സ്വാഗതം
WELCOME

News Update..

Friday, February 13, 2015

കര്‍ണാടക സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ഉമ്മന്‍ചാണ്ടി Madhyamam News Feeds

കര്‍ണാടക സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ഉമ്മന്‍ചാണ്ടി Madhyamam News Feeds

Link to

കര്‍ണാടക സര്‍ക്കാര്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തതായി ഉമ്മന്‍ചാണ്ടി

Posted: 12 Feb 2015 10:52 PM PST

Image: 

തിരുവനന്തപുരം: ബംഗളൂരു^ എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സജീവമായി ഇടപെടുന്നുണ്ടെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  കര്‍ണാടക സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്. മന്ത്രി ആര്യാടന്‍ മുഹമ്മദ്, മലപ്പുറം കലക്ടര്‍ കെ.ബിജു, എറണാകുളം റേഞ്ച് ഐ.ജി അജിത് കുമാര്‍ എന്നിവര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മന്ത്രിയും ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം സ്ഥലത്ത് എത്തിയ ശേഷം ഇക്കാര്യത്തില്‍ സര്‍ക്കാറിന്‍െറ ആവശ്യങ്ങള്‍ ഉന്നയിക്കും. രക്ഷാ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നതേയുള്ളു. കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

തൃശൂര്‍ സ്വദേശിയും ആലുവ സ്വദേശിയും മരണപ്പെട്ടതായി മാധ്യമങ്ങളിലൂടെ അറിഞ്ഞതായും ഇക്കാര്യത്തില്‍ ഒൗദ്യോഗികമായി തനിക്ക് വിവരങ്ങള്‍ ലഭിച്ചിട്ടില്ളെന്നും അദ്ദേഹം വ്യക്തമാക്കി. വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെ കര്‍ണാടക ആഭ്യന്തര മന്ത്രി കെ.ജെ ജോര്‍ജ് മുഖ്യമന്ത്രിക്ക് ഫോണ്‍ ചെയ്തു. ഏഴ് പേരുടെ മൃതദേഹം ആശുപത്രിയിലത്തെിയതായി അദ്ദേഹം മുഖ്യമന്ത്രിയെ അറിയിച്ചു.
 

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സ്കൂളിന് നേരെ ആക്രമണം

Posted: 12 Feb 2015 10:52 PM PST

Image: 

ന്യൂഡല്‍ഹി: തെക്കന്‍ ഡല്‍ഹിയിലെ ക്രിസ്ത്യന്‍ സ്കൂളിന് നേരെ ആക്രമണം. വസന്ത് വിഹാര്‍ മേഖലയിലെ ഹോളി ചൈല്‍ഡ് ഓക്സിലിയം സ്കൂളിന് നേരെയാണ് പുലര്‍ച്ചെ ആക്രമണം നടന്നത്. മുഖം മൂടി ധരിച്ചെ ത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നില്ളെന്ന് പൊലീസിന്‍െറ പ്രാഥമിക നിഗമനം.

സംഭവത്തെ തുടര്‍ന്നു സ്കൂളിന് താല്‍കാലികമായി അവധി നല്‍കി. സ്കൂളുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ അനുവദിക്കില്ളെന്ന് നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു. ആക്രമിക്കപ്പെട്ട സ്കൂള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനി സന്ദര്‍ശിച്ചു.

രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ നടക്കുന്ന ആറാമത്തെ ആക്രമണമാണിത്. മോഷണ ശ്രമത്തിന്‍െറ ഭാഗമായാണ് ആക്രമണമെന്ന് കരുതുന്നതായും സി.സി.ടി.വി ദൃശ്യങ്ങള്‍ വിശദമായി പരിശോധിക്കുമെന്നും ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി അറിയിച്ചു.

കനോയിങ്ങില്‍ കേരളത്തിന് വീണ്ടും മെഡല്‍

Posted: 12 Feb 2015 10:06 PM PST

Image: 

ആലപ്പുഴ: ദേശീയ ഗെയിംസ് കനോയിങ്ങില്‍ കേരളത്തിന് വീണ്ടും മെഡല്‍. കനോയിങ് സി വണ്ണില്‍ കേരളാ താരം നിത്യ കുര്യാക്കോസാണ് സ്വര്‍ണം നേടിയത്. 56.00 സെക്കന്‍ഡിലാണ് നിത്യ ഒന്നാമതത്തെിയത്. നിത്യയുടെ മൂന്നാം സ്വര്‍ണ നേട്ടം കൂടിയാണിത്.  

പുരുഷന്മാരുടെ കനോയിങ് 200 മീറ്റര്‍ ഡബ്ള്‍ വിഭാഗത്തില്‍ കേരളാ ടീം വെങ്കലം നേടി. മംഗള്‍ സിങ്ങും ജോസഫ് ഫ്രാന്‍സിസുമാണ് മെഡല്‍ നേടിയത്.

ഗെയിംസില്‍ കേരളം ഇതുവരെ 39 സ്വര്‍ണവും 38 വെള്ളിയും 54 വെങ്കലും അടക്കം 131 മെഡലുമായി രണ്ടാം സ്ഥാനത്ത്.

അന്വേഷണത്തിന് മന്ത്രി ഉത്തരവിട്ടു; ഇന്ന് തെളിവെടുപ്പ്

Posted: 12 Feb 2015 09:43 PM PST

സുല്‍ത്താന്‍ ബത്തേരി: നീലമാങ്ങ കുറുമ കോളനിയിലെ ശ്മശാന ഭൂമി കൈയേറ്റത്തെപ്പറ്റി അന്വേഷിച്ച് നടപടിയെടുക്കാന്‍ റവന്യൂ വകുപ്പിന് മന്ത്രിയുടെ നിര്‍ദേശം.
ഒരേക്കര്‍ 33 സെന്‍റ് പട്ടയഭൂമി, ശ്മശാന ഭൂമിയായി സ്വന്തമായുണ്ടായിട്ടും മരിച്ചാല്‍ സംസ്കരിക്കാനിടമില്ലാതെ നിസ്സഹായരായ നീലമാങ്ങ കോളനി നിവാസികളുടെ അവസ്ഥ 'മാധ്യമം' റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. 1982ല്‍ 312/3 സര്‍വേ നമ്പറില്‍ 474/72 നമ്പറായി കോളനി കാരണവര്‍ വില്ലിക്ക് പട്ടയം ലഭിച്ച ഈ ഭൂമിയിലെ ഒന്നേകാല്‍ ഏക്കറിലധികം കൈയേറ്റം ചെയ്യപ്പെടുകയായിരുന്നു.
ബാക്കി എട്ടു സെന്‍റ് സ്ഥലത്ത് മരിച്ചവരെ മേല്‍ക്കുമേല്‍ സംസ്കരിക്കേണ്ടിവരുന്ന ഗതികേടാണ് 'മാധ്യമം' അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നെന്മേനി ഗ്രാമപഞ്ചായത്തിലെ നീലമാങ്ങ അംബേദ്കര്‍ കുറുമ കോളനിയില്‍ 45 വീടുകളിലായി 200ഓളം ആളുകള്‍ താമസിക്കുന്നുണ്ട്. ഊരുമൂപ്പന്‍ എന്‍. മണിയുടെ നേതൃത്വത്തില്‍ റവന്യൂ അദാലത്തിലടക്കം പലതവണ പരാതിപ്പെട്ടിരുന്നെങ്കിലും ഇതുവരെയും ഇവര്‍ക്ക് നീതി ലഭിച്ചിട്ടില്ല.
ബത്തേരി തഹസില്‍ദാര്‍ എന്‍.കെ. അബ്രഹാമിന്‍െറ നേതൃത്വത്തില്‍ റവന്യൂ സംഘം വെള്ളിയാഴ്ച നീലമാങ്ങ കോളനി സന്ദര്‍ശിച്ച് അന്വേഷണം നടത്തും.

ചൂട്, കൊടുംചൂട്...

Posted: 12 Feb 2015 09:39 PM PST

കൊല്ലം: വേനല്‍ കടുത്തതോടെ അസഹനീയമായ ചൂടില്‍ പുറത്തിറങ്ങാനാകാതെ ജനം വലയുന്നു. പകല്‍ ശരീരം തളര്‍ത്തുന്ന ചൂടിനെ അതിജീവിക്കാനാവാതെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ വലയുകയാണ്. സംസ്ഥാനത്ത് ഏറ്റവുമധികം പകല്‍ താപനില അനുഭവപ്പെടുന്ന പുനലൂരില്‍ താപനില കുതിച്ചുകയറുകയാണ്. 35 ഡിഗ്രി സെല്‍ഷ്യസ് കടന്ന് ചൂടത്തെിയെന്നാണ് ഒൗദ്യോഗിക കണക്ക്. സാധാരണ ഗതിയില്‍ മാര്‍ച്ച് അവസാനം മുതലാണ് ജില്ലയില്‍ വേനല്‍ കടുക്കുന്നത്. എന്നാല്‍, ഇപ്പോഴുണ്ടായ കാലാവസ്ഥ വ്യതിയാനം ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ചൂട് കനത്തതോടെ പലയിടത്തും ജലാശയങ്ങള്‍ വറ്റിവരളുന്നത് കുടിവെള്ളക്ഷാമത്തിനും ഇടയാക്കുന്നു. ഈനില തുടര്‍ന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ ജില്ല കടുത്ത വരള്‍ച്ചയിലേക്ക് അകപ്പെടും. ഇതൊക്കെ മുന്നില്‍കണ്ട് ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ വരള്‍ച്ചക്ക് പരിഹാരം കാണണമെന്ന് ആവശ്യവുമായി രംഗത്തത്തെിയിട്ടുണ്ട്.

ആരോഗ്യം കരുതാം
വേനല്‍കാലത്തെ ആരോഗ്യ പ്രശ്നങ്ങള്‍ കരുതിയിരിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരീരത്തെ ജലാംശം വേഗത്തില്‍ നഷ്ടമാകുമെന്നതാണ് പ്രധാന പ്രശ്നം. ഇത് ഒഴിവാക്കാന്‍ ധാരാളം പഴവര്‍ഗങ്ങള്‍ കഴിക്കണം. ഉപ്പും പഞ്ചസാരയും ചേര്‍ത്തുള്ള നാരങ്ങാവെള്ളം കുടിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്‍െറ കുറവ് നികത്താന്‍ സഹായിക്കും.
കൂടാതെ കൊത്തമല്ലി, രാമച്ചം, നറുനീണ്ടിക്കിഴങ്ങ് എന്നിവയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കാം. സോഫ്റ്റ് ഡ്രിങ്ക്സ് പൂര്‍ണമായും ഉപേക്ഷിക്കണം. വറുത്ത ആഹാരങ്ങള്‍, പപ്പടം, അച്ചാര്‍ മുതലായവ ഒഴിവാക്കണം. ഗ്രീന്‍ സലാഡ് കഴിക്കുന്നത് ഉത്തമമാണ്. വ്യായാമം ചെയ്യുന്നവര്‍ ധാരാളം വെള്ളം കുടിക്കണം. വേനല്‍ കടുക്കുമ്പോള്‍ വ്യായാമത്തിനായി പകുതി ശാരീരിക ശക്തി ഉപയോഗിച്ചാല്‍ മതി. ജലജന്യരോഗങ്ങളും ഇക്കാലത്ത് കൂടാന്‍ സാധ്യതയുണ്ട്. ഉപയോഗിക്കുന്ന വെള്ളത്തിന്‍െറ ഗുണനിലവാരം ഉറപ്പുവരുത്തണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. പുറമെനിന്ന് കുടിവെള്ളം വാങ്ങുന്നത് പരമാവധി ഉപേക്ഷിക്കണം. പുറത്ത് പോകുമ്പോള്‍ തിളപ്പിച്ചാറ്റിയ വെള്ളം കരുതുന്നത് ഉചിതമായിരിക്കും. താപനില 38 ഡിഗ്രിക്ക് മുകളിലത്തെുമ്പോള്‍ സൂര്യാതപത്തിന് സാധ്യതയുണ്ട്.
കട്ടിയുള്ള വസ്ത്രങ്ങള്‍ക്ക് പകരം കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതം. സൂര്യാതപം മേറ്റ് പൊള്ളലുണ്ടായാല്‍ ഉടന്‍ ശരീരം തണുപ്പിക്കാനുള്ള സംവിധാനം ഒരുക്കണം. വെള്ളം ധാരധാരയായി പൊള്ളലേറ്റ ഭാഗത്ത് ഒഴിക്കണം. ഫാന്‍, എ.സി എന്നിവയുടെ സഹായത്തോടെയും ശരീരം തണുപ്പിക്കാം. പൊള്ളിയ ഭാഗത്ത് കുമിളകളുണ്ടെങ്കില്‍ പൊട്ടിക്കരുത്. പൊട്ടിക്കുന്നത് അണുബാധയുണ്ടാകാന്‍ ഇടയാക്കും. വേഗത്തില്‍ ആശുപത്രിയിലത്തെിക്കുകയും വിദഗ്ധ ചികിത്സക്ക് വിധേയമാക്കുകയും വേണം.
തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം. വെയിലുള്ള സ്ഥലത്താണ് ജോലി ചെയ്യുന്നതെങ്കില്‍ ഇടക്ക് തണലുള്ള സ്ഥലത്തേക്ക് മാറിനിന്ന് വിശ്രമിക്കണം.
ഒരുമണിക്കൂര്‍ ഇടവിട്ട് ഒന്നോരണ്ടോ ഗ്ളാസ് വെള്ളം കുടിക്കുക, ഉച്ചക്ക് 12 മുതല്‍ വൈകുന്നേരം മൂന്നുവരെയുള്ള സമയം വിശ്രമിച്ച് രാവിലെയും വൈകീട്ടും കൂടുതല്‍ സമയം ജോലി ചെയ്യുക, കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കാതിരിക്കുക, വീട്ടിലെ ജനലുകളും വാതിലുകളും തുറന്നിടുക, വെയിലത്ത് പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളില്‍ ഇരിക്കാതിരിക്കുക തുടങ്ങിയ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. അലോപ്പതി, ഹോമിയോ, ആയുര്‍വേദം എന്നിവയിലെല്ലാം ഒരേ പോലുള്ള പ്രതിരോധ മാര്‍ഗങ്ങളുണ്ട്.

പാറ്റൂരിലെ അനധികൃത കെട്ടിട നിര്‍മാണത്തിന് നഗരസഭയുടെ ഒത്താശ

Posted: 12 Feb 2015 09:31 PM PST

തിരുവനന്തപുരം: പാറ്റൂര്‍ വിവാദഭൂമിയില്‍ ചട്ടങ്ങള്‍ മറികടന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സ്വകാര്യകമ്പനിക്ക് നഗരസഭ അധികൃതരുടെ ഒത്താശ ലഭിച്ചെന്ന് വെളിവാക്കുന്ന രേഖകള്‍ പുറത്ത്. 2014 ആഗസ്റ്റ് അഞ്ചിന് തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് നഗരസഭാ സെക്രട്ടറിക്ക് പേരുവെച്ച കവറില്‍ അയച്ച കത്തില്‍ നഗരസഭയിലെ ക്രമക്കേടുകള്‍ അക്കമിട്ട് നിരത്തുന്നു.
കത്തിലെ മുഖ്യപരാമര്‍ശങ്ങള്‍ ഇവയാണ്: 2011 ഡിസംബര്‍ 24ന് നഗരസഭ പെര്‍മിറ്റ് നല്‍കിയപ്പോള്‍ കെട്ടിടനിര്‍മാതാക്കളുടെ ഉടമസ്ഥതയില്‍ ഇല്ലാത്ത 16.5 സെന്‍റ് സ്ഥലം കൂടി (കൈയേറ്റം) ഉള്‍പ്പെട്ടിരുന്നു. ഇവിടെ 225 സെന്‍റ് ഭൂമിയില്‍ 9318.418 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരു മാളും 18736.38 ചതുരശ്ര മീറ്ററില്‍ അപാര്‍ട്മെന്‍റും 539.41 ചതുരശ്ര മീറ്ററില്‍ ടൈല്‍ ഷോപ്പും നിര്‍മിക്കാന്‍ അനുമതി നല്‍കി. എന്നാല്‍, 2011 ഒക്ടോബര്‍ 29ന് ചീഫ് ടൗണ്‍ പ്ളാനിങ് ഓഫിസര്‍ നല്‍കിയ ലേ ഒൗട്ട് അപ്രൂവലിലെ രണ്ടാമത്തെ നിബന്ധന 'സ്ഥലത്തിന്‍െറ ഉടമസ്ഥാവകാശം, അളവുകള്‍, നിര്‍മാണത്തിന് ഉടമസ്ഥനുള്ള അവകാശം, വിസ്തീര്‍ണം എന്നിവ നഗരസഭാ സെക്രട്ടറി പരിശോധിച്ച് ഉറപ്പുവരുത്തണം' എന്നാണ്. എന്നാല്‍, ഇത് പാലിക്കാതെയാണ് നഗരസഭ പെര്‍മിറ്റ് നല്‍കിയത്. ഇത് നല്‍കിയ ഉദ്യോഗസ്ഥന്‍ ആരാണെന്ന് രേഖകളിലില്ളെന്നും കത്ത് വ്യക്തമാക്കുന്നു. പാറ്റൂര്‍ ഭൂമി വിവാദങ്ങളില്‍പെട്ടശേഷം നിര്‍മാണ കമ്പനിക്ക് മൂന്ന് നിലകള്‍ അധികമായി പണിയാന്‍ നഗരസഭ പ്ളാന്‍ റിവൈസ് ചെയ്തുകൊടുത്തു (17/06/2014). ഇതോടെ 28593.93 ചതുരശ്ര മീറ്റര്‍ നിര്‍മാണ അനുമതിയുണ്ടായിരുന്ന സ്ഥാനത്ത് 37925.55 ചതുരശ്ര മീറ്ററായി. സൈറ്റ് പ്ളാനില്‍ അളവുകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. പെര്‍മിറ്റ് റിവൈസ് ചെയ്തപ്പോള്‍ 16.5 സെന്‍റ് കുറയ്ക്കേണ്ടതായിരുന്നിട്ടും അധികൃതര്‍ ചെയ്തില്ല. പെര്‍മിറ്റ് റിവൈസ് ചെയ്യുമ്പോള്‍ ചീഫ് ടൗണ്‍ പ്ളാനറുടെ ലേ ഒൗട്ട് അപ്രൂവല്‍ വാങ്ങണമെന്ന ചട്ടവും അട്ടിമറിച്ചു. ആദ്യ അനുമതിയില്‍ 12 നിലകള്‍ക്ക് മാത്രമാണ് സ്ട്രക്ചറല്‍ സ്റ്റെബിലിറ്റി സര്‍ട്ടിഫിക്കറ്റ് വാങ്ങിയത്. സ്ട്രക്ചറല്‍ ഡിസൈന്‍, സ്ട്രക്ചറല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ വാങ്ങിയിട്ടുമില്ല. മൂന്ന് നിലകള്‍ അധികമായി പണിയുമ്പോള്‍ കെട്ടിടത്തിന്‍െറ ഈടും ബലവും ഉറപ്പാക്കാന്‍ ഈ രേഖകള്‍ അനിവാര്യമാണ്. ഇത് കെ.എം.ബി.ആര്‍ ചട്ടം 120ന്‍െറ ലംഘനമാണ്. 2012 ഏപ്രില്‍ നാലിലെ F.No.21-69/2011-IA III കേന്ദ്ര സര്‍ക്കാറിന്‍െറ MOEF കത്ത് പ്രകാരം 11 നില അപാര്‍ട്മെന്‍റ് (97 യൂനിറ്റ്), മൂന്നുനില മാള്‍ എന്നിവക്ക് മാത്രമാണ് പാരിസ്ഥിതികാനുമതി ലഭിച്ചത്. എന്നാല്‍, പ്ളാന്‍ റിവൈസ് ചെയ്തപ്പോള്‍ അതിന് പാരിസ്ഥിതികാനുമതി വാങ്ങിയില്ല. ഇത് കെ.എം.ബി.ആര്‍ ചട്ടം 23(4a) ലംഘനമാണ്. ഈ സാഹചര്യത്തില്‍ കമ്പനിക്ക് നല്‍കിയ എല്ലാ പെര്‍മിറ്റുകളും റദ്ദാക്കണമെന്നും ഭാവിയില്‍ ഏതെങ്കിലും ഘട്ടത്തില്‍ നിര്‍മാണ അനുമതി നല്‍കുന്നതിന് മുമ്പ് സര്‍ക്കാറിന്‍െറ അനുവാദം വാങ്ങണമെന്നും കത്തില്‍ പറയുന്നു.

ചാവക്കാട് നഗരസഭക്ക് 39.3 ലക്ഷം രൂപയുടെ വാട്ടര്‍ അതോറിറ്റി ബില്ല്

Posted: 12 Feb 2015 09:23 PM PST

ചാവക്കാട്: നഗരസഭാ പരിധിയില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന പൊതുടാപ്പുകള്‍ക്കടക്കം പ്രതി വര്‍ഷം 11 ലക്ഷത്തോളം രൂപ അടക്കണമെന്ന വാട്ടര്‍ അതോറിറ്റിയുടെ നോട്ടീസ് വിവാദമാകുന്നു. ചാവക്കാട് നഗരസഭാ പരിധിയില്‍ വിവിധയിടങ്ങളിലായി ആകെയുള്ള 352 പൊതുടാപ്പുകളില്‍ 144 എണ്ണം ഉപയോഗശൂന്യമാണ്. 2011 മാര്‍ച്ച് 22ന് വാട്ടര്‍ അതേറിറ്റിയിലെയും നഗരസഭയിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് 144 എണ്ണം ഉപയോഗമില്ലാത്തവയാണെന്ന് കണ്ടത്തെിയത്. ഇതേതുടര്‍ന്ന് രണ്ടുതവണ നഗരസഭാ അധികൃതര്‍ ഇക്കാര്യം അറിയിച്ച് കത്തയക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, 2011 മുതല്‍ ഒരു ടാപ്പിന് പ്രതിവര്‍ഷം വാടകയായി 7,600 രൂപ വീതം അടക്കണമെന്നാണ് വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുന്നത്. 352 ടാപ്പുകള്‍ക്കുള്ള കുടിശ്ശിക തുകയാണ് അടക്കേണ്ടത്. ഓരോ സാമ്പത്തിക വര്‍ഷവും ആസൂത്രണ ഫണ്ടില്‍ നിന്നാണ് വാട്ടര്‍ അതോറിറ്റിക്ക് തുക നല്‍കുന്നത്. വാട്ടര്‍ അതോറിറ്റി നഗരസഭക്കയച്ച ഏറ്റവും പുതിയ നോട്ടീസില്‍ 2013 മാര്‍ച്ച് വരെയുള്ള ബില്ലനുസരിച്ച് 39.3 ലക്ഷം രൂപ അടക്കണമെന്നാണ് അറിയിപ്പ്. ഇത് മൊത്തം തുകയാണെന്നും 144 ടാപ്പുകളുടേത് കുറക്കണമെന്നും 2014 സെപ്റ്റംബര്‍വരെ ആകെ അടക്കാനുള്ളത് 24.93 ലക്ഷം രൂപയാണെന്നുമാണ് നഗരസഭയുടെ നിലപാട്. എന്നാല്‍, കുടിശ്ശിക നിശ്ചിത അവധിക്കുള്ളില്‍ അടച്ചു തീര്‍ത്തില്ളെങ്കില്‍ റവന്യൂ റിക്കവറി ഉള്‍പ്പടെയുള്ള നിയമ നടപടികളുമായി പോകുമെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം. ഉപയോഗശൂന്യമായി കിടക്കുന്ന ടാപ്പുകള്‍ എടുത്തുമാറ്റാന്‍ വാട്ടര്‍ അതോറിറ്റിയും അതിനുവേണ്ടി കര്‍ക്കശമായ നടപടികളുമായി നഗരസഭാ അധികൃതരും നീങ്ങാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നും ആക്ഷേപമുണ്ട്.

ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് വെട്ടിക്കൊല്ലാന്‍ ശ്രമം: മുഖ്യപ്രതി അറസ്റ്റില്‍

Posted: 12 Feb 2015 09:17 PM PST

കൂറ്റനാട്: ക്വട്ടേഷന്‍ സംഘത്തെ ഉപയോഗപ്പെടുത്തി വെട്ടിക്കൊലപ്പടുത്താന്‍ ശ്രമിച്ച കേസിലെ മുങ്ങിയ മുഖ്യപ്രതി അറസ്റ്റില്‍. കറുകപുത്തൂര്‍ അയ്യത്തുവളപ്പില്‍ സജിത്തിനെയാണ് (33) കോയമ്പത്തൂരില്‍ ക്രൈംബ്രാഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്.
കറുകപൂത്തൂര്‍ പണ്ടാരവളപ്പില്‍ മോഹനനെയാണ് പ്രതി ക്വട്ടേഷന്‍ മുഖേന വധിക്കാന്‍ ശ്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ മോഹനന്‍ പട്ടാമ്പി സ്വകാര്യ ആശുപത്രിയിലെ ദീര്‍ഘനാളത്തെ ചികിത്സകള്‍ക്ക് ശേഷം സുഖം പ്രാപിച്ചുവരികയാണ്.
കറുകപുത്തൂര്‍ കുറീസ് എന്ന പേരില്‍ സജിത്ത് നടത്തിവന്നിരുന്ന കുറികമ്പനിയിലെ ഡയറക്ടറായിരുന്നു മോഹനന്‍.
എന്നാല്‍ 103 ജീവനക്കാരുമായി അതിവേഗം വളര്‍ന്ന കമ്പനി ജനവിശ്വാസം പിടിച്ചുപറ്റിയതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഇതിലെ പണം വകമാറ്റി ദുരുപയോഗം നടത്താനുള്ള സ്ഥാപന ഉടമയുടെ നീക്കത്തിന് മോഹനന്‍ എതിര് നില്‍ക്കുകയും ഇവര്‍ തമ്മിലെ അഭിപ്രായവ്യത്യാസം മൂലം മോഹനന്‍ തല്‍സ്ഥാനം രാജിവെക്കുകയും ചെയ്തു. എന്നാല്‍ ഇതിലെ പകയാണ് കൊലപാതക ശ്രമത്തിലേക്ക് വഴിവെച്ചത്. കൂറ്റനാട് സ്വദേശിയായ ഒരാളുടെ പങ്കാളിത്തത്തോടെ അഞ്ച് ലക്ഷം രൂപയാണ് ക്വട്ടേഷന്‍കാര്‍ക്ക് നല്‍കിയത്.
ഇവരില്‍ നെല്ലുവായ് ചലിശ്ശേരി സ്വദേശികളും ഉണ്ടായിരുന്നതായി പറയുന്നു. ചാലിശ്ശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് പ്രത്യേക അന്വേഷണ വിഭാഗമായ ക്രൈംബ്രാഞ്ചിന് കൈമാറി.
കൃത്യം നടത്തിയ പ്രതികളെ നേരത്തെ പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരപ്രകാരമാണ് സംഭവത്തിന് പിന്നില്‍ ഉടമയാണന്ന് തിരിച്ചറിഞ്ഞത്. എന്നാല്‍, പ്രതി വിദേശത്തേക്ക് മുങ്ങിയതാണെന്നായിരുന്നു നേരത്തെ പ്രചരിച്ചിരുന്നത്. രഹസ്യവിവരം ലഭിച്ച പ്രകാരമാണ് കൊയമ്പത്തൂരില്‍ വെച്ച് അറസ്റ്റു ചെയ്തത്. കുറികമ്പനി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ളെന്നാണ് ലഭിച്ച വിവരം. കൂടാതെ രണ്ടിടത്തായി സ്വര്‍ണകടകളും പ്രതിയുടെ ഉടമസ്ഥതയില്‍ നടന്നുവരുന്നതായി പറയുന്നു. ചാത്തന്നൂര്‍ ഹൈസ്കൂളിന് സമീപമാണ് പ്രതി ഇപ്പോള്‍ താമസം.

വഴിവിട്ട ബന്ധങ്ങള്‍ ഒളിപ്പിച്ചുവെക്കാനുള്ള ഹീന ശ്രമം; ഒടുവില്‍ അഴി

Posted: 12 Feb 2015 09:13 PM PST

മഞ്ചേരി: പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ താഴേ തട്ടില്‍ വരെയുള്ള സ്ത്രീകളുമായ ബന്ധം ദുരുപയോഗം ചെയ്തതും വഴിവിട്ട പ്രവര്‍ത്തികളിലേക്ക് നീങ്ങിയതുമാണ് ഇതുമായി യാതൊരു ബന്ധവുമില്ലാത്ത മറ്റൊരു സ്ത്രീയുടെ ജീവനെടുക്കാന്‍ പ്രേരണയായത്. ഫലം മൂന്നു കുടുംബങ്ങള്‍ക്ക് സ്വസ്ഥത നഷ്ടമായി. മുഖ്യപ്രതി ബിജുവുമായി ബന്ധമുള്ള ചില സ്ത്രീകളെ അടച്ചിട്ട കോടതിമുറിയിലാണ് വിസ്തരിച്ചത്. പാര്‍ട്ടി ഓഫിസില്‍ പലപ്പോഴും സ്ത്രീകള്‍ വരുന്നതും സംശയങ്ങള്‍ക്കിടയാക്കുന്ന പെരുമാറ്റങ്ങളും രാധ ചോദ്യം ചെയ്യുകയും ഇത് നിര്‍ത്തണമെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പ്രശ്നം അവസാനിപ്പിക്കാന്‍ ബിജു കണ്ടത്തെിയ മാര്‍ഗം കൊലപാതകമാണ്.
വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ആളെ ഏര്‍പ്പാടാക്കി. മൂന്നു പേരോട് സയനൈഡ് തരപ്പെടുത്തി നല്‍കാന്‍ ആവശ്യപ്പെട്ടു. ഒന്നും നടക്കാതെ പോയതോടെയാണ് ഓഫിസിനകത്ത് വെച്ച് കൊല ചെയ്യുന്നത്. പലതവണ ആലോചിച്ച് ആസൂത്രണം ചെയ്ത് തെളിവു നശിപ്പിക്കാനുള്ള മാര്‍ഗം കണ്ടുവെച്ച് സഹായിയെ ഏര്‍പ്പാടാക്കി നടപ്പാക്കിയ കൃത്യം.
ഫെബ്രുവരി 10ന് രാധയുടെ ശവസംസ്കാരം പൂര്‍ത്തിയായപ്പോഴേക്ക് ബിജുവിന്‍െറ അറസ്റ്റിന് തീരുമാനമായിരുന്നു. ബിജുവിനെയും സഹായി ഷംസുദ്ദീനെയും അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്ത ഘട്ടത്തില്‍ ഒരിക്കല്‍ ബിജു പറഞ്ഞത് സഹായം തേടിയ ഘട്ടത്തില്‍ സുഹൃത്തെങ്കിലും വേണ്ടെന്ന് പറഞ്ഞിരുന്നെങ്കില്‍ പിന്‍വാങ്ങുമായിരുന്നെന്നാണ്. സ്ത്രീകളോട് പെട്ടെന്ന് അടുപ്പം കൂടാനും വിശ്വാസം ആര്‍ജിക്കാനുമുള്ള ബിജുവിന്‍െറ പ്രത്യേക കഴിവ് അന്വേഷണ സംഘം തിരിച്ചറിഞ്ഞത് ഇയാളുടെ മൊബൈല്‍ ഫോണിലുള്ള സ്ത്രീകളുടെ നമ്പറുകളില്‍ നിന്നാണ്. നൂറുകണക്കിന് മൊബൈല്‍ നമ്പറുകള്‍ ബിജുവിന് മനഃപാഠമായിരുന്നു. കുടുംബബന്ധങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും പവിത്രത കല്‍പിക്കാത്ത വഴിവിട്ട പ്രവര്‍ത്തനങ്ങള്‍, അവ ഒളിപ്പിച്ചുവെക്കാനുള്ള വ്യഗ്രത, ഒടുവില്‍ ജയിലഴികളില്‍ പര്യവസാനം -അതായിരുന്നു ബിജുവിന്‍െറ ജീവിതകഥ. എന്നാല്‍, ഒരുനിലക്കും ബന്ധമില്ലാത്ത സംഭവത്തില്‍ വിവരക്കേടുകൊണ്ടുമാത്രം സുഹൃത്തിനു വേണ്ടി കൊലപാതകത്തിനിറങ്ങി ജീവിതം അഴിക്കുള്ളിലാക്കുകയായിരുന്നു ഭാര്യയും മക്കളുമുള്ള ഷംസുദ്ദീന്‍.

മലയോരമേഖലയില്‍ കര്‍ഷക സമിതിയുടെ മറവില്‍ വന്‍ തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തുന്നു

Posted: 12 Feb 2015 09:05 PM PST

ചിറ്റാര്‍: കര്‍ഷക സമിതിയുടെ മറവില്‍ വന്‍കിട തടിക്കച്ചവടക്കാരും വനപാലകരും ചേര്‍ന്ന് കര്‍ഷകരില്‍നിന്ന് നിസ്സാര വിലക്ക് മരങ്ങള്‍ വാങ്ങി മുറിച്ചുകടത്തുന്നു. ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട് മേഖലകളിലെ മരങ്ങളാണ് മുറിച്ചുകടത്തുന്നത്. നട്ടുവളര്‍ത്തിയ മരങ്ങള്‍ സ്വന്തം ആവശ്യത്തിനുപോലും മുറിക്കാന്‍ അവകാശമില്ലാത്തതിനെതിരെ സമരമാര്‍ഗം എന്ന നിലയില്‍ സീതത്തോട്, ചിറ്റാര്‍ എന്നിവിടങ്ങളില്‍ കര്‍ഷക സമതികള്‍ക്ക് രൂപം നല്‍കി ഇവിടത്തെ പട്ടയഭൂമിയില്‍നിന്ന് മരങ്ങള്‍ മുറിച്ചുതുടങ്ങിയിരുന്നു. ഇതിന്‍െറ മറവിലാണ് വന്‍കിട തടിക്കച്ചവടക്കാര്‍ കര്‍ഷകരില്‍നിന്ന് നിസ്സാര വിലനല്‍കി തടികള്‍ മുറിച്ചുകടത്തുന്നത്.
എതാനും മാസം മുമ്പാണ് മലയോര മേഖലയിലെ പട്ടയഭൂമിയിലെ തടികള്‍ മുറിക്കണമെന്ന ആവശ്യവുമായി കര്‍ഷകര്‍ കര്‍ഷക സമിതികള്‍ സംഘടിപ്പിച്ചത്. കര്‍ഷകരെ മുന്‍നിര്‍ത്തി വന്‍ തടിലോബികള്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കുകയുമാണുണ്ടായത്. ഇതോടെ തടിമുറിക്കുന്ന സ്ഥലങ്ങളില്‍ വനപാലകര്‍ക്ക് കടന്നുചെല്ലാന്‍ പറ്റാത്ത സ്ഥിതിയാണ്.
തടിമുറിക്കുന്നതുമായി ബന്ധപ്പെട്ട് തടിലോബി നേതാവ് സീതത്തോട്ടിലെ ഒരു ഡെപ്യൂട്ടി റേഞ്ച് ഓഫിസറെ ഫോണിലൂടെ അസഭ്യം പറഞ്ഞ സംഭവവും ഉണ്ടായി. രണ്ടാഴ്ച മുമ്പ് സീതത്തോട്ടില്‍ തടി കയറ്റിവന്ന വാഹനം പരിശോധിച്ച വനപാലകരെ തടഞ്ഞുവെക്കുകയും മര്‍ദിക്കുകയും ചെയ്തിരുന്നു.
പല സ്ഥലങ്ങളിലും ചില പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്‍ബലവും തടിക്കച്ചവടക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. ചിലയിടങ്ങളില്‍ രാഷ്ട്രീയ നേതാക്കള്‍കൂടി കച്ചവടത്തില്‍ പങ്കാളികളുമായിട്ടുണ്ട്.
കൈവശഭൂമിയില്‍നിന്ന് മരങ്ങള്‍ മുറിക്കാന്‍ അവകാശം ഇല്ളെന്നിരിക്കേ പട്ടയഭൂമിയിലെ തടിയാണെന്ന വ്യാജേന കൈവശഭൂമിയില്‍നിന്ന് തടിക്കച്ചവടക്കാര്‍ കര്‍ഷകര്‍ക്ക് നിസ്സാരവില നല്‍കി മരങ്ങള്‍ മുറിച്ചുകടത്തുന്നുണ്ട്. ചില വനപാലകരുടെ ഒത്താശയിലാണ് ഇതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
ഭക്ഷ്യക്ഷാമം രൂക്ഷമായ കാലഘട്ടത്തില്‍ ഭക്ഷ്യോല്‍പാദന മേഖലയായി പ്രഖ്യാപിച്ച സ്ഥലങ്ങളാണ് ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, മേഖലകള്‍. അന്ന് പ്രദേശത്ത് നിന്ന മരങ്ങള്‍ മുറിക്കാതെ കര്‍ഷകര്‍ക്ക് കൃഷിചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. പില്‍ക്കാലത്ത് ഈ സ്ഥലങ്ങള്‍ക്ക് പട്ടയം നല്‍കിയെങ്കിലും വനത്തോടുചേര്‍ന്ന സ്ഥലമായതിനാലും ഭക്ഷ്യോല്‍പാദന മേഖലയായി പ്രഖ്യാപിച്ച സ്ഥലമായതിനാലും കര്‍ഷകര്‍ക്ക് മരം മുറിക്കുന്നത് തടസ്സമായി വന്നു.
തടികള്‍ മുറിച്ചുകടത്താന്‍ അത്യാധുനിക സൗകര്യങ്ങളാണ് കച്ചവടലോബികള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ വന്‍ തടികള്‍ പോലും മണിക്കൂറുകള്‍ക്കുള്ളില്‍ കഷണങ്ങളാക്കി മുറിച്ചുകൊണ്ടുപോകാന്‍ കഴിയുന്നുണ്ട്.
അടുത്തിടെ തണ്ണിത്തോട്ടില്‍നിന്ന് മുറിച്ച തടികളില്‍ വനപാലകര്‍ 'സത' മുദ്ര രേഖപ്പെടുത്തിയതുപോലും അവഗണിച്ച് കച്ചവടക്കാര്‍ തടി അറുത്ത് കഷണങ്ങളാക്കി കൊണ്ടുപോവുകയുണ്ടായി.
രാത്രികാലങ്ങളില്‍ മലയോര മേഖലയില്‍നിന്ന് നിരനിരയായാണ് തടി കയറ്റിയ വാഹനങ്ങള്‍ കടന്നുപോകുന്നത്.
തടികള്‍ മുറിക്കാനുളള താല്‍ക്കാലിക അനുമതി ലഭിച്ചതിനാല്‍ വനത്തിനുളളില്‍നിന്നും കൈവശ ഭൂമിയിലെയും തടികള്‍ മുറിച്ചുകടത്താനുളള ഗൂഢശ്രമങ്ങളും തടിലോബികള്‍ നടത്തുന്നുണ്ട്.

കുടിവെള്ളമില്ല; നടുറോഡില്‍ അലക്കിയും കുളിച്ചും വീട്ടമ്മമാരുടെ പ്രതിഷേധം

Posted: 12 Feb 2015 08:57 PM PST

തൊടുപുഴ: നടുറോഡില്‍ തുണി അലക്കിയും കുട്ടികളെ കുളിപ്പിച്ചും പാത്രം കഴുകിയും കുടിവെള്ളത്തിനായി റോഡ് ഉപരോധിച്ച് വീട്ടമ്മമാരുടെ വേറിട്ട പ്രതിഷേധം. മാസങ്ങളായി കുടിവെള്ളം മുടങ്ങിയ മൂലമറ്റം കല്ലാരി ആലാനിക്കല്‍ കോളനി നിവാസികളാണ് അറക്കുളം ജങ്ഷനില്‍ വ്യാഴാഴ്ച തുണിയലക്കിയും റോഡില്‍ നിന്ന് കുളിച്ചും അധികൃതരെ പ്രതിഷേധം അറിയിച്ചത്. സംഭവത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
അറക്കുളം വാട്ടര്‍ ടാങ്കിന്‍െറ സമീപമുള്ള ആയിരത്തോളം വരുന്ന കോളനി നിവാസികള്‍ കുടിവെള്ളക്ഷാമം മൂലം വലയുകയാണ്. തലച്ചുമടായും വാഹനങ്ങളിലും വെള്ളമത്തെിച്ചാണ് ഇപ്പോള്‍ ദൈനംദിന കാര്യങ്ങള്‍ നിറവേറ്റുന്നത്. പലതവണ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് നൂറോളം വരുന്ന സ്ത്രീകളും കുട്ടികളും പുരുഷന്മാരുമടങ്ങുന്ന സംഘം പ്രതിഷേധത്തിന് മുന്നിട്ടിറങ്ങുകയായിരുന്നു. വാട്ടര്‍ ടാങ്കില്‍നിന്ന് കോളനിയിലേക്ക് വെള്ളമെടുക്കുന്ന പൈപ്പ് പൊട്ടിയതാണ് ജലവിതരണം മുടങ്ങാന്‍ കാരണമെന്ന് ഇവര്‍ പറയുന്നു. പരാതിപ്പെട്ടിട്ടും കല്ലാരി കോളനിയിലേക്ക് പത്ത് മാസമായി അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ളെന്നും ഇവര്‍ കുറ്റപ്പെടുത്തി. സമീപ കോളനികളായ റാവുത്തര്‍ കോളനി, കാവുംപടി എന്നീ പ്രദേശങ്ങളിലെ ജനങ്ങളും പ്രതിഷേധത്തില്‍ അണിചേര്‍ന്നിരുന്നു.ജനം തടിച്ചുകൂടി ഗതാഗതവും തടസ്സപ്പെട്ടതോടെ വാട്ടര്‍ അതോറിറ്റി അധികൃതര്‍ ചര്‍ച്ചക്ക് തയാറാകുകയായിരുന്നു. തുടര്‍ന്ന് പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം ഉടന്‍ പരിഹരിക്കുമെന്ന ഉറപ്പിന്മേല്‍ സമരം അവസാനിപ്പിച്ചു. സമീപ പഞ്ചായത്തുകളില്‍നിന്നുള്ള ജനങ്ങളും മൂലമറ്റത്തത്തെിയിരുന്നു.

തൊടുപുഴയില്‍ ട്രാഫിക് സിഗ്നലുകള്‍ കണ്ണടച്ചു

Posted: 12 Feb 2015 08:52 PM PST

തൊടുപുഴ: തൊടുപുഴ നഗരത്തിലെ ട്രാഫിക് സിഗ്നലുകള്‍ മാസങ്ങളായി പ്രവര്‍ത്തനരഹിതമായതിനത്തെുടര്‍ന്ന് പ്രധാന ജങ്ഷനുകളില്‍ ഗതാഗതക്കുരുക്കും അപകടവും പതിവാകുന്നു. തൊടുപുഴ-കെ.എസ്.ആര്‍.ടി.സി ജങ്ഷന്‍, വെങ്ങല്ലൂര്‍ സിഗ്നല്‍ ജങ്ഷന്‍ സ്ഥാപിച്ച ലൈറ്റുകളാണ് മാസങ്ങളായി പ്രവര്‍ത്തനരഹിതമായത്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ഇവ സ്ഥാപിച്ചത്. നഗരത്തിലെ ഏറ്റവും തിരക്കുള്ള ജങ്ഷനുകളിലൊന്നാണ് വെങ്ങല്ലൂര്‍. ഇവിടെ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ച നാള്‍ മുതല്‍ തകരാര്‍ ആരംഭിച്ചിരുന്നു. ആദ്യമൊക്കെ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇത്തവണ അധികൃതര്‍ തിരിഞ്ഞുനോക്കിയിട്ടില്ല. കോലാനി ബൈപാസിന്‍െറ നിര്‍മാണം നടക്കുന്നതിനാല്‍ വെങ്ങല്ലൂരില്‍ സിഗ്നല്‍ ലൈറ്റുകള്‍ താല്‍ക്കാലികമായി വേണ്ടെന്നും അതല്ല തകരാറിലാണെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
തൊടുപുഴ, മൂവാറ്റുപുഴ പ്രധാന റോഡും കോലാനി-വെങ്ങല്ലൂര്‍ ബൈപാസും ഊന്നുകല്‍ റോഡും ഒന്നിക്കുന്ന ഇവിടെ സിഗ്നല്‍ ലൈറ്റ് കത്താതതിനാല്‍ അപകടങ്ങളും പതിവായെന്ന് വ്യാപാരികള്‍ പറഞ്ഞു. കോലാനി ബൈപാസ് പൂര്‍ത്തിയായതോടെ പാലാ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ െബെപാസിലൂടെയാണ് മൂവാറ്റുപുഴ, അടിമാലി മേഖലകളിലേക്ക് പോകുന്നത്. കോട്ടയം, പാലാ തുടങ്ങിയ പ്രദേശങ്ങളിലേക്കും പോകുന്നത് ഈ പാതയിലൂടെയാണ്.
കോലാനി-വെങ്ങല്ലൂര്‍ ബൈപാസ് പൂര്‍ത്തിയായതോടെയാണ് വെങ്ങല്ലൂരില്‍ പൊതുമരാമത്തിന്‍െറ നേതൃത്വത്തില്‍ സിഗ്നല്‍ ലൈറ്റ് സ്ഥാപിച്ചത്. മൂലമറ്റം, മങ്ങാട്ടുകവല, പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍നിന്ന് വരികയും പോവുകയും ചെയ്യുന്ന വാഹനങ്ങള്‍ എത്തുന്ന പഴയ കെ.എസ്.ആര്‍.ടി.സി ജങ്ഷനിലെ സിഗ്നലും തകരാറിലായിട്ട് മാസങ്ങള്‍ കഴിഞ്ഞു.
ഗതാഗതക്കുരുക്ക് കൂടിയിട്ടും മങ്ങാട്ടുകവലയില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കാന്‍ നടപടിയില്ല. കിഴക്കന്‍ മേഖലയില്‍നിന്നുള്ള റോഡുകള്‍ സന്ധിക്കുന്ന മങ്ങാട്ടുകവലയില്‍ വേണ്ടത്ര ഗതാഗത ക്രമീകരണങ്ങളില്ലാത്തതിനാല്‍ കുരുക്കും അപകടങ്ങളും വര്‍ധിക്കുകയാണ്. മങ്ങാട്ടുകവലയില്‍ അപകടങ്ങള്‍ കുറക്കുന്നതിന് ട്രാഫിക് സിഗ്നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം മുമ്പ് ഉയര്‍ന്നതാണ്.

കുട്ടിഡ്രൈവര്‍മാര്‍ക്കെതിരെ പൊലീസ് നടപടി കര്‍ശനമാക്കി

Posted: 12 Feb 2015 08:48 PM PST

കാസര്‍കോട്: കുട്ടിഡ്രൈവര്‍മാര്‍ക്കെതിരെയുള്ള നടപടി കര്‍ശനമാക്കി. വാഹനമോടിച്ച് പിടിയിലാകുന്ന പ്രായപൂര്‍ത്തിയത്തൊത്ത വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെ കേസെടുക്കുന്നത് തുടരുകയാണ്.
ജില്ലയില്‍ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് ഡസനോളം ബൈക്കുകള്‍ പിടികൂടി. പിടികൂടിയ ബൈക്കുകളും സ്കൂട്ടറുകളും മോട്ടോര്‍ വാഹന നിയമം ലംഘിച്ചതായും കണ്ടത്തെിയിട്ടുണ്ട്. പിടികൂടിയ വാഹനങ്ങള്‍ ടൗണ്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ സൂക്ഷിച്ചിരിക്കയാണ്. പിടികൂടിയ മിക്ക വാഹനങ്ങള്‍ക്കും സൈഡ് ഗ്ളാസ് ഘടിപ്പിച്ചിട്ടില്ല.
കുട്ടികള്‍ വാഹനാപകടത്തില്‍പ്പെടുന്നത് വര്‍ധിച്ചതോടെയാണ് പൊലീസ് പരിശോധന കര്‍ശനമാക്കിയത്. കഴിഞ്ഞദിവസം രാത്രി കാസര്‍കോട് ടൗണില്‍ 15കാരന്‍ ഓടിച്ച ബൈക്ക് പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പിതാവ് തളങ്കര കടവത്ത്ഹയാത്ത് മന്‍സിലില്‍ കെ.എം. അബ്ദുല്‍ ഗഫൂറിന്‍െറ പേരില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത മകന്‍ കാറോടിച്ച സംഭവത്തില്‍ പിതാവ് ചൗക്കിയിലെ അബ്ദുല്‍ സത്താറിനെതിരെയും നെല്ലിക്കുന്നിലെ വീട്ടമ്മക്കെതിരെയും കേസെടുത്തിരുന്നു.
ലൈസന്‍സില്ലാതെയും അപകടകരമായ രീതിയിലും പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനമോടിക്കുന്നത് നഗരത്തില്‍ പതിവ് കാഴ്ചയാണ്. ഇത് അപകടങ്ങള്‍ക്ക് മുഖ്യകാരണമാകുന്നതായി അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. നഗരത്തിലെ പ്രധാന സ്കൂളുകളിലെ വിദ്യാര്‍ഥികളില്‍ പലരും ദിവസേന ബൈക്കുകളിലാണ് സ്കൂളിലത്തെുന്നതെന്ന് പൊലീസ് കണ്ടത്തെിയിട്ടുണ്ട്. കാറുകളില്‍ സ്കൂളിലേക്ക് യാത്ര ചെയ്യുന്ന വിദ്യാര്‍ഥികളുമുണ്ട്. ഹെല്‍മറ്റില്ലാതെ ബൈക്കുകളില്‍ മൂന്നുപേര്‍ സഞ്ചരിച്ചും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥികള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നുണ്ട്.
ഇത് തടയുന്നതിന്‍െറ ഭാഗമായാണ് വിദ്യാര്‍ഥികള്‍ ഉപയോഗിക്കുന്ന ബൈക്കുകള്‍ പിടിച്ചെടുക്കുന്നത്. ഇവയുടെ ആര്‍.സി ഉടമകളെ കണ്ടത്തെി തുടര്‍നടപടി സ്വീകരിക്കുമെന്ന് പൊലീസ് അധികൃതര്‍ പറഞ്ഞു.

പടക്ക നിര്‍മാണശാലയിലെ സ്ഫോടനം: ഉടമക്കെതിരെ രണ്ട് കേസുകള്‍

Posted: 12 Feb 2015 08:44 PM PST

തളിപ്പറമ്പ്: പരിയാരം മാവിച്ചേരിയില്‍ പടക്കനിര്‍മാണ ശാലയിലുണ്ടായ അപകടത്തില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ ഉടമക്കെതിരെ തളിപ്പറമ്പ് പൊലീസ് രണ്ട് കേസെടുത്തു. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തില്‍ നെല്ലിപ്പറമ്പിലെ പുതിയകത്ത് കൃഷ്ണന്‍ (50) മരിച്ച സംഭവത്തിലാണ് കേസെടുത്തത്. അനധികൃത സ്ഫോടകവസ്തുശേഖരം ഉദാസീനമായി കൈകാര്യം ചെയ്തതിനും മരിച്ച കൃഷ്ണന്‍െറ ബന്ധു രാമര്‍കുട്ടി നല്‍കിയ പരാതിയില്‍ മന$പൂര്‍വമല്ലാത്ത നരഹത്യക്കുമാണ് പടക്കശാല ഉടമ തളിപ്പറമ്പിലെ കെ.എന്‍. ശംസുദ്ദീനെതിരെ കേസെടുത്തത്.
എക്സ്പ്ളോസിവ്, ഫോറന്‍സിക് വിദഗ്ധര്‍ ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ച് സാമ്പിള്‍ ശേഖരിച്ചു. അപകടം നടന്നയുടന്‍ തളിപ്പറമ്പ് ഡിവൈ.എസ്.പി എ. സുരേന്ദ്രന്‍െറ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ സമീപത്ത് ഒളിപ്പിച്ചുവെച്ച നിലയില്‍ നിരവധി സ്ഫോടക ശേഖരം പിടിച്ചെടുത്തിരുന്നു.
പരിയാരം മെഡിക്കല്‍കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ കൃഷ്ണന്‍െറ മൃതദേഹം ഇന്ന് ഉച്ചക്ക് ഒരുമണിയോടെ വെള്ളാവിലെ സമുദായ ശ്മശാനത്തില്‍ സംസ്കരിക്കും.

കേന്ദ്ര സര്‍ക്കാറിന്‍െറ സ്മാര്‍ട്ട് സിറ്റിയും കൊച്ചിക്ക് –മഞ്ഞളാംകുഴി അലി

Posted: 12 Feb 2015 08:38 PM PST

കൊച്ചി: കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 100 സ്മാര്‍ട്ട് സിറ്റികളിലൊന്ന് കൊച്ചിയിലായിരിക്കുമെന്ന് നഗരകാര്യമന്ത്രി മഞ്ഞളാംകുഴി അലി.
കേരളത്തിലെ ഏഴു നഗരങ്ങളെയാണ് സംസ്ഥാന സര്‍ക്കാര്‍ ചുരുക്കപ്പട്ടികയില്‍ പെടുത്തിയിട്ടുള്ളത്. ഇതില്‍ പ്രമുഖ സ്ഥാനമാണ് കൊച്ചിക്കെന്നും അദ്ദേഹം പറഞ്ഞു. കലൂര്‍ മണപ്പാട്ടിപ്പറമ്പിന് സമീപത്ത് ജി.സി.ഡി.എ നിര്‍മിക്കുന്ന പുതിയ പാലത്തിന്‍െറ നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
അഞ്ചു മാസത്തിനകം നിര്‍മാണം പൂര്‍ത്തീകരിക്കുന്ന പാലത്തിന് 1.40 കോടി രൂപ ചെലവാകുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ജി.സി.ഡി.എ ചെയര്‍മാന്‍ എന്‍.വേണുഗോപാല്‍ പറഞ്ഞു. 2001 ല്‍ നിര്‍മിച്ച കലൂര്‍ മാര്‍ക്കറ്റ് നവീകരണവും ഇതോടൊപ്പം ലക്ഷ്യമിടുന്നുണ്ട്. കനാലിന്‍െറ ഇരുഭാഗത്തു കൂടിയുമുള്ള റോഡും ഗതാഗത യോഗ്യമാക്കുന്നതോടെ വടക്കന്‍ മേഖലയില്‍നിന്നുള്ളവര്‍ക്ക് ആശ്വാസം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.മേയര്‍ ടോണി ചമ്മണി, എം.എല്‍.എ മാരായ ഹൈബി ഈഡന്‍, ബെന്നി ബഹനാന്‍, ഭരണ സമിതിയംഗം അക്ബര്‍ ബാദുഷ, കൗണ്‍സിലര്‍ ഗ്രേസി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി ആര്‍.ലാലു സ്വാഗതവും ജോസഫ് നന്ദിയും പറഞ്ഞു.

ബംഗളൂരു ട്രെയിനപകടം: കണ്‍ട്രോള്‍ റൂം തുറന്നു

Posted: 12 Feb 2015 08:37 PM PST

Image: 

തിരുവനന്തപുരം: ബംഗളൂരു ട്രെയിന്‍ അപകടത്തില്‍ കേരളാ സര്‍ക്കാര്‍ അടിയന്തര നടപടി തുടങ്ങി. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നു വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദും മലപ്പുറം, കാസര്‍കോട് ജില്ലാ കലക്റ്റര്‍മാരും ഹൊസൂരിലേക്ക് തിരിച്ചിട്ടുണ്ട്. എറണാകുളം റേഞ്ച് ഡി.ഐ.ജി അജിത് കുമാറും അപകടസ്ഥലത്തേക്ക് പോകും.

കെ.എസ്.ആര്‍.ടി.സിയുടെ 10 ബസുകള്‍ അപകടസ്ഥലത്ത് എത്തിച്ച് യാത്രക്കാരെ നാട്ടിലെത്തിക്കാന്‍ നിര്‍ദേശം നല്‍കി. അപകടത്തില്‍പ്പെട്ട യാത്രക്കാരുടെ ബന്ധുക്കള്‍ക്ക് ഹൊസൂരിലെത്താന്‍ പ്രത്യേക ബസ് ഏര്‍പ്പെടുത്തുമെന്നു കെ.എസ്.ആര്‍.ടി.സി അറിയിച്ചു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ആഭ്യന്തരമന്ത്രി കെ.ജെ ജോര്‍ജ് എന്നിവരുമായി ടെലിഫോണില്‍ അപകടവിവരങ്ങളും രക്ഷാപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചു ചര്‍ച്ച നടത്തി.

കേരളത്തിലും കര്‍ണാടകയില്‍ കണ്‍ട്രോള്‍ റൂമുകളും ഹെല്‍പ്പ് ഡെസ്ക്കുകളും തുറന്നിട്ടുണ്ട്.

കണ്‍ട്രോള്‍ റൂം/ ഹെല്‍പ്പ് ഡെസ്ക് ഫോണ്‍ നമ്പര്‍:

ബംഗളൂരു: 08025305090, 080 221 56553, 080 221 56554, 080 22371166
എറണാകുളം ജംങ്ഷന്‍: 0484 2371830, 2371810, 2100 317, 8136 999 7773, 953 933 6040, 9731666751
എറണാകുളം ടൗണ്‍: 0484 2398200
തിരുവനന്തപുരം: 18004253939 (Toll Free), 0471 2770522, 0471 2321205, 2321237
തൃശൂര്‍: 0487 24241148
അന്വേഷണങ്ങള്‍ക്ക്:  0471 2321237
ഹൊസൂര്‍^ ആനക്കല്‍ സര്‍ക്കാര്‍ ആശുപത്രി: 080 275 9291

ജില്ലയുടെ തെക്കന്‍ മേഖലയില്‍ ആശാസ്യമല്ലാത്തത് പലതും നടക്കുന്നു –മന്ത്രി കെ. ബാബു

Posted: 12 Feb 2015 08:33 PM PST

ആലപ്പുഴ: ജില്ലയുടെ തെക്കന്‍ മേഖലയില്‍ ആശാസ്യമല്ലാത്തത് പലതും നടക്കുന്നെന്ന് മന്ത്രി കെ. ബാബു. എക്സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ ജനറല്‍ ബോഡി യോഗത്തിന്‍െറ ഉദ്ഘാടന പ്രസംഗത്തിലാണ് മന്ത്രിയുടെ പരാമര്‍ശം. എന്നാല്‍, ഇത് കുറഞ്ഞിട്ടുണ്ടെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് പ്രസാദ് മാത്യു പറഞ്ഞു. ടാങ്കറിലല്ല, ബൈക്കില്‍ കൊണ്ടുനടന്നാണ് കച്ചവടമെന്നായിരുന്നു ഇതിന് മന്ത്രിയുടെ മറുപടി.
കൊല്ലം, പത്തനംതിട്ട ജില്ലകളോട് ചേര്‍ന്നുകിടക്കുന്ന ജില്ലയുടെ അതിര്‍ത്തിമേഖലകളിലാണ് മോശം പ്രവണതകള്‍ ഇപ്പോഴും നിലനില്‍ക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഇത് അവസാനിപ്പിക്കുന്നതിന് ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ല. മുമ്പൊരിക്കലും ഉണ്ടാകാത്ത രീതിയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കുന്നുണ്ട്. വീഴ്ചയുണ്ടായാല്‍ എല്ലാവരും മുഖംനോക്കാതെ നടപടി നേരിടേണ്ടിവരുമെന്നും ഓര്‍ക്കണം. പൊലീസിന് തത്തുല്യമായ എല്ലാ ആനുകൂല്യവും എക്സൈസിനും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ മദ്യലോബിക്ക് കീഴടങ്ങുന്നെന്ന ആരോപണം ദൗര്‍ഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. മദ്യത്തിന്‍െറ ലഭ്യത കുറച്ചുകൊണ്ടുവരാനും വീര്യം കുറഞ്ഞ മദ്യം വിതരണം ചെയ്യാനുമുള്ള നടപടി ഇതേ പോലെ മുമ്പെങ്ങും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകാനും പോകുന്നില്ല. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ദിശാബോധത്തോടെയാണ് നടപടി സ്വീകരിക്കുന്നത്.
എക്സൈസ് വകുപ്പ് നടപ്പാക്കുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നത് കാര്യങ്ങള്‍ മനസ്സിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു. നാര്‍കോട്ടിക് ആക്റ്റിലെ വ്യവസ്ഥകള്‍ മയക്കുമരുന്നിനെതിരായ നടപടികള്‍ ഫലപ്രദമാകുന്നതിന് തടസ്സമാണെന്നും മന്ത്രി പറഞ്ഞു. കഞ്ചാവും മറ്റും 100 ഗ്രാമില്‍ താഴെയാണെങ്കില്‍ പ്രതിക്ക് ജാമ്യം ലഭിക്കുന്ന സാഹചര്യമാണ്. കേന്ദ്രസര്‍ക്കാറാണ് നിയമത്തില്‍ ഭേദഗതി വരുത്തേണ്ടത്. ഇതിന് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിവരുകയാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞവര്‍ഷം 3800 കിലോ കഞ്ചാവാണ് സംസ്ഥാനത്ത് പിടികൂടിയത്. ആംപ്യൂള്‍ ഉപയോഗത്തില്‍ ചേര്‍ത്തല മുന്നിലാണെന്നും മന്ത്രി പറഞ്ഞു. എറണാകുളത്തും മലബാര്‍ മേഖലയിലും ഓരോ മൊബൈല്‍ ടെസ്റ്റിങ് ലാബ് കൂടി അടുത്തുതന്നെ പ്രവര്‍ത്തനം ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ഡി.സി.സി പ്രസിഡന്‍റ് എ.എ. ഷുക്കൂര്‍, കൗണ്‍സിലര്‍ സുനില്‍ ജോര്‍ജ്, അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.പി. മുഹമ്മദ്, മുന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് പി. സോമരാജ്, സംസ്ഥാന കമ്മിറ്റി അംഗം സി.എ. റഹീം, ജില്ലാ വൈസ് പ്രസിഡന്‍റ് വൈ. അലക്സ്കുട്ടി, ജില്ലാജോയന്‍റ് സെക്രട്ടറി സി.പി. ബാബു, എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ സുരേഷ് റിച്ചാര്‍ഡ്, അസിസ്റ്റന്‍റ് എക്സൈസ് കമീഷണര്‍ എസ്. സഞ്ജീവ് എന്നിവര്‍ സംബന്ധിച്ചു. ജില്ലാ സെക്രട്ടറി സതീഷ്കുമാര്‍ സ്വാഗതവും ട്രഷറര്‍ കെ.വി. വിനോദ് നന്ദിയും പറഞ്ഞു. കുടുംബസഹായനിധി വിതരണം, വിദ്യാഭ്യാസ അവാര്‍ഡ് വിതരണം, കായികമേളയിലെ വിജയികള്‍ക്ക് പുരസ്കാരവിതരണം, സര്‍വിസില്‍നിന്ന് വിരമിച്ചവരെ ആദരിക്കല്‍, എക്സൈസ് കായികമേളയിലെ വ്യക്തിഗത ചാമ്പ്യനെ ആദരിക്കല്‍ എന്നിവ പരിപാടിയോടനുബന്ധിച്ച് നടന്നു.

മെഡിക്കല്‍ കോളജിലെ മലിനജല പ്ളാന്‍റ് തുരുമ്പിച്ചു തീരുന്നു

Posted: 12 Feb 2015 08:28 PM PST

കോഴിക്കോട്: തുരുമ്പിച്ചു തീരാന്‍ വിധിക്കപ്പെട്ട് മെഡിക്കല്‍ കോളജിലെ മലിനജല പ്ളാന്‍റ്. ആറ് വര്‍ഷം മുമ്പ് ഏഴ് കോടി രൂപ ചെലവില്‍ സ്ഥാപിച്ച മലിനജല പ്ളാന്‍റ് കാടുകയറാന്‍ വിട്ടുകൊടുത്തിരിക്കുകയാണ്. പൈപ്പിടല്‍ പൂര്‍ത്തിയായിട്ടും ജനറേറ്ററും ട്രാന്‍സ്ഫോമറുമത്തെിയിട്ടും ഇവ തമ്മില്‍ കണക്ഷനുകളൊന്നും നല്‍കിയിട്ടില്ല.
മാത്രമല്ല, വര്‍ഷങ്ങളായി കാട്ടില്‍ കിടക്കുന്നതിനാല്‍ പ്ളാന്‍റിന്‍െറ പലഭാഗങ്ങളും മോഷണം പോയിട്ടുണ്ട്. ഇനി പ്ളാന്‍റ് തുടങ്ങണമെങ്കില്‍ അവയുടെ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കണം. തകരാറുകള്‍ പരിഹരിക്കാനായി 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. എന്നാല്‍, അറ്റകുറ്റപ്പണിക്കായി ഒരാഴ്ചക്കുള്ളില്‍ ടെന്‍ഡര്‍ വിളിക്കുമെന്ന് കഴിഞ്ഞ ഒക്ടോബറില്‍ പറഞ്ഞിരുന്നെങ്കിലും മൂന്നുമാസം കഴിഞ്ഞിട്ടും ടെന്‍ഡറായിട്ടില്ല. 60 ലക്ഷം രൂപക്ക് ആരും അറ്റകുറ്റപ്പണിക്ക് തയാറാകാത്തതാണ് ടെന്‍ഡര്‍ നീളുന്നതിനിടയാക്കുന്നതെന്ന് അധികൃതര്‍ പറയുന്നു. ടെന്‍ഡറായാലും അറ്റകുറ്റപ്പണിക്ക് മൂന്നുമാസത്തോളമെടുക്കും.
മെഡിക്കല്‍ കോളജിലെ മലിനജലം ശുദ്ധീകരിക്കാന്‍ പ്ളാന്‍റ് നിര്‍മിച്ചത് 2008ലാണ്. മെഡിക്കല്‍ കോളജ്, ഐ.എം.സി.എച്ച്, സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രികളില്‍ നിന്നുള്ള മലിനജലം പൈപ്പ് വഴി സംഭരിച്ച് ശുദ്ധീകരിച്ച ശേഷം തോട്ടം നനക്കാനും സാനിറ്റേഷനും ഉപയോഗിച്ച് ബാക്കിയുള്ളത് കടലിലേക്ക് ഒഴുക്കിവിടാനായിരുന്നു തീരുമാനം. കടലിലേക്ക് ഒഴുക്കിവിടുന്ന വഴിയുടെ പേരില്‍ നാട്ടുകാരുമായി തര്‍ക്കം മുറുകിയതോടെ ഒടുവില്‍ റോഡ് മാര്‍ഗം കനോലി കനാലിലേക്കും അതുവഴി കടലിലേക്കും ഒഴുക്കാന്‍ തീരുമാനമാവുകയും വാട്ടര്‍ അതോറിറ്റി മൂന്നുകോടി രൂപ ചെലവില്‍ ഈ വര്‍ഷത്തോടെ പൈപ്പിടല്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. കെ.എസ്.ഇ.ബിക്കാര്‍ ട്രാന്‍സ്ഫോമറും തയാറാക്കിയിട്ടുണ്ട്. എന്നാല്‍, വര്‍ഷങ്ങളായി മഴയും വെയിലുമേറ്റ് തുരുമ്പെടുത്ത് പോയതിനാല്‍ പ്ളാന്‍റ് പ്രവര്‍ത്തിക്കണമെങ്കില്‍ മോട്ടോറും ജനറേറ്ററുമടക്കം സാധനസാമഗ്രികള്‍ പുതുതായി വാങ്ങണം.
18 മോട്ടോറുകളാണ് പ്ളാന്‍റിനുള്ളത്. അതില്‍ എട്ടെണ്ണം കഴിഞ്ഞവര്‍ഷം മോഷണം പോയിരുന്നു. ബാക്കിയുള്ളവയില്‍ അധികവും പ്രവര്‍ത്തിക്കുന്നില്ല. നാലുവര്‍ഷം മുമ്പാണ് മോട്ടോറുകള്‍ ഘടിപ്പിച്ചത്. അതിനുശേഷം ഇതുവരെ അവ പ്രവര്‍ത്തിപ്പിച്ചിട്ടില്ല. 18,000 മുതല്‍ ഒരുലക്ഷം രൂപവരെ വിലയുള്ള മോട്ടോറുകളുണ്ട്. 125കിലോ വോള്‍ട്ട് ആമ്പിയറിന്‍െറ ഒരു ജനറേറ്ററും പ്രവര്‍ത്തനരഹിതമാണ്. ഇവയെല്ലാം മാറ്റുകയോ നന്നാക്കുകയോ വേണം. കൂടാതെ വെള്ളം ശുദ്ധീകരിക്കാന്‍ അള്‍ട്രാവയലറ്റ് ട്രീറ്റ്മെന്‍റ് സംവിധാനവും ഫില്‍റ്റര്‍ പ്ളേറ്റും പ്ളാന്‍റില്‍ ഒരുക്കിയിട്ടുണ്ട്. 2010ലാണ് ഇവ അവസാനമായി പ്രവര്‍ത്തിപ്പിച്ചു നോക്കിയത്. ഇവയുടെ പ്രവര്‍ത്തനത്തില്‍ തകരാറുണ്ടോ എന്നു പരിശോധിക്കണം.
രണ്ടു മില്യണ്‍ ലിറ്റര്‍ വെള്ളം കൊള്ളുന്ന രണ്ടു വലിയ ടാങ്കുകള്‍, 12 മീറ്റര്‍ ചുറ്റളവുള്ള രണ്ട് റൗണ്ട് ടാങ്കുകള്‍, ഒമ്പത് മീറ്ററിന്‍െറ രണ്ടു ടാങ്കുകള്‍, 10 മീറ്ററിന്‍െറ മൂന്നു ടാങ്കുകള്‍ എന്നിവയാണ് പ്ളാന്‍റിലുള്ളത്. ഇവയിലേക്കാണ് മലിനജലം എത്തുക. നിലവില്‍ മലിനജലം ഐ.എം.സി.എച്ചിലുള്ള കിണറില്‍ സംഭരിച്ച് അവിടെനിന്ന് മായനാട്ടുള്ള ഓക്സിഡേഷന്‍ പോണ്ടിലേക്ക് പമ്പുചെയ്യുകയാണ്.
കഴിഞ്ഞ അരനൂറ്റാണ്ട് കാലമായി മായനാട് ഭാഗത്തെ നൂറുകണക്കിന് വീട്ടുകാര്‍ ഇതിന്‍െറ ദുരിതംപേറുകയാണ്. മലിനജലം കിനിയുന്നതിനാല്‍ കിണറുകളിലെ വെള്ളം ഉപയോഗിക്കാനാകുന്നില്ല. മറ്റ് ആശുപത്രി മാലിന്യങ്ങളെല്ലാം അടിഞ്ഞുകൂടി രോഗാതുരമായിരിക്കുകയാണ് മായനാട്. ഇതുകൂടാതെ കുറച്ചു മാസങ്ങളായി ഗവ. നഴ്സിങ് കോളജിന് പിറകുവശത്തൊരു കുഴിനിര്‍മിച്ച് അതിലേക്കും മലിനജലം ഒഴുക്കിവിടുന്നുണ്ട്. അടുത്തുതന്നെ ഈ പ്രദേശത്തിനും മായനാടിന്‍െറ അവസ്ഥയായിരിക്കുമെന്ന് നഴ്സിങ് കോളജ് ജീവനക്കാര്‍ പറഞ്ഞു.

പ്രവാസികള്‍ക്ക് പരാതി പറയാന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പെടുത്തും- രമേശ് ചെന്നിത്തല

Posted: 12 Feb 2015 08:19 PM PST

Image: 

ദുബൈ: പ്രവാസികള്‍ക്ക് അവരുടെ പരാതികള്‍ നേരിട്ട് ആഭ്യന്തര വകുപ്പിനെ അറിയിക്കാന്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം ഏര്‍പ്പെടുത്തുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പരീക്ഷണാടിസ്ഥാനത്തില്‍ യു.എ.ഇയിലാണ് ഇത് നടപ്പാക്കുക. പ്രവാസി സെല്‍ എസ്.പിയുമായി നേരിട്ട് സംസാരിക്കാന്‍ ഇതുവഴി സാധിക്കും. ദുബൈയിലും അബൂദബിയിലും ഇതിന് സൗകര്യമൊരുക്കും. എല്ലാ വെള്ളിയാഴ്ചയും പ്രവാസികള്‍ക്ക് അവരുടെ പരാതികളും പ്രശ്നങ്ങളും എസ്.പിക്ക് മുന്നില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി അവതരിപ്പിക്കാമെന്ന് ദുബൈയില്‍ വാര്‍ത്താസമ്മേളനത്തില്‍  അദ്ദേഹം പറഞ്ഞു.
പ്രവാസികളുമായി ബന്ധപ്പെട്ട സിവില്‍,ക്രിമിനല്‍ കേസുകള്‍ മാത്രം കൈകാര്യം ചെയ്യാനായി എന്‍.ആര്‍.ഐ കമീഷന്‍ തുടങ്ങുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഹൈക്കോടതി ജഡ്ജിയുടെ പദവിയിലുള്ളയാളായിരിക്കും ഇതിന്‍െറ അധ്യക്ഷന്‍. പ്രവാസികാര്യ മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്ത് പ്രാഥിമക നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പഞ്ചാബില്‍ ഇപ്പോള്‍ ഇങ്ങനെയൊരു കമീഷന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനെ മാതൃകയാക്കാനാണ് ഉദ്ദേശിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയോട്  പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നാട്ടില്‍ വന്ന് കേസ് നടത്താനാകാത്തതിനാലും പരിഹാരം വൈകുന്നതിനാലും പ്രവാസികള്‍ ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ ഇതുവഴി സാധിക്കും. സ്വത്തുകൈയേറ്റം, മോഷണം തുടങ്ങിയവയാണ് പ്രവാസികളില്‍ നിന്ന്  വരുന്ന പരാതികളില്‍ കൂടുതലും.
ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ പ്രവാസികള്‍ക്ക് മാത്രമായി പ്രത്യേക ഡെസ്ക് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
9496567777 എന്ന നമ്പറില്‍ 24 മണിക്കൂറും വിളിക്കാം. 1800 4253939 എന്ന പ്രവാസി  ഹെല്‍പ്ലൈന്‍ നമ്പറുമുണ്ട്.
ആഭ്യന്തര മന്ത്രിയുമായി ബന്ധപ്പെടുന്നതിന് ജനുവരി മുതല്‍ മൊബൈല്‍ ആപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. മന്ത്രിയെ കാണുന്നതിനുള്ള തീയതി ലഭിക്കുന്നതിനും പരാതികള്‍ അയക്കാനും ഗൂഗിള്‍ സ്റ്റോര്‍ വഴി ലഭിക്കുന്ന ഈ ആന്‍ഡ്രോയിഡ് ആപ്പ് വഴി സാധിക്കും. രമേശ് ചെന്നിത്തല എന്ന് സര്‍ച്ച് ചെയ്താല്‍ ആപ്പ് ലഭിക്കും.
പ്രവാസികള്‍ക്കും ഈ ആപ്പ് ഉപയോഗിക്കാം. ഇതുവഴി ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറി പരിഹാരത്തിന് വേഗം കൂട്ടും.  വിമാനത്താവള അതോറിറ്റി സ്ഥലം അനുവദിച്ചുതന്നാല്‍ കേരളത്തിലെ മൂന്നു വിമാനത്താവളങ്ങളിലും പൊലീസ് എയ്ഡ് പോസ്റ്റ് തുടങ്ങാന്‍ പരിപാടിയുണ്ട്. കൊച്ചിയിലെ മയക്കുമരുന്ന് കേസ് ഫലപ്രദമായി മുന്നോട്ടുപോകുമെന്നും കര്‍ശന നടപടികള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹി തെരഞ്ഞെടുപ്പിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസിന് ഒരുപാട് പഠിക്കാനുണ്ട്. പാര്‍ട്ടി ആത്മപരിശോധന നടത്തി തെറ്റു തിരുത്തി മുന്നോട്ടുപോകണമെന്ന സന്ദേശമാണ് ഫലം നല്‍കുന്നത്.
ആപിന് കേരളത്തില്‍ വേരിപിടിക്കാനാവില്ല. വി.എം.സുധീരനെതിരെ ബാറുടമാ അസോസിയേഷന്‍ ഭാരവാഹി ഉന്നയിച്ച ആരോപണം അപലപനീയമാണ്.
സുധീരന്‍െറ പൊതുപ്രവര്‍ത്തനത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല-ചോദ്യങ്ങള്‍ക്ക് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു. കെ.പി.സി.സി ജന.സെക്രട്ടറി വി.എ.നാരായണന്‍, കണ്ണൂര്‍ ഡി.സി.സി സെക്രട്ടറി സജീവ് മാറോളി എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു

പുതിയ ബസ് സര്‍വീസ്; ഒരുക്കങ്ങള്‍ തുടങ്ങി

Posted: 12 Feb 2015 08:12 PM PST

Image: 

മനാമ: പുതിയ ബസ് സര്‍വീസ് തുടങ്ങാന്‍ നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ, പലയിടത്തും ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങി. വിവിധ ഇടങ്ങളില്‍ ബസ് ഷെല്‍ട്ടല്‍ സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നിലവില്‍ സര്‍വീസ് ഇല്ലാത്ത പ്രാന്ത പ്രദേശങ്ങളിലേക്ക് ബസുകള്‍ ഓടിത്തുടങ്ങുന്നത് ഈ ഭാഗത്തുള്ള ജനങ്ങള്‍ക്ക് വലിയ അനുഗ്രഹമാകും. ഈ മാസം 15ഓടെ പുതിയ സര്‍വീസ് തുടങ്ങുമെന്നാണ് അറിയിച്ചതെങ്കിലും ഏപ്രില്‍ മാസത്തിലേ സര്‍വീസുകള്‍ പൂര്‍ണമായും സജ്ജമാകൂ. ആഗസ്ത് ആകൂമ്പോഴേക്കും 32 സ്റ്റേഷനുകള്‍ സ്ഥാപിക്കാനാണ് പദ്ധതി. നിലവില്‍ 12 ബസ് സ്റ്റേഷനുകളാണുള്ളത്. അതോടെ രാജ്യത്തിന്‍െറ ഭൂരിപക്ഷം മേഖലകളിലേക്കും ബസില്‍ സഞ്ചരിക്കാന്‍ സാധിക്കും.  ഇപ്പോള്‍ ‘കാര്‍സ്‘ എന്ന കമ്പനിയാണ് പൊതുഗതാഗത സംവിധാനം ഏറ്റെടുത്ത് നടത്തുന്നത്. ഈ കമ്പനിക്ക് കീഴില്‍ 35 ബസ്സുകളാണുള്ളതെങ്കില്‍ പുതിയ കമ്പനിക്ക് കീഴില്‍ 140 ബസ്സുകളുണ്ടാവും. 2003ലാണ് പൊതു ഗതാഗത സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലയുമായി സഹകരണമുണ്ടാക്കിയത്. നീണ്ട 12 വര്‍ഷം ‘കാര്‍സ്’ കമ്പനിയുമായി കരാര്‍ തുടര്‍ന്നു.
ഇപ്പോള്‍ ‘അഹ്മദ് മന്‍സൂര്‍ അല്‍ആലി’ (എ.എം.എ)കമ്പനിയുമായാണ് കരാറില്‍ ഒപ്പുവെച്ചിട്ടുള്ളത്.
സര്‍വീസ് നടത്തുന്നതിനാവശ്യമായ ‘മാന്‍’ കമ്പനിയുടെ ലക്ഷ്വറി ബസ്സുകള്‍ ബഹ്റൈനില്‍ എത്തിയിട്ടുണ്ട്. അംഗവൈകല്യമുള്ളവര്‍ക്ക് പ്രത്യേക സംവിധാനം, എ.സി, നിരീക്ഷണ കാമറ എന്നിവ ബസ്സുകളിലുണ്ടാകും. ബ്രിട്ടന്‍ നാഷനല്‍ എക്സ്പ്രസ് കമ്പനിയും എ.എം.എയും സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ബ്രിട്ടനിലെ പൊതുഗതാഗത രംഗത്ത് പേരെടുത്ത സ്ഥാപനമാണ് ബ്രിട്ടന്‍ നാഷനല്‍ എക്സ്പ്രസ് കമ്പനി.
പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തുക വഴി രാജ്യത്തിന്‍െറ സാമ്പത്തിക പുരോഗതി കൂടുതല്‍ ശക്തമാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
സ്വകാര്യ വാഹനങ്ങളുടെ ആധിക്യം കുറക്കാനും അതുവഴി ട്രാഫിക് കുരുക്കും റോഡപകടങ്ങളും ഗണ്യമായി കുറക്കാനും സാധിക്കുമെന്നും കരുതുന്നു. പല ബസ് ഷെല്‍ട്ടറുകളുടെയും അറ്റകുറ്റപ്പണികള്‍ ഇതിനകം തുടങ്ങിയിട്ടുണ്ട്. പെയിന്‍റിംങ്,  ഇന്‍റര്‍ ലോക്കിംങ് ജോലികളാണ് ഇവിടെ പുരോഗമിക്കുന്നത്.
പുതിയ ബസ് സര്‍വീസിനെ ടാക്സി രംഗത്ത് പണിയെടുക്കുന്നവര്‍ ആശങ്കയോടെയാണ് കാണുന്നത്. ബസ് സര്‍വീസ് സജീവമാകുന്നത് തങ്ങളുടെ ബിസിനസിനെ ബാധിക്കുമോ എന്ന ഭയം പലര്‍ക്കുമുണ്ട്.

ബാഡ്മിന്‍റണില്‍ ഇന്ന് മൂന്നു ഫൈനല്‍

Posted: 12 Feb 2015 08:07 PM PST

Image: 

കൊച്ചി: ബാഡ്മിന്‍റണില്‍ മൂന്നു സ്വര്‍ണം ലക്ഷ്യമിട്ട് കേരളം വെള്ളിയാഴ്ച കളത്തിലിറങ്ങും. വനിതാ സിംഗിള്‍സ് സെമിയില്‍ ദേശീയ സിനീയര്‍ ചാമ്പ്യന്‍ തെലുങ്കാനയുടെ ഋത്വിക ശിവാനിയെ തകര്‍ത്ത് (സ്കോര്‍: 18^21, 21^11, 21^10) കേരളത്തിന്‍െറ പി.സി. തുളസി ഫൈനലിലത്തെി. മിക്സഡ് ഡബ്ള്‍സില്‍ അരുണ്‍ വിഷ്ണു ^അപര്‍ണ ബാലന്‍ സഖ്യവും പുരുഷ ഡബ്ള്‍സില്‍ സനാവെ തോമസ്^കെ.ടി. രൂപേഷ് കുമാര്‍ സഖ്യവും ഫൈനലില്‍ കടന്നു. ഫൈനലുകള്‍ വെള്ളിയാഴ്ച ഉച്ചക്ക് 12ന് ആരംഭിക്കും.

പുരുഷ ഡബ്ള്‍സ് സെമിയില്‍ കേരള ജോടികളായ സനാവെ തോമസ്^രൂപേഷ് കുമാറിനോട് തോറ്റ ആല്‍വിന്‍ ഫ്രാന്‍സിസ്^അരുണ്‍ വിഷ്ണു സഖ്യം, വനിതാ ഡബ്ള്‍സില്‍ തെലുങ്കാനയുടെ ഋതുപര്‍ണദാസ്^സിക്കി റെഡ്ഡി സഖ്യത്തോട് തോറ്റ ആഗ്ന ആന്‍േറാ^എം.എച്ച്. ഹരിത ജോടി, തെലുങ്കാനയുടെ ജെ. മേഘ്ന^കെ. മനീഷ ജോടിയോട് തോറ്റ കെ.പി. ശ്രുതി^ഫാറ മത്തേര്‍ സഖ്യം എന്നിവര്‍ കേരളത്തിനായി വെങ്കല നേട്ടം കൈവരിച്ചു.

വെള്ളത്തിന്‍െറ ‘വില’യറിഞ്ഞ് മസ്കത്ത് സമൂഹം

Posted: 12 Feb 2015 07:59 PM PST

Image: 

മസ്കത്ത്: ഫ്ളാറ്റുകളിലെയും വില്ലകളിലെയും പൈപ്പുവെള്ളം ഒരു ദിവസം നിന്നപ്പോഴേക്കും മസ്കത്ത് സമൂഹം വെള്ളത്തിന്‍െറ വിലയറിഞ്ഞു തുടങ്ങി. വ്യാഴാഴ്ച രാവിലെ മുതല്‍ വെള്ളം വരാതിരുന്നതോടെ പ്രവാസികളും സ്വദേശികളും ഒന്നടങ്കം പ്രയാസം അനുഭവിച്ചു തുടങ്ങി. പൈപ്പു ജലം യഥേഷ്ടം ഉപയോഗിച്ചിരുന്നവര്‍ മണിക്കൂറുകള്‍ വെള്ളം ഇല്ലാതായതോടെ ദുരിതത്തിലായി. താമസകേന്ദ്രങ്ങള്‍ക്കൊപ്പം ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ബുദ്ധിമുട്ടി. പള്ളികളില്‍ മൂത്രപ്പുരകള്‍ അടച്ചിട്ടു.
പല പള്ളികളിലും അംഗശുദ്ധി വരുത്താനുള്ള വെള്ളത്തിന് വരെ ക്ഷാമം നേരിട്ടു. പുതിയ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്‍െറ ഭാഗമായാണ് വ്യാഴാഴ്ച രാവിലെ മുതല്‍ ജലവിതരണം നിര്‍ത്തിയത്. വെള്ളം മുടങ്ങുമെന്ന പബ്ളിക് അതോറിറ്റി ഫോര്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍  (പി.എ.ഇ.ഡബ്ളിയു)  രണ്ടാഴ്ച മുമ്പുതന്നെ അറിയിപ്പ് നല്‍കിയിരുന്നു. തുടര്‍ന്ന് പ്രവാസികളും സ്വദേശികളുമടക്കമുള്ളവര്‍ വെള്ളം കിട്ടാവുന്ന പാത്രങ്ങളിലും വലിയ പ്ളാസ്റ്റിക് ബക്കറ്റുകളും ശേഖരിച്ചുവെച്ചിരുന്നു. എന്നാല്‍, പലയിടത്തും വ്യാഴാഴ്ച രാത്രി തന്നെ വെള്ളം തീര്‍ന്നു. വെള്ളിയും ശനിയും കൂടി വെള്ളം ലഭിക്കാത്തതിനാല്‍ പലരും ഒമാനില്‍ തന്നെയുള്ള ബന്ധുക്കളുടെ അടുത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ്്. ചില കുടുംബങ്ങള്‍ വ്യാഴാഴ്ച രാത്രി തന്നെ നാടുവിട്ടു. അതേസമയം, ബാച്ചിലേഴ്സ് ആയി താമസിക്കുന്നവരാണ് ഏറെ ബുദ്ധിമുട്ടിലായത്. ശേഖരിച്ചുവെച്ച വെള്ളമെല്ലാം തീര്‍ന്നതോടെ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് ഇവര്‍. ഒരു റൂമില്‍ അഞ്ചും ആറും പേരായി താമസിക്കുന്നവര്‍ക്ക് പ്രാഥമികാവശ്യം പോലും നിര്‍വഹിക്കാന്‍ വെള്ളമില്ല.
ബാച്ചിലര്‍മാര്‍ക്ക് മറ്റു സ്ഥലങ്ങളിലേക്ക് പോകാന്‍ മാര്‍ഗവും ഇല്ല. ഹോട്ടലുകള്‍ അടക്കം വ്യാപാര സ്ഥാപനങ്ങളും ഏറെ പ്രയാസത്തിലായി. പല ഹോട്ടലുകളും പാഴ്സല്‍ സര്‍വീസ് മാത്രമാക്കി മാറ്റിയപ്പോള്‍ മറ്റു ചില ഹോട്ടലുകള്‍ കൂടുതല്‍ പണം കൊടുത്ത് ടാങ്കറുകളില്‍ വെള്ളം വരുത്തുകയായിരുന്നു. പല കഫറ്റീരിയകളും അടച്ചിട്ടു. വെള്ളി, ശനി ദിവസങ്ങളില്‍ കൂടി വെള്ളമുണ്ടാവില്ളെന്ന മുന്നറിയിപ്പുള്ളതിനാല്‍ ആശങ്കയിലാണ് ജനങ്ങള്‍.  
മസ്കത്ത് ഗവര്‍ണറേറ്റില്‍ ജലവിതരണം കാര്യക്ഷമമാക്കാനാണ് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതെന്ന് പി.എ.ഇ.ഡബ്ള്യു അധികൃതര്‍ പറഞ്ഞു. 600 എം.എം. പൈപ്പുകള്‍ പൊട്ടുന്നതും മറ്റും മൂലം ജലവിതരണം തടസ്സപ്പെടുന്നത് പതിവായ സാഹചര്യത്തിലാണ് പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നത്.
വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന ആദ്യഘട്ടത്തില്‍ ഗൂബ്ര പ്ളാന്‍റില്‍നിന്ന് ഖുറം റിസര്‍വോയര്‍ വരെയാണ് പൈപ്പ് മാറ്റല്‍ നടക്കുന്നത്.
 

വിദ്യാഭ്യാസ വകുപ്പില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് നിയമനം നേടിയവര്‍ക്കെതിരെ നടപടി തുടങ്ങി

Posted: 12 Feb 2015 07:50 PM PST

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ വകുപ്പില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് സ്കൂളുകളിലും മറ്റും നിയമനങ്ങള്‍ നേടിയവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചതായി വിദ്യാഭ്യാസ വകുപ്പിന്‍െറ ഒൗദ്യോഗിക കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. സ്വദേശികളും വിദേശികളുമുള്‍പ്പെടെ 192ഓളം പേരാണ് നിയമനടപടി നേരിടുന്നത്. ഇത്തരത്തില്‍ നിയമനം നേടിയവര്‍ ഇനിയുമുണ്ടോയെന്ന് പരിശോധിച്ചുവരുകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പില്‍ നിയമനം നേടുന്നതിനുമുമ്പ് സ്വകാര്യ സ്ഥാപനങ്ങളില്‍ ഇതേ സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ സമര്‍പ്പിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ കണ്ടത്തെിയതായി അന്വേഷണ സംഘം തലവന്‍ ഫൗസി അല്‍ മജ്ദലി പറഞ്ഞു.
ഇവരോട് രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണ സംഘത്തിന്‍െറമുന്നില്‍ ഹാജരാവാനും സര്‍ട്ടിഫിക്കറ്റുകളും ഇതുവരെ കൈപ്പറ്റിയ ശമ്പളത്തിന്‍െറ കണക്കും അവതരിപ്പിക്കാനും വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടു. അന്വേഷണ സംഘത്തിന്മുന്നില്‍ ഹാജരാകാത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ. മറിയം അല്‍ വതിദ് ആവശ്യപ്പെട്ടു.
എന്നാല്‍, സ്വകാര്യ മേഖലയില്‍ ഇവര്‍ സമര്‍പ്പിച്ച രേഖകളും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സമര്‍പ്പിച്ച രേഖകളും തമ്മില്‍ വ്യത്യാസം കണ്ടത്തെിയതായി ഡോ.മറിയം അല്‍ വതീദ് വെളിപ്പെടുത്തി.
വ്യാജ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമുണ്ടാക്കാന്‍ സഹായിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടിക്ക് ശിപാര്‍ശ ചെയ്തിട്ടുണ്ടെന്നും ഇത്തരം സ്ഥാപനങ്ങള്‍ സമൂഹത്തിന് വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു.

ബംഗളൂരു^ എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റി; 12 മരണം

Posted: 12 Feb 2015 07:20 PM PST

Image: 

ബംഗളൂരു: ബംഗളൂരു- എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് പാളം തെറ്റി 12 പേര്‍ മരിച്ചു. മരണസംഖ്യ ഉയരാന്‍ സാധ്യത. മരിച്ചവരില്‍  മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചന. രാവിലെ 7.45 ഓടെ ഹൊസൂറിനും കാര്‍വിലാറിനും ഇടയില്‍ ആനേക്കലിനു സമീപത്താണ് അപകടം നടന്നത്. ട്രെയിനിന്‍െറ എ.സി കോച്ചുകളടക്കം എട്ട് കോച്ചുകളാണ് പാളം തെറ്റിയത്.

  • 12 പേര്‍ മരിച്ചതായി കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. 30 പേര്‍ക്ക് ഗുരുതര പരിക്കേറ്റതായും അദ്ദേഹം അറിയിച്ചു.
  • രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേരളത്തിന്‍െറ പ്രതിനിധിയായി മന്ത്രി ആര്യാടന്‍ മുഹമ്മദ് സംഭവസ്ഥത്തേക്ക് . ബംഗളൂരു വിമാനത്താവളത്തി ലെ ത്തിയ  ആര്യാടന്‍ മുഹമ്മദ്  സംഭവ സ്ഥലത്തേക്ക് തിരിച്ചതായി മുഖ്യമന്ത്രി.
  • മലപ്പുറം, കാസര്‍കോട് കലക്ടര്‍മാരും എറണാകുളം റേഞ്ച് ഐ.ജിയും അപകട സ്ഥലത്തേക്ക് തിരിച്ചു.
  • ബാംഗ്ളൂര്‍ സെന്‍ട്രലില്‍ നിന്ന് തൃശൂരിലേക്ക് ടിക്കറ്റെടുത്ത ശര്‍മിള(38), മകന്‍ അമല്‍ (9) ഇട്ടിയറ ആന്‍റണി (57) എന്നിവരാണ് മരിച്ചത്.
  • മരിച്ചവരില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞു.
  • മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ നഷ്ടപരിഹാരം  നല്‍കും.
  • ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ചെറിയ പരിക്കേറ്റവര്‍ക്ക് 20,000 രൂപയും നഷ്ടപരിഹാരം.
  • അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ഉത്തരവിട്ടു. പാളത്തില്‍ വലിയ പാറക്കഷണം അടര്‍ന്നു വീണതിനെ തുടര്‍ന്നാണ് അപകടമെന്ന് മന്ത്രി
  • ബന്ധുക്കള്‍ക്ക് അപകടസ്ഥലത്തേക്ക് എത്താന്‍ കൊച്ചിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി ബസുകള്‍ ഏര്‍പ്പെടുത്തി.
  • അപകടത്തില് പെട്ട ഡി  എട്ട് ബോഗിയില്‍ പാലക്കാട് ഇറങ്ങേണ്ട 18 പേരും തൃശൂരില്‍ ഇറങ്ങണ്ടേ 24 പേരും ആലുവയിലേക്കുള്ള 11 പേരും എറണാകുളത്ത് ഇറങ്ങണ്ടേ 14 പേരും ഉള്ളതായി റിപ്പോര്‍ട്ട്.

 

ഡി-8, ഡി-9, ഡി-10, ഡി-11, രണ്ട് എ.സി ചെയര്‍ കാറുകള്‍, രണ്ടു ജനറല്‍ കമ്പാര്‍ട്ടുമെന്‍റുകള്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.
D8, D9 കോച്ചുകള്‍ ഒന്നിനു മുകളിലായി ഇടിച്ചുകയി. D8 ബോഗി പൂര്‍ണമായി തകര്‍ന്നു. ഈ രണ്ട് ബോഗികളിലായി 108 റിസര്‍വ് യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇവരില്‍ കൂടുതലും മലയാളികളാണ്.

വിജനമായ സ്ഥലത്ത് അപകടം നടന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായിരുന്നു. ആദ്യ ഘട്ടത്തില്‍ ഗ്രാമീണരുടെ നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം നടന്നത്. പിന്നീട് ബംഗളൂരുവില്‍ നിന്നും മെഡിക്കല്‍ സംഘം ഉള്‍പെടുന്ന ദൗത്യ സംഘവും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി.

ബംഗ്ളൂരുവില്‍ നിന്ന് കോയമ്പത്തൂര്‍ വഴി എറണാകുളത്തത്തെുന്ന ട്രെയിനാണിത്. അപകടത്തിന്‍െറ പശ്ചാത്തലത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും തൃശൂരും റെയില്‍വേ ഹെല്‍പ് ഡെസ്ക് തുടങ്ങി.
 

കണ്‍ട്രോള്‍ റൂം/ ഹെല്‍പ്പ് ഡെസ്ക് ഫോണ്‍ നമ്പര്‍:

ബംഗളൂരു: 08025305090, 080 221 56553, 080 221 56554, 080 22371166
എറണാകുളം ജംങ്ഷന്‍: 0484 2371830, 2371810, 2100 317, 8136 999 7773, 953 933 6040, 9731666751
എറണാകുളം ടൗണ്‍: 0484 2398200
തിരുവനന്തപുരം: 18004253939 (Toll Free), 0471 2770522, 0471 2321205, 2321237
തൃശൂര്‍: 0487 24241148
അന്വേഷണങ്ങള്‍ക്ക്:  0471 2321237

 

യു.എന്‍ സുരക്ഷാ സമിതിയംഗത്വം: ഇന്ത്യയെ പിന്തുണച്ച് ചൈന

Posted: 12 Feb 2015 07:02 PM PST

Image: 

ന്യൂഡല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാ സമിതിയില്‍ ഇന്ത്യക്ക് സ്ഥിരാംഗത്വം നല്‍കുന്നതില്‍ തെറ്റില്ളെന്ന് ചൈന. ചൈനീസ് വിദേശകാര്യ വക്താവ് ഹുയാ ചുയിങ്ങാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയെ കൂടാതെ സുരക്ഷാ സമിതിയില്‍ ഫ്രാന്‍സിന് സ്ഥിരാംഗത്വം നല്‍കുന്നതിനെയും ചൈനീസ് ഭരണകൂടം പിന്തുണച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസഭ സുരക്ഷാസമതിയില്‍ ഇരു രാജ്യങ്ങള്‍ക്കും നിര്‍ണായക പങ്ക് വഹിക്കാനുണ്ടെന്നും ചൈനീസ് വക്താവ് അറിയിച്ചു.

ഇന്ത്യക്ക് സുരക്ഷാസമിതിയില്‍ സ്ഥിരാംഗത്വം നല്‍കുന്ന കാര്യത്തില്‍ ചൈന അനുകൂല നിലപാട് സ്വീകരിക്കുന്നത് ആദ്യമായാണ്. വര്‍ഷങ്ങളായി വിഷയത്തില്‍ എതിര്‍ നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്‍െറ ചൈനാ സന്ദര്‍ശനത്തോടെയാണ് ഇരു രാജ്യങ്ങള്‍ക്കിടയിലെ സമവായത്തിന് വഴിതെളിഞ്ഞത്.

മേയ് 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
 

No comments:

Post a Comment

english malayalam dictionary

വിരുന്നുകാര്...

poomottu

Dsgd: by ASLAM PADINHARAYIL

Back to TOP