സുധീരന് എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചു -സുകുമാരന്‍ നായര്‍ Madhyamam News Feeds |
- സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചു -സുകുമാരന്‍ നായര്‍
- സാമാജികര്‍ക്ക് സഭക്കുള്ളില്‍ മാത്രം പ്രത്യേക പരിരക്ഷ -സുപ്രീംകോടതി
- യു.എ.ഇയില്‍ സര്‍ക്കാര്‍ സഥാപനങ്ങള്‍ക്കും നക്ഷത്ര പദവി
- രണ്ടാമത് അറബ് വികസന, തൊഴില്‍ ഫോറത്തിന് തുടക്കമായി
- ദയാവധം: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു
- ദേശീയ, വിമോചന ദിനം: രാജ്യം ആഘോഷത്തിമിര്‍പ്പില്‍
- തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്താന്‍ എല്‍.എം.ആര്‍.എയുമായി ഏകോപനം അനിവാര്യം -അംബാസഡര്‍മാര്‍
- പ്രതിപക്ഷ പ്രക്ഷോഭം: വെനിസ്വേലയില്‍ രണ്ടാഴ്ചക്കിടെ 13 മരണം
- എന്‍.എസ്.എസ് ആസ്ഥാനത്ത് വി.എം. സുധീരന് അവഗണന
- ഏഷ്യാകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം: ഇന്ത്യ നാളെയിറങ്ങും
സുധീരന് എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചു -സുകുമാരന്‍ നായര്‍ Posted: 24 Feb 2014 11:41 PM PST Image: ചങ്ങനാശ്ശേരി: കെ.പി.സി.സി പ്രസിഡന്‍്റ് വി.എം സുധീരന്‍ എന്‍.എസ്.എസിനെ അപമാനിക്കാന്‍ ശ്രമിച്ചെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. എ.കെ ആന്‍്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എന്‍.എസ്.എസിനോട് മാന്യമായ നിലപാടാണ് സ്വീകരിച്ചത്. എന്നാല്‍ സുധീരന്‍ അപമാനിക്കാന്‍ ശ്രമിച്ചു. മന്നത്ത് പത്മനാഭന്‍്റെ പേരില്‍ ഖ്യാതി നേടാനുള്ള ശ്രമമാണ് സുധീരന്‍്റേതെന്നും സുകുമാരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. |
സാമാജികര്‍ക്ക് സഭക്കുള്ളില്‍ മാത്രം പ്രത്യേക പരിരക്ഷ -സുപ്രീംകോടതി Posted: 24 Feb 2014 11:03 PM PST Image: ന്യൂഡല്‍ഹി: സാമാജികര്‍ക്ക് സഭക്കുള്ളില്‍ മാത്രമാണ് പ്രത്യേക പരിരക്ഷയുള്ളതെന്ന് സുപ്രീംകോടതി. സഭക്ക് പുറത്ത് അംഗങ്ങള്‍ സാധാരണ പൗരന്മാര്‍ മാത്രമാണ്. സഭാ നടപടികള്‍ സുഗമമായി നടക്കുന്നതിനാണ് ജനപ്രതിനിധികള്‍ക്ക് സഭക്കുള്ളില്‍ പ്രത്യേക പരിരക്ഷ നല്‍കുന്നതെന്നും കോടതി വ്യക്തമാക്കി. സഭക്ക് പുറത്ത് സാധാരണ ജനങ്ങള്‍ നേരിടുന്ന എല്ലാ നിയമപരമായ നടപടികള്‍ക്കും ജനപ്രതിനിധികള്‍ വിധേയരാകണം. സ്പീക്കര്‍മാര്‍, ഡെപ്യൂട്ടി സ്പീക്കര്‍മാര്‍ എന്നിവര്‍ക്ക് മാത്രമാണ് സഭക്കുപുറത്ത് പ്രത്യേക പരിരക്ഷയുള്ളതെന്നും സുപ്രീംകോടതി അറിയിച്ചു. 2007ല്‍ എം.എല്‍.എമാരുടെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റില്‍ നിന്ന് മധ്യപ്രദേശ് നിയമസഭയിലേക്ക് അനധികൃതമായി റോഡ് നിര്‍മാണം നടന്നിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ ലോകായുക്ത നടത്തിയ പരിശോധനയില്‍ അഴിമതി കണ്ടെത്തി. തുടര്‍ന്ന് ലോകായ്കുത നോട്ടീസ് അയച്ചെങ്കിലും എം.എല്‍.എമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ ലോകായുക്തക്ക് നിയമനടപടികള്‍ തുടരാമെന്നും കോടതി അറിയിച്ചു. |
യു.എ.ഇയില്‍ സര്‍ക്കാര്‍ സഥാപനങ്ങള്‍ക്കും നക്ഷത്ര പദവി Posted: 24 Feb 2014 10:24 PM PST Image: ദുബൈ: വിവിധ മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന മികവിന്‍െറ അടിസ്ഥാനത്തില്‍ നക്ഷത്ര പദവി നല്‍കുന്ന സംവിധാനത്തിന് യു.എ.ഇയില്‍ തുടക്കമായി. ആദ്യ ഘട്ടമായി 75 സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നക്ഷത്ര പദവി സംബന്ധിച്ച വിലയിരുത്തലിന്‍െറ ഫലം യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം പുറത്തുവിട്ടു. |
രണ്ടാമത് അറബ് വികസന, തൊഴില്‍ ഫോറത്തിന് തുടക്കമായി Posted: 24 Feb 2014 09:58 PM PST Image: റിയാദ്: സാമൂഹിക സുരക്ഷയും സുസ്ഥിര വികസനവും ലക്ഷ്യമാക്കിയുള്ള രണ്ടാമത് അറബ് വികസന, തൊഴില്‍ ഫോറത്തിന് റിയാദില്‍ തുടക്കമായി. സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ ആശീര്‍വാദത്തോടെ സൗദി തൊഴില്‍ മന്ത്രാലയം ലോകബാങ്കും അറബ് ലേബര്‍ ഓര്‍ഗനൈസേഷനുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന രണ്ടാമത് ഫോറത്തില്‍ 21 അറബ്ലീഗ് രാഷ്ട്രങ്ങളിലെ ധന, തൊഴില്‍, സാമൂഹികകാര്യമന്ത്രിമാരാണ് സംബന്ധിക്കുന്നത്. |
ദയാവധം: സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു Posted: 24 Feb 2014 09:54 PM PST Image: ന്യൂഡല്‍ഹി: ജീവതത്തിലേക്ക് ഒരിക്കല്‍ പോലും തിരിച്ചുവരാന്‍ സാധിക്കാത്തവര്‍ക്ക് ദയാവധം അനുവദിക്കുന്നത് സംബന്ധിച്ച ഹരജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു. ദയാവധം നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷന്‍െറ നേതൃത്വത്തിലുള്ള കോമണ്‍കോസ് എന്ന സംഘടന നല്‍കിയ ഹരജിയിലാണ് കോടതി നടപടി. ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജീവിക്കാനുള്ള അവകാശം ഭരണഘടനാപരമാണ്. അതിനാല്‍ വിഷയത്തില്‍ ഭരണഘടനാ ബെഞ്ചാണ് തീരുമാനമെടുക്കേണ്ടതെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ ദയാവധം സംബന്ധിച്ച് മാര്‍ഗരേഖക്കും ഭരണഘടനാ ബെഞ്ച് രൂപം നല്‍കും. ഭരണഘടന ഉറപ്പുനല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം പ്രത്യേക സാഹചര്യങ്ങളില്‍ മരിക്കാനുള്ള അവകാശമായി കണക്കാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ദയാവധം നിയമപരമാക്കുന്നതിന് വിശദമായ മാര്‍ഗരേഖ കൊണ്ടുവരണമെന്നും ഹരജിയില്‍ പറയുന്നു. ഇന്ത്യന്‍ സംസ്കാരത്തിന് ചേര്‍ന്നതല്ലാത്തിനാല്‍ ദയാവധം അനുവദിക്കരുതെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ജീവന്‍ നിലനിര്‍ത്തുകയെന്നതാണ് ഡോക്ടര്‍മാരുടെ ദൗത്യമെന്നും അത് നഷ്ടപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ളെന്നും കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. |
ദേശീയ, വിമോചന ദിനം: രാജ്യം ആഘോഷത്തിമിര്‍പ്പില്‍ Posted: 24 Feb 2014 09:50 PM PST Image: കുവൈത്ത് സിറ്റി: രാജ്യം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്‍െറ പിടിയില്‍നിന്ന് സ്വാതന്ത്ര്യം നേടിയതിന്‍െറയും ഇറാഖിന്‍െറ അധിനിവേശത്തില്‍നിന്ന് മോചനം നേടിയതിന്‍െറയും സ്മരണകളിരമ്പുന്ന ദേശീയ ദിനവും വിമോചന ദിനവും ഒരിക്കല്‍ കൂടി വിരുന്നത്തെുമ്പോള്‍ ആഘേഷത്തിമിര്‍പ്പിലാണ് രാജ്യം. |
തൊഴിലാളികളുടെ സാഹചര്യം മെച്ചപ്പെടുത്താന്‍ എല്‍.എം.ആര്‍.എയുമായി ഏകോപനം അനിവാര്യം -അംബാസഡര്‍മാര്‍ Posted: 24 Feb 2014 09:32 PM PST Image: മനാമ: എല്‍.എം.ആര്‍.എ ചീഫ് എക്സിക്യൂട്ടീന് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ അംബാസഡര്‍മാരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ, പാകിസ്താന്‍, ബംഗ്ളാദേശ്, ഫിലിപ്പിന്‍സ്, ഇന്തോനേഷ്യ, ശ്രീലങ്ക, ചൈന, തായ്ലന്‍റ്, നേപ്പാള്‍ എന്നീ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായാണ് അദ്ദേഹം ചര്‍ച്ച നടത്തിയത്. ലേബര്‍ മാര്‍ക്കറ്റ് അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും ഫലപ്രദമാക്കുന്നതിനും ആവശ്യമായ നടപടികള്‍ സംബന്ധിച്ചാണ് വിവിധ രാജ്യങ്ങളുടെ അംബാസഡര്‍മാരുമായി ആശയവിനിമയം നടത്തിയത്. ബഹ്റൈനില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള രാജ്യങ്ങളായതിനാല്‍ പ്രസ്തുത അംബാസഡര്‍മാരുടെ അഭിപ്രായങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തൊഴിലാളികളുടെ അവകാശങ്ങളും ബാധ്യതകളും സംബന്ധിച്ച് ബോധവത്കരണം ശക്തിപ്പെടുത്തേണ്ടതിന്‍െറ ആവശ്യവും ചര്‍ച്ചയില്‍ വിഷയീഭവിച്ചു. നിയമങ്ങള്‍ പാലിക്കുന്നതില്‍ അതത് എംബസികള്‍ എല്‍.എം.ആര്‍.എയുമായി ആശയവിനിമയം നടത്തുകയും ഏകോപനം സാധ്യമാക്കുകയും വേണമെന്ന് ഉസാമ അല്‍അബ്സി വ്യക്തമാക്കി. തൊഴിലാളകള്‍ ചൂഷണം ചെയ്യപ്പെടുന്നതിന് തടയിടാനുമാകണം. |
പ്രതിപക്ഷ പ്രക്ഷോഭം: വെനിസ്വേലയില്‍ രണ്ടാഴ്ചക്കിടെ 13 മരണം Posted: 24 Feb 2014 09:24 PM PST Image: കാരക്കസ്: വെനിസ്വേലയില്‍ രണ്ടാഴ്ചയായി തുടരുന്ന പ്രതിപക്ഷ പ്രക്ഷോഭത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ ആറുപേര്‍ രാജ്യ തലസ്ഥാനമായ കാരക്കസിലാണ് കൊല്ലപ്പെട്ടതെന്ന് വെനിസ്വേലന്‍ അറ്റോര്‍ണി ജനറല്‍ ലൂഇസ ഒര്‍ട്ടെഗ മാധ്യമങ്ങളോട് പറഞ്ഞു. കാരക്കസില്‍ ഫെബ്രുവരി 12ന് പ്രതിപക്ഷം സംഘടിപ്പിച്ച റാലിക്കിടെയാണ് മൂന്ന് പേര്‍ കൊല്ലപ്പെട്ടത്. അറ്റോര്‍ണി ജനറലിന്‍െറ ഓഫീസിന് പുറത്താണ് സംഭവം നടന്നത്. സംഭവത്തില്‍ സെബിന്‍ ഇന്‍റലിജന്‍സ് സര്‍വീസിലെ മൂന്ന് ഏജന്‍റുമാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ലൂഇസ ഒര്‍ട്ടെഗ അറിയിച്ചു. അതേസമയം പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയാറാണെന്ന് വെനിസ്വേലന്‍ പ്രസിഡന്‍റ് നികളസ് മദൂറോ പറഞ്ഞു. ദേശീയ ഐക്യം സംബന്ധിച്ച് അസംബ്ളിയില്‍ കമീഷനെ നിയമിക്കാന്‍ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി. |
എന്‍.എസ്.എസ് ആസ്ഥാനത്ത് വി.എം. സുധീരന് അവഗണന Posted: 24 Feb 2014 08:44 PM PST Image: പെരുന്ന: എന്‍.എസ്.എസ് ആസ്ഥാനത്ത് എത്തിയ കെ.പി.സി.സി. അധ്യക്ഷന്‍ വി.എം. സുധീരന് അവഗണന. സുധീരനുമായി കൂടിക്കാഴ്ച നടത്താന്‍ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ അനുമതി നല്‍കിയില്ല. ഇതേതുടര്‍ന്ന് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തി സുധീരന്‍ മടങ്ങി. രാവിലെ 9.15ന് എത്തിയ സുധീരന്‍ എന്‍.എസ്.എസ്. ആസ്ഥാനത്ത് 10 മിനിറ്റ് ചെലവഴിച്ചു. മന്നം സമാധി ദിനത്തോട് അനുബന്ധിച്ച് കോട്ടയം ഡി.സി.സി. അധ്യക്ഷന്‍ ടോമി കല്ലാനി അടക്കമുള്ള നേതാക്കള്‍ക്കൊപ്പമാണ് സുധീരന്‍ പെരുന്നയിലെത്തിയത്. പുഷ്പാര്‍ച്ചന നടത്താനായി സുധീരന്‍ മന്നം സമാധിയിലേക്ക് പ്രവേശിച്ച ഉടനെ സുകുമാരന്‍ നായര്‍ അവിടെ നിന്ന് എഴുന്നേറ്റ് പോവുകയായിരുന്നു. സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തിയ സുധീരന്‍ മറ്റ് നേതാക്കളുമായി സംസാരിച്ച ശേഷം മടങ്ങി. കെ.പി.സി.സി. അധ്യക്ഷനായ ശേഷം വി.എം. സുധീരന്‍ നടത്തുന്ന ആദ്യ പെരുന്ന സന്ദര്‍ശനമാണിത്. |
ഏഷ്യാകപ്പ് ക്രിക്കറ്റിന് ഇന്ന് തുടക്കം: ഇന്ത്യ നാളെയിറങ്ങും Posted: 24 Feb 2014 07:51 PM PST Image: ധാക്ക: 12ാമത് ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റിന് ഇന്ന് ബംഗ്ളാദേശില്‍ തുടക്കമാകും. ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, ബംഗ്ളാദേശ്, അഫ്ഗാനിസ്താന്‍ എന്നീ അഞ്ചു ടീമുകളാണ് മാറ്റുരക്കുന്നത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment