സ്വാഗതം
WELCOME

News Update..

Wednesday, February 18, 2015

ബജറ്റ് 2015: പ്രതീക്ഷയോടെ ഓഹരി വിപണി Madhyamam News Feeds

ബജറ്റ് 2015: പ്രതീക്ഷയോടെ ഓഹരി വിപണി Madhyamam News Feeds

Link to

ബജറ്റ് 2015: പ്രതീക്ഷയോടെ ഓഹരി വിപണി

Posted: 17 Feb 2015 11:34 PM PST

Image: 

പുതിയ കേന്ദ്ര ബജറ്റ് ദിവസങ്ങള്‍ മാത്രം അകലെ എത്തിയതോടെ ഓഹരി വിപണി പ്രതീക്ഷകളിലേക്ക്. പുതിയ എന്‍.ഡി.എ സര്‍ക്കാറിന്‍െറ ആദ്യ പൂര്‍ണ ബജറ്റ് എന്ന നിലയിലും ഏറെ അനുകൂല സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നതിനാലും വ്യവസായ മേഖലക്കും ഓഹരി വിപണിക്ക് നേരിട്ടും ഏറെ ആനുകൂല്യങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് ബജറ്റിന് മുമ്പ് തന്നെ വിപണിയില്‍ വരുംദിവസങ്ങളില്‍ ശക്തമായ റാലിക്ക് വഴിയൊരുക്കിയേക്കാം.

രാജ്യാന്തര വിപണിയിലെ എണ്ണവില തകര്‍ച്ച ഇന്ത്യയുടെ സബ്സിഡി ബാധ്യതയും കാര്യമായി കുറച്ചിട്ടുണ്ട്. റേഷന്‍ സബ്സിഡി വിതരണം കൂടി ബാങ്ക് അക്കൗണ്ട് വഴിയാക്കുന്നതോടെ വരും നാളുകളില്‍ സബ്സിഡിക്കായി നീക്കിവെക്കേണ്ടി വരുന്ന തുകയില്‍ വന്‍ കുറവുണ്ടാവുകയും ചെയ്യും. അതിനു പുറമെ അസംസ്കൃത എണ്ണ വിലയിലെ ഇടിവിന്‍െറ ഗുണം ഉപഭോക്താക്കള്‍ക്ക് നല്‍കാതെ കേന്ദ്രനികുതി വര്‍ധിപ്പിച്ചത് മൂലം വന്‍ അധിക വരുമാനം ലഭിക്കുകയും ചെയ്യും. അടുത്ത സാമ്പത്തിക വര്‍ഷം ഈ ഇനത്തില്‍ അധികമായി ലഭിക്കുന്ന വരുമാനം 70,000 മുതല്‍ ഒരു ലക്ഷം കോടി രൂപ വരെ വരുമെന്നാണ് കണക്കാക്കുന്നത്. ഇതെല്ലാം അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വ്യവസായങ്ങള്‍ക്കും ഏറെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ ധനമന്ത്രിയെ പ്രേരിപ്പിച്ചേക്കും.

രണ്ട് വര്‍ഷത്തിനകം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച എട്ട് ശതമാനത്തിലേക്ക് ഉയര്‍ത്തുകയെന്നതാണ് നരേന്ദ്ര മോദി സര്‍ക്കാറിന്‍െറ ഏറ്റവും പ്രധാന വാഗ്ദാനങ്ങളിലൊന്ന്. ഒപ്പം ‘മേയ്ക്ക് ഇന്‍ ഇന്ത്യ’ എന്ന നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയും. ഈ രണ്ട് ലക്ഷ്യങ്ങളും മുന്‍നിര്‍ത്തി ബജറ്റ് തയാറാക്കിയാല്‍ അത് ഓഹരി വിപണിക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നികുതി നിയമത്തില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. വൊഡാഫോണ്‍ കേസില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച അയഞ്ഞ സമീപനം ഇതിന്‍െറ വ്യക്തമായ സൂചനയുമാണ്.
സാമ്പത്തിക വളര്‍ച്ച ഏഴ്-എട്ട് ശതമാനത്തിലേക്ക് ഉയര്‍ത്തണമെങ്കില്‍ വര്‍ഷം മൂന്നുലക്ഷം കോടി രൂപയുടെയെങ്കിലും നിക്ഷേപം ഉണ്ടാവണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത്ര വലിയ നിക്ഷേപം ലഭിക്കണമെങ്കില്‍ പൊതുമേഖലാ നിക്ഷേപങ്ങള്‍ക്കൊപ്പം സ്വകാര്യ മൂലധനവും ആകര്‍ഷിക്കാന്‍ കഴിയണം. അതിനുളള ഇളവുകളും ബജറ്റില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ.

അതേസമയം, വ്യവസായ മേഖല ഏറെ നാളായി ആവശ്യപ്പെടുന്ന കമ്പനി നികുതി കുറക്കുകയെന്ന ആവശ്യം അംഗീകരിക്കപ്പെടാന്‍ ഇടയില്ല. എന്നാല്‍ ഇപ്പോള്‍ ഓഹരി ഉടമകള്‍ക്ക് ലാഭവിഹിതം നല്‍കാന്‍ നീക്കിവെക്കുന്ന തുകക്ക് ചുമത്തുന്ന ഡിവിഡന്‍റ് ഡിസ്ട്രിബ്യൂഷന്‍ ടാക്സ് പൂര്‍ണമായി തന്നെ എടുത്തുകളയാനിടയുണ്ട്.

കൂടാതെ ആദ്യമായി ഓഹരി വിപണിയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് നികുതി ഇളവ് ലഭിക്കുന്ന പദ്ധതിയുടെ പരിധി വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ആദായ നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപങ്ങളുടെ പരിധിയും വര്‍ധിപ്പിച്ചേക്കും. ഇതോടെ മ്യൂച്വല്‍ ഫണ്ടുകളും യൂലിപ്പുകളും വഴി കൂടുതല്‍ നിക്ഷേപങ്ങള്‍ ഓഹരി വിപണിയില്‍ എത്താനുള്ള അവസരവും ഉയരും. ഇത് പരോക്ഷമായി ഓഹരി വിപണിക്ക് ഏറെ ഗുണം ചെയ്യും.

നരേന്ദ്രമോദിയുടെ വിവാദ കോട്ടിന് ലേലത്തില്‍ ഒരു കോടി രൂപ

Posted: 17 Feb 2015 11:18 PM PST

Image: 

സൂറത്ത്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് ആലേഖനം ചെയ്ത സ്യൂട്ട് ലേലത്തില്‍ വിറ്റുപോയത് ഒരു കോടി രൂപക്ക്! ഗുജറാത്തിലെ സൂറത്തില്‍ നടന്ന ലേലത്തില്‍ സുരേഷ് അഗര്‍വാള്‍ എന്ന വ്യവസായിയാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദിയെന്ന് എഴുതിയ പത്തുലക്ഷം രൂപ വില വരുന്ന സ്യൂട്ട് ഒരു കോടി നല്‍കി സ്വന്തമാക്കിയത്.
ബി.ജെ.പി നേതാവ് രജുബായ് അഗര്‍വാളാണ് ആദ്യം 51 ലക്ഷത്തിന് സ്യൂട്ട് ലേലം വിളിച്ചത്. എന്നാല്‍ വ്യവസായി സുരേഷ് അഗര്‍വാള്‍ തുക ഇരട്ടിയാക്കി സ്യൂട്ട് സ്വന്തമാക്കുകയായിരുന്നു. മോദിക്ക് ലഭിച്ച 450 ഓളം ഉപഹാരങ്ങളും ലേലത്തിനു വെച്ചിരുന്നു. സ്യൂട്ടിനൊപ്പം അവയും സുരേഷ് അഗര്‍വാളിന് കൈമാറും.
മൂന്നു ദിവസമായി നടന്നുവന്ന ലേലത്തില്‍ നിരവധി വ്യവസായികളും പാര്‍ട്ടിപ്രവര്‍ത്തകരും പങ്കെടുത്തു.
 
അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമയോടൊപ്പം ഹൈദരാബാദ് ഹൗസില്‍ വേദി പങ്കിമ്പോഴാണ് മോദി സ്വന്തം പേരെഴുതിയ സ്യൂട്ട് ധരിച്ചത്. അഹമ്മദാബാദിലെ ജെയ്ഡ് ബ്ളൂ എന്ന വസ്ത്രനിര്‍മാണ കമ്പനിയാണ് മോദിക്കായി പ്രത്യേക സ്യൂട്ട് തയാറാക്കിയത്.
ലേലത്തില്‍ നിന്നും കിട്ടുന്ന പണം പ്രധാനമന്ത്രിയുടെ ശുചിത്വ പദ്ധതിക്കുവേണ്ടി ഉപയോഗിക്കും. പ്രധാനമായും ‘ക്ളീന്‍ ഗംഗ’ പദ്ധതിക്ക് വേണ്ടിയാണ് പണമുപയോഗിക്കുക.
സ്വന്തം പേര് തുന്നിയ കോട്ട് ധരിച്ച് പ്രധാനമന്ത്രിയത്തെിയത് വന്‍ വിവാദമായിരുന്നു. കോട്ട് വിവാദം സാമൂഹികമാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ കടുത്ത വിമര്‍ശമാണ് സര്‍ക്കാറിന് നേരിടേണ്ടി വന്നത്.

നിസാമിന്‍െറ ജാമ്യപേക്ഷ തള്ളി

Posted: 17 Feb 2015 11:14 PM PST

Image: 

തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിന്‍െറ ജാമ്യാപേക്ഷ കോടതി തള്ളി. തൃശൂര്‍ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. നിസാം ഉള്‍പെട്ട മറ്റ് ചില കേസുകള്‍ ഉന്നതതല സ്വാധീനമുപയോഗിച്ച് ഒത്തു തീര്‍പ്പാക്കിയിട്ടുണ്ടെന്ന പ്രോസിക്യൂഷന്‍െറ വാദം മുഖവിലക്കെടുത്താണ് ജാമ്യം തള്ളിയത്. കഴിഞ്ഞ ആഴ്ച ഇത്തരത്തിലുള്ള മൂന്ന് കേസുകള്‍ ഹൈകോടതി റദ്ദാക്കിയിരുന്നതായും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

കേസില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിന്‍്റെ മൊഴി രേഖപ്പെടുത്താതിരുന്ന പേരാമംഗലം സര്‍ക്കിള്‍ ഇന്‍സ്പകടര്‍ ബിജുകുമാറിനെതിരെ  ഉപലോകായുക്ത സ്വമേധയാ കേസെടുത്തു.  ഉപലോകായുക്ത കെ.പി.ബാലചന്ദ്രനാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്. സി.ഐക്കെതിരെ വകുപ്പ്തല നടപടിക്ക് നീക്കം നടക്കുന്നതായും അറിയുന്നു. അതിനിടെ ചന്ദ്രബോസിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ശേഖരിച്ചുവരികയാണ്.

നിസാമിന്‍െറ ഭാര്യക്കെതിരെയും അന്വേഷണം നടത്തും. ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോള്‍ നിസാമിന്‍റെ ഭാര്യ അമലും ഒപ്പമുണ്ടായിരുന്നു. നിസാം അറസ്റ്റിലായ ശേഷം ഒളിവില്‍പോയ അമലിനെ കണ്ടത്തൊനായിട്ടില്ല.

മത്സ്യമേഖലയെ വിദേശ കുത്തകകള്‍ക്ക് അടിയറവെക്കാന്‍ ശ്രമം –കെ. സുധാകരന്‍

Posted: 17 Feb 2015 11:11 PM PST

കണ്ണൂര്‍: മീനാകുമാരി കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നത് മത്സ്യബന്ധന മേഖലയെ വിദേശകുത്തകകള്‍ക്ക് അടിയറവെക്കാനുള്ള കേന്ദ്രസര്‍ക്കാറിന്‍െറ ശ്രമമാണെന്ന് മുന്‍ മന്ത്രി കെ. സുധാകരന്‍. മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ടി.എന്‍. പ്രതാപന്‍ എം.എല്‍.എ നയിക്കുന്ന മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ ജാഥക്ക് തയ്യിലില്‍ നല്‍കിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അടിസ്ഥാന വര്‍ഗത്തിന് ഗുണകരമാകുന്ന ഒരു നടപടിയും സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന മീനാകുമാരി കമീഷന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി നടപ്പാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വാഗതസംഘം ചെയര്‍മാന്‍ ടി. സത്യനാഥ് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്‍റ് കെ. സുരേന്ദ്രന്‍, എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ പ്രഫ. എ.ഡി. മുസ്തഫ, റിജില്‍ മാക്കുറ്റി, ടി. ജയകൃഷ്ണന്‍, എം.പി. മുരളി, പി. പ്രഭാകരന്‍, ഫാ. ദേവസി ഈരത്തറ, വി.വി. പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂരിന്‍െറ തീരദേശ മേഖലകളില്‍ ജാഥക്ക് വന്‍സ്വീകരണമാണ് ലഭിച്ചത്.

മകന്‍െറ മൃതദേഹം നാട്ടിലത്തെിക്കാന്‍ സഹായം തേടി മാതാവ്; ചെവികൊടുക്കാതെ അധികൃതര്‍

Posted: 17 Feb 2015 10:54 PM PST

വലിയതുറ: 'എന്‍െറ മകന്‍ ആത്മഹത്യ ചെയ്യില്ല, അവനെ കൊന്നതാണ്, അമ്മച്ചിയെയും കുഞ്ഞുപെങ്ങളെയും തനിച്ചാക്കി പോകാന്‍ പൊന്നുമോന് ആകില്ല, അവന്‍െറ ചേതനയറ്റ മുഖം അവസാനമായി ഒരുനോക്ക് കാണാനെങ്കിലും കരുണ കാട്ടണം' -മോളിയുടെ കണ്ഠമിടറിയ വാക്കുകള്‍ക്കു മുന്നില്‍ നടപടിയെടുക്കേണ്ട അധികൃതര്‍ മുഖംതിരിക്കുകയാണ്.
കുടുംബം പോറ്റാന്‍ സൗദിക്ക് പോയി രണ്ടു മാസം തികയുംമുമ്പേ മരിച്ച കൊച്ചുവേളി മോസ്കോ നഗര്‍ സ്വദേശി വിന്‍സെന്‍റിന്‍െറ (22) മാതാവ് മോളിയാണ് മകന്‍െറ മൃതദേഹം നാട്ടിലത്തെിക്കാന്‍ സഹായിക്കണമെന്ന അപേക്ഷയുമായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഓഫിസുകളില്‍ നിവേദനവുമായി കയറിയിറങ്ങുന്നത്. മകന്‍െറ മരണം ആത്മഹത്യയല്ളെന്നും കൊലപാതകമാണെന്നും ഇത് അന്വേഷിക്കണമെന്നും മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ഭര്‍ത്താവ് നേരത്തേ ഉപേക്ഷിച്ച മോളി മക്കളായ വിന്‍സെന്‍റിനെയും ശ്രുതിയെയും കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. പഠനം കഴിഞ്ഞശേഷം കുടുംബം പോറ്റാനായി വിന്‍സെന്‍റ് ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. ഇതിനിടെ കൈയിലുണ്ടായിരുന്ന സമ്പാദ്യം മുഴുവന്‍ നല്‍കി ശ്രീകാര്യത്തെ ഒരു ട്രാവല്‍ ഏജന്‍സി വഴി സൗദിയിലേക്ക് ഡ്രൈവര്‍ വിസ സംഘടിപ്പിച്ചു. കഴിഞ്ഞ ഡിസംബര്‍ 23നാണ് വിന്‍സെന്‍റ് സൗദിയിലേക്ക് പോയത്. ഡ്രൈവര്‍ വിസയില്‍ പോയ വിന്‍സെന്‍റിനെ ഒട്ടകം മേക്കാനായി അയച്ചു.
മകന്‍െറ ദുരിതം അറിഞ്ഞ മോളി ട്രാവല്‍ ഏജന്‍സിയെ ബന്ധപ്പെട്ട് മകന് പറഞ്ഞ ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. വിവരങ്ങള്‍ അറിയാനായി ദിവസവും സൗദിയിലേക്ക് ഇവര്‍ ഫോണ്‍ ചെയ്യുമായിരുന്നു. ജനുവരി 20ന് വിന്‍സെന്‍റിന്‍െറ ഫോണ്‍ ഓഫായതോടെ വിവരങ്ങള്‍ അറിയാന്‍ കഴിയാതായി.
തുടര്‍ന്ന് ട്രാവല്‍ ഏജന്‍സിയെയും ഏജന്‍റിനെയും സമീപിച്ച് വിസക്ക് നല്‍കിയ പണം വേണ്ടെന്നും മകനെ നാട്ടിലത്തെിച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ടു. ഫെബ്രുവരി എട്ടിന് ഏജന്‍റ് വിളിച്ച് മകന്‍ മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. സൗദിയിലുള്ള നാട്ടുകാരെ വിളിച്ച് മരണം സ്ഥിരീകരിച്ചു. ആദ്യം ആത്മഹത്യയാണെന്നാണ് പറഞ്ഞിരുന്നത്. മൃതദേഹം കാണാനത്തെിയ ഇന്ത്യന്‍ എംബസി അധികൃതരാണ് മൃതദേഹത്തില്‍ മുറിവുള്ള വിവരം മോളിയെ അറിയിച്ചത്. ഇതോടെ മകന്‍െറ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് റിയാദിലെ ഇന്ത്യന്‍ എംബസിക്ക് ഫാക്സ് അയച്ചു. ഇതിനൊപ്പം വലിയതുറ പൊലീസില്‍ ട്രാവല്‍സിനും ഏജന്‍റിനുമെതിരെ പരാതി നല്‍കി. എന്നാല്‍, പരാതിയില്‍ ഇതുവരെ അന്വേഷണം നടന്നിട്ടില്ല. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പരാതിയുണ്ടായ സാഹചര്യത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്.

മാത്തൂര്‍വയല്‍ നടവയലില്‍ ചേര്‍ക്കുന്നതിന് എതിരെ പനമരം പഞ്ചായത്ത്

Posted: 17 Feb 2015 10:43 PM PST

പനമരം: പുതിയ നടവയല്‍ പഞ്ചായത്തിന്‍െറ അതിര്‍ത്തി നിര്‍ണയത്തിനെതിരെ പനമരം പഞ്ചായത്തില്‍ എതിര്‍പ്പ് ശക്തമായി. മാത്തൂര്‍വയല്‍ഭാഗം നടവയലില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ പഞ്ചായത്തില്‍ പ്രമേയം പാസാക്കിയതായി പനമരം പഞ്ചായത്ത് പ്രസിഡന്‍റ് ടി. മോഹനന്‍ പറഞ്ഞു. നടവയല്‍ പഞ്ചായത്തിന്‍െറ കരട് വിജ്ഞാപനത്തിലാണ് മാത്തൂര്‍വയല്‍, പരിയാരം, നീര്‍വാരം പ്രദേശങ്ങളും നടവയലില്‍ ഉള്‍പ്പെടുന്നതായി കാണിച്ചിട്ടുള്ളത്. പനമരം ടൗണില്‍നിന്നും 300 മീറ്റര്‍ അകലെയുള്ള മാത്തൂര്‍വയല്‍ നടവയലിനോട് ചേര്‍ക്കുന്നത് ജനത്തോടുള്ള വെല്ലുവിളിയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.
നടവയലിലത്തൊന്‍ മാത്തൂര്‍വയലില്‍നിന്നും അഞ്ചുകിലോമീറ്ററിലേറെ സഞ്ചരിക്കണം. പഞ്ചായത്ത് അതിര്‍ത്തി പുഞ്ചവയല്‍ വരെ ആക്കിയാല്‍ എതിര്‍ക്കില്ളെന്നാണ് പനമരത്തെ യു.ഡി.എഫ് ഭരണനേതൃത്വം പറയുന്നത്. ഈ അവസ്ഥയില്‍ മാത്തൂര്‍വയല്‍, പരിയാരംഭാഗങ്ങള്‍ പനമരത്തുതന്നെ നിലനില്‍ക്കും. അതേസമയം, നീര്‍വാരം, പരിയാരം, പുഞ്ചവയല്‍ ഭാഗത്തെ നാട്ടുകാര്‍ എല്‍.ഡി.എഫിന്‍െറ കീഴില്‍ സംഘടിക്കാനുള്ള ഒരുക്കങ്ങള്‍ സജീവമായിരിക്കുകയാണ്. പൂതാടി പഞ്ചായത്തിലെ ചെറുകുന്ന്, പൂതാടി, കോട്ടവയല്‍ ഭാഗങ്ങള്‍ നടവയലില്‍ ചേര്‍ക്കുന്നതിനെതിരെ അവിടത്തെ നാട്ടുകാര്‍ സമരം ശക്തമാക്കിയതോടെ പഞ്ചായത്ത് ഭരണസമിതിയില്‍തന്നെ ഏറെ കോലാഹലങ്ങള്‍ ഉണ്ടായി. ഈ പ്രദേശങ്ങള്‍ പൂതാടിയില്‍ത്തന്നെ നിലനിര്‍ത്തിയാല്‍ മാത്തൂര്‍വയലിനെ നിര്‍ബന്ധമായും നടവയലില്‍ ഉള്‍പ്പെടുത്തേണ്ടിവരും. മാത്തൂര്‍വയലിനോട് ചേര്‍ന്നുള്ള കവാടം, നെല്ലിയമ്പം ഭാഗങ്ങള്‍ നടവയലിനോട് ചേരുന്നതിനെ നാട്ടുകാര്‍ സ്വാഗതം ചെയ്യുകയാണ്. നിലവില്‍ കണിയാമ്പറ്റ പഞ്ചായത്തിലുള്ള ഇവര്‍ക്ക് പഞ്ചായത്ത് ആസ്ഥാനത്തത്തൊന്‍ പനമരം ടൗണിലത്തെണം. നടവയല്‍ വരുന്നതോടെ ഇതൊഴിവാകും.

ക്ഷേത്രങ്ങളില്‍ ഭക്തിയുടെ നിറവില്‍ ശിവരാത്രിയാഘോഷം

Posted: 17 Feb 2015 10:39 PM PST

പാലക്കാട്: ജില്ലയിലെ വിവിധ ക്ഷേത്രങ്ങളില്‍ ഭക്തി നിര്‍ഭരമായ ചടങ്ങുകളോടെ ശിവരാത്രി ആഘോഷിച്ചു. യാക്കര വിശ്വേശ്വര ക്ഷേത്രത്തില്‍ മഹാഗണപതി ഹോമം, ലക്ഷാര്‍ച്ചന, മഹാരുദ്രാഭിഷേകം, മഹാദീപാരാധന, യാമപൂജ എന്നിവ നടന്നു. ശിവരാത്രി ദിവസം നടന്ന ചടങ്ങുകള്‍ക്ക് മേല്‍ശാന്തി വി.ടി. രാമചന്ദ്രന്‍ മുഖ്യകാര്‍മികനായി. ശിവക്ഷേത്രങ്ങളില്‍ പുണ്യം തേടിയത്തെിയവരുടെ തിരക്ക് അനുഭവപ്പെട്ടു.
കല്ളേക്കളങ്ങര ചേന്ദമംഗലം ശിവക്ഷേത്രത്തില്‍ നടത്തിയ ആനയോട്ടം കാണാന്‍ അനേകം ഭക്തര്‍ എത്തി.
പട്ടാമ്പി കൈത്തളി മഹാദേവക്ഷേത്രത്തില്‍ ലക്ഷം നെയ് ദീപങ്ങള്‍ തെളിച്ചു. ഹൈന്ദവ ഗ്രഹങ്ങളിലും ക്ഷേത്രങ്ങളിലും വ്രതമെടുത്തും പുലരും വരെ ഉറക്കമൊഴിച്ചുമാണ് ശിവരാത്രിയാഘോഷത്തില്‍ പങ്കാളികളായത്.
ഒറ്റപ്പാലം: ശിവരാത്രി മഹോത്സവം ആഘോഷിച്ചു. ശിവക്ഷേത്രങ്ങളെ കൂടാതെ കലാപരിപാടികളുമായി വിവിധ ക്ളബുകളും ശിവരാത്രി സജീവമാക്കി. ഒറ്റപ്പാലം വേങ്ങേരി ക്ഷേത്രത്തില്‍ രാവിലെ സഹസ്ര നാമ സമൂഹാര്‍ച്ചനയോടെ ആഘോഷത്തിന് തുടക്കമിട്ടു.
പാലക്കാട് മനക്കല്‍ കൃഷ്ണന്‍ നമ്പൂതിരി ആയിരുന്നു യജ്ഞാചാര്യന്‍. പ്രസാദ ഊട്ട്, വൈകീട്ട് ദീപാരാധന, ഭക്തി പ്രഭാഷണം, ഭക്തി ഗാനമേള, കലാമണ്ഡലം രാഖിയും സംഘവും അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍, അഷ്ടോത്തര നാമാര്‍ച്ചന, തിടമ്പ് എഴുന്നള്ളിപ്പ് എന്നിവ നടന്നു.
കൊപ്പം: ആഘോഷത്തിന്‍െറ ഭാഗമായി തിരുവേഗപ്പുറ ശ്രീമഹാദേവക്ഷേത്രത്തില്‍ രാവിലെ ശീവേലി എഴുന്നള്ളിപ്പ്, ഉച്ചപ്പൂജ, വൈകീട്ട് കാഴ്ചശീവേലി എഴുന്നള്ളിപ്പ്, ദീപാരാധന എന്നിവ നടന്നു.
സദനം ഹരികുമാര്‍ സംഗീതക്കച്ചേരി അവതരിപ്പിച്ചു. രാത്രി തായമ്പക, കേളി, കുഴല്‍പറ്റ്, വിളക്കിനെഴുന്നള്ളിപ്പ് എന്നിവയോടെ ആഘോഷം സമാപിച്ചു. തന്ത്രി കാലടി പടിഞ്ഞാറേടത്ത് ശങ്കരനുണ്ണി നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു.

വൈരങ്കോട്ട് ‘തിരുനാവായ മോഡല്‍’ ശുചിത്വ പദ്ധതിക്ക് തുടക്കം

Posted: 17 Feb 2015 10:33 PM PST

തിരുനാവായ: 'തിരുനാവായ മോഡല്‍ ശുചിത്വ പദ്ധതി'ക്ക് വൈരങ്കോട് തിയ്യാട്ടുത്സവ സ്ഥലത്ത് തുടക്കമായി. ആയിരങ്ങളത്തെുന്ന ഉത്സവപ്പറമ്പുകളിലെ മാലിന്യങ്ങള്‍ സംസ്കരിക്കാനും ബോധവത്കരിക്കാനുമായി ജില്ലയില്‍ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നത്. സ്റ്റുഡന്‍റ്സ് പൊലീസ് കാഡറ്റുകള്‍, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ്, എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി വിജയിപ്പിക്കുക.
ഉത്സവപ്പറമ്പിലെ കടകളില്‍ നിന്നെല്ലാം പ്ളാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ ശുചിത്വമിഷന്‍ വലിയ കവറുകള്‍ നല്‍കും. ഉത്സവപ്പറമ്പിലും കവറുകള്‍ ലഭ്യമാകും.
എല്ലാവരും പ്ളാസ്റ്റിക് മാലിന്യം ഇതില്‍ നിക്ഷേപിക്കണം. ഇതിനായി ഇടക്കിടെ വളന്‍റിയര്‍മാര്‍ കടകള്‍ സന്ദര്‍ശിക്കുകയും പൊതുസ്ഥങ്ങളില്‍ നിലയുറപ്പിക്കുയും ചെയ്യും.
പ്ളാസ്റ്റിക് മാലിന്യം പൊതുസ്ഥലത്തിടുന്നവരെ ബോധവത്കരിച്ച് അവരെക്കൊണ്ടുതന്നെ പ്രത്യേകം സ്ഥാപിച്ച സഞ്ചികളില്‍ കൊണ്ടിടുവിപ്പിക്കും. ജൈവ മാലിന്യം ഉറവിടത്തില്‍ തന്നെ ഇല്ലതാക്കാനുള്ള പരിപാടിയും ഇതോടൊപ്പം നടപ്പാക്കുന്നുണ്ട്. ഗ്രാമപഞ്ചായത്തുകളുടെ ആഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
തിരുനാവായ പഞ്ചായത്ത്, ജില്ലാ ശുചിത്വ മിഷന്‍, തിരുനാവായ പി.എച്ച്.സി, വൈരങ്കോട് ദേവസ്വം, ചേരൂരാല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്.പി.സി എന്നിവരുടെ സഹകരണത്തോടെയാണ് വൈരങ്കോട് 'തിരുനാവായ മോഡല്‍' ശുചിത്വപരിപാടിക്ക് തുടക്കമായത്. തിരൂര്‍ സബ്കലക്ടര്‍ ഡോ. ആദില അബ്ദുല്ല ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗം കലാം അമരിയില്‍ അധ്യക്ഷത വഹിച്ചു. ഡോ. രാജീവ്, ശുചിത്വ മിഷന്‍ അസി. കോഓഡിനേറ്റര്‍ മുസ്തഫ, പി. സൈനുദ്ദീന്‍, ദേവസ്വം എക്സി. ഓഫിസര്‍ വേണുഗോപാല്‍ ചന്ദനക്കാവ്, എസ്.പി.സി ഹനീഫ മാസ്റ്റര്‍, തിരുനാവായ വില്ളേജ് ഓഫിസര്‍ പി. സുരേഷ് എന്നിവര്‍ സംസാരിച്ചു.

തൂണേരി വീട് തീവെപ്പ്, കൊള്ള: പ്രതികളെ സംരക്ഷിക്കാന്‍ സമ്മര്‍ദവുമായി നേതാക്കള്‍

Posted: 17 Feb 2015 10:04 PM PST

നാദാപുരം: തൂണേരി വീടാക്രമണ കേസിലെ പ്രതികളെ പിടികൂടാതിരിക്കാന്‍ സമ്മര്‍ദതന്ത്രവുമായി രാഷ്ട്രീയ നേതാക്കളത്തെുന്നത് പൊലീസിന് തലവേദനയാവുന്നു. യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യാനും കൊള്ളമുതല്‍ കണ്ടത്തൊനും ഇത്തരം സമ്മര്‍ദങ്ങള്‍ തടസ്സമാകുന്നതായി പൊലീസ്വൃത്തങ്ങള്‍ സൂചിപ്പിച്ചു.
ജനുവരി 23ന് നടന്ന സംഘര്‍ഷത്തില്‍ തൂണേരി വെള്ളൂരില്‍ 70ലധികം വീടുകളാണ് അഗ്നിക്കിരയാക്കിയത്. സംഭവത്തില്‍ നൂറുകണക്കിന് ആളുകള്‍ പ്രതികളായുണ്ട്. ഇതുവരെ 32 പേരെ അറസ്റ്റ് ചെയ്യാനേ പൊലീസിന് കഴിഞ്ഞിട്ടുള്ളൂ.
പല വീടുകളില്‍നിന്നും കൊള്ള ചെയ്ത സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള സാധനങ്ങളും വീണ്ടെടുക്കുന്നതിന് പൊലീസിന് കഴിഞ്ഞിട്ടില്ല. കോടിക്കണക്കിന് രൂപയുടെ കൊള്ളയാണ് നടന്നത്. കഴിഞ്ഞ വ്യാഴാഴ്ച കല്ലാച്ചി മലയില്‍ ലക്ഷംവീട് കോളനിക്കടുത്ത് സി.പി.എം പ്രവര്‍ത്തകന്‍ കൊളിയിന്‍റവിട രാജീവനെ 10 പവന്‍ സ്വര്‍ണാഭരണങ്ങളുമായി അറസ്റ്റ് ചെയ്തിരുന്നു. തൂണേരി കോടഞ്ചേരിയില്‍ തീവെച്ച് നശിപ്പിച്ച പട്ടാടത്തില്‍ അബൂബക്കര്‍ ഹാജിയുടെ വീട്ടില്‍നിന്ന് കൊള്ളചെയ്ത ആഭരണങ്ങളാണ് പിടികൂടിയത്. എന്നാല്‍, ഇതിനുശേഷം കൊള്ളസാധനങ്ങള്‍ പിടികൂടാന്‍ പൊലീസിന് കഴിയാതിരുന്നത് ബാഹ്യ ഇടപെടല്‍ കാരണമാണെന്ന് ആരോപണമുണ്ട്.
ദിവസവും നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുക്കുന്നുണ്ടെങ്കിലും ഇവരെക്കാള്‍ കൂടുതല്‍ നേതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ സമ്മര്‍ദവുമായി എത്തുന്നതായാണ് ആരോപണം. യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിനു പകരം നിരപരാധികളെ കസ്റ്റഡിയിലെടുക്കുന്നതിനാലാണ് തങ്ങള്‍ക്ക് സ്റ്റേഷനില്‍ എത്തേണ്ടിവരുന്നതെന്നാണ് നേതാക്കളുടെ നിലപാട്.
കസ്റ്റഡിയിലെടുത്ത പ്രതികളെ വിടുവിക്കാന്‍ ബി.ജെ.പി നേതാക്കളും പൊലീസ് സ്റ്റേഷനിലത്തെുന്നുണ്ട്. സോഷ്യല്‍ മീഡിയകള്‍ വഴിയും അല്ലാതെയും ലഭ്യമായ മൊബൈല്‍ ദൃശ്യങ്ങളും മറ്റും പ്രതികളെ പിടിക്കാന്‍ പൊലീസിസ് സഹായകമാകുന്നുണ്ട്. എന്നാല്‍, നേതാക്കളുടെ ഇടപെടല്‍ പൊലീസിന്‍െറ അന്വേഷണവും അറസ്റ്റും വൈകിപ്പിക്കാന്‍ ഇടവരുത്തുകയാണ്. കൃത്യമായ പരിശോധനക്കുശേഷം യഥാര്‍ഥ പ്രതികളെ മാത്രമാണ് അറസ്റ്റ് ചെയ്യുന്നതെന്ന് ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ അറിയിച്ചു. അതേസമയം, ഷിബിന്‍ വധക്കേസിലെ രണ്ട് പ്രതികളൊഴിച്ച് എല്ലാവരും അറസ്റ്റിലായിട്ടുണ്ട്.

പ്രതിരോധ സേനയെ ആധുനികവല്‍ക്കരിക്കും ^മോദി

Posted: 17 Feb 2015 09:56 PM PST

Image: 

ബംഗളൂരു: പ്രതിരോധസേനയെ കൂടുതല്‍ ആധുനികവല്‍ക്കരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘എയറോ ഇന്ത്യ’ എയര്‍ഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏഷ്യയിലെ ഏറ്റവും വലിയ എയര്‍ഷോ ആണിതെന്നും രാജ്യത്തിനകത്ത് വളര്‍ന്നുവരുന്ന പുതിയ ആത്മവിശ്വാസത്തെയാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഭാവിയുടെ ആവശ്യങ്ങള്‍ക്കനുസൃതമായി സൈനികശേഷി കൈവരിക്കേണ്ടതുണ്ട്. അതില്‍ സാങ്കേതികതക്ക് നിര്‍ണായക പങ്കാണുള്ളത്. പ്രതിരോധ രംഗത്ത് ഉല്‍പാദനത്തിനുള്ള ഒരു വേദിയാണ് ഇതിലൂടെ തുറന്നുകിട്ടിയിരിക്കുന്നത്. യുദ്ധോപകരണങ്ങള്‍ തദ്ദേശീയമായ ഉല്‍പാദിക്കുന്നതിന് മുന്‍ഗണന നല്‍കും. പുറമേക്കുള്ള കയറ്റുമതിയും ലക്ഷ്യമിടുന്നു.

നിലവില്‍ 60 ശതമാനം പ്രതിരോധ സാമഗ്രികളും ഇറക്കുമതി ചെയ്യുകയാണ്. രാജ്യത്തിന്‍റെ ദൗത്യം മുന്‍നിര്‍ത്തി ആഭ്യന്തര പ്രതിരോധ വ്യവസായ മേഖല ശക്തിപ്പെടുത്തുന്നതിന് കൂടുതല്‍ ഊന്നല്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ ബോട്ട് തകര്‍ക്കുകയായിരുന്നു^ തീരസേന ഡി.ഐ.ജി

Posted: 17 Feb 2015 09:48 PM PST

Image: 
Subtitle: 
പ്രസ്താവന വിവാദമായതോടെ നിലപാട് തിരുത്തി ഡി.ഐ.ജി

ന്യൂഡല്‍ഹി: ഗുജറാത്തിലെ പോര്‍ബന്തര്‍ തീരത്തത്തെിയ പാകിസ്താന്‍റെ ബോട്ട് തീരസേന തകര്‍ത്താണെന്ന് തീരസേനാ ഡി.ഐ.ജി. ബി.കെ ലോഷാലിയുടെ പ്രസ്താവന വിവാദത്തില്‍. സംശയാസ്പദമായ സാഹചര്യത്തില്‍ ഇന്ത്യന്‍ തീരത്ത് കണ്ടത്തെിയ പാക് ബോട്ട് തകര്‍ക്കാന്‍ താന്‍ ഉത്തരവിട്ടിരുന്നുവെന്നാണ് ഡി.ഐ.ജി ബി.കെ ലോഷാലി സൂറത്തിലെ പരിപാടിക്കിടെ കഴിഞ്ഞ ദിവസം പ്രസ്താവിച്ചത്.
പാകിസ്താനിലെ കറാച്ചിക്ക് സമീപത്തുനിന്ന് രണ്ട് ബോട്ടുകള്‍ ഇന്ത്യന്‍ തീരം ലക്ഷ്യമാക്കി പുറപ്പെട്ടിട്ടുണ്ടെന്ന വിവരം ഡിസംബര്‍ 31 ന്  ഇന്‍റലിജന്‍സ് തീരസേനക്ക് കൈമാറിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചലില്‍ അര്‍ധരാത്രിയോടെ തീരസേനയുടെ  ഡോണിയര്‍ വിമാനങ്ങള്‍ ബോട്ടുകളിലൊന്ന് കണ്ടത്തെുകയായിരുന്നു. തീരസേനയുടെ  കപ്പലുകള്‍ ബോട്ടിനെ പിന്തുടര്‍ന്ന് തകര്‍ക്കുകയായിരുന്നു. ബിരിയാണി നല്‍കി അവരെ സല്‍ക്കരിക്കുയല്ല, ബോട്ട് തകര്‍ക്കുക തന്നെയാണ് ചെയ്യേണ്ടിയിരുന്നത് എന്നാണ് ലോഷാലി പ്രസംഗത്തില്‍ പറഞ്ഞത്.  
ഡി.ഐ.ജിയുടെ പ്രസ്താവന പ്രതിരോധ വൃത്തങ്ങളില്‍ വിവാദമായതോടെ അദ്ദേഹം നിലപാട് തിരുത്തി. താന്‍ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ളെന്നും ബോട്ട് കണ്ടത്തെുന്നതിനുള്ള ശ്രമത്തിന് നേതൃത്വം വഹിച്ചത് താനെല്ളെന്നും അദ്ദേഹം അറിയിച്ചു. തീരസേന പിന്തുടര്‍ന്നതിനെ തുടര്‍ന്ന് ബോട്ടിലുള്ളവര്‍ സ്വയം തകര്‍ക്കുകയായിരുന്നുവെന്നാണ് അദ്ദേഹം തിരുത്തിയത്.  തന്‍്റെ വാക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി വാഖ്യാനിക്കുകയായിരുന്നുവെന്നും ലോഷാലി പറഞ്ഞു.
ഇന്ത്യന്‍ തീരത്തേക്ക് അടുത്ത ബോട്ട് കോസ്റ്റ് ഗാര്‍ഡ് കപ്പലുകള്‍ പിന്തുടരുന്നതിനിടെ സ്വയം കത്തിയമര്‍ന്ന് മുങ്ങിയതാണെന്നാണ് പ്രതിരോധ മന്ത്രാലയം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.

പ്രസംഗത്തിന്‍െറ വീഡിയോ ദൃശ്യം

 

കടപ്പാട്: ഇന്ത്യന്‍ എക്സ്പ്രസ് ഓണ്‍ലൈന്‍

 

തമിഴ്നാട്ടില്‍ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു

Posted: 17 Feb 2015 09:11 PM PST

Image: 

ചെന്നൈ: തമിഴ്നാട്ടിലെ കടലോര ജില്ലയായ രാമനാഥപുരത്ത് ഉണ്ടായ വാഹനാപകടത്തില്‍ മൂന്നു മലയാളികള്‍ മരിച്ചു. മലപ്പുറത്തിനടുത്ത് കോഡൂരിലെ ആല്‍പറ്റ കുളമ്പ് സ്വദേശികള്‍ ആയ നസീര്‍, റിയാസ്,സലിം എന്നിവരാണ് മരിച്ചത്. ഒമ്പതു മലയാളികളുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ ആറു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് ദുരന്തം. പരിക്കേറ്റവരും മലപ്പുറം ജില്ലയില്‍ നിന്നുള്ളവരാണെന്നാണ് സൂചന. മധുരയിലേക്ക് യാത്ര പുറപ്പെട്ടതായിരുന്നു സംഘം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

അഫ്ഗാന് 268 റണ്‍സ് വിജയലക്ഷ്യം

Posted: 17 Feb 2015 08:49 PM PST

Image: 

കാന്‍ബറ: ബംഗ്ളാദേശിനെതിരെ ലോകകപ്പില്‍ കന്നിമല്‍സരത്തിനിറങ്ങിയ  അഫ്ഗാന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ളാദേശ് 50 ഓവറില്‍ 267 റണ്‍സ് എടുത്തു.  തുടക്കത്തില്‍ മന്ദഗതിയിലായിരുന്ന ബംഗ്ളാദേശിനെ  മുശ്ഫിഖുറഹീമും (71) ശകീബ് ഹസനും (63) ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലത്തെിച്ചത്.  അഫ്ഗാനുവേണ്ടി ഹാമിദ് ഹസന്‍, ഷാപൂര്‍ സര്‍ദാന്‍, അഫ്താബ് ആലം, മിര്‍വായിസ് അശ്റഫ് എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു.

268 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ അഫ്ഗാന് തുടക്കത്തിലേ  മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ എട്ട് ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 18 റണ്‍സുമായി ബാറ്റ് ചെയ്യുകയാണ് അഫ്ഗാനിസ്താന്‍.

വിഷ് ലോകാരോഗ്യ ഉച്ചകോടി ആരംഭിച്ചു

Posted: 17 Feb 2015 08:47 PM PST

Image: 

ദോഹ: ആരോഗ്യമേഖലയിലെ ഏറ്റവും പുതിയ കണ്ടുപിടിത്തങ്ങള്‍ ചര്‍ച്ചചെയ്യാനും മറ്റുള്ളവര്‍ക്ക് പ്രയോജനപ്പെടുത്താനും ആശയവിനിമയത്തിലൂടെ പുതിയ സങ്കേതങ്ങള്‍ കൈമാറ്റം ചെയ്യപ്പെടാനും വിഷ് ഉച്ചകോടി സഹായകമാകുന്നുണ്ടെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ ശൈഖ മൗസ പറഞ്ഞു.
രണ്ടാമത് ലോകാരോഗ്യ ദ്വിദിന ഉച്ചകോടി വിഷ് (വേള്‍ഡ് ഇന്നവേഷന്‍ സമ്മിറ്റ് ഫോര്‍ ഹെല്‍ത്ത് കെയര്‍) ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഓരോ വര്‍ഷവും ലോകത്തെ ഒരു ബില്യന്‍ ജനങ്ങള്‍ക്ക് ആരോഗ്യസേവനം ലഭിക്കുന്നില്ല. 250 മില്യന്‍ ജനങ്ങള്‍ ചികിത്സക്കായി സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ട്.
ഇത്തരമൊരു ഗുരുതരമായ സാഹചര്യം നേരിടാന്‍ ഉച്ചകോടിയിലെ ചര്‍ച്ചകള്‍ സഹായിക്കുമെന്നും ശൈഖ മൗസ പറഞ്ഞു. ഉച്ചകോടി ഇന്ന് സമാപിക്കും. നിരവധി മന്ത്രിമാര്‍, ശൈഖുമാര്‍,  ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള ആരോഗ്യവിദഗ്ധര്‍ എന്നിവര്‍ ഉച്ചകോടിയുടെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.  80-ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലധികം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ആരോഗ്യപരിചരണരംഗത്ത് വിപ്ളവകരമായ മാറ്റങ്ങള്‍ക്ക് കാരണമാകാന്‍ ഉച്ചകോടിക്ക് കഴിയും.
ആരോഗ്യമേഖലയിലെ നവീനമായ ആശയങ്ങളും ശ്രദ്ധേയങ്ങളായ കണ്ടുപിടിത്തങ്ങളും രണ്ടാമത് ആഗോള ആരോഗ്യ ഉച്ചകോടിയെ ശ്രദ്ധേയമാക്കുന്നുണ്ട്. വെബ് അധിഷ്ഠിത സര്‍ജറി ഇന്നൊവേഷനായ സ്മൈല്‍ ട്രെയിന്‍ ഉച്ചകോടിയില്‍ അവതരിപ്പിക്കുന്നുണ്ട്. ആരോഗ്യമേഖലയില്‍ ഏറ്റവും പുതിയതും അത്യാധുനിക ഇന്നൊവേഷനാണ് സ്മൈല്‍ ട്രെയ്ന്‍. മുച്ചിറി, മുറി അണ്ണാക്ക് തുടങ്ങിയവയുമായി ജനിക്കുന്ന കുഞ്ഞുങ്ങളുടെ വൈകല്യങ്ങള്‍ ഒരു പരിധിവരെ പരിഹരിക്കാന്‍ സഹായകമാണ് സ്മൈല്‍ ട്രെയ്നിന്‍െറ വിര്‍ച്വല്‍ സര്‍ജറി സിമുലേറ്റര്‍.
ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ശൈഖ ഹിന്ദ് ബിന്ദ് ഹമദ് ആല്‍ഥാനി, ഖത്തര്‍ മ്യൂസിയംസ് ചെയര്‍പേഴ്സണ്‍ ശൈഖ മയാസ ബിന്‍ത് ഹമദ് ആല്‍ഥാനി, പൊതുജനാരോഗ്യ മന്ത്രി അബ്ദുല്ല ബിന്‍ ഖാലിദ് അല്‍ കഹ്താനി, മൊറോക്കോ രാജ്ഞി ലല്ല സല്‍മ എന്നിവരും  ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
 

ഇറാഖില്‍ ഐ.എസ് 40 പേരെ വധിച്ചെന്ന് റിപ്പോര്‍ട്ട്

Posted: 17 Feb 2015 08:44 PM PST

Image: 

ബഗ്ദാദ്: ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ 40 പേരെ വധിച്ചതായി റിപ്പോര്‍ട്ട്.  ഇറാഖിലെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബറിലാണ് ഐ.എസ് കൂട്ടക്കുരുതി. കൊല്ലപ്പെട്ടതിലധികവും സുരക്ഷ ജീവനക്കാര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.
ഐ.എസ് തട്ടിക്കൊണ്ടുപോയ അല്‍ബു ഉബൈദ് സുന്നി ഗ്രോത വിഭാഗക്കാരെയാണ് നിഷ്ഠൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. ഇതില്‍  അല്‍ ബഗ്ദാദി നഗരത്തില്‍ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും അര്‍ദ്ധസര്‍ക്കാര്‍ സേനയിലെ സുരക്ഷാ ജീവനക്കാരും ഉള്‍പ്പെടുന്നുണ്ടെന്ന് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ടവരുടെ പേരു വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

യു.എസ് സൈനിക ട്രൂപ്പ് തമ്പടിച്ചിരിക്കുന്ന ഐന്‍ അല്‍ ആസാദ് വ്യോമതാവളത്തിനടുത്ത നഗരത്തിലാണ് ഐ.എസ് കൂട്ടക്കുരുതി നടത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തുടങ്ങിയ ഐ.എസ് ആക്രമണത്തില്‍ വ്യോമതാവളത്തിന് അടുത്തുള്ള നഗരം ഭീകരര്‍ പിടിച്ചടക്കി. പ്രദേശത്ത് സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണ്.

ലേബര്‍ക്യാമ്പിലെ ദുരിത ജീവിതം: കോണ്‍സുലേറ്റ് ഇടപെടുന്നു

Posted: 17 Feb 2015 08:30 PM PST

Image: 

ദുബൈ: ശമ്പളവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുബൈയിലെ ലേബര്‍ ക്യാമ്പില്‍ ദുരിതത്തില്‍ കഴിയുന്നവരുടെ കാര്യത്തില്‍ പ്രശ്നപരിഹാരത്തിന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഇടപെടുന്നു. മലയാളികളുള്‍പ്പെടെ 200 ലേറെ പേരെ നരകജീവിതത്തില്‍ നിന്ന് കരകയറ്റാനായി കമ്പനി ഉടമകളുമായി ബുധനാഴ്ച സംസാരിക്കുമെന്ന് ഡെപ്യൂട്ടി കോണ്‍സുല്‍ ജനറല്‍ കെ. മുരളീധരന്‍ ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ ലേബര്‍ ക്യാമ്പ് സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാസങ്ങളായി ശമ്പളവും വൈദ്യുതിയുമില്ലാതെയും മതിയായ ആഹാരം ലഭിക്കാതെയും ജീവിതം തള്ളിനീക്കുന്ന വിവിധ രാജ്യക്കാരായ 200 ലേറെ പേരുടെ ദുരവസ്ഥ ചൊവ്വാഴ്ച ‘ഗള്‍ഫ് മാധ്യമം’ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മുന്നോട്ടുവന്നത്. ഇവിടെ കഴിയുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. പാക്കിസ്താന്‍, ബംഗ്ളാദേശ്, നേപ്പാള്‍, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യക്കാരുമുണ്ട്. ദുബൈ കറാമയിലെ ഒരു എന്‍ജിനീയറിങ് കമ്പനിയിലെ തൊഴിലാളികളാണിവര്‍.
മുഹൈസിന രണ്ട് ലേബര്‍ ക്യാമ്പില്‍ ഇവരുടെ താമസസ്ഥലത്ത് രണ്ടു മാസമായി വൈദ്യുതി വിതരണം നിലച്ചിട്ട്. വെള്ളവും വേണ്ടത്ര ലഭിക്കുന്നില്ല. വിസ കാലാവധി തീര്‍ന്നതിനാല്‍ മിക്കവരും രണ്ടുവര്‍ഷത്തിലേറെയായി നാട്ടില്‍പോയിട്ട്. ഉറ്റവര്‍ മരിച്ചിട്ട് നാട്ടില്‍പോകാനുമാവാത്തവര്‍ ഇതിലുണ്ട്. ശമ്പളവും മറ്റു അര്‍ഹമായ ആനുകൂല്യങ്ങളും നല്‍കി വിസ റദ്ദാക്കി നാട്ടിലേക്കയക്കണമെന്ന ഇവരുടെ ആവശ്യം കേട്ടതായിപോലും കമ്പനി നടക്കുന്നില്ളെന്നാണ് പ്രധാന പരാതി. വിസയുള്ളവര്‍ക്ക് ഒന്നും നല്‍കാതെ ടിക്കറ്റ് മാത്രം നല്‍കി മടക്കിഅയക്കുകയാണ്. അതിനുപോലും സാധിക്കാത്തവരാണ് ക്യാമ്പില്‍ തുടരുന്നത്. നാട്ടില്‍ ഇവരുടെ കുടുംബങ്ങളും ദുരിതത്തിലാണ്. വീടിന്‍െറ ആധാരം പണയം വെച്ചവര്‍ക്ക് ജപ്തിനോട്ടീസ് ലഭിച്ചതായും ജീവനക്കാര്‍ പറയുന്നു.
അതേസമയം ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത കണ്ടതിനെതുടര്‍ന്ന് ഇവര്‍ക്ക് ഭക്ഷണവും മറ്റു അവശ്യവസ്തുക്കളും നല്‍കാന്‍ കൂടുതല്‍ സന്നദ്ധ സംഘടനകളും കൂട്ടായ്മകളും രംഗത്തുവന്നിട്ടുണ്ട്. സമീപത്തെ ഗ്രോസറി കടക്കാരന്‍െറയും വിവിധ സംഘടനകളുടെയും കാരുണ്യത്തിലാണ് ഇവര്‍ ഇത്രയും കാലം പിടിച്ചുനിന്നത്.
 

റാബിത്വയുടെ ഭീകരവിരുദ്ധ സമ്മേളനത്തിന് 400 പണ്ഡിതന്മാര്‍

Posted: 17 Feb 2015 08:02 PM PST

Image: 

ജിദ്ദ: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ആതിഥ്യമരുളുന്ന ഭീകരതക്കെതിരായ അന്താരാഷ്ട്ര സമ്മേളനത്തില്‍ ലോകത്തിന്‍െറ വിവിധ രാജ്യങ്ങളില്‍ നിന്നായി 400 പണ്ഡിതന്മാര്‍ അണിനിരക്കും. 22ന് ഞായറാഴ്ച മക്ക ഗവര്‍ണര്‍ അമീര്‍ ഖാലിദ് അല്‍ ഫൈസല്‍, രാജാവിനു വേണ്ടി സമ്മേളനത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിക്കും. വിവിധ സെഷനുകളിലായി നാലു നാള്‍ നീണ്ടു നില്‍ക്കുന്ന സമ്മേളനത്തില്‍ ഭീകരതയുടെ വിവിധ മാനങ്ങള്‍, മതവീക്ഷണം, അന്തര്‍ദേശീയ നിരീക്ഷണം ഹൈന്ദവ, ബുദ്ധ, യഹൂദ, ക്രൈസ്തവ, ഇസ്ലാം മതങ്ങളെ മറയാക്കുന്ന ഭീകരവാദി പ്രവണത തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. സൗദി അറേബ്യ അടക്കം 117 രാജ്യങ്ങളില്‍ നിന്നുള്ള 438 പണ്ഡിതരും പ്രഭാഷകരും സമ്മേളനത്തിനത്തെുന്നുണ്ട്. ഇന്ത്യയില്‍ നിന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അധ്യക്ഷന്‍ മൗലാന മുഹമ്മദ് റാബിഅ് ഹസനി നദ്വി, ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്‍റ് സയ്യിദ് അര്‍ശദ് ഹുസൈന്‍ മദനി, അസ്ഗര്‍ അലി ഇമാം സലഫി, അസ്അദ് അഅ്ളമി ബിന്‍ മുഹമ്മദ് അന്‍സാരി, ഡല്‍ഹി ഇമാം സയ്യിദ് അഹ്മദ് ബുഖാരി, മുഹമ്മദ് സലീം നദ്വി എന്നിവര്‍ പങ്കെടുക്കും.
ശരീഅത്തിന്‍െറ പ്രയോഗവും ഇസ്ലാമിന്‍െറ ഭരണക്രമവും, രാഷ്ട്രം ആനുകാലിക ഇസ്ലാമിക വീക്ഷണത്തില്‍, ഇസ്ലാമികശരീഅത്തിലെ ജിഹാദിന്‍െറ നിര്‍വചനം, ഭീകരവാദപ്രതിരോധത്തിനുള്ള ഉപാധികള്‍, ഭീകരവിരുദ്ധ പ്രതിരോധത്തിന്‍െറ അനുഭവം എന്നീ വിഷയങ്ങളിലുള്ള ശില്‍പശാലകള്‍ സമ്മേളനത്തിന്‍െറ ഭാഗമായി നടക്കും. ഇതോടനുബന്ധിച്ച് വിപുലമായ പ്രദര്‍ശനവുമൊരുക്കുന്നുണ്ട്.

സുഷമ എത്തി; ഇന്ത്യ–ഒമാന്‍ നയതന്ത്ര ബന്ധത്തിന്‍െറ 60ാം വാര്‍ഷിക ലോഗോ പ്രകാശനം ചെയ്തു

Posted: 17 Feb 2015 07:01 PM PST

Image: 

മസ്കത്ത്: രണ്ടു ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനായി ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ് മസ്കത്തില്‍ എത്തി. മന്ത്രി പദവി ഏറ്റെടുത്ത ശേഷം ആദ്യമായി ഒമാനിലത്തെുന്ന സുഷമക്ക് മസ്കത്ത് വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വിമാനത്താവളത്തില്‍ ഒമാന്‍ വിദേശകാര്യ മന്ത്രാലയ പ്രതിനിധി സുഷമ സ്വരാജിനെ സ്വീകരിച്ചു. ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ ജെ.എസ്. മുകുള്‍ സംബന്ധിച്ചു. വൈകുന്നേരം നാലോടെയാണ് സുഷമ സ്വരാജും സംഘവും മസ്കത്തിലത്തെിയത്.
ഇന്ത്യയും ഒമാനും തമ്മിലെ സൗഹൃദം കൂടുതല്‍ ഊട്ടിയുറപ്പിക്കുന്നതിനും  പരസ്പര ബന്ധം ശക്തിപ്പെടുത്തുന്നതിന്‍െറയും ഭാഗമായാണ് സുഷമ സ്വരാജ് ഒമാന്‍ സന്ദര്‍ശിക്കുന്നത്. ഇന്ത്യയും ഒമാനും തമ്മില്‍ നയതന്ത്ര ബന്ധം ആരംഭിച്ചതിന്‍െറ 60ാം വാര്‍ഷികത്തിലാണ് സുഷമയുടെ സന്ദര്‍ശനം. ചൊവ്വാഴ്ച വൈകുന്നേരം ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഒമാന്‍- ഇന്ത്യ നയതന്ത്ര ബന്ധത്തിന്‍െറ 60ാം വാര്‍ഷികത്തിന്‍െറ ലോഗോയും മന്ത്രി പ്രകാശനം ചെയ്തു. ഒമാന്‍ സര്‍ക്കാര്‍ പ്രതിനിധികളും പ്രവാസി സാമൂഹിക- സാംസ്കാരിക മേഖലയിലെ പ്രമുഖരും സംബന്ധിച്ച ചടങ്ങിലാണ് ലോഗോ പ്രകാശനം നടന്നത്. ഒമാനിലുള്ള ആറു ലക്ഷം ഇന്ത്യന്‍ പ്രവാസികളുടെ വിഷയങ്ങളും ഇന്ത്യ- ഒമാന്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തലും വ്യാപാര വിനോദ സഞ്ചാര മേഖലകളിലെ ശക്തമായ സഹകരണം വര്‍ധിപ്പിക്കലും അടക്കം വിഷയങ്ങള്‍ സുഷമ സ്വരാജിന്‍െറ സന്ദര്‍ശനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ- ഒമാന്‍ വ്യാപാരം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളുമുണ്ടാകും. എട്ടു മാസം മുമ്പ് ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലത്തെിയ ശേഷം സുഷമ സ്വരാജ് സന്ദര്‍ശിക്കുന്ന മൂന്നാമത്തെ ജി.സി.സി രാജ്യമാണ് ഒമാന്‍. കഴിഞ്ഞ ഒക്ടോബറില്‍ ബഹ്റൈനും നവംബറില്‍ യു.എ.ഇയും സുഷമ സ്വരാജ് സന്ദര്‍ശിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം 25,000 പേരെ കുവൈത്തില്‍ നിന്ന് നാടുകടത്തി

Posted: 17 Feb 2015 06:58 PM PST

Image: 

കുവൈത്ത് സിറ്റി: വിവിധ നിയമലംഘനങ്ങളുടെ പേരില്‍ 2014ല്‍  25,000 പേരെ നാടുകടത്തിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ 26,000 പേരെയാണ് ആഭ്യന്തര വകുപ്പിന്‍െറ വിവിധ വകുപ്പുകള്‍ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റിയത്.  ഇതില്‍ 1000 പേരൊഴിച്ചുള്ളവരെ നാടുകടത്തി.
നാടുകടത്തല്‍ കേന്ദ്രത്തിലത്തെിയ 500 പേരെ രേഖകള്‍ ശരിയാക്കിയതിന്‍െറ അടിസ്ഥാനത്തില്‍ മോചിപ്പിച്ചു. ബാക്കിയുള്ള 500 പേര്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ നടപടികള്‍ പ്രതീക്ഷിച്ചിരിക്കുകയാണ്. കേന്ദ്രത്തിലത്തെുന്നവര്‍ക്ക് വിമാന ടിക്കറ്റുകള്‍ നല്‍കുന്ന രണ്ടു ഓഫിസുകള്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ ആരംഭിച്ചിട്ടുണ്ട്.  വിമാന യാത്രാ ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ഇവിടെ ലഭ്യമാണ്. പാസ്പോര്‍ട്ടുകളില്ലാതെ നാടുകടത്തല്‍ കേന്ദ്രത്തിലത്തെുന്നവര്‍ക്ക് താല്‍ക്കാലിക രേഖകള്‍ നല്‍കുന്നതില്‍ വിവിധ എംബസികള്‍ വീഴ്ച വരുത്തുന്നതാണ് നാടുകടത്താന്‍ വൈകുന്നതിനുള്ള പ്രധാന കാരണമെന്നും ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
ബംഗ്ളാദേശ്, ഇത്യോപ്യ, ശ്രീലങ്ക, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ കൂടുതലുള്ളത്. 800 പേരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ജലീബ് അല്‍ശുയൂഖിലുള്ള നാടുകടത്തല്‍ കേന്ദ്രത്തിലുള്ളത്. വിവിധ റെയ്ഡുകളില്‍ പിടികൂടിയ ഇഖാമ നിയമലംഘകരും കുറ്റകൃത്യങ്ങളില്‍ വിധിക്കപ്പെട്ട് ശിക്ഷ അനുഭവിച്ചശേഷം നാടുകടത്തപ്പെടാനുള്ളവരുമാണ് കേന്ദ്രത്തിലത്തെുന്നത്. സ്വദേശികള്‍ക്കിടയില്‍ ത്വല്‍ഹ ജയില്‍ എന്നാണിത് അറിയപ്പെടുന്നത്. മുമ്പ് നാടുകടത്തല്‍ കേന്ദ്രത്തിലത്തെുന്നവരെ കുവൈത്ത് എയര്‍വേസ് വിമാനത്തില്‍ മാത്രമാണ് അവരവരുടെ നാടുകളില്‍ എത്തിച്ചിരുന്നത്. എന്നാല്‍, കേന്ദ്രത്തില്‍ എത്തുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചപ്പോള്‍ രാജ്യത്തുള്ള വിവിധ വിമാനക്കമ്പനികളുമായി കരാറിലേര്‍പ്പെടുകയും അവരുടെ വിമാനങ്ങളില്‍ തടവുകാരെ നാടുകളിലേക്ക് കയറ്റിവിടുകയുമാണ് ഇപ്പോള്‍ ചെയ്യുന്നതെന്ന് അധികൃതര്‍ അറിയിച്ചു. നാടുകടത്തല്‍ കേന്ദ്രത്തിലത്തെുന്നവര്‍ക്ക് ഭക്ഷണമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. സന്ദര്‍ശകര്‍ക്ക് ആഴ്ചയില്‍ ഒരു പ്രാവശ്യം കാണാം.
എയ്ഡ്സ് പോലുള്ള മാരകരോഗങ്ങളുള്ളവര്‍ നാടുകടത്തല്‍ കേന്ദ്രത്തിലത്തെുന്നുണ്ടെന്നും ഇത്തരം രോഗങ്ങളുള്ളവരെ താമസിപ്പിക്കാന്‍ കേന്ദ്രത്തില്‍ പ്രത്യേക സൗകര്യമുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ചില പ്രത്യേക രോഗങ്ങളുള്ള പ്രതികളെ ആശുപത്രികളില്‍നിന്ന് തന്നെ നേരിട്ട് അവരൂടെ നാടുകളിലേക്കത്തെിക്കുന്നുണ്ട്. നിരവധി തടവുകാരെ നാടുകടത്താന്‍ കോടതി വിധിയുണ്ടെങ്കിലും അവര്‍ക്കുള്ള സാമ്പത്തിക ഇടപാടുകള്‍ മൂലം ആഭ്യന്തര വകുപ്പിന് അവരെ നാടുകടത്താന്‍ സാധിക്കുന്നില്ളെന്നും അധികൃതര്‍ വ്യക്തമാക്കി.
 

ഡല്‍ഹിയിലെ മുസ്ലിംകള്‍ മാറിച്ചിന്തിച്ചപ്പോള്‍

Posted: 17 Feb 2015 06:07 PM PST

Image: 

ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാളിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ അടുത്തകാലം വരെ മുസ്ലിംകള്‍ മുന്നോട്ടുവരാതിരുന്നതിന്‍െറ കാരണം അദ്ദേഹത്തിന്‍െറ രാഷ്ട്രീയ കാഴ്ചപ്പാടുകളെ കുറിച്ചുള്ള സന്ദേഹങ്ങളായിരിക്കാം. എന്നാല്‍, ന്യൂനപക്ഷങ്ങളിലെ അഭ്യസ്തവിദ്യര്‍ക്കിടയിലെങ്കിലും കെജ്രിവാള്‍ പ്രിയങ്കരനാവുന്നതാണ് പിന്നീട് നാം കാണുന്നത്. തെരഞ്ഞെടുപ്പിന്‍െറ തലേന്നാള്‍ ഡല്‍ഹി ഇമാം അഹ്മദ് ബുഖാരി പ്രഖ്യാപിച്ച പിന്തുണ നിരസിച്ചതോടെ ആപ് നേതൃത്വത്തിന് മുസ്ലിം മനസ്സ് യഥാവിധി വായിച്ചെടുക്കാനുള്ള ശേഷിയുണ്ടെന്ന് സമര്‍ഥിക്കപ്പെടുകയും വലിയൊരു വിഭാഗത്തിന്‍െറ കൈയടി നേടുകയും ചെയ്തു. ഇമാമിന്‍െറ പിന്തുണ തങ്ങള്‍ക്കു ആവശ്യമില്ളെന്നും അതില്ലാതെതന്നെ ന്യൂനപക്ഷങ്ങള്‍ ഇക്കുറി പാര്‍ട്ടിക്കു വോട്ടു ചെയ്യുമെന്നും കെജ്രിവാളും കൂട്ടരും മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് ചുരുക്കം. ഇന്ത്യന്‍ മുസ്ലിംകളുടെ നേതൃപദവി സ്വയം ഏറ്റെടുത്ത അവസരവാദിയായ ഒരു മതപുരോഹിതന്‍െറ ജല്‍പനങ്ങള്‍ക്കപ്പുറം അദ്ദേഹത്തിന്‍െറ ‘ഫത്വ’ക്ക് ഒരു വിലയുമില്ല എന്ന പരോക്ഷമായ പ്രഖ്യാപനം യഥാര്‍ഥത്തില്‍ രക്ഷിച്ചത് രാഷ്ട്രീയമായി ഒരു തിരിച്ചറിവിന്‍െറ വക്കിലത്തെി നില്‍ക്കുന്ന ഡല്‍ഹിയിലെ 13 ശതമാനം വരുന്ന മുസ്ലിംകളെയാണ്. ഓരോ തെരഞ്ഞെടുപ്പിന്‍െറയും തലേന്നാള്‍ ഇമാമുമാരില്‍നിന്നും സ്വയം അവരോധിത സമുദായ നേതാക്കളില്‍നിന്നും കാക്കത്തൊള്ളായിരം സംഘടനകളില്‍നിന്നും ‘ഉപദേശം’ കാത്തിരിക്കുന്ന പരമ്പരാഗത രീതി വിട്ട്, രാഷ്ട്രീയ കാലാവസ്ഥ പഠിച്ചു മനസ്സിലാക്കി അതിനനുസൃതമായി സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ കാണിച്ച ധീരത ഡല്‍ഹി തെരഞ്ഞെടുപ്പ് ഫലത്തെ മുസ്ലിം രാഷ്ട്രീയചരിത്രത്തിലെ മറക്കാനാവാത്ത ഒരു അധ്യായമാക്കി. ആംആദ്മിയുടെ മിന്നുന്ന പ്രകടനത്തിലും കോണ്‍ഗ്രസിന്‍െറ സഹതാപാര്‍ഹമായ പതനത്തിലും ഒരുപക്ഷേ, ഏറ്റവും വലിയ പങ്കുവഹിച്ചിട്ടുണ്ടാവുക ഈ വിഭാഗമാണ്. വെള്ളവും വെളിച്ചവും അഴിമതിയും തൊഴില്‍സുരക്ഷയുമൊക്കെയാണ് ആംആദ്മിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ മുഖ്യ ആകര്‍ഷകമെങ്കിലും ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഹിന്ദുത്വശക്തികള്‍ അധികാരത്തിന്‍െറ പിന്‍ബലത്തോടെ ഉയര്‍ത്തിയ അത്യപൂര്‍വമായ വെല്ലുവിളികള്‍ തന്നെയായിരുന്നു ആപ്പിനുപിന്നില്‍ അടിയുറച്ചുനിന്ന് പൊരുതാന്‍ പ്രചോദനമായത്. ബി.ജെ.പിയെ നേരിടാന്‍ കരുത്തുറ്റ പ്രതിയോഗി ആപ്പാണോ അതല്ല കോണ്‍ഗ്രസോ എന്ന ചോദ്യത്തിനു മുന്നില്‍ കൂടുതല്‍ ആശയക്കുഴപ്പത്തില്‍ അകപ്പെടാതെ, ഏകമനസ്സോടെ ചൂലേന്താന്‍ ആവേശം കാണിച്ചപ്പോഴാണ് പ്രശസ്ത സിഫോളജിസ്റ്റ് യോഗേന്ദ്രയാദവിന്‍െറ കണക്കുകൂട്ടലുകള്‍പോലും തെറ്റിച്ച് ആം ആദ്മി പാര്‍ട്ടിക്കു ചരിത്രവിജയം കൈവരിക്കാനായത്. എല്ലാ ജനവിഭാഗങ്ങളില്‍നിന്നും ആപ്പിനു അകമഴിഞ്ഞ പിന്തുണ ലഭിച്ചിട്ടുണ്ടെങ്കിലും മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ കെജ്രിവാളിന്‍െറ സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടിന്‍െറ കണക്ക് പരിശോധിച്ചാല്‍ ബോധ്യപ്പെടും വലിയ ബഹളമോ ഒച്ചപ്പാടോ ഉണ്ടാക്കാതെ ന്യൂനപക്ഷങ്ങള്‍, ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നുവെന്ന്.  

2011ലെ സെന്‍സസ് അനുസരിച്ച് ഡല്‍ഹിയിലെ മുസ്ലിം ജനസംഖ്യ 13 ശതമാനം വരും. 20 മുതല്‍ 40 ശതമാനം വരെ മുസ്ലിം വോട്ടര്‍മാരുള്ള ഒരു ഡസന്‍ മണ്ഡലങ്ങളുണ്ടിവിടെ. ഓഖ്ല, മതിയ മഹല്‍, ചാന്ദ്നി ചൗക്, ബല്ലിമാറാന്‍, മുസ്തഫാബാദ്, സിലാംപൂര്‍, ബാബര്‍പൂര്‍, കിരാരി, സീമപുരി, ഗാന്ധിനഗര്‍, വികാസ്പൂരി, കാരാവള്‍നഗര്‍, ത്രിലോക്പൂരി തുടങ്ങിയ മണ്ഡലങ്ങളിലെ വിധി നിര്‍ണയിക്കുന്നത് ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട സമ്മതിദായകരാണ്. 2013ലെ തെരഞ്ഞെടുപ്പില്‍ 53ശതമാനം മുസ്ലിംകളും വോട്ട് ചെയ്തത് കോണ്‍ഗ്രസിനായിരുന്നുവെന്ന് സെന്‍റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്മെന്‍റ് സൊസൈറ്റീസിന്‍െറ (സിഎസ്ഡിഎസ് ) പഠനം തെളിയിക്കുന്നു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച ചൗധരി മതീന്‍ അഹ്മദ് (സീലാംപൂര്‍ ), ആസിഫ് മുഹമ്മദ് ഖാന്‍ (ഓഖ്ല ), ഹസന്‍ അഹ്മദ് (മുസ്തഫാബാദ് ), ഹാറൂണ്‍ യൂസുഫ് (ബല്ലിമാറാന്‍ ) എന്നിവര്‍ ജയിച്ചുകയറിയതിനു പുറമെ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ബാദ്ലി, ഗാന്ധിനഗര്‍, ചാന്ദ്നിചൗക് തുടങ്ങിയ മണ്ഡലങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നതും ന്യൂനപക്ഷ വോട്ടിന്‍െറ പിന്‍ബലത്തിലാണ്. ബി.ജെ.പിയുടെയും ആപ്പിന്‍െറയും കടന്നുകയറ്റത്തിനിടയില്‍ എട്ട് സീറ്റുകളെങ്കിലും 2013ല്‍  കോണ്‍ഗ്രസിനു അങ്ങനെ പിടിച്ചെടുക്കാന്‍ സാധിച്ചൂ. എന്നാല്‍, മാസങ്ങള്‍ക്കു ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ തന്നെ മുസ്ലിംകള്‍ ആപ്പിലേക്ക് തിരിയാന്‍ തുടങ്ങിയിരുന്നു. കെജ്രിവാള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിന്‍െറ പുതുമയും സാധാരണക്കാരന്‍െറ ജീവിതത്തെ ആസ്പദമാക്കിയുള്ള കര്‍മപരിപാടികളും പരമ്പരാഗത പാര്‍ട്ടികളുടെ ജീര്‍ണശൈലിയില്‍നിന്നുള്ള വിടുതലും മുസ്ലിംകളിലെ ‘സോഷ്യല്‍ നെറ്റ്വര്‍ക്’ ജനറേഷനെ ആപ്പിലേക്ക് ആകൃഷ്ടരാക്കിയതില്‍ അദ്ഭുതപ്പെടാനില്ല. അങ്ങനെയാണ് പൊതുതെരഞ്ഞെടുപ്പില്‍ ആപ്പിന്‍െറ വോട്ട്ശതമാനം 29ല്‍നിന്ന് 33ആയി ഉയരുന്നത്. എന്നാല്‍, ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 73 ശതമാനം മുസ്ലിംവോട്ടര്‍മാരും കെജ്രിവാളിന്‍െറ പാര്‍ട്ടിയില്‍ വിശ്വാസമര്‍പ്പിച്ചതാണ് കോണ്‍ഗ്രസിനെ ഇപ്പരുവത്തിലത്തെിച്ചതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കോണ്‍ഗസിന്‍െറ  വോട്ട് ശതമാനം 25ല്‍നിന്ന് 9.7 ശതമാനത്തിലേക്ക് നിലംപതിച്ചപ്പോള്‍ ആപ്പിന്‍േറത് 29ല്‍നിന്ന് 54ലേക്ക് കുതിച്ചുയര്‍ന്നു. 2013ല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ചു കയറിയ മുസ്ലിം നേതാക്കളെല്ലാം തറപറ്റി എന്നു മാത്രമല്ല, കെട്ടിവെച്ച കാശുപോലും നഷ്ടപ്പെട്ടു. മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ ആപ് സ്ഥാനാര്‍ഥികള്‍ക്കു കിട്ടിയ ഭൂരിപക്ഷത്തിലൂടെ കണ്ണോടിച്ചാല്‍ എളുപ്പത്തില്‍ ഗ്രഹിക്കാനാവും എത്ര ശക്തമായ അനുകൂല തരംഗമാണ് ആഞ്ഞടിച്ചതെന്ന്: ഓഖ്ല: അമാനത്തുല്ല ഖാന്‍- 64,523, ബല്ലിമാറാന്‍: ഇംറാന്‍ ഹുസൈന്‍- 33387, ബാബര്‍പൂര്‍: ഗോപാല്‍റായ്- 35488, മതയമഹല്‍: ആസിം അഹ്മദ് ഖാന്‍- 26096, സീലംപൂര്‍: മുഹമ്മദ് ഇശ്റാഖ്- 27887.  കോണ്‍ഗ്രസിന്‍െറ മുഖ്യമന്ത്രി സ്ഥാനാര്‍ഥി അജയ് മാക്കന്‍ അടക്കം 62 പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടുവെന്നതില്‍നിന്ന് ഏത് രാഷ്ട്രീയവിദ്യാര്‍ഥിക്കും എത്തിപ്പെടാവുന്ന നിഗമനം ഇതാണ്: ‘കോണ്‍ഗ്രസ് മുക്ത ഭാരതം’ എന്ന ബി.ജെ.പിയുടെ 2014ലെ മുദ്രാവാക്യം യാഥാര്‍ഥ്യമാക്കാനുള്ള ബാധ്യത കാലം അരവിന്ദ് കെജ്രിവാളിനെയാണ് ഏല്‍പിച്ചത്. ആ ദൗത്യപൂര്‍ത്തീകരണത്തില്‍ സ്വാതന്ത്ര്യലബ്ധി തൊട്ട് കോണ്‍ഗ്രസിന്‍െറ അടിസ്ഥാന വോട്ടുബാങ്കായി വര്‍ത്തിച്ച ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും ദുര്‍ബല വിഭാഗങ്ങള്‍ക്കും വലിയ സംഭാവന നല്‍കേണ്ടിവന്നു എന്നത് വിരോധാഭാസമായി ചരിത്രത്തില്‍ അടയാളപ്പെടുത്തിയേക്കാം.

2014ലെ തെരഞ്ഞെടുപ്പില്‍ മുസ്ലിം വോട്ട് കോണ്‍ഗ്രസിനും (39 ശതമാനം ) ആംആദ്മി പാര്‍ട്ടിക്കും (56 ശതമാനം )  ഇടയില്‍ വീതംവെക്കപ്പെട്ടതാണ് ബി.ജെ.പിക്കു നോര്‍ത് ഡല്‍ഹി, ചാന്ദ്നിചൗക്, നോര്‍ത് ഈസ്റ്റ്, ഈസ്റ്റ് ഡല്‍ഹി സീറ്റുകള്‍ നിഷ്പ്രയാസം പിടിച്ചെടുക്കാന്‍ സാധിച്ചത്. ചാന്ദ്നി ചൗക് പാര്‍ലമെന്‍ററി മണ്ഡലത്തിലെ സദര്‍ ബസാറില്‍ ആപ് സ്ഥാനാര്‍ഥിയെ അന്ന് ബി.ജെ.പി 17623 വോട്ടിനാണ് തോല്‍പിച്ചത്. അതേ സ്ഥാനത്താണ് ഇപ്പോള്‍ ആപ്പിലെ സോം ദത്ത് 34315 വോട്ടിനു അവിടെ ജയിച്ചുകയറിയിരിക്കുന്നു. ന്യൂനപക്ഷ വിഭാഗത്തിന് ഗണനീയമായ വോട്ട്ബലമുള്ള മുസ്തഫാബാദ്, ബാബര്‍പൂര്‍ എന്നീമണ്ഡലങ്ങളുള്‍ക്കൊള്ളുന്ന നോര്‍ത് ഈസ്റ്റ് ഡല്‍ഹിയും ബി.ജെ.പിക്ക് പിടിച്ചെടുക്കാനായത് മുസ്ലിം വോട്ട് ഭിന്നിച്ചപ്പോഴാണ്. ഇത്തവണയും ബി.ജെ.പിക്കു ലഭിച്ച മൂന്നുസീറ്റുകളിലൊന്ന് മുസ്തഫാബാദാണ്. കോണ്‍ഗ്രസിനും ആപ്പിനുമിടയില്‍ മുസ്ലിംവോട്ട് ഛിന്നിച്ചിതറിയപ്പോള്‍ ഹിന്ദുത്വപാര്‍ട്ടി അവസരം മുതലെടുത്തു. ഇത്തരം അബദ്ധങ്ങള്‍ ഒഴിവാക്കാന്‍ നേരത്തെതന്നെ ന്യൂനപക്ഷ പാര്‍ട്ടികളും ഗ്രൂപ്പുകളും ബുദ്ധിപൂര്‍വമായ ചില തീരുമാനങ്ങളെടുത്തിരുന്നു. അങ്ങനെയാണ് ഓള്‍ ഇന്ത്യ മജ്ലിസെ ഇത്തിഹാദുല്‍ മുസ്ലിമീനും വെല്‍ഫെയര്‍ പാര്‍ട്ടിയും എസ്.ഡി.പി.ഐയുമൊക്കെ മത്സരരംഗത്തുനിന്ന് മാറിനില്‍ക്കുന്നത്. മുസ്ലിം ലീഗും പീസ് പാര്‍ട്ടിയും തങ്ങളുടെ ‘ശക്തി’ പ്രകടിപ്പിക്കാന്‍ അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നുവെങ്കിലും യു.പിയില്‍ ഇതിനകം മേല്‍വിലാസമുണ്ടാക്കിയ പീസ് പാര്‍ട്ടി ഒടുവില്‍ ആപ്പില്‍ ലയിക്കാന്‍ വിവേകം കാണിച്ചു. ‘കരുത്ത്’ തെളിയിച്ചേ അടങ്ങൂ എന്ന് വാശിപിടിച്ച ഇ.അഹമ്മദിന്‍െറ പാര്‍ട്ടി ചാന്ദ്നിചൗക്കില്‍ 63ഉം മതിയ മഹലില്‍ 131 വോട്ടും നേടി സായുജ്യമടഞ്ഞു. ഓഖ്ലയില്‍ മാത്രം ഭാഗ്യം പരീക്ഷിച്ച ഐ.എന്‍.എല്ലിനും കിട്ടി 858 വോട്ട്.

ആംആദ്മി പാര്‍ട്ടിയുടെ കരുത്തും പിന്‍ബലവും എല്ലാ വിഭാഗങ്ങളിലുംപെട്ട ‘ന്യൂജനറേഷന്‍’ ആണെന്ന് ഇതിനകം തെളിയിക്കപ്പെട്ടതാണ്. അവരില്‍തന്നെ പാവങ്ങള്‍, ദലിതര്‍, ന്യൂനപക്ഷങ്ങള്‍, അരികുവത്കരിക്കപ്പെട്ട മറ്റു വിഭാഗങ്ങള്‍ എന്നിവരാണ് കെജ്രിവാളിന്‍െറ രാഷ്ട്രീയപരീക്ഷണങ്ങളില്‍ കൂടുതല്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ പുതുതലമുറയൂടെ വിചാരഗതിയും ആശയാഭിലാഷങ്ങളും മുഖ്യധാരയുടേതില്‍നിന്ന് ഭിന്നമല്ല. ദലിത് വിഭാഗങ്ങളെക്കാള്‍ (66 ശതമാനം ) ഇക്കുറി ആപ്പിനെ പിന്തുണച്ചത് മുസ്ലിംകളാണെന്ന് (77 ശതമാനം) സി.എസ്.ഡി.എസ് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കെജ്രിവാളിന്‍െറ 49 ദിവസത്തെ ഭരണം കൈമാറിയ പ്രതീക്ഷകളും നരേന്ദ്ര മോദിയുടെ എട്ടുമാസത്തെ ഭരണത്തിനിടയിലെ തീക്ഷ്ണാനുഭവങ്ങളുമാവണം മാറിച്ചിന്തിക്കാനും കൂടുതല്‍ പക്വതയോടെയുള്ള തീരുമാനങ്ങളെടുക്കാനും ന്യൂനപക്ഷങ്ങള്‍ക്ക് വകതിരിവ് നല്‍കിയത്. അലീഗഢ് മുസ്ലിം യൂനിവേഴ്സിറ്റിയിലെയും ജാമിയ മില്ലിയയിലെയും നൂറിലേറെ പൂര്‍വവിദ്യാര്‍ഥികള്‍  ഇത്തവണ തുടക്കം മുതല്‍ ചൂലേന്തി പടക്കളത്തിലുണ്ടായിരുന്നു. അവരെ പ്രയോജനപ്പെടുത്തുന്നതില്‍ കെജ്രിവാള്‍ കാണിച്ച ശുഷ്കാന്തി ഫലം ചെയ്തു. മുസ്ലിംകളുടെ വിശ്വാസ്യത നേടുന്നതില്‍ വേണ്ടത്ര വിജയിച്ചിട്ടില്ളെന്ന് 2013ലെ തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യവെ പാര്‍ട്ടി വക്താവ് യോഗേന്ദ്ര യാദവ് തുറന്നുസമ്മതിച്ചിരുന്നു.
ആ പോരായ്മ പരിഹരിക്കപ്പെട്ടതോടെ ആംആദ്മി പാര്‍ട്ടിക്ക് പുതിയ ചക്രവാളങ്ങള്‍ കീഴടക്കാന്‍ കഴിഞ്ഞെങ്കില്‍ സക്രിയമായ ജനാധിപത്യ പങ്കാളികളാവാനുള്ള നല്ളൊരവസരമാണ് മുസ്ലിംകള്‍ക്ക് പ്രയോജനപ്പെടുത്തിയത്. ന്യൂനപക്ഷങ്ങളുടെയും ദുര്‍ബലവിഭാഗങ്ങളുടെയും മുന്നില്‍ കപടവാഗ്ദാനങ്ങളും പ്രലോഭനങ്ങളും നിരത്തി വോട്ട് തട്ടിയെടുക്കുന്ന ദേശീയ രാഷ്ട്രീയത്തിന്‍െറ ഇത$പര്യന്ത രീതികളോടുള്ള ശക്തമായ പ്രതിഷേധം ഈ മാറിച്ചിന്തിക്കലിന്‍െറ പിന്നിലുണ്ടെന്ന് സമ്മതിക്കുന്നതാവും സത്യസന്ധത. ജാതിയോ മതമോ ദേശഭാഷാ ഭേദമോ തൊട്ടുണര്‍ത്താതെ അല്‍പം വെളിച്ചമുള്ള മെച്ചപ്പെട്ടൊരു ജീവിതം വാഗ്ദാനം ചെയ്യുന്ന ഒരു രാഷ്ട്രീയ പരീക്ഷണത്തോട് മുസ്ലിംകള്‍ മാത്രം എന്തിനു മുഖംതിരിച്ചുനില്‍ക്കണം?  ജീവിതപ്പെരുവഴിയില്‍ കൈകാലിട്ടടിക്കുന്ന കോടിക്കണക്കിനു പാവങ്ങളില്‍ സിംഹഭാഗവും തങ്ങളാണെന്നിരിക്കെ ആപ് മറ്റെല്ലാവരെക്കാളും മോഹിപ്പിക്കേണ്ടത് രാജ്യത്തെ മുസ്ലിംകളാദി ന്യൂനപക്ഷങ്ങളെയാണല്ളൊ.
l

ഉറപ്പ് പാലിക്കാന്‍ പ്രധാനമന്ത്രിക്കാവുമോ?

Posted: 17 Feb 2015 05:57 PM PST

Image: 

രാജ്യത്ത് സമ്പൂര്‍ണ മതസ്വാതന്ത്ര്യം പുലരുന്നുവെന്നും ഏതൊരു പൗരനും താനിഷ്ടപ്പെട്ട മതം നിലനിര്‍ത്താന്‍ അനിഷേധ്യമായ അവകാശമുണ്ടെന്നും ഉറപ്പുവരുത്താന്‍ തന്‍െറ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനം ഏറ്റവും ശ്രദ്ധേയമായിത്തീരുന്നത് അതിനദ്ദേഹം തെരഞ്ഞെടുത്ത സമയവും വേദിയും പശ്ചാത്തലവും മൂലമാണ്. ക്രൈസ്തവസഭകളുടെ ആഭിമുഖ്യത്തില്‍ നടന്ന, ചാവറയച്ചനും എവുപ്രാസ്യമ്മയും വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടതിന്‍െറ ദേശീയതല ആഘോഷ പരിപാടിയില്‍ മുഖ്യാതിഥിയായി സംബന്ധിക്കെ മോദി ചെയ്ത പ്രസംഗത്തിലാണ് ഇന്ത്യന്‍ ഭരണഘടന ഊന്നിപ്പറഞ്ഞ മതസ്വാതന്ത്ര്യത്തിന്‍െറയും സര്‍വമതങ്ങള്‍ക്കും നിലനില്‍ക്കാനുള്ള തുല്യാവകാശത്തിന്‍െറയും കാര്യം പ്രധാനമന്ത്രിക്ക് വ്യക്തമാക്കേണ്ടിവന്നത്. ഭൂരിപക്ഷത്തിലെയോ ന്യൂനപക്ഷത്തിലെയോ ഒരു ഗ്രൂപ്പിനെയും അക്രമം ഇളക്കിവിടാന്‍ തന്‍െറ സര്‍ക്കാര്‍ അനുവദിക്കില്ളെന്ന് മോദി പ്രസ്താവിച്ചിട്ടുണ്ട്. ബുദ്ധന്‍െറയും ഗാന്ധിയുടെയും നാട്ടില്‍ എല്ലാ മതങ്ങളോടുമുള്ള തുല്യബഹുമാനം പുലര്‍ത്താന്‍ ഓരോ പൗരനും ബാധ്യസ്ഥനാണെന്ന് ഓര്‍മിപ്പിച്ച പ്രധാനമന്ത്രി, പരസ്പരാദരവും സഹിഷ്ണുതയും നിലനിര്‍ത്തണമെന്നും ആഹ്വാനം ചെയ്തിരിക്കുന്നു. അതോടൊപ്പം, ഏതു മതത്തിനു നേരെയുള്ള ഏതാക്രമണത്തെയും അദ്ദേഹം അപലപിക്കുകയും തദ്വിഷയകമായി ശക്തമായ നടപടിക്ക് തന്‍െറ സര്‍ക്കാര്‍ തയാറാവുമെന്ന് മുന്നറിയിപ്പ് നല്‍കുകയുമുണ്ടായി.

മതനിരപേക്ഷ ജനാധിപത്യ ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഏതൊരാളും നല്‍കേണ്ട ഉറപ്പും ചെയ്യേണ്ട ആഹ്വാനവും തന്നെയാണ് നരേന്ദ്ര മോദിയില്‍നിന്ന് വൈകിയാണെങ്കിലും ഉണ്ടായിരിക്കുന്നത്. അതിനദ്ദേഹത്തെ നിര്‍ബന്ധിച്ച സാഹചര്യം സ്പഷ്ടമാണ്. മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി കണ്ടത്തെിയ ആര്‍.എസ്.എസ്, തെരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഹിന്ദുത്വ അജണ്ടകളാണ് ഉയര്‍ത്തിക്കാട്ടിയത്. സംഘ്പരിവാറിലെ തീപ്പൊരി പ്രസംഗകരെല്ലാം പരമത വിദ്വേഷവും ന്യൂനപക്ഷങ്ങളോടുള്ള വെറുപ്പും വമിക്കുന്നതില്‍ പരസ്പരം മത്സരിക്കുകയായിരുന്നു. ലോക്സഭയില്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിച്ച് അധികാരമേറ്റപ്പോള്‍പോലും ന്യൂനപക്ഷ മതങ്ങളോടും സമുദായങ്ങളോടുമുള്ള വൈരം ആളിക്കത്തിക്കുന്നതില്‍ ഒരു കുറവുമുണ്ടായില്ല. ‘ആരോടുമില്ല വെറുപ്പ്, ആരോടുമില്ല പ്രീണനം’ എന്ന വ്യാജ മുദ്രാവാക്യത്തിന്‍െറ മറവില്‍ ഇന്ത്യ ഹിന്ദുരാഷ്ട്രമാണെന്നും മതനിരപേക്ഷത ഭരണഘടനയില്‍നിന്ന് നീക്കം ചെയ്യണമെന്നും പരസ്യമായി വാദിക്കാനും സംസ്കൃതം നിര്‍ബന്ധ പാഠ്യഭാഷയാക്കണമെന്ന് ശഠിക്കാനും ഭഗവദ്ഗീത ദേശീയ ഗ്രന്ഥമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെടാനും കേന്ദ്രമന്ത്രിമാര്‍ക്കോ എം.പിമാര്‍ക്കോ അശേഷം വൈമനസ്യമുണ്ടായില്ല. ഒപ്പം, ഘര്‍ വാപസി പ്രസ്ഥാനത്തിലൂടെ ന്യൂനപക്ഷ സമുദായങ്ങളിലെ പാവങ്ങളെ ഹിന്ദുത്വത്തില്‍ ചേര്‍ക്കുന്ന പ്രക്രിയയും മുറക്ക് തുടരുന്നു. ഒരുപടികൂടി മുന്നോട്ടുകടന്ന്, തലസ്ഥാനനഗരിയില്‍ ക്രൈസ്തവ ദേവാലയങ്ങളുടെ നേരെ നിരന്തരാക്രമണംകൂടി ആരംഭിച്ചതോടെ രാജ്യത്തിനകത്തും പുറത്തും വിമര്‍ശങ്ങളുയര്‍ന്നു. അങ്ങേയറ്റം ഭവ്യതയോടെ മുഖ്യാതിഥിയായി കൊണ്ടുവന്ന യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പോലും തന്‍െറ നീരസവും മുന്നറിയിപ്പും രണ്ടു തവണ ആവര്‍ത്തിച്ചപ്പോള്‍ മോദി പ്രതിരോധത്തിലായി. എല്ലാറ്റിനുമൊടുവില്‍ ഡല്‍ഹി സംസ്ഥാന തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ബി.ജെ.പിയെ മലര്‍ത്തിയടിച്ചപ്പോള്‍ ഊതിവീര്‍പ്പിക്കപ്പെട്ട മോദിപ്രഭാവത്തിന് അക്ഷരാര്‍ഥത്തില്‍ കനത്ത പ്രഹരമേറ്റു. ഈ പശ്ചാത്തലത്തിലാണ് ക്രൈസ്തവ സഭാപിതാക്കളുടെ ക്ഷണം വരുന്നതും നടേ ഉദ്ധരിച്ചവിധം പ്രധാനമന്ത്രി പ്രസംഗിക്കുന്നതും.

അഹിംസയുടെ മൂര്‍ത്തികളായി ആരാധിക്കപ്പെടുന്ന ശ്രീബുദ്ധന്‍െറയും മഹാത്മാഗാന്ധിയുടെയും പാരമ്പര്യം അനുസ്മരിച്ച നരേന്ദ്ര മോദിയുടെ വാക്കുകളില്‍ തെല്ളെങ്കിലും ആത്മാര്‍ഥതയും സത്യസന്ധതയുമുണ്ടെങ്കില്‍ കയറൂരിവിടപ്പെട്ട കാവിപ്പടയത്തെന്നെയാണ് അദ്ദേഹം ഒന്നാമതായി തളക്കേണ്ടത്. ഹിംസയുടെയും ബലപ്രയോഗത്തിന്‍െറയും അസഹിഷ്ണുതയുടെയും അവതാരമാണ് യഥാര്‍ഥത്തില്‍ ഹിന്ദുത്വപ്രസ്ഥാനം. വി.ഡി. സവര്‍ക്കറും എം.എസ്. ഗോള്‍വാള്‍ക്കറും അവരുടെ പിന്‍ഗാമികളും പരമത വിദ്വേഷത്തിലാണ് അനുയായികളെ വളര്‍ത്തിയത്. അതിനാല്‍തന്നെ സര്‍വമത സദ്ഭാവനയോ പരമത സഹിഷ്ണുതയോ ഭരണഘടനയുടെ മതനിരപേക്ഷ ഭാവമോ ഒന്നും ഹിന്ദുത്വശക്തികള്‍ക്ക് ദഹിച്ചിട്ടില്ല. മതമൈത്രിയും മതസഹിഷ്ണുതയും ഉദ്ഘോഷിച്ച ഗാന്ധിജിയെ വെടിവെച്ചുകൊന്ന നാഥൂറാം ഗോദ്സെയെ ആരാധ്യപുരുഷനാക്കാന്‍ മാത്രം തീവ്രഹിന്ദുത്വ വാദികളുടെ മനസ്സ് വിഷലിപ്തമായിരിക്കുന്നു. ഇതൊന്നും കണ്ടില്ളെന്നും കേട്ടില്ളെന്നും നടിച്ച് അവര്‍ക്കെതിരെ ചെറുവിരലനക്കാന്‍ മടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രത്യാഘാതം കണ്ടറിഞ്ഞ ശേഷമാണെങ്കിലും ഇപ്പോള്‍ നല്‍കിയ ഉറപ്പ് പാലിക്കാന്‍ തയാറാവുമോ? തന്‍െറ അഭിപ്രായങ്ങളും ഉപദേശങ്ങളും മാനിക്കാന്‍ അനുയായികളെ നിര്‍ബന്ധിക്കുമോ എന്നാണിനി ഇന്ത്യയും ലോകവും ആകാംക്ഷയോടെ നിരീക്ഷിക്കുക.

സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്ന്

Posted: 17 Feb 2015 10:24 AM PST

Image: 

ന്യൂഡല്‍ഹി: ലോകം തന്നില്‍നിന്ന് തേടുന്ന ഒരു പ്രസ്താവന ഇംഗ്ളീഷില്‍തന്നെ നടത്താന്‍ വേദിയൊരുക്കിയതിന് ക്രിസ്തീയ സഭയോടുള്ള കടപ്പാട് വാക്കുകളില്‍കൂടി പ്രകടമാക്കാന്‍ നരേന്ദ്ര മോദി മറന്നില്ല. തങ്ങളുടെ പരിപാടി എല്ലാപിന്തുണയും നല്‍കി വിജയിപ്പിച്ചതിന് ‘മോദിജീ ഹംഭീ ആപ്കെ സാഥ്ഹെ’’ എന്ന് ഹിന്ദിയില്‍തന്നെ പ്രഖ്യാപിച്ച് കൃതജ്ഞത രേഖപ്പെടുത്താന്‍ സഭയുടെ പരമോന്നത നേതാവും മടിച്ചില്ല. അങ്ങനെ ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സഭ കല്‍പിച്ചതും മോദി ഇച്ഛിച്ചതും ഒന്നായി.  

ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്തും പ്രധാനമന്ത്രിയായ ശേഷവും ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങളെ ഒരിക്കല്‍പോലും അപലപിക്കാതിരുന്ന മോദി അമേരിക്കന്‍ പ്രസിഡന്‍റ് ബറാക് ഒബാമ പരസ്യപ്രസ്താവന നടത്തിയതോടെ മൗനം ഭഞ്ജിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഇതിനിടയിലാണ് ചാവറ കുര്യാക്കോസ് ഏലിയാസച്ചനും ഏവുപ്രാസ്യാമ്മയും വിശുദ്ധരായത് ദേശീയതലത്തില്‍ ആഘോഷിക്കാന്‍ സിറോ മലബാര്‍ സഭയും ഫരീദാബാദ് രൂപതയും തീരുമാനിച്ചത്. രണ്ട് കൂട്ടരുടെയും ആഗ്രഹങ്ങള്‍ യോജിപ്പിക്കുന്നതില്‍ കേരളത്തില്‍നിന്നുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാവ് നിര്‍ണായക പങ്ക് വഹിച്ചു. ഫെബ്രുവരി ആദ്യവാരത്തില്‍ ഉദ്ദേശിച്ച പരിപാടിക്ക് വിശിഷ്ടാതിഥയായി മോദിയെയും ശ്രമിച്ചെങ്കിലും നടന്നില്ല. എന്നാല്‍, ഫെബ്രുവരി 17ന് വിജ്ഞാന്‍ ഭവനില്‍  പരിപാടി സംഘടിപ്പിച്ചാല്‍ താന്‍ വരാമെന്ന് കോണ്‍ഗ്രസ് നേതാവ് വഴി മോദി സഭയെ അറിയിച്ചു.

മോദിയുടെകൂടി താല്‍പര്യപ്രകാരമാണ് ഇത്തരമൊരു പരിപാടി നടത്തുന്നതെന്ന് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സഭയോട് അടുപ്പമുള്ള കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയേയോ മറ്റു കോണ്‍ഗ്രസ് നേതാക്കളെയോ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള നേതാക്കളെയോ പരിപാടിക്ക് അതിഥികളായി ക്ഷണിച്ചിരുന്നില്ല. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി, ന്യൂനപക്ഷ മന്ത്രി നജ്മ ഹിബത്തുല്ല, ബി.ജെ.പിയോട് അടുപ്പമുള്ള കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ പി.ജെ കുര്യന്‍ എന്നിവരെ അതിഥികളാക്കിയപ്പോള്‍ ശ്രോതാവായി മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസ് സദസ്സിലിരുന്നു.

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശ മാധ്യമപ്രവര്‍ത്തകരും പ്രസംഗം കേള്‍ക്കാനത്തെിയിരുന്നു. ഇംഗ്ളീഷില്‍ എഴുതിത്തയാറാക്കിയ പ്രസംഗം പ്രോംപ്റ്ററില്‍ നോക്കി വളരെ പാടുപെട്ട് വായിച്ച മോദി  അന്തര്‍ദേശീയ തലത്തില്‍  പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ പരിപാടി പരമാവധി പ്രയോജനപ്പെടുത്തി. ക്രിസ്ത്യന്‍ സഭക്ക് പറയാനുള്ള കാര്യങ്ങള്‍ ഇംഗ്ളീഷില്‍ പറഞ്ഞ സിറോ മലബാര്‍ സഭയുടെ പരമോന്നത നേതാവ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി മോദിക്കുള്ള സഭയുടെ പിന്തുണ ‘മോദിജീ ഹംഭീ ആപ്കെ സാഥ്ഹെ’ എന്ന് ഹിന്ദിയില്‍  പ്രഖ്യാപിച്ചു.

സംഘാടകന്‍െറ റോളിലായിരുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ വിശുദ്ധരാക്കല്‍ ചടങ്ങിന് തനിക്ക് കീഴില്‍ ഒൗദ്യോഗിക പ്രതിനിധിസംഘത്തെ അയച്ച് വത്തിക്കാനില്‍ ഇന്ത്യന്‍ പതാക പാറിപ്പിച്ചതിന് മോദിയെ പ്രശംസിച്ചു. അതേസമയം ആശംസാ പ്രസംഗം നടത്തിയ ഡോ. അനില്‍ കൂട്ടോ മോദിയുടെ പരിപാടി സംഘടിപ്പിച്ചതില്‍ സി.ബി.സി.ഐക്ക് പങ്കില്ളെന്നാണ് വേദിയില്‍നിന്നിറങ്ങി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഹവ്രി ബീബി ചോദിക്കുന്നു; ഇനി ഞാന്‍ എങ്ങനെ നീതി യാചിച്ച് കൈകൂപ്പും

Posted: 17 Feb 2015 10:18 AM PST

Image: 
Subtitle: 
കലാപകാരികളെ വെറുതെ വിട്ട കോടതിവിധിയാണ് ഇവരെ തളര്‍ത്തുന്നത്

ന്യൂഡല്‍ഹി: പതിമൂന്നു കൊല്ലം മുമ്പ് കലാപകാരികള്‍ അറുത്തുമാറ്റിയത് ഹവ്രി ബീബിയുടെ കൈകളാണ്. വേദനകള്‍ക്കിടയിലും അവര്‍ പ്രതീക്ഷയോടെ ജീവിച്ചു. എന്നാല്‍, ഇപ്പോള്‍ അവരില്‍നിന്നു മുറിച്ചുമാറ്റപ്പെട്ടത് നീതിയുടെ കൈകള്‍ സാന്ത്വനപൂര്‍വം ചേര്‍ത്തുപിടിക്കുമെന്ന പ്രതീക്ഷകള്‍ തന്നെ.

2002ല്‍ ഗോധ്ര ട്രെയിന്‍ തീവെപ്പിനു പിന്നാലെ ഗുജറാത്തില്‍ നടമാടിയ വംശഹത്യക്കിടയിലാണ് ബനസ്കന്ത ജില്ലയിലെ സേസാന്‍ നവ ഗ്രാമത്തിലും അക്രമികള്‍ അഴിഞ്ഞാടിയത്. 14 പേരെ കലാപകാരികള്‍ കൊന്നു തള്ളി. രണ്ടുപേര്‍ പൊലീസ് വെടിവെപ്പില്‍ മരിച്ചു. ഹവ്രിയുള്‍പ്പെടെ 34 ഗ്രാമീണര്‍ മാരക മുറിവുകളേറ്റ് കിടപ്പിലായി.

സംഭവം നടന്ന് 13 വര്‍ഷമാവാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെ കേസിലെ 70 പ്രതികളെയും വെറുതെവിട്ട കോടതിവിധിയാണ് ഈ 55 കാരിയെ അടിമുടി തളര്‍ത്തുന്നത്. സാക്ഷികള്‍ കൂറുമാറുകയും തെളിവുകള്‍ ഹാജരാക്കുന്നതില്‍ പൊലീസ് പരാജയപ്പെടുകയും ചെയ്തതാണ് വൈകിയെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിച്ച നീതി നഷ്ടപ്പെടുത്തിയത്. കേസു നടത്താന്‍ മുന്നിട്ടുനിന്നവരും സാക്ഷികളും അക്രമികളുമായി ഒത്തുതീര്‍പ്പുണ്ടാക്കിയതോടെ കേസ് അട്ടിമറിക്കപ്പെട്ടതായി കലാപ ഇരകളുടെ ബന്ധുക്കള്‍ വിശ്വസിക്കുന്നു.  
അക്രമങ്ങള്‍ക്കു പിന്നാലെ ഗ്രാമത്തിലത്തെിയ രാജകുടുംബാംഗമായ ഒരു ബി.ജെ.പി നേതാവ് ഹിന്ദുക്കളും മുസ്ലിംകളും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ദര്‍ബാറില്‍ (പ്രാദേശിക നാട്ടുകൂട്ടം) ആവശ്യപ്പെട്ടിരുന്നു.  പലരും വഴങ്ങിയെങ്കിലും സേസാന്‍ നവയിലെ അക്രമക്കേസില്‍ പരാതിയുമായി മുന്നോട്ടുപോകാന്‍ തന്നെയായിരുന്നു തീരുമാനം. എന്നാല്‍, അതിനിടയില്‍ ചില നിര്‍ണായക കക്ഷികള്‍ കൂറുമാറി.

പരാതിക്കാരനായ ഹാജിഖാന്‍ അല്ലാബക്ഷ് ബലൂചും സമീപവാസികളും പ്രതികളെ തിരിച്ചറിയാനാവുന്നില്ളെന്നാണ് കോടതിയില്‍ പറഞ്ഞത്. ഉറ്റവരെയും ഉടയവരെയും കൊന്ന ശേഷം ഒത്തുതീര്‍പ്പിനു വന്നവരുമായി സന്ധിചെയ്യാന്‍ ഞങ്ങളൊരുക്കമായിരുന്നില്ല. നീതിക്കുവേണ്ടി പോരാടാന്‍ തന്നെയാണ് ആഗ്രഹിച്ചത്. എന്നാല്‍, കേസില്‍നിന്നു രക്ഷപ്പെടാന്‍ അവര്‍ നടത്തിയ പ്രലോഭനങ്ങളില്‍ ചിലര്‍ വീണതാണ് കുഴപ്പമായതെന്ന് സമീപവാസിയായ റുസ്തം ഖാന്‍ പറഞ്ഞു.  ഒത്തുതീര്‍പ്പു നടന്നതോടെ അറസ്റ്റിലായവര്‍ക്കും ജാമ്യം കിട്ടി. മൊഴിമാറ്റിയില്ളെങ്കില്‍ ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയപ്പെടുത്തിയും  പണം നല്‍കിയും അല്ലാബക്ഷും കൂട്ടരും വഞ്ചിക്കുകയായിരുന്നുവെന്ന് ഇദ്ദേഹം പരിതപിക്കുന്നു. എന്നാല്‍, സമാധാനം പുന$സ്ഥാപിക്കാനാണ് ഒത്തുതീര്‍പ്പു വ്യവസ്ഥയുണ്ടാക്കിയതെന്നും അതു കേസിനെ ബാധിച്ചിട്ടില്ളെന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ ബി.കെ ജോഷിയുടെ വാദം.

മരിച്ചവരുടെ കുടുംബത്തിന് ഒന്നര ലക്ഷവും പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം വീതവും ഗ്രാമവാസികള്‍ പിരിച്ചു നല്‍കിയതായും ജോഷി പറയുന്നു.  കേസിന്‍െറ തുടക്കത്തില്‍ 63 സാക്ഷികള്‍ പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയിരുന്നതാണ്. എന്നാല്‍ ഒത്തുതീര്‍പ്പ് വന്നതോടെ 59 സാക്ഷികള്‍ കൂറുമാറുകയായിരുന്നുവെന്ന് പോസിക്യുഷന്‍ അഭിഭാഷകന്‍ ഡി.വി. താക്കൂര്‍ പറഞ്ഞു. റോഡിലൂടെ നടന്നുപോയ തന്‍െറ അമ്മാവനെ അക്രമിയെന്നു സംശയിച്ച് പൊലീസ് ജയിലിലടക്കുകയായിരുന്നുവെന്നാണ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ഹിരാജി സവാജിയുടെ മരുമകന്‍ ബാല്‍സിങ് പ്രതികരിച്ചത്. ശല്യക്കാരായ മുസ്ലിംകള്‍ തങ്ങള്‍ക്കെതിരെ വെറുതെ കുറ്റാരോപണം നടത്തിയതാണെന്നും ബാല്‍സിങ് പറയുന്നു.

കഴിഞ്ഞ വര്‍ഷം ജാമ്യം ലഭിച്ച ഹിരാജി വെറുതെവിട്ട വിധി വരും മുമ്പ് മരണപ്പെട്ടു. സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം ഈ ഗ്രാമത്തില്‍ നടന്ന അക്രമവും കൊലപാതകവും അന്വേഷിച്ചിരുന്നില്ല. ഗുജറാത്ത് പൊലീസിനു തന്നെയായിരുന്നു അന്വേഷണത്തിന്‍െറ പൂര്‍ണ ചുമതല.

എഫ്.എ കപ്പ്: ക്വാര്‍ട്ടറില്‍ യുനൈറ്റഡും ആഴ്സനലും നേര്‍ക്കുനേര്‍

Posted: 17 Feb 2015 10:14 AM PST

Image: 

പ്രെസ്റ്റണ്‍: നിര്‍ണായക അഞ്ചാം റൗണ്ട് മത്സരത്തില്‍ ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം മൂന്നു ഗോളുകള്‍ തിരിച്ചുനല്‍കിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് എഫ്.എ കപ്പില്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. നിലവിലെ ജേതാക്കളായ ആഴ്സനലാണ് ക്വാര്‍ട്ടറില്‍ ലൂയിസ് വാന്‍ഗാലിന്‍െറ ടീമിന്‍െറ എതിരാളി. അട്ടിമറിയിലേക്കെന്ന പ്രതീതി ജനിപ്പിച്ച് പ്രെസ്റ്റണ്‍ നോര്‍ത് എന്‍ഡാണ് യുനൈറ്റഡിനോട് കീഴടങ്ങിയത്. 47ാം മിനിറ്റില്‍ പ്രെസ്റ്റണിന്‍െറ സ്കോട്ട് ലെയ്ഡ് യുനൈറ്റഡ് വലകുലുക്കിയതിന്‍െറ മറുപടി നല്‍കാന്‍ 65 മിനിറ്റുവരെ പ്രീമിയര്‍ ലീഗിലെ കരുത്തന്‍ ടീമിന് കാത്തിരിക്കേണ്ടിവന്നു. ആന്‍ഡെര്‍ ഹെരേര സമനില ഗോള്‍ നേടിയതിനു പിന്നാലെ 72ാം മിനിറ്റില്‍ മറൗന്‍ ഫെല്ലിനി യുനൈറ്റഡിനെ മുന്നിലത്തെിച്ചു. ഒടുവില്‍ 88ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലത്തെിച്ച് വെയ്ന്‍ റൂണിയും ഗോള്‍വേട്ടക്കാരിലൊരാളായി. ഒമ്പത് മത്സരങ്ങള്‍ക്കുശേഷമാണ് റൂണിയുടെ ബൂട്ടില്‍നിന്ന് പന്ത് വലയിലത്തെിയത്.

ആംസ്ട്രോങ്ങിന് തിരിച്ചടിയായി വിധി

Posted: 17 Feb 2015 10:10 AM PST

Image: 

ടെക്സാസ്: ഉത്തേജക മരുന്നടിച്ചെന്ന വിവരം പുറത്തുവന്നതിനെ തുടര്‍ന്ന് ജനപ്രീതിയും കരിയറിലെ വിലപ്പെട്ട വിജയങ്ങളും നഷ്ടപ്പെടുകയും വിലക്ക് നേരിടുകയും ചെയ്യുന്ന അമേരിക്കന്‍ മുന്‍ സൈക്ളിങ് താരം ലാന്‍സ് ആംസ്ട്രോങ്ങിന് തിരിച്ചടിനല്‍കി ആര്‍ബിട്രേഷന്‍ വിധി.
ടൂര്‍ ദെ ഫ്രാന്‍സ് വിജയക്കുതിപ്പിലൂടെ ആംസ്ട്രോങ് സ്വന്തമാക്കിയ ബോണസ് തുകയില്‍ 10 ദശലക്ഷം ഡോളര്‍ തിരിച്ചുനല്‍കാണ് വിധി.
ഡാളസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എസ്.സി.എ പ്രമോഷന്‍സ് എന്ന സ്പോര്‍ട്സ് ഇന്‍ഷുറന്‍സ് കമ്പനിക്ക് അനുകൂലമായാണ് ഉത്തരവുവന്നത്.
1999 മുതല്‍ 2005 വരെ തുടര്‍ച്ചയായ ഏഴു ടൂര്‍ ദെ ഫ്രാന്‍സ് വിജയങ്ങള്‍ കരസ്ഥമാക്കിയ കാലത്ത് മൂന്നുവിജയങ്ങള്‍ക്കായി 12 ദശലക്ഷം ഡോളറാണ് കമ്പനി ആംസ്ട്രോങ്ങിന് സമ്മാനിച്ചത്.
എന്നാല്‍, ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന് താരംതന്നെ വെളിപ്പെടുത്തിയതോടെ പണംതിരികെ ആവശ്യപ്പെട്ട് കമ്പനി കേസ് നല്‍കുകയായിരുന്നു.

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP