സ്വാഗതം
WELCOME

News Update..

Saturday, February 8, 2014

തൊഴിലാളികള്‍ക്ക് സ്വദേശത്ത് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം Madhyamam News Feeds

തൊഴിലാളികള്‍ക്ക് സ്വദേശത്ത് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം Madhyamam News Feeds

Link to

തൊഴിലാളികള്‍ക്ക് സ്വദേശത്ത് മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം

Posted: 07 Feb 2014 10:27 PM PST

Image: 

ദോഹ: രാജ്യത്ത് തൊഴില്‍ തേടിയത്തെുന്ന വിദേശികള്‍ക്ക് മാതൃരാജ്യത്ത് തന്നെ മെഡിക്കല്‍ പരിശോധന നടത്താനുള്ള ഓണ്‍ലൈന്‍ പദ്ധതി നടപ്പിലാക്കാന്‍ തീരുമാനമായി. ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് പുതുതായത്തെുന്ന തൊഴിലാളികള്‍ക്ക് വേണ്ടിയാണ് പദ്ധതി നടപ്പാക്കുക.
സാമൂഹ്യക്ഷേമ-തൊഴില്‍ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ജി.സി.സി രാജ്യങ്ങളിലെ ഹെല്‍ത്ത് മിനിസ്റ്റേ്സ് കൗണ്‍സില്‍ എന്നിവയുമായി സഹകരിച്ച് സുപ്രിം ഹെല്‍ത്ത് കൗണ്‍സിലാണ് പദ്ധതിയൊരുക്കുന്നത്.
ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ അംഗീകൃത മെഡിക്കല്‍ സെന്‍ററുകളെ ഓണ്‍ലൈനില്‍ ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുക. പദ്ധതി നടപ്പായാല്‍ ഖത്തറില്‍ ജോലി തേടി വരുന്നവര്‍ ഈ മെഡിക്കല്‍ സെന്‍ററിലേതെങ്കിലുമൊന്നില്‍ പരിശോധന നടത്തണം. മററ് ജി.സി.സി രാജ്യങ്ങള്‍ നേരത്തെ തന്നെ നടപ്പില്‍ വരുത്തിയ സംവിധാനം താമസിയാതെ ഖത്തറിലുമത്തെുമെന്ന് മെഡിക്കല്‍ കമീഷന്‍ ഡയറക്ടര്‍ ഡോ. ഇബ്രാഹിം അല്‍ ശാര്‍ പറഞ്ഞു. ഓണ്‍ ലൈന്‍ സംവിധാനം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ മന്ത്രാലയങ്ങളില്‍ നിന്നും വകുപ്പുകളില്‍ നിന്നുമുള്ളവരെ ഉള്‍പ്പെടുത്തി ദോഹയില്‍ ശില്‍പശാല സംഘടിപ്പിച്ചിരുന്നു.
അംഗീകൃത മെഡിക്കല്‍ സെന്‍ററുകള്‍ നല്‍കുന്ന പരിശോധന റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനായി തന്നെ സ്വീകരിക്കാനുള്ള സംവിധാനമൊരുക്കും.
റിപ്പോര്‍ട്ട് പോസിററീവാണെങ്കില്‍ ഉടന്‍ തന്നെ തൊഴിലാളികള്‍ക്കുള്ള വിസ അനുവദിക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക, നേപ്പാള്‍, ബംഗ്ളാദേശ്, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, ഈജിപ്ത്, സുഡാന്‍, എത്യോപ്യ, സിറിയ, എറിത്രിയ തുടങ്ങിയ 11 രാജ്യങ്ങളിലെ 200 മെഡിക്കല്‍ സെന്‍ററുകള്‍ക്കാണ് പരിശോധന നടത്താന്‍ അനുവാദം നല്‍കുന്നത്. ഇ-സെന്‍ററുകളെ ജി.സി.സി.യിലെ ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് പദ്ധതി നടപ്പാക്കുകയെന്ന് സൈദ് അല്‍ ശാര്‍ പറഞ്ഞു.

ലോക്പാല്‍: ദല്‍ഹിയില്‍ ‘ആപ്’ സര്‍ക്കാര്‍–ഗവര്‍ണര്‍ ഏറ്റുമുട്ടല്‍

Posted: 07 Feb 2014 10:14 PM PST

Image: 
Subtitle: 
ഗവര്‍ണര്‍ നജീബ് ജങ് കോണ്‍ഗ്രസ് ഏജന്‍െറന്ന് 'ആപ്'

ന്യൂഡല്‍ഹി: ഡല്‍ഹി സര്‍ക്കാര്‍ തയാറാക്കിയ കരട് ലോക്പാല്‍ ബില്ലിനെ ച്ചൊല്ലി വിവാദം മുറുകി.
ബില്‍ നിയമസഭയില്‍ അവതരിപ്പിക്കാന്‍ അനുമതി തേടിയെങ്കിലും ലഫ്. ഗവര്‍ണര്‍ നജീബ് ജങ് അനുമതി നല്‍കിയിട്ടില്ല.
എന്നാല്‍, ഗവര്‍ണറുടെ അനുമതി ലഭിച്ചില്ളെങ്കിലും ഫെബ്രുവരി 13 മുതല്‍ 16 വരെ ഇന്ദിര ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി കെജ്രിവാള്‍. ഇതോടെ ഡല്‍ഹി സര്‍ക്കാറും ലഫ്.ഗവര്‍ണറും തമ്മില്‍ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.  
  കെജ്രിവാളിന്‍െറ ലോക്പാല്‍ ബില്‍ കേന്ദ്രനിയമവുമായി ഒത്തുപോകുന്നതല്ളെന്നും കേന്ദ്രത്തിന്‍െറ മുന്‍കൂര്‍ അനുമതിയില്ലാതെ നടപ്പാക്കുന്നത് നിയമവിരുദ്ധമാണെന്നും സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ ഡല്‍ഹി ലഫ്.ഗവര്‍ണര്‍ നജീബ് ജങ്ങിന് നിയമോപദേശം നല്‍കിയിട്ടുണ്ട്.
 സോളിസിറ്റര്‍ ജനറലിന്‍െറ നിയമോപദേശം ഗവര്‍ണര്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപിച്ചും അതൃപ്തി പ്രകടിപ്പിച്ചും മുഖ്യമന്ത്രി കെജ്രിവാള്‍ വെള്ളിയാഴ്ച ഗവര്‍ണര്‍ക്ക് കത്തുനല്‍കി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍െറയും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും സമ്മര്‍ദത്തിന് വഴങ്ങിയാണ് നിയമോപദേശം ചോര്‍ത്തിയതെന്ന് തുറന്നടിക്കുന്ന കത്ത് കെജ്രിവാള്‍ പരസ്യപ്പെടുത്തി.
  ഭരണഘടനാ വിദഗ്ധരായ നാല് അഭിഭാഷകരുടെ നിയമോപദേശം തേടിയെന്നും ബില്‍ പാസാക്കാന്‍ തടസ്സമില്ളെന്നുമാണ് എല്ലാവരും പറഞ്ഞതെന്നും കെജ്രിവാള്‍ കത്തില്‍ പറയുന്നു.
ഗവര്‍ണര്‍ നജീബ് ജങ് കോണ്‍ഗ്രസ് ഏജന്‍റായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ‘ആപ്’ വക്താവ് അശുതോഷ് കുറ്റപ്പെടുത്തുകയും ചെയ്തതോടെ ഭിന്നത കൂടുതല്‍ രൂക്ഷമായി.  ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം മാധ്യമങ്ങള്‍ക്ക് ചോര്‍ന്നുകിട്ടിയത് ബില്ലിനെതിരായ നീക്കങ്ങളുടെ ഭാഗമായാണ് ‘ആപ്’ നേതൃത്വം വിലയിരുത്തുന്നത്. ഇതേതുടര്‍ന്നാണ് ഗവര്‍ണര്‍ക്കെതിരെ രംഗത്തുവരാന്‍ പാര്‍ട്ടി തീരുമാനിച്ചത്.
അതിനിടെ, കേന്ദ്രത്തിന്‍െറ അനുമതി തേടാതെ ലോക്പാല്‍ ബില്‍ അവതരിപ്പിക്കാനുള്ള കെജ്രിവാള്‍ സര്‍ക്കാറിന്‍െറ നീക്കം തടയണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഗവര്‍ണറെ കണ്ട് ആവശ്യപ്പെട്ടു.  
  ‘ആപ്’ സര്‍ക്കാറിന്‍െറ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളീല്‍ പ്രധാനപ്പെട്ടതാണ്  ലോക്പാല്‍ ബില്‍. അണ്ണാ ഹസാരെയുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍   നിരാകരിച്ച വ്യവസ്ഥകള്‍ പലതും ഡല്‍ഹി സര്‍ക്കാറിന്‍െറ കരട് ബില്ലിലുണ്ട്.
 മാത്രമല്ല, കേന്ദ്ര സര്‍ക്കാറിനുകീഴില്‍ വരുന്ന ഡല്‍ഹി പൊലീസിനെയും ഡല്‍ഹി ഡെവലപ്മെന്‍റ് അതോറിറ്റിയെയും ബില്ലിന്‍െറ പരിധിയില്‍ കൊണ്ടുവരാനും വ്യവസ്ഥകളുണ്ട്. അതിനാല്‍, ബില്‍ ഇപ്പോഴത്തെ അവസ്ഥയില്‍ അംഗീകരിക്കില്ളെന്ന് കോണ്‍ഗ്രസ് ഉറപ്പിച്ചുപറയുന്നു.  
സിഖ്വിരുദ്ധ കലാപം അന്വേഷിക്കാന്‍ പ്രത്യേകാന്വേഷണ സംഘം രൂപവത്കരിക്കാനും കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ മുന്‍മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ കുരുക്കാനും കെജ്രിവാള്‍ കരുനീക്കിയിരന്നു.  
ഈ സാഹചര്യത്തില്‍ ലോക്പാല്‍ ബില്ലില്‍ ഉടക്കി കോണ്‍ഗ്രസിന്‍െറ പുറംപിന്തുണയില്‍ നിലനില്‍ക്കുന്ന ഒരു മാസം മാത്രം പ്രായമായ ‘ആപ്’ സര്‍ക്കാര്‍ നിലംപതിക്കുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

വി.എസിന്‍േറത് തെറ്റായ നടപടിയെന്ന് പി.ബി

Posted: 07 Feb 2014 10:04 PM PST

Image: 

ന്യൂഡല്‍ഹി: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ ഉന്നതഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട്  പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക്  കത്ത് നല്‍കിയത് പാര്‍ട്ടി നിലപാടല്ളെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ. വി.എസിന്‍്റേത് തെറ്റായ നടപടിയാണെന്നും പി.ബി പുറത്തിറക്കിയ വാര്‍ത്താ കുറുപ്പില്‍ വ്യക്തമാക്കി.
ടി.പി വധത്തില്‍ ഉന്നതഗൂഢാലോചന സി.ബി.ഐക്ക് വിടണമെന്നും കൊലയാളി സംഘവും സ്വര്‍ണകള്ളകടത്ത് പ്രതി ഫയാസും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ്  വി.എസ്  മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചത്. വി.എസ് ഇത്തരമൊരു കത്ത് നല്‍കിയിട്ടില്ളെന്നായിരുന്നു ആദ്യം അദ്ദേഹത്തിന്‍്റെ ഓഫീസ് അറിയിച്ചത്. എന്നാല്‍ കത്തയച്ച വാര്‍ത്ത പിന്നീട് വി.എസ്  സ്ഥിരീകരിക്കുകയായിരുന്നു. വി.എസിന്‍്റേത് പാര്‍ട്ടി നിലപാട് അല്ളെന്ന് പി.ബി വ്യക്തമാക്കിയതോടെ പാര്‍ട്ടി കേന്ദ്രനേതൃത്വവും അദ്ദേഹത്തെ കൈവിട്ടനിലയാണ്.

‘ദുബൈ ടൂര്‍’ ഇന്ന് സമാപിക്കും

Posted: 07 Feb 2014 10:01 PM PST

Image: 

ദുബൈ: ദുബൈയുടെ തെരുവീഥികളില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടക്കുന്ന ദുബൈ ടൂര്‍ അന്താരാഷ്ട്ര സൈക്ളിങ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് സമാപിക്കും. രണ്ടു ദിവസം ദുബൈയില്‍ ഒതുങ്ങിയ മത്സരം ഇന്നലെ ഹത്ത വരെ നീണ്ടു.
 ദുബൈയില്‍ നിന്ന് ഹത്ത വരെ 162 കി.മീറ്റര്‍ നീണ്ട നേച്വര്‍ സ്റ്റേജ് ഘട്ടത്തില്‍ കഴിഞ്ഞദിവസം രണ്ടാംഘട്ടത്തില്‍ വിജയിച്ച ജര്‍മ്മനിയുടെ മാര്‍സല്‍ കിറ്റല്‍ തന്നെ ഒന്നാമതത്തെി. എന്നാല്‍ ജനറല്‍ ക്ളാസിഫിക്കേഷന്‍ വിഭാഗത്തില്‍ ആദ്യ ദിവസം 10 കി.മീ വ്യക്തിഗത ടൈം ട്രയലില്‍ ജയിച്ച അമേരിക്കയുടെ ടായ്ലര്‍ ഫിന്നി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. നാലുദിവസത്തെ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഘട്ടമാണ് ഇന്നലെ മരുഭൂമി താണ്ടി നടന്നത്. ഹജ്ജാര്‍ മലനിരകളിലവസാനിച്ച മത്സരത്തില്‍ അവസാന 20 മീറ്ററിലാണ് കിറ്റല്‍ ലീഡ് പിടിച്ചത്.
തുടര്‍ച്ചയായി രണ്ടു ഘട്ടം വിജയിച്ചെങ്കിലും കിറ്റല്‍ ഓവറോള്‍ പൊസിഷനില്‍ ഏഴാം സ്ഥാനത്താണ്.മുന്നിലുള്ള ഫിന്നിയേക്കാള്‍ 33 സെക്കന്‍റ് പിന്നിലാണ് കിറ്റല്‍
ശനിയാഴ്ച നടക്കുന്ന അവസാന ഘട്ട മത്സരം ദുബൈ വേള്‍ഡ് ട്രേഡ് സെന്‍ററില്‍ നിന്ന് തുടങ്ങി നഗരം ചുറ്റി 123 കി.മീറ്റര്‍ പിന്നിട്ട്  ബുര്‍ജ് ഖലീഫയില്‍ സമാപിക്കും.

ഒന്നാം ടെസ്റ്റ്: ഇന്ത്യക്ക് 407 റണ്‍സ് വിജയലക്ഷ്യം

Posted: 07 Feb 2014 10:00 PM PST

Image: 

ഓക് ലന്‍ഡ്: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 407 റണ്‍സിന്‍െറ വിജയലക്ഷ്യം. രണ്ടാമിന്നിങ്സില്‍ ന്യുസിലാന്‍ഡ് 105 റണ്‍സിന് പുറത്തായി. മുഹമ്മദ് ഷമിയും ഇശാന്ത് ശര്‍മയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. സഹീര്‍ ഖാന്‍ രണ്ടു വിക്കറ്റെടുത്തു. 41 റണ്‍സ് നേടിയ റോസ് ടെയ്ലര്‍ മാത്രമാണ് ഇന്ത്യയുടെ ബോളിങിന് മുന്നില്‍ കുറച്ചങ്കെിലും പിടിച്ചുനിന്നത്.

നേരത്തെ ഒന്നാം ഇന്നിങ്സില്‍ ന്യുസിലാന്‍ഡ് 301 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയിരുന്നു. നാല് വിക്കറ്റിന് 130 റണ്‍സുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 202 റണ്‍സിന് ഒന്നാം ഇന്നിങ്സില്‍ പുറത്തായി. ഒന്നാം ഇന്നിങ്സില്‍ ന്യുസിലാന്‍ഡ് 503 റണ്‍സെടുത്തിരുന്നു.

സിറിയയില്‍ പൊരുതുന്ന സൗദി യുവാക്കള്‍ മടങ്ങുന്നു

Posted: 07 Feb 2014 09:50 PM PST

Image: 

റിയാദ്: സിറിയയില്‍ വിമോചനസേനക്കൊപ്പം പോരാട്ടത്തിലേര്‍പ്പെട്ട സൗദി പൗരന്മാര്‍ രാജ്യത്തേക്കു മടങ്ങുന്നു. പുറം രാജ്യങ്ങളില്‍ പോയി യുദ്ധം ചെയ്യുന്നവര്‍ക്ക് ശിക്ഷ വിധിച്ചു കൊണ്ടുള്ള സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ പ്രഖ്യാപനത്തെ തുടര്‍ന്നാണ് സിറിയയില്‍ പോരാട്ടത്തിലേര്‍പ്പെട്ട സൗദി യുവാക്കള്‍ തിരിച്ചുവരുന്നത്. രാജ്യത്ത് തിരിച്ചത്തൊനായി കഴിഞ്ഞ ദിവസങ്ങളില്‍ പലരും തുര്‍ക്കിയിലെ സൗദി എംബസിയെ സമീപിച്ചിട്ടുണ്ടെന്ന് അങ്കാറയിലെ സൗദി അംബാസഡര്‍ ആദില്‍ മിര്‍ദാദ് അറിയിച്ചു. ഇവരുടെ തിരിച്ചുവരവിനു വേണ്ട നടപടിക്രമങ്ങള്‍ അങ്കാറയിലെ സൗദി നയതന്ത്ര കാര്യാലയം പൂര്‍ത്തിയാക്കുമെന്നും മേലില്‍ തുര്‍ക്കി അതിര്‍ത്തി വഴി ഒരു സൗദി പൗരനും സിറിയയിലെ യുദ്ധമുന്നണിയിലേക്ക് നുഴഞ്ഞുകയറാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് തുര്‍ക്കി സൈന്യത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും ആദില്‍ പ്രാദേശിക അറബിപത്രത്തോട് പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ നടക്കുന്ന പ്രക്ഷോഭങ്ങളില്‍ സൗദി പൗരന്മാര്‍ പങ്കെടുക്കുന്നത് ശിക്ഷാര്‍ഹമായി വിധിച്ചുകൊണ്ടുള്ള രാജവിജ്ഞാപനം വന്നു മൂന്നു ദിനങ്ങള്‍ക്കകമാണ് ഇവര്‍ എംബസിയെ സമീപിച്ചത്. ഇവരെല്ലാവരും സൗദി യുവാക്കളാണ്. ഇവരെ സുരക്ഷിതമായും മാന്യമായും രാജ്യത്തത്തെിക്കും.
ഇനിയും ഇത്തരത്തില്‍ തുര്‍ക്കി വഴി സിറിയയിലേക്ക് സൗദിയില്‍ നിന്നുള്ളവര്‍ നുഴഞ്ഞുകയറുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ തുര്‍ക്കി സുരക്ഷാസേനയുമായി എംബസി ചര്‍ച്ച നടത്തി.
ടൂറിസ്റ്റുകളെന്ന നിലക്കാണ് ഇവര്‍ ഇസ്തംബൂളിലത്തെുന്നത്. അവിടെ നിന്നു അതിര്‍ത്തി പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഈ യുവാക്കള്‍ അനധികൃതമായി അതിര്‍ത്തി ഭേദിച്ച് സിറിയയിലേക്ക് കടക്കുകയാണ്.
ആരുടെയോ പ്രചാരവേലയില്‍ കുടുങ്ങിയാണ് ഇവരത്തെുന്നതെന്ന് അംബാസഡര്‍ പറഞ്ഞു. വിദേശത്തു നിന്നുള്ള സായുധപോരാളികളെ അതിര്‍ത്തി കടത്തി സിറിയയിലത്തെിക്കാന്‍ പ്രത്യേകസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ തുര്‍ക്കികളല്ല. സിറിയയിലെ വിമോചനപോരാട്ടത്തില്‍ പങ്കുകൊള്ളുന്ന ചില ഗ്രൂപ്പുകളാണ് ഇതിനു പിന്നിലെന്നും ആദില്‍ മിര്‍ദാദ് ചൂണ്ടിക്കാട്ടി.

എയര്‍ ഇന്ത്യയുടെ അവഗണനക്കെതിരെ പ്രതിഷേധമിരമ്പി

Posted: 07 Feb 2014 09:31 PM PST

Image: 

മനാമ: എയര്‍ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന അവഗണനക്കും ചൂഷണത്തിനുമെതിരെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് വേളയില്‍ നാട്ടില്‍ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് യാത്രാ സമിതി സംഘടിപ്പിച്ച ചര്‍ച്ചാസദസ്സില്‍ അഭിപ്രായമുയര്‍ന്നു. തങ്ങളുടെ പ്രശ്നങ്ങളോട് അധികാരികളും പാര്‍ട്ടികളും പുലര്‍ത്തുന്ന നിസ്സംഗതയിലുള്ള പ്രതിഷേധം വോട്ട് ചോദിച്ച് വരുന്നവര്‍ക്ക് മുന്നില്‍ ഉയര്‍ത്താന്‍ നാട്ടിലെ കുടുംബങ്ങളെ സജ്ജമാക്കണമെന്ന് യോഗത്തില്‍ സംബന്ധിച്ചവര്‍ ആവശ്യപ്പെട്ടു. തിരുവനന്തപുരം സെക്ടറില്‍ നിര്‍ത്തിവെച്ച സര്‍വീസ് പുനരാരംഭിക്കുന്നതിന് നിയമ നടപടികളുമായി ശക്തമായി മുന്നോട്ട് പോകാന്‍ യോഗം തീരുമാനിച്ചു.
എയര്‍ ഇന്ത്യ പ്രവാസികള്‍ക്ക് ചെയ്യുന്ന ചില സേവനങ്ങള്‍ പ്രശംസനീയമാണ്. മൃതദേഹം കൊണ്ടുപോകാനും സ്ട്രെക്ചര്‍ സംവിധാനം ഒരുക്കാനുമെല്ലാം അകമഴിഞ്ഞ സഹായമാണ് എയര്‍ ഇന്ത്യ ചെയ്യുന്നത്. അതേസമയം, യാത്രാ നിരക്കിന്‍െറ കാര്യത്തിലും ബാഗേജിന്‍െറ കാര്യത്തിലും യാത്രക്കാരോട് കാണിക്കുന്നത് കടുത്ത അനീതിയാണ്. മറ്റു ചില രാജ്യങ്ങളില്‍ നിന്ന് 30 കിലോവരെ ബാഗേജ് കൊണ്ടുപോകാന്‍ അനുമതി നല്‍കുമ്പോള്‍ ബഹ്റൈനില്‍ നിന്ന് ഈ ആനുകൂല്യം ലഭിക്കാതിരിക്കാന്‍ എന്ത് ന്യായമാണുള്ളത്? പ്രസ്തുത ആനുകൂല്യം ബഹ്റൈനിലെ യാത്രക്കാര്‍ക്കും ലഭ്യമാക്കണം. യാത്രാനിരക്കിന്‍െറ കാര്യത്തില്‍ മുമ്പൊക്കെ മറ്റ് എയര്‍ലൈന്‍സുകളേക്കാള്‍ എയര്‍ ഇന്ത്യയില്‍ നിരക്ക് കുറവായിരുന്നെങ്കില്‍ ഇപ്പോള്‍ മറ്റ് വിമാന കമ്പനികളെ കടത്തിവെട്ടുകയാണ് എയര്‍ ഇന്ത്യയെന്ന് യോഗത്തില്‍ സംസാരിച്ചവര്‍ കുറ്റപ്പെടുത്തി.
തിരുവനന്തപുരം സെക്ടറില്‍ സര്‍വീസ് പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി തവണ അധികാരികള്‍ക്ക് നിവേദനവും മറ്റും നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല. ഇവിടേക്ക് ഗള്‍ഫ് എയര്‍ സര്‍വീസ് ആരംഭിച്ചിട്ടും എയര്‍ ഇന്ത്യക്ക് കുലുക്കമില്ല. ഇനി ഇക്കാര്യത്തില്‍ അധികൃതരുമായി ചര്‍ച്ചക്കില്ളെന്നും നേരത്തെ തീരുമാനിച്ചപോലെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി. ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ യാത്രാ സമിതി ഭാരവാഹികള്‍ ബഹ്റൈനിലെ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥരെ നേരില്‍ കണ്ട് അറിയിക്കും. നേരത്തെ ഫ്ളക്സ് ബോര്‍ഡില്‍ ഒപ്പുശേഖരം സംഘടിപ്പിച്ചു. ഒപ്പുശേഖരം ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ അബ്രഹാം ജോണ്‍ ഉദ്ഘാടനം ചെയ്തു. എയര്‍ ഇന്ത്യയുടെ മോശമായ സമീപനത്തോടുള്ള പ്രതിഷേധ സൂചകമായി കുട്ടികള്‍ കടലാസ് കൊണ്ട് ‘ഒറിഗാമി’ നിര്‍മിച്ചു. ചര്‍ച്ചാ സദസ്സ് ബഹ്റൈന്‍ കേരളീയ സമാജം പ്രസിഡന്‍റ് കെ. ജനാര്‍ദനന്‍ ഉദ്ഘാടനം ചെയ്തു. ഇ.കെ. സലീം അധ്യക്ഷത വഹിച്ചു. കെ.ടി. സലീം മോഡറേറ്ററായിരുന്നു. എ.സി.എ. ബക്കര്‍ വിഷയാവതരണം നടത്തി. ഡോ. ഖമറുദ്ദീന്‍, കെ.ആര്‍. നായര്‍, ജെയിംസ് കൂടല്‍, സതീഷ് മുതലയില്‍, റഫീഖ് അബ്ദുല്ല, എ.എം. ഷാനവാസ്, സേവി മാത്തുണ്ണി, ചെമ്പന്‍ ജലാല്‍, നാസര്‍ മഞ്ചേരി, എന്‍.കെ. മുഹമ്മദലി, മനോജ് വടകര, ഫിറോസ് തിരുവത്ര, ജമാല്‍ കുറ്റിക്കാട്ടില്‍, റസാഖ് മൂഴിക്കല്‍, ആശിക്, ഫസല്‍ പേരാമ്പ്ര തുടങ്ങിയവര്‍ സംസാരിച്ചു.
 

കുവൈത്തില്‍ കടുത്ത തണുപ്പ്; ഊഷ്മാവ് പൂജ്യം ഡിഗ്രിയില്‍

Posted: 07 Feb 2014 09:27 PM PST

Image: 

കുവൈത്ത് സിറ്റി: രാജ്യത്തിന്‍െറ ചില ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് നാളുകളില്‍ അന്തരീക്ഷ ഊഷ്മാവ് പൂജ്യം ഡിഗ്രി സെല്‍ഷ്യസിലത്തെിയതായി റിപ്പോര്‍ട്ട്. ചിലയിടങ്ങളില്‍ പൂജ്യത്തിന് താഴെയും എത്തിയതായി പ്രമുഖ ഗോള ശാസ്ത്രജ്ഞനും കാലവസ്ഥ നിരീക്ഷകനുമായ ഡോ. സാലിഹ് അല്‍ ഉജൈരി വ്യക്തമാക്കി.
അപ്രതീക്ഷിതമായി ഇപ്പോള്‍ അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന കടുത്ത തണുപ്പ് കാലാവസ്ഥ അടുത്ത ആഴ്ചയുടെ പകുതിവരെ നീണ്ടുനിന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.
മരുപ്രദേശങ്ങള്‍ പോലുള്ള തുറസായ സ്ഥലങ്ങളിലാണ്  ഊഷ്മാവ് പൂജ്യം ഡിഗ്രിക്കും താഴെ രേഖപ്പെടുത്തിയത്. ഇത് കാരണം ആ ഭാഗങ്ങളില്‍ അസഹനീയമായ തണുപ്പാണ് അനുഭവപ്പെട്ടത്. സാല്‍മിയിലെ ചില ഭാഗങ്ങളില്‍ വ്യാഴാഴ്ച തണുപ്പ് പൂജ്യം ഡിഗ്രിയിലത്തെി. കുവൈത്ത് വിമാനത്താവളം, അബ്ദലി എന്നിവിടങ്ങളില്‍ കഴിഞ്ഞ ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഊഷ്മാവ് രണ്ട് ഡിഗ്രിവരെ താണതായും രേഖപ്പെടുത്തി.
പ്രത്യേകിച്ച് മുന്നറിയിപ്പൊന്നുമില്ലാതെ രാജ്യത്ത് ഇപ്പോള്‍ തണുപ്പ് ഇത്ര കടുത്തതാകാന്‍ കാരണം സൈബീരിയയിലെ ഉയര്‍ന്ന മലമടക്കുകളില്‍നിന്ന് ഈ ഭാഗങ്ങളിലേക്ക് അടിച്ചുവീശുന്ന ശീതക്കാറ്റാണെന്ന് ഉജൈരി പറഞ്ഞു. അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറഞ്ഞതോടൊപ്പം വടക്ക്-പടിഞ്ഞാറന്‍ സൈബീരിയന്‍ കാറ്റിന്‍െറ അകമ്പടികൂടിയായപ്പോള്‍ തണുപ്പിന്‍െറ കാഠിന്യം കൂടിയതാണെന്ന് ഉജൈരി നിരീക്ഷിച്ചു.
ഇപ്പോള്‍ രാജ്യം‘ അല്‍ അഖാറബ്’ എന്ന തണുപ്പ് കാലാവസ്ഥയിലൂടെയാണത്ര കടന്നുപോകുന്നത്. ഫെബ്രുവരി ഒന്നു മുതല്‍ ആരംഭിച്ച പ്രതിഭാസം ഈ മാസം 26 ഓടുകൂടിയാണ് അവസാനിക്കുക. ‘അല്‍ അഖാറബ്’ കഴിയുന്നതോടെ ‘അല്‍ അജൂസ്’ കാലാവസ്ഥയില്‍ തണുപ്പ് ഉണ്ടാവുമെങ്കിലും ശക്തമായി അനുഭവപ്പെടില്ല.
കുവൈത്ത് സിവില്‍ എവിയേഷനിലെ കാലവസ്ഥ നിരീക്ഷണ ഡിപ്പാര്‍ട്ടുമെന്‍റ് മേധാവി മുഹമ്മദ് കറമും രാജ്യത്തെ ചില ഏരിയകളില്‍ കഴിഞ്ഞ രണ്ട് മൂന്ന് നാളുകളില്‍ തണുപ്പ് പൂജ്യത്തിന് താഴെ വരെ എത്തിയ കാര്യം സ്ഥിരീകരിച്ചു.
മണിക്കൂറില്‍ 15 മുതല്‍ 30 കിലോ മീറ്റര്‍ വേഗതയില്‍ അടിച്ചു വീശിയ വടക്ക്- പടിഞ്ഞാറന്‍ സൈബീരിയന്‍ കാറ്റാണ് ഊഷ്മാവിനെ ഗണ്യമായ തോതില്‍ കുറച്ചതെന്നും ഇതുകാരണം കഴിഞ്ഞ ദിവസങ്ങളിലെ കൂടിയ ചൂട് 16- 18 ഡിഗ്രികള്‍ക്കിടയിലായിരുന്നെന്നും കറം കൂട്ടിച്ചേര്‍ത്തു.
 

ഗൂഢാലോചനയില്‍ വി.എസിനെ പങ്കാളിയാക്കാന്‍ നോക്കേണ്ട - പിണറായി

Posted: 07 Feb 2014 09:20 PM PST

Image: 

പത്തനംതിട്ട: ടി.പി വധ അന്വേഷണം സി.ബി.ഐക്ക് വിടണമെന്ന ആവശ്യമുയര്‍ത്തി രമ നടത്തിയ സത്യഗ്രഹവുമായി ബന്ധപ്പെട്ട് വലിയ ഗൂഢാലോചന നടന്നിരുന്നുവെന്നും അതില്‍ വി.എസിനെ പങ്കാളിയാക്കാന്‍ ആരും നോക്കേണ്ടെന്നും സി.പി.എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍. കേരള രക്ഷാമാര്‍ച്ച് നയിച്ച് പത്തനംതിട്ടയില്‍ എത്തിയ അദ്ദേഹം ഗസ്റ്റ് ഹൗസില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
വി.എസ് മുഖ്യമന്ത്രിക്ക് കത്തയച്ച വിഷയത്തില്‍ അവ്യക്തത ഉണ്ടായിരുന്നവെന്നും അതിനാലാണ് കത്തയച്ചത് ആരെന്ന് അന്വേഷിക്കണമെന്ന് കഴിഞ്ഞ ദിവസം താന്‍ ആവശ്യപ്പെട്ടതെന്നും പിണറായി പറഞ്ഞു. വി.എസിന്‍െറ ഓഫീസുമായി ബന്ധപ്പെട്ട ഓഫീസ് സെക്രട്ടറിയും പ്രസ് സെക്രട്ടറിയുമൊക്കെ വി.എസ് കത്തയച്ചു എന്ന വാര്‍ത്ത നിഷേധിക്കുകയുണ്ടായി. വി.എസ് അറിയാതെ അവര്‍ നിഷേധിക്കില്ളെന്നുകരുതിയാണ് താന്‍ കത്തയച്ചതാരെന്ന് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസിലെ ഭരണ രംഗവുമായി ബന്ധപ്പെട്ട ഒരുവിഭാഗം, ഇത്തരം കാര്യങ്ങള്‍ നന്നായി സ്പോണ്‍സര്‍ ചെയ്യുന്ന യു.ഡി.എഫിലെ ചില കക്ഷികള്‍, ആര്‍.എം.പി ഇവരെല്ലാം കൂടിയുള്ള ഒരു ഗൂഡാലോചന നേരത്തെ നടന്നിരുന്നു. അതിന്‍െറ ഭാഗമായാണ് രമ നിരാഹാരം കിടന്നത്. അതിനിടക്ക് സി.ബി.ഐ അന്വേഷണ തീരുമാനം പ്രഖ്യാപിക്കുക. വിജയശ്രീലാളിതയായി സുസ്മേര വദനയായി രമ കൈയും വീശി തിരികെ പോകുക. ഞങ്ങള്‍ വിജയിച്ചിരിക്കുന്നുവെന്ന് പറയുക. എന്നിവയായിരുന്നു പദ്ധതിയിട്ടിരുന്നത്. അത് മുഴുവനും ചീറ്റിപ്പോയി. അതിനിടക്ക് സമരപ്പന്തല്‍ വി.എസ് സന്ദര്‍ശിക്കാന്‍ പോകുന്നു എന്നു പറഞ്ഞു. എന്ത് അടിസ്ഥാനത്തിലാണ് അങ്ങനെയെല്ലാം പറഞ്ഞതെന്ന് അറിയില്ല.
ഇവിടെ ഗൂഢാലോചന നടത്തിയത് ഇവരാണ്. ആ ഗൂഢാലോചനയുടെ ഭാഗമാക്കി വി.എസിനെ മാറ്റാന്‍ ആരും ശ്രമിക്കണ്ട. അത്രയെ പറയുന്നുള്ളൂ. ടി.പി വധ അന്വേഷണത്തില്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ആ നിലപാട് എടുത്തത് വി.എസിന്‍െറയും സാന്നിധ്യത്തിലാണ്. എന്നിട്ടും വി.എസ് കത്തെഴുതിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അദ്ദേഹത്തോട് ചോദിക്കുക. തനിക്ക് അതിന് മറുപടി പറയാനാവില. ്ളരമക്ക് വേണ്ടത് പിണറായി വിജയനെ പ്രതിയാക്കുകയാണ്. ആ ആവശ്യം അവര്‍ കുറെ കാലമായിട്ട് കൊണ്ട് നടക്കുന്നുണ്ട്. താന്‍ അതിലേക്ക് ഇപ്പോള്‍ ഒന്നും പറയുന്നില്ളെന്നും പിണറായി പറഞ്ഞു.

വര്‍ഗീയാക്രമണ നിരോധബില്ലിന്‍െറ ദുര്യോഗം

Posted: 07 Feb 2014 07:20 PM PST

Image: 

യു.പി.എ സര്‍ക്കാറിന്‍െറ രണ്ടാമൂഴം അവസാനിക്കാനിരിക്കെ, ഒന്നാമൂഴത്തിന്‍െറ ആദ്യവര്‍ഷം തന്നെ തയാറാക്കിയ വര്‍ഗീയാക്രമണ നിരോധ ബില്‍, തിരുത്തുകള്‍ക്കും മാറ്റിവെക്കലുകള്‍ക്കുമൊടുവില്‍ രാജ്യസഭയില്‍ അവതരിപ്പിക്കാനുള്ള ശ്രമം മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും മതേതരമെന്നവകാശപ്പെടുന്ന കക്ഷികളും ഇടതുപാര്‍ട്ടികളും ചേര്‍ന്ന് പരാജയപ്പെടുത്തിയതോടെ ഇനിയൊരു പരിഗണന സാധ്യമല്ലാത്തവിധം ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്നുവേണം കരുതാന്‍. മന്‍മോഹന്‍ സര്‍ക്കാറിന്‍െറ ആദ്യമൂഴത്തില്‍ അതിനെ പിന്താങ്ങിയ ഇടതുപക്ഷം ബില്ലിനെയും പിന്തുണച്ചിരുന്നതാണ്. മാറിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് സി.പി.എം, സി.പി.ഐ, ഫോര്‍വേഡ് ബ്ളോക്, ആര്‍.എസ്.പി എന്നിവയടങ്ങുന്ന ഇടതുമുന്നണിയെ ബില്‍ അവതരണത്തെ പരാജയപ്പെടുത്താന്‍ പ്രേരിപ്പിച്ചത്. നേരത്തേ തന്നെ, വര്‍ഗീയാക്രമണ വിരുദ്ധ ബില്ലിനെ പല്ലും നഖവുമുപയോഗിച്ച് എതിര്‍ത്തിരുന്ന ബി.ജെ.പിക്ക് ലക്ഷ്യം നേടുന്നതില്‍ മതേതര പാര്‍ട്ടികളുടെ കൂട്ടായ്മ സഹായകമായി ഭവിച്ചു. ഇപ്പോള്‍ മൂന്നാം ബദലിനോടൊപ്പം നില്‍ക്കുന്ന ജയലളിതയുടെ എ.ഐ.എ.ഡി.എം.കെ ആദ്യംമുതലേ ഇവ്വിഷയത്തില്‍ ബി.ജെ.പിയോടൊപ്പമായിരുന്നുതാനും. ബില്‍ സംസ്ഥാനങ്ങളുടെ അധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രത്തിന് അവസരം നല്‍കുന്നതാണെന്നും അത് ഫെഡറലിസത്തിന്‍െറ ചൈതന്യത്തിന് നിരക്കാത്തതാണെന്നും വാദിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോദിയും തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമാണ് ശക്തമായി രംഗത്തുവന്നിരുന്നത്. അവരുടെയൊക്കെ എതിര്‍പ്പ് മാനിച്ച് പല ഭേദഗതികള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാവുകയുമുണ്ടായി. വര്‍ഗീയ കലാപം നടക്കുന്ന പ്രദേശങ്ങളില്‍ കേന്ദ്രത്തെ നേരിട്ട് സുരക്ഷാസേനയെ അയക്കാന്‍ അനുവദിക്കുന്ന ബില്ലിലെ വ്യവസ്ഥ, സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രം അതാവാമെന്നാക്കി മാറ്റിയത് ഒരുദാഹരണമാണ്. ഒരു പ്രദേശത്ത് വര്‍ഗീയകലാപം നടന്നാല്‍ അതിന്‍െറ ഉത്തരവാദിത്തം ഭൂരിപക്ഷ സമുദായത്തിനാണെന്ന ബില്ലിലെ ഖണ്ഡിക ‘എല്ലാവര്‍ക്കും’ എന്നാക്കി മാറ്റിയതും മറ്റൊരു ഉദാഹരണമാണ്. ബില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ചക്കു വരുമ്പോള്‍ ഇനിയും ഭേദഗതി നിര്‍ദേശങ്ങള്‍ ഉന്നയിക്കാന്‍ അവസരമുണ്ടായിരുന്നു. അതൊന്നും പരിഗണിക്കാതെ, ഫലത്തില്‍ ബില്ലിനത്തെന്നെ കുഴിച്ചുമൂടുകയാണ് ഇടതു-വലത് പാര്‍ട്ടികളടങ്ങിയ പ്രതിപക്ഷം ചെയ്തത്.
ഇത്തരമൊരു ബില്‍ കൊണ്ടുവരുന്നതില്‍ മുഖ്യ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ആത്മാര്‍ഥത ഇല്ളെന്നും തെരഞ്ഞെടുപ്പ് തലയില്‍ വന്നുവീണപ്പോള്‍ ന്യൂനപക്ഷ വോട്ടുബാങ്ക് ഉറപ്പാക്കാന്‍ വേണ്ടി ധിറുതിപിടിച്ച്  ബില്‍ അവതരിപ്പിക്കാന്‍ നടത്തിയ കുത്സിത ശ്രമം തങ്ങള്‍ വിഫലമാക്കുകയാണ് ചെയ്തതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് ആരോപിക്കാം. അതാണവര്‍ ചെയ്യുന്നതും. അപ്പോഴും ഒരു ചോദ്യം ബാക്കി. വര്‍ഗീയ കലാപങ്ങളുടെ ഇരകളാവുന്ന ന്യൂനപക്ഷങ്ങള്‍ക്ക് ആശ്വാസമാവുന്ന ഒരു ബില്ലാണ് പ്രതിപക്ഷം പരാജയപ്പെടുത്തിയതെന്ന് പ്രചാരണം നടത്താന്‍ കോണ്‍ഗ്രസിന് അവസരം നല്‍കുകയല്ളേ മതേതര പാര്‍ട്ടികള്‍ ചെയ്തത്? സാമുദായിക സൗഹാര്‍ദത്തിനും നീതിക്കും വേണ്ടിയുള്ള ഒരു ദേശീയ അതോറിറ്റിയുടെ രൂപവത്കരണമായിരുന്നു ബില്ലിലെ ഏറ്റവും ആകര്‍ഷകമായ വ്യവസ്ഥ. വര്‍ഗീയകലാപങ്ങള്‍ തടയാനുള്ള മാര്‍ഗങ്ങള്‍ ആവിഷ്കരിക്കുന്നതിനും ഇരകള്‍ക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുന്നതിനും അധികാരമുള്ളതാണ് നിര്‍ദിഷ്ട അതോറിറ്റി. നാലു ലക്ഷം മുതല്‍ ഏഴു ലക്ഷം രൂപ വരെയാണ് കലാപബാധിതര്‍ക്ക് ലഭിക്കുന്ന നഷ്ടപരിഹാരം. ക്രമസമാധാന പാലനത്തില്‍ വീഴ്ചവരുത്തിയെന്ന് തെളിഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ബില്ലില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. സമുദായങ്ങള്‍ക്കിടയില്‍ വൈരം വളര്‍ത്തുകയോ കലാപം  ഇളക്കിവിടുകയോ ചെയ്തവര്‍ക്ക് ജീവപര്യന്തം തടവുവരെ ശിക്ഷ വിധിക്കാം. കലാപം അനിയന്ത്രിതമായാല്‍ പ്രദേശം അസ്വസ്ഥബാധിതമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥയും ബില്ലിലുണ്ട്. ഇത്തരമൊരു ബില്‍ നിയമമാവുന്നതിനെ ഫാഷിസ്റ്റ് ശക്തികള്‍ സര്‍വശക്തിയുമുപയോഗിച്ച് എതിര്‍ക്കുന്നത് മനസ്സിലാക്കാനാവും. സ്വാഭാവികമായും അവരായിരിക്കുമല്ളോ നിയമത്തിന്‍െറ ‘പീഡിതര്‍’. എന്നാല്‍,  ഇന്ത്യയുടെ  തീരാശാപവും ന്യൂനപക്ഷങ്ങളുടെ പേടിസ്വപ്നവുമായ വര്‍ഗീയാക്രമണങ്ങള്‍ ഏറെ വൈകിയെങ്കിലും നിയന്ത്രിക്കാനുതകുന്ന നിയമനിര്‍മാണത്തെ വെറും താല്‍ക്കാലിക രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ വഴിമുട്ടിച്ചത് ബുദ്ധിയായോ എന്നാണ് ഇടതുപാര്‍ട്ടികളടങ്ങുന്ന മതേതര പ്രതിപക്ഷം സഗൗരവം ആലോചിക്കേണ്ടത്; പുനരാലോചനകൊണ്ട് ഇനി ഫലമൊന്നുമില്ളെങ്കിലും.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP