ടി.പി വധം: ഗൂഢാലോചന കേസ് സി.ബി.ഐക്ക് വിട്ടു Posted: 20 Feb 2014 12:07 AM PST തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ ഉന്നതതല ഗൂഢാലോചന സംബന്ധിച്ച കേസ് സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ ക്ക് വിട്ടതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തര സെക്രട്ടറി നല്‍കിയ നിയമോപദേശത്തിന്‍്റെയും ഡി.ജിപിയുടെ റിപ്പോര്‍ട്ടിന്‍്റെയും ശിപാര്‍ശകളുടെയും അടിസ്ഥാനത്തിലാണ് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനമെടുത്തതെന്നും ചെന്നിത്തല പറഞ്ഞു. കൊലപാതകത്തിനു പിന്നില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുണ്ട്. ടി.പി വധത്തിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം കേരളത്തിനകത്ത് ഒതുങ്ങുന്നതല്ല. അതിനാല്‍ ദേശീയതലത്തിലുള്ള ഏജന്‍സിക്ക് അന്വേഷണം കൈമാറിയെന്നും ചെന്നിത്തല വ്യക്തമാക്കി. കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് കേസ് സി.ബി.ഐക്ക് കൈമാറിയതെന്നും ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് ഇറങ്ങുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേസിലെ പ്രതികളും സ്വര്‍ണക്കള്ളകടത്തുകാരനായ ഫയാസും തമ്മിലുള്ള ബന്ധവും സാമ്പത്തിക ഇടപാടുകളും ഉള്‍പ്പടെ കേസ് സി.ബി.ഐക്ക് വിടാനുള്ള ആറ് കാരണങ്ങള്‍ അദ്ദേഹം വ്യക്തമാക്കി. പ്രതികളുടെ ഉന്നതതല ബന്ധം വെളിപ്പെട്ടിട്ടുണ്ട്. പ്രതികളുടെ ഫോണ്‍ കാള്‍ രേഖകളും ജയിലിലെ സി.സി. ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. ജയിലില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ മൊബൈല്‍ ഫോണ്‍ വഴി ഫേസ് ബുക്ക് ഉപയോഗിച്ചിട്ടുണ്ട്. പ്രതിയായ ഷാഫി ഫെബ്രുവരി രണ്ടു വരെ ഉന്നത നേതാവിന്‍്റെ നമ്പറിലേക്ക് സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്. പ്രതികള്‍ ജയിലില്‍ മൊബൈല്‍ ഫോണും ഇന്‍്റര്‍നെറ്റും ഉപയോഗിച്ചതും ഉന്നത ബന്ധത്തിന്‍്റെ സൂചനയാണെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. സ്വര്‍ണക്കള്ളകടത്ത് പ്രതി ഫയാസും പി. മോഹനനും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിഞ്ഞതായും ചെന്നിത്തല വ്യക്തമാക്കി. ടി.പി വധത്തിലെ പ്രതികളായ കൊലയാളി സംഘവും ചില ഉന്നത നേതാക്കളും ഫയാസില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതായി സംശയിക്കേണ്ടതുണ്ട്. ഫായിസിനെ കുറിച്ച് അന്വേഷണം വേണമെന്ന വി.എസിന്‍്റെ ആവശ്യം ശ്രദ്ധേയമാണെന്നും ചെന്നിത്തല പറഞ്ഞു. |
രാജീവ് വധക്കേസിലെ പ്രതികളെ വിട്ടയക്കരുതെന്ന് സുപ്രീംകോടതി Posted: 19 Feb 2014 11:44 PM PST ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കരുതെന്ന് സുപ്രീംകോടതി. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍െറ തീരുമാനം സുപ്രീംകോടതി തടഞ്ഞു. ഇനി ഒരു ഉത്തരവുണ്ടാകുന്നതുവരെ തത്സ്ഥിതി തുടരണമെന്നും കോടതി നിര്‍ദേശിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ണമായി പാലിച്ചേ പ്രതികളെ വിട്ടയക്കാവൂവെന്നും കോടതി വ്യക്തമാക്കി. വിഷയത്തില്‍ വിശദീകരണം തേടി തമിഴ്നാട് സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാര്‍ തീരുമാനം തടയണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് പി. സദാശിവം അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്‍്റെ നടപടി. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഴുവന്‍ പ്രതികളെയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്. സംസ്ഥാന സര്‍ക്കാരിന്‍െറ തീരുമാനം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നും മൂന്നുദിവസത്തിനകം മറുപടി ലഭിച്ചില്ളെങ്കില്‍ ഭരണഘടനാപരമായ അധികാരമുപയോഗിച്ച് പ്രതികളെ വിട്ടയക്കുമെന്നും ജയലളിത നിയമസഭയില്‍ അറിയിച്ചിരുന്നു. ജയലളിതയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതികളെ വിട്ടയക്കാന്‍ ശ്രമിക്കുന്നതെന്നും കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരെയും കേന്ദ്രം സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹരജി നല്‍കിയിട്ടുണ്ട്. |
സാക്ഷിയുടെ ബന്ധുക്കള്‍ക്ക് നേരെ പ്രതികളുടെ ആക്രമണം Posted: 19 Feb 2014 11:11 PM PST Subtitle: വീട്ടില്‍ കയറി ഗര്‍ഭിണിയെയും പിഞ്ചു കുഞ്ഞിനെയും ആക്രമിച്ചു മുണ്ടക്കയം: കൊലക്കേസ് പ്രതികള്‍ വീട്ടില്‍ കയറി ഗര്‍ഭിണിയായ ആദിവാസി യുവതിയെയും പിഞ്ചു കുഞ്ഞിനെയും ആക്രമിച്ചതായി പരാതി. കൊക്കയാര്‍,വടക്കേമല,തുണ്ടിയില്‍ മണിക്കുട്ട(27)നെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ രണ്ടംഗ സംഘമാണ് ഒന്നാം സാക്ഷിയായ ഓലിക്കല്‍ പുരയിടത്തില്‍ വിനീതിന്‍െറ സഹോദരന്‍ വിപിന്‍െറ നാലുമാസം ഗര്‍ഭിണിയായ ഭാര്യ മഞ്ചു (20), മഞ്ചുവിന്‍െറ സഹോദരിയുടെ മൂന്നു മാസം പ്രായമുള്ള മകള്‍ സ്വായന്തന എന്നിവരെ മര്‍ദിച്ചത്. ഇവരുടെ വീട് ഭാഗികമായി അടിച്ചു തകര്‍ത്തതായും പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച വൈകുന്നേരം നാലോടെയായിരുന്നു സംഭവം. കേസിലെ പ്രതികള്‍ മദ്യ ലഹരിയില്‍ വിപിന്‍െറ വീട്ടുമുറ്റത്ത് എത്തി അസഭ്യം പറയുകയായിരുന്നു. ഇത് കേട്ടുവന്ന അയല്‍വാസി കല്ലുപുരക്കല്‍ പാപ്പച്ചനെ (55)സംഘം മര്‍ദിച്ചു. തുടര്‍ന്ന് വീട്ടിനുള്ളില്‍ കയറി മഞ്ചുവിന്‍െറ കൈയിലിരുന്ന സഹോദരീപുത്രി സ്വായന്തനയെ പിടിച്ചുവാങ്ങി താഴെയിട്ടശേഷം മഞ്ചുവിന്‍െറ മുടിക്കുപിടിച്ച് വലിച്ചു തള്ളുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ സ്ത്രീകളും നാലും അഞ്ചും വയസ്സ് പ്രായമായ കുട്ടികളും മാത്രമാണുണ്ടായിരുന്നത്. ഇവര്‍ ഭയന്ന് വീട്ടില്‍നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ആക്രമം നടത്തിയ സംഘം പിന്നീട് കോടാലി,വാക്കത്തി എന്നിവയുമായി രണ്ടുതവണ കൂടി വീട്ടുമുറ്റത്ത് എത്തി ബഹളമുണ്ടാക്കിയതായും വീട്ടുകാര്‍ പറഞ്ഞു. സംഭവവുമായി ബന്ധപെട്ട് വടക്കേമല വടക്കേപറമ്പില്‍ മജു, ഓലിക്കല്‍ പുരയിടത്തില്‍ സുബിന്‍ വാസു എന്നിവര്‍ക്കെതിരെ പെരുവന്താനം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2011 മാര്‍ച്ച് 17ന് അയല്‍വാസിയായ മണിക്കുട്ടനെ കല്ലെറിഞ്ഞും മര്‍ദിച്ചും കൊലപ്പെടുത്തിയെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയവരാണ് പ്രതികള്‍. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പി.കെ.പ്രദീപ്കുമാര്‍,പി.കെ.അയ്യപ്പദാസ്, മഞ്ചുവിന്‍െറ ഭര്‍തൃമാതാവ് രത്നമ്മ, മാതാവ് സിന്ധു, കല്ലുപുരക്കല്‍ പാപ്പച്ചന്‍ എന്നിവര്‍ ആവശ്യപ്പെട്ടു. |
എല്ലാവര്‍ക്കും ഗെയ്ല്‍ ട്രെഡ് വെലിന്‍റെ നന്ദി Posted: 19 Feb 2014 11:02 PM PST ഹവായ്: മാതാ അമൃതാനന്ദമയിക്കെതിരായ തന്‍റെ വെളിപ്പെടുത്തലുകള്‍ ഏറ്റെടുത്ത എല്ലാവര്‍ക്കും ഗെയ്ല്‍ ട്രെഡ് വെലിന്‍റെ നന്ദി. ട്രെഡ് വെലിന്‍റെ ഫേസ്ബുക്ക് പേജില്‍ ആണ് മലയാള അര്‍ഥം ധ്വനിപ്പിക്കുന്ന തലക്കെട്ടോടു കൂടിയ നന്ദി പ്രകടനം. ‘എനിക്ക് വേണ്ടി ഒഴുകിക്കൊണ്ടിരിക്കുന്ന അകമഴിഞ്ഞ പിന്തുണക്ക് എല്ലാവര്‍ക്കും നന്ദി. എന്‍റെ കഥക്ക് ലഭിക്കുന്ന ആഴമേറിയ പ്രതികരണം കണ്ട് ഞാന്‍ അല്‍ഭുതപ്പെട്ടുപോയി. എഴുതാനുള്ള ശക്തി കണ്ടത്തൊന്‍ ഇത്രയും കാലമെടുത്തു. ഭയം മാറ്റിവെച്ച് മുന്നോട്ടു വരിക എന്നത് എന്‍റെ കടമയായിരുന്നു എന്നും അവര്‍ കുറിച്ചു. ട്രെഡ് വെല്ലിന്‍റെ ഈ പോസ്റ്റിന് നിരവധി ലൈക്കുകളും ഷെയറുകളും ആണ് കിട്ടിക്കൊണ്ടിരിക്കുന്നത്. |
ചൂടും തണുപ്പുമില്ലാതൊരു ചര്‍ച്ച Posted: 19 Feb 2014 10:33 PM PST Subtitle: കൊച്ചി നഗരസഭ ബജറ്റ് ചര്‍ച്ച കൊച്ചി: ഭരണപക്ഷത്തെ ഒരുകൂട്ടം കൗണ്‍സിലര്‍മാര്‍ നിശ്ശബ്ദത പാലിച്ച കൊച്ചി കോര്‍പറേഷന്‍െറ ബജറ്റ് ചര്‍ച്ചയില്‍ പ്രതിപക്ഷം ഉയര്‍ത്തിയത് മൂര്‍ച്ച കുറഞ്ഞ വാദങ്ങള്‍. 2014-15 വര്‍ഷത്തെ ബജറ്റില്‍ നിര്‍ദേശിച്ചിട്ടുള്ള പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ കഴിയാത്തതാണെന്നു പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബ്. നടപ്പാക്കാന്‍ കഴിയാത്ത പ്രഖ്യാപനങ്ങള്‍ കാട്ടി ജനങ്ങളെ പറ്റിക്കുന്ന സമീപനമാണ് ഭരണപക്ഷം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു. ജനുറം കുടിവെള്ള പദ്ധതി ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. പശ്ചിമകൊച്ചിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ വിഭാവനം ചെയ്ത പദ്ധതി ആലപ്പുഴക്കും ആലുവക്കും വഴിതിരിച്ചുവിടാനാണ് സര്‍ക്കാര്‍ തലത്തിലെ ശ്രമങ്ങള്‍. തമ്മനം -പുല്ലേപ്പടി റോഡിനെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശിച്ചിട്ടുപോലുമില്ല. ഡി.എം.ആര്‍.സിയും എം.എല്‍.എ ഫണ്ടുപയോഗിച്ചും നിര്‍മിച്ച റോഡുകള്‍ തങ്ങളുടെ പദ്ധതികളാണെന്ന് ഉയര്‍ത്തിക്കാട്ടുന്നത് നീതികേടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കുട്ടികള്‍ക്ക് ഉച്ചഭക്ഷണ നല്‍കുന്ന മേയേഴ്സ് മീല്‍ പദ്ധതി ദീര്‍ഘവീഷണമില്ലാതെ വിഭാവനം ചെയ്തതാണ്. സര്‍ക്കാറിന്‍െറ ഉച്ചഭക്ഷണ പദ്ധതിപോലും കൃത്യമായി നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇത്തരം പ്രഖ്യാപനങ്ങള്‍ എങ്ങനെ നടപ്പാക്കും. അപ്രായോഗികമായ പ്രഖ്യാപനങ്ങള്‍ നടത്തി കുട്ടികളെ പറഞ്ഞുകൊതിപ്പിക്കരുത്. അപകടകരമായ നിലയില്‍ തകര്‍ന്നുകിടക്കുന്ന ടൗണ്‍ഹാളിന്‍െറ നവീകരണം സംബന്ധിച്ച് വ്യക്തമായ പ്രഖ്യാപനമൊന്നും ബജറ്റിലില്ല. ജനവികാരത്തെ അവഗണിച്ച് യാഥാര്‍ഥ്യ ബോധമില്ലാത്ത പദ്ധതികള്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച ബജറ്റ് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നഗരത്തിലെ ഏറ്റവും വലിയ പ്രശ്നമായിരുന്ന വെള്ളക്കെട്ട് ഒഴിവാക്കാനായത് ഇപ്പേഴത്തെ കൗണ്‍സിലിന്‍െറ നേട്ടമാണെന്ന് ബജറ്റിനെ അനുകൂലിച്ച് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ത്യാഗരാജന്‍ പറഞ്ഞു. ദുര്‍ഘടം പിടിച്ച റോഡുകള്‍ ഗതാഗതയോഗ്യമാക്കിയതും കൊതുകുനശീകരണത്തിന് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതും കൗണ്‍സില്‍ നേട്ടമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.നഗരത്തിന്‍െറ വളര്‍ച്ചക്ക് ജനപക്ഷത്ത് നില്‍ക്കുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും ജങ്ഷന്‍ നവീകരണത്തിന് ചങ്ങമ്പുഴ പാര്‍ക്ക് റോഡ് കൂടി ഉള്‍പ്പെടുത്തണമെന്നും പയസ് ജോസഫ് ആവശ്യപ്പെട്ടു. ദുര്‍ബല വിഭാഗത്തെ ബജറ്റില്‍ അവഗണിച്ചതായി അഡ്വ. സുനില്‍കുമാര്‍ കുറ്റപ്പെടുത്തി. ഏറെ അവഗണന നേരിട്ടുകൊണ്ടിരിക്കുന്ന ദുര്‍ബല വിഭാഗത്തെ ബജറ്റില്‍ വിസ്മരിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ സുനില്‍കുമാര്‍. മട്ടാഞ്ചേരിയിലെ പാര്‍പ്പിട പ്രശ്നം പരിഹരിക്കുന്നതിന് എല്‍.ഡി.എഫിന്‍െറ കാലത്ത് നടപ്പാക്കിയ ബഹുകുടുംബ പദ്ധതിക്ക് ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. പകരം നടപ്പാക്കാന്‍ കഴിയാത്ത ജിപ്സം പാര്‍പ്പിട പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. 40 അടി റോഡിന്‍െറ കാര്യത്തിലും ബജറ്റില്‍ ഒന്നുമില്ല. വരവുചെലവ് കണക്കുകളില്‍പോലും വ്യക്തത വരുത്താന്‍ ബജറ്റിലായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആത്മാര്‍ഥതയില്ലാത്ത ബജറ്റാണിതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ സി.എ. ഷക്കീര്‍ ആരോപിച്ചു. ദ്വീപ് നിവാസികളുടെ പ്രധാന ആവശ്യമായ ഗോശ്രീ -മാമംഗലം പദ്ധതി സംബന്ധിച്ച് ബജറ്റില്‍ ഒന്നും പറഞ്ഞിട്ടില്ല. പദ്ധതി ഉപേക്ഷിച്ചിട്ടുണ്ടെങ്കില്‍ അക്കാര്യം വ്യക്തമാക്കണം. അറ്റ്ലാന്‍റിസ് റെയില്‍വേ മേല്‍പാലത്തിന്‍െറ കാര്യത്തിലും ബജറ്റില്‍ പരാമര്‍ശമില്ല. പച്ചാളം ആര്‍.ഒ.ബി ഈ വര്‍ഷം തന്നെ നിര്‍മിക്കുമെന്ന് പറയുന്നതല്ലാതെ പദ്ധതി എങ്ങനെ പൂര്‍ത്തിയാക്കുമെന്ന് പറയുന്നില്ല. കൊച്ചി കാന്‍സര്‍ സെന്‍ററിനും ബജറ്റില്‍ അവഗണനയാണെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘവീക്ഷണമില്ലാതെ കുറെ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ ബജറ്റാണ് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ബനഡിക്ട് ഫെര്‍ണാണ്ടസ്. മത്സ്യമേഖലയെ പാടെ അവഗണിച്ചിരിക്കുകയാണ്. ജലഗതാഗതം വിപുലമാക്കാന്‍ നിര്‍ദേശങ്ങളൊന്നുമില്ല. കായികമേഖലയുമായി ബന്ധപ്പെട്ട് പ്രഖ്യാപനങ്ങളൊന്നുമില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ക്രിയാത്മകമായ നിര്‍ദേശങ്ങളൊന്നും ബജറ്റിലില്ലെന്നും അദ്ദേഹം പറഞ്ഞു. ബജറ്റില്‍ ഫോര്‍ട്ടുകൊച്ചി, മട്ടാഞ്ചേരി മേഖലയെ പാടെ അവഗണിച്ചിരിക്കുകയാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ശ്യാമള എസ്. പ്രഭു പറഞ്ഞു. ജങ്ഷന്‍ വികസനത്തിലും റോഡ് വികസനത്തിലും ഈ മേഖലക്ക് കാര്യമായ പ്രഖ്യാപനമില്ല. നാല്‍പതടി റോഡിന്‍െറ കാര്യത്തിലും ബജറ്റില്‍ പരാമര്‍ശമില്ലെന്നും അവര്‍ പറഞ്ഞു. കമ്യൂണിറ്റി കിച്ചന്‍ പദ്ധതിയുള്‍പ്പെടെ ജനപ്രിയമായ പ്രഖ്യാപനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭരണപക്ഷ കൗണ്‍സിലര്‍ മിനി ദിലീപ്. ഏറെ ഗതാഗത പ്രശ്നം നേരിട്ടുകൊണ്ടിരിക്കുന്ന നഗരത്തില്‍ ബസുകളുടെ റീ റൂട്ടിങ് നടപ്പാക്കുമെന്ന പ്രഖ്യാപനം ഏറെ സ്വാഗതാര്‍ഹമാണ്. ലിബ്രിയ ഹോട്ടലില്‍ താമസിക്കുന്നവരുടെ പുനരധിവാസ പാക്കേജ് വലിയ നേട്ടമാണ്. കൊതുക് പ്രശ്നം പരിഹരിക്കുന്നതിന് ഈ കൗണ്‍സില്‍ ക്രിയാത്മക നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. വനിതകള്‍ക്ക് ഏറെ അവഗണന നേരിട്ട ബജറ്റാണിതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ മുംതാസ് ടീച്ചര്‍ ആരോപിച്ചു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനം പോലുമില്ല. കഴിഞ്ഞ ബജറ്റിലെ വനിതാക്ഷേമവുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനങ്ങളൊക്കെ ഇപ്പോഴും കടലാസിലാണ്. കുടുംബശ്രീ ബസിന്‍െറ കാര്യത്തിലോ വനിത ഷെല്‍ട്ടറിന്‍െറ കാര്യത്തിലോ ബജറ്റ് നിശ്ശബ്ദത പാലിച്ചിരിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സെലിന്‍ പീറ്റര്‍, ആഗി , സീന , സൗമ്യ, അഡ്വ. ഷൈമോള്‍, രമ ഗോപകുമാര്‍, ഭാമ ടീച്ചര്‍, സുധ ദിലീപ്, സൗമിനി ജെയിന്‍, കര്‍മിലി ആന്‍റണി എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. |
കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറി ഉദ്ഘാടനം വിവാദത്തില്‍ Posted: 19 Feb 2014 10:18 PM PST Subtitle: മുഖ്യമന്ത്രി എം.എല്‍.എമാരെ അവഗണിച്ച് രാഷ്ട്രീയം കളിക്കുന്നു -ജി. സുധാകരന്‍ ആലപ്പുഴ: ഇടതു ഭരണകാലത്ത് നടപ്പാക്കിയ ആലപ്പുഴയിലെ കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറിയുടെ ഉദ്ഘാടനം രാഷ്ട്രീയ വിവാദത്തില്‍. സ്ഥലം എം.എല്‍.എമാരെ അവഗണിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടന സമ്മേളനം വോട്ടെടുപ്പ് രാഷ്ട്രീയത്തിന് ഉപയോഗിക്കുകയാണെന്ന് ജി. സുധാകരന്‍ എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉദ്ഘാടനം കീഴ്വഴക്കം ലംഘിച്ച് മുഖ്യമന്ത്രി നടത്തുന്നത് പ്രതിഷേധാര്‍ഹമാണ്. കയര്‍മേഖലയില്‍ ഇടത് സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും യു.ഡി.എഫിന്‍േറതാക്കി മാറ്റാന്‍ ഗൂഢനീക്കം നടക്കുകയാണ്. താന്‍ കയര്‍മന്ത്രിയായിരുന്നപ്പോള്‍ 30 കോടി അടങ്കല്‍വെച്ച് 25 കോടി ചെലവഴിച്ച് നിര്‍മിച്ച കയര്‍ യന്ത്ര നിര്‍മാണ ഫാക്ടറി ഏകപക്ഷീയ തീരുമാനങ്ങളിലൂടെ ഉദ്ഘാടനം ചെയ്യുകയാണ്. ഫാക്ടറിയുടെ നിര്‍മാണത്തിനും അവിടേക്കുള്ള വഴി വീതികൂട്ടുന്നതിനും കയര്‍മന്ത്രിയുടെ നിര്‍ദേശപ്രകാരം താന്‍ നടത്തിയ ആത്മാര്‍ഥശ്രമം ഫലം കണ്ടിരുന്നു. എസ്.ഡി.വി മാനേജ്മെന്‍റിന്‍െറ ഉദാരമായ സമീപനമാണ് വഴി വീതികൂട്ടുന്നതിന് സഹായകമായത്. അതിനുവേണ്ട ചര്‍ച്ച നടത്തിയത് താനാണ്. ഫാക്ടറിക്ക് ലൈസന്‍സ് കിട്ടാന്‍ അവിടേക്കുള്ള റോഡിന് നിയമപ്രകാരം അഞ്ചുമീറ്റര്‍ വീതി വേണം. മൂന്നുമീറ്റര്‍ വീതി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള്‍ ആറുമീറ്ററാക്കി. നഗരസഭ അധികാരികളും നല്ല സഹായം നല്‍കി. കയര്‍ വ്യവസായത്തിന് ആവശ്യമായ യന്ത്രസാമഗ്രികള്‍ അന്യസംസ്ഥാനങ്ങളില്‍നിന്ന് വാങ്ങുന്നത് ചെലവേറിയത് ആയതുകൊണ്ടാണ് കഴിഞ്ഞ സര്‍ക്കാര്‍ അവ പൊതുമേഖലയില്‍ ആലപ്പുഴയില്‍ ഫാക്ടറി സ്ഥാപിച്ച് നിര്‍മിക്കാന്‍ തീരുമാനിച്ചത്. 2009-’10ലെ ബജറ്റില്‍ 19.6 കോടിയും പിന്നീട് അഞ്ചുകോടിയും അനുവദിച്ചിരുന്നു. അതിനായി ആധുനിക യന്ത്രങ്ങള്‍ വാങ്ങി. ആലപ്പുഴ കയര്‍ മാറ്റ്സ് ആന്‍ഡ് മാറ്റിങ്സ് സൊസൈറ്റിയുടെ (മോഡേണ്‍ സൊസൈറ്റി) 4.25 ഏക്കര്‍ ഭൂമി ഇടതുസര്‍ക്കാര്‍ ഏറ്റെടുത്താണ് ഫാക്ടറി നിര്‍മിച്ചത്. സൊസൈറ്റിയില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കിയിരുന്നു. മൂന്നരക്കോടി ഇതിന് ചെലവായി. എല്ലാം തങ്ങളാണ് ചെയ്യുന്നതെന്ന് വരുത്താനാണ് ഇപ്പോഴത്തെ ശ്രമം. അക്കാര്യത്തില്‍ രാഷ്ട്രീയ മര്യാദപോലും ഭരിക്കുന്നവര്‍ കാണിച്ചില്ല. കയര്‍ കേന്ദ്രത്തെക്കുറിച്ച് പരിജ്ഞാനമില്ലാത്തവരെയാണ് ചുമതല ഏല്‍പിച്ചിരിക്കുന്നത്. യന്ത്രഫാക്ടറിക്കായി പരിശ്രമിച്ച സ്ഥലം എം.എല്‍.എമാരായ തന്നെയും ഡോ. തോമസ് ഐസക്കിനെയും പൂര്‍ണമായും അവഗണിച്ചു. സ്വാഗതസംഘം രൂപവത്കരണ യോഗത്തിലേക്ക് പോലും ക്ഷണിച്ചില്ല. ഉദ്ഘാടന തീയതി നിശ്ചയിച്ചതും തങ്ങളോട് ആലോചിച്ചിട്ടല്ല. ചടങ്ങ് ബഹിഷ്കരിക്കാനൊന്നും ഉദ്ദേശിക്കുന്നില്ല. എന്നാല്‍, ആ ദിവസം മറ്റ് പരിപാടികള്‍ മുന്‍കൂട്ടി നിശ്ചയിച്ചതിനാല്‍ ഇതിന് എത്താന്‍ കഴിയില്ല. മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് 24ന് ഫാക്ടറി ഉദ്ഘാടനം ചെയ്യുന്നത്. യഥാര്‍ഥത്തില്‍ ഫാക്ടറി വളപ്പിലാണ് അതിന്‍െറ ഉദ്ഘാടനം നടത്തേണ്ടത്. അഡ്മിനിസ്ട്രേറ്റീവ് ഓഫിസിന്‍െറ ഉദ്ഘാടനം ഓഫിസ് സ്ഥിതിചെയ്യുന്ന സ്ഥലത്തുതന്നെ നടത്തണം. സാങ്കേതിക വിദഗ്ധരെ ഒഴിവാക്കിയത് അഴിമതി നടത്താനാണ്. വിദഗ്ധരെ ഉള്‍പ്പെടുത്തി ഭരണസമിതി പുന$സംഘടിപ്പിക്കണം. ഇടതുസര്‍ക്കാര്‍ അഞ്ചുവര്‍ഷം കൊണ്ട് 400 കോടിയാണ് കയര്‍മേഖലയില്‍ ചെലവഴിച്ചത്. കയറിന്‍െറ പ്രചാരണത്തിനാണ് കയര്‍മേള തുടങ്ങിയത്. മേള ആലപ്പുഴയില്‍നിന്ന് മാറ്റി സ്വകാര്യ റിസോര്‍ട്ടുകളെ സഹായിക്കാന്‍ മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിന് ശ്രമമുണ്ടായി. എതിര്‍പ്പുണ്ടായപ്പോഴാണ് ഉപേക്ഷിച്ചത്. ഡിപ്പോ സമ്പ്രദായം മടക്കിക്കൊണ്ടുവരാന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്. കയര്‍ ഉല്‍പന്നങ്ങളുടെ ആഭ്യന്തര വിപണി ശക്തമാക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഒരു വീട്ടില്‍ ഒരു കയറുല്‍പന്നം എന്ന പദ്ധതി യു.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്ത് നാമാവശേഷമാക്കി. വാര്‍ത്താസമ്മേളനത്തില്‍ നേതാക്കളായ എസ്. ബാഹുലേയന്‍, കെ.ആര്‍. ഭഗീരഥന്‍ എന്നിവരും പങ്കെടുത്തു. |
തമിഴ്നാടിന്റെ നീക്കം നിയമവിരുദ്ധമെന്ന് മന്‍മോഹന്‍ സിങ് Posted: 19 Feb 2014 10:17 PM PST ന്യൂഡല്‍ഹി: രാജീവ് വധക്കേസിലെ ഏഴ് പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍െറ നീക്കം നിയമവിരുദ്ധമെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഇന്ത്യയുടെ ആത്മാവിനെതിരായ ആക്രമണമാണ് രാജീവ് ഗാന്ധി വധം. ഭീകരതയോട് മൃദുസമീപനം പാടില്ളെന്നും ട്വിറ്ററിലൂടെ പ്രധാനമന്ത്രി പ്രതികരിച്ചു. കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍െറ തീരുമാനത്തിനെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീകോടതിയില്‍ പുനഃപരിശോധനാ ഹരജി നല്‍കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചത്. ബുധനാഴ്ചയാണ് പ്രതികളെ വിട്ടയക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ച വിവരം മുഖ്യമന്ത്രി ജയലളിത വ്യക്തമാക്കിയത്. |
രാജീവ് ഗാന്ധി വധം: പ്രതികളുടെ മോചനത്തിനെതിരെ കേന്ദ്രം സുപ്രീംകോടതിയില്‍ Posted: 19 Feb 2014 10:05 PM PST ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ മുഴുവന്‍ പ്രതികളെയും വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്‍്റെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കേന്ദ്രത്തിന്‍്റെ പുന:പരിശോധനാ ഹരജി സുപ്രീംകോടതി 12.45 ന് പരിഗണിക്കും. പ്രതികളെ ജയില്‍ മോചിതരാക്കുന്ന കാര്യത്തില്‍ തമിഴ്നാട് സര്‍ക്കാരിനു തീരുമാനമെടുക്കാന്‍ കഴിയില്ളെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുഴുവന്‍ പ്രതികളെയും വിട്ടയക്കാനുള്ള തീരുമാനമെടുത്തത്. സംസ്ഥാന സര്‍ക്കാരിന്‍്റെ തീരുമാനം കേന്ദ്ര സര്‍ക്കാറിനെ അറിയിക്കുമെന്നും മൂന്നുദിവസത്തിനകം മറുപടി ലഭിച്ചില്ളെങ്കില്‍ ഭരണഘടനാപരമായ അധികാരമുപയോഗിച്ച് പ്രതികളെ വിട്ടയക്കുമെന്നും ജയലളിത നിയമസഭയില്‍ അറിയിച്ചിരുന്നു. ജയലളിതയുടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പ്രതികളെ വിട്ടയക്കാന്‍ ശ്രമിക്കുന്നതെന്നും കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കേസില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട ശാന്തന്‍, മുരുകന്‍, പേരറിവാളന്‍ എന്നിവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരെയും കേന്ദ്രം സുപ്രീംകോടതിയില്‍ പുന:പരിശോധനാ ഹരജി നല്‍കിയിട്ടുണ്ട്. |
മൂച്ചങ്കുണ്ട് ക്രഷറിന് ഹൈകോടതിയുടെ പ്രവര്‍ത്തനാനുമതി Posted: 19 Feb 2014 10:03 PM PST Subtitle: സമരം ശക്തമാക്കുമെന്ന് നാട്ടുകാര്‍ മുതലമട: മൂച്ചങ്കുണ്ട് ക്രഷറിന് പ്രവര്‍ത്തിക്കാന്‍ ഹൈകോടതി അനുമതി നല്‍കി. പ്രദേശത്തെ വീടുകളുടെയും റോഡുകളുടെയും നാശത്തിന് ക്രഷര്‍ കാരണമാകുന്നതിനാല്‍ അഞ്ച് ആഴ്ചയായി നാട്ടുകാര്‍ കുടില്‍ കെട്ടി സമരം നടത്തുകയാണ്. മുതലമട പഞ്ചായത്ത് ക്രഷറിന് സ്റ്റോപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ക്രഷര്‍ ഉടമ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനാനുമതി. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരിന്‍െറ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ മൂച്ചങ്കുണ്ട് ക്രഷര്‍ പ്രവര്‍ത്തിക്കാന്‍ പൊലീസ് സഹായം ഉണ്ടാകുമെന്ന് കൊല്ലങ്കോട് സി.ഐ ഗോകുല്‍കുമാര്‍ പറഞ്ഞു. ക്രഷര്‍ പ്രവര്‍ത്തനത്തിന് തടസ്സം നില്‍ക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. ക്രഷറിന്‍െറ പ്രവര്‍ത്തനം തടയാനുള്ള ശ്രമത്തില്‍നിന്ന് സമരക്കാര്‍ പിന്തിരിയണമെന്ന് കൊല്ലങ്കോട് പൊലീസ് മൂച്ചങ്കുണ്ടിലെ സമരപന്തലിലെത്തി ആവശ്യപ്പെട്ടു. എന്നാല്‍, സമരത്തില്‍നിന്ന് പിന്തിരിയില്ലെന്നും ജനങ്ങളെ ഒന്നാകെ അറസ്റ്റ് ചെയ്താലും ക്രഷറിനെതിരായ സമരം ശക്തമാക്കുമെന്നും സമര സംഘാടകര്‍ മുന്നറിയിപ്പ് നല്‍കി. ആഴ്ചകള്‍ക്കുമുമ്പ് സമരക്കാരായ സ്ത്രീകളെയും മുന്നു വയസ്സുള്ള കുഞ്ഞിനെയും പൊലീസ് അറസ്റ്റ് ചെയ്ത് ആലത്തൂരിലെ സ്കൂളില്‍ അഞ്ച് മണിക്കൂര്‍ അടച്ചിട്ടത് വന്‍ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ക്രഷറിന്‍െറ പ്രവര്‍ത്തനം തടയാന്‍ രംഗത്തിറങ്ങുമെന്ന നാട്ടുകാരുടെ തീരുമാനം ക്രഷര്‍ വിരുദ്ധ സമരത്തെ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലെത്തിക്കും. |
ചാമക്കാപറമ്പുകാരുടെ ദുരിതം കാണാന്‍ അധികൃതര്‍ക്ക് ‘കണ്ണില്ല’ Posted: 19 Feb 2014 09:50 PM PST Subtitle: കുടിനീര്‍തേടി വേനലിലെ അലച്ചില്‍ മഞ്ചേരി: ഒരുകുടം വെള്ളത്തിന് ഇവര്‍ ഓരോ വേനലിലും ഈ കുന്നിന്‍ ചെരിവ് കയറിമറിയാന്‍ തുടങ്ങിയിട്ട് വര്‍ഷം 20 കഴിഞ്ഞു. വേനലില്‍ ഉള്ളുപിടക്കുന്ന ആധിയോടെയാണ് കാത്തിരിക്കുന്നത്. വോട്ടുതേടിയെത്തുന്നവരെക്കുറിച്ച് പല്ലു ഞെരിക്കാതെ ഈ സ്ത്രീകള്‍ പറയില്ല. മഞ്ചേരി നഗരസഭയില്‍ തടപ്പറപ്പറമ്പ്, ചാമക്കാപറമ്പ് പ്രദേശങ്ങളിലെ നൂറില്‍പരം കുടംബങ്ങളാണ് വേനലിന്‍െറ ആദ്യത്തില്‍ തന്നെ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്നത്. കുടിവെള്ളം കിട്ടാത്തതിലെ പ്രശ്നങ്ങളേക്കാള്‍ സങ്കടമുണ്ടാക്കുന്നത് വോട്ട് ചെയ്ത് വിജയിപ്പിച്ചവരുടെ അവഗണനയാണ്. കാണുന്നേടത്ത് വെച്ചെല്ലാം വഴി തടഞ്ഞും മാറ്റി നിര്‍ത്തിയും പറയുന്നുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് തേടിയെത്തിയ ഘട്ടത്തില്‍ പരിഹാരം അടിയന്തരമായി ഉണ്ടാക്കുമെന്ന് ആണയിട്ട് പറഞ്ഞവരെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് വീട്ടമ്മയായ അമ്പലന്‍ വീട്ടില്‍ ആയിശയും അയല്‍വാസികളായ നമ്പന്‍ കുന്നത്ത് ഫാത്തിമയും മേലേതില്‍ റംലത്തും പറയുന്നു. കുത്തനെയുള്ള ഇറക്കമിറങ്ങി ഒരു കിലോമീറ്ററോളം നടന്ന് റബര്‍ തോട്ടത്തില്‍ പാറയിടുക്കില്‍ കിനിഞ്ഞിറങ്ങിയ വെള്ളക്കുഴിയില്‍ നിന്നുള്ള നീരുറവയാണ് ചാമക്കാപറമ്പിലെ അമ്പതോളം കുടുംബങ്ങളുടെ ദാഹമകറ്റുന്നത്. എല്ലാവരും ഒരുമിച്ച് വെള്ളമെടുത്താല്‍ വറ്റിപ്പോകുമെന്നതിനാല്‍ ഊഴമിട്ടാണ് വെള്ളം കോരിയെടുക്കുക. തടപ്പറമ്പില്‍ സലാമത്ത് നഗറില്‍ 23 കുടുംബങ്ങടക്കം 45 കുടുബങ്ങള്‍ കടുത്ത വരള്‍ച്ച അനുഭവിക്കുന്നവരാണ്. ആറുവര്‍ഷം മുമ്പ് പയ്യനാട്ട് കിണര്‍ നിര്‍മിച്ച ചെറുകിട കുടിവെള്ള പദ്ധതിയുടെ പൈപ്പ് തടപ്പറമ്പിലൂടെ വരുന്നുണ്ട്. വെള്ളമെത്തുന്നത് ആഴ്ചയില്‍ രണ്ട് തവണ. അതും പിശുക്കി ഉപയോഗിച്ചാല്‍ തന്നെ രണ്ട് ദിവസത്തേക്ക് തികയില്ല. വെള്ളമുള്ള സ്ഥലത്ത് നിന്ന് തലച്ചുമടായി കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. കിണര്‍ കുത്താനും പദ്ധതി വിപുലീകരിക്കാനും 20 ലക്ഷം സര്‍ക്കാര്‍ അനുവദിച്ചെന്നും ഏതാനും മാസങ്ങള്‍ കഴിയുന്നതോടെ പദ്ധതി യാഥാര്‍ഥ്യമാവുമെന്നും ജനപ്രതിനിധികള്‍ പറയുന്നു. ചാമക്കാപറമ്പില്‍ കിണറ്റില്‍ വെള്ളമുള്ള സമീപവാസി വീടു പണിപോലും നിര്‍ത്തിവെച്ച് കിണര്‍ ഒഴിവാക്കി തന്നതിനാല്‍ നേരിയ ആശ്വാസമുണ്ടെന്നും ഇവര്‍ പറഞ്ഞു. ഇദ്ദേഹം നേരത്തെ വീടുകളില്‍ വെള്ളം വാഹനത്തില്‍ എത്തിച്ച് നല്‍കിയിരുന്നു. വോട്ടു തേടി വീടുകയറുന്നവര്‍ക്ക് എന്തേ ഇത്തരം വിചാരങ്ങളില്ലാത്തതെന്നാണ് വീട്ടമ്മയായ ആയിശയുടെ ചോദ്യം. കുടിക്കാനും കുളിക്കാനും വെള്ളമെടുക്കുന്ന നീര്‍ക്കുഴി എം.എല്‍.എയും നഗരസഭാ അധ്യക്ഷനും കൗണ്‍സിലറുമടക്കം വന്ന് കാണട്ടെയെന്നും പറയുന്നതില്‍ അതിശയോക്തിയുണ്ടോ എന്ന് മനസ്സിലാക്കട്ടെയെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. |
No comments:
Post a Comment