ഭരണ-പ്രതിപക്ഷങ്ങളുടെ ധിക്കാര പ്രകടനത്തിന്‍െറ വേദിയായി അത് ചുരുങ്ങിക്കഴിഞ്ഞിരിക്കുന്നു.
ബഹുസ്വര ജനാധിപത്യത്തിലെ എണ്ണമറ്റ പ്രശ്നങ്ങളില്‍ ഏതെങ്കിലുമൊന്നിന് സഭ മുടക്കാന്‍ കഴിയും. അങ്ങനെയെങ്കില്‍ സഭ നടത്താന്‍ എങ്ങനെയാണ് സാധിക്കുക എന്ന ചോദ്യം പൂര്‍ണമായും ജനാധിപത്യാശയം ഉയര്‍ത്തിപ്പിടിക്കുന്നതല്ല. പക്ഷേ, പ്രശ്നങ്ങള്‍ക്കും ഭരണാവശ്യങ്ങള്‍ക്കുമിടയില്‍ സന്ധിയുടെ ഒരിടം കണ്ടത്തെിയേ മതിയാവൂ. സര്‍ക്കാറിന് സര്‍ക്കാറിന്‍െറ വഴിയും പ്രതിപക്ഷത്തിന് അവരുടെ വഴിയും എന്ന വഴിവിട്ട രീതി തിരുത്തി ക്രിയാത്മകതക്ക് ശ്രമിച്ചേ തീരൂ. അതിന് ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കും താല്‍പര്യമില്ലാതെ വരുമ്പോള്‍ സംഭവിക്കുന്നതെന്താണ്? ഡിസംബറില്‍ മുടങ്ങിയും സ്തംഭിച്ചും മുന്നോട്ടു പോയ ലോക്സഭയും രാജ്യസഭയും ഫെബ്രുവരിയില്‍ വീണ്ടും ചേരുമ്പോഴും, നടപടികള്‍ മുന്നോട്ടു നീക്കാന്‍ സാഹചര്യം ഒരുങ്ങുന്നില്ല. കഴിഞ്ഞയാഴ്ചത്തെ മൂന്നു സമ്മേളന ദിവസങ്ങളും ഒലിച്ചു പോവുകയാണ് ഉണ്ടായതെങ്കില്‍, ഇനിയുള്ള ദിവസങ്ങളിലെ സ്ഥിതിയും വ്യത്യസ്തമാകാന്‍ ഇടയില്ല. തെലങ്കാനയും തമിഴ് മീന്‍പിടിത്തക്കാരുടെ പ്രശ്നവുമൊക്കെയായി സഭാതലം പ്രക്ഷുബ്ധമാണ്. തെലങ്കാന രാഷ്ട്രീയവും വ്യവസായവും സാമ്പത്തികവും സീറ്റെണ്ണവുമെല്ലാം ചേര്‍ന്ന സങ്കീര്‍ണതയാണ്. ഇന്ത്യയുടെ മീന്‍പിടിത്തക്കാരെ ശ്രീലങ്ക പിടികൂടുന്നത് അവസാനിക്കണമെന്ന തീവ്രമായ ആഗ്രഹം തമിഴ്നാട്ടിലെ പാര്‍ട്ടികള്‍ക്കും കേന്ദ്രസര്‍ക്കാറിനുമുണ്ടെങ്കിലാണല്ളോ, പാര്‍ലമെന്‍റിലെ ഒച്ചപ്പാട് തീര്‍ത്തെടുക്കാനുള്ള ക്രിയാത്മക നടപടികള്‍ ഉണ്ടാവുന്നത്. തെരഞ്ഞെടുപ്പ് അടുത്ത നേരത്ത് ഓരോ പാര്‍ട്ടിക്കും അവരവരുടെ വോട്ടുബാങ്ക് രാഷ്ട്രീയം എന്നു ചുരുക്കാം. പക്ഷേ, തെരഞ്ഞെടുപ്പ് അടുത്തു വരുന്ന ഇപ്പോഴത്തെ ഘട്ടത്തിനു മുമ്പും പാര്‍ലമെന്‍റിലെ കലക്കം ഒട്ടൊക്കെ ഇങ്ങനെയൊക്കത്തെന്നെയായിരുന്നു. അവിടെയാണ് ജനായത്തം മാനിക്കാന്‍ സര്‍ക്കാറിനുള്ള താല്‍പര്യമില്ലായ്മ കൂടുതല്‍ വ്യക്തമാവുന്നത്. 2009ല്‍ തെരഞ്ഞെടുപ്പ് അടുത്ത നേരത്ത് പാര്‍ലമെന്‍റ് ‘ലോക്കൗട്ട്’ ചെയ്താണ് അമേരിക്കയുമായുള്ള ആണവ കരാര്‍ പ്രക്രിയ ഒന്നാം യു.പി.എ സര്‍ക്കാര്‍ മുന്നോട്ടു നീക്കിയത്. അഴിമതിയും സാമ്പത്തിക മാന്ദ്യവും വിലക്കയറ്റവും പ്രതിഛായ കെടുത്തിയ രണ്ടാം യു.പിഎ സര്‍ക്കാറിനാകട്ടെ, തുടക്കം മുതല്‍ ഒടുക്കംവരെ പാര്‍ലമെന്‍റിനെ അഭിമുഖീകരിക്കല്‍ ഒരു വെല്ലുവിളി തന്നെയായിരുന്നു. സഖ്യകക്ഷി സംവിധാനം ദുര്‍ബലമായി ന്യൂനപക്ഷമായിത്തീര്‍ന്ന ഒരു സര്‍ക്കാറിന്‍െറ പരാധീനതകള്‍ നേരിടുമ്പോള്‍ തന്നെ, സ്വന്തം രാഷ്ട്രീയ ലാക്കില്‍ ഏകാധിപത്യ സ്വഭാവത്തോടെ മന്‍മോഹന്‍സിങ് മന്ത്രിസഭ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതിനിടയില്‍ ചെയ്ത ചില്ലറ നല്ല കാര്യങ്ങളുടെ ക്രെഡിറ്റുപോലും സര്‍ക്കാറിന് അനുവദിച്ചു കൊടുക്കരുതെന്ന് പ്രതിപക്ഷം വാശി പിടിക്കുക കൂടി ചെയ്യുമ്പോള്‍ നടുത്തളം കലങ്ങുന്നു. വേറെയും സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രിയും എം.പിമാരും തെലങ്കാന സംസ്ഥാന രൂപവല്‍ക്കരണത്തിനെതിരെ സഭക്കുള്ളിലും പുറത്തും പ്രതിഷേധിക്കുന്നതും, അത് പാര്‍ട്ടി-സര്‍ക്കാര്‍ നേതൃത്വങ്ങള്‍ കണ്ടില്ളെന്നു നടിക്കുന്നതും ഒരു പാര്‍ട്ടിയിലെ തന്നെ വൈരുദ്ധ്യമോ ഇരട്ടത്താപ്പോ ആണ്. മറുവശത്ത്, മോഡിയും ആര്‍.എസ്.എസും ഭീകരതയുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളൊന്നും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്‍റ് വേദിയാകുന്നില്ളെന്ന് ഉറപ്പു വരുത്താന്‍ ബി.ജെ.പിയും ശ്രദ്ധിക്കുന്നു. ഇതിനെല്ലാമിടയില്‍, തെരഞ്ഞെടുപ്പു കഴിഞ്ഞ് പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതു വരെ സര്‍ക്കാര്‍ സംവിധാനം പ്രവര്‍ത്തിക്കാന്‍ നിയമപരമായി ആവശ്യമായ വോട്ട് ഓണ്‍ അക്കൗണ്ടും ഇടക്കാല റെയില്‍ ബജറ്റുമൊക്കെ, ചര്‍ച്ച കൂടാതെ തന്നെ പാസാക്കി പാര്‍ലമെന്‍റ് സമ്മേളനം അവസാനിപ്പിക്കുന്നതിന് ഭരിക്കുന്നവര്‍ക്കും പ്രതിപക്ഷത്തിരിക്കുന്നവര്‍ക്കുമിടയില്‍ ഒരു ധാരണയുണ്ടെന്ന് ചിന്തിക്കാനേ കഴിയൂ.
ഒച്ചപ്പട്ടാളക്കാരെ നിര്‍ബാധം നടുത്തളത്തിലേക്ക് വിന്യസിക്കുന്ന രീതി അവസാനിപ്പിക്കാന്‍ പാര്‍ട്ടികള്‍ എന്തെങ്കിലും ക്രിയാത്മക സമീപനം സ്വീകരിക്കുമോ എന്നതിനെ ആശ്രയിച്ചാണ്, മാസങ്ങള്‍ക്ക് ശേഷം പിറക്കാനിരിക്കുന്ന 16ാം ലോക്സഭയുടെ യഥാര്‍ഥ പ്രസക്തി. ജനവികാരം പ്രതിഫലിപ്പിക്കാനും പ്രതിഷേധിക്കാനും സ്വന്തം മണ്ഡലത്തിലെ പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരാനുമൊക്കെ എം.പിമാര്‍ക്ക് അവസരം നല്‍കണം. സര്‍ക്കാറിന്‍െറ അലംഭാവത്തിനും പിടിപ്പുകേടിനുമൊക്കെ വേണ്ടിവന്നാല്‍ സഭാനടപടി സ്തംഭിപ്പിച്ചും പ്രതിഷേധിക്കേണ്ടിവരും. അപ്പോഴും പാര്‍ലമെന്‍റിലെ നിയമനിര്‍മാണ പ്രക്രിയക്കും മറ്റു നടപടികള്‍ക്കും അവസരം നഷ്ടപ്പെടുന്നില്ളെന്ന് ഉറപ്പാക്കുന്നതിലാണ് ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ ഉത്തരവാദിത്തം കുടിയിരിക്കുന്നത് -കാര്യങ്ങള്‍ മൊത്തം കലക്കുന്നതിലല്ല. ബജറ്റും ബില്ലുകളുമൊക്കെ ചര്‍ച്ച കൂടാതെ പാസാക്കേണ്ടി വരുന്ന സാഹചര്യം സര്‍ക്കാറിന്‍െറയോ പ്രതിപക്ഷത്തിന്‍െറയോ പൊതുജനത്തിന്‍െറയോ ജയമല്ല, ദയനീയ പരാജയമാണ്. ആ പരാജയം അടിച്ചേല്‍പിക്കപ്പെടുകയാണ് ഇപ്പോള്‍. പ്രതിഷേധിക്കാന്‍ പ്രതിപക്ഷത്തിനും, സഭാ നടപടി മുന്നോട്ടു നീക്കാന്‍ ഭരണപക്ഷത്തിനും അവസരം കിട്ടത്തക്ക വിധം സമ്മേളന സമയം വര്‍ധിപ്പിക്കാവുന്നതേയുള്ളു. എത്രയോ ദുര്‍ചെലവുകള്‍ താങ്ങുന്ന ഈ ജനാധിപത്യം, പാര്‍ലമെന്‍റ് അധികസമയം സമ്മേളിക്കുന്നതിന് ചെലവിടുന്ന തുക തീര്‍ച്ചയായും എഴുതിത്തള്ളുക തന്നെ ചെയ്യും.

വി.എസ് കേരള രാഷ്ട്രീയത്തിലെ എടുക്കാചരക്കാകുമെന്ന് കെ. മുരളീധരന്‍

Posted: 08 Feb 2014 11:24 PM PST

Image: 

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ വി.എസ് അച്യുതാനന്ദന്‍ കേരള രാഷ്ട്രീയത്തിലെ എടുക്കാചരക്കാകുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.എല്‍.എ. പാമോലിന്‍ കേസില്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന വി.എസിന്‍െറ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പാര്‍ട്ടിയെ വെട്ടിലാക്കിയ നേതാവാണ് വി.എസ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വിഎസ് പാര്‍ട്ടിക്ക് പുറത്താണെന്നും അദ്ദേഹം പറഞ്ഞു.

മുയലിനൊപ്പം ഓടുകയും വേട്ടപ്പട്ടിയെ പോലെ ആക്രമിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് കേരള രാഷ്ട്രീയത്തില്‍ കുറേ ദിവസങ്ങളായി വി.എസ് സ്വീകരിക്കുന്നത്. ഒരു ഭാഗത്ത് പാര്‍ട്ടി സ്ഥാനത്ത് ഇരുന്നുകൊണ്ട് പ്രതിപക്ഷ നേതാവിന്‍െറ ക്യാബിനറ്റ് പദവി ഉപയോഗിക്കുകയും മറ്റൊരു ഭാഗത്ത് കെ.കെ. രമക്ക് പിന്തുണ പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്യുന്നു. സ്വന്തം പാര്‍ട്ടിയെ വെട്ടിലാക്കിയ ശേഷം  ഇപ്പോള്‍ യു.ഡി.എഫിന് നേരെ വി.എസ് തിരിഞ്ഞിരിക്കുകയാണെന്നും മുരളീധരന്‍ ആരോപിച്ചു.
 

കേരള രക്ഷാമാര്‍ച്ചിന് ഉജ്ജ്വല വരവേല്‍പ്

Posted: 08 Feb 2014 11:18 PM PST

ചങ്ങനാശേരി: സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ചിന് ചങ്ങനാശേരിയില്‍ ഉജ്ജ്വല വരവേല്‍പ്. ജില്ലാഅതിര്‍ത്തിയായ ളായിക്കാട്ട്  പിണറായി വിജയനെ സി. പി. എം ജില്ലാസെക്രട്ടറി കെ. ജെ. തോമസ് ഹാരമണിയിച്ച് സ്വീകരിച്ചു.  
നേതാക്കളായ വൈക്കം വിശ്വന്‍, കെ.ജെ. ജോസഫ്, സുരേഷ് കുറുപ്പ് എം.എല്‍.എ, വി.ആര്‍. ഭാസ്ക്കരന്‍ , എം.ടി. ജോസഫ്, എ.വി . റസല്‍, കൃഷ്ണകുമാരി രാജശേഖരന്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. ഇവിടെനിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സെന്‍ട്രല്‍ ജങ്ഷനിലേക്ക് ആനയിച്ചു. സെന്‍ട്രല്‍ ജങ്ഷനില്‍നിന്ന് തുറന്ന വാഹനത്തില്‍ കയറിയ ജാഥാക്യാപ്റ്റനെ സി. പി. എം. പ്രവര്‍ത്തകര്‍ ആര്‍പ്പുവിളികളോടെയാണ് വരവേറ്റത്.
 സ്ത്രീകളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. തെയ്യം, നെയ്യാണ്ടിമേളം, ശിങ്കാരിമേളം, അമ്മന്‍കുടം, മയിലാട്ടം തുടങ്ങിയ നാടന്‍ കലാരൂപങ്ങളുടെ അകമ്പടിയോടെയാണ് ജാഥാംഗങ്ങളെ സമ്മേളന നഗരിയിലേക്ക് ആനയിച്ചത്. സംസ്ഥാന നേതാക്കളായ എം.പി .ഗോവിന്ദന്‍, കെ.വിജയരാഘവന്‍ എന്നിവര്‍ സംസാരിച്ചു. ഡോ.ബി. ഇക്ബാല്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം സെക്രട്ടറി കെ.സി. ജോസഫ് സ്വാഗതം പറഞ്ഞു.
 ചങ്ങനാശേരി നിയോജകമണ്ഡലത്തിലെ 141ബൂത്തുകളില്‍ നിന്നും ചെറു ജാഥകളായാണ് പ്രവര്‍ത്തകര്‍ എത്തിയത്. സമ്മേളനത്തിന് മുന്നോടിയായി ഗാനമേളയുമുണ്ടായിരുന്നു.

നഗരസഭ പാര്‍ക്കും പൂവക്കാട്ടുചിറക്കുളവും അവഗണനയില്‍

Posted: 08 Feb 2014 11:17 PM PST

ചങ്ങനാശേരി: നഗരസഭയുടെ പാര്‍ക്കും പൂവക്കാട്ടുചിറക്കുളവും അവഗണനയില്‍. നഗര ഹൃദയഭാഗത്ത് എം.സി റോഡരികിലുള്ള ഈ പാര്‍ക്കും മനോഹരമായ കുളവും ബോട്ടിങ്ങും കൊച്ചു കുട്ടികള്‍ക്കും വിദ്യാര്‍ഥികളടക്കം മുതിര്‍ന്നവര്‍ക്കും ആകര്‍ഷണീയമായിരുന്നു.രണ്ടരവര്‍ഷത്തോളമായി പാര്‍ക്കിന്‍െറ അവസ്ഥ വളരെ ശോചനീയമാണ്. ആറ് വര്‍ഷം മുമ്പ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് പാര്‍ക്കും കുളവും വൃത്തിയാക്കി ബോട്ടിങ് ഉള്‍പ്പെടെയുള്ള സൗകര്യവും ഒരുക്കിയിരുന്നു. മൂന്ന് വര്‍ഷത്തോളം ബോട്ടിങ്ങടക്കം നല്ല രീതിയില്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.
 എന്നാല്‍ യഥാസമയം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താതിരുന്നത് കാരണം കുളം വീണ്ടും പോളകയറി കാടുപിടിച്ചു കിടക്കുകയാണ്. ബോട്ടും തകര്‍ന്ന നിലയില്‍ കുളത്തില്‍ കിടപ്പുണ്ട്. സമീപത്തെ ഹോട്ടലില്‍നിന്നുള്ള മാലിന്യങ്ങളും ഈ കുളത്തിലേക്കാണ് ഒഴുക്കിവിടുന്നത്. മരങ്ങളും കടപുഴകി കുളത്തിലേക്ക് വീണിട്ടുണ്ട്.
 ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാല്‍ മാത്രമേ പാര്‍ക്കും കുളവും പൂര്‍വസ്ഥിതിയിലാക്കാന്‍ കഴിയുകയുള്ളൂ. നഗരസഭ പരിധിയിലും സമീപപഞ്ചായത്തുകളിലുമുള്ള ആളുകള്‍ക്ക് വിനോദത്തിനായി ചെലവഴിക്കാനുള്ള നഗരത്തിലെ ഏക ആശ്രയകേന്ദ്രമായിരുന്നു പാര്‍ക്ക്. ബോട്ടിങ്ങുണ്ടായിരുന്ന സമയത്ത് ദിവസവും നൂറുകണക്കിനാളുകള്‍ പാര്‍ക്കില്‍ വന്നുപോയിരുന്നു. നഴ്സറി, സ്കൂള്‍ വിദ്യാര്‍ഥികളടക്കമുള്ളവരെ സ്കൂളുകളില്‍നിന്നും പാര്‍ക്കില്‍ സന്ദര്‍ശനം നടത്തുകയും ചെയ്തിരുന്നു.
 നഗരസഭക്ക് ഇതിലൂടെ വരുമാന നേട്ടവും ഉണ്ടായിരുന്നു. യഥാസമയങ്ങളില്‍ മെയിന്‍റനന്‍സ് ജോലികള്‍ ചെയ്യുകയാണെങ്കില്‍  നവീകരണ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഒരേസമയം ലക്ഷങ്ങള്‍ പാഴാക്കേണ്ടിവരില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. പാര്‍ക്കും കുളവും നശിക്കാതെ സംരക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. ഇതേസമയം കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി പൂവക്കാട്ടുചിറക്കുളം നവീകരിക്കുന്നതിനുള്ള നടപടികള്‍ നടന്നുവരികയാണെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ മാത്യൂസ് ജോര്‍ജ് പറഞ്ഞു.
 

ഓട്ടോക്കാരുടെ ജില്ലാ സമരം പാളി; പണിമുടക്ക് കൊച്ചിയില്‍ മാത്രം

Posted: 08 Feb 2014 11:09 PM PST

കൊച്ചി: ഓട്ടോകളില്‍ മീറ്റര്‍ പരിശോധന കര്‍ശനമാക്കിയ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്   ഒരുവിഭാഗം ഓട്ടോതൊഴിലാളി  ജില്ലയില്‍ ആഹ്വാനം ചെയ്ത സമരം കൊച്ചി നഗരത്തില്‍ മാത്രം. ജില്ലയിലെ മറ്റ് പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഏറെക്കുറെ ഓട്ടോകള്‍ പതിവുപോലെ നിരത്തിലിറങ്ങി. അതിനിടെ, പൊലീസ് സുരക്ഷ ഉറപ്പാക്കിയാല്‍ മീറ്റര്‍ ചാര്‍ജിന് ഓട്ടോ ഓടിക്കാന്‍ തയാറാണെന്ന് കാട്ടി കൊച്ചി സിറ്റി പെര്‍മിറ്റുള്ള ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍ രംഗത്തെത്തി. വ്യാഴാഴ്ച മുതല്‍ കൊച്ചി നഗരത്തില്‍ ആരംഭിച്ച അനിശ്ചിതകാല സമരമാണ് ശനിയാഴ്ച മുതല്‍ ജില്ലാതലത്തിലേക്ക് വ്യാപിപ്പിക്കാന്‍ കോഓഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചത്.
ശനിയാഴ്ച കൊച്ചിയിലെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സന്ദര്‍ശിച്ചാണ് ഒരു വിഭാഗം ഓട്ടോ  തൊഴിലാളികള്‍ ഓടാന്‍ തയാറാണെന്നും ഇതിന് സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടത്. അതേസമയം, റെയില്‍വേ സ്റ്റേഷനുകളിലെ പ്രീപെയ്ഡ് സംവിധാനവും ഇല്ലാതായതോടെ യാത്രക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. നിയമത്തെ വെല്ലുവിളിച്ച് നടത്തുന്ന സമരത്തിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വ്യാഴാഴ്ച രാത്രി കലക്ടറെകണ്ട ഓട്ടോ തൊഴിലാളികള്‍ നിലപാടുകള്‍ ആവര്‍ത്തിച്ചെങ്കിലും നിയമപരമായി ചെയ്യാന്‍ കഴിയുന്നതില്‍ കൂടുതല്‍ ഒന്നും സാധ്യമല്ലെന്ന് കലക്ടര്‍ വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് കലക്ടറുമായുള്ള ചര്‍ച്ച പരാജയപ്പെട്ടെന്ന് പറഞ്ഞ് കോഓഡിനേഷന്‍ കമ്മിറ്റി ജില്ലമുഴുവന്‍ സമരം വ്യാപിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സമരം വ്യാപിപ്പിച്ചതിനെതിരെ കോഓഡിനേഷന്‍ കമ്മിറ്റിയില്‍ തന്നെ ഭിന്നതയുള്ളതായാണ് സൂചന. നിത്യവൃത്തിക്ക് ബുദ്ധിമുട്ടുന്ന ഓട്ടോക്കാരുടെ ഉപജീവനമാര്‍ഗം മുട്ടിക്കുന്ന നടപടിക്കെതിരെ തൊഴിലാളികള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. യൂനിയന്‍ നേതാക്കളുടെ പിടിവാശിയാണ് സമരത്തിന് കാരണമെന്നും ഇവര്‍ ആരോപിക്കുന്നു.
നിയമം അനുസരിക്കില്ലെന്ന ഓട്ടോതൊഴിലാളികളുടെ പിടിവാശിക്കെതിരെ വിവിധ പൊതുജനസംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. മീറ്റര്‍ പരിശോധനയുടെ പേരിലുള്ള പൊലീസ് പീഡനം അവസാനിപ്പിക്കുക, സിറ്റി പരിധി നിശ്ചയിക്കുക, അശാസ്ത്രീയമായ മീറ്റര്‍ ചാര്‍ജ് സംവിധാനം ഉപേക്ഷിക്കുക, പ്രീ-പെയ്ഡ് സംവിധാനം വ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരം നടത്തുന്ന ഓട്ടോ തൊഴിലാളികള്‍ മുന്നോട്ടുവെക്കുന്നത്. എന്നാല്‍,സര്‍ക്കാര്‍ നിശ്ചയിച്ചതിലും അധികം ഓട്ടോകൂലി വാങ്ങാന്‍ ഡ്രൈവര്‍മാരെ അനുവദിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് പൊലീസ്.
 

ജനം ഏറ്റെടുത്ത ആരോഗ്യമേള

Posted: 08 Feb 2014 10:58 PM PST

Subtitle: 
ആശ്വാസമേകി ഗോള്‍ഡന്‍ മെഡി ഫെസ്റ്റ്

ആലപ്പുഴ: ആയിരങ്ങള്‍ക്ക് ആശ്വാസമായി ഗോള്‍ഡന്‍ മെഡി ഫെസ്റ്റ്. ഇ.എം.എസ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി ഉദ്ഘാടനം ചെയ്യപ്പെട്ട മെഗാ മെഡിക്കല്‍ ക്യാമ്പില്‍ ശനിയാഴ്ച അതിരാവിലെ തന്നെ വിവിധ പ്രദേശങ്ങളില്‍നിന്ന് രോഗികള്‍ എത്തി. 400ഓളം ഡോക്ടര്‍മാര്‍ പ്രവര്‍ത്തനനിരതരായി രംഗത്തുണ്ട്.
സ്പെഷ്യാലിറ്റി-സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സക്ക് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ഡിയോളജി, ന്യൂറോളജി, ഗൈനക്കോളജി, ജനറല്‍ മെഡിസിന്‍, സര്‍ജറി തുടങ്ങിയ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ സേവനത്തിനുണ്ട്. കാന്‍സറിനെ കുറിച്ച് നടന്ന സെമിനാറില്‍ ഡോ. വി.പി. ഗംഗാധരന്‍ മുഖ്യപ്രഭാഷണം നടത്തി.
ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജിന്‍െറ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്രസഹമന്ത്രി കെ.സി. വേണുഗോപാല്‍ മുന്‍കൈയെടുത്ത് ഫെസ്റ്റ് സംഘടിപ്പിച്ചിരിക്കുന്നത്. ചികിത്സയോടൊപ്പം ആരോഗ്യരക്ഷയെയും രോഗങ്ങളെയും കുറിച്ചുള്ള ബോധവത്കരണത്തിനും പ്രാധാന്യം നല്‍കിയിട്ടുണ്ട്. വിവിധ സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളുടെ സഹകരണത്തോടെയാണ് ഫെസ്റ്റ് നടത്തുന്നത്. അലോപ്പതി വിഭാഗത്തിലെ പരിശോധന സ്റ്റേഡിയത്തിന് നടുഭാഗത്തുള്ള എ ബ്ളോക്കിലാണ്. ഭാരതീയ ചികിത്സ വിഭാഗത്തിന്‍െറയും ഹോമിയോയുടെയും ചികിത്സ പടിഞ്ഞാറുവശത്തുള്ള ബി ബ്ളോക്കില്‍ സജ്ജീകരിച്ചിരിക്കുന്നു. ഇവിടെ യോഗ, യുനാനി, സിദ്ധ തുടങ്ങി ഒട്ടേറെ വിഭാഗങ്ങളുണ്ട്. അലോപ്പതി-ഹോമിയോ-ഭാരതീയ ചികിത്സ വിഭാഗങ്ങളുടെ ഫാര്‍മസികള്‍ ഒരുക്കിയ സി ബ്ളോക്കില്‍ ജീവിതശൈലീ രോഗനിയന്ത്രണവുമായി ബന്ധപ്പെട്ട് ബോധവത്കരണം നടത്താനും ചികിത്സ ലഭ്യമാക്കാനുമുള്ള സെല്ലുമുണ്ട്.
സ്റ്റേഡിയത്തിന്‍െറ കിഴക്കേ അറ്റത്തുള്ള സി ബ്ളോക്കില്‍ തയാറാക്കിയ നേത്രചികിത്സ വിഭാഗത്തില്‍ രാവിലെ തന്നെ നൂറുകണക്കിന് രോഗികളെത്തി. സ്കാനിങ്, ലാബ് തുടങ്ങിയ സൗകര്യങ്ങളും ഈ ബ്ളോക്കിലുണ്ട്. സ്റ്റേഡിയത്തില്‍ മൊബൈല്‍ എക്സ് റേ യൂനിറ്റ്, ദന്ത ചികിത്സ യൂനിറ്റ് എന്നിവയുമുണ്ട്. എക്സ്റേ ക്രമീകരണം ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ്. സംസ്ഥാന എയിഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ മൊബൈല്‍ ബ്ളഡ് ബാങ്ക് മുഖേന 100 പേര്‍ക്ക് രക്തദാനം നടത്താന്‍ സംവിധാനമുണ്ട്.
സൗജന്യമായി ഭക്ഷണവും കുടിവെള്ളവും നല്‍കാനും ക്രമീകരണമുണ്ട്. നേരത്തേ രജിസ്റ്റര്‍ ചെയ്തവര്‍ക്കും സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുള്ള കൗണ്ടറുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കും ശുശ്രൂഷ ലഭിക്കും. ആവശ്യമായവര്‍ക്ക് തുടര്‍ ചികിത്സക്കുള്ള സൗകര്യം മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. ഒരുമാസത്തെ മരുന്ന് സൗജന്യമായി ലഭിക്കുകയും ചെയ്യും. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാലുവരെയാണ് ഒ.പി സമയം.
ഞായറാഴ്ച മേള സമാപിക്കും. വൈകുന്നേരം സമാപന സമ്മേളനത്തോടനുബന്ധിച്ച് 100ഓളം പേര്‍ക്ക് വീല്‍ചെയര്‍ വിതരണവും 50ഓളം പേര്‍ക്ക് വാട്ടര്‍ ബെഡ് വിതരണവും വിവിധ രോഗികള്‍ക്കുള്ള എയര്‍ ബെഡ് വിതരണവും മന്ത്രി കെ.സി. വേണുഗോപാല്‍ നിര്‍വഹിക്കും.
പൊതുമേഖല സ്ഥാപനമായ എയര്‍പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയാണ് പരിപാടിയുടെ പ്രധാന സ്പോണ്‍സര്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഒ.എന്‍.ജി.സി, എച്ച്.എല്‍.എല്‍ തുടങ്ങിയവ സഹസ്പോണ്‍സര്‍മാരാണ്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP