സ്വാഗതം
WELCOME

News Update..

Monday, February 24, 2014

കെട്ടിടനിര്‍മാണത്തിന് ബാധകമാക്കിയ തീരപരിപാലനനിയമം സര്‍ക്കാര്‍ പിന്‍വലിച്ചു Madhyamam News Feeds

കെട്ടിടനിര്‍മാണത്തിന് ബാധകമാക്കിയ തീരപരിപാലനനിയമം സര്‍ക്കാര്‍ പിന്‍വലിച്ചു Madhyamam News Feeds

Link to

കെട്ടിടനിര്‍മാണത്തിന് ബാധകമാക്കിയ തീരപരിപാലനനിയമം സര്‍ക്കാര്‍ പിന്‍വലിച്ചു

Posted: 24 Feb 2014 12:40 AM PST

Subtitle: 
തീരമേഖല റിസോര്‍ട്ട് ലോബി കൈയടക്കും

തിരുവനന്തപുരം: കെട്ടിടനിര്‍മാണത്തിന് ബാധകമാക്കി തീരമേഖലയില്‍ നടപ്പാക്കിയിരുന്ന തീരപരിപാലന നിയമം പിന്‍വലിച്ചു. തീരപരിപാലന നിയമം നടപ്പാക്കുന്നത് സംബന്ധിച്ച് പഞ്ചായത്ത് ഡയറക്ടര്‍, നഗരകാര്യഡയറക്ടര്‍ എന്നിവര്‍ക്ക് നല്‍കിയിരുന്ന മാര്‍ഗനിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ പിന്‍വലിച്ചത്. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ (സി.ആര്‍.ഇസഡ്) നിയമത്തിലെ നിര്‍ദേശങ്ങള്‍ പിന്‍വലിച്ചതോടെ വന്‍കിട ലോബികള്‍ തീരമേഖ കൈയടക്കുമെന്ന് ഉറപ്പായി.
കെട്ടിട നിര്‍മാണത്തിന് തീരപരിപാലന നിയമം ബാധകമാക്കുന്നത് സംബന്ധിച്ച് 2013 നവംബര്‍ 26-നാണ് തദ്ദേശഭരണ വകുപ്പ്  മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
വിജ്ഞാപനത്തിലെ നിബന്ധനകള്‍ പാലിക്കാതെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നിര്‍മാണ അനുമതിയും കെട്ടിടനമ്പറും നല്‍കുന്നതായി ബോധ്യപ്പെട്ടതിന്‍െറ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍,  കൂടുതല്‍ ഇളവ് നല്‍കുന്ന തീരുമാനമാണ് പുതിയ ഉത്തരവിലൂടെ സര്‍ക്കാര്‍ നടപ്പാക്കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ താല്‍പര്യസംരക്ഷണത്തിന് തീരദേശ പരിപാലന നിയമത്തിലെ പ്രതികൂല വ്യവസ്ഥകള്‍ക്ക് പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
സമഗ്ര കോസ്റ്റല്‍ സോണ്‍ മാനേജുമെന്‍റ് പ്ളാന്‍ തയാറാക്കി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും അതിന് അന്തിമരൂപം നല്‍കുംമുമ്പ് പ്രതിപക്ഷമടക്കം എല്ലാവരുമായും ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.  ഇതിന്‍െറ കൂടി അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പറയുന്നുണ്ടെങ്കിലും മത്സ്യത്തൊഴിലാളിക്ക് ഇതുകൊണ്ട് ഗുണമുണ്ടാകുമെന്ന് ഉറപ്പില്ല. പകരം വന്‍കിട കെട്ടിടങ്ങളാവും ഈമേഖലയില്‍ ഉയരുക.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമപ്രകാരം തീരത്തുനിന്ന് 500 മീറ്റര്‍ കഴിഞ്ഞുള്ള നിര്‍മാണങ്ങള്‍ക്ക് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ.
എന്നാല്‍, കേരളത്തിന്‍െറ സാഹചര്യം കണക്കിലെടുത്ത് അത് പിന്നീട് 300 ആക്കി ചുരുക്കി. തീരമേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള കോസ്റ്റല്‍ സോണ്‍ മാനേജുമെന്‍റ് അതോറിറ്റിയുടെ അനുമതിയും ശാസ്ത്ര സാങ്കേതിക വകുപ്പിന്‍െറ സമ്മതപത്രവും നേടിയിരിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. സി.ആര്‍.ഇസഡ് നിയമം കര്‍ശനമാക്കുകയും ചെയ്തിരുന്നു. അതിന്‍െറ അടിസ്ഥാനത്തില്‍ സി.ആര്‍.ഇസഡ് ലംഘനത്തോടെ നിര്‍മാണം നടത്തിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുകയും കര്‍ശന നടപടികള്‍ക്ക് ശിപാര്‍ശയും ചെത്തിരുന്നു.
ഇത്തരത്തില്‍ കോവളത്ത് മാത്രം 200 ഓളം അനധികൃത കെട്ടിടങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ നടപടികള്‍ നടന്നുവരെയാണ് വന്‍കിട ലോബികള്‍ക്ക് സഹായകരമായി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കിയത്.
 

മായാ കോട്നാനിയുടെ ഇടക്കാല ജാമ്യം നീട്ടല്‍ സുപ്രീംകോടതി തള്ളി

Posted: 24 Feb 2014 12:07 AM PST

Image: 

ന്യൂഡല്‍ഹി: 2002ലെ നരോദ പാട്യ കേസില്‍ മുന്‍ ഗുജറാത്ത് മന്ത്രി മായാ കോട്നാനിയുടെ ഇടക്കാലം ജാമ്യം നീട്ടുന്നതിനുള്ള അപേക്ഷ സുപ്രീംകോടതി തള്ളി.  

ഫെബ്രുവരി 12ന് അവസാനിക്കുന്ന ഇടക്കാല ജാമ്യം 24വരെ ആക്കി  സുപ്രീംകോടതി നേരത്തെ നീട്ടിക്കൊടുത്തിരുന്നു. അത് ഇന്ന് അവസാനിക്കുകയാണ്.

കോട്നാനിയുടെ മാനസികാവസ്ഥ കണക്കിലെടുത്ത് അവര്‍ക്ക് സ്ഥിര ജാമ്യം നല്‍കണമെന്ന് അഭിഭാഷകനായ രാം ജത്മലാനി കോടതിയോട് ആവശ്യപ്പെട്ടപ്പോള്‍ സ്ഥിര ജാമ്യത്തിന് ഹൈകോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

അക്രമികള്‍ക്കെതിരെ കര്‍ശന നടപടി

Posted: 23 Feb 2014 11:11 PM PST

Subtitle: 
തീരദേശത്തെ അക്രമപരമ്പര

കൊടുങ്ങല്ലൂര്‍: നാടിന്‍െറ സൈ്വരജീവിതത്തിനും സമാധാനത്തിനും ഭീഷണിയുയര്‍ത്തുന്ന ക്രിമിനലുകള്‍ക്കെതിരെ പൊലീസും പൊതുസമൂഹവും ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് മതിലകം ബ്ളോക് പഞ്ചായത്ത് ഹാളില്‍ നടന്ന സര്‍വകക്ഷി സമാധാന യോഗം ആഹ്വാനം ചെയ്തു. അക്രമികള്‍ ആരായാലും അവരെ ഒറ്റപ്പെടുത്തുന്ന നിലപാടെടുക്കണമെന്ന് യോഗത്തില്‍ അഡ്വ. വി.എസ്. സുനില്‍കുമാര്‍ എം.എല്‍.എ പറഞ്ഞു. നിയമപാലനം ഉറപ്പാക്കാന്‍ ജനങ്ങള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും പൊലീസിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ശക്തമായ നടപടി കൈക്കൊള്ളാനും ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും ഇരിങ്ങാലക്കുട ഡിവൈ.എസ്.പി വര്‍ഗീസ് പറഞ്ഞു.
മതിലകം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ എം.എല്‍.എ മുന്‍കൈയെടുത്താണ് സമാധാന യോഗം വിളിച്ചത്.  ഈ വിഷയത്തില്‍ നേരത്തെ കലക്ടര്‍ യോഗം വിളിച്ചിരുന്നു. ആദ്യ യോഗത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കാത്തതിനെതിരെ രണ്ടാം യോഗത്തില്‍ ശക്തമായ വിമര്‍ശമുണ്ടായി. ഇതാണ് ഫലമെങ്കില്‍ ഇനി സമാധാന യോഗമെന്ന പ്രഹസനം നടത്തരുതെന്നുവരെ വിമര്‍ശമുണ്ടായി.
അക്രമികള്‍ക്കെതിരെ സാമാന്യം ശക്തമായി നിലകൊള്ളുന്ന കൊടുങ്ങല്ലൂര്‍ എസ്.ഐയെയും മാറ്റിയത് യോഗത്തില്‍ പ്രതിഷേധം നിറഞ്ഞ ചര്‍ച്ചയായി. കുഴപ്പങ്ങള്‍ നടക്കുമ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്ന എസ്.ഐമാരെ മാറ്റുന്നതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിക്കുന്നതെന്ന സന്ദേഹവും യോഗത്തില്‍ ഉയര്‍ന്നു. മതിലകം സ്റ്റേഷനില്‍നിന്ന് മാറ്റിയ എസ്.ഐ രമേശിനെ പുന$സ്ഥാപിക്കണമെന്ന് യോഗതീരുമാനമായി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
അക്രമികളുടെ അഴിഞ്ഞാട്ടം നിയന്ത്രിക്കാന്‍ പൊലീസ് അധികാരികള്‍ ഉള്‍പ്പെടെ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. കഞ്ചാവ് ലോബിയുടെ ശക്തമായ സ്വാധീനം ഇല്ലാതാക്കാന്‍ പൊലീസും എക്സൈസ് വകുപ്പും യോജിച്ച നടപടി വേണം. ഇതിന് ലഭ്യമാകുന്ന വിവരങ്ങള്‍ നല്‍കി ജാഗ്രതാ സമിതികളും സഹകരിക്കണം. അക്രമസംഭവങ്ങളില്‍ ബി.ജെ.പിയുടെ പങ്കിനെയും അവര്‍ സമാധാന യോഗം ബഹിഷ്കരിച്ചതിനെയും യോഗത്തില്‍ സംസാരിച്ചവര്‍ വിമര്‍ശിച്ചു. അവരുടെ അഭിപ്രായം സമാധാന യോഗത്തില്‍ പറയാന്‍ അവര്‍ പ്രതിബദ്ധത കാട്ടണമായിരുന്നെന്നും യോഗം അഭിപ്രായപ്പെട്ടു. അക്രമികള്‍ക്ക് അഴിഞ്ഞാടാന്‍ അവസരം നല്‍കുന്ന മതിലകം പൊലീസിന്‍െറ നിഷ്ക്രിയത്വത്തിനും കര്‍ത്തവ്യബോധമില്ലായ്മക്കുമെതിരെ ശക്തമായ വിമര്‍ശമുണ്ടായി.
എല്ലാം പരിശോധിച്ച് ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് വിമര്‍ശത്തിന് മറുപടിയായി ഡിവൈ.എസ്.പി വ്യക്തമാക്കി. വിമര്‍ശനങ്ങളോടൊപ്പം നിങ്ങളുടെ സഹായവും വേണം, വിവരങ്ങളും പരാതികളും സി.ഐയെയും തന്നെയും കൂടി അറിയിക്കണം. എ.ഡി.ജി.പിയുടെ നിര്‍ദേശാനുസരണം കൂടുതല്‍ ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.എല്‍.എ വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പുഷ്പ ശ്രീനിവാസന്‍, കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രാഷ്ട്രീയ, യുവജന സംഘടനാകളുടെ പ്രതിനിധീകരിച്ച് 14 പേര്‍ സംസാരിച്ചു. സി.ഐ എം. സുരേന്ദ്രന്‍ സ്വാഗതവും അഡീഷനല്‍ എസ്.ഐ ശ്രീരാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
 

നെടുങ്കണ്ടം ഫെസ്റ്റ്: വന്‍ക്രമക്കേട് നടന്നതായി പരാതി

Posted: 23 Feb 2014 10:57 PM PST

നെടുങ്കണ്ടം: നെടുങ്കണ്ടം ഫെസ്റ്റ് നടത്തിപ്പില്‍ വന്‍വെട്ടിപ്പും കബളിപ്പിക്കലും ക്രമക്കേടും നടന്നതായി പരാതി. ഫെസ്റ്റ് സമാപിച്ച് ഒരുമാസമായിട്ടും ഔദ്യാഗികമായി കമ്മിറ്റി വിളിക്കുകയോ കണക്ക് അവതരിപ്പിക്കുകയോ ഫെസ്റ്റില്‍ വിവിധ തൊഴില്‍ നടത്തിയവര്‍ക്ക് പണം നല്‍കുകയോ ചെയ്തിട്ടില്ലെന്നാണ് പരാതി.
ഉച്ചഭാഷിണി, പന്തല്‍, ഫോട്ടോഗ്രാഫര്‍ തുടങ്ങിയവര്‍ക്ക് ആര്‍ക്കും പണം നല്‍കിയിട്ടില്ലെന്നാണ് പരക്കെ ആക്ഷേപം. കഴിഞ്ഞ ദിവസം കമ്മിറ്റി എന്ന വ്യാജേന ഏതാനും ചിലര്‍ ഒത്തു ചേര്‍ന്ന് യോഗം കൂടി മൂന്നു ലക്ഷത്തിലധികം രൂപ ബാലന്‍സ് ഉള്ളതായി അനൗദ്യോഗിക കണക്ക് നിരത്തിയതായി പറയപ്പെടുന്നു. എന്നാല്‍,   മുഴുവന്‍ കമ്മിറ്റി അംഗങ്ങളെയും വിളിച്ച് വരുത്തിയല്ല കൂടിയതെന്ന് കമ്മിറ്റി അംഗങ്ങള്‍ ആരോപിക്കുന്നു. മാത്രവുമല്ല ഈ മിച്ചം തുകയുടെ കണക്ക് ശരിയല്ലെന്നാണ് ചില കമ്മിറ്റിയംഗങ്ങള്‍ വ്യക്തമാക്കുന്നത്. അവര്‍ വ്യക്തമായ കണക്ക് നിരത്തി പറയുന്നത് 13 ലക്ഷത്തോളം രൂപ വരവ് ഉണ്ടെന്നും ചെലവിനത്തില്‍ അഞ്ചുലക്ഷം രൂപയും കഴിഞ്ഞ് ബാക്കി എട്ട് ലക്ഷം രൂപയുണ്ടെന്നാണ്. നടത്തിയ പരിപാടികള്‍ മുഴുവനും സ്പോണ്‍സറിങ് ആയിരുന്നുവെന്നും നോട്ടീസ്, ഫ്ളക്സ് തുടങ്ങിയവയും സ്പോണ്‍സറിങ്ങായിരുന്നു. പ്രവേശ പാസ് പ്രിന്‍റ് ചെയ്തതില്‍ ചില ക്രമക്കേടുകള്‍ കടന്നതായും ഒരേ നമ്പറില്‍ പാസ്ബുക് പ്രിന്‍റ് ചെയ്ച്ചതായും പറയപ്പെടുന്നു. കൂടാതെ സമ്മാനക്കൂപ്പണ്‍ പ്രിന്‍റ് ചെയ്ത് ജനങ്ങള്‍ക്ക് നല്‍കിയതല്ലാതെ നറുക്കെടുപ്പ് നടത്തിയിട്ടില്ലെന്നാണ് ജനങ്ങളുടെ വ്യാപക പരാതി.  സംഘാടകരില്‍ ചിലര്‍ പറയുന്നത് നറുക്കെടുപ്പ് നടത്തിയെന്നാണ്. എന്നാല്‍, സമാപന സമ്മേളനത്തില്‍ ഫലപ്രഖ്യാപനം നടത്തിയിട്ടില്ല. സമാപന ദിവസമായ ജനുവരി 26ന് നറുക്കെടുപ്പ് നടത്തുമെന്നും ഒന്നാം സമ്മാനം ഒരു പവനും രണ്ടാം സമ്മാനം അരപവനും വാഗ്ദാനം ചെയ്തിരുന്നു. സമ്മാനക്കൂപ്പണിന്‍െറ വില 10 രൂപയായിരുന്നു. എത്ര കൂപ്പണ്‍ പ്രിന്‍റ് ചെയ്തെന്നോ എത്രയെണ്ണം വില്‍പന നടത്തിയെന്നോ കമ്മിറ്റിക്കാരില്‍ പലര്‍ക്കും കണക്കറിയില്ല.
 65 പേര്‍ക്ക് സ്റ്റാള്‍ നല്‍കിയ വകയില്‍ മൂന്നേകാല്‍ ലക്ഷം രൂപയും അമ്യൂസ്മെന്‍റ് പാര്‍ക്കിനത്തില്‍ ഒന്നര ലക്ഷം രൂപയും മെഡിക്കല്‍ എക്സിബിഷന്‍ ഇനത്തില്‍ 50,000 രൂപയും സഹ.ബാങ്കുകളുടെയും സ്റ്റേറ്റ് ബാങ്കിന്‍െറയും സംഭാവനയിനത്തില്‍ 50,000ത്തോളം രൂപയും പ്രവേശ പാസ് ഇനത്തില്‍ ആറുലക്ഷത്തിലധികം രൂപയും ഫെസ്റ്റ് കമ്മിറ്റിക്ക് ലഭിച്ചതായാണ് കമ്മിറ്റിയിലെ ചില അംഗങ്ങളുടെ അനൗദ്യോഗിക കണക്ക്. കുട്ടികളില്‍നിന്ന് ലഭിച്ച തുക വേറെയും. 20 രൂപയുടെ പാസ് 300 എണ്ണം അടങ്ങിയ 84 ബുക്കും 10 രൂപയുടെ 28 ബുക്കും പ്രിന്‍റ് ചെയ്തിരുന്നുവത്രേ. ഇത് തീര്‍ന്നപ്പോള്‍ 20 രൂപയുടെ 10,000 എണ്ണം പ്രിന്‍റ് ചെയ്തുവത്രേ. ആദ്യം തൊട്ട് കമ്മിറ്റിയില്‍ ഉണ്ടായിരുന്ന ചിലരെ ബോധപൂര്‍വം ഒഴിവാക്കുകയായിരുന്നു. പഞ്ചായത്ത് നടത്തുന്നുവെന്നായിരുന്നു പ്രചാരണം.
എന്നാല്‍, പഞ്ചായത്തിന് പങ്കില്ലെന്നും സര്‍ക്കാര്‍ ഉത്തരവില്ലാതെ പഞ്ചായത്തിന് നടത്താന്‍ പാടില്ലെന്നും നിയമം ഉള്ളതായി പറയപ്പെടുന്നു. കോണ്‍ഗ്രസിന്‍െറ ചില നേതാക്കളും സുഹൃത്തുക്കളും  അടങ്ങുന്ന അഞ്ചുപേര്‍ ചേര്‍ന്നാണ് വെട്ടിപ്പും ക്രമക്കേടും നടത്തിയതെന്ന് പറയപ്പെടുന്നു. ഇതിനെതിരെ ചില സംഘടനകള്‍ സമരത്തിനൊരുങ്ങുകയാണ്.

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍: അന്തിമം തീരുമാനം 26 ന്

Posted: 23 Feb 2014 10:50 PM PST

Image: 

തിരുവനന്തപുരം: പരിയാരം സഹകരണ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതു സംബന്ധിച്ച അന്തിമ തീരുമാനം 26 ന് ചേരുന്ന മന്ത്രയോഗത്തില്‍ ഉണ്ടാകുമെന്ന്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതു സംബന്ധിച്ച കാര്യങ്ങളില്‍ ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരള മിനറല്‍സ് ആന്‍്റ് മെറ്റല്‍സ് ലിമിറ്റഡിന്‍്റെ പരിസരത്തുള്ള 150 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കെ.എം.എം.എല്ലിന്‍്റെ പരിസരത്തെ മാലിന്യപ്രശ്നം കണക്കിലെടുത്ത് പ്രദേശവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കാനാണ് തീരുമാനം. കരിമണലില്‍ നിന്നും ടൈറ്റാനിയം ഡയോക്സൈഡ് ഉത്പാദിപ്പിച്ചശേഷം പുറന്തുള്ള അവശിഷ്ടങ്ങള്‍ മലിനമാക്കിയ ഈ സ്ഥലം സര്‍ക്കാര്‍ ഏറ്റടെുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നു .
നെല്ലിന്‍്റെ സംഭരണവില 19 രൂപയാക്കി വര്‍ധിപ്പിക്കാനും  യോഗം തീരുമാനിച്ചു. നെല്ലിന്‍്റെ താങ്ങുവില നിലവിലുള്ളതില്‍ നിന്നും ഒരു രൂപയാണ് വര്‍ധിക്കുക.

 

ഭവനനിര്‍മാണത്തിനും കാര്‍ഷികമേഖലക്കും മുന്‍ഗണന

Posted: 23 Feb 2014 10:49 PM PST

Subtitle: 
പഞ്ചായത്ത് ബജറ്റുകള്‍

അടൂര്‍: കാര്‍ഷികമേഖലക്ക് മുന്‍തൂക്കം നല്‍കി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്‍റ് സജിനി സുകു അവതരിപ്പിച്ചു. 28,60,07,000 രൂപ വരവും 27,14,90,000 രൂപ ചെലവും 1,45,17,000 രൂപ മിച്ചവും അടങ്ങുന്നതാണ് ബജറ്റ്. നെല്‍കൃഷി വികസനത്തിന് 28 ലക്ഷവും നാളികേര വികസനത്തിന് 12.5 ലക്ഷം രൂപയും പച്ചക്കറി വികസനത്തിന് അഞ്ചുലക്ഷം രൂപയും ചെറുകിട കര്‍ഷകര്‍ക്കായുള്ള വിവിധ പദ്ധതികള്‍ക്ക് 30 ലക്ഷം രൂപയും നീക്കിവെച്ചു. വിള ഇന്‍ഷുറന്‍സിന് അഞ്ചുലക്ഷം രൂപയും രാസവള സബ്സിഡിക്ക് അഞ്ചര ലക്ഷവും തരിശുനിലങ്ങളില്‍ കൃഷി ചെയ്യുന്നതിന് 10 ലക്ഷം രൂപയും മൃഗസംരക്ഷണ മേഖലയില്‍ 31 ലക്ഷം രൂപയും വകയിരുത്തി. ദാരിദ്ര്യനിര്‍മാര്‍ജനത്തിന് അഞ്ചുകോടിയും സമ്പൂര്‍ണ ഭവന പദ്ധതിക്ക് രണ്ടരക്കോടിയും വിവിധ മേഖലയില്‍ ഭവന പുനരുദ്ധാരണത്തിന് 70 ലക്ഷം രൂപയും നീക്കിവെച്ചു. സാധാരണക്കാരായ വിദ്യാര്‍ഥികളുടെ ഉന്നമനത്തിന് 50 ലക്ഷം രൂപയും പ്രാഥമിക വിദ്യാഭ്യാസത്തിന് 16 ലക്ഷം രൂപയും വിദ്യാര്‍ഥികള്‍ക്ക് പ്രഭാതഭക്ഷണത്തിന് 20 ലക്ഷം രൂപയും വകയിരുത്തി. ആരോഗ്യ മേഖലയില്‍ 50 ലക്ഷം,  പാലിയേറ്റിവ് കെയര്‍ യൂനിറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് 10 ലക്ഷം കൊതുകുനിര്‍മാര്‍ജനത്തിന് 15 ലക്ഷം, വൃദ്ധ, വികലാംഗ, ശിശു സംരക്ഷണത്തിന് രണ്ടു കോടി, മാതൃ ശിശു സംരക്ഷണത്തിന് 15 ലക്ഷം, വൃദ്ധ, വികലാംഗ ക്ഷേമത്തിന് 32 ലക്ഷം, അങ്കണവാടി കുട്ടികള്‍ക്ക് പോഷകാഹാരം നല്‍കുന്നതിന് 25 ലക്ഷം, അങ്കണവാടി കെട്ടിട നിര്‍മാണത്തിന് ഒരുകോടി, കുടിവെള്ള വിതരണത്തിന് 11 ലക്ഷം, കുഴല്‍ക്കിണറുകളുടെ നിര്‍മാണത്തിന് ഒന്നര കോടി, കെ.ഐ.പി കനാല്‍ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിക്ക് പത്ത് ലക്ഷം തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്നതിന് 35 ലക്ഷം, സാമൂഹിക സുരക്ഷിതത്വ പെന്‍ഷനുകള്‍ക്ക് മൂന്നു കോടി, ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് 35 ലക്ഷം, തൊഴിലുറപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നാലുകോടി , കുടുംബശ്രീ യൂനിറ്റുകള്‍ക്ക് 12 ലക്ഷം, വിവിധ ഓഫിസ് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിക്ക് 30 ലക്ഷം, പാതകളുടെ അറ്റകുറ്റപ്പണിക്ക് ഒന്നര കോടി, പുതിയ പാതകളുടെ നിര്‍മാണത്തിന് 50 ലക്ഷം, എന്നിങ്ങനെ ബജറ്റില്‍ വകയിരുത്തി. പ്രസിഡന്‍റ് സജി എസ്. മാരൂര്‍ അധ്യക്ഷത വഹിച്ചു.
അടൂര്‍: ഭവന പുനരുദ്ധാരണത്തിനും ഗാര്‍ഹിക വരുമാന പദ്ധതിയും ലക്ഷ്യമിട്ട ഏറത്ത് ഗ്രാമപഞ്ചായത്ത് ബജറ്റ് വൈസ് പ്രസിഡന്‍റ് ടി.ഡി. സജി അവതരിപ്പിച്ചു. 14,66,680 രൂപ പ്രാരംഭ ബാക്കിയും 11,40,46,000 രൂപ വരവും 11,16,46,000 രൂപ ചെലവും 38,66,680 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. 136 കുടുംബങ്ങള്‍ക്ക് ഭവന പുനരുദ്ധാരണ ആനുകൂല്യം നല്‍കുന്നതിന് ‘ശ്രീനികേതന്‍’ പദ്ധതിക്ക് 36 ലക്ഷം രൂപയും ഉല്‍പാദനമേഖലയില്‍ 21 ലക്ഷം രൂപയും വകയിരുത്തിയ ബജറ്റില്‍ സമൂഹത്തിലെ നിര്‍ധനരും നിരാലംബരുമായ അഗതികള്‍ക്കുള്ള ആശ്രയ പദ്ധതിക്ക് 11 ലക്ഷം രൂപയും വകയിരുത്തി. ഗാര്‍ഹിക വരുമാന പദ്ധതി എന്ന നിലക്ക് വനിതകളെ സഹായിക്കുന്നതിന് 8,85,000 രൂപ,  അങ്കണവാടി പോഷകാഹാര പദ്ധതികള്‍ക്ക് 18 ലക്ഷം, പ്രാഥമിക വിദ്യാലയങ്ങള്‍ക്ക് ഭൗതിക പുരോഗതിക്ക് 12 ലക്ഷം, റോഡ് അറ്റകുറ്റപ്പണിക്ക് 2,20,18,000 രൂപ ആലംബഹീനരായ രോഗികള്‍ക്ക് സാന്ത്വനമായി പാലിയേറ്റിവ് കെയര്‍ പദ്ധതിക്ക് മൂന്നു ലക്ഷം എന്നിങ്ങനെ നീക്കിവെച്ചു. പ്രസിഡന്‍റ് ശോഭന കുഞ്ഞുകുഞ്ഞ് അധ്യക്ഷത വഹിച്ചു.
മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്ത് ബജറ്റില്‍ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും കാര്‍ഷിക മേഖലക്കും വനിതക്ഷേമത്തിനും പട്ടികജാതി വികസനത്തിനും മുന്‍ഗണന നല്‍കുന്ന 2014-15 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്‍റ് ഇ.കെ. സോമന്‍ അവതരിപ്പിച്ചു. 7.94 കോടി വരവും 7.46 കോടി ചെലവും 48.52 ലക്ഷം മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. പശ്ചാത്തല മേഖലക്ക് 14 ലക്ഷം രൂപയും വനിത ക്ഷേമത്തിന് 43 ലക്ഷം രൂപയും പട്ടികജാതി വികസനത്തിന് 21 ലക്ഷം രൂപയുമാണ് വകയിരുത്തിയിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് സൂസന്‍ തോംസണ്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍  സ്ഥിരം സമിതി അധ്യക്ഷരായ തങ്കമണി ഗോവിന്ദന്‍, എബി മേരക്കരിങ്ങാട്ട്, മനുബായി മോഹന്‍, സൂസന്‍ ബിനു, സി.കെ. സദാശിവന്‍, ജയ്മോള്‍ ജോയി, ഈശോ വര്‍ഗീസ്, മോളിക്കുട്ടി ഷാജി, ജിനു വര്‍ഗീസ്, എം.ജെ. ചെറിയാന്‍, റെജി ചാക്കോ എന്നിവര്‍ സംസാരിച്ചു.

കെജ് രിവാള്‍ നുണ പറയുന്നത് ശീലമാക്കിയവന്‍ -കോണ്‍ഗ്രസ്

Posted: 23 Feb 2014 10:41 PM PST

Image: 

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിന് എതിരെ കടുത്ത ഭാഷയില്‍ കോണ്‍ഗ്രസ്. അസംബ്ളി തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാവാതെ വന്നപ്പോള്‍ വളരെ തന്ത്രപരമായി ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കെജ് രിവാള്‍ നുണ പറയുന്നത് ശീലമാക്കിയവനും ഒളിച്ചോട്ടക്കാരനുമാണെന്നാണ് പരാമര്‍ശം. കെജ് രിവാളിനെതിരെ ‘പോള്‍ കോല്‍ അഭിയാന്‍’ എന്ന പേരില്‍ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യവെ ഡല്‍ഹി കോണ്‍ഗ്രസ് നേതാവ് അര്‍വീന്ദര്‍ സിങ് ആണ് ഇത്തരത്തില്‍ വിമര്‍ശനം അഴിച്ചുവിട്ടത്.

‘നുണ വിഭാഗത്തില്‍’ ഗിന്നസ് റെക്കോര്‍ഡ് ഉണ്ടാക്കുകയാണെങ്കില്‍  ആ പട്ടികയില്‍ ഏറ്റവും ആദ്യം ഇടംപിടിക്കുക കെജ് രിവാള്‍ ആയിരിക്കും. ഉത്തരവാദിത്തങ്ങളില്‍ നിന്നും  ഒളിച്ചോടുന്ന ആള്‍ ആണ്  കെജ് രിവാള്‍ എന്നു  പറഞ്ഞ ഗാന്ധിനഗര്‍ എം.എല്‍.എ ആദ്യം ഇയാള്‍ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു, പിന്നെ അണ്ണാ ഹസാരെ ,കിരണ്‍ ബേദി എന്നിവരുമായുള്ള ബന്ധം ഉപേക്ഷിച്ചു, ഡല്‍ഹി ഭരണത്തില്‍ നിന്നും അദ്ദേഹം ഒളിച്ചോടി, ഇനി രാജ്യത്തില്‍നിന്നു തന്നെയും ഇയാള്‍ ഓടിക്കളയുമോ എന്ന് ഞാന്‍ അല്‍ഭുതപ്പെടുകയാണെന്നും പറഞ്ഞു.

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹ്മദ്, മറ്റു കോണ്‍ഗ്രസ് നേതാക്കളായ രമേശ് കുമാര്‍ എം.പി, ഹാറൂണ്‍ യൂസുഫ്  തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ ആയിരുന്നു സിങ്ങിന്‍റെ പരിഹാസ വിമര്‍ശം.

കുട്ടനാടിന്‍െറ സമഗ്രവികസനം: പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും –മുഖ്യമന്ത്രി

Posted: 23 Feb 2014 10:39 PM PST

Subtitle: 
മൂന്നാംഘട്ടത്തിന്‍െറ ടെന്‍ഡര്‍ പൂര്‍ത്തിയായി

വൈക്കം: കുട്ടനാടിന്‍െറ സമഗ്രവികസനം ലക്ഷ്യമാക്കിയുള്ള എല്ലാ പദ്ധതികളും സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.  കരിയാര്‍ ബ്രിഡ്ജ് കം റെഗുലേറ്റര്‍ കോട്ടച്ചിറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെട്ട തണ്ണീര്‍മുക്കം ബണ്ട്, തോട്ടപ്പള്ളി സ്പില്‍വേ, ആലപ്പുഴ-ചങ്ങനാശേരി കനാല്‍ എന്നിവയുടെ പണികള്‍ പുരോഗതിയിലാണ്. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി സ്വീകരിക്കും. വികസന പ്രവര്‍ത്തനങ്ങളില്‍ ഒരുമയും കൂട്ടായ്മയും ഉണ്ടായാല്‍ മാത്രമേ നാടിന് പുരോഗതിയുണ്ടാകുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. തണ്ണീര്‍മുക്കം ബണ്ട് നിര്‍മാണം അവസാന ഘട്ടത്തിലാണെന്നും 181 കോടി രൂപ മുതല്‍മുടക്കിയുള്ള മൂന്നാംഘട്ടത്തിന്‍െറ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായും മന്ത്രി അറിയിച്ചു.
 കരിയാര്‍ പാലം നിര്‍മാണം പൂര്‍ത്തീകരിച്ചതോടെ ടി.വി പുരം, വെച്ചൂര്‍ പഞ്ചായത്തുകള്‍ തമ്മിലുള്ള ദൂരം 15 കിലോമീറ്ററില്‍ നിന്ന് ഏഴര കിലോമീറ്ററായി കുറഞ്ഞെന്ന് മന്ത്രി പറഞ്ഞു.
ജോസ് കെ. മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. മോന്‍സ് ജോസഫ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മി, മുന്‍ എം.എല്‍.എ പി. നാരായണന്‍, ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ. വിജയന്‍ (വൈക്കം), വി.എം. പോള്‍ (കടുത്തുരുത്തി), വൈക്കം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ശ്രീലത ബാലചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കവിത റെജി (ടി.വി പുരം), എസ്. ദേവരാജന്‍ (തലയാഴം), ഉഷ മധു (വെച്ചൂര്‍), സലീനാമ്മ ജോര്‍ജ് (തലയോലപ്പറമ്പ്), ജോണി തോട്ടുങ്കല്‍ (കല്ലറ), സുലോചന പ്രഭാകരന്‍ (ഉദയനാപുരം), എസ്.ഡി. സുരേഷ് ബാബു (ചെമ്പ്), ലീന ഡി. നായര്‍ (മറവന്‍തുരുത്ത്), ജില്ലാ പഞ്ചായത്തംഗങ്ങളായ കെ.എ. അപ്പച്ചന്‍, ലാലി സത്യന്‍, പി.എസ്. പുഷ്പമണി, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ചീഫ് എന്‍ജിനീയര്‍ സി.കെ. രാധാമണി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.  കെ. അജിത് എം.എല്‍.എ സ്വാഗതവും കുട്ടനാട് ഡെവലപ്മെന്‍റ് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം. രാജശേഖരന്‍ നന്ദിയും പറഞ്ഞു.
 

‘ജന വികാരം‘ എതിരായി;മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചു

Posted: 23 Feb 2014 10:33 PM PST

Image: 

തിരുവനന്തപുരം: അമൃതാനന്ദമയി മഠത്തിന്‍്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക ഫേസ്ബുക്കലിട്ട പോസ്റ്റ് ജനവികാരം എതിരായതിനെ തുടര്‍ന്ന് പിന്‍വലിച്ചു. പോസ്റ്റിനെ കുറിച്ച് കമന്‍്റുചെയ്ത ഭൂരിപക്ഷം പേരും പോസ്റ്റിനെതിരായി രംഗത്തുവന്നതോടെയാണ് ് പിന്‍വലിച്ചത്.
‘അമൃതാന്ദമയി മഠത്തിന്‍്റെ സേവനങ്ങള്‍ മറക്കരുത്.മഠത്തിന്‍്റെ സേവനങ്ങള്‍ കാണാതെ കാര്യങ്ങള്‍ വിലയിരുത്തരുത്. സൂനാമി കാലത്ത് ഉള്‍പ്പെടെ അവര്‍ ചെയ്ത സേവനങ്ങളുമായി സഹകരിക്കുകയും പങ്കാളിയാകുകയും ചെയ്തിട്ടുണ്ട്.അവരുടെ സേവനങ്ങള്‍ വളരെ വലുതാണ് ‘എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.


 ഇതിനെതിരെ രൂക്ഷമായ എതിര്‍പ്പുമായി കമന്‍്റുകള്‍ എത്തിയതോടെയാണ് പോസ്റ്റ് പിന്‍വലിച്ചത്.

മഠത്തിനെതിരെ ആരോപണമുയര്‍ന്നപ്പോള്‍ ഫേസ് ബുക്കിലൂടെ രൂക്ഷ വിമര്‍ശവുമായി രംാത്തുവന്ന സി.പി.എം നേതാവ് പി.ജയരാജന്‍ പിന്നീട് പോസ്റ്റ് പിന്‍വലിച്ചത് വാര്‍ത്തയായിരുന്നു.
ആരൊക്കെയോ എന്തൊക്കെയോ പറയുകയും ചെയ്യുകയും ചെയ്ത് മതവികാരമിളക്കി വിട്ട് പരസ്പരം ഗുസ്തിപിടിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്നാണ്  ആരോപണങ്ങള്‍ക്കെതിരെ അമൃതാനന്ദമയി പ്രതികരിച്ചത്.

തീരസംരക്ഷണ സേനയെ നവീകരിക്കും –കേന്ദ്രമന്ത്രി എ.കെ. ആന്‍റണി

Posted: 23 Feb 2014 10:25 PM PST

കൊച്ചി: പുത്തന്‍ സാഹചര്യത്തില്‍ സമുദ്രസുരക്ഷ ഉറപ്പാക്കാന്‍ കഴിയുന്ന വിധത്തില്‍ ഇന്ത്യന്‍ തീര സംരക്ഷണസേനയെ നവീകരിക്കുമെന്ന് കേന്ദ്രപ്രതിരോധ മന്ത്രി എ.കെ. ആന്‍റണി.
തീര സംരക്ഷണ സേനാംഗങ്ങള്‍ക്കുള്ള രാഷ്ട്രപതിയുടെ വിശിഷ്ടസേവ മെഡലുകള്‍ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
തീരങ്ങളില്‍  സമ്പൂര്‍ണ ആധിപത്യമൊരുക്കുന്നതിന്  രാജ്യം വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്.
കടല്‍ സുരക്ഷയൊരുക്കുന്നതില്‍  ഇന്ത്യന്‍ തീര സംരക്ഷണ സേന നിര്‍ണായക  പങ്കാണ് വഹിക്കുന്നത്.  ഇന്ത്യന്‍ തീരസംരക്ഷണസേനയുടെ തൊഴില്‍ക്കരുത്തിനും മനക്കരുത്തിനും മുന്നില്‍ പല വെല്ലുവിളികളും ഇല്ലാതാവുകയാണ്. സമയോചിത ഇടപെടലിലൂടെ  മത്സ്യത്തൊഴിലാളികളെയും അവരുടെ നൗകകളെയും രക്ഷിക്കാനും സേനക്കായിട്ടുണ്ട്.  
അടുത്തിടെ കമീഷന്‍ ചെയ്ത പുതിയ കപ്പലുകള്‍  സേനയുടെ ശക്തി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും  അദ്ദേഹം പറഞ്ഞു.
ഐ.ജിമാരായ സുരേഷ് കുമാര്‍ ഗോയല്‍, കെ.സി. പാണ്ഡെ, കെ.ആര്‍. നൗതിയല്‍ എന്നിവര്‍ വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ തത്രക്ഷക് മെഡലുകളും ഡി.ഐ.ജി ഡോണി മൈക്കിള്‍, കമാന്‍ഡന്‍റുമാരായ അജയ്കുമാര്‍, രോഹിത് വോഹ്റ, അശോക് കുമാര്‍, ഡെപ്യൂട്ടി കമാന്‍ഡന്‍റ് മുഹമ്മദ് ഷഹനവാസ്, അസിസ്റ്റന്‍റ് കമാന്‍ഡന്‍റ് ചക്ഷേന്ദര്‍ കുമാര്‍, പ്രധാന്‍ അധികാരി എന്‍. രാജ്്കുമാര്‍, പ്രധാന്‍ സഹായി എന്‍ജിനീയര്‍ ബംഗാളന്‍ ശശി,  ഉത്തം നാവിക് ചന്ദന്‍കുമാര്‍ ദാസ്, ഉത്തം നാവിക് അനില്‍ കുമാര്‍ എന്നിവര്‍ക്കുള്ള ധീരതക്കുള്ള തത്രക്ഷക് മെഡലുകളും ഡി.ഐ.ജിമാരായ എന്‍.വി. നരസിംഹ, രാകേഷ് പല്‍,കമാന്‍ഡന്‍റുമാരായ  അതുല്‍കുമാര്‍, എന്‍.വി. രാമറാവു, എ.കെ. മധുകര്‍ (റിട്ട.), കെ. രാമബ്രഹ്മം, പ്രധാന്‍ അധികാരി ഭരത് സിങ് ഗുസൈന്‍ എന്നിവര്‍ക്കുള്ള മെറിട്ടോറിയസ്  മെഡലുകളും എ.കെ. ആന്‍റണി വിതരണം ചെയ്തു.
ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് ഡറയക്ടര്‍ ജനറല്‍ വൈസ് അഡ്മിറല്‍  അനുരാഗ് തപ്ലിയല്‍, സതേണ്‍ നേവല്‍ കമാന്‍ഡ് ചീഫ് വൈസ് അഡ്മിറല്‍ സതീഷ് സോണി, കോസ്റ്റ് ഗാര്‍ഡ് വെസ്റ്റേണ്‍ ഐ.ജി എസ്.പി.എസ്. ബര്‍സ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP