ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായേക്കും Madhyamam News Feeds |
- ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായേക്കും
- ഇരവിപുരത്ത് പുലിമുട്ട് നിര്‍മാണം അനിശ്ചിതത്വത്തില്‍
- ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട കപ്പലില്‍ ചോര്‍ച്ച തുടരുന്നു
- ആറ് പഞ്ചായത്തുകളുടെ അതിര്‍ത്തികള്‍ നിശ്ചയിച്ചു
- ദേശീയ ഗെയിംസില്‍ കൈയൊപ്പ് ചാര്‍ത്തി മൂവാറ്റുപുഴ നിര്‍മല കോളജ്
- ഡല്‍ഹി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് ഉറപ്പ്^ കെജ് രിവാള്‍
- മൂര്‍ക്കനാട്ട് കളിസ്ഥലം നിര്‍മാണം തുടങ്ങി
- നഗരസഭാ വിഭജനം : മേയറുടെ സംഘം ചീഫ് സെക്രട്ടറിയെ കണ്ടു
- നൈജീരിയയില്‍ 109 ബൊക്കോ ഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു
- കുറ്റകൃത്യങ്ങള്‍ തടയലും സേവന പ്രവര്‍ത്തനങ്ങളും: മാതൃകയായി ദോഫാര്‍ പൊലീസ്
- ആവേശം ജനിപ്പിച്ച് സ്പോര്‍ട്സ് വില്ളേജ്
- ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി
- ഭാര്‍ഗവീനിലയത്തിന് 50 വയസ്സ്; ഓര്‍മകളുമായി അബു
- ഡല്‍ഹി പിടിക്കാന്‍ വാരിയെറിഞ്ഞത് 200 കോടി
- പൊതുസേവകന്‍െറ അധികാര ദുര്‍വിനിയോഗം
- ആം ആദ്മിയെപ്പറ്റിത്തന്നെ
- മതപരമായ അസഹിഷ്ണുതയെക്കുറിച്ച് ഒബാമ
- ഡല്‍ഹി ഇന്ന് ബൂത്തിലേക്ക്
- സദ്ദാമിനെ വധിച്ച തൂക്കുകയര്‍ ലേലത്തിന്; വില 43 കോടി
- മാതൃഭാഷയിലേക്ക് അക്ഷരയാത്രയൊരുക്കാന്‍ ‘മധുരമെന്‍ മലയാളം’
- യുദ്ധവിമാനം പറത്തിയ 14കാരന്‍ മരണത്തിന് കീഴടങ്ങി
- ദക്ഷിണാഫ്രിക്കക്ക് കപ്പ് ഇനിയും മരീചികയാവുമോ?
- ജുഡീഷ്യറിയും സര്‍ക്കാറും വീണ്ടും ഏറ്റുമുട്ടലിലേക്ക്
- ദേശീയ ഐക്യം: ശ്രീലങ്കയില്‍ പ്രത്യേക ദൗത്യസംഘം
- മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമി അല്‍അറിയാനെ യു.എസ് നാടുകടത്തി
ബിഹാറില്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായേക്കും Posted: 07 Feb 2015 12:52 AM PST Image: പാറ്റ്ന: ബിഹാറില്‍ ജനതാദള്‍^ യു നേതാവ് നിതീഷ്കുമാര്‍ മുഖ്യമന്ത്രിയായയേക്കും. ജെ.ഡി.യു മുഖ്യമന്ത്രിയായി അവരോധിച്ച ജിതന്‍ റാം മാഞ്ചി രാജി സന്നദ്ധത അറിയിച്ചതോടെയാണ് പാര്‍ട്ടിയില്‍ അനുരഞ്ജന സാധ്യത തുറന്നത്. മുഖ്യമന്ത്രിപദം ഏറ്റടെുക്കാന്‍ നിതീഷ്കുമാറിനോട് അഭ്യര്‍ഥിക്കുന്നതിനു ജനതാദള്‍യു നിയമസഭാംഗങ്ങളുടെ യോഗം ശനിയാഴ്ച ചേരാനിരിക്കെയാണ് പ്രശ്നം രൂക്ഷമായത്. പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ശരദ് യാദവ് വിളിച്ച യോഗം നിയമവിരുദ്ധമാണെന്നും സഭാനേതാവെന്ന നിലയില്‍ മുഖ്യമന്ത്രിയാണ് യോഗം വിളിക്കേണ്ടതെന്നും ജിതന്‍ റാം മാഞ്ചി പ്രഖ്യാപിച്ചതോടെയാണ് പാര്‍ട്ടിയിലെ ഭിന്നത പുറത്തു വന്നത്. സംസ്ഥാന മാനവശേഷി വികസന മന്ത്രി ബ്രിഷന്‍ പട്ടേല്‍, ഗ്രാമവികസന മന്ത്രി നിതീഷ് മിശ്ര, നഗരവികസന മന്ത്രി സമ്രാട്ട് ചൗധരി, പൊതുജനാരോഗ്യഎന്‍ജിനീയറിങ് മന്ത്രി മഹാചന്ദ്രപ്രസാദ് സിങ് എന്നിവര്‍ മാഞ്ചിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ശനിയാഴ്ചത്തെ യോഗത്തില്‍നിന്ന് വിട്ടുനില്‍ക്കുമെന്ന് ബ്രിഷന്‍ പട്ടേല്‍ അറിയിച്ചു. പാര്‍ട്ടിയിലെ വിമത എം.എല്‍.എമാരായ ജ്ഞാനേന്ദ്ര സിങ്, രവീന്ദ്ര റായ് എന്നിവരും മുഖ്യമന്ത്രിക്ക് പിന്തുണ അറിയിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് ഒമ്പതു മാസം മുമ്പാണ് നിതീഷ്കുമാര്‍ രാജിവെച്ചത്. ആര്‍.ജെ.ഡി യുടെയും കോണ്‍ഗ്രസിന്‍െറയും പിന്തുണയിലാണ് ജെ.ഡിയു സര്‍ക്കാറിന്‍െറ നിലനില്‍പ്. ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനായി പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ മുഖ്യമന്ത്രിപദത്തിലേക്കുള്ള നിതീഷ്കുമാറിന്‍െറ മടക്കത്തിന് ലാലു പച്ചക്കൊടി കാട്ടിയിരുന്നു. |
ഇരവിപുരത്ത് പുലിമുട്ട് നിര്‍മാണം അനിശ്ചിതത്വത്തില്‍ Posted: 06 Feb 2015 10:17 PM PST ഇരവിപുരം: ടെന്‍ഡര്‍ തുക ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇരവിപുരത്തെ പുലിമുട്ട് നിര്‍മാണം നീളുന്നു. നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് തീരദേശ സംരക്ഷണ സമിതി പ്രക്ഷോഭത്തിന്. |
ദുരന്തത്തില്‍നിന്ന് രക്ഷപ്പെട്ട കപ്പലില്‍ ചോര്‍ച്ച തുടരുന്നു Posted: 06 Feb 2015 09:52 PM PST വിഴിഞ്ഞം: വന്‍ ദുരന്തത്തില്‍നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട ചരക്കു കപ്പലില്‍ ചോര്‍ച്ച തുടരുന്നു. ചോര്‍ച്ചയുടെ അളവ് കുറക്കാന്‍ വാര്‍ഫില്‍ അടുപ്പിച്ച കപ്പലില്‍നിന്ന് ചരക്ക് തിരികെ ഇറക്കാന്‍ തുടങ്ങി. 18ലേറെ ലോറികളിലേക്ക് ക്രെയിനിന്‍െറയും തൊഴിലാളികളുടെയും സഹായത്താല്‍ ചരക്കിറക്കുന്ന ജോലി പുരോഗമിക്കുകയാണ്. |
ആറ് പഞ്ചായത്തുകളുടെ അതിര്‍ത്തികള്‍ നിശ്ചയിച്ചു Posted: 06 Feb 2015 09:32 PM PST കൊച്ചി: ജില്ലയില്‍ പുതുതായി രൂപവത്കരിച്ച ആറ് ഗ്രാമപഞ്ചായത്തുകളുടെ അതിര്‍ത്തികള്‍ നിശ്ചയിച്ച് ഉത്തരവായി. ഇതോടെ പുതുതായി രൂപവത്കരിച്ച അറക്കപ്പടി, മുളവൂര്‍, നേര്യമംഗലം, കുറുപ്പംപടി, പട്ടിമറ്റം, തൃക്കാരിയൂര്‍ ഗ്രാമപഞ്ചായത്തുകള്‍ 2015 നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.179ാം നമ്പറായി തദ്ദേശസ്വയംഭരണ(ഇഎം) വകുപ്പ് അസാധാരണ ഗസറ്റായാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് പുതുതായി രൂപവത്കരിച്ച പഞ്ചായത്തുകളുടെ പട്ടികയില്‍ 16ാം ഇനമായാണ് നിര്‍ദിഷ്ട അറയ്ക്കപ്പടി പഞ്ചായത്തിനെ രേഖപ്പെടുത്തിയിട്ടുള്ളത്. വെങ്ങോല പഞ്ചായത്ത് വിഭജിച്ചാണ് പുതിയ അറക്കപ്പടി പഞ്ചായത്ത് രൂപവത്കരിച്ചിട്ടുള്ളത്. പഞ്ചായത്തിന്‍െറ ആസ്ഥാനം അറക്കപ്പടി. അതിര്‍ത്തി- വടക്ക്: മേപ്രത്തുപടി, നെടിയാതിമോളം ശബരിപ്പാടം റോഡ്. കിഴക്ക്: വളയന്‍ചിറങ്ങര വിമലാറോഡ്. തെക്ക്: ചേലക്കുളം വിമലാതോട്, കുരുടിപ്പുഴ. പടിഞ്ഞാറ്: ശബരിപ്പാടം, വേണാട്ടുപാടം ചുള്ളിലിപ്പാടം. അറക്കപ്പടി പഞ്ചായത്ത് രൂപവത്കൃതമായപ്പോള്‍ വെങ്ങോല പഞ്ചായത്തിന്‍െറ അതിര്‍ത്തികളിലും മാറ്റം വന്നു. |
ദേശീയ ഗെയിംസില്‍ കൈയൊപ്പ് ചാര്‍ത്തി മൂവാറ്റുപുഴ നിര്‍മല കോളജ് Posted: 06 Feb 2015 09:32 PM PST മൂവാറ്റുപുഴ: 35ാം ദേശീയ ഗെയിംസില്‍ മൂവാറ്റുപുഴ നിര്‍മല കോളജിലെ ഹാന്‍ഡ്ബാള്‍, ഷൂട്ടിങ് താരങ്ങളുടെ കൈയൊപ്പ്. കോളജിലെ ഹാന്‍ഡ്ബാള്‍ ടീമില്‍ നിന്ന് മൂന്നാം വര്‍ഷ ബി.എ മലയാളം വിദ്യാര്‍ഥി ശരത്ചന്ദ്രന്‍ കേരള ഹാന്‍ഡ്ബാള്‍ ടീമിലും മൂന്നാം വര്‍ഷ ബി.എ ഇക്കണോമിക്സ് വിദ്യാര്‍ഥിയായ ടി.വി. ദില്‍ജിത്ത് ബീച്ച് ഹാന്‍ഡ് ബാളിലും പങ്കെടുക്കുന്നുണ്ട്. ശരത്ചന്ദ്രന്‍ കേരള സീനിയര്‍ ടീം അംഗവും സൗത് ഇന്ത്യന്‍ ഹാന്‍ഡ്ബാള്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ കേരള ടീമിന്‍െറ ഗോള്‍ കീപ്പറുമാണ്. |
ഡല്‍ഹി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന് ഉറപ്പ്^ കെജ് രിവാള്‍ Posted: 06 Feb 2015 09:29 PM PST Image: ന്യൂഡല്‍ഹി: ഇടക്കാല നിയമസഭാ തെരഞ്ഞെടുപ്പിലും ആം ആദ്മി പാര്‍ട്ടി ഡല്‍ഹി തിരിച്ചു പിടിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ് രിവാള്‍. ഡല്‍ഹിയില്‍ സത്യത്തിനാണ് വിജയമുണ്ടാവുക. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ ജനം തങ്ങള്‍ക്ക് വോട്ടു ചെയ്യുമെന്നത് ഉറപ്പാണ്. സാധാരണക്കാരുടെ ആഗ്രഹപൂര്‍ത്തീകരണമാണ് പ്രധാനം. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിജയിക്കട്ടെ. എല്ലാ ജനങ്ങളും വോട്ട് രേഖപ്പെടുത്തണമെന്നും കെജ് രിവാള്‍ പറഞ്ഞു. |
മൂര്‍ക്കനാട്ട് കളിസ്ഥലം നിര്‍മാണം തുടങ്ങി Posted: 06 Feb 2015 09:21 PM PST കൊളത്തൂര്‍: സ്വന്തമായി ഒരു കളിസ്ഥലമെന്ന മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് നിവാസികളുടെ ചിരകാല സ്വപ്നം പൂവണിയുന്നു. 19ാം വാര്‍ഡിലെ പീത്തിനിപ്പാറയിലാണ് മൂന്നര ഏക്കറില്‍ കളിസ്ഥലം നിര്‍മിക്കുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 400 തൊഴില്‍ ദിനങ്ങളിലായി ഒരു ലക്ഷം രൂപയാണ് ഇതിനായി അനുവദിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എം.ടി. സലീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് കെ.ടി. ഹംസ അധ്യക്ഷത വഹിച്ചു. കെ.കെ. മൂസ, പി.ടി. അബ്ദുല്‍ കരീം, ആസിഫ് വെങ്ങാട്, കെ.പി. ഹംസ സംസാരിച്ചു. |
നഗരസഭാ വിഭജനം : മേയറുടെ സംഘം ചീഫ് സെക്രട്ടറിയെ കണ്ടു Posted: 06 Feb 2015 08:58 PM PST കോഴിക്കോട്: നഗരസഭ വിഭജിക്കുന്നതിനെതിരെ കഴിഞ്ഞദിവസം കൗണ്‍സിലെടുത്ത തീരുമാനം മേയര്‍ പ്രഫ. എ.കെ. പ്രേമജത്തിന്‍െറ നേതൃത്വത്തിലുള്ള സംഘം നേരിട്ട് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ശ്രദ്ധയില്‍പെടുത്തി. |
നൈജീരിയയില്‍ 109 ബൊക്കോ ഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു Posted: 06 Feb 2015 07:57 PM PST Image: അബുജ: നൈജീരിയയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 109 ബൊക്കോ ഹറാം തീവ്രവാദികള്‍ കൊല്ലപ്പെട്ടു. നൈജീരിയയുടെ അതിര്‍ത്തി പ്രദേശങ്ങളായ ബോസ്സോയിലും ഡിഫയിലുമാണ് ഏറ്റുമുട്ടല്‍ നടന്നത്. തീവ്രവാദികള്‍ ആസൂത്രണം ചെയ്ത് രണ്ടിടത്തായി പെട്ടന്ന് ആക്രമണം നടത്തുകയായിരുന്നു. തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ നാലു സൈനികരും കൊല്ലപ്പെടുകയും 13പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബോസ്സോയിലെ ഏറ്റുമുട്ടലില്‍ രണ്ടു സൈനികരെ കാണാതായിട്ടുണ്ട്. |
കുറ്റകൃത്യങ്ങള്‍ തടയലും സേവന പ്രവര്‍ത്തനങ്ങളും: മാതൃകയായി ദോഫാര്‍ പൊലീസ് Posted: 06 Feb 2015 07:40 PM PST Image: മസ്കത്ത്: ദോഫാര്‍ ഗവര്‍ണറേറ്റിലെ ക്രമസമാധാനപാലനത്തിലും കുറ്റകൃത്യങ്ങള്‍ തടയുന്നതിനും സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും സേവനം എത്തിക്കുന്നതിലും മാതൃകയായി മാറുകയാണ് ദോഫാര്‍ പൊലീസ്. യമനുമായും മറ്റും അതിര്‍ത്തി പങ്കിടുന്ന ഗവര്‍ണറേറ്റിന്‍െറ ഭൂമിശാസ്ത്ര വൈവിധ്യം കണക്കിലെടുത്ത് വിവിധ രീതിയിലുള്ള ഇടപെടലുകളാണ് ദോഫാര്‍ പൊലീസ് നടത്തുന്നത്. ക്രമസമാധാനപാലനം, കുറ്റകൃത്യങ്ങള്‍ തടയല്‍, കുറ്റവാളികളെ പിടികൂടല്‍, മയക്കുമരുന്ന് വിരുദ്ധ പോരാട്ടം, ഗതാഗത നിയന്ത്രണം, സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും വിവിധ സേവനങ്ങള്‍ എന്നിങ്ങനെ വൈവിധ്യപരമായ പ്രവര്‍ത്തനങ്ങളാണ് ദോഫാര്‍ പൊലീസിന്‍െറ നേതൃത്വത്തില്‍ നടക്കുന്നതെന്ന് പൊലീസ് കമാന്‍ഡന്‍റ് മേധാവി ബ്രിഗേഡിയര്‍ മുഹ്സിന്‍ ബിന്‍ അഹ്മദ് അല്‍ ദിബ്രി പറഞ്ഞു. |
ആവേശം ജനിപ്പിച്ച് സ്പോര്‍ട്സ് വില്ളേജ് Posted: 06 Feb 2015 07:37 PM PST Image: ദോഹ: ദേശീയ കായിക ദിനത്തോടനുബന്ധിച്ച് ഖത്തര്‍ ഒളിംപിക് കമ്മിറ്റി തുറന്ന സ്പോര്‍ട്സ് വില്ളേജില്‍ സന്ദര്‍ശക പ്രവാഹം. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സ്വദേശികളും വിദേശികളുമാണ് കോര്‍ണീഷില്‍ പോസ്റ്റ് ഓഫീസിനടുത്ത് തുറന്ന സ്പോര്‍ട്സ് വില്ളേജിലത്തെുന്നത്. അടുത്ത ചൊവ്വ വരെ ദിവസേന വൈകുന്നേരം മൂന്ന് മുതല്‍ രാത്രി പത്ത് വരെയാണ് വില്ളേജ് സന്ദര്‍ശകര്‍ക്കായി തുറക്കുക. |
ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി Posted: 06 Feb 2015 07:24 PM PST Image: ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. 70 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ 1.2 കോടിയോളം വരുന്ന വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലത്തെുന്നത്. കനത്ത സുരക്ഷയുടെ അകമ്പടിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.രാഷ്ട്രപതി പ്രണബ് മുഖര്‍ജി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ബി.ജെ.പി സ്ഥാനാര്‍ഥി കിരണ്‍ ബേദി തുടങ്ങിയ പ്രമുഖര്‍ ആദ്യമണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. കേന്ദ്രഭരണം സ്വന്തമാക്കിയതുപോലെ തലസ്ഥാനവും ഒപ്പം നില്‍ക്കുമെന്ന പ്രഖ്യാപനത്തോടെ ബി.ജെ.പിയും, വീണ്ടും അധികാരത്തിലേറുമെന്ന പ്രത്യാശയോടെ ആം ആദ്മി പാര്‍ട്ടിയും ഒരു കൈ നോക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും ഗോദയിലുണ്ട്. ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍, മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദി, മുന്‍ കേന്ദ്രമന്ത്രി അജയ് മാക്കന്‍, രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകള്‍ ശര്‍മിഷ്ഠ മുഖര്‍ജി എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖര്‍. വോട്ടെണ്ണല്‍ പത്തിന് നടക്കും. |
ഭാര്‍ഗവീനിലയത്തിന് 50 വയസ്സ്; ഓര്‍മകളുമായി അബു Posted: 06 Feb 2015 06:30 PM PST Image: അബ്ദു അപ്പാഞ്ചിറ ഒട്ടേറെ ബഷീര്‍ കഥകളുടെ ഓര്‍മച്ചെപ്പ് സൂക്ഷിപ്പുകാരനാണ് അബു. ഇന്ന് രോഗാവസ്ഥയിലാണെങ്കിലും ഇക്കാക്കയെപ്പറ്റിയുള്ള ഓര്‍മകള്‍ മനസിന് ആശ്വാസം പകരുന്നെന്ന് അബു പറയുന്നു. ബഷീര്‍ ബേപ്പൂരിലേക്ക് താമസം മാറ്റിയപ്പോള്‍ അസ്ഹര്‍ കോട്ടേജ് ഫെഡറല്‍ ബാങ്ക് ഉടമയും സുഹൃത്തുമായിരുന്ന ഹോര്‍മീസിന് വിറ്റു. ഫെഡറല്‍ ബാങ്ക് ബഷീറിന്‍െറ പഴയവീട്ടിലെ കിണറും തേക്കുമേശയും ചാരുകസേരയും ബഷീര്‍ സ്മാരകമാക്കി മാറ്റി. ഫെഡറല്‍ നിലയമെന്ന പേരില്‍ അസ്ഹര്‍ കോട്ടേജിന്‍െറ രൂപവും ഭാവും മാറ്റി കാത്തുസൂക്ഷിക്കുന്നു. |
ഡല്‍ഹി പിടിക്കാന്‍ വാരിയെറിഞ്ഞത് 200 കോടി Posted: 06 Feb 2015 06:19 PM PST Image: Subtitle: എല്ലാ പത്രങ്ങളിലും ബി.ജെ.പിയുടെ മുഴുപേജ് പരസ്യം; വരുമാനം വെളിപ്പെടുത്തണമെന്ന് എ.എ.പി ന്യൂഡല്‍ഹി: ഒരിക്കലും കണ്ടിട്ടില്ലാത്ത വിധം തീവ്ര പ്രചാരണം നടന്ന ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ ചെലവിട്ടത് 200 കോടിയോളം രൂപ. വ്യവസായികളുടെ കൂട്ടായ്മയായ അസോസിയേറ്റഡ് ചേംബേഴ്സ് ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (അസോച്ചം) ആണ് തെരഞ്ഞെടുപ്പ് പ്രചാരണ ചെലവിന്‍െറ കണക്ക് വെളിപ്പെടുത്തിയത്. 2013 ഡിസംബറില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെലവിട്ടതിന്‍െറ 40 ശതമാനത്തോളം വര്‍ധനയാണിത്. ചെലവിന്‍െറ 60 ശതമാനവും പൊതുയോഗങ്ങള്‍ക്കും പത്ര-ടി.വി പരസ്യങ്ങള്‍ക്കുമാണ്. സ്ഥാനാര്‍ഥികള്‍ സ്വന്തം നിലക്ക് ചെലവാക്കിയതിനെക്കാള്‍ പലമടങ്ങ് ഓരോ പാര്‍ട്ടികളും മുടക്കിയിട്ടുണ്ട്. സ്ഥാനാര്‍ഥികളുടെ ചെലവിന് പരിധി നിശ്ചയിച്ചിട്ടുണ്ട്. അതു മറികടക്കാനാണ് പാര്‍ട്ടി കണക്കില്‍ ചെലവാക്കുന്നത്. മാധ്യമസ്ഥാപനങ്ങള്‍ക്ക് ഈ തെരഞ്ഞെടുപ്പ് വലിയൊരു വരുമാനമാര്‍ഗമായി മാറി. സര്‍ക്കുലേഷന്‍ വര്‍ധിച്ചതും ചാനല്‍ റേറ്റിങ് ഉയര്‍ന്നതും മറ്റു നേട്ടങ്ങളാണെന്നും അസോച്ചം ചൂണ്ടിക്കാട്ടി. അതിനിടെ, തെരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചതിനു പിന്നാലെ വെള്ളിയാഴ്ച ഡല്‍ഹിയില്‍ ഇറങ്ങിയ എല്ലാ പത്രങ്ങളിലും ബി.ജെ.പി ഒന്നാംപേജ് മുഴുപ്പരസ്യം നല്‍കിയത് വിവാദമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും താമര അടയാളവും കാവിനിറവുമുള്ള മുഴുപേജ് പരസ്യം നല്‍കിയതിന് ചെലവിട്ടത് കോടികളാണ്. യു.എന്നില്‍ മോദി പ്രസംഗിക്കുന്നതിന്‍െറ ചിത്രമുള്ള മുഴുപേജ് പരസ്യം ഉള്‍പേജില്‍ നല്‍കി വ്യവസായി കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ) ബി.ജെ.പി കൂറ് പ്രത്യേകമായി പ്രകടിപ്പിച്ചു. ഉള്‍പേജില്‍ ഡല്‍ഹി ബി.ജെ.പിയുടെ കാല്‍പേജ് പരസ്യവും എല്ലാ പത്രങ്ങളിലുമുണ്ട്. ഫലത്തില്‍ രണ്ടേകാല്‍ പേജില്‍ കുറയാത്ത പരസ്യം. പ്രചാരണം വ്യാഴാഴ്ച സമാപിച്ചിരുന്നു. ഇതിനുശേഷം പോസ്റ്ററുകളും നോട്ടീസ് വിതരണവുമൊന്നും പാടില്ളെന്നാണ് വ്യവസ്ഥ. അതിനെ വെല്ലുന്ന പരസ്യങ്ങളാണ് പത്രങ്ങള്‍ വഴി വീടുവീടാന്തരം എത്തിയത്. വോട്ടെടുപ്പു ദിവസമായ ശനിയാഴ്ചയും പരസ്യം വരുന്നുണ്ട്. എല്ലാ പത്രങ്ങള്‍ക്കും മുഴുപേജ് പരസ്യം നല്‍കിയതിന്‍െറ വരുമാന സ്രോതസ്സ് ബി.ജെ.പി വെളിപ്പെടുത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെട്ടു. ടി.വിയില്‍ പരസ്യം നല്‍കാന്‍ പാടില്ളെങ്കില്‍, പത്രങ്ങള്‍ക്ക് അത് എങ്ങനെ നല്‍കുമെന്ന് എ.എ.പി നേതാക്കള്‍ ചോദിച്ചു. പെരുമാറ്റച്ചട്ടലംഘനം തെരഞ്ഞെടുപ്പ് കമീഷന്‍ കണ്ടില്ളെന്നു നടിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന എ.എ.പിയുടെ ആരോപണം അറിവില്ലായ്മയാണെന്ന് ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു. പൊതുജനങ്ങള്‍ അറിയാന്‍ ആഗ്രഹിക്കുന്ന ബി.ജെ.പിയുടെ കാര്യപരിപാടിയെക്കുറിച്ചാണ് പരസ്യം. അത് പെരുമാറ്റച്ചട്ട ലംഘനമല്ല. വോട്ടെടുപ്പു ദിവസവും ഇത്തരത്തില്‍ പരസ്യം കൊടുക്കാം. ഡല്‍ഹിയില്‍ ബി.ജെ.പിയുടെ പ്രചാരണത്തിന് ഗുജറാത്തിലെ പൊതുമേഖലാ സ്ഥാപനമായ പെട്രോളിയം കോര്‍പറേഷന്‍ വന്‍തുക ചെലവിട്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വിലകൂടിയ മദ്യം, സാരി, മറ്റു സമ്മാനങ്ങള്‍ എന്നിവ വാങ്ങാന്‍ കോര്‍പറേഷന്‍െറ ഡല്‍ഹി ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം വകമാറ്റിയിട്ടുണ്ടെന്ന് എ.ഐ.സി.സി വക്താവ് ശക്തിസിങ് ഗോഹില്‍ പറഞ്ഞു. തെരഞ്ഞെടുപ്പു കമീഷന്‍ നിയോഗിച്ച നിരീക്ഷക സംഘം വന്‍തോതില്‍ സ്റ്റോക്ക് ചെയ്ത അനധികൃത വിദേശമദ്യം പലയിടത്തുനിന്നായി പിടിച്ചെടുത്തു. 42,000 കുപ്പി മദ്യമാണ് കണ്ടെടുത്തത്. 40 തോക്കുകളും 32 ലക്ഷത്തില്‍പരം രൂപയും വിവിധ സ്ഥലങ്ങളില്‍നിന്നായി പിടിച്ചെടുത്തിട്ടുണ്ട്. |
പൊതുസേവകന്‍െറ അധികാര ദുര്‍വിനിയോഗം Posted: 06 Feb 2015 06:11 PM PST Image: Subtitle: മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ജില്ലാ കലക്ടര്‍മാര്‍, വകുപ്പ് മേധാവികള്‍ മുതല്‍ റവന്യൂ, ജലവിഭവ, നഗരകാര്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ വരെ ഇടപെട്ട അഴിമതിയുടെ നാള്‍വഴികളാണ് വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസ് ലോകായുക്തക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലൂടെ വെളിവാക്കുന്നത്. രാഷ്ട്രീയക്കാരും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥവൃന്ദവും പരസ്പരം ഇടപെട്ട് നടത്തിയ അഴിമതിയും ക്രമവിരുദ്ധതയും ഞെട്ടിപ്പിക്കുന്നതാണ് പാറ്റൂര്‍ സര്‍ക്കാര്‍ ഭൂമി കൈയേറി ബഹുനില ആഡംബര ഫ്ളാറ്റും വാണിജ്യ സമുച്ചയവും നിര്‍മിക്കുന്നതില്‍ ഭരണത്തിന്‍െറ ഉന്നതതലം മുതല്‍ ഉദ്യോഗസ്ഥതലം വരെയുണ്ടായ ഇടപെടലാണ് വിജിലന്‍സ് എ.ഡി.ജി.പി ജേക്കബ് തോമസിന്‍െറ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ചത്. സര്‍ക്കാര്‍ ഭൂമിയിലെ ജല അതോറിറ്റിയുടെ സിവറേജ് പൈപ് ലൈന്‍ മാറ്റുന്നതിലും കെട്ടിട നിര്‍മാണ അനുമതി നല്‍കുന്നതിലും മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ഇടപെടലിന് തെളിവായി എ.ഡി.ജി.പി ഹാജരാക്കുന്നത് മൂന്ന് ഫയലുകളിലെ 28 നോട്ട് ഫയലുകളാണ്. റിപ്പോര്‍ട്ടിലെ മറ്റ് പ്രസക്ത ഭാഗങ്ങള്‍: 2009 എപ്രില്‍ മുതല്‍ തന്നെ ഈ പ്രധാന പ്രശ്നത്തെക്കുറിച്ച് സര്‍ക്കാറിന്‍െറ വിവിധ തലങ്ങളിലുള്ളവര്‍ക്ക് അറിയാമായിരുന്നു. 2009 ഏപ്രില്‍ നാലിന് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് സി ആന്‍ഡ് എജിയും 2009 മേയ് 11ന് അസിസ്റ്റന്‍റ് ലാന്‍ഡ് റവന്യൂ കമീഷണര്‍ സജിത് ബാബുവും 2013ല്‍ വിജിലന്‍സ് വകുപ്പും റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും എ.ഡി.ജി.പി വെളിപ്പെടുത്തുന്നു. പാറ്റൂരിലെ ബഹുനില കെട്ടിടം നിര്‍മിക്കാനുള്ള അപേക്ഷയില്‍ തീരുമാനമെടുക്കുമ്പോള്‍ ഭൂമി സംബന്ധിച്ചുള്ള ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടുന്ന ഈ മൂന്ന് റിപ്പോര്‍ട്ടുകള്‍ ഇരിക്കെ ഒരു കാര്യശേഷിയുള്ള ഭരണാധികാരി മതിയായ ജാഗ്രത പുലര്‍ത്തണമായിരുന്നു. ജല അതോറിറ്റിയെ (കെ.ഡബ്ള്യു.എ) സംബന്ധിച്ച വിഷയമായിരുന്നു പൈപ്ലൈന്‍ മാറ്റുന്നത് എന്നിരിക്കെ ജലവിഭവ മന്ത്രിയെയും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെയും ഇരുട്ടില്‍ നിര്‍ത്തിയാണ് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തീരുമാനമെടുത്തത്. ജലവിഭവ വകുപ്പിന്‍െറ ഫയലുകളില്‍നിന്ന് ഇക്കാര്യം മനസ്സിലാക്കാം. തിരുവനന്തപുരം നഗരസഭാ കെട്ടിട നിര്‍മാണത്തിന് ആദ്യം നല്‍കിയ പെര്‍മിറ്റിന് പുറമെ പുതുക്കിയ പെര്‍മിറ്റ് അനുവദിക്കുമ്പോഴും കെ.ഡബ്ള്യു.എയുടെ പ്രധാന പമ്പിങ് ലൈന്‍ മാറ്റാനുള്ള നിര്‍മാതാവിന്‍െറ അപേക്ഷയെ ജലവിഭവ വകുപ്പ് ശക്തിയായി എതിര്‍ത്തിരുന്നു. ഭൂമി കൈയേറ്റമുണ്ടെന്ന ലാന്‍ഡ് റവന്യൂ കമീഷണര്‍ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പിനും ആശങ്കയുണ്ടായിരുന്നു. എന്നാല്‍, റവന്യൂ വകുപ്പ് ജലവിഭവ വകുപ്പിന്‍െറ ഫയലുകള്‍ വരുത്തുകയും റവന്യൂ വകുപ്പ് ഫയലുകളുമായി ചേര്‍ത്ത് പരിഗണിക്കുകയുമാണ് ചെയ്തത്. റൂള്‍സ് ഓഫ് ബിസിനസിലെ 28(3) ചട്ടം പ്രകാരം ഒരു മന്ത്രിക്ക് മറ്റൊരു വകുപ്പ് മന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ വിഷയം മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും മന്ത്രിസഭയില്‍ വെക്കാന്‍ അഭ്യര്‍ഥിക്കുകയുമാണ് വേണ്ടത്. വിവിധ വകുപ്പുകളെ ബാധിക്കുന്ന വിഷയമാണെങ്കില്‍ അവ തമ്മില്‍ വിവരം തേടല്‍ വേണമെന്നത് സെക്രട്ടേറിയറ്റ് മാനുവലിലെ 106, 108 പാരഗ്രാഫ് പ്രകാരം നിര്‍ബന്ധമാണ്. അതുണ്ടായില്ല. സുപ്രീംകോടതി ഉത്തരവ് പ്രകാരം കെ.ഡബ്ള്യു.എ ബോര്‍ഡിന് മാത്രമാണ് പ്രധാന സിവറേജ് പൈപ്ലൈന്‍ സംബന്ധിച്ച് തീരുമാനം എടുക്കാന്‍ അധികാരമുള്ളത്. എന്നാല്‍, റവന്യൂ വകുപ്പില്‍ നിന്നും വിഷയത്തില്‍ ഇടപെടുന്നതിന്‍െറ 2014 മേയ് രണ്ടിലെ കത്ത് (No.39569/U1/2013/RD) ലഭിച്ചപ്പോള്‍ കെ.ഡബ്ള്യു.എ എം.ഡി തളര്‍ന്നുപോയി. വസ്തു സംബന്ധിച്ച രേഖ (No.1107/1114) കാണ്‍മാനില്ളെന്ന് ചാല, തിരുവനന്തപുരം സബ് രജിസ്ട്രാര്‍മാരില്‍നിന്ന് സര്‍വേ ഡയറക്ടര്‍ക്ക് 2014 ജൂണ്‍ 18ന് കത്ത് ലഭിച്ചിട്ടും അത് അന്വേഷിക്കാന്‍ നിര്‍ദേശിക്കുകയോ രജിസ്ട്രേഷന്‍ ഐ.ജിക്കോ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കോ റിപ്പോര്‍ട്ട് ചെയ്യുകയോ ഉണ്ടായില്ല. ഭൂമി സംബന്ധിച്ച വിവാദം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച നാലംഗ കമ്മിറ്റിയംഗമായിരുന്നു സര്‍വേ ഡയറക്ടര്‍. നാലംഗ സമിതി സംയുക്തമായി സ്ഥലം സന്ദര്‍ശിക്കാത്തതിനാല്‍ റിപ്പാര്‍ട്ട് അബദ്ധജടിലമായ തീരുമാനങ്ങളുള്ളതുമായിരുന്നു. വിവാദ പുറമ്പോക്ക് ഭൂമിയുടെ വിസ്തീര്‍ണം 9.661 സെന്‍റ് മാത്രമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍, പുറമ്പോക്ക്, സെറ്റില്‍മെന്‍റ് രജിസ്റ്റര്‍ പ്രകാരം പുറമ്പോക്ക് ഭൂമിയുടെ (സര്‍വേ നമ്പര്‍ 1805/A, 1806/A) വിസ്തീര്‍ണം 24 സെന്‍റാണെന്ന് വ്യക്തമായി കാണാവുന്നതാണ്. |
Posted: 06 Feb 2015 06:04 PM PST Image: ‘അങ്ങനെ ആ പരീക്ഷണത്തിന്‍െറ അവസാനം ഈ തെരഞ്ഞെടുപ്പോടെ പൂര്‍ത്തിയാവും. വ്യവസ്ഥാപിത രാഷ്ട്രീയത്തെ സാഹസികതയുടെ പേരില്‍മാത്രം വെല്ലുവിളിക്കാന്‍ ശ്രമിച്ച പക്വതയില്ലാത്ത ഒരു സംഘം ആളുകളുടെ പരാജയം.’ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയില്‍ പഠിപ്പിക്കുകയും സമകാലിക സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഇടക്കിടെ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്ന ഒരു പണ്ഡിതന്‍ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് നടത്തിയ പ്രഖ്യാപനമായിരുന്നു ഇത്. കേരളമടക്കം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സമാനമായ വിലയിരുത്തലുകള്‍ കഴിഞ്ഞ കുറേ മാസങ്ങളായി കേട്ടുകൊണ്ടുവരുന്നു. എന്നാല്‍, വ്യവസ്ഥാപിത രാഷ്ട്രീയ രീതികളെക്കുറിച്ചുള്ള ബോധ്യത്തിന്‍െറയും അവഗാഹത്തിന്‍െറയും അടിസ്ഥാനത്തില്‍ നടത്തിയിട്ടുള്ള ഈ പ്രഖ്യാപനങ്ങളെയെല്ലാം ഒരിക്കല്‍കൂടി അരവിന്ദ് കെജ്രിവാളും യോഗേന്ദ്ര യാദവും മനീഷ് സിസോദിയയുമൊക്കെ ചേര്‍ന്ന് കീഴ്മേല്‍ മറിച്ചിട്ടിരിക്കുന്നു. തെരഞ്ഞെടുപ്പ് കമീഷന്‍ കേവലം മൂന്നാഴ്ചമാത്രം പ്രചാരണ സമയം അനുവദിച്ച ഈ തെരഞ്ഞെടുപ്പിന്‍െറ ആദ്യഘട്ടത്തിലൊക്കെ ആം ആദ്മി പാര്‍ട്ടിയെ എഴുതിത്തള്ളുന്ന പ്രവചനങ്ങള്‍ക്കു തന്നെയായിരുന്നു മുന്‍തൂക്കം. എഴുപതംഗ നിയമസഭയില്‍ ഒറ്റ സംഖ്യയില്‍ ഒതുങ്ങുന്ന സീറ്റുകള്‍ മാത്രമേ ഈ പാര്‍ട്ടിക്ക് ലഭിക്കൂ എന്നു തുടങ്ങി, 20 സീറ്റുകള്‍വരെ ലഭിച്ചാല്‍ പാര്‍ട്ടിക്ക് ഒരുവിധം പിടിച്ചുനില്‍ക്കാനാവും എന്നുവരെയുള്ള വിധിപ്രസ്താവങ്ങളും അനുമാനങ്ങളുമാണ് ആ സമയത്ത് നിറഞ്ഞുനിന്നത്. പക്ഷേ, ഈ ചെറിയ പ്രചാരണ കാലയളവിനുള്ളില്‍ ഇതേ പ്രസ്താവങ്ങളും അനുമാനങ്ങളും നടത്തിയവര്‍ തന്നെ ആം ആദ്മി പാര്‍ട്ടിയുടെ ശക്തമായ തിരിച്ചുവരവിന് വഴിയൊരുക്കിയിരിക്കുന്നു ഈ തെരഞ്ഞെടുപ്പ് എന്ന് സമ്മതിക്കുന്നു. ജന്‍പഥിന്‍െറ കഴിഞ്ഞ അധ്യായത്തില്‍ (ജനുവരി 24; മോദി-ബേദിയും ഷൂരിയുടെ ചൂണ്ടുപലകയും) പറഞ്ഞതുപോലെ, ഡിസംബര്‍ അവസാന വാരവും ജനുവരി ആദ്യവുമായി ഭാരതീയ ജനതാ പാര്‍ട്ടി നടത്തിയ സര്‍വേയില്‍ ആ പാര്‍ട്ടിക്ക് കൃത്യമായ വിജയസാധ്യത കണ്ടുവെങ്കിലും സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിനെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി കണ്ടിരുന്നത്. ഈ കണ്ടത്തെലാണ് മുന്‍കാല ഐ.പി.എസ്. ഉദ്യോഗസ്ഥയും അണ്ണാ ഹസാരെയുടെ അഴിമതിവിരുദ്ധ സമരത്തില്‍ ഭാഗഭാക്കുമായിരുന്ന കിരണ്‍ ബേദിയെ ബി.ജെ.പിയില്‍ എടുക്കാനും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാനും നിര്‍ബന്ധിതമാക്കിയത്. പിന്നീടങ്ങോട്ട് മാധ്യമ സ്ഥാപനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമായി നടത്തിയ പത്തില്‍പരം സര്‍വേകളുടെ ഫലം പുറത്തുവന്നു. ഇന്ത്യ ടുഡെ ഗ്രൂപ്പും, സീ. ടി.വിയും, ദ വീക്ക് മാഗസിനും ഡി. എന്‍.എ പത്രവും ഒക്കെ വെവ്വേറെ നടത്തിയ ഈ സര്‍വേകളില്‍ പത്തില്‍ എട്ട് എന്ന തോതില്‍ ആം ആദ്മി പാര്‍ട്ടിയുടെ വിജയസാധ്യത ഉയര്‍ത്തിക്കാട്ടപ്പെട്ടു. ഡിസംബര്‍ അവസാനവും ജനുവരി ആദ്യവുമായി ബി.ജെ.പി നടത്തിയ സര്‍വേയില്‍ കെജ്രിവാളിനു മുന്‍തൂക്കം മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ മാത്രമായിരുന്നുവെങ്കില്‍ പിന്നീടങ്ങോട്ടുള്ള സര്‍വേകളെല്ലാം വോട്ട്-സീറ്റ് വിഹിതത്തിലും, മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയിലും, ആം ആദ്മി പാര്‍ട്ടിയും, അരവിന്ദ് കെജ്രിവാളും ക്രമമായി മുന്നേറുന്ന ചിത്രമാണ് കാഴ്ചവെച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കുന്ന ഫെബ്രുവരി അഞ്ചിലേക്കത്തെുമ്പോള്‍, പല ഗാലപ് പോളുകളിലും കെജ്രിവാളിന്‍െറ സ്വീകാര്യത 51 മുതല്‍ 53 ശതമാനം വരെയും, ആം ആദ്മി പാര്‍ട്ടിയുടെ ശരാശരി സീറ്റ് വിഹിതം 36 മുതല്‍ 40 വരെയും, എന്നുള്ള നിലയില്‍ എത്തിക്കഴിഞ്ഞിരുന്നു. 2014 മേയ് മാസം, മഹാഭൂരിപക്ഷത്തോടെ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അക്ഷരാര്‍ഥത്തില്‍ എഴുതിത്തള്ളപ്പെട്ടിരുന്ന ഈ പാര്‍ട്ടി എങ്ങനെയാണ് പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും മുന്നില്‍ പ്രകടവും പ്രമുഖവുമായ ഈ തിരിച്ചുവരവ് സാധ്യമാക്കിയത്? ഒന്നോ രണ്ടോ ഘടകങ്ങളുടെ തലത്തില്‍നിന്നുകൊണ്ട് ഇതിനെ വിലയിരുത്താനാവില്ല. എങ്കിലും മറ്റെന്തിനേക്കാളും മുന്നില്‍ നില്‍ക്കുന്ന, ആത്യന്തികമായ ഒരു രാഷ്ട്രീയ ഘടകത്തിന്‍െറ ശക്തിയിലാണ് ഈ തിരിച്ചുവരവ് സംഭവിച്ചിരിക്കുന്നത്. അത് മറ്റൊന്നുമല്ല. രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും തങ്ങളുടെ പ്രസ്താവങ്ങളില്‍ പേര്‍ത്തും പേര്‍ത്തും പറഞ്ഞുകൊണ്ടിരിക്കുകയും, എന്നാല്‍, പ്രാവര്‍ത്തികമായി നടപ്പാക്കാതിരിക്കുകയും ചെയ്യുന്ന ‘ജനങ്ങളുമായുള്ള നിരന്തര ബന്ധം’ എന്ന ഘടകം തന്നെയാണ് അത്. എല്ലാ കോണുകളില്‍നിന്നും എഴുതിത്തള്ളപ്പെടുമ്പോഴും, അതിന്‍െറ തുടര്‍ച്ചയായി അവഹേളിക്കപ്പെടുമ്പോഴും ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഡല്‍ഹിയുടെ ഗലി മൊഹല്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഫാക്ടറികളിലും വാണിജ്യ കേന്ദ്രങ്ങളിലും വമ്പന്‍ മാളുകളിലുമൊക്കെ വെള്ളത്തൊപ്പിയണിഞ്ഞ് ജനങ്ങളുമായി സംവദിച്ചുകൊണ്ടിരിക്കുകയായിരുന്നു. തെറ്റുകുറ്റങ്ങള്‍ ഏറ്റുപറയുകയും പുതിയ പദ്ധതികളും പ്രതീക്ഷകളും വരച്ചുകാട്ടുകയും ചെയ്യുകയായിരുന്നു. തിരിച്ചടികളില്‍ നിരാശരാവാതെ, സമര്‍പ്പണബുദ്ധിയോടെ ജനങ്ങളുമായി നിരന്തര സഹവര്‍ത്തിത്വം ഉറപ്പാക്കിയ ഈ ആം ആദ്മി രാഷ്ട്രീയ പ്രക്രിയയാണ് തീര്‍ച്ചയായും മറ്റ് ഘടകങ്ങളെയെല്ലാം പരിപോഷിപ്പിച്ചതും ശക്തിപ്പെടുത്തിയതും. മറ്റ് ഘടകങ്ങളുടെ കൂട്ടത്തില്‍ എടുത്തുപറയേണ്ടത് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും സര്‍വാധിപത്യത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ചെയ്തുകൂട്ടിയ രാഷ്ട്രീയ അബദ്ധങ്ങളാണ്. പരമ്പരാഗത ബി.ജെ.പി. നേതാക്കളായ ഹര്‍ഷ്വര്‍ധനും ജഗദീഷ് മുഖിയും സതീഷ് ഉപാധ്യായയും ഒന്നും കെജ്രിവാളിന്‍െറ വ്യക്തിത്വവുമായി കിടനില്‍ക്കാന്‍ പര്യാപ്തരല്ല എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഒരു ബദല്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥി ആവശ്യമായിരുന്നു. പക്ഷേ, അത് കിരണ്‍ ബേദിയാണെന്ന് കണ്ടത്തെുന്നതിലും, അവരെ ഉയര്‍ത്തിക്കാട്ടുന്നതിലും മോദി-ഷാ കൂട്ടുകെട്ട് കാണിച്ച പ്രതിപക്ഷ ബഹുമാനമില്ലായ്മയും ധിറുതിയും ബി.ജെ.പി.യുടെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തകരെ ചൊടിപ്പിക്കുയും അസ്വസ്ഥരാക്കുകയും ചെയ്തു. അനുസരണമാത്രം പ്രതീക്ഷിക്കുന്ന ഒരു പ്രവര്‍ത്തനശൈലി കഴിഞ്ഞ എട്ടുമാസമായി നടപ്പാക്കിവരുന്നതിനാല്‍, ഈ മുറുമുറുപ്പുകളോ, അത് സംഘടനാ തലത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളോ, ഒന്നും തിരിച്ചറിയാന്‍ മോദി-ഷാ കൂട്ടുകെട്ടിനോ, ബി.ജെ.പി.യിലെ അവരുടെ പിണിയാളുകള്‍ക്കോ സമയത്തിന് സാധിച്ചില്ല. മോദിയുടെ രാഷ്ട്രീയ ബുദ്ധികൂര്‍മത പിഴവുകള്‍ക്ക് അതീതമാണെന്നും, അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് നടത്തുന്ന സന്ദര്‍ശനത്തില്‍, ഡല്‍ഹിയില്‍ തെരഞ്ഞെടുപ്പ് വിജയിപ്പിക്കാനുള്ള ബ്രഹ്മാസ്ത്രം ഒളിഞ്ഞിരിക്കുന്നുണ്ടെന്നും ഈ അനുചരസംഘം ആത്മാര്‍ഥമായി തന്നെ വിശ്വസിച്ചു. പക്ഷേ, കെട്ടിപ്പിടിത്തവും പരസ്യമായ സ്നേഹപ്രകടനങ്ങളും, ബറാക് എന്ന ഒന്നാം പേര് സ്ഥാനത്തും അസ്ഥാനത്തും നീട്ടിയെറിഞ്ഞുകൊണ്ടുള്ള അടുപ്പം കാണിക്കലും എല്ലാത്തിനും മേമ്പൊടിയായി ആണവകരാറിലെ മുന്നോട്ടുപോക്കും ഒക്കെ ഉണ്ടായിട്ടും, അത് ബി.ജെ.പി. പ്രതീക്ഷിച്ച രാഷ്ട്രീയ ബ്രഹ്മാസ്ത്രമായി മാറുന്ന ലക്ഷണമൊന്നും തെരഞ്ഞെടുപ്പ് കാലാവസ്ഥ നല്‍കുന്നില്ല. എന്നു മാത്രമല്ല, ഒബാമ സന്ദര്‍ശനവേളയില്‍, നരേന്ദ്ര ദാമോദര്‍ ദാസ് മോദി എന്ന് നൂലിഴകളാല്‍ എഴുതപ്പെട്ട കോട്ട് ധരിച്ച് നടത്തിയ നാര്‍സിസിസ്റ്റ് പ്രകടനം തെരഞ്ഞെടുപ്പ് കാലാവസ്ഥയില്‍ പ്രതികൂല ഘടകമായി മാറുകയുമാണ്. ഇതിനെല്ലാം ഒപ്പം കെജ്രിവാളിന്‍െറ 49 ദിവസത്തെ ഭരണകാലത്ത് പൊലീസ് അടക്കം താഴേക്കിടയിലെ അഴിമതിക്കുമേല്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണവും അത് നിത്യജീവിതത്തിന്‍െറ തലത്തില്‍ ഉണ്ടാക്കിയ ഗുണപരമായ മാറ്റവും ചര്‍ച്ചാ വിഷയമായി. ഒരു തരം ഗൃഹാതുരത്വത്തോടെയാണ് ഡല്‍ഹിയിലെ ദരിദ്ര ജനസമൂഹം ആ ദിവസങ്ങളെപ്പറ്റി സംസാരിച്ചത് . മോദി സര്‍ക്കാറിന്‍െറ ഏഴു മാസത്തില്‍ മൂര്‍ത്തമായ പ്രവര്‍ത്തനവും ഫലപ്രാപ്തിയും അല്ല, വാചാടോപവും അജണ്ട മാറ്റിമാറ്റി കൊണ്ടുള്ള രാഷ്ട്രീയ കസര്‍ത്തുമാണ് നടക്കുന്നത് എന്നുള്ള ചര്‍ച്ചയും ഇതോടൊപ്പം ഉയര്‍ന്നുവന്നു. ഈ സംഭവവികാസങ്ങളുടെയെല്ലാം കൂടെ സാമൂഹിക തലത്തില്‍ വ്യാപകമായി ഉയര്‍ന്നുവരുന്ന ഒരു നിരീക്ഷണവും ആം ആദ്മി പാര്‍ട്ടിയുടെ ഈ തിരിച്ചുവരവിന്‍െറ പിന്നിലെ ഒരേ സമയം വിശാലവും നിര്‍ണായകവുമായ രാഷ്ട്രീയ തത്വത്തെ കുറിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് ദിനമായ ഫെബ്രുവരി ഏഴ് അടുക്കുന്തോറും സമൂഹത്തിന്‍െറ വിവിധ ശ്രേണികളില്‍, സാമ്പത്തികവും സാംസ്കാരികവുമായി വിവിധ തട്ടുകളില്‍ ജീവിക്കുന്ന അനവധി ആളുകളില്‍നിന്നും ഈ നിരീക്ഷണം ഉയരുന്നത് കാണുകയും കേള്‍ക്കുകയും ചെയ്യുന്നു, ‘എല്ലായിടത്തും മോദി വന്നാല്‍ എങ്ങനെയാണ് ശരിയാവുന്നത്? കേന്ദ്രത്തിലും, ഗുജറാത്തിലും, മഹാരാഷ്ട്രയിലും ഝാര്‍ഖണ്ഡിലും, ഒക്കെ മോദിയായി. ഇനി ദല്‍ഹിയിലും അതുതന്നെ വേണം എന്നു പറയുന്നതില്‍ ഒരു ന്യായവുമില്ല.’ ഫെബ്രുവരി ഒന്നാം തിയതി മെഹ്റോളിയിലെ ഒരു ഇടുങ്ങിയ ഗലിയില്‍ പാന്‍ കച്ചവടക്കാരനായ ഹരിശങ്കര്‍ ശ്രീവാസ്തവയും, ഉന്തുവണ്ടിയില്‍ പച്ചക്കറി വില്‍ക്കുന്ന രമേഷ് കുമാര്‍ യാദവും, തമ്മിലുള്ള സംഭാഷണത്തിന്‍െറ ഒരു ഘട്ടത്തില്‍ രണ്ടുപേരും പങ്കുവെച്ച ഒരു പ്രധാന ആശയം ഇതായിരുന്നു. അന്ന് അവരിലൂടെ കേട്ട ആ സന്ദേശം പിന്നീടുള്ള ദിവസങ്ങളില്‍ ഡല്‍ഹിയിലെ ഒരുപാട് പൊതുസ്ഥലങ്ങളില്‍, മെട്രോയിലും കച്ചവടകേന്ദ്രങ്ങളിലും പ്രസ്ക്ളബിലും ഒക്കെ വീണ്ടും വീണ്ടും കേള്‍ക്കാനിടയായി. പതിവില്‍നിന്ന് വ്യത്യസ്തമായി പ്രസ്ക്ളബിലെ പത്രപ്രവര്‍ത്തകര്‍ മാത്രമല്ല, ഈ ജനാധിപത്യതത്വം പറഞ്ഞുകൊണ്ടിരുന്നത്. ബെയറര്‍മാര്‍ മുതല്‍ തൂപ്പുകാര്‍വരെ, അങ്ങനെയെല്ലാം ഒരാള്‍ കൈവശംവെക്കുന്ന സമ്പ്രദായം ജനാധിപത്യ വിരുദ്ധമാണ്, എന്നുപറഞ്ഞുകൊണ്ടിരുന്നു. സമൂഹത്തിന്‍െറ ഏറ്റവും താഴ്ന്ന ശ്രേണി എന്ന് വിശേഷിപ്പിക്കാവുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍നിന്ന് വലിയ വാചാടോപമൊന്നും ഇല്ലാതെ ഈ ജനാധിപത്യതത്വം പറഞ്ഞുകേട്ടപ്പോള്‍ ഓര്‍മവന്നത്, രാം മനോഹര്‍ ലോഹ്യയുടെ സഹപ്രവര്‍ത്തകനും ഒരു കാലത്ത് ജനതാ പരിവാറിലെ സജീവ സാന്നിധ്യവുമായിരുന്ന ഹരിരാജ് സിങ് ത്യാഗി എന്ന ദിവംഗതനായ സോഷ്യലിസ്റ്റ്, 1977ലെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ കേട്ട ഒരു ജനാധിപത്യ തത്വവിചാരമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം ഡല്‍ഹിയിലേക്ക് തീവണ്ടി പിടിക്കാന്‍ മീറത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് പിടിച്ച സൈക്കിള്‍ റിക്ഷയില്‍നിന്നാണ് ത്യാഗിജി ആ തത്വവിചാരം കേട്ടത്, ‘ഘോഷണാ തോ ഹോ ഗയാ. അബ് മാ-ബേട്ടേ കോ ജനതന്ത്ര് സിഖായേംഗേ’ (തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇനി അമ്മയേയും മോനേയും -ഇന്ദിര ഗാന്ധിയും സഞ്ജയ് ഗാന്ധിയും- ജനാധിപത്യം പഠിപ്പിക്കും). മിക്കവാറും നിരക്ഷരനായ ആ സൈക്കിള്‍ റിക്ഷക്കാരന്‍െറ രണ്ട് വാചകങ്ങളില്‍ 77ലെ രാഷ്ട്രീയ സന്ദേശം സ്വാംശീകരിക്കപ്പെട്ടിരുന്നു എന്ന് ത്യാഗിജി പറയുമായിരുന്നു. |
മതപരമായ അസഹിഷ്ണുതയെക്കുറിച്ച് ഒബാമ Posted: 06 Feb 2015 05:55 PM PST Image: ‘വിസ്മയിപ്പിക്കുന്ന, മനോഹര, ചേതോഹാരിയായ വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയില്‍നിന്നാണ് മിഷേലും ഞാനും മടങ്ങിയത്. പക്ഷേ, പോയവര്‍ഷങ്ങളില്‍ എല്ലാ മതങ്ങളും സ്വന്തം പൈതൃകത്തെയും വിശ്വാസങ്ങളെയും മറ്റ് മതവിശ്വാസികളുടെ നേരെ ആയുധമാക്കുകയുണ്ടായി. ആ രാജ്യത്തെ സ്വതന്ത്രമാക്കാന്‍ യത്നിച്ച ഗാന്ധിജിയെ ഞെട്ടിക്കുന്നതാണ് അസഹിഷ്ണുതയുടെ ഈ ചെയ്തികള്‍’ കഴിഞ്ഞ മാസാന്ത്യത്തില്‍മാത്രം ഇന്ത്യ സന്ദര്‍ശിച്ചു മടങ്ങിയ അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയുടെ ഈ വാക്കുകള്‍ രാജ്യത്തിന്‍െറ സല്‍പ്രതിച്ഛായ ആഗ്രഹിക്കുന്ന എല്ലാവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. ഇന്ത്യാ പര്യടനത്തിനൊടുവില്‍ ക്ഷണിക്കപ്പെട്ട സദസ്സിനു മുമ്പാകെ ഒബാമ ചെയ്ത പ്രസംഗത്തിലും ഇവ്വിധത്തില്‍ ചില പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ഇന്ത്യയിലും അമേരിക്കയിലും വൈവിധ്യത്താലാണ് നമ്മുടെ ശക്തി എന്ന് ചൂണ്ടിക്കാട്ടിക്കൊണ്ട്, മതത്തിന്‍െറ പേരില്‍ വിഭജിക്കപ്പെടാത്തിടത്തോളം കാലം ഇന്ത്യ വിജയിക്കുമെന്നാണ് അന്നദ്ദേഹം പറഞ്ഞത്. ബി.ജെ.പി സര്‍ക്കാറിനെയും സംഘ്പരിവാറിനെയുമാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഉന്നംവെച്ചതെന്ന് പ്രതിപക്ഷവും മീഡിയയും പ്രതികരിച്ചപ്പോള്‍ മോദി ടീമിനെ അത് അലോസരപ്പെടുത്തുകയുണ്ടായി. അങ്ങനെയാരെയും ഉദ്ദേശിച്ചല്ല പ്രസിഡന്‍റിന്‍െറ വാക്കുകളെന്ന വിശദീകരണവുമായി പിന്നീട് വൈറ്റ് ഹൗസ് രംഗത്തുവരേണ്ടിവന്നു. പക്ഷേ, കഴിഞ്ഞ ദിവസം തിബത്തന്‍ ആത്മീയ നേതാവ് ദലൈലാമ ഉള്‍പ്പെടെ ഒട്ടേറെ ലോക വ്യക്തിത്വങ്ങള്‍ പങ്കെടുത്ത ദേശീയ പ്രാര്‍ഥനാപ്രാതല്‍ പരിപാടിയില്‍ പ്രസംഗിക്കെ ഉപര്യുക്ത വരികളിലൂടെ ഒബാമ തന്‍െറ വിചാരവും വികാരം ആവര്‍ത്തിച്ചു വ്യക്തമാക്കിയത് അതിന്‍േറതായ സന്ദേശം നല്‍കുകതന്നെ ചെയ്യുന്നു. വിശിഷ്യ, ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ വീണ്ടും വീണ്ടും ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടതിനെതിരെ ക്രൈസ്തവ വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തിയപ്പോഴാണ് ഒബാമയുടെ പ്രസ്താവനയെന്നത് യാദൃച്ഛികമായി കരുതാനാവില്ല. ഇതും ഒരു പ്രത്യേക സംഭവത്തെയോ മോദി സര്‍ക്കാറിനെയോ ഏതെങ്കിലും സമുദായത്തെയോ ഉദ്ദേശിച്ചല്ളെന്ന് വിശദീകരിക്കപ്പെടാം. ഇന്ത്യയുമായി ഉറ്റ ബന്ധവും സൗഹൃദവും ആഗ്രഹിക്കുന്ന ശക്തിയാണ് അമേരിക്ക എന്നതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുഷിപ്പിക്കുന്നതൊന്നും പ്രസിഡന്‍റിന്‍െറ നാവിലൂടെ വരാന്‍ വയ്യെന്ന നിലപാടിലാവും ആ രാജ്യം. പക്ഷേ, രാഷ്ട്രീയമാനങ്ങള്‍ക്കപ്പുറത്ത്, യു.എസ് പ്രസിഡന്‍റിന്‍െറ പ്രസംഗം പൂര്‍ണരൂപത്തില്‍ ശ്രദ്ധിച്ചാല്‍ ഒരാധുനിക ജനാധിപത്യ ബഹുസ്വര സമൂഹത്തിന് ഒരിക്കലും നിരാകരിക്കാനാവാത്ത വസ്തുതകളിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടിയതെന്ന് സമ്മതിക്കണം. അമേരിക്കന്‍ സാമ്രാജ്യത്വം സാമ്പത്തിക, സൈനിക, രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ ലോകത്തേറ്റവും വലിയ വിപണിയായ ഇന്ത്യയുമായുള്ള ബന്ധം പരമാവധി മുന്നോട്ടുനയിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നിരിക്കെ, ഇന്ത്യയുടെ ആഭ്യന്തരരംഗത്ത് മതത്തിന്‍െറ പേരില്‍ നടമാടുന്ന അസഹിഷ്ണുതാപരമായ ചെയ്തികളെ ആ രാജ്യം അവഗണിക്കാനാണിട. അതിനാല്‍, മോദി സര്‍ക്കാറിനേറ്റ തിരിച്ചടിയായി ഒബാമയുടെ പ്രസംഗത്തെ വിലയിരുത്തുന്നത് യുക്തിസഹമായി തോന്നുന്നില്ല. എന്നാല്‍, സംഘ്പരിവാര്‍ ഇന്ത്യയുടെ ഭരണം പിടിച്ചെടുക്കാന്‍ നിര്‍ണായകമായി രംഗത്തിറങ്ങിയതു മുതല്‍ ലക്ഷ്യം നേടി ഭരണമാരംഭിച്ചതുവരെയുള്ള ചലനങ്ങളും പ്രഖ്യാപനങ്ങളും സംഭവങ്ങളും പരിശോധിക്കുമ്പോള്‍ മതത്തിന്‍െറ പേരില്‍ ഇന്ത്യയിലെ ജനങ്ങളെ വിഭജിക്കാനും സ്വന്തം പൈതൃകത്തെയും വിശ്വാസാചാരങ്ങളെയും ന്യൂനപക്ഷ മതവിശ്വാസികളുടെമേല്‍ അടിച്ചേല്‍പിക്കാനും ഏകശിലാ മുഖമായ ആര്‍ഷ സംസ്കൃതിയെ ദേശീയ സംസ്കാരമാക്കി മാറ്റാനുമുള്ള രണോത്സുക നീക്കങ്ങള്‍ ലോകം സഗൗരവം ശ്രദ്ധിക്കുന്നുണ്ട് എന്ന സത്യമാണ് അനാവരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യകൂടി ഒപ്പുവെച്ച യു.എന്‍ പ്രമാണങ്ങളും ഇന്ത്യന്‍ ഭരണഘടനയും സംശയാതീതമായി ഉറപ്പുനല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യവും ന്യൂനപക്ഷാവകാശങ്ങളും നിഷേധിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നതെന്ന് ലോകം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു. സഹസ്രാബ്ദങ്ങളായി ഇന്ത്യാ മഹാരാജ്യം മുറുകെപ്പിടിക്കുന്ന ബഹുസ്വരതയും മതവൈവിധ്യവും അതാവശ്യപ്പെടുന്ന മൗലിക സ്വാതന്ത്ര്യങ്ങളും നിലനിര്‍ത്താനും പരിരക്ഷിക്കാനുമായില്ളെങ്കില്‍ ശൈഥില്യവും ധ്രുവീകരണവും ആഭ്യന്തര കലാപങ്ങളുമാണ് അനിവാര്യമായി സംഭവിക്കുകയെന്നാണ് ബറാക് ഒബാമ പ്രസ്താവിച്ചതിന്‍െറ പൊരുള്‍. ഇന്ത്യയോളം വൈപുല്യമോ വൈവിധ്യമോ ഇല്ളെങ്കിലും ആഭ്യന്തരരംഗത്ത് മതസഹിഷ്ണുതയും വിശ്വാസപരമായ സഹവര്‍ത്തിത്വവും ഒരളവോളം കാത്തുസൂക്ഷിക്കാന്‍ അമേരിക്കക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഒബാമക്ക് അവകാശപ്പെടാനാവും. സെപ്റ്റംബര്‍ പതിനൊന്നിലെ ആക്രമണത്തിനുശേഷവും ഇതിന് വലുതായ മാറ്റം സംഭവിച്ചിട്ടില്ല. ഇന്ത്യയിലാകട്ടെ ക്ഷയിച്ചുവരുന്ന മതനിരപേക്ഷ ജനാധിപത്യ വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്താനല്ല, തീരെ ഉന്മൂലനം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് ന്യായമായും ആശങ്കിക്കണം. ഗാന്ധിജിയെ ഈയവസ്ഥ ഞെട്ടിക്കുമെന്ന് പറഞ്ഞ ഒബാമ, ഗാന്ധിഘാതകനായ ഗോദ്സെയെ സംപൂജ്യനാക്കാനുള്ള പുറപ്പാടിലാണ് ഒരുകൂട്ടം ആളുകളെന്ന വിവരം കൂടി അറിഞ്ഞാല്‍ എങ്ങനെയായിരിക്കും പ്രതികരിക്കുക! |
Posted: 06 Feb 2015 05:46 PM PST Image: ന്യൂഡല്‍ഹി: രാജ്യതലസ്ഥാനം ഇന്ന് ബൂത്തിലേക്ക്. 70 അംഗ നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനുള്ള മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞതായി കമീഷന്‍ അറിയിച്ചു. പഴുതടച്ച സുരക്ഷയുടെ അകമ്പടിയോടെയാകും 1.2 കോടിയോളം വരുന്ന വോട്ടര്‍മാര്‍ ശനിയാഴ്ച പോളിങ് ബൂത്തുകളിലത്തെുക. സംസ്ഥാനത്താകെ 12,177 ബൂത്തുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ 714 എണ്ണം പ്രശ്ന ബാധിതമാണ്. രാജ്യഭരണം സ്വന്തമാക്കിയതുപോലെ തലസ്ഥാനവും ഒപ്പം നില്‍ക്കുമെന്ന പ്രഖ്യാപനത്തോടെ ബി.ജെ.പിയും, വീണ്ടും അധികാരത്തിലേറുമെന്ന പ്രത്യാശയോടെ ആം ആദ്മി പാര്‍ട്ടിയും ഒരു കൈ നോക്കാമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസും ഗോദയില്‍ അവസാനഘട്ട പ്രചാരണവും പൂര്‍ത്തിയാക്കി. മൊത്തം 673 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ഫലം പത്തിന്. |
സദ്ദാമിനെ വധിച്ച തൂക്കുകയര്‍ ലേലത്തിന്; വില 43 കോടി Posted: 06 Feb 2015 10:51 AM PST Image: Subtitle: മുന്‍ ആഭ്യന്തരമന്ത്രി ഡോ. മുവഫക് അല്‍ റുബാഇയാണ് തൂക്കുകയറിന്‍െറ ഉടമസ്ഥന്‍ ബഗ്ദാദ്: ഇറാഖ് മുന്‍ പ്രസിഡന്‍റ് സദ്ദാം ഹുസൈനെ തൂക്കിലേറ്റാന്‍ ഉപയോഗിച്ച തൂക്കുകയര്‍ ലേലത്തിന്. തൂക്കുകയറിന് 43 കോടി രൂപ (70 ലക്ഷം ഡോളര്‍) വരെയെങ്കിലും വില ലഭിക്കുമെന്നാണ് സൂചന. സദ്ദാമിന്‍െറ ഭരണകാലത്ത് മൂന്നുതവണയെങ്കിലും ക്രൂരപീഡനത്തിനിരയായ മുന്‍ ആഭ്യന്തരമന്ത്രി ഡോ. മുവഫക് അല്‍ റുബാഇയാണ് തൂക്കുകയറിന്‍െറ ഉടമസ്ഥന്‍. വടക്കന്‍ ബഗ്ദാദിലെ തന്‍െറ വസതിയിലെ കിടപ്പുമുറിയിലുള്ള സദ്ദാമിന്‍െറ പ്രതിമയുടെ കഴുത്തില്‍ ചുറ്റി സൂക്ഷിച്ചിരിക്കുകയാണ് തൂക്കുകയര്‍. കുവൈത്തിലെ രണ്ട് വ്യവസായികള്‍, ഇസ്രായേലിലെ ഒരു സമ്പന്ന കുടുംബം, ഒരു ബാങ്ക്, ഇറാനിലെ ഒരു മതസംഘടന തുടങ്ങിയവരാണ് തൂക്കുകയര്‍ സ്വന്തമാക്കാന്‍ രംഗത്തുള്ളത്. 70 ലക്ഷം ഡോളറിനെക്കാള്‍ കൂടുതല്‍ തുക റുബാഇ ആഗ്രഹിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. സദ്ദാമിനെ സര്‍ക്കാര്‍ തൂക്കിലേറ്റിയ ശേഷം ഉപയോഗിച്ച കയര്‍ തിരിച്ചത്തെിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെടുകയായിരുന്നെന്ന് റുബാഇ പറഞ്ഞു. |
മാതൃഭാഷയിലേക്ക് അക്ഷരയാത്രയൊരുക്കാന്‍ ‘മധുരമെന്‍ മലയാളം’ Posted: 06 Feb 2015 10:17 AM PST Image: Subtitle: രജിസ്ട്രേഷന്‍ ഞായറാഴ്ച തുടങ്ങും പിറന്നനാടിന്‍െറ സ്വരമധുരിമ. വാരിയെടുത്ത് മാറോടണച്ച് പൊന്നുമ്മ നല്‍കി അച്ഛനുമമ്മയും കേള്‍പ്പിച്ച കൊഞ്ചല്‍, അമ്മിഞ്ഞപ്പാല്‍ മണമൂറുന്ന ചുണ്ടുകളാല്‍ ആദ്യമുച്ചരിച്ച വാക്ക്. വളഞ്ഞുപുളഞ്ഞ ലിപികള്‍ കുത്തിവരച്ച് സ്കൂളില്‍ ആദ്യമായി എഴുതാന്‍ പഠിച്ച അക്ഷരം. മനസ്സില്‍ കടുംനിറത്തില്‍ എഴുതപ്പെട്ട ഓരോ അക്ഷരവും കാതില്‍പതിഞ്ഞ ഓരോവാക്കും മലയാളിയുടെ ഗൃഹാതുരമായ ഓര്‍മകളാണ്. അതുകൊണ്ടുതന്നെ ഭാഷയിലേക്കുള്ള തിരിച്ചുപോക്ക് മലയാളിക്ക് സ്വന്തം വീട്ടിലേക്കുള്ള മടക്കംകൂടിയാണ്. സ്വന്തംവേരുകളെ തിരിച്ചറിഞ്ഞുള്ള മടക്കം. മാതൃഭാഷയുടെ മധുരിമ തിരിച്ചുപിടിക്കാന്‍ പ്രവാസിവിദ്യാര്‍ഥികള്‍ക്കായി ഗള്‍ഫ് മാധ്യമവും മാധ്യമം ഓണ്‍ലൈനും ചേര്‍ന്ന് ‘മധുരമെന്‍ മലയാളം’ എന്ന ഭാഷാപഠന പരിപാടിക്ക് തുടക്കം കുറിക്കുന്നു. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം മിഷന്‍, കേരള സാംസ്കാരിക വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി. ലളിതമായ ഓണ്‍ലൈന്‍ പ്രശ്നോത്തരിയിലൂടെ മലയാളഭാഷയിലേക്ക് പ്രവാസി വിദ്യാര്‍ഥികളെ അടുപ്പിക്കുന്ന ഭാഷാപഠന പ്രക്രിയയാണ് ഇത്. അഞ്ച് മുതല്‍ ഏഴുവരെ ക്ളാസിലുള്ളവര്‍ക്കുവേണ്ടിയുള്ള പ്രാഥമികതല (ജൂനിയര്‍) ഭാഷാ പാഠ്യപദ്ധതിയും എട്ടാംക്ളാസ് മുതല്‍ 10ാംക്ളാസുവരെയുള്ള കുട്ടികള്‍ക്കായി ഉപരിപഠന ഭാഷാ പാഠ്യപദ്ധതിയും (സീനിയര്‍) കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദഗ്ധര്‍ തയാറാക്കിയിട്ടുണ്ട്. പഠനത്തിനാവശ്യമായ വിവരങ്ങള്‍ മാധ്യമം ഓണ്‍ലൈന്‍ വഴിയും ഗള്‍ഫ് മാധ്യമം വഴിയും നല്‍കും. മിഡ്ല്‍ ഈസ്റ്റ്, അമേരിക്ക, ആസ്ട്രേലിയ, യൂറോപ്യന്‍ രാഷ്ട്രങ്ങള്‍ എന്നിവിടങ്ങളിലെ പ്രമുഖ സ്കൂളുകള്‍, മലയാളി അസോസിയേഷനുകള്‍ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയില്‍ ഒരുലക്ഷത്തോളം പ്രവാസി വിദ്യാര്‍ഥികള്‍ ഭാഗഭാക്കാകും. ‘മധുരമെന്‍ മലയാള’ത്തിന്‍െറ വിശദവിവരങ്ങളടങ്ങിയ വെബ്പേജ് ഞായറാഴ്ച തുറക്കും. കോഴ്സില്‍ അംഗമാകാന്‍ ഉദ്ദേശിക്കുന്ന പ്രവാസി വിദ്യാര്‍ഥികള്‍ക്ക് ഞായറാഴ്ച മുതല്‍തന്നെ മാധ്യമം ഓണ്‍ലൈന്‍ ലിങ്ക് വഴിയോ www.madhyamam.com/madhuramenmalayalam വെബ്പേജ് ലിങ്ക് വഴിയോ നേരിട്ട് പ്രവേശിച്ച് രജിസ്റ്റര്‍ ചെയ്യാം. ഏപ്രില്‍ എട്ടുവരെ ജൂനിയര്‍, സീനിയര്‍ വിഭാഗക്കാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. രജിസ്ട്രേഷന്‍ ഉറപ്പായ സന്ദേശം ഇ-മെയില്‍ വഴി ലഭിക്കും. തുടര്‍ന്ന് ലഭിക്കുന്ന നമ്പറും പാസ്വേഡും ഉപയോഗിച്ചാണ് പരീക്ഷക്കായി ലോഗിന്‍ ചെയ്യേണ്ടത്. ഫെബ്രുവരി 21 മുതല്‍ ഗള്‍ഫ് മാധ്യമത്തിലും മധുരമെന്‍ മലയാളം വെബ്പേജിലും പഠനപരിപാടിയുടെ അധ്യായങ്ങള്‍ പ്രസിദ്ധീകരിച്ചുതുടങ്ങും. ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രാഥമിക, ഉപരിപഠന (ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങള്‍ക്കായുള്ള) അധ്യായങ്ങള്‍ പ്രസിദ്ധീകരിക്കും. പഠിതാക്കള്‍ക്ക് ഓണ്‍ലൈന്‍ ലിങ്കിലൂടെ 10 ഭാഗങ്ങള്‍ വീതമുള്ള പാഠ്യപദ്ധതിയിലേക്ക് പ്രവേശിക്കാം. ഏപ്രില്‍ 10നാണ് ഓണ്‍ലൈന്‍ പരീക്ഷ. പഠനപരിശീലന പദ്ധതിയില്‍ വിജയികളാകുന്നവര്‍ക്ക് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ സര്‍ട്ടിഫിക്കറ്റ് നല്‍കും. ഏറ്റവുംകൂടുതല്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിക്കുന്ന സ്കൂളിനുമുണ്ട് പ്രത്യേക പുരസ്കാരം. പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കുന്നവര്‍ക്ക് മൂന്നാംഘട്ടമായ എഴുത്തുപരീക്ഷ നടക്കും. ഇതില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഏപ്രില്‍ 24ന് നടക്കുന്ന ‘മധുരമെന്‍ മലയാളം’ മെഗാ ഇവന്‍റായ ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫിനാലെയിലെ ആദ്യ മൂന്നുവിജയികളെ ആദരിക്കുന്നതോടൊപ്പം അവര്‍ക്ക് ആകര്‍ഷകമായ സമ്മാനത്തുകയും പ്രോത്സാഹനസമ്മാനങ്ങളും മെമന്‍േറായും സമ്മാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ‘മധുരമെന്‍ മലയാളം’ വെബ്പേജ് സന്ദര്‍ശിക്കുക. |
യുദ്ധവിമാനം പറത്തിയ 14കാരന്‍ മരണത്തിന് കീഴടങ്ങി Posted: 06 Feb 2015 10:08 AM PST Image: ന്യൂഡല്‍ഹി: വ്യോമസേനയുടെ യുദ്ധവിമാനം പറത്തുകയെന്ന സ്വപ്നം പൂവണിഞ്ഞ് മൂന്ന് മാസത്തിനകം, അര്‍ബുദരോഗിയായ 14കാരന്‍ ചന്ദന്‍ മരണത്തിന് കീഴടങ്ങി. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ (എയിംസ്) കിടക്കക്കരികില്‍ തേജസ് യുദ്ധവിമാനത്തിന്‍െറ ചിത്രം വെച്ച് കൊണ്ടാണ് ബിഹാറിലെ സമസ്തിപൂര്‍ സ്വദേശിയായ ഈ ബാലന്‍ യാത്രയായത്. ജീവിതത്തിന്‍െറ അവസാന നിമിഷത്തില്‍ യുദ്ധവിമാനത്തിന്‍െറ ചിത്രം അരികില്‍ വേണമെന്നതും ചന്ദന്‍െറ സ്വപ്നമായിരുന്നു. ലോക കാന്‍സര്‍ ദിനമായ ഫെബ്രുവരി നാലിന് തന്നെയായിരുന്നു ചന്ദന്‍െറ മരണവും. രോഗിയാണെന്നറിഞ്ഞിട്ടും യുദ്ധവിമാനം പറത്തുകയെന്ന സ്വപ്നം മനസ്സില്‍ സൂക്ഷിച്ച ചന്ദന്‍ അപൂര്‍വ ധൈര്യശാലിയായിരുന്നെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് റാഹ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അവന്‍െറ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞതില്‍ വ്യോമസേനക്ക് അഭിമാനമുണ്ട് ^അദ്ദേഹം വെളിപ്പെടുത്തി. 2014 നവംബര്‍ 14നാണ് വ്യോമസേന സൗകര്യമേര്‍പ്പെടുത്തിയിനെ തുടര്‍ന്ന് ചന്ദന്‍ ജഗ്വാര്‍ യുദ്ധവിമാനത്തില്‍ പറന്നത്. വ്യോമസേനയുടെ ഫ്ളയിങ് ലഫ്റ്റനന്‍റ് പദവിയും യൂനിഫോമും ലഭിച്ച ചന്ദന്‍ അംബാല എയര്‍ബേസില്‍ നിന്നാണ് തന്‍െറ ആഗ്രഹം സഫലീകരിച്ചത്. 2013 ജനുവരിയില്‍ ചന്ദനെയും പിതാവ് ഗിരീഷ് മണ്ഡലിനെയും കാന്‍സര്‍ രോഗികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ ഉദയ് ഫൗണ്ടേഷന്‍ എയിംസിന് സമീപം ഫുട്പാത്തില്‍ കണ്ടത്തെുകയായിരുന്നു. വലുതായാല്‍ യുദ്ധവിമാനം പറത്തുന്ന പൈലറ്റ് ആകണമെന്നത് ചന്ദന്‍െറ ഏറ്റവും വലിയ മോഹമായിരുന്നെന്ന് ഫൗണ്ടേഷന്‍ സ്ഥാപകന്‍ രാഹുല്‍ വര്‍മ പറഞ്ഞു. രോഗം മൂര്‍ച്ഛിച്ച ചന്ദന് 22 തവണ കീമോതെറപ്പി നല്‍കിയിരുന്നു. മാസം മുമ്പ് അവന്‍െറ ശരീരം മരുന്നിനോട് പ്രതികരിക്കാതായെന്ന് വര്‍മ പറഞ്ഞു. ഒരാഴ്ചയായി ചന്ദന് മോര്‍ഫീന്‍ നല്‍കിവരുകയായിരുന്നു. യുദ്ധവിമാനം പറത്തിയതിനെക്കുറിച്ച് പറയുമ്പോഴൊക്കെ അവന്‍െറ ചുണ്ടുകളില്‍ ചെറുപുഞ്ചിരിയുണ്ടാവുമായിരുന്നെന്നും വര്‍മ അനുസ്മരിച്ചു. |
ദക്ഷിണാഫ്രിക്കക്ക് കപ്പ് ഇനിയും മരീചികയാവുമോ? Posted: 06 Feb 2015 10:06 AM PST Image: ബ്രിസ്ബേന്‍: റെക്കോഡുകളുടെ തോഴരായ എ.ബി. ഡിവില്ലിയേഴ്സും ഹാശിം അംലയും നയിക്കുന്ന ബാറ്റിങ്, ഡെയ്ല്‍ സ്റ്റെയിനും മോണ്‍ മോര്‍ക്കലും ഉള്‍പ്പെട്ട ബൗളിങ്, ഒന്നിനൊന്ന് മെച്ചപ്പെട്ട ഒൗള്‍ റൗണ്ടര്‍മാര്‍, വിശ്വസ്തനായ നായകന്‍ -പഴയതുപോലെ ദക്ഷിണാഫ്രിക്കക്ക് ഇത്തവണയും കുറവുകളൊന്നുമില്ല. ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്ന്. സമീപകാലത്ത് കളിച്ച പരമ്പകളിലും മികച്ച റെക്കോഡ് -ദൗര്‍ഭാഗ്യത്തിന്‍െറ കണക്കുകള്‍ക്ക് ഇത്തവണയെങ്കിലും പകരം വീട്ടാന്‍ പക്ഷേ, ദക്ഷിണാഫ്രിക്കക്കാകുമോ? ഒരുറപ്പുമില്ളെന്ന് മുന്‍ നായകന്‍ ഗ്രെയിം സ്മിത്ത് തന്നെ പറയുമ്പോഴും ടീമിനെ എഴുതിത്തള്ളേണ്ടെന്നാണ് വിദഗ്ധരുടെ പക്ഷം. നാലു കപ്പുകളുമായി ഏറ്റവും കൂടുതല്‍ വിജയം വരിച്ച ടീം എന്ന ആനുകൂല്യവുമായി സ്വന്തം മണ്ണില്‍ ഇറങ്ങുന്ന ആസ്ട്രേലിയക്ക് ഇപ്പോഴും ക്യാപ്റ്റനെ ചൊല്ലിയുള്ള ആധി തീര്‍ന്നിട്ടില്ല. പരിക്ക് വലച്ച റിക്കി പോണ്ടിങ് 2011ല്‍ ടീമിന് നേരത്തെ മടക്കയാത്ര നല്‍കിയപോലെ പരിക്കിന്‍െറ പിടിയിലുള്ള മൈക്കല്‍ ക്ളാര്‍ക്ക് ഇത്തവണ വില്ലനാകുമോ എന്ന് കങ്കാരുക്കള്‍ ഭയക്കുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ബാറ്റിങ് ഭേദമാണെങ്കിലും ബൗളിങ് ശരാശരി പോലുമില്ല. പുതുരക്തവുമായി എത്തിയ പാകിസ്താനും മികച്ച താരങ്ങളുടെ അഭാവമുള്ള ഇംഗ്ളണ്ടും ശരാശരിയില്‍ കൂടുതലാകില്ളെന്നാണ് നിരീക്ഷണം. പാളയത്തില്‍ പട തുടരുന്ന വിന്‍ഡീസ് അവസാനം ദക്ഷിണാഫ്രിക്കയോടു കളിച്ച പരമ്പരയില്‍ ദയനീയ തോല്‍വി ഏറ്റുവാങ്ങിയിരുന്നു. സങ്കക്കാരയുടെ ടീം മോശമല്ലാത്ത പ്രകടനം തുടരുന്നുവെങ്കിലും അവസാനം ന്യൂസിലന്‍ഡിനു മുന്നില്‍ മുട്ടുമടക്കിയിരുന്നു. ഇത്തരം പ്രശ്നങ്ങളൊന്നുമില്ലാത്ത ദക്ഷിണാഫ്രിക്കക്ക് ഇത് മികച്ച അവസരമാവുക സ്വാഭാവികം. 1999ലെ ലോകകപ്പ് സെമിയില്‍ ലാന്‍സ് ക്ളൂസ്നര്‍ ജയിപ്പിക്കുമായിരുന്ന കളി അലന്‍ ഡൊണാള്‍ഡ് റണ്ണൗട്ടിന്‍െറ രൂപത്തില്‍ കളഞ്ഞുകുളിച്ചത് ദക്ഷിണാഫ്രിക്കക്കാര്‍ മറന്നുകാണില്ല. ആസ്ട്രേലിയക്കെതിരെ അവസാന ഓവറില്‍ വേണ്ടിയിരുന്നത് ഒമ്പത് റണ്‍സ്. ആദ്യ രണ്ട് പന്തുകള്‍ അതിര്‍ത്തി കടത്തി ക്ളൂസ്നര്‍ ടൈ ആക്കിയെങ്കിലും നാലാം പന്ത് സിംഗ്ള്‍ ഓടിയത് നിര്‍ഭാഗ്യകരമായി ഡൊണാള്‍ഡിന്‍െറ റണ്ണൗട്ടില്‍ കലാശിക്കുകയായിരുന്നു. സമാനദുരന്തങ്ങള്‍ ആവര്‍ത്തിച്ചില്ളെങ്കില്‍ ടീമിന് കപ്പ് ഉയര്‍ത്താനാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അതിവേഗം സെഞ്ച്വറി തികച്ച റെക്കോഡുള്ള ഡിവില്ലിയേഴ്സും അതിവേഗം 5,000 തികച്ച അംലയും അവര്‍ക്കൊപ്പം ഡുപ്ളസിസുമാണ് ബാറ്റിങ്ങിലെ കരുത്ത്. ബൗളിങ്ങില്‍ സ്റ്റെയിനിനും മോര്‍ക്കലിനുമൊപ്പം വെര്‍നണ്‍ ഫിലാന്‍ഡറും മികച്ച ഫോമിലാണ്. ഇതേ പ്രകടനം ആവര്‍ത്തിച്ചാല്‍ ചരിത്രം വഴിമാറില്ളെന്ന് എന്താണുറപ്പ്...? |
ജുഡീഷ്യറിയും സര്‍ക്കാറും വീണ്ടും ഏറ്റുമുട്ടലിലേക്ക് Posted: 06 Feb 2015 10:04 AM PST Image: Subtitle: ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം യോഗം ചേര്‍ന്നു ന്യൂഡല്‍ഹി: പരമോന്നത കോടതിയിലും ചില ഹൈകോടതികളിലും നിയമനം നടത്താനുള്ള പേരുകള്‍ നിര്‍ദേശിക്കാനായി സുപ്രീംകോടതി കൊളീജിയം വെള്ളിയാഴ്ച യോഗം ചേര്‍ന്നു. ഇതോടെ, ജുഡീഷ്യറിയും സര്‍ക്കാറും തമ്മില്‍ പുതിയ ഏറ്റുമുട്ടലിന് കളമൊരുങ്ങി. 2014ലെ ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ (എന്‍.ജെ.എ.സി) നിയമത്തിന്‍െറ ഭരണഘടനാസാധുത ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹരജികളില്‍ തീര്‍പ്പാവുന്നതുവരെ കൊളീജിയത്തിന്‍െറ പുതിയ ശിപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കില്ളെന്ന് കേന്ദ്ര നിയമമന്ത്രി വ്യക്തമാക്കി ഒരാഴ്ചക്കുള്ളിലാണ് കൊളീജിയം ചേര്‍ന്നത് എന്നത് ശ്രദ്ധേയമാണ്. മുതിര്‍ന്ന ജഡ്ജിമാരുമായി കൂടിയാലോചിച്ച് ചീഫ് ജസ്റ്റിസ് എച്ച്.എല്‍. ദത്തുവാണ് അഞ്ച് ജഡ്ജിമാരടങ്ങുന്ന കൊളീജിയം ചേരാന്‍ തീരുമാനമെടുത്തത്. കൊളീജിയം സംവിധാനം നിര്‍ത്തലാക്കുന്ന ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ നിയമമോ ഭരണഘടനാ ഭേദഗതി ബില്ളോ കേന്ദ്രസര്‍ക്കാര്‍ ഇനിയും വിജ്ഞാപനം ചെയ്തിട്ടില്ലാത്തതിനാല്‍ കൊളീജിയം ചേരുന്നതിന് വിലക്കില്ളെന്ന അഭിപ്രായമാണ് സുപ്രീംകോടതി ജഡ്ജിമാര്‍ക്ക്. മുഴുവന്‍സമയ ചീഫ് ജസ്റ്റിസുമാരില്ലാത്ത ചില ഹൈകോടതികളില്‍ ജഡ്ജിമാരുടെ നിയമനത്തിനായി നാമനിര്‍ദേശം നടത്തുക എന്നതായിരുന്നു വെള്ളിയാഴ്ച ചേര്‍ന്ന കൊളീജിയത്തിന്‍െറ അജണ്ട. രാജ്യത്തെ 24 ഹൈകോടതികളില്‍ ഏഴെണ്ണത്തിന് ആക്ടിങ് ചീഫ് ജസ്റ്റിസുമാരാണുള്ളത്. ഗുജറാത്ത്, കേരളം, പഞ്ചാബ്, ഹരിയാന, മേഘാലയ, രാജസ്ഥാന്‍, സിക്കിം, ഗുവാഹതി എന്നിവിടങ്ങളിലാണ് മുഴുവന്‍സമയ ചീഫ് ജസ്റ്റിസുമാരില്ലാത്തത്. വിവിധ ഹൈകോടതികളില്‍ ജഡ്ജിമാരുടെ 347 ഒഴിവുകളുണ്ട്. ദേശീയ ജുഡീഷ്യല്‍ നിയമന കമീഷന്‍ നിയമത്തിന്‍െറ ഭരണഘടനാസാധുത ചോദ്യംചെയ്ത് സമര്‍പ്പിക്കപ്പെട്ട രണ്ട് പൊതുതാല്‍പര്യ ഹരജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്. ഇതില്‍ തീര്‍പ്പാവുന്നതുവരെ സുപ്രീംകോടതിയിലേക്കോ ഹൈകോടതികളിലേക്കോ പുതിയ നിയമനങ്ങള്‍ ഉണ്ടാവില്ളെന്ന് കേന്ദ്ര നിയമമന്ത്രി ഡി.വി. സദാനന്ദ ഗൗഡ കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പുതിയ നിയമനകമീഷന്‍ വരുന്നതുവരെ കൊളീജിയം സംവിധാനം തുടരുമെന്നാണ് ചീഫ് ജസ്റ്റിസ് ദത്തു മാധ്യമങ്ങളോട് പറഞ്ഞത്. |
ദേശീയ ഐക്യം: ശ്രീലങ്കയില്‍ പ്രത്യേക ദൗത്യസംഘം Posted: 06 Feb 2015 09:52 AM PST Image: കൊളംബോ: ഏകീകൃത രാജ്യത്തെ കെട്ടിപ്പടുക്കുന്നതിനായി ഒരു പ്രത്യേക ദൗത്യസംഘത്തിന് ശ്രീലങ്ക രൂപംകൊടുക്കുന്നു. പ്രസിഡന്‍ഷ്യല്‍ ടാസ്ക് ഫോഴ്സ് ഓണ്‍ റീകണ്‍സിലിയേഷന്‍ (പി.ടി.എഫ്.ആര്‍.) രൂപവത്കരിക്കുന്നതിന് പ്രസിഡന്‍റ് മൈത്രിപാല സിരിസേന അവതരിപ്പിച്ച പ്രമേയത്തിന് ശ്രീലങ്കന്‍ കാബിനറ്റ് അംഗീകാരം നല്‍കിയതായി കാബിനറ്റ് വക്താവും മന്ത്രിയുമായ ഡോ. രജിത സേനരത്നെ പറഞ്ഞു. സിരിസേന ചൈന സന്ദര്‍ശിക്കും |
മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമി അല്‍അറിയാനെ യു.എസ് നാടുകടത്തി Posted: 06 Feb 2015 09:49 AM PST Image: Subtitle: അമേരിക്കന്‍ ഭീകര വേട്ടയുടെ ഇര വാഷിങ്ടണ്‍: തീവ്രവാദക്കുറ്റം ചുമത്തി മൂന്നു വര്‍ഷം ജയിലിലടക്കുകയും ഒരു പതിറ്റാണ്ടിലേറെയായി നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്ത പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രഫ സാമി അല്‍ അരിയാനെ അമേരിക്ക തുര്‍ക്കിയിലേക്കു നാടുകടത്തി. കേസ് അവസാനിപ്പിക്കാന്‍ നാടുകടത്തുമെന്ന ഫെഡറല്‍ കോടതി നിബന്ധനക്ക് വഴങ്ങിയ സാഹചര്യത്തിലാണ് സൗത് ഫ്ളോറിഡ വാഴ്സിറ്റി പ്രഫസറായിരുന്ന സാമിയെ നാടുകടത്തിയത്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment