പേസ് സഖ്യത്തിന് ആസ്ട്രേലിയന്‍ ഓപണ്‍ മിക്സഡ് ഡബ്ള്‍സ് കിരീടം Madhyamam News Feeds |
- പേസ് സഖ്യത്തിന് ആസ്ട്രേലിയന്‍ ഓപണ്‍ മിക്സഡ് ഡബ്ള്‍സ് കിരീടം
- കേരളത്തിന് വിജയത്തുടക്കം
- ജനുവരിയില്‍ അതിര്‍ത്തിയിലുണ്ടായത് 11 നുഴഞ്ഞുകയറ്റ ശ്രമം
- ഐ.എസ് ബന്ദിയാക്കിയ രണ്ടാമത്തെ ജപ്പാന്‍ പൗരനേയും വധിച്ചു
- സെറീന വില്യംസിന് ആസ്ട്രേലിയന്‍ ഓപണ്‍ വനിതാ കിരീടം
- മഞ്ജു വാര്യരും ദിലീപും വിവാഹമോചിതരായി
- അഗ്നി^ 5 ന്‍റെ മൂന്നാം പരീക്ഷണവും വിജയം
- കൊക്കൈനുമായി യുവ നടനടക്കം നാല് പേര്‍ പിടിയില്‍
പേസ് സഖ്യത്തിന് ആസ്ട്രേലിയന്‍ ഓപണ്‍ മിക്സഡ് ഡബ്ള്‍സ് കിരീടം Posted: 31 Jan 2015 11:46 PM PST Image: മെല്‍ബണ്‍: ആസ്ട്രേലിയന്‍ ഓപണ്‍ മികസ്ഡ് ഡബ്ള്‍സ് കിരീടം ലിയാന്‍ഡര്‍ പേസ്^മാര്‍ട്ടിന ഹിംഗിസ് സഖ്യത്തിന്. ഫ്രഞ്ച്^കനേഡിയന്‍ താരങ്ങളായ ക്രിസ്റ്റിന മ്ളാനെഡോവിച്^ഡാനിയല്‍ മെസ്റ്റര്‍ സഖ്യത്തെയാണ് പേസ് സഖ്യം തോല്‍പ്പിച്ചത്. സ്കോര്‍: 6^4, 6^3. ഇരുവരുടെയും 14ാം ഗ്രാന്‍ഡ്സ്ളാം കിരീടമാണിത്. മികച്ച കളിയാണ് പേസ്-ഹിംഗിസ് സഖ്യം പുറത്തെടുത്തത്. എട്ട് പുരുഷ ഡബ്ള്‍സ് കിരീടവും ആറ് മിക്സഡ് ഡബ്ള്‍സ് കിരീടവുമാണ് പേസിന്‍െറ ഗ്രാന്‍ഡ്സ്ളാം നേട്ടം. സ്വിറ്റ്സര്‍ലന്‍റിന്‍െറ ഇതിഹാസ താരമായ മാര്‍ട്ടിന ഹിംഗിസിന്‍െറ കിരീടങ്ങളില്‍ അഞ്ച് സിംഗിള്‍സ് വിജയവും ഉള്‍പ്പെടും. |
Posted: 31 Jan 2015 10:20 PM PST Image: തൃശൂര്‍: ഏകപക്ഷിയമായ ഏകഗോളിന് പശ്ചിമബംഗാളിനെ പരാജയപ്പെടുത്തി ദേശീയഗെയിംസ് വനിത ഫുട്ബാളില്‍ കേരളത്തിന് വിജയത്തുടക്കം. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ സിന്തറ്റിക് മൈതാനിയില്‍ കളം നിറഞ്ഞു കളിച്ച കേരളവനിതകള്‍ ദേശീയഗെയിംസിന്‍െറ ആദ്യ മത്സരം ആതിഥേയര്‍ക്ക് അനുകൂലമാക്കി. കേരളത്തിന്‍െറ മുന്‍നിര താരം നിഖിലയാണ് മത്സരത്തിന്‍െറ രണ്ടാം പകുതിയിലെ 15ാം മിനുറ്റില്‍ വിജയഗോള്‍ നേടിയത്.
|
ജനുവരിയില്‍ അതിര്‍ത്തിയിലുണ്ടായത് 11 നുഴഞ്ഞുകയറ്റ ശ്രമം Posted: 31 Jan 2015 09:39 PM PST Image: ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ ജനുവരിയില്‍ ഭീകരരുടെ 11 നുഴഞ്ഞുകയറ്റശ്രമങ്ങളാണ് ഉണ്ടായതെന്ന് ബി.എഫ്.എഫ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതില്‍ എട്ട് ശ്രമങ്ങളും ഉണ്ടായത് കഴിഞ്ഞ 15 ദിവസത്തിനുള്ളിലാണ്. ഭീകരരുടെ എല്ലാ അതിര്‍ത്തി ലംഘന ശ്രമങ്ങളും സൈനികര്‍ പരാജയപ്പെടുത്തി. സാധാരണ ആറോ എട്ടോ അംഗങ്ങളുള്ള സംഘങ്ങളായിട്ടാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത്. ലഷ്കറെ ത്വയിബയാണ് പിന്നില്‍. അര്‍ണിയയിലും ആര്‍.എസ് പുരയിലും പലതവണ സൈനികര്‍ക്ക് നേരെ വെടിവെപ്പുണ്ടായി. പാക് സൈനികര്‍ വെടിവെക്കുന്നതിനിടയില്‍ സമീപ സ്ഥലങ്ങളിലൂടെ ഭീകരര്‍ അതിര്‍ത്തിക്കുള്ളിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമം നടത്തുകയാണ്. കനത്ത മഞ്ഞുള്ള ദിവസങ്ങളിലും നുഴഞ്ഞുകയറ്റ ശ്രമം നടന്നു. വരും ദിവസങ്ങളില്‍ ഇതു തുടരുമെന്നാണ് ഇന്‍്റലിജന്‍സ് റിപ്പോര്‍ട്ട്. പാകിസ്ഥാന്‍ സേനയും ഭീകരരും പരസ്പര സഹകരണത്തോടെയാണ് അതിര്‍ത്തി ലംഘിച്ച് അകത്തുകടക്കാന്‍ ശ്രമിക്കുന്നത്. ജനവരിയില്‍ 21 തവണയാണ് വെടിനിര്‍ത്തല്‍ കരാര്‍ പാകിസ്ഥാന്‍ ലംഘിച്ചത്. പലപ്പോഴും ഷെല്ലാക്രമണങ്ങളുണ്ടായി. ഈ സ്ഥിതി തുടര്‍ന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാകുമെന്നും ബി.എസ്.എഫ് സൈനിക ഉദ്യോഗസ്ഥന്‍ അറിയിച്ചു. |
ഐ.എസ് ബന്ദിയാക്കിയ രണ്ടാമത്തെ ജപ്പാന്‍ പൗരനേയും വധിച്ചു Posted: 31 Jan 2015 08:54 PM PST Image: ടോക്യോ: ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയ ജാപ്പനീസ് പത്രപ്രവര്‍ത്തകനായ കെന്‍ജി ഗോട്ടൊയുടെ തലവെട്ടിയതായി അവകാശപ്പെടുന്ന വിഡിയോ ഐ.എസ് ഇന്‍്റര്‍നെറ്റിലൂടെ പുറത്തുവിട്ടു. ഗോട്ടോയുടെ കഴുത്തില്‍ കത്തിവച്ച് ഒരാള്‍ നില്‍ക്കുന്നതാണ് ആദ്യം കാണിക്കുന്നത്. തുടര്‍ന്ന് ശരീരത്തില്‍ നിന്നു തല വേര്‍പെട്ട ദൃശ്യമാണ് കാണുന്നത്. ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിഡിയോ പുറത്ത് വിട്ടത്. എന്നാല്‍ ഇത് ജപ്പാന്‍ സ്ഥിരീകരിച്ചിട്ടില്ല. വ്യാഴാഴ്ച സൂര്യാസ്തമയത്തിനുമുമ്പ് ജോര്‍ദാന്‍െറ പിടിയിലുള്ള ഇറാഖ് സ്വദേശിയായ ഭീകരപ്രവര്‍ത്തക സാജിത അല്‍ റിശാവിയെ കെന്‍ജി ഗോട്ടൊക്ക് പകരം കൈമാറണമെന്ന് അന്ത്യശാസനം നല്‍കിയിരുന്നു. സാജിത അല്‍ റിശാവിയെ മോചിപ്പിച്ചില്ളെങ്കില്‍ ഗോട്ടൊയെ വധിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അല്‍ റഷാവിയെ മോചിപ്പിച്ചില്ല. ഗോട്ടൊയുടെ മരണത്തിന് കാരണം ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയാണെന്ന് വിഡിയോയില്‍ കാണുന്ന ഭീകരന്‍ കുറ്റപ്പെടുത്തുന്നുണ്ട്. ഏതാനും ദിവസം മുമ്പ് ഗോട്ടൊക്കൊപ്പം ബന്ദിയാക്കിയ ഹരുന യുകാവയെയും ഭീകരര്‍ വധിച്ചിരുന്നു. സുരക്ഷാ കോണ്‍ട്രാക്ടറായ യുകാവയെ തലവെട്ടിക്കൊന്നുവെന്ന് വിശദീകരിക്കുന്ന വിഡിയോ ദൃശ്യവും ഐ.എസ്. പുറത്തുവിട്ടിരുന്നു. |
സെറീന വില്യംസിന് ആസ്ട്രേലിയന്‍ ഓപണ്‍ വനിതാ കിരീടം Posted: 31 Jan 2015 04:48 AM PST Image: മെല്‍ബണ്‍: അമേരിക്കയുടെ സെറീന വില്യംസിന് കരിയറിലെ ആറാം ആസേ്ട്രലിയന്‍ ഓപണ്‍ കിരീടം. 6-3, 7-6, 7-5 എന്ന സ്കോറിന് റഷ്യന്‍ താരം മരിയ ഷറപോവയെ തോല്‍പ്പിച്ചാണ് സെറീനയുടെ കിരീടം നേട്ടം. 33കാരിയായ സെറീനയുടെ 19ാം ഗ്രാന്‍ഡ് സ്ളാം കിരീടമാണിത്. ഇതോടെ മാര്‍ട്ടിന് നവരതിലോവയെയും ക്രിസ് എവര്‍ട്ടിനെയും മറികടന്ന് കൂടുതല്‍ ഗ്രാന്‍ഡ്സ്ളാം നേടുന്ന താരമായി സെറീന. വര്‍ഷത്തിലെ നാല് ഗ്രാന്‍ഡ്സ്ളാമുകളില്‍ ആദ്യത്തേതാണ് ആസ്ട്രേലിയന്‍ ഓപണ്‍. ഒരു മണിക്കൂറും 51 മിനിട്ടും നീണ്ട മത്സരത്തിലാണ് സെറീന ലോക രണ്ടാം റാങ്കുകാരിയായ ഷറപോവയെ മറികടന്നത്. ഏകപക്ഷീയമായ കളിയില്‍ സെറീന 18 ഏയ്സുകളും 38 വിന്നറുകളും ഉതിര്‍ത്തു. 2004ന് ശേഷം തുടര്‍ച്ചയായ 16ാം തവണയാണ് ഷറപോവയെ സെറീന പരാജയപ്പെടുത്തുന്നത്. തന്‍െറ നാലാം ആസേ്ട്രലിയന്‍ ഓപണ്‍ ഫൈനലാണ് ഇന്ന് ഷറപോവ കളിച്ചത്. 2008ല്‍ റഷ്യക്കാരി കിരീടം സ്വന്തമാക്കിയിരുന്നു. |
മഞ്ജു വാര്യരും ദിലീപും വിവാഹമോചിതരായി Posted: 31 Jan 2015 02:47 AM PST Image: കൊച്ചി: പ്രമുഖ ചലച്ചിത്ര താരങ്ങളായ മഞ്ജുവാര്യരും ദീലീപും വിവാഹമോചിതരായി. ഇരുവരും സംയുക്തമായി നല്‍കിയ വിവാഹമോചന ഹരജി എറാണകുളം കുടുംബകോടതി അംഗീകരിച്ചു. മകള്‍ മീനാക്ഷിയുടെയോ, സ്വത്തു വകകളില്‍ മേലുളള അവകാശമോ മഞ്ജു വാര്യര്‍ ഉന്നയിച്ചിരുന്നില്ല. മീനാക്ഷി ദിലീപിന്‍്റെ പക്കല്‍ സുരക്ഷിതയായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് മഞ്ജു വാര്യര്‍ വ്യക്തമാക്കിയിരുന്നു. മഞ്ജു നല്ല സുഹൃത്തുക്കളാണെന്നും തന്‍്റെ കുഞ്ഞിന്‍്റെ അമ്മയാണെന്നും ദിലീപും പ്രതികരിച്ചിരുന്നു. കഴിഞ്ഞ ജൂലൈ 24 നാണ് വിവാഹമോചനം ആവശ്യപ്പെട്ട് ഇരുവരും കോടതിയെ സമീപിച്ചത്. അന്നുതന്നെ കോടതി ഇരുവര്‍ക്കും കൗണ്‍സിലിങ് നല്‍കിയിരുന്നു. കേസ് നടപടികള്‍ രഹസ്യമായിരിക്കണമെന്നും മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കരുതെന്നും ദിലീപ് ആവശ്യപ്പെട്ടിരുന്നു. |
അഗ്നി^ 5 ന്‍റെ മൂന്നാം പരീക്ഷണവും വിജയം Posted: 30 Jan 2015 09:57 PM PST Image: ബാലസോര്‍: ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി^5 ന്‍റെ മൂന്നാം പരീക്ഷണവും വിജയകരമായി പൂര്‍ത്തിയാക്കി. ഒഡീഷ തീരത്തെ വീലര്‍ ദ്വീപിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ (ഐ.ടി.ആര്‍) നിന്നുമാണ് അഗ്നി^ 5 വീണ്ടും വിക്ഷേപണം നടത്തിയത്. രാവിലെ 8.06 നായിരുന്നു വിക്ഷേപണം. |
കൊക്കൈനുമായി യുവ നടനടക്കം നാല് പേര്‍ പിടിയില്‍ Posted: 30 Jan 2015 09:42 PM PST Image: കൊച്ചി: കൊക്കൈനുമായി യുവ നടനെയും നാല് സ്ത്രീകളെയും പൊലീസ് അറസറ്റ് ചെയ്തു. യുവ നടന്‍ ഷൈന്‍ ടോം ചാക്കോ, അടുത്തിടെ പുറത്തിറങ്ങിയ ഡോള്‍ഫിന്‍ എന്ന സിനിമയുടെ സഹസംവിധായക ബ്ലസി, ദുബൈയില്‍ ട്രാവല്‍ ഏജന്‍സി ഉടമയായ സ്‌നേഹ, മോഡലുകളായ തിരുവനന്തപുരം സ്വദേശി രേഷ്മ, ചെങ്ങന്നൂര്‍ സ്വദേശി ടിന്‍സി എന്നിവരാണ് പിടിയിലായത്.ഇവരില്‍ നിന്ന് പത്ത് ഗ്രാം കെക്കൈന്‍ കണ്ടെടുത്തു. ഷൈന്‍ ടോം ചാക്കോ നായകനായ ചിത്രം ഇതിഹാസ വന്‍ഹിറ്റായിരുന്നു. കൊച്ചി കടവന്ത്ര ഫഌറ്റിലെ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. സുരക്ഷാ ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ മുഹമ്മദ് നിസാമിന്റെ ഫഌറ്റ് കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിലാണ് ഇവര്‍ പിടിയിലായത്. നിസാമിനെ കുന്നംകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി 14 ദിവസം റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇയാളുടെ സാമ്പത്തിക സ്രോതസ്സ് അടക്കമുള്ളവയും മറ്റു കേസുകളെ കുറിച്ചും പൊലീസ് വിശദ അന്വേഷണം നടത്തുന്നുണ്ട്. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment