സ്വാഗതം
WELCOME

News Update..

Saturday, February 1, 2014

ക്വട്ടേഷന്‍ സംഘങ്ങളെ സി.പി.എം ഭയക്കുന്നെന്ന് കെ.കെ. രമ Madhyamam News Feeds

ക്വട്ടേഷന്‍ സംഘങ്ങളെ സി.പി.എം ഭയക്കുന്നെന്ന് കെ.കെ. രമ Madhyamam News Feeds

Link to

ക്വട്ടേഷന്‍ സംഘങ്ങളെ സി.പി.എം ഭയക്കുന്നെന്ന് കെ.കെ. രമ

Posted: 31 Jan 2014 11:12 PM PST

Image: 

കോഴിക്കോട്: ടി.പി. വധക്കേസില്‍ തടവുശിക്ഷ അനുഭവിക്കുന്ന ക്വട്ടേഷന്‍ സംഘം സത്യാവസ്ഥ വിളിച്ച് പറയുമോയെന്ന് സി.പി.എം ഭയക്കുന്നതായി ചന്ദ്രശേഖരന്‍െറ വിധവ കെ.കെ. രമ. പ്രതികളെ മര്‍ദിച്ചെന്ന വാര്‍ത്ത പുറത്ത് വന്നതോടെ പി.ബി അംഗം അടക്കമുള്ളവര്‍ രംഗത്തുവന്നത് ഇതിന് തെളിവാണ്. ടി.പി വധത്തിലെ അണിയറ രഹസ്യങ്ങള്‍ വെളിച്ചത്താകുമെന്ന് സി.പി.എം നേതാക്കള്‍ ഭയക്കുന്നതായും രമ പറഞ്ഞു.

ടി.പി വധക്കേസ് പ്രതികള്‍ക്കായി വാദിക്കാനാണ് സി.പി.എം നേതാക്കള്‍ ശ്രമിക്കുന്നത്. തടവുകാരുടെ പരിക്കുകള്‍ നിസാരമാണെന്ന് അവരെ പരിശോധിച്ച ഡോക്ടര്‍മാര്‍ തന്നെ പറഞ്ഞിട്ടുണ്ട്. ക്വട്ടേഷന്‍ സംഘത്തെ കോടിയേരി ബാലകൃഷ്ണന്‍ സന്ദര്‍ശിച്ചതോടെ ടി.പി വധത്തിലുള്ള സി.പി.എം ബന്ധം വെളിച്ചത്തായി. തടവുകാര്‍ക്ക് മര്‍ദമുണ്ടായോയെന്ന് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കണമെന്നും രമ ആവശ്യപ്പെട്ടു.

ദേവയാനിയുടെ നയതന്ത്ര പരിരക്ഷക്കെതിരെ യു.എസ് പ്രോസിക്യൂഷന്‍

Posted: 31 Jan 2014 11:10 PM PST

Image: 

ന്യൂയോര്‍ക്ക്:  വീട്ടു ജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയ കേസില്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദേവയാനി കോബ്രഗഡെയുടെ നയതന്ത്ര പരിരക്ഷയെ യു.എസ് പ്രോസിക്യൂഷന്‍ എതിര്‍ത്തു. കേസ് പരിഗണിക്കവെ മന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളിലാണ് അമേരിക്കന്‍ അറ്റോര്‍ണി ജനറല്‍ പ്രീത് ഭരാര എതിര്‍പ്പ് ഉന്നയിച്ചത്.

ഡിസംബര്‍ 12നാണ് യു.എസിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനി കോബ്രഗഡെ അറസ്റ്റിലായത്. ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുകയും ക്രിമിനലുകളോടൊപ്പം പാര്‍പ്പിച്ചതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. കൂടാതെ ഇന്ത്യ-യുഎസ് ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കുന്നതിന് ഇത് കാരണമായി. തുടര്‍ന്ന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ദേവയാനിയെ യു.എന്‍ ദൗത്യസംഘത്തിലേക്ക് മാറ്റി.

നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളാന്‍ അമേരിക്കക്ക് കഴിഞ്ഞിരുന്നില്ല. നയതന്ത്ര പരിരക്ഷ ഒഴിവാക്കാന്‍ ഇന്ത്യന്‍ തയ്യാകാത്തതിനെ തുടര്‍ന്നാണ് ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെടുകയായിരുന്നു. വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുള്‍പ്പടെ 15 വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന രണ്ട് ക്രിമിനല്‍ കുറ്റങ്ങളാണ് ദേവാനിക്കെതിരേ യു.എസ് പ്രോസിക്യൂഷന്‍ ചുമത്തിയിട്ടുള്ളത്.

ടി.പി കേസ് പ്രതികള്‍ക്ക് മര്‍ദനം: ജയില്‍ ഡി.ജി.പി അന്വേഷിക്കും -ചെന്നിത്തല

Posted: 31 Jan 2014 11:09 PM PST

Image: 

തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം ശിഷക്ക് വിധിക്കപ്പെട്ട ക്വട്ടേഷന്‍ സംഘാംഗങ്ങളെ മര്‍ദിച്ചെന്ന ആരോപണം ജയില്‍ ഡി.ജി.പി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജയിലില്‍ മര്‍ദനം നടന്നിട്ടുണ്ടോയെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ജയിലില്‍ നിയമലംഘനം അനുവദിക്കില്ളെന്നും ചെന്നിത്തല പറഞ്ഞു.
സി.പി.എം നേതാക്കള്‍ ജയിലില്‍ സന്ദര്‍ശനത്തോടെ ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ പാര്‍ട്ടി ബന്ധം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം,ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് മര്‍ദനമേറ്റെന്ന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയായ കേസെടുത്തു. സംഭവത്തില്‍ കമ്മീഷന്‍ വിയ്യൂര്‍ ജയിലിലെ ത്തി തെളിവെടുക്കും. പ്രതികള്‍ക്ക് നല്‍കുന്ന ചികിത്സ സംബന്ധിച്ച രേഖകളുമായി ഫിബ്രവരി 17ന് കമ്മീഷന് മുമ്പാകെ ഹാജരാവാന്‍ ജയില്‍ സൂപ്രണ്ടിനോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മക്കളെ സ്കൂളില്‍ ചേര്‍ക്കാന്‍ പ്രവാസി സമൂഹം നെട്ടോട്ടത്തില്‍

Posted: 31 Jan 2014 10:59 PM PST

Image: 

അബൂദബി: പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശ നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് എത്തിയതോടെ അബൂദബിയിലെ ഇന്ത്യന്‍ പ്രവാസികള്‍ നെട്ടോട്ടത്തില്‍. മക്കള്‍ക്ക് സ്കൂള്‍ പ്രവേശം ഉറപ്പാക്കാന്‍ ജോലിയില്‍ നിന്ന് അവധിയെടുത്ത് വരെയാണ് പലരും വിവിധ സ്കൂളുകളുടെ മുന്നിലത്തെുന്നത്. അബൂദബിയിലെയും മുസഫയിലെയും വിവിധ ഇന്ത്യന്‍ സ്കൂളുകളില്‍ കുട്ടിക്ക് ഒരു സീറ്റിന് വേണ്ടി കാത്തിരിക്കുകയാണ് രക്ഷിതാക്കള്‍.
ശിപാര്‍ശയും സ്വാധീനവും എല്ലാം ഉപയോഗിച്ച് എങ്ങനെ സീറ്റുറപ്പിക്കാമെന്ന തത്രപ്പാടിലാണ് രക്ഷിതാക്കള്‍. കുട്ടികള്‍ക്ക് പ്രവേശം ലഭ്യമായില്ളെങ്കില്‍ കുടുംബത്തെ നാട്ടിലേക്ക് അയക്കേണ്ടി വരുമെന്ന അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. അബൂദബി ഇന്ത്യന്‍ സ്കൂളില്‍ കെ.ജി. വണ്‍ പ്രവേശത്തിനുള്ള നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിക്കാതെ പോയതോടെയാണ് രക്ഷിതാക്കള്‍ കൂടുതല്‍ ആശങ്കയിലായത്.
ഇന്ത്യന്‍ സ്കൂളില്‍ കഴിഞ്ഞദിവസം നടന്ന നറുക്കെടുപ്പില്‍ 3000ഓളം അപേക്ഷകരില്‍ നിന്നാണ് 90 പേര്‍ക്കാണ് പ്രവേശനം ലഭിച്ചത്. ബാക്കിയുള്ളവര്‍ മുഴുവന്‍ മറ്റ് ഇന്ത്യന്‍ സ്കൂളുകളിലെ പ്രവേശ നടപടികള്‍ കാത്തിരിക്കുകയാണ്. അബൂദബിയിലെ ഇന്ത്യന്‍ പ്രവാസികളില്‍ ബഹുഭൂരിഭാഗവും ഇടത്തരക്കാരായതിനാല്‍ ഫീസ് കുറവുള്ള ഇന്ത്യന്‍ സ്കൂള്‍, അബൂദബി മോഡല്‍ സ്കൂള്‍ എന്നിവിടങ്ങളില്‍ പ്രവേശം ലഭിക്കാനാണ് ശ്രമിക്കുന്നത്.
ഇന്ത്യന്‍ സ്കൂളിലെ സീറ്റുകളിലേക്കുള്ള നറുക്കെടുപ്പ് പൂര്‍ത്തിയായതോടെ മോഡല്‍ സ്കൂളിലേക്കാണ് കൂടുതല്‍ പേരും ശ്രദ്ധ ചെലുത്തുന്നത്.
മോഡല്‍ സ്കൂളില്‍ 300ഓളം കുട്ടികള്‍ക്കാണ് പ്രവേശം അനുവദിക്കാന്‍ സാധിക്കുകയെന്ന് പ്രിന്‍സിപ്പല്‍ ഡോ. അബ്ദുല്‍ഖാദര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഈ സീറ്റുകളിലേക്ക് 1500ഓളം പേരാണ് അപേക്ഷിച്ചിരിക്കുന്നത്. നിലവിലെ അവസ്ഥയില്‍ മോഡല്‍ സ്കൂളിലും കൂടുതല്‍ കുട്ടികളെ പ്രവേശിപ്പിക്കാന്‍ സാധിക്കില്ല. മറ്റ് ഇന്ത്യന്‍ സ്കൂളുകളിലും പ്രവേശത്തിന് വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
നേരത്തേ തന്നെ അബൂദബിയില്‍ ഇന്ത്യന്‍ സിലബസിലുള്ള സീറ്റുകള്‍ കുറവായിരുന്നു. അബൂദബി എജുക്കേഷന്‍ കൗണ്‍സിലിന്‍െറ (അഡെക്) തീരുമാന പ്രകാരം വില്ല സ്കൂളുകള്‍ കൂടി അടച്ചുപൂട്ടുന്നതോടെ ഇന്ത്യന്‍ സിലബസ് സീറ്റുകളില്‍ വന്‍ കുറവാണ് അനുഭവപ്പെടുന്നത്. പുതിയ സ്കൂളുകള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇവയുടെ നിര്‍മാണം പൂര്‍ത്തിയാകാത്തതും പ്രവര്‍ത്തനം ആരംഭിക്കാത്തതും രക്ഷിതാക്കളെ കൂടുതല്‍ ദുരിതത്തിലാക്കി. അടുത്തിടെ ആരംഭിച്ച സ്കൂളുകളിലെ ഫീസ് ബഹുഭൂരിഭാഗം ഇന്ത്യന്‍ പ്രവാസികള്‍ക്കും താങ്ങാന്‍ സാധിക്കാത്തതാണ്. പ്രതിവര്‍ഷം 10000 ദിര്‍ഹമാണ് ഓരോ കുട്ടിക്കും ഫീസായി നല്‍കേണ്ടി വരുന്നത്. വില്ല സ്കൂളുകളില്‍ ഇതിന്‍െറ പകുതി ചെലവില്‍ കുട്ടികളെ ചേര്‍ക്കാന്‍ സാധിക്കുമായിരുന്നു. 2015ഓടെ വില്ല സ്കൂളുകള്‍ പൂര്‍ണമായും അടച്ചുപൂട്ടുന്നതോടെ സ്കൂള്‍ പ്രവേശ പ്രശ്നം കൂടുതല്‍ രൂക്ഷമാകും. 2014 ഏപ്രിലില്‍ രണ്ട് ഇന്ത്യന്‍ സ്കൂളുകളും 2015ല്‍ അഞ്ച് ഇന്ത്യന്‍ സ്കൂളുകളുമാണ് അടച്ചുപൂട്ടുന്നത്.

സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് ഓഫീസുകളില്‍ വിദേശികള്‍ക്ക് വിലക്ക്

Posted: 31 Jan 2014 10:43 PM PST

Image: 

റിയാദ്: സൗദി അറേബ്യയില്‍ നടപ്പാക്കിവരുന്ന ഊര്‍ജിത സ്വദേശിവത്കരണത്തിന്‍െറ ഭാഗമായി റിയല്‍ എസ്റ്റേറ്റ് ഓഫീസുകള്‍ 100 ശതമാനം സ്വദേശികള്‍ക്ക് സംവരണം ചെയ്യാനും ഈ രംഗത്ത് ജോലി ചെയ്യുന്ന വിദേശികളെ സ്വദേശത്തേക്ക് തിരിച്ചയക്കാനും അധികൃതര്‍ തീരുമാനിച്ചു. റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരായി വര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ വാണിജ്യ മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്. നിയമം കര്‍ശനമായി നടപ്പാക്കാന്‍ മൂന്ന് മാസത്തെ സാവകാശം അനുവദിക്കും. സൗദി തലസ്ഥാനനഗരിയായ റിയാദിലാണ് ആദ്യം നിയമം നടപ്പാക്കുക.
വാണജ്യ മന്ത്രാലയത്തിന് പുറമെ റിയല്‍ എസ്റ്റേറ്റ് ഓഫീസുകള്‍ നഗരസഭയുടെ അനുമതിയും നേടിയിരിക്കണം. കൂടാതെ ‘ശംസ്’ എന്ന ഇലക്ട്രോണിക് സംവിധാനവുമായി ഓഫീസുകള്‍ ഓണ്‍ലൈനില്‍ ബന്ധിപ്പിക്കുകയും വേണം. റിയാദ് ആക്ടിങ് ഗവര്‍ണര്‍ അമീര്‍ തുര്‍ക്കി ബിന്‍ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസിന്‍െറ അംഗീകാരത്തോടെ നടപ്പാക്കുന്ന നിയമം തലസ്ഥാനത്തെ എല്ലാ റിയല്‍ എസ്റ്റേറ്റ് ഓഫീസുകളും പരമാവധി മൂന്ന് മാസത്തിനകം നടപ്പാക്കണമെന്ന് റിയാദ് ചേമ്പര്‍ ഓഫ് കൊമേഴ്സ് സ്ഥാപന ഉടമകളോട് ആവശ്യപ്പെട്ടു. വിദേശികള്‍ റിയല്‍ എസ്റ്റേറ്റ് ഓഫീസ് നടത്തുന്നവരോ സ്ഥലം, വില്ല, ഫ്ളാറ്റ് എന്നിവയുടെ വില്‍പനക്കും വാടക്ക് നല്‍കുന്നതിനും ഇടനിലക്കാരായി വര്‍ത്തിക്കുന്നവരോ ഉണ്ടാവരുതെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.  
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. വാണിജ്യ മന്ത്രാലയം, നഗരസഭ, പോലീസ്, രഹസ്യാന്വേഷണം, ചേംബര്‍, തൊഴില്‍ മന്ത്രാലയം, പാസ്പോര്‍ട്ട് വിഭാഗം (ജവാസാത്ത്) എന്നീ വകുപ്പുകള്‍ ചേര്‍ന്ന കമ്മിറ്റിയാണ് റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണത്തിന് ശിപാര്‍ശ ചെയ്തത്.
മുഖ്യമായും അഞ്ച് നിബന്ധനകളാണ് കമ്മിറ്റി ശിപാര്‍ശ ചെയ്തിട്ടുള്ളത്. റിയല്‍ എസ്റ്റേറ്റ് ഓഫീസുകള്‍ വാണിജ്യ മന്ത്രാലയത്തിന്‍െറയും നഗരസഭയുടെയും അനുമതിയോടെ സ്വദേശികള്‍ മാത്രം നടത്തുന്നതായിരിക്കുക. ഈ രംഗത്ത് നിലവില്‍ തൊഴിലെടുക്കുന്ന വിദേശികളെ തിരിച്ചയക്കുക.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചേര്‍ന്ന സംഘം പരിശോധന നടത്തി ഓരോ മൂന്ന് മാസവും നഗരസഭക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. റിയല്‍ എസ്റ്റേറ്റ് സ്്ഥാപനങ്ങളോട് ചേര്‍ന്ന് നടത്തുന്ന ഇതര ജോലികള്‍ നിര്‍ത്തിവെക്കുക.
ഇത്തരം ജോലികള്‍ വിദേശികള്‍ സ്ഥാപനത്തില്‍ തുടരാനുള്ള സൂത്രമായി സ്ഥാപന ഉടമകള്‍ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് ഈ തീരുമാനം. മൂന്ന് മാസത്തിനകം നിയമം കര്‍ശനമായി നടപ്പാക്കുമെന്ന് വിവിധ മാധ്യമങ്ങളിലൂടെ സ്ഥാപന ഉടമകളെ അറിയിക്കുക എന്നിവയാണ് മുഖ്യ ശിപാര്‍ശകള്‍.

ടി.പി കേസ് പ്രതികള്‍ക്ക് മര്‍ദനം: ഉന്നതലതല അന്വേഷണം വേണം -കോടിയേരി

Posted: 31 Jan 2014 09:54 PM PST

Image: 

തൃശൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ മര്‍ദനമേറ്റതിനെക്കുറിച്ച് ഉന്നതലതല അന്വേഷണം വേണമെന്നും ആഭ്യന്തര മന്ത്രി പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്നും സി.പി.എം പൊളിറ്റ് ബ്യൂറോ അംഗവും മുന്‍ ആഭ്യന്തര മന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടു. മര്‍ദനമേറ്റതായി പറയുന്ന ഒമ്പതു പേരേയും ജയിലില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടി.പി വധക്കേസ് പ്രതികളും മനുഷ്യരാണ്. കോടതി ശിക്ഷിച്ചവരെ വീണ്ടും മര്‍ദിക്കുന്നത് ജയില്‍ നിയമത്തിന്‍െറ നഗ്നമായ ലംഘനമാണ്. ആരാണ് മര്‍ദിക്കാന്‍ നിര്‍ദേശിച്ചതെന്ന് പുറത്തു വരണം. ഇതില്‍ ആഭ്യന്തര മന്ത്രിക്ക് അറിവില്ളെന്ന് ബോധ്യപ്പെടുത്തേണ്ടത് അദ്ദേഹമാണ്. സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്തുവിടണം. മനുഷ്യാവകാശ കമീഷന്‍ ജയില്‍ സന്ദര്‍ശിക്കണം. ജയിലറ കൊലയറയാക്കരുത്.
ഒമ്പത് പേരേയും കണ്ടതായും സി.സി ടി.വിയുള്ള മുറിയിലായിരുന്നു സന്ദര്‍ശനമെന്നും കോടിയേരി പറഞ്ഞു. ടി.പി വധക്കേസ് പ്രതികളെന്ന നിലക്ക് മാത്രമല്ല, ജയിലില്‍ മര്‍ദനം നടക്കുന്നത് മനുഷ്യാവകാശ ലംഘനമെന്ന നിലക്ക് കൂടിയാണ് പാര്‍ട്ടി ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍, എം.എല്‍.എമാരായ ബാബു എം. പാലിശ്ശേരി, ബി.ഡി. ദേവസി, സി. രവീന്ദ്രനാഥ് എന്നിവരും കോടിയേരിക്കൊപ്പം ജയിലില്‍ എത്തിയിരുന്നു.
അതിനിടെ, ഒമ്പത് പ്രതികള്‍ക്കുമെതിരെ വിയ്യൂര്‍ ജയില്‍ സൂപ്രണ്ടിന്‍െറ പരാതിയില്‍ വിയ്യൂര്‍ പൊലീസ് ജയില്‍ചട്ട ലംഘനത്തിന് കേസെടുത്തിട്ടുണ്ട്. ജയില്‍ചട്ടങ്ങള്‍ പാലിക്കാന്‍ പ്രതികള്‍ സമ്മതിക്കുന്നില്ളെന്നും ഉദ്യോഗസ്ഥരെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണെന്നുമാണ് സൂപ്രണ്ടിന്‍െറ പരാതി.

 

പ്രവാസി തൊഴിലാളികളെ ബോധവത്കരിക്കാന്‍ എം.എല്‍.എം.ആര്‍.എ

Posted: 31 Jan 2014 09:52 PM PST

Image: 

മനാമ: ബഹ്റൈനില്‍ എത്തുന്ന വിദേശ തൊഴിലാളികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളുമായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്റര്‍ അതോറിട്ടി (എല്‍.എം.ആര്‍.എ) വിവിധ ഭാഷകളില്‍ ലഘുലേഖ പുറത്തിറക്കി. മൂന്ന് ലക്ഷത്തിലേറെ വരുന്ന ഇന്ത്യന്‍ പ്രവാസികളെ ഉദ്ദേശിച്ച് ഇംഗ്ളീഷിന് പുറമെ ഹിന്ദി, മലയാളം ഭാഷകളിലും ലഘുലേഖ അടിച്ചിട്ടുണ്ട്. എംബസി മുഖേന ഇത് പ്രവാസികള്‍ക്കിടയില്‍ എത്തിക്കാനാണ് പദ്ധതി.
എല്‍.എം.ആര്‍.എ നല്‍കുന്ന സേവനങ്ങള്‍, ബഹ്റൈനിലേക്ക് വരുന്നതിന് മുമ്പും എത്തിയ ശേഷവും ചെയ്യേണ്ട കാര്യങ്ങള്‍, തൊഴില്‍ മാറ്റം തുടങ്ങിയ കാര്യങ്ങള്‍ ലഘുലേഖയില്‍ വിശദീകരിക്കുന്നുണ്ട്. തൊഴില്‍ വിസ നല്‍കലും പുതുക്കലും തൊഴില്‍ മാറ്റവും തിരിച്ചറിയല്‍ രേഖ നല്‍കലുമൊക്കെയാണ് എല്‍.എം.ആര്‍.എയുടെ ചുമതല. ബഹ്റൈനിലേക്ക് വരുന്നതിന് മുമ്പ് എല്‍.എം.ആര്‍.എയുടെ വെബ്സൈറ്റില്‍ കയറി വിസയുടെ സാധുത ഉറപ്പാക്കണം. ആറ് മാസമെങ്കിലും പ്രാബല്യമുള്ള പാസ്പോര്‍ട്ടിന്‍െറ രണ്ട് പകര്‍പ്പുകള്‍, തൊഴില്‍ വിസ, കരാര്‍ എന്നിവയുടെ കോപ്പി, ഡ്രൈവിങ് ലൈസന്‍സുണ്ടെങ്കില്‍ അത്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, കുടുംബത്തെ കൊണ്ടുവരുന്നുണ്ടെങ്കില്‍ വിവാഹ സര്‍ട്ടിഫിക്കറ്റ്, ആരോഗ്യ പരിശോധനാ സര്‍ട്ടിഫിക്കറ്റ് എന്നിവ കൈവശം വെക്കണം.
ബഹ്റൈനില്‍ എത്തിയാല്‍ എയര്‍പോര്‍ട്ട് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊഴില്‍ വിസ പ്രകാരം ലഭിച്ച ജോലിയിലല്ലാതെ മറ്റൊരു ജോലിയും ചെയ്യാതിരിക്കുക.
തൊഴില്‍ കരാറിലെ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കുക. തൊഴില്‍മാറ്റത്തിനായി നല്‍കുന്ന അപേക്ഷ സ്പോണ്‍സര്‍ക്ക് വിസ പുതുക്കുന്നതിന് തടസ്സമുണ്ടാക്കും. വീണ്ടും വിസക്കായൊ വിസ പുതുക്കുന്നതിനായൊ മറ്റൊരു സ്പോണ്‍സറുടെ കീഴിലേക്ക് മാറ്റുന്നതിനൊ പണമൊന്നും നല്‍കാതിരിക്കുക. രാജ്യത്തെ എല്ലാ നിയമങ്ങളും അനുസരിക്കുകയും രാജ്യത്തിന്‍െറ പാരമ്പര്യത്തെയും സംസ്കാരത്തെയും ആദരിക്കുകയും ചെയ്യുക. തൊഴില്‍ദാതാവിന്‍െറ അനുമതിയോടെയല്ലാതെ തുടര്‍ച്ചയായി 15 ദിവസത്തില്‍ കൂടുതല്‍ ജോലിക്ക് ഹാജരാവാതിരിക്കരുത്. സ്പോണ്‍സറുമായി എന്തെങ്കിലും തര്‍ക്കമുണ്ടായാല്‍ നീതിന്യായ, ഇസ്ലാമിക നിയമ മന്ത്രാലയത്തിന്‍െറ കീഴിലുള്ള ലേബര്‍ കോടതിയിലേക്ക് റഫര്‍ ചെയ്യാവുന്നതാണ്. സി.പി.ആര്‍ നമ്പര്‍ ബറ്റല്‍കോ നമ്പറായ 90168, വിവ 98690, സൈന്‍ 77070 എന്നിവയിലേക്കോ അയച്ചാല്‍ തത്സമയം തന്നെ വിസയുടെ സാധുത അറിയാന്‍ കഴിയും.
തൊഴിലുടമയുടെ അനുമതിയോടെയും അനുമതിയില്ലാതെയും മറ്റൊരു തൊഴിലുടമയുടെ കീഴിലേക്ക് മാറാന്‍ കഴിയും. ഒരു തൊഴിലുടമയുടെ കീഴില്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ച ശേഷമേ അനുമതിയില്ലാതെ മറ്റൊരാളുടെ കീഴിലേക്ക് മാറാന്‍ കഴിയൂ.
തൊഴില്‍ മാറാന്‍ ഉദ്ദേശിക്കുകയാണെന്ന വിവരം മൂന്ന് മാസം മുമ്പ് നിലവിലെ തൊഴിലുടമയെ അറിയിക്കണം. പോസ്റ്റ് ഓഫീസ് വഴി രേഖാമൂലമാണ് അറിയിക്കേണ്ടത്. അതിന് ശേഷം എല്‍.എം.ആര്‍.എയുടെ മാറ്റത്തിനുള്ള നിബന്ധനകളുമായി മുന്നോട്ട് പോകാവുന്നതാണ്. നിലവിലെ തൊഴിലുടമയുടെ സമ്മതത്തോടെയാണ് മാറുന്നതെങ്കില്‍ എല്‍.എം.ആര്‍.എയില്‍ അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്. വിസയുടെ കലാവധി തീരുന്ന മുറക്ക് തൊഴില്‍ മാറുന്നതിന് തൊഴില്‍ വിസയുടെ കാലാവധി തീരുന്നതിന് ഒരു മാസം മുമ്പൊ വിസ റദ്ദാക്കിയെന്ന് അറിഞ്ഞ ഷേശം അഞ്ച് ദിവസത്തിനുള്ളിലോ എല്‍.എം.ആര്‍.എയില്‍ ബന്ധപ്പെടണം. അപ്പോള്‍ തൊഴില്‍ മാറാന്‍ ഒരു മാസത്തെ സമയം അനുവദിച്ചുകിട്ടും. ഇക്കാലയളവില്‍ മറ്റു ജോലികളില്‍ ഏര്‍പ്പെടാന്‍ പാടില്ല. പാസ്പോര്‍ട്ട് സ്വയം കൈവശം വെക്കുകയാണ് വേണ്ടത്. തൊഴിലുടമക്ക് നിങ്ങളുടെ പൂര്‍ണ സമ്മതത്തോടെ സൂക്ഷിക്കാന്‍ ഏല്‍പിക്കാമെങ്കിലും മറ്റാര്‍ക്കും അത് കൈമാറാന്‍ പാടില്ല.
വിവിധ അസോസിയേഷനുകള്‍ മുഖേന ലഘുലേഖ വിതരണം ചെയ്യുമെന്ന് ഓപണ്‍ ഹൗസിന് ശേഷം അംബാസഡര്‍ ഡോ. മോഹന്‍കുമാര്‍ പറഞ്ഞു. മറ്റ് പ്രധാന ഇന്ത്യന്‍ ഭാഷകളിലേക്കും വിവര്‍ത്തനം ചെയ്യാന്‍ അതത് സംസ്ഥാനങ്ങളിലെ അസോസിയേഷനുകളുടെ സഹായം തേടും. വെറും കലാപരപാടികള്‍ നടത്തുകയെന്നതിനപ്പുറം ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 

സ്വര്‍ണ സമ്മാന പദ്ധതിയുടെ പേരില്‍ പണം തട്ടി ജ്വല്ലറി ഉടമ മുങ്ങി

Posted: 31 Jan 2014 09:47 PM PST

Image: 

കുവൈത്ത് സിറ്റി: സ്വര്‍ണ സമ്മാന പദ്ധതിയുടെ പേരില്‍ വന്‍ തട്ടിപ്പ് നടത്തി ജ്വല്ലറി ഉടമ മുങ്ങി. അബ്ബാസിയയില്‍ പ്രവര്‍ത്തിച്ചിരുന്ന അറ്റ്ലസ് ജ്വല്ലറി ഉടമ എറണാകുളം ആലുവ സ്വദേശി റോബര്‍ട്ടാണ് സ്ഥാപനം അടച്ചുപൂട്ടി മുങ്ങിയിരിക്കുന്നത്. ആയിരത്തോളം പേര്‍ തട്ടിപ്പിനിരയായിരിക്കുന്നതാണ് പ്രാഥമിക നിഗമനം. ഇതില്‍ ഭൂരിഭാഗവും മലയാളികളാണ്. രണ്ടാഴ്ചയോളമായി ജ്വല്ലറി തുറന്നിട്ടില്ല. ഉടമയുടെ മൊബൈലില്‍ വിളിച്ചാല്‍ പ്രതികരണവുമില്ല.
സ്വര്‍ണ പദ്ധതിയില്‍ അംഗമാവുന്നവര്‍ മാസത്തില്‍ 20 ദീനാര്‍ വീതമാണ് അടക്കേണ്ടത്. പത്ത് മാസമാണ് പദ്ധതിയുടെ കാലാവധി. ഓരോ മാസവും നറുക്കെടുപ്പിലുടെ ഒരാള്‍ക്ക് വീതം 200 ദീനാറിന്‍െറ സ്വര്‍ണാഭരണം സമ്മാനമായി നല്‍കും. സമ്മാനാര്‍ഹര്‍ പിന്നീട് ബാക്കി തുക അടക്കേണ്ടതില്ല. നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കാത്തവര്‍ക്ക് പദ്ധതി കാലാവധി തീരുമ്പോള്‍ 210 ദീനാര്‍ നല്‍കുമെന്നാണ് വാഗ്ദാനം.
ഇതുവരെ മാസത്തില്‍ നറുക്കെടുപ്പില്‍ വിജയികളാവുന്നവര്‍ക്ക് സമ്മാനം നല്‍കിയിരുന്നു. ഈ രീതിയില്‍ നടത്തിവരുന്ന രണ്ട് സ്കീമുകളിലായി ആയിരത്തിലധകം പേര്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഏപ്രീലില്‍ തുടങ്ങിയ ഒരു സ്കീമിന്‍െറ കലാവധി ജനുവരിയിലാണ് തീരുന്നത്. പത്താം മാസത്തെ തുക വരെ നല്‍കിക്കഴിഞ്ഞ ഈ സ്കീമില്‍ നറുക്കെടുപ്പിലൂടെ സമ്മാനം ലഭിക്കാത്തവര്‍ക്കെല്ലാം ജനുവരിയോടെ 210 ദീനാര്‍ വീതം നല്‍കണം. ഇത് വാങ്ങാനത്തെിയവരാണ് ജ്വല്ലറി പൂട്ടിയിട്ട നിലയില്‍ കണ്ടത്. രണ്ടാഴ്ചയോളമായി ജ്വല്ലറി അടച്ചിട്ട നിലയിലാണ്. ഉടമ റോബര്‍ട്ടുമായി ഇടപാടുകാര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ജ്വല്ലറി വില്‍പന നടത്തി തുക തിരിച്ചുനല്‍കുമെന്നായിരുന്നു മറുപടി. എന്നാല്‍, ഇയാള്‍ ഇതുവരെ ഇടപാടുകാരെ കാണാന്‍ തയാറായിട്ടില്ല. ഒരാഴ്ചയായി ഇയാളെ ഫോണിലും കിട്ടാറില്ല.
മാസത്തില്‍ സമ്മാനം ലഭിച്ച കുറച്ചുപേരെ മാറ്റിനിര്‍ത്തിയാലും രണ്ട് പദ്ധതികളില്‍നിന്നായി ആയിരത്തോളം പേരില്‍നിന്നായി 200 ദീനാര്‍ വീതം വെച്ച് പതിനായിരക്കണക്കിന് ദീനാര്‍ കൈക്കലാക്കിയാണ് ഉടമ മുങ്ങിയിരിക്കുന്നത്. മുമ്പ് ഇതുപോലെ നടത്തിയിരുന്ന സ്കീമില്‍ പണമടച്ചവര്‍ക്ക് സമ്മാനങ്ങളും മൊത്തം തുകയുമെല്ലാം കൃത്യമായി നല്‍കി ഇടപാടുകാരുടെ വിശ്വാസമാര്‍ജിച്ച ശേഷമാണ് ഇപ്പോള്‍ മുങ്ങിയിരിക്കുന്നത്.
ഖദ്ദാമകളും തുഛവരുമാനത്തിന് തൊഴിലെടുക്കുന്നവരുമായ മലയാളികളാണ് തട്ടിപ്പിനിരയായവരില്‍ ഭൂരിഭാഗവും. നാട്ടില്‍ പോകുമ്പോള്‍ ഒരുതരി സ്വര്‍ണമെങ്കിലും കൊണ്ടുപോകാമെന്ന മോഹവുമായി സ്കീമില്‍ ചേര്‍ന്നവര്‍ക്കാണ് ഈ ദുര്‍ഗതി വന്നുചേര്‍ന്നിരിക്കുന്നത്. പദ്ധതിയില്‍ ചേരുമ്പോള്‍ ഉടമ നല്‍കിയ ആധികാരികതയില്ലാത്ത അറ്റ്ലസ് ജ്വല്ലറി അബ്ബാസിയ എന്ന പേരിലുള്ള സ്കീം കാര്‍ഡ് മാത്രമാണ് ഇവരുടെ കൈയില്‍ തെളിവായുള്ളത്. ഇതിന് നിയമ പരിരക്ഷയില്ളെന്നതിനാല്‍ തന്നെ ഇനിയെന്ത് ചെയ്യുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഇടപാടുകാര്‍.
 

കടല്‍ക്കൊല കേസ്: നിലപാട് ശക്തമാക്കി വീണ്ടും ഇറ്റലി

Posted: 31 Jan 2014 09:20 PM PST

Image: 

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ നാവികര്‍ക്കെതിരായ നിയമനടപടി വൈകുന്നതില്‍ രൂക്ഷ വിമര്‍ശവുമായി ഇറ്റാലിയന്‍ പ്രസിഡന്‍റ് ജോര്‍ജ് നെപ്പോളിറ്റാനോ രംഗത്ത്. നാവികരെ മാന്യമായി തിരിച്ചയക്കാനുള്ള നടപടിയാണ് ഇന്ത്യ സ്വീകരിക്കേണ്ടതെന്ന് ജോര്‍ജ് നെപ്പോളിറ്റാനോ പറഞ്ഞു.

പ്രശ്നം പരിഹരിച്ചില്ളെങ്കില്‍ ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കും. കേസ് അനിശ്ചിതമായി നീട്ടുക വഴി ഇന്ത്യ മനുഷ്യാവകാശ ലംഘനം നടത്തുന്നു. നിയമനടപടി പൂര്‍ത്തിയാക്കി നാവികരെ വേഗം തിരിച്ചയക്കണം. ഇല്ളെങ്കില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം മോശമാകുമെന്ന്  ഇന്ത്യക്ക് ജോര്‍ജ് നെപ്പോളിറ്റാനോ മുന്നറിയിപ്പ് നല്‍കി.

തൃക്കുന്നത്ത് പള്ളി തര്‍ക്കം: കതോലിക്കാ ബാവയെ പൊലീസ് അറസ്റ്റു ചെയ്തു

Posted: 31 Jan 2014 08:14 PM PST

Image: 

കൊച്ചി: കാതോലിക്ക ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവയെ പോലീസ് അറസ്റ്റ് ചെയ്തു. തര്‍ക്കം നിലനില്ക്കുന്ന ആലുവ തൃക്കുന്നത്ത് സെമിനാരിയില്‍  കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ യാക്കോബായ സഭാവിശ്വാസികള്‍ പ്രാര്‍ഥന നടത്തി. സഭാതര്‍ക്കം നിലനില്‍ക്കുന്ന സെമിനാരിയില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് പൊലീസ് കതോലിക്ക ബാവയെ അറസ്റ്റു ചെയ്തത്. തൃക്കുന്നത്ത് പള്ളി പൊലീസ് പൂട്ടി സീല്‍ വെക്കുകയും വിശ്വാസികളെ പള്ളിയില്‍ നിന്നും മാറ്റുകയും ചെയ്തു.
പുലര്‍ച്ചെ 4.30നാണ് കതോലിക്ക ബാവ അമ്പതോളം യാക്കോബായ വിശ്വാസികള്‍ക്കൊപ്പം തൃക്കുന്നത്ത് സെമിനാരിയോട് ചേര്‍ന്നുള്ള പള്ളിയില്‍ പ്രാര്‍ഥനയ്ക്കത്തെിയത്.  പള്ളിയുടെ പൂട്ട് പൊളിച്ച് വിശ്വാസികള്‍ക്കൊപ്പം കുര്‍ബാന അര്‍പ്പിച്ചതിനാണ് ബാവയെ പൊലീസ് അറസ്റ്റു ചെയ്തത്.   കതോലിക്ക ബാവക്കൊപ്പം അഞ്ച് മെത്രാപ്പൊലീത്തമാരെയും പൊലീസ് അറസ്റ്റു ചെയ്തു. അറസ്റ്റ് ചെയ്ത ബാവയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി.
സെമിനാരിയുടെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്ന ജില്ലാ ഭരണകൂടത്തിന്‍്റെ ഉത്തരവു ലഭിച്ച ശേഷമായിരുന്നു പൊലീസ് നടപടി.  പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഒഴിവാക്കാന്‍ കനത്ത പൊലീസ് സന്നാഹമാണ് പള്ളി പരിസരത്ത് ക്യാമ്പ് ചെയ്യുന്നത്. സ്ഥലത്തെ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് പൊലീസ് അറിയിച്ചു.
തൃക്കുന്നത്ത് സെമിനാരിയും പള്ളിയും അനുബന്ധ സ്ഥാപനങ്ങളുടെയും ഉടമസ്ഥത സംബന്ധിച്ചുള്ള സഭാതര്‍ക്കത്തെ തുടര്‍ന്ന് കഴിഞ്ഞ 32 വര്‍ഷമായി അടച്ചിട്ടിരുന്ന ആലുവ തൃക്കുന്നത്ത് സെമിനാരി ജനവരി 22നായിരുന്ന ആരാധനക്ക് വേണ്ടി തുറന്നു കൊടുത്തത്. വിശ്വാസികള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് നിബന്ധനകളോടെ ശനി, ഞായര്‍ ദിവസങ്ങളില്‍ താത്ക്കാലികമായി സെമിനാരി തുറക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് തുറന്ന് കൊടുത്തത്.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP