വകമാറ്റിയ 1.92 കോടി തിരിച്ചടക്കേണ്ടെന്ന് തീരുമാനം Posted: 05 Feb 2014 01:14 AM PST തൃശൂര്‍: ജനകീയാസൂത്രണ പദ്ധതി പ്രകാരം ഭവനനിര്‍മാണത്തിന് സ്ഥലം വാങ്ങുന്ന പദ്ധതിയില്‍ അനുവദിച്ച തുകയില്‍ മേയറുടെയും പ്രോജക്ട് ഓഫിസറുടെയും സംയുക്ത അക്കൗണ്ടില്‍ നിക്ഷേപിച്ച 1.92 കോടി സര്‍ക്കാറിലേക്ക് തിരിച്ചടക്കേണ്ടെന്ന് കോര്‍പറേഷന്‍ കൗണ്‍സില്‍ തീരുമാനിച്ചു. തുക സര്‍ക്കാറിലേക്ക് തിരിച്ചടക്കാനുള്ള എ.ജി നിര്‍ദേശമാണ് പ്രതിപക്ഷ എതിര്‍പ്പിനെ മറികടന്ന് കൗണ്‍സില്‍ തള്ളിയത്. ഇതില്‍ പ്രതിപക്ഷം വിയോജനക്കുറിപ്പ് രേഖപ്പെടുത്തുകയും തുക തിരിച്ചടക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുക തിരിച്ചടക്കാന്‍ എ.ജി നിര്‍ദേശിച്ച കാര്യം ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് 31നകം പദ്ധതിയില്‍ ഗുണഭോക്താക്കളെ വിളിച്ച് തുക നല്‍കി പ്രശ്നം പരിഹരിക്കാമെന്ന് മേയര്‍ അറിയിച്ചു. ഇതിനായി സര്‍ക്കാര്‍ അംഗീകാരത്തിന് എഴുതുമെന്നും മേയര്‍ വ്യക്തമാക്കി. തുക തിരിച്ചടക്കേണ്ടി വരുമെന്ന് കൗണ്‍സിലര്‍മാരുടെ അന്വേഷണത്തിന് മറുപടിയായി ജനകീയാസൂത്രണ കോഓഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ അറിയിച്ചു. സംയുക്ത അക്കൗണ്ടില്‍ തുക നിക്ഷേപിക്കരുതെന്നും ട്രഷറിയില്‍ അടക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, മേയറുടെ നിര്‍ദേശപ്രകാരമാണ് സംയുക്ത അക്കൗണ്ടില്‍ പണം നിക്ഷേപിച്ചത്. പണം തിരിച്ചടക്കല്‍ മാര്‍ച്ച് 31വരെ വേണമെങ്കില്‍ നീട്ടാം. അതിന് സര്‍ക്കാര്‍ അനുമതി ആവശ്യമാണ് -ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. തുക തിരിച്ചടക്കാന്‍ തീരുമാനിക്കരുതെന്ന് സി.എസ്. ശ്രീനിവാസന്‍ ആവശ്യപ്പെട്ടു. ബന്ധപ്പെട്ട അധികൃതരുടെ സമ്മതപ്രകാരമാണ് തുക തിരിച്ചടച്ചത്. ഗുണഭോക്താക്കള്‍ ഭൂമി വാങ്ങിയാല്‍ വിഹിതം നല്‍കാന്‍ തീരുമാനിച്ചാല്‍ മതി. കഴിഞ്ഞ തവണ 15 പ്രവൃത്തിദിവസമാണ് ലഭിച്ചത്. 110 ഗുണഭോക്താക്കളില്‍ 60 പേര്‍ തുക വാങ്ങി. മറ്റുള്ളവരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണം -ശ്രീനിവാസ് ആവശ്യപ്പെട്ടു. പദ്ധതിവിഹിതം നൂറുശതമാനമാക്കിയെന്ന് വരുത്താനാണ് തുക വകമാറ്റിയതെന്ന് സി.പി.എമ്മിലെ അഡ്വ. എം.പി. ശ്രീനിവാസന്‍ ആരോപിച്ചു. ആസൂത്രണ ഉപാധ്യക്ഷന്‍ സി.പി. ജോണും പെര്‍ഫോമന്‍സ് ഓഡിറ്ററും തുക വകമാറ്റാന്‍ സമ്മതിച്ചെന്ന് പറയുന്നു. അതിന് രേഖയില്ല. തുക തിരിച്ചടച്ചാല്‍ നഗരസഭക്കുണ്ടാവുന്ന നഷ്ടം ആര് സഹിക്കും. ഇക്കാര്യത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണം. ബന്ധപ്പെട്ട എല്ലാവരും ഇക്കാര്യത്തില്‍ കുറ്റക്കാരാണ് -ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു. തുക തിരിച്ചടക്കേണ്ടിവരുന്നത് ആനത്തലക്കാര്യമല്ലെന്ന് അഡ്വ. എം.കെ. മുകുന്ദന്‍ പറഞ്ഞു. പ്രതിപക്ഷത്തിന് ഇക്കാര്യത്തില്‍ രാഷ്ട്രീയലാക്കാണെന്ന് എം.കെ. വര്‍ഗീസ് കുറ്റപ്പെടുത്തി. പണം തിരിച്ചടക്കാതിരിക്കാനുള്ള അനുമതിയി സര്‍ക്കാറിലേക്ക് എഴുതിയിട്ടുണ്ടെന്ന് പി.യു. ഹംസ പറഞ്ഞു. നടപടികള്‍ പാലിക്കാത്തതാണ് പ്രശ്നമെന്ന് പി.എ. പുരുഷോത്തമന്‍ പറഞ്ഞു. അഡ്വ. സുബി ബാബുവും ചര്‍ച്ചയില്‍ പങ്കെടുത്തു. |
സെന്‍സസ് സര്‍വേയില്‍ വ്യാപക അപാകത: ജനം വലഞ്ഞു Posted: 05 Feb 2014 01:06 AM PST Subtitle: പരാതികളുമായി നൂറുകണക്കിനാളുകള്‍ ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസര്‍ക്ക് മുന്നില്‍ തൊടുപുഴ: ജാതി, സാമൂഹിക, സാമ്പത്തിക സെന്‍സസ് സര്‍വേയിലെ അപാകത മൂലം ജനം വലയുന്നു. സര്‍വേയുടെ കരടുലിസ്റ്റിലാണ് വ്യാപക അപാകത കണ്ടെത്തിയത്. തൊടുപുഴ ബ്ളോക് ഓഫിസില്‍ ചൊവ്വാഴ്ച നടന്ന ഹിയറിങ്ങില്‍ ആറ് പഞ്ചായത്തില്‍നിന്ന് നൂറുകണക്കിനാളുകളാണ് പരാതികളുമായി ബ്ളോക് ഡെവലപ്മെന്‍റ് ഓഫിസര്‍ക്ക് മുന്നില്‍ എത്തിയത്. പലരും ഹിയറിങ് സംബന്ധിച്ച വിവരം അറിഞ്ഞിട്ടുപോലുമില്ല. ഇതോടെ 2012 ല്‍ നടത്തിയ സെന്‍സസ് അടിമുടി താളം തെറ്റിയിരിക്കുകയാണ്. ചൊവ്വാഴ്ച നൂറുകണക്കിന് ആളുകളാണ് രാവിലെ മുതല്‍ വൈകുന്നേരം വരെ ബ്ളോക് ഓഫിസില്‍ ക്യൂവില്‍നിന്ന് വലഞ്ഞത്. കരടുലിസ്റ്റ് ഗ്രാമപഞ്ചായത്തിലെത്തി ഗ്രാമസഭ ചര്‍ച്ച ചെയ്ത് ആക്ഷേപമുണ്ടെങ്കില്‍ ബ്ളോക് ഓഫിസില്‍ അറിയിക്കണമെന്നാണ് നിര്‍ദേശമെങ്കിലും ജനുവരി 28 നാണ് പഞ്ചായത്തില്‍ ലിസ്റ്റ് എത്തിയതെന്ന് പഞ്ചായത്ത് അധികൃതര്‍ പറയുന്നു. ഇതേ തുടര്‍ന്ന് ഗ്രാമസഭ ചേരാനോ ഇത് സംബന്ധിച്ച് ജനങ്ങളെ അറിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ജനപ്രതിനിധികള്‍ സമ്മതിക്കുന്നു. ലിസ്റ്റിലെ തെറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടവരോട് ബ്ളോക് ഓഫിസില്‍ എത്താന്‍ പഞ്ചായത്തുകള്‍ അറിയിക്കുകയായിരുന്നു. വ്യക്തമായ നിര്‍ദേശം ലഭിക്കാത്തതിനെ തുടര്‍ന്ന് തെറ്റുതിരുത്താന്‍ ജനം നെട്ടോട്ടമോടുന്ന സ്ഥിതിയായിരുന്നു. ലിസ്റ്റില്‍ വാര്‍ഡുകളും വീട്ടുനമ്പറും വരെ മാറിയ നിലയിലാണ്. പല വാര്‍ഡിലെയും ആളുകള്‍ തൊട്ടടുത്ത വാര്‍ഡ് നമ്പറുകളിലായി മാറി. ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവരുടെ വീട്ടുപേരുകള്‍ ഇല്ലാത്തതിനാല്‍ വിട്ടുപോയ കുടുംബാംഗങ്ങളെ കണ്ടെത്താനും കഴിയാത്ത സ്ഥിതിയാണ്. ഓരോ വാര്‍ഡില്‍നിന്നും നിരവധി കുടുംബങ്ങളാണ് ലിസ്റ്റില്‍നിന്നും വിട്ടുപോയിരിക്കുന്നത്. കുടുംബങ്ങളുടെ ലിസ്റ്റില്‍ കൂട്ടത്തിലില്ലാത്തവരുടെയും അയല്‍വാസികളുടെയും വരെ പേരുകള്‍ ലിസ്റ്റിലുണ്ട്. പലരുടെയും വയസ്സുകള്‍ തെറ്റായ നിലയിലാണ്. സര്‍ക്കാര്‍ ജോലി ഇല്ലാത്ത പലര്‍ക്കും ഉണ്ടെന്നും 10 ാം ക്ളാസ് വിദ്യാഭ്യാസം നേടിയവര്‍ ബിരുദത്തിന് മുകളിലാണെന്നും ലിസ്റ്റില്‍ പറയുന്നു. സെന്‍സസ് എടുത്തതിലെ തകരാറാണെന്നും വീടുകളിലെത്തി സെന്‍സസ് തയാറാക്കിയിട്ടില്ലെന്നും പലരും കുറ്റപ്പെടുത്തി. സമീപവാസികളോടും മറ്റും വിവരം ചോദിച്ചാണ് ലിസ്റ്റ് തയാറാക്കിയതെന്നും ഇവര്‍ പറയുന്നു. ഈമാസം 10ന് ഒരു ഹിയറിങ് കൂടി നടത്തുമെന്ന് ബ്ളോക് ഡവലപ്മെന്‍റ് ഓഫിസര്‍ അറിയിച്ചു. |
മൂന്നാം മുന്നണി: പാര്‍ലമെന്‍്റില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കും -ശരദ് യാദവ് Posted: 05 Feb 2014 01:01 AM PST ന്യൂഡല്‍ഹി: കോണ്‍ഗ്രസ് -ബി.ജെ.പിയിതര പാര്‍ട്ടികളുമായി പാര്‍ലമെന്‍റില്‍ പ്രത്യേക ബ്ളോക്കായി ഇരിക്കുമെന്ന് ജനദാദള്‍ യു നേതാവ് ശരദ് യാദവ്. മൂന്നാം മുന്നണി രൂപീകരികരിക്കുന്നതിന്‍െറ ഭാഗമായി വിവിധ പാര്‍ട്ടികള്‍ പങ്കെടുത്ത യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മതേതര പാര്‍ട്ടികളുടെ കൂട്ടായ്മയാണ് മൂന്നാം മുന്നണിയിലൂടെ ലക്ഷ്യമിടുന്നതെന്ന് സി.പി.എം നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. 11 പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിതീഷ്കുമാര്‍, മുലായം സിങ് യാദവ്, ദേവഗൗഡ എന്നിവരുടെ നേതൃത്വത്തില്‍ ഇടതുപാര്‍ട്ടുകളും ജെ.ഡി.യു, എസ്.പി, എ.ഐ.എ.ഡി.എം.കെ, ബി.ജെ.ഡി, ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, അസം ഗണപരിഷത്, പഞ്ചാബ് പീപ്ള്‍സ് പാര്‍ട്ടി എന്നീ പാര്‍ട്ടികളുടെ നേതാക്കളാണ് യോഗത്തില്‍ പങ്കെടുത്തത്. |
കൊച്ചുവേളി അപകടം: ഡിവിഷനില്‍ കാലപ്പഴക്കംചെന്ന 206 കോച്ചുകളെന്ന് Posted: 05 Feb 2014 12:57 AM PST തിരുവനന്തപുരം: കൊച്ചുവേളിയില്‍ ബോഗി തകരാനിടയായ സാഹചര്യത്തില്‍ റെയില്‍വേ നടത്തിയ സുരക്ഷാ ഓഡിറ്റിങ്ങില്‍ പുറത്തുവിട്ട കാലപ്പഴക്കം ചെന്ന കോച്ചുകളുടെ എണ്ണത്തില്‍ അവ്യക്തത. ആദ്യ ദിവസത്തെ പരിശോധനയില്‍ 206 ബോഗികള്‍ കാലഹരണപ്പെട്ടതാണെന്ന് കണ്ടത്തെിയെങ്കിലും കോച്ചുകളൊന്നും പിന്‍വലിച്ചിട്ടില്ല. തിരുവനന്തപുരം ഡിവിഷനില്‍ ആകെയുള്ള 1763 കോച്ചുകളില്‍ 206 എണ്ണത്തിന് 21 വര്‍ഷത്തിന് മേല്‍ പഴക്കമുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം, ഡിവിഷനിലെ 1560 കോച്ചുകളില്‍ 920 എണ്ണവും 25 വര്‍ഷം പഴക്കമുള്ളതാണെന്നാണ് വിവരാവകാശ നിയമപ്രകാരം റെയില്‍വേ കഴിഞ്ഞ വര്‍ഷം നല്‍കിയ മറുപടി. ഈ കണക്കിന് വിരുദ്ധമായാണ് സുരക്ഷാ ഓഡിറ്റില്‍ പുറത്തുവിട്ട കോച്ചുകളുടെ എണ്ണം. സംസ്ഥാനത്തിന് കൂടുതല്‍ പുതിയ കോച്ചുകള്‍ ആവശ്യമാണെന്ന ഏറെനാളായുള്ള ആവശ്യം അട്ടിമറിക്കുന്ന വിധത്തിലാണ് റെയില്‍വേ പുതിയ കണക്ക് അവതരിപ്പിച്ചത്. കാല്‍നൂറ്റാണ്ട് പഴക്കമുള്ള കോച്ചുകളുള്ളതായി സമ്മതിക്കാത്ത വിധത്തിലാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. കൊച്ചുവേളി സംഭവത്തിന്‍െറ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാനാണ് ഇതെന്നാണ് ആക്ഷേപം. കാലപ്പഴക്കം ചെന്ന കോച്ചുകളുടെ സുരക്ഷാ പരിശോധന നടക്കുന്നുണ്ടെങ്കിലും സാങ്കേതിക തകരാര്‍ കണ്ടത്തെിയാല്‍ മാത്രമേ കോച്ചുകള്‍ പിന്‍വലിക്കൂ എന്നാണ് അധികൃതര്‍ പറയുന്നത്. കൊച്ചുവേളി അപകടത്തിന്‍െറ കാരണം കാലപ്പഴക്കമാണെന്ന് വിലയിരുത്തിയിരുന്നെങ്കിലും ബാക്കി കോച്ചുകള്‍ പിന്‍വലിക്കേണ്ടതില്ളെന്ന നിലപാടിലാണ് റെയില്‍വേ. അഞ്ച് വര്‍ഷത്തിന് താഴെ പഴക്കമുള്ള 332 കോച്ചുകളുണ്ടെന്നാണ് ഓഡിറ്റ് റിപ്പോര്‍ട്ട്. 16നും 20നും ഇടക്ക് പഴക്കമുള്ള 454 കോച്ചുകളും 11നും 15നും ഇടക്ക് പഴക്കമുള്ള 412 കോച്ചുകളും തിരുവനന്തപുരം ഡിവിഷനുണ്ട്. 359 കോച്ചുകള്‍ ആറിനും 10 നും ഇടക്ക് പഴക്കമുള്ളവയാണ്. വാര്‍ഷിക അറ്റകുറ്റപ്പണിയുടെ കാലാവധി നീട്ടിയാണ് സംസ്ഥാനത്തെ രണ്ട് റെയില്‍വേ ഡിവിഷനുകളും രൂക്ഷമായ കോച്ച് ക്ഷാമത്തെ നേരിടുന്നത്. കോച്ചുകള്‍ കഴുകി വൃത്തിയാക്കിയശേഷം മെക്കാനിക്കല്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ അടിയില്‍ കയറി പരിശോധിച്ച് മൂന്ന് മാസം കൂടി ഉപയോഗിക്കാന്‍ കഴിയുമെന്ന് സാക്ഷ്യപ്പെടുത്തി നല്‍കി ഈ കോച്ചുകള്‍ വീണ്ടും ഉപയോഗിപ്പിക്കുകയാണ് പതിവ്. |
ജനകീയ കൂട്ടായ്മയില്‍ പൂതക്കുഴി –പട്ടിമറ്റം റോഡ് പിറന്നു Posted: 05 Feb 2014 12:57 AM PST Subtitle: പൂര്‍ണമായത് ഏഴു പതിറ്റാണ്ടായുള്ള സ്വപ്നം കാഞ്ഞിരപ്പള്ളി: ജീവിത സമ്പാദ്യമായി ആകെയുള്ള രണ്ടുസെന്‍റ് ഭൂമിയില്‍ അരസെന്‍റ് സ്ഥലം റോഡു നിര്‍മാണത്തിന് വിട്ടു കൊടുക്കുമ്പോള്‍ സന്തോഷമാണ് തനിക്കുണ്ടായതെന്ന് പട്ടിമറ്റം കല്ലോലില്‍ കെ.ആര്‍. തങ്കപ്പന്‍ പറഞ്ഞു. നാടിന്‍െറ വികസനത്തിന് സമൂഹം ഒന്നിക്കുമ്പോള്‍ താന്‍ വേറിട്ടുനില്‍ക്കുന്നത് ശരിയല്ലെന്ന ചിന്തയാണ് സ്ഥലം വിട്ടു കൊടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും തങ്കപ്പന്‍ പറഞ്ഞു. ജനകീയ കൂട്ടായ്മയില്‍ പൂതക്കുഴി -പട്ടിമറ്റം റോഡു നിര്‍മാണത്തിനാണ് തങ്കപ്പന്‍ സ്ഥലം സൗജന്യമായി വിട്ടു കൊടുത്തത്. ഏഴു പതിറ്റാണ്ടുകളായി പട്ടിമറ്റം നിവാസികളുടെ സ്വപ്നമായിരുന്ന തങ്ങള്‍ ഏറ്റവുമധികം ബന്ധപ്പെടുന്ന കാഞ്ഞിരപ്പള്ളിയിലേക്ക് റോഡ് ഉണ്ടാവുകയെന്നത്. പട്ടിമറ്റം പള്ളിപടിക്കല്‍നിന്ന് കാല്‍നടയായി കാഞ്ഞിരപ്പള്ളിയിലേക്ക് രണ്ടേകാല്‍ കിലോമീറ്റര്‍ ഉള്ളപ്പോള്‍ 26ാം മൈല്‍ വഴി രണ്ടു കിലോമീറ്റര്‍ കൂടുതല്‍ സഞ്ചരിച്ചാണ് വാഹനത്തില്‍ കാഞ്ഞിരപ്പള്ളിയില്‍ എത്തിയിരുന്നത്. ആനക്കല്ല് കോളനിയിലെ വീട്ടുകാര്‍ക്ക് പട്ടിമറ്റത്ത് എത്തുന്നതിനും കാഞ്ഞിരപ്പള്ളില്‍ എത്തുന്നതിനും കാല്‍നട മാത്രമായിരുന്നു ആശ്രയം. ഈ സാഹചര്യത്തിലാണ് നാട്ടുകാര്‍ വാര്‍ഡ് അംഗം സുരേന്ദ്രന്‍ കാലായിലിന്‍െറ നേതൃത്വത്തില്‍ ഒത്തുകൂടി റോഡ് നിര്‍മാണത്തിന് മുന്നിട്ടിറങ്ങുന്നത്. റോഡ് നിര്‍മാണത്തിന് ആവശ്യമായ ഫണ്ട് നല്‍കാമെന്ന് ജയരാജ് എം.എല്‍.എ ഉറപ്പു നല്‍കുകയും ചെയ്തു. പക്ഷേ ഒമ്പത് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കുകയാണെങ്കില്‍ മാത്രമേ പൊതുമരാമത്ത് വകുപ്പിനെ കൊണ്ട് റോഡ് ഏറ്റെടുപ്പിക്കാന്‍ കഴിയൂ എന്നും എം.എല്‍.എ പറഞ്ഞു. ഇതോടെ റോഡിന് സ്ഥലം കണ്ടെത്താനുള്ള നീക്കം ആരംഭിച്ചു. റോഡ് കടന്നുപോകുന്ന രണ്ടേകാല്‍ കിലേമീറ്റര്‍ ദൂരത്തിലുള്ള വസ്തു ഉടമകളായ 82 പേരെയും കണ്ട് സ്ഥലത്തിന്‍െറ കാര്യത്തില്‍ രേഖാ മൂലം ഉറപ്പു വാങ്ങി. അര സെന്‍റ് മുതല്‍ 60 സെന്‍റ് വരെയുള്ള സ്ഥലമാണ് നാട്ടുകാര്‍ റോഡിനായി വിട്ടു കൊടുത്തത്. ഒമ്പതു മാസം കൊണ്ട് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനും കഴിഞ്ഞു. |
നഗരസഭ ചെയര്‍മാനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഹര്‍ത്താല്‍ Posted: 05 Feb 2014 12:50 AM PST പത്തനംതിട്ട: നഗരസഭ ചെയര്‍മാന്‍ എ.സുരേഷ്കുമാറിനെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ പത്തനംതിട്ട നഗരത്തില്‍ ചൊവ്വാഴ്ച ഉച്ചമുതല്‍ ഹര്‍ത്താല്‍ ആചരിച്ചു. നഗരത്തില്‍ എത്തിയ ജനങ്ങളെ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച ഹര്‍ത്താലില്‍ വലച്ചു. ഉച്ചക്ക് ശേഷം കടകമ്പോളങ്ങള്‍ പ്രവര്‍ത്തിച്ചില്ല. സ്വകാര്യബസുകള്‍ ഉച്ചക്ക് ശേഷം നഗരസഭാ പ്രദേശത്തേക്ക് സര്‍വീസ് നടത്തിയില്ല. കെ.എസ്.ആര്‍.ടി.സി ബസുകള്‍ മുടക്കമില്ലാതെ സര്‍വീസ് നടത്തി. സമരക്കാര്‍ അവ തടയാന്‍ മുതിര്‍ന്നില്ല. ഉച്ചക്ക് രണ്ടിന് ശേഷം അടക്കാത്ത കടകളും പെട്രോള്‍ പമ്പുകളും ഹര്‍ത്താലനുകൂലികള്‍ ബലമായി അടപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരം പത്തനംതിട്ട നഗരത്തില്‍ എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തിനിടെ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ വെച്ച് കല്ലേറ് കൊണ്ടാണ് പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ എ.സുരേഷ്കുമാറിന് പരിക്കേറ്റത്. കെ.എസ്.യു ജില്ലാ ജനറല്‍ സെക്രട്ടറിയും യൂത്ത്കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയുമായ അഫ്സല്‍ വി. ഷെയ്ഖിന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആശുപത്രി അത്യാഹിത വിഭാഗത്തിന് മുന്നിലിട്ട് കമ്പിവടി കൊണ്ട് മര്‍ദിച്ചു. ഇയാള്‍ക്ക് തലയിലും ചുണ്ടിലുമായി നാല് കുത്തിക്കെട്ടുണ്ട്. ഇരുവരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെയര്‍മാന് പരിക്കേറ്റത് കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ കല്ലേറിലാണെന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. തിങ്കളാഴ്ച മഹാത്മഗാന്ധി സര്‍വകലാശാലക്ക് കീഴിലെ കോളജുകളില്‍ നടന്ന യൂനിയന്‍ തെരഞ്ഞെടുപ്പിനെ തുടര്‍ന്നാണ് എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ ഏറ്റുമുട്ടലുണ്ടായത്. നഗരസഭ ചെയര്‍മാന്‍ ആക്രമിക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് നടന്ന ഹര്‍ത്താലില്‍ അങ്ങിങ്ങ് നേരിയ അക്രമം നടന്നു. കടകളും ഓഫിസുകളും ഹര്‍ത്താല്‍ അനുകൂലികള്‍ കൂട്ടത്തോടെ എത്തി നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ തുടങ്ങിയതാണ് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചത്. കലക്ടറേറ്റിന് മുന്നില്‍ വര്‍ക്ഷോപ് അടപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ കാറിന്‍െറ പിന്നിലെ ഗ്ളാസ് തകര്‍ന്നു. ഹര്‍ത്താലനുകൂലികള്‍ ഗേറ്റ് വലിച്ചടച്ചപ്പോള്‍ കാറില്‍ തട്ടുകയായിരുന്നു. വൈകുന്നേരം നടന്ന കോണ്‍ഗ്രസ് പ്രകടനത്തിനിടെ നഗരത്തില്‍ രണ്ടിടത്ത് സി.പി.എം കേരള രക്ഷാമാര്‍ച്ചിന്‍െറ പ്രചാരണത്തിനായി സ്ഥാപിച്ച ബോര്‍ഡുകള്‍ നശിപ്പിച്ചു. തങ്ങളുടെ പ്രവര്‍ത്തകരെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്ന് ആരോപിച്ച് കെ.എസ്.യു ജില്ലയില്‍ കരിദിനവും വിദ്യാഭ്യാസ ബന്ദും നടത്തി. ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും കോളജുകളിലും പ്രവര്‍ത്തകര്‍ പ്രകടനമായെത്തി അടപ്പിച്ചു. രാവിലെ പത്തനംതിട്ട അമൃത വിദ്യാലയത്തിലെ രണ്ട് ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതായി പറയുന്നു. മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ നടന്ന പ്രതിഷേധ യോഗം ഡി.സി.സി പ്രസിഡന്‍റ് പി. മോഹന്‍രാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്‍റ് അഡ്വ. വില്‍സണ്‍ ടി. കോശി അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് ഡോ. സജി ചാക്കോ, നഗരസഭ വൈസ് ചെയര്‍മാന്‍ ആനി സജി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജാസിംകുട്ടി, പ്രവാസി കോണ്‍ഗ്രസ് ജില്ലാപ്രസിഡന്‍റ് സാമുവല്‍ കിഴക്കുപുറം, അനില്‍ തോമസ്, എം.സി. ഷരീഫ്, സന്തോഷ്, സജി കെ. സൈമണ്‍, അബ്ദുല്‍ കലാം ആസാദ് എന്നിവര്‍ സംസാരിച്ചു. ടൗണില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ജി.ആര്‍. ബാലചന്ദ്രന്‍, പി.കെ. ഇക്ബാല്‍, എ.എം. ഷാജി, റെനീസ് മുഹമ്മദ്, റോഷന്‍ നായര്‍, റഫീഖ്, എം.എം.പി ഹസന്‍, ബിനു, ബാലാജി, അജയന്‍ എന്നിവര്‍ സംസാരിച്ചു. അഫ്സല്‍ വി. ഷെയ്ഖിനെയും നഗരസഭ ചെയര്‍മാന്‍ എ.സുരേഷ്കുമാറിനെയും ആക്രമിച്ചതില്‍ പ്രതിഷേധിച്ചും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും കെ.എസ്.യു, യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. തുടര്‍ന്ന് നടന്ന യോഗം യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് റോബിന്‍ പരുമല ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ജില്ലാ പ്രസിഡന്‍റ് സോണി എം. ജോസ് അധ്യക്ഷതവഹിച്ചു. രാഹുല്‍, അനില്‍ തോമസ്, ശ്രീനാഥ് എം.എസ്, എം.എ. സിദ്ദീഖ്, പി.എം. അമീന്‍ എന്നിവര്‍ സംസാരിച്ചു. |
പൊലീസ് കെ.കെ രമയുടെ മൊഴിയെടുക്കും Posted: 04 Feb 2014 11:42 PM PST തിരുവനന്തപുരം: പൊലീസ് ടി.പി ചന്ദ്രശേഖരന്‍്റെ വിധവ കെ.കെ രമയുടെ മൊഴിയെടുക്കും. എടച്ചേരി പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ആണ് മൊഴിയെടുക്കുക. ഇതിനായി വടകര സി.ഐ സുഭാഷ്ബാബുവിന്‍്റെ നേതൃത്വത്തിലുള്ള പൊലീസ് രമ നിരാഹാരമിരിക്കുന്ന സെക്രട്ടറിയേറ്റ് സമരപ്പന്തലില്‍ എത്തും. ടി.പി വധത്തില്‍ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് മൂന്ന് ആഴ്ച മുമ്പ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് രമ കത്തു നല്‍കിയിരുന്നു. ഇതിന്‍്റെ അടിസ്ഥാനത്തില്‍ വധത്തിലെ ഗൂഢാലോചന സംബന്ധിച്ച് എടച്ചേരി പൊലീസ് കഴിഞ്ഞ ദിവസം പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ ആണ് മൊഴിയെടുക്കുക. |
സ്വകാര്യ സ്ഥാപനത്തിന് ഭൂമി വില്‍ക്കാന്‍ എച്ച്.എം.ടി നീക്കം; പ്രതിഷേധം ശക്തം Posted: 04 Feb 2014 11:29 PM PST Subtitle: ട്രേഡ് യൂനിയന്‍ നേതാക്കള്‍ പ്രതിഷേധവുമായി രംഗത്ത് കളമശേരി: വ്യവസായ ആവശ്യത്തിന്‍െറ പേരില്‍ ജനങ്ങളെ കുടിയൊഴുപ്പിച്ച് ഏറ്റെടുത്ത ഭൂമി സ്വകാര്യസ്ഥാപനത്തിന് വില്‍ക്കാനുള്ള എച്ച്.എം.ടി മാനേജ്മെന്‍റ് നീക്കത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. കമ്പനി ഉടമസ്ഥതയിലുള്ള ബംഗ്ളാവും 96 സെന്‍റ് സ്ഥലവുമാണ് വിദേശ മലയാളിയുടെ കമ്പനിക്കായി വില്‍പനക്ക് ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതിന്‍െറ ഭാഗമായി കഴിഞ്ഞ ആഴ്ച എച്ച്.എം.ടി മാനേജിങ് ഡയറക്ടര്‍ വില്‍പനക്ക് ഉദ്ദേശിക്കുന്ന സ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് ഡയറക്ടര്‍ കളമശേരി യൂനിറ്റില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഭൂമി വില്‍പന വിവരം അറിഞ്ഞ ട്രേഡ് യൂനിയന്‍ നേതാക്കള്‍ എം.ഡിയുടെ മുന്നില്‍ പ്രതിഷേധവുമായെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ കിന്‍ഫ്രക്കായി 300 ഏക്കര്‍ ഭൂമി ഏറ്റെടുത്തപ്പോള്‍ 100 ഏക്കര്‍ കളമശേരി യൂനിറ്റിന് വില്‍പനക്കായി സ്വയവകാശം നല്‍കിയിരുന്നു. ഇതിന്‍െറ മറവില്‍ പ്രതിസന്ധിയുടെ പേരില്‍ 70 ഏക്കര്‍ ഭൂമി സ്വകാര്യ സ്ഥാപനമായ എച്ച്.ഡി.ഐ.എല്‍ കമ്പനിക്ക് നല്‍കുകയായിരുന്നു. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തെ ഈ കച്ചവടം പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കമ്പനി ഭൂമിയോട് ചേര്‍ന്ന് സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിനുവണ്ടേി സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് ഇട്ടിരിക്കുന്ന വില സെന്‍റിന് ഏറ്റവും ഉയര്‍ന്നത് 21 ലക്ഷം രൂപയാണ്. ഇങ്ങനെ വരുമ്പോള്‍ എച്ച്.എം.ടി മറിച്ചുവില്‍ക്കാന്‍ ശ്രമിക്കുന്ന ഭൂമിക്ക് 20 കോടിക്കുമേല്‍ വിലവരണം. ഈ തുകയും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കളമശേരി യൂനിറ്റിന് ലഭിക്കുമെന്ന ഒരു ഉറപ്പും ഇല്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. അതേ സമയം ഭൂമി വില്‍പനക്ക് മാനേജ്മെന്‍റിനുമേല്‍ കേന്ദ്ര-സംസ്ഥാന ഭരണകക്ഷിയില്‍നിന്നുള്ള ഉന്നതരുടെ സമ്മര്‍ദമാണെന്നാണ് സൂചന. എന്നാല്‍, കമ്പനി ഭൂമി വില്‍പനയുമായി മുന്നോട്ടുപോയാല്‍ ശക്തമായ പ്രക്ഷോഭത്തിന് ജീവനക്കാരുടെ യൂനിയനുകളും വിവിധ യുവജന പ്രസ്ഥാനങ്ങളും തയാറെടുക്കുകയാണ്. പഴയതിലും ശക്തമായ സമരത്തിന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് പാര്‍ലമെന്‍റ് കമ്മിറ്റി ജനറല്‍ സെക്രട്ടറി പി.എം. നജീബ് അറിയിച്ചു. |
എളങ്കുന്നപ്പുഴ മിച്ചഭൂമിയിലെ താമസക്കാര്‍ക്ക് പട്ടയം നല്‍കാന്‍ പഞ്ചായത്ത് തീരുമാനം Posted: 04 Feb 2014 11:21 PM PST Subtitle: ഉടമസ്ഥാവകാശം നിലവില്‍ താമസിക്കുന്ന 14 കുടുംബങ്ങള്‍ക്ക് വൈപ്പിന്‍: എളങ്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പഞ്ചായത്തുഭൂമിയില്‍ താമസിക്കുന്ന 14 കുടുംബങ്ങള്‍ക്കും പട്ടയം നല്‍കുന്നതിന് ഭൂമി റവന്യൂ വകുപ്പിന് കൈമാറാന്‍ ചൊവ്വാഴ്ച ചേര്‍ന്ന പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കലക്ടറുടെ ക്യാമ്പ് ഹൗസില്‍ കഴിഞ്ഞദിവസം ചേര്‍ന്ന യോഗതീരുമാനത്തിന്‍െറ അടിസ്ഥാനത്തിലാണിതെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. അഴീക്കകടവില്‍ ഷാജു, കപ്പിത്താംപറമ്പില്‍ വിനു, തുണ്ടത്തില്‍ ജോണ്‍സണ്‍, പുത്തന്‍പുരക്കല്‍ സുരാദ്, തേരോത്ത് സത്യന്‍, ഇലഞ്ഞിക്കല്‍ ഷിജു, പയമ്പനാട് മോഹനന്‍, കൈപ്പോന്‍ വിനോദ്, നികത്തിത്തറ പ്രസാദ്, കിളിക്കോടന്‍ ദീപ വിനോദ്, കുരിശിങ്കല്‍ ആന്‍റണി, അത്താണിക്കപ്പറമ്പില്‍ പുഷ്കരന്‍, വെങ്ങോലത്തറ സുരേഷ്, കൈപ്പോന്‍ ഉല്ലാസ് എന്നിവര്‍ക്കാണ് ഭൂമി പതിച്ചുനല്‍കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിയില്‍ കപ്പിത്താംപറമ്പില്‍ വിനു, തുണ്ടത്തില്‍ ജോണ്‍സണ്‍ എന്നിവരുടെ വീടുകള്‍ കത്തിനശിച്ചിരുന്നു.വീട് നിര്‍മാണത്തിന് ഗ്രാന്‍റ് ലഭിക്കുന്നതിന് ആവശ്യമായ മിനിമം ഭൂമിയുടെ ഉടമസ്ഥാവകാശം നിലവില്‍ താമസിക്കുന്ന 14 കുടുംബങ്ങള്‍ക്ക് നല്‍കിയശേഷം ബാക്കി ഭൂമിയുണ്ടെങ്കില്‍ ചാപ്പ കടപ്പുറം പുനരധിവാസ പദ്ധതിയില്‍പ്പെട്ട കൈതവളപ്പില്‍ സ്മിത, സനല്‍ എന്നിവരുടെ കുടുംബത്തിനും കോയിപ്പിള്ളി സുഭാഷിണി, കാട്ടേഴത്ത് കരീം എന്നിവര്‍ക്കും പതിച്ചുനല്‍കണമെന്ന് ജില്ലാ കലക്ടറോട് അഭ്യര്‍ഥിക്കാനും യോഗം തീരുമാനിച്ചു. വര്‍ഷങ്ങളായി പഞ്ചായത്തുവക ഭൂമിയില്‍ താമസിക്കുന്ന 15ാംവാര്‍ഡിലെ പുത്തന്‍പുരക്കല്‍ അഷറഫ്, അഴീക്കക്കടവില്‍ സീസപ്പന്‍, തെക്കെത്തെരുവില്‍ രാമദാസ് എന്നിവര്‍ക്കും പട്ടയം നല്‍കുന്നതിന് നടപടി ആരംഭിക്കാന്‍ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പ്രസിഡന്‍റ് ബിയാട്രിസ് ജോസഫ്, വൈസ്പ്രസിഡന്‍റ് എ.എസ്. ബെന്നി, പ്രതിപക്ഷനേതാവ് കെ.എസ്. രാധാകൃഷ്ണന്‍, പഞ്ചായത്തംഗം സരിത സനില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. |
രണ്ടാംകുറ്റിയില്‍ ബാറിന് അനുമതി: മുസ്ലിം ലീഗില്‍ ഭിന്നത രൂക്ഷം Posted: 04 Feb 2014 11:09 PM PST കായംകുളം: രണ്ടാംകുറ്റിയില്‍ ബാര്‍ അനുവദിച്ച വിഷയത്തില്‍ മുസ്ലിം ലീഗ് ‘അഴകൊഴമ്പന്‍’ നിലപാട് സ്വീകരിക്കുന്നതിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ഭിന്നത രൂക്ഷം. ബാര്‍ അനുമതി വിഷയം ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യാതിരുന്നത് നേതൃനിലപാടില്‍ സംശയത്തിനും കാരണമാകുകയാണ്. ജില്ലാ സെക്രട്ടറി നയിക്കുന്ന ഉദ്ബോധന യാത്രയുടെ സ്വീകരണം അലങ്കോലമാകാതിരിക്കാനാണ് ബാര്‍ അനുമതി വിഷയം മയപ്പെടുത്തിയതെന്നാണ് അണികളുടെ ആക്ഷേപം. ലീഗ് നേതാവായ നഗരസഭ വൈസ് ചെയര്‍മാന്‍െറ അധ്യക്ഷതയില്‍ കുടിയ കായംകുളം നഗരസഭ കൗണ്‍സില്‍ യോഗം ബാറിന് അനുമതി നല്‍കിയത് ഏറെ വിവാദമായിരുന്നു. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ അംഗത്തിന്‍െറ നടപടി പാര്‍ട്ടിയുടെ മുഖം വികൃതമാക്കാനാണ് ഇടയാക്കിയത്. പാര്‍ട്ടി നേതാവ് വരുത്തിവെച്ച കളങ്കം മാറ്റുന്നതിനാവശ്യമായ ഇടപെടല്‍ ഉണ്ടാകാത്തതാണ് അസംതൃപ്തിക്ക് കാരണമാകുന്നത്. ലീഗ് നേതൃനിരയിലുള്ളവരടക്കം കായംകുളത്ത് ബാറിനെതിരെയുള്ള സമര മുഖത്ത് ഇപ്പോഴും സജീവമാണ്. ഇവര്‍ നേതൃത്വം നല്‍കുന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ 11ന് നഗരത്തില്‍ ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. മുസ്ലിംലീഗ് മണ്ഡലം-ജില്ലാ നേതൃത്വം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ബാറിന്‍െറ അനുമതി താല്‍ക്കാലിക സ്വഭാവത്തില്‍ മന്ത്രി റദ്ദാക്കിയിരുന്നു. എന്നാല്‍, സ്ഥിര സ്വഭാവത്തില്‍ റദ്ദാക്കുന്നതിനാവശ്യമായ ഒരു ഇടപെടലും ഇതുവരെ ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ ലീഗ് ജില്ലാ കൗണ്‍സിലില്‍ ചര്‍ച്ച ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കൊച്ചുകുഞ്ഞ് വിഭാഗത്തിന്‍െറ സമ്മര്‍ദത്തിന് വഴങ്ങി ഒഴിവാക്കിയെന്നാണ് പരാതി. കൂടാതെ വിഷയത്തിലെ നിലപാട് സംബന്ധിച്ച് ഇതുവരെയും ഔദ്യാഗിക വിശദീകരണം നല്‍കാന്‍ കഴിയാത്തതും സംശയത്തിനിടയാക്കുകയാണ്. മുസ്ലിം ലീഗ് നേതൃത്വത്തിന്‍െറ പിടിപ്പുകേട് കാരണമാണ് രണ്ടാംകുറ്റി ജുമാമസ്ജദിന് സമീപം ബാറിന് അനുമതി നല്‍കാന്‍ ഇടയാക്കിയത്. മദ്യശാല അനുവദിക്കുന്നതിന് കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്ന നിലപാടുമായി കോണ്‍ഗ്രസുകാരിയായ ചെയര്‍പേഴ്സണ്‍ സൈറ നുജുമുദ്ദീന്‍ ബഹിഷ്കരിച്ച കൗണ്‍സിലില്‍ അധ്യക്ഷനായ ലീഗ് വൈസ് ചെയര്‍മാനാണ് അജണ്ട പോലും വായിക്കാതെ ബാര്‍ അനുമതി പ്രഖ്യാപിച്ചത്. മുസ്ലിം ലീഗ് നേതൃത്വം നല്‍കുന്ന ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് വിഷയം കൗണ്‍സിലില്‍ അജണ്ടയാകാന്‍ കാരണമായതെന്നതും അഴിമതിയുടെ സംശയം ഉറക്കാന്‍ കാരണമാകുന്നു. ലീഗ് മണ്ഡലം കമ്മിറ്റി ബാര്‍ അനുമതി റദ്ദാക്കാന്‍ മന്ത്രിക്ക് പരാതി നല്‍കിയെങ്കിലും യു.ഡി.എഫ് നേതൃത്വത്തിന് ഇതുവരെയും കത്ത് നല്‍കിയിട്ടില്ല. യൂത്ത് ലീഗ്, എം.എസ്.എഫ്, വനിത ലീഗ് എന്നിവ പ്രസ്താവനകളിലൂടെ ബാറിനെതിരെ സമരം പ്രഖ്യാപിച്ചെങ്കിലും പ്രത്യക്ഷനിലപാടുമായി ഇതുവരെയും രംഗത്ത് ഇറങ്ങിയിട്ടുമില്ല. എന്നാല്‍, കെ.എം.വൈ.എഫ്, എസ്.വൈ.എസ്, യുവജന വേദി, മഹല്ല് ഭാരവാഹിത്വം തുടങ്ങിയവ വഹിക്കുന്ന ലീഗ് നേതാക്കള്‍ ബാര്‍ അനുമതിക്കെതിരെ ശക്തമായി രംഗത്തുണ്ടെന്നതും ശ്രദ്ധേയമാണ്. ഇതിനിടെ കോണ്‍ഗ്രസിന്‍െറ കെണിയില്‍ വീണതാണ് ലീഗിന്‍െറ പ്രതിഛായ നഷ്ടപ്പെടുത്തുന്ന തരത്തില്‍ ബാര്‍ അനുമതിക്ക് കൂട്ടുനില്‍ക്കേണ്ടി വന്നുവെന്ന ചര്‍ച്ചയും ലീഗിനുള്ളില്‍ സജീവമായിട്ടുണ്ട്. അഴിമതിക്ക് നേതൃത്വം വഹിച്ച കോണ്‍ഗ്രസ് വിഷയത്തിന്‍െറ ഉത്തരവാദിത്തം ലീഗിന്‍െറ തലയില്‍ കെട്ടിവെച്ചുവെന്നാണ് ഇവര്‍ പറയുന്നത്. ലീഗിനേക്കാള്‍ കൂടുതല്‍ മുസ്ലിം കൗണ്‍സിലര്‍മാരുള്ള കോണ്‍ഗ്രസ് സമുദായത്തിന്‍െറ എതിര്‍പ്പില്‍നിന്ന് തന്ത്രപൂര്‍വം തലയൂരുകയായിരുന്നു. എന്നാല്‍, വീണ കെണിയില്‍നിന്നുപോലും തലയൂരാനുള്ള നടപടിയില്ലാതെ നിഷ്ക്രിയത്വം കാട്ടി കൂടുതല്‍ ഒറ്റപ്പെടുന്ന തരത്തിലേക്ക് ലീഗ് പോകുകയാണെന്നാണ് പരാതി. ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന്‍െറ പങ്ക് പൊതുസമൂഹത്തെ ബോധ്യപ്പെടുത്തണമെന്നും ശക്തമായ നടപടികളിലൂടെ നഷ്ടമായ പ്രതിഛായ വീണ്ടെടുക്കണമെന്നുമാണ് ഇക്കൂട്ടരുടെ ആവശ്യം. |
No comments:
Post a Comment