വൈദ്യുതിമോഷണത്തില്‍ ജില്ല മുന്നില്‍ Posted: 09 Feb 2015 12:24 AM PST കൊല്ലം: സംസ്ഥാനത്തെ വൈദ്യുതി മോഷണത്തില്‍ ജില്ല ഒന്നാമന്‍. ഈയിനത്തില്‍ പിഴയായി ഈടാക്കുന്ന തുക കണക്കാക്കിയാല്‍ 50 മുതല്‍ 65 ലക്ഷം രൂപയാണ് കിട്ടുന്നത്. കെ.എസ്.ഇ.ബി വിജിലന്‍സ് കൊല്ലം ആന്‍റി പവര്‍ തെഫ്റ്റ് വിഭാഗം ശനിയാഴ്ച നടത്തിയ പരിശോധനയില്‍ മൂന്ന് വൈദ്യുതി മോഷണം ഉള്‍പ്പടെ അഞ്ച് ക്രമക്കേടുകള്‍ കണ്ടത്തെിയിരുന്നു. വിവിധ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് നടത്തുന്ന പരിശോധനകളിലെല്ലാം ക്രമക്കേട് കണ്ടത്തെുന്നുണ്ട്. ജനുവരി 30 മുതല്‍ ഫെബ്രുവരി അഞ്ച് വരെ 90 മിന്നല്‍പരിശോധനകളാണ് നടന്നത്. എട്ട് വൈദ്യുതിമോഷണമടക്കം 18 ക്രമക്കേടുകള്‍ കണ്ടത്തെിയതില്‍ 9.84 ലക്ഷം രൂപ പിഴ ചുമത്തി. പഴയ മെക്കാനിക്കല്‍ മീറ്റര്‍ ഉപയോഗിക്കുന്നിടത്താണ് കൂടുതല്‍ തട്ടിപ്പ്. മീറ്ററിലേക്ക് പ്രവേശിക്കാതെ നേരിട്ട് വീട്ടിലെ ലൈനിലേക്കെടുക്കുകയാണ് പ്രധാന രീതി. സാമ്പത്തിക പ്രശ്നങ്ങളും മറ്റും കാരണം ജില്ലയില്‍ പൂര്‍ണമായും ഇലക്ട്രോണിക് മീറ്ററുകള്‍ സ്ഥാപിക്കാന്‍ ബോര്‍ഡിന് കഴിഞ്ഞിട്ടില്ല. കേന്ദ്രസര്‍ക്കാറിന്‍െറ ആക്സിലറേറ്റഡ് പവര്‍ ഡവലപ്മെന്‍െറ് ആന്‍ഡ് റിഫോംസ് പ്രോഗ്രാം നടപ്പാക്കിയ പത്തനംതിട്ട ജില്ലയില്‍ എല്ലായിടത്തും ഇലക്ട്രോണിക് മീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇലക്ട്രോണിക് മീറ്ററിലും ചിലര്‍ കൃത്രിമം കാണിച്ച് വൈദ്യുതി ചോര്‍ത്തുന്നുണ്ടെന്ന് അധികൃതര്‍ പറയുന്നു. ന്യൂട്രല്‍ ലൈന്‍ കണക്ട് ചെയ്താല്‍ പോലും റീഡിങ് കാണിക്കുമെന്നാണ് ഇലക്ട്രോണിക് മീറ്റര്‍ കമ്പനിക്കാര്‍ അവകാശപ്പെടുന്നത്. അനുവദനീയമായ ഉപയോഗത്തിനല്ലാതെ വൈദ്യുതി വിനിയോഗിക്കുന്നതും മോഷണമായി കണക്കാക്കും. കാര്‍ഷികാവശ്യത്തിനെടുത്ത കണക്ഷനില്‍നിന്ന് ഗാര്‍ഹികാവശ്യത്തിനും വാണിജ്യ, വ്യവസായ ആവശ്യങ്ങള്‍ക്കും വൈദ്യുതി ഉപയോഗിക്കുന്നത് കുറ്റകരമാണ്. കാര്‍ഷികാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂനിറ്റിന് 65 പൈസയേ വിലയുള്ളൂ. കാര്‍ഷികാവശ്യത്തിനുള്ള കണക്ഷനില്‍ നിന്ന് വീട്ടിലെ കിണറ്റില്‍ നിന്ന് വെള്ളമെടുത്ത് ടാങ്കറില്‍ കച്ചവടം നടത്തുന്നവരെ ഈയിടെ പിടികൂടിയിരുന്നു. വീട്ടിലെ കണക്ഷനില്‍ നിന്ന് കടയില്‍ വൈദ്യുതി എടുക്കുക, അയല്‍വീട്ടിലേക്ക് വയര്‍വലിക്കുക തുടങ്ങിയവയും കുറ്റകൃത്യങ്ങളാണ്. വൈദ്യുതി മോഷണം കണ്ടത്തെിയാല്‍ കണക്ഷന്‍ വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ചെയ്യും. മൂന്നുവര്‍ഷംവരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. |
ജിതിന്‍ റാം മാഞ്ചിയെ ജെ.ഡി.യു പുറത്താക്കി Posted: 08 Feb 2015 11:28 PM PST പാട്ന: ബിഹാര്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ചിയെ ജനതാദള്‍ യുനൈറ്റില്‍ നിന്നും പുറത്താക്കി. മാഞ്ചിയുടെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതും പ്രാഥമിക അംഗത്വം റദ്ദാക്കിയതായും വക്താവ് കെ.സി ത്യാഗി അറിയിച്ചു. മാഞ്ചി അദ്ദേഹത്തെ പിന്തുണക്കുന്ന നിയമസഭാംഗങ്ങളുമായി പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ക്കിടയിലാണ് ജെ.ഡി.യുവിന്‍റെ പുറത്താക്കല്‍ നടപടി. ജിതിന്‍ റാം മാഞ്ചിയും ജെ.ഡി.യു നേതാവ് നിതീഷ്കുമാറും ഇന്ന് ഗവര്‍ണറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ അനുവദിക്കണമെന്ന് മാഞ്ചി ഗവര്‍ണ്ണറോടാവശ്യപ്പെടും. 130 എം.എല്‍.എമാരുടെ പിന്തുണ അവകാശപ്പെടുന്ന നിതീഷ് കുമാര്‍ സര്‍ക്കര്‍ രൂപീകരണത്തിനുള്ള അവകാശമുന്നയിച്ചാണ് ഗവര്‍ണറെ കാണുന്നത്. നിയമസഭാകക്ഷി നേതാവായി മുന്‍ മുഖ്യമന്ത്രി നിതീഷ്കുമാറിനെ തെരഞ്ഞെടുത്ത ജനതാദള്‍ യുവിന്‍െറ നടപടിക്ക് കഴിഞ്ഞദിവസം നിയമസഭാ സ്പീക്കര്‍ അംഗീകാരം നല്‍കിയിരുന്നു. ഞായറാഴ്ച നടന്ന നീതി ആയോഗിന്‍റെ യോഗത്തില്‍ പങ്കെടുക്കാനത്തെിയ ജിതന്‍ റാം മാഞ്ചി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ബീഹാറിലെ പ്രതിസന്ധിയില്‍ പ്രധാനമന്ത്രിയുടെ സഹായം അഭ്യര്‍ത്ഥിച്ചതായി മാഞ്ചി മാധ്യമങ്ങളെ അറിയിച്ചിരുന്നു. താന്‍ ഇപ്പോഴും ബീഹാര്‍ മുഖ്യമന്ത്രി തന്നെയാണെന്നും രാജി വെയ്ക്കേണ്ട ആവശ്യമില്ളെന്നും അദ്ദേഹം അവകാശപ്പെട്ടു. നിയമസഭ ചേരുന്ന 20ന് തന്നെ ഭൂരിപക്ഷം തെളിയിക്കുമെന്നും മാഞ്ചി വ്യക്തമാക്കിയിരുന്നു. |
പട്ടയം: ജില്ലക്ക് ശുഭവാര്‍ത്ത Posted: 08 Feb 2015 11:04 PM PST തൊടുപുഴ: പട്ടയവിതരണത്തിന് നിലവിലെ വരുമാനപരിധി ഉയര്‍ത്തുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും ജില്ലക്ക് ഓണസമ്മാനമായി മെഗാ പട്ടയമേള സംഘടിപ്പിക്കുമെന്ന റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്‍െറയും പ്രഖ്യാപനങ്ങള്‍ ജില്ലക്ക് ആശ്വാസമാകുന്നു. വര്‍ഷങ്ങളായി പട്ടയത്തിനായി കാത്തിരിക്കുന്ന നൂറുകണക്കിന് മലയോര കര്‍ഷക കുടുംബങ്ങള്‍ ഏറെ പ്രതീക്ഷയോടെയും ആഹ്ളാദത്തോടെയുമാണ് പ്രഖ്യാപനങ്ങളെ സ്വീകരിച്ചിരിക്കുന്നത്. ശേഷിക്കുന്നവര്‍ക്കെല്ലാം പട്ടയം നല്‍കാനുള്ള പ്രാഥമിക നടപടികള്‍ക്ക് തുടക്കമായതായി അധികൃതര്‍ അറിയിച്ചു. ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലുള്ളവര്‍ക്ക് പട്ടയം നല്‍കാന്‍ രാജാക്കാട്ട് സംഘടിപ്പിച്ച മേളയിലാണ് വരുമാനപരിധിയിലെ തടസ്സം നീക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. നിലവില്‍ ഒരു ലക്ഷം രൂപയാണ് പട്ടയം ലഭിക്കാനുള്ള വരുമാന പരിധി. വര്‍ഷങ്ങളായി മണ്ണില്‍ പണിയെടുക്കുന്നവര്‍ക്ക് പട്ടയം നല്‍കാന്‍ വരുമാനപരിധി നിശ്ചയിക്കുന്നത് അശാസ്ത്രീയമാണെന്ന് വിവിധ കോണുകളില്‍നിന്ന് വിമര്‍ശം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് 30,000 രൂപയായിരുന്ന പരിധി ആദ്യം 70,000 രൂപയായും പിന്നീട് ഒരു ലക്ഷമായും ഉയര്‍ത്തി. പരിധി വീണ്ടും ഉയര്‍ത്തി കൂടുതല്‍ പേര്‍ക്ക് പട്ടയം ലഭിക്കാന്‍ അവസരമൊരുക്കുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്. വരുമാനപരിധി കൂടിയതുകൊണ്ട് മാത്രം പട്ടയത്തിന് പുറത്തായ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതാണ് ഈ തീരുമാനം. 1979 ജനുവരി മുതല്‍ ഭൂമി കൈവശമുള്ള അര്‍ഹരായ കര്‍ഷകര്‍ക്ക് പട്ടയം നല്‍കുമെന്നും പത്ത് ചെയിന്‍, വാഴത്തോപ്പ്, കാഞ്ചിയാര്‍, ഇരട്ടയാര്‍, അയ്യപ്പന്‍കോവില്‍ പ്രദേശങ്ങളില്‍ സമയബന്ധിതമായി പട്ടയം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. നാല് പതിറ്റാണ്ടിലേറെയായി ഇടുക്കി ഡാം പരിസരത്ത് താമസിക്കുന്നവര്‍ക്ക് സുരക്ഷയുടെ പേരില്‍ പട്ടയം നിഷേധിക്കുന്ന നടപടി പുന$പരിശോധിക്കാനുള്ള സര്‍ക്കാര്‍ തീരുമാനവും കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ശനിയാഴ്ച കട്ടപ്പനയില്‍ നടന്ന റവന്യൂ-സര്‍വേ അദാലത്തിലാണ് മന്ത്രി അടൂര്‍ പ്രകാശ് ജില്ലക്ക് ഓണസമ്മാനമായി മെഗാ പട്ടയമേള പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം. സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിക്കുന്ന വരുമാന പരിധിയുടെ അടിസ്ഥാനത്തിലായിരിക്കും ഓണക്കാലത്തെ മേളയില്‍ പട്ടയം വിതരണം ചെയ്യുക. നിലവില്‍ ലഭിച്ച അപേക്ഷകള്‍ക്കുപുറമെ പുതിയ വരുമാനപരിധിയുടെ ആനുകൂല്യം ലഭിക്കുന്നവരില്‍നിന്നുകൂടി പട്ടയത്തിന് അപേക്ഷ സ്വീകരിക്കും. വരുമാനപരിധി സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങിയശേഷം നടപടി ഊര്‍ജിതപ്പെടുത്തുമെന്ന് എ.ഡി.എം വി.ആര്‍. മോഹനന്‍ പിള്ള പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഏഴ് പട്ടയമേളകളാണ് ജില്ലയില്‍ നടന്നത്. 2011ലെ മേളയില്‍ 5093ഉം 2012ലെ ആദ്യ മേളയില്‍ 4439ഉം രണ്ടാമത്തെ മേളയില്‍ 2633ഉം 2013ല്‍ 2160ഉം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ 5125ഉം നവംബറില്‍ 1866ഉം ഈ മാസം രണ്ടിന് ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലുള്ളവര്‍ക്കായി 2268ഉം ഉള്‍പ്പെടെ 23584 പട്ടയങ്ങള്‍ വിതരണം ചെയ്തു. അവസാനത്തെ മേളയോടെ സംസ്ഥാനത്തെ ആദ്യ ഡിജിറ്റല്‍ പട്ടയ ജില്ലയെന്ന ബഹുമതിയും ഇടുക്കി സ്വന്തമാക്കി. ജില്ലയില്‍ 1,18,000 പേര്‍ പട്ടയത്തിന് അപേക്ഷ നല്‍കി കാത്തിരിക്കുന്നതായാണ് അനൗദ്യോഗിക കണക്ക്. എന്നാല്‍, പട്ടയം കിട്ടാനുള്ളവര്‍ 25000ല്‍ അധികമില്ളെന്ന് അധികൃതര്‍ പറയുന്നു. |
തിരുവനന്തപുരം മൃഗശാലയിലെ ആനമുത്തശ്ശി ചരിഞ്ഞു Posted: 08 Feb 2015 10:56 PM PST തിരുവനന്തപുരം: ശനിയാഴ്ച തിരുവനന്തപുരം മൃഗശാലയില്‍ കുഴഞ്ഞുവീണ ആനമുത്തശ്ശി ചരിഞ്ഞു. 87 വയസ്സുണ്ടായിരുന്ന മഹേശ്വരി എന്ന ആനയാണ് ചരിഞ്ഞത്. 20 വയസ്സുള്ളപ്പോഴാണ് മഹേശ്വരി മൃഗശാലയിലെത്തുന്നത്. ശനിയാഴ്ച വൈകുന്നേരമാണ് കീപ്പര്‍മാര്‍ കുളിപ്പിക്കാന്‍ ആനയെ പുറത്തിറക്കിയത്. കുളികഴിഞ്ഞ് കൂട്ടിലേക്ക് കയറ്റുമ്പോള്‍ രണ്ടുകാലും കുത്തി നിന്നുകൊണ്ട് നിലത്തേക്ക് ചായുകയായിരുന്നു. നിലത്ത് തുമ്പിക്കൈയും വായും ഇടിക്കുകയും ചെയ്തു. മണിക്കൂറുകളോളം മഹേശ്വരിയെ പൊക്കിയെടുക്കാന്‍ മൃഗശാലാ അധികൃതര്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ആന കിടക്കുന്ന സ്ഥലത്തെ മണ്ണ് അല്‍പം കുഴിച്ചുമാറ്റി ഉയര്‍ത്താനുള്ള ശ്രമങ്ങളും പരാജയപ്പെട്ടു. തൃശൂര്‍ ആനത്താവളത്തില്‍ നിന്ന് ബെല്‍റ്റ് കൊണ്ടുവന്ന് ഉയര്‍ത്താനുള്ള ശ്രമം നടത്തിയിരുന്നു. മൃഗശാല ഡോക്ടര്‍ ജേക്കബ് അലക്സാണ്ടറുടെ നേതൃത്വത്തിലാണ് ആനയെ ചികിത്സിച്ചിരുന്നത്. ചികിത്സാര്‍ഥം ഇഞ്ചക്ഷനും ട്രിപ്പുകളും നല്‍കിയിരുന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. |
എ സോണ്‍ കലോത്സവം: അകത്തത്തേറക്ക് കിരീടം Posted: 08 Feb 2015 10:52 PM PST കോട്ടായി: അഞ്ചുദിവസം നീണ്ട കാലിക്കറ്റ് സര്‍വകലാശാല എ സോണ്‍ കലോത്സവത്തിന് സംഗീതപെരുമയുടെ നാട്ടില്‍ തിരശ്ശീല വീണപ്പോള്‍ 245 പോയന്‍റിന്‍െറ മികവോടെ അകത്തത്തേറ എന്‍.എസ്.എസ് എന്‍ജിനിയറിങ് കോളജിന് കലാകിരീടം. 236 പോയന്‍റ് നേടിയ പാലക്കാട് ഗവ. വിക്ടോറിയ കോളജിനാണ് രണ്ടാം സ്ഥാനം. ചിറ്റൂര്‍ ഗവ. കോളജ് 131 പോയന്‍േറാടെ മൂന്നാം സ്ഥാനം കരസ്ഥമാക്കി. സമാപന സമ്മേളനം എ.കെ. ബാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജേതാക്കള്‍ക്കുള്ള ട്രോഫികളും സമ്മാനിച്ചു. കണ്‍വീനര്‍ സ്വരൂപ് അധ്യക്ഷത വഹിച്ചു. ഐ.ടി.എല്‍ ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ് അഹമ്മദ്, കോട്ടായി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. |
കള്ളപ്പണം: തെളിവ് കിട്ടിയാല്‍ മാത്രം നടപടിയെന്ന് ജെയ്റ്റ്‌ലി Posted: 08 Feb 2015 10:36 PM PST ന്യൂഡല്‍ഹി: ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ച ഇന്ത്യക്കാരുടെ പേരുകള്‍ കിട്ടിയതുകൊണ്ട് മാത്രം കാര്യമില്ലെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. കള്ളപ്പണ നിക്ഷേപമാണെന്ന് തെളിവ് കിട്ടിയാല്‍ മാത്രമേ നടപടി സ്വീകരിക്കൂവെന്നും മന്ത്രി പറഞ്ഞു. കുറച്ചു പേര്‍ക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. 350 പേരുടെ വിവരങ്ങളില്‍ സര്‍ക്കാര്‍ പരിശോധന പൂര്‍ത്തിയായി. ബാക്കിയുള്ളവരുടെ കാര്യത്തില്‍ മാര്‍ച്ച് 31നകം പരിശോധന പൂര്‍ത്തിയാകും. അനധികൃത നിക്ഷേപമുള്ളവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ജെയ്റ്റ്‌ലി പറഞ്ഞു. സ്വിസ് ബാങ്ക് നിക്ഷേപമുള്ള 100 ഇന്ത്യക്കാരുടെ പേരുകളാണ് പുറത്തുവന്നത്. അംബാനി സഹോദരങ്ങള്‍ക്ക് 164 കോടി രൂപവീതവും മലയാളി ആനി മെല്‍വെര്‍ഡിന് ഒരു ലക്ഷം ഡോളറും നിക്ഷേപമുണ്ടെന്നാണ് വിവരം. ഫ്രഞ്ച് അധികൃതര്‍ നല്‍കിയ പട്ടികയേക്കാള്‍ ഇരട്ടിയോളം പേരുകളാണ് പുറത്തു വന്നിരിക്കുന്നത്. കള്ളപ്പണം പുറത്തുകൊണ്ടു വരാന്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരണത്തിന് തയാറാണെന്ന് സ്വിറ്റ്‌സര്‍ലന്‍ഡ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. |
കള്ളനോട്ട്: പിന്നില്‍ അന്താരാഷ്ട്ര സംഘമെന്ന് സൂചന Posted: 08 Feb 2015 10:28 PM PST വിഴിഞ്ഞം: ബാങ്കിലടക്കാന്‍ ശ്രമിക്കുമ്പോള്‍ തയ്യല്‍ കട ഉടമയില്‍ നിന്ന് കള്ളനോട്ട് കണ്ടത്തെിയ സംഭവത്തിന് പിന്നില്‍ അന്താരാഷ്ട്ര കള്ളനോട്ട് സംഘമെന്ന് സൂചന. വിദേശ വനിതക്ക് നോട്ടുകള്‍ ലഭിച്ച ഡെന്‍മാര്‍ക്കിലെ ബാങ്കില്‍നിന്ന് കൂടുതല്‍ ഇന്ത്യന്‍ കള്ളനോട്ടുകള്‍ കണ്ടെടുത്തതായാണ് വിവരം. സംഭവവുമായി ബന്ധപ്പെട്ട് ഇന്‍റര്‍പോള്‍ അന്വേഷണം ആരംഭിച്ചു. നോട്ടുകള്‍ തയ്യല്‍ കട ഉടമക്ക് കൈമാറിയെന്ന് പൊലീസ് പറയുന്ന ഡെന്‍മാര്‍ക് സ്വദേശിനിയായ വനിത രാജ്യം വിട്ടു. സംഭവവുമായി ബന്ധപ്പെട്ട് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ടെയ്ലറിങ് ഷോപ്പുടമയെ കുറ്റവിമുക്തനാക്കണമെന്ന് അപേക്ഷിക്കാന്‍ നടപടികള്‍ തുടങ്ങിയതായി വിഴിഞ്ഞം എസ്.ഐ ജെ.പ്രദീപ് അറിയിച്ചു. ഡെന്‍മാര്‍ക്കിലെ ബാങ്കില്‍നിന്നാണ് നോട്ട് ലഭിച്ചതെന്ന് വിദേശവനിത മൊഴി നല്‍കിയിരുന്നു.ഈ ബാങ്കിന് വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ കൈമാറിയ ഒരാളെ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്. ഇതു സംബന്ധിച്ച ഇവിടത്തെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടുമെന്നും രാജ്യാന്തരതല സ്വഭാവമുള്ളതിനാല്‍ ചിലപ്പോള്‍ കേസ് ദേശീയ കുറ്റാന്വേഷണ ഏജന്‍സി ഏറ്റെടുത്തേക്കാമെന്നും സംഭവത്തിന് പിന്നില്‍ അന്താരാഷ്ട്ര സംഘടനകള്‍ക്ക് ബന്ധമുള്ളതായി സംശയിക്കുന്നതായും സിറ്റി പൊലീസ് കമീഷണര്‍ എച്ച്. വെങ്കിടേഷ് പറഞ്ഞു. ഫെഡറല്‍ ബാങ്ക് വിഴിഞ്ഞം ശാഖയില്‍ അടക്കാന്‍ കൊണ്ടുവന്ന ആയിരത്തിന്‍െറ എട്ട് നോട്ടുകളും കള്ളനോട്ടുകളാണെന്നു കണ്ടത്തെിയ സംഭവത്തില്‍ വെങ്ങാനൂര്‍ മുടുപാറവിള തോട്ടരികത്തു വീട് ശോഭിതരാജ(40)നെയാണ് വിഴിഞ്ഞം പൊലീസ് 28ന് അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ ആയിരത്തിന്‍െറ ഒരു നോട്ടുകൂടി പൊലീസ് പ്രതിയില്‍ നിന്ന് കണ്ടത്തെി. കോവളത്ത് ടെയ്ലറിങ് ഷോപ് നടത്തുന്ന ശോഭിതരാജന്‍െറ കടയില്‍ നിന്ന് തുണിയെടുത്ത് തുന്നാന്‍ ഏല്‍പിച്ച വിദേശ വനിത ശോഭിതരാജന് നല്‍കിയ 10,000 രൂപയില്‍ എണ്ണായിരം രൂപ ബാങ്കിലടക്കാന്‍ കൊണ്ടുവന്നപ്പോഴായിരുന്നു അറസ്റ്റ്. |
നവവധുവിന്‍െറ മരണം ഭര്‍ത്താവിന്‍െറ സംശയരോഗത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ് Posted: 08 Feb 2015 10:19 PM PST കായംകുളം: കൃഷ്ണപുരത്ത് നവവധുവിന്‍െറ മരണം ഭര്‍ത്താവിന്‍െറ സംശയരോഗത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പൊലീസ്. കൃഷ്ണപുരം വടക്കേയറ്റത്ത് രതീഷാണ് ഭാര്യ അനുമോളെ (22) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയശേഷം ആത്മഹത്യക്ക് ശ്രമിച്ചത്. ബ്ളേഡ് കൊണ്ട് കഴുത്തിലും ദേഹത്തും മുറിവേല്‍പ്പിച്ച് ആത്മഹത്യക്ക് ശ്രമിച്ച രതീഷ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമായതെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ശനിയാഴ്ച വൈകുന്നേരം 3.30നും 7.30നും ഇടയിലാണ് അനുമോള്‍ കൊല്ലപ്പെട്ടതെന്നാണ് നിഗമനം. ഇതിന് ശേഷമായിരിക്കും രതീഷ് ആത്മഹത്യക്ക് ശ്രമിച്ചത്. വൈകുന്നേരം അഞ്ച് മണിയോടെ സഹോദര ഭാര്യ വിളിച്ചപ്പോള്‍ അനുമോള്‍ ഉറങ്ങുകയാണെന്ന മറുപടി രതീഷ് നല്‍കിയിരുന്നു. രാത്രി എട്ടുമണിയായിട്ടും പുറത്തിറങ്ങാതിരുന്നതിനെ തുടര്‍ന്ന് ജനാലപ്പഴുതിലൂടെ നോക്കിയപ്പോഴാണ് ഇരുവരും രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടത്. ഇവരുടെ ബഹളം കേട്ട് ഓടിക്കൂടിയ പരിസരവാസികളാണ് മുറി തുറന്ന് അകത്തുകയറിയത്. ആശാരി പണിക്കാരനായ രതീഷ് ഉച്ചയോടെയാണ് വീട്ടിലത്തെുന്നത്. പിന്നീട് മുറിക്കകത്ത് കയറി കതകടക്കുകയായിരുന്നു. ഭാര്യയുടെ ഗര്‍ഭം സംബന്ധിച്ചുയര്‍ന്ന ചില സംശയങ്ങളാണ് കൊലപാതകത്തിന് തന്നെ പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്. കരുനാഗപ്പള്ളി തൊടിയൂര്‍ പുതിയൂര്‍വഞ്ചി തെക്ക് ഇടക്കുളങ്ങര കൊയ്പ്പള്ളി കിഴക്കതില്‍ അനില്‍കുമാറിന്‍െറ മകളായ അനുമോളെ കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു രതീഷ് വിവാഹം കഴിച്ചത്. ഇരുവരും ഒരാഴ്ച മുമ്പ് ആശുപത്രിയിലത്തെി നടത്തിയ പരിശോധനയില്‍ അനുമോള്‍ ഒരുമാസം ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനുശേഷം ചില സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സംശയകരമായ ചോദ്യങ്ങള്‍ രതീഷിനെ അലോസരപ്പെടുത്തിയതായി പറയുന്നു. ഇതുസംബന്ധിച്ച് ഭാര്യയുമായി തര്‍ക്കമുണ്ടായതായും അനുമോളുടെ ബന്ധുക്കള്‍ പറയുന്നു. ആരോടും അടുത്തിടപഴകാത്ത സ്വഭാവമായിരുന്നു രതീഷിന്‍േറതെന്ന് നാട്ടുകാരും പറഞ്ഞു. കളിയാക്കിയതായി സംശയിക്കുന്ന ഒരാളുടെ പേര് മുറിയില്‍ രതീഷ് രക്തത്താല്‍ എഴുതിയിരുന്നു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. ഞായറാഴ്ച രാവിലെ ഫോറന്‍സിക് വിദഗ്ധരടക്കം സ്ഥലത്ത് എത്തി വിശദമായി തെളിവെടുത്തു. ആലപ്പുഴ മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം രാത്രി ഏഴുമണിയോടെ മൃതദേഹം ഇടക്കുളങ്ങരയിലെ അനുമോളുടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. തങ്കമ്മയാണ് അനുമോളുടെ മാതാവ്. സഹോദരങ്ങള്‍: അനില, ആതിര. |
തെരുവുനായകള്‍ കടിച്ചുകൊന്ന ആടുകളുടെ ജഡവുമായി പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് Posted: 08 Feb 2015 10:19 PM PST ചെങ്ങന്നൂര്‍: തെരുവുനായകള്‍ കടിച്ചുകൊന്ന ആടുകളുടെ ജഡവുമായി നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. ചെന്നിത്തല-തൃപ്പെരുന്തുറ പഞ്ചായത്തില്‍പ്പെട്ട ചെന്നിത്തല തെക്കുംമുറി ചാലേവടക്കേതില്‍ വീട്ടില്‍ ജോസിന്‍െറ ഉടമസ്ഥതയിലുള്ള നാല് ആടുകളാണ് ചത്തത്. മനുഷ്യജീവനുകള്‍ക്കും വിലകല്‍പ്പിക്കാത്ത തെരുവുനായ്കള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കാത്ത തദ്ദേശസ്വയംഭരണ സ്ഥാപനതിന്‍െറ നിഷേധാത്മകമായ നിലപാടിനെതിരെ ആടുകളുടെ ജഡം ഉന്തുവണ്ടിയില്‍ കയറ്റി തള്ളിക്കൊണ്ടാണ് നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസിന് മുന്നിലത്തെി പ്രതിഷേധ കൂട്ടായ്മ നടത്തിയത്. അവധിദിനമായ ഞായറാഴ്ച തന്നെ പരിപാടി സംഘടിപ്പിച്ചശേഷം ജഡങ്ങള്‍ മറവുചെയ്തു. കഴിഞ്ഞ നാലുവര്‍ഷമായി ക്ഷീരകര്‍ഷക രംഗത്തുള്ള ജോസിന്‍െറ കുടുംബം ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ഉപജീവനം നടത്തുന്നത്. 40,000 രൂപ ബാങ്ക് വായ്പ എടുത്താണ് നാല് ആടുകളെയും വാങ്ങിയത്. നിലവില്‍ ഒരു പശുവും ഇവര്‍ക്കുണ്ട്. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് തെരുവുനായകള്‍ ആടുകളെ കെട്ടിയിട്ടിരുന്ന തൊഴുത്തില്‍ കൂട്ടമായി എത്തി ആക്രമിച്ചത്. കറവയുള്ള ഒരു ആട്, അതിന്‍െറ രണ്ട് കുട്ടികള്‍, ഒരു മുട്ടനാട് എന്നിവയെ കടിച്ചുകൊന്നു. പശു രക്ഷപ്പെട്ടത് കാലുകൊണ്ടുള്ള തൊഴിയും അടിയും ഏറ്റ് നായകള്‍ പിന്മാറിയതുകൊണ്ടാണ്. ബഹളംകേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് പുറത്തിറങ്ങിയപ്പോള്‍ നായകള്‍ ഇവര്‍ക്കെതിരെ തിരിഞ്ഞു. ഉപദ്രവിക്കുമെന്ന് കണ്ടതോടെ ജോസിന്‍െറ ഭാര്യ മിനിയും മക്കളായ അലീനയും അലനും മുറിക്കുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. തെരുവുനായകളുടെ ശല്യംകാരണം കാല്‍നടയാത്ര പോലും ദുസ്സഹമായി മാറിയിരിക്കുകയാണ്. പലഭാഗത്തുനിന്നും പരാതികള്‍ ഉയര്‍ന്നിട്ടും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ ജനപ്രതിനിധികളോ ഉദ്യോഗസ്ഥരോ തയാറാകുന്നില്ല. ചാല യുവജന സമിതി, ക്ളാസിക് ഹ്യൂമന്‍ റൈറ്റ്സ് ക്ളബ് എന്നിവയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ സംഘടിച്ചാണ് പ്രതിഷേധ കൂട്ടായ്മ നടത്തിയത്. മാന്നാര്‍ പൊലീസും സ്ഥലത്ത് എത്തിയിരുന്നു. സന്തോഷ് ചാല, സുഭാഷ് കിണറുവിള, പ്രശാന്ത്, സജി സങ്കീര്‍ത്തനം, അജി വര്‍ഗീസ്, അനഘ, പാര്‍വതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. |
കൊക്കെയ്ന്‍ കേസ്; ഗോവയില്‍നിന്ന് പൊലീസ് മടങ്ങുന്നു Posted: 08 Feb 2015 10:04 PM PST കൊച്ചി: കൊച്ചിയില്‍ പിടികൂടിയ കൊക്കെയ്ന്‍െറ ഉറവിടം തേടി ഗോവയിലേക്ക് പുറപ്പെട്ട അന്വേഷണ സംഘം തിങ്കളാഴ്ച മടങ്ങിയത്തെും. അറസ്റ്റിലായ ഒന്നാംപ്രതി രേഷ്മ രംഗസ്വാമി, രണ്ടാംപ്രതി ബ്ളെസി സില്‍വസ്റ്റര്‍ എന്നിവരുമായി ഗോവയില്‍ തെളിവെടുപ്പിനുപോയ പൊലീസ് സംഘമാണ് എത്തുന്നത്. ഇവര്‍ മടങ്ങുന്ന വിവരം കൊച്ചി പൊലീസിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റിലാകുമ്പോള്‍ കൈവശമുണ്ടായിരുന്ന കൊക്കെയ്ന്‍ ഗോവയില്‍ പുതുവത്സരാഘോഷത്തിനിടെ ലഭിച്ചതാണെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഗോവയിലേക്കു പോയത്. ഫ്രാങ്കോ എന്നയാളില്‍നിന്ന് കൊക്കെയ്ന്‍ വാങ്ങിയെന്നാണ് രേഷ്മയും ബ്ളെസിയും മൊഴി നല്‍കിയിരുന്നതെങ്കിലും ഇയാളെ കണ്ടത്തൊനായിട്ടില്ളെന്നാണ് വിവരം. കേസില്‍ കസ്റ്റഡിയിലുള്ള നടന്‍ ഷൈന്‍ ടോം ചാക്കോ, ടിന്‍സി ബാബു, സ്നേഹ ബാബു എന്നിവരില്‍ നിന്ന് കൊക്കെയ്ന്‍ എത്തിച്ചതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിരുന്നില്ല. അഞ്ചുപേരെയും ചൊവ്വാഴ്ച 11 വരെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കസ്റ്റഡിയില്‍ വിട്ടത് . |
വള്ളിക്കുന്ന് മണ്ഡലം: വികസന പദ്ധതികള്‍ക്ക് 5.38 കോടി അനുവദിച്ചു Posted: 08 Feb 2015 10:00 PM PST വള്ളിക്കുന്ന്: വള്ളിക്കുന്ന് മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ആസ്തിവികസന ഫണ്ടില്‍നിന്ന് 5.38 കോടി രൂപ അനുവദിച്ചതായി കെ.എന്‍.എ. ഖാദര്‍ എം.എല്‍.എ അറിയിച്ചു. തേഞ്ഞിപ്പലം പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് നിര്‍മാണത്തിന് 50 ലക്ഷം, വള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടിക്കടവ് ഫിഷറീസ് ബോട്ടുജെട്ടി നിര്‍മാണത്തിന് 46 ലക്ഷം, ചേലേമ്പ്ര അയ്യപ്പന്‍കാവ് മുനമ്പത്ത്കടവ് പാലം നിര്‍മാണത്തിന് 50 ലക്ഷം എന്നിവ പ്രധാന പദ്ധതികളാണ്. ചേലേമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ഷാഹിന നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് മുനമ്പത്ത്കടവ് പാലത്തിന് ഫണ്ട് അനുവദിച്ചത്. വള്ളിക്കുന്ന് പഞ്ചായത്ത് കടലുണ്ടിക്കടവ് ഫിഷറീസ് മിനി ബോട്ടുജെട്ടി നിര്‍മാണത്തിന് 46 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ചേലേമ്പ്ര, തേഞ്ഞിപ്പലം പ്രൈമറി ഹെല്‍ത്ത് സെന്‍ററുകളുടെ കെട്ടിട നിര്‍മാണത്തിന് 30 ലക്ഷം വീതവും വെളിമുക്ക് ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണത്തിന് 20 ലക്ഷവും പള്ളിക്കല്‍ ആയുര്‍വേദ ആശുപത്രി കെട്ടിട നിര്‍മാണത്തിന് 30 ലക്ഷവും അനുവദിച്ചു. പെരുവള്ളൂര്‍ പഞ്ചായത്തിലെ വലിയപറമ്പ് തങ്ങള്‍ റോഡ് 25 ലക്ഷം, എറമ്പത്തില്‍കുണ്ട് ചുള്ളിയാലപുറായി റോഡ് 25 ലക്ഷം, ചോലക്കോട് എങ്ങാട്ട്കുണ്ട് റോഡ് 25 ലക്ഷം, വട്ടപ്പറമ്പ് ചാത്രത്തൊടി റോഡ് 25 ലക്ഷം, വലിയപറമ്പ് കാളൂര്‍ റോഡ് 25 ലക്ഷം ചാലിയില്‍ വാരിയത്ത്മാട് കുന്ന് റോഡ് 15 ലക്ഷം, പള്ളിക്കല്‍ പഞ്ചായത്തിലെ സീതിഹാജി റോഡിന് 20 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. മൂന്നിയൂര്‍ പഞ്ചായത്തിലെ മേലൊടിപ്പറമ്പ് ജി.എല്‍.പി സ്കൂള്‍ കെട്ടിട നിര്‍മാണം 20 ലക്ഷം, വെളിമുക്ക് ജി.എല്‍.പി സ്കൂള്‍ ക്ളാസ് റൂം നിര്‍മാണം 20 ലക്ഷം, തേഞ്ഞിപ്പലം പഞ്ചായത്തിലെ യൂനിവേഴ്സിറ്റി കാമ്പസ് സ്കൂള്‍ കെട്ടിട നിര്‍മാണത്തിന് 30 ലക്ഷവും വകയിരുത്തി. വള്ളിക്കുന്ന് കാഞ്ഞിരക്കുഴി ക്ഷീരോല്‍പാദക സഹകരണ സംഘം കെട്ടിട നിര്‍മാണത്തിന് 25 ലക്ഷം, പള്ളിക്കല്‍ ബസാര്‍ നഗര വികസനങ്ങളുടെ ഭാഗമായി നടപ്പാത, ഡ്രൈനേജ് നിര്‍മാണങ്ങള്‍ക്ക് 25 ലക്ഷവും അനുവദിച്ചിട്ടുണ്ട്. |
ബോയ്ഹുഡിന് മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ബാഫ്റ്റ പുരസ്‌കാരം Posted: 08 Feb 2015 09:53 PM PST ലണ്ടന്‍: ബ്രിട്ടീഷ് അക്കാഡി ഓഫ് ഫിലിം ആന്റ് ടെലിവിഷന്‍ ആര്‍ട്‌സ്(ബാഫ്റ്റ) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. റിച്ചാര്‍ഡ് ലിംക് ലെയ്റ്റര്‍ സംവിധാനം ചെയ്ത ബോയ്ഹുഡാണ് മികച്ച ചിത്രം. ഈ ചിത്രത്തിലൂടെ റിച്ചാര്‍ഡ് ലിംക് ലെയ്റ്റര്‍ മികച്ച സംവിധായകനുമുള്ള പുരസ്‌കാരവും കരസ്ഥമാക്കി. ഒരു ആണ്‍കുട്ടിയുടെയും സഹോദരിയുടെയും വളര്‍ച്ചയുടെ പന്ത്രണ്ട് വര്‍ഷങ്ങളെ കുറിച്ചുള്ള ഈ ചിത്രം 12 വര്‍ഷമെടുത്താണ് പൂര്‍ത്തിയാക്കിയത്. 'ദ ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടലാ'ണ് ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയത്. കോസ്റ്റ്യൂം ഡിസൈന്‍, ഒറിജിനല്‍ മ്യൂസിക്, തിരക്കഥ എന്നിവയടക്കം 11 വിഭാഗങ്ങളില്‍ ചിത്രം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. എന്നാല്‍ ഇന്ത്യയുടെ പ്രതീക്ഷയായ നിമ്രത് കൗര്‍ സംവിധാനം ചെയ്ത ഇര്‍ഫാന്‍ ഖാന്‍ ചിത്രം 'ദ ലഞ്ച് ബോക്‌സി'ന് പുരസ്‌കാരം നേടാനായില്ല. പോളിഷ് ചിത്രമായ 'ഐഡ'യാണ് മികച്ച അന്യഭാഷാ ചിത്രം. സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ ജീവിതം 'ദ തിയറി ഓഫ് എവരിതിങ്' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അവതരിപ്പിച്ച എഡ്ഡി റെഡ്‌മെയിനെ മികച്ച നടനായി തെരഞ്ഞെടുത്തു. സ്‌ററീഫന്‍ ഹോക്കിങ്ങും ചടങ്ങില്‍ സന്നിഹിതനായിരുന്നു. 'സ്റ്റിന്‍ ആലിസി'ലെ അഭിനയത്തിന് ജൂലിയന്‍ മൂറിനെ മികച്ച നടിക്കുള്ള പുരസ്‌കാരം തേടിയെത്തി. ഇനാറിത്തോയുടെ 'ബേഡ്മാന്‍' മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം നേടി. എഡിറ്റിങ്ങിനും മികച്ച ശബ്ദദത്തിനും സഹനടനുമുള്ള പുരസ്‌കാരം 'വിപ്ലാഷ്' നേടി. ജെ.കെ സിമ്മണ്‍സിനാണ് സഹനടനുള്ള പുരസ്‌കാരം ലഭിച്ചത്. സ്‌നോഡനെ കുറിച്ചുള്ള ഡോക്യുമെന്ററിയായ 'സിറ്റിസന്‍ ഫോര്‍' ആണ് മികച്ച ഡോക്യുമന്ററി ചിത്രം. ബോയ് ഹുഡിന് മികച്ച ചിത്രത്തിനും സംവിധായകനുമുള്ള ഈ വര്‍ഷത്തെ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം ലഭിച്ചിരുന്നു. |
ജപ്പാന്‍ കുടിവെള്ള പദ്ധതി: നടപടികള്‍ സജ്ജം Posted: 08 Feb 2015 09:46 PM PST കോഴിക്കോട്: ജില്ലയിലെ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി, ജപ്പാന്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനത്തിന് ഒരുങ്ങി. ഫെബ്രുവരി 23നാണ് ഉദ്ഘാടനം. ഇത് സംബന്ധിച്ച അന്തിമ അവലോകന യോഗം ഫെബ്രുവരി പത്തിന് ജലസേചന മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടക്കും. പൈപ്പുകള്‍ വിതരണത്തിന് സജ്ജമാക്കുന്നതിന്‍െറ ഭാഗമായുള്ള ശുദ്ധീകരണ പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. പൈപ്പുകളില്‍നിറഞ്ഞ ചളിയും കളകളും നീക്കി ക്ളോറിന്‍ ഉപയോഗിച്ച് ഇവ പമ്പ് ചെയ്ത് കഴുകുകയാണ് ചെയ്യുന്നത്. ഈ പ്രവൃത്തികള്‍ 15നകം പൂര്‍ത്തിയാവുമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ പറഞ്ഞു. നിലവിലുള്ളതിന് പുറമെ 20 പുതിയ ടാങ്കുകള്‍ കൂടി ഇപ്പോള്‍ നിര്‍മാണം പൂര്‍ത്തിയായി വരുകയാണ്. നഗരത്തില്‍ 36 മണിക്കൂര്‍ ഇടവിട്ട് ഇപ്പോള്‍ നടക്കുന്ന ജലവിതരണം പദ്ധതി വരുന്നതോടെ 24 മണിക്കൂറായി മാറും. എന്നാല്‍, പ്രധാന ടാങ്കുകളില്‍നിന്ന് ചെറു ലൈനുകളിലേക്കുള്ള കണക്ഷനുകള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. പദ്ധതിയുടെ ഭാഗമായി കോര്‍പറേഷന്‍ ഭാഗങ്ങളിലാണ് പൈപ്പിടല്‍ ബാക്കിയുള്ളത്. റോഡ് വെട്ടിപ്പൊളിക്കാന്‍ പൊതുമരാമത്ത് വകുപ്പിന്‍െറ അനുമതി ലഭിക്കാത്തതാണ് കാരണം. കോഴിക്കോട് കോര്‍പറേഷന്‍, ബാലുശ്ശേരി, നന്മണ്ട, കാക്കൂര്‍, കക്കോടി, നരിക്കുനി, കുന്ദമംഗലം, കുരുവട്ടൂര്‍, പെരുവയല്‍, പെരുമണ്ണ, കടലുണ്ടി, തലക്കുളത്തൂര്‍ എന്നീ ഗ്രാമപഞ്ചായത്ത് നിവാസികള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. രണ്ടാം ഘട്ടത്തില്‍ 13.3 ലക്ഷം പേര്‍ക്ക് കൂടി ഗുണം ലഭിക്കും. 2036ലാണ് പദ്ധതി മുഴുവനായി പൂര്‍ത്തിയാവുക. പെരുവണ്ണാമൂഴിയില്‍നിന്ന് പ്രതിദിനം 170 ദശലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. 3.5 മീറ്റര്‍ ആഴത്തിലും 18 മീറ്റര്‍ ചുറ്റളവിലുമാണ് പദ്ധതിക്കുള്ള കിണര്‍ കുഴിച്ചത്. 805 കോടി രൂപ ചെലവിലാണ് പദ്ധതി കമീഷനിങ്ങിന് ഒരുങ്ങുന്നത്. പലവട്ടം മാറ്റി വെച്ച ഉദ്ഘാടന ചടങ്ങാണ് ചൊവ്വാഴ്ച പെരുവണ്ണാമൂഴിയില്‍ നടക്കുക. 2007ല്‍ തുടങ്ങിയ പദ്ധതി എട്ട് വര്‍ഷം പിന്നിട്ടാണ് ഫെബ്രുവരി 23ന് കമീഷനിങ്ങിന് ഒരുങ്ങുന്നത്. |
കള്ളപ്പണം: 60 ഇന്ത്യക്കാരുടെ പേരുകള്‍ പുറത്തുവിടുമെന്ന് കേന്ദ്രം Posted: 08 Feb 2015 09:26 PM PST ന്യൂഡല്‍ഹി: ജനീവയിലെ എച്ച്.എസ്.ബി.സി. ബാങ്കില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുള്ള ഇന്ത്യക്കാരില്‍ അറുപത് വ്യക്തികളുടെ പേരുകള്‍ പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇവര്‍ക്കെതിരെ ആദായ നികുതി വകുപ്പ് നിയമനടപടി തുടങ്ങിയതായും കേന്ദ്രം അറിയിച്ചു. അതേസമയം, ഇരട്ട നികുതി നിയമപ്രകാരം കോടതി നടപടികള്‍ തുടങ്ങിയ ശേഷമേ ഇവരുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കൂവെന്നാണ് റിപ്പോര്‍ട്ട്. എച്ച്.എസ്.ബി.സിയുടെ ജനീവ ബ്രാഞ്ചിലുള്ള അക്കൗണ്ടുകളുടെ വിവരങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. മൊത്തം 1,195 പേരുകളാണുള്ളത്. ഇന്ത്യക്കാര്‍ക്ക് 1500 കോടി രൂപയിലധികം നിക്ഷേപം വിദേശ ബാങ്കിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ കോര്‍പറേറ്റുകളായ അനില്‍ അംബാനിക്കും മുകേഷ് അംബാനിക്കും 164.92 കോടി രൂപ വീതം നിക്ഷേപമുണ്ടെന്നാണ് വിവരം. ജെറ്റ് എയര്‍വേസ് ചെയര്‍മാന്‍ നരേഷ് കുമാര്‍ ഗോയലിന് 116 കോടി, ഡാബര്‍ ഇന്‍ഡസ്ട്രീസ് കുടുംബത്തിന് 77.5 കോടി, ഡാല്‍മിയ പ്രൈവറ്റ് ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ അനുഗ്രഹ് ഡാല്‍മിയക്ക് 59.5 കോടി, മനു ചാമ്പ്രിയ കുടുംബത്തിലെ ഏഴംഗങ്ങള്‍ക്കായി 847 കോടി, മഹേഷ് തരാനിക്ക് രണ്ട് അക്കൗണ്ടുകളിലായി 251.7 കോടി, മുന്‍ കോണ്‍ഗ്രസ് എം.പി അനു ടണ്ഠന് 35.8 കോടി എന്നിങ്ങനെ പ്രമുഖ വ്യക്തികളുടെ പേരുകളാണ് പുറത്തു വന്നിരിക്കുന്നത്. വ്യക്തികളുടെ പേരും അക്കൗണ്ടുകളും ചേര്‍ന്ന വര്‍ഷവും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രം സുപ്രീംകോടതിയില്‍ നല്‍കിയ ലിസ്റ്റില്‍ 627 ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശ ബാങ്കില്‍ നിക്ഷേപമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് വിദേശത്തുള്ള കള്ളപ്പണം തിരികെയത്തെിക്കാന്‍ നടപടിയെടുക്കുന്നതിന് പ്രത്യേക സംഘത്തെ നിയോഗിക്കുകയായിരുന്നു. വിദേശ ബാങ്കുകളിലെ നിക്ഷേപങ്ങള്‍ക്കു പുറമെ രാജ്യത്തിനകത്ത് 14,957.95 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്നും സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. രാജ്യത്തിനകത്തെ കള്ളപ്പണം സംബന്ധിച്ച് എന്‍ഫോഴ്സ്മെന്‍റ് അന്വേഷണം പുരോഗമിക്കുകയാണ്. |
ദേശീയ ഗെയിംസ്: കനോയിങ്ങിലും കയാക്കിങ്ങിലും കേരളത്തിന് മെഡല്‍ Posted: 08 Feb 2015 09:16 PM PST ആലപ്പുഴ: ദേശീയ ഗെയിംസ് കനോയിങ് ^കയാക്കിങ് മത്സരത്തില്‍ കേരളാ താരങ്ങള്‍ക്ക് മെഡല്‍ നേട്ടം. 1000 മീറ്റര്‍ വനിതാ ഡബ്ള്‍സ് വിഭാഗത്തില്‍ ബെറ്റി ജോസഫ്, ആതിര ഷൈനപ്പന്‍ എന്നിവരാണ് വെള്ളി നേടിയത്. 1000 മീറ്റര്‍ വനിതാ വിഭാഗം കയാക്കിങ്ങില്‍ കേരളാ ടീം വെങ്കലം നേടി. മിനിമോള്‍ ^ശില്‍പ സഖ്യമാണ് മെഡല്‍ നേടിയത്. കഴിഞ്ഞ ഗെയിംസില്‍ കനോയിങ് ^കയാക്കിങ്ങില്‍ കേരളം അഞ്ചു സ്വര്‍ണവും നാലു വെള്ളിയും രണ്ടു വെങ്കലവും നേടിയിരുന്നു. ഗെയിംസില്‍ ഇതുവരെ 16 സ്വര്‍ണവും 15 വെള്ളിയും 24 വെങ്കലവും അടക്കം 55 മെഡലുമായി കേരളം നാലാം സ്ഥാനത്താണ്. |
ദേശീയ കായികദിനത്തിന് രാജ്യം ഒരുങ്ങി Posted: 08 Feb 2015 08:50 PM PST ദോഹ: നാളെ നടക്കുന്ന രണ്ടാമത് ദേശീയ കായിക ദിനാഘോഷങ്ങള്‍ക്ക് ഖത്തര്‍ ഒരുങ്ങി. വിവിധ മന്ത്രാലയങ്ങള്‍, പൊതു-സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍, കോര്‍പറേഷനുകള്‍, സാമൂഹിക-സാംസ്കാരിക സംഘടനകള്‍, സ്പോര്‍ട് ക്ളബ്ബുകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് നാളെ നടക്കുന്നത്. രാജ്യത്തെ പ്രധാന കമ്പനികളെല്ലാം കായികദിനവുമായി ബന്ധപ്പെട്ട് തങ്ങളുടെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനായി സ്റ്റേഡിയങ്ങളും മൈതാനങ്ങളും സ്പോര്‍ട്സ് ക്ളബ്ബുകളും കമ്പനികളും മറ്റ് സ്ഥാപനങ്ങളും നേരത്തെ തന്നെ ബുക്ക് ചെയ്ത് കഴിഞ്ഞു. 20ഓളം കമ്പനികള്‍ ദേശീയ കായിക ദിന പരിപാടികളില്‍ പങ്കാളിത്തം ഉറപ്പാക്കി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദോഹ കോര്‍ണിഷ്, ആസ്പെയര്‍ പാര്‍ക്ക്, സീലൈന്‍ ഏരിയ എന്നിവിടങ്ങളിലെല്ലാം വിപുലമായ പരിപാടികള്‍ അരങ്ങേറും. കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിംപിക് കമ്മിറ്റി തുറന്ന സ്പോര്‍ട്സ് വില്ളേജില്‍ ആയിരങ്ങളാണത്തെുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമാണ് കോര്‍ണീഷില്‍ പോസ്റ്റ് ഓഫീസിനടുത്ത് തുറന്ന സ്പോര്‍ട്സ് വില്ളേജിലത്തെുന്നത്. അടുത്ത ചൊവ്വ വരെ ദിവസേന വൈകുന്നേരം മൂന്ന് മുതല്‍ രാത്രി പത്ത് വരെയാണ് വില്ളേജ് സന്ദര്‍ശകര്‍ക്കായി തുറക്കുക. കായികദിനത്തിന് മുന്നോടിയായി വിപണിയും നേരത്തെ തന്നെ ഒരുങ്ങിയിരുന്നു. ദിനാഘോഷവുമായി ബന്ധപ്പെട്ട് പരിശീലകര്‍ക്കും പരിശീലനാര്‍ഥികള്‍ക്കുമുള്ള പ്രത്യേ ടി ഷര്‍ട്ടുകളുടെയും സ്പോര്‍ട്സ് ട്രോഫികളുടെയും സ്പോര്‍ട്സ് സാമഗ്രികളുടെയും വില്‍പന കഴിഞ്ഞദിവസങ്ങളില്‍ വിപണിയില്‍ സജീവമായിരുന്നു. കായിക ദിനത്തില്‍ ആസ്പയര്‍ സോണില്‍ 24 പ്രമുഖ കമ്പനികളും സംഘടനകളും പരിപാടികള്‍ സംഘടിപ്പിക്കും. ഇതിനായി ആസ്പയറിന്‍െറ 2.5 ചതുരശ്രകിലോമീറ്ററുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തും. കഴിഞ്ഞ നാല് വര്‍ഷമായി റാസ് ഗ്യാസ് കമ്പനിയും നാഷണല്‍ ഹ്യുമന്‍ റൈറ്റ്സ് കമ്മിറ്റിയും ആസ്പയര്‍ സോണിലാണ് കായികദിന പരിപാടികള്‍ നടത്തുന്നത്. ആയിരങ്ങളെ ഉള്‍ക്കൊള്ളാനാകും വിധം വിപുലമാണ് സജ്ജീകരണങ്ങള്‍. വിവിധ കായികോപകരണങ്ങള്‍ ഇതിനായി ഒരുങ്ങിക്കഴിഞ്ഞു. വിവിധ പ്രായത്തിലുള്ള ആളുകള്‍ക്ക് വ്യത്യസ്ത കായിക മത്സരങ്ങളും ആസ്പയര്‍ അക്കാദമി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മികച്ച രീതിയില്‍ തന്നെയാണ് ഇത്തവണ ആസ്പയര്‍ സോണ്‍ കായിക ദിനത്തെ വരവേല്‍ക്കുന്നത്. പരിപാടിക്കത്തെുന്നവര്‍ക്ക് മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലുള്ള അക്കാദമിയിലെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിന് പ്രത്യേക രജിസ്ട്രേഷന്‍ കൗണ്ടറും തുറക്കും. മലയാളികളുടേതടക്കം പ്രവാസി സംഘടനകളും നിരവധി പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഖത്തര്‍ ചാരിറ്റി, അല്‍ അറബി സ്പോര്‍ട്സ് ക്ളബ്ബ്, മിനിസ്ട്രി ഓഫ് യൂത്ത്, ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍റര്‍ എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന പ്രവാസി കായികമേളയുടെ തുടക്കം കായിക ദിനത്തിലാണ്. ഉച്ചക്ക് ഒരു മണി മുതല്‍ ഒൗപചാരികമായ ഉദ്ഘാടനവും പ്രാഥമിക റൗണ്ട് മത്സരങ്ങളും വക്റ ബര്‍വ വില്ളേജിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ വെച്ച് നടക്കും. ചാലിയാര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള ചാലിയാര്‍ ഫെസ്റ്റ് വക്റ സ്റ്റേഡിയത്തിലും നടക്കും. |
സ്കൂള്‍ ബസില്‍ ബാലികയുടെ മരണം: ഡ്രൈവറടക്കം മൂന്നുപേര്‍ക്ക് മൂന്നുവര്‍ഷം തടവും പിഴയും Posted: 08 Feb 2015 08:37 PM PST അബൂദബി: മലയാളി ബാലിക സ്കൂള്‍ ബസില്‍ ശ്വാസം മുട്ടി മരിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ക്ക് മൂന്നുവര്‍ഷം വീതം തടവ്. അല്‍ വുറൂദ് അക്കാദമി പ്രൈവറ്റ് സ്കൂള്‍ കെ.ജി വണ്‍ വിദ്യാര്‍ഥിനി നിസ ആല മരിച്ച സംഭവത്തില്‍ അബൂദബി മിസ്ഡെമനോര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഗതാഗത കമ്പനി ഉടമ ആറുമാസം തടവ് അനുഭവിക്കണം. സ്കൂള്‍ അടച്ചുപൂട്ടണമെന്നും പ്രതികളും സ്കൂള്‍ അധികൃതരും വന്‍തുക പിഴയൊടുക്കണമെന്നും കോടതി വിധിയില്‍ പറയുന്നു. പാകിസ്താന്‍ സ്വദേശിയായ സ്കൂള്‍ ബസ് ഡ്രൈവര്‍, ലബനാന്‍ സ്വദേശിയായ സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, ഫിലിപ്പീന്‍സ് സ്വദേശിനിയായ ബസ് അറ്റന്‍ഡര്‍ എന്നിവര്‍ക്കാണ് മൂന്ന് വര്‍ഷം തടവുശിക്ഷ വിധിച്ചത്. ബസ് സൂപ്പര്‍വൈസറുടെ അനാസ്ഥയാണ് കുട്ടിയുടെ മരണത്തിന് വഴിയൊരുക്കിയതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടികളുടെ റെക്കോഡുകള്‍ പരിശോധിക്കുന്നതില്‍ വീഴ്ച വരുത്തിയെന്ന കുറ്റം ചുമത്തിയാണ് സ്കൂള്‍ അഡ്മിനിസ്ട്രേറ്ററെ ശിക്ഷിച്ചത്. സംഭവ ദിവസം സ്കൂളില്‍ ഹാജരാകാതിരുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കളെ അഡ്മിനിസ്ട്രേറ്റര്‍ ഫോണില്‍ വിളിക്കേണ്ടിയിരുന്നുവെന്ന വാദം കോടതി അംഗീകരിച്ചു. സ്കൂള്‍ അടച്ചുപൂട്ടാനുള്ള അഡെക് തീരുമാനം ശരിവെച്ച കോടതി സ്കൂള്‍ മാനേജ്മെന്‍റ് ഒന്നരലക്ഷം ദിര്‍ഹം പിഴ ഒടുക്കണമെന്നും നിര്‍ദേശിച്ചു. കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന നടപടിയാണ് സ്കൂളിന്‍െറ ഭാഗത്ത് നിന്ന് ഉണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയുടെ മരണത്തിന് കാരണക്കാരായതിനാല്‍ 50,000 ദിര്‍ഹമും കുട്ടികളുടെ ജീവന്‍ പന്താടിയതിന് ഒരുലക്ഷം ദിര്‍ഹമും സ്കൂള്‍ അധികൃതര്‍ പിഴയായി ഒടുക്കണം. ഇന്ത്യക്കാരനായ ഗതാഗത കമ്പനി ഉടമക്ക് ആറു മാസം തടവുശിക്ഷയാണ് വിധിച്ചത്. മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കിയതിനാണ് ശിക്ഷ. സ്കൂള്‍ ബസ് ഓടിക്കാന്‍ ലൈസന്‍സ് ഇല്ലാത്തയാളെ പണിയെടുപ്പിച്ചതിന് അഞ്ചുലക്ഷം ദിര്‍ഹം പിഴയടക്കുകയും വേണം. നിസയുടെ രക്ഷകര്‍ത്താക്കള്‍ക്ക് പ്രതികളെല്ലാവരും ചേര്‍ന്ന് രണ്ട് ലക്ഷം ദിര്‍ഹം ചോരപ്പണം നല്‍കണമെന്നും കോടതി ഉത്തരവില്‍ പറയുന്നു. ശിക്ഷ കഴിഞ്ഞ ശേഷം പ്രതികളെ നാടുകടത്തണമെന്ന് ഉത്തരവില്‍ നിഷ്കര്‍ഷിക്കുന്നില്ല. ദക്ഷിണാഫ്രിക്ക സ്വദേശിയായ പ്രിന്‍സിപ്പലിനെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. വിധിക്കെതിരെ പ്രതികള്‍ക്ക് അപ്പീലിന് പോകാമെന്നും കോടതി അറിയിച്ചു. സംഭവം നടന്ന ശേഷം ഡ്രൈവറും ബസ് അറ്റന്‍ഡറും റിമാന്‍റിലായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അഡ്കോയില്‍ അക്കൗണ്ടന്‍റായി ജോലി ചെയ്യുന്ന മടിക്കേരി സ്വദേശി നസീര്‍ അഹമ്മദിന്‍െറയും കണ്ണൂര്‍ പഴയങ്ങാടി സ്വദേശി നബീലയുടെയും രണ്ടാമത്തെ മകളാണ് നിസ. ഖാലിദിയയിലെ വീട്ടില്‍ നിന്നും സ്കൂളിലേക്കുള്ള യാത്രാ മധ്യേ നാലുവയസുകാരി നിസ ബസിലിരുന്ന് ഉറങ്ങിപ്പോവുകയായിരുന്നു. പിന്‍നിരയിലെ സീറ്റിലായിരുന്ന നിസയെ ശ്രദ്ധിക്കാതെ ഡ്രൈവറും അറ്റന്‍ഡറും ബസ് പൂട്ടിപോവുകയായിരുന്നു. ഉച്ചക്ക് കുട്ടികളെ തിരികെ കൊണ്ടുപോകാന്‍ വന്നപ്പോഴാണ് ഡ്രൈവര്‍ നിസയുടെ മൃതദേഹം കാണുന്നത്. കടുത്ത ചൂടില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നായിരുന്നു ഫോറന്‍സിക് റിപ്പോര്‍ട്ട്. മരണത്തിന് നേരിട്ടല്ലാതെ ഉത്തരവാദികളായെന്ന് കാണിച്ചാണ് പ്രിന്‍സിപ്പല്‍, ബസ് ഡ്രൈവര്‍, ബസ് അറ്റന്‍ഡര്‍, സ്കൂള്‍ അഡ്മിനിസ്ട്രേറ്റര്‍, പ്രിന്‍സിപ്പല്‍ എന്നിവരെ പ്രതിയാക്കി നവംബറില്‍ വിചാരണാ നടപടികള്‍ തുടങ്ങിയത്. സംഭവശേഷം സ്കൂളിന്‍െറ പ്രവര്‍ത്തനം അഡെക് ഏറ്റെടുത്തിരുന്നു. |
ബാന്‍ കീ മൂണ്‍ സല്‍മാന്‍ രാജാവിനെ കണ്ടു Posted: 08 Feb 2015 08:20 PM PST റിയാദ്: ഒൗദ്യോഗിക സന്ദര്‍ശനത്തിനായി സൗദി തലസ്ഥാനത്തത്തെിയ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണ്‍ ഭരണാധികാരി സല്‍മാന്‍ രാജാവുമായി കൂടിക്കാഴ്ച നടത്തി. അല്‍യമാമ കൊട്ടാരത്തില്‍ നടന്ന കൂടിക്കാഴ്ചയില്‍ കിരീടാവകാശി അമീര്‍ മുഖ്രിന്‍ ബിന്‍ അബ്ദുല്‍ അസീസ്, നാഷനല്‍ ഗാര്‍ഡ് മന്ത്രി അമീര്‍ മിത്അബ് ബിന്‍ അബ്ദുല്ല, പ്രതിരോധ മന്ത്രിയും റോയല്‍ കോര്‍ട്ട് മേധാവിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍, ധനകാര്യ മന്ത്രി ഡോ. ഇബ്രാഹീം അല്‍അസ്സാഫ്, വിദേശകാര്യ സ്റ്റേറ്റ് മന്ത്രി ഡോ. നിസാര്‍ മദനി, ഐക്യരാഷ്ട്രസഭയിലെ സൗദി അംബാസഡര്‍ അബ്ദുല്ല അല്‍മുഅല്ലമി എന്നിവര്‍ സംബന്ധിച്ചു. മുന്‍ ഭരണാധികാരി അബ്ദുല്ല രാജാവിന്‍െറ നിര്യാണത്തില്‍ സൗദി ഭരണാധികാരികള്‍ക്കും രാജകുടുംബത്തിനും ജനതക്കും അനുശോചനമറിയിച്ച ബാന്‍ കീ മൂണ്‍ അന്തരാഷ്ട്ര തലത്തില്‍ അദ്ദേഹം സമര്‍പ്പിച്ച സേവനങ്ങളെ അനുസ്മരിച്ചു. സല്‍മാന്‍ രാജാവിന്‍െറ സ്ഥാനാരോഹണത്തെ അനുമോദിച്ച സെക്രട്ടറി ജനറല്‍ മേഖലയിലും അന്താരാഷ്ട്ര തലത്തിലും സൗദി അറേബ്യയുടെ പ്രാധാന്യം വര്‍ധിച്ചുവരികയാണെന്ന് ചൂണ്ടിക്കാട്ടി. കൂടിക്കാഴ്ചക്കു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ യമനിലെ നാടകീയ സംഭവവികാസങ്ങളില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ ആശങ്ക രേഖപ്പെടുത്തി. സല്‍മാന്‍ രാജാവുമായുള്ള ചര്‍ച്ചകളില്‍ യമനിലെ സ്ഥിതിഗതികളാണ് മുഖ്യമായും ചര്‍ച്ച ചെയ്തതെന്നും രാഷ്ട്രീയ പകപോക്കലിന് ഹൂതികള്‍ സ്വീകരിക്കുന്ന രീതി അംഗീകരിക്കാനാവില്ളെന്നും അദ്ദേഹം പറഞ്ഞു. ജി.സി.സി സെക്രട്ടറി ജനറല്‍ അബ്ദുല്ലത്തീഫ് സയാനി, സൗദി പെട്രോളിയം മന്ത്രി അലി അന്നുഐമി എന്നിവരുമായും ബാന്‍ കി മൂണ്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഞായറാഴ്ച വൈകുന്നേരം അദ്ദേഹം തിരിച്ചുപോയി. |
പൊടിയില്‍ മുങ്ങി കുവൈത്ത് ; കാറ്റിനും മഴക്കും സാധ്യത Posted: 08 Feb 2015 08:11 PM PST കുവൈത്ത് സിറ്റി: രാജ്യവ്യാപകമായി ഞായറാഴ്ച ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടു. പുലര്‍ച്ചെ മുതല്‍തന്നെ മണിക്കൂറില്‍ 35 കി.മീറ്റര്‍ വേഗമുള്ള കാറ്റിന്‍െറ അകമ്പടിയോടെയാണ് കുവൈത്തിന്‍െറ അന്തരീക്ഷത്തെ പൊടിപടലം മൂടിയത്. ഇതോടൊപ്പം രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മഴയും പെയ്തു. കുറച്ചുനേരം ശക്തമായ ഇടിയും മിന്നലുമുണ്ടായി. പൊടിക്കാറ്റിനെ തുടര്‍ന്ന് കാഴ്ചപരിധി വളരെ കുറഞ്ഞതിനാല്‍ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. മുമ്പിലേക്കുള്ള കാഴ്ചപരിധി കുറഞ്ഞതിനാല്‍ വാഹനം ഓടിക്കാന്‍ ഡ്രൈവര്‍മാര്‍ പ്രയാസപ്പെട്ടു. പലയിടങ്ങളിലും വാഹനങ്ങള്‍ കൂട്ടിമുട്ടി അപകടങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്. ജോലിക്കായി ആളുകള്‍ ഓഫിസിലേക്കും വിദ്യാര്‍ഥികള്‍ സ്കൂളുകളിലേക്കും പുറപ്പെടുന്ന സമയം അന്തരീക്ഷം പൊടിമയമായിരുന്നു. ഇതുകാരണം, ഓഫിസുകളിലും സ്കൂളുകളിലും ഹാജര്‍ നില കുറഞ്ഞു. ശക്തമായ കാറ്റും പൊടിയും മൂലം കാഴ്ചാ പരിധി കുറഞ്ഞതിനാല്‍ രാജ്യത്തെ തുറമുഖങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിലച്ചു. ശുവൈഖ്, ദോഹ, ശുഐബ തുറമുഖങ്ങളില്‍ കപ്പലുകളിലേക്ക് സാധനസാമഗ്രികള്‍ കയറ്റുന്നതും ഇറക്കുന്നതും തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുകയും കപ്പല്‍ ഗതാഗതം നിലക്കുകയും ചെയ്തതായി ശുവൈഖ് തുറമുഖത്തിലെ ഓപ്പറേഷന്‍ ഡിപ്പാര്‍ട്മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ ക്യാപ്റ്റന്‍ ശഹീന്‍ അല്‍തമീമി പറഞ്ഞു. 20-25 നോട്ടിക്കല്‍ മൈല്‍ വേഗത്തിലുള്ള കാറ്റും കാഴ്ചാപരിധി ഒരു നോട്ടിനു താഴെയത്തെിയതുമാണ് തുറമുഖങ്ങളെ ബാധിച്ചത്. അന്താരാഷ്ട്ര മാരിടൈം ഓര്‍ഗനൈസേഷന്‍ ആക്റ്റ് പ്രകാരം കാഴ്ചാപരിധി മൂന്നു നോട്ടില്‍ കുറഞ്ഞാല്‍ തുറമുഖ പ്രവര്‍ത്തനം നിര്‍ത്തിവെക്കണം. അതേസമയം, കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍െറ പ്രവര്‍ത്തനം തടസ്സപ്പെട്ടില്ല. കാഴ്ചാപരിധി 800 മീറ്ററിന് മുകളിലായിരുന്നതിനാല്‍ വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുന്നതിനും ടേക്ഓഫ് ചെയ്യുന്നതിനും തടസ്സമുണ്ടായില്ളെന്ന് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്മെന്‍റിലെ ഓപറേഷന്‍ ഡിപ്പാര്‍ട്മെന്‍റ് മേധാവി എന്‍ജിനീയര്‍ സാലിഹ് അല്‍ഫിദാഗി വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡപ്രകാരം കാഴ്ചാപരിധി 300 മീറ്ററിനും 500 മീറ്ററിനും ഇടയിലുണ്ടെങ്കില്‍ ലാന്‍ഡിങ്ങിനും ടേക് ഓഫിനും പ്രയാസമുണ്ടാവില്ല. അതിനിടെ, കാലാവസ്ഥ തണുപ്പില്‍നിന്ന് ചൂടിലേക്ക് മാറുന്നതിന്‍െറ മുന്നോടിയായുള്ള പ്രതിഭാസങ്ങളുടെ ഭാഗമായാണ് ഇപ്പോഴത്തെ പൊടിക്കാറ്റെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടു. വരുംദിവസങ്ങളിലും ഇതുപോലുള്ള അസ്ഥിര കാലാവസ്ഥക്കാണ് സാധ്യത. അതോടൊപ്പം, മണിക്കൂറില്‍ 25 മുതല്‍ 50 വരെ കി.മീറ്റര്‍ വേഗമുള്ള കാറ്റടിക്കാനും ഇടിയോടെയുള്ള മഴ പെയ്യാനും നിരീക്ഷണമുണ്ട്. പൊടിക്കാറ്റിനെ തുടര്‍ന്ന് അന്തരീക്ഷ ഊഷ്മാവില്‍ ഗണ്യമായ കുറവാണ് അനുഭവപ്പെട്ടത്. |
ഇന്ന് ഒമാന്‍ വ്യവസായിക ദിനം Posted: 08 Feb 2015 07:56 PM PST മസ്കത്ത്: പഞ്ചവത്സര പദ്ധതികള്‍ ആരംഭിക്കുംമുമ്പ് വ്യവസായിക ഉല്‍പാദന രംഗത്ത് ഒന്നുമല്ലാതിരുന്ന സുല്‍ത്താനേറ്റ് കഴിഞ്ഞ നാല് പതിറ്റാണ്ടുകളില്‍ പഞ്ചവത്സര പദ്ധതികളിലൂടെ നേടിയത് ഗണ്യമായ നേട്ടം. തിങ്കളാഴ്ച രാജ്യം വ്യവസായിക ദിനം ആഘോഷിക്കുമ്പോള്‍ ഈ മേഖലയില്‍ കൈവരിച്ച നേട്ടങ്ങളുടെ പട്ടികയാണ് ജനങ്ങള്‍ക്കു മുന്നില്‍ വെക്കാനുള്ളത്. പഞ്ചവത്സര പദ്ധതികളിലൂടെയും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലൂടെയും നേരിട്ടുള്ള വിദേശനിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഫ്രീ സോണുകളിലൂടെയുമാണ് വ്യവസായിക വളര്‍ച്ച കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സുല്‍ത്താനേറ്റ് നിര്‍വഹിച്ചത്. 1975ല്‍ കേവലം രണ്ടു ദശലക്ഷം റിയാല്‍ മാത്രമായിരുന്നു ഒമാന്‍െറ വ്യവസായിക ഉല്‍പാദനം. എന്നാല്‍, 40 വര്‍ഷം പിന്നിടുമ്പോള്‍ ഇത് 3267 ദശലക്ഷം റിയാല്‍ ആയി ഉയര്‍ന്നു. അന്ന് മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്‍െറ 0.3 ശതമാനം മാത്രമാണ് വ്യവസായിക മേഖലയില്‍ നിന്നുള്ള സംഭാവന. 2014ല്‍ ഇത് 10.3 ശതമാനം ആയി ഉയരുകയായിരുന്നു. കഴിഞ്ഞ നാല് പഞ്ചവത്സര പദ്ധതി കാലയളവുകളിലും വ്യവസായിക മേഖലയില്‍ ഗണ്യമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നതെന്ന് വാണിജ്യ-വ്യവസായ മന്ത്രാലയത്തിലെ വ്യവസായിക വിഭാഗം ഡയറക്ടര്‍ ജനറല്‍ എന്‍ജി. നഹ്ല ബിന്‍ത് അബ്ദുല്‍ വഹാബ് അല്‍ ഹംദിയ പറഞ്ഞു. യഥാക്രമം 13.4 ശതമാനം, 11 ശതമാനം, 41.4 ശതമാനം, 47.6 ശതമാനം വളര്‍ച്ചയാണ് നാല് പദ്ധതി വര്‍ഷങ്ങളിലുമായി ഉണ്ടായത്. 2020ഓടെ സുല്‍ത്താനേറ്റിന്‍െറ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ ഉല്‍പാദന വ്യവസായത്തിന്‍െറ സംഭാവന 15 ശതമാനമാക്കി ഉയര്‍ത്തുകയാണ് പുതിയ പഞ്ചവത്സര പദ്ധതി ലക്ഷ്യമിടുന്നത്. ഒമാന്‍ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കാനും പദ്ധതികളുണ്ട്. വിദേശ നിക്ഷേപകരും അന്താരാഷ്ട്ര ഉല്‍പാദന കമ്പനികളുമായി സഹകരിച്ച് ഒമാനിന്‍െറ പ്രകൃതി വിഭവങ്ങള്‍ ഉപയോഗിച്ച്് കയറ്റുമതി ശക്തമാക്കുന്നതിനായി സുപ്രധാന വ്യവസായിക പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. പബ്ളിക് എസ്റ്റാബ്ളിഷ്മെന്‍റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്സിന്‍െറ നേതൃത്വത്തില്‍ 900 ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലായി വ്യവസായിക എസ്റ്റേറ്റുകള്‍ സ്ഥാപിച്ചിട്ടുള്ളത്്. ഇവയില്‍ 54 ശതമാനം സ്ഥലമാണ് ആവശ്യക്കാര്‍ ഉപയോഗിക്കുന്നത്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന്‍െറ ഭാഗമായി ദുഖം അടക്കം നാല് ഫ്രീസോണുകളും രാജ്യത്ത് ആരംഭിച്ചിട്ടുണ്ട്. വിദേശനിക്ഷേപകര്‍ക്ക് 100 ശതമാനം ഉടമസ്ഥത, കുറഞ്ഞ സ്വദേശിവത്കരണം തുടങ്ങിയവ അടക്കം സൗകര്യങ്ങള്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുവേണ്ടി ചെയ്തു നല്‍കിയിട്ടുണ്ട്. നിര്‍മാണ മേഖലയെയും വളര്‍ത്തുന്നതിന് ശ്രമങ്ങള്‍ നടക്കുന്നുണ്ട്. 1216.5 ദശലക്ഷം റിയാലിന്‍െറ വരുമാനമാണ് 2014 ജൂണ്‍ അവസാനത്തെ കണക്കുപ്രകാരം നിര്‍മാണ മേഖലയില്‍നിന്ന് ലഭിച്ചത്. 2013നെ അപേക്ഷിച്ച് 12.7 ശതമാനം വര്‍ധന. ഉല്‍പാദന വ്യവസായ മേഖല മറ്റു മേഖലകളെ അപേക്ഷിച്ച് ശക്തമായ വളര്‍ച്ചയാണ് സമീപകാലത്ത് നേടുന്നത്. 1990ല്‍ ഈ മേഖലയില്‍ നിന്നുള്ള കയറ്റുമതി 103.3 ദശലക്ഷം റിയാല്‍ ആയിരുന്നെങ്കില്‍ 2013ല്‍ 3212 ദശലക്ഷം റിയാലായി ഉയര്‍ന്നു. 2011 മുതല്‍ 2014 വരെ കാലയളവില്‍ 3800 വ്യവസായിക പദ്ധതികളിലായി 62,722,698 റിയാലിന്‍െറ വായ്പയും അനുവദിച്ചിട്ടുണ്ട്. വിദേശ ഉല്‍പന്നങ്ങളുമായുള്ള മത്സരം, മാര്‍ക്കറ്റിങ് രംഗത്തെ പരിചയക്കുറവ് എന്നിവയടക്കമാണ് ഒമാനി ഉല്‍പന്നങ്ങള്‍ നേരിടുന്ന വെല്ലുവിളിയെന്ന് നഹ്ല ബിന്‍ത് അബ്ദുല്‍ വഹാബ് അല്‍ ഹംദിയ പറഞ്ഞു. ഇറക്കുമതിയിലെ വര്‍ധനയും തദ്ദേശ ഉല്‍പന്നങ്ങള്‍ക്ക് ഭീഷണിയാകുന്നുണ്ട്. 1991ല്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് അല്‍ റുസൈല്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് സന്ദര്‍ശിച്ചതിന്‍െറ ഓര്‍മക്കായാണ് രാജ്യത്ത് ഫെബ്രുവരി ഒമ്പത് വ്യവസായിക ദിനമായി ആഘോഷിക്കുന്നത്. വ്യവസായിക ദിനാഘോഷത്തിന്‍െറ ഭാഗമായി വാണിജ്യ വ്യവസായിക മന്ത്രാലയത്തിന്‍െറ നേതൃത്വത്തില്‍ മസ്കത്ത് ഇന്‍റര്‍കോണ്ടിനെന്‍റല്‍ ഹോട്ടലില്‍ സെമിനാര്‍ നടത്തുന്നുണ്ട്. ഇതോടൊപ്പം വ്യവസായിക മേഖല നേരിടുന്ന വെല്ലുവിളികള്‍ അടക്കം ഈ സെമിനാറില്‍ ചര്‍ച്ചചെയ്യും. കഴിഞ്ഞ വര്‍ഷങ്ങളില്‍ നേടിയ വളര്‍ച്ച വിലയിരുത്തുകയും ഭാവിയിലേക്കുള്ള കുതിപ്പിനാവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ഒമാന്‍ ഇന്‍റര്‍നാഷനല്‍ എക്സിബിഷന്‍ സെന്‍ററില്‍ വൈകുന്നേരം പ്രദര്‍ശനവും നടക്കുന്നുണ്ട്. വാണിജ്യ- വ്യവസായ മന്ത്രാലയം, പബ്ളിക് അതോറിറ്റി ഫോര്‍ ഇന്‍വെസ്റ്റ്മെന്‍റ് പ്രമോഷന്‍ ആന്‍ഡ് എക്സ്പോര്‍ട്ട്സ് ഡെവലപ്മെന്‍റ് (ഇത്ര), നാഷനല്‍ റെക്കോര്‍ഡ്സ് ആന്‍ഡ് ആര്‍ക്കൈവ്സ് അതോറിറ്റി, ഒമാന്‍ ഡെവലപ്മെന്‍റ് ബാങ്ക്, അല്‍ റഫ്ദ് ഫണ്ട്, പബ്ളിക് എസ്റ്റാബ്ളിഷ്മെന്‍റ് ഫോര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്സ് എന്നിവയുടെ പവിലിയനുകള്‍ പ്രദര്‍ശനത്തിലുണ്ടാകും. |
കലാമിന്‍െറ സന്ദര്‍ശനം നടത്തിപ്പിനെക്കുറിച്ച് പ്രവാസികള്‍ക്ക് പരാതി Posted: 08 Feb 2015 07:52 PM PST മനാമ: ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുല്‍ കലാമിന്‍െറ ദ്വിദിന സന്ദര്‍ശനത്തിന്‍െറ നടത്തിപ്പിനെക്കുറിച്ച് പ്രവാസി മലയാളികള്‍ക്ക് വ്യാപക പരാതി. ഇന്ത്യന്‍ മിസൈല്‍ സാങ്കേതിക വിദ്യയുടെ അമരക്കാരനും ജനകോടികളുടെ പ്രചോദനവുമായ അബ്ദുല്‍ കലാമിന്‍െറ സന്ദര്‍ശവേള ചിലര്‍ക്ക് അവാര്‍ഡുകള്‍ നല്‍കാനും വാങ്ങാനുമുള്ള ചടങ്ങുകളാക്കി മാറ്റിയെന്നാണ് ആക്ഷേപം. സോഷ്യല്‍ മീഡിയയിലും ഇത് സംബന്ധിച്ച ചര്‍ച്ച സജീവമാണ്. വയോധികനായ കലാമിന്‍െറ പ്രചോദനം തുളുമ്പുന്ന പ്രസംഗങ്ങള്‍ കേള്‍ക്കുക എന്നതായിരുന്നു ബഹ്റൈനിലെ വിദ്യാര്‍ഥികളുടെയും മുതിര്‍ന്നവരുടെയും സ്വപ്നം. അതിനായാണ് അവര്‍ ദിനങ്ങള്‍ കാത്തിരുന്നത്. എന്നാല്‍, പ്രധാന പരിപാടികള്‍ നടന്ന ഒട്ടുമിക്ക ഇടങ്ങളിലും വ്യവസായികളെയും സാമൂഹിക പ്രവര്‍ത്തകരെയും ആദരിക്കുന്ന ദീര്‍ഘമായ ചടങ്ങുകളാണ് നടന്നത്. പൊന്നാടയണിയിക്കല്‍, കലാമിന് ഉപഹാരം നല്‍കല്‍ തുടങ്ങി അദ്ദേഹം വിശ്രമിക്കുന്ന സ്ഥലത്തത്തെിയുള്ള ഫോട്ടോയെടുക്കല്‍ വരെ അനന്തമായി തുടര്‍ന്നു. ഇതാകട്ടെ അദ്ദേഹത്തിന്‍െറ ചോദ്യോത്തര വേളയുടെ സമയത്തെപ്പോലും ബാധിച്ചു. നാല്‍പത് മിനിറ്റ് പ്രഭാഷണം, ഇരുപത് മിനിറ്റ് ചോദ്യോത്തരം എന്നതാണ് കലാമിന്‍െറ പൊതു ശൈലി. ആദരവും അവാര്‍ഡു ദാനവും നീണ്ടതോടെ ചോദ്യോത്തരത്തിന്‍െറ സമയവും കുറഞ്ഞു. കലാമിന്‍െറ പ്രഥമ ബഹ്റൈന്‍ സന്ദര്‍നത്തെ ഇന്ത്യന്‍ സമൂഹത്തിന്‍െറ പൊതുപരിപാടിയാക്കി മാറ്റാന്‍ സാധിച്ചില്ളെന്നതാണ് സംഘാടനത്തിലുണ്ടായ ഏറ്റവും വലിയ പിഴവെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ ഇ.പി അനില്‍ പറഞ്ഞു. കലാമിനു തന്നെ അലോസരമുണ്ടാകുന്ന വിധത്തിലായിരുന്നു പലരുടെയും പെരുമാറ്റം. ചിലര്‍ ഇത് സ്വകാര്യ പരിപാടിയാക്കി മാറ്റാന്‍ ശ്രമം നടത്തി. വിമാനത്താവളത്തില്‍ അദ്ദേഹം എത്തുന്ന സമയത്തെക്കുറിച്ച് പോലും തെറ്റായ വിവരങ്ങള്‍ നല്‍കി. ഇന്ത്യന്‍ ക്ളബില്‍ നടന്ന പരിപാടിയില്‍ കലാമിനെ അവസാനമാണ് സംസാരിക്കാന്‍ ക്ഷണിച്ചത്. അത് പ്രോട്ടോകോള്‍ ലംഘനമാണ്. വിവിധ ഇടങ്ങളില്‍ നടന്ന അവാര്‍ഡ് വിതരണം പരിഹാസ്യമായി. എന്താണ് ഈ അവാര്‍ഡിന്‍െറ മാനദണ്ഡം എന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കണമായിരുന്നു. ഒരു സ്ഥലത്തു നിന്ന് അവാര്‍ഡ് കിട്ടിയ ആളുകള്‍ തൊട്ടടുത്ത സ്ഥലത്തും കലാമില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നത് കാണാനായി. തമിഴ്നാട്ടുകാരെ സംബന്ധിച്ച് കലാം സ്വന്തം നാട്ടുകാരനാണ്. അവരെ പരിപാടികളില്‍ ഉള്‍പ്പെടുത്താതിരുന്നതും മോശമായി.-അനില്‍ പറഞ്ഞു. സാധാരണ പ്രവാസികളുടെ ആഗ്രഹങ്ങളെ കൊള്ളയടിക്കുന്ന രീതിയിലാണ് ഇത്തരം പരിപാടികള്‍ നടക്കുന്നതെന്നത് പ്രതിഷേധാര്‍ഹമാണെന്ന് സാംസ്കാരിക പ്രവര്‍ത്തകന്‍ അനില്‍ വെങ്കോട് പറഞ്ഞു. കലാമിന്‍െറ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ സാധാരണക്കാര്‍ തീര്‍ത്തും നിരാശരായാണ് തിരിച്ചുപോന്നതെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്തിരുന്ന ഒരാള്‍ മറ്റൊരു രാജ്യത്തേക്ക് സന്ദര്‍ശനത്തിനായി പോകുമ്പോള്‍ ഓരോ മിനിറ്റിലുമുള്ള പരിപാടികള്‍ നേരത്തെ ഷെഡ്യൂള്‍ ചെയ്യാറുണ്ട്. കലാമിന്‍െറ കാര്യത്തിലും ഇത് നടന്നിരുന്നു. കലാമിന്‍െറ സന്ദര്‍ശനത്തിന് ആതിഥ്യമേകിയ കേരള കാത്തലിക്ക് അസോസിയേഷന്‍, ഇന്ത്യന്‍ ക്ളബ് എന്നീ സംഘടനകള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരെയെങ്കിലും ആദരിക്കുന്ന ചടങ്ങുണ്ടോ എന്ന കാര്യം മാധ്യമപ്രവര്‍ത്തകര്‍ അന്വേഷിച്ചിരുന്നു. അപ്പോള്‍ ഇല്ല എന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ കലാം എത്തിയതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. കലാമിന്‍െറ സന്ദര്‍ശനത്തെക്കുറിച്ച് വിമര്‍ശമുന്നയിക്കുന്നവര്‍ പാഴ്വേലകള്‍ അവസാനിപ്പിച്ച് സ്വന്തം സമൂഹത്തിനും കുടുംബത്തിനും വേണ്ടി എന്തെങ്കിലും ചെയ്യാനാണ് ശ്രമിക്കേണ്ടതെന്ന് പരിപാടിയുടെ മുഖ്യസംഘാടകനും കെ.സി.എ ജനറല്‍ സെക്രട്ടറിയുമായ സോവിച്ചന്‍ ചെന്നാട്ടുശ്ശേരി പറഞ്ഞു. ഒരു വലിയ പരിപാടിയുടെ സംഘാടനത്തിന് ചില ഒരുക്കങ്ങളെല്ലാം വേണ്ടി വരും. അതു മാത്രമാണ് നടന്നത്. അത് വലിയ വിജയവുമായിരുന്നു. കലാമിനെ ബഹ്റൈനിലത്തെിച്ചതില്‍ നന്ദിയുണ്ടെന്ന് പറഞ്ഞ് പലരും സമീപിക്കുന്നുണ്ട്. അതാണ് ഏറ്റവും വലിയ കാര്യം. ഇതിനിടയിലുള്ള ഇത്തരം വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ല. കഴമ്പുള്ള വിമര്‍ശനങ്ങള്‍ സ്വീകരിക്കാന്‍ തയാറാണെന്നും സോവിച്ചന്‍ പറഞ്ഞു. |
തൂണേരി അക്രമം: വീഴ്ചകള്‍ പരിശോധിക്കുമെന്ന് ഉമ്മന്‍ചാണ്ടി Posted: 08 Feb 2015 07:41 PM PST Subtitle: മുഖ്യമന്ത്രിയും മന്ത്രിമാരും നാദാപുരം സന്ദര്‍ശിച്ചു വടകര: നാദാപുരം, തൂണേരി അക്രമസംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പൊലീസിന്‍േറത് അടക്കമുള്ള വീഴ്ചകള്‍ പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഇരകള്‍ക്ക് നഷ്ടപരിഹാരത്തുക ഉടന്‍ നല്‍കാന്‍ നടപടി സ്വീകരിക്കും. നാശനഷ്ടം കണക്കാക്കി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി എം.കെ മുനീറിന്‍്റെ നേതൃത്വത്തിലുള്ള സമിതിക്ക് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു. കൊലപാതകവും തുടര്‍ന്നുള്ള അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നാദാപുരം സന്ദര്‍ശിച്ചത്. രാവിലെ ഏഴിന് തൂണേരിയില്‍ കൊല്ലപ്പെട്ട ഷിബിന്‍െറ വീട്ടിലെ ത്തിയ മുഖ്യമന്ത്രി, സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക (25 ലക്ഷം രൂപ) ആശ്രിതര്‍ക്ക് കൈമാറി. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, സാമൂഹ്യക്ഷേമ- നീതി മന്ത്രിഎം.കെ മുനീര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, ഇ.കെ വിജയന്‍, കെ.കെ ലതിക എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ആക്രമണങ്ങളില്‍ തകര്‍ന്ന എട്ടു വീടുകള്‍ സന്ദര്‍ശിച്ച മുഖ്യമന്ത്രി ഇരകളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. ശനിയാഴ്ച വടകരയില്‍ നടന്ന സര്‍വകക്ഷിയോഗത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തെങ്കിലും നാദാപുരം നിയോജക മണ്ഡലത്തില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നടക്കുന്നതിനാല്‍ സന്ദര്‍ശനം വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാല്‍, ഇതുള്‍ക്കൊള്ളാന്‍ അക്രമത്തിനിരയായവര്‍ക്ക് കഴിഞ്ഞിട്ടില്ല. തുടര്‍ന്ന് ഇന്നു രാവിലെ നാദാപുരം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. |
ഫാത്തിമത്ത് ലുലുവിന് സ്കൂളില്‍ പോകണം, പക്ഷേ... Posted: 08 Feb 2015 06:40 PM PST Subtitle: മലപ്പുറത്തെ ബന്ധുവീട്ടിലാണ് ഫാത്തിമത്ത് ലുലു ഇപ്പോള്‍ കഴിയുന്നത് നാദാപുരം: തൂണേരിസംഘര്‍ഷത്തില്‍ വീട് തീവെച്ച് നശിപ്പിക്കപ്പെട്ട ഫാത്തിമത്ത് ലുലു എന്ന 13കാരിക്ക് ഇനിയും സ്കൂളിലത്തൊന്‍ കഴിഞ്ഞിട്ടില്ല.കഴിഞ്ഞമാസം 23ന് നടന്ന തീവെപ്പിനുശേഷം 15 ദിവസമായി കുട്ടിയുടെ പഠനം മുടങ്ങിയിരിക്കുകയാണ്. മലപ്പുറത്തെ ബന്ധുവീട്ടില്‍ കഴിയുന്ന കുട്ടിക്ക് എങ്ങനെ നാദാപുരത്തെ സ്കൂളില്‍ പോകാനാകും? തൂണേരി കണ്ണങ്കൈ റോഡില്‍ വെള്ളൂര്‍ നോര്‍ത് എല്‍.പി സ്കൂളിന് സമീപത്താണ് ഫാത്തിമത്ത് ലുലുവിന്‍െറ വീട്. ഷിബിന്‍ കൊലപാതകവുമായി ബന്ധപ്പെട്ട് സാമൂഹികവിരുദ്ധ സംഘം ചുട്ടുചാമ്പലാക്കിയ 80ഓളം വീടുകളില്‍ ഈ കുട്ടിയുടെ കൊച്ചുവീടുംപെടും, ഒറ്റനില വാര്‍പ്പ് വീട്. പൈക്കിലോട്ട് പാത്തുവിന്‍െറ മകളാണ് ലുലു. നാദാപുരം ടി.ഐ.എം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ എട്ടാംക്ളാസിലാണ് പഠിക്കുന്നത്. പിതാവ് നേരത്തേ മരിച്ചതിനാല്‍ ഉമ്മയും സഹോദരന്‍ അനസിന്‍െറ ഭാര്യയുമായിരുന്നു ലുലുവിന് കൂട്ട്. 23ന് വെള്ളിയാഴ്ച മൂന്നു കഴിഞ്ഞാണ് അക്രമികള്‍ തീപ്പന്തവുമായി വീട്ടിലേക്ക് ഇരച്ചത്തെിയതെന്ന് കുട്ടി ഓര്‍ക്കുന്നു. ആദ്യം ജനല്‍ ഗ്ളാസുകളും പുറത്തെ വാട്ടര്‍ ടാപ്പും പൈപ്പും തകര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് തീയിട്ടത്. വൈകീട്ട് പൊലീസ് വാഹനത്തിലാണ് രക്ഷപ്പെട്ട് നാദാപുരത്തത്തെിയത്. തൂണേരിയില്‍ ഇവര്‍ക്ക് അഭയം പ്രാപിക്കാവുന്ന ബന്ധുവീടുകളൊക്കെ അക്രമികള്‍ കത്തിച്ചാമ്പലാക്കിയതിനാല്‍ പിന്നെ ഇവര്‍ക്ക് ഏക ആശ്രയം മലപ്പുറത്തെ ബന്ധുവീട് മാത്രം. അങ്ങനെയാണ് അന്നുതന്നെ അവിടേക്ക് തിരിച്ചത്. മകന്‍ അന്‍സാര്‍ വിദേശത്താണുള്ളത്. സ്ത്രീകള്‍ മാത്രമായതിനാല്‍ തങ്ങള്‍ക്ക് വാടകവീട്ടില്‍ തങ്ങാന്‍ കഴിയില്ല. അതിനാലാണ് സഹോദരിയുടെ മലപ്പുറത്തെ വീട്ടിലേക്ക് പോന്നതെന്ന് പാത്തു പറഞ്ഞു. മോളുടെ പഠനം മുടങ്ങിയതില്‍ അതീവ ദു$ഖമുണ്ട്. എന്തു ചെയ്യാനാണ്. ടി.ഐ.എം സ്കൂള്‍ അധികൃതര്‍ കുട്ടിയെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമം നടത്തിയെങ്കിലും ഇവരുടെ പുനരധിവാസപ്രശ്നം കാരണം വിജയിച്ചില്ല. മലപ്പുറത്തെ സ്കൂള്‍ അധികൃതരുമായി ബന്ധപ്പെട്ട് അവിടെ പഠനത്തിന് സൗകര്യമൊരുക്കാന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. വാര്‍ഷികപരീക്ഷ എഴുതാനെങ്കിലും സ്കൂളില്‍ വരണമെന്നാണ് ഈ കുട്ടിയുടെ ആഗ്രഹം. തീവെപ്പില്‍ എല്ലാം നശിച്ച വീട്, എളുപ്പത്തിലൊന്നും പുനര്‍ നിര്‍മാണം നടത്താന്‍ കഴിയുന്ന പരുവത്തിലല്ല. അന്തിയുറങ്ങാന്‍ വീടില്ലാതെ കുട്ടിക്ക് എങ്ങനെ സ്കൂളില്‍ പോകാന്‍ കഴിയുമെന്നാണ് ഈ കുടുംബം ചോദിക്കുന്നത്. |
അത് ലറ്റിക്സിന് ഇന്നു തുടക്കം Posted: 08 Feb 2015 06:02 PM PST തിരുവനന്തപുരം: വേഗത്തിന്‍െറ ട്രാക്കിലും ഉയരത്തിന്‍െറയും ദൂരത്തിന്‍െറയും പിറ്റിലും കൈക്കരുത്തിന്‍െറ ഫീല്‍ഡിലും ഇനി ഉശിരന്‍ പോരാട്ടങ്ങളുടെ അഞ്ചുനാളുകള്‍. ദേശീയ ഗെയിംസിലെ പേരുകേട്ട മത്സരയിനമായ അത്ലറ്റിക്സിന് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കില്‍ തുടക്കം. രാവിലെ ഏഴിന് ഡെക്കാത്തലണിലെ 100 മീറ്റര്‍ മത്സരത്തിന്‍െറ വെടിമുഴങ്ങുന്നതോടെ അങ്കത്തിളപ്പിലേക്ക് ട്രാക്കുണരും. ആദ്യദിനം നാലു ഫൈനലുകളാണ് അരങ്ങേറുക. വൈകീട്ട് 4.30ന് വനിതകളുടെ ഹൈജംപ് ഫൈനല്‍ നടക്കും. 5.30ന് വനിതകളുടെ ഷോട്ട്പുട്ടും ആറിനു 5000 മീറ്ററും തുടങ്ങും. 6.45ന് നടക്കുന്ന പുരുഷ വിഭാഗം 5000 മീറ്ററാണ് ആദ്യദിനത്തിലെ അവസാന ഫൈനല്‍. വനിതകളില്‍ കേരളവും പുരുഷ വിഭാഗത്തില്‍ സര്‍വിസസുമാണ് അത്ലറ്റിക്സിലെ വമ്പന്‍ ടീമുകള്‍. വനിതകളുടെ ഹൈജംപില്‍ കേരളത്തിന്‍െറ സ്റ്റെനി മൈക്കിളും ലിബിയ ഷാജിയും 5000 മീറ്ററില്‍ പ്രീജ ശ്രീധരനും ഒ.പി. ജെയ്ഷയും പി.യു. ചിത്രയും മത്സരിക്കും. വനിതകളുടെ ഷോട്ട്പുട്ടില്‍ നീന എലിസബത്ത് ബേബിയും പുരുഷന്മാരുടെ 5000 മീറ്ററില്‍ ജെ. സതീഷും സി.പി. ഷിജും ആതിഥേയര്‍ക്കായി ട്രാക്കിലത്തെും. അണിഞ്ഞൊരുങ്ങി കേരളം; വിടപറയാന്‍ പ്രീജ 28 വര്‍ഷം മുമ്പ് തിരുവനന്തപുരത്ത് അത്ലറ്റിക്സില്‍ ജേതാക്കളായ കേരളം മറ്റൊരു നേട്ടത്തിലേക്ക് സ്പൈക്കണിയാനുള്ള തയാറെടുപ്പിലാണ്. പ്രീജ ശ്രീധരന്‍ നയിക്കുന്ന 90 അംഗ കേരളസംഘം മാസങ്ങളായുള്ള പരിശീലനത്തിനൊടുവിലാണ് മെഡല്‍വേട്ടക്കായി ട്രാക്കിലിറങ്ങുന്നത്. മികച്ച തയാറെടുപ്പ് നടത്തിയതായും സ്വന്തം നാട്ടില്‍ മിന്നിത്തിളങ്ങാന്‍ കേരളത്തിന് കഴിയുമെന്നും കാര്യവട്ടം എല്‍.എന്‍.സി.പി.ഇ മൈതാനത്തെ പരിശീലനത്തിനിടെ പ്രീജ പറഞ്ഞു. ദേശീയ ഗെയിംസിനുശേഷം ട്രാക്കിനോട് വിട പറയുന്ന പ്രീജക്ക് ഇന്ന് 5000 മീറ്ററില്‍ മത്സരമുണ്ട്. സഹതാരമായ ഒ.പി. ജെയ്ഷയും മഹാരാഷ്ട്രയുടെ ലളിത ബബ്ബാറും തമിഴ്നാടിന്‍െറ എല്‍. സൂര്യയും കനത്ത വെല്ലുവിളിയാകുമെന്ന് ‘രാജാക്കാടിന്‍െറ റാണി’ പറയുന്നു. 2007ല്‍ ഗുവാഹതിയില്‍ 5000, 10000 മീറ്ററുകളില്‍ സ്വര്‍ണം നേടിയ പ്രീജ, റാഞ്ചിയില്‍ ഇരട്ട വെള്ളിയണിഞ്ഞിരുന്നു. 10000 മീറ്ററിലും ഈ താരം സ്പൈക്കണിയുന്നുണ്ട്. ഒരു കൂട്ടം പ്രതിഭകളുമായാണ് കേരളം ട്രാക്കിലിറങ്ങുന്നത്. രഞ്ജിത് മഹേശ്വരി, സജീഷ് ജോസഫ്, ജിതിന്‍ പോള്‍, ജോസഫ് ജി. അബ്രഹാം, ശ്രീനിത് മോഹന്‍, കെ.പി. ബിമിന്‍ തുടങ്ങിയവരാണ് പുരുഷ ടീമിന്‍െറ കരുത്ത്. ട്രിപ്ള്‍ ജംപില്‍ സ്വര്‍ണം തന്നെയാണ് രഞ്ജിതിന്‍െറ ലക്ഷ്യം. 2010ലെ ഗ്വാങ്ചോ ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ ജേതാവായ ജോസഫ് അബ്രഹാം പഴയ ഫോമിലല്ളെങ്കിലും മെഡലിലേക്ക് ഫിനിഷ് ചെയ്യാനാവുന്ന താരമാണ്. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ രണ്ടാം സ്ഥാനത്തായിരുന്ന ജോസഫിന്, ഒന്നാമതായ പഞ്ചാബിന്‍െറ കുല്‍ദേവ് സിങ് മരുന്നടിക്ക് പുറത്തായതിനാല്‍ സ്വര്‍ണം കിട്ടിയിരുന്നു. സഹതാരമായ ജിതിന്‍ പോളിലാണ് ഈയിനത്തില്‍ കേരളത്തിന്‍െറ സുവര്‍ണ സ്വപ്നം. എന്നാല്‍ സര്‍വിസസിന്‍െറ യുവ താരമായ ദുര്‍ഗേഷ് പാലിന്‍െറ മികവിനെ കേരളസംഘം ഭയക്കേണ്ടി വരും. കഴിഞ്ഞ തവണ സ്പ്രിന്‍റ് ഡബ്ള്‍ നേടിയ ഷമീര്‍ മോന്‍ സര്‍വിസസില്‍നിന്ന് കേരള നിരയിലത്തെിയിട്ടുണ്ട്. ഹൈജംപില്‍ ശ്രീനിത് മോഹന്‍ ആദ്യ ദേശീയ ഗെയിംസ് മെഡലിലേക്ക് ചാടാനൊരുങ്ങുകയാണ്. മംഗലാപുരം മൂഡബിദ്രിയിലെ ആല്‍വാസ് കോളജിലെ ബിരുദ വിദ്യാര്‍ഥിയായ ശ്രീനിതിന് തമിഴ്നാടിന്‍െറ മലയാളി താരം നിഖില്‍ ചിത്തരശാകും പ്രധാന വില്ലന്‍. 800 മീറ്ററില്‍ ഹാട്രിക് സ്വര്‍ണത്തിനൊരുങ്ങുന്ന റെയില്‍വേയുടെ കേരളതാരം സജീഷ് ജോസഫിന് സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും തൃപ്തിയാവില്ല. വനിതകളില്‍ ടിന്‍റു ലൂക്കയും ഒ.പി. ജെയ്ഷയുമാണ് ടീമിലെ സൂപ്പര്‍ താരങ്ങള്‍. 800, 400 മീറ്ററുകളില്‍ ടിന്‍റു ഇറങ്ങും. 800 മീറ്ററില്‍ കാര്യമായ എതിരാളികളുണ്ടാവില്ളെങ്കിലും 400 മീറ്ററില്‍ കര്‍ണാടകയുടെ എം.ആര്‍. പുവമ്മയുമായി ഇഞ്ചോടിഞ്ച് പോരാട്ടം വേണ്ടിവരും. രണ്ടുവട്ടം ഏഷ്യന്‍ ഗെയിസ് വെങ്കല മെഡല്‍ ജേത്രിയായ ജെയ്ഷ കേരളത്തിനായാണ് ഇത്തവണ ഇറങ്ങുന്നത്. 800, 1500 മീറ്ററുകളില്‍ സിനി മാര്‍ക്കോസും (സിനിമോള്‍ പൗലോസ്) ലോങ് ജംപിലും ട്രിപ്ള്‍ ജംപിലും എം.എ. പ്രജുഷയും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരുമോയെന്ന് കണ്ടറിയണം. സ്കൂള്‍ മേളകളില്‍ തിളങ്ങിയ ഒരു കൂട്ടം താരങ്ങളും ടീമിലുണ്ട്. മാസങ്ങളായി കാര്യവട്ടം എല്‍.എന്‍.സി.പി.ഇ കാമ്പസില്‍ താമസിച്ച് പരിശീലിച്ച കേരള സംഘം ഇന്നലെ മേനംകുളത്തെ ഗെയിംസ് വില്ളേജിലേക്ക് മാറി. മികച്ച സൗകര്യങ്ങളാണ് ഒരുക്കിയതെന്നും കേരളം അത്ലറ്റിക്സില്‍ ഏറെ മുന്നേറുമെന്നും ടീം മാനേജര്‍ ഡോ. വി.സി. അലക്സ് പറഞ്ഞു. കോട്ട കാക്കാന്‍ പട്ടാളം ട്രാക്കിലെ അധീശത്വം ആവര്‍ത്തിക്കാന്‍ പട്ടാളപ്പട അവസാന തന്ത്രത്തിലാണ്. പതിവു പോലെ പുരുഷ വിഭാഗത്തില്‍ മാത്രം മത്സരിക്കുന്ന ‘അത്ലറ്റിക്സ് ബറ്റാലിയ’നില്‍ മലയാളികളടക്കം കരുത്തും കഴിവുമുള്ള ഒട്ടേറെ താരങ്ങളുണ്ട്. ഒളിമ്പ്യന്‍ സുരേന്ദ്ര സിങ്, മലയാളിയായ കുന്നിമുഹമ്മദ്, നിരുഭയ് സിങ്, ഗജന്‍ ഉപാധ്യായ് എന്നിവരാണ് പരിശീലകര്‍. 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവ് നവീന്‍ കുമാര്‍, ജയ്വീര്‍ സിങ്, 400 മീറ്ററില്‍ ആരോഗ്യ രാജീവ്, പി. കുഞ്ഞുമുഹമ്മദ്, സചിന്‍ റോബി, 400 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ ദുര്‍ഗേഷ് പാല്‍, 100 മീറ്ററില്‍ ജ്യോതി ശങ്കര്‍ എന്നിവരടക്കം മെഡല്‍ പ്രതീക്ഷയാണെന്ന് കോച്ച് സുരേന്ദ്ര സിങ് പറഞ്ഞു. റാഞ്ചിയില്‍ ഏഴു സ്വര്‍ണവും അഞ്ചു വെള്ളിയും നാലു വെങ്കലവുമുണ്ടായിരുന്നു. തിരുവനന്തപുരത്ത് ഏഴു സ്വര്‍ണം ഉറപ്പാണെന്ന് കോച്ച് ഉറപ്പിച്ച് പറയുന്നു. ദീര്‍ഘദൂരങ്ങളില്‍ മഹാരാഷ്ട്രയും മികച്ച ടീമിനെയാണ് ഒരുക്കിയത്. 28 ടീമുകളിലായി 841 അത്ലറ്റുകളാണ് ട്രാക്കിലും ഫീല്‍ഡിലും പോരടിക്കുന്നത്. ഇവരില്‍ 313 പേര്‍ വനിതകളാണ്. ഏറ്റവും വലിയ സംഘം ആതിഥേയരായ കേരളത്തിന്‍േറതാണ് -90 പേര്‍. എട്ടുപേരടങ്ങിയ ത്രിപുരയുടേതാണ് കൊച്ചുസംഘം. |
ഗവ. മെഡിക്കല്‍ കോളജുകള്‍ക്ക് സ്വയംഭരണം പരിഗണനയില്‍ Posted: 08 Feb 2015 05:54 PM PST Subtitle: സിവില്‍ സര്‍വീസിലെ ഡോക്ടര്‍മാര്‍ തലപ്പത്തുവരും തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍െറ തലപ്പത്ത് ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയമിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ സ്വയംഭരണ സ്ഥാപനങ്ങളാക്കാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പരിഗണനയില്‍. സര്‍ക്കാര്‍ മേഖലയില്‍ മെഡിക്കല്‍ കോളജുകള്‍ വര്‍ധിച്ചതിന് പുറമെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്‍െറ കാര്യക്ഷമത ഉയര്‍ത്തുക കൂടി ലക്ഷ്യമിട്ടാണിത്. മെഡിക്കല്‍ രംഗത്ത് പല സംസ്ഥാനങ്ങളിലുള്ള സ്വയംഭരണ സംവിധാനം ഇവിടെയും നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. മെഡിക്കല്‍കോളജുകളെ സ്വയംഭരണത്തിലേക്ക് ഉയര്‍ത്തുക എന്ന ആവശ്യത്തിന് രണ്ട് ദശാബ്ദത്തിലേറെ പഴക്കമുണ്ട്. ഇത് നടപ്പായാല്‍ ആരോഗ്യരംഗത്ത് വലിയമാറ്റമാവും ഉണ്ടാവുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സംസ്ഥാനത്ത് ഇപ്പോഴുള്ള അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകള്‍ക്ക് പുറമെ മഞ്ചേരി, ഇടുക്കി, എസ്സി/ എസ്ടി വകുപ്പിന് കീഴിലെ പാലക്കാട് എന്നിവിടങ്ങളില്‍ പുതിയ മെഡിക്കല്‍ കോളജുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് പുറമെ കോന്നി, കൊച്ചി, പരിയാരം എന്നിവിടങ്ങളിലും തിരുവനന്തപുരം ജനറല്‍ ആശുപത്രി, കൊല്ലം, ഹരിപ്പാട് എന്നിവിടങ്ങളിലും പുതിയ മെഡിക്കല്‍കോളജുകള്‍ വരും. 16 പുതിയ മെഡിക്കല്‍കോളജുകളാണ് സര്‍ക്കാര്‍ മേഖലയില്‍ ഉണ്ടാവുക. ഇവയുടെയെല്ലാം പ്രവര്‍ത്തനം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡി.എം.ഇ ) നിയന്ത്രണത്തില്‍ സുഗമമാകില്ളെന്ന അഭിപ്രായം മുന്‍നിര്‍ത്തിയാണ് ഐ.എ.എസ് പദവിയുള്ള ഒരാളെ ആ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന ആവശ്യം ഉയര്‍ന്നത്. സിവില്‍ സര്‍വീസിലുള്ള ഡോക്ടര്‍മാരെയായിരിക്കും ഇതിലേക്ക് പരിഗണിക്കുക. സംസ്ഥാന സര്‍ക്കാറിന്‍െറ സാമ്പത്തിക സഹായത്തിന് പുറമെ കേന്ദ്രസഹായവും ആരോഗ്യരംഗവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്തര്‍ദേശീയ ഏജന്‍സികളുടെ സാമ്പത്തിക സഹകരണവും പദ്ധതിക്കുണ്ടാവും. അധ്യാപകക്ഷാമം പരിഹരിക്കാനും ചില മെഡിക്കല്‍കോളജുകളില്‍ ഒരു ഡിപ്പാര്‍ട്ടുമെന്‍റിന് കീഴില്‍ അധിക അധ്യാപകര്‍ ജോലിചെയ്യുന്ന സ്ഥിതിക്കും സ്വയംഭരണ സംവിധാനം വരുന്നതോടെ പരിഹാരമാവുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ), കേരള ഗവണ്‍മെന്‍റ് മെഡിക്കല്‍കോളജ് ടീച്ചേഴ്സ് അസോസിയേഷന്‍ (കെ.ജി.എം.സി.ടി.എ) ഉള്‍പ്പെടെ ഡോക്ടര്‍മാരുടെ സംഘടനകള്‍ സര്‍ക്കാറിന്‍െറ പുതിയ നിലപാടിനെ സ്വാഗതം ചെയ്തിട്ടുണ്ട്. കര്‍ണാടകയില്‍ മുഴുവന്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളജുകളും സ്വയംഭരണ സ്ഥാപനങ്ങളാണ്. ആരോഗ്യവിദ്യാഭ്യാസത്തിന്‍െറ കാര്യത്തിലും ഗവേഷണരംഗത്തും കേരളത്തെ അപേക്ഷിച്ച് മുന്നിലാണ് ഇപ്പോള്‍ കര്‍ണാടക. പുതിയ രോഗങ്ങള്‍ക്കൊപ്പം പുതിയ ചികിത്സാസങ്കേതങ്ങളും ഇന്നുണ്ടെങ്കിലും സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ അത് വേണ്ടത്ര പ്രയോജനം ചെയ്യുന്നില്ളെന്ന ആക്ഷേപം നിലനില്‍ക്കുന്നു. കാലാനുസൃതമായി മെഡിക്കല്‍വിദ്യാഭ്യാസം പരിഷ്കരിക്കാത്തതാണ് തടസ്സമെന്ന് ഡോക്ടര്‍മാര്‍തന്നെ സമ്മതിക്കുന്നു. അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ സംസ്ഥാനത്തെ 300 ഓളം പി.ജി സീറ്റുകളാണ് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ റദ്ദാക്കിയത്. പുതുതായി ആരംഭിച്ച മഞ്ചേരി മെഡിക്കല്‍കോളജിലെ എം.ബി.ബി.എസ് സീറ്റുകളുടെ കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുന്നു. ഫണ്ട് വിനിയോഗം സംബന്ധിച്ചും ആക്ഷേപങ്ങളുണ്ട്. പുതുതായി ആരംഭിക്കുന്ന അഞ്ച് മെഡിക്കല്‍കോളജുകള്‍ക്കായി 240 കോടിരൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അതില്‍ 30 ശതമാനം മാത്രമാണ് ഇതുവരെ വിനിയോഗിച്ചത്. മഞ്ചേരി മെഡിക്കല്‍കോളജിന്‍െറ അടിസ്ഥാന സൗകര്യവികസനത്തിന് മാത്രം 60 കോടിരൂപ സര്‍ക്കാര്‍ നല്‍കിയിരുന്നു. തുക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറി ഒരുവര്‍ഷം കഴിഞ്ഞിട്ടും 10 കോടി മാത്രമാണ് ചെലവിട്ടത്. |
No comments:
Post a Comment