വികസന ബജറ്റെന്ന് ഭരണപക്ഷം; തുക അപര്യാപ്തമെന്ന് പ്രതിപക്ഷം Posted: 11 Feb 2014 12:43 AM PST Subtitle: ബജറ്റ് ചര്‍ച്ച; നഗരസഭയില്‍ വാക്പോര് തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചയില്‍ നഗരസഭയില്‍ ഭരണ- പ്രതിപക്ഷ വാക്പോര്. മാലിന്യ സംസ്കരണത്തിനും തെരുവുനായ ശല്യത്തിനും ആവശ്യമായ പദ്ധതികള്‍ ബജറ്റിലില്ലെന്ന വാദമാണ് ചര്‍ച്ചയില്‍ പ്രധാനമായും പ്രതിപക്ഷം ഉന്നയിച്ചത്. ഇതിനായി വകയിരുത്തിയിട്ടുള്ള തുക പര്യാപ്തമല്ലെന്നും ആഭിപ്രായമുയര്‍ന്നു. തനത് ഫണ്ട് ഉപയോഗിച്ച് നഗരസഭ ഇതുവരെ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ലെന്നും എല്ലാം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പ്ളാന്‍ഫണ്ട് തുകയാണെന്നും യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. കേന്ദ്രാവിഷ്കൃത പദ്ധതികള്‍ക്കാണ് നഗരസഭക്ക് അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ നഗരസഭയുടെ സ്വന്തം പ്രയത്നം ഒന്നും ഇല്ലെന്നും അവര്‍ കുറ്റപ്പെടുത്തി. എന്നാല്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ നല്ല രീതിയില്‍ നടപ്പാക്കിയതിന് ആറു സംസ്ഥാനങ്ങള്‍ക്ക് അവാര്‍ഡുകള്‍ ലഭിച്ചെന്നും ഇതില്‍ കേരളത്തിന്‍െറ പേരില്ലെന്നും പൊതുമരാമത്ത് കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എസ്.പദ്മകുമാര്‍ പറഞ്ഞു. 1.74 കോടി രൂപ തൊഴില്‍ നികുതിയിനത്തിലും 14 ലക്ഷം പരസ്യയിനത്തിലും 5.73 കോടി വാടകയിനത്തിലും തുടങ്ങി അമ്പത് കോടിയോളം രൂപ പിരിച്ചെടുക്കാനുണ്ടെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇത് പിരിച്ചെടുക്കാനുള്ള നടപടി സ്വീകരിക്കാനും നഗരസഭ തയാറാകുന്നില്ല. അടച്ചുപൂട്ടിയ അറവുശാല പ്രവര്‍ത്തിപ്പിക്കാനും നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലുണ്ടായിരുന്ന അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി ഇത്തവണ ഉള്‍പ്പെടുത്തിയിട്ടില്ല. സ്കൂള്‍ കുട്ടികളുടെ പ്രഭാത ഭക്ഷണത്തിനായുള്ള ഉണര്‍വ് പദ്ധതി ബജറ്റിലില്ല. സ്ത്രീകള്‍ക്കായുള്ള വുമണ്‍ ടെക്നോളജി പാര്‍ക്ക്, വുമണ്‍ ഹെല്‍പ് ഡസ്ക് തുടങ്ങിയ പദ്ധതികളും കടലാസില്‍ ഒതുങ്ങുകയായിരുന്നു. ഗ്രീന്‍ ഹൗസ്- ഗ്രീന്‍ ലാന്‍ഡ് പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷം ഒരുകോടി രൂപയാണ് വകയിരുത്തിയത്. അതുപോലെ തന്നെ ഈ വര്‍ഷത്തെ ബജറ്റിലും കാണാം. ഇത്തരത്തില്‍ ബജറ്റിലെ പോരായ്മകള്‍ നിരത്തിയശേഷം പ്രതിപക്ഷം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചു. നായ്ക്കളുടെ കടിയേല്‍ക്കുന്നവര്‍ക്ക് ചികിത്സക്ക് വന്‍തുകയാണ് ചെലവാകുന്നത്. അതിലേക്ക് തുക ബജറ്റില്‍ നീക്കിവെക്കണം. മാലിന്യ സംസ്കരണത്തിന് നിലവില്‍ പറഞ്ഞിട്ടുള്ള പദ്ധതികളും ഫണ്ടും പര്യാപ്തമല്ല. ഇക്കാര്യം പുന$പരിശോധിക്കണം. ഇ-വേസ്റ്റ് നിര്‍മാര്‍ജനത്തിന് ബജറ്റില്‍ വകയിരുത്തിയിട്ടുള്ള തുക പര്യാപ്തമല്ല. മാത്രമല്ല കഴക്കൂട്ടത്ത് ഇ-വേസ്റ്റ് ട്രീറ്റ്മെന്‍റ് പ്ളാന്‍റ് സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കണം. മാര്‍ക്കറ്റുകളുടെ നവീകരണത്തിന് കൂടുതല്‍ തുക വകയിരുത്തണം. തീരദേശ വികസനത്തിന് കൂടുതല്‍ തുക അനുവദിക്കണം. തീരദേശ മേഖലയിലെ പ്ളസ്ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് സംവിധാനമൊരുക്കണം. ഡി- അഡിക്ഷന്‍ സെന്‍ററുകള്‍ സ്ഥാപിക്കുന്ന മുക്തി പദ്ധതി തീരപ്രദേശത്തുള്ളവര്‍ക്ക് പ്രയോജനപ്രദമാകുന്ന രീതിയില്‍ നടപ്പാക്കണം. മാനസികമായി വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ജെന്‍ഡര്‍ എന്ന പദ്ധതി ബജറ്റില്‍ ഉള്‍പ്പെടുത്തണം. മേയേഴ്സ് കപ്പ്, നഗരസഭയുടെ പെട്രോള്‍ പമ്പ്, അനന്തപുരി കഫെ, ഉദ്യാന നഗരം, സമ്പൂര്‍ണ മാലിന്യ നിര്‍മാര്‍ജനം തുടങ്ങി കഴിഞ്ഞ ബജറ്റില്‍ പറഞ്ഞിരുന്ന നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ നഗരസഭക്കു കഴിഞ്ഞില്ലെന്നും വിമര്‍ശമുയര്‍ന്നു. കഴിഞ്ഞ ബജറ്റിലെ 75 പ്രഖ്യാപങ്ങളില്‍ 15 എണ്ണം മാത്രമാണ് നടപ്പാക്കിയിട്ടുള്ളതെന്നും യു.ഡി. എഫ് കുറ്റപ്പെടുത്തി. |
ബാവുല്‍ കണ്ണാടിയില്‍, തേന്‍ കാറ്റില്‍... Posted: 11 Feb 2014 12:25 AM PST എന്നെ സ്വന്തം ശബ്ദത്തില്‍ പാടാന്‍ അനുവദിക്കൂ... വേദനയുടെ മുള്ളുകള്‍ തുളഞ്ഞുകയറിയ ഈ ശരീരം കീറിപ്പറിഞ്ഞതാണ്, നാളെ അഴുകാനുള്ളതാണ്. എങ്കിലും അലഞ്ഞു നടക്കുമ്പോള്‍ ശേഖരിച്ച ശുദ്ധമായ തേന്‍ ഞാന്‍ നിങ്ങള്‍ക്ക് പകരട്ടെ... നിങ്ങളുടെ രൂപം, എന്‍െറ കണ്ണുകളില്‍ സൂക്ഷിക്കട്ടെ... പ്രതീക്ഷയുടെ വിളക്ക് എനിക്കായി നിങ്ങള്‍ കൊളുത്തിവെക്കൂ! ബാവുല്‍ ഗായകന്‍ സത്യാനന്ദോ പാടി. പശ്ചിമബംഗാളിലെ ബിര്‍ഭും ജില്ലയിലെ ജയ്ദേവ് കെന്ദുളി ഗ്രാമത്തില്‍ ത്രിദിന ബാവുല്‍ സംഗീത മേളക്കത്തെിയ ഞങ്ങള്‍ക്ക് സത്യാനന്ദോയും അദ്ദേഹത്തിന്‍െറ ജപ്പാന്‍കാരിയായ ഇണ ഹൊരിയും അവരുടെ അഖാഡയില്‍ ആതിഥ്യം നല്‍കി. പല നാടുകളില്‍ നിന്നുള്ളവര്‍ ബാവുല്‍ സംഗീതത്തില്‍ അലിഞ്ഞുചേരാന്‍ അവിടെ എത്തിയിരുന്നു. മേളയുടെ ഭാഗമായുള്ള സംഗീതാവതരണങ്ങള്‍ വൈകുന്നേരം ആരംഭിക്കുകയും രാവിലെ ഏഴു മണിവരെ തുടരുകയും ചെയ്യും. നൂറുകണക്കിന് ബാവുലുകള്‍ മേളയില്‍ പാടാന്‍ എത്തിയിട്ടുണ്ട്. തങ്ങളുടെ ഗുരുക്കന്മാരുടെ അഖാഡകളിലാണ് ഓരോ ബാവുലും താമസിക്കുന്നത്. പകല്‍ സമയങ്ങളില്‍ അവിടെ എത്തുന്നവര്‍ക്ക് മുന്നില്‍ ആ ഗായകര്‍ തങ്ങളുടെ സംഗീത മധു വിളമ്പുന്നുണ്ട്, കേള്‍ക്കുന്നവര്‍ അതില്‍ തുളുമ്പുന്നുമുണ്ട്. ഒരു വര്‍ഷം മുഴുവന്‍ ബംഗാളിലെ വിവിധ ഗ്രാമങ്ങളില്‍, നഗരങ്ങളില്‍, തീവണ്ടികളില്‍, ബസുകളില്‍, ചന്തകളില്‍ പാടി നടന്ന് കിട്ടിയതില്‍ നിന്ന് ബാക്കിയായ തുകയുമായാണ് ഓരോ ബാവുലും കെന്ദുളിയില്‍ എത്തുന്നത്. അവരുടെ ജീവിതത്തിലെ പ്രതിവര്‍ഷ തീര്‍ഥാടനമാണത്. ബാവുല്‍ കലണ്ടറില്‍ ഏറ്റവും മികവോടെ തെളിഞ്ഞുനില്‍ക്കുന്ന ദിനങ്ങള്‍. അവര്‍ ഇന്ത്യയിലെ ഏറ്റവും വലിയ ദേശാടക സംഗീത സമൂഹമാണ്. നിരന്തരമായി അലഞ്ഞു തിരിയുന്നവര്‍. അവരുടെ ഒത്തുചേരല്‍ ഗ്രാമീണ ഇന്ത്യയുടെ വിവിധ വികാരങ്ങളുടെ ഒത്തുചേരല്‍ കൂടിയായി മാറുന്നു. കാറ്റിന്‍െറ അവതാരങ്ങളാണ് ബാവുല്‍ ഗായകര്‍. 800 വര്‍ഷമായി കെന്ദുളിയില്‍ ഈ സംഗീത മേള നടക്കുന്നു. ഗീതാഗോവിന്ദത്തിന്‍െറ കര്‍ത്താവായ ജയദേവന്‍െറ ജന്മനാടാണ് അജോയ് നദിക്കരയിലെ കെന്ദുളി. ബ്രാഹ്മണ യാഥാസ്തികത്വം ജയദേവനെ കെന്ദുളിയില്‍ നിന്ന് പുറത്താക്കി. ഒടുവില്‍ ഒഡിഷയിലെ പുരിക്കടുത്തുള്ള കെന്ദുളി എന്നുതന്നെ പേരുള്ള ഗ്രാമത്തിലിരുന്നാണ്അദ്ദേഹം ഗീതാഗോവിന്ദം രചിച്ചതെന്നാണ് വിശ്വസിക്കപ്പെടുന്നത്. ബാവുലുകളേയും മുഖ്യധാരാ സമൂഹം പല കാലങ്ങളിലായി അവരുടെ സ്വന്തം ഗ്രാമങ്ങളില്‍ നിന്ന് ബഹിഷ്കരിച്ചിട്ടുണ്ട്. അതിന്‍െറ ഓര്‍മ കൂടിയാവാം കെന്ദുളി തങ്ങളുടെ ഒത്തു ചേരലിന്‍െറ വേദിയാക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ഒരു സാധാരണ ബംഗാള്‍ നാട്ടിന്‍പുറമാണ് കെന്ദുളി. എന്നാല്‍, മേള ദിവസങ്ങളില്‍ ഇവിടേക്ക് ഒഴുകിയത്തെുന്നത് പതിനായിരങ്ങളാണ്. നിന്നു തിരിയാന്‍ ഇടമില്ലാത്ത വിധം ഗ്രാമം മനുഷ്യഗോപുരങ്ങളാല്‍ നിറയുന്നു. അവരെയെല്ലാം ആനന്ദിപ്പിക്കുകയും ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്തു കൊണ്ട് ബാവുലുകള്‍ പാടുന്നു, അവരുടെ ഉപകരണങ്ങളായ ഏക് താരയും ദോ താരയും ഖമാക്കും കഞ്ചനിയും ധോളും പാട്ടുകള്‍ക്ക് അകമ്പടി സേവിക്കുന്നു. ആ സംഗീത സാമ്രാജ്യത്തില്‍ വളരെക്കുറച്ച് ദിവസങ്ങള്‍ മാത്രമാണെങ്കിലും പ്രജകളായി കഴിയുക എന്നത് അവിസ്മരണീയമായ പൗരാനുഭവമാണ്. മേളക്കത്തെുന്ന പാട്ടുകാര്‍ ഒരു വര്‍ഷത്തിനിടെ തങ്ങള്‍ക്കിടയില്‍ നിന്ന് മരിച്ചുപോയവരെ ഓര്‍ക്കാറുണ്ട്. പലരുടേയും മരണങ്ങള്‍ ഈ കൂടിച്ചേരലുകള്‍ക്കിടയിലാണ് ബാവുലുകള്‍ അറിയുന്നത്. ഈ വര്‍ഷം ഗൗര്‍ ഖേപ്പ എന്ന വിഖ്യാത ബാവുല്‍ ഗായകന്‍െറ അഭാവം മേളയില്‍ വേദനയായി നിറഞ്ഞുനിന്നു. പ്രതിഭയുടെ വൈദ്യുതി തരംഗങ്ങള്‍ പായിച്ച ഈ ഗായകന്‍ ഉന്മാദിയായിരുന്നു. അവസാന നാളുകളില്‍ ഭക്ഷണം കഴിക്കാന്‍ പോലും വഴിയില്ലാത്ത വിധം ദരിദ്രനുമായിരുന്നു. തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നപ്പോള്‍ അവര്‍ ഗൗര്‍ ഖേപ്പയെ ഒരു സാംസ്കാരിക ചിഹ്നമാക്കി, പൊതുയോഗങ്ങളിലും മറ്റും പാടാന്‍ കൊണ്ടു പോകും. കഴിഞ്ഞ കെന്ദുളി മേള കഴിഞ്ഞ് ഒരാഴ്ചക്കുശേഷം ഒരു പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ അദ്ദേഹം വാഹനാപകടത്തില്‍ മരിക്കുകയായിരുന്നു. ഗൗര്‍ ഖേപ്പയുടെ വ്യക്തി ജീവിതശൈലിയെ പല ബാവുലുകളും വിമര്‍ശിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെപ്പോലെ, വ്യതിരിക്തമായ ശൈലിയില്‍ പാടാന്‍ കഴിയുന്ന ബാവുലുകള്‍ ഇന്ന് കുറവാണെന്ന കാര്യത്തില്‍ എല്ലാവരും ഒന്നിക്കുന്നു. അദ്ദേഹത്തിന്‍െറ റെക്കോഡ് ചെയ്ത ചില ഗാനങ്ങള്‍ കേട്ടാല്‍ ആ ഗായകന്‍െറ കഴിവ് എളുപ്പത്തില്‍ ബോധ്യപ്പെടും. അസാധാരണമായ ശബ്ദം, ലയം, സ്വയം വിമോചിപ്പിക്കുന്ന ആവിഷ്കാരം. l പകലില്‍ മേളയുടെ ഒരുക്കങ്ങളും വിവിധ അഖാഡകളിലെ കൂട്ടായ്മകളും കണ്ടുനടന്ന് അജോയ് നദിക്കരയിലത്തെി. വെള്ളം പറ്റെ കുറവ്. മണലെടുക്കാന്‍ കുഴിച്ച കുഴികളില്‍ വെള്ളക്കെട്ടുകള്‍. എല്ലായിടത്തും മണല്‍ കൂട്ടിയിട്ടുണ്ട്. ബംഗാളിലെ കുപ്രസിദ്ധമായ മണല്‍മാഫിയ അതിന്‍െറ നീരാളിക്കൈ പടര്‍ത്തിയ സ്ഥലങ്ങളില്‍ ഒന്നാണിത്. വര്‍ഷകാലത്തെ പ്രളയത്തെ പ്രതിരോധിക്കാനെന്ന പേരില്‍ പുഴയുടെ കരയിലെമ്പാടും യൂക്കാലി വളര്‍ത്തിയിട്ടുമുണ്ട്. ജല നിരപ്പ് കുറഞ്ഞതിന്‍െറ പ്രധാന കാരണവും ഇതുതന്നെ. ബാവുലുകള്‍ തങ്ങളുടെ അവതരണങ്ങള്‍ക്ക് ഏറ്റവും പ്രാധാന്യം കല്‍പിക്കുന്ന ഒരിടം കെന്ദുളിയിലെ തമന്തൊലയിലെ സുധീര്‍ ബാബയുടെ ആശ്രമമാണ്. വെറുതെ അവിടെ ചുറ്റി നടക്കാന്‍ പോയി. അപ്പോള്‍ ഒരു ചിത കത്തിയമരുന്നത് കണ്ടു. തലേദിവസം അജോയ് നദിയില്‍ മണലെടുക്കാന്‍ കുഴിച്ച കുഴിയിലെ വെള്ളക്കെട്ടില്‍ വീണ് 12 വയസ്സുള്ള ഒരു കുട്ടി മരിച്ചിരുന്നു. ആ കുട്ടിയാണ് ചിതയില്‍ ദഹിച്ചു കൊണ്ടിരുന്നത്. ബാവുലുകള്‍ കെട്ടിപ്പടുത്ത സംസ്കാരത്തെ ദഹിപ്പിക്കാന്‍ മാഫിയ എങ്ങനെ ശ്രമിക്കുന്നു എന്നതിന്‍െറ നേര്‍ക്കാഴ്ചയായി, ദു$ഖത്തിന്‍െറ കനലായി ആ രംഗം. l സത്യാനന്ദോ തന്‍െറ അഖാഡയിലത്തെിയ അതിഥികള്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്നു. തേക്കിന്‍െറ ഇലയിലാണ് ചോറു വിളമ്പുന്നത്. മുറ്റത്തിരുന്ന് എല്ലാവരും അത് കഴിച്ചു. സത്യാനന്ദോയും ഹൊരിയും അതിഥികള്‍ക്കൊപ്പം തന്നെയിരുന്നു. അല്‍പം കഴിഞ്ഞ് ഇരുട്ടുവീഴാന്‍ തുടങ്ങി. മഞ്ഞുകാലം എല്ലില്‍ തുളക്കുന്ന തണുപ്പുമായി പുറത്തിറങ്ങി. കമ്പിളിക്കുപ്പായങ്ങള്‍ മതിയാകാത്ത വിധത്തിലായിരുന്നു തണുപ്പ്. ഒട്ടും വൈകാതെ മാനത്ത് പൂര്‍ണചന്ദ്രന്‍ പൊന്തി. മഞ്ഞിന്‍െറ ആഘാതം ചന്ദ്രനേയും തണുപ്പില്‍ ചൂളിക്കുന്നുണ്ടെന്ന് തോന്നി. മഞ്ഞിലും ചാന്ദ്രപ്രഭയിലും ബാവുലുകള്‍ തങ്ങളുടെ അവതരണ സ്ഥലങ്ങളിലേക്ക് സംഗീതോപകരണങ്ങളുമായി നീങ്ങിത്തുടങ്ങി. നിരവധി വേദികളില്‍, തമ്പുകളില്‍, അഖാഡകളില്‍ പാട്ടുകള്‍ പിറന്നു വീണു. എല്ലാവരുടെയും പാട്ടുകള്‍ കേള്‍ക്കുക സാധ്യമല്ല. അത്രയേറെപ്പേരാണ് പാടുന്നത്. ബാവുല്‍ വിദഗ്ധരായ ചിലരുടെ സഹായത്തോടെ പ്രധാനപ്പെട്ട ഗായകരെ തെരഞ്ഞെടുക്കുകയാണ് എളുപ്പവഴി. ഏതെല്ലാം സമയത്ത്, എവിടെ അവര്‍ പാടുന്നു എന്നത് കൂടി മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ ഫലപ്രദമായി മേള ആസ്വദിക്കാന്‍ കഴിയും. എന്നാല്‍, ഉദിച്ചുയര്‍ന്നു വരുന്ന ചില യുവഗായകരില്‍ എത്താന്‍ ഭാഗ്യം തന്നെ തുണക്കണം. നിത്യാനന്ദ ബാവുല്‍ എന്ന ഗായകന്‍ നാടോടിപ്പാട്ടില്‍ ഹിന്ദുസ്ഥാനിഛായ കലര്‍ത്തിയാണ് അവതരണം നിര്‍വഹിക്കുന്നത്. അദ്ദേഹത്തിന്‍െറ അച്ഛന്‍ ദ്രുപത് സംഗീതജ്ഞനായിരുന്നു. ബിരുദ പഠനം കഴിഞ്ഞ ശേഷമാണ് നിത്യാനന്ദ ബാവുല്‍ ഗായകനാകാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്‍െറ പാട്ടുകള്‍ക്ക് നാടോടി സംഗീതവുമായല്ല അടുപ്പം, ശാസ്ത്രീയ സംഗീതവുമായാണ്. നിത്യാനന്ദയുടെ പാട്ടുകള്‍ കേള്‍ക്കാന്‍ നല്ല ജനക്കൂട്ടമുണ്ട്. കടും നിറമുള്ള വസ്ത്രങ്ങള്‍ ധരിച്ച് കാലില്‍ ചിലങ്കയണിഞ്ഞ് നൃത്തം ചെയ്ത് കൈയിലെ ദോ താര മീട്ടി അദ്ദേഹം പാടി. ആ രാത്രി സത്യാനന്ദോ മൂന്നിടങ്ങളിലാണ് പാടിയത്. തനത് ബാവുല്‍ ശൈലിയില്‍ വിട്ടുവീഴ്ചക്ക് തയാറില്ലാത്ത അദ്ദേഹത്തിന്‍െറ പാട്ടുകളില്‍ വലിയ തോതില്‍ ശോകച്ഛവി കലര്‍ന്നിരുന്നു. പാരമ്പര്യ നഷ്ടങ്ങളെക്കുറിച്ചുള്ളതായിരുന്നുപാട്ടുകളില്‍ പലതും. ഗുരുവും ശിഷ്യനും തമ്മിലുള്ള, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഗാധമായ ബന്ധങ്ങള്‍, അതില്‍ വരുന്ന വിള്ളലുകള്‍ എല്ലാം ആ പാട്ടുകളിലുണ്ട്. വേദിയില്‍ അദ്ദേഹം ഇങ്ങനെ പാടി: ‘കാലവും അതിര്‍ത്തിയുമില്ലാത്ത ഈ ഭാവനയെ ഞാന്‍ എങ്ങനെ പിടിച്ചു കെട്ടും?’ പിന്നീടുള്ള വേദികളെല്ലാം സത്യാനന്ദോ എന്ന മഹാഗായകന്‍ ഭാവനയെ തുറന്നു വിട്ടു. അതിന്‍െറ മാന്ത്രികതയില്‍ കാണികള്‍ സ്വയംമറന്നു. പാട്ടുകളില്‍ പലതും അജ്ഞാത കര്‍ത്താക്കളുടേതാണ്. പാട്ടിലെ വരികള്‍ക്കിടയില്‍ രചയിതാവിന്‍െറ പേര് ചേര്‍ത്തിട്ടുണ്ടെങ്കില്‍ മാത്രമാണ് അത് ആര് എഴുതിയതാണെന്ന് മനസ്സിലാക്കാന്‍ കഴിയുക. ഉദാഹരണത്തിന് ലാലന്‍ ഫക്കീര്‍ എഴുതിയ പാട്ടുകളില്‍ എവിടെയെങ്കിലും ലാലന്‍ ഇങ്ങനെ കരുതുന്നു എന്ന രീതിയിലുള്ള ഒരു വരിയുണ്ടാകും. അങ്ങനെയാണ് ആ പാട്ട് ലാലന്‍ ഫക്കീര്‍ എഴുതിയതാണെന്ന് മനസ്സിലാക്കാന്‍ കഴിയുക. നിരവധി സ്ത്രീ ബാവുലുകളും പാട്ടുകള്‍ അവതരിപ്പിച്ചു. ഇപ്പോള്‍ കേരളത്തില്‍ സ്ഥിരതാമസമാക്കിയ പാര്‍വതി ബാവുല്‍ കെന്ദുളിയിലുണ്ടെന്നറിഞ്ഞെങ്കിലും അവരുടെ അവതരണം കേള്‍ക്കാനായില്ല. ലോകത്തിന്‍െറ പല ഭാഗങ്ങളില്‍ നിന്നുമുള്ളവര്‍ കേള്‍വിക്കാരിലുണ്ടെങ്കിലും ഭൂരിഭാഗവും ഗ്രാമീണ ബംഗാളില്‍ നിന്നുള്ളവരാണ്. അവര്‍ ഒരു പാട്ട് ഇഷ്ടപ്പെട്ടാല്‍ എണീറ്റ് ചെന്ന് ഗായകന്‍െറ/ഗായികയുടെ ഉടുപ്പില്‍ നോട്ട് പിന്നുകൊണ്ട് കുത്തിവെക്കും. മിക്കപ്പോഴും പത്തു രൂപയാണ് ഇങ്ങനെ നല്‍കുക. അവര്‍ക്ക് അതിനെ കഴിയൂ. ഗായകര്‍ തങ്ങള്‍ക്ക് ഇങ്ങനെ കിട്ടുന്ന പണം മേള കഴിയും വരെ ഉടുപ്പില്‍ കുത്തിയ നിലയില്‍ തന്നെ സൂക്ഷിക്കും. ചെറുപ്പക്കാരായ ബാവുലുകളില്‍ ശ്രദ്ധ നേടി വരുന്ന ബാസുദേബ് ബാഗ്ദി ഇങ്ങനെ പാടി: എനിക്ക് കൊടുങ്കാറ്റിനെ പേടിയില്ല, മുക്കിക്കൊല്ലുന്ന പ്രളയത്തെ ഭയമില്ല, അമ്മേ, ഞാന്‍ നിന്‍െറ സ്നേഹക്കടലില്‍ മുങ്ങിത്താണ് ജീവിക്കുകയാണല്ളോ... ആ വരികള്‍ അവിടെച്ചേര്‍ന്ന അമ്മമാരുടെ ഹൃദയങ്ങളെ ആകര്‍ഷിച്ചു. അവരില്‍ പലരും വേദിയില്‍ ചെന്ന് ബാസുദേബ് ബാഗ്ദിയുടെ ഉടുപ്പില്‍ നോട്ടുകള്‍ കുത്തിവെച്ചു. തമന്തൊലയിലെ വേദിയില്‍ വൃദ്ധനും അന്ധനുമായ ബാവുല്‍, ‘ആഗ്രഹങ്ങള്‍ സ്വപ്ന മുന്തിരിച്ചെടികള്‍’ എന്ന അങ്ങേയറ്റം തീക്ഷ്ണമായ പാട്ട് പാടി. ഗാനം അവസാനിക്കുമ്പോള്‍ വെളിച്ചമില്ലാത്ത ആ കണ്‍കുഴിത്തടത്തില്‍ നിന്ന് കണ്ണീര്‍ ചാലിട്ടൊഴുകും പോലെ തോന്നി. ബാവുലുകള്‍ എട്ടു നൂറ്റാണ്ടിലധികമായി മനുഷ്യ ജീവിതത്തിന്‍െറ അനുഭവങ്ങള്‍ പാട്ടുകളില്‍ രേഖപ്പെടുത്തി സൂക്ഷിച്ചിരിക്കുന്നു. സൂഫികളും ഫക്കീറുകളും ബാവുലുകളും ഒന്നിച്ച് പാടി മനുഷ്യ സ്നേഹത്തിന്‍െറയും തിരിച്ചറിവുകളുടെയും വിസ്തൃത ഭൂമിക മാനവിക സംസ്കാരത്തിന് കൈമാറിയിരിക്കുന്നു. തമന്തൊലയില്‍ ബാവുലുകള്‍ പാടിക്കൊണ്ടിരിക്കെ, ചന്ദ്രന്‍ മാഞ്ഞു, സൂര്യന്‍ ഉദിച്ചു, അവര്‍ തല്‍ക്കാലത്തേക്ക് പാട്ടുനിര്‍ത്തി; അവര്‍ക്കിനിയും പാടാനുള്ളതു കൊണ്ട്. ഒടുവില്‍ കേട്ട വരികള്‍ ഇങ്ങനെയായിരുന്നു: പക്ഷിക്ക് പറക്കാനുണ്ട്, പുഴക്ക് ഒഴുകാനുണ്ട്, മരത്തിന് പുഷ്പിക്കാനുണ്ട്, മനുഷ്യാ ശിഷ്ടജീവിതവും നീ കലഹിച്ച് തീര്‍ക്കുമോ? ബാവുല്‍ ഗാനങ്ങള്‍ സമാഹരിച്ചിട്ടുള്ള പ്രധാന പുസ്തകങ്ങളില്‍ ഒന്നിന്‍െറ പേര് ‘ആകാശത്തിന്‍െറ കണ്ണാടി’ (വിവ: ദേബന്‍ ഭട്ടാചാര്യ) എന്നാണ്. രാവിലെ മേള കഴിഞ്ഞ് കെന്ദുളിയില്‍ നിന്ന് ശാന്തിനികേതനിലെ താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴാണ് ആ പുസ്തക തലക്കെട്ടിന്‍െറ അര്‍ഥം മനസ്സിലായത്. മഞ്ഞിനും വിളറിയ സൂര്യ കിരണങ്ങള്‍ക്കും സംഗീതസ്മരണകള്‍ക്കും ഇടയിലൂടെ അപ്പോള്‍ ആകാശം നിരവധി കണ്ണാടികളിലൂടെ സ്വയം പ്രതിഫലിപ്പിക്കുന്നുണ്ടായിരുന്നു. |
ഇന്ത്യയുടെ വിലക്ക് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പിന്‍വലിച്ചു Posted: 10 Feb 2014 11:32 PM PST ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐ.ഒ.എ) അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി(ഐ.ഒ.സി) ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കളങ്കിതരെ മാറ്റിനിര്‍ത്തി ഐ.ഒ.സി നിര്‍ദേശ പ്രകാരം തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത സാഹചര്യത്തിലാണ് വിലക്ക് നീക്കിയത്. വിലക്ക് നീക്കിയ കാര്യം ഐ.ഒ.സി ഒൗദ്യോഗികമായി അറിയിച്ചതായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി രാജീവ് മത്തേ അറിയിച്ചു. കഴിഞ്ഞ 14 മാസമായി ഇന്ത്യയെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി വിലക്കേര്‍പ്പെടുത്തിയിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്‍റായി എന്‍. രാമചന്ദ്രനെയും സെക്രട്ടറി ജനറലായി രാജീവ് മത്തേയെയും ട്രഷറര്‍ ആയി അനില്‍ ഖന്നയെയും എതിരില്ലാതെ തെരഞ്ഞെടുത്തിരുന്നു. 2012 ഡിസംബറില്‍ അഴിമതിക്കാരായ ലളിത് ഭാനോട്ടിന്‍റെ നേതൃത്വത്തിലുള്ള പാനല്‍ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനെ ഐ.ഒ.സി വിലക്കിയത്. വിലക്ക് പിന്‍വലിച്ചതോടെ സോചി ശീതകാല ഒളിമ്പിക്സില്‍ സമാപന ചടങ്ങില്‍ ഇന്ത്യന്‍ പതാകക്ക് കീഴില്‍ അണിനിരക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിയും. വിലക്ക് മൂലം ഉദ്ഘാടന ചടങ്ങില്‍ ദേശീയ പതാകക്കു കീഴില്‍ അണിനിരക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കഴിഞ്ഞിരുന്നില്ല. അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ കൊടിക്കുകീഴിലാണ് ഇന്ത്യന്‍ താങ്ങള്‍ അണിനിരന്നത്. |
പ്രതിഷേധം ശക്തം; പാലിയം റോഡില്‍ ഇന്ന് ടാറിങ് തുടങ്ങും Posted: 10 Feb 2014 11:21 PM PST Subtitle: നഗരം പൊടിമയം; കൂട്ടിനെത്താം രോഗങ്ങള്‍ തൃശൂര്‍: രോഗബാധക്ക് കാരണമാകുംവിധം നഗരത്തെ പൊടിയില്‍ മുക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുമമത്ത് വകുപ്പ് ഓഫിസ് ഉപരോധിച്ചു. വാട്ടര്‍ അതോറിറ്റിയും പൊതുമരമത്ത് വകുപ്പും പരസ്പരം പഴിചാരിയുള്ള നാടകം ഇനി അനുവദിക്കില്ലെന്നും കുത്തിപ്പൊളിച്ച റോഡുകള്‍ പുനര്‍നിര്‍മിക്കാതെ റോഡ് പൊളിക്കാനിറങ്ങിയാല്‍ തടയുമെന്നും പ്രഖ്യാപിച്ചായിരുന്നു ഉപരോധം. കെ.പി.സി.സി അംഗം ജോണ്‍ ഡാനിയേല്‍ ഉദ്ഘാടനം ചെയ്തു. വെട്ടിപ്പൊളിച്ച റോഡുകളുടെ ടാറിങ് ഉടന്‍ ആരംഭിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് സമ്മതിച്ചു. അതനുസരിച്ച് പാലിയം റോഡില്‍ ടാറിങ് ചൊവ്വാഴ്ച ആരംഭിക്കും. തകര്‍ന്ന റോഡുകളില്‍ അപകടങ്ങള്‍ വര്‍ധിക്കുന്നതായും നഗരം പൊടിയില്‍ മുങ്ങിയതിനാല്‍ സാംക്രമിക രോഗഭീഷണിയിലാണെന്നും ഇന്നലെ ‘മാധ്യമം’ പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊതുമരമത്ത് വകുപ്പ് ഓഫിസ് ഉപരോധിച്ചത്. ഉപരോധസമരത്തെ തുടര്‍ന്ന് യൂത്ത്കോണ്‍ഗ്രസ് നേതാക്കളുമായി പൊതുമരാമത്ത് വകുപ്പ് നടത്തിയ ചര്‍ച്ചയിലാണ് ഉടന്‍ നടപടികളെടുക്കാനും പാലിയം റോഡില്‍ ഇന്ന് ടാറിങ് ആരംഭിക്കുമെന്നും ഉറപ്പ് നല്‍കിയത്. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലം പ്രസിഡന്‍റ് ഷിജു വെളിയത്ത് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്‍റുമാരായ ജെലിന്‍ ജോണ്‍, വി.എ. റഷീദ്, ശീതള്‍, സി.എം.രതീഷ്, ജില്ലാ ഭാരവാഹികളായ എ.ബി.അനീഷ്, പ്രഭുദാസ്, കുരിയന്‍ മുട്ടത്ത്, ബഷീര്‍ അഹമ്മദ്, കോണ്‍ഗ്രസ് സേവാദള്‍ ചെയര്‍മാന്‍ ലിജോ ജോസ് തട്ടില്‍, ഐ.കെ.നിധീഷ്, എം.എസ്.രഞ്ജിത്ത്, ബിന്നി നടത്തറ, ജിജോ ചാക്കപ്പന്‍, ഒ.വി.മനോജ്, സുധി മണ്ണുത്തി, ആന്‍റോ ചീനിക്കല്‍, സുജിത്ത് ചേര്‍പ്പ്, വിനോദ് എടമന, ഷൈജു പൂങ്കുന്നം, ലൂയിസ് താഴത്ത്, രഞ്ജു, സി.ടി.ബൈജു, ജോമോന്‍ കുറ്റുമുക്ക്, എം.വി.ജയേഷ്, ജിഷിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. |
കരട് ലിസ്റ്റില്‍ ‘കരടുകള്‍’ ഏറെ Posted: 10 Feb 2014 11:12 PM PST Subtitle: ജാതി, സാമൂഹിക, സാമ്പത്തിക സെന്‍സസ് തൊടുപുഴ: ജാതി, സാമൂഹിക, സാമ്പത്തിക സെന്‍സസിലെ അപാകതകള്‍ ജനങ്ങളെ വലക്കുന്നു. കരട് ലിസ്റ്റ് ഗ്രാമസഭകളില്‍ എത്തിയപ്പോഴാണ് അപാകതകള്‍ വ്യക്തമായത്. ചില വാര്‍ഡുകള്‍ക്ക് കരട് ലിസ്റ്റ് തന്നെയില്ല. കരട് ലിസ്റ്റ് പരിശോധിച്ച് ആക്ഷേപങ്ങള്‍ നല്‍കേണ്ട സമയവും കഴിഞ്ഞതോടെ ജനങ്ങള്‍ ആശങ്കയിലായി. ഈ ലിസ്റ്റിന്‍െറ അടിസ്ഥാനത്തിലാണ് എ.പി.എല്‍, ബി.പി.എല്‍ പട്ടിക തയാറാക്കുന്നത്. കരട് ലിസ്റ്റ് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ഗ്രാമസഭ ചേരാന്‍ കഴിയാത്ത വാര്‍ഡുകളിലെ ആളുകള്‍ ഗ്രാമപഞ്ചായത്ത്, ബ്ളോക് പഞ്ചായത്ത് ഓഫിസുകള്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്. കരട് ലിസ്റ്റ് സംബന്ധിച്ച് പരാതി നല്‍കാന്‍ തീയതി നീട്ടണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും ജനപ്രതിനിധികളും നിസ്സംഗതയിലാണ്. താലൂക്കിലെ മിക്ക പഞ്ചായത്തുകളിലും കരട് ലിസ്റ്റ് ‘കരട്’ നിറഞ്ഞതാണ്. വെള്ളിയാമറ്റം പഞ്ചായത്തില്‍ കരട് ലിസ്റ്റ് അപ്രത്യക്ഷമായതിനാല്‍ ഗ്രാമസഭ കൂടാന്‍ പോലും കഴിഞ്ഞിട്ടില്ല. ചില പഞ്ചായത്തുകളില്‍ കരട് ലിസ്റ്റില്‍നിന്ന് വാര്‍ഡുകള്‍ വരെ മാറി. കുടയത്തൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കുടുംബങ്ങളുടെ ലിസ്റ്റ് മുട്ടം പഞ്ചായത്തിലും അറക്കുളം 14ാം വാര്‍ഡിലുള്ളവരുടെ ലിസ്റ്റ് കുടയത്തൂര്‍ പഞ്ചായത്തിലും ആലക്കോട് പഞ്ചായത്തില്‍ നാല് വാര്‍ഡില്‍ താമസിക്കുന്നവരുടെ ലിസ്റ്റുകള്‍ കരിമണ്ണൂര്‍ പഞ്ചായത്തിലുമാണ്. അറക്കുളം മൂന്നാം വാര്‍ഡില്‍ താമസിക്കുന്നവരുടെ വിവരം ഒരു ലിസ്റ്റിലുമില്ല. ലിസ്റ്റില്‍ ഉള്‍പ്പെട്ടവരുടെ വീട്ടുപേരുകള്‍ ഇല്ലാത്തതിനാല്‍ വിട്ടുപോയ കുടുംബങ്ങളെ കണ്ടെത്താനും വിഷമമാകും. ഓരോ വാര്‍ഡിലും നിരവധി കുടുംബങ്ങളാണ് ലിസ്റ്റില്‍നിന്ന് വിട്ടുപോയത്. |
കുന്നിട ക്വാറി അപകടം: ഉടമയെ രക്ഷിക്കാന്‍ പൊലീസും രാഷ്ട്രീയക്കാരും കൈകോര്‍ക്കുന്നു Posted: 10 Feb 2014 11:03 PM PST അടൂര്‍: ഏനാദിമംഗലം പഞ്ചായത്തില്‍ കുന്നിടയില്‍ പഞ്ചായത്ത് പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയ പാറമടയില്‍ അനധികൃതമായി ഖനനം നടത്തി രണ്ട് തൊഴിലാളികള്‍ മരണപ്പെട്ടിട്ടും ക്വാറി ഉടമക്കെതിരെ സ്വാഭാവിക മരണത്തിന് മാത്രം കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് നടപടിയില്‍ ദുരൂഹത. അപകടാവസ്ഥ മുന്‍കൂട്ടി മനസ്സിലാക്കുകയും പഞ്ചായത്ത് നിരോധ ഉത്തരവ് നല്‍കിയ വിവരം തൊഴിലാളികളെ മറച്ചുവെച്ച് ഖനനത്തിന് അനുമതി ഇല്ലാത്ത യന്ത്രസാമഗ്രികള്‍ കൊണ്ട് ജോലി ചെയ്യിപ്പിച്ച് മരണത്തിലേക്ക് തള്ളിവിട്ട സൂര്യ റോക്സ് ഉടമക്കെതിരെ മന$പൂര്‍വമായ നരഹത്യക്ക് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതിനു പകരം ക്വാറി ഉടമയെ സഹായിക്കാന്‍ പൊലീസ് കേസ് അട്ടിമറിച്ചിരിക്കുകയാണ്. ഈ ലൈസന്‍സി കടമ്പനാട് പഞ്ചായത്തില്‍ മണ്ണടി കന്നിമലയിലും പള്ളിക്കല്‍ പഞ്ചായത്തില്‍ ഇളമ്പള്ളിക്കലിലും അനുവദിക്കപ്പെട്ട യന്ത്ര സാമഗ്രികള്‍ക്ക് പുറമെ വിദേശ നിര്‍മിത കൂറ്റന്‍ യന്ത്രസാമഗ്രികളാണ് പ്രവര്‍ത്തിപ്പിക്കുന്നത്. പ്രദേശവാസികളുടെ പരാതിയെത്തുടര്‍ന്ന് കന്നിമലയില്‍നിന്ന് യന്ത്രസാമഗ്രികള്‍ നീക്കം ചെയ്യണമെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ക്വാറി ഉടമക്ക് നോട്ടീസ് നല്‍കിയിട്ടും വീണ്ടും പ്രവര്‍ത്തനം നടത്തുന്നത് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും ഒത്താശയോടെയാണ് . പാറമട പ്രവര്‍ത്തനം തടഞ്ഞ സ്ത്രീകളെയും കുട്ടികളെയും പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടികളുടെ ക്വാറി നടത്തിപ്പുകാരായ ചില നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായി ആരോപണമുണ്ട്. മണ്ണടി പ്രകൃതി സംരക്ഷണസമിതി നേതൃത്വത്തില്‍ കന്നിമല ക്വാറിക്കെതിരെ നടക്കുന്ന ജനകീയ സമരത്തെ തകര്‍ക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടന്ന് വരുകയാണ്. ജനങ്ങള്‍ക്കൊപ്പംനിന്ന് പാറമട പ്രവര്‍ത്തനത്തെ എതിര്‍ത്ത ബ്ളോക് പഞ്ചായത്ത് അംഗത്തിനെതിരെ പ്രകൃതി സംരക്ഷണ സമിതിയുടെ പേരില്‍ വ്യാജ പോസ്റ്റര്‍ പതിച്ചതും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായി നാട്ടുകാര്‍ക്കിടയില്‍ ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിച്ചതും പാറമട മാഫിയയെ സഹായിക്കാനാണ്. കൊല്ലം ജില്ലയില്‍ ഉപയോഗിക്കാന്‍ അനുവദിക്കപ്പെട്ട വെടിമരുന്ന് ലൈസന്‍സില്‍ പറഞ്ഞ 1500 ഡിറ്റനേറ്ററും അനുബന്ധസാമഗ്രികളും ഉപയോഗിച്ചാണ് പത്തനം തിട്ട ജില്ലയിലെ മൂന്ന് പഞ്ചായത്തിലും കൊല്ലം ജില്ലയിലും രാപകലില്ലാതെ സ്ഫോടനം നടത്തിയത്. ലൈസന്‍സിക്ക് അനുവദിച്ചിരിക്കുന്ന വെടിമരുന്നിന്‍െറ പതിന്‍മടങ്ങ് സ്ഫോടന വസ്തുകളാണ് പത്തനംതിട്ട ജില്ലയിലെ മൂന്ന് പഞ്ചായത്തിലും കൊല്ലം ജില്ലയിലും ഉപയോഗിച്ച് വരുന്നത്. രാജ്യ സുരക്ഷയെപ്പോലും ബാധിക്കുന്ന വിധത്തില്‍ എവിടെ നിന്നാണ് സ്ഫോടക വസ്തുക്കള്‍ ലൈസന്‍സിക്ക് എത്തുന്നത് എന്ന് പൊലീസിന്‍െറ രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കുന്നിടയില്‍ രണ്ട് തൊഴിലാളികളെ മന$പൂര്‍വം മരണത്തിലേക്ക് തള്ളിവിട്ട സൂര്യ റോക്സ് ഉടമക്കെതിരെ മന$പൂര്‍വമായ നരഹത്യക്ക് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തയാറായില്ലെങ്കില്‍ ജില്ലാ പൊലീസ് സൂപ്രണ്ട് ഓഫിസ് ധര്‍ണയും ഉപരോധവും നടത്തുമെന്ന് പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ജി. സന്തോഷ്കുമാര്‍,പ്രസിഡന്‍റ് ജോണ്‍ പെരുവന്താനം, ഭാരവാഹികളായ കെ.എം. തോമസ്, ബിജു വി. ജേക്കപ്പ്, അവിനാഷ് പള്ളിനഴികത്ത് എന്നിവര്‍ അറിയിച്ചു. |
പണിമുടക്ക് ജനത്തെ വലച്ചു Posted: 10 Feb 2014 10:59 PM PST കോട്ടയം: ജനജീവിതംസ്തംഭിപ്പിച്ച് എത്തിയസമരപരമ്പര ജനത്തെ വലച്ചു. പെട്രോള്‍പമ്പ് സമരവും ബാങ്ക്പണിമുടക്കും റേഷന്‍വ്യാപാരികളുടെ സമരവും തീര്‍ത്ത വേലിയേറ്റത്തിലാണ് ജനം വലഞ്ഞത്. വിവിധആവശ്യങ്ങളുന്നയിച്ച് ബാങ്ക് ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും ഐക്യവേദിയായ യുനൈറ്റഡ് ഫോറം ബാങ്ക് യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ആരംഭിച്ച രണ്ടുദിവസത്തെ ബാങ്ക് പണിമുടക്കാണ് ഏറെ ബുദ്ധിമുട്ടിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് മിക്ക ബാങ്കുകളുടെയും എ.ടി.എം കൗണ്ടറില്‍ പണം അവസാനമായി നിക്ഷേപിച്ചത്.പിറ്റേന്ന്അവധിയും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളില്‍ സമരവും മുന്നില്‍ കണ്ട് മിക്ക ഉപഭോക്താക്കളും നേരത്തെതന്നെ എ.ടി.എമ്മില്‍നിന്ന് പണംപിന്‍വലിച്ചിരുന്നു. ഇതോടെ, നഗര-ഗ്രാമപ്രദേശങ്ങളിലെ എ.ടി.എമ്മില്‍നിന്ന് പണംകിട്ടാതെ ജനം വലഞ്ഞു.നെറ്റ്ബാങ്കിങ്,മൊബൈല്‍ബാങ്കിങ്, കോര്‍ ബാങ്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ പൂര്‍ണമായുംലഭിക്കാതായതും വിനയായി. ഇടപാടുകള്‍ സാധ്യമാകാന്‍ ഒരുദിനംകൂടികാത്തിരിക്കേണ്ടിവരുമെന്നത് ഉപഭോക്താക്കളെകടുത്തനിരാശയിലാക്കുന്നു.അതിനിടെ, നഗരത്തിലെ ചിലബാങ്കുകളുടെ എ.ടി.എംകൗണ്ടറുകള്‍ ഉച്ചയോടെ അടഞ്ഞുകിടക്കുന്നതും കാണാമായിരുന്നു. ആശുപത്രി ഉള്‍പ്പെടെയുള്ള അത്യാവശ്യകാര്യങ്ങള്‍ക്കായി പണം കിട്ടാതെ വലഞ്ഞവര്‍അനവധിയാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബെഫിയുടെനേതൃത്വത്തില്‍ വിവിധസ്ഥലങ്ങളില്‍ ജീവനക്കാര്‍ പ്രതിഷേധപ്രകടനവും നടത്തി. പെട്രോള്‍പമ്പ് അടച്ചിട്ടുള്ള സമരവും ജനത്തെ വഴികേടിലാക്കി. ഇന്ധനം ലഭിക്കാതെ നിരവധിവാഹനങ്ങള്‍ വഴിയില്‍ കിടന്നു. പെട്രോളിയം ഡീലേഴ്സ് ഫെഡറേഷന്‍െറ നേതൃത്വത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ പുതിയ ബങ്കുകള്‍ അനുവദിക്കരുതെന്നതുള്‍പ്പെടെയുള്ള വിവിധആവശ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു സമരം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 18, 19 തീയതികളില്‍ പമ്പുകള്‍ വീണ്ടും അടച്ചിടാനാണ് അസോസിയേഷന്‍െറ തീരുമാനം. മണിപ്പുഴയില്‍ പ്രവര്‍ത്തിക്കുന്ന സിവില്‍ സപൈ്ളസ് വകുപ്പിന്‍െറ കീഴിലുള്ള പെട്രോള്‍ പമ്പ് ഒഴികെയുള്ള എല്ലാപമ്പുകളും അടഞ്ഞുകിടന്നു. സിവില്‍സപൈ്ളസ് പമ്പില്‍നിന്ന് ഇന്ധനം നിറക്കാന്‍ എത്തിയ വാഹനങ്ങളുടെ തിരക്ക് എം.സി റോഡില്‍ ഗതാഗത തടസ്സവും സൃഷ്ടിച്ചു. ചില സ്വകാര്യ ബസുകളുടെ സര്‍വീസിനെയും സമരം ബാധിച്ചിട്ടുണ്ട്. റീട്ടെയില്‍ റേഷന്‍ ഡീലേഴ്സിന്‍െറ നേതൃത്വത്തില്‍ താലൂക്ക് ഓഫിസ് ധര്‍ണയും തിങ്കളാഴ്ചയായിരുന്നു. ഫെബ്രുവരി ഒന്നു മുതല്‍ ആരംഭിച്ച സമരത്തിന്‍െറ ഭാഗമായി റീട്ടെയിലുകാര്‍ സ്റ്റോക് എടുക്കാതിരുന്നത് റേഷന്‍ കടകളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്. ഇതോടെ റേഷന്‍കടയില്‍ നിത്യോപയോഗ സാധനങ്ങള്‍കിട്ടാത്ത സ്ഥിതിയുണ്ടാകും. |
ജില്ലയില്‍ പ്രവര്‍ത്തകര്‍ക്ക് പ്രതീക്ഷ; ഗ്രൂപ്പുകള്‍ക്ക് അഗ്നിപരീക്ഷ Posted: 10 Feb 2014 10:52 PM PST Subtitle: സുധീരന്‍െറ കെ.പി.സി.സി അധ്യക്ഷ പദവി പാലക്കാട്: കെ.പി.സി.സി പ്രസിഡന്‍റായി വി.എം. സുധീരനെ നിയോഗിച്ചുകൊണ്ടുള്ള ഹൈകമാന്‍ഡ് തീരുമാനം ജില്ലയില്‍ കോണ്‍ഗ്രസിനകത്ത് ആദര്‍ശ രാഷ്ട്രീയത്തിന്‍െറ ആരോഗ്യകരമായ തിരിച്ചുവരവിന് വഴിയൊരുക്കിയേക്കും. കോണ്‍ഗ്രസുകാര്‍ അകത്തും ഗ്രൂപ്പുകാര്‍ പുറത്തുമാവുന്ന അവസ്ഥ ഇനി പാര്‍ട്ടിയിലുണ്ടാവുമെന്നാണ് ഗ്രൂപ്പിസത്തിന്‍െറ പേരില്‍ ബലിയാടാക്കപ്പെട്ട നേതാക്കളിലൊരാള്‍ പ്രതികരിച്ചത്. സമീപകാലത്ത് പാലക്കാടന്‍ കോണ്‍ഗ്രസില്‍ വല്ലാതെ തലപൊക്കിയതായി പറയപ്പെടുന്ന ‘ബിസിനസ്’ താല്‍പര്യക്കാര്‍ക്ക് സുധീരന്‍െറ വരവ് തിരിച്ചടിയാവും. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഒരുപോലെ എതിര്‍ത്തിട്ടും ഹൈകമാന്‍ഡിന്‍െറ ഗുഡ് ബുക്കില്‍ സുധീരന്‍ കയറിപ്പറ്റിയത് ജില്ലാനേതാക്കളില്‍ പലരും ആശങ്കയോടെയാണ് കാണുന്നത്. പാലക്കാട്ടുകാരുടെ ബാലേട്ടന്‍ ജില്ലയില്‍ വിയര്‍പ്പൊഴുക്കി കെട്ടിപ്പൊക്കിയ പ്രസ്ഥാനത്തിന്‍െറ സംശുദ്ധിക്കുചേര്‍ന്ന പ്രവര്‍ത്തന നാളുകളായിരിക്കും ഇനി വരികയെന്നും പ്രവര്‍ത്തകര്‍ ഉറപ്പിക്കുന്നു. മലബാര്‍ സിമന്‍റ്സില്‍ കമ്പനി സെക്രട്ടറിയായിരുന്ന വി. ശശീന്ദ്രന്‍െറയും രണ്ട് മക്കളുടെയും ദുരൂഹ മരണത്തെപറ്റി അന്വേഷണം വഴിതെറ്റിയപ്പോഴൊക്കെ ഇടപെട്ട നേതാവാണ് വി.എം. സുധീരന്‍. കഴിഞ്ഞമാസം 27ന് ശശീന്ദ്രന്‍ ആക്ഷന്‍ കൗണ്‍സിലിന്‍െറ ആഭിമുഖ്യത്തില്‍ കലക്ടറേറ്റില്‍ നടന്ന ധര്‍ണ ഉദ്ഘാടനം ചെയ്ത സുധീരന്‍ ശശീന്ദ്രന്‍േറത് കൊലപാതകമാണെന്ന് തുറന്നടിക്കുകയും മലബാര്‍ സിമന്‍റ്സ് ഫാക്ടറിയിലെ അഴിമതികള്‍ കൂടി സി.ബി.ഐ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ശശീന്ദ്രന്‍കേസില്‍ സി.ബി.ഐ പ്രതിപട്ടികയിലുള്‍പ്പെടുത്തിയ വിവാദ വ്യവസായി വി.എം. രാധാകൃഷ്ണനുമായി ജില്ലാ കോണ്‍ഗ്രസിലെ ചില നേതാക്കള്‍ക്കുള്ള അടുത്ത ബന്ധം നേരത്തെ വിവാദമായതാണ്. ഭരണ-സംഘടനാ തലപ്പത്തെ സ്വാധീനമുപയോഗിച്ച് ഇത്തരം ബന്ധങ്ങള്‍ നിലനിര്‍ത്തുകയും പാര്‍ട്ടിയിലെ പദവി സ്വന്തം സാമ്പത്തിക ഭദ്രതക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് തിരുത്തലുകളുടെയോ പിന്‍മാറലുകളുടെയോ നാളുകളായിരിക്കും വരാനിരിക്കുന്നത്. സ്വന്തം വാര്‍ഡില്‍ പോലും പ്രവര്‍ത്തകരുടെ പിന്‍ബലമില്ലാഞ്ഞിട്ടും ഗ്രൂപ്പിന്‍െറയും പാദസേവയുടെയും ബലത്തില്‍ നേതാക്കളായി വിലസുന്നവര്‍ക്ക് സുധീരന്‍ കെ.പി.സി.സി പ്രസിഡന്‍റാവുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നു. കവലയോഗങ്ങളിലും ഫ്ളക്സ് ബോര്‍ഡുകളിലും മാത്രമൊതുങ്ങുന്നവര്‍ക്കും സുധീരന്‍െറ ആദര്‍ശ രാഷ്ട്രീയം കല്ലുകടിയാവും. സുധീരന്‍ സംസ്ഥാന കോണ്‍ഗ്രസിന്‍െറ തലപ്പത്തുവരുന്നത് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്കയാണ് അദ്ദേഹത്തിനെതിരെ അരങ്ങേറിയ ചരടുവലികളിലുടനീളം നിറഞ്ഞുനിന്നത്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും പറയുന്നതുമാത്രം നടന്നുപോന്ന കാലത്തിന് അറുതിവരുത്തിയാണ് ഹൈകമാന്‍ഡ് സുധീരനെ നിയോഗിച്ചത്. എ.വി. ഗോപിനാഥിനെപോലെ ജനങ്ങളില്‍ സ്വാധീനമുള്ള നേതാക്കള്‍ കാഴ്ചക്കാരായി മാറിയ അവസ്ഥക്ക് മാറ്റമുണ്ടാക്കാനും സംഘടനാതലത്തില്‍ ഒരു ശ്രമവും ഉണ്ടായില്ല. സര്‍വ നേതാക്കളും ഏക സ്വരത്തില്‍ ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസുകാരനായ പാലക്കാട് നഗരസഭാ ചെയര്‍മാനെ രാജിവെപ്പിക്കാന്‍ കഴിഞ്ഞില്ല. അടുത്തിടെ കാവശ്ശേരി സര്‍വീസ് സഹകരണ ബാങ്കില്‍ അരങ്ങേറിയ ഡയറക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പരസ്പരം ഏറ്റുമുട്ടിയത് കോണ്‍ഗ്രസിനകത്തെ രണ്ട് പാനലുകളായിരുന്നു. ഔദ്യാഗിക പാനലിന് എതിരെ മത്സരിച്ചവര്‍ വിജയിക്കുമ്പോഴും നേതൃത്വം മൗനികളായി. സംഘടനയുടെ ക്ഷേമം ഉറപ്പാക്കുന്നതൊഴികെയുള്ള കാര്യങ്ങളിലാണ് നേതാക്കളുടെ യോജിപ്പ് പലപ്പോഴും ദൃശ്യമാവുന്നതെന്ന ആരോപണവും ഗ്രൂപ്പ് ഭേദമന്യേ അണികള്‍ക്ക് ഉണ്ട്. ഗോപിനാഥിനെപോലുള്ള നേതാക്കള്‍ പ്രവര്‍ത്തന രംഗത്ത് സജീവമായി ഉണ്ടാകണമെന്ന ഉറച്ച അഭിപ്രായമാണ് സുധീരനുള്ളതത്രെ. ഗ്രൂപ്പുകളുടെ താല്‍പര്യമാവില്ല അദ്ദേഹം പരിഗണിക്കുകയെന്നും പ്രവര്‍ത്തകര്‍ കരുതുന്നു. താഴേതട്ടിലെ പ്രവര്‍ത്തകരുടെ മനസ്സറിഞ്ഞ് യോജിപ്പോടെയുള്ളപ്രവര്‍ത്തനമാവും ജില്ലയിലെ കോണ്‍ഗ്രസില്‍ ഇനി ഉണ്ടാവുകയെന്ന പ്രതീക്ഷയിലാണ് പ്രവര്‍ത്തകര്‍. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.സി.സി പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ ഫെബ്രുവരി 17 മുതല്‍ ജില്ലയില്‍ ജനപക്ഷ യാത്ര ആരംഭിക്കാനുള്ള ഒരുക്കങ്ങളില്‍ പാര്‍ട്ടി ജില്ലാ നേതൃത്വം മുഴുകിയ സന്ദര്‍ഭത്തിലാണ് സംസ്ഥാന നേതാക്കളുടെ ഇംഗിതങ്ങള്‍ക്ക് വിപരീതമായി ഹൈകമാന്‍ഡ് വി.എം. സുധീരനെ കെ.പി.സി.സി പ്രസിഡന്‍റാക്കുന്നത്. |
പ്രതീക്ഷക്കുമേല്‍ അങ്ങാടിപ്പുറത്ത് മേല്‍പ്പാലമുയരുന്നു Posted: 10 Feb 2014 10:44 PM PST പെരിന്തല്‍മണ്ണ: ഗതാഗതക്കുരുക്ക് തീരാശാപമായ പെരിന്തല്‍മണ്ണയുടെയും അങ്ങാടിപ്പുറത്തിന്‍െറയും യാത്രാദുരിതങ്ങള്‍ക്കു മേല്‍ പ്രതീക്ഷയുടെ മേല്‍പ്പാലമുയരുന്നു. ദേശീയപാത 213ല്‍ ഏറ്റവും കൂടുതല്‍ കുരുക്ക് അനുഭവപ്പെടുന്ന മേഖലയാണിത്. ഇതിന് പരിഹാരമായി നിര്‍ദേശിക്കപ്പെട്ട സ്വപ്ന പദ്ധതിയാണ് യാഥാര്‍ഥ്യത്തിലേക്ക് പ്രയാണം തുടങ്ങിയത്. നിയമക്കുരുക്കുകളും പ്രതിഷേധ മാമാങ്കങ്ങളും വിലങ്ങു തീര്‍ത്തില്ലെങ്കില്‍ 2015 മേയില്‍ മേല്‍പ്പാലം യാഥാര്‍ഥ്യമാകും. തറക്കല്ലിട്ട് ഒമ്പത് മാസമായിട്ടും നിര്‍മാണം തുടങ്ങാന്‍ സാധിച്ചിരുന്നില്ല. സ്ഥലമേറ്റെടുപ്പ് എങ്ങുമെത്താത്തതാണ് കാരണം. ഈ സ്ഥിതിയില്‍ ഇപ്പോഴും കാര്യമായ മാറ്റം വന്നിട്ടില്ലെന്നിരിക്കെ നിര്‍മാണം തുടങ്ങിയത് വരാനിരിക്കുന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. ഇടതുപക്ഷം ഈ വിഷയത്തില്‍ ശക്തമായ പ്രചാരണം തുടങ്ങിയ സ്ഥിതിക്ക് വിശേഷിച്ചും. സ്ഥലം എം.പി ഇ. അഹമ്മദ് റെയില്‍വേ സഹമന്ത്രിയായപ്പോഴാണ് നടപടി ആരംഭിച്ചത്. ദിവസം 14 തവണയാണ് അങ്ങാടിപ്പുറത്ത് ഗേറ്റ് അടയുന്നത്. ഇതിനായി 10 മിനിറ്റ് വരെ വാഹനങ്ങള്‍ക്ക് ഗേറ്റില്‍ കാത്തുകിടക്കേണ്ടി വരുന്നു. പെരിന്തല്‍മണ്ണയിലെ ആശുപത്രികളിലേക്കുള്ള ആംബുലന്‍സുകള്‍ അടക്കം ഇങ്ങനെ കുരുങ്ങുക പതിവാണ്. മുന്‍ സര്‍ക്കാറിന്‍െറ കാലത്താണ് മേല്‍പ്പാലം ചര്‍ച്ചകള്‍ സജീവമാകുന്നത്. ബൈപ്പാസോടുകൂടിയ മേല്‍പ്പാലം എന്ന പദ്ധതിക്കാണ് ജനകീയ പിന്തുണ ലഭിച്ചത്. ഇതുമായി സര്‍ക്കാര്‍ ഏറെ മുന്നോട്ടുപോയി. ഇതിനിടിയില്‍ ഭരണം മാറി. നിലവിലെ ഗേറ്റില്‍ ആദ്യം മേല്‍പ്പാലം എന്ന ആശയം യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടുവെച്ചു. 2011 ആഗസ്റ്റ് 12ന് അങ്ങാടിപ്പുറത്ത് ജനപ്രതിനിധികളും വ്യാപാരികളും ഉള്‍പ്പെട്ട ജനകീയ കണ്‍വെന്‍ഷന്‍ ഈ ആവശ്യം ഔദ്യാഗികമായി ഉന്നയിച്ചു. ഇതിനായി ഒരുലക്ഷം ഒപ്പുശേഖരണം നടത്തി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. ഫെബ്രവരി 15ന് മണ്ണ് പരിശോധനയില്‍ സ്ഥലം അനുയോജ്യമെന്ന് റിപ്പോര്‍ട്ട് ലഭിച്ചു. 2012 മാര്‍ച്ച് 14ന് റെയില്‍വേ ബജറ്റില്‍ മേല്‍പ്പാലത്തിന് 10 ലക്ഷം രൂപ വകയിരുത്തി. മാര്‍ച്ച് 15ന് ആര്‍.ബി.ഡി.സി തയാറാക്കിയ വിശദപദ്ധതി റിപ്പോര്‍ട്ട് (ഡി.പി.ആര്‍) സംസ്ഥാന സര്‍ക്കാറിന് കൈമാറി. ആഗസ്റ്റ് 22ന് എന്‍.ഒ.സിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അംഗീകാരം നല്‍കി. 2013 ഫെബ്രുവരി 18ന് സ്ഥലം ഏറ്റെടുക്കാന്‍ 3.49 കോടി അനുവദിച്ച് ഉത്തരവിറങ്ങി. ജൂണ്‍ എട്ടിന് പദ്ധതിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തറക്കല്ലിട്ടു. ആഗസ്റ്റ് 14ന് 12.16 കോടിയുടെ നിര്‍മാണ കരാര്‍ ഒപ്പിട്ടു. 40 സെന്‍റ് ഭൂമിയാണ് പദ്ധതിക്ക് ഏറ്റെടുക്കാനുള്ളത്. അമ്പതോളം ഭൂവുടമകളില്‍ 14 പേര്‍ സര്‍ക്കാര്‍ നിശ്ചയിച്ച വിലക്ക് സ്ഥലം വിട്ടു നല്‍കാന്‍ ഇതിനകം തയാറായിട്ടുണ്ട്. പെരിന്തല്‍മണ്ണ ഭാഗത്തെ നിര്‍മാണം പൂര്‍ത്തിയാകുന്നതിനിടെ ബാക്കി ഉടമകളുടെ സ്ഥലം ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. അതേസമയം, ഭൂവുടമകള്‍ നിയമ നടപടിയുമായി മുന്നോട്ടുപോയാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. |
ഉമ്മന്‍ വി.ഉമ്മന്‍ റിപ്പോര്‍ട്ട് ഇന്ന് കേന്ദ്രത്തിന് സമര്‍പിക്കും Posted: 10 Feb 2014 10:42 PM PST ന്യൂഡല്‍ഹി: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ ഭേദഗതികള്‍ പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി.ഉമ്മന്‍ കമ്മിറ്റി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ഇന്ന് റിപ്പോര്‍ട്ട് സമര്‍പിക്കും. കസ്തൂരി രംഗന്‍ സമിതി കണ്ടത്തെിയ 105 വില്ളേജുകളെ പരിസ്ഥിതി ലോല വില്ളേജുകളുടെ പട്ടികയില്‍നിന്നും ഒഴിവാക്കണമെന്നാണ് കേരളത്തിന്‍റെ ആവശ്യം. സംസ്ഥാനത്ത് 18 വില്ളേജുകള്‍ മാത്രമെ പരിസ്ഥിതി ലോല വില്ളേജുകള്‍ ആയി ഉള്ളൂവെന്നാണ് കേരളത്തിന്‍റെ വാദം. മറ്റുള്ളവ ആവാസമേഖലകള്‍ ആണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പരിസ്ഥിതി ലോല മേഖലകളില്‍ റീ സര്‍വെ വേണമെന്നും ആവശ്യപ്പെടുന്നുണ്ട്. |
No comments:
Post a Comment