വ്യവസായി കാറിടിച്ച് പരിക്കേല്‍പിച്ച സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു Posted: 16 Feb 2015 01:01 AM PST Subtitle: മരണം മുഹമ്മദ് നിസാമിന്‍െറ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു തൊട്ടുമുമ്പ് തൃശൂര്‍: ഗേറ്റ് തുറക്കാന്‍ വൈകിയതിന് വിവാദ വ്യവസായി കിങ്ങ്സ് ഗ്രൂപ്പ് ഉടമ ദേഹത്ത് ജീപ്പിടിച്ച് കയറ്റിയ തൃശൂര്‍ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് മരിച്ചു. ഉച്ചക്ക് 1.40ന് അമല ആശുപത്രിയിലായിരുന്നു മരണം. കഴിഞ്ഞമാസം 29ന് ശരീരമാകെ തകര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ഇതുവരെ ആറ് ശസ്ത്രക്രിയകള്‍ക്ക് വിധേയനായ ചന്ദ്രബോസിന്‍െറ ആരോഗ്യനില ഇന്ന് രാവിലെ വഷളായിരുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുഹമ്മദ് നിസാമിന്‍െറ ജാമ്യാപേക്ഷ ഇന്നുച്ചക്ക് 2.30ന് തൃശൂര്‍ ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി പരിഗണിക്കുന്നതിനു മുമ്പാണ് ചന്ദ്രബോസിന്‍െറ മരണം. ഇതോടെ, നിസാമിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുമെന്ന് തൃശൂര്‍ സിറ്റി പൊലിസ് കമീഷണര്‍ ആര്‍. നിശാന്തിനി പറഞ്ഞു. നിസാമിന്‍െറ ജാമ്യാപേക്ഷ ഇന്നു രാവിലെ കോടതി പരിഗണിച്ചിരുന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത പേരാമംഗലം സി.ഐ ബിജുകുമാര്‍, നിസാം പരിക്കേല്‍പ്പിച്ച ചന്ദ്രബോസിന്‍െറ നില മോശമാണെന്ന് കോടതിയെ അറിയിച്ചിരുന്നു. ആരോഗ്യ സ്ഥിതിയെപ്പറ്റി ആശുപത്രിയില്‍നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഉച്ചകഴിഞ്ഞ് ആക്കിയത്. ചന്ദ്രബോസിന്‍െറ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് കഴിഞ്ഞദിവസം 25,000 രൂപ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഏറെ ദുരൂഹത നിറഞ്ഞ മനുഷ്യനായ നിസാം ഇതിനു മുമ്പും വിവിധ കേസുകളില്‍ പെട്ടിട്ടുണ്ടെങ്കിലും ഉന്നതങ്ങളിലുള്ള ബന്ധത്തിന്‍െറ പേരില്‍ രക്ഷപ്പെടുകയായിരുന്നു. ഏറ്റവുമൊടുവില്‍, ഇയാള്‍ക്കെതിരായ മൂന്നു കേസുകള്‍ കഴിഞ്ഞദിവസം ഹൈകോടതി റദ്ദാക്കി. കോടതിക്കു പുറത്ത് ഒത്തുതീര്‍ത്തുവെന്ന കാരണത്താലായിരുന്നു അത്. നിസാമിനു വേണ്ടി കോടതിയില്‍ ഹാജരായത് അഡ്വക്കെറ്റ് ജനറലിന്‍െറ മകനായിരുന്നു. നിസാമിന്‍െറ കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റില്‍നിന്നാണ് മാരക മയക്കുമരുന്നായ കൊക്കെയ്നുമായി യുവനടനും തൃശൂര്‍ സ്വദേശിയുമായ ഷൈന്‍ ടോം ചാക്കോയും ചലചിത്ര സഹ സംവിധായകയും ഉള്‍പ്പെടെ അഞ്ചു പേരെ പിടികൂടിയത്. നിസാമുമൊത്ത് കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളില്‍ കേസിന്‍െറ തെളിവെടുപ്പിനു പോയ പൊലിസിന് ഇയാളുടെ ഞെട്ടിപ്പിക്കുന്ന ബിസിനസ് സാമ്രാജ്യങ്ങളും ഉന്നതങ്ങളിലെ പിടിപാടുമാണ് കാണാനായത്. മരിച്ച ചന്ദ്രബോസ് തൃശൂര്‍ കണ്ടശ്ശാംകടവ് വിളക്കുംകാല്‍ കാട്ടുങ്ങല്‍ കുടുംബാംഗമാണ്. ഭാര്യ: ജമന്തി. മക്കള്‍: രേവതി, അമല്‍ദേവ്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. |
പാമോലിന്‍ കേസ്: വി.എസിന്‍െറ ഹരജി സുപ്രീംകോടതി തള്ളി Posted: 15 Feb 2015 11:22 PM PST ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിയാക്കണമെന്ന വി.എസ് അച്യുതാനന്ദന്‍െറ ഹരജി സുപ്രീംകോടതി തള്ളി. എന്നാല്‍ വിചാരണക്കിടെ തെളിവ് ലഭിച്ചാല്‍ ഉമ്മന്‍ചാണ്ടിക്കെതിരെ കേസെടുക്കാം. കേസ് അവസാനിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം വിജിലന്‍സ് കോടതി റദ്ദാക്കിയത് ഹൈകോടതി ശരിവെച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേസില്‍ ഇടപെടുന്നില്ല. ഹൈകോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അന്വേഷണം തുടരട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാടെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് പി.എസ് താക്കുര്‍ അധ്യക്ഷനായ ബെഞ്ചാണ് വി.എസിന്‍െറ ഹരജി പരിഗണിച്ചത്. പാമോലിന്‍ കേസില്‍ സുപ്രീംകോടതിയുടെ വിമര്‍ശങ്ങള്‍ക്ക് കഴിഞ്ഞ ദിവസം വി.എസ്. അച്യുതാനന്ദന്‍ വിശദീകരണം നല്‍കിയിരുന്നു. ജനപ്രതിനിധി എന്ന നിലയിലാണ് കേസില്‍ ഇടപെട്ടതെന്നും കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനാണ് ഹരജി നല്‍കിയതെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ അദ്ദേഹം വ്യക്തമാക്കി. കേസില്‍ ഇടപെടാന്‍ 2006ല്‍ സുപ്രീംകോടതി തനിക്ക് അനുമതി നല്‍കിയിരുന്നു. നിയമസഭയിലും പുറത്തും അഴിമതിക്കെതിരായ ഇടപെടല്‍ നടത്തിയിരുന്നു. കേസില്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരുമാസം അനുവദിക്കണമെന്ന വി.എസിന്‍െറ അപേക്ഷ പരിഗണിക്കവെ കോടതി വി.എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ വലിച്ചു നീട്ടി വി.എസ് കലക്കുവെള്ളത്തില്‍ മീന്‍പിടിക്കുകയാണെന്നാണ് ജസ്റ്റിസുമാരായ പി.എസ് താക്കുര്‍, എ.കെ. ഗോയല്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടത്. ഇതിന് മറുപടിയായാണ് വി.എസ് വിശദീകരണം നല്‍കിയത്. സീനിയര്‍ അഭിഭാഷകന്‍ ശേഖര്‍ നാഫഡെ, അഡ്വ. ആര്‍. സതീഷ് എന്നിവരാണ് വി.എസിനുവേണ്ടി ഹാജരായത്. 1991^92 കാലത്താണ് പാമോലിന്‍ കേസിന് ആസ്പദമായ ഇടപാടുകള്‍ നടന്നത്. അന്നത്തെ കെ. കരുണാകരന്‍ സര്‍ക്കാര്‍ മലേഷ്യയില്‍ നിന്ന് പാമോലിന്‍ ഇറക്കുമതി ചെയ്തതിനെതിരെയാണ് പിന്നീട് കേസുണ്ടായത്. അന്താരാഷ്ട്ര മാര്‍ക്കറ്റിനേക്കാള്‍ കൂടിയ വിലക്ക് 15,000 ടണ്‍ പാമോലിന്‍ ഇറക്കുമതി ചെയ്യാനുള്ള തീരുമാനമാണ് വിവാദമായത്. ഇതുകാരണം സര്‍ക്കാര്‍ ഖജനാവിന് 2.32 കോടി രൂപ നഷ്ടമായതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഇതില്‍ സര്‍ക്കാറിന്‍െറ ഭാഗത്ത് അനാസ്ഥ ഉണ്ടായതായും വിജിലന്‍സ് കണ്ടെത്തി. ഇക്കാലത്ത് ധനമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. |
ഐ.പി.എല്‍ ലേലം: 16 കോടിക്ക് യുവരാജിനെ ഡല്‍ഹി സ്വന്തമാക്കി Posted: 15 Feb 2015 10:21 PM PST ബംഗളൂരു: ഐ.പി.എല്‍ എട്ടാം സീസണിലേക്കുള്ള താര ലേലത്തില്‍ യുവരാജ് സിങ്ങിനെ റെക്കോഡ് തുകക്ക് ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സ്വന്തമാക്കി. 16 കോടി രൂപക്കാണ് യുവരാജ് സിങ്ങിനെ ഡല്‍ഹി സ്വന്തമാക്കിയത്. ഐ.പി.എല്ലില്‍ ഒരു താരത്തിന് കിട്ടുന്ന ഏറ്റവും വലിയ തുകയാണിത്. കഴിഞ്ഞ സീസണില്‍ 14 കോടി രൂപ നല്‍കി ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സാണ് യുവരാജിനെ സ്വന്തമാക്കിയത്. ഏപ്രില്‍ എട്ടുമുതല്‍ മെയ് 15 വരെയാണ് ഐ.പി.എല്‍ എട്ടാം സീസണ്‍ മത്സരങ്ങള്‍. ഇന്ത്യന്‍ താരമായ ദിനേശ് കാര്‍ത്തിക്കിനെ 10.5 കോടി രൂപക്കും വിന്‍ഡീഅ് താരം ഡാരന്‍ സമിയെ 2.8 കോടിക്കും ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് സ്വന്തമാക്കി. മൂന്ന് കോടിക്ക് മുരളി വിജയിനെ കിങ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കി. ശ്രീലങ്കന്‍ ഓള്‍ റൗണ്ടര്‍ ,ഏഞ്ജലോ മാത്യൂസിനെ 7.50കോടിക്കും ഇന്ത്യന്‍ താരം അമിത് മിശ്രയെ മൂന്നര കോടിക്കും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് സ്വന്തമാക്കി. ആസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ ആരോണ്‍ ഫ്രിഞ്ചിനെ 3.2 കോടി നല്‍കി മുംബൈ ഇന്ത്യന്‍സ് ഏറ്റെടുത്തു. രണ്ട് കോടി നല്‍കി കെവിന്‍ പീറ്റേഴ്സനെ സണ്‍ റൈസസസ് ഹൈദരാബാദ് ടീമിലെ ത്തിച്ചു. |
കണ്ണൂര്‍ വിമാനത്താവള പ്രദേശത്ത് മഴക്കാലത്ത് നാശനഷ്ടത്തിന് സാധ്യതയെന്ന് ഉദ്യോഗസ്ഥര്‍ Posted: 15 Feb 2015 10:08 PM PST മട്ടന്നൂര്‍: വന്‍മലകള്‍ ഇടിച്ചു നിരപ്പാക്കിയതോടെ മൂര്‍ഖന്‍പറമ്പിലെ കണ്ണൂര്‍ വിമാനത്താവള പദ്ധതി പ്രദേശത്ത് വരുന്ന വര്‍ഷകാലത്ത് നാശനഷ്ടമുണ്ടാവാന്‍ സാധ്യതയുണ്ടെന്ന് മൈനര്‍ ഇറിഗേഷന്‍ ഡിപാര്‍ട്മെന്‍റ് ഉദ്യോഗസ്ഥര്‍ വ്യോമയാന മന്ത്രി കെ. ബാബുവിനെ അറിയിച്ചു. പദ്ധതി പ്രദേശം സന്ദര്‍ശിച്ചശേഷം നടത്തിയ ചര്‍ച്ചയിലാണ് ഉദ്യോഗസ്ഥര്‍ ആശങ്ക പ്രകടിപ്പിച്ചത്. പദ്ധതി പ്രദേശത്തെ ഭൂമിയുടെ മിക്കഭാഗവും നിരപ്പാക്കിക്കഴിഞ്ഞു. മഴക്കാലത്ത് മണ്ണൊലിപ്പ് എങ്ങോട്ടാണെന്ന് വ്യക്തമല്ലാത്തതാണ് പ്രയാസം സൃഷ്ടിക്കുന്നത്. സമീപ പ്രദേശങ്ങളിലെ തോടുകളും ഓവുചാലുകളും വൃത്തിയാക്കിയാല്‍ മാത്രമേ മഴവെള്ളം സുഗമമായി ഒഴുകുകയുള്ളൂ. എന്നാല്‍, പ്രദേശങ്ങളിലെ തോടുകളും ഓവുചാലുകളും മണ്ണു മൂടിയ നിലയിലാണ്. വില്ളേജ് അധികാരികളുടെ സഹായത്തോടെ പ്രദേശത്തെ തോടുകളും ഓവുചാലുകളും കണ്ടത്തൊനുള്ള ശ്രമം നടക്കുന്നുണ്ട്. മഴക്കാലത്തിനു മുമ്പ് പ്രവൃത്തി പൂര്‍ത്തിയായില്ളെങ്കില്‍ നിരവധി വീടുകള്‍ക്കും ചില പ്രദേശങ്ങള്‍ക്കും തകരാറ് സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് മൈനര്‍ ഇറിഗേഷന്‍ എന്‍ജിനീയര്‍ ടി. രമാദേവി മന്ത്രിയെ അറിയിച്ചു. വിമാനത്താവള പദ്ധതി പ്രദേശത്തെ മലകള്‍ ഇടിച്ചു നിരപ്പാക്കിയതോടെ മൂര്‍ഖന്‍പറമ്പിനു ചുറ്റുമുള്ള പ്രദേശങ്ങളില്‍ ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിനു സാധ്യതയുള്ളതായി ഏപ്രില്‍ 30ന് 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മഴക്കാലത്തിനു മുമ്പ് പദ്ധതി പ്രദേശത്തിനു ചുറ്റുമുള്ള സ്ഥലങ്ങള്‍ മൂന്ന് മേഖലകളാക്കിത്തിരിച്ച് നീരൊഴുക്ക് തിരിച്ചുവിടാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പൂര്‍ണമായി വിജയിച്ചിരുന്നില്ല. പദ്ധതി പ്രദേശത്തിനു ചുറ്റുമുള്ള ജനവാസ മേഖലയില്‍ വന്‍തോതില്‍ ചളിവെള്ളവും പാറക്കല്ലുകളും കുത്തിയൊലിച്ചുവന്നത് ദുരിതം സൃഷ്ടിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് അതിവേഗത്തില്‍ സര്‍വേ നടത്തണമെന്ന് ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ച മന്ത്രി, മാര്‍ച്ച് ആദ്യവാരം തിരുവനന്തപുരത്ത് ഇതു സംബന്ധിച്ച യോഗം ചേരുമെന്നറിയിച്ചു. പദ്ധതി പ്രദേശത്തെ വെള്ളം സമീപ പ്രദേശങ്ങളിലെ തോടുകളില്‍ ഒഴുക്കാന്‍ നടപടി സ്വീകരിക്കുമെന്ന് എല്‍ ആന്‍ഡ് ടി ഉദ്യോഗസ്ഥര്‍ മന്ത്രിയെ അറിയിച്ചു. സമുദ്രനിരപ്പില്‍ നിന്ന് 320 മുതല്‍ 340 വരെ അടി ഉയരത്തിലാണ് മൂര്‍ഖന്‍പറമ്പിലെ മലനിരകള്‍. റണ്‍വേ നിര്‍മിക്കുന്നത് 320 അടി ഉയരമുള്ള മലയിലും ടെര്‍മിനല്‍ സ്റ്റേഷന്‍ പണിയുന്നത് 340 അടി ഉയരമുള്ള മലയിലുമാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മുഴുവന്‍ മരങ്ങളും മുറിച്ചു മാറ്റി മല നിരപ്പാക്കി താഴ്വാര പ്രദേശങ്ങള്‍ മണ്ണിട്ടുമൂടിയതോടെ ജലസ്രോതസ്സുകള്‍ ഇല്ലാതായി. എന്നാല്‍, താഴ്വാര പ്രദേശങ്ങളിലെ സ്വാഭാവിക ജലസ്രോതസ്സുകള്‍ നശിച്ചതായി കരുതാനാകില്ളെന്നാണ് വിലയിരുത്തല്‍. അതിനാല്‍ മഴക്കാലത്തെ നീരൊഴുക്ക് ഏത് മേഖലകളിലേക്കായിരിക്കുമെന്ന് വ്യക്തമല്ലാത്തതാണ് ആശങ്കക്കിടയാക്കുന്നത്. |
വിവാദ പ്രസ്താവനകൊണ്ട് പ്രധാനമന്ത്രിയെ കുഴപ്പിക്കരുതെന്ന് വി.എച്ച്.പി Posted: 15 Feb 2015 10:04 PM PST ന്യൂഡല്‍ഹി: വിവാദ പ്രസ്താവനകള്‍ നടത്തികൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുഴപ്പത്തിലാക്കരുതെന്ന് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും വിശ്വഹിന്ദു പരിഷത്തിന്‍റെ നിര്‍ദേശം. വളരെ കാലത്തിനു ശേഷമാണ് കേന്ദ്രഭരണം ബി.ജെ.പിക്ക് കിട്ടുന്നത്. ഹിന്ദു സംസ്കാരത്തിനും വിശ്വാസത്തിനും തുല്യത നല്‍കുന്ന സര്‍ക്കാറിനെ കുഴപ്പത്തിലാക്കുന്ന വിധത്തിലുള്ള പരാമര്‍ശങ്ങള്‍ നേതാക്കളില്‍ നിന്ന് ഉണ്ടാകരുത്. നേതാക്കള്‍ മതവിരുദ്ധ പ്രസ്താവനകള്‍ നടത്തരുതെന്നും വി.എച്ച്.പി നേതാവ് രാഘവ റെഡ്ഡി പറഞ്ഞു. പഞ്ചാബിലെ ലുധിയാനയില്‍ നടന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി നമ്മുടെ രാഷ്ട്രത്തിലെ ജനങ്ങളുടെ സംസ്കാരവും വിശ്വാസവും സംബന്ധിച്ച ധാരണയുള്ള വ്യക്തിയാണ്. അദ്ദേഹത്തെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. വരും ദിവസങ്ങളില്‍ നമ്മുടെ സ്വപ്നങ്ങള്‍ അദ്ദേഹം പൂര്‍ത്തീകരിക്കുമെന്നും റെഢ്ഡി പറഞ്ഞു. ഹിന്ദുമതനേതാക്കളുടെയും പ്രവര്‍ത്തകരുടെ ചില പ്രസ്താവനകള്‍ വിവാദമായ സാഹചര്യത്തിലാണ് അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കരുതെന്ന വി.എച്ച്.പിയുടെ ആഹ്വാനം. |
വിന്‍ഡീസിനെതിരെ അയര്‍ലന്‍റിന് അട്ടിമറിജയം Posted: 15 Feb 2015 10:01 PM PST നെല്‍സണ്‍(ന്യൂസിലാന്‍ഡ്): ലോകകപ്പ് ക്രിക്കറ്റിലെ പൂള്‍ ബി മത്സരത്തില്‍ വിന്‍ഡീസിനെതിരെ അയര്‍ലന്‍റിന് നാല് വിക്കറ്റ് ജയം. 305 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍റ് 45.5 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വിജയം കാണുകയായിരുന്നു. വെസ്റ്റിന്‍ഡീസ് ബൗളര്‍മാരെ നിഷ്പ്രഭരാക്കിയാണ് ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ അയര്‍ലന്‍റിന്‍െറ ആധികാരിക ജയം. സമ്മര്‍ദ്ദം തീരെയില്ലാതെയായിരുന്നു അയര്‍ലന്‍റിന്‍െറ പ്രകടനം. ടീം ടോട്ടല്‍ 71ല്‍ എത്തിയപ്പോഴാണ് അയര്‍ലന്‍റിന് ആദ്യ വിക്കറ്റ് നഷ്ടമായത്. പിന്നീട് ഒത്തുചേര്‍ന്ന സ്റ്റിര്‍ലിങ്ങും ജോയ്സും 106 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 84 പന്തില്‍ 92 റണ്‍സെടുത്ത പോള്‍ സ്റ്റിര്‍ലിങ്ങാണ് അയര്‍ലന്‍റിന്‍െറ ടോപ്സ്കോറര്‍. ജോയ്സ് 84ഉം നിയല്‍ ഓബ്രിയന്‍ 79ഉം റണ്‍സെടുത്തു പുറത്തായി. മൂന്നുവിക്കറ്റുകള്‍ അടുത്തടുത്തായി നഷ്ടപ്പെട്ടതാണ് അയര്‍ലന്‍റിന്‍െറ വിജയം വൈകാന്‍ കാരണം. ലോകകപ്പ് ക്രിക്കറ്റില്‍ അയര്‍ലന്‍റിന്‍െറ രണ്ടാമത്തെ അട്ടിമറി ജയമാണിത്. 2011 ല്‍ അയല്‍ക്കാരായ ഇംഗ്ളണ്ടിനെ മൂന്നുവിക്കറ്റിനാണ് അയര്‍ലന്‍റ് തോല്‍പ്പിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസിനെ കനത്ത തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയത് ലെന്‍ഡില്‍ സിമ്മണ്‍സും ഡാരന്‍ സമ്മിയുമാണ്. സിമ്മണ്‍സ് 102 റണ്‍സും പുറം വേദനയുമായി കളിക്കിറങ്ങിയ സമ്മി 89 റണ്‍സുമെടുത്ത് പുറത്തായി. ലോകകപ്പില്‍ ഏഴാം നമ്പറുകാരന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ് സമ്മി നേടിയത്. 1983ല്‍ ശ്രീലങ്കക്കെതിരെ പാകിസ്താന്‍െറ ഷാഹിദ് മെഹബൂബ് നേടിയ 77 റണ്‍സെന്ന റെക്കോര്‍ഡാണ് സമ്മി തിരുത്തിയത്. വെടിക്കെട്ടുകാരനായ ഓപണ്‍ ക്രിസ് ഗെയ് ലിന് 79 പന്തില്‍ 36 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. അയര്‍ലന്‍റിനുവേണ്ടി ജോര്‍ജ് ഡോക് റെല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. ഒബ്രിയന്‍, സോറന്‍സന്‍, മൂണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. |
മെട്രോ നിര്‍മാണ പ്രവൃത്തികള്‍ക്ക് സുരക്ഷിതത്വമില്ല; നാട്ടുകാര്‍ പ്രവൃത്തി തടഞ്ഞു Posted: 15 Feb 2015 10:00 PM PST ആലുവ: മെട്രോ നിര്‍മാണ പ്രവൃത്തികള്‍ക്ക് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ളെന്ന് ആരോപണം. ഇതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ നിര്‍മാണം തടഞ്ഞു. ആലുവ ഗാരേജ് ഭാഗത്താണ് സ്റ്റേഷന്‍ നിര്‍മ്മാണം നാട്ടുകാര്‍ തടഞ്ഞത്. സ്റ്റേഷന്‍ നിര്‍മ്മാണം റോഡിനു കുറുകയാണു നടക്കുന്നത്. കോണ്‍ക്രീറ്റിങ്, വെല്‍ഡിങ് തുടങ്ങിയ പണികള്‍ ഇവിടെ തല്‍സമയം നടക്കുന്നുണ്ട്. അതേ സമയത്ത് തന്നെ റോഡിലൂടെ വാഹനങ്ങളും കടന്ന് പോകുന്നുമുണ്ട്. അതിനാല്‍ തന്നെ വേണ്ടത്ര സുരക്ഷാ സവിധാനങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതുണ്ട്. ഇതിനായി പണി നടക്കുന്നിടങ്ങളില്‍, റോഡില്‍ ഒന്നും വീഴാതിരിക്കാന്‍ തകിട് ഷീറ്റ്, വല എന്നിവ ഉപയോഗിച്ച് സുരക്ഷ ഒരുക്കേണ്ടതുണ്ട്. എന്നാല്‍, ആലുവ മേഖലയില്‍ പല സ്ഥലങ്ങളിലും ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടില്ളെന്ന് നാട്ടുകാര്‍ പറഞ്ഞു. സുരക്ഷയില്ലാതെ വെല്‍ഡിങ് നടത്തുന്നതിനാല്‍ ഗാരേജ് ഭാഗത്ത് വാഹനങ്ങള്‍ക്ക് മുകളില്‍ തീപ്പൊരി വീണിരുന്നു. ഇതിനിടയില്‍ ഒരു കാറിനു മുകളില്‍ വലിയ തീപ്പൊരി വീണതൊടെ കാറിന്‍െറ ചില്ല് പൊട്ടി. ഇതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് പണി തടഞ്ഞത്. തീപ്പൊരി ഇരുചക്ര വാഹന യാത്രക്കാരുടെ തലയില്‍ വീണിരുന്നെങ്കില്‍ വലിയ അപകടം സംഭവിക്കുമായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. വേണ്ടത്ര സുരക്ഷാ സംവിധാനമില്ലാതെ കരാറുകാര്‍ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്ന കാര്യം ബന്ധപ്പെട്ട അതികൃതരെ അറിയിക്കുമെന്നും സുരക്ഷാ സംവിധാനമില്ലാതെ പണി അനുവധിക്കില്ളെന്നും ഐ.എന്‍.ടി.യു.സി ആലുവ ബ്ളോക്ക് വൈസ് പ്രസിഡന്‍റ് നസീര്‍ ചൂര്‍ണ്ണിക്കര പറഞ്ഞു. കഴിഞ്ഞ ദിവസം ഇതിനടുത്ത മുട്ടത്ത് മെട്രോ നിര്‍മാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടി കടയില്‍ വെള്ളം കയറിയിരുന്നു. ഇതേ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വ്യാപാരിക്കുണ്ടായത്. |
പുതുവൈപ്പ് ബീച്ചില്‍ ആര്‍.എസ്.എസ് ക്യാമ്പില്‍ സംഘര്‍ഷം Posted: 15 Feb 2015 10:00 PM PST വൈപ്പിന്‍: പുതുവൈപ്പ് ബീച്ചില്‍ ആര്‍.എസ്.എസ് ക്യാമ്പിലത്തെിയ ഞാറക്കല്‍ പൊലീസും പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം കൈയാങ്കളിയിലത്തെി. പൊലീസിനെ ആക്രമിച്ചെന്ന പേരില്‍ പിടിച്ചുകൊണ്ടുപോയ ജില്ലാ പ്രചാരകിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ഞാറക്കല്‍ പൊലീസ് സ്റ്റേഷനുമുന്നിലെ വൈപ്പിന്‍ സംസ്ഥാനപാതയില്‍ കുത്തിയിരിപ്പ് നടത്തി. ഇതേതുടര്‍ന്ന് മൂന്നുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. പിന്നീട് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തത്തെി നേതാക്കളുമായി ചര്‍ച്ച നടത്തി. പറവൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്ന ജില്ലാ കാര്യവാഹകുമായി സംസാരിക്കാന്‍ അനുമതി നല്‍കി. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പൊലീസ് സമ്മതിക്കുകയായിരുന്നു. ഇതിനുശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. ഞായറാഴ്ച രാവിലെ പുതുവൈപ്പ് ബീച്ച് ക്ഷേത്രത്തിന് സമീപത്താണ് സംഭവം. ആര്‍.എസ്.എസ് ഇവിടെ നടത്തിവരാറുള്ള പ്രതിമാസ ചടങ്ങായ സാംഘിക് നടക്കുന്ന സ്ഥലത്തേക്ക് ഞാറക്കല്‍ എസ്.ഐ ഷോജോ വര്‍ഗീസ്, ഡ്രൈവര്‍ വിജയ് വര്‍ഗീസ് എന്നിവര്‍ ജീപ്പിലത്തെി. ചടങ്ങിന് പൊലീസ് അനുമതി ആവശ്യപ്പെട്ടു. ഇതിനിടെ, ആദ്യം സ്ഥലത്തത്തെിയ പൊലീസ് ഡ്രൈവര്‍ വിജയ് വര്‍ഗീസുമായി ചിലര്‍ വാക്കുതര്‍ക്കത്തിലായി. പിന്നാലെ എത്തിയ എസ്.ഐ ഷോജോ വര്‍ഗീസ് പ്രശ്നത്തില്‍ ഇടപെട്ടു. പിന്നീട് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന ജില്ലാ കാര്യവാഹക് തിരുവനന്തപുരം സ്വദേശി വിഷ്ണുവും എസ്.ഐയും തമ്മിലായി വാക്കേറ്റം. ഇത് പരസ്പരം കൈയ്യാങ്കളിയിലേക്ക് കടന്നു. ജില്ലാ കാര്യവാഹക് ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ജീപ്പില്‍ പിന്തുടര്‍ന്ന് കസ്റ്റഡിയിലെടുത്തതാണെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. എന്നാല്‍, കാര്യവാഹകിനെ പൊലീസ് ജീപ്പിടിപ്പിച്ച് വീഴ്ത്തുകയും ക്ഷേത്രവളപ്പിലേക്ക് ഓടിക്കയറിയ ഇദ്ദേഹത്തെ പിന്നാലെ എത്തി ക്രൂരമായി മര്‍ദിച്ച് പിടികൂടുകയുമായിരുന്നെന്നാണ് ആര്‍.എസ്.എസ്-ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച പുതുവൈപ്പില്‍നിന്ന് ഗോശ്രീ കവലയിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തുമെന്ന് നേതാക്കള്‍ അറിയി |
വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ഥ്യമാക്കണം’ Posted: 15 Feb 2015 09:56 PM PST തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അലംഭാവം വെടിഞ്ഞ് വിഴിഞ്ഞം തുറമുഖപദ്ധതി ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്നും സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് പൂര്‍ണതോതില്‍ ഇന്‍കം ടാക്സ് ഇളവ് നല്‍കണമെന്നും കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂനിയന്‍ വിഴിഞ്ഞം യൂനിറ്റ് വാര്‍ഷികസമ്മേളനം ആവശ്യപ്പെട്ടു. ജമീലാ പ്രകാശം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ഡി. രവികുമാര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ശങ്കരന്‍നായര്‍, ട്രഷറര്‍ ആര്‍. സുധാകരന്‍നാടാര്‍, എം.എന്‍. ജനാര്‍ദനന്‍ നായര്‍, സി. രാജപ്പനാശാരി, എസ്. പത്മനാഭന്‍നായര്‍, സി. പുഷ്കരന്‍, സി.എസ്. ശാന്തകുമാര്‍, വി. രാജാമണി, എന്‍. സുശീലന്‍, കെ. ശ്രീരംഗന്‍, എ. രാജിനി, കെ. സരോജിനി, കെ. വേണുഗോപാലന്‍ നായര്‍, എച്ച്. നാന്‍സന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: ഡി. രവികുമാര്‍ (പ്രസി.), എ. രാജിനി, കെ. ശ്രീരംഗന്‍ (വൈ.പ്രസി.), എ. ശങ്കരന്‍നായര്‍ (സെക്ര.), കെ. അജയന്‍, ഡി.ആര്‍. മണി (ജോ.സെക്ര.), ആര്‍. സുധാകരന്‍ നാടാര്‍ (ട്രഷ.). സി.എന്‍. ലൗലിഭായി (വനിതാ കണ്‍.). |
മാഞ്ചിയെ പിന്തുണക്കുന്നത് തെറ്റ് ^ശിവസേന Posted: 15 Feb 2015 09:55 PM PST മുംബൈ: ബി.ജെ.പിക്കെതിരെ വിമര്‍ശവുമായി ശിവസേന വീണ്ടും രംഗത്തത്തെി. ബിഹാര്‍ മുഖ്യമന്ത്രി ജീതന്‍ റാം മാഞ്ചിയെ പിന്തുണക്കാനുള്ള തീരുമാനത്തിനെതിരെയാണ് വിമര്‍ശവുമായി ശിവസേന രംഗത്തത്തെിയത്. മാഞ്ചിയെ പിന്തുണക്കുന്നത് തെറ്റാകുമെന്ന് ശിവസേന വ്യക്തമാക്കി. ശിവസേനയുടെ മുഖപത്രമായ സാംനയിലെ മുഖപ്രസംഗത്തിലാണ് ബി.ജെ.പി വിമര്‍വശിച്ചത്. അഴിമതിയെ പിന്തുണക്കുന്ന മാഞ്ചി രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ബി.ജെ.പി പിന്തുണ ആവശ്യപ്പെടുന്നത്. നിതീഷ് കുമാറിനെതിരായ ഒരായുധമാണ് ബി.ജെ.പിക്ക് മാഞ്ചി. അദ്ദേഹത്തെ പിന്തുണക്കുന്നത് രാഷ്ട്രീയത്തിന്‍്റെ ഇരുണ്ടവശത്തെ പിന്തുണക്കുന്നതിന് തുല്യമാണ് -സാംനയില്‍ പറയുന്നു. |
കഞ്ചാവ് വില്‍പന : എന്‍ജിനീയറിങ് വിദ്യാര്‍ഥിയും സഹായിയും പിടിയില്‍ Posted: 15 Feb 2015 09:54 PM PST കൊല്ലം: ബൈക്കില്‍ സഞ്ചരിച്ച് കഞ്ചാവുകച്ചവടം നടത്തിയ എന്‍ജിനീയറിങ് വിദ്യാര്‍ഥിയും സഹായിയും അറസ്റ്റില്‍. തമിഴ്നാട്ടിലെ മാര്‍ത്താണ്ഡത്തെ പ്രമുഖ എന്‍ജിനീയറിങ് കോളജിലെ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി നെയ്യാറ്റിന്‍കര അതിയന്നൂര്‍ മണലിവിള വിജിത്ത് ഭവനില്‍ വിഷ്ണു (21), നെയ്യാറ്റിന്‍കര അതിയന്നൂര്‍ മണലിവിള പത്മവിലാസം വീട്ടില്‍ മനോജ് (29) എന്നിവരാണ് പിടിയിലായത്. കൊല്ലം എസ്.എന്‍ കോളജ് ജങ്ഷനില്‍ നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരില്‍നിന്ന് മൂന്നുകിലോ കഞ്ചാവും ബൈക്കും കണ്ടെടുത്തു. മാര്‍ത്താണ്ഡത്തുനിന്ന് 1000 രൂപക്ക് വാങ്ങുന്ന ഒരു കിലോ കഞ്ചാവ്് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കും മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും നാലിരട്ടി ലാഭത്തില്‍ പൊതികളിലാക്കി വില്‍പന നടത്തി വരികയായിരുന്നുവെന്ന് എക്സൈസ് സംഘം പറഞ്ഞു. വിഷ്ണു എന്‍ജിനീയറിങ് വിദ്യാഭ്യാസ കാലയളവില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ പ്രേരണയിലാണ് കഞ്ചാവ് ഉപയോഗം തുടങ്ങിയതെന്നും പിന്നീട് കൂടുതല്‍ പണത്തിനുവേണ്ടി കഞ്ചാവ് വിതരണം തുടങ്ങിയെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞു. 15ാം വയസ്സ് മുതല്‍ കഞ്ചാവ് ഉപയോഗിച്ച് തുടങ്ങിയ ആളാണ് രണ്ടാം പ്രതി മനോജ്. മനോജിന്‍െറ ഉടമസ്ഥതയിലുള്ളതാണ് ബൈക്ക്. സംഘത്തിന്‍െറ പ്രധാന സഹായിയായ തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും കൊല്ലം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ താജുദ്ദീന്‍കുട്ടി അറിയിച്ചു. എക്സ്സൈസ് കമീഷണര്‍ അനില്‍ സേവ്യറിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ജെ.പി. ആന്‍ഡ്രൂസും സംഘവും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രിവന്‍റീവ് ഓഫിസര്‍ എ. ബെനാസന്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ഡി. ശ്രീജയന്‍, ആര്‍.ജി. വിനോദ്, എസ്. അനില്‍കുമാര്‍, എസ്. സുനില്‍കുമാര്‍, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ ആര്‍. സൂര്യ എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. |
സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനം സമാപിച്ചു Posted: 15 Feb 2015 09:54 PM PST പുനലൂര്‍: പാര്‍ട്ടി നേരിടുന്ന പ്രശ്നങ്ങളുടെയും ആശങ്കകളുടെയും പുകച്ചുരുള്‍ കെട്ടടങ്ങാതെ സി.പി.ഐ കൊല്ലം ജില്ലാ സമ്മേളനത്തിന് സമാപനം. കോട്ടയത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, കൊല്ലത്ത് നിന്നുള്ള അനുഭവം പല വിഷയങ്ങളിലും പുനര്‍വിചിന്തനത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. പാര്‍ട്ടിയുടെ ശക്തികേന്ദ്രം കൊല്ലമാണെന്നതിനാല്‍ വിശേഷിച്ചും. സമ്മേളനത്തില്‍ അവതരിപ്പിച്ച രാഷ്ട്രീയ, പ്രവര്‍ത്തന റിപ്പോര്‍ട്ടുകളില്‍ താഴെക്കിടയിലുള്ള പ്രവര്‍ത്തകരുടെ വികാരം അടങ്ങിയിരുന്നെങ്കിലും സംസ്ഥാന നേതൃത്വത്തെ സാക്ഷിയാക്കി പ്രതിനിധികള്‍ പലപ്പോഴും പൊട്ടിത്തെറിച്ചു. സി.പി.എമ്മിന്‍െറ വല്യേട്ടന്‍ മനോഭാവവും നേതാക്കളുടെ സഭ്യമല്ലാത്ത ഭാഷയും കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനും സി.പി.ഐക്കും വളരെ ദോഷം ചെയ്തെന്നാണ് റിപ്പോര്‍ട്ടിലടക്കം വിമര്‍ശം ഉള്ളത്. തിരുവനന്തപുരം ലോക്സഭാ സീറ്റ് വിറ്റെന്ന ആരോപണമുയര്‍ത്തിയ പ്രതിനിധികള്‍ ഈ വിഷയത്തില്‍ നന്നായി പ്രതികരിച്ചു. സീറ്റ് വില്‍പനയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനെ മുഴുവന്‍ പ്രതിക്കൂട്ടിലാക്കിയ പ്രതിനിധികള്‍ ഇതില്‍ ചിലരെ മാത്രം ബലിയാടാക്കിയെന്നും ആശങ്കയില്ലാതെ ആരോപിച്ചു. സോളാര്‍ അഴിമതിയെ തുടര്‍ന്ന് എല്‍.ഡി.എഫ് നടത്തിയ സെക്രട്ടേറിയറ്റ്, ക്ളിഫ് ഹൗസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരങ്ങളുടെ നാണംകെട്ട പര്യവസാനവും സി.പി.ഐക്കാര്‍ക്ക് ഇനിയും ദഹിച്ചിട്ടില്ളെന്ന് വിമര്‍ശമുയര്‍ന്നിരുന്നു. യു.ഡി.എഫില്‍നിന്ന് മാണിയെ അടര്‍ത്തിയെടുത്ത് എല്‍.ഡി.എഫില്‍ ചേര്‍ത്ത് മുന്നണി വികസിപ്പിക്കാനുള്ള സി.പി.എമ്മിന്‍െറ നീക്കവും ആര്‍. ബാലകൃഷ്ണപിള്ളയെ മുന്നണിയിലേക്ക് പ്രലോഭിപ്പിച്ചതും അണികള്‍ നിശിതമായി വിമര്‍ശിച്ചു. രണ്ടു വര്‍ഷം മാത്രം പ്രായമായ ആം ആദ്മിയുടെ മുന്നേറ്റത്തില്‍ ഊറ്റംകൊണ്ട് ദേശീയതലത്തില്‍ ഇടത്-മതേതര പാര്‍ട്ടികള്‍ ദുര്‍ബലമായതിന്‍െറ കാര്യകാരണങ്ങള്‍ പ്രതിനിധികള്‍ അക്കമിട്ട് നിരത്തിയപ്പോള്‍ നേതൃത്വത്തിന് കേട്ടിരിക്കാനേ കഴിഞ്ഞുള്ളൂ. |
തെന്മലയോരം മണ്ണ് മാഫിയയുടെ പിടിയില്‍ Posted: 15 Feb 2015 09:52 PM PST കൊല്ലങ്കോട്: റവന്യൂ വകുപ്പ് സ്ക്വാഡ് പ്രവര്‍ത്തനം നിര്‍ജീവമായതോടെ തെന്മലയോരത്ത് മണ്ണ് മാഫിയയുടെ വിളയാട്ടം. കൊല്ലങ്കോട്, എലവഞ്ചേരി, മുതലമട പഞ്ചായത്തുകളുടെ തെന്മലയോരപ്രദേശങ്ങളില്‍നിന്ന് മണ്ണ് ഖനനം ചെയ്ത് അയല്‍ജില്ലകളിലേക്ക് കടത്തിക്കൊണ്ടുപോകുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിച്ചിരുന്ന ജില്ലാ കലക്ടറുടെ പ്രത്യേക സ്ക്വാഡ് ഒന്നരമാസത്തിലധികമായി കൊല്ലങ്കോട് മേഖലയിലത്തെുന്നില്ല. അതിനാല്‍ മണ്ണ് ഖനനം സര്‍വ മേഖലകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ് ഖനന ലോബി. സംഭരിച്ച മണ്ണ് ഇഷ്ടികകളാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് അനുവാദം ലഭിച്ചിട്ടുണ്ടെന്ന പേരിലാണ് മണ്ണ് ഖനനം നടത്തുന്നത്. ഇവിടെനിന്ന് മണ്ണ് മാന്തിയെടുത്താണ് തൃശൂരിലെ ഓട്ടുകമ്പനികള്‍ക്കും ടൈല്‍സ് ഫാക്ടറികള്‍ക്കും മണ്ണ് കടത്തിക്കൊണ്ടിരിക്കുന്നത്. മണ്ണായി കടത്തുബോള്‍ ഹൈവേ പൊലീസില്‍ കുടുങ്ങുമെന്നതിനാല്‍ ഇഷ്ടികരൂപത്തിലാക്കിയാണ് ടിപ്പറുകളില്‍ കടത്തുന്നത്. കഴിഞ്ഞ ഒരുമാസത്തിനിടെ തെന്മലയോരത്തുമാത്രം 26 മണ്ണുമാന്തിയന്ത്രങ്ങളാണ് പുതുതായി എത്തിയിട്ടുള്ളത്. അത്യാധുനിക യന്ത്രങ്ങള്‍ തമിഴ്നാട്ടില്‍നിന്ന് എത്തിച്ചാണ് ഖനനം നടത്തുന്നത്. ജില്ലാ കലക്ടര്‍ക്ക് വ്യാപകമായി പരാതി എത്തിയതിനാല്‍ പ്രത്യേക സ്ക്വാഡ് മൂന്നുമാസം മുമ്പ് കൊല്ലങ്കോട്ട് വ്യാപകമായ റെയ്ഡുകള്‍ നടത്തി അനധികൃത ഖനനങ്ങള്‍ക്കെതിരെ നടപടിയെടുത്തിരുന്നു. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് സ്ക്വാഡുകളില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാനുള്ള ശ്രമം അണിയറയില്‍ നടക്കുന്നതിനാലാണ് ഉദ്യോഗസ്ഥര്‍ പരിശോധനക്ക് എത്താതിരിക്കുന്നതെന്ന് പരിസ്ഥിതി സംഘടനകള്‍ പറയുന്നു. |
കുരങ്ങുപനി: ജീവിതം വഴിമുട്ടി ആദിവാസികള്‍ Posted: 15 Feb 2015 09:50 PM PST പുല്‍പള്ളി: മേഖലയില്‍ കുരങ്ങുപനിയാല്‍ മൂന്നു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ വനാതിര്‍ത്തിയിലെ ആദിവാസികള്‍ ദുരിതത്തിലായി. കൂലിപ്പണിക്ക് ആളുകള്‍ വിളിക്കുന്നില്ളെന്നു മാത്രമല്ല, അതിര്‍ത്തി പ്രദേശങ്ങളിലെ കച്ചവട സ്ഥാപനങ്ങളിലേക്കുള്ള പ്രവേശവും വിലക്കുകയാണ് പലരും. ഇതുമൂലം നിത്യോപയോഗ സാധനങ്ങള്‍ വരെ ഇവര്‍ക്ക് കിട്ടാക്കനിയായി. കുരങ്ങുപനി പിടിപെട്ട് ചികിത്സ കഴിഞ്ഞ് മടങ്ങിയത്തെിയവരും അവശനിലയിലാണ്. ഇവരും ജീവിതോപാധികള്‍ കണ്ടത്തൊന്‍ ബുദ്ധിമുട്ടുന്നു. ചീയമ്പം 73 കോളനിയിലെ കുള്ളന്‍, മാധവന്‍ എന്നിവര്‍ കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഈ കോളനിയില്‍നിന്ന് മൂന്ന് കി.മീ. അകലെയുള്ള ദേവര്‍ഗദ്ദ കോളനിയിലെ ഓമനയും കഴിഞ്ഞ ദിവസം കുരങ്ങുപനിയാല്‍ മരിച്ചു. ചീയമ്പം 73 കോളനിയില്‍ നിരവധി പേര്‍ പനി പിടിപെട്ട് അവശ നിലയിലുണ്ട്. കുരങ്ങുപനി നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് അവകാശപ്പെടുമ്പോഴും രോഗം പിടിപെട്ട് മരണങ്ങള്‍ ഉണ്ടാകുന്നതും ചികിത്സയിലുള്ളവരുടെ ആരോഗ്യ സ്ഥിതി മോശമാകുന്നതും ആളുകളെ ഭയവിഹ്വലരാക്കുന്നു. വനവിഭവങ്ങള്‍ ശേഖരിച്ചും കൂലിപ്പണിക്ക് പോയുമാണ് മിക്ക കുടുംബങ്ങളും കഴിയുന്നത്. ചികിത്സ കഴിഞ്ഞത്തെിയവര്‍ ശാരീരികമായി തളര്‍ന്ന അവസ്ഥയിലാണ്. ഇവര്‍ക്ക് പോഷകാഹാരവും മറ്റും നല്‍കിയാലേ പഴയ ശാരീരികാവസ്ഥ വീണ്ടെടുക്കാനാവൂ. ദീര്‍ഘനാള്‍ മരുന്ന് കഴിച്ചാല്‍ മാത്രമേ അസുഖം ഭേദമാകുന്നുള്ളൂ. അതുവരെ പണിക്ക് പോകാനും കഴിയുന്നില്ല. |
പൂപ്പലത്ത് തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം Posted: 15 Feb 2015 09:48 PM PST പെരിന്തല്‍മണ്ണ: പൂപ്പലം മത്സ്യമാര്‍ക്കറ്റിന് സമീപത്തെ കുന്നില്‍ പുല്‍ക്കാടിന് തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടം. കുന്നിന്‍മുകളില്‍ സ്ഥിതി ചെയ്യുന്ന ബി.എസ്.എന്‍.എല്‍ ടവര്‍ കേബിളുകള്‍ കത്തിനശിച്ചു. സമീപത്തെ വൈദ്യുതി ട്രാന്‍സ്ഫോര്‍മറിന് തീപിടിക്കാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാന പാതയോരത്തെ അഞ്ച് ഏക്കറോളം സ്ഥലത്താണ് തീപടര്‍ന്നത്. തൈപറമ്പില്‍ ജോസിന്‍െറ 170ഓളം റബര്‍തൈകള്‍ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചക്കാണ് സംഭവം. കാറ്റടിച്ചത് കുന്നിന്‍െറ പല ഭാഗങ്ങളിലേക്കും തീ ആളിപ്പടരാന്‍ കാരണമായി. പ്രദേശവാസികള്‍ തീ തല്ലിക്കെടുത്താന്‍ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ പെരിന്തല്‍മണ്ണ ഫയര്‍ഫോഴ്സില്‍ വിവരമറിയിച്ചു. വാട്ടര്‍ലോറിയും ഫയര്‍ എന്‍ജിനുമായി സ്ഥലത്തത്തെിയ ജീവനക്കാര്‍ വൈകുന്നേരം നാലുമണിയോടെ തീയണച്ചു. സ്റ്റേഷന്‍ ഓഫിസര്‍ എല്‍. സുഗുണന്‍, ലീഡിങ് ഫയര്‍മാന്‍ എ.കെ. ഗോവിന്ദന്‍കുട്ടി, ഫയര്‍മാന്‍മാരായ പി.കെ. പ്രസാദ്, കെ. സജീത്, ഹോംഗാര്‍ഡുമാരായ ബാബു തോമസ്, ടോമി തോമസ്, വിശ്വനാഥന്‍, ഡ്രൈവര്‍മാരായ സനീഷ് ചെറിയാന്‍, മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീ കെടുത്തിയത്. |
തൂണേരി അക്രമം : നഷ്ടപരിഹാരത്തിനുള്ള ശിപാര്‍ശ മാര്‍ച്ച് ആദ്യം നല്‍കും –മന്ത്രി മുനീര്‍ Posted: 15 Feb 2015 09:45 PM PST വടകര: തൂണേരിയിലുണ്ടായ അക്രമസംഭവങ്ങളില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കുള്ള നഷ്ടപരിഹാരത്തെ സംബന്ധിക്കുന്ന ശിപാര്‍ശ മാര്‍ച്ച് രണ്ടാം തിയതിയോ, മൂന്നാം തിയതിയോ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുമെന്ന് നഷ്ടപരിഹാരത്തെക്കുറിച്ച് തീരുമാനമെടുക്കുവാന്‍ നിയോഗിക്കപ്പെട്ട കമ്മിറ്റി ചെയര്‍മാന്‍ മന്ത്രി ഡോ.എം കെ മുനീര്‍ പറഞ്ഞു. കമ്മിറ്റിയുടെ രണ്ടാമത്തെ സിറ്റിങ്ങിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാശനഷ്ടത്തിരയായവരുടെ കണക്കെടുപ്പ് റവന്യൂ സംഘം പൂര്‍ത്തിയാക്കി വരുന്നതേയുള്ളൂ. ഇവരുടെ കണക്കെടുപ്പില്‍ ഇതുവരെ 51 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചതായാണ് കണ്ടത്തെിയത്. 78 വീടുകള്‍ നശിച്ചതായി പരാതി ലഭിച്ചിട്ടുണ്ട്. ഇനി പി.ഡബ്ള്യൂ.ഡിയുടെ കണക്കെടുപ്പുകൂടി പൂര്‍ത്തിയാകണം. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് ശേഷമായിരിക്കും നഷ്ടപരിഹാരം സംബന്ധിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് തയാറാക്കുകയെന്ന് മന്ത്രി പറഞ്ഞു. ആദ്യ സിറ്റിങ്ങില്‍ തീരുമാനമെടുത്തത് കലാപത്തിനിരയായ കുടുംബങ്ങള്‍ക്ക് നഷ്ടപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാനാണ്. ഇതനുസരിച്ച് രേഖകള്‍ ഹാജരാക്കിയവര്‍ക്ക് റേഷന്‍ കാര്‍ഡടക്കമുള്ളവ നല്‍കിയിട്ടുണ്ട്. പാസ്പോര്‍ട്ട് നഷ്ടപ്പെട്ടവര്‍ പരാതി നല്‍കിയാല്‍ ഒരു ദിവസത്തിനുള്ളില്‍ പൊലീസ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കി തുടര്‍നടപടി സ്വീകരിക്കും. എസ്.എസ്.എല്‍.സി ബുക് നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ ഉടന്‍ അവ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും. അക്രമത്തില്‍ പരിക്കേറ്റവര്‍ക്കുള്ള ധനസഹായം ഡി.എം.ഒയുടെ റിപ്പോര്‍ട്ട് കിട്ടുന്നതിനനുസരിച്ച് തീരുമാനിക്കും. കലാപത്തിനിരയായവരുടെ 28 കിണറുകള്‍ ശുദ്ധീകരിക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടപടിയെടുക്കും. സമാധാനം പുന$സ്ഥാപിക്കാനായി നടത്തുന്ന സ്നേഹസംഗമത്തിന്‍െറ ആലോചനായോഗം 21ന് തൂണേരിയില്‍ നടക്കും. കൂടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഈ മാസം 19നും 26നും വടകരയില്‍ യോഗം ചേരുമെുന്നും മന്ത്രി അറിയിച്ചു. |
പൈതൃകോത്സവം കാണാനത്തെുന്നത് ആയിരങ്ങള്‍ Posted: 15 Feb 2015 08:47 PM PST അബൂദബി: കാലം വിസ്മൃതിയിലാഴ്ത്തിയെങ്കിലും സമ്പന്നമായ ഒരു പൈതൃകമുണ്ട് ഇമാറാത്തിന്. നൂറ്റാണ്ട് പഴക്കമുള്ള ഈ പൈതൃകത്തിന്‍െറയും ചരിത്രത്തിന്‍െറയും മഹിമയുടെയും ഓര്‍മകള്‍ തനിമ ഒട്ടും ചോരാതെ സന്ദര്‍ശകരുമായി പങ്കുവെക്കുകയാണ് ഖസറുല്‍ ഹുസന്‍ മേളയിലെ കാഴ്ചകള്‍. ആധുനിക സൗകര്യങ്ങള്‍ ഉണ്ടാകുന്നതിന് മുമ്പ് ഒരു ജനവിഭാഗം തങ്ങളുടെ ജീവിതം എങ്ങനെയാണ് കെട്ടിപ്പടുത്തത് എന്നതിന്‍െറ നേര്‍സാക്ഷ്യമാണ് ഇവിടത്തെ ഓരോ കാഴ്ചകളും. വിസ്മയത്തിന്‍െറ ഈ കാഴ്ചപൂരം ആസ്വദിക്കാന്‍ തലസ്ഥാന എമിറേറ്റില്‍ വിമാനത്താവള റോഡിലുള്ള ഉത്സവ നഗരിയിലേക്ക് സ്വദേശികളും വിദേശികളുമായി ആയിരങ്ങളാണ് ഓരോ ദിനവും എത്തുന്നത്. കടലിലും മരുഭൂമിയിലും മരുപ്പച്ചയിലുമായി ഉപജീവനം കണ്ടത്തെിയ പൂര്‍വ പിതാമഹന്‍മാര്‍ നേരിട്ട വെല്ലുവിളികളും അവരുടെ കഠിനാദ്ധ്വാനങ്ങളും മേളയില്‍ അതിന്‍െറ തനത് ഭംഗിയോടെ ചിത്രീകരിച്ചിരിക്കുന്നു. പൂര്‍വികരുടെ കടല്‍ജീവിതത്തിലെ വെല്ലുവിളികള്‍ പകര്‍ന്നുനല്‍കാന്‍ കൃത്രിമ ജലാശയവും അതില്‍ പായക്കപ്പലുകളും ഒരുക്കിയിട്ടുണ്ട്. തിരകളുടെ ഓളംവെട്ടലില്‍ ചാഞ്ചാടി നില്‍ക്കുന്ന പായ്കപ്പലില്‍ കയറിയാല്‍ അറബികളുടെ എണ്ണക്ക് മുമ്പുള്ള പ്രധാന വരുമാനമാര്‍ഗമായിരുന്ന മുത്തുകളെ ചിപ്പിയില്‍ നിന്ന് വേര്‍തിരിക്കുന്നത് കണ്‍മുന്നില്‍ കാണാം. ഈ മുത്തുകളും മറ്റു വ്യാപാര സാധനങ്ങളുമായി മഹാ സമുദ്രങ്ങളിലൂടെ ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് അറബികള്‍ സഞ്ചരിച്ചിരിക്കുന്ന പായ്കപ്പലുകളുടെയും ചെറുവള്ളങ്ങളുടെയും മാതൃകകള്‍ സമീപത്ത് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പായ്കപ്പല്‍ നിര്‍മാണം, മുന്‍ പിടിക്കുന്നതിനുള്ള വല നെയ്ത്ത്, ഫിഷ് ട്രാപ്പ് നിര്‍മാണം എന്നിവയും ഇവിടെ സന്ദര്‍ശകര്‍ക്ക് നേരിട്ട് കാണുകയും ചെയ്യാം. മണല്‍കാറ്റിന്‍െറ ഹുങ്കാരവമാണ് മരുഭൂമി, മരുപ്പച്ച വിഭാഗങ്ങളില്‍ സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നത്. മണല്‍കാട്ടില്‍ ജീവന്‍െറ പച്ചതുരുത്തെന്നവണ്ണം തലയുയര്‍ത്തി നില്‍ക്കുന്ന മരുപ്പച്ചകള്‍ കര്‍ഷകന്‍െറ കഠിനാദ്ധ്വാനത്തിന്‍െറ കഥയാണ് സന്ദര്‍ശകരോട് വിളിച്ചുപറയുന്നത്്. ഈന്തപ്പനകളില്‍ കയറാന്‍ താല്‍പര്യമുള്ളവര്‍ക്ക് അതിനുള്ള അവസരവുമുണ്ട്. മൃഗത്തോല്‍ കൊണ്ട് നിര്‍മിച്ച ജല സംഭരണികളും മരുപ്പച്ചകളിലെ ജലസേചന സംവിധാനവുമെല്ലാം പുതുതലമുറ കൗതുകം നിറഞ്ഞ ജിജ്ഞാസയോടെയാണ് നോക്കികാണുന്നത്. മരുഭൂ ജീവിതത്തിന്‍െറ അവിഭാജ്യ ഘടകങ്ങളായ ഫാല്‍ക്കണുകളും സലൂക്കി എന്നറിയപ്പെടുന്ന അറേബ്യന്‍ വേട്ടനായ്ക്കളും ഒരു ഭാഗത്തുണ്ട്. ഇവക്കൊപ്പം ഫോട്ടോക്ക് പോസ് ചെയ്യാന്‍ തിരക്കേറെയാണ്. അബൂദബി പൊലീസ് സേനാംഗങ്ങളാണ് മറ്റൊരു ആകര്‍ഷണം. 1957 മുതല്‍ യു.എ.ഇ രൂപം കൊള്ളുന്നത് വരെ ഇവരായിരുന്നു തലസ്ഥാന എമിറേറ്റിലെ ക്രമസമാധാനം നിയന്ത്രിച്ചിരുന്നത്. കല്ലും ചുണ്ണാമ്പും കൊണ്ട് ഒരുക്കിയ തറയും പനയോല കൊണ്ട് മേഞ്ഞതുമായ പഴയ പൊലീസ് സ്റ്റേഷനും ഇവിടെ ഒരുക്കിയിട്ടുണ്ട്. പഴയകാല യൂനിഫോം അണിഞ്ഞ് സേനാംഗങ്ങള്‍ ഇടവേളകളില്‍ നഗരിയിലൂടെ നടത്തുന്ന പരേഡ് ശ്രദ്ധേയമാണ്. സ്റ്റേഷന്‍െറ മുന്നിലും മറ്റുമായി പഴയ പൊലീസ് വാഹനങ്ങളും കാണാം. പൊലീസ് സ്റ്റേഷന് ഉള്ളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ അബൂദബിയിലെ പഴയ പാസ്പോര്‍ട്ട് അടക്കം അപൂര്‍വ രേഖകളും സൂക്ഷിച്ചിട്ടുണ്ട്. ഈന്തപ്പനയോലകളും മറ്റും ഉപയോഗിച്ച് നിര്‍മിച്ച മത്തെകളും പായകളും ബാഗുകളുമടക്കം ആകര്‍ഷകമായ കരകൗശല വസ്തുക്കളും പരമ്പരാഗത അറബ് വസ്ത്രങ്ങളും പാത്രങ്ങളുമൊക്കെ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നിരവധി ചെറുകടകളും അബൂദബി ദ്വീപ് വിഭാഗത്തില്‍ കാണാം. താല്‍പര്യമുള്ളവര്‍ക്ക് ഇവ വാങ്ങുകയും ചെയ്യാം. ഇമാറാത്തി കരകൗശല വിദ്യയുടെ മനോഹരകാഴ്ചകളാണ് ഇവിടെ കാണാനാവുക. വിവിധതരം ഈന്തപ്പഴങ്ങളും തനത് പാനീയമായ ഖഹ്വയും അറബികളുടെ തനത് പാരമ്പര്യ ഭക്ഷണ വിഭവങ്ങളും സൗജന്യമായി രുചിച്ച് നോക്കാന്‍ ഏത് സമയത്തും തിരക്ക് തന്നെയാണ്. മണല്‍പരപ്പില്‍ നിന്ന് ആധുനികതയിലേക്കുള്ള യു.എ.ഇയുടെ കുതിപ്പിനെ പ്രതിപാദിക്കുന്ന ലൈറ്റ് ആന്‍റ് സൗണ്ട് ഷോ കള്‍ചറല്‍ ഫൗണ്ടേഷന്‍ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. അബൂദബിയുടെ ചരിത്രം നിലകൊള്ളുന്ന ഹുസന്‍ കോട്ടയുടെ ഇതുവരെ തുറക്കാത്ത ഭാഗങ്ങളും ഇക്കുറി സന്ദര്‍ശകര്‍ക്കായി തുറന്ന് നല്‍കിയിട്ടുണ്ട്. ദിവസവും വൈകുന്നേരങ്ങളില്‍ തനത് അറബ് സംഗീത, നൃത്ത പരിപാടികളും ഇവിടെ അരങ്ങേറുന്നുണ്ട്. മണ്‍മറഞ്ഞ കാലത്തിന്‍െറ ഏടുകളെ മനോഹരമായി സംവിധാനിച്ചിരിക്കുന്ന പ്രദര്‍ശന നഗരിയിലേക്കുള്ള പ്രദര്‍ശനത്തിന് പത്ത് ദിര്‍ഹമാണ് പ്രവേശന ഫീസ്. ദിവസവും വൈകിട്ട് നാലുമണി മുതല്‍ 11 മണി വരെയാണ് പ്രദര്‍ശന നഗരിയിലേക്കുള്ള പ്രവേശം. സന്ദര്‍ശകരുടെ സംശയങ്ങള്‍ക്ക് ശാസ്ത്രീയ വിശദീകരണം നല്‍കാന്‍ അബൂദബിയിലെ വിവിധ സര്‍വകലാശാലകളിലെ 250 ഓളം വിദ്യാര്‍ഥികള്‍ മേള നഗരിയില്‍ സദാ സേവന സന്നദ്ധരാണ്. അബൂദബി ടൂറിസം ആന്‍റ് കള്‍ചറല്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ ഈ മാസം 21 വരെയാണ് പ്രദര്‍ശനം. വാരാന്ത്യ അവധി ദിവസങ്ങളില്‍ വിവിധ എമിറേറ്റുകളില്‍ നിന്നും മറ്റുമായി നിരവധി സ്വദേശി, വിദേശി കുടുംബങ്ങളാണ് മേള വീക്ഷിക്കാന്‍ എത്തിയത്. |
‘മധുരമെന്‍ മലയാളം’ പദ്ധതി: ഖത്തറിലെ രജിസ്ട്രേഷന് തുടക്കം കുറിച്ചു Posted: 15 Feb 2015 08:39 PM PST ദോഹ: പ്രവാസി വിദ്യാര്‍ഥികള്‍ക്കിടയില്‍ മാതൃഭാഷയായ മലയാളത്തെ പരിപോഷിപ്പിക്കാനും കേരളീയ സംസ്കാരത്തെയും പൈതൃകത്തെയും കുറിച്ച് പ്രവാസി വിദ്യാര്‍ഥികളെ ബോധവാന്‍മാരാക്കാനുമായി ‘ഗള്‍ഫ് മാധ്യമം’ നടപ്പാക്കുന്ന ‘മധുരമെന്‍ മലയാളം’ പദ്ധതിയുടെ ഖത്തറിലെ രജിസ്ട്രേഷന് തുടക്കമായി. ഫ്രന്‍റ്സ് കള്‍ച്ചറല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥിനി ശദ അബ്ദുല്ലയാണ് ആദ്യം രജിസ്റ്റര്‍ ചെയ്തത്. കേരള ഗവണ്‍മെന്‍റിന്‍െറ സാംസ്കാരിക വകുപ്പ്, കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, മലയാളം മിഷന്‍, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുമായി കൈകോര്‍ത്താണ് പദ്ധതി നടപ്പാക്കുന്നത്. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് തയാറാക്കുന്ന പാഠഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ അഞ്ച് മുതല്‍ പത്താം ക്ളാസ് വരെയുള്ള കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വഴി ആദ്യഘട്ടത്തിലും രണ്ടാം ഘട്ടത്തില്‍ നേരിട്ടും വിജ്ഞാന പരീക്ഷ നടത്തും. ഒന്നാം ഘട്ടം മുതലുള്ള വിജയികള്‍ക്ക് ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്ന സര്‍ട്ടിഫിക്കറ്റും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ടാവും. ഓരോ രാജ്യത്ത് നിന്നും തെരഞ്ഞെടുക്കുന്ന രണ്ട് പേര്‍ക്ക് ഏപ്രില്‍ 24ന് ദുബൈയില്‍ നടക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ പങ്കെടുക്കാം. www.madhyamam.com/madhurammalayalam എന്ന വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഓണ്‍ലൈന്‍ പരീക്ഷ നടക്കുന്ന ഏപ്രില്‍ 10 വരെ രജിസ്ട്രേഷന്‍ തുടരും. എം.ഇ.എസ്, ശാന്തിനികേതന്‍, ഭവന്‍സ്, ബിര്‍ള, സ്കോളേഴ്സ്, ഡി.എം.ഐ.എസ്, നോബിള്‍ തുടങ്ങിയ സ്കൂളുകളില്‍ നിന്നുള്ള അധ്യാപകരുടെ സാന്നിധ്യത്തിലാണ് രജിസ്ട്രേഷന് തുടക്കംകുറിച്ചത്. ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ സെക്രട്ടറി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ‘ഗള്‍ഫ് മാധ്യമം’ റസിഡന്‍റ് മാനേജര്‍ ടി.സി. റഷീദ് പദ്ധതി വിശദീകരിച്ചു. മലര്‍വാടി ബാലസംഘം പ്രതിനിധി എം.എം. അബ്ദുല്‍ ജലീല്‍, ഗള്‍ഫ് മാധ്യമം മാനേജിങ് കമ്മിറ്റി പ്രതിനിധികളായ പി.കെ. നിയാസ്, അശ്റഫ് ഉളിയില്‍ എന്നിവര്‍ പങ്കെടുത്തു. ഒ.പി. ഷാനവാസ് സ്വാഗതവും കെ.കെ. നാസര്‍ നന്ദിയും പറഞ്ഞു. |
ചുവപ്പണിഞ്ഞ് കിഴക്കിന്‍െറ വെനീസ് Posted: 15 Feb 2015 08:26 PM PST Subtitle: സി.പി.എം സംസ്ഥാന സമ്മേളനം ആലപ്പുഴ: സി.പി.എം സംസ്ഥാന സമ്മേളനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ, കിഴക്കിന്‍െറ വെനീസ് ചുവപ്പണിഞ്ഞു. നഗര, ഗ്രാമഭേദമില്ലാതെ കവലകളും വീഥികളുമൊക്കെ ചെങ്കൊടികളും തോരണങ്ങളും ബാനറുകളും കൊണ്ടുനിറഞ്ഞു. പുന്നപ്ര-വയലാര്‍ സമരത്തിന്‍റ സ്മരണകള്‍ ഇരമ്പുന്ന വിപ്ളവഭൂമിയുടെ ചരിത്രവും പാരമ്പര്യവും വിളിച്ചോതി വൈവിധ്യമാര്‍ന്ന ദൃശ്യങ്ങളുടെ ആവിഷ്കാരം എങ്ങും കാണാം. പ്ളാസ്റ്റിക് ഒഴിവാക്കി തുണിയും ഓലയും മറ്റും ഉപയോഗിച്ച് തീര്‍ത്തും പ്രകൃതിസൗഹൃദപരമാണ് പ്രചാരണ പ്രവര്‍ത്തനങ്ങളെല്ലാം. പാര്‍ട്ടി ഘടകങ്ങള്‍ മത്സരിച്ചാണ് വിവിധ രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്നത്. ഏറ്റവും ഒടുവില്‍ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രചാരണം കൊഴുപ്പിച്ച് മൈക്ക് അനൗണ്‍സ്മെന്‍റും തുടങ്ങിയതോടെ അടുത്ത ദിവസങ്ങളില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മൂര്‍ധന്യത്തില്‍ എത്തും. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കായിക, കലാ-സാഹിത്യ മത്സരങ്ങള്‍ പൂര്‍ത്തിയായി. വനിതാ സബ്കമ്മിറ്റിയുടെ നേതൃത്വത്തിലെ വിപ്ളവ തിരുവാതിരക്ക് പിന്നാലെ ഞായറാഴ്ച കായികപ്രതിഭകളെയും ആദരിച്ചു. 15 ഏരിയ കമ്മിറ്റികളാണ് സി.പി.എമ്മിന് ആലപ്പുഴയില്‍ ഉള്ളത്. ഇതിന് കീഴില്‍ 146 ലോക്കല്‍ കമ്മിറ്റികള്‍. ഇതിലൊക്കെയായി ഉള്ള 33,400 ഓളം വരുന്ന പാര്‍ട്ടി അംഗങ്ങളും ഒറ്റക്കെട്ടായി പ്രചാരണരംഗത്ത് സജീവമാണെന്ന് നേതാക്കള്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ചെയര്‍മാനും ജി. സുധാകരന്‍ എം.എല്‍.എ ജനറല്‍ സെക്രട്ടറിയുമായ സംഘാടകസമിതിയും ഇതിന് കീഴില്‍ 18 സബ്കമ്മിറ്റികളുമാണ് സമ്മേളനത്തിന്‍െറ വിജയത്തിന് പ്രവര്‍ത്തിക്കുന്നത്. സമ്മേളനത്തിന് മുന്നോടിയായി പ്രമുഖര്‍ പങ്കെടുക്കുന്ന 25 സെമിനാറുകളാണ് ക്രമീകരിച്ചത്. 22 വരെയും സെമിനാറുകള്‍ നീളും. 20ന് ‘ഇന്ത്യന്‍ മതേതരത്വം നേരിടുന്ന വെല്ലുവിളികള്‍’ എന്ന സെമിനാര്‍ പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരിയും 22ലെ ‘മാധ്യമ വിചാരവും-വിചാരണയും’ സെമിനാര്‍ പോളിറ്റ് ബ്യൂറോ അംഗ വൃന്ദ കാരാട്ടും ഉദ്ഘാടനം ചെയ്യും. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍െറ വളര്‍ച്ചയും വികാസവും നാടിന്‍െറ വിപ്ളവ പാരമ്പര്യവുമൊക്കെ അനാവരണം ചെയ്യുന്ന ചരിത്ര പ്രദര്‍ശനം സമ്മേളനത്തിന്‍െറ സവിശേഷതയാണ്. 17ന് ആലപ്പുഴ നഗരചത്വരത്തില്‍ തുടങ്ങുന്ന പ്രദര്‍ശനം പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനാണ് ഉദ്ഘാടനം ചെയ്യുന്നത്. ഈ മാസം 20 മുതല്‍ 23 വരെയാണ് ആലപ്പുഴയില്‍ സി.പി.എമ്മിന്‍െറ സംസ്ഥാന സമ്മേളനം. കളര്‍കോട് എസ്.കെ. ഓഡിറ്റോറിയത്തിലാണ് പ്രതിനിധി സമ്മേളനം. സമാപനം കുറിച്ച് പൊതുസമ്മേളനം ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിലും നടക്കും. |
ദൈവത്തിലേക്ക് തിരിച്ചുപോക്ക് അനിവാര്യം –എം. മുകുന്ദന്‍ Posted: 15 Feb 2015 08:14 PM PST കുവൈത്ത് സിറ്റി: ദൈവവിശ്വാസമില്ലാത്ത ഒരു പുരോഗമനവാദിയാവുന്നതിലും നല്ലത് ദൈവത്തെ മുറുകെപ്പിടിക്കുന്ന ഒരു പഴഞ്ചനാവുന്നതാണെന്ന് പ്രശസ്ത സാഹിത്യകാരന്‍ എം. മുകുന്ദന്‍. ഒരു പ്രതിസന്ധിഘട്ടത്തില്‍പെടുമ്പോള്‍ വിളിക്കാന്‍ ഒരു ദൈവം വേണം. അതില്ളെങ്കില്‍ നാം ദരിദ്രരാണ്. ദൈവത്തിലേക്കുള്ള മടക്കം എന്നത് ആള്‍ദൈവങ്ങളോടുള്ള വിധേയത്വമല്ല. ശുദ്ധമായ ദൈവവിശ്വാസം വീണ്ടെടുക്കുകയാണ് പ്രധാനം -മുകുന്ദന്‍ പറഞ്ഞു. യൂത്ത് ഇന്ത്യ കുവൈത്തിന്‍െറ മൂന്നാമത് പ്രവാസി സാഹിത്യ പുരസ്കാരം സ്വീകരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുകുന്ദന്‍. എഴുത്തുകാര്‍ക്ക് ഇപ്പോള്‍ നല്ലകാലമാണ്. വായനക്കാര്‍ കൂടിയിരിക്കുന്നു. പുസ്തകങ്ങള്‍ നന്നായി വിറ്റുപോവുന്നു. പണം കിട്ടുന്നു. പണ്ട് ഒരു പുസ്തകം ഒരുവര്‍ഷം അച്ചടിച്ചിരുന്നത് പരമാവധി 2000 കോപ്പിയൊക്കെയായിരുന്നു. ആ സ്ഥാനത്ത് ഇന്ന് 10,000 കോപ്പി വരെ അടിക്കുന്നു. ‘പ്രവാസം’ 10,000 കോപ്പിയടിച്ചത് 10 മാസം കൊണ്ട് വിറ്റുതീര്‍ന്നു -മുകുന്ദന്‍ പറഞ്ഞു. ഗൃഹാതുരത്വം എന്ന സങ്കല്‍പം പുനര്‍വിചിന്തനത്തിന് വിധേയമാക്കേണ്ട സമയമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില്‍നിന്ന് ആളുകള്‍ പ്രവാസം തുടങ്ങിയ കാലത്ത് ഇവിടെ നമ്മളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഗൃഹാതുരത്വമായി കൊണ്ടുനടന്നിരുന്നു. എന്നാല്‍, ഇന്ന് കേരളത്തില്‍ ലഭിക്കുന്ന എന്തും ഗള്‍ഫിലും അമേരിക്കയിലും ആസ്ട്രേലിയയിലുമൊക്കെ ലഭ്യമാണ്. അപ്പോള്‍ പിന്നെ ഗൃഹാതുരത്വത്തിന് എവിടെയാണ് സ്ഥാനം? മുകുന്ദന്‍ ചോദിച്ചു. യാത്ര പ്രധാനപ്പെട്ട കാര്യമാണ്. എഴുത്തുകാരന്‍ ഏറെ യാത്ര ചെയ്യണം. വീട്ടുമുറ്റമാണ് ലോകം എന്ന് കരുതി അവിടെ മാത്രം ചുരുങ്ങി എഴുതുന്നവരുണ്ട്. ആ കാഴ്ചപ്പാടിനോട് എനിക്ക് യോജിപ്പില്ല. ദൂരസ്ഥലങ്ങളില്‍ പോയി കാര്യങ്ങള്‍ മനസ്സിലാക്കി എഴുതണം. ഇതുപറയുമ്പോള്‍ മുകുന്ദന്‍ ഇപ്പോള്‍ ആഗോള സാഹിത്യകാരനായി എന്ന് പറഞ്ഞ് പരിഹസിച്ചവരുണ്ട് -അദ്ദേഹം പറഞ്ഞു. അബ്ബാസിയ ഇന്‍റഗ്രേറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെ.ഐ.ജി പ്രസിഡന്‍റ് കെ.എ. സുബൈര്‍ ഉദ്ഘാടനം ചെയ്തു. മുകുന്ദനുള്ള പുരസ്കാരവും പ്രശസ്തിപത്രവും അദ്ദേഹം സമ്മാനിച്ചു. പുരസ്കാരത്തിന് അര്‍ഹമായ മുകുന്ദന്‍െറ ‘പ്രവാസം’ നോവല്‍ ആസ്വാദനം പി.പി. അബ്ദുറസാഖ് നിര്‍വഹിച്ചു. യൂത്ത് ഇന്ത്യ ആക്ടിങ് പ്രസിഡന്‍റ് നിസാര്‍ കെ. റഷീദ് അധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. യൂത്ത് ഇന്ത്യ അഞ്ചാം വാര്‍ഷിക ഉപഹാരമായി നടപ്പാക്കുന്ന ‘ബെറ്റര്‍ ടുമാറോ’ ജനകീയ പദ്ധതിക്ക് തുടക്കം കുറിച്ച് ഭക്ഷ്യവസ്തുക്കളുടെ ബക്കറ്റ് ഗ്രാന്‍ഡ് ഹൈപ്പര്‍ റീജനല്‍ ഡയറക്ടര്‍ അയ്യൂബ് കച്ചേരിയില്‍നിന്ന് നിസാര്‍ കെ. റഷീദ് ഏറ്റുവാങ്ങി. യൂത്ത് ഇന്ത്യ നടത്തിയ ഫോട്ടോഗ്രഫി മത്സരവിജയി രതീഷ് ഗോപി, ചെറുകഥാ മത്സരവിജയി നിഷാദ് കാട്ടൂര്‍ എന്നിവര്‍ക്കുള്ള ട്രോഫി എം. മുകുന്ദന്‍ സമ്മാനിച്ചു. പി.ടി. ശാഫി, സി.കെ. നജീബ്, ഹസനുല്‍ബന്ന, സി.പി. നൈസാം എന്നിവര്‍ സംസാരിച്ചു. എം. മുകുന്ദന്‍െറയും മുഹമ്മദ് വേളത്തിന്‍െറയും കാരിക്കേച്ചര്‍ ജോണ്‍ ആര്‍ട്സ് കലാഭവന്‍ കൈമാറി. അബ്ദുല്‍ ഫത്താഹ് തയ്യില്‍, വര്‍ഗീസ് പുതുകുളങ്ങര, സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍, എസ്.എ.പി. ആസാദ്, അനിയന്‍ കുഞ്ഞ്, ലിസി കുര്യാക്കോസ്, ഷബീര്‍ മണ്ടോളി, വര്‍ദ അന്‍വര്‍, സജിത് കുമാര്‍, ദീപ, സമിയ ഫൈസല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. |
വിനോദ സഞ്ചാരികള്‍ക്ക് കാഴ്ചയുടെ സൗന്ദര്യമേകി വാദി ബനീ ഖാലിദ് Posted: 15 Feb 2015 08:00 PM PST മസ്കത്ത്: കുളങ്ങളും വാലികളും മലയോരങ്ങളും നിറഞ്ഞ വാദി ബനീ ഖാലിദ് സന്ദര്‍ശകര്‍ക്ക് കാഴ്ചയുടെ വസന്തമൊരുക്കുന്നു.വാലികളും മലനിരകളും വൃക്ഷങ്ങളും ചേര്‍ന്ന് പ്രകൃതിയുടെ അപൂര്‍വ സൗന്ദര്യമൊരുക്കുന്ന ദാഖിലിയ്യ ഗവര്‍ണറേറ്റിലെ വാദി ബനീ ഖാലിദിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം ഓരോ വര്‍ഷവും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതി സൗന്ദര്യത്തിനൊപ്പം തനത് ഒമാനി ജീവിതം മനസ്സിലാക്കാനും പഴയകാല കോട്ടകളുടെയും മറ്റും നിര്‍മിതി മനസ്സിലാക്കാനും ബനീ ഖാലിദിലേക്കുള്ള യാത്ര ഉപകരിക്കും. വിനോദ സഞ്ചാരികള്‍ക്കായി ഇവിടെ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മൂന്നു വര്‍ഷമായി വാദി ബനീ ഖാലിദിലേക്ക് എത്തുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടായിട്ടുണ്ട്. വര്‍ഷം മുഴുവന്‍ നീളുന്ന ജലപ്രവാഹവും പച്ചപ്പുമാണ് സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഗുഹകളും ഇവിടെയുണ്ട്. കാഹ്ഫ് മഖാല്‍ എന്ന ഗുഹയില്‍ പ്രവേശിക്കല്‍ തന്നെ സാഹസമാണ്. മലനിരകളില്‍ കയറുന്നതിനും അവസരമുണ്ട്. മസ്കത്തില്‍നിന്ന് 250 ഓളം കിലോമീറ്റര്‍ അകലെയുള്ള ഇവിടേക്ക് 2014ല്‍ മാത്രം 1.15 ലക്ഷം സഞ്ചാരികളാണ് എത്തിയത്. സ്വദേശികളും വിദേശികളുമായ സഞ്ചാരികള്‍ ഒരുപോലെ വാദി ബനീ ഖാലിദിലേക്ക് എത്തുന്നുണ്ട്. 2013ല്‍ 1.10 ലക്ഷം പേരും 2012ല്‍ 1.04 ലക്ഷം പേരും സന്ദര്‍ശിച്ചു. കഴിഞ്ഞവര്‍ഷം സന്ദര്‍ശിച്ചവരില്‍ കൂടുതലും സ്വദേശികളാണ്. 49,902 സ്വദേശികള്‍ എത്തിയപ്പോള്‍ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നായി 36,256 സന്ദര്‍ശകരത്തെി. പ്രവാസികളും ഏഷ്യക്കാരുമായ 26,185 പേരും ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള 2715 പേരും സന്ദര്‍ശനത്തിന് എത്തിയിരുന്നു. സഞ്ചാരികളുടെ എണ്ണം വര്‍ധിച്ചതോടെ കൂടുതല്‍ സൗകര്യങ്ങളും ഏര്‍പ്പെടുത്തുന്നുണ്ട്. സ്വദേശി യുവ സമൂഹം വിനോദസഞ്ചാര മേഖലയില്‍ നിക്ഷേപിക്കാന്‍ തയാറായി രംഗത്തുവരുന്നുണ്ടെന്നും അധികൃതര്‍ പറയുന്നു. |
ഐ.എസ് 21 ഈജിപ്ത് ക്രൈസ്തവരെ കഴുത്തറുത്തു കൊന്നു Posted: 15 Feb 2015 07:59 PM PST കെയ്റോ: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് 21 ഈജിപ്ത് പൗരന്‍മാരെ കഴുത്തറുത്തു കൊല്ലുന്നതിന്‍റെ വിഡിയോ പുറത്തുവിട്ടു. ലിബിയയില്‍ ഐ.എസ് തീവ്രവാദികള്‍ തട്ടിക്കോണ്ടുപോയി തടവിലാക്കിയ 21 ക്രൈസ്തവ വിഭാഗക്കാരെയാണ് കൊലപ്പെടുത്തിയത്. ഐ.എസിനെ പിന്തുണയ്ക്കുന്ന വെബ്സൈറ്റിലൂടെയാണ് ഇവരെ കഴുത്തറുത്തു കൊല്ലുന്ന വീഡിയോ ഞായറാഴ്ച പുറത്തുവിട്ടത്. ബന്ദികളെ ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരിപ്പിച്ച് ട്രിപളിയിലെ കടല്‍ക്കരയിലൂടെ നടത്തികൊണ്ടുവരുന്നതും ബലം പ്രയോഗിച്ച് നിലത്തുകിടത്തിയ ശേഷം കൊലയാളികള്‍ കഴുത്തറുക്കുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. കുരിശുയുദ്ധം ചെയ്തവരുടെ നാട്ടിലേക്ക് രക്തംകൊണ്ട് ഒപ്പുവെച്ച സന്ദേശമാണിത് എന്ന തലക്കെട്ടോടെയുള്ള വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. നേരത്തെ 21 ഈജിപ്ത്യന്‍ പൗരന്‍മാരെ ബന്ദികളാക്കി എന്നറിയിച്ചുകൊണ്ട് ഇതേ പശ്ചാത്തലത്തിലുള്ള ചിത്രം ഐ.എസ് ഓണ്‍ലൈന്‍ പുറത്തുവിട്ടിരുന്നു. അതേസമയം, തട്ടികൊണ്ട് പോയവരെ കൊലചെയ്തതായി സ്ഥിരീകരിച്ച ഈജിപ്ത് രാജ്യത്ത് 7 ദിവസത്തെ ദുഖാചരണത്തിന് ആഹ്വനം ചെയ്തു. സ്ഥിതിഗതികള്‍ വിലയിരുത്താനായി ഈജിപ്തിന്‍്റെ ദേശീയ പ്രതിരോധ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മനുഷ്യത്വരഹിതമായ ഈ കൂട്ടക്കുരുതിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്‍റ് അബ്ദല്‍ ഫത്താ അല്‍ സീസി പ്രതികരിച്ചു. |
ആറര പതിറ്റാണ്ടിനു ശേഷം ജമീല കണ്‍നിറയെ കണ്ടു, ഇത്താത്തയെ Posted: 15 Feb 2015 07:55 PM PST യാമ്പു: കരിപ്പൂരില്‍ നിന്നു സൗദിയിലേക്ക് വിമാനം കയറുമ്പോള്‍ പുണ്യഭൂമിയും കഅ്ബാലയവും മകന്‍ ഇര്‍ഫാനു പിറന്ന പുത്തന്‍ പേരമകനും മാത്രമായിരുന്നില്ല ജമീലയുടെ മനസ്സില്‍. അറുപത്തഞ്ചു കൊല്ലം മുമ്പ് കുട്ടിക്കാലത്ത് പിടിവിട്ടുപോയ പ്രിയപ്പെട്ട ഇത്താത്തയെ ഒന്നു കണ്‍കുളിര്‍ക്കെ കാണണം എന്ന ആഗ്രഹവും അടക്കിപ്പിടിച്ചാണ് മലപ്പുറം ഹാജിയാര്‍ പള്ളി എ. എം അബൂബക്കറിന്‍െറ ഭാര്യ ജമീല എത്തുന്നത്. ആയിരം കാതങ്ങള്‍ക്കിപ്പുറം പൊന്നനുജത്തിക്ക് ഒരായിരം കഥകള്‍ കാത്തുവെച്ച് ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇത്താത്ത സൈനബയും കണ്ണിമക്കാതെ കാത്തിരിക്കുകയായിരുന്നു. അങ്ങനെ ഇളം പ്രായത്തില്‍ പിരിഞ്ഞ സഹോദരിമാര്‍ ആറര പതിറ്റാണ്ടിനിപ്പുറം ജിദ്ദ വിമാനത്താവളത്തില്‍ സലാം ചൊല്ലി ആലിംഗനബദ്ധരായപ്പോള്‍ കൂടെയുള്ളവര്‍ക്കും അത് സന്തോഷക്കണ്ണീരിന്‍െറ നിമിഷങ്ങളായി. 65 വര്‍ഷം മുമ്പ് പതിനാലാമത്തെ വയസ്സില്‍ സൗദി ബ്രിട്ടീഷ് എംബസിയിലെ ഉദ്യോഗസ്ഥനായിരുന്ന മൂത്താപ്പ അബ്ദുല്ല ഹാജിയുടെയും കുടുംബത്തിന്‍െറയും കൂടെ ജിദ്ദയിലത്തെിയതായിരുന്നു മലപ്പുറം മൈലപ്പുറത്തെ മങ്കരത്തൊടി അഹ്മദ് ഹാജിയുടെ മൂത്ത മകള്‍ സൈനബ. മൂത്താപ്പയുടെ ആഗ്രഹപ്രകാരം ജിദ്ദയിലെ മുഹ്യിദ്ദീന്‍ അഹ്മദ് മലൈബാരിയുടെ മകന്‍ മുഹമ്മദ് മുഹ്യിദ്ദീന്‍ മലൈബാരിയുമായി സൈനബയുടെ വിവാഹം നടന്നു. മുഹമ്മദ് മലൈബാരിയുടെ പത്നിയായി സൗദി പൗരത്വം സ്വീകരിച്ച് ജീവിതം തുടങ്ങിയതില്‍ പിന്നെ നാട്ടിലേക്കുള്ള മടക്കയാത്ര അവര്‍ക്ക് വിദൂരസ്വപ്നമായി. പിന്നീട് മക്കളും പേരമക്കളുമെല്ലാമായതോടെ നാടും വീടുമെല്ലാം ഉള്ളിലെ നല്ല ഓര്‍മകള്‍ മാത്രമായി. മക്കളുടെ പ്രിയമാതാവായി സൈനബ അറബ്ജീവിതത്തോട് ഇഴുകിച്ചേര്‍ന്നു. ഭാഷയും ജീവിതശൈലിയും സംസ്കാരവുമൊക്കെ വേഗത്തില്‍ വഴങ്ങിയെങ്കിലും നാടും കുടുംബവുമായുള്ള ബന്ധം സുദൃഢമാക്കാന്‍ സൈനബയും ഭര്‍ത്താവ് മുഹമ്മദും ശ്രദ്ധ ചെലുത്തി. റമദാനുകളില്‍ കേരളത്തിലെ കുടുംബത്തിലെ ആവശ്യക്കാരെ സഹായിക്കാന്‍ ഭര്‍ത്താവ് നീക്കിവെച്ച പ്രത്യേക സകാത്ത് വിഹിതം സൈനബയും മക്കളും ഇപ്പോഴും മുടക്കാതെ തുടരുന്നു. കുടുംബത്തിലെ ആവശ്യക്കാരെ അന്വേഷിച്ച് സഹായിക്കുന്നതിലും അകലെയാണെങ്കിലും ഒരു മൂത്ത ജ്യേഷ്ഠത്തിയുടെ ആധികാരികതയോടെ കത്തിലൂടെയും ഫോണിലൂടെയും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും സൈനബ ശ്രദ്ധിക്കാറുണ്ട്. ഏഴു പെണ്‍മക്കളും ഒമ്പത് ആണ്‍മക്കളുമായിരുന്നു മങ്കരത്തൊടി അഹ്മദ് ഹാജിക്ക്. അതില്‍ മൂത്ത മകളാണ് സൈനബ. സൗദി അറേബ്യയില്‍ ജീവിതം തുടങ്ങിയ ശേഷം ഹജ്ജിനും ജോലിക്കുമായി ഇവിടെ എത്താറുള്ള മറ്റ് സഹോദരങ്ങളെ നേരില്‍ കാണാന്‍ പലപ്പോഴായി അവസരം ലഭിച്ചെങ്കിലും പ്രിയപ്പെട്ട അനുജത്തി ജമീലയെ ചെറുപ്പത്തില്‍ പിരിഞ്ഞ ശേഷം കാണാനൊത്തിട്ടില്ളെന്ന് സൈനബ പറയുന്നു. ജിദ്ദ അത്തീയ്യ സറ്റീലില്‍ ജോലിചെയ്യുന്ന സഹോദരന്‍ അബ്ദുല്ലത്തീഫും ജിദ്ദയില്‍ ഭര്‍ത്താക്കന്‍മാരോടൊപ്പം കഴിയുന്ന സഹോദരിമാരായ ഹഫ്സത്ത്, സുറയ്യ എന്നിവരും കടല്‍ കടന്ന് പതിറ്റാണ്ടുകളായി ജീവിതം നയിക്കുന്ന ഇത്താത്തയും കുടുംബവുമായി ബന്ധം പുലര്‍ത്താറുണ്ട്. നാലാമത്തെ മകന്‍ അബ്ദുല്‍ ഹയ്യും കുടുംബവുമൊത്ത് കഴിഞ്ഞദിവസം യാമ്പുവിലത്തെി, ജമീലയുടെ മകന്‍ യാമ്പു അല്‍മനാര്‍ ഇന്‍റര്‍നാഷണര്‍ സ്കൂള്‍ സീനിയര്‍ അഡ്മിനിസ്ട്രേറ്റര്‍ ഇര്‍ഫാന്‍ നൗഫല്‍ ഭാര്യ ഷിറീന്‍ എന്നിവരോടൊത്ത് രണ്ടു ദിവസം ചെലവഴിച്ചു. ജിദ്ദ സൗദിയ എയര്‍പോര്‍ട്ടിനടുത്ത് മുഹമ്മദിയ്യയില്‍ അബ്ദുല്‍ ഹയ്യിനോടും കുടുംബത്തോടുമൊപ്പമാണ് താമസം. പതിറ്റാണ്ടുകള്‍ക്കു ശേഷവും നാടന്‍ മലപ്പുറം ശൈലിയില്‍ സൈനബ മലയാളം പറയും. പ്രായത്തെ വെല്ലുന്ന ആത്മവിശ്വാസത്തോടെ ഖുര്‍ആന്‍ പഠനത്തിനും മറ്റുംസമയം കണ്ടത്തെുന്നു. എട്ട് ആണ്‍മക്കളും മൂന്ന് പെണ്‍മക്കളുമാണ് സൈനബക്ക്. ഭര്‍ത്താവ് 14 വര്‍ഷം മുമ്പ് മരിച്ചു. മക്കള്‍ക്കെല്ലാം ഉയര്‍ന്ന വിദ്യാഭ്യാസവും സംസ്കാരവും നല്‍കുന്നതില്‍ കണിശത പുലര്‍ത്തി. സഹോദരിയെ കാണാനുള്ള പ്രിയമാതാവിന്‍െറ ദീര്‍ഘനാളത്തെ ആഗ്രഹം സഫലീകരിക്കാന്‍ സാധിച്ച സന്തോഷത്തിലാണ് ഇര്‍ഫാനും കുടുംബവും. |
ഡി.ജി.പിക്ക് സംരക്ഷണം നല്‍കും ^ആഭ്യന്തര മന്ത്രി Posted: 15 Feb 2015 07:33 PM PST കോഴിക്കോട്: സംസ്ഥാന വിജിലന്‍സ് ഡി.ജി.പി ഡോ. ജേക്കബ് തോമസിന് സംരക്ഷണം നല്‍കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പാറ്റൂരിലെ സര്‍ക്കാര്‍ ഭൂമി ഒരു പ്രമുഖ ഫ്ളാറ്റ് കമ്പനി കൈയേറിയതിനെതിരെ ലോകായുക്തക്ക് റിപ്പോര്‍ട്ട് നല്‍കിയതിന് താന്‍ ഏത് നിമിഷവും ആക്രമിക്കപ്പെടുമെന്ന ഡോ. ജേക്കബ് തോമസ് 'വാരാദ്യ മാധ്യമ'ത്തിന് നല്‍കിയ അഭിമുഖത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍െറ ജീവന് ഭീഷണിയുള്ളതായി തനിക്ക് വിവരമൊന്നും ലഭിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ജേക്കബ് തോമസില്‍നിന്ന് ഒൗദ്യോഗിക തലത്തിലുള്ള പരാതിയൊന്നും ഇതുവരെ കിട്ടിയിട്ടില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനും കൃത്യനിര്‍വഹണത്തില്‍ ഭയപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ളെന്നും ചെന്നിത്തല 'മാധ്യമ'ത്തോട് പറഞ്ഞു. പാറ്റൂരില്‍ നിയമം അട്ടിമറിക്കപ്പെട്ടെന്ന് ജേക്കബ് തോമസ് 'വാരാദ്യ മാധ്യമ'ത്തിന് വേണ്ടി സെയ്ഫ് ചക്കുവള്ളി നടത്തിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. സര്‍ക്കാര്‍ ഭൂമി ഫ്ളാറ്റ് കമ്പനി കൈയേറി ഒരു തടസ്സവുമില്ലാതെ നിര്‍മാണം നടത്തുന്നു. കേരളത്തിലെ ഒരു സാധാരണ പൗരനാണ് ഈ നിയമലംഘനം നടത്തുന്നതെങ്കില്‍ മിനിറ്റുകള്‍ക്കകം സ്റ്റോപ് മെമ്മോ ലഭിക്കും. 2014 ഡിസംബര്‍ 23ന് അവരുടെ പെര്‍മിറ്റ് കാലാവധി കഴിഞ്ഞതാണ്. കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പാവപ്പെട്ടവന് പാലിക്കാന്‍ വേണ്ടി മാത്രം എന്നനിലയിലാണ് പാറ്റൂരില്‍ കാണുന്നത്. ഇത് ചോദ്യം ചെയ്യപ്പടേണ്ടതാണ്. മറുനാടന്‍ ഫ്ളാറ്റ് നിര്‍മാണ കമ്പനി കേരള വാട്ടര്‍ അതോറിറ്റിയുടെ 31സെന്‍റ് ഭൂമി കൈയേറുകയായിരുന്നു. ഈ സ്ഥലം കൈയേറിയപ്പോള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളിലെ ഉന്നതര്‍ കണ്ണടച്ചുനിന്നു. ഈ ഭൂമികൂടി ചേര്‍ത്താണ് ‘ഫ്ളോര്‍ ഏരിയാ റേഷ്യോ’ (F.A.R) കമ്പനി തിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ കൈയേറ്റം സംബന്ധിച്ച് ലോകായുക്തയില്‍ പരാതി എത്തിയപ്പോഴാണ് അന്വേഷണച്ചുമതല തനിക്ക് ലഭിച്ചത്. എല്ലാ പ്രലോഭനങ്ങളെയും മറികടന്ന് സത്യം റിപ്പോര്‍ട്ട് ചെയ്തു ^ജേക്കബ് തോമസ് പറഞ്ഞു. |
ആപ്പിന്‍െറ വിജയം പറയുന്നത് Posted: 15 Feb 2015 06:20 PM PST കാവിക്കുതിപ്പിന് തടയിടലായിരുന്നു അത്. ഭാരതീയ ജനതാ പാര്‍ട്ടിക്ക് സമീപകാലത്ത് കിട്ടിയ ഏറ്റവും കനത്ത രാഷ്ട്രീയ പ്രഹരം. രണ്ടാം ലോകയുദ്ധത്തില്‍ നിര്‍ണായക വഴിത്തിരിവായതുപോലെ നരേന്ദ്ര മോദിയുടെ സ്റ്റാലിന്‍ഗ്രാഡ്. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ ഞെട്ടിക്കുന്ന വിജയം ഇതൊക്കെയാണ്. അല്ളെങ്കില്‍, അതിലുമേറെയാണ്. മോദി പ്രധാനമന്ത്രിയായ ശേഷം ബി.ജെ.പി നേരിടുന്ന ഏറ്റവും കനത്ത തോല്‍വിയാണ് ഇത്. എട്ടുമാസം മുമ്പ് ആകെയുള്ള ഏഴ് ലോക്സഭാ സീറ്റും ബി.ജെ.പി തൂത്തുവാരിയ ദേശീയ തലസ്ഥാനത്താണ് ഇത് സംഭവിച്ചതെന്നത് തോല്‍വിയുടെ ആഴം കൂട്ടുന്നു. ആപ് തൂത്തുവാരുകയായിരുന്നു. 70ല്‍ 67 സീറ്റും 54.3 ശതമാനം വോട്ടും അവര്‍ സ്വന്തമാക്കി. അടിയന്തരാവസ്ഥക്കുശേഷം ചരിത്രം കുറിച്ച ജനതാപാര്‍ട്ടി തരംഗത്തിനും മേലെയാണ് ഇത്. ഇതിന് മറ്റൊരു ശക്തമായ വശവുമുണ്ട്. അവകാശങ്ങള്‍ നഷ്ടമായവരുടെ ശബ്ദമായി ആപ് മാറി. ലോക്നീതി-സി.എസ്.ഡി.എസ് സര്‍വേ പ്രകാരം ഡല്‍ഹിയിലെ 66 ശതമാനം പാവപ്പെട്ടവരും എ.എ.പിക്കാണ് വോട്ട് ചെയ്തത്. ബി.ജെ.പിക്ക് ലഭിച്ചതിനെക്കാള്‍ മൂന്ന് മടങ്ങ് അധികമാണ് ഇത്. മധ്യവര്‍ഗത്തിലെ താഴത്തെട്ടിലുള്ളവരില്‍ 57 ശതമാനം പേരുടെ പിന്തുണയും ആപ്പിന് ലഭിച്ചു. മൊത്തം ജനസംഖ്യയില്‍ 60 ശതമാനവും ഈ വിഭാഗങ്ങളാണ്. ദലിത്, ഒ.ബി.സി വിഭാഗങ്ങളിലെ ഭൂരിപക്ഷത്തിന്‍െറയും പിന്തുണ ആപ്പിനായിരുന്നു. ഡല്‍ഹി ജനസംഖ്യയില്‍ 12 ശതമാനമുള്ള മുസ്ലിംകളില്‍ 77 ശതമാനവും സിഖുകാരില്‍ 57 ശതമാനവും ആപ്പിനെ പിന്തുണച്ചു. പാവപ്പെട്ടവരെന്ന ഭൂരിപക്ഷത്തില്‍ കേന്ദ്രീകൃതമായി സകല വിഭാഗത്തിന്‍െറയും പിന്തുണയാര്‍ജിക്കാന്‍ കഴിഞ്ഞതാണ് ആപ്പിന്‍െറ വിജയം. ബി.ജെ.പിക്ക് സ്വപ്നം കാണാന്‍ കഴിയാത്തതാണ് ഇത്. ആപ്പിന്‍െറ ശരാശരി ഭൂരിപക്ഷം ബി.ജെ.പിയുടേതിനെക്കാള്‍ നാലിരട്ടി അധികമായിരുന്നു. മോദിയും അമിത് ഷായും ആസൂത്രണം ചെയ്ത ഊര്‍ജസ്വലവും പണക്കൊഴുപ്പ് നിറഞ്ഞതുമായ പ്രചാരണമുണ്ടായിട്ടും ബി.ജെ.പി തൂത്തെറിയപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിന്‍െറ അതേ ചേരുവകള്‍ ചേര്‍ത്താണ് ബി.ജെ.പി പ്രചാരണം ആസൂത്രണം ചെയ്തത്. ജാതിയുടെയും വര്‍ഗത്തിന്‍െറയും മതത്തിന്‍െറയും അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ ധ്രുവീകരിക്കുക, ഹിന്ദു മേധാവിത്വത്തിന് ആഹ്വാനം ചെയ്യുക, വിഭാഗീയത, മേല്‍ജാതി, ഉപരിവര്‍ഗ വോട്ടുകള്‍ നേടാന്‍ അസമത്വം നിറഞ്ഞ ഗുജറാത്ത് മോഡലിനെ പെരുപ്പിച്ചുകാണിക്കുക തുടങ്ങിയവയാണ് ഇവിടെയും പരീക്ഷിച്ചത്. അതിശക്തമായ ഈ പ്രചാരണങ്ങള്‍ മോദിയെ ഒരു അമാനുഷികനായാണ് അവതരിപ്പിച്ചത്. എന്നാല്‍, ജനക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിനായില്ല. അങ്ങനെയാണ് കിരണ്‍ ബേദിയെ കൊണ്ടുവന്നത്. മൊത്തം മന്ത്രിസഭാംഗങ്ങളും 120 എം.പിമാരും ഒരു ലക്ഷം ആര്‍.എസ്.എസ് വളന്‍റിയര്‍മാരും പ്രചാരണത്തിനിറങ്ങി. ബി.ജെ.പിയുടെ പരാജയത്തിന് പല കാരണങ്ങളുണ്ട്. ദേശീയതലത്തില്‍ മോദിയുടെ ജനപ്രീതി ഇടിയുകയാണ്. ബി.ജെ.പിയാണെങ്കില്‍ ധിക്കാരപരമായ രീതിയില്‍ സമ്പന്നര്‍ക്കുവേണ്ടി നിലകൊള്ളുന്നു. വിഭാഗീയതയും വര്‍ഗീയതയുമാണ് അത് ഉയര്‍ത്തിപ്പിടിക്കുന്നത്. ചെറിയ സര്‍ക്കാര്‍, കൂടുതല്‍ ഭരണം എന്ന തന്‍െറ വാഗ്ദാനം നടപ്പാക്കാന്‍ മോദിക്ക് കഴിഞ്ഞില്ല. പരമപ്രധാന പ്രലോഭനമായ (ഒരു സങ്കല്‍പമായാല്‍തന്നെ) തൊഴില്‍ സൃഷ്ടിക്കാനും അദ്ദേഹത്തിനായില്ല. അദ്ദേഹത്തിന്‍െറ സ്വച്ഛ് ഭാരത്, ജന്‍ധന്‍ യോജന, സ്മാര്‍ട് സിറ്റി പദ്ധതികളെല്ലാം പൊള്ളയായ മുദ്രവാക്യങ്ങളാണ്. മോദി വീണ്ടും വീണ്ടും പൊങ്ങച്ചക്കാരനെന്ന് തെളിയിക്കുകയാണ്. ദിവസം മൂന്നുതവണയാണ് അദ്ദേഹം വസ്ത്രം മാറ്റുന്നത്. സ്വയം ഊതിവീര്‍പ്പിച്ച, അരക്ഷിതനായ അധികാരാസക്തന് യോജിക്കുന്ന തരത്തില്‍ ചക്രവര്‍ത്തിയുടെ പുതിയ വസ്ത്രമെന്നാണ് സ്വന്തം പേരെഴുതിയ മോദിയുടെ 10 ലക്ഷത്തിന്‍െറ സ്യൂട്ടിനെ ഒരു ബ്രിട്ടീഷ് പത്രം വിശേഷിപ്പിച്ചത്. വന്‍കിടക്കാര്‍ക്കനുകൂലമായ നയങ്ങളെപ്പോലെ ഈ സ്യൂട്ടും വര്‍ഷങ്ങളോളം അദ്ദേഹത്തിന്‍െറ പ്രതിച്ഛായക്ക് കോട്ടമുണ്ടാക്കും. ഇതിലും മോശമായ കാര്യം മോദി പാവപ്പെട്ടവനെതിരാണ് എന്ന തോന്നലാണ്. ട്രെയിന്‍ നിരക്കുകള്‍ അദ്ദേഹത്തിന്‍െറ സര്‍ക്കാര്‍ വര്‍ധിപ്പിച്ചു. ക്രൂഡ് ഓയില്‍ വില കുറയുന്നതിനനുസരിച്ച് പെട്രോള്‍/ഡീസല്‍ വില കുറക്കുകയും ചെയ്തില്ല. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് ഭീമമായി വെട്ടിക്കുറച്ചു. ഭക്ഷ്യ പൊതുവിതരണ സമ്പ്രദായം പരിമിതപ്പെടുത്താനും എല്ലാ തൊഴില്‍ സംരക്ഷണവും ഇല്ലാതാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു. കോര്‍പറേറ്റ് അനുകൂല ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് സാമൂഹിക, പാരിസ്ഥിതിക ആഘാത പഠനമില്ലാതെതന്നെ ലക്ഷക്കണക്കിന് കര്‍ഷകരെ വഴിയാധാരമാക്കും. അതുകൊണ്ടാണ് ഗ്രാമീണ ഡല്‍ഹിയില്‍ 14 സീറ്റിലും ബി.ജെ.പി തോറ്റത്. 2013ല്‍ 13 സീറ്റില്‍ പാര്‍ട്ടി ഇവിടെ വിജയിച്ചിരുന്നു. മേയ് മാസത്തിനുശേഷം ബി.ജെ.പിക്കുണ്ടായ വീഴ്ചയുടെ ആകത്തുകയാണ് ഡല്‍ഹിയിലെ പരാജയം. 50 നിയമസഭാ ഉപതെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയുടെ പ്രകടനം മോശമായിരുന്നു. തുടര്‍ന്ന് നടന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളിലും ഇതേ അവസ്ഥയായിരുന്നു. മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ്, ഹരിയാന, ജമ്മു-കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ പ്രകടനം അത്ര മെച്ചമായിരുന്നില്ല. മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം വേര്‍പെടുത്തിയാണ് മത്സരിച്ചത്. ഒടുവില്‍, സര്‍ക്കാറുണ്ടാക്കാന്‍ അവരുടെ സഹായം തേടേണ്ടിവന്നു. ഝാര്‍ഖണ്ഡില്‍ 14ല്‍ 12 ലോക്സഭാ സീറ്റ് എന്നനിലയില്‍നിന്ന് 81ല്‍ 37 നിയമസഭാ സീറ്റ് എന്ന നിലയിലേക്ക് പതിച്ചു. കശ്മീരില്‍, വീമ്പുപറഞ്ഞ 44+ പദ്ധതി പാളി. ഇതിനിടെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെ വിവിധ മത, വംശീയ വിഭാഗങ്ങള്‍ക്കിടയില്‍ സംഘ്പരിവാര്‍ അരക്ഷിതബോധം സൃഷ്ടിക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ സംസ്ഥാനക്കാരെ കുടിയേറ്റക്കാര്‍ എന്നാണ് ബി.ജെ.പി വിശേഷിപ്പിച്ചത്. ഘര്‍ വാപസി പോലുള്ള ന്യൂനപക്ഷ വിരുദ്ധ കാമ്പയിനുകളും ഗോദ്സെ ആരാധനയും ബി.ജെ.പി നേതാക്കളുടെ പിന്തുണയോടെയാണ്. അവരെ തടയാന്‍ മോദിക്കായില്ല. പാവപ്പെട്ടവന് അനുകൂലമായ വിശ്വസ്ത ധാര്‍മിക ശക്തിയായി സ്വയം അവതരിപ്പിക്കാന്‍ ആപ്പിനായി. ഇടതുപക്ഷത്തിന് ഒരിക്കലുണ്ടായിരുന്ന സ്ഥാനമാണിത്. ആപ്പിന്‍െറ വിജയം ദേശീയ രാഷ്ട്രീയ സമവാക്യങ്ങളെ മാറ്റിമറിക്കും. പ്രതിപക്ഷത്തിനും ഇത് ഉത്തേജനമാകും. വൈകാതെ നിയമസഭാ തെരഞ്ഞെപ്പ് നടക്കുന്ന ബിഹാറിലും പഞ്ചാബിലും ഇതിന്‍െറ അനുരണനങ്ങളുണ്ടാകും. പഞ്ചാബില്‍ ആപ്പിന് നാല് എം.പിമാരുണ്ട്. ആപ്പിന്‍െറ വിജയം കോണ്‍ഗ്രസിനെ കൂടുതല്‍ മൂലക്കൊതുക്കി. ഇത് ഇന്ത്യന്‍ ജനാധിപത്യത്തിന് നല്ലതല്ല. ബി.ജെ.പിയെപ്പോലെ ഒരു തീവ്ര വലതുപക്ഷ പാര്‍ട്ടിയേക്കാളും കോണ്‍ഗ്രസിനെപ്പോലെ ഒരു ബഹുസ്വര പാര്‍ട്ടിയെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന് വേണ്ടത്. പക്ഷേ, ഗാന്ധി കുടുംബം, പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി ആട്ടുകല്ലുപോലെയാണെന്ന് കോണ്‍ഗ്രസ് തിരിച്ചറിയണം. ആപ്പിന്‍െറ പ്രാദേശിക ജനാധിപത്യാടിസ്ഥാനത്തിലുള്ള സമീപനത്തില്‍നിന്നും ജനസ്വീകാര്യതയില്‍നിന്നും പാഠമുള്‍ക്കൊള്ളാന്‍ ഇടതുപാര്‍ട്ടികളും പ്രാദേശിക പാര്‍ട്ടികളും നന്നായി ശ്രമിക്കും. സബ്സിഡി നിരക്കില്‍ വെള്ളവും വൈദ്യുതിയും നല്‍കുന്നതിന് തിരക്കിട്ട തീരുമാനങ്ങള്‍ ആപ് എടുക്കരുത്. പുണെയിലെ പ്രയാസ് എനര്‍ജി ഗ്രൂപ്പിലെയും യമുന ബച്ചാവോ അഭിയാനിലെയും ജനകേന്ദ്രീകൃത വിദഗ്ധരുമായി കൂടിയാലോചിക്കുന്നതും നല്ലതായിരിക്കും. മതേതരത്വം, ന്യൂനപക്ഷ സംരക്ഷണം, ഭൂമി ഏറ്റെടുക്കല്‍, വീട്, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം തുടങ്ങിയ ജനങ്ങളുടെ വിഷയങ്ങളില്‍ മറ്റ് പാര്‍ട്ടികളുമായും പൗരാവകാശ സംഘടനകളുമായും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആപ് തുറന്ന മനസ്സ് കാട്ടണം. അവിടെയാണ് അതിന്‍െറ ഭാവിയും. l |
No comments:
Post a Comment