സ്വാഗതം
WELCOME

News Update..

Sunday, February 2, 2014

മീനങ്ങാടി എഫ്.സി.ഐ പുതിയ ഗോഡൗണ്‍ ഉദ്ഘാടനം ഇന്ന് Madhyamam News Feeds

മീനങ്ങാടി എഫ്.സി.ഐ പുതിയ ഗോഡൗണ്‍ ഉദ്ഘാടനം ഇന്ന് Madhyamam News Feeds

Link to

മീനങ്ങാടി എഫ്.സി.ഐ പുതിയ ഗോഡൗണ്‍ ഉദ്ഘാടനം ഇന്ന്

Posted: 02 Feb 2014 01:23 AM PST

കല്‍പറ്റ: ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ  (എഫ്.സി.ഐ) മീനങ്ങാടി ഡിപോയില്‍ പുതുതായി പണികഴിപ്പിച്ച 5000  മെട്രിക് ടണ്‍ സംഭരണശേഷിയുള്ള  ഗോഡൗണിന്‍െറ ഉദ്ഘാടനം ഞായറാഴ്ച നടക്കുമെന്ന് സൗത് സോണ്‍ എക്സിക്യൂട്ടിവ് ഡയറക്ടര്‍ സുരന്ദ്രര്‍ സിങ്, കേരള റീജ്യന്‍ ജനറല്‍ മാനേജര്‍ ടി.എസ്. സൈജു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഞായറാഴ്ച രാവിലെ 10.30ന് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഭക്ഷ്യമന്ത്രി പ്രഫ. കെ.വി. തോമസ് ഉദ്ഘാടനം ചെയ്യും. എം.ഐ. ഷാനവാസ് എം.പി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ അനൂപ് ജേക്കബ്, പി.കെ. ജയലക്ഷ്മി, എം.കെ. രാഘവന്‍ എം.പി, ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ, എം.വി. ശ്രേയാംസ്കുമാര്‍ എം.എല്‍.എ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. 1998ല്‍ നിര്‍മിച്ച നിലവിലെ ഗോഡൗണില്‍ 5000 മെട്രിക് ടണ്‍ സംഭരണശേഷിയാണുള്ളത്.  പുതിയ ഗോഡൗണ്‍ കൂടി വരുന്നതോടെ ആകെ 10,000 മെട്രിക് ടണ്‍ സംഭരണശേഷിയാവും.  ഇതോടെ മൂന്ന് മാസത്തേക്ക് ജില്ലക്കാവശ്യമായ ഭക്ഷ്യധാന്യം സംഭരിക്കാന്‍ മീനങ്ങാടിയിലെ ഗോഡൗണുകള്‍ക്ക് സാധിക്കും. 3700 ടണ്‍ അരി ഉള്‍പ്പെടെ ആകെ 4000 ടണ്‍ ഭക്ഷ്യധാന്യമാണ് ജില്ലക്ക് ഒരു മാസം വേണ്ടത്.
കേന്ദ്രസര്‍ക്കാറിന്‍െറ മാനദണ്ഡ പ്രകാരം മീനങ്ങാടിയില്‍ നിലവിലുള്ള ഡിപോയുടെ ശേഷി അപര്യാപ്തമായതിനാലാണ്  12ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ ഗോഡൗണ്‍ നിര്‍മിച്ചത്. കഴിഞ്ഞ മേയ് 13ന് തറക്കല്ലിട്ട് 161 ദിവസംകൊണ്ട് നാല് കോടി രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഭക്ഷ്യധാന്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള സംവിധാനം ഇവിടെയുണ്ട്.  ആദ്യം വന്ന സ്റ്റോക് ആദ്യം വിതരണം ചെയ്യുമെന്നതിനാല്‍ കെട്ടിക്കിടന്ന് ഭക്ഷ്യധാന്യങ്ങള്‍ നശിക്കുന്ന അവസ്ഥ ഇപ്പോള്‍ എഫ്.സി.ഐ ഗോഡൗണുകളില്‍ ഇല്ളെന്നും ഇവര്‍ പറഞ്ഞു.
 

മാലാപറമ്പില്‍ വാനിലത്തെിയ സംഘം യുവാവിനെ വെട്ടി

Posted: 02 Feb 2014 01:16 AM PST

അങ്ങാടിപ്പുറം: മാലാപറമ്പില്‍ വാനിലത്തെിയ സംഘം യുവാവിനെ വെട്ടി. മഞ്ചേരി പാലക്കുളം കിഴക്കേതല വല്ലാഞ്ചിറ സുധീര്‍ അഹമ്മദിനാണ്  (32) വെട്ടേറ്റത്. ശനിയാഴ്ച ഉച്ചക്ക് രണ്ടരയോടെ എം.ഇ.എസ് ആശുപത്രിക്ക് മുന്നിലെ റോഡിലാണ് സംഭവം.
സുധീറിന്‍െറ വലതുതോളില്‍ രണ്ട് സെന്‍റീമീറ്ററോളം ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. ഇയാളെ എം.ഇ.എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചികിത്സയില്‍ കഴിയുന്ന സുഹൃത്ത് ജിതിനെ കാണാനാണ് സുധീര്‍ എത്തിയത്. കഴിഞ്ഞദിവസം മഞ്ചേരി പാലക്കടത്തുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ടാണ് ജിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
രണ്ട് മാസം മുമ്പ് മഞ്ചേരിയില്‍ ഗാനമേളക്കിടെയുണ്ടായ അടിപിടിയുടെ തുടര്‍ച്ചയാണ് സംഭവമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. വാനില്‍ എട്ട് പേരുണ്ടായിരുന്നെങ്കിലും ഇതിലെ നാല് പേരാണ് ആക്രമിച്ചതെന്ന് സുധീര്‍ പൊലീസിന് മൊഴി നല്‍കി. വാനിലത്തെിയ സംഘവുമായി വാക്കുതര്‍ക്കവും ഉന്തുംതള്ളുമുണ്ടാവുകയും ഇതിനിടയില്‍ വെട്ടേല്‍ക്കുകയുമായിരുന്നു. സംഘം കാറില്‍തന്നെ രക്ഷപ്പെട്ടു. കൊളത്തൂര്‍ എസ്.ഐ കെ. മോഹന്‍ദാസിന്‍െറ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

അഴിമതിക്കാരുടെ പട്ടികയുമായി വീണ്ടും എ.എ.പി

Posted: 01 Feb 2014 11:15 PM PST

Image: 

ന്യൂഡല്‍ഹി: സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളുടെ അഴിമതി പട്ടികയുമായി വീണ്ടും ആം ആദ്മി പാര്‍ട്ടി രംഗത്ത്. കുറ്റകൃത്യങ്ങളിലും അഴിമതിയിലുമുള്‍പ്പെട്ട സംസ്ഥാനതലത്തിലുള്ള നേതാക്കളുടെ പേരുവിവരങ്ങളടങ്ങിയ പട്ടികയാണ് എ.എ.പി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇതില്‍ സംസ്ഥാന മന്ത്രിമാരും എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടുന്നുണ്ട്.  പാര്‍ട്ടി പുറത്തുവിടാത്ത അഴിമതിക്കാരായ നേതാക്കന്‍മാരുടെ പേരുകളാണ് പട്ടികയിലുള്ളതെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള എ.എ.പി നേതാവ് പറഞ്ഞു.
കഴിഞ്ഞദിവസം ഇന്ത്യയിലെ ഏറ്റവും വലിയ അഴിമതിക്കാര്‍ എന്ന പേരില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ച പട്ടിക ഏറെ വിവാദമായിരുന്നു. രാജ്യത്തെ അഴിമതിക്കാരായ നേതാക്കളുടെ പട്ടികയില്‍  കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി, മുതിര്‍ന്ന മന്ത്രിമാരായ കമല്‍നാഥ്, കപില്‍ സിബല്‍, ഫാറൂഖ് അബ്ദുല്ല, ബി.ജെ.പി പ്രസിഡന്‍റ് നിതിന്‍ ഗഡ്കരി എന്നിവര്‍ ഉള്‍പ്പെട്ടിരുന്നു. അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ഈ നേതാക്കളെ നേരിടുമെന്ന പ്രഖ്യാപനത്തോടെയാണ് ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകരുടെ യോഗത്തില്‍ കെജ്രിവാള്‍ അഴിമതിക്കാരുടെ പട്ടിക പുറത്തുവിട്ടത്. ഇതിനെതിരെ നിതിന്‍ ഗഡ്കരിയും മന്ത്രി കപില്‍ സിബലും രംഗത്തത്തെിയിരുന്നു.

ഈജിപ്തിലെ പട്ടാള ഭരണകൂടത്തിന്‍െറ മാധ്യമ ഹിംസക്കെതിരെ യു.എന്‍ പ്രതികരിക്കുന്നു

Posted: 01 Feb 2014 10:31 PM PST

Image: 

ദോഹ: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയുള്ള ഈജിപ്തിന്‍െറ നടപടിയില്‍ പ്രതിഷേധവുമായി യു.എന്‍ രംഗത്തുവന്നു.
അട്ടിമറിയിലൂടെ വന്ന ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ അല്‍ ജസീറ ചാനല്‍ സംഘത്തിനെതിരെ നടത്തിവരുന്ന അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ ശക്തമായി അപലപിച്ചുകൊണ്ട് യു.എന്നിലെ മനുഷ്യാവകാശ വിഭാഗമാണ്  രംഗത്തുവന്നിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഈജിപ്ത് നടത്തുന്ന പീഢനങ്ങളും കായികമായ അടിച്ചമര്‍ത്തലുകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് മനുഷ്യാവകാശസംരക്ഷണത്തിനുള്ള യു.എന്‍.ഹൈക്കമീഷന്‍ വക്താവ് റൂപ്പര്‍ട്ട് കോള്‍ വില്ളേ പറഞ്ഞു. കായികമായ ആക്രമണത്തോതോടൊപ്പം ദേശീയ, അന്തര്‍ ദേശീയ മാധ്യമപ്രവര്‍ത്തകരെ തടവിലാക്കുന്നതിന്‍െറയും അവരെ മാനസികമായി മപീഡിപ്പിക്കുന്നതിന്‍െറയും  നിരന്തര വാര്‍ത്തകളാണ് ഈജിപ്തില്‍ നിന്ന് വന്നു കൊണ്ടിരിക്കുന്നത്.
ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ ടെലിവിഷന്‍െറ വിദേശികളടക്കമുള്ള നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ തടവിലാക്കിയ ഭരണകൂടം കഴിഞ്ഞ ദിവസം ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയി
രുന്നു.
തീവ്രവാദികളെ സഹായിക്കുന്നു, ദേശീയ താല്‍പര്യത്തിനെതിരായി പ്രവര്‍ത്തിക്കുന്നു, എന്നിങ്ങിനെ തികച്ചും അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഈജിപ്ത് ഉന്നയിച്ചതെന്ന് കോള്‍ വില്ളേ പറഞ്ഞു. ക്യാമറകളുമായാണ് മാധ്യമപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നതെന്നും, തോക്കുമായല്ളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുന്‍  ഗവണ്‍മെന്‍റിന്‍െറ തകര്‍ച്ചക്ക് ശേഷം അല്‍ജസീറയുടെ അഞ്ചോളം പ്രവര്‍ത്തകരെ കസ്റ്റിഡിയിലെടുത്തു.
ഇതിലൂടെ ദേശീയ അന്തര്‍ദേശീയ മാധ്യങ്ങളെ ഭീതിയില്‍ നിര്‍ത്തുക എന്ന ഗൂഢതന്ത്രം കൂടി ഈജിപ്തിനുണ്ട്. അറിയിക്കാനുള്ള സ്വാതന്ത്ര്യത്തെ കൂച്ചു വിലങ്ങിടാനുള്ള ശ്രമമാണിത്- കോള്‍ വില്ളേ പറഞ്ഞു. അല്‍ ജസീറ ചാനലിനെതിരായി നടത്തുന്ന സുസംഘടിതമായ കടന്നാക്രമണമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
 

ദുബൈ സ്റ്റേഡിയത്തില്‍ ‘സസ്പെന്‍സ് ത്രില്ലര്‍’; കേരള സ്ട്രൈക്കേഴ്സിന് ഉജ്വല ജയം

Posted: 01 Feb 2014 10:20 PM PST

Image: 

ദുബൈ: സസ്പെന്‍സ് ത്രില്ലര്‍ സിനിമ പോലെ അവസാന പന്ത് വരെ ആവേശവും അനിശ്ചിത്വവുമായിരുന്നു ഇന്നലെ രാത്രി ദുബൈ സ്പോര്‍ട്സ് സിറ്റി സ്റ്റേഡിയത്തില്‍. സിനിമാ നടന്‍മാരുടെ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് (സി.സി.എല്‍) മത്സരത്തിന്‍െറ ഉദ്വേഗ ‘കഥ’ തീര്‍ന്നതാകട്ടെ കേരള സ്ട്രൈക്കേഴ്സ് ടീമിന്‍െറ ഉജ്വല വിജയത്തോടെ ശുഭ പര്യവസായിയായും.  ട്വന്‍റി-ട്വന്‍റി മത്സരത്തില്‍ വീര്‍ മറാത്തി ടീമിനെ  മൂന്നുവിക്കറ്റിനാണ് കേരള ടീം മുട്ടുകുത്തിച്ചത്.
ജയിക്കാന്‍ 20 ഓവറില്‍ 125 റണ്‍സ് വേണ്ടിയിരുന്ന കേരള ടീം മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും പിന്നീട് അനാവശ്യതിടുക്കത്തില്‍ റണ്ണൗട്ടും ക്യാച്ചും നിരന്തരം സമ്മാനിച്ച് മത്സരം കൈവിട്ട മട്ടിലാക്കി. മൂന്നു വിക്കറ്റിന് 70 എന്ന നിലയില്‍ നിന്ന് ഏഴു വിക്കറ്റിന് 92 എന്ന ദുരിതാവസ്ഥയിലേക്ക് കൂപ്പുകുത്തിയ ടീമിനെ സന്തോഷ് സ്ളീബ-വിവേക് ഗോപന്‍ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് വിജയ തീരമടുപ്പിച്ചത്. സന്തോഷ് 22 പന്തില്‍ നിന്ന് 22 റണ്‍സും വിവേക് ഗോപന്‍ ഒമ്പതു പന്തില്‍ 12 റണ്‍സടിച്ചും പുറത്താകാതെ നിന്നു. പരാജയം തുറിച്ചുനോക്കവെ ഏഴാമാനായി എത്തിയ ഷഫീഖ്റഹ്മാന്‍ വെറും നാലുപന്തിലെടുത്ത 10 റണ്‍സാണ് യഥാര്‍ഥത്തില്‍ കേരള ടീമിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. നേരത്തെ  37 പന്തില്‍ നിന്ന് 41 റണ്‍സടിച്ച ക്യാപ്റ്റന്‍ രാജീവ് പിള്ളയാണ് മാന്‍ ഓഫ് ദ മാച്ച്.
മൂന്നു വിക്കറ്റ് മാത്രം കൈയിലിരിക്കെ ഒരു ഘട്ടത്തില്‍ 17 പന്തില്‍ നിന്ന് 23 റണ്‍സ് വേണമെന്നതായിരുന്നു കേരളത്തിന്‍െറ അവസ്ഥ. 18 ഓവര്‍ അവസാനിക്കുമ്പോള്‍ വേണ്ടത് 16 റണ്‍സ്. 19ാം ഓവറില്‍ സന്തോഷ് സ്ളീബ ഫൈന്‍ ലെഗിലേക്ക് ബൗണ്ടറിയടിച്ചും സിംഗിളെടുത്തും അവസാന ഓവറില്‍ ആവശ്യമായ റണ്‍സിന്‍െറ എണ്ണം ഏഴാക്കിചുരുക്കി. അവസാനം പന്തെറിയാന്‍ എത്തിയത് മറാത്തി ക്യാപ്റ്റന്‍ ദേശ്മുഖ്.
ആദ്യ പന്തില്‍ വിവേക് ഒരു റണ്ണെടുത്തു. രണ്ടാം പന്തില്‍ റണ്ണില്ല. മൂന്നാമത്തെ പന്തില്‍ സ്ളീബയുടെ ബൗണ്ടറി. അതോടെ മൂന്നു പന്തില്‍ വേണ്ടത് രണ്ടു റണ്‍സ് മാത്രം. പക്ഷെ നാലും അഞ്ചും പന്തില്‍ ഒന്നും കിട്ടിയില്ല. അതോടെ അവസാനപന്തില്‍ രണ്ടു റണ്‍സ് വേണമെന്നായി. എങ്ങും പിരിമുറുക്കം. കേരളടീമിന്‍െറ ബ്രാന്‍ഡ് അംബാസഡര്‍മാരായ നടി ഭാവനയും മൈഥിലിയും മുഖംപൊത്തിയിരുന്നു. കടുത്ത തണുപ്പിലും ഗാലറി പുകഞ്ഞു. ദേശ്മുഖിന്‍െറ റണ്ണപ്പ് നെഞ്ചിടിപ്പേറ്റവെ സ്ളീബ ‘മിയാന്‍ദാദ്’ സ്റ്റൈലില്‍ പന്തിനെ അതിര്‍ത്തിലേക്ക് പായിച്ചപ്പോള്‍ മലയാളിക്കൂട്ടം ആഹ്ളാദത്തിലേക്ക് തുള്ളിച്ചാടി. കേരള ടീമിന് വേണ്ടി രണ്ടക്കം കടന്ന ബിനീഷ് കോടിയേരി
ടോസ് നേടി ആദ്യം ബാറ്റു ചെയ്ത വീര്‍ മറാത്തി ടീം 20 ഓവറില്‍ ഒമ്പതു വിക്കറ്റിന് 124 റണ്‍സെടുത്തു. 27 റണ്‍സെടുത്ത എം.ദിയോചക്ക്  ആയിരുന്നു മറാത്തി ടീമിലെ ടോപ്പ് സ്കോറര്‍.ദുദ്വാവ്ദക്കര്‍ 24ഉം യാദവ് 23ഉം റണ്‍സെടുത്തു. കേരള ടീമിന് വേണ്ടി  ഷഫീഖ് റഹ്മാന്‍, സന്തോഷ് സ്ളീബ, വിവേക് ഗോപന്‍, സുരേഷ് നായര്‍ എന്നിവര്‍ രണ്ടു വീതവം വിക്കറ്റ്വീഴ്ത്തി.
ആദ്യ മത്സരത്തില്‍  തെലുഗു വാരിയേഴസ് മുംബൈ ഹീറോസിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റുചെയ്ത മുംബൈ ഹീറോസ്  20 ഓവറില്‍ എട്ടു വിക്കറ്റിന് 127 റണ്‍സെടുത്തപ്പോള്‍ തെലുഗു വാരിയേഴ്സ്  18 ഓവറില്‍ വെറും നാലുവിക്കറ്റിന് ലക്ഷ്യം കണ്ടു.
വാലറ്റക്കാരനായ എത്തി 29 പന്തില്‍ നിന്ന് പുറത്താകാതെ 69 റണ്‍സെടുത്ത അപൂര്‍വ ലാഖിയയുടെ വെടിക്കെട്ട് ബാറ്റിങായിരുന്നു മുംബൈ ഇന്നിങ്സിന്‍െറ സവിശേഷത. ആദര്‍ശ് ബാലകൃഷ്ണന്‍െറ അവസാന ഓവറില്‍ ലാഖിയയും ഇന്ദ്രനീലും ചേര്‍ന്ന് 25 റണ്‍സാണ് അടിച്ചുകൂട്ടിയത്.  ആന്ധ്ര ടീമിനു വേണ്ടി നാലു ഓവറില്‍ മൂന്നു വിക്കറ്റെടുത്ത രഘുവാണ് മാന്‍ ഓഫ് ദ മാച്ച്.
ബംഗളൂരുവില്‍ നടന്ന സി.സി.എല്‍ നാലാം സീസണിലെ ആദ്യ മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് നാലു വിക്കറ്റിന് തെലുഗു വാരിയേഴ്സിനെ തോല്‍പ്പിച്ചിരുന്നു.

വേണം 37ലക്ഷം സുഡാനികള്‍ക്ക് ജീവന്‍ നിലനിര്‍ത്താനുള്ള ഭക്ഷണം

Posted: 01 Feb 2014 10:16 PM PST

Image: 

 ജ്യുബ:ലോകത്തുടനീളം ദാരിദ്ര്യ നിര്‍മാര്‍ജന യഞ്ജങ്ങളില്‍ നിരവധി സംഘങ്ങള്‍ സജീവമാവുമ്പോഴും ഒരു പിടി അന്നത്തിനും ഒരു തുള്ളിവെള്ളത്തിനും കൈനീട്ടുന്ന  ദശലക്ഷങ്ങളുടെ എണ്ണം പെരുകുന്നു. ആഭ്യന്തര കലാപം തകര്‍ത്തെറിഞ്ഞ ദക്ഷിണ സുഡാനില്‍ നിന്നുള്ളതാണ് പുതിയ വാര്‍ത്ത. യു.എന്നിന്‍്റെ കണക്കനുസരിച്ച് 37 ലക്ഷം പേരാണ് ദക്ഷിണ സുഡാനില്‍ മാത്രം കൊടും ദാരിദ്ര്യത്തിന്‍്റെ പടുകുഴിയില്‍ കഴിയുന്നത്. ഇത് രാജ്യത്തെ മൊത്തം ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തോളം വരും. ആഭ്യന്തര യുദ്ധം തുടര്‍ക്കഥയാവുന്ന ഈ ദേശത്ത് ഭരണകൂടം പേരിനുപോലും ഇവരുടെ രക്ഷക്കത്തെുന്നില്ല. ഏകദേശം 103 കോടി ഡോളറിന്‍്റെ  സഹായം ഉണ്ടെങ്കില്‍ മാത്രമെ ഈ ജനവിഭാഗത്തിന്‍്റെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനാവൂ എന്ന് യു.എന്നിന്‍്റെ മനുഷ്യാവകാശ വിഭാഗം ഏകോപകന്‍ ടോബി ലാന്‍സര്‍ പറയുന്നു.

രാജ്യത്തെ വിമത സൈനിക ഗ്രൂപ്പുകള്‍ ചേരി തിരിഞ്ഞ് കഴിഞ്ഞ ഡിസംബര്‍ 15 ന് തുടങ്ങിയ അക്രമങ്ങള്‍ ആണ് സുഡാനിനെ ഏറ്റവും ഒടുവില്‍ ദാരിദ്ര്യത്തിന്‍്റെ പടുകുഴിയിലേക്ക് എത്തിച്ചത്. ആഭ്യന്തര കലാപത്തില്‍ ഇതിനകം ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും എട്ടര ലക്ഷത്തോളം പേര്‍ ഭവന രഹിതരാവുകയും ചെയ്തു. ഇതില്‍ ഒരു ലക്ഷത്തിലേറെ പേര്‍ അയല്‍ രാജ്യങ്ങളിലേക്ക് അഭയാര്‍ഥികള്‍ ആയി കടന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രാജ്യത്തിന്‍്റെ സാമ്പത്തിക നിലക്ക് ഗുരുതരമായ പരിക്കേറ്റു കഴിഞ്ഞതായും വിപണികള്‍ തകര്‍ന്നതായും ജനങ്ങള്‍ അങ്ങേയറ്റം പതിതരാണെന്നും ലാന്‍സര്‍ പറയുന്നു. വന്‍ ദുരന്തങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ തങ്ങള്‍ സാധ്യമായതെല്ലാം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.

ദക്ഷിണ സുഡാന്‍ പ്രസിഡന്‍്റ് സല്‍വ കിറും മുന്‍ ഉപ ഭരണാധികാരി റെയ്ക്ക് മാക്കറും തമ്മിലുള്ള രാഷ്ട്രീയ ഭിന്നതയാണ് പുതിയ സംഘര്‍ഷത്തിന് വഴി തുറന്നത്.  ഇരുവര്‍ക്കും രാജ്യത്തെ എണ്ണമറ്റ ഗോത്ര ഗ്രൂപ്പുകള്‍ അനുയായികള്‍ ആയി ഉണ്ട്്. ഈ ഗ്രൂപ്പുകള്‍ തമ്മില്‍ കൊള്ളയും കൊലയും പതിവാണ്. ചര്‍ച്ചകളില്‍ വെടിനിര്‍ത്തലുകള്‍ക്ക് വഴിയൊരുങ്ങാറുണ്ടെങ്കിലും വെടിനിര്‍ത്തല്‍ ലംഘനവും അതിനേക്കാള്‍ വേഗത്തില്‍ നടക്കുന്നു.

100 നിയമ ലംഘനങ്ങളില്‍ തൊഴില്‍ മന്ത്രാലയം പരിശോധന നടത്തും

Posted: 01 Feb 2014 10:08 PM PST

Image: 

ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴില്‍ നിയമ ലംഘനം നിര്‍ണയിക്കുന്നതിനും തടയുന്നതിനും സൗദി തൊഴില്‍ മന്ത്രാലയം സമ്പൂണ പദ്ധതി പുറത്തുവിട്ടു. പദ്ധതി പ്രകാരം 100 തൊഴില്‍ നിയമ ലംഘനങ്ങളാണ് അന്വേഷണത്തിന്‍െറ പരിധിയില്‍പ്പെടുന്നതായി തൊഴില്‍ മന്ത്രാലയം നിര്‍ണയിച്ചിരിക്കുന്നത്. പ്രസ്തുത ഇനങ്ങളില്‍പ്പെട്ട തൊഴില്‍ നിയമ ലംഘനം മന്ത്രാലയത്തിന്‍െറ പരിശോധനയിലൂടെ കണ്ടത്തെിയാല്‍ 2000 റിയാല്‍ മുതല്‍ 30,000 റിയാല്‍ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളായിരിക്കും. ഒരേ സ്ഥാപനത്തില്‍ ഒന്നിലധികം തൊഴില്‍ നിയമ ലംഘനം കണ്ടത്തെുന്ന പക്ഷം പിഴയും ഇരട്ടിയാകും. പുതിയ നിയമം നടപ്പാക്കുന്നതിലൂടെ സ്വകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട തൊഴില്‍ നിയമ ലംഘനങ്ങള്‍ക്ക് അറുതി വരുത്താനാകുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. തൊഴില്‍ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും നിയമ ലംഘനം കണ്ടത്തെുകയും ചെയ്താല്‍ ശിക്ഷിക്കുന്നതിനും പുതിയ നിയമം അനുശാസിക്കുന്നുണ്ട്. സ്ഥാനപത്തിന്‍െറ രേഖകളും തൊഴില്‍ കരാറുകളും സ്ഥാപന മേധാവി ജീവനക്കാര്‍ക്ക് നല്‍കുന്ന നിര്‍ദേശങ്ങളും സര്‍ക്കുലറുകളും മറ്റും അറബിയിലല്ലാതിരിക്കുക, തൊഴില്‍ മന്ത്രാലയം അംഗീകരിച്ച തൊഴില്‍ വിവരപ്പട്ടിക സ്ഥാപനങ്ങളില്‍ സൂക്ഷിക്കാതിരിക്കുക, ജോലി ചെയ്യന്നവരുടെ വിവരങ്ങള്‍ തിരിച്ചറിയാവുന്ന വിധം ഓഫിസുകളുടെ പുറത്ത് തൊഴില്‍ പദവി രേഖപ്പെടുത്തിയ ബോര്‍ഡുകള്‍ സ്ഥാപിക്കാതിരിക്കുക, സ്ഥാപനത്തിന്‍്റെ ക്രയവിക്രയങ്ങളും സ്ഥാപനങ്ങളില്‍ ജോലിചെയ്യന്നവരുടെയും സ്ഥാപന മേധാവികളുടെയും മറ്റും പേരുവിവരങ്ങടങ്ങിയ സമ്പൂര്‍ണ ഡാറ്റയും തൊഴില്‍ മന്ത്രാലയത്തിന് കൈമാറാതിരിക്കുക, നിര്‍ണിത സ്വദേശിവത്കരണ ശതമാനം പാലിക്കാതിരിക്കുക, തൊഴില്‍ കാര്‍ഡില്ലാത്ത വിദേശികളെ തൊഴിലുകളില്‍ നിയമിക്കുക, ലിഖിതമായ തൊഴില്‍ കരാറില്ലാതെ വിദേശികളെ ജോലിയില്‍ നിയമിക്കുക, ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത തൊഴിലുകളില്‍ വിദേശികളെ ജോലിക്ക് നിയമിക്കുക, നിയമ വിരുദ്ധമായി ജീവനക്കാരുടെ ശമ്പളം തടഞ്ഞുവെക്കുക, തൊഴിലാളികളുടെ മേല്‍ പിഴ ചുമത്തുന്നുവെങ്കില്‍ അതിന് തക്കതായ രേഖ സൂക്ഷിക്കാതിരിക്കുക, കൃത്യസമയത്ത് തൊഴിലാളികള്‍ക്ക് വേതനം നല്‍കാതിരിക്കുക, സാധാരണ സന്ദര്‍ഭങ്ങളില്‍ ജോലി സമയം ദിവസം എട്ടു മണിക്കൂറില്‍ കൂടുതലായി നിശ്ചയിക്കുക, തൊഴില്‍ മന്ത്രാലയം നിശ്ചയിച്ച വൈദ്യ സഹായം നല്‍കാതിരിക്കുക തുടങ്ങിയ വിഷയങ്ങളില്‍ നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ 2000 മുതല്‍ 5000 വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്വദേശികള്‍ക്ക് പ്രൊഫഷണല്‍, ടെക്നിക്കല്‍, അഡ്മിനിസ്ട്രേഷന്‍ വിഭാഗങ്ങളില്‍ പരിശീലനം നല്‍കി നിലവില്‍ വിദേശികള്‍ ചെയ്യന്ന അത്തരം ജോലികള്‍ ഏറ്റടെുക്കാന്‍ അവരെ പ്രാപ്തമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാതിരിക്കുന്നത് 3000 റിയാല്‍ മുതല്‍ 10000 റിയാല്‍ വരെ പിഴയടക്കേണ്ട ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ഗണിക്കപ്പെടും. തൊഴില്‍ മന്ത്രാലയത്തിന്‍െറ നിയമപരമായ അംഗീകാരമില്ലാതെ നടത്തുന്ന തൊഴില്‍ നിയമനം, റിക്രൂട്ട്മെന്‍റ് തുടങ്ങിയ നിയമ ലംഘനങ്ങള്‍ക്ക് 10,000 മുതല്‍ 30,000 വരെ പിഴ ലഭിച്ചക്കോവുന്ന ശിക്ഷയായിരിക്കുമെന്നും പുതിയ നിയമം വ്യക്തമാക്കുന്നു.
ഒരു നിയമ ലംഘനം പിഴ ഒടുക്കിയ ശേഷം 90 ദിവസത്തിനുളില്‍ ആവര്‍ത്തിക്കുകയോ അല്ളെങ്കില്‍ അനുവദിച്ച സമയ പരിധിക്കുള്ളില്‍ തെറ്റ് തിരുത്തുകയോ ചെയ്തില്ളെങ്കില്‍ പിഴ  ഇരട്ടിയാവും. ആവശ്യമായ സൗകര്യങ്ങള്‍ ലഭ്യമാക്കാതിരിക്കുകയും നിയമ ലംഘനങ്ങള്‍ തുടരുകയും ചെയ്യുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ പിഴ അടക്കുന്നതിന് പുറമെ താല്‍ക്കാലികമായോ തെറ്റുകളുടെ ഗൗരവമനുസരിച്ച് സ്ഥിരമായോ അടപ്പിക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും തൊഴില്‍ മന്ത്രാലയം കൊണ്ടുവന്ന പുതിയ നിയമം വ്യക്തമാക്കുന്നു.
സ്ത്രീകളുടെ തൊഴില്‍ ദിവസങ്ങളും സമയവും ലീവും തൊഴില്‍ സാഹചര്യവും മറ്റുമായി ബന്ധപ്പെട്ട് ശക്തമായ നിയമവും പുതിയ പദ്ധതി അനുശാസിക്കുന്നു. അപകടങ്ങളുണ്ടാകാന്‍ സാധ്യതയുള്ള ഫാക്ടറികള്‍, ഷിപ്പിങ് ജോലികള്‍, ഖനന ജോലികള്‍ തുടങ്ങിയവക്ക് പ്രത്യേകം നിബന്ധനകളും നിയമത്തിന്‍െറ ഭാഗമായി വ്യക്തമാക്കിയിട്ടുണ്ട്.

ഹലാ ഫെബ്രുവരി ഫെസ്റ്റിവലിന് വര്‍ണാഭ തുടക്കം

Posted: 01 Feb 2014 09:46 PM PST

Image: 

കുവൈത്ത് സിറ്റി: കുവൈത്തിന്‍െറ സ്വന്തം ഉത്സവമായ ഹലാ ഫെബ്രുവരി ഫെസ്റ്റിവലിന് വര്‍ണശബളിമയാര്‍ന്ന തുടക്കം. വെള്ളിയാഴ്ച വൈകീട്ട് സാല്‍മിയയിലെ സാലിം അല്‍ മുബാറക് സ്ട്രീറ്റിലാണ് വര്‍ണപ്പകിട്ടാര്‍ന്ന കാര്‍ണിവെലോടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന് ഒൗദ്യോഗികമായി തുടക്കം കുറിച്ചത്.
കുവൈത്തിന്‍െറ വസന്തോത്സവമായി അറിയപ്പെടുന്ന ഹലാ ഉത്സവം എല്ലാ വര്‍ഷവും ഫെബ്രുവരിയിലാണ് അരങ്ങേറുന്നത്. തണുപ്പ് വിട്ടകന്ന് വസന്തത്തിലേക്ക് പ്രവേശിക്കുന്നതിന്‍െറ കാലമായതിനാലാണ് ഫെബ്രുവരിയില്‍ ഹലാ ഉത്സവം കൊണ്ടാടുന്നത്. കുവൈത്തികള്‍ ഏറെ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ദേശീയ ദിനവും വിമോചന ദിനവും ഫെബ്രുവരിയില്‍ തന്നെയാണ് കടന്നുവരുന്നത് എന്നത് ഹലാ ഉത്സവത്തിന്‍െറ മാറ്റുകൂട്ടുന്നു.
രാജ്യത്തിന്‍െറ വിനോദസഞ്ചാര, വ്യാപാര മേഖലക്ക് ഉണര്‍വേകുന്ന ഹലാ ഫെബ്രുവരി ആഘോഷങ്ങളുടെ സുപ്രധാന പരിപാടികള്‍ മിക്കതും രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായുള്ള ഷോപ്പിംഗ് മാളുകളും കച്ചവട കേന്ദ്രങ്ങളും കേന്ദ്രീകരിച്ചാണ് ഒരുക്കിയിട്ടുള്ളത്. എല്ലാ തവണത്തേയും പോലെ ഇത്തവണയും വ്യത്യസ്തമായ പരിപാടികള്‍ ഹലാ ഉത്സവത്തോടനുബന്ധിച്ച് ഒരുക്കിയിട്ടുള്ളതായി കോഡിനേറ്റര്‍ വലീദ് അല്‍ സബൂഖി അറിയിച്ചു. ഈമാസം 15ന് നടക്കുന്ന മാരത്തണ്‍ ആണ് ഈ വര്‍ഷത്തെ പ്രത്യേക പരിപാടി.
 

തൊഴില്‍ ഫീസ് അടക്കാത്തവരുടെ പെര്‍മിറ്റ് റദ്ദാക്കും -എല്‍.എം.ആര്‍.എ

Posted: 01 Feb 2014 09:39 PM PST

Image: 

മനാമ: വിദേശികളുടെ തൊഴില്‍ ഫീസ് അടച്ചില്ളെങ്കില്‍ കമ്പനികളുടെ പെര്‍മിറ്റ് റദ്ദ് ചെയ്യുമെന്ന് എല്‍.എം.ആര്‍.എ ഓപറേഷന്‍സ് മേധാവി അലി അല്‍കൂഹ്ജി വ്യക്തമാക്കി. ഫീസ് അടക്കാന്‍ ബാക്കിയുള്ളവരുടെ ലിസ്റ്റ് തയാറാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും. നിയമപരമായി നടപടി സ്വീകരിക്കുന്നതിന് മുമ്പ് ഫീസ് അടക്കാന്‍ ബാക്കിയുള്ള എല്ലാ കമ്പനികള്‍ക്കും ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കിയിട്ടുണ്ട്. നോട്ടീസ് കിട്ടി ഒരു മാസത്തിനുള്ളില്‍ ഫീസടക്കാന്‍ കൂട്ടാക്കുന്നില്ളെങ്കിലാണ് നടപടിയിലേക്ക് നീങ്ങുക.
കുടിശ്ശികയുള്ള എല്ലാ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും അവര്‍ അടക്കേണ്ട തുക എത്രയാണെന്ന് വ്യക്തമാക്കിയ നോട്ടീസാണ് നല്‍കിയിട്ടുള്ളത്. കുടിശ്ശിക അടക്കുന്നതിന് ഫെബ്രുവരി മാസത്തെ അവധിയാണ് നല്‍കിയിട്ടുള്ളത്. മാര്‍ച്ച് ആദ്യ വാരം മുതല്‍ ഫീസ് അടക്കാത്തവരുടെ സി.ആര്‍ റദ്ദ് ചെയ്യുന്നതിന് നടപടികള്‍ സ്വീകരിക്കും. സി.ആര്‍ റദ്ദ് ചെയ്യുന്നത് മൂലം തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികള്‍ക്ക് മറ്റ് കമ്പനികളിലേക്ക് മാറാനുള്ള സാവകാശം നല്‍കും. നിയമം അനുവദിക്കുന്ന രൂപത്തില്‍ അവര്‍ക്ക് മറ്റ് സ്പോണ്‍സര്‍മാരിലേക്ക് വിസ മാറ്റാവുന്നതാണ്. സി.ആര്‍ റദ്ദ് ചെയ്യുന്നത് ശാശ്വതമായിട്ടായിരിക്കും. പിന്നീട് തൊഴില്‍ ഫീസ് അടച്ച് സ്വാഭാവികമായ രൂപത്തില്‍ സി.ആര്‍ പുന:സ്ഥാപിക്കുകയില്ല. മറിച്ച് പുതുതായി കെമേഴസ്യല്‍ രജിസ്ട്രേഷന് അപേക്ഷിക്കുകയും എല്ലാ തൊഴിലാളികള്‍ക്കും വര്‍ക് പെര്‍മിറ്റിന് അപേക്ഷിക്കുകയും ഇതുമായി ബന്ധപ്പെട്ട ഫീസുകള്‍ അടക്കുകയും ചെയ്യേണ്ടതുണ്ട്. എന്ന് മാത്രമല്ല, സി.ആര്‍ റദ്ദ് ചെയ്തു കഴിഞ്ഞാല്‍ തൊഴിലാളികള്‍ വര്‍ക് പെര്‍മിറ്റ് ഇല്ലാത്തവരായി പരിഗണിക്കുകയും ചെയ്യും.
നിയമനടപടി സ്വീകരിക്കുന്നത് മൂലം പ്രയാസപ്പെടുന്ന തൊഴിലാളികളെ ഇരകളായി പരിഗണിക്കുകയും ബന്ധപ്പെട്ട രാജ്യങ്ങളിലെ എംബസികളുമായി സഹകരിച്ച് അവരെ അതത് നാടുകളിലേക്ക് തിരിച്ചത്തെിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. തൊഴിലാളികള്‍ക്ക് അവരുടെ താമസം നിയമപരമാണോ എന്നറിയാന്‍ എല്‍.എം.ആര്‍.എ സൈറ്റ് പരിശോധിക്കാവുന്നതാണെന്നും അലി കൂഹ്ജി അറിയിച്ചു. കഴിഞ്ഞ വര്‍ഷാവസാനം മുതല്‍ കുടിശ്ശികയുള്ള കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പണം എത്രയും പെട്ടെന്ന് അടക്കണമെന്ന് കാണിച്ച് അറിയിപ്പുകള്‍ നല്‍കിത്തുടങ്ങിയിരുന്നു.
കൃത്യ സമയത്ത് തൊഴില്‍ ഫീസ് അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാന്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം തൊഴിലുടമകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

യെമനില്‍ ചരക്കുകപ്പല്‍ മുങ്ങി 12 ഇന്ത്യക്കാരെ കാണാതായി

Posted: 01 Feb 2014 09:32 PM PST

Image: 

എദെന്‍: യെമനിലെ ഹളറമൗത്ത് പ്രവിശ്യയുടെ സമുദ്ര ഭാഗത്ത് ചരക്കു കപ്പല്‍ മുങ്ങി 12 ഇന്ത്യക്കാരെ കാണാതായി. യെമന്‍ വ്യവസായിയുടെ ഉടമസ്ഥതതയില്‍ ഉള്ള 1626 നമ്പറിലുള്ള ചരക്കുകപ്പല്‍ ആണ് മുങ്ങിയത്.

ഹളറമൗത്ത് ഭാഗത്തേക്ക് വാണിജ്യോല്‍പന്നങ്ങളുമായി പോവുകയായിരുന്നു കപ്പല്‍ എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. കാണാതായ ഇന്ത്യക്കാര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്താനായി രക്ഷാബോട്ടുകള്‍ അയച്ചതായും അവര്‍ അറിയിച്ചു.

കപ്പല്‍ മുങ്ങി പത്തുമണിക്കൂറുകള്‍ക്ക് ശേഷമാണ് യെമന്‍ തീരസംരക്ഷണസേന വിവരം അറിഞ്ഞത്. കൊടുങ്കാറ്റും ശക്തമായ തിരകളും രക്ഷാപ്രവര്‍ത്തനത്തിനു തടസമായി. കപ്പല്‍ മുങ്ങിയതിന്‍്റെ കാരണം വ്യക്തമായിട്ടില്ല.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP