ലോട്ടറി കേസ്: സാന്‍്റിയാഗോ മാര്‍ട്ടിന്‍ ഒന്നാംപ്രതി Madhyamam News Feeds |
- ലോട്ടറി കേസ്: സാന്‍്റിയാഗോ മാര്‍ട്ടിന്‍ ഒന്നാംപ്രതി
- രമയുടെ നിരാഹാരസമരം യു.ഡി.എഫ് തിരക്കഥ -പിണറായി
- മുര്‍സി അനുകൂല പ്രക്ഷോഭകരെ ഈജിപ്ഷ്യന്‍ കോടതി വെറുതെ വിട്ടു
- സ്പെക്ട്രം മൂന്നാംഘട്ട ലേലം തുടങ്ങി
- അല്‍ ഗലായല്‍; പഴമയിലേക്കുള്ള പലായനം
- ഇടിച്ച ബസിന്‍െറ ചില്ല് തകര്‍ന്ന് ഒട്ടകം അകത്ത്; നിരവധി പേര്‍ക്ക് പരിക്കേറ്റു
- ടി.പി വധം: സി.ബി.ഐ അന്വേഷണത്തിന് തടസമില്ളെന്ന് മുല്ലപ്പള്ളി
- ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ ‘സുവ’; ഒരാഴ്ചക്കകം തീരുമാനിക്കണം -സുപ്രീംകോടതി
- തൊഴിലില്ലായ്മ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു -ബഹ്റൈന്‍ തൊഴില്‍ മന്ത്രി
- ടി.പി കേസ് പ്രതികള്‍ക്ക് മര്‍ദനം: പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിച്ചു
ലോട്ടറി കേസ്: സാന്‍്റിയാഗോ മാര്‍ട്ടിന്‍ ഒന്നാംപ്രതി Posted: 03 Feb 2014 01:00 AM PST Image: കൊച്ചി: ലോട്ടറി കേസില്‍ സി.ബി.ഐ കുറ്റപത്രം സമര്‍പിച്ചു. സി.ബി.ഐ തിരുവനന്തപുരം,കൊച്ചി യൂണിറ്റുകളുടെ സംയുക്ത അന്വേഷണത്തിലുണ്ടായിരുന്ന ഏഴു കേസുകളില്‍ ആണ് എറണാകുളം സി.ജെ.എം കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചത്. ലോട്ടറി രാജാവ് സാന്‍്റിയാഗോ മാര്‍ട്ടില്‍ കേസില്‍ ഒന്നാംപ്രതിയാണ്. ആകെ എട്ടു പ്രതികള്‍ ഉള്ള കേസില്‍ ജോണ്‍ കെന്നഡിയും പ്രതിപ്പട്ടികയില്‍ ഉണ്ട്. ലോട്ടറി ഇടപാടില്‍ സംസ്ഥാന സര്‍ക്കാറിന് നഷ്ടമുണ്ടായിട്ടില്ളെന്നും നഷ്ടമുണ്ടായത് സിക്കിം സര്‍ക്കറിനാണെന്നും സി.ബി.ഐ പറഞ്ഞു. വ്യാജ ലോട്ടറികള്‍ കണ്ടത്തൊനായില്ളെന്നും അറിയിച്ചു. |
രമയുടെ നിരാഹാരസമരം യു.ഡി.എഫ് തിരക്കഥ -പിണറായി Posted: 02 Feb 2014 11:31 PM PST Image: കായംകുളം: കെ.കെ രമയുടെ സമരം യു.ഡി.എഫ് മുന്‍കൂട്ടി തയാറാക്കിയ തിരക്കഥയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. യു.ഡി.എഫുമായി രമ ധാരണയിലത്തെിയിരുന്നു. ബുധനാഴ്ച നടക്കുന്ന മന്ത്രിസഭാ യോഗത്തിനുശേഷം സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കാനാണ് ധാരണയെന്നും പിണറായി ആരോപിച്ചു. |
മുര്‍സി അനുകൂല പ്രക്ഷോഭകരെ ഈജിപ്ഷ്യന്‍ കോടതി വെറുതെ വിട്ടു Posted: 02 Feb 2014 11:01 PM PST Image: കൈറോ: പട്ടാള ഭരണകൂടം സ്ഥാന ഭ്രഷ്ടനാക്കിയ മുന്‍ പ്രസിഡന്‍്റ് മുഹമ്മദ് മുര്‍സിയുടെ അനുകൂലികളായ 60തിലേറെ പ്രക്ഷോഭകരെ ഈജിപ്ത് കോടതി വെറുതെ വിട്ടു. വിട്ടയച്ചവരില്‍ അല്‍ജസീറ കാമറാമാന്‍ മുഹമ്മദ് ബദ്റും അടങ്ങുമെന്ന് ജഡ്ജി വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ജൂലൈ 26ന് റംസിസ് ചത്വരത്തില്‍ നടന്ന പ്രതിഷേധത്തിനിടെ പിടികൂടിയവരെയാണ് വെറുതെ വിട്ടത്. കലാപമുണ്ടാക്കല്‍, കൊല തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ചാണ് ഇവരെ തടവില്‍ ഇട്ടത്. ഇവരില്‍ ഭൂരിഭാഗവും പട്ടാളഭരണകൂടം നിരോധിച്ച മുസ് ലിം ബ്രദര്‍ഹുഡിന്‍്റെ പ്രവര്‍ത്തകര്‍ ആണ്. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത പ്രസിഡന്‍്റിനെ പുറത്താക്കിയ സൈനിക ഭരണകൂടത്തിനെതിരെ തെരുവില്‍ അരങ്ങേറിയ പ്രതിഷേധത്തെ സൈന്യം അടിച്ചമര്‍ത്തിയിരുന്നു. ഇത് സംഘര്‍ഷത്തിലേക്ക് നയിച്ചതിനെ തുടര്‍ന്ന് പൊലീസുകാര്‍ അടക്കം നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. |
സ്പെക്ട്രം മൂന്നാംഘട്ട ലേലം തുടങ്ങി Posted: 02 Feb 2014 11:00 PM PST Image: ന്യൂഡല്‍ഹി: സ്പെക്ട്രം ലേലത്തിലെ നിയമ തടസ്സങ്ങള്‍ നീങ്ങിയതിനെ തുടര്‍ന്ന് എട്ടു ടെലകോം കമ്പനികള്‍ ഉള്‍പ്പെട്ട മൂന്നാം ഘട്ട ലേലം തുടങ്ങി. ലേല നടപടി സ്റ്റേ ചെയ്യണമെന്ന മൊബെല്‍ സേവന ദാതാക്കളുടെ ആവശ്യം തള്ളി സ്പെക്ട്രം ലേലവുമായി മുന്നോട്ടുപോവാന്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. ചുരുങ്ങിയത് 11,300കോടി രൂപയാണ് കേന്ദ്രം ലേലത്തിലൂടെ ലക്ഷ്യമിടുന്നത്. ലേലം സ്റ്റേ ചെയ്യണമെന്ന ഉത്തരവ് തള്ളിയ സുപ്രീംകോടതി വര്‍ഷങ്ങളായി ലൈസന്‍സ് കൈവശമുണ്ടെന്നു കരുതി സ്പെക്ട്രം നിലവിലെ മൊബൈല്‍ സേവന ദാതാക്കളുടെ കുത്തകയല്ളെന്ന് ഓര്‍മിപ്പിച്ചു. ഭാരതി എയര്‍ടെല്‍, ഐഡിയ, വോഡഫോണ്‍, ലൂപ് എന്നീ മൊബൈല്‍ഫോണ്‍ സേവനദാതാക്കള്‍ നല്‍കിയ ഹരജിയാണ് ജസ്റ്റിസുമാരായ അനില്‍ ആര്‍. ദവെ, എസ്.എ. ബോബ്ഡെ എന്നിവരടങ്ങുന്ന ബെഞ്ച് തള്ളിയത്. അതേസമയം, ടെലികോം തര്‍ക്കപരിഹാര അപ്പലേറ്റ് ട്രൈബ്യൂണലിന്‍െറ ജനുവരി 31ലെ ഉത്തരവിനെതിരെ കമ്പനികള്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി സ്വീകരിച്ചു. അപ്പീല്‍ സ്വീകരിക്കരുതെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ വാദം കോടതി തള്ളി. സുപ്രീംകോടതി നടത്തുന്ന ഏതൊരു നിരീക്ഷണവും ഇപ്പോള്‍ ലേലത്തില്‍ പങ്കെടുക്കുന്ന കമ്പനികളെ ഭയപ്പെടുത്തുമെന്നും സ്പെക്ട്രം ലേല നടപടികളുടെ ചടുലത ഇല്ലാതാക്കുമെന്നുമായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍െറ വാദം. നിലവില്‍ തങ്ങള്‍ക്കുള്ള സ്പെക്ട്രം ലൈസന്‍സിന്‍െറ കാലാവധി നീട്ടിത്തരുകയാണ് വേണ്ടതെന്നും അവ ലേലത്തിന് വെക്കരുതെന്നും എയര്‍ടെല്‍, വോഡഫോണ്‍ കമ്പനികള്‍ വാദിച്ചു. അപ്പീലുകളില്‍ തീരുമാനമെടുക്കുന്നതുവരെ ലേലഫലം പ്രസിദ്ധീകരിക്കരുതെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ ഇടപെട്ട സുപ്രീംകോടതി ബെഞ്ച് സ്പെക്ട്രം നിങ്ങളുടെ കുത്തകയാകണമെന്ന് ഇതിനര്‍ഥമില്ളെന്ന് വ്യക്തമാക്കി. കോടികളുടെ നിക്ഷേപം ഈ മേഖലയില്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിനാല്‍ സ്പെക്ട്രം ഉപയോഗിക്കുന്നതിനുള്ള ലൈസന്‍സ് നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്നുമാണ് മൊബൈല്‍ സേവനദാതാക്കള്‍ ടെലികോം തര്‍ക്കപരിഹാര അപ്പലേറ്റ് ട്രൈബ്യൂണല്‍ മുമ്പാകെ വാദിച്ചത്. ലൈസന്‍സ് നീട്ടാതിരിക്കുന്നത് നിയമവിരുദ്ധവും യുക്തിരഹിതവുമാണെന്നും തങ്ങളുടെ വരിക്കാരെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ ബോധിപ്പിച്ചു. എന്നാല്‍, വെള്ളിയാഴ്ച ഈ വാദം തള്ളിയ ട്രൈബ്യൂണല്‍ കാലാവധി നീട്ടിനല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് തെളിയിക്കുന്ന ഒരു രേഖയും കമ്പനികളുടെ പക്കലില്ളെന്ന് ചൂണ്ടിക്കാട്ടി ആവശ്യം തള്ളുകയായിരുന്നു. ഇതത്തേുടര്‍ന്നാണ് തിങ്കളാഴ്ച നടക്കുന്ന ലേലം തടയണമെന്ന ആവശ്യവുമായി ഞായറാഴ്ചതന്നെ സുപ്രീംകോടതിയെ സമീപിച്ചത്. |
അല്‍ ഗലായല്‍; പഴമയിലേക്കുള്ള പലായനം Posted: 02 Feb 2014 10:55 PM PST Image: കതാറയുടെ ആഭിമുഖ്യത്തില്‍ ഒരുമാസത്തോളം നീളുന്ന വേട്ടയാടല്‍ മല്‍സരം ‘അല്‍ ഗലായല്‍’ ഫെസ്റ്റിവലിന് നാളെ തുടക്കമാവും ദോഹ: ഖത്തരി യുവാക്കളെ പാരമ്പര്യത്തിന്‍െറ പ്രൗഢിയിലേക്കും ഗതകാല ജീവിതത്തിലേക്കും തിരിച്ചുകൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെ കത്താറ 2012ലാണ് അല്‍ ഗലായല്‍ ഫെസ്റ്റിവല്‍ തുടങ്ങിയത്. ഇത്തവണ 16 ടീമുകളാണ് ഫെസ്റ്റിവലില്‍ മാറ്റുരക്കുന്നത്. നാളെ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പ് മാര്‍ച്ച് ഒന്നിന് അവസാനിക്കും. തികച്ചും പരമ്പരാഗത രീതിയില്‍ പക്ഷികളെയും മൃഗങ്ങളെയും വേട്ടയാടുന്നതാണ് മല്‍സരം.
|
ഇടിച്ച ബസിന്‍െറ ചില്ല് തകര്‍ന്ന് ഒട്ടകം അകത്ത്; നിരവധി പേര്‍ക്ക് പരിക്കേറ്റു Posted: 02 Feb 2014 10:38 PM PST Image: സലാല: ഇടിച്ച ബസിന്‍െറ ചില്ല് തകര്‍ന്ന് ഒട്ടകം അകത്തത്തെി. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. മസ്കത്തില്‍നിന്ന് സലാലയിലേക്ക് പോവുകയായിരുന്ന ഒമാന്‍ നാഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനി (ഒ.എന്‍.ടി.സി) ബസാണ് അപകടത്തില്‍ പെട്ടത്. |
ടി.പി വധം: സി.ബി.ഐ അന്വേഷണത്തിന് തടസമില്ളെന്ന് മുല്ലപ്പള്ളി Posted: 02 Feb 2014 10:36 PM PST Image: കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധഗൂഢാലോചന സി.ബി.ഐ അന്വേഷണത്തിന് വിടാതിരിക്കാനുള്ള കാരണമെന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ കോഴിക്കോട് പറഞ്ഞു. ഒരു കേസ് സി.ബി.ഐ അന്വേഷണത്തിന് വിടണമെന്ന് സംസ്ഥാന സര്‍ക്കാറിന് തോന്നുന്നുവെങ്കില്‍ അതിന് നിയമതടസമൊന്നുമില്ല. കെ.പി.സി.സി പ്രസിഡന്‍്റ് രമേശ് ചെന്നിത്തല ടി.പിയുടെ വീട് സന്ദര്‍ശിക്കുകയും സുതാര്യമായ അന്വേഷണം ഉറപ്പു നല്‍കുകയും ചെയ്തതാണ്. അദ്ദേഹം ആഭ്യന്തരമന്ത്രിയായപ്പോള്‍ സി.ബി.ഐ അന്വേഷണം വൈകുന്നുവെന്നത് ഖേദകരമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിക്കണമെന്ന് ആഗ്രഹിക്കുന്ന ആരും സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. |
ഇറ്റാലിയന്‍ നാവികര്‍ക്കുമേല്‍ ‘സുവ’; ഒരാഴ്ചക്കകം തീരുമാനിക്കണം -സുപ്രീംകോടതി Posted: 02 Feb 2014 10:26 PM PST Image: ന്യൂഡല്‍ഹി: കടല്‍കൊലക്കേസില്‍ ഇറ്റാലിയന്‍ നാവികള്‍ക്കെതിരെ ‘സുവ’ നിയമം ചുമത്തുന്ന കാര്യത്തില്‍ ഇനി സമയം നീട്ടി നല്‍കാനാവില്ളെന്നും ഒരാഴ്ചക്കകം തീരുമാനം അറിയിക്കണമെന്നും കേന്ദ്രത്തോട് സുപ്രീംകോടതി. ‘സുവ’ ചുമത്തുന്നത് സംബന്ധിച്ച അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കേന്ദ്രത്തിനുവേണ്ടി അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. അതിനിടെ, നാവികരെ ഇറ്റലിയിലേക്ക് മടക്കി അയക്കണമെന്ന ആവശ്യം ഇറ്റലി ശക്തമാക്കിയിരിക്കുകയാണ്. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും വധശിക്ഷ നല്‍കരുതെന്നും അവര്‍ നിരന്തരം ആവശ്യമുന്നയിച്ചിരുന്നു. വധശിക്ഷക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ സമ്മര്‍ദം ശക്തിപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇറ്റാലിയന്‍ ഭരണകൂടം. |
തൊഴിലില്ലായ്മ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു -ബഹ്റൈന്‍ തൊഴില്‍ മന്ത്രി Posted: 02 Feb 2014 10:20 PM PST Image: മനാമ: രാജ്യത്തെ തൊഴിലില്ലായ്മാ നിരക്ക് നിലവിലുള്ള പരിതസ്ഥിതിയില്‍ പിടിച്ചു നിര്‍ത്താന്‍ സാധിച്ചതായി തൊഴില്‍ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ വ്യക്തമാക്കി. സ്വദേശി തൊഴിലന്വേഷകര്‍ക്ക് കൂടുതല്‍ അവസരങ്ങളൊരുക്കുമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ സമ്മേളനത്തില്‍ തീരുമാനിച്ച വിവരം സന്തോഷകരമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തൊഴിലില്ലായ്മ നിരക്കില്‍ വര്‍ധനവില്ലാതെ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത് തന്നെ നേട്ടമാണ്. വിവിധ മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മന്ത്രാലയങ്ങളും സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കുന്നതില്‍ വളരെയധികം ശുഷ്കാന്തി കാണിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു. |
ടി.പി കേസ് പ്രതികള്‍ക്ക് മര്‍ദനം: പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിച്ചു Posted: 02 Feb 2014 10:15 PM PST Image: തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷക്കു വിധിക്കപ്പെട്ടു ജയില്‍ കഴിയുന്ന ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ക്കു വേണ്ടി നിയമസഭയില്‍ പ്രതിപക്ഷത്തിന്‍്റെ സബ്മിഷന്‍. കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയ പ്രതികളെ ജയിലില്‍ മര്‍ദിച്ചെന്ന് ആരോപിച്ചാണ് നിയമസഭയില്‍ പ്രതിപക്ഷം സബ്മിഷന്‍ അവതരിപ്പിച്ചത്. കെ.രാധാകൃഷ്ണന്‍ എം.എല്‍.എ ആണു സബ്മിഷനന്‍ സഭയില്‍ അവതരിപ്പിച്ചത്. ഒമ്പതു പ്രതികളെയും കണ്ണൂര്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയതില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെ.രാധാകൃഷ്ണന്‍ എം.എല്‍.എ ആരോപിച്ചു. ജയിലില്‍ പ്രതികള്‍ക്ക് ക്രൂരമായി മര്‍ദനമേറ്റെന്ന് സബ്മിഷനില്‍ ഉന്നയിച്ചു. വിയ്യൂരിലത്തെിയ പ്രതികളെ ജയിലിലെ പ്രത്യേക മുറിയിലേക്ക് മാറ്റി ജയിലില്‍ വാര്‍ഡന്‍മാര്‍ മര്‍ദിച്ചു. വായില്‍ തോക്കു തിരുകിയാണ് പ്രതികളെ മര്‍ദിച്ചത്. അവരുടെ ചെവിക്കും നട്ടെല്ലിനും സാരമായ പരിക്കേറ്റിട്ടുണ്ട്. ഹൈകോടതി നിര്‍ദേശിച്ച യാതൊരു സുരക്ഷയും പ്രതികള്‍ക്ക് ജയിലില്‍ ലഭിച്ചില്ളെന്നും കെ. രാധാകൃഷ്ണന്‍ സഭയില്‍ ഉന്നയിച്ചു. സബ്മിഷനെ തുടര്‍ന്ന് സഭയില്‍ ഇരുപക്ഷങ്ങളും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. സബ്മിഷന്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ സഭയില്‍ നിന്നും വിട്ടുനിന്നു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment