അധ്യാപകരും പ്രസാധകരും തമ്മില്‍ സ്കൂള്‍ മുറ്റത്ത് ഉന്തും തള്ളും Madhyamam News Feeds |
- അധ്യാപകരും പ്രസാധകരും തമ്മില്‍ സ്കൂള്‍ മുറ്റത്ത് ഉന്തും തള്ളും
- ബജറ്റ് 2015: സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ കുറയ്ക്കുമോ?
- കാസര്‍കോട് അഞ്ചുപേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു
- പള്ളിക്കരയില്‍ സി.പി.എം –ബി.ജെ.പി സംഘര്‍ഷം
- മിന്നല്‍ പരിശോധന; 52 സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി
- ചുവപ്പില്‍ മുങ്ങി ആലപ്പുഴ
- പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ സുതാര്യമാക്കും –മന്ത്രി എം.കെ. മുനീര്‍
- വര്‍ഗീയ ശക്തികള്‍ക്കെതിരെ വിശാലസഖ്യം രൂപപ്പെടണം ^പ്രകാശ് കാരാട്ട്
- കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് പുറത്ത്
- തൊഴിലാളികള്‍ പറഞ്ഞ കഥ തള്ളാനും കൊള്ളാനുമാവാതെ പൊലീസ്
- സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,240 രൂപ
- ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജിവെച്ചു
- ആലപ്പുഴ വേല
- എം.വി ജയരാജന്‍ ജയില്‍മോചിതനായി
- പെട്രോളിയം മന്ത്രാലയത്തില്‍ കോര്‍പറേറ്റ് ചാരവൃത്തി: രണ്ടുപേര്‍ കൂടി അറസ്റ്റില്‍
- സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഒൗദ്യോഗിക തുടക്കം
- സൗത്തീ തുടക്കമിട്ടു; മക്കല്ലം അവസാനിപ്പിച്ചു
- രാജപക്സെക്കെതിരെ ശ്രീലങ്കന്‍ സുപ്രീംകോടതിയുടെ നോട്ടീസ്
- ജി.സി.സി അഭിപ്രായഭിന്നത പഴയ അധ്യായം - ഖത്തര്‍
- സി.പി.എം നേതാക്കള്‍ പറയുന്നതാണ് ഞാനും പറയുന്നത് –കെ. സുധാകരന്‍
- സലാല അക്ഷരോത്സവത്തിന് ഉജ്ജ്വല തുടക്കം
- ദുബൈയില്‍ 42 ആധുനിക ബസുകള്‍ കൂടി
- മയക്കുമരുന്ന് വ്യാപനത്തിനെതിരെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും –ആഭ്യന്തര മന്ത്രി
- ചന്ദ്രബോസിന്‍െറ കൊലപാതകം: പരസ്യ വെളിപ്പെടുത്തലുമായി സാക്ഷികള്‍
- ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് മൂന്നു മരണം
അധ്യാപകരും പ്രസാധകരും തമ്മില്‍ സ്കൂള്‍ മുറ്റത്ത് ഉന്തും തള്ളും Posted: 20 Feb 2015 12:50 AM PST തൊടുപുഴ: പുസ്തക വിലക്കിഴിവിനെച്ചൊല്ലി അധ്യാപകരും പ്രസാധകരും തമ്മില്‍ സ്കൂള്‍ മുറ്റത്ത് ഉന്തും തള്ളും. രണ്ടുമണിക്കൂറോളം പുസ്തകവിതരണം തടസ്സപ്പെട്ടു. |
ബജറ്റ് 2015: സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ കുറയ്ക്കുമോ? Posted: 19 Feb 2015 11:39 PM PST Image: ന്യൂഡല്‍ഹി: എന്‍.ഡി.എ സര്‍ക്കാറിന്‍െറ നിര്‍ണായക ബജറ്റ് അവതരണത്തിനുള്ള സമയം അടുക്കുമ്പോള്‍ സ്വര്‍ണ മേഖലക്കൊപ്പം നിക്ഷേപകരും ആകാംക്ഷയിലാണ്. സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ കുറക്കുമോ എന്നറിയാന്‍ അവര്‍ കാത്തിരിക്കുന്നു. ഇന്ത്യക്ക് കയറ്റുമതി വരുമാനം നേടിത്തരുന്ന പ്രധാന മേഖലകളില്‍ ഒന്ന് എന്നതു മാത്രമല്ല സ്വര്‍ണത്തിന്‍െറ പ്രാധാന്യം. ഇന്ത്യയിലെ സാധാരണക്കാര്‍ വരെ വളരെ ഹൈടെക്ക് ആയെങ്കിലും നിക്ഷേപത്തിന്‍െറ കാര്യം വരുമ്പോള്‍ ഇന്ത്യാക്കാര്‍ക്ക് ഇപ്പോഴും പ്രിയം സ്വര്‍ണം തന്നെയാണ്. ഒപ്പം ആഭരണത്തോടുള്ള അടുപ്പവും. സ്വര്‍ണം വാങ്ങിയാല്‍ ആഭരണമായി ഉപയോഗിക്കുന്നതിനൊപ്പം ആവശ്യഘട്ടങ്ങളില്‍ പണമാക്കി മാറ്റാനോ പണയം വെച്ച് വായ്പ നേടാനോ ഉപയോഗിക്കുകയും ചെയ്യാം. 2013 വരെ വെറും രണ്ട് ശതമാനമായിരുന്നു സ്വര്‍ണത്തിന്‍െറ ഇറക്കുമതി തീരുവ. ലോകത്ത് ഏറ്റവും അധികം സ്വര്‍ണം വാങ്ങിക്കൂട്ടുന്നത് ഇന്ത്യക്കാരാണെങ്കിലും അതില്‍ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുകയാണ്. 1000 കോടി രുപക്കടുത്ത് വിദേശ നാണയം ഇതിനായി ആ സമയം ഇന്ത്യ ചെലവഴിക്കുകയും ചെയ്തിരുന്നു. അസംസ്കൃത എണ്ണ കഴിഞ്ഞാല്‍ ഇന്ത്യ ഏറ്റവും അധികം വിദേശ നാണയം ചെലവഴിക്കുന്നതും സ്വര്‍ണത്തിനുവേണ്ടിയാണ്. എന്നാല്‍ 2013 അവസാനത്തോടെ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി കുത്തനെ ഉയരുകയും രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്തതോടെ സ്വര്‍ണത്തിന് മേല്‍ പിടിവീണു. ഇറക്കുമതി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനൊപ്പം ഇറക്കുമതി തീരുവ രണ്ട് ഘട്ടങ്ങളിലായി 15 ശതമാനമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഇതോടെ ഈ ഘട്ടത്തില്‍ ലോക വിപണിയില്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവ് ഇന്ത്യയില്‍ പ്രകടമാകുകയും ചെയ്തില്ല. കര്‍ശന നിയന്ത്രണങ്ങള്‍ക്കൊപ്പം രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വില ഇടിയുക കൂടി ചെയ്തതോടെ ഇന്ത്യയുടെ വിദേശ വ്യാപാര കമ്മി നിയന്ത്ര വിധേയമായി എന്ന് മാത്രമല്ല ഇക്കാര്യത്തില്‍ മിച്ച രാജ്യമായി മാറാനുള്ള സാഹചര്യം വരെ സമീപ കാലത്തുണ്ടായി. ഇത് സ്വര്‍ണ ഇറക്കുമതിക്കുള്ള തീരുവ വരുന്ന ബജറ്റില്‍ ഗണ്യമായി കുറച്ചേക്കുമെന്ന പ്രതീക്ഷ ജനിപ്പിച്ചിട്ടുണ്ട്. സമ്പദ്വ്യവസ്ഥക്ക് ഏറെ നിര്‍ണായകമാണ് ആഭരണ നിര്‍മാണ മേഖല എന്നതിനൊപ്പം സ്വര്‍ണത്തിന്‍െറ തീരുവ വര്‍ധിപ്പിച്ചത് സമ്പദ്വ്യവസ്ഥക്ക് ഏറെ ഭീഷണി ഉയര്‍ത്തുന്ന സ്വര്‍ണക്കള്ളക്കടത്ത് വന്‍ തോതില്‍ വര്‍ധിക്കാനും കാരണമായി എന്നതു കൂടി പരിഗണിക്കുമ്പോള്‍ ഇറക്കുമതി തീരുവ കുറക്കാന്‍ ധനമന്ത്രി തയ്യാറായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. |
കാസര്‍കോട് അഞ്ചുപേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു Posted: 19 Feb 2015 11:04 PM PST കാഞ്ഞങ്ങാട്: രണ്ടുപേര്‍ മരിച്ചതുള്‍പ്പെടെ ജില്ലയില്‍ അഞ്ചുപേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. എച്ച് വണ്‍ എന്‍ വണ്‍ വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേരുടെ ആരോഗ്യം പൂര്‍വസ്ഥിതിയിലായതായി ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പി. ഗോപിനാഥന്‍ അറി യിച്ചു. |
പള്ളിക്കരയില്‍ സി.പി.എം –ബി.ജെ.പി സംഘര്‍ഷം Posted: 19 Feb 2015 11:02 PM PST പള്ളിക്കര: പൂച്ചക്കാടിനടുത്ത തൊട്ടി കിഴക്കേക്കരയില്‍ സി.പി.എം -ബി.ജെ.പി സംഘര്‍ഷം. വീടും ക്ളബ് കെട്ടിടവും തകര്‍ത്തു. അക്രമത്തില്‍ നാലുപേര്‍ക്ക് സാരമായി പരിക്കേറ്റു. |
മിന്നല്‍ പരിശോധന; 52 സ്വകാര്യ ബസുകള്‍ക്കെതിരെ നടപടി Posted: 19 Feb 2015 10:58 PM PST കൊച്ചി: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച് സര്‍വിസ് നടത്തിയ 52 സ്വകാര്യ ബസുകള്‍ പിടിയില്‍. |
Posted: 19 Feb 2015 10:47 PM PST ആലപ്പുഴ: സി.പി.എം സംസ്ഥാനസമ്മേളനത്തോടെ ചുവപ്പില്‍ മുങ്ങിക്കുളിച്ച് ആലപ്പുഴ. ദേശീയപാത ആലപ്പുഴ മുതല്‍ ഓച്ചിറവരെയും ചുവപ്പില്‍ മുങ്ങിയ അവസ്ഥയിലാണ്. ചുവപ്പുകൊടിയും തോരണവും ഇല്ലാത്ത ഒരുസ്ഥലം പോലും ദേശീയപാതയില്‍ ഇല്ല എന്നതാണ് സ്ഥിതി. ദേശീയപാത മാത്രമല്ല, ജില്ലയിലെ കവലകളും നാട്ടുവഴികളുമെല്ലാം ചുവപ്പുമയമാണ്. തെരുവോരങ്ങളിലെല്ലാം പാര്‍ട്ടി പ്രവര്‍ത്തകര്‍ മത്സരിച്ചാണ് പുല്‍ക്കുടിലും മറ്റും നിര്‍മിച്ചിരിക്കുന്നത്. പോരാട്ടത്തിന്‍െറ കഥ പറയുന്ന ചരിത്രമുഹൂര്‍ത്തങ്ങളുടെ ദൃശ്യാവിഷ്കാരം, മണ്‍മറഞ്ഞ മഹാന്മാരുടെ പ്രതിമകള്‍, ചിത്രങ്ങള്‍ എന്നിവയെല്ളൊം തെരുവോരങ്ങളെ അലങ്കരിക്കുന്നു. പ്ളാസ്റ്റിക്രഹിതമാണ് പ്രചാരണം തീര്‍ത്തും. കോട്ടണ്‍ തുണിയാണ് കൊടികള്‍ക്കും തോരണങ്ങള്‍ക്കും ഏറക്കുറെ ഉപയോഗിച്ചിരിക്കുന്നത്. വലിയ ആര്‍ച്ചുകള്‍ എങ്ങും ഇല്ല എന്നതാണ് സ്ഥിതി. ഇതുമൂലം ആര്‍ച്ചുകള്‍ കൊണ്ട് സാധാരണ ഉണ്ടാകാവുന്ന ഗതാഗത തടസ്സവും ഒഴിവായി. ആലപ്പുഴയില്‍ ഇത് മൂന്നാം തവണയാണ് സി.പി.എം ജില്ലാസമ്മേളനം നടക്കുന്നത്. ആദ്യത്തെ സംസ്ഥാനസമ്മേളനം 1964ല്‍ ആലപ്പുഴയിലാണ് നടന്നത്. ഇതുകഴിഞ്ഞ് 1988ലും ആലപ്പുഴ സമ്മേളനത്തിന് വേദിയായി. കാല്‍നൂറ്റാണ്ടിനുശേഷം വീണ്ടും ആലപ്പുഴയില്‍ എത്തിയ സമ്മേളനത്തെ പുന്നപ്ര-വയലാര്‍ സമരത്തിന്‍െറ പാരമ്പര്യം അവകാശപ്പെടുന്ന ആലപ്പുഴയിലെ പാര്‍ട്ടിക്കാര്‍ വലിയ ആവേശത്തോടെയാണ് ഏറ്റെടുത്തത്. |
പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷകള്‍ സുതാര്യമാക്കും –മന്ത്രി എം.കെ. മുനീര്‍ Posted: 19 Feb 2015 10:44 PM PST പാലക്കാട്: പഞ്ചായത്തുകള്‍ക്ക് നല്‍കുന്ന പുരസ്കാരങ്ങളുടെ അപേക്ഷയും പരിശോധനയും സുതാര്യമാക്കുമെന്നും സ്വരാജ് അടക്കമുള്ള മികവിന്‍െറ പുരസ്കാരങ്ങള്‍ക്കുള്ള അപേക്ഷകളും പരിശോധനകളും ഓണ്‍ ലൈനാക്കുമെന്നും സാമൂഹിക നീതി മന്ത്രി എം.കെ. മുനീര്‍. |
വര്‍ഗീയ ശക്തികള്‍ക്കെതിരെ വിശാലസഖ്യം രൂപപ്പെടണം ^പ്രകാശ് കാരാട്ട് Posted: 19 Feb 2015 10:43 PM PST Image: ആലപ്പുഴ: വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ വിശാല രാഷ്ട്രീയ സഖ്യം രൂപീകരിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വലതുപക്ഷ ആക്രമണങ്ങളെ പ്രതിരോധിക്കണമെങ്കില്‍ ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവ ശക്തിപ്പെടണമെന്നും കാരാട്ട് പറഞ്ഞു. സി.പി.എം 21ാമത് സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ നിന്നു പിന്നോട്ടു പോയി. തൊഴിലാളി വിരുദ്ധമായ ഓര്‍ഡിനന്‍സുകളാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വര്‍ഗീയതക്കൊപ്പം നവലിബറല്‍ നയങ്ങളെയും ചെറുത്തു തോല്‍പ്പിക്കേണ്ടതുണ്ട്. തൊഴിലാളി വര്‍ഗത്തിന്‍െറ ശാക്തീകരണം കാലഘട്ടത്തിന്‍െറ ആവശ്യമാണെന്നും കാരാട്ട് വ്യക്തമാക്കി. സി.പി.എം അടക്കമുള്ള ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ കേരളത്തില്‍ ശക്തിപ്പെടുത്തുക എന്നത് പ്രധാന ആവശ്യമാണ്. തുടര്‍പ്രക്ഷേഭങ്ങള്‍ക്കായി പാര്‍ട്ടിയുടെ അടിത്തറ ശക്തിപ്പെടുത്തണം. ഇതിനായി നേതാക്കളും പ്രവര്‍ത്തകരും പരിശ്രമിക്കണമെന്നും കാരാട്ട് ആഹ്വാനം ചെയ്തു. ഇത്രയും വിശ്വാസ്യത നഷ്ടപ്പെട്ട സര്‍ക്കാര്‍ കേരളത്തിന്‍െറ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. സംസ്ഥാനത്ത് ഒരു വികസന ബദലിന് രൂപം നല്‍കണമെന്നും കാരാട്ട് പറഞ്ഞു. |
കൊണ്ടോട്ടിയില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് പുറത്ത് Posted: 19 Feb 2015 10:41 PM PST കൊണ്ടോട്ടി: കൊണ്ടോട്ടി ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസ് അംഗമായ പ്രസിഡന്‍റിനെതിരെ മുസ്ലിം ലീഗ് അംഗങ്ങള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ലീഗിലെ ഒമ്പത് അംഗങ്ങളും പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തപ്പോള്‍ കോണ്‍ഗ്രസിലെ ആറ് അംഗങ്ങള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. രണ്ട് സി.പി.എം അംഗങ്ങള്‍ വിട്ടുനിന്നു. |
തൊഴിലാളികള്‍ പറഞ്ഞ കഥ തള്ളാനും കൊള്ളാനുമാവാതെ പൊലീസ് Posted: 19 Feb 2015 10:36 PM PST തിരുവമ്പാടി: ആനക്കാംപൊയില്‍ കരിമ്പിലെ പന്നിഫാമില്‍ മാവോവാദി സംഘം എത്തിയ സംഭവത്തില്‍ സംശയങ്ങളേറെ. ബുധനാഴ്ച രാത്രി പന്നിഫാമിലെ തൊഴിലാളികളില്‍നിന്ന് പൊലീസിന് ലഭിച്ച വിവരങ്ങളാണ് മാവോവാദികളാണെന്ന സംശയം ബലപ്പെടുത്തിയത്. എന്നാല്‍, വ്യാഴാഴ്ച പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചതോടെ സംഭവത്തിലെ ദുരൂഹത വര്‍ധിക്കുകയാണ്. ബുധനാഴ്ച ഉച്ചക്കുശേഷം പന്നിഫാമിലത്തെിയ രണ്ട് സ്ത്രീകളുള്‍പ്പെടുന്ന അഞ്ചംഗ സംഘം തന്നോട് കുടിവെള്ളം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് തൊഴിലാളിയായ രാജു പൊലീസിനോട് പറഞ്ഞത്. വെള്ളം നല്‍കാന്‍ തയാറാകാത്തതിനത്തെുടര്‍ന്ന് സംഘത്തിലെ ഒരു സ്ത്രീ ഇയാളെ പുറകില്‍നിന്ന് മര്‍ദിക്കുകയായിരുന്നുവത്രെ. |
സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 20,240 രൂപ Posted: 19 Feb 2015 10:17 PM PST Image: കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 20,240 രൂപയിലും ഗ്രാമിന് 2,530 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഫെബ്രുവരി 18നാണ് പവന്‍വില 20,240 രൂപയിലേക്ക് താഴ്ന്നത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഒൗണ്‍സിന് 1.1 ഡോളര്‍ കൂടി 1,208.21 ഡോളറിലെത്തി. |
ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി രാജിവെച്ചു Posted: 19 Feb 2015 10:09 PM PST Image: പട്ന: നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ബിഹാര്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ജിതന്‍ റാം മാഞ്ചി രാജിവെച്ചു. ബി.ജെ.പി എം.എല്‍.എമാരുടെ പിന്തുണയോടെ ബിഹാര്‍ മന്ത്രിസഭയില്‍ വിശ്വാസവോട്ടിനെ അഭിമുഖീകരിക്കുന്നതിന്‍്റെ ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് രാജി. ജനതാദള്‍ (യു) നിയമസഭാ കക്ഷി നേതാവായി നിതീഷ്കുമാറിനെ തെരഞ്ഞെടുക്കുകയും രാജിവെക്കാന്‍ വിസമ്മതിച്ച മാഞ്ചിയെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കുകയും ചെയ്തതോടെയാണ് വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നത്. മാഞ്ചിക്ക് പിന്തുണ നല്‍കാന്‍ ഇന്നലെ ചേര്‍ന്ന ബി.ജെ.പി ഉന്നത തല യോഗം തീരുമാനിച്ചിരുന്നു. അടച്ചിട്ട മുറിയില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളില്‍ മാഞ്ചിയെ വിജയിപ്പിക്കാന്‍ ബി.ജെ.പിയുടെ ഭൂരിപക്ഷം സാമാജികരും ആവശ്യപ്പെട്ടിരുന്നു. മഹാദലിത് വിഭാഗത്തിന്‍െറ പ്രതിനിധിയായ മാഞ്ചിയെ നിതീഷ്കുമാര്‍ അപമാനിച്ചുവെന്നും ഇതിനു രാഷ്ട്രീയമായി പകരം ചോദിക്കാനുള്ള അവസരമാണ് വോട്ടെടുപ്പെന്നും ബി.ജെ.പി പറഞ്ഞിരുന്നു. ബി.ജെ.പി പിന്തുണ നല്‍കിയാലും മാഞ്ചി വിശ്വാസ വോട്ടെടുപ്പ് എന്ന കടമ്പ കടക്കാന്‍ സാധ്യതയില്ളെന്ന സൂചനയുടെ പശ്ചാത്തലത്തില്‍ കൂടിയാണ് രാജി. ബി.ജെ.പിക്ക് 87 അംഗങ്ങളാണുള്ളത്. മാഞ്ചിക്കൊപ്പം 12 വിമത ജനതാദള്‍-യു. അംഗങ്ങളും. സാധ്യത കല്‍പിക്കപ്പെട്ടിരുന്ന മൂന്നു സ്വതന്ത്രര്‍കൂടി വോട്ടുചെയ്താലും 117 എന്ന അക്കം തൊടാന്‍ 15 അംഗങ്ങളുടെ കുറവുണ്ടാകും. കടുത്ത തിരിച്ചടിയായി മാഞ്ചി ക്യാമ്പിലുള്ള നാലു എം.എല്‍.എമാരെ വിശ്വാസ വോട്ടെടുപ്പില്‍നിന്ന് ഇന്നലെ പട്ന ഹൈകോടതി വിലക്കുകയും ചെയ്തിരുന്നു. അതേസമയം, ജനതാദള്‍-യുവിലെ 98 എം.എല്‍.എമാരും നിതീഷ് കുമാറിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ അദ്ദഹേത്തെ പിന്തുണക്കുന്നവരുടെ എണ്ണം 128 ആകും. കഴിഞ്ഞ ലോക്സഭാ തെരെഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന്‍െറ ഉത്തരവാദിത്തമേറ്റടെുത്ത് നിതീഷ് രാജിവെച്ച ഒഴിവിലാണ് ഒമ്പതു മാസം മുമ്പ് മുഖ്യമന്ത്രിയായി മാഞ്ചി എത്തുന്നത്. അടുത്തിടെ വീണ്ടും നിതീഷ് തന്നെ പദവി ഏറ്റടെുക്കാന്‍ തീരുമാനിച്ചതോടെ മാഞ്ചിയുടെ രാജി ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. ഇതോടെയാണ് മാഞ്ചി പാര്‍ട്ടിയില്‍നിന്ന് പുറത്താകുന്നത്. അവസരം മുതലെടുത്ത് പിന്തുണ പ്രഖ്യാപിച്ച ബി.ജെ.പിക്കുകൂടി കിട്ടിയ തിരിച്ചടിയാണ് മാഞ്ചിയുടെ രാജി. |
Posted: 19 Feb 2015 09:50 PM PST Image: ആലപ്പുഴയില്‍ പാര്‍ട്ടി സമ്മേളനം നടക്കുമ്പോള്‍ ആ ജില്ലയുടെ പൌരാണിക കലകളെ മറ്റാരു മറന്നാലും പിണറായി വിജയനും വി എസ് അച്യുതാനന്ദനും വിസ്മരിക്കാനാവില്ല. അതുകൊണ്ടാണ് അമ്പലപ്പുഴ വേലകളിയോടെ അതാരംഭിക്കാന്‍ അവരിരുവരും തീരുമാനിച്ചത്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ പൂരാഘോഷത്തിന് മുന്നോടിയായി നടക്കുന്ന ഒന്നാണ് വേലകളി. വാളും പരിചയുമെടുത്ത് നായര്‍ പടയാളികള്‍ അന്യോന്യം യുദ്ധം ചെയ്യുന്ന പ്രതീതി . കൗരവ പാണ്ഡവ യുദ്ധത്തെ അനുസ്മരിപ്പിക്കുന്ന വേലകളി ധര്‍മാ ധര്‍മങ്ങള്‍ തമ്മിലെ പോരാട്ടമായാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതിന്റെ പുനരാവിഷ്‌കാരമാണ് സി പി എം സംസ്ഥാന സമ്മേളന തലേന്ന് ആലപ്പുഴയില്‍ കണ്ടത്. ഏതാനും കിലോ മീറ്ററുകള്‍ അകലെ അമ്പലപ്പുഴയില്‍ നടക്കുന്നത് തല്‍ക്കാലം ആലപ്പുഴയിലേക്ക് മാറ്റിയെന്നു മാത്രം. മുന്‍പ് ഒരിക്കലും പ്രയോഗിക്കാത്ത ഭാഷയില്‍ അതീവ ക്രുദ്ധനായി വി എസ് അതിനോട് പ്രതികരിക്കുക കൂടി ചെയ്തതോടെ സംസ്ഥാന സമ്മേളനത്തിന്റെ ശോഭ കെട്ടു പോയ അവസ്ഥയാണുണ്ടായത് . . അയാള്‍ എന്തെല്ലാമോ വിളിച്ചു കൂവുന്നു എന്നാണ് വി എസ് പറഞ്ഞത്. ഒരു ദേശീയ പാര്‍ട്ടിയുടെ രണ്ടു നേതാക്കള്‍ തമ്മില്‍ പാര്‍ട്ടി സമ്മേളനത്തിന്റെ തലേന്ന് നടത്തിയ ഈ ചക്കളത്തിപ്പോരാട്ടം മാധ്യമങ്ങള്‍ ആഘോഷിക്കുന്നതിനെ പാര്‍ട്ടി ഭള്ളു പറഞ്ഞിട്ട് കാര്യമില്ല. പാര്‍ട്ടിയുടെ എതിരാളികള്‍ക്ക് ഓര്‍ത്തോര്‍ത്ത് ചിരിക്കാനാണ് ഇരുവരും ചേര്‍ന്ന് ഈ വേല കളിച്ചത്. അമ്പലപ്പുഴ വേല കണ്ടവന് അമ്മയും വേണ്ട എന്നൊരു ചൊല്ലുണ്ട്. വി എസ് പിണറായി വേല കണ്ടവര്‍ പാര്‍ട്ടി വേണ്ട എന്ന് വെക്കുമോ എന്നത് പുതിയ സെക്രട്ടറി അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ്.
|
എം.വി ജയരാജന്‍ ജയില്‍മോചിതനായി Posted: 19 Feb 2015 09:46 PM PST Image: തിരുവനന്തപുരം: പാതയോരത്ത് പ്രകടനം നിരോധിച്ച ഹൈകോടതി ജഡ്ജിയെ ശുംഭന്‍ എന്നു വിളിച്ച കേസില്‍ ശിക്ഷ അനുഭവിച്ച സി.പി.എം നേതാവ് എം.വി. ജയരാജന്‍ ജയില്‍ മോചിതനായി. ശിക്ഷാ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് ജയരാജനെ മോചിപ്പിച്ചത്. നാല് ആഴ്ചത്തെ തടവാണ് ഹൈകോടതി വിധിച്ചത്. ഇതില്‍ ഒമ്പതുദിവസത്തെ ശിക്ഷ നേരത്തെ അനുഭവിച്ചിരുന്നു. മേല്‍കോടതി അപ്പീല്‍ തള്ളിയ സാഹചര്യത്തിലാണ് ബാക്കി 19 ദിവസത്തെ ശിക്ഷ അനുഭവിക്കാന്‍ പൂജപ്പുരയിലത്തെിച്ചത്. ആലപ്പുഴയില്‍ നടക്കുന്ന സി.പി.എം സംസ്ഥാന സമ്മേളന വേദിയിലേക്ക് ഇന്ന് ഉച്ചക്കുശേഷം ജയരാജന്‍ തിരിക്കും. |
പെട്രോളിയം മന്ത്രാലയത്തില്‍ കോര്‍പറേറ്റ് ചാരവൃത്തി: രണ്ടുപേര്‍ കൂടി അറസ്റ്റില്‍ Posted: 19 Feb 2015 09:40 PM PST Image: ന്യൂഡല്‍ഹി: പെട്രോളിയം മന്ത്രാലയത്തില്‍ നിന്നു രഹസ്യരേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. മുന്‍ മാധ്യമപ്രവര്‍ത്തകന്‍ ശന്തനു സൈക്യു, പെട്രോളിയം കണ്‍സള്‍ട്ടന്‍റ്് പ്രയാസ് ജെയിന്‍ എന്നിവരാണ് അറസ്റ്റിലായത്. മെല്‍ബണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പെട്രോളിയം കമ്പനിയുടെ ഊര്‍ജ കണ്‍സള്‍ട്ടന്‍റായി പ്രവര്‍ത്തിക്കുന്നയാളാണ് ഇയാള്‍. ഇതോടെ ഈ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി. പിടിയിലായ എസ്സാര്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനികളുടെ ജീവനക്കാരെ പൊലിസ് ചോദ്യം ചെയ്തു വരികയാണ്. അതേസമയം, ഏതാനും കമ്പനികളുടെ ഓഫീസുകളില്‍ പോലീസ് റെയ്ഡ് നടത്തി രേഖകളും ഹാര്‍ഡ് ഡ്രൈവുകളും പിടിച്ചെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രണ്ട് ഉദ്യോഗസ്ഥരടക്കം അഞ്ചു പേര്‍ ഇന്നലെ അറസ്റ്റിലായിരുന്നു. വിവിധ മന്ത്രാലയങ്ങള്‍ പ്രവര്‍ത്തിക്കുന്ന ശാസ്ത്രിഭവനില്‍ കടക്കാന്‍ വ്യാജമായ പ്രത്യേക വാഹന പാസ്, വ്യാജ ഐഡന്‍റിറ്റി കാര്‍ഡ്, പെട്രോളിയം മന്ത്രാലയത്തിലെ ഏതാനും അലമാരകള്‍ തുറക്കാന്‍ കള്ളത്താക്കോല്‍ എന്നിവയെല്ലാം സജ്ജമാക്കി കഴിഞ്ഞ ഏതാനും മാസങ്ങളായി സുപ്രധാന രേഖകള്‍ ചോര്‍ത്തുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് വിശദീകരിച്ചു. വാതക വിലനിര്‍ണയം, ഡീസല്‍ വിലനിയന്ത്രണം നീക്കല്‍ എന്നിങ്ങനെ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം സുപ്രധാനമായ പല തീരുമാനങ്ങളും എടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫയലുകളില്‍ വന്‍കിട വ്യവസായികള്‍ക്ക് സ്വാഭാവികമായും അങ്ങേയറ്റം താല്‍പര്യമുണ്ട്. റിലയന്‍സ് അടക്കം ചുരുക്കം കോര്‍പറേറ്റ് സ്ഥാപനങ്ങളാണ് ഊര്‍ജ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. |
സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഒൗദ്യോഗിക തുടക്കം Posted: 19 Feb 2015 08:39 PM PST Image: ആലപ്പുഴ: പുന്നപ്ര -വയലാറിന്‍െറ ധീരസ്മരണകള്‍ സിരകളെ ത്രസിപ്പിക്കുന്ന വിപ്ളവ മണ്ണില്‍ സി.പി.എം സംസ്ഥാന സമ്മേളനത്തിന് ഒൗദ്യോഗിക തുടക്കം. പ്രതിനിധി സമ്മേളനം നടക്കുന്ന കളര്‍കോട് എസ്.കെ ഓഡിറ്റോറിയത്തിലെ പി. കൃഷ്ണപിള്ള നഗറില്‍ പാര്‍ട്ടി സ്ഥാപക നേതാവ് കൂടിയായ വി.എസ് അച്യുതാനന്ദനാണ് പതാക ഉയര്‍ത്തിയത്. |
സൗത്തീ തുടക്കമിട്ടു; മക്കല്ലം അവസാനിപ്പിച്ചു Posted: 19 Feb 2015 08:22 PM PST Image: വെല്ലിങ്ടണ്‍: ബ്രണ്ടന്‍ മക്കല്ലത്തിന്‍െറ വെടിക്കെട്ട് ബാറ്റിങും ടിം സൗത്തിയുടെ മാരക ബൗളിങും ഒന്നിച്ചപ്പോള്‍ ലോകകപ്പ് കിരീട പ്രതീക്ഷയുമായി വന്ന ഇംഗ്ളീഷ് പടക്ക് ദയനീയ തോല്‍വി. 25 പന്തില്‍ നിന്നും 77 റണ്‍സെടുത്ത ബ്രണ്ടന്‍ മക്കലവും എഴ് വിക്കറ്റ് വീഴ്ത്തിയ ടിം സൗത്തിയുമാണ് ഇംഗ്ളീഷുകാര്‍ക്ക് കനത്ത പ്രഹരമേല്‍പിച്ചത്. ഇംഗ്ളണ്ട് ഉയര്‍ത്തിയ 123 റണ്‍സ് 8 വിക്കറ്റ് ശേഷിക്കെ 12.2 ഓവറില്‍ കിവീസ് മറികടന്നു. മാര്‍ട്ടിന്‍ ഗുപ്ട്ടില്‍(22), കെയ്ന്‍ വില്യംസണ്‍ (9), റോസ് ടെയ്ലര്‍ (5) എന്നിവരാണ് കിവീസിന്‍െറ മറ്റു സ്കോറര്‍മാര്‍. നേരത്തേ ആദ്യം ബാറ്റിങിനിറങ്ങിയ ഇംഗ്ളിഷ് പടക്ക് വന്‍ ബാറ്റിങ് തകര്‍ച്ചയാണുണ്ടായത്. മത്സരത്തില്‍ 33.2 ഓവറില്‍ 123 റണ്‍സിന് ഇംഗ്ളീഷുകാര്‍ ഓള്‍ ഒൗട്ടാവുകയായിരുന്നു. 46 റണ്‍സെടുത്ത ജോ റൂട്ടിനു മാത്രമാണ് ക്രീസില്‍ പിടിച്ചു നില്‍ക്കാനായത്. ഓസീസില്‍ നിന്നും ആദ്യ മത്സരത്തില്‍ ഏറ്റുവാങ്ങിയ തോല്‍വിയുടെ മുറിവുകള്‍ മറന്നാണ് ഇംഗ്ളണ്ട് ഇന്ന് സഹ ആതിഥേയരായ ന്യൂസിലന്‍ഡിനെ നേരിട്ടത്. ഓസീസിനെതിരായ മത്സരത്തില്‍ 42 ഓവറുകള്‍ക്കുള്ളില്‍ ഇംഗ്ളീഷുകാര്‍ കൂടാരം പുല്‍കിയിരുന്നു. തുടര്‍ന്ന് 111 റണ്‍സിന്‍െറ കനത്ത തോല്‍വിയാണ് ഇയാന്‍ മോര്‍ഗനും കൂട്ടരും ഏറ്റുവാങ്ങിയത്. ശ്രീലങ്കയും സ്കോട്ലന്‍ഡുമാണ് കിവീസിന് മുന്നില്‍ നേരത്തേ വീണുടഞ്ഞിരുന്നു. |
രാജപക്സെക്കെതിരെ ശ്രീലങ്കന്‍ സുപ്രീംകോടതിയുടെ നോട്ടീസ് Posted: 19 Feb 2015 08:22 PM PST Image: കൊളംബോ: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനിടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിയമവിരുദ്ധമായി സൈന്യത്തെ വിന്യസിച്ചുവെന്ന ഹരജിയില്‍ മുന്‍ പ്രസിഡന്‍റ് മഹിന്ദ രാജപക്സെക്ക് ശ്രീലങ്കന്‍ സുപ്രീംകോടതിയുടെ നോട്ടീസ്. പ്രസിഡന്‍റ് സ്ഥാനാര്‍ഥിയും ഫ്രണ്ട്ലൈന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവുമായ ദുമിന്‍ഡ നവാഗമുവ നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് കെ. ശ്രീപവന്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചത്. മാര്‍ച്ച് 31നുള്ളില്‍ രാജപക്സെ മറുപടി സമര്‍പ്പിക്കണം. സിവില്‍ സെക്യൂരിറ്റി ആക്റ്റ് മറികടന്ന് മൂന്ന് സൈനിക വിഭാഗങ്ങളെയും രാജ്യത്ത് വിന്യസിക്കാന്‍ രാജപക്സെ നിര്‍ദേശം നല്‍കിയെന്നാണ് ഹരജിയിലെ ആരോപണം. രാജപക്സെയുടെ നടപടി പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റമാണ്. പൗരന്മാരെ ബാധിക്കുന്ന ക്രമസമാധാന പ്രശ്നങ്ങളോ അടിയന്തര സാഹചര്യമോ ഉണ്ടെങ്കില്‍ മാത്രമേ ശ്രീലങ്കന്‍ ഭരണഘടന പ്രകാരം പ്രസിഡന്‍റിന് സൈന്യത്തെ വിന്യസിക്കാന്‍ അധികാരമുള്ളു. രാജപക്സെ ഭരണഘടനാ ലംഘനമാണ് നടത്തിയിട്ടുള്ളതെന്നും ഹരജിയില്‍ പറയുന്നു. ജനുവരി എട്ടിന് നടന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട രാജപക്സെ സൈന്യത്തെ ഉപയോഗിച്ച് അധികാരം നിലനിര്‍ത്താന്‍ നീക്കം നടത്തിയെന്ന ആരോപണം ഉയര്‍ന്നിരുന്നു. |
ജി.സി.സി അഭിപ്രായഭിന്നത പഴയ അധ്യായം - ഖത്തര്‍ Posted: 19 Feb 2015 08:21 PM PST Image: റിയാദ്: ഗള്‍ഫ് രാജ്യങ്ങളുമായി ഖത്തറിനുണ്ടായിരുന്ന അഭിപ്രായഭിന്നതകള്‍ ചരിത്രത്തിന്‍െറ ഭാഗമായെന്നും ജി.സി.സി രാജ്യങ്ങളുടെ ഐക്യം മുന്‍നിര്‍ത്തിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി ഖാലിദ് അല്‍അതിയ്യ പറഞ്ഞു. സൗദിയില്‍ ഒൗദ്യോഗിക സന്ദര്‍ശനത്തിനത്തെിയ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദിനെ അനുഗമിച്ചിരുന്ന മന്ത്രി പ്രമുഖ പ്രാദേശിക പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. |
സി.പി.എം നേതാക്കള്‍ പറയുന്നതാണ് ഞാനും പറയുന്നത് –കെ. സുധാകരന്‍ Posted: 19 Feb 2015 08:14 PM PST Image: Subtitle: കണ്ണൂരിലെ മാടമ്പിത്തരം കുവൈത്ത് സിറ്റി: കണ്ണൂരിലെ ചില സി.പി.എം നേതാക്കള്‍ കാലങ്ങളായി കൊണ്ടുനടക്കുന്ന മാടമ്പിത്തരത്തെക്കുറിച്ച് സി.പി.എമ്മിലെതന്നെ ചില നേതാക്കള്‍ പറയുന്നത് മാത്രമാണ് താനും പറയുന്നതെന്ന് കെ. സുധാകരന്‍. |
സലാല അക്ഷരോത്സവത്തിന് ഉജ്ജ്വല തുടക്കം Posted: 19 Feb 2015 08:05 PM PST Image: സലാല: പ്രവാസ ലോകത്തെ ഭാഷാ സ്നേഹികളുടെ മനസ്സില്‍ അക്ഷരവര്‍ഷം ചൊരിഞ്ഞ് സലാല അക്ഷരോത്സവത്തിന് തുടക്കമായി. |
ദുബൈയില്‍ 42 ആധുനിക ബസുകള്‍ കൂടി Posted: 19 Feb 2015 07:56 PM PST Image: ദുബൈ: പൊതുഗതാഗത സംവിധാനം നവീകരിക്കുകയെന്ന ലക്ഷ്യത്തോടെ ആര്‍.ടി.എ ദുബൈയില്‍ 42 ആധുനിക ബസുകള്‍ കൂടി പുറത്തിറക്കി. യൂറോ- അഞ്ച് മാനദണ്ഡങ്ങള്‍ പാലിക്കുന്നതും പരിസ്ഥിതി മലിനീകരണം ഏറ്റവും കുറവുള്ളതുമായ ബസുകളാണ് നിരത്തിലിറക്കിയത്. ഇതോടെ ആര്‍.ടി.എയുടെ മൊത്തം ബസുകളുടെ എണ്ണം 1300 ആയി. |
മയക്കുമരുന്ന് വ്യാപനത്തിനെതിരെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും –ആഭ്യന്തര മന്ത്രി Posted: 19 Feb 2015 07:35 PM PST Image: മനാമ: രാജ്യത്തെ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും ഇല്ലാതാക്കുന്നതിന് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ശ്രമിക്കുമെന്ന് ആഭ്യന്തര മന്ത്രി മേജര്‍ ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല്‍ഖലീഫ വ്യക്തമാക്കി. |
ചന്ദ്രബോസിന്‍െറ കൊലപാതകം: പരസ്യ വെളിപ്പെടുത്തലുമായി സാക്ഷികള്‍ Posted: 19 Feb 2015 07:24 PM PST Image: തൃശൂര്‍: ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസ് ആക്രമിക്കപ്പെടുമ്പോള്‍ നിസാമിനൊപ്പം ഭാര്യ അമലും ഉണ്ടായിരുന്നതായി വെളിപ്പെടുത്തല്‍. ശോഭാ സിറ്റിയിലെ സെക്യൂരിറ്റി സൂപ്രണ്ടന്‍റ് അനൂപ്, രഞ്ജന്‍, ബേബി എന്നിവരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. സാക്ഷികളുടെ മൊഴി പൊലീസ് രേഖപ്പെടുത്താനിരിക്കെയാണ് പരസ്യ വെളിപ്പെടുത്തലുമായി ചന്ദ്രബോസിന്‍െറ സഹപ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുള്ളത്. ഹമ്മര്‍ കാര്‍ ഉപയോഗിച്ച് ചന്ദ്രബോസിനെ ഇടിച്ചിട്ട നിസാം തുടര്‍ന്ന് അടിച്ചും ചവിട്ടിയും ക്രൂരമായി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് ഭാര്യ അമലിനോട് തോക്ക് കൊണ്ടുവരാന്‍ പറഞ്ഞു. എന്നാല്‍, സംഭവ സ്ഥലത്ത് എത്തിയ അമല്‍ അതിക്രമം തടയാന്‍ ശ്രമിച്ചില്ല. പൂന്തോട്ടത്തിന് സമീപത്തു നിന്ന് ചന്ദ്രബോസിനെ വാഹനത്തിലേക്ക് വലിച്ചു കയറ്റി പാര്‍ക്കിങ് ഏരിയയിലേക്ക് കൊണ്ടു പോയി മര്‍ദിച്ചതായും സാക്ഷികള്‍ പറയുന്നു. അക്രമം നടക്കുമ്പോള്‍ പരിഭ്രാന്തരായ മറ്റ് ജീവനക്കാര്‍ പ്രധാന റോഡിലുണ്ടായിരുന്ന ഹൈവേ പൊലീസിന്‍െറ സഹായം തേടി. എന്നാല്‍, വിഷയത്തില്‍ ഇടപെടാനോ നിസാമിന്‍െറ അതിക്രമം നടയാനോ പൊലീസ് തയാറായില്ല. മുകളില്‍ നിന്ന് ഉത്തരവ് ലഭിക്കാതെ ഒന്നും ചെയ്യില്ളെന്നാണ് ഹൈവേ പൊലീസ് പറഞ്ഞത്. എന്ത് പ്രലോഭനമുണ്ടായാലും മൊഴി മാറ്റില്ളെന്നും ചന്ദ്രബോസിന്‍െറ സഹപ്രവര്‍ത്തകര്‍ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. നിസാം അറസ്റ്റിലായതിന് അടുത്ത ദിവസമാണ് അമല്‍ ശോഭാ സിറ്റിയിലെ ഫ്ളാറ്റ് പൂട്ടി സ്ഥലംവിട്ടത്. മൊഴിയില്‍ അമലിന്‍െറ പേരും കൃത്യത്തിലെ പങ്കും വെളിപ്പെടുത്തിയിട്ടും അവരുടെ മൊഴിയെടുക്കുന്നതിന് പൊലീസ് ശ്രമിച്ചില്ളെന്ന് നേരത്തെ ആക്ഷേപം ഉയര്‍ന്നിരുന്നു. ചന്ദ്രബോസിനെ ആക്രമിക്കുന്ന സമയത്ത് അമല്‍ എത്തിയിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവം നടന്ന് 20 ദിവസം കഴിഞ്ഞാണ് അമലിനെതിരെ അന്വേഷണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമീഷണര്‍ ആര്‍. നിശാന്തിനി വ്യക്തമാക്കിയത്. |
ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് മൂന്നു മരണം Posted: 19 Feb 2015 06:09 PM PST Image: കന്യാകുമാരി: തിരുവനന്തപുരത്തു നിന്നു ബംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. 10 പേര്‍ക്ക് പരിക്ക്. മരണപ്പെട്ടവരില്‍ ഒരാള്‍ മലയാളിയും രണ്ടു പേര്‍ തമിഴ്നാട് സ്വദേശികളുമാണെന്ന് പ്രാഥമിക വിവരം. കന്യാകുമാരി ജില്ലയിലെ ആരുവാകുഴിക്ക് സമീപം കാവല്‍ കിണറിലാണ് അപകടം. വൈക്കോല്‍ കയറ്റി വരുകയായിരുന്ന ലോറിക്ക് സൈഡ് കൊടുക്കുന്നതിനിടെ കൊടുംവളവില്‍ ബസ് മറിയുകയായിരുന്നു. പാണക്കൊടി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. |
You are subscribed to email updates from To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment