ആര്‍പ്പൂക്കരയില്‍ ആറ്റില്‍ വിഷം കലക്കി മീന്‍പിടിത്തം Madhyamam News Feeds |
- ആര്‍പ്പൂക്കരയില്‍ ആറ്റില്‍ വിഷം കലക്കി മീന്‍പിടിത്തം
- പീഡനാരോപണം: ഡി.വൈ.എഫ്.ഐ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി
- കടലാക്രമണ ഭീതിയില്‍ പാനൂര്‍ തീരം
- ഭക്തിനിര്‍ഭരമായി ശാര്‍ക്കര പൊങ്കാല; കാല്‍ലക്ഷത്തോളംപേര്‍ പങ്കെടുത്തു
- വടകര നഗരസഭാ ചെയര്‍പേഴ്സനും സെക്രട്ടറിക്കുമെതിരെ വിജിലന്‍സ് കേസ്
- ഗൂഡല്ലൂരില്‍ സ്ത്രീയെ കടുവ കൊന്നു
- ആരോണ്‍ ഫിഞ്ചിന് സെഞ്ച്വറി; ഇംഗ്ലണ്ടിന് 343 റണ്‍സ് വിജയ ലക്ഷ്യം
- ഡല്‍ഹിയില്‍ ഇനി ആപ് കി സര്‍ക്കാര്‍
- ആവേശം വിതച്ച് പ്രവാസി കായികമേള
- ആപ്പിന്‍െറ ജയം ഉചിതമായെന്ന് സുരേഷ് ഗോപി
- റാക് ഹാഫ് മാരത്തണില്‍ കെനിയന്‍, ഇത്യോപ്യന്‍ ആധിപത്യം
- അത്യാധുനിക സംവിധാനങ്ങളുമായി കോസ്റ്റ്ഗാര്‍ഡ്
- പുനരര്‍പ്പണദിന സ്മരണയില്‍ ബഹ്റൈന്‍
- വിദ്യാര്‍ഥികളുടെ കൊലപാതകം: ഒബാമ അനുശോചനം രേഖപ്പെടുത്തി
- വൈക്കോ വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി
- വേനല്‍വസന്തം...
- കൊല്‍കത്തയിലെ ബി.ജെ.പി ബ്രാഞ്ച് ഓഫീസില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി
- സമാധാനത്തോടെ മരിക്കാം, ഫേസ്ബുക് പിന്‍ഗാമി അപ്ഡേറ്റ് ചെയ്യും!
- ഒത്തുതീര്‍പ്പല്ല, അടിയറവ്
- കായിക കുതിപ്പിന് കേരളം
- ലോകകപ്പിലെ ആദ്യജയം ന്യൂസിലന്‍ഡിന്
- ആം ആദ്മി ഇന്ന് അധികാരമേല്‍ക്കും
- സര്‍വിസസിന് ഓവറോള്‍ കിരീടം, കേരളം രണ്ടാമത്
- ആ തീവണ്ടി ചൂളം വിളിച്ചത് മരണത്തിലേക്ക
- പത്മനാഭസ്വാമി ക്ഷേത്രം സ്വര്‍ണമെടുത്തത് 82 തവണ
ആര്‍പ്പൂക്കരയില്‍ ആറ്റില്‍ വിഷം കലക്കി മീന്‍പിടിത്തം Posted: 14 Feb 2015 12:57 AM PST ഗാന്ധിനഗര്‍: കുടിവെള്ളത്തിന് ആശ്രയിക്കുന്ന ആറ്റിലെ വെള്ളത്തില്‍ വിഷം കലക്കി മീന്‍പിടിക്കുന്നു. അര്‍ധരാത്രിക്കുശേഷം യമഹ എന്‍ജിന്‍ പിടിപ്പിച്ച വള്ളത്തിലത്തെിയാണ് വിഷം കലക്കുന്നത്. |
പീഡനാരോപണം: ഡി.വൈ.എഫ്.ഐ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി Posted: 14 Feb 2015 12:55 AM PST ചൊക്ളി: ചൊക്ളി യു.പി സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ കുറ്റവാളിക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ പാനൂര്‍ ജില്ലാ കമ്മിറ്റിയും മഹിളാ അസോസിയേഷനും ചൊക്ളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് മഹിളാ അസോസിയേഷന്‍ ഏരിയ സെക്രട്ടറി സരോജിനി ഉദ്ഘാടനം ചെയ്തു. തങ്കമണി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. എന്‍. അനൂപ്, പി. മനോജ് എന്നിവര്‍ സംസാരിച്ചു. |
കടലാക്രമണ ഭീതിയില്‍ പാനൂര്‍ തീരം Posted: 14 Feb 2015 12:52 AM PST ആറാട്ടുപുഴ: ദുര്‍ബലമായ കടല്‍ഭിത്തി മൂലം ശക്തമായ കടലാക്രമണ ഭീഷണിക്ക് നടുവിലാണ് പാനൂര്‍ തീരം. ചെറുതായൊന്ന് കടലിളകിയാല്‍ പോലും ഇവിടത്തെ റോഡും വീടുകളും അപകടത്തിലാകും എന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്. അപകട മുനമ്പില്‍ നില്‍ക്കുന്ന ഈ പ്രദേശം കാലവര്‍ഷത്തിനുമുമ്പ് കടലാക്രമണത്തില്‍നിന്ന് സംരക്ഷിക്കണമെന്ന ആവശ്യം ശക്തമാണ്. |
ഭക്തിനിര്‍ഭരമായി ശാര്‍ക്കര പൊങ്കാല; കാല്‍ലക്ഷത്തോളംപേര്‍ പങ്കെടുത്തു Posted: 14 Feb 2015 12:16 AM PST ആറ്റിങ്ങല്‍: ഭക്തിനിര്‍ഭരമായ ശാര്‍ക്കര പൊങ്കാലയില്‍ കാല്‍ലക്ഷത്തോളം ഭക്തര്‍ പങ്കെടുത്തു. വിശാലമായ ക്ഷേത്രപറമ്പില്‍ ക്ഷേത്രോപദേശക സമിതിയൊരുക്കിയ അടുപ്പുകള്‍ നിറഞ്ഞതോടെ സമീപറോഡുകളിലേക്കും സ്കൂള്‍ വളപ്പുകളിലേക്കും സ്വകാര്യ വസ്തുക്കളിലേക്കും അടുപ്പുകളുടെ നിര നീണ്ടു. രാവിലെ ഒമ്പതിന് ചുറ്റമ്പലത്തിന് പുറത്ത് സേവാപന്തലില്‍ പണ്ടാര അടുപ്പില്‍ മുഖ്യതന്ത്രി തരണനെല്ലൂര്‍മന സജിഗോവിന്ദന്‍ നമ്പൂതിരി തീ പകര്‍ന്നതോടെയാണ് പൊങ്കാല ചടങ്ങുകള്‍ക്ക് തുടക്കമായത്. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ഉച്ചക്ക് പന്തണ്ടോടെയാണ് പൊങ്കാലനിവേല്യത്തിന് പനിനീര്‍ അഭിഷേകം നടത്തിയത്. പണ്ടകശാല റോഡ്, കടകം റോഡ്, ശാര്‍ക്കര ജങ്ഷന്‍ റോഡ്, റെയില്‍വേ ലൈന്‍ സമാന്തര റോഡ്, വില്ളേജ് ഓഫിസ് പരിസരം, ശ്രീ ഭദ്രാ ഓഡിറ്റോറിയം പരിസരം, ടൂറിസം ഫെസിലിറ്റേഷന്‍ സെന്‍റര്‍ പരിസരം, ഗവ. യു.പി.എസ് പരിസരം, ശാര്‍ക്കര-വലിയകട റോഡ് എന്നിവിടങ്ങളില്‍ പൊങ്കാലയര്‍പ്പണം നടന്നു. ദേവസ്വം ബോര്‍ഡ് വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരുന്നത്. സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സൗജന്യ ഭക്ഷണ-കുടിവെള്ള വിതരണവും നടന്നു. പൊങ്കാല സമര്‍പ്പണം പൂര്‍ത്തിയായതിന് ശേഷം ക്ഷേത്ര പറമ്പ് ശുചീകരണത്തിന് ചിറയിന്‍കീഴ് മുസലിയാര്‍ കോളജ് ഓഫ് എന്‍ജിനീയറിങ്ങിലെ എന്‍.എസ്.എസ് യൂനിറ്റ് നേതൃത്വം നല്‍കി. ഓട്ടോ-ടാക്സി ഡ്രൈവേഴ്സ് സൗജന്യമായി ഭക്തര്‍ക്ക് യാത്രാസൗകര്യവും ഒരുക്കിയിരുന്നു. വാഹനങ്ങള്‍ നിശ്ചയിച്ച പാര്‍ക്കിങ് സ്ഥലങ്ങളില്‍ കൊള്ളാതെ വന്നതോടെ ഇതര പ്രധാനറോഡുകളില്‍ പാര്‍ക്ക് ചെയ്തു. ഇത് ഗതാഗതക്കുരുക്കും സൃഷ്ടിച്ചു. |
വടകര നഗരസഭാ ചെയര്‍പേഴ്സനും സെക്രട്ടറിക്കുമെതിരെ വിജിലന്‍സ് കേസ് Posted: 14 Feb 2015 12:13 AM PST വടകര: നാരായണനഗറില്‍ ബി.ഒ.ടി അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന വ്യാപാരസമുച്ചയത്തിന്‍െറ പിഴ ഒഴിവാക്കിയതിനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ കോഴിക്കോട് വിജിലന്‍സ് ആന്‍ഡ് ആന്‍റികറപ്ഷന്‍ ബ്യൂറോ നടത്തിയ അന്വേഷണത്തില്‍ ഉദ്യോഗസ്ഥര്‍ക്കും നഗരസഭാ ചെയര്‍പേഴ്സനുമെതിരെ കേസെടുത്തു. |
ഗൂഡല്ലൂരില്‍ സ്ത്രീയെ കടുവ കൊന്നു Posted: 13 Feb 2015 11:56 PM PST Image: ഗൂഡല്ലൂര്‍: തേയില നുള്ളുകയായിരുന്ന സ്ത്രീയെ കടുവ കൊന്നു. ബിദര്‍ക്കാട് ഓടോടംവയലിലെ കുമാറിന്‍െറ ഭാര്യ മഹാലക്ഷമി(30)യാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് സംഭവം. തമിഴ്നാട്-കേരള അതിര്‍ത്തിയിലെ പാട്ടവയല്‍ ചോലക്കാട് ഭാഗത്ത് സ്വാകാര്യ തേയിലത്തോട്ടത്തില്‍ പച്ചതേയില നുള്ളുകയായിരുന്നു അവര്‍. പെട്ടെന്നാണ് കടുവ ചാടി മഹാലക്ഷമിയെ പിടികൂടിയത്. ഭയന്ന് വിറച്ചോടിയ മറ്റു തൊഴിലാളികളുടെ കരച്ചിലും ബഹളം കേട്ട് കടുവ ഓടിരക്ഷപ്പെട്ടു. |
ആരോണ്‍ ഫിഞ്ചിന് സെഞ്ച്വറി; ഇംഗ്ലണ്ടിന് 343 റണ്‍സ് വിജയ ലക്ഷ്യം Posted: 13 Feb 2015 11:41 PM PST Image: മെല്‍ബണ്‍: ക്രിക്കറ്റ് ലോകകപ്പിലെ ആദ്യ സെഞ്ച്വറിയും ആദ്യ ഹാട്രിക്കും പിറന്ന ആസ്‌ട്രേലിയ^ ഇംഗ്ലണ്ട് മത്സരത്തില്‍ ആതിഥേയര്‍ക്ക് കൂറ്റന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഓസിസ് 50 ഓവറില്‍ 342 റണ്‍സെടുത്തു. ആരോണ്‍ ഫിഞ്ച് (135) നേടിയ സെഞ്ച്വറി മികവിലാണ് ഓസിസ് മികച്ച സ്‌കോറിലെത്തിയത്. നാല് ഫോറും മൂന്ന് സിക്‌സും അടങ്ങുന്നതായിരുന്നു ആരോണ്‍ ഫിഞ്ചിന്റെ ഇന്നിങ്‌സ്. ഈ ലോകകപ്പിലെ ആദ്യ സെഞ്ച്വറിക്കാണ് അദ്ദേഹം അര്‍ഹനായത്. ക്യാപ്റ്റന്‍ ജോര്‍ജ് ബെയ്‌ലി(55), ഗ്ലെന്‍ മാക്‌സ് വെല്‍(66) എന്നിവരും ഓസിസ് നിരയില്‍ തിളങ്ങി. ഡേവിഡ് വാര്‍ണര്‍(22), മിച്ചല്‍ മാര്‍ഷ് (23), എന്നിവരായിരുന്നു മറ്റു സ്‌കോറര്‍മാര്‍. ഓസിസ് നിരയില്‍ ഷെയ്ന്‍ വാട്‌സണ്‍ പൂജ്യനായി. നേരത്തേ ടോസ് നേടിയ ഇംഗ്ലണ്ട് ഓസിസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മിച്ചല്‍ മാര്‍ഷ്, ബ്രാഡ് ഹഡിന്‍, മിച്ചല്‍ ജോണ്‍സണ്‍ എന്നിവരെ പുറത്താക്കിയാണ് ഫിന്‍ ഹാട്രിക് നേടിയത്.
|
ഡല്‍ഹിയില്‍ ഇനി ആപ് കി സര്‍ക്കാര്‍ Posted: 13 Feb 2015 11:04 PM PST Image: ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്‍െറ നേതൃത്വത്തില്‍ രണ്ടാമത് ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരമേറ്റു. ലോക്പാല്‍ ബില്‍ പാസാക്കാനാവാതെ രാജിവെച്ചിറങ്ങി കൃത്യം ഒരു വര്‍ഷം തികയുന്ന ദിവസം തന്നെയാണ് അധികാരമേറ്റത്. രാംലീലാ മൈതാനിയില്‍ നടന്ന ചടങ്ങില്‍ കെജ്രിവാള്‍ ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ നജീബ് ജങ്ങ് സത്യ വാചകം ചൊല്ലികൊടുത്തു. ആറു മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റത്. ധനകാര്യ, ഊര്‍ജ വകുപ്പുകള്‍ കെജ്രിവാളാണ് കൈകാര്യം ചെയ്യുക. ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാം സ്ഥാനക്കാരന്‍ മനീഷ് സിസോദിയ ഉപമുഖ്യമന്ത്രിയാവും. പൊതുമരാമത്ത്, നഗരവികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളും അദ്ദേഹത്തിനാണ്. ആദ്യവട്ടം എം.എല്‍.എമാരാകുന്ന ഗോപാല്‍ റായ് (ഗതാഗതം, തൊഴില്‍), ജിതേന്ദ്ര തോമാര്‍ (നിയമം), സന്ദീപ് കുമാര്‍ (വനിതാ ശിശുക്ഷേമം), അസിം അഹ്മദ് ഖാന്‍ (ഭക്ഷ്യ-പൊതുവിതരണം) എന്നിവര്‍ക്കു പുറമെ കഴിഞ്ഞ മന്ത്രിസഭയില്‍ അംഗമായിരുന്ന സത്യന്ദ്രേ ജയിന്‍ ഇക്കുറിയും ആരോഗ്യ, വ്യവസായ വകുപ്പുകള്‍ കൈകാര്യം ചെയ്യും. വനിതാ മന്ത്രിമാര്‍ ആരുമില്ല. രാം നിവാസ് ഗോയല്‍ സ്പീക്കറും ബന്ദനാ കുമാരി ഡെപ്യൂട്ടി സ്പീക്കറുമാണ്. സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ ഗാസിയാബാദിലെ വസതിയില്‍ നിന്നും റോഡുമാര്‍ഗമാണ് കെജ് രിവാള്‍ എത്തിയത്. രാം ലീലാ മൈതാനിയില്‍ 35000 സീറ്റുകളാണ് സജീകരിച്ചിരുന്നത്്. ചടങ്ങ് വീക്ഷിക്കുന്നതിനായി രണ്ട് സ്ക്രീനുകളും മൈതാനിയില്‍ ഒരുക്കിയിരുന്നു. രാം ലീലാ മൈതാനിയിലത്തെുന്ന എല്ലാ ജനങ്ങള്‍ക്കും സത്യപ്രതിജ്ഞാ ചടങ്ങ് കാണുന്നതിന് 40 സി.സി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രിസഭാംഗങ്ങളെയും ചടങ്ങിനു ക്ഷണിച്ചിരുന്നെങ്കിലും മുന്‍നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ എത്തിയില്ല. ഒരു ലക്ഷം പേരെങ്കിലും ചടങ്ങിനു സാക്ഷ്യം വഹിക്കാനത്തെിയിരുന്നു. |
ആവേശം വിതച്ച് പ്രവാസി കായികമേള Posted: 13 Feb 2015 10:25 PM PST Image: ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് യൂത്ത് ഫോറം പ്രവാസികള്‍ക്കായി സംഘടിപ്പിച്ച കായികമേളയുടെ സമാപന ദിവസം അല്‍ അറബി സ്പോര്‍ട്സ് ക്ളബ് കായികാവേശത്തില്‍ മുങ്ങി. മേളയുടെ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരങ്ങളാണ് ഇന്നലെ രാവിലെ ഏഴ് മണി മുതല്‍ നടന്നത്. |
ആപ്പിന്‍െറ ജയം ഉചിതമായെന്ന് സുരേഷ് ഗോപി Posted: 13 Feb 2015 10:24 PM PST Image: കോഴിക്കോട്: ന്യൂഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി നേടിയ ഉജ്വല വിജയം ഉചിതമായെന്നും ബി.ജെ.പിക്ക് വീണ്ടു വിചാരത്തിന് ഇത് നല്ലതാണെന്നും നടന്‍ സുരേഷ് ഗോപി. ആപ്പിന്‍െറ ജയത്തോടെ ആ പാര്‍ട്ടിയിലേക്ക് താന്‍ പോകുന്നുവെന്ന് പ്രചാരണം നടത്തുന്നവരുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. |
റാക് ഹാഫ് മാരത്തണില്‍ കെനിയന്‍, ഇത്യോപ്യന്‍ ആധിപത്യം Posted: 13 Feb 2015 10:11 PM PST Image: റാസല്‍ഖൈമ: വിവിധ രാജ്യക്കാര്‍ പങ്കെടുത്ത ഒമ്പതാമത് റാക് ഹാഫ് മാരത്തണില്‍ ഇത്യോപ്യന്‍, കെനിയന്‍ താരങ്ങളുടെ ആധിപത്യം. നൂറുകണക്കിന് കാണികളുടെ സാന്നിധ്യത്തില്‍ സ്ത്രീ-പുരുഷ പങ്കാളിത്തത്തോടെ വെള്ളിയാഴ്ച രാവിലെ കാരിഫോര്‍ ഭാഗത്തു നിന്ന് ആരംഭിച്ച മാരത്തണ്‍ രണ്ടേകാല്‍ മണിക്കൂറിന് ശേഷമാണ് അവസാനിച്ചത്. വിജയികള്‍ക്ക് ശൈഖ് അഹമ്മദ് ബിന്‍ സഊദ് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. |
അത്യാധുനിക സംവിധാനങ്ങളുമായി കോസ്റ്റ്ഗാര്‍ഡ് Posted: 13 Feb 2015 09:55 PM PST Image: മസ്കത്ത്: രണ്ടായിരത്തിലധികം കിലോമീറ്ററിലായി പരന്നുകടക്കുന്ന ഒമാന്‍ തീരത്തിന്‍െറ സംരക്ഷണത്തിനുള്ള തുറമുഖങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര കപ്പലുകള്‍ക്കുവേണ്ട സൗകര്യമൊരുക്കാനും, അത്യാധുനിക സംവിധാനങ്ങളുടെ സഹായത്തോടെ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയാണ് ഒമാന്‍ കോസ്റ്റ്ഗാര്‍ഡ് പൊലീസ്. തീരസുരക്ഷക്കൊപ്പം സുല്‍ത്താനേറ്റിലെ ജലമേഖലയുടെ പാരിസ്ഥിതിക സംരക്ഷണവും കോസ്റ്റ് ഗാര്‍ഡ് ഏറ്റെടുത്തിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്കും കടലിലിറങ്ങുന്ന മറ്റുള്ളവര്‍ക്കും ആവശ്യമായ എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുന്നു. ഇതോടൊപ്പം, രാജ്യത്തേക്കുള്ള നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുന്നതിന് തീരങ്ങളില്‍ 24 മണിക്കൂറും ജാഗ്രത പാലിക്കുന്നുമുണ്ട്. ഗള്‍ഫ് മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും രക്ഷാ ദൗത്യങ്ങളിലും പങ്കെടുക്കുന്നുണ്ട്. |
പുനരര്‍പ്പണദിന സ്മരണയില്‍ ബഹ്റൈന്‍ Posted: 13 Feb 2015 09:44 PM PST Image: മനാമ: നാഷനല്‍ ആക്ഷന്‍ ചാര്‍ട്ടറിനുമേല്‍ ദേശീയ ജനഹിതം നടന്നതിന്‍െറ 14ാം വാര്‍ഷിക ദിനമായ ഇന്ന് വിവിധയിടങ്ങളില്‍ രാജ്യത്തോടുള്ള കൂറും കടപ്പാടും അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന പരിപാടികള്‍ നടക്കും. 2001 ഫെബ്രുവരി 14 നാണ് ദേശീയ ജനഹിതപരിശോധനയില്‍ ജനങ്ങള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയത്. ഇത് ആധുനിക ബഹ്റൈന്‍െറ ചരിത്രത്തിലെ പ്രധാനസംഭവമായാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തിന്‍െറ പുരോഗതിയും വളര്‍ച്ചയും ഉറപ്പുവരുത്താന്‍ ജനഹിതം നല്‍കിയ അംഗീകാരം വഴി സാധിച്ചുവെന്ന് രാജാവിന്‍െറ വിവരകാര്യ ഉപദേശകനും ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പൊളിറ്റിക്കല്‍ ഡെവലപ്മെന്‍റ് (ബി.ഐ.പി.ഡി) ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനുമായ നബീല്‍ ബിന്‍ യാക്കൂബല്‍ ഹമീര്‍ പറഞ്ഞു. |
വിദ്യാര്‍ഥികളുടെ കൊലപാതകം: ഒബാമ അനുശോചനം രേഖപ്പെടുത്തി Posted: 13 Feb 2015 08:53 PM PST Image: വാഷിങ്ടണ്‍: അമേരിക്കയിലെ വടക്കന്‍ കരോലൈനയില്‍ ബന്ധുക്കളായ മൂന്ന് മുസ്ലിം വിദ്യാര്‍ഥികള്‍ ആയുധധാരിയുടെ വെടിയേറ്റ് മരിച്ച സംഭവത്തില്‍ അമേരിക്കന്‍ പസിഡന്റ് ബറാക് ഒബാമ അനുശോചനം രേഖപ്പെടുത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് ഒബാമ പറഞ്ഞു. ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണും സംഭവത്തില്‍ അനുശോചനം അറിയിച്ചു. ഉത്തര കരോലൈന സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ പഠനവിഭാഗം വിദ്യാര്‍ഥി ശാരി ബറകത്ത് (23), ഭാര്യ യൂസുര്‍ മുഹമ്മദ് അബുസല്‍ഹ (21), സഹോദരിയും ആര്‍ക്കിടെക്ചര്‍ ഡിസൈനിങ് വിദ്യാര്‍ഥിയുമായ റസാന്‍ മുഹമ്മദ് അബുസല്‍ഹ (19) എന്നിവരാണ് താമസസ്ഥലത്ത് വെടിയേറ്റ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. പ്രതി ക്രൈഗ് സ്റ്റെഫാന്‍ ഹൈക്‌സിനെ (46) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മൗനം പാലിക്കുന്നതിനെതിരെ രൂക്ഷവിമര്‍ശവുമായി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ രംഗത്തെത്തിയിരുന്നു. ഈ ഹീനകൃത്യം സംബന്ധിച്ച് ഒബാമയും യു.എസ് വൈസ് പ്രസിഡന്റ് ജോ ബൈഡനും സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും നിലപാട് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
|
വൈക്കോ വി.എസ് അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി Posted: 13 Feb 2015 08:38 PM PST Image: ആലുവ: എം.ഡി.എം.കെ നേതാവ് വൈക്കോ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി. ആലുവ ഗസ്റ്റ് ഹൗസിലായിരുന്നു കൂടിക്കാഴ്ച. ഇടുക്കിയിലെ കണികാ പരീക്ഷണത്തിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന് പിന്തുണ തേടിയാണ് അദ്ദേഹമെത്തിയത്. വിഷയത്തില്‍ പിന്തുണ തേടി വൈക്കോ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. |
Posted: 13 Feb 2015 08:17 PM PST Image: Subtitle: ഊണിലും ഉറക്കിലും ജീവവായുപോലെ ക്രിക്കറ്റിനെ നെഞ്ചേറ്റുന്ന ഇന്ത്യന്‍ ഉപഭൂഖണ്ഡവും ഇംഗ്ളണ്ടും തണുപ്പിനെ തോല്‍പിക്കാന്‍ കമ്പിളിപ്പുതപ്പിനുള്ളിലേക്ക് വലിയുമ്പോള്‍ ചൂടുമാറി തണുത്തുതുടങ്ങുന്ന ഓഷ്യാനിയ മണ്ണില്‍ പത്താമത് ക്രിക്കറ്റ് ലോകകപ്പിന് ക്രീസ് ഉണരുന്നു. വേനല്‍ വിടപറഞ്ഞ് ശൈത്യത്തെ വരവേല്‍ക്കുന്ന പച്ചപ്പുല്‍ മൈതാനങ്ങള്‍ക്ക് ഇനി ക്രിക്കറ്റിന്‍െറ ആവേശച്ചൂട്. പ്രാവും കൊക്കറ്റോ പക്ഷിയും ഒന്നിച്ചു കളികാണാന്‍ മൈതാനങ്ങളില്‍ പറന്നിറങ്ങുന്ന കാലത്ത് വിരുന്നത്തെുന്ന ലോകകപ്പിനായി ആസ്ട്രേലിയയും ന്യൂസിലന്‍ഡും മാസങ്ങള്‍ക്കു മുമ്പേ ഒരുങ്ങി. ഇന്ത്യന്‍ മണ്ണില്‍ സൂര്യന്‍ സുഖനിദ്രയിലമരുന്ന ഫെബ്രുവരി 13ന്‍െറ പുലര്‍ച്ചെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക പോരാട്ടത്തിന് ടോസ് വീഴുന്നതോടെ ഒന്നരമാസം, രണ്ടു രാജ്യങ്ങളിലെ 14 വേദികളില്‍ 49 മത്സരങ്ങളുടെ പെരുംപോരാട്ടത്തിന് തുടക്കമായി. വാട്സ്അപ്പും ഫേസ്ബുക്കും ട്വിറ്ററും മനുഷ്യന്‍െറ സ്വപ്നലോകത്തുപോലും ഇടം പിടിക്കാത്ത കാലം. ഇന്‍റര്‍നെറ്റിന് അന്ന് ഗര്‍ഭകാലമായിരുന്നു. ഇന്നുകാണുന്ന മൊബൈല്‍ ഫോണിന്‍െറ പൂര്‍വപിതാക്കള്‍ക്ക് അന്ന് നവജാതകാലവും. അങ്ങനെയൊരു കാലമായ 1992ല്‍ ഇമ്രാന്‍ഖാന്‍െറ പാകിസ്താനെ ലോകജേതാക്കളാക്കിക്കൊണ്ടായിരുന്നു ആസ്ട്രേലിയ ആദ്യമായി ക്രിക്കറ്റ് ലോകകപ്പില്‍ ആതിഥേയരായത്. 23 വര്‍ഷങ്ങള്‍ക്കുശേഷം ക്രിക്കറ്റിന്‍െറ വിശ്വപോരാട്ടം വീണ്ടും ആസ്ട്രേലിയയിലത്തെുമ്പോള്‍ ലോകവും ക്രിക്കറ്റും ഏറെമാറിമറിഞ്ഞു. മെല്‍ബണിലെയും ക്രൈസ്റ്റ്ചര്‍ച്ചിലെയും പിച്ചുകള്‍ ഫെബ്രുവരിയിലെ പുലരിയില്‍ വീണ്ടും ഉണരുമ്പോള്‍ വിരല്‍തുമ്പിലേക്കും കണ്‍വെട്ടത്തുമായിവളര്‍ന്ന ലോകത്തിനൊപ്പം അതിവേഗത്തെ ഉള്‍ക്കൊണ്ടാണ് ലോകകപ്പ് പാഡും ബാറ്റുമണിയുന്നത്. അഞ്ചു ദിവസത്തെ ടെസ്റ്റ് ബാറ്റ്സ്മാന്‍െറ പ്രതിരോധതന്ത്രങ്ങളും ബൗളറുടെ നെഗറ്റിവ് ആക്രമണവുംകൊണ്ട് കളിയാരാധകന് ബോറടിച്ചുതുടങ്ങിയ നാളിലായിരുന്നു ക്രിക്കറ്റും മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തുടങ്ങിയത്. പരിഷ്കാരങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ക്കിടെ, 1971 ജനുവരി അഞ്ചിന് ക്രിക്കറ്റ് ലോകത്തെ ആദ്യ വിപ്ളവത്തിന് മെല്‍ബണ്‍ ഗ്രൗണ്ട് സാക്ഷിയായി. ആസ്ട്രേലിയ-ഇംഗ്ളണ്ട് ടെസ്റ്റ് മത്സരത്തിന്‍െറ മൂന്നാം നാളും കളി മഴ മുടക്കിയപ്പോള്‍, ടിക്കറ്റെടുത്ത ആരാധകരുടെ നിരാശ മാറ്റാന്‍ സംഘടിപ്പിച്ച എട്ട് പന്തുകളുള്ള 40 ഓവര്‍ മത്സരം സായിപ്പിന്‍െറ കളിയുടെ തലവരവരെ മാറ്റിയെഴുതി. ആദ്യ നിയന്ത്രിത ഓവര്‍ ക്രിക്കറ്റിന് ആസ്ട്രേലിയന്‍ മണ്ണ് വേദിയായി. അധികം വൈകുംമുമ്പ് 1975ല്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്‍െറ നേതൃത്വത്തില്‍ ഇംഗ്ളണ്ടില്‍ ഇന്ത്യ ഉള്‍പ്പെടെ എട്ടുരാജ്യങ്ങളെ പങ്കാളികളാക്കി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തുടക്കം കുറിച്ചതോടെ കളിയുടെ അധ്യായത്തിന് പുതിയ ഊടും പാവും കുറിക്കപ്പെടുകയായിരുന്നു. കപിലിന്‍െറ ചെകുത്താന്മാര്‍ ഇന്ത്യയെ ആദ്യമായി വിശ്വകിരീടത്തിലത്തെിച്ചത് അവിശ്വസനീയമായിരുന്നെങ്കില്‍ 2011ല്‍ എം.എസ്. ധോണിയുടെ ടീമിന് ചാമ്പ്യന്‍പട്ടം അര്‍ഹിച്ചനേട്ടമെന്നായിരുന്നു ക്രിക്കറ്റ് ലോകത്തിന്‍െറ വിലയിരുത്തല്‍. സൗരവ് ഗാംഗുലിയും സംഘവും ലോകകപ്പിന്‍െറ പടിവാതില്‍ക്കല്‍ മുട്ടുമടക്കി പിന്‍വാങ്ങിയതിനും ക്രിക്കറ്റിലെ സകലമാന ചരിത്രരേഖകളില്‍ കയറിക്കൂടിയിട്ടും ലോകകപ്പില്ലാത്ത സചിന്‍ ടെണ്ടുല്‍കറിന്‍െറ കരിയറിനുമുള്ള അര്‍ഥസമ്പൂര്‍ണ വിരാമമായിരുന്നു ധോണിയുടെ ടീമിന്‍െറ ലോകകപ്പ് നേട്ടം. 121 കോടി ഇന്ത്യക്കാരുടെയും സചിന്‍െറയും മോഹങ്ങളെ ചിറകിലേറ്റിയ സ്വപ്നസംഘത്തില്‍ നിന്ന് നാലുപേര്‍ മാത്രമേ ഇക്കുറി ആസ്ട്രേലിയ-ന്യൂസിലന്‍ഡ് മണ്ണില്‍ ഇന്ത്യന്‍ ടീമിലുള്ളൂ. സചിന്‍ ടെണ്ടുല്‍കര്‍ കരിയര്‍ അവസാനിപ്പിച്ച് മടങ്ങിയപ്പോള്‍ വിരേന്ദര്‍ സെവാഗ്, യുവരാജ് സിങ്, സഹീര്‍ഖാന്‍, ഗൗതംഗംഭീര്‍, ഹര്‍ഭജന്‍സിങ് തുടങ്ങിയ പ്രമുഖര്‍ തലമുറകൈമാറ്റത്തിനിടയില്‍ പിടഞ്ഞുവീണു. പത്താമത് ലോകകപ്പിന് പറക്കുമ്പോള്‍ യുവത്വത്തിന്‍െറ ചുറുചുറുക്കാണ് എം.എസ്. ധോണിയുടെ സംഘത്തിന്‍െറ കരുത്ത്. കഴിഞ്ഞ ലോകകപ്പില്‍ പരിചയസമ്പത്തുകൊണ്ട് വിജയപര്‍വം ചവിട്ടിയപ്പോള്‍, ഇക്കുറി വിരാട് കോഹ്ലിയും രോഹിത് ശര്‍മയും രവീന്ദ്രജദേജയും സുരേഷ് റെയ്നയുമടങ്ങിയ ടീമിന് ഉത്തരവാദിത്തമേറും. ഓഷ്യാനിയ രാജ്യങ്ങളിലെ പിച്ചില്‍ മധുരമുള്ളതല്ല ടീമിന്‍െറ റെക്കോഡുകള്‍ എന്നതും സ്വപ്നങ്ങളെ വേട്ടയാടുന്നു. ടോസിടുംമുമ്പ് ആതിഥേയരാണ് കിരീടത്തിലെ ഹോട്ഫേവറിറ്റുകള്‍. നഷ്ടപ്രതാപം വീണ്ടെടുക്കാനൊരുങ്ങുന്ന ആസ്ട്രേലിയക്കും ശാപംപോലെ പിന്തുടരുന്ന നിര്‍ഭാഗ്യത്തെ വകഞ്ഞുമാറ്റാനൊരുങ്ങുന്ന ദക്ഷിണാഫ്രിക്കക്കും ആരാധകര്‍ തുല്യസാധ്യത നല്‍കുന്നു. സ്ഥിരോത്സാഹികളായ ന്യൂസിലന്‍ഡും ശ്രീലങ്കയും പാകിസ്താനുമൊന്നും എഴുതിത്തള്ളാനാവാത്തവരും. സ്വപ്നങ്ങള്‍ നെയ്തുകൂട്ടുന്നവര്‍ക്കിടയിലേക്ക് അമിട്ടുകള്‍ പൊട്ടിച്ചെറിഞ്ഞ് പരിഭ്രാന്തി പരത്തുന്ന പോക്കിരി സംഘങ്ങളാണ് വിശ്വപോരാട്ടത്തിന്‍െറ മറ്റൊരു വിരുന്ന്. ബംഗ്ളാദേശും വിന്‍ഡീസും അവരില്‍ മുമ്പന്മാരാവുമ്പോള്‍ അഫ്ഗാനിസ്താന്‍, സിംബാബ്വെ, അയര്‍ലന്‍ഡ് തുടങ്ങിയവരും അട്ടിമറിമോഹങ്ങള്‍ നെയ്യുന്നു. എന്തായാലും, ആരാവും പത്താം ലോകചാമ്പ്യന്മാരെന്ന കോടിവിലയുള്ള ചോദ്യത്തിന്‍െറ സസ്പെന്‍സ് എം.സി.ജിയിലെ മാര്‍ച്ച് 29 രാത്രിവരെ നീളും. |
കൊല്‍കത്തയിലെ ബി.ജെ.പി ബ്രാഞ്ച് ഓഫീസില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി Posted: 13 Feb 2015 07:31 PM PST Image: കൊല്‍കത്ത: കൊല്‍കത്തയിലെ ബി.ജെ.പി ബ്രാഞ്ച് ഓഫീസില്‍ അഞ്ചുവയസുകാരി പീഡനത്തിനിരയായി. നഗരത്തിനു ചേര്‍ന്ന ബെഹേലയിലെ ബ്രാഞ്ച് ഓഫീസില്‍ വെച്ചാണ് പതിനേഴുകാരന്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചത്. |
സമാധാനത്തോടെ മരിക്കാം, ഫേസ്ബുക് പിന്‍ഗാമി അപ്ഡേറ്റ് ചെയ്യും! Posted: 13 Feb 2015 07:17 PM PST Image: Subtitle: ഫേസ്ബുക് അക്കൗണ്ടുള്ളവര്‍ക്ക് പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള പദ്ധതി വ്യാഴാഴ്ചയാണ് ഫേസ്ബുക് പ്രഖ്യാപിച്ചത്. സാന്‍ഫ്രാന്‍സിസ്കോ: മരണത്തിന് ശേഷം നിങ്ങളുടെ ഫേസ്ബുക് പ്രൊഫൈലും നിര്‍ജീവമായി പോകുമെന്ന് ഇനി സങ്കടപ്പെടേണ്ട. മരണാനന്തരം നിങ്ങളുടെ പ്രൊഫൈല്‍ കൃത്യമായി പുതുക്കുകയും ചിത്രങ്ങളും പ്രതികരണങ്ങളും മറ്റൊരാള്‍ക്ക് പോസ്റ്റ് ചെയ്യുകയുമാവാം. അതിനുള്ള പിന്‍ഗാമിയെ മരണത്തിനുമുമ്പ് നിങ്ങള്‍ തന്നെ തീരുമാനിക്കണമെന്ന് മാത്രം. ഫേസ്ബുക് അക്കൗണ്ടുള്ളവര്‍ക്ക് പിന്‍ഗാമിയെ തെരഞ്ഞെടുക്കാനുള്ള പദ്ധതി വ്യാഴാഴ്ചയാണ് ഫേസ്ബുക് പ്രഖ്യാപിച്ചത്. നിങ്ങള്‍ ചെയ്തിരുന്നതുപോലെ പിന്‍ഗാമിക്ക് പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാം. ഫേസ്ബുക് അക്കൗണ്ട് ഇല്ലാത്ത നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ മാത്രമേ പിന്‍ഗാമിയാവാകാന്‍ കഴിയൂ. നിലവില്‍ പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള സൗകര്യം യു.എസില്‍ മാത്രമേ ഫേസ്ബുക് അനുവദിച്ചിട്ടുള്ളൂ. എന്നിരുന്നാലും അധികം വൈകാതെ ഇന്ത്യ ഉള്‍പ്പെടെ ഫേസ്ബുകിന് വന്‍ ഉപഭോക്താക്കളുള്ള രാജ്യങ്ങളിലും വരും. പിന്‍ഗാമിക്ക് താല്‍പര്യമില്ളെങ്കില്‍ അക്കൗണ്ട് റദ്ദാക്കാന്‍ ഫേസ്ബുക്കിനോട് ആവശ്യപ്പെടാം. അക്കൗണ്ടുള്ള വ്യക്തി മരണപ്പെട്ടെന്ന് അറിഞ്ഞാല്‍ പ്രൊഫൈല്‍ നിലവില്‍ മരവിപ്പിക്കുകയാണ് ഫേസ്ബുക് ചെയ്യാറ്. എന്നാല്‍, ബന്ധുക്കള്‍ നഷ്ടപ്പെട്ട പലര്‍ക്കും അവരുടെ പ്രൊഫൈല്‍ അപ്ഡേറ്റ് ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് തോന്നിയതിനാലാണ് ഇങ്ങനെയൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് ഫേസ്ബുക് അറിയിച്ചു. ഓണ്‍ലൈന്‍ വിവരങ്ങള്‍ പുതുക്കാനും ജിമെയില്‍ കൈകാര്യംചെയ്യാനുമായി ഗൂഗ്ള്‍ മാത്രമാണ് പിന്‍ഗാമിയെ നിശ്ചയിക്കാനുള്ള പദ്ധതി ഇതുവരെ തുടങ്ങിയിട്ടുള്ളൂ. 2013ലാണ് ഗൂഗ്ള്‍ പിന്‍ഗാമികളെ നിശ്ചയിക്കാന്‍ അനുമതി നല്‍കിയത്. |
Posted: 13 Feb 2015 07:13 PM PST Image: യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ ഇന്ത്യയില്‍ വന്നത് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും നരേന്ദ്ര മോദിക്കും വോട്ടുപിടിക്കാനാകുമോ എന്ന ഒരു ഫേസ്ബുക് പോസ്റ്റ് കണ്ടിരുന്നു. എന്തായാലും ഒബാമ അങ്ങനെ കരുതിക്കാണില്ല. ഇതൊരവസരമായി ഉപയോഗിക്കാമെന്ന് മോദിയോ ബി.ജെ.പിയോ കരുതിക്കാണും. ഒബാമാ സന്ദര്‍ശനത്തിന്‍െറ നേട്ടമായി ഉയര്‍ത്തിക്കാട്ടുന്ന, ആണവകരാറിന്‍െറ നടത്തിപ്പ് സുഗമമാക്കുമെന്ന് കരുതപ്പെടുന്ന ‘ഒത്തുതീര്‍പ്പ്’ വ്യവസ്ഥകള്‍ എന്താണെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 2008ല്‍ ആണവകരാര്‍ (ഇന്ത്യയും യു.എസും തമ്മില്‍) ഒപ്പിടുമ്പോള്‍ പറഞ്ഞിരുന്നത് 2020ല്‍ പുതുതായി 20,000 മെഗാവാട്ട് ശേഷിയുള്ള ആണവനിലയങ്ങള്‍ ഇറക്കുമതി ചെയ്ത് ഇവിടെ പ്രവര്‍ത്തനമാരംഭിച്ചിരിക്കുമെന്നാണ്. 2032ല്‍ ഇത് 63,000 മെഗാവാട്ട് ശേഷിയായി ഉയരുമെന്നും കണക്കാക്കിയിരുന്നു. എന്നാല്‍, ഇന്നത്തെ അവസ്ഥവെച്ച് ഇതൊന്നും നടക്കില്ല. ഒരൊറ്റ ആണവനിലയത്തിന്‍െറയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുപോയില്ല. ഇതിനുള്ള കാരണമായി പറയുന്നത് 2010ല്‍ ഇന്ത്യ പാസാക്കിയ ആണവബാധ്യതാ നിയമമാണെന്ന് പറയപ്പെടുന്നു. ഈ നിയമം പാലിക്കാന്‍ തങ്ങള്‍ക്കാകില്ളെന്ന് യു.എസിലെ മാത്രമല്ല റഷ്യ, ജപ്പാന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ കമ്പനികളും പറയുന്നു. ഈ നിബന്ധനകള്‍ ഒഴിവാക്കിത്തരണമെന്ന അവരുടെ ആവശ്യം എല്ലാ രാഷ്ട്രത്തലവന്മാരുടെയും ആവശ്യമായി അവതരിപ്പിക്കപ്പെട്ടിരുന്നു. ഈ ‘കീറാമുട്ടി’ക്ക് പരിഹാരമായതായാണ് ഇപ്പോള്‍ ആഘോഷിക്കപ്പെടുന്നത്. ആണവകരാര്‍ ആവശ്യമാണോ, ആണവവൈദ്യുതി സുരക്ഷിതവും ചെലവു കുറഞ്ഞതുമാണോ, വിദേശ കമ്പനികളെ എന്നും ഇന്ധനത്തിനും സ്പെയര്‍പാര്‍ട്ടുകള്‍ക്കും ആശ്രയിക്കുന്ന നിലയങ്ങള്‍ ഇന്ത്യയുടെ സാമ്പത്തിക രാഷ്ട്രീയ പരമാധികാരത്തിന് ഭീഷണിയല്ളേ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതൊക്കെ മറന്നാലും വിദേശകമ്പനികള്‍ക്ക് ഇത്രയേറെ ദുഷ്കരമെന്ന് പറയപ്പെടുന്ന ആണവകരാറിലെ ‘ബാധ്യതാ നിയമം’ എന്താണ് എന്ന ചോദ്യം മറക്കാനാവില്ല. വിദേശ കമ്പനികള്‍ ഇന്ത്യയില്‍ സ്ഥാപിക്കുന്ന നിലയങ്ങള്‍ക്ക് അവരുടെ കുഴപ്പങ്ങള്‍കൊണ്ട് (രൂപകല്‍പനയിലോ നിര്‍മാണത്തിലോ) ഒരപകടം ഉണ്ടായാല്‍ അവര്‍ നല്‍കേണ്ട നഷ്ടപരിഹാരത്തുകയുടെ ഉയര്‍ന്ന പരിധി 1500 കോടി രൂപയായി നിശ്ചയിക്കുന്നതാണ് ഈ നിയമം. ആണവനിലയങ്ങള്‍ വളരെ സുരക്ഷിതമാണെന്ന് നമ്മെ ബോധ്യപ്പെടുത്താന്‍ കിണഞ്ഞുശ്രമിക്കുന്ന ഭരണകര്‍ത്താക്കളോടും വിദഗ്ധരോടും ഏതു മനുഷ്യനും ചോദിക്കാവുന്ന ഒരു ചോദ്യം ഇതിലുണ്ട്. ഈ നിലയങ്ങള്‍ വളരെ സുരക്ഷിതമാണെന്ന് ഈ നിലയത്തിന്‍െറ നിര്‍മാതാക്കള്‍ കരുതാത്തതെന്തുകൊണ്ട് എന്നതാണാ ചോദ്യം. അത്ര ഉറപ്പുണ്ടെങ്കില്‍ ഈ ആണവബാധ്യതാ നിയമം പ്രസക്തമല്ലല്ളോ? ഈ നിയമത്തില്‍ പറയുന്ന ഉയര്‍ന്ന പരിധിയായ 1500 കോടി രൂപ അത്രയധികമാണോ? ഒന്നുരണ്ട് കണക്കുകള്‍ ഇവിടെ പ്രസക്തമാണ്. ഒരു ആണവനിലയം (നാലോ അഞ്ചോ റിയാക്ടറുകളടക്കം) സ്ഥാപിക്കാനായി ഈ കമ്പനികള്‍ വാങ്ങുന്നത് 50,000 കോടി രൂപയിലധികമാണ്. ഇത്ര വലിയ തുകക്ക് വാങ്ങുന്ന ഒരു നിലയത്തിന്‍െറ സുരക്ഷിതത്വം ഉറപ്പാക്കാന്‍ 1500 കോടി രൂപ നല്‍കുമെന്ന് ‘ഉറപ്പുനല്‍കുന്ന’തില്‍ എന്താണ് അബദ്ധം? എന്തപകടമുണ്ടായാലും ഞങ്ങള്‍ ഉത്തരവാദിയല്ളെന്ന നിലപാടിനോട് നമ്മുക്കെങ്ങനെ യോജിക്കാനാകും? ഏറ്റവുമൊടുവില്‍ ഉണ്ടായതാണല്ളോ ഫുകുഷിമ ആണവദുരന്തം. 2011 മാര്‍ച്ചിലാണ് ആ ദുരന്തമുണ്ടായത്. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ആ പ്രദേശത്തെ മാലിന്യം നീക്കി ശുദ്ധീകരിക്കാന്‍ വേണ്ടി മാത്രം മുടക്കിയ തുക 2000 കോടി ഡോളറാണെന്ന് ജപ്പാനിലെ ‘എനര്‍ജി ആന്‍ഡ് എന്‍വയണ്‍മെന്‍റ്’ എന്ന മാസിക പറയുന്നു -1,20,000 കോടി രൂപയാണിത്! അതായത്, നൂറു വര്‍ഷത്തിനിടയില്‍ ഒരപകടമുണ്ടായാല്‍പോലും അതിന്‍െറ ഭാരം വളരെ വലുതായിരിക്കും. ഇതിന്‍െറ സ്ഥാനത്താണ് 1500 കോടിയെന്ന ഉയര്‍ന്ന പരിധി നാം വെച്ചിരിക്കുന്നത്. ആണവദുരന്തമെന്ന ഭീതി ‘സാങ്കേതികവിദ്യയില്‍ അജ്ഞരായവര്‍’ വെച്ചുപുലര്‍ത്തുന്നതാണെന്ന് വാദിക്കുന്ന ചിലര്‍ നാട്ടിലുണ്ട്. അങ്ങനെയെങ്കില്‍ ജപ്പാന്‍കാരാണ് അതില്‍ ഒന്നാം സ്ഥാനത്ത്. ഫുകുഷിമ ദുരന്തത്തെ തുടര്‍ന്ന് ജപ്പാനില്‍ പ്രവര്‍ത്തിക്കുന്ന 48 ആണവനിലയങ്ങള്‍ അവര്‍ അടച്ചു. രാജ്യത്തെ മൊത്തം വൈദ്യുതി ഉല്‍പാദനത്തിന്‍െറ ഏതാണ്ട് മൂന്നിലൊന്നാണിത്. ഒരു സംശയവുമില്ലാതെ ആ നിലയങ്ങള്‍ അടച്ചിടാന്‍ ജപ്പാന്‍ തീരുമാനിച്ചുവെങ്കില്‍ അതിനൊരു കാരണം വേണം. അതാണ് നേരത്തേ നാം കണ്ട നഷ്ടപരിഹാരത്തുക. ഇന്ത്യക്ക് ആണവനിലയങ്ങള്‍ നിര്‍മിച്ചുനല്‍കാന്‍ ജപ്പാന്‍ തയാര്‍. പക്ഷേ, 2011ല്‍ പൂട്ടിയ ഒരു ആണവനിലയംപോലും കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ അവര്‍ തുറന്നുപ്രവര്‍ത്തിക്കാത്തതെന്ത് എന്ന ചോദ്യത്തിനൊറ്റ മറുപടിയേയുള്ളൂ -അവരുടെ സാമ്പത്തിക വിവേകവും മനുഷ്യജീവനോടുള്ള ആഭിമുഖ്യവും. ഒരു നിലയവും തുറക്കാന്‍ തദ്ദേശീയ ജനത സമ്മതിക്കുന്നില്ല. 50 നിലയങ്ങള്‍ അടച്ചിടുന്നതിന്‍െറ നഷ്ടം വളരെ ചെറുതാണ്, ഒരു ആണവാപകടത്തിന്‍െറ നഷ്ടം കണക്കാക്കിയാല്‍ എന്നതാണ് സാമ്പത്തികവിവേകം. 1978നു ശേഷം പുതിയ ഒരു ആണവനിലയത്തിനുപോലും അനുമതി നല്‍കാത്ത യു.എസും ഇന്ത്യയുടെ മേല്‍ ആണവനിലയം വെച്ചുകെട്ടാന്‍ തത്രപ്പെടുന്നു. ലോകത്ത് കഴിഞ്ഞ നാലഞ്ചു പതിറ്റാണ്ടുകള്‍ക്കിടയില്‍ നിര്‍മാണം നിര്‍ത്തിവെച്ച ഒട്ടനവധി നിലയങ്ങള്‍ പല രാജ്യങ്ങളിലുമുണ്ട്! ഒറ്റദിവസം മാത്രം പ്രവര്‍ത്തിച്ച് നിര്‍ത്തിവെച്ച നിലയങ്ങള്‍പോലുമുണ്ട്! ആണവബാധ്യതയെക്കുറിച്ച് പറയുമ്പോള്‍ മൂന്നു പതിറ്റാണ്ടു മുമ്പ് ഭോപാലില്‍ യു.എസ് കമ്പനി സൃഷ്ടിച്ച മഹാനാശത്തിന്‍െറ ബാധ്യത മറന്നുകൂടാ. ആ ദുരന്തത്തിന് ബാധ്യതപ്പെട്ടവരെ ശിക്ഷിക്കുന്നത് തടയാന്‍ യു.എസ് എത്ര പാടുപെട്ടുവെന്ന് നമുക്കറിയാം. 1983 ഡിസംബര്‍ ഏഴിന് ഭോപാലിലെ കോടതി, നരഹത്യയും ഗൂഢാലോചനയുമടക്കം ഏഴു ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതിയെന്ന് ചാര്‍ജ്ഷീറ്റ് നല്‍കിയ വാറന്‍ ആന്‍ഡേഴ്സന്‍ എന്ന ഉദ്യോഗസ്ഥന്‍, അന്ന് 25,000 രൂപയുടെ ജാമ്യത്തിന് പുറത്തുവന്ന് നാടുവിട്ടതാണ്. പിന്നീട് തിരിച്ചുവന്നില്ല. 3000ല്‍പരം പേരുടെ മരണത്തിന് ഉത്തരവാദിയെന്ന കേസിലെ ഈ പ്രതിയെ രക്ഷിച്ചു യു.എസ്; ഇപ്പോള്‍ ഇദ്ദേഹം മരിച്ചു. കേസില്‍ മറ്റൊരു പ്രതിയായ യൂനിയന്‍ കാര്‍ബൈഡ് കമ്പനി മറ്റൊരു കുത്തകയായ ഡവ് കെമിക്കല്‍സ് ഏറ്റെടുത്തു. അവരും പറയുന്നു; ഞങ്ങള്‍ക്കൊരു ബാധ്യതയുമില്ളെന്ന്. ഇത്രയെങ്കിലും ചോദിക്കാന്‍ ചങ്കുറപ്പുള്ള ഒരു പ്രധാനമന്ത്രിയും സര്‍ക്കാറും എന്നെങ്കിലും നമുക്കുണ്ടാകുമോ? വിദേശ കമ്പനികളുടെ തകരാറുകൊണ്ട് ആണവാപകടമുണ്ടായാല്‍ അതിന്‍െറ ബാധ്യത ഇന്ത്യയിലെ ഇന്‍ഷുറന്‍സ് കമ്പനികളുടെ തലയില്‍ കെട്ടിവെക്കുന്ന കരാര്‍ ഉണ്ടാക്കുന്ന ഒരു ‘ഒത്തുതീര്‍പ്പ്’... ഒത്തുതീര്‍പ്പല്ല, കീഴടങ്ങലാണ്. |
Posted: 13 Feb 2015 07:03 PM PST Image: രാജ്യത്തിന്‍െറ കായിക മുന്നേറ്റങ്ങള്‍ക്ക് കുതിപ്പേകുകയെന്ന ലക്ഷ്യം വിഭാവനം ചെയ്യുന്ന ദേശീയ ഗെയിംസിന്‍െറ 35ാമത് മേളക്ക് കേരളത്തില്‍ കൊടിയിറങ്ങുകയാണ്. അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും നിര്‍മാണ പ്രവൃത്തികളിലെ അഴിമതിയും വാര്‍ത്തകളില്‍ വിവാദമായതോടെ ഏറെ ആശങ്കകളോടെ നോക്കിക്കണ്ട ഗെയിംസിന് ഏറക്കുറെ ശുഭപര്യവസാനം. കായിക ഇന്ത്യയുടെ ശക്തി ദൗര്‍ബല്യങ്ങള്‍ അടയാളപ്പെടുത്തിയ പോരാട്ട വേദികളില്‍ പുതിയ ദൂരവും ഉയരവും വേഗവും തേടിയ നാളെയുടെ കുറെ പ്രതീക്ഷകള്‍ നാമ്പെടുക്കുന്നതിന് കേരളം സാക്ഷിയായി. പക്ഷേ, കായിക കലണ്ടറില്‍ കളികള്‍ക്കും കളിക്കാര്‍ക്കും വിശ്രമമനുവദിക്കപ്പെടുന്ന കാലയളവിലാണ് ഗെയിംസിന് കേരളം വേദിയായതെന്ന പോരായ്മ മത്സരത്തിന്‍െറ ഗുണനിലവാരത്തെ കാര്യമായി ബാധിച്ചു. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടത്തേണ്ട ഗെയിംസ് ആതിഥേയരുടെ സൗകര്യത്തിനനുസരിച്ച് നടത്തപ്പെടുന്നതാണ് ഇതിന് കാരണം. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിനനുവദിച്ച ഗെയിംസിന്‍െറ തീയതി നിശ്ചയിച്ചത് തന്നെ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍. 2011 ജനുവരിയില്‍ റാഞ്ചിയില്‍ നടന്ന ഗെയിംസിന് ശേഷം നാലുവര്‍ഷത്തെ ഇടവേള. റാഞ്ചിയില്‍നിന്ന് ഗെയിംസ് കേരളത്തിലത്തെിയപ്പോഴും സര്‍വിസസിന്‍െറ അപ്രമാദിത്വത്തിന് ഇളക്കം തട്ടിയിട്ടില്ല. പ്രതീക്ഷിച്ചതുപേലെ പട്ടാളക്കാര്‍ സമഗ്രാധിപത്യം കാട്ടിയ കളിയരങ്ങില്‍ കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞുവെന്നത് ശ്രദ്ധേയമായി. പരമ്പരാഗതമായി പിന്നാക്കം നില്‍ക്കുന്ന വുഷു, തൈക്വാന്‍ഡോ, ജൂഡോ, ബോക്സിങ്, റഗ്ബി, ജിംനാസ്റ്റിക്സ്, ഡൈവിങ്, ടെന്നിസ് തുടങ്ങിയ ഇനങ്ങളില്‍ ഇത്തവണ കേരളം കയറിയത്തെിയത് വരും നാളുകളില്‍ രാജ്യത്തിന്‍െറ കായിക സമവാക്യങ്ങളില്‍ മാറ്റിത്തിരുത്തലുകള്‍ വരുത്തുമെന്നുറപ്പാണ്. രാജ്യത്തിന് അന്താരാഷ്ട്ര പ്രശസ്തരായ ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച സംസ്ഥാനത്തിന്‍െറ കായിക അപചയം ചര്‍ച്ച ചെയ്യപ്പെടുന്നതിനിടയിലാണ് ഈ തിരിച്ചുവരവ്. നേടിയ മെഡലുകളില്‍ മുക്കാല്‍ ഭാഗവും സ്വന്തമാക്കിയത് പതിവുപോലെ വനിതകളാണ്. ഒരിക്കല്‍ കൂടി അത്ലറ്റിക്സും സൈക്ളിങ്ങും കനോയിങ്ങും കയാക്കിങ്ങും ബാഡ്മിന്‍റണും വോളിബാളും ഉള്‍പ്പെടെ സ്ഥിരം മേധാവിത്വം പുലര്‍ത്തുന്ന ഇനങ്ങള്‍ ഇത്തവണയും മെഡലുകളുടെ വിളവെടുപ്പ് നിലങ്ങളായി. ഒരിടവേളക്ക് ശേഷം നീന്തലില്‍ സാജന്‍ പ്രകാശ് എന്ന റെയില്‍വേ താരത്തിലൂടെ മികവ് കാട്ടാനായത് താരങ്ങള്‍ക്ക് സ്വന്തം നാട്ടില്‍ മെച്ചപ്പെട്ട ജോലിനല്‍കി നിലനിര്‍ത്തേണ്ടതിന്‍െറ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഷൂട്ടിങ്ങില്‍ എലിസബത്ത് സൂസന്‍ കോശിയും ത്രസിപ്പിക്കുന്ന വിജയമാഘോഷിച്ചു. സൈക്ളിങ്ങില്‍ മഹിത മോഹനും കനോയിങ്ങില്‍ നിത്യ കുര്യാക്കോസും ദീര്‍ഘദൂര ഓട്ടത്തില്‍ ഒ.പി. ജെയ്ഷയും കൈവരിച്ച നേട്ടങ്ങളും ശ്രദ്ധേയം. അതേസമയം, ഒരു മെഡല്‍പോലും നേടാനാവാതെപോയ ഫുട്ബാളില്‍ കേരളത്തിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പ് ഇനിയും അകലെയാണെന്ന സൂചനയാണ് നല്‍കുന്നത്. ഗെയിംസില്‍ കേരളത്തിന് എന്നും കരുത്തായി വര്‍ത്തിക്കുന്ന ട്രാക്കിലും ഫീല്‍ഡിലും ഇത്തവണ 13 സ്വര്‍ണ മെഡലുകള്‍ നേടിയെങ്കിലും ശക്തമായ സാന്നിധ്യം അറിയിക്കാനായിട്ടില്ല. സ്പ്രിന്‍റിലും ജംപിലുമൊക്കെ കരുത്തുകാട്ടിയ കേരളത്തിന്‍െറ പഴയകാല പ്രതാപത്തിന്‍െറ അടുത്തെങ്ങുമത്തൊന്‍ താരങ്ങള്‍ക്കായില്ല. പി.ടി. ഉഷയുടെയും അഞ്ജുബോബി ജോര്‍ജിന്‍െറയും ബീനാമോളുടെയുമൊക്കെ റെക്കോഡുകള്‍ ഇപ്പോഴും തകര്‍ക്കപ്പെടാതെ കിടക്കുന്നു. ജോസഫ് അബ്രഹാമും രഞ്ജിത് മഹേശ്വരിയും സജീഷ് ജോസഫുമൊക്കെ കളംവിടാനൊരുങ്ങുമ്പോള്‍ പുരുഷ വിഭാഗത്തില്‍ ഇനിയും പകരക്കാരത്തെിയിട്ടില്ല എന്നാണ് ഗെയിംസിന്‍െറ ഓര്‍മപ്പെടുത്തല്‍. എങ്കില്‍പോലും നാളെയിലേക്ക് കരുതിവെക്കാന്‍ ഒത്തിരി പ്രതിഭകളെ ഈ ഗെയിംസ് കേരളത്തിന് നല്‍കുന്നുണ്ട്. ഗെയിംസിലെ വിജയികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലിയും മറ്റു സൗകര്യങ്ങളും ഗെയിംസിന്‍െറ ചൂടാറും മുമ്പ് പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്. കേരളം വിടാനൊരുങ്ങുന്നവരെ പിടിച്ചുനിര്‍ത്താനും വിട്ടവരെ തിരികെ കൊണ്ടുവരാനും വാഗ്ദാനം പാലിക്കുന്നതിലൂടെ കഴിയും. വിവാദങ്ങളുടെ വേലിയേറ്റങ്ങള്‍ക്കിടയില്‍ വിരുന്നത്തെിയ ഗെയിംസിന്‍െറ നടത്തിപ്പ് കേരളത്തിന്‍െറ മികച്ച ആതിഥേയത്വത്തിന് അംഗീകാരമാവുന്നു. ഉദ്ഘാടനച്ചടങ്ങിലെ അലങ്കോലങ്ങളും സ്റ്റേഡിയം നിര്‍മാണങ്ങളിലെ അഴിമതിയും അമിത ചെലവുകളും ഗെയിംസിന് ശേഷവും ചര്‍ച്ച ചെയ്യപ്പെടുമെങ്കിലും ഒരുക്കിയ സൗകര്യങ്ങളേറെയും മികച്ച നിലവാരത്തിലുള്ളവയാണെന്ന് കായിക താരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഷൂട്ടിങ് റേഞ്ചും സ്ക്വാഷ് കോര്‍ട്ടും നീന്തല്‍ക്കുളവും ഇന്‍ഡോര്‍ സ്റ്റേഡിയങ്ങളും സംരക്ഷിക്കപ്പെടുകയെന്ന ദൗത്യത്തിനപ്പുറം ഇവ ഏതുവിധം കേരളത്തിന്‍െറ കായിക കുതിപ്പിന് പ്രയോജനപ്പെടുത്തുമെന്നതാവും ഈ മേള നല്‍കുന്ന ഉണര്‍വ് നിലനിര്‍ത്തുന്നതില്‍ നിര്‍ണായകമാവുക. |
ലോകകപ്പിലെ ആദ്യജയം ന്യൂസിലന്‍ഡിന് Posted: 13 Feb 2015 06:20 PM PST Image: ക്രൈസ്റ്റ് ചര്‍ച്ച്: ക്രൈസ്റ്റ് ചര്‍ച്ച്: ലോകകപ്പിലെ ആദ്യജയം ന്യൂസിലന്‍ഡിന് ക്രൈസ്റ്റ് ചര്‍ച്ച് 2015 ലോകകപ്പ് ക്രിക്കറ്റ് ഉദ്ഘാടന മല്‍സരത്തില്‍ ശ്രീലങ്കക്കതിരെ ആതിഥേയരായ ന്യൂസിലന്‍ഡിന് മിന്നും വിജയം. 98 റണ്‍സിന് ലങ്കയെ പരാജയപ്പെടുത്തിയാണ് ന്യൂസിലന്‍ഡ് വിജയം കണ്ടത്. ന്യൂസിലന്‍ഡിന്റെ 331 റണ്‍സെന്ന സ്‌കോറിനു മറുപടിയായി ബാറ്റിങ്ങിനിറങ്ങിയ ലങ്കക്ക് 233 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 46.01 ഓവറിനിടെ ലങ്കന്‍ പട എല്ലാവരും പുറത്താവുകയായിരുന്നു. നേരത്തേ ബാറ്റു കൊണ്ടു തിളങ്ങിയ കൊറി ആന്‍ഡേഴ്‌സണ്‍ ബൗളിങ്ങ് ചെയ്തും ലങ്കന്‍ ബാറ്റിംഗ് നിരയില്‍ ആക്രമണം നടത്തി. 18 റണ്‍സ് വിട്ടു കൊടുത്ത് 2 വിക്കറ്റ് വീഴ്ത്താന്‍ അദ്ദേഹത്തിനായി. 65 റണ്‍സെടുത്ത ലഹിരു തിരിമാനെക്ക് മാത്രമേ ലങ്കന്‍ നിരിയില്‍ തിളങ്ങാന്‍ സാധിച്ചുള്ളു. തിലകരത്‌നെ ദില്‍ഷന്‍(24), കുമാര്‍ സംഗക്കാര (39) ദിമുത് (14), എയ്ഞ്ചലോ മാത്യൂസ്(46), ജീവന്‍ മെന്‍ഡിസ് (4),നുവാന്‍ കുലശേഖര (10), രംഗണ ഹെരാത്ത് (13) ,സുരംഗ ലക്മല്‍(7)നോട്ടൗട്ട് എന്നിവരായിരുന്നു മറ്റു ബാറ്റ്‌സ്മാന്‍മാര്‍. മുതിര്‍ന്ന താരം മഹേല ജയവര്‍ദ്ധനയും ലസിത് മലിംഗയും പൂജ്യനായി മടങ്ങി. നേരത്തേ ടോസ് നേടിയ ശ്രീലങ്ക ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കിവിസ് ഓപ്പണര്‍മാരായ ഗുപ്റ്റിലും മക്കല്ലവും മികച്ച തുടക്കമാണ് നല്‍കിയത്. കോറി ആന്‍ഡേഴ്‌സണ്‍ (75), ക്യാപ്റ്റന്‍ ബ്രണ്ടന്‍ മക്കല്ലം (65), കെയ്ന്‍ വില്യംസണ്‍(57) എന്നിവര്‍ അര്‍ധ സെഞ്വറി നേടിയിരുന്നു. ഈ ലോകകപ്പിലെ ആദ്യ അര്‍ധ സെഞ്ചുറി മക്കല്ലത്തിന്റെ ബാറ്റില്‍ നിന്നും പിറന്നു. മക്കല്ലത്തെ പുറത്താക്കി രന്‍ഗണ ഹെറാത്ത് ഈ ലോകകപ്പിലെ ആദ്യ വിക്കറ്റും കരസ്ഥമാക്കി. മാര്‍ട്ടിന്‍ ഗുപ്റ്റില്‍(49) ,റോസ് ടെയ്‌ലര്‍(14), ഗ്രാന്റ് എലിയട്ട് (29) റോഞ്ചി (29) എന്നിവരാണ് ക്രീസിലിറങ്ങിയ മറ്റു കിവീസ് ബാറ്റ്‌സ്മാന്‍മാര്‍. 46 പന്തില്‍ നിന്നായിരുന്നു കോറി ആന്‍ഡേഴ്‌സണ്‍ 75 റണ്‍സെടുത്തത്. ശ്രീലങ്കന്‍ നിരയില്‍ രജീവന്‍ മെന്‍ഡിസും സുരംഗ ലക്മലും രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി. ] |
ആം ആദ്മി ഇന്ന് അധികാരമേല്‍ക്കും Posted: 13 Feb 2015 12:23 PM PST Image: Subtitle: ഷീലക്കും അംബാനിക്കുമെതിരായ ആരോപണം അന്വേഷിക്കും ന്യൂഡല്‍ഹി: ലോക്പാല്‍ ബില്‍ പാസാക്കാനാവാതെ രാജിവെച്ചിറങ്ങി കൃത്യം ഒരു വര്‍ഷം തികയുന്ന ഇന്ന് അരവിന്ദ് കെജ്രിവാളിന്‍െറ നേതൃത്വത്തില്‍ രണ്ടാമത് ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ അധികാരമേല്‍ക്കും. പാര്‍ട്ടിയുടെ ജനപ്രിയ വാഗ്ദാനമായ കുറഞ്ഞ നിരക്കിലെ വൈദ്യൂതി, സൗജന്യ കുടിവെള്ളം എന്നിവയുള്‍പ്പെടെ ഡല്‍ഹിയുടെ വികസന മാതൃകയുടെ പ്രഖ്യാപനവും ഇന്നുണ്ടാവും. ആഗ്രഹിക്കുന്ന ആര്‍ക്കും പങ്കെടുക്കാന്‍ അനുവാദം നല്‍കപ്പെട്ട ചടങ്ങിന്‍െറ അവസാനവട്ട ഒരുക്കങ്ങള്‍ രാം ലീല മൈതാനിയില്‍ പൂര്‍ത്തിയാവുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മന്ത്രിസഭാംഗങ്ങളെയും ചടങ്ങിനു ക്ഷണിച്ചിട്ടുണ്ടെങ്കിലും മുന്‍നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ എത്താനിടയില്ല. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ നയിച്ച കിരണ്‍ ബേദി, കോണ്‍ഗ്രസിന്‍െറ അജയ് മാക്കന്‍ എന്നിവരെയും വിളിച്ചിട്ടുണ്ട്. സാധാരണക്കാരുടെ സര്‍ക്കാറാണ് നിലവില്‍ വരുന്നതെന്നും സാധാരണക്കാരുടെ പങ്കാളിത്തമാണ് പ്രധാനമെന്നും മനീഷ് സിസോദിയ പറഞ്ഞു. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാന്‍ റോഡുമാര്‍ഗമാണ് നിയുക്ത മുഖ്യമന്ത്രി എത്തുക. ഒരു ലക്ഷം പേരെങ്കിലും ചടങ്ങിനു സാക്ഷ്യം വഹിക്കാനത്തെുമെന്നാണ് കണക്കുകൂട്ടല്‍. സ്ഥാനമേറ്റ് ഗാന്ധി സമാധിയില്‍ പുഷപാര്‍ച്ച നടത്തിയ ശേഷമാവും ആം ആദ്മി മന്ത്രിമാര്‍ സെക്രട്ടേറിയറ്റിലേക്ക് പോവുക. മന്ത്രിമാരുടെ പട്ടിക ലെഫ്. ഗവര്‍ണര്‍ നജീബ് ജങ്ങിന് കൈമാറിയിട്ടുണ്ട്.
|
സര്‍വിസസിന് ഓവറോള്‍ കിരീടം, കേരളം രണ്ടാമത് Posted: 13 Feb 2015 12:00 PM PST Image: Subtitle: •സര്‍വിസസിന് 91 സ്വര്‍ണം, കേരളത്തിന് 54 തിരുവനന്തപുരം: കളിയരങ്ങിലെ സ്വര്‍ണമഴയില്‍ കേരളം ചരിത്രമെഴുതി. പോരിടങ്ങളില്‍ ആരവങ്ങള്‍ നിലച്ച വെള്ളിയാഴ്ച വിജയഭേരി മുഴക്കി മുന്നേറിയ ആതിഥേയര്‍ 35ാമത് ദേശീയ ഗെയിംസില്‍ സര്‍വാധിപത്യം ഉറപ്പിച്ച സര്‍വീസസിനു പിന്നില്‍ 54 സ്വര്‍ണവും 48 വെള്ളിയും 60 വെങ്കലവുമുള്‍പ്പെടെ 162 മെഡലുമായി റണ്ണറപ്പായി. ഇന്നലെ മാത്രം 17 സ്വര്‍ണവും 10 വെള്ളിയും ഏഴു വെങ്കലവും നേടിയ കേരളം മൊത്തം മെഡല്‍ നേട്ടത്തില്‍ സര്‍വിസസിനെ പിന്നിലാക്കി. 91 സ്വര്‍ണവും 33 വെള്ളിയും 35 വെങ്കലവുമടക്കം 159 മെഡലാണ് സര്‍വിസസിന്‍െറ സമ്പാദ്യം. ഗെയിംസ് ചരിത്രത്തില്‍ കേരളത്തിന്‍െറ ഏറ്റവും മികവാര്‍ന്ന പ്രകടനമാണിത്. ആദ്യമായി ആതിഥേയത്വം വഹിച്ച 1987ല്‍ ഓവറോള്‍ കിരീടം നേടിയ കേരളം 1999 ല്‍ മണിപ്പൂരില്‍ രണ്ടാം സ്ഥാനത്തത്തെി നേടിയ 52 സ്വര്‍ണമാണ് റെക്കോഡ് നേട്ടം. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശനിയാഴ്ച നടക്കുന്ന സമാപന ചടങ്ങോടെ താരങ്ങള്‍ മടങ്ങും. മത്സരങ്ങളുടെ അവസാന നാള്‍ട്രാക്കിലും ഫീല്‍ഡിലും സമഗ്രാധിപത്യം പുലര്‍ത്തി അഞ്ചു സ്വര്‍ണം നേടിയ ആതിഥേയര്‍ ബോക്സിങ്ങില്‍ മൂന്നു സ്വര്‍ണം ഇടിച്ചിട്ടു. ബാഡ്മിന്‍റണിലും സൈക്ളിങ്ങിലും കനോയിങ്- കയാക്കിങ്ങിലും ഇരുവട്ടം സുവര്‍ണമെഡലിലത്തെി. വോളിബാളിലും തൈക്വാന്‍ഡോയിലും ബാസ്കറ്റ്ബാളിലുമാണ് മറ്റു വിജയപതക്കങ്ങള്‍. |
ആ തീവണ്ടി ചൂളം വിളിച്ചത് മരണത്തിലേക്ക Posted: 13 Feb 2015 11:28 AM PST Image: ബംഗളൂരു: റാഗിയും ചെണ്ടുമല്ലിയും ചോളവും വിളയുന്ന ആനക്കല്‍ ഗ്രാമത്തിന് വെള്ളിയാഴ്ചയിലെ പ്രഭാതം കൂട്ടനിലവിളിയുടേതായി. ബംഗളൂരു അര്‍ബന്‍ ജില്ലയിലെ ദക്ഷിണഭാഗത്തെ ആനക്കല്‍ ഗ്രാമത്തിലേക്ക് ബംഗളൂരുവില്‍നിന്ന് 35 കിലോമീറ്റര്‍ ദൂരമുണ്ട്. തമിഴ്നാടിനോട് ചേര്‍ന്ന കാര്‍ഷിക ഭൂമി. കൃഷിഭൂമിക്ക് നടുവിലൂടെ പോകുന്ന റെയില്‍പാത ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനെയും ഹൊസൂരിനെയും ബന്ധിപ്പിക്കുന്നു. അപകടം നടന്ന റെയില്‍പാതക്ക് സമീപം വീടുകളില്ല. |
പത്മനാഭസ്വാമി ക്ഷേത്രം സ്വര്‍ണമെടുത്തത് 82 തവണ Posted: 13 Feb 2015 11:23 AM PST Image: Subtitle: ഒരു തരത്തിലുള്ള വിശദീകരണവും അധികൃതര്‍ നല്‍കിയിട്ടില്ളെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി ന്യൂഡല്‍ഹി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറ തുറന്ന് 82 തവണ സ്വര്‍ണമെടുത്തിട്ടുണ്ടെന്ന് മുന്‍ കംട്രോളര്‍-ഓഡിറ്റര്‍ ജനറല്‍ വിനോദ് റായി സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കാണിക്കയില്‍ ലഭിച്ച സ്വര്‍ണത്തിന്‍െറയും വെള്ളിയും കണക്കുകള്‍ ലഭ്യമല്ളെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. നാലു വര്‍ഷം മുന്‍പ് വിവിധ ആവശ്യങ്ങള്‍ക്ക് സ്വര്‍ണം പൂശുന്നതിനായി 24 കാരറ്റിന്‍െറ 14.629 കിലോ ഗ്രാം സ്വര്‍ണം നല്‍കിയെങ്കിലും ഇതേക്കുറിച്ച് ഒരു വിവരവുമില്ല. ഇതിന് നാലു കോടി വിലമതിക്കും. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment